STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3707.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് ഭൂമി വാങ്ങാന്‍ ധനസഹായം നല്‍കുന്ന പദ്ധതികളില്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കപ്പെടേണ്ടത്; വിശദമാക്കാമോ;
( ബി )
പട്ടികജാതി കുടുംബങ്ങള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള പ്രദേശത്ത് ഭൂമി കണ്ടുപിടിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനു വേണ്ട നടപടി സ്വീകരിക്കുമോ;
( സി )
പട്ടികജാതിക്കാര്‍ കെെവശം വച്ചുവരുന്ന പുറമ്പോക്ക് ഭൂമിക്ക് പട്ടയം നല്‍കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
3708.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 - ലെ പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കടവ് പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ക്ക് വനത്തിനകത്ത് പുതിയ സ്ഥലവും വീടും അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
മുണ്ടക്കടവ് പട്ടികവര്‍ഗ്ഗ കോളനിയിലെ കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത് വനത്തിനുള്ളിലെ താല്‍ക്കാലിക ഷെഡുകളിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എത്ര കുടുംബങ്ങളിലെ എത്രയാളുകളാണ് ഇങ്ങനെ താമസിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രളയത്തില്‍ തകര്‍ന്ന പ്രസ്തുത കോളനിയിലെ കുടുംബങ്ങള്‍ക്കായി നിലമ്പൂര്‍ ഐ.ടി.ഡി.പി. നടത്തിയ പ്രത്യേക പദ്ധതികളെ കുറിച്ചും ചെലവഴിച്ച തുകയെക്കുറിച്ചും വിശദമാക്കാമോ?
3709.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതര്‍ക്കായി പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മണ്ണും വീടും പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്നതിനായി നിഷ പി.എം. സമര്‍പ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട എസ്.സി.എസ്.റ്റി-ഡി.ഡി./സി2/166/2020 നമ്പര്‍ ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കാമോ?
3710.
ശ്രീ. എം. എം. മണി
ശ്രീമതി ദെലീമ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതികളില്‍പ്പെട്ടവര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം നാല്പതിനായിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ട പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടോ;
( ബി )
പട്ടികജാതികളില്‍പ്പെട്ട ഭൂരഹിതരുടെ എണ്ണം ഏറെയാണെന്നതിനാല്‍, ഭവന നിര്‍മ്മാണത്തിന് ഭൂമി വാങ്ങാനുള്ള പദ്ധതി വിപുലീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; ഈ വര്‍ഷം ഇത്തരത്തില്‍പ്പെട്ട എത്ര പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിടുന്നുവെന്ന് അറിയിക്കാമോ;
( സി )
പണി പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും വാസയോഗ്യമല്ലാത്ത സ്ഥിതിയിലുള്ളവ മെച്ചപ്പെടുത്തുന്നതിനും പ്രത്യേകം സഹായം നല്‍കുന്നുണ്ടോ എന്നറിയിക്കാമോ ?
3711.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വീടും സ്ഥലവും അനുവദിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
നിക്ഷിപ്ത വനഭൂമി പ്രസ്തുത വിഭാഗക്കാര്‍ക്കായി വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രാനുമതിയുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ലാന്റ് ബാങ്ക് പദ്ധതി പ്രകാരം വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ഭൂമി പ്രസ്തുത വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
3712.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുളളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പ്രകാരം ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; ഇതിനുളള നടപടിക്രമങ്ങള്‍ അറിയിക്കാമോ?
3713.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് ലെെഫ് ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നറിയിക്കാമോ; ലഭിച്ച അപേക്ഷകളില്‍ ധനസഹായം നല്‍കാന്‍ ബാക്കിയുളള എത്ര അപേക്ഷകള്‍ ഉണ്ടെന്നു ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂമിയും വീടുമില്ലാത്ത എത്ര കുടുംബങ്ങള്‍ ഉണ്ടെന്നും അവരില്‍ എത്രപേര്‍ക്ക് ലെെഫ് ഭവനനിര്‍മ്മാണപദ്ധതി പ്രകാരം ധനസഹായം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3714.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട് ഉണ്ടെന്ന കാരണത്താൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താതിരുന്നതും എന്നാൽ വാസയോഗ്യമല്ലാത്ത വീട് ഉള്ളവരുമായ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ?
3715.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുണ്ടെന്ന കാരണത്താൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താതിരുന്നതും എന്നാൽ വീട് വാസയോഗ്യമല്ലാത്തതുമായ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഭവനനിർമ്മാണത്തിനായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ?
3716.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി /പട്ടികവര്‍ഗ്ഗ/ ആദിവാസി മേഖലകളില്‍ ഏതെല്ലാം ഭവന നിര്‍മ്മാണ ധനസഹായ പദ്ധതികളാണ് നിലവിലുള്ളത് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ പത്ത് വര്‍ഷമായി എത്ര കുടുംബങ്ങൾക്ക് പ്രസ്തുത പദ്ധതികള്‍ വഴി ഭവന നിര്‍മ്മാണ സഹായം ലഭ്യമാക്കിയെന്നും അതില്‍ എത്ര ഭവന നിര്‍മ്മാണം പൂര്‍ണ്ണമായും നടന്നുവെന്നും വ്യക്തമാക്കുമോ;
( സി )
ഇത്തരം പദ്ധതി നടത്തിപ്പില്‍ ഉദ്യോഗസ്ഥതലങ്ങളിലുണ്ടായ ഫണ്ട് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ പ്രസ്തുത തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചുവെന്നും നഷ്ടമായ എത്ര തുക കണ്ടെത്തി പ്രസ്തുത വിഭാഗക്കാര്‍ക്ക് ലഭ്യമാക്കിയെന്നും വ്യക്തമാക്കുമോ?
