STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4011.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുമ്പുള്ള മണ്ണ് പരിശോധനയ്ക്ക് കാലതാമസമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
മണ്ണ് പരിശോധനയ്ക്കായി അക്രഡിറ്റഡ്/എംപാനല്‍ഡ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ?
4012.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റി, ടെലികോം കമ്പനികള്‍, കെ.എസ്.ഇ.ബി.എൽ. എന്നിവ പൊതുമരാമത്ത് റോഡുകൾ വെട്ടിപ്പൊളിച്ച് പ്രവൃത്തി നടത്തുമ്പോള്‍ റോഡുകൾക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിച്ച് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് നിലവില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇത്തരം റോഡുകൾ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് ആവശ്യമായ തുക ഈടാക്കി പൊതുമരാമത്ത് വകുപ്പ് തന്നെ പ്രവൃത്തികള്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ എന്നറിയിക്കാമോ?
4013.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ കരാര്‍ കാലാവധി അവസാനിക്കുന്നതുവരെ പ്രവൃത്തി നീട്ടിക്കൊണ്ടുപോവുകയും കരാറില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മരാമത്ത് പ്രവൃത്തികള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ പ്രവൃത്തികളുടെ വര്‍ക്ക് ഷെഡ്യൂള്‍ നല്‍കാറുണ്ടോ; എങ്കില്‍ വര്‍ക്ക് ഷെഡ്യൂള്‍ പ്രകാരമുള്ള പ്രവൃത്തി ചെയ്യാത്ത കരാറുകാരെ കാലാവധിക്കുമുന്‍പ് ഒഴിവാക്കാന്‍ കഴിയില്ലേയെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും വ്യക്തമാക്കുമോ; ഇത്തരക്കാരെ ഒഴിവാക്കിയാല്‍ പ്രവൃത്തികള്‍ വീണ്ടും ടെണ്ടര്‍ ചെയ്യാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കഴിയില്ലേയെന്ന് അറിയിക്കുമോ;
( സി )
മരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് നടത്താനും വിലയിരുത്താനും എന്ത് സംവിധാനമാണ് നിലവിലുള്ളത്;
( ഡി )
പ്രവൃത്തി ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്ന കരാറുകാരെ കരാര്‍ കാലാവധിക്ക് മുമ്പുതന്നെ ടെര്‍മിനേറ്റ് ചെയ്യുന്നതിനും പൊതുമരാമത്ത് പ്രവൃത്തികള്‍ ഷെഡ്യൂള്‍ പ്രകാരം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; ഇതിനാവശ്യമായ ഭേദഗതികള്‍ പി.ഡബ്ല്യു.ഡി. മാന്വലിലും ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
4014.
ശ്രീ. റോജി എം. ജോൺ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളെക്കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിനുള്ള പി.ഡബ്ല്യു.ഡി. ഫോർ യു ആപ്ലിക്കേഷൻ വികസിപ്പിച്ചത് ഏത് സ്ഥാപനമാണെന്നും പ്രസ്തുത ആപ്ലിക്കേഷന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണോ ഈ പ്രവൃത്തി നൽകിയത്; പി.ഡബ്ല്യു.ഡി. ഫിക്സിറ്റ് ആപ്ലിക്കേഷനേക്കാൾ പ്രസ്തുത ആപ്ലിക്കേഷനുള്ള മേന്മ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ; വിശദാംശം നൽകുമോ;
( സി )
പി.ഡബ്ല്യു.ഡി. ഫിക്സിറ്റ് ആപ്ലിക്കേഷന്‍ പ്രവർത്തനക്ഷമമല്ലാതെയാകാനുള്ള കാരണം വെളിപ്പെടുത്തുമോ?
4015.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയില്‍ എവിടെയെല്ലാമാണ്പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ പ്രവൃത്തികള്‍ നടന്നുവരുന്നത്; വിശദമാക്കാമോ;
( ബി )
ഏതൊക്കെ പ്രവൃത്തികളാണ് ടെണ്ടര്‍ ചെയ്തിട്ടുള്ളത്; ഏതെങ്കിലും പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കുവാന്‍ ബാക്കിയുണ്ടോ; വിശദമാക്കാമോ;
( സി )
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കായി 250 കെ.വി.എ. വൈദ്യുതി സപ്ലൈ ലഭ്യമാക്കാന്‍ വേണ്ടിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മണ്ഡലം പരിധിയിലെ ഏതെല്ലാം കെട്ടിടങ്ങളുടെ വൈദ്യുതീകരണമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം പൂര്‍ത്തീകരിക്കാതെ അവശേഷിക്കുന്നതെന്ന് വിശദീകരിക്കാമോ?
4016.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലങ്കോട് കാര്‍ഷിക കോളേജിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ വാല്യൂവേഷന്‍ നിശ്ചയിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ വാല്യൂവേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
4017.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി ഗാര്‍ഡന്‍ ഫണ്ട് വിനിയോഗിച്ച് 2016 മുതല്‍ 2021 ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ എന്തെല്ലാം പ്രവൃത്തികള്‍ക്കാണ് ഡി.റ്റി.പി.സി. ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയ തീയതിയും അനുവദിച്ച തുകയും എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ പ്രവൃത്തികളുടെ നിര്‍മ്മാണ ചുമതല ആര്‍ക്കാണെന്ന് അറിയിക്കാമോ?
4018.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലഘട്ടത്തിന് അനുസരിച്ച് ആകര്‍ഷകമായ രീതിയിലും ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലും കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ മികച്ച ആര്‍ക്കിടെക്ടുകളുടെ സേവനം ഉപയോഗിക്കുന്നതിന് പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മികച്ച അംഗീകൃത ആര്‍ക്കിടെക്ടുകളുടെ ഒരു പാനല്‍ ഉണ്ടാക്കുന്നത് പരിഗണനയിലുണ്ടോ എന്നറിയിക്കുമോ?
4019.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ദന്തല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ഓതറെെസേഷന്‍ വേണ്ടി വരുന്ന സാഹചര്യം എന്തെന്ന് വിശദമാക്കാമോ;
( ഡി )
അഡീഷണല്‍ ഫണ്ട് ലഭിക്കുന്നതിനായി നല്‍കിയ ഫയലിന്റെ നിലവിലെ സ്ഥിതി എന്തെന്ന് ഫയലിന്റെ നമ്പര്‍ സഹിതം വ്യക്തമാക്കാമോ;
( ഇ )
കെട്ടിട നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4020.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി പി.ഡബ്യൂ.ഡി മൂന്ന് കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഈ പ്രവൃത്തിക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജ് കെട്ടിടത്തിന്റെ പ്രവൃത്തിക്ക് എപ്പോള്‍ ഭരണാനുമതി ലഭ്യമാക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ;
( സി )
മഞ്ചേശ്വരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് പരിഗണനയില്‍ ഉണ്ടോ എന്ന് അറിയിക്കുമോ;
( ഡി )
ഇതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ ഭരണാനുമതി ലഭ്യമാക്കുമെന്ന് വ്യക്തമാക്കുമോ; പ്രവൃത്തിയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
4021.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ബൈപാസിന്റെ 5 കി.മീ. ചുറ്റളവില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് ടോള്‍ ഇളവിന് പാസ്സ് അനുവദിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പാസ്സ് ലഭിച്ച വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് സ്ഥാപിച്ചിട്ടുള്ളവര്‍ക്ക്, ടോള്‍ തുക ഫാസ്റ്റ് ടാഗ് അക്കൗണ്ടില്‍ നിന്ന് കുറയുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
4022.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് നിയോജകമണ്ഡലത്തിലെ കല്ലഡുക്ക-ചെര്‍ക്കള റോഡിന്റെ പുതുക്കിയ പൂർത്തീകരണ കാലാവധി വ്യക്തമാക്കാമോ;
( ബി )
പുതുക്കിയ പൂർത്തീകരണ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ ഇനിയും പുതുക്കി നല്‍കുമോയെന്ന് അറിയിക്കുമോ;
( സി )
12.7.2018-ന് ടെണ്ടർ ചെയ്ത പ്രസ്തുത പ്രവൃത്തിയുടെ എഗ്രിമെന്റ് തുകയായ 35.68 കോടി രൂപയില്‍ 22.02 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂർത്തീകരിച്ചതില്‍, ബാക്കിയുള്ള പ്രവൃത്തികള്‍ക്കായി കാലാവധി പുതുക്കി നല്‍കി, നിലവിലുള്ള കരാറുകാരനെത്തന്നെ ഏൽപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ പുതിയ സംവിധാനം കണ്ടെത്തുമോ;
( ഡി )
നിർമ്മാണ പുരോഗതിയിലുള്ള അലംഭാവം നിമിത്തം നിലവിലുള്ള കരാറുകാരന് കിഫ്‌ബി സ്റ്റോപ്പ് മെമ്മോ നൽകിയ സാഹചര്യത്തിൽ ബാക്കിയുള്ള പ്രവൃത്തികള്‍ എപ്രകാരം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ റോഡിലെ കുറേ ഭാഗം സഞ്ചാരയോഗ്യമല്ലെന്നും, കുളം പോലെയുള്ള കുണ്ടും കുഴികളും നിറഞ്ഞ റോഡിനെക്കുറിച്ചുള്ള പരാതികളും സങ്കടങ്ങളും വാർത്താമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും നിരന്തരം വന്നു കൊണ്ടിരിക്കുകയാണെന്നുമുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അടിയന്തരമായി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമോ; വ്യക്തമാക്കാമോ?
