STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1313.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭൂമിക- അനിമല്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
മൃഗസംരക്ഷണ മേഖലയിലുള്ള എത്ര കുടുംബങ്ങളെ നാളിതുവരെ ഈ പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇനി എത്ര കുടുംബങ്ങളെ രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നും അറിയിക്കാമോ;
( സി )
പ്രളയ സമയത്ത് ഈ പദ്ധതി ഏതെല്ലാം രീതിയിലാണ് പ്രയോജനപ്പെടുത്താന്‍ സാധിച്ചത് എന്നറിയിക്കാമോ?
1314.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജന്തുജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആയത് നിയന്ത്രിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1315.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുളമ്പ് രോഗം പടര്‍ന്നുപിടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തില്‍ എന്ത് പ്രതിരോധ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
1316.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുളള പദ്ധതികളുടെ വിശദവിവരം നല്‍കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1317.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ നെയ്യാറ്റിന്‍കര നഗരസഭയിലും അതിയന്നൂര്‍, ചെങ്കല്‍, തിരുപുറം, കാരോട്, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലുമായി എത്ര ക്ഷീര സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാമോ; ഈ പ്രദേശങ്ങളിലെ ക്ഷീര സംഘങ്ങളുടെ പേരും നമ്പരും സ്ഥലവും നഗരസഭ, പഞ്ചായത്ത് എന്നിങ്ങനെ തരംതിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2016 മുതല്‍ 2021 മാര്‍ച്ച് വരെ ഏതൊക്കെ ക്ഷീര സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്; അവയുടെ പേരു വിവരവും നല്‍കിയ തുകയും അറിയിക്കാമോ?
1318.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ മങ്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
1319.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ആനക്കട്ടിയില്‍ ആന്ത്രാക്സ് ബാധിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തെ തുടര്‍ന്ന് വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗം പകരാതിരിക്കാന്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
ആനക്കട്ടി, വാളയാര്‍ തുടങ്ങിയ ചെക്പോസ്റ്റുകള്‍ വഴി വരുന്ന കന്നുകാലികളില്‍ പരിശോധന നടത്തുവാന്‍ തമിഴ്‍നാട് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1320.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുട്ട, മാംസം, പാല്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയുടെ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകളും പാവപ്പെട്ട കര്‍ഷകര്‍ക്ക് സൗജന്യമായി കോഴി, താറാവ്, പശു, ആട്, പോത്ത് എന്നിവ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1321.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കിടങ്ങൂര്‍ പ‍ഞ്ചായത്തിലെ കൂടല്ലൂരില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സബ് സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സമര്‍പ്പിച്ച പ്രൊപ്പോസലിലെ അപാകതകള്‍ പരിഹരിച്ചിട്ടുണ്ടോ; എ.എച്ച്.ഡി. 8517/2018/സി2 നമ്പര്‍ ഫയലില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
1322.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് നിലവിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളും അവയുടെ വിശദാംശങ്ങളും അറിയിക്കാമോ ?
1323.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃകാ മൃഗസംരക്ഷണ ഗ്രാമ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
1324.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കീഴിലെ ഫാമുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
1325.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിരമായി ഡോക്ടര്‍മാരില്ലാത്ത എത്ര മൃഗാശുപത്രികള്‍ ഉണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
ഇവിടങ്ങളില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
1326.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി മൃഗാശുപത്രിയുടെ കീഴിലുള്ള കെെതമുക്കിലെ ഉപകേന്ദ്രം ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉപകേന്ദ്രത്തിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ആയതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
1327.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പക്ഷിമൃഗാദികളിലെ രോഗബാധയുടേയും രോഗവ്യാപനത്തിന്റെയും ജന്തുജന്യരോഗങ്ങളുടേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൃഗാശുപത്രികളുടെ പ്രവര്‍ത്തനം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മൃഗാശുപത്രികളുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനും കഴിഞ്ഞ അഞ്ചുവര്‍ഷം സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മൃഗാശുപത്രികളുടെ പ്രവര്‍ത്തനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ജനകീയ സമിതികള്‍ പുനഃസംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
മുൻ സർക്കാർ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികള്‍ എന്ന പദ്ധതി കൂടുതല്‍ മൃഗാശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
മൃഗഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും ചികിത്സാ ഉപകരണങ്ങളും നല്‍കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വെളിപ്പെടുത്താമോ?
