STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1864.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
നിയമങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിന് നിയമ വകുപ്പ് നിലവില്‍ സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ ക്രോഡീകരിച്ച നിയമങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
1865.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമനിര്‍മ്മാണം നടന്നിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിന്റെ പേരില്‍ നടപ്പിലാക്കാന്‍ കഴിയാത്ത എത്ര നിയമങ്ങളുണ്ടെന്നും അത് ഏതെക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമങ്ങള്‍ നടപ്പിലാക്കാന്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
1866.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ വിവാദമായ മരംമുറി ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച് നിയമവകുപ്പിന്റെ ഉപദേശം റവന്യൂ വകുപ്പ് തേടിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;
( ബി )
ഇത് സംബന്ധിച്ചുള്ള ഫയല്‍ റവന്യൂ വകുപ്പില്‍ നിന്നും നിയമവകുപ്പിന് ലഭിച്ചത് എന്നാണെന്നും പ്രസ്തുത ഫയല്‍ പരിശോധനയ്ക്കു ശേഷം തിരികെ റവന്യൂ വകുപ്പിന് നല്‍കിയത് എന്നാണ് എന്നതിന്റെയും വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത ഫയല്‍ റവന്യൂ വകുപ്പിന് തിരികെ നല്‍കുവാന്‍ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണ് എന്നതിന്റെ വിശദവിവരം ലഭ്യമാക്കുമോ?
1867.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കരകൗശല വികസന കോര്‍പ്പറേഷന് കേന്ദ്ര കരകൗശല കമ്മീഷണറേറ്റില്‍ നിന്നും 2015-16 മുതല്‍ 2020-21 വരെ ഓരോ വര്‍ഷവും ഗ്രാന്റ് ആയി ലഭിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; ഓരോ വര്‍ഷവും കോര്‍പ്പറേഷന് എത്ര തുകയുടെ പദ്ധതികള്‍ അനുവദിച്ചുവെന്നും പ്രസ്തുത പദ്ധതികള്‍ അനുവദിച്ചുകൊണ്ടുള്ള അനുമതി ഉത്തരവുകളുടെ പകര്‍പ്പുകളും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ കേരള കരകൗശല വികസന കോര്‍പ്പറേഷന് കേന്ദ്ര കരകൗശല കമ്മീഷണറേറ്റില്‍ നിന്നും ഓരോ വര്‍ഷവും എത്ര തുകയുടെ പദ്ധതികള്‍ അനുവദിച്ചുവെന്നും, എത്ര തുക കോര്‍പ്പറേഷന് ലഭിച്ചുവെന്നും എത്ര തുക ഓരോ വര്‍ഷവും ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
ഐ. ഡി. പി. എച്ച്. എന്ന പ്രത്യേക കേന്ദ്ര പദ്ധതിപ്രകാരം 2015-16 ല്‍ കേരള കരകൗശല വികസന കോര്‍പ്പറേഷന് ഗ്രാന്റ് ആയി കേന്ദ്ര കരകൗശല കമ്മീഷണറേറ്റില്‍ നിന്നും അനുവദിച്ച 29.20 കോടി രൂപയുടെ (25.15 +4.055) പദ്ധതിയില്‍ നിന്നും എത്ര കോടി രൂപയുടെ പദ്ധതികള്‍ ഓരോ വര്‍ഷവും കോര്‍പ്പറേഷന്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കുമോ;
( ഡി )
ആദ്യ ഗഡുവായി അനുവദിച്ച 9.09 കോടി രൂപയുടെ കേന്ദ്ര പദ്ധതി നടപ്പിലാക്കി ധന വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി സമര്‍പ്പിക്കാത്തതു മൂലം തുടര്‍ന്ന് ലഭ്യമാകേണ്ടിയിരുന്ന 20.11 കോടി രൂപയുടെ ഗ്രാന്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ 20.11 കോടി രൂപയുടെ ഗ്രാന്റ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത കേന്ദ്ര പദ്ധതി തുടര്‍ന്ന് നടപ്പിലാക്കാനായി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത പദ്ധതി പ്രകാരം 10000 കരകൗശല തൊഴിലാളികള്‍ക്ക് 10000 രൂപയുടെ പണിയായുധങ്ങള്‍ സൗജന്യമായി നല്‍കാമെന്നിരിക്കെ, 2016‌-17 മുതല്‍ 2020 - 21 വരെ ഓരോ വര്‍ഷവും എത്ര കരകൗശല തൊഴിലാളികള്‍ക്ക് പണിയായുധങ്ങള്‍ സൗജന്യമായി നല്‍കിയെന്ന് വ്യക്തമാക്കുമോ;
( ജി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര പൊതുസേവനകേന്ദ്രങ്ങള്‍ അനുവദിച്ചുവെന്നും, അവ ഏതൊക്കെ സ്ഥലങ്ങളിലാണെന്നും ഏതെല്ലാം പൊതുസേവനകേന്ദ്രങ്ങള്‍ ഉത്ഘാടനം ചെയ്തുവെന്നും ഏതൊക്കെ പൊതുസേവനകേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഓരോ പെതുസേവനകേന്ദ്രത്തിനും എത്ര തുക ചെലവഴിച്ചുവെന്നും, വ്യക്തമാക്കുമോ?