3717.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കരിങ്കാളിമ്മല്‍ കോളനി നവീകരണം പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിട്ടത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളനിയില്‍ ഇനി ഏതൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;
( ഡി )
ആയതില്‍ ഏതെങ്കിലും പ്രവൃത്തികള്‍ ചെയ്യുന്നതിന് സര്‍ക്കാരിന്റെ പ്രത്യേകാനുമതി നല്‍കേണ്ടതുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3718.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പാലക്കാട് ജില്ലയില്‍ ഏതെല്ലാം പട്ടികജാതി കോളനികളാണ് അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം നവീകരിച്ചത് എന്നതിന്റെ മണ്ഡലം തിരിച്ചുളള വിവരം ലഭ്യമാക്കാമോ; ഓരോ കോളനിക്കും അനുവദിച്ച തുകയും അറിയിക്കാമോ?
3719.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗകാര്‍ക്ക് മാത്രമുള്ള സെറ്റില്‍മെന്റ് കോളനികള്‍ എത്രയാണ്; ഇവിടെ താമസിക്കുന്നത് ഏത് വിഭാഗത്തിലുള്ളവരാണ്; ഇവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികള്‍ ചെയ്തുവരുന്നുവെന്നും അറിയിക്കാമോ;
( ബി )
ഇവരുടെ കുട്ടികള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ പദ്ധതികളും ഇത് എത്ര കുട്ടികള്‍ക്ക് ലഭിച്ചു എന്ന വിവരവും വിശദമാക്കാമോ;
( സി )
ഇവരുടെ കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന് വിശദമാക്കാമോ?
3720.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയിട്ടും എസ്.സി., എസ്.ടി. വിഭാഗങ്ങളിൽപ്പെട്ട ഭൂരിഭാഗം ആളുകളും കോളനികളിലും ലക്ഷംവീടുകളിലും താമസിക്കേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ കാര്യത്തിൽ എന്തൊക്കെ പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3721.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികള്‍ നവീകരിക്കുന്നതിനായി നിലവില്‍ ഏതൊക്കെ പദ്ധതികളാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഏതൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയത് എന്ന് വ്യക്തമാക്കുമോ;
( സി )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട് എന്ന് വ്യക്തമാക്കുമോ?
3722.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെ കാലത്ത് ചാത്തന്നൂർ മണ്ഡലത്തിൽ അംബേദ്‌കർ ഗ്രാമം പദ്ധതി പ്രകാരം ഏതെല്ലാം പട്ടികജാതി കോളനികളിലാണ് വികസന പദ്ധതികൾ അനുവദിച്ചതെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത വികസന പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( സി )
അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ പട്ടികജാതി കോളനികൾ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ?
3723.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ ഓരോ കുടുംബത്തിനും രണ്ട് ഏക്കര്‍ സ്ഥലത്തിന് കൈവശരേഖ നല്‍കിയെങ്കിലും ഭവന നിര്‍മ്മാണത്തിനാവശ്യമായ 15 സെന്റ് സ്ഥലത്തെ മരങ്ങള്‍ മാത്രമേ മുറിച്ച് മാറ്റുവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആദിവാസി കോളനിയില്‍ അധിവസിക്കുന്നവരുടെ പ്രധാന ജീവിതമാര്‍ഗ്ഗം കൃഷി ആണെന്നിരിക്കെ അവര്‍ക്ക് കൃഷി ചെയ്ത് ഉപജീവനം നടത്തുന്നതിനായി അവിടെയുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രദേശത്ത് വീടിന് ഭീഷണി സൃഷ്ടിക്കുന്ന പാഴ്‍മരങ്ങള്‍ കൂടി മുറിക്കുന്നതിനുവേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പന്തപ്ര കോളനിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പ്രധാന ജീവിതമാര്‍ഗ്ഗമായ കൃഷി ചെയ്യുന്നതിനായി, വനാവകാശ രേഖ നല്‍കിയിട്ടുള്ള ഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും അവിടെ കൃഷി ചെയ്യുന്നതിനും വേണ്ട സൗകര്യം പ്രസ്തുത കോളനിയില്‍ എർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
3724.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്തെ എത്ര കോളനികളില്‍ പട്ടിക വിഭാഗങ്ങള്‍ക്കുള്ള സ്വയം പര്യാപ്ത ഗ്രാമം പദ്ധതി നടപ്പിലാക്കി എന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ഇതിനായി എത്ര തുക ചെലവായി എന്ന് വെളിപ്പെടുത്താമോ;
( ബി )
ഈ പദ്ധതി പ്രകാരം അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ഏതൊക്കെ കോളനികള്‍ക്കാണ് ഫണ്ടനുവദിച്ചതെന്ന് കോളനിയുടെ പേരും, തുകയും, വര്‍ഷവും തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഓരോ കോളനിയിലും നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും തുകയും ഇനം തിരിച്ച് വ്യക്തമാക്കാമോ; ഇവയുടെ നിര്‍മ്മാണച്ചുമതല ഏതൊക്കെ ഏജന്‍സികള്‍ക്കായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്നത് ഏതൊക്കെ കോളനികളിലാണ് ; പൂര്‍ത്തിയാകാത്തതിന് കാരണം എന്താണ്; ഇവ പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്?