4023.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പുതിയ ട്രോമ കെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണപ്രവൃത്തിയ്ക്കായി ആകെ അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ; ആയതിന്റെ നിര്‍മ്മാണം ആരംഭിച്ചത് എന്നാണെന്ന് അറിയിക്കുമോ; പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പുതിയ ട്രോമ കെയര്‍ യൂണിറ്റില്‍ നിന്നും ആശുപത്രിയുടെ മെയിന്‍ ബ്ലോക്ക്, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബ്രിഡ്ജ്/ ഇടനാഴി സംവിധാനം രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നോ;
( സി )
ഇല്ലെങ്കില്‍ ഭരണാനുമതി നല്‍കിയ തുകയിലെ സേവിംഗ്സ് ഉപയോഗപ്പെടുത്തി പ്രസ്തുത സംവിധാനം നിര്‍മ്മിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4024.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസ് കെട്ടിടം ചോര്‍ന്നൊലിച്ച് ഉപയോഗശൂന്യമായ അവസ്ഥയിലും ഷീറ്റിട്ട കെട്ടിടത്തിന്റെ മുകളിലുടെ മരക്കൊമ്പുകള്‍ വീണ് അപകടാവസ്ഥയിലുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( സി )
അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ടി ഓഫീസ് പൊളിച്ചു പണിയുന്നതിന് പ്ലാന്‍/നോണ്‍ പ്ലാന്‍ ഇനത്തില്‍ തുക വകയിരുത്തി നല്‍കുന്നതിന് ഭരണാനുമതി നല്‍കുമോ; വിശദീകരിക്കാമോ?
4025.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖാന്തരം ന‌ടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം അറിയിക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
4026.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് അനുവദിച്ച തുക എത്രയാണ്; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമായി നാല് വര്‍ഷം കഴിഞ്ഞിട്ടും ടെണ്ടര്‍ ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഈ പ്രവൃത്തിക്ക് ഏത് സാഹചര്യത്തിലാണ് അഡീഷണല്‍ ഓതറെെസേഷന്‍ വേണ്ടി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
അഡീഷണല്‍ ഓതറെെസേഷനുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് ഫയല്‍ നമ്പര്‍ സഹിതം വ്യക്തമാക്കാമോ;
( ഇ )
അഡീഷണല്‍ ഓതറെെസേഷന്‍ ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
4027.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വയനാട് തുരങ്കപാതയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുരങ്കപാതയ്ക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ട്;
( സി )
തുരങ്കപാതകൾ നിർമ്മിക്കുന്നതിന് ഇന്ത്യൻ റോഡ് കോൺഗ്രസ് നിഷ്കർഷിച്ചിട്ടുള്ള പ്രാഥമിക ജിയോളജിക്കൽ ജിയോ ടെക്നിക്കൽ പഠനം പ്രസ്തുത പാതയ്ക്ക് വേണ്ടി നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് ഏജൻസിയാണ് പഠനം നടത്തിയത്; റിപ്പോർട്ട് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത തുരങ്കപാതയ്ക്ക് വേണ്ടി പരിസ്ഥിതി ആഘാത നിർണ്ണയ പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് ഏജൻസിയാണ് പഠനം നടത്തിയത്; അതിനു വേണ്ടി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; റിപ്പോർട്ടിലെ വിശദാംശം ലഭ്യമാക്കുമോ?
4028.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വിശദമാക്കുമോ?
4029.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലമാകുമ്പോഴുള്ള സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ശക്തമായ മഴയില്‍ കുണ്ടും കുഴിയുമായി മാറുന്ന വിധത്തിലുളള റോഡ് അറ്റകുറ്റപണി അവസാനിപ്പിക്കുന്നതിനും റോഡിലുണ്ടാകുന്ന വെളളക്കെട്ട് ഒഴിവാക്കുന്നതിനും മെയിന്റനന്‍സ് നടത്താതെ തന്നെ കാലങ്ങളോളം റോഡ് ഉപയോഗപ്രദമാക്കുന്നതിനും സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതിലൂടെയോ സ്വകാര്യാവശ്യത്തിനായോ കേബിള്‍ ശൃംഖലയ്ക്കുവേണ്ടിയോ റോഡ് വെട്ടിപ്പൊളിക്കുന്ന സാഹചര്യത്തില്‍ അറ്റകുറ്റപ്പണി നിര്‍വ്വഹിക്കുന്നത് എപ്രകാരമാണെന്നും ആയത് കാലതാമസമില്ലാതെ നടത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( ഡി )
റോഡുകളുടെ ശോചനീയാവസ്ഥ മൂലം ഉണ്ടാകുന്ന റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
4030.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കെ.ആർ.എഫ്.ബി. യുടെ കീഴില്‍ പയ്യന്നൂര്‍ നഗരവികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുള്ള ഏജന്‍സിക്കായി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ഡി )
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പദ്ധതി ആരംഭിക്കുമോ?
4031.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭിച്ചത്, ഭരണാനുമതിക്കായി സമര്‍പ്പിച്ചവ, ബജറ്റില്‍ ഉള്‍പ്പെടുത്തിയവ, ടെണ്ടര്‍ ചെയ്തവ, എഗ്രിമെന്റ് ചെയ്തിട്ടുള്ളവ, ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്തവ എന്നിങ്ങനെ തരം തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നിട്ടുള്ള പ്രസ്തുത പ്രവൃത്തികളിൽ പുതുക്കിയ ഭരണാനുമതി നല്‍കേണ്ടി വന്ന പദ്ധതികള്‍ ഏതെല്ലാമെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
4032.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21-ലെ ബജറ്റില്‍ അനുമതി നല്‍കി 20% ഫണ്ട് അനുവദിച്ചതും പാലാ നിയോജകമണ്ഡലത്തിലെ നൂറ് വര്‍ഷത്തോളം കാലപ്പഴക്കവുമുള്ളതുമായ ആറ് സ്കൂളുകളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ; പ്രസ്തുത സ്കൂളുകളുടെ നവീകരണം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
4033.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഭരണാനുമതി ലഭിച്ചവ ഏതൊക്കെയെന്നും പ്രവൃത്തി ആരംഭിച്ചവ ഏതൊക്കെയെന്നും വിശദമാക്കുമോ;
( സി )
അടുത്ത ഘട്ടത്തില്‍ പരിഗണനയിലുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
4034.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ പറമ്പില്‍ ഗവണ്‍മെന്റ് യു.പി. സ്കൂള്‍ കെട്ടിട നിർമ്മാണ പ്രവൃത്തി നടപ്പിലാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ടോ;
( ഡി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നറിയിക്കാമോ?
4035.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ടെെപ്പ് 1 ക്വാര്‍ട്ടേഴ്സുകളുള്ള ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിന് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത് എന്ന് ഉത്തരവിന്റെ പകര്‍പ്പ് സഹിതം വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; എന്നു മുതലാണ് നിലവിലെ സ്ഥിതി തുടരുന്നതെന്നും എന്നുവരെയാണ് കരാര്‍ കാലാവധിയെന്നും അറിയിക്കാമോ;
( സി )
നിര്‍മ്മാണം അടിയന്തരമായി പുനരാരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4036.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോ‍ജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിലെ നിരത്തുവിഭാഗം, കെട്ടിട വിഭാഗം, ബ്രിഡ്ജസ് വിഭാഗം, നാഷണല്‍ ഹൈവേ വിഭാഗം എന്നിവയുടെ കീഴില്‍ ഏതൊക്കെ പ്രവൃത്തികളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍, ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍, ടെന്‍ഡര്‍ ചെയ്തിട്ടുളള പ്രവൃത്തികള്‍, എഗ്രിമെന്റ് ചെയ്തിട്ടുളള പ്രവൃത്തികള്‍, പ്രവൃത്തി ആരംഭിച്ചവ ഏത് ഘട്ടത്തിലാണ് എന്നിങ്ങനെ തരം തിരിച്ച് വിശദമാക്കാമോ?
4037.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പില്‍ കെട്ടിടങ്ങള്‍ക്കുള്ള സിവില്‍-ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ഒരേ സമയം ടെണ്ടര്‍ ചെയ്യാന്‍ കഴിയാത്തത് കൊണ്ടുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
കോഴിക്കോട് ജില്ലയിലെ പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ സ്റ്റാഫ് സ്ട്രെങ്ങ്ത്ത് പ്രകാരമുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത വിഭാഗത്തില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും പരിശോധനയ്ക്കുമുള്ള എത്ര ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ; കൂടുതല്‍ ജീവനക്കാരെ നിയമിച്ചുകൊണ്ട് തീര്‍പ്പാക്കാനുള്ള ഫയലുകളില്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കുമോ?
4038.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ബസ് ബേയുടെ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത പ്രോജക്ട് നടപ്പാക്കുന്നതിന് രണ്ട് വർഷത്തെ കാലതാമസം വരുത്തുകയും യഥാർത്ഥ്യമാക്കാൻ കഴിയാതെവന്നതുമായ സ്ഥിതിവിശേഷത്തിന് പരിഹാരം കണ്ടെത്തുമോ;
( സി )
പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടും വകുപ്പുതലത്തിൽ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ബസ് ബേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ വ്യക്തമാക്കാമോ?
4039.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചവയില്‍ ആരംഭിക്കാത്തതും പൂര്‍ത്തീകരിക്കാത്തതുമായ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതിക്കായി സമര്‍പ്പിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ പ്രവ‍ൃത്തിയുടെയും അടങ്കല്‍ തുക എത്രയെന്നും അറിയിക്കാമോ?
4040.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട മലയോര ഹെെവേയുടെ കുടപ്പനമൂട്‌-വാഴിച്ചല്‍ റീച്ചില്‍ കുടപ്പനമൂട് മുതല്‍ വാഴിച്ചല്‍ വരെയുളള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അലെെന്‍മെന്റില്‍ മാറ്റം വരുത്തി ആരംഭിക്കണം എന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനം നടപ്പിലാക്കുന്നതില്‍ വരുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തിലുളള തടസ്സങ്ങളുണ്ടോ; ആയതിന്റെ വിവരം അറിയിക്കാമോ;
( ബി )
കുടപ്പനമൂട്-അമ്പൂരി-വാഴിച്ചല്‍ റീച്ച് സ്ഥലലഭ്യത ഇല്ലാത്തതിനാല്‍ ഒഴിവാക്കി പകരം കുടപ്പനമൂട്-വാഴിച്ചല്‍ റീച്ച് ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ്; പ്രസ്തുത പ്രൊപ്പോസലിന്റെ ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ?
