STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*241.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പുരോഗമിക്കുന്നുവെന്നുറപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ സത്വരമായി പരിഹരിക്കുന്നതിനും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ സമിതിയുടെ ഘടനയും പ്രവര്‍ത്തനങ്ങളും അറിയിക്കാമോ;
( ബി )
പൊതുമരാമത്ത് റോ‍ഡുകളുടെ മുഴുവന്‍ വിവരവും ഡിജിറ്റൈസ് ചെയ്യുന്ന റോഡ് മെയിന്റനന്‍സ് മാനേജ്മെന്റ് സിസ്റ്റം നടപ്പായിട്ടുണ്ടോ; എങ്കിൽ ഇതുവഴി കേടുപാട് പരിഹരിക്കേണ്ടതായി പരാതി ലഭിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി നടപടിയെടുക്കാന്‍ സാധിക്കുമോ എന്ന് അറിയിക്കാമോ;
( സി )
മിഷന്‍ പി.ഡ്ല്യൂ.ഡി. പ്രകാരം പ്രവൃത്തികളുടെ ഉന്നതതല അവലോകനം നടത്തി ലക്ഷ്യബോധവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് സാധിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?
*242.
ശ്രീ കെ ആൻസലൻ
ശ്രീമതി ദെലീമ
ശ്രീ. എ. രാജ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വലിയ തോതില്‍ തൊഴില്‍ സാധ്യത ഉള്ളതും അതേ സമയം പരിസ്ഥിതി ആഘാതം വളരെ കുറഞ്ഞതും താരതമ്യേന ഹ്രസ്വമായ തോതിലുള്ള മുതല്‍ മുടക്കും മാത്രം മതിയാകുന്നതിനാല്‍ ടൂറിസം സാധ്യത വന്‍തോതില്‍ വിപുലപ്പെടുത്താന്‍ പരിപാടിയുണ്ടോ;
( ബി )
ഗ്രാമക്കാഴ്ചകള്‍ വിനോദ സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനും വിനോദസഞ്ചാരത്തിന്റെ നേട്ടം ഗ്രാമങ്ങളിലേക്കെത്തിക്കുന്നതിനും സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( സി )
ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി പ്രാദേശിക ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ച് ആഭ്യന്തര, സംസ്ഥാനാന്തര, ദേശാന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ?
*243.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്കൂളുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിസോഴ്സ് സെന്ററുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിച്ചത് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്നതിന് ഇതില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*244.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതിർന്ന പൗരൻമാരെയും സ്ത്രീകളെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിച്ച് വിനോദസഞ്ചാര വിപുലീകരണത്തോടൊപ്പം പുതിയ സംസ്കാരം കൂടി രൂപപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ ആകർഷകവും മാലിന്യ രഹിതവുമാക്കുന്നതിനും സഞ്ചാര സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?
*245.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡുനിർമ്മാണത്തിലെ അപാകതകൾ റോഡപകടങ്ങൾക്ക് പ്രധാന കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ അത്തരം സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പുകൾ നൽകുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
റോഡുകളിലെ വലിയ വളവുകൾ നേരെയാക്കുന്നതിനും റോഡുകളുടെ വീതി കൂട്ടുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
*246.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം നടത്തി പതിനഞ്ച് വർഷം കഴിഞ്ഞ സാഹചര്യത്തിൽ പരിഷ്കരണം സത്വരമായി പൂർത്തിയാക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഇക്കാലയളവിൽ ശാസ്ത്ര, സാങ്കേതികശാസ്ത്ര രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് ലോക വൈജ്ഞാനിക വികാസത്തിനൊപ്പം പൊതുവിദ്യാഭ്യാസ മേഖലയെ ഉയ‍ർത്തുന്ന തരത്തിൽ പാഠ്യപദ്ധതി നവീകരണം സാധ്യമാക്കാൻ വേണ്ട ജാഗ്രത പുലർത്തുന്നുണ്ടോ;
( സി )
പാഠ്യപദ്ധതി സംവേദന ശേഷി കൂടിയുള്ളതാക്കിത്തീർക്കുന്നതിന് വിദഗ്ധരോടൊപ്പം രക്ഷിതാക്കളുടെയും ഗുണഭോക്താക്കളായ വിദ്യാർത്ഥികളുടെയും പങ്കാളിത്തം വിഭാവനം ചെയ്തിട്ടുണ്ടോ?
