STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*271.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യിൽ ഉന്നതതല ഓഡിറ്റ് വേണമെന്നുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
മൂവായിരത്തി അഞ്ഞൂറ് കോടി രൂപയുടെ നിലവിലെ നഷ്ടം നികത്താതെ ലാഭകരമായി മുന്നോട്ട് പോകാൻ കെ.എസ്.ആർ.ടി.സി.യ്ക്ക്‌ സാധിക്കില്ല എന്നത് വസ്തുതയാണോ; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി. സർക്കാരിൽ നിന്നും സഹായം തേടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*272.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും നല്ല ഭക്ഷണം ഉറപ്പ് വരുത്തുന്നതിനുമായി പുരയിട കൃഷിയുടെ ഭാഗമായുളള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കുന്നുണ്ടോ;
( ബി )
മാര്‍ക്കറ്റ് ആവശ്യകത അനുസരിച്ച് പച്ചക്കറി ഉല്പാദനം ക്രമീകരിക്കുന്നതിന് പച്ചക്കറി ഉല്പാദന കലണ്ടര്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പച്ചക്കറി കൃഷിക്കായി പ്രത്യേക കാര്‍ഷിക മേഖലകള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
*273.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടരെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും മൂലം വിളനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം യഥാസമയം നൽകുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുൻകാലങ്ങളെ അപേക്ഷിച്ച് കർഷകർക്ക് കൂടുതൽ തുക നഷ്ടപരിഹാരമായി അനുവദിക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കൃഷിനാശം ഉണ്ടായാൽ കർഷകർക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകുന്നതിന് ഇൻഷുറൻസ് വ്യവസ്ഥകൾ പരിഷ്കരിക്കുമോ; വിശദമാക്കാമോ;
( ഡി )
കൃഷിനാശം വിലയിരുത്തി റിപ്പോർട്ട് അയക്കുന്നതിനായി മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുളള നവീന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*274.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യാധീനപ്പെട്ട വഖഫ് വസ്തുവകകൾ തിരിച്ച് പിടിക്കുന്നതിനായി വഖഫ് വസ്തുവകകളുടെ വിശദാംശം അടങ്ങിയ ലിസ്റ്റ് റവന്യൂ വകുപ്പിന് കൈമാ​റണമെന്ന് നിർദ്ദേശം നൽകിയിരു​ന്നോ; ഇക്കാര്യത്തിൽ വഖഫ് ബോർഡ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അനധികൃത കയ്യേറ്റം തടയുന്നതിനും ഒഴിപ്പിക്കുന്നതിനും വഖഫ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതെന്ന് അറിയിക്കാമോ;
( സി )
കോവിഡ് കാലഘട്ടത്തിൽ ടാറ്റയുമായി ചേർന്ന് കാസർഗോഡ് ആശുപത്രി നിർമ്മാണത്തിന് ഏറ്റെടുത്ത വഖഫ് ബോർഡിന്റെ സ്ഥലത്തിന് പകരം ഭൂമി നൽകുമെന്ന സർക്കാർ വാഗ്ദാനം പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
*275.
ശ്രീ വി കെ പ്രശാന്ത്
ഡോ.കെ.ടി.ജലീൽ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകൾക്ക് ഉൾക്കൊള്ളാവുന്ന പരിധിക്കപ്പുറമുള്ള വാഹന സാന്ദ്രതയും വർദ്ധിച്ച തോതിലുള്ള വാഹനപ്പെരുപ്പവും അപകടം വര്‍ദ്ധിപ്പിക്കുകയും സഞ്ചാരം ദുഷ്കരമാക്കുകയും ചെയ്യുന്നത് കണക്കിലെടുത്ത് പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുന്നുണ്ടോ; പൊതു വാഹനങ്ങളില്‍ വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെ വാഹനങ്ങള്‍ എത്രയെന്നും അവയില്‍ നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന സ്റ്റേജ് ക്യാരേജുകള്‍, കെ.എസ്.ആര്‍.ടി.സി.യുടെയും സ്വകാര്യ വാഹനങ്ങളും ഉള്‍പ്പെടെ എത്രയെന്നുമുള്ള ക്രോഡീകരിച്ച കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കാമോ;
( സി )
പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സംസ്ഥാനത്ത് സമഗ്ര ഗതാഗത നയം രൂപീകരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ?