4041.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സര്‍ഫസ് മാത്രം 5.5 മീറ്റര്‍ വീതിയില്‍ ബി.എം.&ബി.സി. നിലവാരത്തില്‍ പുനരുദ്ധാരണം ചെയ്യുന്നതിന് ശരാശരി എസ്റ്റിമേറ്റ് തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരം ഇരുവശങ്ങളിലും ഒരു മീറ്റര്‍ വീതം ഐറിഷ് ഡ്രെയ്ന്‍ സംവിധാനം ചെയ്യുന്നതിന് ശരാശരി എസ്റ്റിമേറ്റ് തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
റോഡിന്റെ സംരക്ഷണാര്‍ത്ഥവും ഉയര്‍ന്നുനില്‍ക്കുന്ന വശങ്ങളില്‍ നിന്ന് വാഹനം താഴെ വീണ് അപകടം കുറയ്ക്കുന്നതിനുമായി നിര്‍മ്മിക്കുന്ന ഐറിഷ് ഡ്രെയ്നിന്റെ ചെലവ് ലാഭിക്കാന്‍ ടാറിങ് ചെയ്യുന്ന പേവിങ് മെഷീനില്‍ ഒരു സേഫ്റ്റി എഡ്ജ് പേവിങ് ഷൂ ഘടിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നടപടി സ്വീകരിക്കുമോ?
4042.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജകമണ്ഡലത്തിലെ വളാഞ്ചേരി റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി പത്ത് കോടി രൂപ വകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ഇതുസംബന്ധിച്ച് സ്വീകരിച്ച മുഴുവൻ നടപടികളും അറിയിക്കുമോ?
4043.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പി.ഡബ്ള്യു.ഡി. റോഡുകളില്‍ എത്ര കിലോമീറ്റര്‍ റോഡാണ് മെക്കാഡം ടാര്‍ (ബി.എം.&ബി.സി.) ചെയ്ത് പൂര്‍ത്തീകരിച്ചിട്ടുളളതെന്ന് മണ്ഡലം തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
ഇനി എത്ര കിലോമീറ്റര്‍ പി.ഡബ്ള്യു.ഡി. റോഡാണ് ബി.എം.& ബി.സി. നിലവാരത്തില്‍ പരിഷ്ക്കരിക്കാനുളളതെന്നുളള വിവരം ലഭ്യമാക്കാമോ?
4044.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ ഏനാമാവ് ജംഗ്ഷനിലെ ഇടുങ്ങിയ റോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 19.12.2019-ലെ സ.ഉ.(സാധാ) 9956/2019/ധന നമ്പര്‍ ഉത്തരവ് പ്രകാരം ലഭിച്ച പ്രത്യേകാനുമതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് വികസനം പ്രാവര്‍ത്തികമാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കാനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?
4045.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമുടി പഞ്ചായത്തിലേക്കുള്ള ഏറ്റവും പ്രധാന ഗതാഗത മാര്‍ഗ്ഗമായ മണപ്ര-എടത്വ റോഡ് മണ്ണിട്ട്‌ ഉയര്‍ത്തി നവീകരിക്കാത്തത് മൂലം ഉണ്ടാകുന്ന യാത്രാക്ലേശം രൂക്ഷമായതിനാൽ പ്രസ്തുത റോഡിന്റെ നവീകരണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ നവീകരണം സമയബന്ധിതമായി തീര്‍ക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
4046.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തില്‍ ഫാറൂഖ് കോളേജ്-വാഴക്കാട് റോഡില്‍ ചിറ്റാരിക്കുന്ന് മുതല്‍ ഊര്‍ക്കടവ് വരെ ഭാഗത്ത് റോഡിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി ലഭിച്ചിരുന്നോ; എങ്കില്‍ എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലമേറ്റെടുപ്പിന്റെ ഏതെല്ലാം ഘട്ടം പൂര്‍ത്തിയാക്കി എന്നും ഇനി എന്തെല്ലാമാണ് പൂര്‍ത്തിയാക്കാനുള്ളത് എന്നും അവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്നും വിശദമാക്കുമോ;
( സി )
കാലാവധി കഴിഞ്ഞ ഭരണാനുമതി പുതുക്കുന്നതിന് വേണ്ടി മലപ്പുറം പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 2020 ഡിസംബർ 9-ാം തീയതി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
4047.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് പോകുന്ന പരപ്പനങ്ങാടി-പാറക്കടവ്, തിരൂരങ്ങാടി-മുട്ടിച്ചിറ എന്നീ പൊതുമരാമത്ത് റോഡുകള്‍, ലാന്‍ഡ് അക്വിസിഷനിലൂടെ വീതികൂട്ടി ആവശ്യമായ സ്ഥലം ഉയര്‍ത്തി വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുവാന്‍ ഡ്രൈനേജ് സ്ഥാപിക്കുന്നതടക്കമുള്ള നവീകരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ച് നല്‍കുമോ;
( ബി )
ഇതു സംബന്ധിച്ച് വകുപ്പുതലത്തില്‍ ലഭിച്ച നിവേദനങ്ങളില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
4048.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പാലക്കാട് ജില്ലയില്‍ കേന്ദ്ര റോഡ് ഫണ്ട് (സി.ആര്‍.എഫ്.) ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നവീകരിച്ച റോഡുകള്‍ ഏതെല്ലാമാണെന്ന് മണ്ഡലം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ; ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക അറിയിക്കാമോ?
4049.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ തലശ്ശേരി-വളവുപാറ റോഡ്, കൂത്തുപറമ്പ് റിംഗ് റോഡ്, കീഴ്മാടം-കല്ലിക്കണ്ടി റോഡ്, തൂവ്വക്കുന്നു-സെൻട്രൽ പൊയിലൂർ റോഡ്, പെരിങ്ങത്തൂർ-മുക്കിൽ പീടിക റോഡ് തുടങ്ങിയവയുടെ നിർമ്മാണ പുരോഗതിയും നിലവിലുള്ള സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡുകളുടെ പൂർത്തീകരണത്തിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കിൽ എന്താണെന്നും ആയത് പരിഹരിക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്നും വിശദമാക്കാമോ;
( ഡി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചെറ്റക്കണ്ടി- വിളക്കോട്ടൂർ-സെൻട്രൽ പൊയിലൂർ-ചമതക്കാട്- വടക്കേപൊയിലൂർ റോഡ്, പാനൂർ-കൈവേലിക്കൽ- കുന്നോത്തുപറമ്പ് റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുവാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ ?
4050.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതി റോഡിന്റെ പ്രവൃത്തികള്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നടത്തുന്നതുകൊണ്ട് പ്രസ്തുത റോഡിന് അനുവദിച്ചിരുന്ന 4.5 കോടി രൂപയുടെ പ്രവൃത്തി കൊല്ലങ്കോട്-ആനമാറി റോഡിലേക്ക് മാറ്റുന്നതിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദാംശം നല്‍കുമോ?
4051.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ കെ.പി. റോഡിന്റെ ഭാഗമായ ആശാന്‍ കലുങ്ക് പ്രദേശത്ത് സ്ഥിരമായി അപകടം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശം അപകടരഹിതമാക്കുന്നതിന് നിരത്ത് വിഭാഗം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രദേശത്ത് ആവശ്യമായ സൈൻ ബോർഡുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രദേശത്ത് സര്‍വ്വേ നടപടികള്‍ സ്വീകരിക്കുന്നതിനും അപകടകരമായ നിലയിൽ സ്ഥിതി ചെയ്യുന്ന പരസ്യബോര്‍ഡുകള്‍ ഒഴിവാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
4052.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്തുന്ന പിട്ടുപീടിക-മാങ്ങോട് റോഡിന്റെ പ്രവര്‍ത്തനം ഏത് ഘട്ടം വരെയായെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
4053.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോ ​ഡ്​ ടാ​റി​ങ്ങി​ന്​ നി​ശ്ചി​ത ശ​ത​മാ​നം​ ഷ്രെ​ഡ​ഡ്​ പ്ലാ​സ്​​റ്റിക്​ ഉപയോഗിക്കണമെന്ന് നി​ർ​ദേ​ശം ​നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇ ​ത്​ പ​രി​ശോ​ധി​ക്കാ​നും വി​ല​യി​രു​ത്താ​നും സം​സ്​​ഥാ​ന​ത​ല നിരീ​ക്ഷ​ണ സ​മി​തി രൂപവത്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ;
( സി )
റോഡ് ടാറിങ്ങിന് ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
4054.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സംസ്ഥാനത്തെ റോഡുകൾ കുഴിക്കുന്നത് കാരണം പുതിയ റോഡുകൾ പോലും ഗതാഗതയോഗ്യമല്ലാതാകുന്നത് പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് കർമ്മപദ്ധതി തയ്യാറാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
റോഡുകൾ തുടർച്ചയായി തകരുന്നതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
4055.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-മൂന്നാര്‍ ദേശീയ പാത എന്‍.എച്ച്. 85-ല്‍ മാതിരപ്പിള്ളി മുതല്‍ കോഴിപ്പിള്ളി വരെയുള്ള മൂന്നര കി.മീ. ദൂരം വരുന്ന മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപാസിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബെെപാസ് പദ്ധതി ഭാരത്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മൂന്നാര്‍ മുതല്‍ കൊച്ചി വരെ നൂറ്റി ഇരുപത് കി.മീ. ദൂരത്തിലുള്ള ഡി.പി.ആര്‍. ആയതിനാല്‍ നിര്‍മ്മാണത്തിന് താമസം നേരിടുന്നതിനാല്‍ മാതിരപ്പിള്ളി-കോഴിപ്പിള്ളി ബെെപാസ് നിര്‍മ്മാണം സ്റ്റാന്റ് എലോണ്‍ പ്രാെജക്ടായി നടപ്പിലാക്കണമെന്ന് അവശ്യപ്പെട്ട് എന്‍.എച്ച്. വിങ്ങ് റിക്വസ്റ്റ് ലെറ്റര്‍ നല്കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
മേല്‍ സാഹചര്യത്തില്‍ പ്രസ്തുത മാതിരപ്പിള്ളി കോഴിപ്പിള്ളി ബെെപാസ് നിര്‍മ്മാണം സ്റ്റാന്റ് എലോണ്‍ പ്രാെജക്ടായി നടപ്പിലാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4056.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളിലും റബ്ബറൈസ്ഡ് ടാറിംഗ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാലങ്ങള്‍ക്കും റോഡുകള്‍ക്കും വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ വേഗം പരിഹരിച്ച് പരിഷ്കരണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
4057.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ മലയോര ഹൈവേ എത്ര റീച്ചുകളായാണ് പണികഴിപ്പിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ റീച്ചും എവിടെ മുതല്‍ എവിടെ വരെയാണ്; ഓരോന്നും സംബന്ധിച്ച് വിശദാംശം നല്‍കാമോ;
( സി )
മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികൾ ഏത് ഘട്ടത്തിലാണ്; ഇതുമായി ബന്ധപ്പെട്ട വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പുളിയന്‍മല-മയിലാടുംപാറ, മയിലാടുംപാറ-എല്ലക്കല്‍ പാലം എന്നീ റീച്ചുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഇ )
മേല്പറഞ്ഞ രണ്ട് റീച്ചുകള്‍ക്കും അനുവദിച്ച തുക സംബന്ധിച്ച വിശദാംശം നല്‍കാമോ?
