STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3601.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാടശേഖരങ്ങളില്‍ കൃഷി ആവശ്യങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
കൃഷി ആവശ്യങ്ങള്‍ക്ക് നല്‍കുന്ന വൈദ്യുതിക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3602.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അക്ഷയോര്‍ജ്ജ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യം നേടി ഹരിതോര്‍ജ്ജ മേഖലയിലും അനുബന്ധ തൊഴില്‍ മേഖലകളിലും കടന്ന് വരാന്‍ ഇതുവഴി കഴിയുമോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കോഴ്സുകൾ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ഡി )
ഈ മേഖലയിലെ തൊഴില്‍ സാധ്യത സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
3603.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പ‍‍ഞ്ചായത്തില്‍ 2016-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ വാടക നാളിതുവരെയായി നെല്ലിക്കുഴി ഗ്രാമപ‍ഞ്ചായത്ത് ആണ് നല്‍കിവരുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടം കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിനായി ലഭ്യമാക്കിയത് മൂന്ന് വര്‍ഷത്തെ കരാറിലായിരുന്നുവെന്നതും പ്രസ്തുത കരാര്‍ കാലാവധി 2019 നവംബര്‍ മാസത്തോടെ അവസാനിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ വാടക കെ.എസ്.ഇ.ബി. വഹിക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നല്‍കിയ നിവേദനങ്ങളില്‍ സ്വീകരിച്ച തുടര്‍ നടപടി വിശദമാക്കാമോ;
( ഡി )
പഞ്ചായത്തുമായുള്ള വാടക കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ അന്‍പതിനായിരത്തിലധികം ജനസംഖ്യയുളള, വിശാലമായ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തനത് ഫണ്ട് ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ വാടക നല്‍കിപോകുവാനുള്ള പ്രയാസം ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് ഭരണ സമിതി നല്‍കിയിട്ടുള്ള നിവേദനത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച് സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ വാടക കെ.എസ്.ഇ.ബി. ലിമിറ്റഡ് വഹിക്കുന്ന കാര്യം പരിഗണിക്കുമോ?
3604.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പവര്‍കട്ടില്ലാത്ത കേരളം എന്ന നിലയിലേക്ക് വൈദ്യുതി മേഖലയെ ശാക്തീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവ‍ര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഉല്പാദന രംഗത്ത് കെ.എസ്.ഇ.ബി. ലിമിറ്റഡിന് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം വിശദമാക്കാമോ;
( സി )
ആവശ്യകതയുടെ മൂന്നിലൊന്ന് വൈദ്യുതി മാത്രമേ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ എന്നതിനാല്‍ ഉല്പാദനരംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ?
3605.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി ഏതെങ്കിലും ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആതിരപ്പളളി ജലവൈദ്യുത പദ്ധതി പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനുവേണ്ടി ഇതുവരെ സ്വീകരിച്ചിട്ടുളള നടപടികള്‍ സംബന്ധിച്ചുളള വിശദാംശം നല്‍കുമോ; പ്രസ്തുത പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്നതിന്റെ വ്യക്തമായ മറുപടി നല്‍കുമോ?
3606.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ദേലമ്പാടി പഞ്ചായത്തില്‍ എത്ര വെെദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ ഈ പഞ്ചായത്തിലെ ദേലമ്പാടി, അഡൂര്‍ വില്ലേജുകളില്‍ വെെദ്യുതി സംബന്ധമായ തകരാര്‍ സംഭവിച്ചാല്‍ കെ. എസ്. ഇ. ബി. യുടെ ഏത് സെക്ഷന്‍ ഓഫീസില്‍ നിന്നാണ് ജീവനക്കാര്‍ വരേണ്ടതെന്നും ഇതിനായി എത്ര ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്നും വിശദമാക്കാമോ;
( സി )
വന്യമൃഗ ശല്യം, നിലവിലുള്ള കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസില്‍ നിന്നും എത്തിച്ചേരാനുള്ള ദൂരം, വനപ്രദേശത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പഞ്ചായത്ത് എന്നിവ പരിഗണിച്ച് ദേലമ്പാടി പഞ്ചായത്തില്‍ ഒരു സെക്ഷന്‍ ഓഫീസ് അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3607.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്നും അവ ഓരോന്നിന്റെയും നിലവിലത്തെ സ്ഥിതി എന്തെന്നും വിശദമാക്കുമോ ;
( ബി )
ഈ മണ്ഡലത്തില്‍ ഇനി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാം എന്ന് വിശദമാക്കുമോ ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ആരംഭിച്ചതും നിലവില്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുളളതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ?
