STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3852.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പിണ്ടിമന പ‍‍ഞ്ചായത്തില്‍ അയിരൂര്‍പാടം, ആമല, പുലിമല, ആയപ്പാറ പ്രദേശങ്ങളില്‍ പൊതുകളിസ്ഥലം ഇല്ലാത്തതിനാല്‍ പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്റ്റിന്റെ (പി.വി.ഐ.പി) ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം പൊതുകളിസ്ഥലം നിര്‍മ്മിക്കുവാന്‍ പഞ്ചായത്തിന് വിട്ടുനല്‍കണമെന്നുള്ള ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പി.വി.ഐ.പി ഹൈലെവല്‍ കനാലിന്റെ നിര്‍മ്മാണത്തിന് ശേഷം ഉപയോഗിക്കാതെ കിടന്ന പ്രസ്തുത സ്ഥലം നാട്ടുകാര്‍ കളിസ്ഥലമായും മറ്റ് പൊതുപരിപാടികള്‍ക്കുമായി കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷമായി ഉപയോഗിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥലം പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തിന് കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി വിട്ട് നല്‍കുന്ന കാര്യം പരിഗണിക്കാമോ; വിശദമാക്കാമോ?
3853.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി, കവളങ്ങാട് പ‍ഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുടമുണ്ട പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് സെക്രട്ടേറിയറ്റിലുള്ള IR2/313/18 നമ്പർ ഫയലില്‍ എന്തെല്ലാം തുടർ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
അപ്രോച്ച് റോഡ് നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;
( ഇ )
സാങ്കേതിക പ്രശ്നങ്ങളും, മറ്റ് കാലതാമസങ്ങളും ഒഴിവാക്കി അപ്രോച്ച് റോഡ് നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3854.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലത്തിനായി ജലസേചന വകുപ്പിന് കീഴിൽ 20% ഫണ്ട് വകയിരുത്തിയ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നിലവില്‍ ജലസേചന വകുപ്പിന് കീഴില്‍ വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കേണ്ട ഏതൊക്കെ പ്രവൃത്തികളാണ് ബാക്കി ഉള്ളത്; അവയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
3855.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്റെ ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടക്കുന്നതെന്നും അവയ്ക്ക് എത്ര തുക വീതം അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും ടെണ്ടര്‍ നടപടി ഏത് ഘട്ടത്തിലാണെന്ന് പ്രത്യേകം വിശദമാക്കുമോ;
( സി )
ടെണ്ടര്‍ ഉറപ്പിച്ച പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സം ഉണ്ടോയെന്ന് അറിയിക്കുമോ?
3856.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ നിയോജകമണ്ഡലത്തിലെ മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂര്‍ എന്നീ പഞ്ചായത്തുകളിലേയ്ക്കുളള കുടിവെളള പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ആകെ അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന വിവരവും അറിയിക്കാമോ?
3857.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പുതുതായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;
( ബി )
ഓരോ പദ്ധതിയും നടപ്പിലാക്കുന്നതിന് എത്ര തുക ആവശ്യമായി വരുമെന്ന് വ്യക്തമാക്കാമോ?
3858.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വിവിധ ഇറിഗേഷൻ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഫണ്ടിന്റെ അപര്യാപ്തത കൊണ്ടും മറ്റുള്ള സാങ്കേതിക തടസ്സം മൂലവും ഏതെങ്കിലും പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3859.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വരന്തരപ്പള്ളി പ‍ഞ്ചായത്തിലെ ഉപ്പുകുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
ഇതിനായി സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റിന് അനുമതി ലഭ്യമാക്കുന്നതിനും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
3860.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള ജലസേചന പദ്ധതികള്‍ നവീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ ജലസേചന പദ്ധതികള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും നിര്‍ദേശമുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3861.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളുടെ പരിപാലനവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന നദീതട അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ വര്‍ഷത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും മറ്റു ചിലത് ഗതിമാറി ഒഴുകുകയും ചെയ്യുന്നുണ്ട് എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കാമോ?
3862.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലമലിനീകരണം സംസ്ഥാനത്തെ പുഴകളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നുള്ളതിന്റെ പഠനം സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടുണ്ടോ; ഇതിന്റെ വിശദവിവരം നല്‍കാമോ;
( ബി )
പുഴകളുടെ തീരങ്ങളില്‍ മഴക്കാലത്ത് അടിഞ്ഞ് കൂടുന്ന മണല്‍ മാറ്റുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
3863.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തിലെ മീനച്ചിലാറ്റിലെ വിവിധ തടയണകളില്‍ ധാരാളം മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനു് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
3864.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നദീതട അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
പ്രളയകാലങ്ങളില്‍ നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് നദി ഗതിമാറി ഒഴുകുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
നദികള്‍ മാലിന്യമുക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
3865.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കീഴരിയൂര്‍ പഞ്ചായത്തിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും കൂടി കടന്ന് പോകുന്ന നായാടന്‍ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയാണ് കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ കടന്ന് പോകുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടത് പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയെന്നുള്ളത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
( ബി )
പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി പുഴ കടന്നുപോകുന്ന സ്ഥലത്ത് സോക്സ് കണ്‍വെര്‍ട്ട് നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
ചാലിയാര്‍ പുഴയുടെ തീരസംരക്ഷണം
3866.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലിയാര്‍ പുഴയുടെ തീരത്തുള്ള വാഴക്കാട്, വാഴയൂര്‍, ചീക്കോട് ഗ്രാമപഞ്ചായത്തുകളില്‍ പുഴയുടെ തീരം ഇടി‍ഞ്ഞ് നാശനഷ്ടമുണ്ടായതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുഴയും സമീപപ്രദേശങ്ങളും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് ഏതെല്ലാം പ്രവൃത്തികള്‍ക്ക് പ്രൊപ്പോസലുകള്‍ നല്‍കി എന്നും ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കി എന്നും വിശദമാക്കുമോ?