1868.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന വ്യവസായ സഹകരണ സംഘങ്ങള്‍ക്കായി എന്തെങ്കിലും പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കാന്‍ വകുപ്പ് ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ എത്ര വ്യവസായ സഹകരണ സംഘങ്ങളാണ് നിലവിലുള്ളത്;ഇവയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( സി )
പ്രവര്‍ത്തനം നിലച്ചതോ അടച്ചു പൂട്ടേണ്ടി വന്നതോ ആയ വ്യവസായ സഹകരണ സംഘങ്ങള്‍ തുറന്ന് പ്രവ‍ര്‍ത്തിപ്പിക്കാന്‍ സഹായമാവശ്യപ്പെട്ട് സഹകരണ സംഘങ്ങള്‍ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
1869.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിഡ്കോ ടൂള്‍ റൂം ജീവനക്കാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടൂള്‍ റൂം ജീവനക്കാരുടെ ഇന്‍ക്രിമെന്റ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ടൂള്‍ റൂം ജീവനക്കാരുടെ നാളിതുവരെ തടഞ്ഞുവെച്ച വാര്‍ഷിക ഇന്‍ക്രിമെന്റ് സിഡ്കോ അനുവദിച്ചു നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടൂള്‍ റൂം ജീവനക്കാര്‍ക്ക് നാളിതുവരെ തടഞ്ഞുവെച്ച വാര്‍ഷിക ഇന്‍ക്രിമെന്റ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ ?
1870.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവിലുണ്ട് എന്നും അവ ഏതൊക്കെയെന്നും അറിയിക്കാമോ;
( ബി )
ഇവയില്‍ എത്ര സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയിക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ വേണ്ടി സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ഡി )
കേന്ദ്രസര്‍ക്കാരിന്റെ ഡിസ് ഇന്‍വെസ്റ്റ്മെന്റ് നയം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മോശമായി ബാധിച്ചിട്ടുണ്ടോ;
( ഇ )
കോവിഡ് പ്രതിസന്ധി കാരണം പ്രയാസത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
1871.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷമായി ആറാലുംമൂട് കേരളാ ആട്ടോ മൊബയില്‍സിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയില്‍ ബാങ്ക്, ട്രഷറി അക്കൗണ്ടുകള്‍ എന്നിവ ഇ. പി.എഫ്. അതോറിറ്റി സ്ഥിരമായി അറ്റാച്ച് ചെയ്തു തുക വസൂല്‍ ആക്കുന്ന നടപടിക്ക് ശാശ്വതമായ പരിഹാരത്തിന് ഏന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;
( ബി )
കമ്പനിയിലെ നിയമനത്തിനെതിരെ ചില ട്രേഡ് യൂണിയനുകള്‍ നല്‍കിയ കേസ് (നമ്പര്‍ WPC No.29015/20) കാരണവും ജീവനക്കാരുടെ കുറവ് കാരണവും കമ്പനിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയാത്ത അവസ്ഥയ്ക്ക് എന്ത് പരിഹാരം കാണാന്‍ കഴിയും എന്ന് വിശദമാക്കാമോ;
( സി )
വിരമിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസുകള്‍ കാരണം കമ്പനിയുടെ പ്രവര്‍ത്തനം നടക്കാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു എന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;
( ഡി )
കണ്ണൂരില്‍ ആരംഭിക്കുന്ന കെ. എ. എല്‍. ഫാക്ടറിയുടെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?
1872.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ആട്ടോമൊബയില്‍സില്‍ ഇലക്ട്രിക്ക് ആട്ടോകള്‍ ഡ്രൈവ് എവേയ് ചെയ്സിസായി വിപണനം നടത്താന്‍ തടസ്സങ്ങളുണ്ടോ; എത്രതരം ഡ്രൈവ് എവേയ് ചെയ്സ് മോഡലുകള്‍ വില്‍പ്പന നടത്താന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;
( ബി )
കേരള ആട്ടോമൊബയില്‍സില്‍ പുതിയതായി ആരംഭിക്കുന്ന ഏതൊക്കെ പദ്ധതികള്‍ക്കാണ് വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ ഇലക്ട്രിക്ക് വാഹന വിപണനവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ വായ്പ നല്‍കാത്തതിനാല്‍ ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
1873.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഉള്ള കെല്‍ട്രോണ്‍ യൂണിറ്റുകള്‍ നൂതന ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കാന്‍ ആലോചനയുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ പുതിയ ഉല്‍പാദന കേന്ദ്രങ്ങളായി കെല്‍ട്രോണ്‍ യൂണിറ്റുകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആലോചിക്കുന്നുണ്ടോ;വിശദമാക്കാമോ;
( സി )
ധാരാളം സ്ഥലം ലഭ്യമായിട്ടുള്ള കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ നന്തി കെല്‍ട്രോണ്‍ യൂണിറ്റിന്റെ വികസനത്തിന് ഇത്തരത്തില്‍ മുന്‍കൈയെടുക്കുമോയെന്ന് വ്യക്തമാക്കാമോ?
1874.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടിന്റെ വിനിയോഗം കാലാനുസൃതമായി പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ആരോഗ്യ മേഖലയ്ക്കും മാരക രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന സാധാരണക്കാര്‍ക്കും പ്രത്യേക പരിഗണന ലഭിയ്ക്കുന്ന വിധത്തില്‍ സി.എസ്.ആര്‍ ഫണ്ടിന്റെ വിനിയോഗം ക്രമീകരിക്കുമോയെന്ന് അറിയിക്കുമോ?