3608.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന 33 കെ.വി സബ്സ്റ്റേഷന്‍ 110 കെ.വി സബ്സ്റ്റേഷനായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതി വിവരം ലഭ്യമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ഒരു ട്രാന്‍സ്‍ഫോമര്‍ കൂടി സ്ഥാപിച്ച് സുഗമമായ വെെദ്യുതി ലഭ്യത ഉറപ്പു വരുത്താനുള്ള നടപടി സ്വീകരിക്കാമോ?
3609.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ലോക്ക്ഡൗണ്‍ മൂലം അടഞ്ഞു കിടന്നിരുന്ന ചെറുകിട വ്യാപാര-വ്യവസായങ്ങള്‍, ഹോട്ടല്‍, കാറ്ററിംഗ്, ഓഡിറ്റോറിയം, ഫൂട്ട്‌ വെയര്‍ മുതലായ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാര്‍ജ്ജ് ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തവണ വ്യവസ്ഥയില്‍ വൈദ്യുതി ചാര്‍ജ്ജ് തിരിച്ചടയ്ക്കാനുള്ള സൗകര്യങ്ങള്‍ നല്‍കുമോ?
3610.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യിലെ ഉല്പാദനം, പ്രസരണം, വിതരണം എന്നീ വിഭാഗങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‍കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കെ.എസ്.ഇ.ബി യുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാമോ;
( സി )
വൈദ്യുതി നല്‍കിയ വകയില്‍ കെ.എസ്.ഇ.ബി. ക്ക് കിട്ടാനുള്ള തുക പിരിച്ചെടുക്കുന്നതിനായി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3611.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഞ്ചിക്കോട്ടിലെ 220 കെ.വി സബ്സ്റ്റേഷനിൽ നിന്ന് മലമ്പുഴ 110 കെ.വി സബ്സ്റ്റേഷനിലേയ്ക്കുളള ലെെനിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3612.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്‍.ഇ.ബി. ഓരോ വര്‍ഷവും രേഖപ്പെടുത്തിയ ലാഭം ,നഷ്ടം എന്നിവ എത്രയാണെന്ന് അറിയിക്കുമോ; സഞ്ചിത ലാഭം,നഷ്ടം എന്നിവ എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
വൈദ്യുതി ബില്ലിംഗിനെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന വ്യാപകമായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരാതിക്കിടനല്‍കുന്ന തരത്തില്‍ ബില്ലിംഗ് സംവിധാനത്തില്‍ അപാകതകള്‍ ഉണ്ടാകാനിടയായിട്ടുള്ളത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി ബിൽ കുറയ്ക്കുന്നതിനോ ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും ഇളവുകള്‍ നല്‍കുന്നതിനോ ഉദ്ദേശമുണ്ടോ; വ്യക്തമാക്കുമോ?
3613.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിസിറ്റി നിയമം ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ ഭേദഗതി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഭേദഗതി നടപ്പിലാക്കിയാല്‍ അത് ഗ്രാമ പ്രദേശങ്ങളിലെ ഉപഭോക്താക്കളെ ഏത് വിധത്തിലാണ് ബാധിക്കുന്നത്; വിശദമാക്കാമോ?