3725.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജകമണ്ഡലത്തിലെ മണലൂര്‍ ഇറിഗേഷന്‍ കോളനി, കരിക്കൊടി കോളനി എന്നീ പട്ടികജാതി കോളനികളുടെ വികസനത്തിനായി ഓരോ കോളനിക്കും എത്ര രൂപ വീതമാണ് അനുവദിച്ചതെന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളനിയിലും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്നും അവശേഷിക്കുന്ന പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
3726.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന അമരമ്പലം ഗ്രാമപഞ്ചായത്ത് ഇല്ലിക്കോട്ട്പൊയില്‍ എസ്.സി. കോളനിയുടെ സമഗ്രവികസനം എന്ന പദ്ധതി മൂന്ന് വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പദ്ധതിയുടെ ഭാഗമായി പ്രസ്തുത കോളനിയില്‍ ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; നിലവില്‍ എത്ര രൂപയാണ് ചെലവഴിച്ചതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനാരാണെന്നും എന്നാണ് കരാറിലേര്‍പ്പെട്ടതെന്നും എത്ര തുകയ്ക്കാണ് കരാറിലേര്‍പ്പെട്ടതെന്നും അറിയിക്കാമോ; ഇതുവരെയും പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇല്ലിക്കോട്ട്പൊയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരിക്കാന്‍ എന്ത് നടപടികളാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; കരാറുകാരനേയും നിര്‍വ്വഹണ ഏജന്‍സിയേയും മാറ്റി പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാനാവുമോയെന്നറിയിക്കാമോ;
( ഡി )
സമയബന്ധിതമായി മേല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന നിര്‍വ്വഹണ ഏജന്‍സിയേയും കരാറുകാരനേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
3727.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കുടിവെള്ള പൈപ്പ് ലൈനുകള്‍ എത്താത്ത പട്ടിക ജാതി കോളനികള്‍ ഏതെല്ലാമാണ്; ഇതില്‍ ഏതെല്ലാം കോളനികളിലാണ് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പുവര്‍ഷം കുടിവെള്ളം എത്തിക്കാന്‍ കഴിയുക; ഇത് സംബന്ധിച്ച് ജലവിഭവ വകുപ്പുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3728.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി പ്രകാരം പ്രവൃത്തി ആരംഭിച്ച 94 കോളനികളില്‍ എത്ര എണ്ണം പൂര്‍ത്തിയാക്കി;
( സി )
ഊരുകളിലേക്കുള്ള റോഡുകള്‍, വൈദ്യുതി, കുടിവെള്ളം, പാര്‍പ്പിടം, പഠനവീട് എന്നിവയെല്ലാം ഉറപ്പുവരുത്തുവാൻ നടപടി സ്വീകരിക്കുമോ?
3729.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന പട്ടികവർഗ്ഗക്കാരെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് വനാവകാശ നിയമപ്രകാരം ഭൂമി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?
3730.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‍ടോപ് നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഈ കാലഘട്ടത്തില്‍ ഡിഗ്രി, പ്ലസ് ടു കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3731.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ വൈദ്യുതി ലഭ്യമാകാത്തതുമൂലവും ‌ടവറുകളുടെ അഭാവത്തില്‍ കേബിള്‍ നെറ്റ്‍വര്‍ക്ക് ലഭ്യമല്ലാത്തതുമൂലവും വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ പഠനത്തിന് വളരെയധികം ബുദ്ധിമുട്ടു നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സൗകര്യങ്ങള്‍ ഉറപ്പാക്കാനായി സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും ആയത് എത്ര സമയത്തിനുള്ളില്‍ ഉറപ്പുവരുത്തുവാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ ആദിവാസി മേഖലയിലുള്ള പൊതു വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളില്‍, നിലവില്‍ ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത എത്ര പേരുണ്ട്; വ്യക്തമാക്കുമോ?
3732.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ബി )
പ്ലസ് ടു പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത പരിശീലനത്തിന്റെ കാര്യക്ഷമത പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( ഡി )
(ഡി) വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്തൊക്കെ സാമ്പത്തിക സഹായങ്ങളാണ് അനുവദിക്കുന്നത്?
3733.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ പ്രവർത്തനം പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുന്നതിന് സഹായകരമായിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാലയങ്ങളിലെ പഠനനിലവാരം വിലയിരുത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ;
( സി )
ഇല്ലെങ്കിൽ പ്രസ്തുത വിദ്യാലയങ്ങളിലെ പഠന നിലവാരത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തുമോയെന്നറിയിക്കാമോ?
3734.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ എത്ര പേര്‍ക്കാണ് പഠനമുറി നിര്‍മ്മാണ സഹായം ഇതിനോടകം നല്‍കിയത്; വ്യക്തമാക്കുമോ;
( ബി )
ആനുകൂല്യം കൈപ്പറ്റിയ എത്ര കുടുംബങ്ങളുടെ പഠനമുറി നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള അപേക്ഷകള്‍ ഇപ്പോഴും സ്വീകരിച്ചുവരുന്നുണ്ടോ; വിശദമാക്കാമോ?
3735.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ പട്ടികജാതി വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി എത്ര രൂപയാണ് ചെലവഴിച്ചതെന്ന് അറിയിക്കാമോ;
( ബി )
ഇത്രയും തുക ചെലവാക്കിയിട്ടും രണ്ട് ലക്ഷത്തോളം കുട്ടികൾ ഓൺലൈൻ ക്ലാസ്സുകൾക്ക് പുറത്താണെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മുഴുവൻ പട്ടികജാതി വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ അടിയന്തര നടപടികൾ കൈക്കൊള്ളും; വെളിപ്പെടുത്തുമോ?
3736.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ ഡിജിറ്റല്‍ പഠന മുറികള്‍ സജ്ജീകരിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മേഖലകളില്‍ പ്രസ്തുത പദ്ധതി നടപ്പാക്കിയെന്നു വിശദമാക്കാമോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
3737.
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഏർപ്പെടുത്തിയിട്ടുള്ള സാമൂഹ്യ പഠന മുറികളിലെ പഠന പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കോവിഡ് കാലഘട്ടത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശങ്ങൾ നൽകാമോ;
( സി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ ഉൾമേഖലകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഡി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസഹായം ലഭ്യമാക്കാൻ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത് ; വിശദാംശങ്ങൾ നൽകാമോ?
3738.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കുവേണ്ടി ആരംഭിച്ച വാത്സല്യ നിധി പദ്ധതിയില്‍ നാളിതുവരെ എത്ര വിദ്യാർത്ഥിനികളെ ഉൾപെടുത്തിയെന്ന് വിശദമാക്കുമോ;
( ബി )
ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ നിന്നും എത്ര പെൺകുട്ടികൾ പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്താക്കളായെന്ന് വ്യക്തമാക്കുമോ?
3739.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 അദ്ധ്യയന വർഷത്തിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട എത്ര വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ് അനുവദിക്കുന്നതിൽ എന്തെങ്കിലും കാലതാമസം നേരിടുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് വർദ്ധിപ്പിച്ചു നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
നിലവിൽ പ്രസ്തുത വിദ്യാർത്ഥികൾക്ക് 12-ാം ക്ലാസ് വരെ എത്ര രൂപ വീതമാണ് ലംപ്സം ഗ്രാന്റ് ഇനത്തിൽ അനുവദിക്കുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3740.