1328.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനം രാത്രികാലങ്ങളില്‍ ലഭ്യമാക്കിക്കൊണ്ട് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനായി നിലവില്‍ എത്ര ബ്ലോക്കുകളില്‍ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്; ഇനി എത്ര പേരെ നിയമിക്കാനുണ്ട്;
( സി )
പ്രസ്തുത സംവിധാനം സുഗമമാക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നാളിതുവരെ ഈ ഇനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
1329.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയുടെ പല മേഖലകളിലും കുളമ്പ് രോഗം മൂലം കന്നുകാലികള്‍ വ്യാപകമായി മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കണക്ക് ലഭ്യമായിട്ടുണ്ടെങ്കില്‍ ബ്ലാേക്ക് തിരിച്ച് വ്യക്തമാക്കാമോ; ഇതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
കന്നുകാലികള്‍ക്ക് യഥാസമയം വാക്സിനേഷന്‍ നല്‍കുന്നതില്‍ ഉദ്യാേഗസ്ഥതല വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന കര്‍ഷകരുടെ പരാതിയില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
( സി )
തെരഞ്ഞെടുപ്പിന്റെയും മറ്റും പേര് പറഞ്ഞ് യഥാസമയം വാക്സിനേഷന്‍ നടത്താതിരുന്ന ഉദ്യാേഗസ്ഥര്‍ക്കെതിരെ അന്വേഷണവും വകുപ്പുതല നടപടിയും സ്വീകരിക്കുമോ;
( ഡി )
ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ കുളമ്പ് രോഗത്താല്‍ മരണപ്പെട്ട കന്നുകാലികളുടെ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കാമോ?
1330.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മൃഗാശുപത്രിയില്‍ സ്കാനിംഗ്, എക്സ്റേ, ലബോറട്ടറി സംവിധാനങ്ങളില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത മൃഗാശുപത്രിയില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1331.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിലെ കൊരട്ടി മൃഗാശുപത്രിയുടെ സ്ഥലപരിമിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
കൊരട്ടി മൃഗാശുപത്രിയെ പോളിക്ലിനിക്കായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1332.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പറവട്ടാനി ക്ലിനിക്കൽ ലബോറട്ടറി, മേഖല ലബോറട്ടറി ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
1333.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ കോട്ടുകാൽ പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് മൃഗാശുപത്രി കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1334.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകുളത്ത് പ്രവര്‍ത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നാളിതുവരെ എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; തസ്തിക തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരെ നിയമിച്ചത് പി.എസ്‍.സി./എംപ്ലോയ്മെന്റ്/കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പ്രകാരമായിരുന്നോ; വിശദമാക്കാമോ;
( സി )
ഒഴിവുകൾ സംബന്ധിച്ച പരസ്യം ഏതെല്ലാം പത്രങ്ങളിലാണ് നല്‍കിയിരുന്നത്; വിശദമാക്കാമോ;
( ഡി )
ഇപ്പോള്‍ നിയമനം ലഭിച്ചവര്‍ മുന്‍പ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ടോ; തസ്തിക തിരിച്ച് വ്യക്തമാക്കാമോ?
1335.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിൽ നിലവിൽ മൃഗഡോക്ടര്‍മാര്‍ ഇല്ലാത്ത എത്ര മൃഗാശുപത്രികള്‍ ഉണ്ടെന്ന വിശദാംശം നല്‍കാമോ;
( ബി )
മൃഗഡോക്ടടര്‍മാര്‍ ഇല്ലാത്ത മൃഗാശുപത്രികളില്‍ അടിയന്തരമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1336.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര വികസന വകുപ്പില്‍ സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ എന്ന തസ്തിക ഉണ്ടോ; ഉണ്ടെങ്കില്‍ ഈ തസ്തിക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
1337.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലാണ് തീറ്റപ്പുല്‍ കൃഷി നടത്തുന്നത് എന്ന് വിശദീകരിക്കാമോ;
( സി )
കിലോമീറ്ററുകളോളം വിസ്തൃതിയുള്ളതും കടലാക്രമണ ഭീഷണി ഇല്ലാത്തതുമായ ചാവക്കാട് മുതല്‍ പുന്നയൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ തീറ്റപ്പുല്‍ കൃഷി നടപ്പിലാക്കുന്നതിന്റെ സാധ്യത പരിഗണിക്കുമോ; ഇക്കാര്യത്തില്‍ വകുപ്പ് തലത്തില്‍ പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1338.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി യു പ്രതിഭ
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരവികസന മേഖലയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികളുടെ ഗുണഫലങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ക്ഷീരവികസന മേഖലയില്‍ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി എന്തെല്ലാം പുതിയ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത് എന്ന് അറിയിക്കുമോ;
( ഡി )
പാല്‍, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
1339.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധി സമയത്ത് സംസ്ഥാനത്ത് പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇത് സഹായകരമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( സി )
മൃഗപരിപാലനം വര്‍ദ്ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് വെറ്റിനറി ക്ലിനിക്കുകളില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
വളര്‍ത്തു മൃഗങ്ങള്‍ക്ക് ഫ്ലൂയിഡ് തെറാപ്പി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ മറ്റ് കേസുകള്‍ യഥാസമയം പരിശോധിക്കുന്നതിനുള്ള സംവിധാനം എന്തൊക്കെയെന്ന് അറിയിക്കാമോ;
( ഇ )
മൃഗപരിപാലനത്തിന് ആവശ്യമായ മരുന്നുകള്‍ ക്ലിനിക്കുകളില്‍ ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( എഫ് )
ഇറച്ചിയുടെയും പാലിന്റെയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് എന്തൊക്കെ സംവിധാനങ്ങള്‍ നിലവിലുണ്ട് എന്ന് അറിയിക്കാമോ?