3614.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. നിലവില്‍ തുടരുന്ന രണ്ട് മാസത്തിലൊരിക്കലുള്ള ബില്ലിംഗ് സമ്പ്രദായം ഒഴിവാക്കി മാസത്തിലൊരിക്കലുള്ള ബില്ലിംഗ് സമ്പ്രദായം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പലപ്പോഴും ബില്ലിംഗ് 60 ദിവസം കഴിഞ്ഞ് 80 ദിവസം വരെ വൈകുന്നത് കാരണം ഉപഭോക്താക്കള്‍ അമിതമായ ചാര്‍ജ് നല്‍കേണ്ട അവസ്ഥയാണുള്ളതെന്ന കാര്യം പരിശോധിക്കുമോ?
3615.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് സൗകര്യം ഒരുക്കുന്നതിന് വൈദ്യുതി വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
വൈദ്യുതി വകുപ്പിന് കീഴില്‍ നിലവില്‍ എത്ര ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
3616.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ടിൽ ഗവേഷണപ്രവർത്തനങ്ങൾക്കായി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എത്ര തുക അനുവദിച്ചിട്ടുണ്ട്; എത്ര തുക ചെലവാക്കി; ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
എ. ജി.യുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സയന്റിസ്റ്റുകൾക്ക് പ്രൊമോഷൻ നൽകിയത് വിജിലൻസ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഊർജ്ജ വകുപ്പ് സെക്രട്ടറിക്കും അനെർട്ട് ഡയറക്ടർക്കും പരാതി ലഭിച്ചിട്ടുണ്ടോ; ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാമോ;
( സി )
അനെർട്ടിലെ സയന്റിസ്റ്റുകൾക്ക് പ്രൊമോഷൻ നൽകിയത് നിയമവിരുദ്ധമാണെന്നും ഏതെങ്കിലും ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എത്ര കത്തുകൾ അനെർട്ട് സര്‍ക്കാരിന് നൽകിയിട്ടുണ്ട്; എല്ലാ കത്തുകളുടെ പകർപ്പുകളും ലഭ്യമാക്കാമോ; സര്‍ക്കാര്‍ ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ഡി )
ഇതിൽ അഴിമതി നടന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കുമോ?
3617.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ വെെദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എം.എല്‍.എ. മാരെ ഉള്‍പ്പെടുത്തിയുള്ള എതെങ്കിലും മോണിറ്ററിംഗ് കമ്മിറ്റികള്‍ നിലവിലുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3618.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദീൻ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യകമ്പനികള്‍ക്ക് അവസരം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനവുമായി കൂടിയാലോചിച്ചിരുന്നുവോ എന്നറിയിക്കാമോ?
3619.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ പുതിയ ഡാമുകള്‍ പണിയുന്നതിനുളള നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ;
( ബി )
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി പരമാവധി കുറയ്ക്കാന്‍ പ്രസ്തുത ആറുകളില്‍ പുതിയ ഡാമുകള്‍ പണിയുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?
3620.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ള ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എത്ര എല്‍.ഇ.ഡി ബള്‍ബുകളാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നും ആയതില്‍ എത്രയെണ്ണം വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
എല്ലാ ഉപഭോക്താക്കളും എല്‍.ഇ.ഡി ബള്‍ബ് ഉപയോഗിക്കുന്നതിനായി ബോധവത്കരണം നടത്തുന്നതിന് വൈദ്യുതി വകുപ്പ് ഏന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3621.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലാവ് പദ്ധതി പ്രകാരം എത്ര തെരുവുവിളക്കുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
നിലാവ് പദ്ധതി നടപ്പാക്കിയതിനുശേഷം എത്ര അളവ് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട് എന്നറിയിക്കാമോ;
( സി )
ഏതൊക്കെ ഏജന്‍സികള്‍ക്കാണ് ഇത് സംബന്ധിച്ച ചുമതല നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ തെരുവുവിളക്കുകള്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ എത്ര തെരുവുവിളക്കുകള്‍ ഇത്തരത്തില്‍ എല്‍.ഇ.ഡി.യിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കാമോ?
