STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1848.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളര്‍ത്തുമൃഗങ്ങള്‍ക്ക് ലെെസന്‍സും കൃത്യമായ പരിപാലനവും അവയോടു കാണിയ്ക്കുന്ന ക്രൂരതകളിന്മേല്‍ നടപടിയും വേണ്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇവയോടുള്ള ക്രൂരത അവസാനിപ്പിക്കാനും അലങ്കാര പക്ഷികൾ ഉൾപ്പെടെയുള്ള പക്ഷികള്‍, വളര്‍ത്തു മത്സ്യങ്ങള്‍ എന്നിവ വിപണനം നടത്തുന്നവര്‍ക്കും വളര്‍ത്തുന്നവര്‍ക്കും ലെെസന്‍സ് നിര്‍ബന്ധമാക്കാനും ഇവയിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഏകീകൃത പട്ടിക നടപ്പാക്കുന്നതിനുമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ലെെസന്‍സ് നടപ്പാക്കുന്നതോടൊപ്പം നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കു വേണ്ടി ഏകീകൃത നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തു നടപടികള്‍ സ്വീകരിയ്ക്കുമെന്നു വ്യക്തമാക്കുമോ?
1849.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ രംഗത്തും ക്ഷീരവികസന മേഖലയിലും വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെ എന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി എത്ര പദ്ധതികളാണ് ഈ വകുപ്പുകൾ ആരംഭിക്കാന്‍ ലക്ഷ്യമിട്ടത്; എന്തൊക്കെ നടപ്പാക്കാന്‍ കഴിഞ്ഞു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1850.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ വി ജോയി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാംസാഹാരം കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ആധുനിക മാംസ വില്‍പ്പന ശാലകളും അറവുശാലകളും ഇല്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അനധികൃത അറവുശാലകള്‍ വഴി രോഗം ബാധിച്ചതും ചത്തതുമായ ആടുമാടുകളുടെ മാംസം വിതരണം ചെയ്യുന്നത് ജന്തുജന്യ രോഗങ്ങള്‍ പിടിപെടാന്‍ ഇടയാക്കുമെന്ന അഭിപ്രായം ഗൗരവമായി പരിഗണിക്കുമോ;
( സി )
മാംസാഹാരികളായ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കി മാംസത്തെ ശാസ്ത്രീയമായി സംസ്ക്കരിച്ച് സമ്പുഷ്ടമായ ഇറച്ചിയാക്കി ശീതീകരിച്ച് സംസ്ഥാനത്താകെ വിതരണം നടത്തുന്നതിനുതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുമോ?
1851.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായി പുതിയ ഇനം പശുക്കളെയും കോഴികളെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും ഇവിടെയുള്ള നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതിനുമായി പദ്ധതി തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനായി പദ്ധതി തയ്യാറാക്കുമോയെന്ന് വ്യക്തമാക്കുമോ?
1852.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനാവശ്യമായ ഇറച്ചി കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കാത്തതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
1853.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല്‍, മുട്ട, മാംസം എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളും പദ്ധതികളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന ക്ഷീര, പൗള്‍ട്രി കര്‍ഷകരെ സഹായിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും എത്ര ക്ഷീര, പൗള്‍ട്രി കര്‍ഷകര്‍ക്ക് ഇതിന്റെ സഹായം ലഭിച്ചിട്ടുണ്ട് എന്നതിന്റെയും വിശദാംശം നല്‍കുമോ?
1854.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ മൃഗസംരക്ഷണ/ക്ഷീരവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ ഏതൊക്കെയെന്ന് പഞ്ചായത്തടിസ്ഥാനത്തിൽ അറിയിക്കാമോ;
( ബി )
ഇതിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകളുണ്ടെങ്കിൽ ആയതിന്റെ വിവരം ലഭ്യമാക്കാമോ;
( സി )
കെട്ടിടനിർമാണം പൂർത്തീകരിച്ചിട്ടും പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാത്ത ഓഫീസുകളുടെ വിശദാംശം അറിയിക്കുമോ?
