STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1097.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഫൈന്‍ ആർട്സ് കോളേജുകളിൽ പുത്തൻതലമുറ കോഴ്സുകൾ ആരംഭിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
1098.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ. എച്ച്. ആര്‍. ഡി. കോളേജുകള്‍ പ്രവര്‍ത്തിക്കുന്നതിന് യു. ജി. സി. മാനദണ്ഡപ്രകാരം ആവശ്യമായ സ്ഥലം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഐ. എച്ച്. ആര്‍. ഡി. യുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം സ്വന്തമായി സ്ഥലവും മറ്റ് സൗകര്യങ്ങളും ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ഇവയില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തവയുടെ വിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത കോളേജുകള്‍ തുടര്‍ന്നും നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1099.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഒരു വി‍‍ജ്ഞാന സമൂഹമാക്കി മാറ്റണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉത്കൃഷ്ട സ്ഥാപനങ്ങള്‍ (സെന്റര്‍ ഓഫ് എക്സലന്‍സ്) ആക്കിത്തീര്‍ക്കാന്‍ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കാനും നടപടി സ്വീകരിക്കുമോ?
1100.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഏതെല്ലാം സര്‍വ്വകലാശാലകളാണ് 2020-21 അധ്യയന വര്‍ഷത്തില്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തില്‍ യു.ജി. , പി.ജി. കോഴ്സുകളിലേയ്ക്ക് പ്രവേശനം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ; എങ്കിൽ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പ്രവേശനം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ?
1101.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തില്‍ പഠനം ഓൺലൈൻ ആയി മാറിയത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക നിലവാരത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1102.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കലാലയങ്ങളില്‍ നിലവിലുള്ള ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ഈ അധ്യയന വര്‍ഷം എത്ര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളാണ് പുതുതായി ആരംഭിക്കുന്നതെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
1103.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെറിറ്റും സാമൂഹ്യനീതിയും ഗുണനിലവാരവും ഒരുപോലെ ഉറപ്പുവരുത്തുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതിയ്ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( ബി )
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കേരളത്തിന്റെ സര്‍വ്വോന്മുഖമായ വികസനത്തിന് അനുയോജ്യമായ തരത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ പുന:ക്രമീകരിക്കാനുള്ള‌ നടപടികള്‍ സ്വീകരിക്കുമോ?
1104.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിൽ ആശ്രിതനിയമനം നൽകുന്നതിനുള്ള മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1105.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര കോളേജുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ കോളേജുകള്‍ ഇല്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1106.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് കോഴാക്കരയില്‍ യാഥാര്‍ത്ഥ്യമാകുന്ന കേരള സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;
( ബി )
സയന്‍സ് സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിൽ വന്നിരിക്കുന്ന കാലതാമസം പരിഹരിക്കാന്‍ വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഇതിനോടകം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന വിഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; സമയബന്ധിതമായി ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത് എന്നറിയിക്കാമോ;
( ഡി )
കേരള സയൻസ് സിറ്റിക്ക് വേണ്ടി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാമാണ്; പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണ്; എത്ര സമയത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്;
( ഇ )
സയന്‍സ് സിറ്റിയുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക എത്രയാണ്; ഇതില്‍ എത്ര കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്; ഇനി എത്ര കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാനുള്ളത്; കേരള സയന്‍സ് സിറ്റിയുടെ നിര്‍മ്മാണപൂര്‍ത്തീകരണത്തിന് കൂടുതല്‍ തുക ആവശ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ എന്ത് തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്;
( എഫ് )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷമുള്ള കേരള സയൻസ് സിറ്റിയുടെ ആദ്യ അവലോകനയോഗം വരുന്ന നിയമസഭാസമ്മേളനകാലയളവില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചുചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?
1107.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളില്‍ നൂതന കോഴ്സുകള്‍ തുടങ്ങുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍/ എയിഡഡ് കോളേജുകളില്‍ എത്ര അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
1108.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ സർക്കാർ കോളേജുകളിൽ പ്രിൻസിപ്പാള്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതു മൂലം ഉണ്ടായിട്ടുള്ള ഭരണപരമായ പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഭരണപരമായും അക്കാദമികപരമായുമുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് പ്രസ്തുത ഒഴിവുകളില്‍ അടിയന്തരമായി നിയമനം നടത്തുവാൻ നടപടി സ്വീകരിക്കുമോ;
( സി )
ജില്ലയിലെ വിവിധ സർക്കാർ കോളേജുകളിലെ അധ്യാപക ഒഴിവുകൾ സംബന്ധിച്ച വിശദാംശം നൽകുമോ; പ്രസ്തുത ഒഴിവുകൾ നികത്തുവാൻ നടപടി സ്വീകരിക്കുമോ?
1109.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന കോളേജുകളിലെ അദ്ധ്യാപക നിയമനത്തിന് പ്രവര്‍ത്തി പരിചയം മാനദണ്ഡമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വകുപ്പിന് കീഴില്‍ വരുന്ന ബി.എഡ്. കോളേജുകളിലെ അസിസ്റ്റന്റ് പ്രാെഫസര്‍ നിയമനത്തിന് പ്രവര്‍ത്തി പരിചയം മാനദണ്ഡമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മറ്റ് വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രാെഫസര്‍ തസ്തികയിലെ നിയമനങ്ങള്‍ക്ക് പ്രവര്‍ത്തി പരിചയം ആവശ്യമില്ല എന്നിരിക്കെ ബി.എഡ്. കോളേജുകളിലെ പ്രസ്തുത തസ്തികയിലും പ്രവൃത്തി പരിചയം ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ?