*247.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ മരാമത്ത് പണികൾ നിശ്ചിത ഗുണനിലവാരം പുലർത്തുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മരാമത്ത് പണികളുടെ ഗുണനിലവാര പരിശോധന കർശനമാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ഗുണനിലവാരം പുലർത്താൻ കഴിയാത്ത കരാറുകാർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*248.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ഡോ സുജിത് വിജയൻപിള്ള
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള തലത്തിലും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വ്യവസായ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നെെപുണ്യ ശേഷി കെെവരിക്കുന്നതിനുതകുന്ന തരത്തില്‍ സംസ്ഥാനത്തെ ഐ.റ്റി.ഐ. കള്‍ നവീകരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ബജറ്റില്‍ വകയിരുത്തിയ തുക വിനിയോഗിച്ചും കിഫ്ബി ഫണ്ടുപയോഗിച്ചും ഐ.റ്റി.ഐ. കള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ;
( സി )
ഐ.റ്റി.ഐ. കളില്‍ നിന്നും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലേസ്‌മെന്റ് ലഭ്യമാക്കാന്‍ രൂപീകരിച്ച പ്ലേസ്‌മെന്റ് സെല്ലുകളുടെ പ്രവര്‍ത്തനം ഫലപ്രദമാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*249.
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന പദ്ധതിയിലൂടെ പട്ടയ വിതരണത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കുന്നതിന് സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയിൽ താമസിക്കുന്ന ഭൂരഹിതരായവര്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സർക്കാർ പദ്ധതികളിലൂടെ ഭൂരഹിതർക്ക് പട്ടയം ലഭിച്ചതിനുശേഷം ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സി.ആര്‍.ഇസഡ്. പരിധിയിൽ കൈവശരേഖ ഇല്ലാത്ത ഭൂമിയിൽ താമസിക്കുന്നവർക്ക് ഭൂമി നൽകുന്നതിന് പ്രത്യേക പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?
*250.
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവിൽ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങൾക്ക് ​ഗ്രേഡിംങ് സമ്പ്രദായം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ: ഉണ്ടെങ്കിൽ എന്ന് മുതലാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനുളള മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
*251.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എച്ച്. സലാം
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകൾ ടാറിട്ടതിന് പിന്നാലെ മറ്റ് മരാമത്ത് പണികൾ നടത്തുന്നതിനായി വെട്ടിപ്പൊളിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ സംബന്ധിച്ച വിശദാംശം നൽകുമോ;
( ബി )
റോഡുകൾ ടാറിംഗ് നടത്തുമ്പോൾ മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തുന്നതിനും ഏകോപനം നടത്തുന്നതിനുമുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ഡിഫക്ട് ലയബിലിറ്റി പിരീ‍യഡിൽ അല്ലാത്ത റോഡുകളിൽ കേടുപാടുകൾ വന്നാൽ കാലതാമസം കൂടാതെ അറ്റകുറ്റപ്പണികൾ നടത്തുവാൻ റണ്ണിംഗ് കോൺട്രാക്ട് സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് വിശകലനം നടത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് കുഴികളില്ലാത്ത റോ‍ഡുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശം നൽകുമോ?
*252.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ വർഷം അർഹരായ നിരവധി കുട്ടികളുടെ തുടർപഠനം പ്രതിസന്ധിലായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇഷ്ട വിഷയം പഠിക്കാനും പഠിച്ച വിദ്യാലയത്തിൽ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവിടെ പ്രവേശനം ലഭ്യമാക്കാനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*253.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടൂറിസം വികസന പദ്ധതികളിൽ പ്രവാസി വ്യവസായികളുടെ പങ്കാളിത്തവും മുതൽമുടക്കും ആകർഷിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി വ്യവസായികളുമായി സംസ്ഥാനത്തെ ടൂറിസം സാദ്ധ്യതകൾ സംബന്ധിച്ച ആശയവിനിമയം നടത്തുന്നതിന് ലോക കേരള സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഗൾഫ് മേഖലകളിലെ വിനോദസഞ്ചാര പദ്ധതികളിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധരുമായും മാനേജ്മെൻറ് വിദഗ്ദ്ധരുമായും ആശയ വിനിമയം നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധന വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കാൻ കഴിയുന്ന ടൂറിസം പ്രോജക്റ്റുകളുടെ മാതൃകകൾ ലോക കേരള സഭയോടനുബന്ധിച്ച് ചർച്ചക്ക് വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*254.
