STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1286.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പദ്ധതികള്‍ അനുവദിച്ചിട്ടുള്ള ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത സ്ക്കൂളുകളുടെ പേരുവിവരങ്ങള്‍, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ച സ്ക്കൂളുകള്‍ ഏതെല്ലാമെന്നും, പ്ലാനും എസ്റ്റിമേറ്റും അംഗീകാരത്തിനായി ഇപ്പോള്‍ പരിഗണനയിലുള്ള സ്ക്കൂളുകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
1287.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇക്കഴിഞ്ഞ 5 വര്‍ഷം അനുവദിച്ച തുക, സ്ക്കൂള്‍, വര്‍ഷം എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കരാര്‍ ഏറ്റെടുത്തിട്ടും സമയബന്ധിതമായി നിര്‍മ്മാണം നടത്താത്ത കരാറുകാരെ ഒഴിവാക്കി സ്ക്കൂള്‍ തുറക്കുന്നതിന് മുന്‍പ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;ഇതില്‍ ഓരോ സ്ക്കൂളിന്റെയും നിര്‍മ്മാണച്ചുമതല ആര്‍ക്കായിരുന്നു; ഓരോ സ്ക്കൂളിന്റെയും നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
കരാര്‍ ഏറ്റെടുത്തിട്ടും സമയബന്ധിതമായി നിര്‍മ്മാണം നടത്താത്ത കരാറുകാരെ ഒഴിവാക്കി സ്ക്കൂള്‍ തുറക്കുന്നതിന് മുന്‍പ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
കെട്ടിട നിര്‍മ്മാണം മൂലം ക്ലാസ്സുകള്‍ തുടങ്ങുന്നതിന് ബുദ്ധിമുട്ടുള്ള സ്ക്കൂളുകളില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1288.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജക മണ്ഡല പരിധിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി പ്രകാരം നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ എന്തെല്ലാമാണ്; നിലവിലെ സ്ഥിതി സഹിതം വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പദ്ധതിയുടെ ഭാഗമായി പാറശ്ശാല ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍, മൈലച്ചല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ എന്നിവിടങ്ങളിലെ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പാറശാല നിയോജക മണ്ഡലത്തില്‍ അണ്‍ എക്കണോമിക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ വിദ്യാലയങ്ങളുടെ എണ്ണം എത്രയാണ്; ഏത് തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലാണ് ഇവ ഓരോന്നും സ്ഥിതി ചെയ്യുന്നത്; വിശദമായ വിവരം ലഭ്യമാക്കുമോ; പ്രസ്തുത സ്ക്കൂളുകളില്‍ നിലവിലുളള കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വെളിപ്പെടുത്തുമോ?
1289.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പുരോഗതിക്കായി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ;
( ബി )
പ്രാഥമിക വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1290.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം നിയോജക മണ്ഡലത്തിലെ നിലവിൽ ഏതെല്ലാം വിദ്യാലയങ്ങൾക്കാണ് കെട്ടിട നിർമാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുള്ളത്; അവ ഓരോന്നിന്റെയും ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കാമോ;
( ബി )
ഒരു മണ്ഡലത്തിൽ ഒരു ഇന്റർനാഷണൽ സ്കൂൾ എന്ന പദ്ധതി പ്രകാരം നിർദേശിച്ച മലപ്പുറം ഗവ. ഗേൾസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രവൃത്തികൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ; എത്രയും വേഗം പൂര്‍ത്തീകരിക്കുവാന്‍ നിര്‍ദേശം നല്‍കുമോ?
1291.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയെ ഏറ്റവും പ്രധാനമായി പരിഗണിച്ചുകൊണ്ട് 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' എന്ന ബൃഹത് പദ്ധതിയിലൂടെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പാലക്കാട് ജില്ലയിലെ എത്ര സ്കൂളുകളെയാണ് പരിഗണിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ഏതെല്ലാം സ്കൂളുകളാണ് അവ എന്നും വിശദമാക്കാമോ;
( ബി )
കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചിട്ടും ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ രണ്ട് സ്കൂളുകളുടെ പ്രവൃത്തി നാളിതുവരെയായിട്ടും എന്തുകൊണ്ടാണ് ആരംഭിക്കാത്തത് എന്ന് അറിയിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
1292.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് കഴിഞ്ഞ 5 വര്‍ഷമായി കിഫ്ബി വഴി അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പൂര്‍ത്തീകരിക്കാത്ത പദ്ധതി ഏതെങ്കിലുമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1293.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് പകുതി കുട്ടികളുമായി ഷിഫ്റ്റ്‌ അടിസ്ഥാനത്തില്‍ സ്ക്കൂളുകള്‍ തുറന്ന് പ്രവർത്തിക്കുമ്പോൾ ക്ലാസ്സിൽ വരാത്ത ഷിഫ്റ്റിലുള്ള മുഴുവൻ കുട്ടികള്‍ക്കും ഓൺലൈൻ മുഖേന ക്ലാസ്സില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കിയിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സൗകര്യങ്ങള്‍ രോഗം, ക്വാറന്റൈൻ തുടങ്ങിയ കാരണങ്ങളാൽ ക്ലാസ്റൂമിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് അനിവാര്യമായതിനാല്‍ എല്ലാ സ്ക്കൂളുകളിലും ഉറപ്പാക്കുമോ; വ്യക്തമാക്കുമോ?
1294.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്തു സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ കുട്ടികൾ ഓൺലൈൻ, ഓഫ് ലൈൻ ആയി ഒന്നിടവിട്ട ദിവസങ്ങളില്‍ പങ്കെടുക്കുകയും ബാച്ച് മാറി വരുകയും ചെയ്യുന്ന രീതിയിലുള്ള ഓൺലൈൻ, ഓഫ് ലൈൻ രീതിയിലുള്ള ക്രമീകരണം ഏർപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1295.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി വ്യാപിക്കുന്ന ഈ സമയത്തും നമ്മുടെ പൊതു വിദ്യാലയങ്ങൾ തുറക്കുന്നതിനു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ അധികൃതരും രക്ഷിതാക്കളും സ്വീകരിക്കേണ്ട കരുതൽ നടപടികൾ എന്തെല്ലാമാണ് വിശദമാക്കാമോ;
( സി )
ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ എന്തെല്ലാമാണ് ; വ്യക്തമാക്കാമോ?
1296.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും പഠനം തുടങ്ങുന്നതിനും ആലോചനയുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇതിനായി സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളും സംവിധാനങ്ങളും വിശദമാക്കുമോ;
( സി )
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ കോവിഡാനന്തര വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിപ്പിച്ചത് സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള പഠനം സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടോ; ഈ സംസ്ഥാനങ്ങളിൽ ടി.പി.ആർ. എത്ര ആയപ്പോഴാണ് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ചത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ഡി )
പ്രൈമറി തലം മുതൽ സെക്കന്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ വിദ്യാർഥികൾക്ക് രോഗബാധയുണ്ടാകാതിരിക്കുന്നതിന് എന്തെല്ലാം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1297.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യങ്ങൾ ലഭ്യമാണോ എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
എല്ലാവർക്കും ഈ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
അതിനായി എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ?
1298.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 അധ്യയന വര്‍ഷം സര്‍ക്കാര്‍ /എയ്ഡഡ് വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ എത്ര കുട്ടികളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്; വിശദാംശം നല്‍കുമോ?
1299.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വർഷമായി നടത്തിവരുന്ന ഓൺലൈൻ ക്ലാസ്സുകളുടെ കാര്യക്ഷമത പരിശോധന വിധേയമാക്കിയിട്ടുണ്ടോ;
( ബി )
സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഓൺലൈൻ വിദ്യാഭാസ സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികളെ മുൻഗണനാ ക്രമത്തിൽ സ്കൂളുകളിൽ എത്തിച്ചു പഠനം ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമോ?