3867.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഏതെല്ലാം കനാല്‍ റോഡുകള്‍ നവീകരിക്കുന്നതിനാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളെക്കുറിച്ചുള്ള വിശദീകരണം ലഭ്യമാക്കാമോ?
3868.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ഭൂമി മറ്റ് പൊതു ആവശ്യങ്ങൾക്കായി വിട്ടുനൽകാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നറിയിക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽക്കൂടി കടന്നുപോകുന്ന പഴശ്ശി കനാൽ, ജലസേചന സൗകര്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എന്തെങ്കിലും സാധ്യതകളുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത കനാൽ വിവിധ സ്ഥലങ്ങളിൽ പൊതു ആവശ്യങ്ങൾക്കായി (അംഗൻവാടി, റോഡുകൾ തുടങ്ങിയവ) ഉപയോഗപ്പെടുത്തുവാൻ സാധ്യതകളുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ സാധ്യതകളും നടപടിക്രമങ്ങളും വിശദമാക്കാമോ?
3869.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കനോലി കനാലിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടാകുന്നതുമൂലം പ്രസ്തുത പ്രദേശങ്ങളിലെ കാര്‍ഷിക വിളകളും വീടുകളും കനാലിലേക്ക് ഒഴുകി പോകുന്ന സ്ഥിതിയുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
3870.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയജലപാതയുമായി ബന്ധപ്പെട്ട് ജലസേചനവകുപ്പ് ഏറ്റെടുത്ത കനാല്‍ ജോലികള്‍ സംബന്ധിച്ച വിശദവിവരം, നിലവിലെ സ്ഥിതി എന്നിവ ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ ജില്ലയിലെ ജലപാതയുമായി ബന്ധപ്പെട്ട് വീതികൂടിയ ഭാഗങ്ങളില്‍ കരയിടിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വകുപ്പ് ഈ പ്രശ്നം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കുമോ;
( സി )
ആലപ്പുഴ ജില്ലയില്‍ നിലവിലുള്ള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുന്നതിനായി കനാലുകളിലും ഇടത്തോടുകളിലും സ്ഥാപിച്ചിട്ടുള്ള പാലങ്ങളുടെ ഉയരവും വീതിയും കൂട്ടുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കാമോ?
3871.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഡാം സേഫ്‍റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കേന്ദ്ര ജല കമ്മീഷന്റെ ഗൈഡ് ലൈന്‍സ് ഫോര്‍ പ്രിപെയറിംഗ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് മാന്യുവല്‍ ഫോര്‍ ഡാം -ന്റെ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ജലവിഭവ വകുപ്പിന്‍ കീഴിലുള്ള ഡാമുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് അതോറിറ്റി നടത്തിയ എന്തെങ്കിലും പഠന റിപ്പോര്‍ട്ടോ നിര്‍ദ്ദേശങ്ങളോ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഡാമുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് അറിയിക്കുമോ?
3872.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ടുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഇവയോട് അനുബന്ധിച്ച് നിലവില്‍ നടപ്പാക്കി വരുന്ന ടൂറിസം പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ജലസേചന പദ്ധതികളോട് അനുബന്ധിച്ച് ടൂറിസം ഹബ്ബുകള്‍ വികസിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമോ?
3873.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസംരക്ഷണത്തിനായി ഏതെല്ലാം നദികളില്‍ ചെക്ക്ഡാം നിര്‍മ്മിക്കേണ്ടി വരുമെന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനമോ കണക്കെടുപ്പോ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കുമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ എത്ര ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഇനിയും എത്ര ചെക്ക്ഡാമുകള്‍ പണി പൂര്‍ത്തീകരിക്കാനുണ്ട്; വിശദാംശം നല്‍കുമോ?