1110.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി ഐ.എച്ച്.ആര്‍.ഡി. കോളേജിന് പുതിയ കെട്ടിടമൊരുക്കിയിട്ടും പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടത് ആരാണെന്ന് വിശദമാക്കാമോ;
( ഡി )
പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1111.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി ഒന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ വെച്ച് പേരാമ്പ്ര താലൂക്കാശുപത്രിയ്ക്ക് വേണ്ടി സി.കെ.ജി. കോളേജിന്റെ രണ്ട് ഏക്കര്‍ സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ഉന്നതതലയോഗം ചേർന്നിരുന്നോയെന്നും യോഗത്തില്‍ ആരൊക്കെ പങ്കെടുത്തിരുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത യോഗത്തിന്റെ മിനുട്ട്സ് ലഭ്യമാക്കുമോ;
( സി )
യോഗതീരുമാനം അനുസരിച്ച് സ്ഥലം വിട്ടുനല്‍കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പിന് നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കില്‍ അതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1112.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപായ വൈപ്പിന്‍ മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കലാലയമായ വൈപ്പിന്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന് യു.ജി.സി. മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള അംഗീകാരം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ അംഗീകാരം ലഭ്യമാകുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജിന് യു.ജി.സി. അംഗീകാരം ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോളേജിന്റെ സമഗ്രവികസനത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
1113.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതിയും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായ നാദാപുരം കോളേജിന്റെ കെട്ടിട നിര്‍മ്മാണത്തിന് നാളിതുവരെയായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1114.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ സര്‍ക്കാര്‍ ആര്‍ട്സ് കോളേജ് പുതുക്കി പണിയുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജ് പുതുക്കി പണിയുന്നതിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1115.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്‍മെന്റ് മടപ്പള്ളി കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതും പ്രൊപ്പോസ് ചെയ്തിട്ടുള്ളതുമായ പ്രവൃത്തികള്‍ എതൊക്കെയാണെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
2021-22 സാമ്പത്തിക വര്‍ഷത്തേക്കുളള ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള ഗവണ്‍മെന്റ് മടപ്പളളി കോളേജിലെ സയന്‍സ് ബ്ലോക്കിന്റെ പ്രവ‍ൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
കോളേജില്‍ സെമിനാര്‍ ഹാള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി പ്രൊപ്പോസ് ചെയ്തിട്ടുള്ള പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുകയുണ്ടായോ; ഇല്ലെങ്കില്‍ ഭരണാനുമതി അടിയന്തരമായി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
എൻ.എ.എ.സി. സ്കീമില്‍ ഉള്‍പ്പെടുത്തി മടപ്പള്ളി കോളേജില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്ന പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തിക്കായി എത്ര തുകയാണ് ഇതിനോടകം ചെലവാക്കിയിട്ടുള്ളതെന്നും എത്ര തുകയുടെ എസ്റ്റിമേറ്റാണ് ഈ പ്രവൃത്തിക്കായി തയ്യാറാക്കിയിട്ടുള്ളതെന്നും അറിയിക്കുമോ;
( എഫ് )
മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
1116.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചവറ സര്‍ക്കാര്‍ കോളേജിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം വര്‍ഷങ്ങളായി തടസ്സപ്പെട്ടിരിയ്ക്കുകയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചുറ്റുമതില്‍ നിര്‍മ്മാണത്തിന് തടസ്സമായി പ്രദേശത്തെ വ്യക്തിയുമായി നിലനില്‍ക്കുന്ന കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ?
1117.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദപൈ സര്‍ക്കാര്‍ കോളേജില്‍ നിലവില്‍ ഏതൊക്കെ കോഴ്‍സുകളാണുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കോളേജില്‍ പുതിയ ഡിഗ്രി, പി.ജി. കോഴ്‍സുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
1118.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കുളത്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ പുതുതായി അനുവദിച്ച കോഴ്സുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അപ്രകാരം അനുവദിച്ച കോഴ്സുകള്‍ക്ക് സര്‍വ്വകലാശാല അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ?
1119.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ മുപ്പത് ക്ലാസ് മുറികൾ ഒഴിഞ്ഞു കിടക്കുന്ന കാഞ്ഞിരംകുളം ഗവണ്മെന്റ് കെ.എൻ.എം. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇക്കണോമിക്സ് ബിരുദാനന്തര ബിരുദം, ബി.എ. ഇംഗ്ലീഷ്, ബി.എ. മലയാളം, ബി.എ. ഫിസിക്കൽ സയൻസ് എന്നീ കോഴ്സുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഒരു ആർട്സ് & സയൻസ് കോളേജിന് വേണ്ടുന്ന മിനിമം സ്ഥലവിസ്‌തൃതി അഞ്ച് ഏക്കർ ആണെന്നിരിക്കെ 1.6 ഏക്കർ മാത്രമുള്ള കാഞ്ഞിരംകുളം ഗവണ്മെന്റ് കെ.എൻ.എം. ആർട്സ് & സയൻസ് കോളേജിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിസ്വീകരിക്കുമോ?
1120.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി-കൂത്ത്പറമ്പ് സമഗ്ര കുടിവെള്ള പദ്ധതിക്ക് ജല സംഭരണി നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം ചൊക്ലി ഗവണ്‍മെന്റ് കോളേജില്‍ കണ്ടെത്തിയതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ചൊക്ലി കോളേജിന്റെ സ്ഥലത്ത് തലശ്ശേരി- കൂത്ത് പറമ്പ് സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജലസംഭരണി നിര്‍മ്മിക്കുന്നതിനുള്ള ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്ത വിഷയം സംബന്ധിച്ച ഫയലിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കുടിവെള്ള പദ്ധതിയുടെ ജലസംഭരണി നിര്‍മ്മിക്കുന്നതിനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉപയോഗാനുമതി ലഭ്യമാക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്നും ആയത് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്നും അറിയിക്കുമോ?
1121.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ വാമനപുരം കേന്ദ്രമാക്കി ഒരു സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
1122.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
കോളേജ് നിലവില്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടം സൗകര്യങ്ങള്‍ കുറവുള്ളതും ആവശ്യമായ ക്ലാസ് മുറികള്‍ ഇല്ലാത്തതുമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ അദ്ധ്യയന വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായി വരുമോ എന്നറിയിക്കുമോ;
( സി )
നിലമ്പൂര്‍ സര്‍ക്കാര്‍ കോളേജിന് വേണ്ടി പൂക്കോട്ടുംപാടത്ത് കണ്ടെത്തിയ സ്ഥലത്ത് താത്കാലിക കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സന്നദ്ധമാകുമോ;
( ഡി )
കോളേജില്‍ ആവശ്യമായ തസ്തികകള്‍ അനുവദിക്കാത്തതിനാല്‍ പ്രയാസങ്ങള്‍ നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അദ്ധ്യാപക - അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്ന അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് അറിയിക്കാമോ?