4058.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ടിപ്പുസുല്‍ത്താൻ റോഡിന്റെ ഒരു ഭാഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രളയത്തില്‍ ഒലിച്ചുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭാഗം പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ട് ഇനിയും പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
4059.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ തലവടി പഞ്ചായത്തില്‍ തലവടി മൂന്നാം വാര്‍ഡില്‍ അതിര്‍ത്തിശ്ശേരി മുതല്‍ ദേവസ്വംതുരുത്ത് വരെ റോഡും കലുങ്കും നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി അടിയന്തരമായി നവീകരണ പ്രവർത്തനങ്ങൾ നടത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; വിശദവിവരം അറിയിക്കുമോ?
4060.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ കിഫ്‌ബി റോഡ് വികസന പദ്ധതിയുടെ ഭാഗമായ 15.6 കിലോമീറ്റര്‍ നീളമുള്ള മുവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് വികസന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്ന് പൂർത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; വിശദാംശങ്ങൾ നൽകാമോ; പദ്ധതി നടത്തിപ്പിൽ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
4061.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവീകരിച്ച പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പൊന്തന്‍പുഴ വനമേഖല വരുന്ന ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
മാലിന്യനിക്ഷേപം തടയുന്നതിന് റോഡ് നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനമേഖലയില്‍ വരുന്ന പ്രസ്തുത റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷാവേലി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4062.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ജലജീവന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് അഞ്ചുവര്‍ഷം ഗ്യാരണ്ടിയുള്ള ബി.എം.&ബി.സി. റോഡുകളാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം റോഡുകള്‍ മുറിക്കുന്നതിനും നന്നാക്കുന്നതിനുമുള്ള ഉത്തരവാദിത്തം കരാറുകാർ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ പൈപ്പിട്ട സ്ഥലങ്ങളില്‍ ഇത്തരം റോഡുകളില്‍ ഇന്റര്‍കണക്ഷന്‍ നല്‍കാന്‍ സാധിക്കാത്ത കാര്യം എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇക്കാര്യത്തില്‍ ഒരു പൊതുമാനദണ്ഡം സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വിശദമാക്കുമോ?
4063.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ റോഡുകളില്‍ റബ്ബറൈസ്ഡ് ടാറിങ്ങ് നടത്തുന്നതിന് ലക്ഷ്യമിടുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഇത്തരം ടാറിങ്ങ് നടത്തിയിട്ടുള്ള റോഡുകളുടെ ഈട് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ശരാശരി എത്രകാലം ഇവ കേടുകൂടാതെ നിലനില്‍ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഇത്തരം ടാറിങ്ങ് വിജയകരമാണെങ്കില്‍ കൂടുതല്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4064.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് പുതിയ നിർമ്മാണരീതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
എല്ലാ മഴക്കാലത്തും തകരുന്ന റോഡുകൾ ഏതെല്ലാമാണെന്ന് വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റോഡുകളുടെ നവീകരണത്തിനായി എന്തെങ്കിലും പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ടോ?
4065.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് വക സ്ഥലം പരസ്യ കമ്പനികളും മറ്റും അന്യായമായി കയ്യേറി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ദേശീയ പാത വികസനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4066.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പാലക്കാട് ജില്ലയില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നവീകരിച്ച റോഡുകൾ ഏതെല്ലാമാണെന്നുള്ളതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ; ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്ന് അറിയിക്കാമോ?
4067.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് പുനരുദ്ധാരണ പ്രവൃത്തി ചെയ്യുന്നതിന് കരാര്‍ നല്‍കിയ കുന്നത്തുനാട് മണ്ഡലത്തിലെ കിഴക്കമ്പലം-നെല്ലാട് റോഡ് അത്യന്തം ശോച്യാവസ്ഥയിലും അപകടസാധ്യത ഉള്ളതുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ കരാറുകാരനെ നഷ്ടോത്തരവാദിത്തത്തില്‍ പ്രവൃത്തിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
വളരെയധികം ഗതാഗതത്തിരക്കുള്ളതും സംസ്ഥാന പാതയില്‍ ഉള്‍പ്പെട്ടതുമായ പ്രസ്തുത റോഡ് അറ്റകുറ്റപ്പണി ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ച് റോഡിന്റെ ഉപരിതലം പുതുക്കുന്നതിനുള്ള പ്രവൃത്തികള്‍ അടിയന്തരമായി നടപ്പാക്കുമോയെന്ന് വ്യക്തമാക്കാമോ?
4068.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യത്യസ്ത റീച്ചുകള്‍ക്കിടയില്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ മലയോര ഹൈവേയ്ക്ക് തുടര്‍ച്ച ലഭിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജനവാസകേന്ദ്രങ്ങളില്‍ ആവശ്യമായ വീതിയില്‍ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള പ്രയാസം പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ പരിഗണനയിലുണ്ടോ;
( സി )
ഇത്തരം റീച്ചുകളില്‍ അലൈന്‍മെന്റ് മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4069.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.സി. റോഡ് നവീകരണത്തിനായി അടച്ചതിനാല്‍, സമാന്തരമായി ഉപയോഗിക്കുന്ന ഇരുപത്തിയൊന്ന് റോഡുകളുടെ നവീകരണം ഏറ്റവും വേഗത്തില്‍ ചെയ്യുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡുകള്‍ പരിഷ്ക്കരിക്കുമ്പോള്‍ അവ ഉയര്‍ത്തി സൈഡ് കെട്ടി സംരക്ഷിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4070.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ റോ‍ഡുകള്‍ ഏറ്റെടുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കുമോ; ഇതില്‍ മാറ്റം/ഇളവ് വരുത്തുന്ന കാര്യം ആലോചനയിലുണ്ടോ; വ്യക്തമാക്കുമോ?
4071.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച്. 66-ലെ കൊടുങ്ങല്ലൂര്‍ എന്‍.എച്ച്. ബൈപ്പാസിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
4072.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രധാന പാതയായ അയ്യന്‍കോവില്‍-പ്ലാപ്പള്ളി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും ആയതിനാവശ്യമായ നടപടിക്രമങ്ങളും വിശദമാക്കാമോ;
( ബി )
പുതുവല്‍-മങ്ങാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏതുവരെയായിട്ടുണ്ടെന്നും ആയത് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
4073.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ 6.12.2020-ലെ ജി.ഒ.(ആര്‍.റ്റി.) 925/2020/പി.ഡബ്ള്യൂ.ഡി. പ്രകാരം അനുവദിച്ച തീക്കോയി-അടുക്കം-മേലടുക്കം, ആലമറ്റം-എലിവാലി, അളനാട് -ഉള്ളനാട് -കൊടുമ്പിടി, തലനാട്- ഇലവുംപാറ-ചൊവ്വൂര്‍, ഇടമറുക് പള്ളി-രണ്ടാര്‍മുന്നി-വാകക്കാട്, കാഞ്ഞിരംകവല-മേച്ചാല്‍-നരിമറ്റം എന്നീ റോഡുകളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
4074.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തര്‍ സംസ്ഥാന പാതകളുടെ വികസനം ലക്ഷ്യമിട്ട് മുന്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന പ്രവ‍‍ൃത്തിയുടെ ഭാഗമായി തലശ്ശേരി-മൈസൂര്‍ പാതയുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; എങ്കില്‍ ആയത് എന്തെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തരമലബാര്‍ മേഖലയിലെ റോഡ് ഗതാഗതം, ടൂറിസം, വ്യവസായിക രംഗങ്ങൾ എന്നിവയിൽ ഉണ്ടായേക്കാവുന്ന വികസനം സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ഡി )
തലശ്ശേരി-മൈസൂര്‍ പാതയുടെ നിര്‍മ്മാണ ചെലവ് കണക്കാക്കിയിട്ടുണ്ടോ; പദ്ധതിയ്ക്കുള്ള തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
4075.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരമന-കളിയിക്കാവിള റോഡ് (മൂന്നാം ഘട്ടം) നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നുമുതല്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
4076.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ദേശീയ-സംസ്ഥാന-ജില്ലാ റോഡുകളുടെയും ബൈപ്പാസുകളുടെയും വിശദാംശം ലഭ്യമാക്കുമോ?
