STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1262.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിൽ 2016 മുതൽ 2021 വരെ കായിക വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണ്; ഇതിനായി അനുവദിച്ച അനുവദിച്ച തുക എത്രയാണ് ; ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
1263.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു പൊതു കളിസ്ഥലം എന്ന പദ്ധതി എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് സ്ഥലം ലഭ്യമായ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി തയ്യാറാക്കുമോ;
( സി )
പദ്ധതിയ്ക്ക് സ്ഥലം ലഭ്യമല്ലാത്തിടങ്ങളില്‍ സ്ഥലം വാങ്ങി സൗകര്യം ഒരുക്കാന്‍ കഴിയുമോ?
1264.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളെ പ്രൈമറി തലം മുതല്‍ കായിക വിനോദങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലന സൗകര്യം ഒരുക്കുന്നതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്കൂളുകളിലെ മൈതാനങ്ങള്‍ നവീകരിക്കുന്നതിന് കായിക വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1265.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ നിര്‍വഹണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എല്ലാ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതിയുടെ നടത്തിപ്പ് എങ്ങനെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1266.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് കായിക രംഗത്തുണ്ടായിരുന്ന യശസ്സ് നിലനിര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ആലോചിക്കുന്നത്;
( ബി )
കായിക പ്രതിഭകളെ ചെറുപ്രായത്തില്‍ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
എല്ലാ ജില്ലയിലും ഇതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കുമോ?
1267.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക രംഗത്ത് മികച്ച അത് ലറ്റുകളെ പ്രത്യേകിച്ചും വനിതാ താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനം പുതിയ താരങ്ങളെ സൃഷ്ടിക്കുന്നതില്‍ പിന്നോക്കം പേകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
( ബി )
കായിക വകുപ്പ് താരങ്ങളെ വാർത്തെടുക്കുന്നതിന് പകരം ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിൽ മാത്രം ഒതുങ്ങി പോകുന്നുവെന്ന അഭിപ്രായമുണ്ടോ;
( സി )
മികച്ച കായികതാരങ്ങളെ കണ്ടെത്തുന്നതിനും അവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ്; വിശദാംശം നല്‍കുമോ;
( ഡി )
മികച്ച താരങ്ങളെ സൃഷ്ടിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി വനിതകള്‍ക്കു മാത്രമായി അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു സ്പോര്‍ട്സ് പരിശീലന കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
1268.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാല തലത്തില്‍ കായിക താരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഗ്രേസ് മാര്‍ക്ക് മത്സരങ്ങള്‍ നടക്കാത്തതുമൂലം ലഭിക്കാത്തതിന് എന്ത് പരിഹാരമാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള പഠനത്തില്‍ സ്പോര്‍ട്സ് ക്വോട്ട റിസര്‍വേഷൻ എപ്രകാരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1269.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിയ്ക്കുമെന്ന് വിശദമാക്കാമോ;
( ബി )
ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ പരിപാലിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹെെസ്കൂളില്‍ സ്പോര്‍ട്സ് ഡിവിഷന്‍ ആരംഭിക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
1270.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് കായിക രംഗത്തുണ്ടായിരുന്ന മേധാവിത്വം വീണ്ടെടുക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
കോവിഡ് പ്രതിസന്ധി മൂലം പരിശീലനം നിലച്ചത് കായികതാരങ്ങളുടെ ഭാവി പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്; വിശദമാക്കുമോ?