1300.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ നാഷണൽ എഡ്യൂക്കേഷൻ പോളിസി നടപ്പാക്കുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക ഉയർന്നുവന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ ആക്ഷേപത്തിന്റെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ; എന്തൊക്കെ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
1301.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാമാരിക്കാലത്ത് തുറക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുുട്ടികളുടെ ആരോഗ്യ സുരക്ഷിതത്വത്തിനായി എന്തൊക്കെ പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് കാലത്തെ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കുളള ആശങ്കകൾ പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
സ്കൂളിൽ പോയതിനു ശേഷം കുുട്ടികളിൽ കോവിഡ് ബാധയുണ്ടയാൽ അതുമൂലമുണ്ടാകുന്ന ക്ലാസ് നഷ്ടം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
1302.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം എത്രയാണ്; ജില്ലതിരിച്ചുളള കണക്ക് വിശദമാക്കാമോ;
( ബി )
ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1303.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് രോഗബാധയെത്തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകൾ എന്നത്തേക്ക് തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് അറിയിക്കുമോ;
( ബി )
സ്കൂള്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
വിദ്യാർഥികളുടെ യാത്രാ സൗകര്യം എപ്രകാരമാണ് ക്രമീകരിയ്ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1304.
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് നടത്തിയ ക്രമീകരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് സബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ;
( സി )
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ രക്ഷകർത്താക്കൾക്കുള്ള ആശങ്കകൾ അകറ്റുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1305.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊറോണയ്ക്കുശേഷം സ്കൂളുകള്‍ തുറക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്കൂളുകള്‍ അടഞ്ഞു കിടന്നതു നിമിത്തം നിയമനം മന്ദഗതിയിലായ എച്ച്.എസ്.എ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
വിദ്യാര്‍ത്ഥികളുടെ കായികവും മാനസികവുമായ വികസനം ഉറപ്പുവരുത്തുന്നതിന് വിദ്യാലയങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വിദ്യാലയങ്ങളില്‍ കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ വിശദമാക്കാമോ;
( എഫ് )
നിലവിലുള്ള സിലബസ് പരിഷ്കരിക്കുന്നതിന് ഉദ്ദേശമുണ്ടോ; അറിയിക്കുമോ;
( ജി )
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1306.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ; ഇതുവരെ നടത്തിയ നടപടികൾ വിശദമാക്കാമോ;
( ബി )
സ്കൂൾ തുറക്കുന്നതിന് ​മുന്നോടിയായി വാക്സിനേഷൻ നൽകൽ, അണുനശീകരണം, കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധന എന്നിവ നടത്തിയിട്ടുണ്ടോ;
( സി )
സ്കൂൾ തുറക്കുന്നത് മൂലം വർദ്ധിക്കാന്‍ സാധ്യതയുള്ള കോവിഡ് വ്യാപനം തടയുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങള്‍ വിശദമാക്കുമോ;
( ഡി )
അദ്ധ്യാപകരുടെ കോവിഡ് ഡ്യൂട്ടി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1307.
ശ്രീ ഡി കെ മുരളി
ശ്രീ. പി.വി.അൻവർ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സമ്പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനസാധ്യത തീരെ കുറഞ്ഞിരിക്കുന്നതിനാല്‍ സ്ക്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ സ്ക്കൂളുകള്‍ തുറക്കുന്നതിന് സ്വീകരിച്ചിട്ടുളള കരുതല്‍ നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
ഒന്നരവര്‍ഷത്തെ സമ്പര്‍ക്ക ക്ലാസിന്റെയും അദ്ധ്യാപകരും സഹപാഠികളുമായുള്ള സമ്പര്‍ക്കത്തിന്റെയും അഭാവം സൃഷ്ടിച്ച പ്രശ്നം പരിഹരിക്കാന്‍ പര്യാലോചിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വിശദമാക്കാമോ?
1308.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനം ഡിജിറ്റല്‍ മാധ്യമത്തിലൂടെയും, ഓണ്‍ലൈനിലൂടെയും ആക്കിയതു വഴി വിദ്യാര്‍ത്ഥികളില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രയാസങ്ങള്‍ ഉണ്ടാകുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാനസികാരോഗ്യം നല്‍കുന്നതിനും ഡിജിറ്റല്‍ പഠനം വഴിയുണ്ടായിട്ടുള്ള മാനസിക സംഘര്‍ഷം പരിഹരിക്കുന്നതിനും സ്കൂളുകളില്‍ ആവശ്യമായ കൗണ്‍സലിംഗ് ഏര്‍പ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1309.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ചെലവഴിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പാചകപ്പുര, സ്റ്റോര്‍ യൂണിറ്റുകൾ എന്നിവ നിർമ്മിക്കുന്നതിനു് സർക്കാർ അനുമതി നൽകിയിട്ടുണ്ടോ;
( ബി )
അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആയതിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലെത്തി എന്ന് വ്യക്തമാക്കാമോ;
( സി )
2020-21 വർഷം തുക അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാത്ത വിദ്യാലയങ്ങൾക്ക് 2021-22 വര്‍ഷം നിർമ്മാണത്തിന് തുക അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
1310.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്വീകരിച്ച മുൻകരുതലുകളും ക്രമീകരണങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1311.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറിയ ക്ലാസുകളിലെ ഓൺലൈൻ പഠനത്തിന്റെ ഭാഗമായി അധ്യാപകർ അധികമായ പാഠഭാഗങ്ങളും ഹോം വർക്കുകളും വിദ്യാർത്ഥികളോട് ചെയ്യുവാൻ ആവശ്യപ്പെടുന്നത് മൂലം വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായുള്ള പരാതികൾ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിദ്യാർത്ഥികൾക്ക് ദിവസവും നൽകുന്ന പാഠഭാഗങ്ങൾ, ഹോംവർക്കുകൾ എന്നിവ അവർക്ക് അധികഭാരമാകും വിധമല്ലാതെ ക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മുൻകെെയ്യെടുക്കുമോ; വിശദമാക്കാമോ;
( സി )
അൺ-എയ്ഡഡ്, പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഒരു നിയന്ത്രണവും ഇല്ലാതെ ഇത്തരത്തിൽ ഓൺലൈൻ പഠനം വിദ്യാർത്ഥികൾക്ക് ഭാരമാകും വിധം അടിച്ചേൽപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന് നിയന്ത്രിക്കാനാകുമോ; വിശദമാക്കാമോ?
1312.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്ന് വിലയിരുത്തുന്നുണ്ടോ;
( ബി )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചത് മുതല്‍ പൊതുവിദ്യാലയങ്ങളില്‍ എത്ര കുട്ടികള്‍ അധികമായെത്തിയെന്ന കണക്ക് ലഭ്യമെങ്കില്‍ അറിയിക്കാമോ;
( സി )
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള കര്‍മ്മപരിപാടികള്‍ വിശദമാക്കാമോ?
1313.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്താത്തതിനാൽ കുട്ടികൾക്ക് അക്ഷരങ്ങളുടെ ശരിയായ ആലേഖന ക്രമം മനസ്സിലാകാത്തതും എഴുത്തിന്റെ ഏകീകൃത സ്വഭാവം നഷ്ടപ്പെടുന്നതായുമുള്ള ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രൈമറി ക്ലാസ്സുകളിൽ പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1314.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 2021 നവംബര്‍ 1 മുതല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ കുട്ടികള്‍ക്കു് നല്‍കിയിട്ടില്ലാത്തതിനാല്‍ എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1315.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുണ്ടായിരുന്ന എത്ര സ്കൂളുകളാണ് 2010 ജനുവരി 2 തീയതിയിലെ ജി.ഒ (എം.എസ്) 2/2010/ പൊ.വി.വ. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഈ ഉത്തരവ് പ്രകാരം ഏറ്റെടുക്കാത്ത ഇപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകള്‍‍‍‍‍‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ സംസ്ഥാനത്തെ ഓരോ ജില്ലയിലും എത്ര വീതം സ്കൂളുകളാണ് ഈ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം സ്കൂളുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
ഇത്തരം സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനാല്‍ ഒഴിവുകളില്‍ അദ്ധ്യാപക നിയമനം നടത്താന്‍ സാധിക്കാത്ത സാഹചര്യവും അദ്ധ്യയനം പ്രതിസന്ധിയിലാവുന്ന കാര്യവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ഡി )
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള തുമ്പയില്‍ എ.എല്‍.പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ഘടകം എന്താണെന്ന് വ്യക്തമാക്കാമോ; ഈ സ്കൂള്‍ ഏറ്റെടുക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
1316.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സ്ക്കൂളുകളില്‍ എന്നുമുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ വിശദമാക്കാമോ?