1855.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരോല്പാദക-മൃഗസംരക്ഷണ മേഖലയിലെ കർഷകരെ സഹായിക്കുന്നതിനായി വെറ്ററിനറി ഹോസ്പിറ്റലുകൾ, വെറ്ററിനറി ഡോക്ടർമാർ, കൃഷി ഓഫീസുകൾ, കാർഷികമേഖലയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങൾ എന്നിവയുടെ വിവരങ്ങൾ പ്രാദേശിക തലത്തിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുവാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1856.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ വിശദമാക്കാമോ?
1857.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ കീഴിലുള്ള പൗൾട്രി ഫാമുകളുടെ എണ്ണം എത്രയെന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ; ശരാശരി ഉത്പാദനം എത്ര എന്നറിയിക്കാമോ;
( ബി )
ഏതെങ്കിലും മണ്ഡലത്തില്‍ പുതിയതായി പൗള്‍ട്രി ഫാം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
മുട്ടക്കോഴി ഉത്പാദനം വർധിപ്പിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
1858.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‌കൂളുകളിൽ പൗൾട്രി ക്ലബ്ബുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; പ്രവർത്തനരീതി വ്യക്തമാക്കാമോ?
1859.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിവളര്‍ത്തല്‍ മേഖലയെ ഇതരസംസ്ഥാന ഹാച്ചറി ഉടമസ്ഥരുടെ കുത്തകയില്‍ നിന്നു മോചിപ്പിക്കാനും കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലുള്ള കൃഷി ഒഴിവാക്കി പൗള്‍ട്രി കോര്‍പ്പറേഷന്‍ തന്നെ ഈ മേഖലയില്‍ കാര്യക്ഷമമായി ഇടപെടാനും നടപടി ഉണ്ടാകുമോ?
1860.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താറാവ് കൃഷിയിലൂടെ ഉപജീവനം നടത്തുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അവരുടെ ജീവിത പ്രയാസങ്ങള്‍ മനസിലാക്കി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
മേല്‍ത്തരം നാടന്‍ താറാവ് കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
രോഗം മൂലം താറാവുകള്‍ ചത്തൊടുങ്ങുമ്പോള്‍ കര്‍ഷകര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
താറാവ് കര്‍ഷകരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസത്തിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമോ; എങ്കില്‍ വിശദമാക്കാമോ?
1861.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഗ്രാമങ്ങളില്‍ വനഭൂമി പട്ടയം ലഭിച്ച കര്‍ഷകര്‍ക്ക് പ്രസ്തുത ഭൂമിയില്‍ കോഴി വളര്‍ത്തല്‍ അനുവദിക്കുന്നതിനും ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ ഇടപെടലുകളും നടപടികളും സ്വീകരിക്കുമോ?
1862.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയിൽ ഓൺലൈനായി ചേരുന്നതിന് സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടോ; ആയതിന് ക്ഷീരകർഷകരെ പ്രാപ്തരാക്കുന്നതിനായി സാങ്കേതിക സഹായങ്ങൾ ഉൾപ്പെടെ എന്തൊക്കെ സേവനങ്ങളാണ് വകുപ്പു നൽകുന്നതെന്ന് വിശദാംശം നൽകുമോ?
1863.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലുല്പാദനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിക്കുന്ന പശുക്കൾക്ക് ഇൻഷുറൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ?
