STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1663.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്ഥാപനങ്ങളിലെ ഗുണഭോക്തൃപട്ടിക തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ ഗുണഭോക്തൃപട്ടിക തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; എങ്കില്‍ അവ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം വിഭാഗക്കാരെയാണ് ഇതിന് പരിഗണിക്കുന്നതെന്ന് അറിയിക്കാമോ?
1664.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവിടെയുളള പാഴ്മരങ്ങള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വാല്യുവേഷന്‍ കൂട്ടി നിശ്ചയിക്കുന്നതിനാല്‍ മരങ്ങള്‍ ലേലത്തില്‍ പോകാതെ കെട്ടിട നിര്‍മ്മാണം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതെല്ലാം സ്കൂളുകളിലാണ് പ്രസ്തുത സാഹചര്യമുളളതെന്ന് വ്യക്തമാക്കാമോ;
( സി )
മേല്‍ സാഹചര്യം മറികടക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ?
1665.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാനുകൂല്യങ്ങൾ നേടിയെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്ന് ആക്ഷേപം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഗ്രാമീണ കുടുംബങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായുള്ള ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ;
( സി )
നിലവിലെ കോവിഡ് സാഹചര്യത്തില്‍ സര്‍വ്വേ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാല്‍ കേന്ദ്രാനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഇതു സംബന്ധിച്ചുള്ള കേന്ദ്രനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1666.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2019, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ എത്ര തെരുവുനായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ട്;
( ബി )
ഓരോ തദ്ദേശസ്വയംഭരണസ്ഥാപനവും തെരുവുനായ്ക്കളെ വന്ധ്യംകരിക്കുവാനായി 2019, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ എത്ര തുക വീതം നീക്കിവെച്ചിരുന്നു; ആയതില്‍ ഓരോ സ്ഥാപനവും ചെലവാക്കിയ തുക എത്ര;
( സി )
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം കൂടി വരുന്ന കാര്യം പരിശോധിക്കുമോ; വ്യക്തമാക്കുമോ?
1667.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ കെട്ടിട നിര്‍മ്മാണ സോഫ്റ്റ്‍വെയര്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്നറിയിക്കാമോ;
( സി )
ഓണ്‍ലൈന്‍ വഴി ഇത്തരം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
സ്വയം സാക്ഷ്യപ്പെടുത്തിയുള്ള പെര്‍മിറ്റിന്റെ റിവൈസ്ഡ് പെര്‍മിറ്റ്, കെട്ടിട നിര്‍മ്മാണ ക്രമവത്കരണം എന്നിവയ്ക്കുള്ള നടപടികള്‍ വ്യക്തമാക്കാമോ?
1668.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്തുകളിലെയും കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവയിലെയും ജനപ്രതിനിധികള്‍ക്ക് പ്രതിമാസം നല്‍കുന്ന ഓണറേറിയം എത്ര വീതമെന്ന് അറിയിക്കാമോ;
( ബി )
നിലവിലുള്ള ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടോ; വിശദമാക്കാമോ?
1669.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതിനായി തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ?
1670.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ലക്ഷ്യമിട്ടത്; ആയതില്‍ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചു; ഇതുവഴി എത്ര കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏതൊക്കെ വകുപ്പുകള്‍ ഏകോപിച്ചുകൊണ്ട് എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് നിലവിലെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
അതിക്രമങ്ങള്‍ക്ക് ഇരയായവരും നിരാലംബരുമായ സ്ത്രീകള്‍ക്ക് ലൈഫ് ഭവനപദ്ധതിയില്‍ മുന്‍ഗണന നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
എങ്കില്‍ ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം, ലിംഗപരമായ മറ്റ് അതിക്രമങ്ങള്‍, നിഷ്ഠൂരമായ കുറ്റകൃത്യം തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകളും കുട്ടികളും തുടങ്ങി ഇത്തരത്തില്‍ ചൂഷണത്തിന് വിധേയരായവരെകൂടി ലൈഫ് ഭവനപദ്ധതിയുടെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1671.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുകച്ചവടക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമാണോ; വെളിപ്പെടുത്തുമോ;
( ബി )
ഇത് നീതിആയോഗിന്റെ കണക്കിലുള്ള കേരളത്തിലെ തെരുവുകച്ചവടക്കാരുടെ എണ്ണവുമായി പൊരുത്തപ്പെടുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ തെരുവുകച്ചവടക്കാരുടെ എണ്ണം കുറഞ്ഞിരിക്കുന്നതിനാൽ കോവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന അര്‍ഹതപ്പെട്ട നിരവധി തെരുവുകച്ചവടക്കാര്‍ക്ക് കേന്ദ്ര പദ്ധതികളിലെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതായുളള പരാതി പരിഹരിക്കുന്നതിന് ഇവരുടെ ശരിയായ എണ്ണം നിര്‍ണയിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1672.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ തിരൂര്‍ നിയോജക മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ റോഡുകള്‍ ഏതൊക്കെയെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ?