3874.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തിലെ കളരിയാമക്കല്‍ ചെക്ക് ഡാമില്‍ നിലവിലെ ഷട്ടര്‍ മാറ്റി യന്ത്രവല്‍കൃത ഷട്ടറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3875.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പിന്റെ ചെക്ക് ഡാമുകളിൽ പലപ്പോഴും പലക ഉപയോഗിച്ച് ഷട്ടറുകൾ സ്ഥാപിക്കുന്നത് പലവിധ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിനായി ചെക്ക് ഡാമുകളിൽ ഹൈഡ്രോളിക് ഷട്ടറുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3876.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ അരുണാപുരം ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മാണം പുതുതായി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ; പ്രസ്തുത ചെക്ക് ഡാമിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3877.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 - ലെ പ്രളയത്തില്‍ ഓരം തകര്‍ന്ന നിലമ്പൂര്‍ മണ്ഡലത്തിലെ ചാലിയാര്‍, പുന്നപ്പുഴ, കരിമ്പുഴ, കാരക്കോടന്‍ പുഴ എന്നിവയുടെ പാര്‍ശ്വ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; നടപ്പിലാക്കിയതും പരിഗണനയിലുള്ളതുമായ പദ്ധതികള്‍ ഏതെല്ലാമെന്നും ഇവയുടെ മതിപ്പു തുകയും അറിയിക്കാമോ;
( ബി )
തകര്‍ച്ചാ ഭീഷണി നേരിടുന്ന പുഴയോരങ്ങള്‍ മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലുണ്ടെന്നും അവയുടെ വിശദാംശങ്ങളും അറിയിക്കാമോ;
( സി )
തുടര്‍ച്ചയായ പ്രളയ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മണ്ഡലത്തിലെ പുഴയോരങ്ങള്‍ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് കിഫ്ബി വഴി ജലവിഭവ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമോ; ഇതിനായി നടപടി സ്വീകരിക്കുമോ?
3878.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിനാലും പുഴകളാലും കായലുകളാലും ചുറ്റപെട്ട് കിടക്കുന്ന വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴിപ്പിള്ളി, പള്ളിപ്പുറം തുടങ്ങിയ കടലോര പഞ്ചായത്തുകൾ നേരിടുന്ന കടലാക്രമണഭീഷണിക്ക് പരിഹാരം കാണുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മുതല്‍ മുനമ്പം വരെയുള്ള 24 കി.മീ. വരുന്ന കടല്‍തീരത്ത് എവിടെയെല്ലാമാണ് കടല്‍ഭിത്തികളും പുലിമുട്ടുകളും സ്ഥാപിക്കേണ്ടതെന്ന് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
രൂക്ഷമായ കടലാക്രമണഭീഷണി നേരിടുന്ന ഈ മേഖലകളില്‍ കടല്‍ഭിത്തിയും പുലിമുട്ടും സ്ഥാപിക്കുന്നതിനായി എന്നത്തേക്ക് തുക അനുവദിക്കുമെന്ന് വ്യക്തമാക്കാമോ?
3879.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിലെ രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളായ എറിയാട്, എടവിലങ്ങ് ഗ്രാമപഞ്ചായത്തിന്റെ തീരങ്ങളില്‍ കടലാക്രമണത്തെ തുടര്‍ന്ന് കടൽവെള്ളം കരയിലേക്ക് കവിഞ്ഞ് ഒഴുകുന്നതിനാല്‍ ഒന്നോ രണ്ടോ കിലോമീറ്റർ ദൂരത്തേക്ക് വെള്ളം ഒഴുകി ആ പ്രദേശമാകെ ഉപ്പും ചെളിയും നിറയുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിൽ ഒഴുകിവരുന്ന കടൽജലം വീടുകളിലൂടെ ഒഴുകി വീട്ടുസാധനങ്ങൾ ഒലിച്ചുപോവുകയും സെപ്റ്റിക് ടാങ്കുകൾ, ജലസ്രോതസ്സുകൾ, വീട്ടുസാധനങ്ങൾ തുടങ്ങിയവ തകരാറിലാവുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇതിനെക്കുറിച്ച് പഠിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ ;
( ഡി )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിൽ ജലവിഭവ വകുപ്പ് തീര സംരക്ഷണത്തിനായി ചെയ്തിട്ടുള്ള മുഴുവൻ നടപടികളുടെയും വിശദവിവരം ലഭ്യമാക്കുമോ?
3880.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിർത്തി സംരക്ഷണം കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളായതിനാൽ തീരദേശ സംരക്ഷണത്തിനായി കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ട് അനുവദിച്ചു കിട്ടാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
തീരദേശ സംരക്ഷണത്തിനായി നിലവിൽ കേന്ദ്ര സർക്കാർ പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3881.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണ ഭീഷണി ചെറുക്കുന്നതിന് പ്രയോജനകരമാണെന്ന് തെളിഞ്ഞ ജിയോ ട്യൂബുകൾ സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3882.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടലാക്രമണം തടയുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷം എത്ര രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്; ഇതിൽ എന്തു തുക ചെലവഴിച്ചെന്ന് വ്യക്തമാക്കാമോ?