1317.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എന്തൊക്കെ മുന്‍കരുതലുകളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1318.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന സാമൂഹിക,മാനസിക, അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോവിഡാനന്തര വിദ്യാഭ്യാസം ഏത് രീതിയിൽ ക്രമീകരിക്കണം എന്നതിന് ശാസ്ത്രീയമായ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1319.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ച് ധാരാളം കുട്ടികൾ സ്കൂളുകളിൽ എത്തിച്ചേരുന്ന കേരളത്തിൽ കോവിഡ് കാലത്ത് സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത സഞ്ചാരത്തിനായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
1320.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സർക്കാർ നടത്തുന്ന വിപുലമായ പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക മാർഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കാമോ?
1321.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ലോക്ക് ഡൗണിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക സമ്മർദ്ദം കുറയ്ക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1322.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടത്തിയ സീറോ സർവ്വേയുടെയോ അഥവാ മറ്റേതെങ്കിലും പഠനങ്ങളുടെയോ അടിസ്ഥാനത്തിലാണോ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തുമോ;
( ബി )
സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് ബയോ ബബിൾ സുരക്ഷ ഒരുക്കാൻ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാമോ;
( സി )
ഓട്ടോകള്‍, സ്കൂൾ ബസുകള്‍, ക്ലാസ് മുറികള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ കുട്ടികളുടെ സാമൂഹിക അകലം ഉറപ്പുവരുത്താനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1323.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂൾ കുട്ടികളുടെ സഞ്ചാരത്തിനായി ഗതാഗത, ആരോഗ്യ വകുപ്പുകളുമായി സഹകരിച്ചു സ്റ്റുഡന്റസ് ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോക്കോൾ തയ്യാറാക്കുമോ എന്ന് അറിയിക്കുമോ;
( ബി )
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന കുട്ടികൾക്കും ബാധകമാകുന്ന രീതിയിൽ ഇത് ഫലപ്രദമായി നടപ്പാക്കുമോ എന്ന് വ്യക്തമാക്കുമോ?
1324.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് പോലും അവരവരുടെ താലൂക്കിൽ പ്ലസ് വൺ അഡ്മിഷൻ കിട്ടാതിരിക്കുന്ന പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1325.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകൾ തുറക്കുമ്പോൾ സ്വന്തമായി വാഹനം ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്കു വേണ്ടി പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തുമോ; വിശദമാക്കുമോ?
1326.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി ജോയി
ശ്രീ. കെ. പ്രേംകുമാര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് ഓൺലൈൻ പഠനരംഗത്ത് ഭിന്നശേഷി വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാലത്ത് ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന പ്രോത്സാഹനത്തിന്റെ ഭാഗമായി സർക്കാർ എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കിവരുന്നു; വിശദാംശങ്ങൾ നല്‍കാമോ;
( സി )
പ്രസ്തുത കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന് സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ഡി )
കാഴ്ചക്കുറവ്, കേൾവിക്കുറവ്, ബുദ്ധി പരിമിതരായ വിദ്യാർത്ഥികള്‍ ഏന്നിവര്‍ക്കുള്ള സിലബസ് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുത്താനുതകുന്ന തരത്തിൽ എല്ലാ വിഷയങ്ങളുടെയും പഠന വീഡിയോ തയ്യാറാക്കി സംപ്രേഷണം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;  വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1327.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കിഫ്ബി ഫണ്ട് അനുവദിച്ചിട്ട് ടെണ്ടര്‍ നടപടി പൂര്‍ത്തിയാവാതെ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
ബാലുശ്ശേരി മണ്ഡലത്തില്‍ കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമായ എത്ര സ്കൂളുകളുടെ പ്രവൃത്തിയാണ് ടെണ്ടര്‍ നടപടി പൂര്‍ത്തിയാവാതെ നിലവിലുള്ളത് എന്ന് അറിയിക്കാമോ; ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1328.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കിഫ്ബി ഫണ്ട് മുഖാന്തിരം നവീകരിക്കുന്ന സ്കൂളുകളുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ സ്കൂളിനും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി, പദ്ധതിയുടെ എസ്.പി.വി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1329.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പൊതുവിദ്യലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കനോയിംഗ്, കയാക്കിംഗ് പരിശീലനത്തിന് വലിയ സാദ്ധ്യത ഉള്ള കുട്ടനാട്ടിലെ പൊതു വിദ്യാലയങ്ങളോട് അനുബന്ധിച്ച് ഈ കായിക ഇനങ്ങളുടെ പരിശീലനത്തിന് അവസരം ഒരുക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
( സി )
കുട്ടനാട്ടിലെ ഫിറ്റ്നസ്സ് ഇല്ലാത്ത മുഴുവന്‍ സ്കൂളുകളുടെയും കെട്ടിടങ്ങള്‍ പുതുക്കി പണിയാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1330.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 2016-21 കാലയളവില്‍ തുക അനുവദിച്ച പുതിയ നിര്‍മ്മാണങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സികളും അനുവദിക്കപ്പെട്ട തുകയും വിശദമാക്കാമോ;
( സി )
വിവിധ ഏജന്‍സികള്‍ ഏറ്റെടുത്ത് നടത്തുന്ന പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1331.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട പി.ആർ. വില്ല്യം ഹെെസ്കൂളിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദവി ലഭ്യമാക്കുന്നത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഇതിനായുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1332.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥല പരിമിതി ഏറെയുള്ള പ്ലാവൂര്‍ എച്ച്.എസിന് ഭൂമി വാങ്ങുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
1333.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തിലെ വാളാട് ജി.എച്ച്.എസ്.എസ്., തലപ്പുഴ ജി.എച്ച്.എസ്.എസ്., മാനന്തവാടി ജി.യു.പി.എസ്. എന്നീ സ്കൂളുകള്‍ക്ക് കിഫ്ബി ധനസഹായം അനുവദിച്ച് അടിസ്ഥാനസൗകര്യ വികസനം നടപ്പിലാക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പദ്ധതികളുടെ ഇപ്പോഴത്തെ നിര്‍വഹണ ഏജന്‍സി ഏതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കുമെന്നറിയിക്കുമോ?
1334.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ കിഫ്ബി അംഗീകാരത്തോടെ മൂന്ന് കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് അംഗീകാരം നല്‍കിയ മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയ ഏജന്‍സി ഏതെന്ന് വെളിപ്പെടുത്തുമോ;
( സി )
ഡി.പി.ആര്‍. അംഗീകരിക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ക്ലാസ് റൂമുകളുടെ അപര്യാപ്തത കാരണം പ്രയാസപ്പെടുന്ന പ്രസ്തുത സ്കൂളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കെട്ടിട നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1335.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡയറ്റിലെ അധ്യാപക തസ്തികകളില്‍ നിയമനം നല്‍കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ ‍ഡയറ്റിലെ അധ്യാപക നിയമനം ഡപ്യൂട്ടേഷന്‍ മുഖാന്തിരം ആണോ നല്‍കുന്നത്; വ്യക്തമാക്കാമോ;
( സി )
തസ്തികമാറ്റം മുഖേന ഡയറ്റില്‍ അധ്യാപക നിയമനം നടത്തുന്നതിന് സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള അനുപാതം പാലിക്കുന്നുണ്ടോ;
( ഡി )
നേരിട്ടുള്ള അധ്യാപക നിയമനങ്ങള്‍ക്കായി എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1336.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ ഏതെല്ലാമാണ്; സ്കോളര്‍ഷിപ്പുകളുടെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
1337.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുളള കാലയളവില്‍ മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ നവീകരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ട് അനുവദിച്ചിട്ടുളളതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ സ്കൂളിനും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ?
1338.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാക്ഷരതാ മിഷൻ നടപ്പാക്കുന്ന വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചിരുന്ന പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി, ട്രെയിനിങ് കമ്മിറ്റി, പ്രിന്റിംഗ് ആന്റ് പബ്ലിക്കേഷൻ കമ്മിറ്റി, ഇവാലുവേഷൻ കമ്മിറ്റി, ഡയറക്ടറുടെ ടി.എ. ഉൾപ്പെടെ അനുവദിച്ചിരുന്ന പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവ നിലവിലെ ഡയറക്ടറുടെ കാലത്ത് പിരിച്ചുവിട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങളുടെ മേൽനോട്ടത്തിന് സാക്ഷരതാ മിഷനിൽ നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
2016 മുതൽ നാളിതുവരെ നടത്തിയ പല പദ്ധതികളുടെയും മറവിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും ഡയറക്ടർ അനർഹമായി ടി.എ. കൈപ്പറ്റിയതായും ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ ഈ കാര്യം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമോ; വ്യക്തമാക്കുമോ?