1123.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം മാനന്തവാടി നിയോജക മണ്ഡലത്തില്‍ അനുവദിച്ച മാതൃകാ ഡിഗ്രി കോളേജ് ആരംഭിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1124.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിൽ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ചൊക്ലി ഗവണ്‍മെന്റ് കോളേജിന്റെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമായോ; ആയത് സംബന്ധിച്ച ഫയലിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?
1125.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ റൂസ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട മാതൃകാ ഡിഗ്രി കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നടപടി ഇനി സ്വീകരിക്കേണ്ടതുണ്ടോ?
1126.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളേജായ ഡോ. ബി. ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്സ് & സയന്‍സ് കോളേജിന്റെ ഭാവി വികസനത്തിന് ആവശ്യമായ ഭൂമി കെ.എസ്.ഐ.ഡി.സി. യില്‍ നിന്നും വിട്ടു കിട്ടിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമി വിട്ടു കിട്ടുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ?
1127.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക സര്‍ക്കാര്‍ വനിതാ കോളേജില്‍ പുതിയ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത കോളേജില്‍ ബി.കോം കോഴ്സ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
കോളേജുകളില്‍ പുതുതായി ബിരുദ കോഴ്സുകള്‍ അനുവദിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
1128.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിലെ കുളത്തൂപ്പുഴയിൽ ഒരു ആർട്സ് ആന്റ് സയൻസ് കോളേജ് ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ബി )
ഇതുസംബന്ധിച്ച് കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടർ സമര്‍പ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്ന നിരവധി കുട്ടികളുള്ള പ്രസ്തുത മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാകുന്ന തരത്തിൽ പ്രസ്തുത കോളേജ് ആരംഭിക്കുന്നതിനുവേണ്ട അനുകൂല നിലപാട് സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1129.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
1130.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിലെ ചൊക്ലി ഗവണ്‍മെന്റ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1131.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ഗവണ്‍മെന്റ് കോളേജിൽ എത്ര ഡിപ്പാർട്ട്മെന്റുകൾ ഉണ്ടെന്നും ഓരോ ഡിപ്പാർട്ട്മെന്റിലും ഏതൊക്കെ തസ്തികകൾ ഉണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ ഏതെങ്കിലും തസ്തികകളിൽ ഒഴിവുകളുണ്ടോയെന്നും എങ്കിൽ എത്രകാലമായി ഒഴിഞ്ഞുകിടക്കുകയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ നിലവില്‍ ജോലി ചെയ്യുന്നവർ അതാത് തസ്തികകളിൽ എത്ര കാലമായി തുടരുന്നവരാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാർ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ സേവനം ചെയ്യുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
ഇതര ജില്ലകളിൽ നിന്നുള്ള എത്ര ജീവനക്കാർ പ്രസ്തുത കോളേജിൽ ജോലി ചെയ്യുന്നുണ്ടെന്ന് അവരുടെ ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത സ്ഥാപനത്തിലുള്ള ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണം വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത സ്ഥാപനത്തിലുള്ള കോഴ്സുകൾ ഏതൊക്കെയാണെന്നും ഏത് വർഷത്തിലാണ് ഇവ തുടങ്ങിയതെന്നും ഇനി ഏതെല്ലാം കോഴ്സുകൾക്ക് ഇവിടെ സാധ്യതയും അർഹതയും ഉണ്ടെന്നും വ്യക്തമാക്കാമോ?
1132.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ തോലന്നൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ സമഗ്ര വികസനത്തിന് ഏതെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്യാമ്പസിനുള്ള കെട്ടിടവും അനുബന്ധ നിര്‍മ്മാണങ്ങളും എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത കോളേജില്‍ ഏതൊക്കെ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1133.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ പ്രഖ്യപിച്ച പട്ടാമ്പി സംസ്കൃത കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി എന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
1134.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴയില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച നടപടികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
കുട്ടമ്പുഴയില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുകൂലമായ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ (ബി) വകുപ്പില്‍ B3/518/2017 നമ്പര്‍ ഫയലില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം സംബന്ധിച്ച് എന്ത് തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
പതിനാറിലധികം ആദിവാസി ഊരുകള്‍ ഉള്‍ക്കൊള്ളുന്നതും കോതമംഗലം മണ്ഡലത്തിലെ പിന്നാക്ക പ്രദേശവുമായ കുട്ടമ്പുഴയില്‍, പ്രദേശത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ കോളേജ് അടിയന്തരമായി ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1135.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് കോളേജുകളിൽ കമ്മ്യൂണിറ്റി ക്വാട്ടയിലും മാനേജ്മെന്റ് ക്വാട്ടയിലും പ്രവേശനം നേടിയ വരുമാനം കുറഞ്ഞ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് കെ പി സി ആർ പ്രകാരം ഫീസ് ഇളവ് അനുവദിക്കുന്നുണ്ടോ;
( ബി )
ഇല്ലെങ്കിൽ ഇത്തരം കുട്ടികൾക്ക് ഫീസിളവ് നൽകുന്നതിന്റെ സാധ്യത പരിശോധിക്കുമോ; വ്യക്തമാക്കുമോ?
1136.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 വര്‍ഷത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ പൂര്‍ണ്ണമായും നടത്താത്തതിനാല്‍ കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സുഗമമായ ഉപയോഗം സാധ്യമാകുന്ന തരത്തില്‍ പരീക്ഷകള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
കോവിഡിന് മുന്‍പേ നടക്കേണ്ട പരീക്ഷകള്‍ അനാവശ്യമായി നീട്ടിവച്ചത് കാരണം വിദ്യാര്‍ത്ഥികള്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1137.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തില്‍ നിലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന പരപ്പനങ്ങാടി സയന്‍സ് പാര്‍ക്ക് & പ്ലാനട്ടേറിയത്തിന്റെ നിര്‍മ്മാണത്തിന് തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
1138.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്ന ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ്യ കേന്ദ്രമാക്കി ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികളെ സംബന്ധിച്ച്‌ വിശദമാക്കാമോ?