4077.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം മണ്ഡലത്തിലെ പാലാഴി-പുത്തൂര്‍മഠം റോഡ് വികസനത്തിന് സ്ഥലമെടുപ്പിനായി ജി.ഒ.(ആർ.ടി.)നം.313/13/പി.ഡബ്ല്യൂ.ഡി. തീയതി 02.03.2013 പ്രകാരം ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ അക്വിസിഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
4078.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിലവിൽ ഏതെല്ലാം പൊതുമരാമത്ത് റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4079.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം മുകേഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പി.ഡബ്യൂ.ഡി. റോഡുകളുടെ അരികില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
അപകടങ്ങളിലും കേസുകളിലും പെടുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ?
4080.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ സെക്ഷനുകള്‍ക്ക് കീഴിലായി വരുന്ന പി.ഡബ്ല്യു.ഡി. റോഡുകളുടെ വശങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങളും കൃഷിയും പരസ്യബോര്‍ഡുകളും അതോടൊപ്പം നിര്‍മ്മാണ സാമഗ്രികള്‍, തടികള്‍ എന്നിവ സൂക്ഷിക്കുന്നതിനായുളള കെെയ്യേറ്റങ്ങളും കാരണം ദിനംപ്രതി നിരവധി റോഡപകടങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അനധികൃത കെെയ്യേറ്റങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുന്നതിനുമുളള നടപടി സ്വീകരിക്കാമോ; മണ്ഡലത്തിലെ ചെറുതും വലുതുമായ മുഴുവന്‍ പൊതുമരാമത്ത് റോഡുകളിലേയും അനധികൃത കെെയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് സ്ഥലം പി.ഡബ്ല്യു.ഡി. യുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ;
( സി )
പ്രസ്തുത റോഡുകളിലെ കാലഹരണപ്പെട്ട ഡ്രെയിനേജുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും സ്ലാബുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
4081.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് നിയോജക മണ്ഡലത്തിലെ നെക്രംപാറ- അർളടുക്ക-പൂണ്ടൂര്‍-നാരമ്പാടി-ഏത്തടുക്ക റോഡിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചത് എപ്പോഴാണെന്നും തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭ്യമായിട്ടില്ലെങ്കിൽ അതിനുള്ള കാരണമെന്താണെന്നും അനുമതി എപ്പോൾ ലഭിക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
കിഫ്ബിയിൽ പ്രഖ്യാപിച്ച ഈ റോഡ് കിഫ്ബിയിൽ തന്നെ ഉൾപ്പെടുത്തി പൂര്‍ത്തിയാക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; ഇല്ലെങ്കിൽ ഏത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
ഈ റോഡിന്റെ പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും എപ്പോൾ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
4082.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ പണി പൂര്‍ത്തീകരിച്ചതും എന്നാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാത്തതുമായ എത്ര പാലങ്ങള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പണി പൂര്‍ത്തീകരിച്ചതും എന്നാല്‍ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം വൈകുന്നതുമൂലം തുറക്കാന്‍ കഴിയാത്തതുമായ എത്ര പാലങ്ങളുണ്ടെന്ന് അറിയിക്കാമോ;
( സി )
പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടും അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4083.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ പണി സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കരിയാട്-തുരുത്തിമുക്ക് പാലം, കല്ലിക്കണ്ടി പാലം, കല്ലാച്ചേരിക്കടവ് പാലം, ചിറ്റാരിത്തോട് പാലം, പത്തായക്കല്ല് പാലം, കൊല്ലക്കൽ പാലം, കല്ലറ-കുരുന്താറ്റിൽ പാലം തുടങ്ങിയവയില്‍ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചവയുടെ നിർമ്മാണ പുരോഗതിയും ഭരണാനുമതി ലഭിക്കാത്തവയുടെ സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത പാലങ്ങളുടെ പൂർത്തീകരണത്തിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കിൽ എന്താണെന്ന് വിശദമാക്കാമോ; ആയത് പരിഹരിക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ഡി )
ജില്ലാ പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്യുന്ന പുത്തൂർ ആനപ്പാലവും പുത്തൂർ ചെമ്മരിത്തോട് പാലവും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുവാൻ നടപടി സ്വീകരിക്കുമോ, എങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ ?
4084.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി-പുന്നക്കല്‍ റോഡില്‍ കാലപ്പഴക്കം മൂലം തകര്‍ച്ചയിലായ വഴിക്കടവ് പാലം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
4085.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരിയേയും കൂത്തുപറമ്പ് മണ്ഡലത്തിലെ കരിയാടിനെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക്-കരിയാട് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തിന് നിലവില്‍ എന്തെങ്കിലും തടസ്സം ഉണ്ടോ; വ്യക്തമാക്കുമോ;
( സി )
ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ പരിഹരിക്കുവാന്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ?
4086.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കോരായിക്കടവ് പാലം നിർമ്മിക്കുന്നതിനായി കിഫ്ബിയില്‍ നിന്നും എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്; പ്രസ്തുത നിർമ്മാണ പ്രവൃത്തിയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ടോ;
( ബി )
എത്ര സ്പാനുകളായിട്ടാണ് പ്രസ്തുത പാലം നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്; എസ്റ്റിമേറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ?
4087.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരിയേയും കൂത്തുപറമ്പ് മണ്ഡലത്തിലെ കടവത്തൂരിനേയും ബന്ധിപ്പിക്കുന്ന കല്ലാച്ചേരി കടവ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ?
4088.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേ മേല്പാലങ്ങള്‍ (ആര്‍.ഒ.ബി.) ക്കായി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സെമി ഹൈസ്പീഡ് റെയില്‍വേയുടെ അലൈന്‍മെന്റ് പൂര്‍ത്തീകരിക്കാത്തതിനാല്‍ മലബാറില്‍ അനുവദിച്ച എല്ലാ റെയില്‍വേ മേല്പാലങ്ങളുടെയും ടെണ്ടര്‍ നടപടി ഉള്‍പ്പെടെ തടസ്സപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
4089.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തോരായിക്കടവ് പാലം നി‍ര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് വിശദീകരിക്കാമോ;
( സി )
കൊയിലാണ്ടി നിയോജകമണ്ഡലം പരിധിയില്‍ കിഫ്ബി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍, പ്രത്യേക ഭൂമി ഏറ്റെടുക്കല്‍ വിഭാഗമാണോ ചെയ്തുവരുന്നതെന്ന് അറിയിക്കുമോ; എങ്കില്‍ ഓരോ പ്രവൃത്തിയുടെയും പേര്, നിലവിലെ പുരോഗതി എന്നീ ക്രമത്തില്‍ വിശദമാക്കാമോ?
4090.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ പുന്നപ്പാടം മമ്പാട് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
4091.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയായ പല പാലങ്ങളുടെയും നിര്‍മ്മാണപ്രവൃത്തി നടത്തുന്നതിനായി നിക്ഷേപിച്ച മണ്ണ്, നിര്‍മ്മാണത്തിനുശേഷം നീക്കം ചെയ്യാത്തതിനാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് പാലം പണി പൂര്‍ത്തിയായ ഉടനെ നിക്ഷേപിച്ച മണ്ണ് മാറ്റുന്നതിനുളള നിര്‍ദ്ദേശം കരാറുകാര്‍ക്ക് നല്‍കുമോ; വിശദമാക്കാമോ;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഏതൊക്കെ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷം മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്യാതെ അവശേഷിക്കുന്നുണ്ട്; മണ്ണ് നീക്കം ചെയ്യാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4092.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ തീരദേശ ഹെെവേയുടെ അലെെന്‍മെന്റ് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ഹെെവേയുടെ അലെെന്‍മെന്റ് കാലതാമസം കൂടാതെ തീരുമാനിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത അലെെന്‍മെന്റ് പ്രകാരം ഏതെല്ലാം സ്ഥലങ്ങളില്‍ പാലങ്ങള്‍ വേണ്ടിവരുമെന്ന് അറിയിക്കാമോ; ആയതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4093.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ, കടുത്തുരുത്തി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചെര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4094.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ ബ്ലാവനയില്‍ പുതിയ പാലം പണിയുന്നത് സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
നലവച്ചപാറ, കുഞ്ചിപ്പാറ, മീന്‍കുളം, മാപ്പിളപ്പാറ, മാണിക്കുടി തുടങ്ങിയ ആദിവാസി ഊരുകളിലായി ആയിരത്തിയഞ്ഞൂറിൽ അധികം പേരും കുടിയേറ്റ പ്രദേശമായ കല്ലേലിമേടില്‍ മുന്നൂറില്‍ അധികം പേരും അധിവസിക്കുന്ന കല്ലേലിമേട് വാര്‍ഡിലേക്ക് നിലവില്‍ കടത്ത് കടന്ന് മാത്രമേ പോകുവാന്‍ കഴിയൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇവരുടെ ബുദ്ധിമുട്ടുകളും അതോടൊപ്പം ബഹു. ഹൈക്കോടതി വിധിയും കൂടി പരിഗണിച്ച് വനം വകുപ്പുമായി കൂടിയാലോചിച്ചു് ബ്ലാവന കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4095.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ മങ്കര, കളികാവ് റെയില്‍വേമേല്‍പ്പാല നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
4096.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-കുറ്റിപ്പുറം പാതയില്‍ ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരിപ്പാലത്തിന്റെ നിര്‍മ്മാണം എന്നാണ് ആരംഭിച്ചതെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത പാലത്തിന്റെ എത്ര ശതമാനം പ്രവൃത്തികളാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളതെന്നും ബാക്കിയുള്ള പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും വിശദമാക്കാമോ;
( സി )
കരാര്‍ പ്രകാരം പ്രസ്തുത പ്രവൃത്തി എന്നാണ് പൂര്‍ത്തീകരിക്കേണ്ടതെന്ന് അറിയിക്കാമോ;
( ഡി )
പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
4097.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ മണികണ്ഠംചാല്‍ ചപ്പാത്തില്‍ പുതിയ പാലം പണിയുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കില്‍ പാലം പണിയുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്ത് മഴക്കാലത്തും സഞ്ചാരയോഗ്യമായ പാലം നിര്‍മ്മിക്കണമെന്ന് 2019-ല്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മണ്ണ് പരിശോധനയ്ക്ക് സാമ്പിള്‍ എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുശേഷം എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
4098.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം മണ്ഡലത്തിലെ മൂലക്കടവ് പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കലിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ അക്കരപ്പാടം പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കലിനായി നാളിതുവരെ നടത്തിയ നടപടികള്‍ വ്യക്തമാക്കുമോ;
( സി )
അക്കരപ്പാടം പാലം നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
4099.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് മണ്ഡലത്തിലെ കൈനകരി പഞ്ചായത്തിൽ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന വിശുദ്ധ ചാവറ അച്ചന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നിടത്തും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എസ്.എന്‍.ഡി.പി. സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കും റോഡ് മാര്‍ഗ്ഗം എത്തിച്ചേരുന്നതിന് ആശ്രയിക്കാവുന്ന ഒരേ ഒരു മാര്‍ഗ്ഗമായ മുണ്ടക്കല്‍ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ തടസ്സങ്ങള്‍ ആണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കാമോ ;
( ബി )
അപ്രോച്ച് റോഡ്, മറ്റ് അനുബന്ധ ജോലികള്‍ എന്നിവ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?