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.വി.അൻവർ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
കോവിഡും പ്രകൃതി ദുരന്തങ്ങളും മൂലം ഊരുകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിപ്പോകാതിരിക്കുന്നതിന് ഈ സര്‍ക്കാര്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് സാധിച്ചിട്ടുണ്ടോ;
( ഡി )
ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാണെങ്കില്‍ നല്‍കാമോ?
3741.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ തന്നെ നല്‍കുന്നതിനു നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3742.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഴ്സിംഗ് പഠനം പൂർത്തീകരിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് സർക്കാർ ആശുപത്രികളിൽ പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ടോ; ഉണ്ടെങ്കിൽ സംസ്ഥാനത്ത് നാളിതു വരെ എത്ര വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
നഴ്സിംഗ് പഠനം പൂർത്തീകരിച്ച മുഴുവൻ യുവതീയുവാക്കൾക്കും പ്രസ്തുത പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ പരിശീലനം നൽകുവാൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ?
3743.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് 'പഠനമുറി' സജ്ജമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വര്‍ഷം പഠനമുറിക്ക് അർഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3744.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി /പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ?
3745.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര ഐ.റ്റി.ഐ.യിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ എത്ര ശതമാനം ജോലികൾ പൂർത്തിയായെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിന്റെ കീഴിലുള്ള എത്ര ഐ.റ്റി.ഐ.കളിൽ കഴിഞ്ഞ 5 വർഷത്തിനകം പുതിയ കെട്ടിടനിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്; അവയുടെ പേര് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഐ.റ്റി.ഐ.കളിൽ ഏതൊക്കെ ഐ.റ്റി.ഐ.കളിൽ നിന്നും പുതിയ ട്രേഡിനുള്ള പ്രൊപ്പോസലുകൾ ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ആയതിൽ ഏതൊക്കെ ഐ.റ്റി.ഐ.കളിലെ പ്രൊപ്പോസലുകൾ സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിൽ ഏതെങ്കിലും പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ച് ഉത്തരവായിട്ടുണ്ടോ; വ്യക്തമാക്കാമോ?
3746.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ. കള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് പുതിയതായി ഐ.‌ടി.ഐ. കള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( സി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ഐ.ടി.ഐ. കളില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
3747.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വർഷത്തിനിടെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ എത്ര പുതിയ ഐ.ടി.ഐ. കള്‍ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വർഷത്തിൽ പ്രസ്തുത വകുപ്പിന്റെ കീഴിലുളള ഐ.ടി.ഐ. കൾക്ക് പ്രവർത്തിക്കാനുളള ആദ്യ അലോട്ട്മെന്റുകൾ നൽകിയ തീയതികൾ ഓരോ ഹെഡിലും തരംതിരിച്ച് നൽകാമോ;
( സി )
പ്രസ്തുത ഐ.ടി.ഐ. കൾക്ക് പ്രവർത്തിക്കാനുളള അലോട്ട്മെന്റുകൾ നാളിതുവരെ ലഭ്യമായിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ?
3748.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളിലെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പഠനം തുടരാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് കൂടുതല്‍ സാധ്യത ഉറപ്പാക്കാന്‍ വയനാട് ജില്ലയില്‍ ട്രൈബല്‍ ഐ.ടി.ഐ. ആരംഭിക്കുന്ന കാര്യം പരിഗണിക്കാമോ;
( സി )
പ്രസ്തുത ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം മേഖലകളിലാണ് പരിശീലനം നല്‍കുന്നതെന്നും ഓരോ വര്‍ഷവും പരിശീലനം നേടുന്നവരുടെ എണ്ണമെത്രയെന്നും അറിയിക്കുമോ?
3749.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ ഐ.റ്റി.ഐ. കളില്‍ പുതിയ കെട്ടിടം ഉണ്ടായിട്ടും നാളിതുവരെ പുതിയ ട്രേഡ് ആരംഭിക്കാത്ത ഐ.റ്റി.ഐ. കൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത്തരത്തിലുള്ള എത്ര ഐ.റ്റി.ഐ. കളിൽ പുതിയ ട്രേഡ് ആരംഭിക്കുവാൻ കഴിഞ്ഞുവെന്നും ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ എത്ര ഐ.റ്റി.ഐ. കളിൽ പോസ്റ്റ് ക്രിയേഷന്‍ അനുവദിച്ചു നൽകിയിട്ടുണ്ടെന്നും ഐ.റ്റി.ഐ.കളുടെ പേര് സഹിതം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഐ.റ്റി.ഐ. കളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എത്ര പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഐ. കളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ റ്റൂള്‍സ് ആന്‍ഡ് എക്യുപ്മെന്റ് വാങ്ങാൻ എത്ര രൂപ സർക്കാർ അനുവദിച്ചു നൽകിയിട്ടുണ്ട്; അനുവദിച്ച തുകയില്‍ നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വകുപ്പിന്റെ എത്ര ഐ.റ്റി.ഐ. കളിൽ പുതുക്കിയ സിലബസ് പ്രകാരമുള്ള റ്റൂള്‍സ് ആന്‍ഡ് എക്യുപ്മെന്റ് നൂറ് ശതമാനവും ലഭ്യമാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
3750.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരൂർക്കട എസ്.സി/എസ്.ടി ഫെഡറേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മാണം ആരംഭിച്ച വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ?
3751.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജോലിയുള്ള സ്ത്രീകൾക്കു വേണ്ടി ഹോസ്റ്റലുകൾ നിർമ്മിക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര ഹോസ്റ്റലുകളാണ് നാളിതുവരെ നിർമ്മിച്ചതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എവിടെയാണ് ഹോസ്റ്റൽ നിർമ്മിച്ചതെന്നും അതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ ?
3752.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കുംഭാര സമുദായക്കാരുടെ കുലത്തൊഴിൽ സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വ്യക്തമാക്കുമോ?
