STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3873.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ബെനവലന്റ് ഫണ്ട് ആരംഭിച്ചതുമുതൽ നാളിതുവരെ ഓരോ വർഷങ്ങളിലും അനുവദിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവും ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
നാളിതുവരെയുള്ള ആകെ ബി.പി.എല്‍., എ.പി.എല്‍. ഗുണഭോക്താക്കളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ ?
3874.
ശ്രീ കെ ആൻസലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി എന്നിവ പ്രകാരം ഏതൊക്കെ അസുഖങ്ങള്‍ക്ക് എത്ര രൂപവരെ സഹായം ലഭ്യമാക്കുമെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3875.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനായി ഇതുവരെ ചെലവഴിച്ച തുകയെത്ര; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഇ-ഹെൽത്ത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
3876.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണ്ഡലത്തിലെ ഓരോ ആശുപത്രിക്കും എത്ര രൂപാ വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി മണ്ഡലത്തിലെ കൂടുതൽ ആശുപത്രികളിൽ നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3877.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ നിയോജകമണ്ഡലത്തിലും ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് പുതിയ ഐസൊലേഷൻ വാർഡുകൾ ആരംഭിക്കുന്ന പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണം പൂർത്തിയാക്കി എന്നത്തേയ്‌ക്ക് പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3878.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തിലെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും ആരോഗ്യ മേഖലക്കായി നീക്കിവെച്ച നാല് കോടി രൂപയുടെ പദ്ധതികള്‍ക്ക് മാര്‍ഗരേഖ ആയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3879.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സേവനം സംസ്ഥാനത്തെ എത്ര ആശുപത്രികളിലാണ് ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
കണ്ണൂര്‍ ജില്ലയിലെ ഏതൊക്കെ ആശുപത്രികളിലാണ് ഇതിന്റെ സേവനം ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ഒരു രോഗിക്ക് എത്ര രൂപയുടെ ചികിത്സാ സഹായമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടാത്ത നിർദ്ധനരായ രോഗികള്‍ക്ക് ആരോഗ്യകാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3880.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെഫ്രോട്ടിക് സിന്‍ഡ്രോം രോഗബാധിതരായ നിര്‍ദ്ധനര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കിയിരുന്ന സര്‍ക്കാര്‍ പദ്ധതികള്‍ എന്തെങ്കിലും നിലവിലുണ്ടായിരുന്നുവോ എന്നത് അറിയിക്കുമോ;
( ബി )
ഉണ്ടായിരുന്നെങ്കില്‍ പ്രസ്തുത പദ്ധതിയിലൂടെയോ മറ്റേതെങ്കിലും പദ്ധതിയിലൂടെയോ ഇപ്പോഴും സൗജന്യമായി മരുന്നുകള്‍ ഈ രോഗികള്‍ക്ക് നല്‍കിവരുന്നുണ്ടെങ്കില്‍ അറിയിക്കുമോ;
( സി )
വിലകൂടിയ മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കേണ്ടിവരുന്ന ദരിദ്രരായ രോഗികള്‍ക്ക് പ്രസ്തുത മരുന്ന് സൗജന്യമായി മുടങ്ങാതെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;?
3881.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയ ആലത്തൂര്‍ മണ്ഡലത്തിലെ ആശുപത്രികളില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഏതെങ്കിലും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്നറിയിക്കാമോ; ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിക്കാമോ?
3882.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു ആരോഗ്യമേഖലയെ ശാക്തീകരിക്കുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താനായിട്ടുണ്ടോ; ഇത്തരം കേന്ദ്രങ്ങളില്‍ അധികമായി എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്; എത്ര മെഡിക്കല്‍, പാരാമെഡിക്കല്‍, മെഡിക്കല്‍ ഇതര ജീവനക്കാരെ ഇതിനായി അധികമായി നിയമിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; വ്യക്തമാക്കാമോ;
( ബി )
കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വഴി എന്തെല്ലാം സേവനങ്ങളാണ് ലക്ഷ്യമാക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഇത്തരം കേന്ദ്രങ്ങളെയെല്ലാം വെല്‍നെസ് സെന്ററുകളായി ഉയര്‍ത്താന്‍ പരിപാടിയുണ്ടോ; വെല്‍നെസ് സെന്ററുകള്‍ വഴി എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകുമെന്ന് അറിയിക്കാമോ?
3883.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ അടിമാലിയില്‍ പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുമായി ബന്ധപ്പെട്ട ഫയലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3884.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ മണ്ഡലത്തിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും, എളയാവൂര്‍, ചേലോറ, എടക്കാട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നടന്നു വരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ താമസയോഗ്യമല്ലാത്ത കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കുമോ;
( സി )
എടക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?
3885.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഡി.എച്ച്.എസ് അധികൃതര്‍ ഇന്നും അതിനെ താലൂക്ക് ആശുപത്രിയായിട്ടു പരിഗണിക്കുന്ന നിലപാട് സ്വീകരിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ നിലപാട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ, വിശദാംശം നല്‍കുമോ;
( ബി )
നിലവില്‍ താലൂക്ക് ലെവല്‍ ജനറല്‍ ആശുപത്രിയായ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ നിലവിലില്ലാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3886.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട സി.എച്ച്.സി. യിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ശിപാര്‍ശ ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരിഗണനയിലുണ്ടോ; എങ്കില്‍ പ്രസ്തുത പ്രൊപ്പോസലിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ ആശുപത്രിയിലെത്തുന്ന രോഗികളുടെ ബാഹുല്യം കണക്കിലെടുത്തും ആശുപത്രിയുടെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരവും ബജറ്റില്‍ തുക വകയിരുത്തിയിട്ടുളളതിനാല്‍ ഇവിടെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിയ്ക്കുമോ; ഇതിനുളള ശിപാര്‍ശ അടിയന്തരമായി സര്‍ക്കാരിന് ലഭ്യമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ?