4100.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തിലെ വള്ളിയൂര്‍ക്കാവ്, കമ്മന എന്നീ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം പുതുക്കി പണിയുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4101.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെലവ് പങ്കിടല്‍ വ്യവസ്ഥയില്‍ റെയില്‍വേയുമായി സഹകരിച്ച് നടപ്പുസാമ്പത്തിക വര്‍ഷം എത്ര മേല്പാലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്; വിശദാംശം വെളിപ്പെടുത്തുമോ; പ്രസ്തുത പദ്ധതി പ്രകാരം നടപ്പുസാമ്പത്തിക വര്‍ഷം റെയില്‍വേയില്‍ നിന്ന് എത്ര രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റെയില്‍വേ ചെലവഴിച്ച തുക എത്രയെന്ന് വെളിപ്പെടുത്തുമോ?
4102.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മഞ്ചേരി മണ്ഡലത്തിലെ ചിറയക്കോട് പാലത്തിനായി തുക വകയിരുത്തിയിരുന്നോ; എങ്കില്‍ പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദവിവരം ലഭ്യമാക്കുമോ?
4103.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ഒലിപ്പുഴ റോഡില്‍ ജീര്‍ണ്ണാവസ്ഥയിലിരിക്കുന്ന നെല്ലിക്കുന്ന് പാലത്തിന്റെ പുനരുദ്ധാരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
4104.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ തകര്‍ന്ന പാലങ്ങളുടെ പട്ടിക പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഉണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലയില്‍ ഇത്തരത്തില്‍ തകര്‍ച്ച നേരിടുന്ന പാലങ്ങള്‍ നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
ഇത്തരം പാലങ്ങള്‍ നവീകരിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
4105.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം കോണ്‍വെന്റ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4106.
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രധാന പാതകളിലെ ​ലെവൽ ​ക്രോസ്സുകൾക്ക് പകരം മേൽപ്പാലം നിർമ്മിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ സംസ്ഥാനത്തെ എത്ര ലെവൽ ക്രോസ്സുകളിൽ മേൽപ്പാലം നിർമ്മിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതി​ന്റെ പുരോഗതി വിശദമാക്കാമോ; മേൽപ്പാലങ്ങൾ പൂർത്തീകരിക്കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതി കിഫ്ബിയുടെ ധനസഹായത്തോടെയാണോ നടപ്പിലാക്കുന്നത്; നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും കിഫ്ബി നേരിട്ട് പരിശോധന നടത്താറുണ്ടോ; വിശദീകരിക്കുമോ;
( ഡി )
പദ്ധതിയുടെ പൂർത്തീകരണത്തിന് കേന്ദ്ര സർക്കാരിന്റെയോ ​റെയിൽവേയുടെയോ എന്തെങ്കിലും സഹായമുണ്ടോ; വിശദീകരിക്കുമോ?
4107.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന വലിയഴീക്കല്‍ പാലത്തിന്റെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പാലം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
4108.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര സെക്ഷന്‍ ഓഫീസില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ഓവര്‍സീയര്‍ ഗ്രേഡ് III തസ്തികയില്‍ ഒഴിവുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാരണത്താല്‍ കെട്ടിട വിഭാഗത്തിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
4109.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി രൂപം കൊണ്ട കുന്നംകുളം താലൂക്കിലെ പൊതുമരാമത്ത് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ തസ്തികകളും (നിരത്ത്-കെട്ടിടം) അനുബന്ധ തസ്തികകളും സൃഷ്ടിച്ച് പുതിയ ഓഫീസ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
തലപ്പിള്ളി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടാണ് വകുപ്പിന്റെ എഞ്ചിനീയറിംഗ് പ്രവൃത്തികള്‍ ഇപ്പോഴും നടക്കുന്നത് എന്നതിനാല്‍ ജനങ്ങള്‍ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
4110.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ മുതല്‍ ഓവര്‍സീയര്‍ ഗ്രേഡ്-III (സിവില്‍ വിഭാഗം) വരെയുള്ള തസ്തികകളില്‍ നിന്നും സൂപ്പറാനുവേഷന്‍ മുഖേന 2021 മേയ് മുതല്‍ 2024 ജൂണ്‍ വരെ വിരമിക്കുന്നവരുടെ എണ്ണം മാസം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിലെ വിരമിക്കല്‍ ഒഴിവുകളില്‍ എത്രയെണ്ണം വീതമാണ്, പി.എസ്.സി മുഖേന നേരിട്ട് നിയമനം നടക്കുന്ന ഓരോ എന്‍ട്രി കേഡര്‍ തസ്തികയിലേക്കും ലഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
2021 ജനുവരി മുതല്‍ 15.07.2021 വരെ ഏതൊക്കെ തീയതികളില്‍ എത്ര വീതം ഒഴിവുകള്‍ ഓവര്‍സീയര്‍ ഗ്രേഡ്-III (സിവില്‍) തസ്തികയുമായി ബന്ധപ്പെട്ട് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4111.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ ഓവര്‍സീയര്‍ ഗ്രേഡ് II മുതല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വരെയുളള സാങ്കേതിക തസ്തികകളില്‍ സ്റ്റാഫ് സ്ട്രെംഗ്ത് വിപുലീകരിക്കുന്നതിന് എന്തെങ്കിലും പ്രൊപ്പോസല്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏത് ഫയലിലാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
4112.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തില്‍ നിലവില്‍ നടന്നുവരുന്ന വിവിധ പൊതുമരാമത്ത് പദ്ധതികളുടെ പേരുവിവരം, അനുവദിച്ച തുക, അവയുടെ പ്രവര്‍ത്തനപുരോഗതി എന്നിവ ഇനം തിരിച്ച് ലഭ്യമാക്കുമോ?
4113.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുവരുന്ന വിവിധ പ്രവൃത്തികള്‍ ഏതെല്ലാമെന്നും അവയുടെ പുരോഗതി എന്തെന്നും വെളിപ്പെടുത്തുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ മൂന്ന് വർഷത്തെ വിവരങ്ങള്‍ വിവിധ വിഭാഗങ്ങൾ തിരിച്ച് നല്‍കാമോ;
( സി )
പൂർത്തീകരിക്കാത്ത ഓരോ പ്രവൃത്തിയും സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നിർദ്ദേശം നൽകുമോ?
4114.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മിച്ചല്‍ ജംഗ്ഷന്‍ വികസനത്തിന് ബജറ്റില്‍ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭരണാനുമതിയുടെ പകര്‍പ്പ്, നോട്ടിഫിക്കേഷന്‍ തീയതി, ഗസറ്റ് തീയതി, സര്‍വ്വേയുടെ വിശദവിവരം എന്നിവ ലഭ്യമാക്കുമോ;
( സി )
പദ്ധതി പ്രദേശത്ത് എത്ര മീറ്റര്‍ നീളത്തിലും വീതിയിലുമാണ് കല്ലിട്ട് അതിര്‍ത്തി തിരിച്ചതെന്നറിയിക്കാമോ; പ്രസ്തുത അതിർത്തിയ്ക്കുള്ളിലുള്ള ഭൂമിയിൽത്തന്നെ ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സാമൂഹിക ആഘാത പഠനം നടത്തിയ ഏജന്‍സി ഏതെന്ന് അറിയിക്കുമോ ; ആയതിന്റെ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
( ഇ )
വിദഗ്ദ്ധസമിതി രൂപീകരണത്തിന് സ്വീകരിച്ച മാനദണ്ഡം വ്യക്തമാക്കുമോ; വിദഗ്ദ്ധസമിതി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( എഫ് )
പ്രസ്തുത പദ്ധതി 2021 നവംബര്‍ മാസത്തിന് മുന്‍പായി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ; വ്യക്തമാക്കുമോ?
4115.
ശ്രീ വി ജോയി
ശ്രീ എം നൗഷാദ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട തീരദേശ ഹെെവേ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സംസ്ഥാനത്തെ ഗതാഗത വികസന രംഗത്ത് എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തീരദേശ ഹെെവേ പദ്ധതിയുടെ പദ്ധതി രൂപരേഖയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ഈ പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി ഏത് ഏജന്‍സിയെയാണ് നിശ്ചയിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി പൂര്‍ത്തീകരണത്തിന് നിലവില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ; എന്നത്തേക്ക് ഹെെവേ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന് വ്യക്തമാക്കാമോ?
4116.