1864.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലൂക്ക് ആസ്ഥാനമായ പട്ടാമ്പിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഒരു പോളി ക്ലിനിക്ക് ഇല്ലെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നല്ല രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ക്ഷീരസംഘങ്ങളുള്ള പട്ടാമ്പിയിൽ ഒരു വെറ്ററിനറി പോളി ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1865.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി ബ്ലാേക്കില്‍ നാല് പഞ്ചായത്തുകള്‍ക്ക് പ്രയോജനകരമാകുന്ന മുല്ലശ്ശേരി മൃഗാശുപത്രിയില്‍ ലാബ് അടക്കമുളള സംവിധാനങ്ങളൊരുക്കി നിലവാരം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത മൃഗാശുപത്രിയില്‍ രാത്രികാലത്ത് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1866.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ അയിരൂര്‍പാടം കേന്ദ്രീകരിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി സബ് സെന്റര്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പരിഗണിക്കാമോ;
( ബി )
കന്നുകാലികളും ക്ഷീര കര്‍ഷകരും ധാരാളം ഉള്ള അയിരൂര്‍പാടം നിവാസികള്‍ക്ക് മൃഗങ്ങളുടെ കുത്തിവയ്പിനും മറ്റാവശ്യങ്ങള്‍ക്കുമായി മൃഗാശുപത്രിയില്‍ എത്തിച്ചേരാൻ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതിനാല്‍ അയിരൂര്‍പാടം കേന്ദ്രീകരിച്ച് പുതിയ വെറ്ററിനറി സബ്സെന്റര്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരിഗണിക്കുമോ;
( സി )
ഇതിനായി ക്ഷീര കര്‍ഷകര്‍ക്ക് ഉപകരിക്കാത്ത എറണാകുളം ജില്ലയിലെ സബ്സെന്ററുകളെ പുന:ക്രമീകരിച്ചു അയിരൂര്‍പാടം കേന്ദ്രീകരിച്ച് പുതിയ വെറ്ററിനറി സബ്സെന്റര്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1867.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ എത്ര മൃഗാശുപത്രികളിലാണ് സ്ഥിരമായി ഡോക്ടര്‍മാരില്ലാത്തതെന്ന് അറിയിക്കാമോ; മൃഗാശുപത്രികളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ടെങ്കില്‍ അത് നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം മൃഗാശുപത്രികളിലാണ് രാത്രികാലങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതിനായി എത്ര ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും രാത്രികാല ഡോക്ടര്‍മാരുടെ വേതനം നല്‍കുന്നതിനാവശ്യമായ തുക അനുവദിക്കേണ്ടത് ആരാണെന്നും വിശദമാക്കാമോ;
( സി )
മലപ്പുറം ജില്ലയില്‍ ക്ഷീര കര്‍ഷകര്‍കരെ സഹായിക്കുന്നതിനായി വീട്ടുപടിക്കല്‍ ചികിത്സ എന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ മലപ്പുറം ജില്ലയിലേക്ക് പുതുതായി മൊബൈല്‍ യൂണിറ്റ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1868.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ മൃഗഡോക്ടറുടെ രാത്രികാല സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച വിഷയം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
വളര്‍ത്തുമൃഗങ്ങള്‍ രാത്രികാലത്ത് പരിചരണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഏത് ക്ലിനിക്ക് കേന്ദ്രീകരിച്ചാണ് രാത്രികാലസേവനം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
1869.
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിപണനം ചെയ്യുന്ന ഇറച്ചിക്കോഴിയുടെ‍ വലിയൊരു ഭാഗം അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നതാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന ഇറച്ചിക്കോഴികൾ രോഗവിമുക്തമാണെന്നും പക്ഷിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെയുള്ള വാക്സിൻ എടുത്തതാണെന്നും ഉറപ്പുവരുത്തുന്നതിന് ചെക്ക്പോസ്റ്റുകളിൽ ആവശ്യമായ പരിശോധന നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഇറച്ചിക്കോഴികളിൽ മാരകമായ ഹോർമോണുകൾ അടങ്ങിയിട്ടുണ്ട് എന്നത് സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ചെക്ക്പോസ്റ്റുകളിൽ ആയത് പരിശോധിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുമോ; വ്യക്തമാക്കാമോ;
( ഡി )
ഇറച്ചിക്കോഴിയുടെ ആഭ്യന്തര ഉൽപാദനവും വിപണനവും വർധിപ്പിക്കുന്നതിന് കെപ്കോ ഉള്‍പ്പെടെയുളള സർക്കാർ ഏജൻസികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് കർഷകർക്ക് സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