3883.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രൂക്ഷമായ കടലാക്രമണ സാധ്യത കണക്കിലെടുത്ത്, തീരദേശ സംരക്ഷണത്തിനായുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ജലവിഭവ വകുപ്പിന് മാത്രമായി ചെയ്യാൻ കഴിയുന്നതാണോ എന്നറിയിക്കാമോ;
( ബി )
അല്ലെങ്കിൽ തീരദേശ സംരക്ഷണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുവേണ്ടി ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ റവന്യൂ, തദ്ദേശസ്വയംഭരണം, ഫിഷറീസ്, വനം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിനായി നടപടികൾ സ്വീകരിക്കുമോ;
( സി )
മേൽപ്പറഞ്ഞ വകുപ്പുകളുടെ ഏകോപനത്തിലൂടെ എന്തെല്ലാം നടപടികളാണ് തീരദേശ സംരക്ഷണത്തിനായി ജലവിഭവവകുപ്പ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3884.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജില്ലയില്‍ കടല്‍ക്ഷോഭം തടയുന്നതിന് എന്തൊക്കെ മുന്‍കരുതലുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;
( ബി )
ജില്ലയില്‍ നിലവില്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഏതൊക്കെ പ്രദേശങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്;
( സി )
കടല്‍ക്ഷോഭം തടയുന്നതിന് നൂതനമായ ഏതെങ്കിലും പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
3885.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ കല്ല്യാശ്ശേരി മണ്ഡലത്തിലെ നട്ടീക്കടവ് റഗുലേറ്റര്‍-കം-ബ്രി‍ഡ്ജിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിക്ക് ഐ.ഡി.ആര്‍.ബി. ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ച പതിനാറര ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുമതി ലഭ്യമാക്കുന്നതിനുള്ള തടസ്സമെന്താണെന്ന് വിശദമാക്കാമോ?
3886.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ അനുവദിച്ച തലശ്ശേരി മണ്ഡലത്തിലെ മോന്താൽ പാത്തിക്കൽ റെഗുലേറ്റർ-കം-ബ്രിഡ്ജിന്റെ ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
3887.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ മമ്പാട് ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രി‍ഡ്ജിന്റെ അപ്രോച്ച് റോ‍ഡ് പുനര്‍നിര്‍മ്മാണത്തിന് 2019-2020 ലെ ബജറ്റില്‍ തുക വകയിരുത്തിയിരുന്നെങ്കിലും പ്രവൃത്തി ആരംഭിക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം എന്നത്തേയ്ക്ക് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; ആയത് സയമബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
3888.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ്-II മുതല്‍ അസിസ്റ്റന്റ്‍ എഞ്ചിനീയര്‍ വരെയുള്ള തസ്തികകളില‍െ സ്റ്റാഫ് സ്ട്രെങ്ത് വിപുലീകരിക്കുന്നതിന് എന്തെങ്കിലും പ്രൊപ്പോസല്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏത് ഫയലിലാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
3889.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പിന്റെ കീഴില്‍ വരുന്ന കനാല്‍ ഭൂമി മുഴുവനായും അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ജലസേചന വകുപ്പിന്റെ കീഴില്‍ ഇതിന് സംവിധാനങ്ങളുണ്ടോ; എങ്കിൽ ഇതിനായി ഏത് മാര്‍ഗ്ഗമാണ് സ്വീകരിച്ചുവരുന്നത് എന്നറിയിക്കാമോ;
( ബി )
കനാല്‍ ഭൂമി കെെയ്യേറ്റം സംബന്ധിച്ച പരാതിയില്‍ കുറ്റാരോപിതര്‍ ജോലി ചെയ്യുന്ന കാലയളവിന് മുന്‍പാണ് കെെയ്യേറ്റം നടന്നതെങ്കില്‍, നിലവിൽ കുറ്റാരോപിതരായവരുടെ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞ വെച്ച കേസുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
നിലവില്‍ കനാല്‍ ഭൂമി കെെയ്യേറ്റവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ എത്ര പേരുടെ പ്രമോഷനും ആനുകൂല്യങ്ങളുമാണ് തടഞ്ഞ് വെച്ചിരിക്കുന്നത്; ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3890.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തില്‍ 2020-2021, 2021-2022 സാമ്പത്തിക വര്‍ഷം പ്ലാന്‍/നോണ്‍പ്ലാന്‍ വിഭാഗത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ എതെല്ലാമെന്നും അവയില്‍ പണി പൂര്‍ത്തീകരിച്ചവ എതെല്ലാമെന്നും പണി ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഇനം തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;
( ബി )
2021-2022 സാമ്പത്തിക വര്‍ഷം പ്ലാന്‍/നോണ്‍പ്ലാന്‍ ഇനത്തില്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് ഇനം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
3891.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടത്തിയിരുന്ന ആവളപാണ്ടി, കരുവോട്, കണ്ടുചിറ, വെളിയന്നൂര്‍, ചെല്ലി എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ തുടര്‍കൃഷിക്ക് പ്രയാസം നേരിടുന്ന സാഹചര്യം പരിഗണിച്ച് കൃഷി ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മെെനര്‍ ഇറിഗേഷന്‍ വകുപ്പിന് പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ നബാര്‍ഡ് പോലുള്ള സ്കീമില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
3892.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തില്‍ തകര്‍ന്ന തദ്ദേശറോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തിയ പേരാമ്പ്ര മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷന്റെ കനാല്‍ റോഡുകളില്‍ പ്രവൃത്തി ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനുമതിയ്ക്കായി അപേക്ഷ നല്‍കിയിരുന്നോ;
( ബി )
ഉണ്ടെങ്കില്‍ അതിന് പ്രത്യേകമായി ചെലാന്‍ അടച്ചിരുന്നോയെന്നും ഏതൊക്കെ റോഡുകളുടെ പ്രവൃത്തികൾക്കുള്ള അനുമതിയ്ക്കായാണ് അപേക്ഷിച്ചതെന്നും വിശദമാക്കാമോ;
( സി )
ഇതിനായി എന്നാണ് അപേക്ഷ ലഭിച്ചതെന്നും ഇതുവരെ ഏതൊക്കെ റോഡുകളുടെ പ്രവൃത്തിക്കാണ് അനുമതി നല്‍കിയതെന്നും വിശദമാക്കുമോ;
( ഡി )
കോഴിക്കോട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്ന് എത്ര തവണ ഇക്കാര്യം അന്വേഷിച്ചുകൊണ്ട് കത്ത് ലഭിച്ചിരുന്നുവെന്നും ഇനി എത്ര റോഡുകളുടെ പ്രവൃത്തിക്ക് അനുമതി നല്‍കാനുണ്ടെന്നും കാലതാമസത്തിന് കാരണമെന്താണെന്നും വിശദമാക്കാമോ; കാലതാമസത്തിന് ഉത്തരവാദികളായവരെക്കുറിച്ച് അന്വേഷണം നടത്തുമോ;
( ഇ )
സേവന അവകാശ നിയമമനുസരിച്ച് പ്രവൃത്തികള്‍ക്ക് അനുമതി നല്‍കാനുള്ള കാലയളവ് എത്രയാണെന്ന് വ്യക്തമാക്കുമോ?