1339.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ചലഞ്ച് ഫണ്ട് പദ്ധതിയ്ക്കായി ഭരണാനുമതി നല്‍കിയ അറുപത്തിനാല് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ വിഹിതം അനുവദിച്ച് ഉത്തരവായിട്ടും ആയത് സ്കൂളുകള്‍ക്ക് ലഭ്യമാക്കുന്നതിനായി അതാത് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അലോട്ട്മെന്റായി തുക നല്‍കിയിട്ടും സര്‍ക്കാര്‍ വിഹിതം അനുവദിച്ചിട്ടുളള സ്കൂളുകള്‍ക്ക് തുക ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 25.2.2021ലെ ധ1/30602/2018/ഡി.ജി.ഇ. നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
1.3.2018 ലെ സ.ഉ.നമ്പര്‍ 30/2018/ധന പ്രകാരം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടുളള ചാലഞ്ച് ഫണ്ടില്‍ ഉള്‍പ്പെട്ടിരുന്ന വെെപ്പിന്‍ നിയോജക മണ്ഡലത്തിലെ നായരമ്പലം ഭഗവതി വിലാസം ഹെെസ്കൂളിന്റെ പണി പൂര്‍ത്തീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ചിരുന്ന ഇരുപത്തിമൂന്ന് ലക്ഷം രൂപ എന്നത്തേക്ക് ലഭ്യമാക്കുമെന്ന് വ്യക്തമാക്കുാമോ?
1340.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത പ്രീപ്രൈമറി പ്രൈമറി വിദ്യാലയങ്ങളിൽ നവീന വിദ്യാഭ്യാസനയത്തിന്റെ (എന്‍. ഇ. പി) ഭാഗമായി അടുത്ത അധ്യയനവർഷം പരീക്ഷണാടിസ്ഥാനത്തിൽ മോണ്ടിസോറി വിദ്യാഭ്യാസം നടപ്പിലാക്കുവാൻ നടപടിയെടുക്കുമോ;
( ബി )
മോണ്ടിസോറി വിദ്യാഭ്യാസത്തിന്റെ ഗുണദോഷങ്ങളെ സംബന്ധിച്ച് സർക്കാരിന്റെ പഠനറിപ്പോർട്ടുകൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ ഇത് സംബന്ധിച്ച് പഠനം നടത്തുവാൻ എസ്. ഇ. ആര്‍. ടി മുഖേന ഉന്നതതലസമിതിയെ നിയോഗിക്കുമോ ?
1341.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി എന്തെല്ലാം പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിവരുന്നത്; ഇവര്‍ക്കായി പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സഹായത്തിന് സ്‍ക്രൈബിനെ അനുവദിക്കുന്നുണ്ടോ; ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി പൊതു പരീക്ഷകളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്?
1342.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ-പ്രൈമറി വിദ്യാഭ്യാസ തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ലിംഗവിവേചന ധ്വനി സൃഷ്ടിക്കുന്ന പാഠഭാഗങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഉചിതമായ പരിശോധന നടത്തി ആയത് മാറ്റാനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രീ-പ്രൈമറി തലം മുതല്‍ ലിംഗ സമത്വത്തിലധിഷ്ഠിതമായ രീതിയിൽ വിദ്യാഭ്യാസ സിലബസുകളിൽ മാറ്റം വരുത്താൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
1343.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് വടക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ എജ്യൂക്കേഷണൽ സോസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എം.എ.എം.എല്‍.പി. സ്കൂള്‍ മാനേജറുടെ നിയമനാംഗീകാരത്തിനായി ആരെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ അംഗീകാരം നൽകിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കിൽ അംഗീകാരം നൽകാതിരിക്കാനുള്ള കാരണവും എന്നത്തേക്ക് അംഗീകാരം നൽകാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ?
1344.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മലയിടംതുരുത്ത് എല്‍.പി. സ്കൂളിന് 97 ലക്ഷം അനുവദിച്ച് 2018ല്‍ നിര്‍മ്മാണം ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1345.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനേക വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്തുവരുന്ന പ്രീ പ്രൈമറി അദ്ധ്യാപകരില്‍ പലര്‍ക്കും വേതനം ലഭിക്കുന്നില്ല എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രീ പ്രൈമറി അദ്ധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതിനും വേതനം നല്‍കുന്നതിനും നിലവിലുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
( സി )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയമനം അംഗീകരിച്ച് ഉത്തരവ് നല്‍കിയിട്ടും വേതനം ലഭ്യമാകാത്ത പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട വേതനം നല്‍കുന്നതിന് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കുമോ?
1346.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജക മണ്ഡലത്തിലെ എലംബ്രയില്‍ ഒരു എൽ.പി. സ്കൂൾ അനുവദിക്കണമെന്ന ബഹു. കേരള ഹെെക്കോടതി വിധി നടപ്പിലാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ബഹു. കേരള ഹെെക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?
1347.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എസ്.എല്‍.സി. പരീക്ഷ റിസള്‍ട്ടിന് ആനുപാതികമായി ഉപരിപഠനത്തിനുളള സീറ്റുകള്‍ പര്യാപ്തമാണോ എന്ന് വിദ്യാഭ്യാസവകുപ്പ് വിശകലനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( ബി )
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് (എ+) ലഭിക്കുന്ന കുട്ടികള്‍ക്ക് പോലും അവര്‍ ഇഷ്ടപ്പെടുന്ന സബ്ജക്ട് കോമ്പിനേഷന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ കിട്ടുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതു സംബന്ധിച്ച് കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ മുന്‍കൂട്ടി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കാമോ?
1348.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജകമണ്ഡലത്തിലെ കാരാകുറിശി വി.എച്ച്.എസ്.എസ്.ലെ 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയില്‍ ആണെന്നും കെട്ടിടം അണ്‍ഫിറ്റ് ആണെന്നുമുള്ള കാരകുറിശി ഗ്രാമപ‍ഞ്ചായത്ത് എല്‍.എസ്.ജി.ഡി. സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ടി കെട്ടിടം അടിയന്തിരമായി പൊളിച്ചു നീക്കി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1349.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുകയും ഇരുപത് ശതമാനം തുക വകയിരുത്തുകയും ചെയ്ത വിളയൂർ സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു കാലതാമസം വരുന്നതിന്റെ കാരണം വ്യയ്കതമാക്കാമോ;
( സി )
പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭരണാനുമതി ലഭിക്കാൻ കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
1350.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അണ്‍ എയ്ഡഡ് മേഖലയില്‍ ഏതെല്ലാം പ്ലസ് ടു കോമ്പിനേഷനുകളാണ് അനുവദിച്ചിട്ടുളളതെന്നും നിലവില്‍ എത്ര ബാച്ചുകളാണ് പ്രസ്തുത സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നും അറിയിക്കാമോ; സീറ്റുകളുടെ എണ്ണമടക്കമുളള വിശദാംശം ലഭ്യമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യത്തെ മുന്‍നിര്‍ത്തി അനുവദിച്ച കോമ്പിനേഷനുകളില്‍ മാറ്റം വരുത്തണമെന്ന സ്കൂള്‍ മാനേജരുടെ അപേക്ഷയിന്‍മേല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
അണ്‍ എയ്ഡഡ് സ്കൂളായതിനാല്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ബാധ്യതകള്‍ ഒന്നുംവരാനില്ലാത്ത സാഹചര്യത്തില്‍ മലപ്പുറം റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ 05.07.21-ാം തീയതിയിലെ ജി/3123/21/ആര്‍.ഡി.ഡി./എച്ച്.എസ്.ഇ./എം.എല്‍.പി.എം. നമ്പര്‍ ശിപാര്‍ശയിന്മേല്‍ അനുകൂലമായ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാണോ; അറിയിക്കുമോ;
( ഡി )
മലയോര പ്രദേശമെന്ന നിലയ്ക്ക് നിലമ്പൂര്‍ മേഖലയിലെ ഉപരിപഠനത്തിന് അര്‍ഹമായ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് +2 കോഴ്സുകളില്‍ ചേരുന്നതിനായി നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അനുവദിച്ച കോമ്പിനേഷനുകളില്‍ മാറ്റം വരുത്തി ബാച്ചുകള്‍ ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1351.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ അടിമാലി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിനുള്ള ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1352.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് ഭാഗമായുള്ള ജോബ് റോളുകളെ അധികരിച്ചു കൊണ്ട് സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ; നിലവിലെ സ്ഥിതി വ്യക്തമാക്കുമോ ;
( ബി )
ഡിജിറ്റൽ ഉള്ളടക്കങ്ങൾ പൂർണ്ണമായും എപ്പോൾ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1353.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഗവണ്‍മെന്റ് ഇൗസ്റ്റ്ഹില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സി നിര്‍മ്മാണം നടത്താത്തതുമൂലം വന്ന കാലതാമസം പരിഹരിക്കുന്നതിനു പ്രത്യേക ഇടപെടല്‍ ഉണ്ടാകുമോ; വിശദമാക്കുമോ?