1870.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരംകുളം പൗൾട്രി യൂണിറ്റിൽ 14.01.1966 മുതൽ 22.01.1971 വരെ കാഷ്വൽ ലേബറായും 23.07.1971 മുതൽ 30.04.1989 വരെ സ്ഥിരം ലേബറായും ജോലി ചെയ്ത ശ്രീ പി. ചെല്ല മുത്തു നാടാർ, പ്രതിഭാ നിവാസ്, പരുത്തിവിള, കാഞ്ഞിരംകുളം പി.ഒ. എന്ന വ്യക്തിക്ക് പെൻഷൻ ആനുകൂല്യങ്ങള്‍ നൽകിയിട്ടില്ലായെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
രോഗിയായ ഭാര്യയോടൊപ്പം നിത്യവൃത്തിക്കുപോലും വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ടിയാന് മുൻകാലപ്രാബല്യത്തോടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1871.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെറുകിട ഫാമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പാല്‍, മുട്ട, മാംസം എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി വിശദമാക്കാമോ;
( സി )
ക്ഷീര കര്‍ഷകര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമോയെന്ന് വിശദമാക്കാമോ;
( ഡി )
ഗുണനിലവാരമുള്ള മാംസാഹാരം ലഭ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ഇ )
ഈ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
1872.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലി, ആടുവളർത്തൽ സംരംഭകർക്ക് ലൈസൻസ് ലഭിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതി ലഭിക്കുന്നതിന് വളരെ പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന പരാതികൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വ്യക്തിവൈരാഗ്യങ്ങൾ കാരണം ഫാമുകൾക്ക് എതിരെ പരാതി നൽകുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കുമോ;
( സി )
പുതുക്കിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായി ഫാം ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താത്തത് കർഷകർക്കും സംരംഭകർക്കും പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1873.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാടന്‍ ആടിനങ്ങളുടെ സംരക്ഷണവും വംശവര്‍ദ്ധനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഔഷധവീര്യമുള്ള ആട്ടിന്‍പാല്‍ സംസ്ക്കരിച്ച് വിപണനം സാധ്യമാകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് വിശദമാക്കാമോ;
( സി )
കൂത്തുപറമ്പ് മണ്ഡലത്തില്‍ നാടന്‍ ആടിനങ്ങളുടെ സംരംക്ഷണവും വംശവര്‍ദ്ധനവും ഉറപ്പാക്കാന്‍ ആട് ഗ്രാമം പദ്ധതി അനുവദിക്കാമോ?
1874.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാര്‍ കുട്ടമ്പുഴ പശു സംരക്ഷണ പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
കുട്ടമ്പുഴ പശുക്കളെ ഇന്ത്യന്‍ ജനുസ്സായി അംഗീകരിക്കുന്നതിനുള്ള നടപടി ആരംഭിക്കുമോ; ഇല്ലെങ്കില്‍ വിശദമാക്കാമോ;
( സി )
5 വര്‍ഷത്തിനുള്ളില്‍ ഈ പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനം വിശദമാക്കാമോ?
1875.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2021-22 കാലയളവിൽ മണ്ഡലത്തിൽ നടന്നുവരുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1876.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് ക്ഷീരോല്പാദക-മൃഗസംരക്ഷണ മേഖലയിൽ അവസരം സൃഷ്ടിക്കുന്ന രീതിയി‌ലുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ; ഇല്ലെങ്കിൽ അപ്രകാരമുള്ള പദ്ധതികൾ അടിയന്തരമായി തയ്യാറാക്കുമോ?
1877.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പില്‍ നിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍, സബ്സിഡികള്‍ എന്നിവ വിശദമാക്കാമോ?
1878.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതി പാറശ്ശാല മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തില്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പാറശാല മണ്ഡലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ പ്രസ്തുത മണ്ഡലത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ഡി )
ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായുള്ള ഏതെങ്കിലും പുതിയ പദ്ധതികള്‍ പ്രസ്തുത മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്യം പരിഗണയിലുണ്ടോ;അറിയിക്കാമോ?
1879.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
മില്‍മ അധികമായി ശേഖരിക്കുന്ന പാല്‍ ഇതരസംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പാല്‍പ്പൊടിയാക്കി മാര്‍ക്കറ്റില്‍ വിപണനത്തിനായി എത്തിക്കുമ്പോൾ സംഭവിക്കുന്ന നഷ്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കേരളത്തില്‍ തന്നെ പാല്‍പ്പൊടി നിര്‍മ്മിക്കുന്നതിനുള്ള പ്ലാന്റ് ആരംഭിക്കുന്നതിനുള്ള തീരുമാനം എപ്പോള്‍ പ്രാവര്‍ത്തികമാക്കും; വിശദാംശങ്ങള്‍ അറിയിക്കാമോ?