1139.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം വിളപ്പില്‍ശാലയില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കാമോ; പൊന്നുംവിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക പൂര്‍ണ്ണമായും റവന്യൂ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടോ; ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1140.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുളള വിവിധ കോളേജുകളില്‍ 2020-ല്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഓഫ് ലൈനായി എഴുതണമെന്നുളള സര്‍വ്വകലാശാല തീരുമാന പ്രകാരം 2020 ഡിസംബറില്‍ റെഗുലര്‍ വിദ്യാര്‍ത്ഥികളോടൊപ്പം സപ്ലിമെന്ററിക്കാരും എഴുതിയ പരീക്ഷയില്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ 35 മാര്‍ക്കും സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 45 മാര്‍ക്കും നേടണമെന്ന് സാങ്കേതിക സര്‍വ്വകലാശാല നിഷ്കര്‍ഷിച്ചിട്ടുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ നീതി ഉറപ്പാക്കുന്ന തരത്തിലുളള പരീക്ഷാഫലം പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ;
( സി )
കോവി‍ഡ് വ്യാപനം സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിലവില്‍ ഓഫ് ലൈനായി നടത്തിക്കൊണ്ടിരിക്കുന്ന സപ്ലിമെന്ററി പരീക്ഷകള്‍ കോളേജുകളുടെ സഹകരണത്തോടെ ഓണ്‍ലൈനായി ഒറ്റത്തവണയായി നടത്തുന്നതിനുളള നടപടി സ്വീകരിക്കാമോ?
1141.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ നടത്തിപ്പവകാശം ഐ.എച്ച്.ആര്‍.ഡി. ക്ക് കൈമാറുന്നതിന് നിർദ്ദേശമുണ്ടായിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത കോളേജ് ഐ.എച്ച്.ആര്‍.ഡി. ക്ക് കൈമാറുന്നതിന് സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തികബാധ്യത എത്രയെന്ന് വിശദമാക്കാമോ?
1142.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സരാധിഷ്ഠിത ലോകത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ ഗുണമേൻമ കൈവരിക്കേണ്ടതുളളതിനാല്‍ പി.പി.പി. മോഡൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ സ്വകാര്യ- സഹകരണ മേഖലകളുടെ പങ്കാളിത്തത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത റാന്നി പോലുള്ള മലയോര പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്കും മാനേജ്മെന്റിനും ഒരു പോലെ ഗുണകരമായ ഐ.ടി., ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ , ബയോടെക്നോളജി മുതലായ ലിമിറ്റഡ് എഞ്ചിനീയറിംഗ് കോഴ്സുകൾ അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ?
1143.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ കുന്ദമംഗലം വില്ലേജ് പരിധിയിലെ പതിമംഗലത്ത് ഉദ്യാേഗസ്ഥര്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1144.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻജിനീയറിങ് കോളേജുകളുടെ നിലവാരം വിലയിരുത്തുന്നതിനായി നടത്തിയ അക്കാദമിക ഓഡിറ്റിന്റെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1145.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പോളിടെക്നിക്ക് കോളേജ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കുമോ;
( സി )
പ്രസ്തുത പോളിടെക്നിക്ക് ആരംഭിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1146.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ എത്ര പോളിടെക്നിക് കോളേജുകളാണ് നിലവിലുള്ളത്;
( ബി )
മഞ്ചേശ്വരം താലൂക്കില്‍ നിലവില്‍ പോളിടെക്നിക്കുകളില്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ പുതുതായി പോളിടെക്നിക് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1147.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജുകൾ ആരംഭിക്കുന്നത് സംബന്ധിച്ച സർക്കാർ നിലപാട് വിശദമാക്കാമോ ;
( ബി )
വനിതകൾക്കായി കൂടുതൽ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങൾ അറിയിക്കാമോ ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകിയാൽ പുതിയ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജുകൾ അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ ?
1148.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏക വനിത റസിഡന്‍ഷ്യല്‍ പോളിടെക്നിക് ആയ പയ്യന്നൂര്‍ പോളിടെക്നിക്കില്‍ ന്യൂജനറേഷന്‍ കോഴ്സുകള്‍ അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
1149.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റ് വനിത പോളിടെക്നിക് കോളേജിന്റെ കെട്ടിടനിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇതു സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
1150.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ശാല ഗവണ്‍മെന്റ് പോളിടെക്നിക്ക് ആരംഭിക്കുന്നതിനായുള്ള സ്ഥലം കൈമാറ്റം പൂര്‍ത്തിയായിട്ടുണ്ടോ; ആയതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1151.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലി ലഭ്യതയുള്ള ഏതെല്ലാം പുതിയ കോഴ്സുകളാണ് പോളിടെക്നിക്കുകളില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ പുതിയ ആധുനിക കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1152.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ആപ്റ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുവേണ്ടി പ്രൊമോഷന്‍ പോളിസി നിലവുണ്ടോ എന്നറിയിക്കുമോ; എങ്കിൽ അതിന്റെ മാനദണ്ഡം വെളിപ്പെടുത്താമോ;
( ബി )
പ്രൊമോഷന്‍ പോളിസി നിലവിലില്ലെങ്കിൽ ആയത് നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
സി-ആപ്റ്റ് ജീവനക്കാരുടെ പ്രൊമോഷനിലെ അപാകതകള്‍ പരിഹരിക്കുന്നതിനുവേണ്ടി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഇതിന്മേല്‍ എന്ത് തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
1153.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ വെളളിയൂര്‍ ഗവണ്‍മെന്റ് യു.പി. സ്കൂളില്‍ അനുവദിച്ച് പ്രവൃത്തി ഉദ്ഘാടനം ചെയ്ത അസാപ് സ്കില്‍പാര്‍ക്ക് പ്രസ്തുത സ്കൂളിനുണ്ടാകാനിടയുള്ള അസൗകര്യം കാരണം എടരിക്കോട് പഞ്ചായത്തിലെ പുതുപ്പറമ്പ് ഗവണ്‍മെന്റ് വനിത പോളിടെക്നിക് കോളേജിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുളള നടപടികളുടെ നിലവിലെ അവസ്ഥ വിശദീകരിക്കുമോ?