3887.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് കുമ്പഡാജ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയതെപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി മാറ്റുമ്പോൾ ഉണ്ടാകുന്ന അധിക സൗകര്യങ്ങളും സംവിധാനങ്ങളും തസ്തികകളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഇത്തരം സൗകര്യങ്ങളും സംവിധാനങ്ങളും തസ്തികകളും കുമ്പഡാജ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കുമ്പഡാജ കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനായി നിയമിക്കപ്പെട്ടയാളും സ്റ്റാഫ് നഴ്സുമാരില്‍ ഒരാളും വർക്കിംഗ് അറേൻജ്‌മെന്റിൽ വേറിടങ്ങളില്‍ ജോലി ചെയ്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് പരിഹാരനടപടികളാണ് സ്വീകരിക്കുക എന്നത് വ്യക്തമാക്കാമോ;
( ഇ )
മറ്റേതെങ്കിലും തസ്തികകൾ കുമ്പഡാജ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിൽ അതും എപ്പോൾ നികത്തപ്പെടുമെന്ന് വ്യക്തമാക്കാമോ?
3888.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ മണ്ഡലത്തിലും ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ച് 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് പകരം മണ്ഡലത്തിലെ സി.എച്ച്.സി യിലോ ബ്ലോക്ക് ലെവല്‍ എഫ്.എച്ച്.സി യിലോ മള്‍ട്ടിപര്‍പ്പസ് കോണ്‍ക്രീറ്റ് ബില്‍ഡിംഗോടുകൂടിയ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിച്ചാല്‍ ഭാവിയിലും പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് സ്ഥിര ആസ്തിയായി മാറാന്‍ കഴിയുമെന്നത് പരിശോധിക്കുമോ; വിശദമാക്കാമോ?
3889.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ മറ്റം ഫാമിലി ഹെല്‍ത്ത് സെന്ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഏതെല്ലാം ഫണ്ടുകളാണ് ലഭ്യമായിട്ടുളളത്;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് തുക എത്രയാണ്; കെട്ടിട നിര്‍മ്മാണത്തിനുളള കരാര്‍ വച്ചതെന്നാണ്;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ?
3890.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമീപകാലത്ത് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ള മറ്റ് ജീവനക്കാര്‍ സമരങ്ങളില്‍ മറ്റും ഏര്‍പ്പെടുന്നത് മൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പി.എച്ച്. സി. മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3891.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തില്‍ പൂയപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പൂയപ്പള്ളി പി.എച്ച്.സി, പരവൂർ നഗരസഭയിലെ പൊഴിക്കര പി.എച്ച്.സി എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നത്തിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ പുതിയ സ്റ്റാഫ് പാറ്റേൺ അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ?
3892.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ആയുര്‍വ്വേദ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്യുന്നതിനായി പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അപ്ഗ്രേഡ് ചെയ്യുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം ആയുര്‍വ്വേദ ആശുപത്രികളെയാണ് അപ്ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3893.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; എന്നു മുതല്‍ ജനങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് അറിയിക്കാമോ?
3894.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബഡ്ജറ്റില്‍ 20% തുക നീക്കിവെച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
കെട്ടിടത്തിന്റെ വിശദമായ മാസ്റ്റര്‍ പ്ലാനും എസ്റ്റിമേറ്റും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള ഭരണാനുമതി അടിയന്തരമായി ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പ്രൊപ്പോസല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3895.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ കുന്നോത്ത് പറമ്പ് പി.എച്ച്.സി. യില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലിയിലിരിക്കെ മരണപ്പെട്ട അശോകന്‍.സി.പി.യുടെ ഫയലില്‍ (നമ്പര്‍ സി2/196/2018 ആ.ക.വ.) നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
അദ്ദേഹത്തിന്റെ അപകടത്തിന് ശേഷമുള്ള അവധി അനുവദിച്ച് ഉത്തരവാകാന്‍ വൈകുന്നതിന്റെ കാരണവും ആയതിന്റെ നിലവിലെ തടസ്സങ്ങളും വിശദമാക്കാമോ;
( സി )
അവധി എന്നത്തേക്ക് അനുവദിച്ച് ഉത്തരവാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
3896.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന ഹെല്‍ത്ത് സെന്ററുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നഗരസഭയിലെ പെരുമ്പഴുതൂര്‍ ഹെല്‍ത്ത് സെന്ററിനെ (ഓലത്താന്നി) കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോെയെന്ന് അറിയിക്കാമോ;
( സി )
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രസ്തുത മണ്ഡലത്തിലെ ഹെല്‍ത്ത് സെന്ററുകള്‍ക്ക് 2021-22 വര്‍ഷത്തില്‍ എത്ര ലക്ഷം രൂപയുടെ ഫണ്ടാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3897.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസിന്റെ സ്ഥല പരിമിതിമൂലം ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, വാഹനപാര്‍ക്കിംഗിനും ഡ്രെെവര്‍മാര്‍ക്ക് റസ്റ്റ് ചെയ്യുന്നതിനുമുള്ള അസൗകര്യം എന്നിവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3898.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയതും അംഗീകരിച്ചതുമായ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഇതിൽ ഏതൊക്കെ പദ്ധതികളാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ;
( സി )
പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഏതൊക്കെയാണെന്നും പൂര്‍ത്തീകരിക്കാത്തതിന്റെ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ഈ വര്‍ഷം പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
3899.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തിയിട്ടുളള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വെല്‍നസ് സെന്ററുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
3900.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ഗവൺമെന്റ് ഫിഷറീസ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3901.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിൽ ആരോഗ്യ വകുപ്പിന് കീഴിൽ എത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3902.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ നബാര്‍ഡ് പ്രവൃത്തിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി, ഫിനാന്‍ഷ്യല്‍ സാങ്ഷന്‍ എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
3903.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസറഗോഡ് ജില്ലയിൽ ഫാമിലി ഹെൽത്ത് സെന്ററുകളായി ഉയർത്തിയ പി.എച്ച്.സി.കള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പി.എച്ച്.സി. കള്‍ക്കായി എത്ര തസ്തികകൾ വീതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഇതിൽ ഓരോ തസ്തികകളിലും നിയമനം നടന്നുവോയെന്ന് വെളിപ്പെടുത്താമോ?