1880.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയ്ക്കും വൈക്കോലിനും തുടരെയുണ്ടാകുന്ന വിലവർദ്ധനവ് ക്ഷീര കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കാലിത്തീറ്റയുടെ വില നിയന്ത്രിക്കുന്നതിനും വൈക്കോലും പച്ചപ്പുല്ലും ലഭ്യമാക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ വൈക്കോൽ സംഭരിച്ച് കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ എന്തെങ്കിലും പദ്ധതികൾ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടികൾ സ്വീകരിക്കുമോ?
1881.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധി കാലത്ത് വയനാട് ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഇതിനായി ആകെ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?
1882.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗ്ലോബല്‍ ഡയറി വില്ലേജിന്റെ ലക്ഷ്യം എന്താണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1883.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരമേഖലയെക്കുറിച്ചു പഠിക്കാൻ ശ്രീമതി ലിഡാ ജേക്കബ്, ഐ.എ.എസ് (റിട്ടയേര്‍ഡ് ) അദ്ധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവോ; റിപ്പോർട്ട് സമർപ്പിച്ചെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
റിപ്പോർട്ടിലെ ഏതൊക്കെ ശിപാർശകളാണ് നടപ്പിലാക്കിയിട്ടുള്ളത്; മറ്റു ശിപാർശകൾ നടപ്പിലാക്കാത്തതിന്റെ കാരണം പട്ടിക തിരിച്ചു ലഭ്യമാക്കാമോ?
1884.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ക്ഷീരമിച്ച സംസ്ഥാനമാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലിന്റെ അളവില്‍ കുറവ് വരുത്തുന്നതിനും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ?
1885.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ മൂർക്കനാട് മിൽമ ഡയറിയിൽ ഏതെല്ലാം തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്; ഇതിനായി എത്ര രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; തുക ഏത് രീതിയിൽ വകയിരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മൂർക്കനാട് മിൽമ ഡയറിയിൽ പാൽ സംഭരണശാലയ്ക്കായി വിട്ടുനൽകിയ സ്ഥലത്ത് ഏതെല്ലാം നിർമ്മാണ പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്; ഇതിനായി എന്തെല്ലാം നടപടിക്രമങ്ങൾ ബാക്കിയുണ്ട്; വ്യക്തമാക്കുമോ;
( സി )
മലപ്പുറം ജില്ലയിലും സമീപ പ്രദേശത്തും ഉൽപാദിപ്പിക്കുന്ന പാലിന്റെ സംഭരണം വർദ്ധിപ്പിക്കുന്നതിനും അതുവഴി പാലുല്പാദനം കൂടുന്ന അവസരത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും കഴിയുന്നതരത്തിൽ മൂർക്കനാട് ഡയറിയെ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1886.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ.കെ.രമ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡും ലോക്ഡൗണും മൂലം ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാണെന്ന വസ്തുത സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഈ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ തയ്യാറാകുമോ;
( സി )
കോവിഡ് കാലത്ത് പശുവളർത്തലിലേക്കും മറ്റ് തൊഴിലുകൾ ഉപേക്ഷിച്ച് ഡയറി ഫാമുകളിലേക്കും തിരിഞ്ഞവർക്ക് ഫാമുകൾ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
1887.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന വകുപ്പിന് കീഴിൽ പാൽപ്പൊടി നിർമാണ ഫാക്ടറികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഏതെങ്കിലും മണ്ഡലത്തില്‍ പുതിയ ഫാക്ടറി തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടിക്രമം അറിയിക്കാമോ?
1888.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമ ബൂത്ത് ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും അതിനായി അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയാെണെന്നും വിശദമാക്കാമോ; സ്വകാര്യ വ്യക്തികൾക്ക് മിൽമ ബൂത്ത് ആരംഭിക്കുവാൻ സാധിക്കുമോ?