ശ്രീ എം മുകേഷ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക ബാങ്കിന്റെ വായ്പാസഹായത്തോടെ നടത്തുന്ന കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എന്തൊക്കെ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
രണ്ടാംഘട്ട പദ്ധതിയില്‍ എത്ര പാക്കേജുകളാണുള്ളത്; വിശദാംശം നല്‍കാമോ;
( ഡി )
എം. സി. റോഡ് സുരക്ഷിത ഇടനാഴിയാക്കി മാറ്റുന്നതിന് വേണ്ടിയുള്ള കഴക്കൂട്ടം-അടൂര്‍ അപകടരഹിത മാതൃകാറോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചോ; ഫലപ്രാപ്തി വിലയിരുത്തിയിട്ടുണ്ടോ?
4117.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള റോഡ് സുരക്ഷാ പദ്ധതിയായ ചലഞ്ച് ഫണ്ടില്‍ നിന്നും വെെപ്പിന്‍-മുനമ്പം റോഡിനായി അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ ആരാണ് ഏറ്റെടുത്തിട്ടുള്ളതെന്നും എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ;
( സി )
റോഡ് സുരക്ഷാ പ്രവൃത്തികളുടെ ഭാഗമായി വെെപ്പിന്‍-മുനമ്പം റോഡില്‍ ബസ് ഷെല്‍റ്ററുകൾ, ട്രാഫിക് സിഗ്നലിംഗ് സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്നതും ഓട നിര്‍മ്മിക്കുന്നതും എവിടെയെല്ലാമാണെന്ന് വെളിപ്പെടുത്താമോ?
4118.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്നും ഇതില്‍ നിര്‍മ്മാണം ആരംഭിച്ചവ ഏതൊക്കെ എന്നുമുള്ള വിവരങ്ങൾ ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതികളിൽ ഇതുവരെ ആരംഭിക്കാന്‍ കഴിയാത്തവയുടെ വിശദാംശം കാരണം സഹിതം അറിയിക്കാമോ?
4119.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ ഹൈവേ നിർമ്മാണം നിലവിൽ എത്ര റീച്ചുകളിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ റീച്ചുകളില്‍ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കാനുണ്ടെന്ന് അറിയിക്കാമോ;
( സി )
കിഫ്ബി അംഗീകരിച്ച പദ്ധതിയിൽ സ്ഥലമെടുപ്പിനുള്ള തുക ഉൾപ്പെടുത്തിയിരുന്നോ; വ്യക്തമാക്കുമോ;
( ഡി )
നിലവിൽ ഏതൊക്കെ റീച്ചുകള്‍ക്ക് സ്ഥലം എടുക്കാൻ തുക അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഇ )
സ്ഥലം ഏറ്റെടുക്കുന്നതിന് തുക ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് കിഫ്‌ബിക്ക് നൽകിയ റിപ്പോർട്ടിന്മേല്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
4120.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച കെട്ടിടങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും വിവരങ്ങള്‍ തരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ ഭരണാനുമതി ലഭിച്ചവ, ഭരണാനുമതിക്കായി സമര്‍പ്പിച്ചവ, ബജറ്റില്‍ ഉള്‍പ്പെടുത്തിയവ, ടെണ്ടര്‍ ചെയ്തവ, എഗ്രിമെന്റ് ചെയ്തിട്ടുള്ളവ, ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്തവ എന്നിങ്ങനെ തരം തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പുതുക്കിയ ഭരണാനുമതി നല്‍കേണ്ടി വന്ന പദ്ധതികള്‍ ഏതെല്ലാമെന്നും ഇവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
4121.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറവൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള ദേശീയ പാതയുടെ വികസനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തെ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചോ; വ്യക്തമാക്കാമോ?
4122.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുമ്പോള്‍ പാതയോരത്തെ കെട്ടിട ഉടമകള്‍ക്ക് പുറമെ അവിടെ വാടകയ്ക്ക് കടയും സ്ഥാപനങ്ങളും നടത്തുന്നവര്‍ക്കും നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4123.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ ചങ്കുവെട്ടി റെസ്റ്റ് ഹൗസ്, കുറ്റിപ്പുറം റെസ്റ്റ് ഹൗസ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായുള്ള പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും അംഗീകരിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത റെസ്റ്റ് ഹൗസുകൾ പുനരുദ്ധരിക്കുവാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
4124.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
റസ്റ്റ് ഹൗസുകളുടെ നവീകരണത്തിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
ഇതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് റസ്റ്റ് ഹൗസുകളുടെ നടത്തിപ്പിലും പ്രവര്‍ത്തനത്തിലും ലക്ഷ്യമിടുന്നത്; വ്യക്തമാക്കാമോ?
4125.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാനാകും; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മലയിന്‍കീഴ് മേപ്പൂക്കടയില്‍ പി.ഡബ്ല്യു.ഡി. സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ എന്ന് പൂര്‍ത്തിയാക്കാനാകും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4126.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിൽ ഇലക്ട്രോണിക്സ് വിഭാഗത്തിലെ യോഗ്യതയുള്ള താഴ്ന്ന വിഭാഗം ജീവനക്കാർക്ക് എൻജിനീയറിങ്ങ് അസിസ്റ്റന്റ് തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമനം ലഭ്യമാക്കുന്നതിന് ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?
4127.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെ വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
4128.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17, 2017-18 വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റില്‍ ഇടുക്കി ജില്ലയില്‍ അനുവദിച്ച കിഫ്ബി റോഡുകള്‍ സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പേര്, ഡി.പി.ആർ. സമര്‍പ്പിച്ച തീയതി, അനുവദിച്ചിട്ടുള്ള തുക എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ഓരോ പ്രവ‍ൃത്തിയും ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണ പ്രവ‍ൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
4129.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശഹൈവേയുടെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ഉൾപ്പെട്ട ഭാഗത്തിന്റെ ഭരണാനുമതി ആയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോഴാണ് ഭരണാനുമതി ആയത്; അതിന്റെ തുടര്‍ നടപടികള്‍ ഏത് ഘട്ടം വരെ ആയിയെന്ന് വ്യക്തമാക്കാമോ;
( ബി )
രണ്ടാം റീച്ചിന്റെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ പയ്യന്നൂര്‍ മണ്ഡലത്തിന്റെ ഭാഗമായി വരുന്ന രണ്ട് പാലങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടോ എന്ന് അറിയിക്കാമോ?
4130.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലൂടെ മലയോര ഹെെവേ കടന്ന് പോകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഹെെവേയുടെ നിര്‍മ്മാണപ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴയുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ; ഇതിന്റെ അടങ്കല്‍ തുക എത്രയെന്ന് അറിയിക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പ് മാന്വല്‍ പരിഷ്ക്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ കാലഹരണപ്പെട്ട ചട്ടങ്ങള്‍ മാറ്റി ഈസ് ഓഫ് സര്‍വ്വീസ് ഡെലിവറി എന്ന നയം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വിശദവിവരം നല്‍കുമോ?
4131.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ പള്ളിപ്പുറം വില്ലേജില്‍ മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് മിശ്രഭോജന്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് 6.12.17-ലെ സ.ഉ.(സാധാ)നം. 589/2017 പ്രകാരം ഭരണാനുമതി നല്‍കിയ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4132.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഉൾപ്പെടുത്തി ഒരു ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രകൃതിരമണീയ ടൂറിസം കേന്ദ്രങ്ങളായ മാർമല അരുവി, അരുവിക്കച്ചാൽ വെള്ളച്ചാട്ടം, മുതുകോരമല, വേങ്ങത്താനം അരുവി, കോലാഹലമേട്, തങ്ങൾപാറ, ചക്കിപ്പാറ, അടിവാരം കൊട്ടത്താവളം വെള്ളച്ചാട്ടം, കല്ലുവെട്ടാംകുഴി, പെരിങ്ങളം ചട്ടമ്പിപ്പെരുവഞ്ചിറ, ചോലത്തടം മുത്തനള്ളരുവി, കൈപ്പള്ളി കളത്വ എന്നിവ സംരക്ഷിക്കുന്നതിനും അവിടങ്ങളിൽ ടൂറിസ്റ്റുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആവിഷ്‌കരിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
എരുമേലി കേന്ദ്രമാക്കി പിൽഗ്രിം ടൂറിസം പദ്ധതി ആവിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4133.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവി‍‍ഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന വിനോദസഞ്ചാര മേഖലയുടെ അതിജീവനത്തിനായി നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര മേഖലയുടെ അതിജീവനത്തിനായുള്ള അടിയന്തര നടപടി എന്ന നിലയ്ക്ക് ആരോഗ്യവകുപ്പുമായി സഹകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
കോവിഡ് രോഗവ്യാപനത്തോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കോവിഡാനന്തര ടൂറിസം എന്ന രീതിയില്‍ വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
ടൂറിസം മേഖലയുടെ വാണിജ്യവിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഡിജിറ്റല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4134.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ വിനോദസഞ്ചാരത്തിന് ഏറെ സാദ്ധ്യതയുള്ള ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ചക്കംകണ്ടം, ചേറ്റുവ തുടങ്ങിയ കായല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കായല്‍ ടൂറിസം പദ്ധതി പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുമോ; വ്യക്തമാക്കുമോ?
4135.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വിനോദസഞ്ചാര പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള ടൂറിസം പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഏതെല്ലാം; ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ?
4136.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.ടി.പി.സി. യുടെ സഹകരണത്തോടെ സ്വകാര്യ അമ്യൂസ്‍മെന്റ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; അവയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര മേഖലയില്‍ ആരംഭിക്കുകയും കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് ഡി.ടി.പി.സി. യുമായുള്ള എഗ്രിമെന്റ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത് പരിഗണിക്കുമോ; വിശദമാക്കാമോ?
4137.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്; പുതിയ കേന്ദ്രങ്ങള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
4138.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ നിന്നും ഉണ്ടായ വരുമാനമെത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രസ്തുത വരുമാനത്തിൽ എത്ര ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കാമോ?