1154.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.ടി.ഇ. കൊമേഴ്സ് ഗ്രൂപ്പ് ടൈപ്പ് റൈറ്റിംഗ് ആൻഡ് കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് പരീക്ഷയുടെ സിലബസ് പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഈ വിഷയത്തിൽ സ്വകാര്യ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മേഖലയിലുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ടോ അല്ലാതെയോ ഏതെങ്കിലും സമിതികളെ നിയോഗിക്കുകയോ പഠനം നടത്തുകയോ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1155.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എൽ.ബി.എസ്.ഐ.ഐ.എസ്.റ്റി. യ്ക്ക് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിട്ടും പ്രസ്തുത പ്രവൃത്തി തുടങ്ങാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആയത് അടിയന്തിരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതുസംബന്ധമായ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
1156.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ (ടെക്നിക്കല്‍) പ്രൊഫഷണല്‍ കോഴ്സുകളുടെ 2021-22 വര്‍ഷത്തെ ഫീസ് പുതുക്കി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
2021-22 വര്‍ഷത്തില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ ഈടാക്കിയ ലൈബ്രറി ഫീസ്, ഇന്റര്‍നെറ്റ് ഫീസ് മുതലായവ ഒഴിവാക്കി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ക്ലാസ്സുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഇത്തരം ഫീസിനങ്ങള്‍ ഈടാക്കാതിരിക്കുന്നതിനും ഈടാക്കിയ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് മടക്കി നല്‍കുന്നതിനും ഉത്തരവ് നല്‍കുമോ; വ്യക്തമാക്കുമോ?
1157.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിൽ വിഭാവനം ചെയ്ത പ്രകാരം ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് രൂപം നൽകിയ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ഫണ്ടിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
1158.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാപകമായ വിമര്‍ശനത്തെ തുടര്‍ന്ന് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ലോഗോ മരവിപ്പിച്ച സാഹചര്യത്തില്‍ പുനഃപരിശോധിയ്ക്കുവാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിയ്ക്കാമോ?
1159.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈക്രോ ബയോളജിസ്റ്റ്, ബയോകെമിസ്റ്റ് എന്നീ ലൈഫ് സയന്‍സ് പ്രൊഫഷണലുകള്‍ വിദേശത്ത് ജോലിക്ക് അപേക്ഷിക്കുമ്പോള്‍ സര്‍ക്കാരിന് കീഴിലുള്ള പ്രൊഫഷണല്‍ ബോഡി രജിസ്ട്രേഷൻ ഇല്ലാത്ത കാരണത്താല്‍ അവര്‍ക്ക് ജോലി നിരസിക്കപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ആയിരക്കണക്കിന് ബിരുദ-ബിരുദാനന്തരബിരുദധാരികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ സര്‍ക്കാരിന് കീഴില്‍ പ്രൊഫഷണല്‍ ബോഡി രജിസ്ട്രേഷൻ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1160.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി ഫലപ്രദവും കാര്യക്ഷമവുമായ രീതിയിലാണോയെന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ഭാഗത്തുനിന്ന് വിലയിരുത്തുന്നതിനുള്ള ഏതെങ്കിലും പഠനങ്ങള്‍ സര്‍ക്കാര്‍ തലത്തിലോ സര്‍വ്വകലാശാല തലത്തിലോ നടത്തിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1161.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യൂണിവേഴ്സിറ്റി സംവിധാനം നിലവില്‍ വന്നത് മുതൽ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ, കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ലക്ച്ചറര്‍), അസോസിയേറ്റ് പ്രൊഫസര്‍(റീഡര്‍), പ്രൊഫസര്‍ എന്നീ തസ്തികകളില്‍ സംവരണ വിഭാഗങ്ങള്‍, ഭിന്നശേഷി വിഭാഗങ്ങള്‍ എന്നിവര്‍ക്കായി നീക്കിവെച്ച ബാക്ക് ലോഗ് ഒഴിവുകളുടെ വിവരം കാറ്റഗറി തിരിച്ച് വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
20.07.2014 ലെ 20086/ലീഗൽ.ജി2/2013/നിയമം. നമ്പർ കേരള ഗസറ്റ് വിജ്ഞാപന പ്രകാരം കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപക നിയമനത്തിന് സിംഗിള്‍ പൂളിംഗ് നടപ്പാക്കുന്നതിനാല്‍ കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകള്‍ സംവരണ വിഭാഗങ്ങളുടെ ബാക്ക് ലോഗ് ഒഴിവുകള്‍ നികത്തേണ്ടതില്ലെന്ന് തീരുമാനമെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തീരുമാനത്തിന്റെ നിയമസാധുത എന്താണെന്ന് അറിയിക്കുമോ ;
( സി )
1996 മുതലുള്ള ഭിന്നശേഷി ബാക്ക് ലോഗ് നികത്തണമെന്ന സുപ്രീം കോടതി വിധിയും ആക്ടും ( The Persons With Disabilities (Equal Opportunities, Protection of Rights and Full Participation) Act, 1995) കേരളത്തിലെ സര്‍വ്വകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളില്‍ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ; നടപ്പാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ സര്‍വ്വകലാശാല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
1162.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള സര്‍വ്വകലാശാല റേറ്റിംഗില്‍ ഇടം നേടാനാകുംവിധം സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
സര്‍വ്വകലാശാലകളില്‍ കാലാനുസൃതമായി മികവാര്‍ന്ന കോഴ്സുകള്‍ ലഭ്യമാക്കാനും യഥാസമയം പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ;
( സി )
സര്‍വ്വകലാശാലകളെ ഉത്കൃഷ്ട സ്ഥാപനങ്ങളായി (സെന്റര്‍ ഓഫ് എക്സലന്‍സ്) മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി അവയുടെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
സര്‍വ്വകലാശാലകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യാനുസരണം ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1163.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ പ്രവർത്തിക്കുന്ന ബയോടെക്നോളജി വിഭാഗത്തിൽ നിലവിൽ എത്ര സ്ഥിരം അധ്യാപക തസ്തികകൾ ഉണ്ടെന്നും ഇവയില്‍ എത്രയെണ്ണം ഗസ്റ്റ് തസ്തികകളാണെന്നും അറിയിക്കുമോ ;