1889.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ കർഷകർക്ക് പെൻഷൻ നൽകുന്നുണ്ടോ;
( ബി )
എങ്കിൽ എത്ര തുകയാണ് നൽകുന്നതെന്നും ഈ തുക എന്നു മുതലാണ് പ്രാബല്യത്തിൽ വന്നതെന്നും അറിയിക്കാമോ;
( സി )
ക്ഷീര കർഷകർക്ക് പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത ക്ഷേമനിധിയിൽ അംഗങ്ങളായ കർഷകർക്ക് പെൻഷന് പുറമെ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്താമോ;
( ഇ )
മുഴുവൻ ക്ഷീര കർഷകരെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കി അര്‍ഹരായവര്‍ക്ക് പെൻഷൻ നൽകുന്നതിന് ആലോചിക്കുന്നുണ്ടോ?
1890.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന കേരള സീഡ്സിന്റെ കാലിത്തീറ്റ ഫാക്ടറിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തതില്‍ സ്ഥലം വിട്ടുനല്‍കിയ ആർക്കെങ്കിലും ഇനിയും തൊഴിൽ ലഭ്യമാക്കാൻ ബാക്കിയുണ്ടോ; എങ്കിൽ പ്രസ്തുത അപേക്ഷകരുടെ പേരുവിവരങ്ങളും ഇതുവരെ തൊഴിൽ നൽകാത്തതിനുള്ള കാരണവും എന്ന് നൽകാനാകുമെന്നും വ്യക്തമാക്കാമോ?
1891.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ഷീര ഡയറി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ, എന്തൊക്കെ ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിന്നും വിപണനം നടത്തുന്നത്;
( ബി )
ക്ഷീരവികസനവകുപ്പിന്റെ ഗ്രാന്റ്, മറ്റു ധനസഹായങ്ങൾ എന്നിവയിലൂടെ നാളിതുവരെ എത്ര രൂപ സംഘത്തിനു ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ഇനം തിരിച്ചു ലഭ്യമാക്കുമോ;
( സി )
സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായത്തിനു പുറമേ ഏതൊക്കെ ധനകാര്യസ്ഥാപനങ്ങൾ, ഏജൻസികൾ, ബാങ്കുകൾ എന്നിവയിൽ നിന്നും ക്ഷീര ഡയറിക്ക് വേണ്ടി പ്രസ്തുത സംഘം വായ്പയായും അല്ലാതെയും പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; എങ്കില്‍ എത്ര രൂപ വായ്പയായി എടുത്തിട്ടുണ്ട്; ഈ ഇനത്തിൽ എത്ര രൂപ കുടിശ്ശിക നിലവിലുണ്ടെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത സംഘം ഇപ്രകാരം വായ്പയായി പണം സമാഹരിക്കുന്നതിന് ഡയറി രജിസ്ട്രാറിൽ നിന്നും നിയമാനുസൃതം അനുമതി വാങ്ങിയിട്ടുണ്ടോ;
( ഇ )
മേല്പറഞ്ഞ രീതിയിൽ ക്രമവിരുദ്ധമായ സാമ്പത്തിക നടപടികളിലൂടെ അംഗങ്ങളായ ക്ഷീര കർഷകര്‍ക്ക് കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുത്തിവെച്ച ഭരണ സമിതിയുടേയും ജീവനക്കാരുടെയും പേരിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
1892.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്‌ഥാനത്തു പാലുല്‍പ്പാദനം കൂടിയ ഇരിക്കൂര്‍ മണ്ഡലത്തിലെ വികസന യൂണിറ്റുകളായ ഇരിക്കൂർ, മണികടവ് ക്ഷീരവികസന യൂണിറ്റുകളിൽ ക്ഷീരവികസന ഓഫിസർ തസ്തിക എത്ര വർഷമായാണ് ഒഴിഞ്ഞു കിടക്കുന്നതെന്നു വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ 2019-20 വർഷത്തെ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിലൂടെയുള്ള പാൽശേഖരണം, രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷീരസംഘങ്ങളുടെ എണ്ണം, അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള കണക്ക്, നിലവിൽ ജോലിചെയ്യുന്നവരുടെ പേര് വിവരങ്ങൾ എന്നിവ പട്ടികയായി ലഭ്യമാക്കാമോ;
( സി )
പാലുല്‍പ്പാദനത്തിനനുസരിച്ചു ക്ഷീരവികസന വകുപ്പിന്റെ പുനഃസംഘടന സംബന്ധിച്ച ഫയൽ സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് അറിയിക്കുമോ?