1354.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ ഇത്തവണ പത്താം ക്ലാസ് പരീക്ഷ പാസ്സായ കുട്ടികൾ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുട്ടികളിൽ എത്രപേർ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( സി )
ജില്ലയിൽ പ്ലസ് വണ്ണിന് എത്ര സീറ്റുകളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
മുഴുവൻ എ പ്ലസ് നേടിയ കുട്ടിക്ക് അപേക്ഷിച്ച സ്ക്കൂളുകളിൽ സീറ്റ് ലഭിക്കുന്നില്ലെന്നും കിലോമീറ്ററുകൾ ദൂരെയുള്ള സ്ഥലങ്ങളിലാണ് പ്രവേശനം ലഭിക്കുന്നതെന്നുമുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കിൽ പ്രസ്തുത പ്രശ്നത്തിന്റെ കാരണം അറിയിക്കാമോ; പരിഹാര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( എഫ് )
ആരോഗ്യപരമായ കാരണങ്ങളാലും മറ്റും ദൂരയാത്ര ദുസ്സഹമായ കുട്ടികൾക്ക് അവർ ആവശ്യപ്പെടുന്ന സ്ക്കൂളുകളിലേക്ക് മാറ്റം നൽകുമോ; വ്യക്തമാക്കാമോ?
1355.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കന്ററി പ്രവേശനത്തിന് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതോടെ മലബാറിലെ പല ജില്ലകളിലും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടിയ കുട്ടികൾക്ക് പോലും അവർ ഉദ്ദേശിച്ച കോഴ്സുകളിൽ പ്രവേശനത്തിന് സാഹചര്യമില്ല എന്ന കാര്യം സർക്കാരി​ന്റെ ശ്രദ്ധയിൽവന്നിട്ടുണ്ടോ;
( ബി )
ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും ഹയർ സെക്കന്ററി മേഖലയിൽ പഠിക്കുന്നതിന് പുതിയ സ്കുളുകളും ബാച്ചുകളും മലബാറിൽ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1356.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ തന്നെ ഉപരിപഠനത്തിന് അവസരം ലഭ്യമാകാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
മലപ്പുറം ജില്ലയില്‍ നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ തന്നെ ഉപരിപഠനത്തിന് സൗകര്യം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
1357.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016-17 അദ്ധ്യയന വര്‍ഷം മുതല്‍ 2021-22 അദ്ധ്യയന വര്‍ഷം വരെ പൊതുവിദ്യാലയങ്ങളിലെ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷവും ക്ലാസ്സുകളും തിരിച്ച് ലഭ്യമാക്കാമോ?
1358.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന് നീന്തല്‍ അറിവിന് ബോണസ് പോയിന്റ് നല്‍കുവാന്‍ ആരംഭിച്ചത് എന്ന് മുതലാണ്; ആയതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
നീന്തല്‍ അറിവിന് ബോണസ് പോയിന്റ് ലഭിക്കുന്നതിന് ഈ അധ്യയന വര്‍ഷം എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ മാറ്റം എന്താണെന്നും അതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
1359.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓൺലൈൻ വിദ്യാഭ്യാസത്തിന് യോജിക്കുന്ന രീതിയിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം വഴി എന്തെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ ?
1360.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജനുവരിയിലെ കണക്ക് പ്രകാരം എത്ര കുട്ടികള്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കുട്ടികള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
നെറ്റ്വര്‍ക്ക് കണക്ടിവിറ്റി കിട്ടുന്നില്ലെന്നുള്ള പരാതി പരിശോധിച്ചിട്ടുണ്ടോ; കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കുട്ടികളുടെ പഠനത്തിന് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1361.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും പട്ടാമ്പി ഹയർ സെക്കന്ററി സ്കൂൾ കെട്ടിട നിർമ്മാണത്തിന് അനുവദിച്ച തുക മതിയാവാതെ വന്ന സാഹചര്യത്തിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ അനുവദിച്ച തുക വ്യക്തമാക്കാമോ; തുകയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ?
1362.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ അറുനൂറ്റിമംഗലം ഗവ. എല്‍.പി.സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപ വകുപ്പ് അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ടി ഉത്തരവില്‍ ജില്ലയുടെ പേര് 'കോട്ടയം' എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ഉത്തരവ് ഗവ. എല്‍.പി.സ്കൂള്‍ അറുനൂറ്റിമംഗലം ആലപ്പുഴ എന്ന് ശരിയായി രേഖപ്പെടുത്തി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1363.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 5കോടി രൂപ അനുവദിച്ച് മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിയ ആര്‍.ഇ.സി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എത്ര രൂപയുടെ പ്രവൃത്തികളാണ് ഈ പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുളളതെന്ന് വ്യക്തമാക്കാമോ; അനുവദിച്ച മുഴുവന്‍ തുകയും ഉപയോഗപ്പെടുത്താതിരുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഈ സ്കൂളിലെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുമോ;
( സി )
ഇവിടെ പാചകപ്പുര നിര്‍മ്മിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1364.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 വർഷത്തെ ബഡ്ജറ്റിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള, ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര ജി.എച്ച്.എസ്‌, പരവൂർ ജി.എച്ച്.എസ്‌.എസ്‌. എന്നീ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നടപടികളിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനവുമായി ബന്ധപ്പെട്ട നടപടികളിലെ കാലതാമസം പരിഗണിച്ച് തുടർനടപടികൾ വേഗത്തിലാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1365.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയറ്റ്‌-ലെ ലക്ചറർ നിയമനങ്ങൾക്കായി 2011-ൽ സവിശേഷാൽ ചട്ടങ്ങൾ രൂപീകരിച്ച ശേഷം ആയതിലെ അപാകതകൾ പരിഹരിച്ച് ആനുപാതിക ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
2011-ലെ സവിശേഷാൽ ചട്ടങ്ങളിൽ ഉണ്ടായിരുന്ന അപാകതകൾ പരിഹരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് പരിഹരിച്ചത്; അപാകതകൾ പരിഹരിച്ചെങ്കിൽ ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള തടസ്സത്തിന് കാരണം വ്യക്തമാക്കുമോ;
( സി )
2011-ലെ സവിശേഷാൽ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്ന 1 : 1 എന്ന അനുപാതത്തിൽ 2011 മുതലുള്ള ഒഴിവുകളിൽ ലക്ചറർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം നടത്തുമോ; അറിയിക്കാമോ;
( ഡി )
2011-ലെ സവിശേഷാൽ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്ന 1 : 1 എന്ന അനുപാതത്തിന് വിരുദ്ധമായി നിലവിൽ അന്യത്ര വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരെ തസ്തികമാറ്റം വഴി സ്ഥിരപ്പെടുത്തുവാൻ സർക്കാർ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
1366.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളിലെ പ്രീ പ്രെെമറി വിഭാഗത്തിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം യഥാസമയം ലഭ്യമാകാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ ആവശ്യമായ അടിയന്തര നയപടി സ്വീകരിക്കുമോ;
( ബി )
പ്രീ പ്രെെമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും സര്‍വ്വീസ് സംബന്ധമായ പൊതുമാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1367.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള പ്രതിമാസ ശമ്പളം എത്രയെന്നും എത്ര രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പ്രീപ്രൈമറി വിഭാഗത്തില്‍ സര്‍ക്കാര്‍ അധീനതയില്‍ എത്ര അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
1368.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ എസ്.എം.എസ്.എന്‍. സ്കൂളിലെ ഇക്കണോമിക് അദ്ധ്യാപികയായ ശ്രീമതി സാലി ജോര്‍ജ്ജിന്റെ മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് സംബന്ധിച്ച് നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് പ്രസ്തുത അദ്ധ്യാപികയുടെ മെഡിക്കല്‍ ബില്ലുകള്‍ പരിശോധിച്ച് സമര്‍പ്പിച്ചിട്ടുണ്ടോ; ടി അദ്ധ്യാപികയ്ക്കു് സമയബന്ധിതമായി മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1369.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാക്ഷരതാ മിഷനിൽ സർക്കാര്‍ അനുമതി ഇല്ലാതെ പി.എ. തസ്തിക സൃഷ്ടിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മതിയായ യോഗ്യതയില്ലാത്ത ആൾക്ക് പി.എ.യുടെ അധികചുമതല നൽകിയതും സ്പെഷ്യൽ അലവൻസ് അനുവദിച്ചതും റദ്ദാക്കിക്കൊണ്ട് 2018 ജനുവരിയിൽ സർക്കാർ ഉത്തരവിറക്കിയിരുന്നോ;
( സി )
ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിനു ശേഷവും ഇദ്ദേഹം അനധികൃതമായി പി.എ. തസ്തികയിൽ തുടരുന്നതിന് കാരണമായ സാഹചര്യം വ്യക്തമാക്കുമോ?