1875.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ആട്ടോ മൊബൈൽസിന്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും എഞ്ചിനീയർ , മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അഭാവവും കമ്പനിയെ തകര്‍ച്ചയിലേയ്ക്കു നയിക്കും എന്നതിനാല്‍ ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും എന്ന് വ്യക്തമാക്കമോ;
( ബി )
റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിന് വേണ്ടിയുള്ള ഇപ്പോഴത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;
( സി )
റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ജീവനക്കാരുടെ വിവരങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ; കുറവ് ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1876.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1877.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും തുടര്‍ നടപടി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
1878.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ ആട്ടോ മൊബയില്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോ വിപണനം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഏതൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
മൂന്ന് വര്‍ഷമായി കെ. എ. എല്‍. എല്ലാവിധ നടപടിക്രമങ്ങളിലൂടെ തുടങ്ങിവച്ച സംയുക്ത സംരംഭങ്ങളായ ഇലക്ട്രിക്കല്‍ ബസ് സ്വിസര്‍ലാന്‍ഡ് കമ്പനിയുമായി (ഹെസ്സ്) ചേര്‍ന്നുള്ള ഇലക്ട്രിക് ബസ് നിര്‍മ്മാണം, ജപ്പാന്‍ കമ്പനിയായ തോഷിബയുമായി ചേര്‍ന്നുള്ള ലിഥിയം ടൈറ്റാനിയം ബാറ്ററി നിര്‍മ്മാണം, ലോഡ്സ്മാര്‍ക്ക് ഇന്‍‍ഡസ്ട്രിസ‍ുമായി ചേര്‍ന്നുള്ള ഇലക്ട്രിക്ക് സ്കൂട്ടര്‍ നിര്‍മ്മാണം എന്നിവയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( സി )
ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ഏതൊക്കെത്തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചതെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1879.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങള്‍ക്ക് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റ് റിസര്‍ച്ച്, ലേബലിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് സഹായം നല്‍കുന്ന ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ഏതെങ്കിലും ഏജന്‍സിയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ ചുമതല നല്‍കാമോ എന്നറിയിക്കാമോ?
1880.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ വ്യാവസായിക നിക്ഷേപം കൊണ്ടുവരുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ;
( ബി )
വ്യവസായ മേഖല കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനും പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ ഫലപ്രദമാണോയെന്നും ഇതുവഴി എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ സംസ്ഥാനത്ത് ഇക്കാലയളവില്‍ ആരംഭിക്കാന്‍ കഴിഞ്ഞുവെന്നും വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതികള്‍ മുഖേന എത്ര രൂപയുടെ നിക്ഷേപവും എത്ര തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
1881.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക വികസനം ലക്ഷ്യം വച്ച് സംസ്ഥാനത്ത് ആരംഭിച്ച മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായിട്ടുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തന രീതി വിശദമാക്കുമോ; ഏതൊക്കെ വ്യവസായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പദ്ധതിക്കായി ഭൂമി ഏറ്റെടുത്തശേഷം വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ ഭൂമി ഏറ്റെടുത്തശേഷവും പദ്ധതി ഇനിയും ആരംഭിക്കാന്‍ കഴിയാത്തത് എവിടെയൊക്കെയാണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി വടകര നിയോജക മണ്ഡലത്തില്‍ ഏതെങ്കിലും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നിലവിലുണ്ടോ; എങ്കില്‍ അതിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
1882.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂടുതല്‍ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനും വ്യവസായികളുടെ പരാതികൾ വേഗത്തില്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
1883.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം വളര്‍ത്തുന്നതിനും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും തൊഴില്‍ ലഭ്യതയും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും എല്ലാ ജില്ലകളിലും ഒരു പ്രത്യേക ഉല്പന്നാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മുന്നോട്ടുവരുന്ന സംരംഭകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( സി )
ഉണ്ടെങ്കില്‍ പ്രസ്തുത പരിശീലന പരിപാടികളുടെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ഏത് ഏജന്‍സിയെയാണ് എന്നറിയിക്കുമോ;
( ഡി )
ഒരു ജില്ലയില്‍ ഒരു വ്യവസായോല്പന്നം പദ്ധതി ഏതെല്ലാം ജില്ലകളില്‍ ആരംഭിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ?
1884.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയില്‍ സംഘടിപ്പിച്ച അസന്റ്‍ കേരള 2020-ല്‍ ലഭ്യമായ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതെല്ലാം മേഖലകളിലാണ് ധാരണാപത്രം ഒപ്പുവെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ധാരണാപത്രങ്ങള്‍ പ്രകാരമുള്ള പദ്ധതികള്‍ എന്തെല്ലാമെന്നും ഇവ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ഡി )
മത്സ്യലഭ്യതയാല്‍ സമൃദ്ധവും വിനോദസഞ്ചാര സാധ്യതകളുള്ള പ്രദേശങ്ങളുടെ സാമീപ്യവും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയുക്തമാക്കാവുന്ന ഭൂമിയുടെ ലഭ്യതയും കണക്കിലെടുത്ത് വൈപ്പിന്‍ മണ്ഡലത്തിലെ കടമക്കുടി, മുളവുകാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വിനോദസഞ്ചാര-വ്യവസായ-മത്സ്യസംസ്കരണ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1885.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനം ആക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ കെെക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
2011-2016 കാലഘട്ടത്തില്‍ അടച്ചു പൂട്ടിയ എത്ര വ്യവസായ സ്ഥാപനങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുറന്ന് പ്രവര്‍ത്തിപ്പിച്ച് ലാഭത്തിലാക്കിയതെന്ന് വിശദമാക്കുമോ?
1886.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച വ്യവസായ സൗഹൃദ നടപടികളുടെ ഫലമായി സംസ്ഥാനത്ത് എഴുപതിനായിരത്തിലധികം ചെറുകിട സംരംഭങ്ങള്‍ പുതുതായി ആരംഭിച്ചത് കണക്കിലെടുത്ത് കൂടുതല്‍ വ്യവസായ സൗഹൃദ നടപടികളിലൂടെ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുണ്ടോ എന്നറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നോ;
( സി )
വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ അതോറിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; തടസ്സ രഹിത വ്യവസായത്തിനായി നിയമ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ?