1340.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസനത്തിനായി ക്ഷീരവികസന വകുപ്പ് നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമോ;
( സി )
ക്ഷീരവികസന വകുപ്പ് ക്ഷീരകർഷക ക്ഷേമത്തിനായി നിലവിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളും അവയുടെ വിശദാംശങ്ങളും വ്യക്തമാക്കാമോ?
1341.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരോല്‍പ്പാദന മേഖല കൂടുതല്‍ ആദായകരവും സുസ്ഥിരവുമാക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷീര ഗ്രാമം പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ക്ഷീര ഗ്രാമം പദ്ധതിയില്‍ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ;
( ഡി )
മലപ്പുറം ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ ക്ഷീരവികസന വകുപ്പുമുഖേന തിരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1342.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് വയനാട് ജില്ലയിൽ ക്ഷീരകർഷകർ ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവ് വർദ്ധിച്ചുവെങ്കിലും വിപണി കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ക്ഷീരകർഷകരിൽ നിന്നും സൊസൈറ്റികളിൽ നിന്നും മിൽമ ശേഖരിക്കുന്ന പാലിന് വയനാട് ജില്ലയിൽ കൺവർഷൻ ചാർജ് ഏർപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത ചാർജ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1343.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പദ്ധതി പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ചുവര്‍ഷം വകുപ്പ് നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കുവാനും ക്ഷീരോല്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പഞ്ചായത്തടിസ്ഥാനത്തില്‍ ഡയറി സോണുകള്‍ രൂപീകരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ക്ഷീരസംഘങ്ങളുടെ നവീകരണപദ്ധതി വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ക്ഷീരവികസന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( എഫ് )
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദംശം നല്‍കാമോ?
1344.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശു വളര്‍ത്തല്‍ ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചവർക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പാലുൽപ്പാദനം വര്‍ദ്ധിപ്പിക്കാൻ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
1345.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പ് മുഖേന ക്ഷീരോത്പാദന വര്‍ദ്ധനവിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1346.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി ജോയി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫീഡ്സിന്റെ വിവിധ യൂണിറ്റുകളുടെ ഉത്പാദന സംവിധാനങ്ങള്‍ കാലാനുസൃതമായി നവീകരിക്കുന്നതിനുള്ള എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഉയര്‍ന്ന പാലുത്പാദനം സാധ്യമാക്കുന്നതിനും പാലിന്റെ ഗുണമേന്മ, കന്നുകാലികളുടെ പ്രത്യുല്‍പ്പാദനക്ഷമത, ആരോഗ്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുമായി കെ. എഫ്. ഡയറി റിച്ച് പ്ലസ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സങ്കരയിനം പശുക്കളുടെ ആരോഗ്യം ഉറപ്പുവരുത്തി പാലുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന കെ. എഫ്. എലൈറ്റ് ഉത്പന്നങ്ങള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ഉത്പന്ന വൈവിധ്യവല്‍ക്കരണത്തിനും വിലസ്ഥിരതയ്ക്കും കേരള ഫീഡ്സ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ?
1347.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ എന്തെന്ന് വ്യക്തമാക്കാമോ?