ശ്രീ. പി. മമ്മിക്കുട്ടി
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനും അവർക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി അതിഥി എന്ന മൊബൈൽ അപ്ലിക്കേഷൻ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് മുഖേന സൗജന്യ ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി അതിഥി തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന മറ്റ്‌ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
*255.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വ്യവസായ മേഖലകളിൽ തൊഴിലെടുക്കുന്നവർക്കുണ്ടാകുന്ന തൊഴിൽജന്യ രോഗങ്ങൾ സംബന്ധിച്ച് വിശദമായ പഠനവും വിശകലനവും നടത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തൊഴിൽജന്യ രോഗങ്ങളെ ആരംഭത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സയിലൂടെ ആരോഗ്യപൂർണ്ണമായ തൊഴിലാളി സമൂഹം സൃഷ്ടിക്കുന്നതിനുവേണ്ടി വകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഏറ്റവും കൂടുതൽ സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന കശുവണ്ടി, കയർ, മത്സ്യ സംസ്കരണം, പായ്ക്കിംഗ്, തോട്ടം തുടങ്ങിയ മേഖലകളിൽ ആരോഗ്യകരമായ തൊഴിൽ ചുറ്റുപാടുകൾ സൃഷ്ടിക്കുന്നതിനുവേണ്ടി നിരന്തരമായ പരിശോധനകളും മെഡിക്കൽ ക്യാമ്പുകളും നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
രാസവസ്തു സംസ്കരണ ശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മതിയായ സുരക്ഷിതത്വവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*256.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ നാല് ലക്ഷത്തി ഇരുപത്തി ആറായിരത്തി നാനൂറ്റി അറുപത്തൊൻപത് വിദ്യാർത്ഥികളിൽ നാല് ലക്ഷത്തി ഇരുപത്തി മൂവായിരത്തി മുന്നൂറ്റി മൂന്ന് പേർ ഉപരി പഠനത്തിന് അർഹത നേടിയ സാഹചര്യത്തിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പരീക്ഷ ഫലം കൂടി വരുമ്പോൾ പ്ലസ് വൺ പ്രവേശനത്തിന് കഴിഞ്ഞ വർഷത്തെ അപേക്ഷകരെക്കാൾ കൂടുതൽ അപേക്ഷകൾ ഉണ്ടാകും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി വിദ്യാഭ്യാസം പൂർണ്ണമായും ഓഫ്‌ലൈൻ മോഡിൽ ആയ സാഹചര്യത്തിൽ സീറ്റ്‌ വര്‍ദ്ധനവ് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നുണ്ടോ;
( സി )
ഈ സാഹചര്യത്തിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
*257.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതിന് പുറമെ അക്കാദമിക മികവിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
തുല്യതയും ഗുണമേന്മയും ഉറപ്പാക്കി ഓരോ കുട്ടിയുടെയും കഴിവിനെ പരമാവധി പോഷിപ്പിക്കുകയെന്ന പൊതു ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണോ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്;
( സി )
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വിനിയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് അദ്ധ്യാപക ശേഷി വര്‍ദ്ധിപ്പിക്കാന്‍ പരിപാടിയുണ്ടോ?
*258.