3904.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ എരുമപ്പെട്ടി സി.എച്ച്.സി.യിലെ നബാര്‍ഡിന്റെ പ്രവൃത്തികള്‍ക്ക് പണം അനുവദിച്ചതും ഭരണാനുമതി നല്‍കിയതും എന്നാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിന് റ്റി.എസ്. നല്‍കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണ്;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ കാലതാമസം വരുത്തിയത് പരിശോധിക്കുമോ;
( ഡി )
കാലതാമസത്തിന് ഉദ്യോഗസ്ഥതലത്തില്‍ ഉത്തരവാദികളുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിച്ച് ഉടനടി നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
3905.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ നിയോജകമണ്ഡലത്തില്‍ കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രികളിലെ കിടത്തി ചികിത്സാ സൗകര്യം നിര്‍ത്തലാക്കാനുളള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കടലാക്രമണ ഭീഷണി ഉള്‍പ്പെടെയുളള അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അയ്യമ്പിളളി, മുനമ്പം സര്‍ക്കാര്‍ ആശുപത്രികളിലെ കിടത്തി ചികിത്സാ സൗകര്യം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഇതു സംബന്ധിച്ച് നല്‍കിയ പരാതിയിന്മേല്‍ സ്വീകരിച്ചിട്ടുളള നടപടി വ്യക്തമാക്കാമോ?
3906.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ ടാറ്റാ ഗവണ്‍മെന്റ് ആശുപത്രി നിലവില്‍ ഏത് സ്ഥാപനത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഏതെങ്കിലും ഒരു തദ്ദേശ സ്ഥാപനത്തിന്റെ കീഴില്‍ പ്രസ്തുത ആശുപത്രിയെ കൊണ്ടുവരാത്തതിനാലും ആയതിന്റെ പദവി നിര്‍വ്വചിക്കാത്തതിനാലും അത്യാവശ്യ ഫണ്ടിന് ബുദ്ധിമുട്ടനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ആശുപത്രിയെ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനു കീഴില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3907.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങോം താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാനായി 12 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭ്യമായി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3908.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജങ്ക്ഫുഡുകളുടെ വിപണനവും ഉപഭോഗവും പരിമിതപ്പെടുത്താൻ അധിക നികുതി, അധികവില, പരസ്യങ്ങളുടെ നിയന്ത്രണം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നയം രൂപീകരിച്ച് നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പാക്കറ്റ് ഫുഡുകളിൽ അവയില്‍ അടങ്ങിയിരിക്കുന്നവയുടെ ലേബൽ നിർബന്ധമാക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പാക്കറ്റ് ഫുഡുകളിലെ അധികമായ സോഡിയം, കൊഴുപ്പ് എന്നിവയുടെ മുന്നറിയിപ്പ് കൂടി ഉൾപ്പെടുത്തി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
3909.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വർഷത്തിൽ, സംസ്ഥാനത്തു വില്പന നടത്തുന്ന എത്ര പാല്‍-പാലുൽപ്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്; ഇതിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് എത്ര സാമ്പിൾ പാലും പാലുൽപ്പന്നങ്ങളും പരിശോധിച്ചിട്ടുണ്ട്;
( ബി )
ക്ഷീരവികസന വകുപ്പ് എത്ര സാമ്പിൾ പാലും പാലുൽപ്പന്നങ്ങളും നിയമനടപടി എടുക്കുന്നതിന് വേണ്ടി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്; സ്വീകരിച്ച നടപടികൾ എന്തൊക്കെ;
( സി )
ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ വിജ്ഞാപന പ്രകാരം, ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഏത് വകുപ്പ് അനുസരിച്ചാണ് പാൽപരിശോധനാ അധികാരം ക്ഷീരവികസന വകുപ്പിലെ യോഗ്യതയുള്ള ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്ന് നിഷ്കർഷിക്കുന്നത്; ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
11-ാം ശമ്പള പരിഷ്കരണ കമ്മീഷൻ സമർപ്പിച്ച 7-ാമത് പാര്‍ട്ടിൽ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ ജോലികൾ ശക്തിപ്പെടുത്തുന്നതിന് ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന ശിപാർശ നടപ്പാക്കാൻ നടപടികൾ കൈക്കൊള്ളുമോ?
3910.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡങ്കി -2 വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഇതിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
3911.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൗരവ് കുമാർ ബൻസാൽ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2021 ജൂൺ 30 ന് പുറപ്പെടുവിച്ച സുപ്രീം കോടതി വിധി പ്രകാരം കോവിഡ് കാരണം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച നഷ്ടപരിഹാരം നൽകാൻ ഉത്തരവിറക്കിയിട്ടുണ്ടോ;
( ബി )
കേന്ദ്ര സർക്കാർ നിർദേശിച്ച നഷ്ടപരിഹാരം നൽകാൻ എന്തൊക്കെ നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഒരാൾ മരിച്ചാൽ അവരുടെ മരണകാരണം സത്യസന്ധവും കൃത്യമായും രേഖപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണെന്ന് വിധിയിൽ പ്രതിപാദിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത വിധിയുടെ പശ്ചാത്തലത്തിൽ ഔദ്യോഗിക പട്ടികയില്‍ ഉൾപ്പെടുത്താൻ വിട്ടുപോയ മരണങ്ങൾ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3912.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഇ-ഓഫീസ് പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്നും ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ;
( ബി )
ഇ-ഫയല്‍ നമ്പര്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് കൂടി വിവരം ലഭ്യമാക്കുന്ന സംവിധാനം നടപ്പിലാക്കുമോ?
3913.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്ന സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഏതൊക്കെയാണ്;
( ബി )
ഈ ശസ്ത്രക്രിയകള്‍ നടത്തുന്നതിനായി അവയവ ദാതാക്കള്‍ക്കും സ്വീകര്‍ത്താവിനും എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; അവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
ഇത്തരം ശസ്ത്രക്രിയകള്‍ക്കു വിധേയരാകുന്നവര്‍ക്കും ദാതാക്കള്‍ക്കും സര്‍ക്കാര്‍ എന്തെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങളോ സാമ്പത്തിക സഹായമോ നല്‍കി വരുന്നുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ഡി )
അവയവദാതാക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുള്ള നിയമ തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ?
3914.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ജില്ലാ മരുന്ന് സംഭരണശാലകള്‍ സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണം അപ്രകാരം പ്രവർത്തിക്കുന്നുവെന്നും ആയതിന് പ്രതിവര്‍ഷം വാടകയിനത്തില്‍ എത്ര തുക ചെലവ് വരുന്നുണ്ടെന്നും അറിയിക്കുമോ;
( ബി )
കോഴിക്കോട് ജില്ലാ മരുന്ന് സംഭരണശാലയ്ക്ക് വേണ്ടി ചേവായൂര്‍ ത്വക്ക് രാേഗാശുപത്രി കോമ്പൗണ്ടില്‍ സ്ഥലം ലഭ്യമാണോ; ആയത് നിര്‍മ്മിക്കുന്നതിന് കെ.എം.എസ്.സി.എൽ. ന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ആയതിൽ എത്ര തുക വിനിയോഗിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ വിനിയോഗിക്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ?