3753.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി എം.സി.ഐ.യുമായി ചേര്‍ന്ന് എത്ര മീറ്റ് സ്റ്റാളുകള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത സ്റ്റാളുകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അവലോകനം ചെയ്തിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
3754.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുംഭാര സമുദായക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരുമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിവിധ സ്ഥലങ്ങളില്‍ കുശവന്‍, കുസ, ഗോസങ്കി, കൊയപ്പാന്‍, കുലാലന്‍, കുടുംബന്‍, പള്ളന്‍ കുടുംബി, ആദി-ആന്ധ്ര എന്നീ പേരുകളിലായി അറിയപ്പെടുന്ന കുംഭാര സമുദായാംഗങ്ങള്‍ക്ക് ഏകീകരിച്ച് കുംഭാരന്‍ എന്ന ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാവാത്തത് സംബന്ധിച്ച പരാതി പരിഗണനയിലുണ്ടോ; എങ്കില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
വിവിധയിടങ്ങളില്‍ വിവിധ പേരുകളിലായി അറിയപ്പെടുന്ന ഈ വിഭാഗത്തെ കുംഭാരന്‍ എന്ന പേരിലാക്കി ഉത്തരവിറക്കുന്ന കാര്യം കിര്‍ത്താഡ്സ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവോ; എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3755.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിർത്താഡ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുംഭാര സമുദായത്തെ പ്രത്യേക സംവരണം നൽകി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3756.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിൽ നിലവിൽ പട്ടികജാതി വികസന ഓഫീസർ ഗ്രേഡ് I, ഗ്രേഡ് II എന്നീ തസ്തികകളുടെ എത്ര ഒഴിവുകൾ നിലവിലുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ ഒഴിവുകൾ നിലവിലുണ്ടായിട്ടും ആയതിലേക്ക് പ്രൊമോഷൻ നൽകാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തസ്തികകളിലേക്ക് പ്രൊമോഷൻ നൽകുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
3757.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിക്കാര്‍ക്ക് ധനസഹായമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ അനുവദിച്ച പണം യഥാര്‍ത്ഥ ഗുണഭോക്താക്കളല്ലാത്തവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയതു സംബന്ധിച്ച് എന്തെല്ലാം അന്വേഷണങ്ങളാണ് നടന്നുവരുന്നത്;
( ബി )
പ്രസ്തുത അന്വേഷണം ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ?
3758.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഓൺലൈൻ മുഖേന നടപ്പാക്കുന്നതിനാല്‍ ആവശ്യമായ സൈബര്‍ സെക്യൂരിറ്റി നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
3759.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി. /എസ്.ടി. വിഭാഗക്കാർക്ക് അനുവദിക്കുന്ന ഫണ്ടുകൾ കൃത്യമായി ചെലവഴിക്കുന്നുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത ഫണ്ട് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
3760.
ശ്രീ. സജീവ് ജോസഫ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗക്കാരുടെ വികസന ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരിൽ നിന്നും തുക തിരിച്ചുപിടിക്കുന്നതിന് പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ടോ;
( ബി )
തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി/ പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
3761.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓരോ സാമ്പത്തികവര്‍ഷവും കോര്‍പ്പസ് ഫണ്ട് ഇനത്തില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അനുവദിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തുക വിനിയോഗിച്ച് ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയുടെ വിശദ വിവരം ലഭ്യമാക്കുമോ?
3762.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുളള ഫെല്ലോഷിപ്പ് 2020 കാലയളവില്‍ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത ഫെല്ലോഷിപ്പിന് മുപ്പത്തിയാറ് വയസ്സ് പ്രായപരിധി നിശ്ചയിച്ചിട്ടുളളതിനാല്‍ ഈ പ്രായപരിധി കഴിഞ്ഞ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിരവധി ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പ് നിഷേധിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പി. എച്ച്. ഡി. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പിനുവേണ്ടി ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുകയോ പ്രായപരിധി ഇല്ലാതാക്കുകയോ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
3763.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി /പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാർ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടോ; ഇവരുടെ ഒഴിവുകള്‍ നികത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള ഇത്തരം പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ എന്തു നടപടികളാണ് സ്വീകരിക്കുന്നത്;
( സി )
സേവന രംഗത്തെ ഇവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
കാലോചിതമായി ഇവരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
3764.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍ക്ക് പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് വാക്സിന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത വകുപ്പ് എന്തെല്ലാം സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കോളനികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതു സംബന്ധിച്ച് പ്രമോട്ടര്‍മാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
3765.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കുടുംബങ്ങളിലെ ഏക വരുമാനദായകർ മരണമടഞ്ഞാൽ കുടുംബത്തിന് നൽകുന്ന ധനസഹായം രണ്ട് ലക്ഷം രൂപയായി വർദ്ധിപ്പിച്ചതിനു ശേഷം എത്ര കുടുംബങ്ങൾക്ക് ആയത് നല്‍കിയെന്ന് വ്യക്തമാക്കുമോ;
( ബി )
ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ പ്രസ്തുത പദ്ധതി പ്രകാരം ധനസഹായം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര പേർക്ക് നൽകിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3766.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പട്ടികജാതി വകുപ്പിന് കീഴില്‍ കൊല്ലങ്കോട് ആരംഭിക്കാൻ പോകുന്ന കാര്‍ഷിക കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കൊല്ലങ്കോട് കാര്‍ഷിക കോളേജിന് എത്ര തുകയാണ് വകയിരുത്തിയതെന്ന് വിശദമാക്കുമോ;
( സി )
കോളേജുകള്‍ ഒന്നും തന്നെയില്ലാത്ത നെന്മാറ നിയോജക മണ്ഡലത്തിലുള്ള ഈ കോളേജിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
3767.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ വണ്ടാഴി പഞ്ചായത്തിലെ തളികക്കല്ല് പട്ടികവര്‍ഗ്ഗ കോളനിയിലേക്കുള്ള റോഡിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
3768.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താമോ;
( ബി )
ഇതുസംബന്ധിച്ച് അന്വേഷണം ഏത് ഘട്ടത്തിലാണ്; എത്ര പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു എന്നറിയിക്കാമോ?