ശ്രീ. എം.വിജിന്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മ്യൂസിയങ്ങളും പുരാവസ്തു, പുരാരേഖ ശേഖരങ്ങളും പാെതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും കൂടുതല്‍ പ്രയാേജനപ്പെടത്തക്കവിധം ജനകീയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാേ;
( ബി )
കണ്ണൂരിലെ അറയ്ക്കല്‍ മ്യൂസിയം വേണ്ടവിധം സംരക്ഷിച്ച് പരിപാലിക്കാത്തതിനാല്‍ നാശാേന്മുഖമായിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( സി )
അറയ്ക്കല്‍ മ്യൂസിയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിലവിലെ സംരക്ഷണ, പരിപാലന ചുമതല ആര്‍ക്കാണെന്ന് വിശദമാക്കാമാേ;
( ഡി )
മ്യൂസിയത്തിന്റ മുന്‍ഭാഗത്ത് ചുറ്റുമതിലാേ മറ്റ് സംരക്ഷണ സംവിധാനമാേ ഇല്ലാത്തതും റാേഡ് വികസനം കാെട്ടാരത്തിന്റെ ഭിത്തിയാേട് ചേര്‍ന്നുവരുന്നതും ഇതിന്റെ നിലനില്‍പ്പിനെ സാരമായി ബാധിക്കാനിടയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ഇ )
കാെട്ടാരവും അനുബന്ധ സ്ഥാപനങ്ങളും പുനരുദ്ധാരണം നടത്തി സംരക്ഷിക്കുന്നതിനും കൂടുതല്‍ ചരിത്ര വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും വിനാേദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ?
*259.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനെ ജനകീയമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച തൊട്ടറിയാം പി.ഡബ്യൂ.ഡി. എന്ന പേരിലുള്ള പ്രോജക്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള ഓരോ പദ്ധതിയും ആരംഭിക്കുന്നതുമുതൽ പൂർത്തിയാകുന്നതുവരെയുള്ള ഓരോ ഘട്ടവും ഓൺലൈനിൽ ലഭ്യമാക്കുന്നതിന് പ്രസ്തുത പദ്ധതി വഴി സാധിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
നിശ്ചയിച്ച സമയക്രമത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാകുന്നുണ്ടോ എന്നും പദ്ധതികൾ സംബന്ധിച്ച വിവിധ രേഖകളും നിർമ്മാണ പുരോഗതി സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും യഥാസമയം പൊതുജനങ്ങൾക്ക് കാണുന്നതിനും വിലയിരുത്തുന്നതിനും കഴിയുന്നതിലൂടെ പൊതുമരാമത്ത് ജോലിയുടെ വിശ്വാസ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കാൻ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയോട് ജനങ്ങളുടെ സഹകരണവും പ്രതികരണവും എങ്ങനെയാണെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*260.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പരീക്ഷ ഫലം കൂടി പ്രസിദ്ധീകരിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
ഇതിന് വേണ്ടി എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്ലസ് വൺ പ്രവേശനം നടത്തുന്നതിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കി സ്ക്രീനിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവേശനം നടത്താൻ തയ്യാറാകുമോ; വ്യക്തമാക്കാമോ?
*261.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോ‍ഡുകളില്‍ ശരിയായ രീതിയില്‍ അറ്റകുറ്റപ്പണി നടത്താത്തതുമൂലം അപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍ യുദ്ധകാല അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
( സി )
സുരക്ഷ നടപടികൾ ഉറപ്പ് വരുത്താൻ കരാറുകാർക്ക് ഉത്തരവാദിത്തമുണ്ടെങ്കിൽ എല്ലാ വർക്ക് സൈറ്റിലും അവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എഞ്ചിനീയർമാർക്കും മറ്റ് സൂപ്പർവൈസിംഗ് അധികാരികൾക്കും ബാധ്യതയുണ്ടെന്ന കോടതിയുടെ നിരീക്ഷണം ഗൗരവമായി കാണുന്നുണ്ടോ;
( ഡി )
കൂളിമാടിലും തൃപ്പൂണിത്തുറയിലും നടന്ന സംഭവങ്ങളിൽ ഇത് നടപ്പിലാക്കുന്നതിൽ വീഴ്ച പറ്റി എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
*262.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോ‍ഡ് ടാറിംഗ് പൂര്‍ത്തിയാക്കിയ ഉടൻ തന്നെ വിവിധ പബ്ലിക് യൂട്ടിലിറ്റികള്‍ റോ‍ഡ് പൊളിക്കുന്നതും ഏറെക്കാലത്തിനു ശേഷം പൂര്‍വ്വസ്ഥിതിയിലാക്കുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പ്രശ്നം പരിഹരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത്‌ റോഡുകളില്‍ പുതിയ പൈപ്പിടുന്നതിനോ പഴയ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനോ കുഴിയെടുക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവായിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
കേരള വാട്ടര്‍ അതോറിറ്റിയുമായി കൂടിയാലോചിച്ച് പ്രവൃത്തി കലണ്ടര്‍ രൂപം കൊടുക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കി പൊതുജനങ്ങള്‍ക്കു കൂടി പ്രാപ്യമാകുന്ന രീതിയില്‍ പ്രവൃത്തി കലണ്ടര്‍ നല്‍കുമോ;
( സി )
റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുന്നത് വരെയുള്ള പുരോഗതി നിരീക്ഷിക്കാന്‍ പ്രത്യേകം പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ടോ?