3893.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ സബ്ഡിവിഷന്റെ അധികാര പരിധിയില്‍ ഏതെല്ലാം താലൂക്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; പ്രസ്തുത സബ്ഡിവിഷനില്‍ ഏതെല്ലാം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഒന്നിലധികം മണ്ഡലങ്ങള്‍ ഈ സബ്ഡിവിഷന് കീഴിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ സബ്ഡിവിഷന് കീഴില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് താലൂക്കടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ; ഇവയില്‍ എത്ര ശതമാനം പ്രവൃത്തികള്‍ പട്ടാമ്പി താലൂക്കില്‍ ഉള്ളവയാണെന്ന് വിശദമാക്കാമോ; പട്ടാമ്പി താലൂക്ക് പരിധിയിലെ ഓരോ പഞ്ചായത്തും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഏത് സെക്ഷനില്‍ വരുമെന്നുള്ളത് വിശദമാക്കാമോ?
3894.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടപ്പളളി സ്പില്‍വേ ഷട്ടറിന്റെ അറ്റകുറ്റപ്പണിക്ക് എത്ര തുകയാണ് അനുവദിച്ചത്; എന്തൊക്കെ നിര്‍മ്മാണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്; നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തത് ആരാണെന്നും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നുമുള്ള വിവരം നല്‍കാമോ;
( ബി )
അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും സ്പില്‍വേ ഷട്ടര്‍ ഇപ്പോഴും കൃത്യമായി അടയ്ക്കുന്നതിന് സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണം എന്തെന്ന് വിശദമാക്കാമോ;
( സി )
പൊഴിമുഖം പൂര്‍ണ്ണമായി തുറന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ കൃത്യമായി പിഴവുകൂടാതെ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടല്‍വെളളം തിരികെ കയറുകയും കുട്ടനാടന്‍ മേഖലയിലെ കൃഷികള്‍ നശിക്കാന്‍ ഇടയാകുമെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3895.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൈനര്‍ ഇറിഗേഷന് കീഴില്‍ അനുമതി ലഭ്യമായ പ്രവൃത്തികളുടെ അടങ്കല്‍ തുകയുള്‍പ്പെടെയുള്ള വിശദവിവരം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
3896.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാഞ്ഞൂരില്‍ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്റ്റ് (എം.വി.ഐ.പി.) സ്ഥലത്ത് അംഗന്‍വാടി നിര്‍മ്മാണത്തിനായുള്ള പ്ലാനും പ്രൊപ്പോസലും മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടോ എന്നറിയിക്കാമോ; ഉണ്ടെങ്കില്‍ എന്നാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതി സംബന്ധിച്ച് പഞ്ചായത്തും ഇറിഗേഷന്‍ വകുപ്പും തമ്മിലുള്ള തര്‍ക്കം മൂലം വര്‍ഷങ്ങളായി വികസന പദ്ധതി മുടങ്ങിക്കിടക്കുന്നത് പരിഹരിക്കാന്‍ വേണ്ടി വകുപ്പ് നിശ്ചിത ലാന്റ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
3897.
ശ്രീ. പി. ടി. തോമസ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധാരാളമായി മഴ ലഭിച്ചിട്ടും കേരളത്തിലെ ഭൂഗർഭ ജലം പകുതിയായി കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന് കണ്ടെത്തിയ കാരണങ്ങൾ വിശദമാക്കാമോ;
( ബി )
കേരളത്തിലെ ഭൂഗർഭ ജലവിതാനം ഇപ്പോൾ എത്ര ശതമാനമാണ് താഴ്ന്നതെന്നും ഇത് കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയിലും എത്ര താഴെയാണ് എന്നും അറിയിക്കാമോ;
( സി )
കേരളത്തിലെ ഭൂജലവിതാനം ഉയർത്തുന്നതിലേക്കായി ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3898.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. സുമോദ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനം മൂലം കടുത്ത വരള്‍ച്ചയും കുടിവെള്ളക്ഷാമവും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വരള്‍ച്ചയുടെ ആഘാതം ലഘൂകരിക്കാനും ഭൂജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ആവിഷ്ക്കരിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതിയുടെ ഫലം വിലയിരുത്തിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
മഴക്കുഴി നിര്‍മ്മാണവും കിണര്‍ റീച്ചാര്‍ജിംഗും വഴി ഭൂജല നിരപ്പ് ഉയര്‍ത്താനായിട്ടുണ്ടോ; ഇതിനായി കെ.ആര്‍.ഡബ്ല്യു.എസ്.എ. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( സി )
ടാങ്കില്‍ മഴവെള്ളം ശേഖരിച്ച് നേരിട്ടുപയോഗിക്കുന്ന രീതി വേണ്ടത്ര പ്രായോഗികമാകാതെ പോയതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
3899.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജകമണ്ഡലത്തില്‍ ഭൂജല വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്നതിനായി 2019-20 മുതല്‍ ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദ വിവരം ലഭ്യമാക്കുമോ?