3622.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗാര്‍ഹിക വെെദ്യുതി ഉപഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3623.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിലമെന്റ് രഹിത കേരളം പദ്ധതിയിലൂടെ കേരളത്തില്‍ എത്ര എൽ.ഇ.ഡി ബൾബുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
അപേക്ഷ നല്‍കിയവര്‍ക്കെല്ലാം എൽ.ഇ.ഡി ബൾബുകള്‍ വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതിനോടകം വിതരണം ചെയ്ത എൽ.ഇ.ഡി ബൾബുകളെ അടിസ്ഥാനമാക്കി എത്ര അളവ് വൈദ്യുതിയാണ് സംസ്ഥാനത്തിന് ലാഭിക്കാന്‍ കഴിയുകയെന്ന് വെളിപ്പെടുത്താമോ;
( ഡി )
ഈ പദ്ധതി പ്രകാരം ഇപ്പോഴും ബള്‍ബുകള്‍ നല്‍കി വരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
3624.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ചെറായി മുതല്‍ ഞാറക്കല്‍ വരെ 110 കെ.വി. ലൈനിന്റെ നിര്‍മ്മാണവും ഞാറക്കല്‍ 66 കെ.വി. സബ്സ്റ്റേഷന്‍ അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തിയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് എന്നാണ് ഭരണാനുമതി ലഭ്യമാക്കിയതെന്ന് വ്യക്തമാക്കാമോ ;
( സി )
ഇതിനായി അനുവദിച്ച തുക എത്രയെന്നും പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കാമോ?
3625.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് ഭൂഗര്‍ഭ വെെദ്യുത കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ളതതെന്നും എത്ര കിലോമീറ്റർ ദെെര്‍ഘ്യത്തില്‍ ഇവ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്നും വിശദമാക്കാമോ;
( ബി )
ഇനിയും മണ്ഡലത്തില്‍ പുതുതായി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്ന പദ്ധതി കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3626.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മീനച്ചിൽ താലൂക്കിൽ തീക്കോയി, തലനാട് വില്ലേജുകളിലായി നിർമ്മിക്കാനുദ്ദേശിക്കുന്ന മാർമല ചെറുകിട ജലവൈദ്യുതപദ്ധതിയുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിക്കുന്നതിലെ കാലതാമസത്തിന് കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിക്കാത്തതിനാൽ പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് അവരുടെ സ്ഥലത്ത്‌ കൃഷി ചെയ്യുന്നതിനോ സ്ഥലം ക്രയവിക്രയം നടത്തുന്നതിനോ കഴിയാത്തതിനാൽ പ്രസ്തുത പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3627.
ശ്രീ വി ജോയി
ശ്രീ. എ. രാജ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതോടൊപ്പം ഊര്‍ജ്ജ സംരക്ഷണം കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( സി )
ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന എല്‍. ഇ.ഡി. ബള്‍ബുകളുടെ വിതരണത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഫിലമെന്റ് ബള്‍ബുകള്‍ക്കും സി. എഫ്. എല്‍ - കള്‍ക്കും പകരം എല്‍. ഇ.ഡി ബള്‍ബുകളുടെ ഉപയോഗം വൈദ്യുതോപയോഗം ഗണ്യമായി കുറയ്ക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായും മിതമായ വിലയ്ക്കും സബ്സിഡിയോടെയും ഇവ വിതരണം ചെയ്യുന്നതിനായും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?
3628.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിലാവ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാമോ;
( ബി )
നിലാവ് പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ എത്ര തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കെ.എസ്.ഇ.ബി. യുമായി എഗ്രിമെന്റ് വെച്ചിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാക്കാമോ?