1673.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് ഗ്രാമപഞ്ചായത്തിലെ എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്‍ടോപ്പ് നല്‍കുന്നതിന് സി.പി.ആര്‍.സി.എസ് പ്രകാരം ടെണ്ടര്‍ നടപടി സ്വീകരിച്ചതുമൂലം പല കുട്ടികള്‍ക്കും കോഴ്സ് കഴിഞ്ഞതിനു ശേഷം മാത്രമാണ് ലാപ്‍ടോപ്പുകള്‍ നല്‍കാന്‍ കഴിഞ്ഞതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ലാപ്‍ടോപ്പ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി 2021-22 വര്‍ഷത്തെ ലാപ്‍ടോപ്പുകള്‍ (സര്‍ക്കാര്‍ സ്പെസിഫിക്കേഷന്‍ പ്രകാരമുള്ളത്) ഓപ്പണ്‍ ടെണ്ടറിലൂടെ വാങ്ങുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1674.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അനുവദിച്ച റോഡുകള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?
1675.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയുടെ ഭൂമിയില്‍ ടൂറിസം വകുപ്പിന് ഒരു പദ്ധതി നടപ്പാക്കുന്നതിനായി പെര്‍മിസിവ് സാംങ്ഷന്‍ നല്‍കുന്നതു സംബന്ധിച്ച് RC1/14/2021/LSGD എന്ന നമ്പറില്‍ ഫയല്‍ ഉണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ടൂറിസം വകുപ്പിന് പദ്ധതി നടപ്പിലാക്കാന്‍ പെര്‍മിസിവ് സാംങ്ഷന്‍ നല്‍കുന്നതിന് മറ്റ് വകുപ്പുകളുടെ അഭിപ്രായം ആരായേണ്ടതുണ്ടോയെന്ന് വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത ഫയലിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ?
1676.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും ബാക്കിയുള്ളവ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണമെന്തെന്നും വിശദമാക്കുമോ?
1677.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.യുടെ പ്രത്യേക വികസനനിധി, ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികള്‍, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, റീബില്‍ഡ് കേരള, വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി എന്നിവയില്‍ ഉള്‍പ്പെടുത്തി കായംകുളം നഗരസഭ വഴി നടപ്പാക്കുന്ന പ്രവൃത്തികളുടെ 2017 മുതലുള്ള വിശദാംശങ്ങള്‍ (ഭരണാനുമതി ലഭിച്ച തീയതി, സാങ്കേതികാനുമതി ലഭിച്ച തീയതി, കരാര്‍ തീയതി, പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടിയിരുന്ന കാലാവധി അടക്കം), പ്രവൃത്തികളുടെ നിലവിലെ പുരോഗതി എന്നിവ വിശദമാക്കാമോ?
1678.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടിന്റെ കുറവ് മൂലം ക്ഷേമ സേവന മേഖലകളില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ ഇത്തരം പഞ്ചായത്തുകള്‍ക്ക് പ്രത്യേക സഹായനിധി രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;
( ബി )
ആറുകളില്‍ അടിഞ്ഞു കൂടി കിടക്കുന്ന ആറ്റ്മണല്‍ ലേലം ചെയ്തു നല്‍കുന്നതിന് കുട്ടനാട്ടിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?