3915.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാൻസർ രോഗം പുതുതായി ബാധിച്ചവരുടെ എണ്ണം വർഷവും ജില്ലയും തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കാൻസർ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് സംബന്ധിച്ച് സർക്കാരോ മറ്റേതെങ്കിലും ഏജൻസികളോ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ പഠനത്തിലെ കണ്ടെത്തലുകൾ വിശദമാക്കാമോ;
( സി )
ഏതെങ്കിലും പ്രത്യേക കാൻസർ കൂടുതല്‍ കണ്ടുവരുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഇതിന് കാരണമായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് എന്തൊക്കെ വിഷയങ്ങളാണ്; ഇവ പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
3916.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികളാണ് പുതിയതായി ആവിഷ്കരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3917.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് കമ്മിറ്റി(എച്ച്.ഡി.സി.)കൾ നിലവിലുണ്ടോ; പ്രസ്തുത കമ്മിറ്റികളുടെ ഘടന വിശദമാക്കാമോ;
( ബി )
എല്ലാ മെഡിക്കൽ കോളേജുകളിലെയും എച്ച്.ഡി.സി.കളുടെ ഘടന ഒരു പോലെയാണോ; എച്ച്. ഡി. സി.കളിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് നിയതമായ മാനദണ്ഡങ്ങളു ണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ ?
3918.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിർദ്ധനരായ സാധാരണ രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്കാനിംഗിനായി 50 ദിവസത്തോളം കാത്തിരിക്കേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുവാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ നിലവിൽ എത്ര സ്കാനിംഗ് മെഷീനുകളുണ്ട്; സ്കാനിംഗ് നിർദ്ദേശിക്കപ്പെടുന്ന രോഗികളുടെ എണ്ണവും പ്രതിദിന സ്കാനിംഗുകളുടെ എണ്ണവും തമ്മിലുള്ള അന്തരമെത്രയെന്ന് കണക്കാക്കുന്ന ഹോസ്പിറ്റൽ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
കമ്പനി, ബാങ്കുകളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട്, സന്നദ്ധ സംഘടനാ ഫണ്ട് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തി മെഷീനുകളുടെ എണ്ണവും സ്കാനിംഗുകളുടെ എണ്ണവും വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3919.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഇവിടെ എത്ര പാരാമെഡിക്കല്‍ കോഴ്‌സുകളാണ് നടത്തുന്നതെന്നും അതിനുവേണ്ടി എത്ര സ്ഥിര‌/താല്‍ക്കാലിക അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
നിലവില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍ എപ്രകാരം നടന്നുവരുന്നു എന്നത് വ്യക്തമാക്കുമോ; വിദ്യാര്‍ത്ഥികളില്‍ നിന്നോ അവരുടെ സംഘടനകളില്‍ നിന്നോ അദ്ധ്യാപകരുടെ അപര്യാപ്തത സംബന്ധിച്ച് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
പാരാമെ‍ഡിക്കല്‍ അദ്ധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതുവരെ മെഡിക്കല്‍ കോളേജിലെ ഇതര പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരും ആവശ്യമായ യോഗ്യതയും അദ്ധ്യാപന പരിചയവുമുള്ളവരുമായ ജീവനക്കാരെ ഉള്‍പ്പെടുത്തി പാരാമെഡിക്കല്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതടക്കമുള്ള സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
3920.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാരും, മറ്റ് സ്റ്റാഫുമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3921.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ഊർങ്ങാട്ടിരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മെഡിക്കൽ ഓഫീസര്‍ ആയി ജോലിചെയ്യുന്ന ഡോക്ടർ സലീല പി.പി. യുടെ 11.08.2015 മുതൽ 13.01.2019 വരെയുള്ള ശൂന്യവേതനാവധി ക്രമപ്പെടുത്തി നൽകുവാനായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ 11.12.2019-ലെ എ1/25540/2019 നമ്പര്‍ കത്തിന്‍മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയൽ ഇപ്പോൾ ഏതു ഓഫീസിലാണുള്ളതെന്നും അടിയന്തര നടപടി സ്വീകരിക്കുമോയെന്നും നടപ്പ് ഫയൽ നമ്പർ സഹിതം വ്യക്തമാക്കുമോ?
3922.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II ആയ കെ. കെ. സ്വാമിനിയ്ക്ക് പ്രൊമോഷന്‍ നല്‍കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഇവരുടെ നിലവിലെ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
2021 നവംബറില്‍ റിട്ടയര്‍ ചെയ്യുന്ന ഇവര്‍ക്ക് ലഭിക്കേണ്ട എല്ലാ പ്രോമോഷനുകളും അടിയന്തരമായി നല്‍കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇവര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതില്‍ ഇനി എന്തെല്ലാം നടപടികളാണ് ബാക്കി ഉള്ളത് എന്ന് വ്യക്തമാക്കുമോ?