1887.
ശ്രീ . സണ്ണി ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൻകിട വ്യവസായ സംഭരംഭങ്ങൾ ആരംഭിക്കുന്നതിനും സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള വ്യവസായങ്ങളെ തകർക്കുന്നതും പുതിയ സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നതുമായ നടപടികളാണ് സർക്കാര്‍ സ്വീകരിച്ചുവരുന്നത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിലെ സ്ഥാനം മെച്ചപ്പെടുത്താൻ എന്തെങ്കിലും നടപടികൾ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
1888.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ കൈപ്പറമ്പ് പഞ്ചായത്തിലെ മുണ്ടൂരിലെ അയ്യന്‍കുന്ന് , വേളക്കോട് എന്നീ വ്യവസായ എസ്റ്റേറ്റ് യൂണിറ്റുകളിലെ കുടിവെള്ള ലഭ്യത, വൈദ്യുതി തടസ്സം, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്ന പശ്ചാത്തല സൗകര്യ വികസനം ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വ്യവസായ എസ്റ്റേറ്റുകളില്‍ അനുവദിച്ച പ്ലോട്ടുകളിലെ യൂണിറ്റുകള്‍ കൃത്യമായി പ്രവ‍ര്‍ത്തിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( സി )
ഈ എസ്റ്റേറ്റുകളില്‍ ഏതെങ്കിലും പ്ലോട്ടുകള്‍ ഇനി അനുവദിക്കാനുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ എസ്റ്റേറ്റുകളി‍ല്‍ നിലവില്‍ പ്രവ‍ര്‍ത്തനം നിര്‍ത്തലാക്കിയ യൂണിറ്റുകള്‍ ഉണ്ടോ;
( ഇ )
ഉണ്ടെങ്കില്‍ റീ അലോട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1889.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി വെരൂര്‍ വ്യവസായ എസ്റ്റേറ്റിന്റെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റ് നവീകരണത്തിനായുള്ള നടപടികള്‍ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ പ്രസ്തുത വ്യവസായ എസ്റ്റേറ്റില്‍ എത്ര വ്യവസായ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1890.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ ഉള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഏതൊക്കെയാണെന്നു വ്യക്തമാക്കാമോ; അവ ആരുടെ നിയന്ത്രണത്തിലാണെന്നും ഓരോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനും എത്ര ഭൂമി ഉണ്ടെന്നും വിശദമാക്കാമോ;
( ബി )
ഓരോ എസ്റ്റേറ്റിലും നിലവില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ യൂണിറ്റുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത എസ്റ്റേറ്റില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള സ്ഥലം ലഭ്യമാണോ;എങ്കില്‍ ഇതിനായുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1891.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം - കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലുപാറയിലെ സൈബര്‍ പാര്‍ക്കിനായി കണ്ടെത്തിയ സ്ഥലം വ്യവസായ വകുപ്പ് ഏറ്റെടുത്ത് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
1892.
ഡോ.കെ.ടി.ജലീൽ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള നിക്ഷേപ സംഗമത്തിന്റെ ഭാഗമായി കിറ്റെക്സ് നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം നല്‍കിയതിന്റെ തുടര്‍നടപടിയെന്ന നിലയില്‍ ധാരണാപത്രം ഒപ്പുവെയ്ക്കുന്നതിനായി വ്യവസായ വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ എന്തെല്ലാം ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ചര്‍ച്ചയില്‍ നിലവിലുള്ള ഏതെല്ലാം നിയമത്തില്‍ എന്തെല്ലാം മാറ്റം വരുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അറിയിക്കാമോ;
( സി )
ഇതില്‍ ഏതെല്ലാം ആവശ്യങ്ങളിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊണ്ടതെന്ന് അറിയിക്കുമോ;
( ഡി )
എന്നാല്‍ തുടര്‍ചര്‍ച്ചകള്‍ നടത്താതെ സര്‍ക്കാരിനെതിരായുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക താല്പര്യമുള്ളതായി കരുതുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
1893.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ ചേര്‍ത്തല-പള്ളിപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന മണല്‍ ഇഷ്ടിക ഫാക്ടറിയുടെ ഏക്കര്‍ കണക്കിന് ഭൂമി വര്‍ഷങ്ങളായി തരിശായി കിടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം മറ്റേതെങ്കിലും വകുപ്പിന് കൈമാറുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥലം മറ്റേതെങ്കിലും പ്രോജക്ടിനായി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
1894.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്ന സംരംഭകത്വ സഹായ പദ്ധതി പ്രകാരം ചെറുകിട, ഇടത്തരം വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
യുവാക്കള്‍ക്കും, വനിതകള്‍ക്കും തൊഴില്‍ സംരംഭക പരിപാടികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും, കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും നിലവിലുളള സംരംഭകര്‍ക്ക് സഹായം നല്‍കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
1895.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങള്‍ക്ക് വകുപ്പിന് കീഴില്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പൂട്ടിപ്പോയ സംരംഭങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
വ്യവസായ സംരംഭങ്ങളെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുന്നതിന് ഒരു വെബ്സൈറ്റും പരാതി പരിഹാര സെല്ലും ആരംഭിക്കാമോ;വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1896.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ റബ്ബർ അധിഷ്ഠിത ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാധ്യത പരിഗണിച്ച് ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1897.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷമ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശീയമായി ലഭ്യമാക്കുന്ന അസംസ്കൃത വസ്തുക്കള്‍ സംസ്‍ക്കരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട സംരംഭങ്ങള്‍ കൂടുതലായി ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
കൊവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷമ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് പ്രവ‍ര്‍ത്തന മൂലധന വായ്പയും പലിശയിളവും നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1898.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ബി )
ഇതിനായി തൃശ്ശൂര്‍ ജില്ലയില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് എവിടെയാണെന്ന് വെളിപ്പെടുത്തുമോ?