1271.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര /ദേശീയ നിലവാരത്തിലുള്ള സ്പോർട്സ് അമെനിറ്റീസ് സെന്ററിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മലയോര മേഖലയിലെ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വാർത്തെടുക്കുന്നതിനും ഒരു സ്പോർട്സ് അമെനിറ്റീസ് സെന്റർ എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
1272.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ അടിസ്ഥാന കായികവിദ്യാഭ്യാസ വികാസം, കായിക സാക്ഷരത എന്നിവ രൂപീകരിക്കുന്നതിലും നേടിയെടുക്കുന്നതിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് കാലഘട്ടത്തില്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ കായിക വകുപ്പ് ഏതെങ്കിലും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ഇതിനായി പരിപാടി തയ്യാറാക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
1273.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ പയ്യനാട്ടിലെ ജില്ല സ്പോര്‍ട്സ് കോംപ്ലക്സില്‍ ഹോക്കി ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ക്കുളം, സിന്തറ്റിക് ട്രാക്ക് തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇത് ആരംഭിക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തുമോയെന്ന് അറിയിക്കുമോ?
1274.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1275.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ കെട്ടിടത്തിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിച്ച് അക്കാദമിയുടെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്;
( സി )
അക്കാദമിയിൽ കായിക താരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കുന്നതിനായി എന്തെല്ലാം അനുബന്ധ സൗകര്യങ്ങളാണ് ആവശ്യമായിട്ടുള്ളത്; ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാമോ?
1276.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ഇതിന്റെ മാര്‍ഗ്ഗരേഖയും നടപടിക്രമങ്ങളും വിശദമാക്കാമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥയിലുള്ള കളിസ്ഥലങ്ങളുടെ നവീകരണവും വികസനവും ഈ പദ്ധതിയിലൂടെ സാധ്യമാക്കാന്‍ കഴിയുമോ; ചുരുങ്ങിയത് എത്ര വിസ്തീര്‍ണ്ണമുള്ള കളിസ്ഥലങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുക്കാറുള്ളതെന്ന് അറിയിക്കാമോ;
( സി )
എത്ര തുകയാണ് ഓരോ കളിക്കളങ്ങളുടെയും വികസനത്തിനായി അനുവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിനായുള്ള പദ്ധതി ഏത് ഏജന്‍സി വഴിയാണ് സമര്‍പ്പിക്കേണ്ടതെന്നും വ്യക്തമാക്കാമോ?
1277.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ ആധുനിക രീതിയിലുള്ള കളിസ്ഥലങ്ങളില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള മണ്ണംങ്കുഴി സ്റ്റേഡിയം ആധുനിക രീതിയില്‍ നവീകരിക്കുന്നതിനു നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1278.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
മാവേലിക്കര തഴക്കരയിലെ പഴഞ്ചിറക്കുളം നവീകരിച്ച് നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കാൻ നടപടി സ്വീകരിക്കുമോ; ഇതിനാവശ്യമായ തുക അനുവദിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തിലെ ചാരുമ്മൂട് കേന്ദ്രമാക്കി ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1279.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്ന പാറശ്ശാല മണ്ഡലത്തിലെ ആനാവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റേഡിയം നവീകരണത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
രണ്ടാംഘട്ട പ്രവൃത്തികൾക്കായി 2020-21 വര്‍ഷത്തെ ബഡ്ജറ്റ് മറുപടി പ്രസംഗത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെ ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നതിന്മേല്‍ കായിക വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1280.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ 15.83 കോടി രൂപയുടെ കിഫ്ബി അംഗീകാരം ലഭ്യമായിട്ടുള്ള ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയത്തിന്റെ ടെണ്ടർ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ടെണ്ടര്‍ നടപടികളില്‍ എത്ര പേര്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിലാര്‍ക്കാണ് പ്രവൃത്തിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
ടെണ്ടര്‍ നടപടികള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്‍കി സ്റ്റേഡിയ നിര്‍മ്മാണം ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ?