1679.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ഡല ആസ്തി വികസനഫണ്ട്, പ്രത്യേക വികസനനിധി എന്നിവ വിനിയോഗിച്ച് കായംകുളം മണ്ഡലത്തിലെ ഭരണിക്കാവ്, ചെട്ടിക്കുളങ്ങര,പത്തിയൂര്‍, കൃഷ്ണപുരം, കണ്ടല്ലൂര്‍, ദേവികുളങ്ങര പഞ്ചായത്തുകളില്‍ 2017 മുതല്‍ നാളിതുവരെ ചെയ്ത പ്രവൃത്തികളുടെ പുരോഗതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
1680.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിങ്കല്ലിന്റെ ലഭ്യതക്കുറവ് മൂലം അരുവിക്കര മണ്ഡലത്തിലെ എല്‍.എസ്.ജി.ഡി. മരാമത്ത് പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഈ സാഹചര്യം മറികടക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1681.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നഗരസഭയിലെ നഗരസഭാ ജീവനക്കാരായ ശ്രീമതി രശ്മി (ഓവര്‍സിയര്‍ ഗ്രേഡ് 3), ശ്രീമതി ശില്‍പ (ഓവര്‍സിയര്‍ ഗ്രേഡ് 3), ശ്രീ. ബിനോയ് (എച്ച്‌.ഐ. ഗ്രേഡ് 1) എന്നീ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും വീഴ്ചകളും ചൂണ്ടിക്കാട്ടി ഹരിപ്പാട് നഗരസഭാചെയര്‍മാന്‍ നല്‍കിയ കത്തിന്‍മേ‍‍‍ല്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവര്‍ക്കു പകരം കാര്യക്ഷമതയുള്ള ജീവനക്കാരെ ഹരിപ്പാട് നഗരസഭയില്‍ അടിയന്തിരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
നഗരസഭാ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്ന പ്രസ്തുത ജീവനക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1682.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണവകുപ്പ് മുഖേന ഹരിപ്പാട് മണ്ഡലത്തില്‍ നടന്നുവരുന്ന വിവിധ റോഡ് പ്രവൃത്തികളുടെ വിശദാംശങ്ങള്‍, നിര്‍വ്വഹണ പുരോഗതി, ഈ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികള്‍, ഇനി ടെണ്ടര്‍ ചെയ്യാനുള്ള പ്രവൃത്തികള്‍ എന്നിവ അറിയിക്കാമോ?
1683.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കരുവാറ്റ പഞ്ചായത്തില്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിരുന്ന എസ്എന്‍ കടവ് - ആശാട്ടിമുക്ക് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1684.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ടെയ്‍ക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും അവ ഏതൊക്കെ പഞ്ചായത്തുകളിലാണെന്നും അറിയിക്കാമോ?
1685.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. എല്‍. എ. ആസ്തിവികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ മുഖേന തദ്ദേശസ്വയംഭരണ എഞ്ചിനിയറിംഗ് വിഭാഗം ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ചിരിക്കുന്ന തുക, നിലവിലെ സ്ഥിതി എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ?
1686.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം മണലൂര്‍ മണ്ഡലത്തില്‍ അനുവദിച്ച റോഡുകളുടെ പട്ടിക നല്‍കാമോ;
( ബി )
പ്രസ്തുത ഓരോ റോഡിനും അനുവദിച്ച തുക എത്രയാണെന്നും, ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും, ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പ്രസ്തുത പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?
1687.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന് 2019-20 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍ (അനുബന്ധം 2 വാല്യം 11) തുക വകയിരുത്തുകയും വകുപ്പ് ഭരണാനുമതി നൽകുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഗ്രൗണ്ടിന്റെ നിര്‍മ്മാണത്തിന് വകുപ്പും എഞ്ചിനീയറിംഗ് വിഭാഗവും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1688.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി, റീബില്‍ഡ് കേരള പദ്ധതി എന്നിവ പ്രകാരം വിവിധ ഘട്ടങ്ങളിലായി ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും ആയതിലേയ്ക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുള്ള കരാറുകാര്‍ക്ക് ബില്‍ തുക മാറി കിട്ടുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
1689.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി തട്ടിപ്പു നടന്നുവെന്ന ആരോപണത്തിന്മേല്‍ കുറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;
( ബി )
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോറികള്‍ക്ക് വാടകയിനത്തില്‍ ഉള്‍പ്പെടെ വലിയ തുക നല്‍കിയെന്ന ആരോപണത്തിന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വകുപ്പുതല വിജിലന്‍സ് അന്വേഷണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ ?