( ബി )
ഇവിടെ ബയോടെക്നോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചത് ഏത് വർഷമാണെന്ന് അറിയിക്കുമോ; ബയോടെക്നോളജി വിഭാഗത്തിൽ യോഗ്യരായ അധ്യാപകർ ഇല്ലാത്തതിനാൽ ബോട്ടണി വിഭാഗത്തിൽ നിന്നുള്ള അധ്യാപകരെ ഡിപ്പാർട്ട്മെന്റ് മേധാവി പദവിയിൽ നിയമിക്കേണ്ട സാഹചര്യം സംജാതമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ബയോ ടെക്നോളജി വിഭാഗത്തിൽ ആവശ്യമായ അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നൽകാൻ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1164.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാല ലെക്സിക്കൻ എഡിറ്ററായി മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് യോഗ്യതകൾ തിരുത്തി നിയമനം നല്കിയെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർവ്വകലാശാല ഓർഡിനൻസ് നിഷ്കർഷിക്കുന്ന യോഗ്യതകൾ ഇല്ലാതിരുന്നിട്ടും ചട്ടവിരുദ്ധമായി നിയമനം നേടിയ ലെക്സിക്കൻ എഡിറ്ററെ അടിയന്തരമായി പുറത്താക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
യോഗ്യതാ മാനദണ്ഡങ്ങൾ തിരുത്തി വിജ്ഞാപനം പുറപ്പെടുവിച്ച വിഷയത്തിൽ ബന്ധപ്പെട്ടവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1165.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ രാജാ രവിവര്‍മ്മ കോളേജ് ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ സ്ഥലം അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം കൈമാറിക്കിട്ടുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1166.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സർവകലാശാലയിൽ ബജറ്റ് സ്റ്റഡി സെന്റർ പ്രവർത്തിക്കുന്നുണ്ടോ; പ്രസ്തുത സ്റ്റഡി സെന്റർ എന്നാണ് ആരംഭിച്ചതെന്നും ആരംഭിക്കാനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത ബജറ്റ് സ്റ്റഡി സെന്ററിന്റെ ഇപ്പോഴത്തെ പേര് എന്താണെന്നും ഇതിന് മുൻപത്തെ പേര് എന്തായിരുന്നു വെന്നും പഴയ പേര് മാറ്റാനുണ്ടായ കാരണമെന്തെന്നും വിശദമാക്കാമോ;
( സി )
ബജറ്റ് സ്റ്റഡി സെന്ററിന്റെ പഴയ പേര് നിർദ്ദേശിച്ചത് ഏത് സമിതിയാണെന്നും പുതിയ പേര് നിർദ്ദേശിച്ചത് ഏത് സമിതിയാണെന്നും വ്യക്തമാക്കാമോ; രണ്ട് സമിതിയിലെയും അംഗങ്ങൾ ആരൊക്കെയാണെന്ന് അറിയിക്കാമോ?
1167.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൊഫഷണല്‍ കോഴ്സുകളുടെ കാലിക പ്രസക്തിയും ആവശ്യകതയും മനസ്സിലാക്കി കുസാറ്റിന് കീഴിലുള്ള കോളേജുകളില്‍ ഇത്തരത്തിലുളള കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ;
( ബി )
കുട്ടനാട്ടിലുള്ള കുസാറ്റിന്റെ എഞ്ചിനീയറിംഗ് കോളേജില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുമോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;
( സി )
പ്രസ്തുത എഞ്ചിനീയറിംഗ് കോളേജില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?
1168.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.2018 മുതല്‍ 10.07.2021 വരെയുളള കാലയളവില്‍ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ വിഭാഗങ്ങളിലായി എത്ര പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഈ നിയമനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ത്ഥികളുടെ ജാതി, സംവരണ കാറ്റഗറി എന്നിവ ഉള്‍പ്പെട്ട സംവരണ റൊട്ടേഷന്‍ ചാര്‍ട്ടുകളുടെ കോപ്പി എന്നിവ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ ഈ നടപടിക്രമങ്ങളിലൂടെ നിയമനം ലഭിച്ച അദ്ധ്യാപകരുടെ പേരും ഡിപ്പാര്‍ട്ട്മെന്റും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1169.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഏത് ഘട്ടത്തിലാണ്; ഏതെല്ലാം കോഴ്സുകളാണ് പ്രാഥമിക ഘട്ടത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സര്‍വ്വകലാശാലയ്ക്ക് സ്ഥിരം ക്യാമ്പസ് ഒരുക്കുന്നതിനായി നടപടി സ്വീകരിച്ചുവരുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1170.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിനുള്ളിൽ എത്ര ഗവേഷണങ്ങൾക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും സർവ്വകലാശാലകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ ?
1171.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വകാലശാലകളിൽ നിന്നും പെൻഷൻ ആയവരുടെ പെൻഷൻ പതിനൊന്നാം ശമ്പള കമ്മീഷനോട് അനുബന്ധമായ രീതിയില്‍ പരിഷ്കരിക്കുന്നത് മൂലമുണ്ടാകുന്ന അധിക ചെലവ് സർവ്വകലാശാലകൾ സ്വന്തം റിസോഴ്സസ്സിൽ നിന്നും കണ്ടെത്തണമെന്ന സർക്കാർ ഉത്തരവുണ്ടോ;
( ബി )
അപ്രകാരമുള്ള അധിക ചെലവ് സർവകാലശാലകൾക്ക് ഏത് റിസോഴ്സ്സ് ഇനത്തിൽ നിന്നും കണ്ടെത്താൻ കഴിയുമെന്ന് അറിയിക്കുമോ ;
( സി )
സർവകശാലകളുടെ ഇത്തരത്തിലുളള അധിക ചെലവ് നോൺ പ്ലാൻ ആയി സർക്കാർ കൂട്ടിനൽകുന്ന വ്യവസ്ഥ നിർത്തലാക്കിയിട്ടുണ്ടോ?
1172.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സര്‍വ്വകലാശാലയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ അദ്ധ്യാപക നിയമനങ്ങളില്‍, പ്രസ്തുത വിഭാഗത്തിന് കെ.എസ് & എസ്.എസ്.ആര്‍. അനുശാസിക്കുന്ന റൊട്ടേഷന്‍ തെറ്റിച്ചാണ് നല്‍കിയതെന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
റൊട്ടേഷന്‍ പോയിന്റ് തെറ്റാനുള്ള കാരണം വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച യൂണിവേഴ്സിറ്റിയിലെ ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 63 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടന്നപ്പോള്‍ ഇ.ടി.ബി വിഭാഗത്തിന് ലഭിക്കേണ്ട 9 തസ്തികകള്‍ക്ക് പകരം 8 തസ്തികകള്‍ മാത്രമാണ് ലഭിച്ചതെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;എങ്കിൽ ആയത് പരിശോധിക്കുമോ?