1281.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിലെ അരീക്കോട് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
ഈ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കായിക യുവജനകാര്യ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
സ്റ്റേഡിയത്തില്‍ സിന്തറ്റിക് ഫുട്ബോൾ ടര്‍ഫ് പദ്ധതിക്കു പകരമായി സ്വാഭാവിക പുല്‍ത്തകിടിയും ജലസേചന സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
എങ്കില്‍ മണ്ഡലത്തിന്റെ സമഗ്ര കായിക വികസനത്തിന്റെ ഭാഗമായി ഈ പ്രവ‍ൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1282.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ കായിക വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പരിശീലനം നടത്തുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലോ സ്വകാര്യ ഉടമസ്ഥതയിലോ സ്റ്റേഡിയം ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ വിഷയത്തിന് പരിഹാരം കാണുന്നതിനായി നെന്മാറ ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ മിനിസ്റ്റേഡിയം അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1283.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാർ നിർമ്മിച്ച /നിർമ്മാണം ആരംഭിച്ച മള്‍ട്ടി പര്‍പ്പസ്/ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ഏതെല്ലാമാണ്; വിശദാംശങ്ങൾ നൽകാമോ; ഓരോ സ്റ്റേഡിയത്തിനും ചെലവാക്കുന്ന തുക എത്രയാണെന്ന് അറിയിക്കുമോ?
1284.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഹരിപ്പാട് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ സ്റ്റേഡിയം നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1285.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതില്‍ എത്ര എണ്ണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്;
( സി )
കേന്ദ്ര സര്‍ക്കാര്‍ പ്രോജക്ടായ ഖേലോ ഇന്ത്യയില്‍ സ്ഥല പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ച കാസര്‍ഗോഡ് ജില്ലയിലെ കുണ്ടംകുഴി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രോജക്ട് ടി പദ്ധതിയില്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ഇല്ലെങ്കില്‍ അനുമതിക്കായി സമര്‍പ്പിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
1286.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള സ്റ്റേഡിയങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളവയുടെ വിവരം ലഭ്യമാക്കാമോ;
( ബി )
ഇനിയും നിര്‍മ്മാണം ആരംഭിക്കാന്‍ കഴി‍ഞ്ഞിട്ടില്ലാത്തവയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ച് വിശദമാക്കാമോ?
1287.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മൈല്‍ പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
എത്ര പേര്‍ ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആര്‍ക്കാണ് ടെണ്ടര്‍ നല്‍കിയിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
സ്റ്റേഡിയം നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;
( ഇ )
സ്റ്റേഡിയം നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1288.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് നടക്കാവ് വലിയ കൊവ്വല്‍ മൈതാനിയില്‍ കിഫ്ബി ഫണ്ട് വഴി പണി ആരംഭിച്ച എം.ആര്‍.സി. കൃഷ്ണന്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തില്‍ നേരത്തേ ഉണ്ടായിരുന്നതും ഇപ്പോൾ ജീര്‍ണ്ണാവസ്ഥയിലുള്ളതുമായ ഇലവന്‍സ് ടര്‍ഫ് ഗ്രൗണ്ട് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിക്കുമോ?
1289.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു കളിസ്ഥലം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളിൽ കളിസ്ഥലത്തിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം വാങ്ങുന്നതിന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ സ്ഥലമില്ലെങ്കിൽ മറ്റു വകുപ്പുകളുടെ ഉപയോഗശൂന്യമായ സ്ഥലത്ത് വകുപ്പുതല ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കളിസ്ഥലം നിർമ്മിക്കുന്നതിന് പ്രത്യേക പരിഗണന നൽകുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1290.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ ഇരുമ്പിളിയം ഗ്രാമപഞ്ചായത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത സ്റ്റേഡിയം ഈ വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1291.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ചുവർഷം നടപ്പിലാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്റ്റേഡിയം നിർമ്മിക്കാനും നിലവിലുള്ള സ്റ്റേഡിയം നവീകരിക്കാനും കായികവകുപ്പ് ഏതെല്ലാം സഹായങ്ങളാണ് നൽകുന്നതെന്നും ഇതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും അപേക്ഷിക്കേണ്ട രീതിയും വ്യക്തമാക്കാമോ;