3769.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെങ്ങാനൂരിലെ അയ്യൻ‌കാളി സ്മാരകത്തിൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, ഡിജിറ്റൽ മ്യൂസിയം, ലാൻഡ്‌സ്‌കേപ്പിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തി ദേശീയ നിലവാരത്തിലുള്ള സ്മാരകമായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമോ?
3770.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പ്പമംഗലം നിയോജകമണ്ഡലത്തിൽ അംബേദ്കർ സ്വാശ്രയ ഗ്രാമ പദ്ധതി പ്രകാരമുള്ള പട്ടികജാതി കോളനി നവീകരണത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയിലായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് അതിവേഗത്തിലാക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ?
3771.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറനാട് നിയോജകമണ്ഡലത്തില്‍ നിന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവയ്ക്കായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
അവയില്‍ എത്ര അപേക്ഷകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്; സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
3772.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുമതി നൽകിയ പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
3773.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തിലെ ചൂണ്ടല്‍ പഞ്ചായത്തിലെ പെരുമല പട്ടികജാതി കോളനിയ്ക്ക് ഒരു കോടി രൂപ അനുവദിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളനിയ്ക്കായി അനുവദിച്ച തുക ഉപയോഗിച്ച് പ്രവൃത്തികള്‍ നടപ്പാക്കാന്‍ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി അനുവദിച്ച ഈ പദ്ധതി കൊച്ചിന്‍ ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
3774.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നിയോജകമണ്ഡലത്തിലെ തിരുനാരായണപുരം പട്ടിക‍‍ജാതി കോളനിയില്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള വിജ്ഞാന്‍വാടിയുടെ പ്രവര്‍ത്തനം മതിയായ കമ്പ്യൂട്ടറുകളുടെയും പ്രിന്ററുകളുടെയും അനുബന്ധ സാധനങ്ങളുടെയും അഭാവത്തില്‍ തടസ്സപ്പെട്ടിരിക്കുന്നത് ബന്ധപ്പെട്ട ഓഫീസര്‍മാരെ അറിയിച്ചിട്ടും പ്രശ്നപരിഹാരം കാണാത്തത് സംബന്ധിച്ച് പരിശോധന നടത്തി വിജ്ഞാന്‍വാടിയുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ വിജ്ഞാന്‍വാടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിജ്ഞാന്‍വാടിയുടെ പ്രവര്‍ത്തനം നിലച്ചതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടും ഇത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
3775.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടമലയാർ ട്രൈബൽ ഹോസ്റ്റൽ ക്യാമ്പിൽ ഉള്ള ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3776.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ നിലവില്‍ ഏതൊക്കെ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍, ടെന്‍ഡര്‍ ചെയ്തിട്ടുളള പ്രവൃത്തികള്‍, എഗ്രിമെന്റ് ചെയ്തിട്ടുളള പ്രവൃത്തികള്‍ എന്നിങ്ങനെ തരം തിരിച്ച് വിവരം നല്‍കാമോ?
3777.
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചു നല്‍കാറുണ്ടോ;
( ബി )
പ്രസ്തുത ഫണ്ട് വിനിയോഗം സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്താറുണ്ടോ; സമൂഹത്തിലെ ഒരു നിശ്ചിതവിഭാഗത്തിന്റെ ഉന്നമനത്തിനായി നീക്കിവയ്ക്കുന്ന ഇത്തരത്തിലുള്ള ഫണ്ട് പ്രസ്തുത വിഭാഗങ്ങളിലേക്കെത്തുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സുതാര്യമായ ഫണ്ട് വിനിയോഗത്തിനും അര്‍ഹരായ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനും നിലവില്‍ സ്വീകരിച്ചു വരുന്ന നടപടികളും മാനദണ്ഡങ്ങളും വിശദമാക്കുമോ?
3778.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ചിട്ടുള്ള ഫണ്ട് ലാപ്സായി പോകുന്നതോ, വകമാറ്റുന്നതോ, തിരിമറി നടത്തുന്നതോ ആയി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനെതിരെ സ്വീകരിച്ച നടപടികളെന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ഫണ്ട് യഥാസമയം അര്‍ഹരിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമോ?
3779.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി അനുവദിക്കുന്ന പണം വകമാറ്റി ചെലവഴിച്ചുവരുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനവകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും സുതാര്യമായി നടപ്പിലാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പദ്ധതി നടത്തിപ്പിലെ അഴിമതികളും വീഴ്ചകളും അവസാനിപ്പിക്കുന്നതിനായി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ന്യൂനതകള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
3780.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട വ്യക്തിഗത ആനൂകൂല്യങ്ങള്‍ നല്‍കാതെ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ നിലവില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ആകെ എത്ര ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത് എന്ന് അറിയിക്കാമോ?
3781.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി ഊരുകള്‍ക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിര്‍വാഹകസമിതി ഉണ്ടാക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
പഞ്ചായത്തുതല ഗ്രാമസഭ രൂപീകരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
ആദിവാസി ഊരുകളില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളുടേയും സാമൂഹിക തെളിവെടുപ്പ് നടത്തുന്നതിനായി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുവാൻ നടപടി സ്വീകരിക്കുമോ?
3782.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എത്ര ക്ലാസുകള്‍ നിലവിലുണ്ടെന്നും എത്ര കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും എത്ര അദ്ധ്യാപകര്‍ നിലവിലുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത സ്കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി എത്ര രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്കൂളില്‍ ഇപ്പോള്‍ നടത്തേണ്ട പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പ്രവൃത്തി ഏതാണ്; പ്രസ്തുത പ്രവൃത്തിക്ക് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3783.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് ബഡ്ജറ്റില്‍ അനുവദിച്ച വിഹിതവും ചെലവഴിച്ച തുകയുടെ വിശദവിവരവും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ബഡ്ജറ്റില്‍ നീക്കി വച്ചിരുന്ന തുകയില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കല്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷവും വെട്ടിക്കുറച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
3784.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആർക്കൊക്കെ സഹായങ്ങൾ അനുവദിക്കാറുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ആവശ്യങ്ങൾക്ക് വേണ്ടിയാണ് സഹായം അനുവദിക്കാറുള്ളതെന്നും പരമാവധി നൽകുന്ന തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
സഹായം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും അപേക്ഷിക്കേണ്ട രീതി എങ്ങനെയാണെന്നും വ്യക്തമാക്കാമോ?