1348.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകര്‍ഷകര്‍ക്കായി ഏതൊക്കെ തരത്തിലുള്ള ക്ഷേമപദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; ഓരോ പദ്ധതിയുടെയും വിശദാംശം അറിയിക്കാമോ;
( ബി )
ഗ്രാമീണമേഖലയില്‍ പാലിന്റെയും പാലുത്പന്നങ്ങളുടെയും ഉപയോഗവും വിപണനവും വിപുലീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മായം കലര്‍ന്ന പാലും പാലുത്പന്നങ്ങളും സംസ്ഥാനത്ത് എത്തിച്ച് വിപണനം നടത്തുന്നത് തടയുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( ഡി )
പാറശ്ശാലയില്‍ ആരംഭിച്ച ക്ഷീരപരിശോധന ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1349.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാസ്റ്റിക് നിരോധനം നിലവിലുള്ളതിനാല്‍ സംസ്ഥാനത്തെ പാല്‍ വിതരണം ഫോയില്‍ഡ് പേപ്പര്‍ കവറുകളിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഉപയോഗ ശേഷം പ്ലാസ്റ്റിക് കവറുകള്‍ തിരിച്ചെടുക്കുന്നതിന് മില്‍മ സ്വീകരിച്ച നടപടികള്‍ ഫലപ്രദമായിരുന്നോ എന്നറിയിക്കാമോ;
( സി )
പ്ലാസ്റ്റിക് നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് സ്വകാര്യ പാല്‍ കമ്പനികള്‍ പ്ലാസ്റ്റിക് കവറുകളില്‍ പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1350.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവ് എത്രയെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന പാലിന്റെ അളവ് എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
ഇതര സംസ്ഥാനത്ത് നിന്നും സംസ്ഥാനത്തെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധന നടത്താറുണ്ടോ; പാലില്‍ മായം കലര്‍ത്തിയതിന് കുറ്റക്കാരായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ കണ്ടെത്തിയവരെ സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
കോവിഡ് ദുരിതകാലയളവില്‍ പാല്‍ ശേഖരണം വെട്ടിക്കുറച്ച മില്‍മയുടെ നടപടി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരുന്നോ;
( ഡി )
എങ്കില്‍ ആയതു പരിഹരിക്കാനും ക്ഷീര കര്‍ഷകരുടെ പാല്‍ മുഴുവനും ശേഖരിക്കാനുമായി സ്വീകരിച്ച നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ?
1351.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകര്‍ഷകര്‍ക്ക് നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷീരകര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മറ്റ് സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതികളില്‍ ചേരുന്നതിന് തടസ്സമുണ്ടോ;
( സി )
ക്ഷീരകര്‍ഷകരുടെ നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1352.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രാധാന്യമുള്ളതുമായ പാലുല്പാദന മേഖലയില്‍ ഏർപ്പെട്ടിരിക്കുന്ന കര്‍ഷകരുടെ സാമൂഹ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ തുകയെത്രയെന്നും അതിന്റെ പ്രയോജനം എത്ര പേര്‍ക്ക് ലഭിക്കുന്നുണ്ടെന്നുമുള്ള വിവരം ലഭ്യമാണോ; പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഭവ സമാഹരണം എങ്ങനെയാണ്; കോവിഡ് പാശ്ചാത്തലത്തില്‍ ഇവര്‍ക്കായി പ്രത്യേക സഹായ പദ്ധതി ആവിഷ്ക്കരിച്ചിരുന്നോ; വിശദമാക്കാമോ;
( സി )
യുവാക്കള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങാനിടയായ പ്രവാസികള്‍ക്കും ഉള്‍പ്പെടെ ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പരിപാടിയുണ്ടോ; കന്നുകാലി വളര്‍ത്തല്‍ ആരംഭിക്കുന്നതിന് നല്‍കിവരുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
1353.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റകള്‍ സ്ഥിരമായി വിതരണം നടത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കേരള ഫീഡ്സ് ലിമിറ്റഡ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
സമീകൃത കാലിത്തീറ്റയുടെയും ധാതുലവണ മിശ്രിതത്തിന്റെയും ഉത്പാദന-വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കല്ലേറ്റുംകരയിലെ കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റിന്റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ;
( സി )
എങ്കില്‍ ഉത്പാദനം, വിപണനം, വിറ്റുവരവ് എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1354.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിന് ക്ഷീരകര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഗുണകരമായ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കാലിത്തീറ്റ ക്ഷാമം പരിഹരിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം നടത്തുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കാലിത്തീറ്റ വിതരണത്തിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
( ഡി )
പഞ്ചായത്തുകൾ തോറും വിതരണത്തിനുള്ള കാലിത്തീറ്റ തടസ്സമില്ലാതെ എത്തിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ?