3923.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം ഗവണ്‍മെന്റ് ഹോസ്പിറ്റലിനെ താലൂക്കാശൂപത്രിയായി ഉയര്‍ത്തി ഏറെ നാളായിട്ടും സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3924.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒപ്ടോമെട്രിസ്റ്റ് വിഭാഗത്തില്‍ എത്ര തസ്തികകളാണ് നിലവിലുള്ളതെന്നും അതില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും അറിയിക്കുമോ; ഒഴിവുകള്‍ പി. എസ് . സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമാക്കാമോ;
( ബി )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒപ്ടോമെട്രിസ്റ്റ് തസ്തികയുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
( സി )
ഇല്ലെങ്കില്‍ ഇപ്പോള്‍ റാങ്ക് ലിസ്റ്റ് നിലവിലുള്ള ആരോഗ്യവകുപ്പിലെ ഒപ്ടോമെട്രിസ്റ്റ് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശുപാര്‍ശ നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3925.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ നിലവിൽ എത്ര ഒഴിവുകളുണ്ട്; ഇതിൽ പുതിയതായി സൃഷ്ടിച്ചവ, സ്ഥാനക്കയറ്റം മൂലമുണ്ടായവ,വിരമിക്കൽ മൂലമുണ്ടായവ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര പേർ ജോലിയിൽ പ്രവേശിച്ചുവെന്ന് അറിയിക്കാമോ;
( സി )
നിലവിലുള്ള എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
കോവിഡ് വ്യാപന സാധ്യതയും നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരവും കണക്കിലെടുത്ത് ആരോഗ്യവകുപ്പിൽ പുതിയ അസിസ്റ്റന്റ് സർജൻ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
3926.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലെ ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡര്‍ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഓരോ ജില്ലയിലെയും ന്യൂറോ, കാര്‍ഡിയോ തസ്തികകളുടെ എണ്ണം ലഭ്യമാക്കുമോ;
( ബി )
സൂപ്പര്‍ സ്പെഷ്യാലിറ്റി കാറ്റഗറിയിലുള്ള ഡോക്ടർമാരുടെ നിയമന രീതിയും മറ്റ് കാര്യങ്ങളും വ്യക്തമാക്കുന്ന വിശേഷാല്‍ ചട്ടം തയ്യാറായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ;
( സി )
സ്പെഷ്യല്‍ റൂള്‍സ് ആരോഗ്യവകുപ്പ് സെക്രട്ടറിയറ്റില്‍ ലഭിച്ചിട്ടുണ്ടോ; സ്പെഷ്യല്‍ റൂള്‍സ് നിയമസഭാ കമ്മറ്റിയുടെ പരിശോധന പൂര്‍ത്തിയായി ചട്ടങ്ങള്‍ പി‌എസ്‌സി ക്കു നല്‍കിയിട്ടുണ്ടോ ; വിശദമാക്കാമോ?
3927.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫാം.ഡി. കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കായി ആരോഗ്യ വകുപ്പ് ഏതെങ്കിലും തസ്തിക സൃഷ്ടിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ വിഭാഗങ്ങളിലാണ് പ്രസ്തുത തസ്തിക സൃഷ്ടിച്ചതെന്ന് വ്യക്തമാക്കാമോ?
3928.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ വൈക്കത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വേണ്ടിവരുന്ന തസ്തികകളുടെ നിര്‍ണ്ണയം പൂര്‍ത്തിയായോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഏതെല്ലാം തസ്തികകളാണ് അനുവദിച്ചിട്ടുള്ളതെന്നും ഏതെല്ലാം തസ്തികയിലേക്ക് നിയമനം നടത്തിയെന്നും വ്യക്തമാക്കുമോ?
3929.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്‌തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നതിന്റെ കണക്കുകൾ ജില്ല തിരിച്ച്‌ അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികയിലെ എത്ര ഒഴിവുകള്‍ ഇതുവരെ പി.എസ്.സി.യ്ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ആര്‍ദ്രം പദ്ധതിയിലൂടെ പി.എച്ച്.സി. കളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയത് വഴി എത്ര ലാബ് ടെക്നീഷ്യന്‍ തസ്തികകള്‍ അധികമായി അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇപ്രകാരം അനുവദിച്ച തസ്കികകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
3930.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
നെഫ്രോളജിസ്റ്റിനെ നിയമിച്ചാല്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക് ഡയാലിസിസ് നല്കാമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
3931.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി നഴ്സിങ് സൂപ്രണ്ടുമാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്; ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിലേക്ക് ഉടന്‍ നിയമനം ഉണ്ടാകുമോ; നിയമന നടപടികളുടെ തല്‍സ്ഥിതി ലഭ്യമാക്കാമോ;
( സി )
ഡെപ്യൂട്ടി നേഴ്സിംഗ് സൂപ്രണ്ടുമാരെ സ്ഥാനക്കയറ്റം നല്‍കി നഴ്സിങ് സൂപ്രണ്ടുമാരായി നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ പുരോഗതി അറിയിക്കാമോ;
( ഡി )
കോവി‍ഡ് പശ്ചാത്തലത്തില്‍ നഴ്സിങ് സൂപ്രണ്ടുമാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3932.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍.സി.സി. യില്‍ പെന്‍ഷന്‍ സ്കീം നടപ്പിലാക്കിയത് എന്ന് മുതലാണെന്നും എത്ര ജീവനക്കാരാണ് പെന്‍ഷന്‍ സ്കീമില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
മുഴുവന്‍ ജീവനക്കാരും അംഗമായി ചേരണമെന്ന നിയമം നിലവിലുണ്ടോ; എങ്കില്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
നിലവില്‍ എത്രപേരാണ് പെന്‍ഷന്‍ സ്കീമില്‍ അംഗങ്ങളാകാത്തതെന്ന് അറിയിക്കാമോ;
( ഡി )
പെന്‍ഷന്‍ സ്കീമില്‍ അംഗമായിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
3933.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത നിപ്പ ബാധിച്ച് എത്ര പേരായിരുന്നു മരണപ്പെട്ടതെന്ന് വ്യക്തമാക്കാമോ ;
( ബി )
നിപ്പ ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലയളവില്‍ പ്രസ്തുത രോഗം ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ധനസഹായം ലഭ്യമാക്കിയിരുന്നോ; എങ്കില്‍ എത്ര രൂപ വീതമാണ് നല്‍കിയിരുന്നതെന്ന് വിശദമാക്കാമോ ?
3934.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ?
3935.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ബോയ്സ് ടൗണില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഹീമോഗ്ലോബിനോപതിക് റിസര്‍ച്ച് & കെയര്‍ സെന്ററിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3936.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ അൽഷിമേഴ്സ് (സ്മൃതിഭംഗം/ സ്മൃതിനാശം) രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
കേരളത്തിൽ കഴിഞ്ഞ പത്തുവര്‍ഷകാലത്ത് ഓരോ വർഷവും ഉള്ള ഇത്തരം രോഗികളുടെ എണ്ണം 20 വർഷ ഏജ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( സി )
ഈ രോഗം ബാധിച്ചവരുടെ ചികിത്സക്കും പുനരധിവാസത്തിനും സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെ എന്നു വിശദമാക്കാമോ ;
( ഡി )
ഈ രോഗം നേരത്തെ കണ്ടെത്തുന്നതിനും രോഗത്തെ കുറിച്ചും ചികിത്സ, പുനരധിവാസ പ്രക്രിയകള്‍ മുതലയാവയെപ്പറ്റിയും ബോധവൽക്കരിക്കുന്നതിനും ആയതിലേക്ക് സാമൂഹിക ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3937.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ലഭ്യമാക്കാമോ?