3785.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വര്‍ഗ്ഗക്കാരുടെ തനതായ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള ഏന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?
3786.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ യോഗ്യതയ്ക്ക് അനുയോജ്യമായ തൊഴിലുകള്‍ കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
പട്ടികജാതി വിഭാഗങ്ങള്‍ക്കു വേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ പ്രയോജനം പരമാവധി പേര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
3787.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തുന്ന ഫണ്ടിന്റെ പകുതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പ്രവണത പുന:പരിശോധിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പ്രവണത അവസാനിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
അമ്പത് ശതമാനം ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതുമൂലം യഥാസമയം ചെലവഴിക്കാതെയും ഇടനിലക്കാരുടെ ഇടപെടലും കാരണം പാഴായി പോകുന്ന സാഹചര്യമുള്ളതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
എങ്കില്‍ പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കിവെക്കുന്ന തുകയുടെ എഴുപത്തിയഞ്ചു ശതമാനം വകുപ്പിനു നല്‍കുവാനും പരിപൂര്‍ണമായും അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ വിനിയോഗിക്കുവാനും നടപടി സ്വീകരിക്കുമോ?
3788.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ കുഞ്ഞുങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുമോ?
3789.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി 2019-20 കാലയളവില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവ തരംതിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്; ഓരോ പദ്ധതിക്കും അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവ വിശദമാക്കാമോ;
( ഡി )
മേല്‍കാലയളവില്‍ എസ്.സി. ഫണ്ട് ലാപ്സാകുകയോ പൂര്‍ണമായും ഉപയോഗിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ?
3790.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാംസ്കാരികമായ വളര്‍ച്ചയ്ക്കും സര്‍വ്വോന്മുഖമായ ഉന്നമനത്തിനും ഉതകുന്ന കേന്ദ്രീകൃത സംവിധാനം തിരുവനന്തപുരത്ത് ഏകോപിപ്പിക്കുന്നതിനും അതിനായി ഒരു സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിനും പദ്ധതി ഉണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എവിടെയെന്നും എന്നത്തേക്ക് നടപ്പാക്കുമെന്നും വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3791.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ കുടുംബത്തിലെ ഒരാള്‍ക്ക് ഒരു ജോലി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും വിശദമാക്കാമോ?
3792.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് വകുപ്പ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ ;
( ബി )
കോവിഡ് വ്യാപനം മൂലം പ്രസ്തുത വിഭാഗത്തില്‍പ്പെട്ട എത്ര പേരാണ് മരണപ്പെട്ടിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
ലോക്ഡൗണ്‍ മൂലം സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനു വേണ്ടി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും എന്തൊക്കെ പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
3793.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ പട്ടികജാതി/ പട്ടികവര്‍ഗ്ഗ കോളനികളില്‍ പൂര്‍ണ്ണമായും കോവിഡ്-19 പ്രതിരോധ വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാക്സിന്റെ രജിസ്ട്രേഷന്‍ ചെയ്യുന്നതിനായി എന്തൊക്കെ സേവനങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കോളനികളില്‍ വാക്സിനേഷന്‍ നല്‍കുന്നതിന് പ്രമോട്ടര്‍മാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
3794.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലയിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം നേരിടുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കണക്ക് കൈവശമുണ്ടോ; എങ്കിൽ ഇത്തരത്തിലുള്ള എത്ര കുട്ടികളുണ്ടെന്ന് വ്യക്തമാക്കുമോ?
3795.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമോ?
3796.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഫോര്‍ എസ്.സി./എസ്.റ്റി യില്‍ നിന്നും മാര്യേജ് അസിസ്റ്റന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തി എത്രപേര്‍ക്ക് ഓരോവര്‍ഷവും ധനസഹായം നല്‍കുന്നുണ്ടെന്നറിയിക്കാമോ;
( ബി )
തൃശ്ശൂര്‍ ജില്ലയില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ നല്‍കിയ ധനസഹായത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മഹിളാസമൃദ്ധി യോജന പദ്ധതി പ്രകാരം എസ്.സി. വനിതകള്‍ക്ക് പുതിയ സംരംഭം തുടങ്ങുന്നതിന് എത്ര രൂപ അനുവദിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലയില്‍ അനുവദിച്ച ധനസഹായത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
3797.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് ശിപാര്‍ശ ചെയ്തിരുന്ന പ്രകാരം പട്ടികജാതി വിഭാഗങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കുവേണ്ടി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് സ്കീം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ?
പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍
3798.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
വായ്പയും തിരിച്ചടവും തമ്മിലുള്ള അനുപാതം വിശദീകരിക്കാമോ;
( സി )
കോര്‍പ്പറേഷന്‍ കഴിഞ്ഞവര്‍ഷം പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കിയിട്ടുണ്ടോ; അണ്‍‌എയ്ഡഡ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
3799.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒ.ബി.സി. വിഭാഗങ്ങൾക്കായുള്ള എന്റെ വീട് ഭവന പദ്ധതി ഇപ്പോൾ നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പദ്ധതിയുടെ വിശദാംശങ്ങൾ നൽകുമോ;
( സി )
പദ്ധതി മുഖേന വായ്പ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്; വിശദാംശങ്ങൾ നൽകുമോ?
3800.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത പപ്പട നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുരുക്കള്‍/ഗുരുക്കള്‍/ചെട്ടി/ചെട്ടിയാര്‍ എന്നീ വിഭാഗത്തിന് വീരശെെവ ഒ. ബി. സി. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കുരുക്കള്‍/ഗുരുക്കള്‍/ചെട്ടി/ചെട്ടിയാര്‍ എന്നീ വിഭാഗക്കാരെ വീരശെെവ ഒ. ബി. സി. യായി പരിഗണിക്കണമെന്ന് പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി (2016-2019)-യുടെ അഞ്ചാമത് റിപ്പോര്‍ട്ടിലെ ശുപാർശ പ്രകാരം സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടികയില്‍ പ്രസ്തുത വിഭാഗക്കാരെ ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3801.