1173.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ് മുഖേന നടപ്പിലാക്കുന്ന കോഴ്സുകള്‍ ഏതൊക്കെയാണെന്ന് ഇനംതിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അസാപ് വഴി പ്രയോജനം ലഭിക്കുന്നതെന്ന് അറിയിക്കാമോ; ഇത് യുവാക്കളുടെ ജോലി സാധ്യതയ്ക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കാമോ;
( സി )
പി.എസ്.സി, ബാങ്കിംഗ്, ഐ.ടി, മറ്റ് മത്സര പരീക്ഷകള്‍ എന്നിവയ്ക്ക് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് മുഖേന ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യോഗ്യതയുള്ള ജീവനക്കാരുടെ സേവനവും അടിസ്ഥാന സൗകര്യങ്ങളും അസാപ് ന് വേണ്ടി ഉപയോഗിക്കുന്നത് പരിഗണയിലുണ്ടോ;
( ഇ )
കോവിഡ് മഹാമാരി കാരണം ഏതുതരത്തിലാണ് അസാപ് കോഴ്സുകള്‍ നടപ്പിലാക്കുന്നത് എന്നും ആയതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്നും അറിയിക്കാമോ;
( എഫ് )
കോഴ്സുകള്‍ക്കുള്ള ഫീ സബ്സിഡി ഏതൊക്കെ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ജി )
അസാപ് കോഴ്സുകളില്‍ കമ്പനികളില്‍ ഇന്റേണഷിപ്പിന് അവസരമുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ; കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ കേന്ദ്രങ്ങളില്‍ അസാപ് കോഴ്സുകള്‍ നടത്തുന്നുണ്ട് എന്ന് അറിയിക്കാമോ?
1174.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ് ന്റെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിനുവേണ്ടി പേരാമ്പ്ര സി.കെ.ജി. കോളേജിന്റെ സ്ഥലം വിട്ടുനല്‍കുന്നതിന് 01.01.2020-ലെ ഉന്നതതലയോഗത്തില്‍ തീരുമാനിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത തീരുമാനമനുസരിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
1175.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം മുകേഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് വ്യാപ്തിയും മികവും തത്ഫലമായി മാനവവിഭവശേഷി വികസനവും സാധ്യമായെങ്കിലും ഉല്പാദന,സേവന മേഖലകളുടെ നവീകരണത്തിന് ഇത് വഴിവെച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിഹരിക്കാനായി വ്യക്തമായ നയവും രൂപരേഖയും തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
ഇത്തരത്തില്‍ ആര്‍ജ്ജിക്കുന്ന അറിവും നൈപുണ്യശേഷിയും നാടിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രയോജനപ്രദമാകുന്ന തരത്തിലും ദിശാബോധത്തോടെയുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടോ;
( സി )
രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സര്‍വ്വകലാശാലയ്ക്ക് ഈ ദിശയില്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സംഭാവനകള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
1176.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് സിവിൽ സർവ്വീസ് അക്കാദമി വിപുലീകരിച്ച് കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് പഠന സൗകര്യം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഇവിടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?
1177.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പെന്‍ഷനുകള്‍ ഓരോന്നും അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ ഏന്തൊക്കെയാണ്; ഓരോ പെന്‍ഷനും ഇനം തിരിച്ച് വിശദാംശം നല്‍കാമോ?
1178.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന ചികിത്സാ ധനസഹായം സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന അനുവദിക്കാറുണ്ടോ;
( ബി )
പ്രസ്തുത ധനസഹായം രോഗികള്‍ക്ക് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ;
( സി )
ഏതൊക്കെ ചികിത്സകള്‍ക്കാണ് ഇപ്രകാരം ധനസഹായം അനുവദിക്കുന്നതെന്നും എത്ര രൂപയുടെ ധനസഹായം വരെ പ്രസ്തുത പദ്ധതിയിലൂടെ അനുവദിക്കുമെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയും ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും എന്തൊക്കെ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നതും സംബന്ധിച്ച വിശദാംശം നല്‍കാമോ?
1179.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷത്തില്‍ അധികമായതും 50 വയസ്സിന് താഴെയുള്ളതുമായ സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന വിധവ പെന്‍ഷന്‍ നിര്‍ത്തലാക്കിയ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍ ഇവരുടെ വിധവ പെന്‍ഷന്‍ പുന:സ്ഥാപിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?
1180.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ക്കും സാമൂഹ്യ നീതി വകുപ്പ് വഴി ഏതെങ്കിലും സഹായങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
ഇത്തരം ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് പുതിയ ഏതെങ്കിലും പദ്ധതി വഴി സഹായം ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1181.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജന സംരക്ഷണത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വയോജനങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച പ്രത്യേക പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( സി )
വൃദ്ധജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ നിലവിലുണ്ടോ?
1182.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1183.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലത്ത് ആശ്വാസ കിരണം പദ്ധതിയിലൂടെ ലഭിച്ച അപേക്ഷകളുടേയും അവയിൽ തീർപ്പ് കൽപ്പിച്ച അപേക്ഷകളുടെയും എണ്ണം തരം തിരിച്ച് നൽകാമോ;
( ബി )
പദ്ധതിയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ അനുവദിച്ചിട്ടുളള തുകയും വിതരണം ചെയ്തിട്ടുളള തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ആശ്വാസ കിരണം പദ്ധതിയിൽ ഏത് വർഷം വരെ ലഭിച്ച അപേക്ഷകളിന്മേലാണ് നാളിതുവരെ തീർപ്പ് കൽപ്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നുണ്ടെങ്കിൽ ആയതിനുളള കാരണം വ്യക്തമാക്കാമോ?
1184.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷനു കീഴിൽ നടപ്പിലാക്കി വരുന്ന ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായം കഴിഞ്ഞ പതിനെട്ടു മാസമായി മലപ്പുറം ജില്ലയിൽ വിതരണം ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
നിരാലംബരായ രോഗികൾ കഷ്ടത അനുഭവിക്കുന്നതിനാൽ കുടിശ്ശിക തുക വിതരണം ചെയ്യുവാൻ സത്വര നടപടി സ്വീകരിക്കുമോ ;
( സി )
ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള പുതിയ അപേക്ഷകളിൽ എന്നത്തേക്ക് തീർപ്പുകൽപ്പിക്കുവാനും സഹായം നൽകുവാനും സാധിക്കുമെന്ന് വ്യക്തമാക്കുമോ ?