3938.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്ന കേരളത്തില്‍ ഡെല്‍റ്റ ഫോര്‍ വൈറസ് വ്യാപനം തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ ?
3939.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ കോവിഡ് വാക്സിനേഷന്‍ എത്ര ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്നതിന്റെ കണക്കുകള്‍ പഞ്ചായത്ത് തിരിച്ച്‌ ലഭ്യമാക്കുമോ;
( ബി )
ഒരു ഡോസ് മാത്രം ലഭിച്ച എത്ര പേരുണ്ടെന്നും ഒരു ഡോസ് വാക്സിനേഷന്‍ പോലും ലഭിയ്ക്കാത്ത എത്ര പേരുണ്ടെന്നുമുള്ളതിന്റെ പഞ്ചായത്ത് തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന് വേണ്ടി സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ?
3940.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി നീക്കിവെച്ച തുക വിനിയോഗിച്ച് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് പാറശ്ശാല നിയോജകമണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3941.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
30/ 09/ 2021 ലെ കണക്കുപ്രകാരം കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ എണ്ണം എത്ര;
( ബി )
കോവിഡ് 19 മൂലമുള്ള മരണം കണക്കാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്ന മാനദണ്ഡം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
ബഹു: സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പുതുക്കി നിശ്ചയിച്ച മാനദണ്ഡങ്ങളെന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;
( ഡി )
സംസ്ഥാനത്ത് ഇതനുസരിച്ച് കോവിഡ് 19 മൂലമുള്ള മരണസംഖ്യ കണക്കാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3942.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കായംകുളം നഗരസഭയുടേയും പത്തിയൂര്‍, കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂര്‍, ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളുടെയും പരിധിയില്‍ 18 മുതൽ 44 വരെയും 45 മുതൽ 59 വരെയും 60 നു മുകളിലും പ്രായമുളളവര്‍ എത്രയെന്നും ഇതില്‍ കോവാക്സിന്‍, കോവീഷീല്‍ഡ് വാക്സിനുകള്‍ 1-ാം ഡോസ് , 2-ാം ഡോസ് എടുത്തവര്‍ എത്രയെന്നുമുള്ള സെപ്തംബര്‍ 20 വരെയുളള കണക്കുകള്‍ ലഭ്യമാക്കാമോ?
3943.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ നടപടികള്‍ സംബന്ധിച്ച് പദ്ധതി തയ്യാറായിട്ടുണ്ടോ;വിശദവിവരം നല്‍കുമോ;
( ബി )
നവമ്പറില്‍ സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളില്‍ കോവിഡ് വ്യാപനം തടയുന്നതിനായി എന്തൊക്കെ കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദവിവരം നല്‍കുമോ?
3944.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട 7000 പുതിയ കോവിഡ് മരണങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിൽ ഭൂരിഭാഗവും കോവിഡ്‌ ആശുപത്രികളിൽ ചികിൽസയിലിരിക്കെ ഉണ്ടായ മരണങ്ങളാണ് എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മരണങ്ങൾ സർക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതിൽ കൂടുതൽ കോവിഡ് മരണങ്ങൾ ഔദ്യോഗിക പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3945.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ; ഈ സഹായങ്ങള്‍ ലഭിക്കുന്നതിനു ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?
3946.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് നൽകുന്നതിനായി കോവിഡ് മരണനിർണ്ണയ സമിതികൾ രൂപീകരിക്കുന്നതിനുണ്ടായ സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് മരണങ്ങളുടെ കണക്കിൽപ്പെടുത്തിയിട്ടില്ലാത്ത മുൻകാല മരണങ്ങളുടെയും മരണ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം സമിതിയുടെ പരിഗണനയിലുണ്ടോ;
( സി )
ബഹു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍‌ ആവശ്യപ്പെട്ടത് പ്രകാരമാണോ നിലവില്‍ ഈ ആവശ്യത്തിനായി കോവിഡ് മരണനിർണ്ണയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ ;
( ഡി )
പ്രസ്തുത സമിതി കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നത് എന്ന് മുതലുള്ള മരണങ്ങൾക്കാണെന്ന് വ്യക്തമാക്കാമോ ഇതിനായി സമിതി പരിഗണിക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകുമോ?
3947.
ശ്രീ. പി. ടി. തോമസ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാരണം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സാങ്കേതിക കാരണം പറഞ്ഞ് അർഹമായ ധനസഹായം നിഷേധിക്കാൻ പാടില്ലായെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് ബാധിച്ച് മുപ്പത് ദിവസത്തിനുള്ളിൽ മരണപ്പെട്ട എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളായി കണക്കാക്കണം എന്ന് കോടതി വിധിയിൽ നിഷ്കർഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തിൽ കൂടുതൽ കോവിഡ് മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദ വിവരം നൽകാമോ?
3948.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കായംകുളം താലൂക്കാശുപത്രി, അര്‍ബന്‍ പി.എച്ച്.സി. മറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവയുടെ പരിധിയില്‍ 2021 സെപ്റ്റംബര്‍ 20 വരെ എത്ര കോവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നിലവില്‍ എത്ര കേസ്സുകള്‍ ചികിത്സയില്‍ ഉണ്ടെന്നും ആകെ മരണപ്പെട്ടവര്‍ എത്രയെന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ?