4139.
ശ്രീ. എം. എം. മണി
ശ്രീമതി യു പ്രതിഭ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകളുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും സാമ്പത്തിക സ്വാശ്രയത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദിത്ത വിനോദസ‍ഞ്ചാര പരിപാടി വഴി സാധ്യമാകുന്നുണ്ടോ; ആയതിനായി എന്തെല്ലാം പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍പ്പെട്ടവരെയും പ്രാദേശിക സമൂഹത്തെയും ഈ പരിപാടിയില്‍ കണ്ണിചേര്‍ക്കുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
പാരിസ്ഥിതിക, സാംസ്കാരിക ആഘാതങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ?
4140.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തില്‍ ആവാടുതുറ ക്ഷേത്രത്തിന് സമീപം വിനോദസഞ്ചാര വകുപ്പിന്റെ അധീനതയിലുള്ള അൻപത് സെൻറ് ഭൂമിയില്‍ സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നെങ്കിലും കടൽത്തീരത്ത് നിന്ന് പാലിക്കേണ്ടിയിരുന്ന ചുരുങ്ങിയ ദൂരമായ അഞ്ഞൂറ് മീറ്റര്‍ പാലിച്ചിട്ടില്ലെന്ന കാരണത്താല്‍ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി നിർമ്മാണം നിര്‍ത്തിവച്ച സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിർമ്മാണപ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിനും സാംസ്‌കാരിക കേന്ദ്രം ഉത്തരവാദിത്ത ടൂറിസം പരിശീലന കേന്ദ്രമാക്കി മാറ്റുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4141.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ചൂണ്ടല്‍ പഞ്ചായത്തിലെ പാറന്നൂര്‍ ചിറ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ പാറന്നൂര്‍ ചിറ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി സാധ്യതാ പഠനം നടത്തുന്നതിനും രൂപരേഖ തയ്യാറാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4142.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22-ലെ ബജറ്റിൽ പ്രഖ്യാപിച്ച ജൈവ വൈവിദ്ധ്യ സർക്ക്യൂട്ട് പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കുമോ;
( ബി )
പുനലൂർ നിയോജകമണ്ഡലത്തിലെ മലമേൽപാറ, കുളത്തൂപ്പുഴ എന്നീ പ്രദേശങ്ങളുടെ ടുറിസം വികസന സാധ്യത കണക്കിലെടുത്ത് പ്രസ്തുത പ്രദേശങ്ങളെക്കൂടി നിർദിഷ്ട പദ്ധതിയില്‍ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4143.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ടി.ഡി.സി. ഹോട്ടലുകളുടെ നവീകരണം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ചാനല്‍ മാനേജര്‍ സോഫ്റ്റ്‍വെയര്‍ സംവിധാനം ഒരുക്കുന്നതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; ഏതൊക്കെ ഹോട്ടലുകളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്; വിശദമാക്കാമോ?
4144.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19-ന്റെ പ്രത്യേക സാഹചര്യത്തില്‍ ആഭ്യന്തര ടൂറിസം വികസനത്തിനായി ഒരു പഞ്ചായത്തില്‍ ഒരു ടുറിസ്റ്റ് ഡെസ്റ്റിനേഷനെങ്കിലും വികസിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; അറിയിക്കാമോ;
( ബി )
ഇത്തരം ഡെസ്റ്റിനേഷനുകളില്‍ കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം സാധ്യത കൂടി പരിഗണിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് വെളിപ്പെടുത്താമോ;
( സി )
ഒരു പ‍ഞ്ചായത്തില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന രീതിയില്‍ ടൂറിസം വികസനം സാധ്യമാക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകള്‍ ഏതെല്ലാം തരത്തിലുള്ള സൗകര്യങ്ങളാണ് വിനോദസ‍ഞ്ചാര വകുപ്പിന് ലഭ്യമാക്കേണ്ടതെന്ന് വ്യക്തമാക്കാമോ?
4145.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ശ്രീമൂകാംബിക ക്ഷേത്രം ഓഡിറ്റോറിയം തലശ്ശേരി പെെതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4146.
ഡോ.കെ.ടി.ജലീൽ
ശ്രീ ഐ ബി സതീഷ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ നവോത്ഥാന മുന്നേറ്റ ചരിത്രം ലോകത്തിന് മുന്നിലെത്തിക്കുന്നതിനും പൈതൃക ടൂറിസം പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അറിയിക്കാമോ;
( ബി )
വിനോദസഞ്ചാരികളെ നവോത്ഥാന മുന്നേറ്റ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും നവോത്ഥാന മൂല്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ;
( സി )
ഇത്തരം കേന്ദ്രങ്ങളോടനുബന്ധിച്ച് ക്ലാസ്സിക്കല്‍ കലകളുടെയും നാടന്‍ കലാരൂപങ്ങളുടെയും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ?
4147.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇന്ത്യയിലെ ഏറ്റവും പുരാതനമായതും പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതുമായ വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ പള്ളിപ്പുറം കോട്ടയും കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഡച്ചുകാരുടെ ആസ്ഥാനമന്ദിരമായ കെട്ടിടവും പുരാതനമായ അമ്പലങ്ങളും പള്ളികളും മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുവാനും പദ്ധതിയുടെ ഭാഗമാക്കുവാനും നടപടികള്‍ സ്വീകരിക്കുമോ;
( സി )
എങ്കില്‍ ഇതുസംബന്ധിച്ച് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
4148.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്താംപാറ അഡ്വഞ്ചര്‍ അക്കാഡമി ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതിയെന്തെന്നും തുടര്‍നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
4149.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ തിരിച്ചിട്ടപാറയില്‍ ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിന് ആലോചനയുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ; ഇല്ലെങ്കില്‍ പദ്ധതി ആവിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ?
4150.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വെങ്കിടങ്ങ് പഞ്ചായത്തിലുള്ള ഏനാമാവ് നെഹ്റു പാര്‍ക്കിന്റെ നവീകരണത്തിനായി എത്ര തുകയുടെ ഭരണാനുമതിയാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുമോ;
( ബി )
ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന പാര്‍ക്കില്‍ എന്തെല്ലാം നവീകരണ പ്രവൃത്തികളാണ് നടപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ എന്നാണ് ആരംഭിച്ചതെന്നും കരാര്‍ പ്രകാരം എന്നാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതെന്നും വ്യക്തമാക്കാമോ;
( ഇ )
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി എടുക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
4151.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ചിമ്മിനി ഡാമിനോട് ചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത്, നിലവിലുള്ള ഗാര്‍ഡന്‍ മനോഹരമാക്കുന്നതിനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതിനും ടൂറിസം വകുപ്പ് മുന്‍കൈ എടുത്ത് നടപടി സ്വീകരിക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി വനം, ജലവിഭവം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പ്രകൃതി സൗഹൃദ ടൂറിസം പദ്ധതിയ്ക്ക് നടപടി സ്വീകരിക്കുമോ;
( സി )
ചിമ്മിനി ഡാം ഗാര്‍ഡന്‍, മുനിയാട്ട് കുന്ന്, കോഴിമുട്ടപ്പാറ, പുലിക്കണ്ണി മുളങ്കാട്, കുണ്ടായി ഗുഹ തുടങ്ങിയ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു ഡെസ്റ്റിനേഷന്‍ മാനേജ്‍മെന്റ് കൗണ്‍സില്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4152.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം നിള പാര്‍ക്ക് നവീകരണം സംബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
കുറ്റിപ്പുറം നിളയോരം വിനോദസഞ്ചാര പദ്ധതി എന്ന പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
സെക്രട്ടേറിയറ്റിലെ വിനോദസഞ്ചാര വകുപ്പിലെ പ്രസ്തുത ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ; വ്യക്തമാക്കുമോ?
4153.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇവയില്‍ പ്രവൃത്തി പൂര്‍ത്തിയായത്, പ്രവൃത്തി പുരോഗമിച്ച് കൊണ്ടിരിക്കുന്നത്, ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചത്, ഭരണാനുമതി ലഭിച്ചത് ഏതൊക്കെ പദ്ധതികള്‍ക്കാണെന്ന് തരംതിരിച്ച് വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ടൂറിസം മേഖലയില്‍ പരിഗണനയിലുളള പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
ഒരു പഞ്ചായത്തില്‍ ഒരു ടൂറിസം പദ്ധതിയെങ്കിലും വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?
4154.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ വിശദീകരിക്കാമോ;
( ബി )
വര്‍ക്കല പാപനാശം ബീച്ച് സൗന്ദര്യവത്കരണത്തിന് സ്വീകരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്നും ആയതിന്റെ നിലവിലെ അവസ്ഥയെന്താണെന്നും വിശദമാക്കാമോ?
4155.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് സംസ്ഥാന ടൂറിസം വകുപ്പില്‍ സമര്‍പ്പിച്ച നിലമ്പൂര്‍ ടൂറിസം കരട് മാസ്റ്റര്‍ പ്ലാനില്‍ (സസ്‌റ്റൈനബിൾ ടൂറിസം മാസ്റ്റർ പ്ലാൻ ഫോർ നിലമ്പൂര്‍ റീജ്യൺ) സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 2016 ഫെബ്രുവരിയില്‍ ഏതൊക്കെ രേഖകളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ടി.സി.എസ്. ടൂറിസം വകുപ്പിന് സമര്‍പ്പിച്ചതെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇപ്പോള്‍ എവിടെയാണെന്നും ഫയല്‍ നമ്പരുകളും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥനും സെക്ഷനും ഏതെന്ന് അറിയിക്കുമോ;
( സി )
നിലമ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി ടി.സി.എസ്. തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ; ഈ പദ്ധതി പൂര്‍ണ്ണമായോ, ഭാഗികമായോ, ഘട്ടം ഘട്ടമായോ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണോ എന്ന് വ്യക്തമാക്കാമോ; പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.