1370.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ക്കൂളുകളിലെ പ്രീപ്രൈമറി ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി ജീവനക്കാരെ കൂടി കെ.ഇ.ആര്‍-ന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്ക്കൂളിലെ പ്രീപ്രൈമറി ജീവനക്കാരുടേതിന് തുല്യമായ വേതനം ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1371.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മകത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ കെട്ടിട നിര്‍മ്മാണത്തില്‍ അപാകതകള്‍ സംഭവിച്ചിട്ടുണ്ട് എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിച്ച് കുട്ടികള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതരായി പഠനസൗകര്യം ഉറപ്പുവരുത്തുന്നതിനും, കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും, വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും, സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
1372.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് മങ്കട നിയോജക മണ്ഡലത്തിൽ നടന്നുവരുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ; ഓരോ പ്രവൃത്തിയും ഏറ്റെടുത്തിരിക്കുന്ന നിർവഹണ ഏജൻസി ഏതെല്ലാമാണ്; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണ്;
( ബി )
കിഫ്ബി വഴി നടപ്പിലാക്കുന്ന പ്രവർത്തികൾ ഏതെല്ലാമാണ്; പ്ലാൻ ഫണ്ട് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെയാണ്; ഓരോന്നിനും എത്ര തുക വീതം അനുവദിച്ചിട്ടുണ്ട് വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ സാമ്പത്തികവർഷം പദ്ധതിവിഹിതം ഉപയോഗിച്ച് നടപ്പിലാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയാണ് വ്യക്തമാക്കുമോ?
1373.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഹയർ സെക്കന്ററി വിഭാഗം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനെക്കുറിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; പരാതി എന്താണെന്ന് വ്യക്തമാക്കാമോ; ഈ കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ;
( ബി )
ഈ ഓഫീസിനെക്കുറിച്ച് മുന്‍കാലങ്ങളില്‍ ലഭിച്ച പരാതികളില്‍ അന്വേഷണം നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
മറ്റു ആർ.ഡി.ഡി. കളില്‍ നിന്നും വ്യത്യസ്തമായി അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സര്‍വ്വീസിനെ ദോഷകരമായി ബാധിക്കന്ന വിധത്തില്‍ കോഴിക്കോട് ഓഫീസില്‍ നിന്നും ഇറങ്ങുന്ന ഉത്തരവുകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; ഈ കാര്യങ്ങളെ കുറിച്ച് വകുപ്പുതല അന്വേഷണത്തിന് നടപടി സ്വീകരിക്കുമോ?
1374.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ ഇലകമണ്‍ കിഴക്കേപ്പുറം ഗവണ്‍മെന്റ് സെന്‍ട്രല്‍ എല്‍.പി.എസ്സിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി അനുസരിച്ച് നിര്‍വ്വഹണ ഏജന്‍സിയായ തിരുവനന്തപുരം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ നിന്നും 2021 ഫെബ്രുവരി 25 ലെ 1589/2021/എന്‍.കെ/റ്റി.വി.പി.എം., 2021 ഓഗസ്റ്റ് 24 ലെ 1589/2021/എന്‍.കെ/റ്റി.വി.പി.എം. എന്നീ നമ്പറുകള്‍ പ്രകാരം ഫണ്ട് തുക ആവശ്യപ്പെട്ട് അയച്ച കത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
നിര്‍വ്വഹണ ഏജന്‍സിക്ക് അടിയന്തരമായി ഫണ്ട് നല്‍കി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
1375.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷ ഭവന്‍‌ മുഖേന എന്തൊക്കെ സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ; കാലതാമസം കൂടാതെ ഇവ ലഭ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാമോ;
( സി )
പരീക്ഷ ഭവനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1376.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തണമെന്നു നിരവധി കോടതി വിധികൾ വന്നിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കുമോ എന്ന്‌ വ്യക്തമാക്കുമോ?
1377.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ക്കൂളുകളില്‍ എത്ര ഹെഡ്‍മാസ്റ്റര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്; ജില്ലാ തലത്തിലുള്ള കണക്ക് വ്യക്തമാക്കാമോ;
( ബി )
സ്ക്കൂള്‍ തുറക്കുന്നതിന് മുന്‍പായി ഒഴിവുള്ള ഹെഡ്‍മാസ്റ്റര്‍ തസ്തികകള്‍ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1378.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്ക്കൂളുകളില്‍ പ്രീപ്രൈമറി വിഭാഗത്തില്‍ അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?
1379.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ നിലവിൽ എത്ര പ്രൈമറി(കന്നഡ) പ്രധാനാധ്യാപക ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് സർക്കാർ ഏതൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
സ്ഥാനക്കയറ്റം വഴി പ്രധാനാധ്യാപക ഒഴിവുകൾ നികത്തുമ്പോൾ ഉണ്ടാകുന്ന കന്നട പ്രൈമറി അധ്യാപക തസ്തികകളിൽ അധ്യാപക നിയമനത്തിന് ഏതെങ്കിലും നടപടി വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ;
( ഇ )
ഇത്തരത്തിൽ എത്ര പ്രതീക്ഷിത ഒഴിവുകളാണ് കന്നട പ്രൈമറി വിഭാഗത്തിൽഅധ്യാപക തസ്തികയിൽ കാസർഗോഡ് ജില്ലയിൽ ഉള്ളത് എന്ന് വ്യക്തമാക്കാമോ?