3629.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ പട്ടണത്തിലെ എല്‍.ടി/എച്ച്.ടി ഓവര്‍ഹെഡ് ലൈനുകൾ ഏരിയല്‍ ബന്‍ജ്ഡ് കേബിള്‍ (എ.ബി.സി) കവേര്‍ഡ് കണ്ടക്ടേഴ്‌സ് കൊണ്ട് മാറ്റാന്‍ പദ്ധതി നിലവിലുണ്ടോ; വൈദ്യുതി തടസ്സം, അപകടം എന്നിവ ഒഴിവാക്കാൻ ഇതുകൊണ്ട് സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
3630.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തില്‍ മുണ്ടക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് കീഴില്‍ ആനമൈതടം എന്ന സ്ഥലത്ത് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിരുന്നോ; എങ്കില്‍ എന്നാണ് അനുമതി ലഭിച്ചത് എന്ന് വ്യക്തമാക്കുമോ;
( ബി )
ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് ഇത് വരെ സ്വീകരിച്ച നടപടികളും നിലവിലെ തടസ്സവും എന്താണെന്ന് വ്യക്തമാക്കുമോ?
3631.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോഡ് മണ്ഡലത്തിലെ ഉഡുപ്പി - പുത്തൂർ - കരിന്തളം വൈദ്യുതി ലൈൻ വലിക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയിൽ ഏതെല്ലാം പ്രവൃത്തികൾ ഉണ്ടെന്ന് വ്യക്തമാക്കാമോ; പദ്ധതിയിൽ സബ് സ്റ്റേഷൻ നിർമ്മാണമുണ്ടെങ്കിൽ എവിടെയാണെന്നും എത്ര കെ.വി ശേഷിയുളളതാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ തുക എത്രയാണെന്നും ഫണ്ട് എവിടെ നിന്നാണ് ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതി സ്വകാര്യ മേഖലയിലാണോ നടപ്പാക്കുന്നത്;‌ എങ്കിൽ ബന്ധപ്പെട്ട കമ്പനിയുടെ / വ്യക്തിയുടെ പേര് വ്യക്തമാക്കാമോ;
( ഇ )
പദ്ധതിയുടെ ചെലവ് എത്ര രൂപയാണെന്നും പദ്ധതി മുഖേന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഗുണം എന്താണെന്നും വ്യക്തമാക്കാമോ?
3632.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ വെെദ്യുതി സൗജന്യമായി ലഭിക്കുന്നത് ആര്‍ക്കൊക്കെ എന്നും എത്ര യൂണിറ്റ് വീതം എന്നും വിശദമാക്കാമോ;
( ബി )
കായംകുളം മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭിക്കുന്നു എന്ന് വ്യക്തമാക്കാമോ?
3633.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ വൈദ്യുതിയുടെ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3634.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ടൗണിലെ ഊര്‍ജ്ജ ഉപഭോഗത്തിന് പയ്യന്നൂര്‍ 33 KV സബ്സ്റേറഷനില്‍ നിലവിലുള്ള രണ്ട് 5KVA ട്രാന്‍സ്ഫോര്‍മറുകള്‍ പര്യാപ്തമല്ലാത്തതിനാൽ ഇതിന്റെ കപ്പാസിറ്റി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കാമോ;
( ബി )
പയ്യന്നൂര്‍ കവ്വായി ഭാഗത്തേക്ക് തടസ്സരഹിതമായി വൈദ്യുതി എത്തിക്കുന്നതിന് 2012 ല്‍ സ്ഥാപിച്ച ഭൂഗര്‍ഭ കേബിള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ലാത്തതിനാൽ 33 KV തൃക്കരിപ്പൂര്‍ സബ്സ്റ്റേഷനില്‍ ഇതിനാവശ്യമായ സൗകര്യം ഒരുക്കാമോ?