*276.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി നൂതന വിജ്ഞാന ശാഖകളില്‍ ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ സാധ്യത തേടുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ജ്ഞാന സമൂഹ സൃഷ്ടിയെന്ന ലക്ഷ്യത്തിനനുരൂപമായി സര്‍വകലാശാല നിയമങ്ങളും പരീക്ഷ സംവിധാനവും പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി രൂപീകരിച്ച കമ്മീഷനുകള്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രഖ്യാപിത ലക്ഷ്യം കൈവരിക്കത്തക്ക രീതിയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്കരിക്കുന്നതിന് നിയമിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*277.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത സർവ്വകലാശാലയില്‍ കൂടുതല്‍ തൊഴിലധിഷ്ഠിത ഷോര്‍ട്ട് ടേം കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
വിദേശങ്ങളില്‍ ഉള്‍പ്പെടെ പ്രസ്തുത സർവ്വകലാശാലയ്ക്ക് പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
*278.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗ സംരക്ഷണ മേഖലയില്‍ നടപ്പിലാക്കി വരുന്ന സംരംഭകത്വ വികസന പരിപാടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
അലങ്കാര പക്ഷികള്‍, മുയലുകള്‍, നായ്ക്കള്‍ എന്നിവയുടെ പരിപാലനം സംരംഭകത്വ സ്വഭാവത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ആട്, പശു, പോത്ത് എന്നിവയുടെ ഫാമുകള്‍ നടത്തുന്നതിനുള്ള നിബന്ധനകള്‍ വിശദമാക്കാമോ; ഇതിനായി സബ്‌സിഡിയോ പ്രോത്സാഹന നടപടികളോ നിലവിൽ നടപ്പിലാക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
എങ്കിൽ പ്രസ്തുത പ്രോത്സാഹന നടപടിക്ക് മാധ്യമങ്ങളിലൂടെ എത്രമാത്രം പ്രചാരം നൽകുന്നുണ്ടെന്ന് വിശദമാക്കാമോ; പ്രചാരണ പ്രവർത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കാമോ?
*279.
ശ്രീമതി ദെലീമ
ശ്രീ കെ ആൻസലൻ
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക ഉല്പാദക സംഘടനകളുടെ രൂപീകരണം വ്യാപിപ്പിച്ചുകൊണ്ടും നിലവിലുള്ളവയെ ശാക്തീകരിച്ചുകൊണ്ടും ഉല്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ;
( ബി )
വാണിജ്യ സംഘടന എന്ന നിലയില്‍ ഇവയുടെ പ്രവര്‍ത്തനം ഏത് തരത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പൊതു ബ്രാന്‍ഡ് രൂപീകരിച്ച്‌ കാര്‍ഷിക ഉല്പാദക സംഘടനകൾ മുഖേന മികച്ച വിപണി ഇടപെടലിന് സാധ്യതയുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കാര്‍ഷിക മേഖലയിലെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങൾ നിര്‍മ്മിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന പ്രവര്‍ത്തനങ്ങൾ വിശദമാക്കാമോ?
*280.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( സി )
റോഡപകടങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വിഷ ദ്രാവകങ്ങൾ, അപകടകരമായ രാസവസ്തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*281.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ്ഥിതിക പ്രാധാന്യവും ഭക്ഷ്യ സുരക്ഷയും കണക്കിലെടുത്ത് നെല്‍കൃഷി പ്രോത്സാഹിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സുസ്ഥിര നെല്‍കൃഷി വികസന പദ്ധതിയില്‍ ഉല്പാദനോപാധികള്‍ക്ക് സഹായം നല്‍കിവരുന്നുണ്ടോ; നെല്‍വയല്‍ ഉടമകള്‍ക്ക് നല്‍കിവന്നിരുന്ന റോയല്‍റ്റി തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചിരുന്നോ; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്കിലാണോ സംഭരണവില നിശ്ചയിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
നെല്ലുല്പാദന ബോണസ്സായും കാര്‍ഷിക യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിനും സഹായം നല്‍കുന്നുണ്ടോ; വ്യക്തമാക്കാമോ?
*282.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുന്നതിനും കര്‍ഷകര്‍ക്ക് ന്യായ വില ലഭ്യമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ജൈവ ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി നേടിയെടുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്ത് ജൈവം എന്ന ലേബലിൽ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പച്ചക്കറിയും പഴവും ഓര്‍ഗാനിക്കാണോ എന്ന് സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; വിശദാംശം നൽകാമോ?
*283.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ഡി കെ മുരളി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര മേഖലയിലെ ഉല്പാദനച്ചെലവ് കൂടുന്നതിനുള്ള കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
കന്നുകാലികള്‍ക്കാവശ്യമായ പരുഷാഹാരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ;
( സി )
ക്ഷീരോല്പാദകരുടെ കൂട്ടായ്മ, എസ്.എച്ച്.ജി., മറ്റ് സന്നദ്ധ സംഘങ്ങള്‍ എന്നിവയിലൂടെ പൊതു, സ്വകാര്യ, വ്യക്തിഗത മേഖലയിലുള്ള തരിശുഭൂമികളിലും ഉപയോഗശൂന്യമായ സ്ഥലങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കായി നല്‍കിവരുന്ന സഹായങ്ങള്‍ വ്യക്തമാക്കുമോ?
*284.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.വി.അൻവർ
ശ്രീ. ആന്റണി ജോൺ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡപകടങ്ങളില്‍ ഭൂരിഭാഗവും ഗതാഗത നിയമ ലംഘനം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതുള്‍പ്പെടെയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉള്ള ക്യാമറ ശൃംഖല പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുതല്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ സുരക്ഷിതമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാതിരിക്കുന്നതും തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുന്നതും അപകടങ്ങൾക്ക് മുഖ്യ കാരണമാകുന്നതിനാൽ അവ കര്‍ശനമായി തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ?