1690.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ ഏതൊക്കെയെന്നും പ്രസ്തുത സ്ഥലങ്ങളുടെ വിസ്തൃതി എത്രയെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് അറിയിക്കാമോ?
1691.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവ.പോളിടെക്നിക് കോളേജിനായി കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയില്‍ നിന്നും അധികമുളള സ്ഥലം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ച് നല്‍കുന്നതിന് 6/5/2021-ന് രേഖകള്‍ സഹിതമുള്ള പ്രോപ്പോസല്‍ കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ പ്രൊപ്പോസല്‍ നല്‍കാത്തതു കാരണം ഫയലില്‍ തീരുമാനമെടുക്കുവാൻ വർഷങ്ങളായി ഉണ്ടായിരിക്കുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത കാലതാമസം വകുപ്പിലെ ആരുടെ ഭാഗത്തു നിന്നുള്ളതാണെന്ന് വ്യക്തമാക്കാമോ;
( സി )
2017-ല്‍ തുടങ്ങിയ ഫയലിലെ കാലതാമസം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
1692.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 2016 മുതല്‍ എം.എൽ.എ.യുടെ പ്രത്യേക വികസനനിധി വിനിയോഗിച്ച് കമ്പ്യൂട്ടര്‍, ലാപ്‍ടോപ്പുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും പ്രസ്തുത ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടോ; എങ്കില്‍ അവ ഏതൊക്കെയാണെന്നും വിതരണം ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
1693.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന പഠന മുറി നിർമ്മാണത്തിന് അനുവദിക്കുന്ന തുകയിൽ ഈ വിഭാഗങ്ങളുടെ സാമ്പത്തിക പശ്ചാത്തലം കണക്കിലെടുക്കാതെ അവസാന ഗഡുവായ എഴുപത്തിയയ്യായിരം രൂപ അനുവദിക്കുന്നതിന് മുൻകൂറായി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കണം എന്ന വ്യവസ്ഥ കാരണം പ്രസ്തുത നിർമ്മാണം പൂർത്തീകരിക്കാനാകാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
4 ലക്ഷം രൂപ, 6 ലക്ഷം രൂപ നിരക്കിലുള്ള ലൈഫ് ഭവന നിർമ്മാണ പദ്ധതിയില്‍ ധനസഹായം അനുവദിക്കുന്നതിന് അവസാന ഗഡു ഉൾപ്പെടെ ഒരു ഘട്ടത്തിലും അസിസ്റ്റന്റ് എഞ്ചിനീയറുടെ വാലുവേഷൻ വേണ്ടെന്നിരിക്കെ,കേവലം രണ്ട് ലക്ഷം രൂപ നിരക്കിലുള്ള പഠനമുറി നിർമ്മാണ ധനസഹായം അനുവദിക്കുന്നതിന് ആദ്യ ഗഡുവിനെ തുടർന്നുള്ള രണ്ട് ഘട്ടങ്ങളിലും അസിസ്റ്റന്റ് എഞ്ചിനീയറുടെ വാലുവേഷന്റെ അടിസ്ഥാനത്തിലേ പിന്നീടുള്ള രണ്ട് ഗഡു തുകകൾ അനുവദിക്കൂ എന്ന് സർക്കാർ 28/01/2020 ലെ 221/2020/തസ്വഭവ. ഉത്തരവിലൂടെ നിഷ്കർഷിച്ചിട്ടുണ്ടോ ; വിശദമാക്കാമോ?
1694.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വഴിതടസ്സമുള്ളതും അപകടഭീഷണി ഉള്ളതുമായ എത്ര ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ ഉണ്ട്;
( ബി )
പ്രസ്തുത ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുടെ അപേക്ഷകളിൽ ഏതെങ്കിലും തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കാമോ?