( ഡി )
കായിക വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്തുകളിലും നഗരസഭകളിലും നിർമ്മിച്ച എത്ര സ്റ്റേഡിയങ്ങൾ ഉണ്ടെന്ന് പേരുൾപ്പെടെ ജില്ല തിരിച്ച് വ്യക്തമാക്കാമോ; കായികവകുപ്പിൽ നിന്നുള്ള സഹായം കൂടാതെ മറ്റേതെല്ലാം സഹായങ്ങൾ ഈ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1292.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യനാട് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സ്റ്റേഡിയവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ എന്ന് ആരംഭിക്കുമെന്ന് അറിയിക്കാമോ;
( സി )
പയ്യനാട് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നെഹ്റു ട്രോഫി അടക്കമുള്ള ദേശീയ, അന്തര്‍ ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1293.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
വസ്തു സംബന്ധമായ എല്ലാ നടപടികളും ആലപ്പുഴ നഗരസഭ പൂര്‍ത്തീകരിച്ചിട്ടും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
എന്തൊക്കെ നിര്‍മ്മാണങ്ങളാണ് ഇതില്‍ വിഭാവനം ചെയ്തിട്ടുള്ളത്; നിര്‍മ്മാണച്ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്; അടിയന്തരമായി സ്റ്റേഡിയം നിര്‍മ്മാണം ആരംഭിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1294.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ അനുവദിച്ച ഭരണിക്കാവ് ഗവ.യു.പി.എസ്.-ലെ സ്റ്റേഡിയം, കണ്ടല്ലൂര്‍ പഞ്ചായത്തിലെ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1295.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ 2020-21 വര്‍ഷത്തില്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരുത്തിയൂര്‍ സ്റ്റേഡിയത്തില്‍ കായിക വകുപ്പിലെ ഫയൽ നം. എ3/282/2020 പ്രകാരമുള്ള പ്രവൃത്തിയുടെ ഡി.പി.ആർ. പൂര്‍ത്തീകിരിച്ചിട്ടുണ്ടോ;
( ബി )
ഡി.പി.ആർ. പ്രകാരം ഏതൊക്കെ പ്രവൃത്തികളാണ് പരുത്തിയൂര്‍ സ്റ്റേഡിയത്തില്‍ ചെയ്യുന്നതെന്ന് വിശദമാക്കാമോ; നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിനു ആരെയാണ് ചുമതലപ്പെടുത്തിയതെന്ന് വിശദമാക്കാമോ?
1296.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മികവ് തെളിയിച്ച കായിക താരങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ എത്ര കായിക താരങ്ങള്‍ക്ക് തൊഴില്‍ നൽകിയെന്ന വിശദാംശം നൽകാമോ?
1297.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ എത്ര കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വിവിധ തസ്തികകളില്‍ ജോലി നല്‍കിയിട്ടുണ്ടെന്നറിയിക്കാമോ; വിശദാംശം നൽകാമോ?
1298.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോമണ്‍വെല്‍ത്ത് ഗെയിംസ്, നാഷണല്‍ ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ മത്സര ഇനമായ നെറ്റ് ബോള്‍ കളിക്കാര്‍ക്ക് പി.എസ്.സി. നിയമനങ്ങളില്‍ അര്‍ഹമായ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പി.എസ്.സി. നിയമനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ള കായിക ഇനങ്ങളില്‍ നെറ്റ് ബോള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1299.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കായിക മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കായികതാരങ്ങളില്‍ തൊഴിലില്ലാത്തവരെ സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇവരിലെ മികച്ച കായികതാരങ്ങളിൽ തൊഴിലന്വേഷകരായി എത്രപേരുണ്ടെന്ന് വ്യക്തമാക്കുമോ; മികച്ച താരങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ നിയമനം നല്‍കുന്ന പദ്ധതി എപ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്;
( സി )
ഇവരില്‍ എത്ര പേർക്ക് തൊഴില്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചുവരുന്നു; ഇവര്‍ക്ക് എപ്പോള്‍ വിവിധ മേഖലകളില്‍ തൊഴില്‍ നല്കുമെന്ന് വ്യക്തമാക്കുമോ?