3635.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെല്ലാം ആദിവാസി ഊരുകളിലാണ് ഇനിയും വൈദ്യുതി എത്താനുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആദിവാസി ഊരുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആയതിന് എത്ര തുകയാണ് മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത ആദിവാസി കോളനികളില്‍ എപ്രകാരം വൈദ്യുതി എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; ഗ്രിഡ് വൈദ്യുതി എത്തിക്കുന്നതിന് ഭൂഗര്‍ഭ കേബിളുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ; സോളാര്‍ വൈദ്യുതീകരണം ഭൂഗര്‍ഭ കേബിളിനേക്കാള്‍ ലാഭകരമാണോയെന്ന് അറിയിക്കാമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മണ്ഡലത്തിലെ ഏതെല്ലാം ആദിവാസി ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി എന്നും ഇതിനായി ചെലവഴിച്ച തുകയും അറിയിക്കാമോ?
3636.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂര്‍ണ്ണ വെെദ്യുതീകരണം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ മണ്ഡലത്തില്‍ എത്ര പുതിയ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വെെദ്യുതീകരണത്തിന്റെ ഭാഗമായി ഇനി കണക്ഷന്‍ നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തിലെ വെെദ്യുതി പ്രസരണ രംഗം ശക്തിപ്പെടുത്തുന്നതിനും ലെെന്‍ നീട്ടുന്നതിനും ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷി കൂട്ടുന്നതിനും അനുവദിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
3637.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്തെ പ്രതിദിന ശരാശരി വൈദ്യുത ഉപഭോഗം എത്ര യൂണിറ്റ് ആയിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
ലോക്ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് സംസ്ഥാനത്തെ ശരാശരി പ്രതിദിന വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റ് ആയിരുന്നു;
( സി )
സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗൺ കെ.എസ്.ഇ.ബി.യുടെ ലാഭനഷ്ടങ്ങളെ എങ്ങനെയൊക്കെ ബാധിച്ചു എന്നത് സംബന്ധിച്ച് എന്തെങ്കിലും ഔദ്യോഗിക പഠനങ്ങൾ ബോർഡ് നടത്തുകയുണ്ടായോ;
( ഡി )
എങ്കിൽ ലോക്ഡൗൺ മൂലം ഏതൊക്കെ മേഖലകളിൽ ഏതൊക്കെ തരത്തിലാണ് വൈദ്യുതി ഉപഭോഗത്തിൽ വ്യതിയാനങ്ങൾ ഉണ്ടായത് എന്നത് സംബന്ധിച്ച ആധികാരിക റിപ്പോർട്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
3638.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുന്നൂറ് മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി വാങ്ങുന്നതിനായി സമീപകാലത്ത് കെ. എസ്. ഇ. ബി. കരാർ ഒപ്പ് വെച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ യൂണിറ്റിന് എത്ര രൂപ നിരക്കിൽ ആണ് കരാർ ഒപ്പ് വെച്ചത്; കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3639.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്‍.ഇ.ബി യുടെ കീഴിലുള്ള ഡാമുകളിലെ ജലാശയങ്ങൾ ഉപയോഗപ്പെടുത്തി സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ വനം വകുപ്പ് എന്തെങ്കിലും തടസ്സവാദം ഉന്നയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേൽ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നതെന്നും ഈ പദ്ധതി കൂടുതല്‍ ജലാശയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
3640.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഊര്‍ജജ കേരള മിഷന്റെ ഭാഗമായി ഇതുവരെ എത്ര മെഗാവാട്ട് വെെദ്യുതി ആണ് സൗരോര്‍ജത്തില്‍ നിന്ന് ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞതെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ സോളാര്‍ റൂഫ് ടോപ്പ് പദ്ധതികളില്‍ നിന്ന് എത്ര മെഗാവാട്ട് വെെദ്യുതി ആണ് ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞതെന്ന് വ്യക്തമാക്കുമോ;
( സി )
ഫ്ലോട്ടിംഗ്, ഹെെവേ ടോപ്പ്, കനാല്‍ ടോപ്പ് സോളാര്‍ തുടങ്ങിയ വ്യത്യസ്ത സാധ്യതകളിൽ നിന്ന് വെെദ്യുതി ഉല്പാദനം നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇവയില്‍ നിന്ന് എത്ര മെഗാവാട്ട് വെെദ്യുതി ആണ് ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് വ്യക്തമാക്കുമോ?