*263.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരക്കടല്‍ ചരക്ക് കപ്പല്‍ സര്‍വ്വീസ് പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ പ്രധാനപ്പെട്ട വന്‍കിടേതര തുറമുഖങ്ങളായ അഴീക്കോട്, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കപ്പല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാസഞ്ചര്‍ കപ്പല്‍ സര്‍വ്വീസിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ;
( ഡി )
കൊല്ലം തുറമുഖം വഴി പാസഞ്ചര്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ അവ പാലിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
*264.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. പി.വി.അൻവർ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊട്ടറിയാം പി.ഡബ്ല്യു.ഡി. എന്ന പേരില്‍ പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
പൊതുമരാമത്ത് പ്രവൃത്തികളില്‍ സുതാര്യത, വേഗത, കാര്യക്ഷമത എന്നിവ ഉറപ്പ് വരുത്തുന്നതില്‍ പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമാണ്; വിശദമാക്കാമോ;
( സി )
പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി പ്രെെസ് സോഫ്റ്റ് വെയര്‍, ഇ-ഓഫീസ് എന്നിവ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*265.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് മെയിന്റനന്‍സ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ടോ; സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡുകളുടെ ശാസ്ത്രീയ പരിപാലനം സാധ്യമാക്കുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമാണ്; മറ്റെന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തി കഴിഞ്ഞാല്‍ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത പ്രവൃത്തിയുടെ പരിപാലന ചുമതല കരാറുകാരനില്‍ തന്നെ നിക്ഷിപ്തമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ?
*266.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് പൊതുമരാമത്ത് ക്വാളിറ്റി കൺട്രോള്‍ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി ജില്ലാടിസ്ഥാനത്തിൽ പരിശോധന ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഗുണനിലവാര പരിശോധനയില്‍ കണ്ടെത്തുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ഡി )
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സാഹചര്യത്തിൽ ക്വാളിറ്റി കൺട്രോള്‍ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണോയെന്ന് വ്യക്തമാക്കാമോ?
*267.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവർഷക്കെടുതിയിൽ തകരുന്ന റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കുവാൻ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
എങ്കിൽ ഇത് സംബന്ധിച്ച് എന്തെല്ലാം തുടർനടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
*268.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്; വിശദമാക്കുമോ;
( ബി )
ദേശീയ ഗുണനിലവാര മാനദണ്ഡപ്രകാരം സ്കൂളുകൾക്ക് ഗ്രേഡിങ് നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഉയർന്ന വിദ്യാഭ്യാസ നിലവാരം കൈവരിക്കുന്നതിനായി ബോധന സമ്പ്രദായത്തിലും മൂല്യനിർണ്ണയ സംവിധാനത്തിലും ഈ അദ്ധ്യയന വർഷം മുതൽ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വെവ്വേറെയായി പ്രത്യേകം തയ്യാറാക്കുന്ന ബോധന സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ പഠന സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*269.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ വലിയൊരു വിഭാഗം ലഹരിക്ക് അടിമകളാണെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോ;
( ബി )
എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും നിശ്ചിത ഇടവേളകളിൽ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും അവര്‍ ലഹരിക്ക് അടിമകളല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( സി )
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണ പരിപാടികള്‍ക്കും സ്കൂള്‍ പാഠ്യപദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമോയെന്ന് വ്യക്തമാക്കാമോ?
*270.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇപ്പോഴുള്ള പാഠ്യപദ്ധതി പരിഷ്കരിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ; അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പരിഷ്കരണത്തിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് വിഭാവനം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ; ലിപി പരിഷ്കരണം കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല ആര്‍ജ്ജിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിനും വിജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനും ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.