1300.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ലെ ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ എത്ര കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്; ഇവരില്‍ എത്ര പേര്‍ക്ക് ഇനി ജോലി നല്‍കാനുണ്ട്; വിശദവിവരം നല്‍കാമോ?
1301.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റേഡിയങ്ങളുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ കായിക പരിശീലനം നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കിൽ അത് കായിക താരങ്ങളുടെ കായികക്ഷമതയെ ദോഷകരമായി ബാധിക്കുവാന്‍ സാദ്ധ്യതയുണ്ടോ;
( ബി )
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരിശീലനം പുനരാരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1302.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ കയാക്കിംഗ്, യാച്ചിംഗ് ഉള്‍പ്പെടെയുള്ള കായിക വിഭാഗങ്ങളുടെ സാധ്യതകള്‍ കണക്കിലെടുത്ത് ഇവയുടെ വളര്‍ച്ചയ്ക്കാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1303.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി കായംകുളം കായലോരത്ത് പൂര്‍ത്തീകരിച്ച കായലോര ടൂറിസം കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി ഒരു ഓപ്പണ്‍ ജിംനേഷ്യം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1304.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക വകുപ്പ് മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
1305.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ പ്രവര്‍ത്തനം കോവിഡ് കാലത്ത്എത്രത്തോളം ഗുണപരമായി നടത്താന്‍ കഴിഞ്ഞുവെന്ന് വിശദീകരിക്കാമോ;
( ബി )
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലടയ്ക്കപ്പെട്ട ജനതയ്ക്ക് ടി. വി., നവമാധ്യമങ്ങള്‍ വഴി മാനസികമായ ഉണര്‍വ്വ് ലഭിക്കുന്നതിന് എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ കായിക വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
1306.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പാേര്‍ട്സ് ആക്ട് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ആക്ട് കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1307.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനായി സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോ;
( ബി )
വഖഫ് ബോര്‍ഡിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
1308.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. പി.വി.അൻവർ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വഖഫ് ബോര്‍ഡിലെ സി.ഇ.ഒ. നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
വഖഫ് വസ്തുവകകള്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കുന്നതിനും ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1309.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് - കണ്ണൂര്‍, കോയമ്പത്തൂര്‍ - മംഗലാപുരം തുടങ്ങിയ റൂട്ടുകളിലെ പാസഞ്ചര്‍ ട്രെയിനുകളുടെ നിലവിലുള്ള സ്റ്റോപ്പുകള്‍ എടുത്തു കളയുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നതിലൂടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ റൂട്ടിലെ പല ചെറു സ്റ്റേഷനുകളും നാമാവശേഷമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1310.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂരില്‍ നിന്ന് ആരംഭിക്കുന്ന രാജ്യ റാണി എക്സ്പ്രസ്സ് കൊച്ചുവേളിയില്‍ നിന്നും നീട്ടുന്നത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1311.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ റീജണൽ കാൻസർ സെന്ററിലേക്കുള്ള രോഗികൾ ഉൾപ്പെടയുള്ള യാത്രക്കാർ സ്ഥിരമായി ആശ്രയിക്കുന്ന നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കുമോ;
( ബി )
യാത്രക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ അനുകൂല നടപടികൾ സ്വീകരിക്കുമോ; പ്രസ്തുത ട്രെയിനിൽ കൂടുതൽ എ.സി., നോൺ എ. സി. കോച്ചുകള്‍ അനുവദിക്കുന്ന വിഷയം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമോയെന്ന് വ്യക്തമാക്കാമോ?
1312.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010-ല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ലാഭകരമാണെന്ന് കണ്ടെത്തിയ ഫെറോക്കില്‍ നിന്നും കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അങ്ങാടിപ്പുറം വരെയുള്ള റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമോയെന്ന് അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.