1355.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ കെ ആൻസലൻ
ശ്രീ. പി.വി. ശ്രീനിജിൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൃഗശാലകളിലെ സുരക്ഷയും പശ്ചാത്തല സൗകര്യവും കാലാനുസൃതമായി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൃഗശാലകളുടെ പൊതുവായ സ്ഥിതിഗതികള്‍ സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മൃഗങ്ങളില്‍ പകര്‍ച്ചവ്യാധികളോ മറ്റ് രോഗബാധയോ ഉണ്ടാകുന്നുണ്ടോ എന്ന പരിശോധന, യഥാസമയം നടത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ;
( ഡി )
2020-ന് ശേഷം വിവിധ മൃഗശാലകളിലെ പക്ഷിമൃഗാദികളില്‍ ഉണ്ടായിട്ടുള്ള രോഗങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1356.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായിരുന്ന കാട്ടാക്കട സ്വദേശി ഹർഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അന്വേഷണത്തിന്റെ കണ്ടെത്തൽ എന്തൊക്കെയായിരുന്നു;
( ബി )
പ്രസ്തുത സംഭവത്തിനുശേഷം സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വന്യജീവികൾക്ക് ഭക്ഷണം നൽകുമ്പോൾ രണ്ട് പേർ ഉണ്ടാകണം എന്ന മ്യൂസിയം പ്രോട്ടോക്കോൾ പാലിക്കാതിരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ഡി )
രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച വ്യക്തിക്ക് ആവശ്യമായ കൈയ്യുറകളോ ബൂട്ടുകളോ ഉണ്ടായിരുന്നില്ല എന്നും പ്രസ്തുത പ്രദേശത്ത് സി.സി.ടി.വി. കൾ പ്രവർത്തിച്ചിരുന്നില്ല എന്നുമുള്ള ആക്ഷേപം സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
1357.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ തിരുവനന്തപുരം മൃഗശാലയില്‍‍ രാജവെമ്പാലയുടെ കടിയേറ്റ് ഒരു ജീവനക്കാരന്‍ മരിക്കാനിടയായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ആയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൃഗശാലകളില്‍ ഒരുക്കിയിട്ടുള്ളതും സജ്ജമാക്കുന്നതുമായ സുരക്ഷാസംവിധാനങ്ങള്‍ വെളിപ്പെടുത്തുമോ;
( സി )
മരണമടഞ്ഞ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുകയുണ്ടായോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1358.
ശ്രീ വി കെ പ്രശാന്ത്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൃഗശാലകളില്‍ പക്ഷിമൃഗാദികളുടെ പരിചരണത്തിന് നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ സുരക്ഷ, ആരോഗ്യ പരിരക്ഷ എന്നിവ സംബന്ധിച്ച് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
ജീവനക്കാര്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെടുകയോ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്ക് പറ്റുകയോ ചെയ്താല്‍ സര്‍ക്കാരില്‍ നിന്നും എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കുമോ;
( സി )
2019- 2021 കാലയളവില്‍ സംസ്ഥാനത്തെ മൃഗശാലകളില്‍ പക്ഷിമൃഗാദികളുടെ പരിചരണത്തിനിടയില്‍ ജീവാപായം സംഭവിച്ച ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( ഡി )
ഇപ്രകാരം ജീവാപായം സംഭവിച്ച ജീവനക്കാരുടെ കുടുംബത്തിന് നിലവില്‍ നല്‍കി വരുന്ന നഷ്ടപരിഹാരം എന്തെല്ലാമാണെന്ന് അറിയിക്കുമോ?
1359.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വെറ്റിനറി ഡോക്ടര്‍മാരുടെ വകുപ്പുതല പരിശീലനം പൂര്‍ത്തിയായോയെന്നറിയിക്കാമോ;
( ബി )
പരിശീലനത്തിന് പോകുന്ന വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് പകരം അധിക ചുമതല നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് തൃപ്തികരമായ സേവനം നല്‍കാന്‍ സാധിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
മൃഗപരിപാലനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവര്‍ അധികമുള്ള പ്രദേശങ്ങളില്‍ ഇത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്നും ആയത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.