ഇ.എല്‍.സി.ബി സംവിധാനം സൗജന്യമായി നല്‍കുന്ന പദ്ധതി
3641.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബി.പി.എല്‍ വിഭാഗത്തില്‍ വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി അവരുടെ വീടുകളില്‍ ഇ.എല്‍.സി.ബി (ഏർത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) സംവിധാനം സൗജന്യമായി നടപ്പിലാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങളില്‍ ഇ.എല്‍.സി.ബി സംവിധാനം നല്‍കുന്നതിന് നിലവില്‍ എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഈ വര്‍ഷം എത്ര കുടുംബങ്ങള്‍ക്കാണ് ഇ.എല്‍.സി.ബി സംവിധാനം സൗജന്യമായി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3642.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ സമ്പൂർണ്ണ തെരുവ് വിളക്ക് സൗകര്യമുള്ള സംസ്ഥാനമാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് സൗരോർജ്ജ സൗകര്യം കൂടി ഉപയോഗപ്പെടുത്തുമോ;എങ്കിൽ ഇതിന് എന്തെല്ലാം സാധ്യതകളാണ് പ്രയോജനപ്പെടുത്തുകയെന്ന് വിശദമാക്കാമോ;
( സി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ തെരുവ് വിളക്ക് സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളും പദ്ധതികളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
3643.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴിലുള്ള കോവൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിച്ച് കുറ്റിക്കാട്ടൂര്‍ ആസ്ഥാനമായി ഒരു വൈദ്യുതി സെക്ഷന്‍ ഓഫീസ് രൂപീകരിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ദീര്‍ഘകാലമായുള്ള പ്രസ്തുത ആവശ്യം പരിഗണിച്ച് കുറ്റിക്കാട്ടൂര്‍ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3644.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കെ.എസ്‍.ഇ.ബി. സെക്ഷന്‍ ഓഫീസ് പരിധിയില്‍ നിലവില്‍ എത്ര ഗുണഭോക്താക്കളുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സെക്ഷനെയും വള്ളുവമ്പ്രം സെക്ഷനേയും വിഭജിച്ച് മുസലിയാരങ്ങാടി കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ഓഫീസ് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
3645.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ പയ്യന്നൂര്‍, വെള്ളൂര്‍, പാടിച്ചാല്‍, ചെറുപുഴ എന്നിവിടങ്ങളിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്‍.ഇ.ബി സെക്ഷന്‍ ഓഫീസുകള്‍ക്ക് സ്വന്തമായി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3646.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് മണ്ഡലത്തിലെ വെണ്ണക്കര 110 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്ബ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചോ; എങ്കില്‍ പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വെണ്ണക്കര 110 കെ.വി സബ്ബ് സ്റ്റേഷനെ 220 കെ.വി സബ് സ്റ്റേഷനായി ഉയര്‍ത്തുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3647.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുകയോ ഗുരുതരമായി പരിക്ക് പറ്റുകയോ ചെയ്യുന്ന കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ ഇവർക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കുന്നില്ലെങ്കില്‍ ആയത് നല്‍കുവാനുള്ള ആലോചനയുണ്ടോ; വിശദമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികൾക്ക് ഫലപ്രദമായ ഇന്‍ഷൂറന്‍സ് സമ്പ്രദായം കെ.എസ്.ഇ.ബി. ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
3648.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01-01-2020 ന് ശേഷം അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ എത്ര ഒഴിവുകളാണ് പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഈ ഒഴിവുകളിലേയ്ക്ക് എത്ര പേരുടെ അഡ്വൈസ് ആണ് പി.എസ്.സി. യില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ആയതില്‍ എത്ര പേര്‍ക്ക് നിയമനം നല്കിയെന്ന് അറിയിക്കുമോ;