1899.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കെ.എസ്.ഐ.ഡി.സി. സ്ഥാപിക്കുന്ന ലൈറ്റ് എന്‍ജിനീയറിംഗ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ലൈറ്റ് എന്‍ജിനീയറിംഗ് വ്യവസായങ്ങള്‍ക്ക് പുറമേ മറ്റേതെല്ലാം വ്യവസായങ്ങളും അനുബന്ധ സ്ഥാപനങ്ങളുമാണ് ഇവിടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പാര്‍ക്കിലെ അടിസ്ഥാന സൗകര്യവും അനുബന്ധ സ്ഥാപനങ്ങളുടെ നിര്‍മ്മാണവും ഏതു ഘട്ടം വരെയായിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?
1900.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടഭൂമികളില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഭൂപരിഷ്കരണ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
വിശദാംശം ലഭ്യമാക്കാമോ?
1901.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ ജില്ലകളിലും, വ്യവസായ വകുപ്പിന്റെ കീഴില്‍ ഓരോ കാര്‍ഷിക ഉല്‍പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
പാലക്കാട് ജില്ലയ്ക്ക് നിശ്ചയിച്ചിരിക്കുന്ന, വാഴക്കായ അടിസ്ഥാനമാക്കിയുള്ള സംരംഭകര്‍ക്ക് ഈ പദ്ധതി തുടങ്ങുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പരിശീലന പരിപാടികളും നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ അത്തരം പരിശീലന പരിപാടികള്‍ തുടങ്ങുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?
1902.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്പിന്നിംഗ് മില്ലുകള്‍ എന്നിവയില്‍ 2020-21, 2021 ഏപ്രില്‍ മുതല്‍ ജൂൺ വരെയുള്ള കാലയളവിൽ അസംസ്കൃത വസ്തുക്കള്‍ വാങ്ങിയതിന് വന്ന ചെലവും ഉല്‍പ്പന്നം വിറ്റതിന് ലഭിച്ച തുകയും എത്രയാണ്;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ വാങ്ങല്‍, വില്‍പ്പന എന്നിവ നടത്തുന്നതിനുള്ള മാനദണ്ഡം എന്താണ്; അറിയിക്കുമോ;
( സി )
ഈ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍‍, ഇ. പി. എസ്., ഇ. എസ്. ഐ. മറ്റ് സ്റ്റാറ്റ്യൂട്ടറി ഇനത്തില്‍ അടക്കമുള്ള കുടിശ്ശിഖയുടെ വിശദാംശങ്ങള്‍ തരംതിരിച്ച് ലഭ്യമാക്കുമോ?
1903.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ലോക്ഡൗണും ഇന്ധന വിലവർദ്ധനയും നിർമ്മാണസാമഗ്രികളുടെ വിലക്കയറ്റവും നിര്‍മ്മാണമേഖലയിൽ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1904.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി മലയാളികളുടെ സഹകരണത്തോടെ സംസ്ഥാനത്ത് പുതിയ ഏതൊക്കെ സംരംഭങ്ങളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിലൂടെ എത്ര കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിനായി അസെന്‍ഡ് 2020 വ്യവസായ സംഗമത്തിലെ പദ്ധതി നിര്‍ദ്ദേശങ്ങളില്‍ ഏതെല്ലാം പ്രാവര്‍ത്തികമായിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രവാസി വ്യവസായികളെ ആകര്‍ഷിക്കുന്നതിനായി മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് നിക്ഷേപം സാധ്യമായിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?
1905.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ എം. ഡി. നിയമനത്തിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്പിന്നിംഗ് മില്ലുകള്‍ നിലവില്‍ എം.ഡിമാരായി തുടരുന്നവരുടെ പേര്, വിദ്യാഭ്യാസ യോഗ്യത, നിയമന കാലാവധി എന്നിവ വിശദമാക്കുമോ;
( സി )
എം. ഡി. തസ്തികയില്‍ ഒന്നില്‍ കൂടുതല്‍ (ഇരട്ടപദവിയില്‍) മേല്‍ സ്ഥാപനങ്ങളില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
ഏതെല്ലാം എം.ഡിമാരുടെ പേരില്‍ വിജിലൻസ് പരാതിയിന്മേല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
1906.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി വ്യവസായ വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഈ പദ്ധതി കൊണ്ട് എന്തെല്ലാമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്ന് വിശദമാക്കുമോ?
1907.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ കായംകുളം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഇതിലേക്കായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്നും വിശദമാക്കാമോ?
1908.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെയും പ്രസ്തുത സ്ഥലങ്ങളില്‍ പ്രവൃ‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പല്ലാരിമംഗലം ഖാദി സൗഭാഗ്യയ്ക്ക് എ. ഡി. എഫില്‍ അനുവദിച്ച തുക ഹെഡ് ഓഫ് അക്കൗണ്ട് മാറിയതിനെത്തുടര്‍ന്ന് വ്യവസായ വകുപ്പ് വകമാറ്റി ചെലവഴിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ ഭരണാനുമതിയും തുകയും വിനിയോഗിച്ച് പല്ലാരിമംഗലം ഖാദി സൗഭാഗ്യയ്ക്ക് കെട്ടിടം നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1909.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വ്യവസായ വകുപ്പ് മുഖാന്തരം ആലത്തൂര്‍ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങളും അനുവദിച്ച തുക എത്രയാണെന്നും അറിയിക്കാമോ?