3949.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികളും ആയതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വെെപ്പിന്‍ മണ്ഡലത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
3950.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്തിന് എയിംസ് അനുവദിക്കപ്പെട്ടാല്‍ പൊതുജനാരോഗ്യ രംഗത്തെ ചികിത്സാ മേഖലയിലും, ഗവേഷണ മേഖലകളിലും ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
എയിംസ് അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3951.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തിലെ സ്റ്റാഫുകളുടെ എണ്ണം ആശുപത്രി തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗം ജീവനക്കാരുടെ ശമ്പളം ഏത് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ ജീവനക്കാരുടെ ശമ്പളം എത്രയാണ്;എല്ലാ ജീവനക്കാര്‍ക്കും ഒരേ നിരക്കില്‍ ആണോ ശമ്പളം നല്‍കുന്നത്;
( ഡി )
അല്ലെങ്കില്‍ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും ശമ്പളം നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3952.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബാച്ച്ലര്‍ ഓഫ് ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അറിയിക്കാമോ;
( ബി )
നിലവില്‍ സംസ്ഥാനത്ത് ബാച്ച്ലര്‍ ഓഫ് ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സ് ഇല്ലാത്തത് കാരണം വിദേശരാജ്യങ്ങളില്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ മേഖലയില്‍ പുതിയ ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
തിരുവനന്തപുരം ഗവണ്‍മെന്റ് ഡെന്റല്‍ കോളേജിലെ ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനിസ്റ്റ്കോഴ്‌സ്, എയിംസ് ആശുപത്രി മാതൃകയില്‍ ബാച്ച്ലര്‍ കോഴ്‌സായി ഉയര്‍ത്തി ഈ മേഖലയിലെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3953.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ /സ്വാശ്രയ മെഡിക്കൽ കോളേജുകളിൽനിന്നും പ്രതിവർഷം എത്ര വിദ്യാർത്ഥികൾ ബി.ഡി.എസ്. കോഴ്സ് പാസ്സായി പുറത്തിറങ്ങുന്നുണ്ട് എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;
( ബി )
ബി.ഡി.എസ്. കോഴ്സ് പാസായി പുറത്തിറങ്ങുന്നവരിൽ തുച്ഛമായ ആൾക്കാർക്ക് മാത്രമേ സർക്കാർ മേഖലയിൽ ജോലി ലഭിക്കുന്നുള്ളൂ എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാൻ പി.എച്ച്.സി./സി.എച്ച്.സി. എന്നിവിടങ്ങളില്‍ കൂടുതല്‍ ദന്തൽ സർജൻമാരെ നിയമിക്കുവാൻ നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?
3954.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെ 2021-ലെ പൊതു സ്ഥലം മാറ്റം സംബന്ധിച്ച 2021 ജൂണ്‍ 07-ലെ ഉത്തരവ് പ്രകാരം (നം/ബി/4/63/2021 ആ.കു.വ.) നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
സ്പാര്‍ക്ക് അപ്ഡേഷന്‍ ചെയ്യുന്നതിനുവേണ്ടി സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ;
( സി )
ഏത് കാലാവധി വരെയാണ് സ്പാര്‍ക്ക് അപ്ഡേഷന് സമയം അനുവദിച്ചിരുന്നതെന്ന് അറിയിക്കുമോ;
( ഡി )
2021-ലെ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായ സ്പാര്‍ക്ക് അപ്ഡേഷന്‍ ഏതൊക്കെ സ്ഥാപന മേധാവികള്‍ നിര്‍വ്വഹിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഇ )
അപ്ഡേഷന്‍ നടത്താത്ത സ്ഥാപന മേധാവികള്‍ക്ക് എതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( എഫ് )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെ 2021-ലെ പൊതു സ്ഥലം മാറ്റം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3955.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മേഖലയിലെ രണ്ട് വിഭാഗം ഡോക്ടർമാരുടെ പോസ്റ്റ്മോർട്ടം അലവൻസ് വർദ്ധിപ്പിച്ച് ശമ്പള പരിഷ്കരണ കമ്മിഷൻ ശിപാർശ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ശിപാർശയിൽ വിവേചനം ഉണ്ടെന്ന പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ശിപാർശ പ്രകാരം ആരോഗ്യവകുപ്പിൽ താൽക്കാലികക്കാർ ഒഴികെയുള്ള ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു (ഡി.എം.ഇ.) കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജ്ജുകളിലെ ഫൊറൻസിക്ക് മെഡിസിൻ വിഭാഗം ഡോക്ടർമാർക്കുള്ള അലവൻസിൽ വ്യത്യാസമുണ്ടെന്നത് വസ്തുതയാണോ;
( ഡി )
ഒരു പോസ്റ്റ് മോർട്ടത്തിന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാർക്കും 2016-ലെ ശമ്പള പരിഷ്കരണ ശിപാർശ പ്രകാരം എത്ര രൂപയാണ് അലവൻസെന്ന് വ്യക്തമാക്കാമോ; ഇപ്പോൾ ശമ്പള പരിഷ്കരണ കമ്മിഷൻ ശിപാർശ പ്രകാരം വർദ്ധനവ് എത്രയാണ്;
( ഇ )
പോസ്റ്റ്മോർട്ടം അലവൻസ് നിശ്ചയിക്കുമ്പോൾ വിവേചനം പാടില്ലെന്നുള്ള 2006-ലെ ഹൈക്കോടതി ഉത്തരവ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ കമ്മിഷന്റെ ശിപാർശ ഹൈക്കോടതി ഉത്തരവിനു വിരുദ്ധമാണെന്ന ആക്ഷേപത്തിൽ വസ്തുതയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
ഓരോ പോസ്റ്റ്മോർട്ടത്തിലും സഹായികളായി എത്ര മോർച്ചറി ജീവനക്കാർ പങ്കെടുക്കുന്നുവെന്ന് വ്യക്തമാക്കാമോ; ഇവരുടെ വർദ്ധിപ്പിച്ച അലവൻസും വർദ്ധനക്കുമുമ്പുള്ള അലവൻസും എത്രയാണ്; സർട്ടിഫിക്കറ്റുകൾ ടൈപ്പ് ചെയ്യുന്നവർക്കുള്ള അലവൻസ് എത്രയാണ്; ഇവരുടെ അലവൻസ് എടുത്തുകളഞ്ഞു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
3956.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്ന കുടുംബശ്രീ ജീവനക്കാര്‍ക്ക് എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ലഭിക്കുന്ന പരിരക്ഷയും റിസ്ക് അലവന്‍സും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3957.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികളുടെ രോഗപ്രതിരോധ ശക്തി വർദ്ധനക്ക് വേണ്ടിയുളള പബ്ലിക് ​ഹെൽത്ത് ഇനിഷ്യേറ്റീവ് പദ്ധതി കേരളത്തിലെ ഏതെല്ലാം ബ്ലോക്ക് പഞ്ചായത്തുകളിൽ നടക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
കുട്ടികളിലെ പ്രതി​രോധ ശേഷി വർദ്ധിപ്പിക്കുന്നതില്‍ ഈ പദ്ധതി ഫലപ്രദമായിട്ടുണ്ടോയെന്ന് പരിശോധിക്കുമോ; വിശദമാക്കുമോ?