( സി )
ഇത്തരത്തില്‍ അഡ്വൈസ് ലഭിച്ച ആര്‍ക്കെങ്കിലും ഇനി നിയമനം നല്‍കുന്നുണ്ടോ; എങ്കില്‍ ആര്‍ക്കെല്ലാം;
( ഡി )
ഈ തസ്തികയില്‍ അഡ്വൈസ് ലഭിച്ചവരുടെയും അതില്‍ നിന്ന് നിയമനം നല്‍കിയവരുടെയും വിശദ വിവരങ്ങള്‍ നല്‍കുമോ;
( ഇ )
അഡ്വൈസ് ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവരുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിയമനം നല്‍കാത്തതെന്ന് അറിയിക്കുമോ; അവര്‍ക്ക് നിയമനം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3649.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യില്‍ നിന്നും കഴിഞ്ഞ നാല് വര്‍ഷത്തോളമായി ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ ഏതാണ്ട് അറുന്നൂറ്റി അന്‍പതോളം പ്രമോഷനുകള്‍ നടന്നിട്ടും ഒരു ഫ്രഷ് ഒഴിവു പോലും കേരള പി.എസ്.സി.യിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ നാലു വര്‍ഷം ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ നടന്ന സ്പോര്‍ട്സ് ക്വാട്ടാ നിയമനങ്ങളുടെയും ആശ്രിത നിയമനങ്ങളുടെയും എണ്ണവും പ്രസ്തുത തസ്തികയില്‍ അവയുടെ അനുവദനീയമായ പരമാവധി ശതമാന കണക്കും, തസ്തികയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരുടെ ശതമാന കണക്കും വ്യക്തമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. യില്‍ ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ / വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന മറ്റിതര പോസ്റ്റുകളിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പേരും അവരുടെ പേരന്റ് തസ്തികയും ലഭ്യമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി. റീ സ്ട്രക്ചറിംഗ് എന്നു പൂര്‍ത്തിയാകും എന്നു പ്രതീക്ഷിക്കുന്നു എന്നറിയിക്കാമോ?
3650.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ഇടമലയാറില്‍ ഹൈഡല്‍ ടൂറിസം ആരംഭിക്കുന്ന വിഷയം പരിഗണിച്ചിരുന്നോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രാഥമിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇടമലയാര്‍ റിസര്‍വോയര്‍ വനമേഖലയില്‍ ആയതിനാല്‍ ഇവിടെ ഹൈഡല്‍ ടൂറിസം ആരംഭിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണോ; എങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
കോതമംഗലം മണ്ഡലത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ തട്ടേക്കാട്, ഭൂതത്താന്‍കെട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ഇടമലയാര്‍ ഡാമില്‍ വനം വകുപ്പുമായി സഹകരിച്ച് ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമോ; വിശദമാക്കാമോ?
3651.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കുള്ള എ.ബി.സി. ലൈനുകളുടെ കണക്ഷനും നേത്ര വിഭാഗം ഓപ്പറേഷന്‍ തീയറ്ററിലേക്കുള്ള വൈദ്യുത കേബിളും സ്ഥാപിക്കുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3652.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ക്ക് 2020-21 കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് വകുപ്പ് മുഖാന്തരം ആണോ പരിരക്ഷ നടപ്പിലാക്കിയത്; സ്കിൽഡ്, അൺസ്കിൽഡ് എന്നീ തൊഴിലാളികൾക്ക് ഒരേ പ്രീമിയം നിരക്കാണോ; വിശദമാക്കാമോ;
( സി )
ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കിയിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
3653.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വൈദ്യുതി ബില്ലുകള്‍ ഒടുക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം ഇളവുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.