1910.
ശ്രീ. എം. എം. മണി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ രഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ച്കൊണ്ട് കിറ്റെക്സ് മാനേജിംഗ് ഡയറക്ടര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കിറ്റെക്സില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് മനേജ്‍മെന്റ് സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടോ;
( സി )
പരിശോധന നടത്താനിടയായ കാരണങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയിക്കാമോ;
( ഡി )
മുന്‍ വര്‍ഷം നടത്തിയ ആഗോള നിക്ഷേപക സംഗമത്തില്‍ കമ്പനി താത്പര്യപത്രം നല്‍കിയിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ഇ )
ആയതു സംബന്ധിച്ച ധാരണ പത്രം ഒപ്പു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ എന്തെല്ലാം ആവശ്യങ്ങളാണ് കമ്പനി മുന്നോട്ടു വച്ചതെന്ന് അറിയിക്കാമോ?
1911.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ നിയോജകമണ്ഡലത്തില്‍ ആകെ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട് എന്നത് പേര് സഹിതം അറിയിക്കാമോ; പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതെല്ലാമാണ് ലാഭത്തില്‍ പ്രവ‍ര്‍ത്തിക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1912.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ വ്യവസായവുമായി ബന്ധപ്പെട്ട് 2018-19, 2019-20 വര്‍ഷങ്ങളില്‍ കേരളത്തിന്റെ സ്ഥാനം എത്രയാണ്; പ്രസ്തുത സൂചിക തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് ആരാണ്; ഇതിനായി ഇവര്‍ എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഇതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേരളം എന്തെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
വിയോജിപ്പുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1913.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യവസായ വാണിജ്യ മേഖലകളിൽ സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സമാശ്വാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സമാശ്വാസ പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ മേഖലകള്‍ക്കായി പ്രഖ്യാപി‍‍ച്ച നിലവിലുള്ള പദ്ധതികൾ പരിഷ്ക്കരിക്കുവാനും കൂടുതൽ ധനസഹായം നൽകുവാനും തീരുമാനിച്ചിട്ടുണ്ടോ; വിശദ വിവരങ്ങൾ അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി വനിതകള്‍, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങള്‍, യുവജനങ്ങള്‍ എന്നിവര്‍ക്കൊപ്പം പ്രവാസി മലയാളികളെയും പ്രത്യേക വിഭാഗമായി അംഗീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംരംഭ സഹായ സബ്സിഡി ഉയർത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
1914.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗതമായി വ്യവസായത്തിന് മൂല്യം കണ്ടെത്തുന്ന സുഗന്ധദ്രവ്യങ്ങള്‍, മല്‍സ്യം, മറ്റ് കാര്‍ഷിക വിഭവങ്ങള്‍ മുതലായ ഉത്പന്നങ്ങളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അനുബന്ധ വ്യവസായ പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1915.
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ സൗരോര്‍ജ്ജ ഉത്പാദന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണ്‍ നടത്തിവരുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കെല്‍ട്രോണ്‍ സോളാര്‍ പവ്വര്‍ കണ്ടീഷനിംഗ് യൂണിറ്റ് (പി.സി.യു) നിര്‍മ്മാണത്തിനും ഉൽപ്പന്നങ്ങളുടെ വാണിജ്യ വല്‍ക്കരണത്തിനും പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
കരകുളത്തെ കെല്‍ട്രോണ്‍ പവ്വര്‍ ഇലക്ട്രോണിക്സ് ഗ്രൂപ്പിനെ നവീകരിച്ച് പവ്വര്‍ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചത്; അതിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
1916.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായസ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നീ വിഭാഗങ്ങളുടെ സംരക്ഷണത്തിന് പുതുതായി ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ;
( ബി )
വ്യവസായ മേഖലയ്ക്കു വേണ്ട അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പദ്ധതികളും സഹായങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1917.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകരെ ബുദ്ധിമുട്ടിക്കുന്നതും യുക്തിരഹിതമായി പ്രവര്‍ത്തിക്കുന്നതുമായ വകുപ്പുകളെ കുറിച്ച് പരിശോധിക്കുവാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ അപ്രകാരം നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതി അംഗങ്ങള്‍ ആരൊക്കെയെന്ന് അറിയിക്കുമോ; സമിതി റിപ്പോര്‍ട്ട് എത്ര ദിവസത്തിനകം നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
വ്യവസായ സംരംഭകര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി ഇതര വിഭാഗങ്ങളില്‍ നിന്നും നേരിടുന്ന ബുദ്ധിമുട്ടുകളും ആവലാതികളും വ്യവസായ വകുപ്പിനെ അറിയിക്കാന്‍ എന്തൊക്കെ നടപടികളാണ് അടിയന്തിരമായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1918.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭങ്ങൾ ആരംഭിക്കുന്നതിന് വാണിജ്യ മേഖലയ്ക്കും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ: എങ്കിൽ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
സംരംഭകര്‍ക്കായി പരാതി പരിഹാര ഫോറം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ;
( സി )
കോവിഡ് മഹാമാരിയും ബാങ്കുകളുടെ ഭീഷണിയും അവ്യക്തമായ സര്‍ക്കാര്‍ ഉത്തരവുകളും ഓണ്‍ലൈന്‍ വ്യാപാര സംവിധാനങ്ങളും നിലനിൽക്കുന്ന സാഹചര്യത്തില്‍ വ്യവസായവും വാണിജ്യവും പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1919.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിൽ വീടു നിർമ്മിക്കുന്നതിനായി സാധാരണ മണ്ണെടുത്തു മാറ്റുന്നതിനുള്ള എത്ര അപേക്ഷകള്‍ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കീഴിൽ തീർപ്പാക്കാതെ കിടക്കുന്നുണ്ട് എന്ന് അറിയിക്കുമോ;
( ബി )
വീട് നിർമ്മിക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മണ്ണെടുക്കാനായി നൽകിയ അപേക്ഷയില്‍ നിലവിൽ കൊല്ലം ജില്ലയിൽ എന്ന് വരെയുള്ള അപേക്ഷകൾ തീർപ്പാക്കി എന്ന് അറിയിക്കുമോ;
( സി )
അപേക്ഷകൾ ആവശ്യമായ പരിശോധനകൾ നടത്തി സമയബന്ധിതമായി തീർപ്പുകൽപ്പിക്കാൻ വേണ്ട നിർദേശങ്ങൾ നൽകുമോ;
( ഡി )
ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് വിശദമാക്കാമോ?