1185.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ നിര്‍മ്മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് ഏത് പ്രവൃത്തിയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഇനി ഏതൊക്കെ പ്രവൃത്തികളാണ് ചെയ്യാനുള്ളതെന്നും അതിനുള്ള നടപടികള്‍ ഏതു വരെയായെന്നും വിശദമാക്കാമോ?
1186.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാനസിക വെല്ലുവിളികളും മാനസിക അസ്വസ്ഥതകളും അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന പദ്ധതി വകുപ്പ് ആവിഷ്‍കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്ന സ്ത്രീകളെ കണ്ടെത്തുവാനും അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാനും വകുപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷണം ലഭ്യമാക്കുവാനും നിയമ മാര്‍ഗ്ഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്താനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1187.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘകാലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ട്രാന്‍സ്ജെന്‍‍‍‍ഡറുകളെ മാനുഷിക പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് മുന്‍സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പദ്ധതികള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
ഇവരുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും സംബന്ധിച്ച് വനിതാ കമ്മീഷന്‍ അടക്കമുള്ള ഔദ്യോഗിക സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന ആധികാരിക പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് നിലവില്‍ നടപ്പാക്കിവരുന്ന പരിപാടികളെക്കുറിച്ച് അറിയിക്കാമോ?
1188.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹത്തിലെ ദുർബ്ബലർക്കും അവശത അനുഭവിക്കുന്നവർക്കും രോഗികൾക്കും സാമൂഹ്യനീതി വകുപ്പിന്റ കീഴിൽ നൽകുന്ന സഹായങ്ങളും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും അപേക്ഷിക്കേണ്ട രീതി എങ്ങനെയാണെന്നും വിശദമാക്കാമോ;
( സി )
വകുപ്പിന്റെ കീഴിലുള്ള ക്ഷേമ പദ്ധതികളും പെൻഷനുകളും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും അപേക്ഷിക്കേണ്ട രീതി എങ്ങനെയാണെന്നും വ്യക്തമാക്കാമോ;
( ഇ )
വകുപ്പിന്റെ കീഴിലുള്ള ക്ഷേമപദ്ധതികളും പെൻഷനുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എത്ര സര്‍ക്കാര്‍ ഉത്തരവുകൾ പുറത്തിറങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
1189.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ഐ.സി.ഡി.എസ് പ്രാെജക്ടുകളിലെ അംഗനവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികയിലെ ഒഴിവുകള്‍ സംബന്ധിച്ച കണക്ക് പ്രാേജക്ട് തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത ഒഴിവുകൾ എന്നുമുതല്‍ ഉള്ളതാണെന്നും അറിയിക്കുമോ ;
( ബി )
നൂറുകണക്കിന് ഒഴിവുകള്‍ ഉണ്ടായിട്ടും സമയബന്ധിതമായി ഇതില്‍ നിയമനം നടത്താന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
നിയമന നടപടികള്‍ ആരംഭിക്കുകയും ഇന്റര്‍വ്യൂ അടക്കമുള്ളവ നടത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന പ്രാേജക്ടുകളില്‍ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
നൂറുകണക്കിന് തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പ്രസ്തുത നിയമന പ്രക്രിയ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1190.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതീകരിക്കാത്ത അംഗന്‍വാടികള്‍ വൈദ്യുതീകരിക്കുമെന്ന പ്രഖ്യാപനം എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ ഇപ്രകാരമുള്ള എത്ര അംഗന്‍വാടികളുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ?
1191.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് മങ്കട നിയോജകമണ്ഡലത്തില്‍ അങ്കണവാടികളുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;വിശദാംശം ലഭ്യമാക്കുമോ;
( സി )
മങ്കട നിയോജകമണ്ഡലത്തിലെ ഏതെല്ലാം അങ്കണവാടികള്‍ക്കാണ് അടിസ്ഥാനസൗകര്യത്തിന് അപര്യാപ്തത ഉളളതായി കണ്ടെത്തിയിട്ടുളളത്; ഇവിടെ എന്തെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
1192.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ ക്ഷേമ പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ; ആയതിന്റെ വിശദാംശങ്ങളും അപേക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി പി. എസ്. സി മുഖേനയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും എത്ര ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് എന്നുള്ള വിവരം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
പി. എസ്. സി വഴി ഭിന്നശേഷിക്കാര്‍ക്കായി ഏതെങ്കിലും തസ്തികകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ഭിന്നശേഷിക്കാര്‍ക്കായുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
1193.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സംവരണം 3% ല്‍ നിന്ന് 4% ആയി ഉയര്‍ത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കിൽ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഉത്തരവ് എന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് അറിയിക്കുമോ;
( സി )
നിലവില്‍ പി.എസ്.സി. നിയമനങ്ങളില്‍ ഈ ഉത്തരവ് നടപ്പിലാക്കി തുടങ്ങിയോ എന്ന് അറിയിക്കുമോ?
1194.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വഴി കേള്‍വി പ്രശ്നമുള്ള വിഭിന്ന ശേഷിക്കാര്‍ക്ക് ക്യാമ്പുകള്‍ നടത്തി, ശ്രവണ സഹായി വിതരണം ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്, അടിയന്തരമായി ശ്രവണ സഹായികള്‍ അനുവദിച്ച് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1195.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത സ്പെഷ്യല്‍ അംഗന്‍വാടി എന്റോസള്‍ഫാന്‍ ബാധിത പ‍ഞ്ചായത്തായ കയ്യൂര്‍, ചീമേനി എന്നിവിടങ്ങളില്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
1196.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും താമസിക്കുന്നതിന് വേണ്ടി ഒരു ഹോസ്റ്റല്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മേല്‍പറഞ്ഞ തരത്തിലുള്ള ഒരു ഹോസ്റ്റല്‍ സ്ഥാപിക്കുവാന്‍ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സ്ഥലം ലഭ്യമാണോ; വിശദാംശം അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.