1893.
ശ്രീ ഐ ബി സതീഷ്
ശ്രീമതി ദെലീമ
ശ്രീ. എ. പ്രഭാകരൻ
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതവൃത്തിക്കായി ക്ഷീരകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രയമായ ക്ഷീരസംഘങ്ങളുടെ വിറ്റുവരവിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി ഏര്‍പ്പെടുത്തിയത് മൂലം ഉണ്ടാകാനിടയുള്ളതായി പറയപ്പെടുന്ന പ്രശ്നങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
മില്‍മയുടെ കീഴിലും സ്വകാര്യ മേഖലയിലും എത്ര പ്രാഥമിക ക്ഷീര സംഘങ്ങള്‍ ഉണ്ടെന്നും ഇവയെ ആശ്രയിക്കുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം എത്രയാണെന്നുമുള്ള വിവരം ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( സി )
ക്ഷീരകര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നടപടി തിരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
1894.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രമവിരുദ്ധമായ സാമ്പത്തിക നടപടികളിലൂടെ മാറനല്ലൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിനു വലിയ ബാധ്യത ഉണ്ടായിട്ടുള്ളതായ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് കാരണക്കാരായ ഭരണസമിതി അംഗങ്ങളുടെ പേരുവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
സർക്കാര്‍ സഹായത്തോടെ മേൽപ്പറഞ്ഞ സംഘം ആരംഭിച്ച കാലിത്തീറ്റ ഫാക്ടറി അടച്ചുപൂട്ടി യന്ത്രസാമഗ്രികൾ വിൽപ്പന നടത്തിയത് വകുപ്പിന്റെ അനുമതിയോടെയാണോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സംഘത്തിന് സാമ്പത്തിക ബാധ്യതയും നഷ്ടവും വരുത്തിവെച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഭരണസമിതിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ച വ്യക്തി കേരളത്തിലെ സഹകരണമേഖലയിൽ നിലവില്‍ ഏതെങ്കിലും പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1895.
ശ്രീ. യു.എ.ലത്തീഫ്
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ തീരുമാനം ക്ഷീരസംഘങ്ങളെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ക്ഷീരകര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
1896.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന പാല്‍ അടക്കമുള്ള ഉല്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ഇവ കുറ്റമറ്റ രീതിയില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാനും പദ്ധതികള്‍ നിലവിലുണ്ടോ; പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സഹകരണ സംഘങ്ങള്‍ വഴി നിര്‍മ്മിച്ച് മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ളവ ഏകീകരിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ?
1897.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ വകുപ്പിന് കീഴില്‍ എത്ര ക്ഷീര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ക്ഷീര സംഘങ്ങളുടെ പേരും സ്ഥലവും നഗരസഭ/ ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ തരംതിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത ക്ഷീര സംഘങ്ങള്‍ക്ക് 2016 മുതല്‍ 2021 മാര്‍ച്ച് വരെ നല്കിയിട്ടുള്ള ധനസഹായം എത്രയെന്ന് തരംതിരിച്ച് വ്യക്തമാക്കാമോ?
1898.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരസഹകരണ സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1899.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീര വ്യവസായം അഭിവൃദ്ധിപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്;
( ബി )
ആകെ എത്ര ക്ഷീര സഹകരണസംഘങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( സി )
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
1900.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കർഷകർ കൂടുതലുള്ള സ്ഥലങ്ങളിൽ കർഷകർക്ക് കിലോമീറ്ററുകൾ ദൂരത്തുള്ള ക്ഷീര സംഘങ്ങളിൽ പാൽ എത്തിക്കേണ്ടിവരുന്ന സാഹചര്യം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥലങ്ങളിൽ പുതിയ ക്ഷീര സംഘങ്ങൾ അനുവദിക്കുന്നതിന് തടസങ്ങളുണ്ടോ;
( ബി )
പുതിയ ക്ഷീര സംഘങ്ങൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.