1920.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി മേഖല ഈ കോവിഡ് കാലഘട്ടത്തില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഒരു വര്‍ഷത്തേക്ക് രണ്ടുമാസം മാത്രം നെയ്യാനുള്ള നൂല്‍ നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ ഒരു തൊഴിലാളിക്ക് 150 മീറ്റര്‍ നൂല്‍ മാത്രമേ നെയ്യാന്‍ നല്‍കുകയുള്ളു എന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ടോ;
( സി )
സംസ്ഥാനത്തെ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനുകളിലെ മില്ലുകളെല്ലാം നൂലിന്റെയും അസംസ്കൃത വസ്തുക്കളുടെയും ക്ഷാമം മൂലവും ഭീമമായ വൈദ്യുതി കുടിശികയുടെ പേരിലും അടഞ്ഞുകിടക്കുന്ന സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കാമോ?
1921.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലെ കൈത്തറി മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
സർക്കാർ ഹാൻഡ്‌വീവിനടക്കം നൽകാനുള്ള കുടിശ്ശിക നൽകാതെ നെയ്ത്തു വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
( സി )
കടുത്ത പ്രതിസന്ധി നേരിടുന്ന ഹാൻഡ്‌വീവിനു സാമ്പത്തിക സഹായം ലഭ്യമാക്കുമോ; നിലവിൽ സർക്കാർ ഹാൻഡ്‍വീവിനു കുടിശ്ശിക നൽകാനുണ്ടോ; ഉണ്ടെങ്കിൽ അത് സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കുമോ?
1922.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്സ്ഫെഡിന്റെ കീഴില്‍ നടുവണ്ണൂരില്‍ പ്രവ‍ര്‍ത്തിച്ചു വരുന്ന കാലിക്കറ്റ് ഇന്റഗ്രേറ്റഡ് പവര്‍ലൂം കോ-ഓപ്പറേറ്റീവ് സൊസൈറ്റി മെഷീനറിയുടെ കാലപ്പഴക്കവും പ്രവര്‍ത്തന മൂലധനത്തിന്റെ അപര്യാപ്തതയും മൂലം പ്രതിസന്ധിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇരുന്നൂറിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന പ്രസ്തുത സൊസൈറ്റി ആധുനികവത്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1923.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി മേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടെ പട്ടുനൂല്‍ ഉത്പാദനം കാര്യക്ഷമമാക്കാന്‍ എന്തൊക്കെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
1924.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കരകൗശല വികസന കോര്‍പ്പറേഷന് കേന്ദ്ര കരകൗശല കമ്മീഷണറേറ്റില്‍ നിന്നും 2015-16 മുതല്‍ 2020-21 വരെ ഓരോ വര്‍ഷവും ഗ്രാന്റ് ആയി ലഭിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; ഓരോ വര്‍ഷവും കോര്‍പ്പറേഷന് എത്ര തുകയുടെ പദ്ധതികള്‍ അനുവദിച്ചുവെന്നും പ്രസ്തുത പദ്ധതികള്‍ അനുവദിച്ചുകൊണ്ടുള്ള അനുമതി ഓര്‍ഡറുകളുടെ പകര്‍പ്പുകളും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ കോര്‍പ്പറേഷന് കേന്ദ്ര കരകൗശല കമ്മീഷണറേറ്റില്‍ നിന്നും ഓരോ വര്‍ഷവും ഗ്രാന്റ് ആയി ലഭിച്ച തുക എത്രയെന്നും ചെലവഴിച്ച തുക ഓരോ വര്‍ഷവും എത്രയെന്നും വ്യക്തമാക്കുമോ;
( സി )
ഐ. ഡി. പി. എച്ച്. എന്ന പ്രത്യേക കേന്ദ്ര പദ്ധതി പ്രകാരം 2015-16-ല്‍ പ്രസ്തുത കോര്‍പ്പറേഷന് ഗ്രാന്റായി കേന്ദ്ര കരകൗശല കമ്മീഷണറേറ്റില്‍ നിന്നും അനുവദിച്ച 29.2075 കോടി രൂപയില്‍ (25.1525+4.055) നിന്നും ആദ്യ ഗഡുവായി അനുവദിച്ച 9.09 കോടി രൂപയുടെ ധന വിനിയോഗ സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ പദ്ധതിയുടെ ആദ്യ ഗഡുവിനുശേഷമുള്ള ബാക്കി തുകയായ 20.1175 കോടി രൂപയുടെ രണ്ടാമത്തെയും അവസാനത്തെയും ഗഡുക്കള്‍ ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; പ്രസ്തുത തുക കോര്‍പ്പറേഷന് നഷ്ടപ്പെടാതിരിക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പതിനായിരം കരകൗശല തൊഴിലാളികളില്‍ ഒരാള്‍ക്ക് വീതം പതിനായിരം രൂപയുടെ പണിയായുധങ്ങള്‍ സൗജന്യമായി നല്‍കാമെന്നിരിക്കെ, 2016-17 മുതല്‍ 2020-21 വരെ ഓരോ വര്‍ഷവും എത്ര കരകൗശല തൊഴിലാളികള്‍ക്ക് പണിയായുധങ്ങള്‍ സൗജന്യമായി നല്‍കിയെന്ന് വ്യക്തമാക്കുമോ?