1380.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്റർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇങ്ങനെ ഒഴിവ് വരാനുണ്ടായ കാരണങ്ങൾ വിശദമാക്കാമോ;
( സി )
ഹെഡ്മാസ്റ്റർമാരുടെ തസ്തികയിലേക്ക് അധ്യാപകരെ സമയബന്ധിതമായി പ്രമോഷൻ നൽകി നിയമിക്കാനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സത്വരനടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1381.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എൽ.പി, യു.പി, എച്ച്.എസ്, വിഭാഗങ്ങളിലായി നിരവധി പ്രധാനാധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലയിൽ എത്ര പ്രധാനാധ്യാപക ഒഴിവുകളാണുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
നവംബർ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതിന് സർക്കാർ തീരുമാനിച്ച സ്ഥിതിക്ക് ജില്ലയിലെ മുഴുവൻ പ്രധാനാധ്യാപക തസ്തികകളും ഒക്ടോബർ മാസം പകുതിയോടെ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1382.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരവധി പ്രൈമറി സ്ക്കൂളുകളില്‍ ഒന്നരവര്‍ഷത്തിലേറെയായി പ്രഥമാധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ പ്രൈമറി സ്ക്കൂള്‍ പ്രഥമാധ്യാപകരുടെ ഒഴിവുകള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
സ്ക്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന നിരവധി ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുമെന്ന ആരോപണം കണക്കിലെടുത്തും പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1383.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റം സംബന്ധിച്ച് സർക്കാർ/എയ്ഡഡ് മേഖലകളില്‍ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും വിശദമാക്കാമോ;
( ബി )
കോർപറേറ്റ് മാനേജ്‌മെന്റ് നിയമിക്കുന്ന അധ്യാപകർക്ക് അന്തർജില്ലാ സ്ഥലം മാറ്റം ലഭിച്ചാല്‍ സീനിയോറിറ്റിയെ ബാധിക്കുമോ; ഇല്ലെങ്കിൽ വിശദാശം നൽകാമോ;
( സി )
സർക്കാർ സ്കൂളുകളിൽ പി.എസ്.സി വഴി നിയമനം ലഭിച്ച അധ്യാപകർക്ക് അന്തർജില്ലാ സ്ഥലം മാറ്റം ലഭിച്ചാൽ സീനിയോറിറ്റിയെ ബാധിക്കുമോ; എങ്കിൽ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1384.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ലാബ് അസിസ്റ്റന്റുമാരുടെ നിയമന അംഗീകാരത്തിന് പത്രപരസ്യം ആവശ്യമുണ്ടോ;
( ബി )
കോഴിക്കോട് ആര്‍. ഡി. ഡി. ഓഫീസില്‍ നിന്നും എത്ര ലാബ് അസിസ്റ്റന്റുമാരുടെ നിയമന അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഇതിന് പത്രപരസ്യം ഉണ്ടായിരുന്നോയെന്നും വ്യക്തമാക്കുമോ;
( സി )
അരിക്കുളം കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. ലെ മിര്‍ദാസ് മുഹമ്മദ്. ജെ. ആര്‍. എന്ന ലാബ് അസിസ്റ്റന്റിന്റെ നിയമന അംഗീകാരം പത്രപരസ്യം ഇല്ലായെന്ന കാരണത്താല്‍ നിരസിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നുമുതല്‍ക്കാണ് ടിയാന് നിയമന അംഗീകാരം നല്‍കിയത് എന്ന് വിശദമാക്കുമോ;
( ഡി )
ലാബ് അസിസ്റ്റന്റ് നിയമന അംഗീകാരത്തിന് പത്രപരസ്യം വേണമെന്ന് സ്പെഷ്യല്‍ റൂളിലോ സര്‍ക്കാര്‍ നിര്‍ദ്ദേശമോ ഇല്ലാതിരിക്കെ മിര്‍ദാസ് മുഹമ്മദിന്റെ അപേക്ഷ മാത്രം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
കോഴിക്കോട് ആര്‍. ഡി.ഡി. ഓഫീസില്‍ പ്രസ്തുത അപേക്ഷ കെെകാര്യം ചെയ്തത് ഏതൊക്കെ ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാക്കുമോ;
( എഫ് )
ഇൗ ഉത്തരവിനെതിരെ ഹെെയര്‍ സെക്കണ്ടറി ഡയറക്ടര്‍ക്ക് മാനേജര്‍ നല്‍കിയ അപ്പീലില്‍ അക്കാദമിക്ക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ നല്‍കിയ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ;
( ജി )
ഇത്തരത്തില്‍ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സര്‍വീസിന് ദോഷകരമായി ബാധിക്കുന്ന രീതയില്‍ ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമോ?
1385.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിൽ പ്രധാന അധ്യാപക തസ്തികയിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് നിലവിൽ ഉണ്ടോ; ഉണ്ടെങ്കിൽ അതിൽ എത്ര യോഗ്യത നേടിയ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ട്; ഇതിൽ എൽ.പി. വിഭാഗത്തിൽപ്പെടുന്ന അധ്യാപകരുടെ എണ്ണം വേർതിരിച്ചു നൽകാമോ;
( ബി )
ജില്ലയിലെ പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ എച്ച്. എസ്. എ. പ്രമോഷന് വേണ്ടി എന്തെല്ലാം നടപടികളാണ് നിലവിൽ സ്വീകരിച്ചത്; ഇതുമായി ബന്ധപ്പെട്ട് എത്ര ഒഴിവുകളാണ് ഓരോ തസ്തികയിലേക്കും മാറ്റി വെച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ;
( സി )
അന്തർജില്ലാ സ്ഥലംമാറ്റം മൂലം ജില്ലയിൽ നിന്നും മറ്റു ജില്ലകളിലേക്ക് പോകുന്ന അധ്യാപകരുടെ ഒഴിവുകൾ നിലവിലെ എൽ. പി. എസ്. അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ തന്നെ റിപ്പോർട്ട് ചെയ്യാൻ നടപടികൾ സ്വീകരിക്കുമോ?
1386.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവൻ നിരക്ഷരരെയും കണ്ടെത്തി സാക്ഷരരാക്കുവാൻ നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ പഠിച്ചവരുടെയും വിജയിച്ചവരുടെയും കണക്ക് സാക്ഷരതാ മിഷനിൽ ലഭ്യമല്ലായെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ?
1387.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നോക്കുകൂലിയെ സംബന്ധിച്ച അതിക്രമങ്ങൾ വ്യാപിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനും മികച്ച തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിനും സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1388.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ശ്രം പദ്ധതിക്ക് വേണ്ടിയുള്ള വിവര ശേഖരണത്തിന്റെ ഭാഗമായുള്ള രജിസ്ട്രേഷന് സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും മറ്റുമായി എന്തൊക്കെ സഹായമാണ് സര്‍ക്കാര്‍ ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കേന്ദ്ര ക്ഷേമനിധി ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കുന്നതിന് ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് പ്രസ്തുത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണം സംബന്ധിച്ച് കണക്കെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കൂടുതല്‍ തൊഴിലാളികളെയും തൊഴില്‍ മേഖലയിലുള്ളവരെയും ഉള്‍ക്കൊള്ളിച്ച് പോര്‍ട്ടലിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1389.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ കെ ആൻസലൻ
ശ്രീ എം നൗഷാദ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലി ഉണ്ടാകില്ലെന്ന് 2018-ല്‍ സംസ്ഥാനത്തെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സഹകരണത്തോടെ പ്രഖ്യാപിച്ചതിനുശേഷം നോക്കുകൂലി കാരണം ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യവസായത്തിന്റെയോ പ്രവര്‍ത്തനം പ്രതിസന്ധിയിലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഒറ്റപ്പെട്ട നിയമവിരുദ്ധ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ മാധ്യമ സഹായത്തോടെ സംസ്ഥാനത്തെ നിക്ഷേപാനുകൂലാന്തരീക്ഷം മോശമാക്കാന്‍ പരിശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനുള്ള ഫലപ്രദമായ നടപടി ഉറപ്പുവരുത്തുമോ;
( സി )
വി. എസ്. എസ്. സി. യിലേക്ക് കൊണ്ടുവന്ന യന്ത്രോപകരണങ്ങള്‍ ഇറക്കുന്നതില്‍ ഏതെങ്കിലും അംഗീകൃത ട്രേഡ് യൂണിയന്‍ നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ; പ്രസ്തുത സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ?
1390.
ശ്രീ. യു.എ.ലത്തീഫ്
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നോക്കുകൂലി സമ്പ്രദായം നിലവില്‍ തുടര്‍ന്ന് വരുന്നുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒ. യിൽ കൊണ്ടുവന്ന യന്ത്രഭാഗങ്ങൾ ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ടകാര്യം ശ്രദ്ധയിൽ വന്നിട്ടുണ്ടോ; ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
വ്യാപകമായി കെട്ടിട നിർമ്മാണ സാമഗ്രികൾ ഉൾപ്പടെയുള്ള വസ്തുക്കൾക്ക് നോക്ക് കൂലി ആവശ്യപ്പെടുന്നവർക്കെതിരെ നിലവിൽ എന്ത് നടപടിയാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തേക്ക് വ്യവസായങ്ങൾ വരുന്നതിന് വലിയ തടസ്സമായി നിൽക്കുന്ന നോക്കുകൂലി തടയുന്നതിന് എന്തെല്ലാം നിയമ നടപടിയാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
1391.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ വാഗ്ദാനം നല്‍കിയിരുന്ന ആയിരത്തില്‍ അഞ്ചു പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ നാളിതു വരെ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്ന് വിശദമാക്കുമോ?