3900.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തഴക്കര കുടിവെള്ള പദ്ധതിക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തില്‍ കുറത്തിക്കാട് കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3901.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പയ്യന്നൂര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?
3902.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ ധനസഹായത്തോടെ ഏതെല്ലാം വാട്ടര്‍ സപ്ലൈ സ്കീമുകളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയതെന്നും ഇനി പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കുമോ;
( ബി )
വിദേശ ധനസഹായത്തോടെ ഏതെങ്കിലും പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
3903.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്റെ ഭാഗമായി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്നും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ;
( സി )
പദ്ധതിയുടെ ഭാഗമായി എത്ര കു‌ടിവെള്ള കണക്ഷനുകളാണ് നല്‍കിയിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?
3904.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തഴക്കര ഗ്രാമപഞ്ചായത്തിലെ കന്നിമേല്‍ കോളനി കുടിവെള്ളപദ്ധതി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3905.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് ആവിഷ്ക്കരിച്ചിട്ടുള്ള രാമപുരം കുടിവെള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് വകയിരുത്തിയിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3906.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജകമണ്ഡലത്തില്‍ ജലജീവനം പദ്ധതിയില്‍, കുടിവെള്ളം നല്‍കുന്നതിനായി എത്ര പ്രോജക്ടുകളുടെ ഡി.പി.ആര്‍ ആണ് സമര്‍പ്പിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര എണ്ണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
3907.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളില്‍ ജലനിധി രണ്ടാംഘട്ട പദ്ധതിപ്രകാരം പുതിയ പദ്ധതികള്‍ ആരംഭിക്കുവാന്‍ സാധിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3908.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ മിഷന്റെ ഭാഗമായി കോങ്ങാട് മണ്ഡലത്തില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പുരോഗതി വിവരം ലഭ്യമാക്കാമോ?
3909.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തണ്ണീർത്തടങ്ങളും ജലാശയങ്ങളും കുളങ്ങളും മറ്റും സംരക്ഷക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദീകരിക്കാമോ ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കടവത്തൂർ മലയൻകുണ്ട് തണ്ണീർത്തടം സംരക്ഷിക്കുവാൻ നടപടി സ്വീകരിക്കുമോ ; എങ്കിൽ എന്തൊക്കെ പദ്ധതികളും പ്രവർത്തനങ്ങളുമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തണ്ണീർത്തടം സംരക്ഷിച്ച് ഉപയോഗപ്പെടുത്തിയാൽ പരിസര പ്രദേശങ്ങളിൽ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരവും മറ്റ് പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണവും ധാരാളം കൃഷി ഭൂമി കൃഷിയോഗ്യവുമായി മാറുമെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയിക്കാമോ?
3910.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഫണ്ട് വിഹിതം നല്‍കുന്നത് ആരെല്ലാമാണ്; ഓരോരുത്തരും നല്‍കുന്ന ഫണ്ടിന്റെ അനുപാതം വിശദമാക്കുമോ?
3911.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി മണ്ഡലത്തില്‍പ്പെട്ട പഞ്ചായത്തുകളില്‍ എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്;
( ബി )
പ്രസ്തുത മിഷന്‍ നടപ്പിലാക്കുന്നതിനായി ഈ മണ്ഡലത്തില്‍പ്പെടുന്ന പഞ്ചായത്തുകളില്‍ പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്തി പുതിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ഇത്തരം സ്രോതസ്സുകള്‍ കണ്ടെത്തി പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
നിലവിലുളള പദ്ധതികളുടെ വിപുലീകരണത്തിന് പുതിയ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ഇ )
ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3912.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ കുടിവെളള ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഗ്രാമീണ മേഖലകളില്‍ എന്നത്തേയ്ക്ക് കുടിവെളള കണക്ഷനുകള്‍ മുഴുവനായും സ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ജലവിഭവ വകുപ്പ് ഒരുക്കുന്ന കണ്‍സ്യൂമര്‍ പോര്‍ട്ടല്‍ വഴി എന്തെല്ലാം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വിശദമാക്കാമോ?
3913.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനാല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള ജല ലഭ്യത തിരുവനന്തപുരം ജില്ലയിലെ വാമനപുരം ആറ്റില്‍ നിന്നും കിട്ടുന്നുണ്ടോ;
( ബി )
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും കുടിവെള്ളം ലഭിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് വ്യക്തമാക്കാമോ?
3914.