1695.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തില്‍ വന്‍ കുറവ് സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; നികുതിയും ലൈസന്‍സ് ഫീസും അടയ്ക്കുന്നതിന് സമയപരിധി നീട്ടി നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ദൈനംദിന പ്രവര്‍ത്തനത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതു പരിഹരിക്കുന്നതിലേയ്ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സില്ലാതെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവ‍ര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാ തലത്തില്‍ പ്രത്യേക സ്ക്വാഡിനെ നിയമിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
1696.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി, ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രളയത്തില്‍ നശിച്ച ഏതെല്ലാം റോഡുകളുടെ പുനരുദ്ധാരണ-നവീകരണ പ്രവൃത്തികള്‍ക്കാണ് മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( സി )
ഇനിയും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദീകരിക്കുമോ?
1697.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ ഓരോന്നിലും എത്ര ഫ്ലാറ്റുകള്‍ ഉണ്ടായിരുന്നു; ഈ ഓരോ ഫ്ലാറ്റിന്റെയും അവയുടെ ഉടമസ്ഥരുടെയും വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
ഫ്ലാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് ആര്‍ക്കെല്ലാം എത്ര തുക വീതം നഷ്ട പരിഹാരം നല്‍കിയെന്നും അവരുടെ ഫ്ലാറ്റിന്റെ വിശദവിവരങ്ങളും ലഭ്യമാക്കുമോ;
( സി )
യഥാര്‍ത്ഥ ഉടമസ്ഥര്‍ ഇല്ലാത്ത എത്ര ഫ്ലാറ്റുകള്‍ ഓരോ സമുച്ചയത്തിലും ഉണ്ടായിരുന്നു എന്നും അവ ഏതെല്ലാമെന്നുമുള്ള വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
ഇപ്രകാരം യഥാര്‍ത്ഥ ഉടമസ്ഥര്‍ ഇല്ലാത്ത എത്ര ഫ്ലാറ്റുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും അത് ആര്‍ക്കെല്ലാം എത്ര തുക വീതമാണ് നല്‍കിയതെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ?
1698.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മലമ്പുഴ മണ്ഡലത്തില്‍ ആകെ എത്ര പദ്ധതികളാണ് അനുവദി ച്ചതെന്നും അവയ്ക്ക് ആകെ എത്ര തുകയാണ് അനുവദിച്ചതെന്നും അറിയിക്കാമോ;
( ബി )
മലമ്പുഴ മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട എല്ലാ പദ്ധതികളുടെയും പേരും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
1699.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;
( ബി )
ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പുരോഗതിയുടെ വിശദാംശം വ്യക്തമാക്കാമോ;
( സി )
ലൈഫ് പദ്ധതിയിൽ പുതിയ അപേക്ഷകര്‍ക്ക് വീട് ലഭ്യമാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1700.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ കോർപറേഷനിൽ സി.എം.എല്‍.ആര്‍.ആര്‍.പി. (Chief Minister's Local Road Rebuild Project) ഇനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എത്ര റോഡുകൾ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1701.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയായി ഉയര്‍ത്തിയിട്ടുണ്ടോ;
( ബി )
ഒന്നാം ഗ്രേഡ് നഗരസഭയ്ക്ക് അനുവദിക്കുന്ന തസ്തികകള്‍ പയ്യന്നൂര്‍ നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കിൽ ആയത് അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1702.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് 1999 മുതല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട ഭൂരിഭാഗം സേവനങ്ങളും ഇപ്പോഴും ഓണ്‍ലൈനായി ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ സമയബന്ധിതമായും പൂര്‍ണ്ണമായും ആയത് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
1703.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ നിലപാട് വിശദമാക്കാമോ?