ശ്രീ വി ജോയി
ശ്രീ എം മുകേഷ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായം എത്രയായിരുന്നെന്ന് അറിയിക്കാമോ; ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുള്‍പ്പെടെയുള്ള അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ പ്രക്രിയ തുടരുന്നുണ്ടോ; ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്ര ഭരണ സമിതികളിലെ പ്രാതിനിധ്യം വര്‍ഗ്ഗീയത വളര്‍ത്താന്‍ ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
3802.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻ. ആദിത്യൻ v/s തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിൽ 2002-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡുകൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ അല്ലെങ്കിൽ സർക്കുലർ സർക്കാർ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേയ്ക്ക് ഏതെങ്കിലും പ്രത്യേക കുടുംബങ്ങൾക്ക് കാരാൺമ/ഹെറിഡിറ്ററി അവകാശങ്ങൾ നില നിൽക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
മലയാള ബ്രാഹ്മണൻ എന്നത് ഒരു പ്രത്യേക വർഗ്ഗമാണ് എന്ന നിലപാട് ഹൈക്കോടതിയിൽ തിരുവിതാംകൂർ ദേവസ്വം സ്വീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ആദിത്യൻ v/s തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിലെ വിധി താൽക്കലിക ശാന്തിനിയമനങ്ങളിൽ ഉൾപ്പെടെ നടപ്പിലാക്കാൻ ഈ സർക്കാരിനും ദേവസ്വം ബോർഡുകൾക്കും ബാധ്യതയുണ്ടോ എന്നറിയിക്കുമോ?
3803.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും അഴിമതിയില്ലാതാക്കി സ്വയംപര്യാപ്തമാക്കാനുമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;
( ബി )
കോവിഡ് വ്യാപനം എപ്രകാരം ആരാധനാലയങ്ങളുടെ വരുമാനത്തെയും വിശ്വാസികളെയും ബാധിച്ചു എന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ക്കും അതോടൊപ്പം കൂടുതല്‍ വിശ്വാസികളെ ആരാധനകളില്‍ പങ്കെടുപ്പിക്കുവാനും സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
3804.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം വരുമാനം ഇല്ലാതായ ക്ഷേത്രങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പശ്ചാത്തലത്തില്‍ വരുമാനമില്ലാതായ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
3805.
ശ്രീ കെ യു ജനീഷ് കുമാർ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഓരോ ദേവസ്വം ബോര്‍ഡിന്റെയും വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
അതത് ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
3806.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡുകളുടെ വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി വരുമാനം കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ തരിശ് കിടക്കുന്ന ഭൂമി ഏതു രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നതിന് അതത് ദേവസ്വം ബോര്‍ഡുകള്‍ വിശദമായ പ്രെപ്പോസല്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തരിശ് ഭൂമിയില്‍ പാട്ടകൃഷി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇത്തരം ഭൂമിയില്‍ ഉദ്യാനകൃഷി നടപ്പാക്കാന്‍ ഉദ്ദേശമുണ്ടോ;
( ഡി )
ദേവസ്വം ബോര്‍ഡിനെ സ്വയം പര്യാപ്തമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കാമോ?
3807.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ജീര്‍ണ്ണാവസ്ഥയിലായ ക്ഷേത്രക്കുളങ്ങള്‍ നവീകരിച്ച് സംരക്ഷിക്കുന്നതിനുള്ള പദ്ധതിയില്‍ ക്ഷേത്രക്കുളങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പുതിയേടം ക്ഷേത്രക്കുളം നവീകരിച്ച് സംരക്ഷിക്കുന്നതിനുള്ള അപേക്ഷ /പദ്ധതി ദേവസ്വം ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ പരിഗണനയിലുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അത് ഏത് ഘ‌ട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
3808.
ശ്രീ വി ജോയി
ശ്രീ എം മുകേഷ്
ശ്രീമതി യു പ്രതിഭ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തിയിട്ടുണ്ടോ;
( ബി )
നിലവില്‍ ബോര്‍ഡ് ഏറ്റെടുത്തു നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് വിലയിരുത്താറുണ്ടോ;
( ഡി )
ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ നല്‍കുന്നതിന് സാധിച്ചിട്ടുണ്ടോ; ഇതിനായി സര്‍ക്കാര്‍ സഹായം ആവശ്യമായി വന്നിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ക്ഷേത്രങ്ങളുടെ പരിരക്ഷയും ക്ഷേത്രജീവനക്കാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താന്‍ ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടുണ്ടോ?
3809.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ റിട്ടയര്‍മെന്റ് പ്രായം ഇപ്പോള്‍ എത്രയാണെന്നും റിട്ടയര്‍മെന്റ് ഒഴിവുകള്‍ നിലവില്‍ എങ്ങനെയാണ് നികത്തുന്നതെന്നും വ്യക്തമാക്കാമോ?
3810.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്ഷേത്രപരിസരം ഒരു ടൗണ്‍ഷിപ്പ് ആക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
( സി )
ചക്കുളത്തുകാവ്‌ പൊങ്കാലയോട് അനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3811.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലൊന്നായ തൃക്കൊടിത്താനം മഹാദേവ ക്ഷേത്രത്തിന്റെ ആയിരം വര്‍ഷം പഴക്കമുള്ളതായി കരുതപ്പെടുന്ന ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുപോയിട്ടുള്ളത് പുനര്‍നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ ക്ഷേത്രത്തിലെ ചുറ്റുമതില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്ഷേത്രവും ചുറ്റുമതിലും സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3812.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രങ്ങളിലേയും കാവുകളിലേയും ആചാരസ്ഥാനീകര്‍ക്കും കോലധാരികള്‍ക്കും മാസ അലവന്‍സ് വര്‍ദ്ധിപ്പിക്കാന്‍ നടപടി ഉണ്ടാകുമോ;
( ബി )
പുതുതായി അലവന്‍സിനു എത്ര പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഈ അപേക്ഷയില്‍ എപ്പോള്‍ തീര്‍പ്പ് കല്പിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.