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന തീരദേശ മേഖലയില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
ഇതിനായി പ്രത്യേക പദ്ധതികൾ എന്തെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ;
( സി )
തീരദേശജനതയ്ക്ക് ഏത് കാലാവസ്ഥയിലും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി സമഗ്രവും ശാശ്വതവുമായ പദ്ധതി നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
3915.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ജല അതോറിറ്റിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ കെയര്‍ സര്‍വ്വീസ് നിലവിലുണ്ടോ;
( ബി )
പൊതുജനങ്ങള്‍ക്ക് ജലലഭ്യതയും മറ്റും സംബന്ധിച്ച അടിയന്തര കാര്യങ്ങള്‍ വിളിച്ചന്വേഷിക്കുന്നതിന് നിലവില്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ്;
( സി )
രാത്രി സമയത്തും പൊതു അവധി ദിവസങ്ങളിലും ജലദൗര്‍ലഭ്യം, പൈപ്പ് അറ്റകുറ്റപ്പണികള്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകൾ പൊതുജനങ്ങളെ അറിയിക്കാൻ സംവിധാനം ഒരുക്കുവാൻ നടപടി സ്വീകരിക്കുമോ?
3916.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ വഴി കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടം വരെയായി എന്ന് അറിയ്ക്കാമോ;
( ബി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടികള്‍ കെെക്കൊള്ളുമോ;
( സി )
ആലംകോട്, നന്നമുക്ക് പഞ്ചായത്തുകളില്‍ നിലവിലുള്ള പദ്ധതി അടിയന്തരമായി പൂർത്തീകരിച്ച് കുടിവെള്ളമെത്തിക്കുന്നതിന് സത്വര നടപടി കെെക്കൊള്ളുമോ?
3917.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലവസ്ഥ വ്യതിയാനം കാരണം കനത്ത മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ പോലും വേനല്‍ക്കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥ ആവര്‍ത്തിക്കുന്നതിനാല്‍ ഇത് നേരിടുന്നതിന് ആവിഷ്ക്കരിച്ചിട്ടുള്ള ജലവിഭവ മാനേജ്മെന്റ് പരിപാടിയെക്കുറിച്ച് വ്യക്തമാക്കാമോ;
( ബി )
നദികളെ തന്നെ ജലസംഭരണികളാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്;
( സി )
ജലസംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ഡി )
നദീസംരക്ഷണത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ?
3918.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവസാനമായി വെള്ളക്കരം വര്‍ദ്ധിപ്പിച്ചത് എന്നാണെന്നും എത്ര ശതമാനം വര്‍ദ്ധനവ് നിലവില്‍ വന്നുവെന്നും അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് 2016 മുതല്‍ വെള്ളക്കരം കുടിശ്ശികയിനത്തില്‍ എത്ര രൂപയാണ് കിട്ടുവാനുള്ളതെന്ന് വെളിപ്പെടുത്തുമോ;
( സി )
2016 മുതലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വെള്ളക്കര കുടിശ്ശിക ജില്ലതിരിച്ച് ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് കുടിവെള്ളം പൈപ്പ് ലീക്കേജ് വഴി നഷ്ടപ്പെടുന്നത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ഇ )
ഒരു വര്‍ഷം ഇത്തരത്തില്‍ പൈപ്പ് ലീക്കേജ് വഴി എത്ര ലിറ്റര്‍ വെള്ളം നഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; ജില്ലതിരിച്ച് കണക്ക് ലഭ്യമാക്കുമോ?
3919.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ . കെ .ഡി .പ്രസേനൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല അതോറിറ്റി ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന ജലത്തിന്റെ പകുതിയും മീറ്റര്‍ ചെയ്യപ്പെടാതെ പോകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ മോഷണവും ദുരുപയോഗവും തടയാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
വിതരണ പൈപ്പ് ലൈനുകളില്‍ ഏറിയ പങ്കും മുപ്പതിലേറെ വര്‍ഷം പഴക്കമുള്ളതായതുകൊണ്ടുണ്ടാകുന്ന വ്യാപകമായ ജലചോര്‍ച്ച പരിഹരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3920.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി ഗാർഹിക ഉപഭോക്താക്കളുടേത് ഉൾപ്പടെയുള്ളവരുടെ കുടിവെള്ളത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് എത്ര ശതമാനം വരെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാനിടയുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
വാട്ടർ അതോറിറ്റി വൈദ്യുതി ചാർജ്ജ് ഇനത്തിൽ കെ.എസ്.ഇ.ബി-ക്ക് നൽകാൻ കുടിശ്ശികയുള്ള തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
വാട്ടർ അതോറിറ്റിയുടെ നഷ്ടം കുറയ്ക്കുന്നതിനും ബാധ്യതകൾ കൊടുത്തു തീർക്കുന്നതിനും കുടിവെള്ളത്തിന്റെ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരുന്നത് ജനവിരുദ്ധ നടപടിയാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ?
3921.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റി വെള്ളക്കരം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ എന്നു മുതല്‍ എത്ര ശതമാനം വർദ്ധനവ് വരുത്തുവാനാണ് ഉദ്ദേശിക്കുന്നത് ;
( സി )
കേരള വാട്ടർ അതോറിറ്റി നിലവില്‍ നഷ്ടത്തിലാണോ പ്രവർത്തിക്കുന്നത്;
( ഡി )
2020- 21 സാമ്പത്തിക വർഷത്തില്‍ കേരള വാട്ടർ അതോറിറ്റിയുടെ ആകെ നഷ്ടം എത്ര രൂപയാണ് ആണ്; വിശദാംശങ്ങൾ നൽകുമോ?