1392.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴില്‍ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ; ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1393.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നോക്കുകൂലി തിരിച്ചടിയാകുന്ന തരത്തിലുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വി.എസ്.എസ്.സി.യിലേക്ക് യന്ത്രങ്ങൾ കൊണ്ടുവന്ന വാഹനം നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവം സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കിയതായി സർക്കാർ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
1394.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നോക്കുകൂലി സമ്പ്രദായം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നോക്കുകൂലി ആവശ്യപ്പെടുന്നതായ സംഭവങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നോക്കുകൂലി സമ്പ്രദായം നിക്ഷേപ സൗഹൃദത്തിന് സഹായകരമല്ല എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കുമോ ;
( സി )
നോക്കുകൂലി ആവശ്യപ്പെടുന്നതുമൂലം സംസ്ഥാനത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
1395.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നോക്കുകൂലി നിർത്തലാക്കാൻ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും നോക്കുകൂലി തർക്കവും അതിന്റെ പേരിലുള്ള മർദ്ദനവും സംസ്ഥാനത്തു കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം പോത്തൻകോട് നോക്കുകൂലി നൽകാത്തതിന് വാർക്കപ്പണിക്കാരെ ചുമട്ടു തൊഴിലാളികൾ മർദ്ദിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സംഭവത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ?
1396.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന അതിഥി തൊഴിലാളികളെ കേരള കെട്ടിട നിർമ്മാണ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിനുള്ള നടപടിക്രമങ്ങൾ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1397.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് പിരിച്ചെടുക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സെസ്സ് ഇനത്തിൽ വലിയ തുക കുടിശ്ശിക ഉണ്ടാകുവാനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
സെസ്സ് കുടിശ്ശിക പിരിച്ചെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1398.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിക്കുന്നതിനും, ക്ഷേമ ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും നീതിപൂര്‍വ്വമായി നല്‍കുന്നതിനുമായി നടപടി സ്വീകരിക്കുമോ; ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം എന്തൊക്കെയാണ്; വിശദമാക്കാമോ?
1399.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിലയിരുത്തുന്നുണ്ടോ; എങ്കിൽ ഇപ്രകാരം വിലയിരുത്തുന്നതിന് ആസ്പദമാക്കിയ വസ്തുതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1400.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരായ തൊഴിലാളികളെ കണ്ടെത്തി ഒഴിവാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇതിനായി തൊഴിലാളികളുടെ ആധാർ അധിഷ്ഠിത ഡേറ്റാബേസ് തയ്യാറാക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകുമോ?
1401.
ശ്രീ ഐ ബി സതീഷ്
ശ്രീ. ആന്റണി ജോൺ
ശ്രീ. എച്ച്. സലാം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം മരണമടഞ്ഞ ഇ.എസ്.ഐ. യില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
രോഗബാധിതരായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇ.എസ്.ഐ. മുഖേന സംസ്ഥാനത്ത് സൗജന്യമായി ചികില്‍സ ലഭിക്കന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
സംസ്ഥാനത്തിന്റെ പൊതു ആരോഗ്യ സംവിധാനത്തിലൂടെ സൗജന്യ കോവിഡ് ചികില്‍സ ലഭിക്കുന്ന തൊഴിലാളികളുടെ ചികില്‍സാ ചെലവ് ഇ.എസ്.ഐ. സംസ്ഥാനത്തിനോ, തൊഴിലാളികള്‍ക്കോ നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1402.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ എക്സല്‍ ഗ്ലാസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കോവിഡാനന്തരം എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത്;
( ബി )
ഈ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിവന്നിരുന്ന ഓണത്തിനുള്ള ഉല്‍സവബത്ത നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാമോ?
1403.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഹോട്ടലുകളും റസ്റ്റോറന്റുകളും തുറന്നു പ്രവർത്തിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത മേഖലയിൽ തൊഴിലെടുക്കുന്നവർ ഉൾപ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാക്‌സിനേഷൻ ഉറപ്പു വരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1404.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്ര ജീവനക്കാർക്കുള്ള വേജ്ബോർഡ് ഇല്ലാതാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എന്തെങ്കിലും ഇടപെടൽ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
1405.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാലൂരില്‍ നിര്‍മ്മിക്കുന്ന അപ്‌നാഘര്‍ പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
എത്ര അതിഥി തൊഴിലാളികള്‍ക്കാണ് അപ്‌നാഘര്‍ ഫ്ലാറ്റില്‍ താമസിക്കാന്‍ കഴിയുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത ഫ്ലാറ്റ് എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അറിയിക്കുമോ?
1406.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ നിലവിൽ നടത്തുന്ന കോഴ്സുകൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ ;
( ബി )
പ്രസ്തുത കോഴ്‌സുകൾക്കുള്ള വിദ്യാഭ്യാസ യോഗ്യത എന്താണെന്നും കോഴ്സുകളുടെ കാലാവധി എത്രയാണെന്നും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1407.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പിലിക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ. കേന്ദ്രീകരിച്ച് സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ആരംഭിക്കുമോ?
1408.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ പഴുവില്‍, ശ്രീഗോകുലം പബ്ലിക് സ്കൂളിലെ അദ്ധ്യാപകരെ അകാരണമായി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മാസങ്ങളായി അദ്ധ്യാപകരും ജീവനക്കാരും സമരം നടത്തിവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്വകാര്യ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്‌മെന്റ് യാതൊരു മാനദണ്ഡങ്ങളോ കാരണങ്ങളോ ഇല്ലാതെ അദ്ധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടുന്നത് തടയുന്നതിനും മിനിമം വേതനവും തൊഴില്‍ സംരക്ഷണവും ഉറപ്പു വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1409.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്യൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഐ.ടി.ഐ.യില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1410.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളമുണ്ട ഗവണ്‍മെന്റ് ഐ.ടി.ഐ. യ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിച്ച് വരുന്നുണ്ടോ;
( ബി )
നിലവില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടിക്രമങ്ങള്‍ അറിയിക്കാമോ?
1411.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ പുഴക്കാട്ടിരി ഐ.ടി.ഐ യുടെ കെട്ടിട നിർമ്മാണത്തിനായി കൈമാറിക്കിട്ടിയ സ്ഥലം അനുയോജ്യമല്ലാത്തതിനാൽ പുതിയ സ്ഥലം കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് വകുപ്പിന്റെ ഭാഗത്തുനിന്ന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ബി )
ദീർഘകാലമായി പുരോഗതി കൈവരിക്കാൻ കഴിയാത്ത ഈ പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നതിനും കൃത്യമായ ഇടവേളകളിൽ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1412.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വളയം ഐ.ടി.ഐ. കെട്ടിടത്തിന്റെ നിര്‍മ്മാണം വൈകുന്നതിന്റെ കാരണം വിശദമാക്കമോ?
1413.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിലെ കോന്നി താലൂക്കില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് അനുവദിക്കുന്നത് പരിഗണനയിലുണ്ടോ?
1414.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകൾ നിലവില്‍ നിര്‍വ്വഹിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;
( ബി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായോ കരാര്‍ അടിസ്ഥാനത്തിലോ സ്ഥിരമായോ തൊഴില്‍ നല്‍കുന്നതിന് പ്രാമുഖ്യം നല്‍കാറുണ്ടോ എന്ന് വ്യക്തമാക്കുമോ; ആയതിന് അവരുടെ സീനിയോറിറ്റി പരിഗണിക്കാറുണ്ടോ എന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലകളില്‍ താല്‍ക്കാലികമായി ഉണ്ടാകുന്ന ഒഴിവുകള്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1415.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് തൊഴില്‍ നഷ്‍‍ടമായവര്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്നതിനായി എന്തെങ്കിലും പ്രത്യേക പദ്ധതി തൊഴില്‍ വകുപ്പ് മുഖേന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1416.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നിയിലെ സ്വകാര്യ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസകരമായ രീതിയിൽ അനുവദിക്കപ്പെട്ട ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ഉദ്യോഗസ്ഥശ്രേണി സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഡിസ്പെൻസറി എന്നത്തേക്ക് പ്രവർത്തനമാരംഭിക്കുമെന്ന് അറിയിക്കാമോ?
1417.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊരട്ടിയിലെ ഇ.എസ്.ഐ. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും നിര്‍മ്മാണം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ആയതിന്റെ കാരണം വിശദമാക്കുമോ;
( സി )
നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1418.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ.എസ്.ഐ. ആനുകൂല്യത്തിന് അര്‍ഹരായ തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ അന്തര്‍ സംസ്ഥാന തലത്തില്‍ (ഇന്റര്‍ സ്റ്റേറ്റ്) ആധുനിക ചികിത്സ, നൂതന ശസ്ത്രക്രിയ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ; പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കില്‍ അത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.