3958.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ എടക്കര ആയുര്‍വേദ ആശുപത്രിയുടെ സമഗ്രവികസനം എന്ന പ്രവൃത്തിക്ക് അൻപത് ലക്ഷം രൂപ വകയിരുത്തിയിരുന്നോ; വിശദമാക്കാമോ;
( ബി )
ഭാരതീയ ചികിത്സാ വകുപ്പ് പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഈ ഫയല്‍ നിലവിൽ ഏത് കാര്യാലയത്തില്‍ ആണെന്നും ഫയല്‍ നമ്പരടക്കമുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് നാളിതുവരെ നടന്ന ആശയ വിനിമയങ്ങളുടെയും എഴുത്തുകളുടെയും തീയതിയും അവ നടത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളുമടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ; വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാക്കേണ്ടത് ആയുഷ് വകുപ്പാണോയെന്നും ബില്ലുകള്‍ തീര്‍പ്പാക്കേണ്ടത് ഏത് ശീര്‍ഷകത്തില്‍ നിന്നാണെന്നും അറിയിക്കാമോ; നടപ്പുസാമ്പത്തിക വര്‍ഷം തന്നെ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാകുമോയെന്നും അറിയിക്കാമോ?
3959.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആയുഷ് വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിനായി ഏതൊക്കെ പദ്ധതികള്‍ക്കായി എത്ര തുക ചെലവഴിച്ചുവെന്ന കണക്ക് ലഭ്യമെങ്കില്‍ വിശദമാക്കാമോ;
( സി )
ആയുര്‍വ്വേദ ഔഷധങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
ഇതിനായി കേന്ദ്ര സഹായം ലഭ്യമാക്കുവാനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3960.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുഷ് വകുപ്പ് മുഖേന കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആയുഷ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇവയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
3961.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ സിദ്ധ ഡിസ്‍പെന്‍സറി ആരംഭിക്കുന്നതിന് ആയുഷ് ഡയറക്ടര്‍ നല്‍കിയ പ്രൊപ്പോസല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
അൻപതിനായിരത്തിലധികം ജനസംഖ്യയുള്ള നെല്ലിക്കുഴി പഞ്ചായത്തില്‍ ഒരു സിദ്ധ ഡിസ്‍പെന്‍സറി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3962.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം മുകേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കല്‍ സ്റ്റോറുകളുടെ പരിശോധനക്ക് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ചട്ടങ്ങളിലെ മാനദണ്ഡ പ്രകാരമാണോ മരുന്നുകള്‍ വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
മെഡിക്കല്‍ സ്റ്റോറുകളുടെ പരിശോധനക്കായി എത്ര ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ലൈസന്‍സുള്ള അലോപ്പതി, ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ സ്റ്റോറുകളുടെ എണ്ണം ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ?
3963.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശുപത്രികളില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഗുണനിലവാരം പരിശോധിക്കാനുള്ള ലാബുകള്‍ മെച്ചെപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കാമോ; ഇത് സംബന്ധിച്ച ഏതെങ്കിലും പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3964.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീസുരക്ഷയ്ക്കായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വഴി കനല്‍ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സ്ത്രീസുരക്ഷ, ലിംഗസമത്വം, സ്ത്രീധന വിരുദ്ധ പ്രചരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ‍ പങ്കെടുപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ നേരിടുന്ന സ്ത്രീകൾക്ക് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സ്ത്രീകൾക്ക് കനല്‍ പദ്ധതി വഴി നിയമസഹായം, കൗണ്‍സിലിംഗ് എന്നിവ നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സഹായ പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
3965.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 'മിത്ര 181 ഹെല്‍പ് ലൈന്‍' എന്ന പദ്ധതിയില്‍ ഏതൊക്കെ സേവനങ്ങളാണ് ലഭ്യമാക്കുന്നത് ;
( ബി )
2021 സെപ്തംബര്‍ 30 വരെ ഇതിലേക്ക് എത്ര കോളുകള്‍ വന്നിട്ടുണ്ടെന്നും അവയിൽ എത്ര കോളുകള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞെന്നും അറിയിക്കുമോ;
( സി )
സ്ത്രീധന പീ‍ഡനവുമായി ബന്ധപ്പെട്ട് എത്ര കോളുകള്‍ വന്നിട്ടുണ്ടെന്ന് അറിയിക്കുമോ?
3966.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർദ്ധിച്ചുവരുന്ന വിവാഹ ധൂർത്തും ആർഭാടവും തടയുന്നത് സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷനോട് ശിപാർശകൾ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിരുന്നോ എന്ന് വിശദമാക്കാമോ;
( ബി )
വിവാഹ ധൂർത്തും ആർഭാടവും സംബന്ധിച്ച സാമൂഹിക പ്രത്യാഘാതങ്ങൾ വനിതാ കമ്മീഷൻ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷൻ ശിപാർശകൾ സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ പ്രസ്തുത ശിപാർശകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ നിയമനിർമ്മണത്തിനുള്ള സാധ്യതകൾ പരിശോധിക്കുമോ; വിശദമാക്കാമോ;
( ഇ )
വിവാഹ ധൂർത്തും ആർഭാടവും സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3967.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനുവേണ്ടി നടപ്പിലാക്കിയിട്ടുള്ള പദ്ധതികളായ ആരോഗ്യകിരണം, താലോലം, കാരുണ്യ, അമ്മയും കുഞ്ഞും തുടങ്ങിയ പദ്ധതികള്‍ പുന:സംഘടിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3968.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗൻവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
അംഗൻവാടി ജീവനക്കാരുടെ ഓണറേറിയം അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ?
3969.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവജാത ശിശുക്കളിലുണ്ടാകുന്ന വെെകല്യങ്ങള്‍ക്കുളള ചികിത്സാപരിചരണ കേന്ദ്രം (ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍- DEIC) തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും വടക്കാഞ്ചേരിയിലേയ്ക്ക് മാറ്റുന്നതിന് ആലോചിക്കുന്നുണ്ടോ;
( ബി )
ജില്ലയിലെ 13 അസംബ്ലി മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നവിധത്തില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്ന ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ അവിടെ തന്നെ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നതിനും എല്ലാ താലൂക്ക് ആശുപത്രികളിലും ഏർലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകൾ പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3970.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ അംഗന്‍വാടികളുടെ വൈദ്യുതീകരണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
വൈദ്യുതീകരണത്തിന്റെ ചെലവ് എങ്ങനെ വഹിക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3971.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികൾക്ക് കെട്ടിടം നിർമ്മിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ അംഗന്‍വാടികൾക്കും കെട്ടിടം നിർമ്മിച്ചു നല്‍കുന്നതിനാവശ്യമായ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.