1704.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന പൊതുശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതുവരെ എത്ര പൊതുശുചിമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
1705.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫലപ്രദമായ മാലിന്യനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
ജൈവ-അജൈവ മാലിന്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
റസിഡന്‍സ് അസോസിയേഷനുകളെയും ജനകീയ സമിതികളെയും ഇതര സംഘടനകളെയും ഫലപ്രദമായ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗപ്രദമാക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കുമോ; വിശദമാക്കുമോ;
( ഡി )
തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി മാലിന്യനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1706.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്തു നാളിതുവരെ എത്ര കോവിഡ് മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത് എന്നതിന്റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1707.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ കോട്ടുകാല്‍ ഗ്രാമപഞ്ചായത്തില്‍ 2014‌-15 വര്‍ഷത്തില്‍ ലോക ബാങ്ക് നല്‍കിയ തുക വിനിയോഗിച്ച് ആരംഭിച്ച മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം തുടര്‍ വര്‍ഷങ്ങളില്‍ പ്രസ്തുത ധനസഹായം നിര്‍ത്തിയതോടെ മുടങ്ങിയിരിക്കുകയാണോ;
( ബി )
എങ്കില്‍ ആകെ അടങ്കല്‍ തുകയായ 3.25 കോടിയില്‍ 1.06 കോടി ചെലവഴിച്ച പ്രസ്തുത പ്രവൃത്തിയില്‍ ബാക്കി തുക സര്‍ക്കാര്‍ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1708.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് 2020 -ല്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര പുതിയ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
2020-ല്‍ സ്വീകരിച്ച അപേക്ഷകളിന്‍മേല്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുവരെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി വഴി നല്‍കിയ വീടുകളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
1709.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എഞ്ചിനിയറിംഗ് വിംഗില്‍ എത്ര തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെന്ന് ജില്ലകള്‍ തിരിച്ചും തസ്തികകള്‍ തിരിച്ചും വ്യക്തമാക്കാമോ;
( ബി )
തസ്തികകളിലെ ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1710.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എത്ര പഞ്ചായത്ത്-നഗരസഭ ഓഫീസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ഓഫീസുകളില്‍ ഏതെല്ലാം വിഭാഗങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാഗങ്ങളില്‍ ഓരോന്നിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം പഞ്ചായത്ത്-നഗരസഭ തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
ഈ ജീവനക്കാരുടെ എണ്ണം പര്യാപ്തമാണോ എന്നും ഇനി എത്ര ജീവനക്കാരുടെ ആവശ്യമുണ്ടെന്നും വ്യക്തമാക്കാമോ;
( ഇ )
ഓരോ വിഭാഗത്തിലും അനുവദിച്ച തസ്തികകള്‍ എത്ര വീതമാണെന്നും ആയതില്‍ ഒഴിഞ്ഞു കിടക്കുന്നത് ഏതൊക്കെയാണെന്നും എത്രകാലമായി ഒഴിഞ്ഞു കിടക്കുവെന്നും പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കാമോ;
( എഫ് )
കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത്, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് , കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളില്‍ എത്ര തസ്തികകള്‍ എത്രകാലമായി ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
1711.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്ത് വകുപ്പില്‍ നിലവിലുളള ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച് നല്‍കാമോ;
( ബി )
2023 മെയ് മാസം വരെ പഞ്ചായത്ത് വകുപ്പില്‍ വിരമിക്കുന്ന ജീവനക്കാരുടെ വിവരം ജില്ലാ അടിസ്ഥാനത്തില്‍ നല്‍കാമോ;
( സി )
ജോലിഭാരം കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
വളളിക്കുന്ന് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്; അവ നികത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1712.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നൂറിലധികം പഞ്ചായത്തുകളില്‍ സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1713.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ എഞ്ചിനീയര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും ഒഴിവുകള്‍ ഉളളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിനും ഇവര്‍ക്ക് ആവശ്യമായ ട്രെയിനിംഗ് നല്കി‍ കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 മാസമായി അസി. എഞ്ചിനീയര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ അടിയന്തരമായി അസി.എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1714.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട ഗ്രാമീണകുടുംബങ്ങളെ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഈസ് ഓഫ് ലിവിങ് സര്‍വ്വേ പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി എന്നാണ്; സംസ്ഥാനത്ത് ഈ സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം എത്ര മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്;