1925.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി തൊഴിലാളി ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തുവാനുളള നിര്‍ദ്ദേശം പ്രസ്തുത ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവോ;
( ബി )
എങ്കിൽ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഏതെല്ലാം ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുളളത്;
( സി )
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കെെക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഖാദി തുണിത്തരങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ചര്‍ക്കയില്‍ യന്ത്രം ഘടിപ്പിക്കണമെന്ന ആവശ്യം (സെമി ഓട്ടോമേഷന്‍) സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
പരമ്പരാഗതമായ ഉത്പാദന രീതിയില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
1926.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ ഉല്പന്നങ്ങള്‍ക്ക് പുതിയ ഉപയോഗ സാധ്യതകള്‍ കണ്ടെത്തുന്നതിനും ആഭ്യന്തര മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കുന്നതിനുമായി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാമോ?
1927.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം സാമ്പത്തിക പ്രതിസന്ധിയിലായ കയര്‍ത്തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കയര്‍ മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ വിശദീകരിക്കാമോ?
1928.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
കേരള കാഷ്യൂ ഫാക്ടറീസ് അക്വിസിഷന്‍ ആക്ട് പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കടക്കെണിയിലായ സ്വകാര്യ കശുവണ്ടി ഫാക്ടറികളെ പുനരുദ്ധരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്വകാര്യ കശുവണ്ടി വ്യവസായികളുടെ വായ്പ പുനക്രമീകരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1929.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും കശുവണ്ടി വികസന കോർപ്പറേഷന്റെ കീഴിലും എത്ര കശുവണ്ടി ഫാക്ടറികളാണ് നിലവിലുളളത് എന്ന് വ്യക്തമാക്കാമോ;
( ബി )
2020-21 കാലഘട്ടത്തിൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ എത്ര ദിവസം പ്രവർത്തിച്ചിരുന്നു എന്ന് വ്യക്തമാക്കാമോ?
1930.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ 2016 വരെ എത്ര കശുവണ്ടി ഫാക്ടറികൾ ഉണ്ടായിരുന്നുവെന്നും നിലവിൽ എത്ര ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും അറിയിക്കാമോ;
( ബി )
കുണ്ടറ നിയോജകമണ്ഡലത്തിൽ 2020-21 കാലഘട്ടത്തിൽ എത്ര ഫാക്ടറികൾ പ്രവർത്തിച്ചിരുന്നുവെന്നും പ്രസ്തുത കാലഘട്ടത്തില്‍ കശുവണ്ടി ഫാക്ടറികളിൽ എത്ര തൊഴിൽ ദിനങ്ങൾ ഉണ്ടായിരുന്നുവെന്നും അറിയിക്കാമോ?
1931.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി വ്യവസായത്തിന്റെ ആധുനികവത്കരണത്തിനും കശുവണ്ടി തൊഴിലാളികളുടെ ക്ഷേമത്തിനും ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പാക്കേജ് വിശദമാക്കുമോ;
( ബി )
ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. പരിരക്ഷയും പെൻഷനും ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്ത് ഇനിയും തുറന്നു പ്രവര്‍ത്തിക്കാത്ത കശുവണ്ടി ഫാക്ടറികള്‍ ഉണ്ടോയെന്നു വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ അവ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളും ഈ വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിനായി നടപ്പാക്കുന്ന പദ്ധതികളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
1932.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ സ്ഥാപനമായ സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനും വ്യവസായ അപ്പക്സ് സഹകരണ സ്ഥാപനമായ കാപ്പക്സും സമന്വയിപ്പിച്ച് ഒറ്റ പൊതു മേഖലാ സ്ഥാപനമാക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുമ്പാകെയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; പ്രസ്തുത നിര്‍ദ്ദേശം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമോ;
( ബി )
പരമ്പരാഗത വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ മുമ്പാകെയുള്ള പദ്ധതികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കൂടുതല്‍ തൊഴിലാളികളുടെ തസ്തികകള്‍ സൃഷ്ടിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
1933.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര തോട്ടങ്ങളാണ് അടഞ്ഞുകിടക്കുന്ന അവസ്ഥയിലോ ഉപേക്ഷിക്കപ്പെട്ട നിലയിലോ ഉള്ളതെന്ന വിവരം ലഭ്യമാണോ; അത്രയും തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പുവരുത്തക്കരീതിയിൽ എന്തെങ്കിലും കർമ്മപദ്ധതി വ്യവസായ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തൂത തൊഴിലാളികൾക്ക് വേണ്ടി ഒരു പ്രത്യേക ഭവന പദ്ധതി ആവിഷ്കരിച്ച്‌ നടപ്പിലാക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്താൻ നടപടി സ്വീകരിക്കുമോ;
( സി )
കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പ്ലാന്റേഷൻ നയം നടപ്പിലാക്കുവാൻ എന്ത് കർമ്മ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ഡി )
തോട്ടമുടമകൾ ഉപേക്ഷിച്ചിട്ട് പോയ തോട്ടങ്ങൾ പ്ലാന്റേഷൻ കോർപ്പറേഷനോ മറ്റു ഗവണ്മെന്റ് സംവിധാനങ്ങളോ ഏറ്റെടുക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.