3922.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ കോങ്കയം കുടിവെള്ള പദ്ധതിയുടെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ശുദ്ധജല വിതരണം നടത്തുന്നതിന് ശുദ്ധീകരണശാല ഉള്‍പ്പെടുന്ന ഒരു പുതിയ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള പ്രസ്തുത പദ്ധതിയുടെ ദ്രവിച്ച പൈപ്പ്‌ലൈനുകള്‍ മാറ്റുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
3923.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ കോര്‍പ്പറേഷനും അനുബന്ധ പഞ്ചായത്തുകള്‍ക്കുമായി 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറ്റി എണ്‍പത്തി അഞ്ച് കോടി രൂപ അനുവദിച്ചിരുന്ന കരിവന്നൂര്‍ കുടിവെളള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്ലാന്റ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
നിലവില്‍ പ്രസ്തുത പദ്ധതിയില്‍പ്പെട്ട ഏതെങ്കിലും നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
3924.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം ആസ്ഥാനമായി കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഒരു സബ്ഡിവിഷന്‍ ഓഫീസ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
കുന്ദമംഗലത്തെ മിനി സിവില്‍ സ്റ്റേഷനില്‍ പ്രസ്തുത ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം നിലവിലുള്ള സാഹചര്യത്തില്‍ പ്രസ്തുത സബ്ഡിവിഷന്‍ ഓഫീസ് കുന്ദമംഗലത്ത് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
3925.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിനായി ആവിഷ്കരിച്ച തൃക്കരിപ്പൂര്‍ ആന്റ് അഡ്ജോയിനിംഗ് പ‍ഞ്ചായത്ത് എന്ന പദ്ധതിയില്‍ ഏതെല്ലാം പഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ?
3926.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം പൈപ്പ്‌ പൊട്ടുന്നതുമൂലം ആ പ്രദേശത്തെ റോഡ് തകരാറിലാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പൈപ്പ് പൊട്ടുന്നതുമൂലമോ വിവിധ തകരാറുകള്‍ പരിഹരിക്കുന്നതു മൂലമോ തകരാറിലാകുന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കുന്നതിന് ജലവിഭവ വകുപ്പ് മുന്‍കൈയെടുക്കുമോ; ഇക്കാര്യത്തിൽ ആവശ്യമായ വകുപ്പുതല ഏകോപനം സാധ്യമാക്കുമോ എന്ന് വ്യക്തമാക്കുമോ?
3927.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ഞാറക്കല്‍ സെക്ഷന്‍ ഓഫീസിന് കീഴിലെ ഗുണഭോക്താക്കളുടെ എണ്ണക്കൂടുതല്‍ കണക്കിലെടുത്ത് സബ് ഡിവിഷന്‍ ഓഫീസ് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നിലവിലുണ്ടോ;
( ബി )
എങ്കില്‍ എടവനക്കാട് പഞ്ചായത്തില്‍ പണികഴിപ്പിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കിന് കീഴിലുള്ള സ്ഥലസൗകര്യങ്ങള്‍ വിനിയോഗിച്ച് പ്രസ്തുത പ്രൊപ്പോസല്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3928.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ജലജീവന്‍ മിഷനിലൂടെ എത്ര കുടിവെള്ള കണക്ഷനുകള്‍ നല്‍കിയെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( ബി )
ഇനിയും എത്ര കണക്ഷനുകള്‍ കൂടി നല്‍കാനുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഓരോ പഞ്ചായത്തിലും വിനിയോഗിക്കുന്ന തുകയുടെ വിശദ വിവരങ്ങള്‍ നല്‍കാമോ?
3929.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ പി.എസ്.സി. നിയമന ശിപാർശ നൽകിയ എത്ര ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകാനുണ്ട്; ഏത് തീയതിയിലാണ് നിയമന ശിപാർശകൾ ലഭിച്ചത്; നിയമന ഉത്തരവ് നൽകുന്നതിൽ എത്ര ദിവസത്തെ കാലതാമസം ഉണ്ടായിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഈ തസ്തികയിൽ എത്ര എൻ.ജെ.ഡി. ഒഴിവുകൾ നിലവിലുണ്ട്; എത്ര പുതിയ ഒഴിവുകൾ നിലവിലുണ്ട്; വിവരം ലഭ്യമാക്കുമോ;
( സി )
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പരമാവധി ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും വേഗത്തിൽ നിയമനം നൽകുക എന്നത് സർക്കാരിന്റെ പ്രഖ്യാപിതനയമാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിയമന ശിപാർശ ചെയ്തവർക്ക് യഥാസമയം നിയമനം നൽകാത്തതും ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാത്തതും ഈ നയത്തിന് വിരുദ്ധമാണെന്ന് കരുതുന്നുണ്ടോ;
( ഡി )
കേരള വാട്ടർ അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനും നിയമന ശിപാർശ ലഭിച്ചവർക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകുന്നതിനും കർശന നിർദ്ദേശം നൽകുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.