( ബി )
കേരളത്തില്‍ പ്രസ്തുത സര്‍വ്വേ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ആരംഭിച്ചത്;
( സി )
ഭൂരിഭാഗം സംസ്ഥാനങ്ങളും സര്‍വ്വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കേരളത്തില്‍ സര്‍വ്വേ ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ഡി )
പരിമിതമായ സമയപരിധിക്കുള്ളില്‍ അശാസ്ത്രീയമായി സര്‍വ്വേ പൂര്‍ത്തിയാക്കിയാൽ അര്‍ഹരായ നിരവധി പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1715.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരകാര്യ വകുപ്പില്‍ നിലവിലുള്ള സീനിയര്‍ ക്ലാര്‍ക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുമോ; പ്രസ്തുത ലിസ്റ്റ് 2021 മേയ് മാസം വരെയുള്ള റിട്ടയര്‍മെന്റിനും പ്രമോഷനും ശേഷവും പുതുക്കിയിറക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
2021 ആഗസ്റ്റ് മുതല്‍ 2022 മെയ് വരെ പ്രസ്തുത വകുപ്പില്‍ റവന്യൂ ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍, റവന്യൂ ഓഫീസര്‍ ഗ്രേഡ്-1 &2 , ഡെപ്യുട്ടി സെക്രട്ടറി, സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍ നിന്നുമുള്ള റിട്ടയർമെന്റ് ഒഴിവുകളും മറ്റൊഴിവുകളും എത്രയെന്നു ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പിനെ പൊതു സര്‍വ്വീസാക്കി മാറ്റുന്നതിന് ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണം വ്യക്തമാക്കുമോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1716.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് താലൂക്കില്‍ എക്സൈസ് വകുപ്പിന്റെ വിവിധ ഓഫീസുകള്‍ക്കായി സ്ഥലം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത താലൂക്കില്‍ എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1717.
ശ്രീ കെ ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ കടത്ത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി എക്സൈസ് ചെക്ക്പോസ്റ്റുകള്‍ ആധുനികവത്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രാദേശിക തലത്തില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജനപ്രതിനിധികള്‍ അദ്ധ്യക്ഷന്മാരായി സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1718.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് വിഭജിച്ച്‌ വടക്കാഞ്ചേരി കേന്ദ്രമായി പുതിയ ഓഫീസ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
1719.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യഷാപ്പുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കുന്നതിനുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തത് തിരിച്ച് അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തന്നെ നല്‍കി അധികാരം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1720.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഞ്ചാവ് കൈവശം വയ്ക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ലഹരിമരുന്നിന് അടിമപ്പെടുന്നത് നിരുത്സാഹപ്പെടുത്താന്‍ ഏതെല്ലാം രീതിയിലുള്ള ബോധവത്കരണ പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് വിശദീകരിക്കുമോ?
1721.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നഗരകേന്ദ്രീകൃതമായി കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പ്രതിരോധിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
തലസ്ഥാന നഗരം കഞ്ചാവിന്റെ ഹബ്ബ് ആയി മാറിയിരിക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി വെളിപ്പെടുത്തുമോ;
( സി )
നഗരങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് ഇറക്കുമതി ചെയ്ത് വികേന്ദ്രീകൃതമായി വിറ്റഴിക്കുന്നത് തടയാന്‍ കഴിയാത്തത് എക്സൈസ് സംവിധാനം വേണ്ടത്ര ശക്തമല്ലാത്തതിനാലാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( ഡി )
ആന്ധ്ര, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എക്സൈസ് ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ എന്നും ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?
1722.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളില്‍ എക്സൈസ് വകുപ്പിന്റെ സബ് ഡിവിഷന്‍, റേഞ്ച് ഓഫീസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത താലൂക്കുകളില്‍ എക്സൈസ് വകുപ്പിന്റെ സബ് ഡിവിഷന്‍, റേഞ്ച് ഓഫീസുകള്‍ എപ്പോള്‍ അനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1723.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ എക്സൈസ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായുള്ള ഭൂമി എക്സൈസ് വകുപ്പിന് കൈമാറി കിട്ടിയിട്ടുണ്ടോ; നിലവിലെ സ്ഥിതി വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.