*285.
ശ്രീ എം മുകേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക മേഖലക്ക് ദിശാബോധം പകരുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
കായിക മേഖലയില്‍ കിഫ്ബി ഫണ്ടുള്‍പ്പെടെ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( സി )
കായിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും രൂപീകരിച്ചിട്ടുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ പ്രവര്‍ത്തനം വ്യക്തമാക്കാമോ?
*286.
ശ്രീ വി ജോയി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഞ്ചിക്കോട് കോച്ച് ഫാക്ടറി, നേമം കോച്ചിംഗ് ടെര്‍മിനല്‍ എന്നീ പദ്ധതികളില്‍ നിന്നും പിന്മാറുകയും ശബരി റെയില്‍ പദ്ധതി ദീര്‍ഘകാലമായി അനുമതി നല്‍കാതെ നീട്ടിക്കൊണ്ട് പോകുന്നതും ഉള്‍പ്പെടെയുള്ള വികസന വിരുദ്ധ നടപടികള്‍ തിരുത്താന്‍ റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ;
( ബി )
അങ്കമാലി-എരുമേലി പാതയുടെ പകുതി ചെലവ് വഹിക്കാമെന്ന വ്യവസ്ഥ സംസ്ഥാനം അംഗീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ടായിട്ടുള്ള പുരോഗതി അറിയിക്കാമോ; പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേയുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; എസ്റ്റിമേറ്റിന്റെ വിശദാംശം അറിയിക്കാമോ;
( സി )
ഗുരുവായൂര്‍-തിരുനാവായ പാത, എറണാകുളം-ഷൊര്‍ണ്ണൂര്‍ മൂന്നാം പാത എന്നിവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
*287.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇറച്ചി, മുട്ട ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി മീറ്റ് സ്ട്രാറ്റജിക് പ്ലാൻ നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
പൊതുമേഖല സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ ഉല്പന്നങ്ങള്‍ക്ക് ആഭ്യന്തര, അന്തർദേശീയ വിപണി കണ്ടെത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അന്തർദേശീയ വിപണികളിൽ ഉല്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും കൂടുതൽ പരിഗണിക്കപ്പെടുന്നതിനാൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ മാംസ ഉല്പന്നങ്ങളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമായി നടത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളതെന്ന് അറിയിക്കാമോ;
( ഡി )
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ ഉല്പന്നങ്ങൾ ഹോം ഡെലിവറിയായി എത്തിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*288.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി.ഉമ തോമസ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി ഉണ്ടായതായി പറയപ്പെടുന്നത് ഗൗരവത്തോടെ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് എന്തൊക്കെ പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപന, പഠന പ്രക്രിയ ഡിജിറ്റൈസ് ചെയ്യുന്ന പ്രവൃത്തി കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സർവ്വകലാശാലകളും കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലേണിങ് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിക്കുവാൻ സാധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*289.
ശ്രീ. എച്ച്. സലാം
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ എന്‍റോള്‍മെന്റ് റേഷ്യോ എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇത് അഖിലേന്ത്യ ശരാശരിയിലും കൂടുതലാണോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് എന്‍റോള്‍മെന്റ് റേഷ്യോ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലകളില്‍ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകളും ഗവേഷണ ഗൈഡുകളുടെ എണ്ണവും ഗവേഷണ സീറ്റുകളും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*290.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക മേഖലയിൽ നിന്നുള്ള മൊത്ത മൂല്യവർദ്ധന കുറഞ്ഞുവരുന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വനമേഖലയുമായി ചേർന്ന് കിടക്കുന്ന കൃഷിഭൂമിയുള്ള കർഷകർക്ക് വന്യജീവി ആക്രമണത്തിൽ നിന്നും വിള സംരക്ഷണം ലഭിക്കാത്തത് ഇതിന് കാരണമായി കരുതുന്നുണ്ടോ; വിശദമാക്കാമോ;
( സി )
2013-14 കാലയളവില്‍ 12.37 ശതമാനമായിരുന്ന കാർഷിക മേഖലയിലെ മൂല്യവർദ്ധന 2021-ൽ 8.03 ശതമാനമായി കുറഞ്ഞതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കിൽ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ എന്തെല്ലാം സമഗ്ര പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*291.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു ഗതാഗതം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ലാഭത്തില്‍ ഓടിയിരുന്നതും ജനങ്ങള്‍ക്ക്‌ വളരെ ഉപകാരപ്രദവുമായിരുന്ന നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*292.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എം. എം. മണി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്കും സംസ്ഥാനത്തിനുള്ളിലെ ദീര്‍ഘദൂര യാത്രകള്‍ക്കും സ്വകാര്യ കോണ്‍ട്രാക്ട് വാഹനങ്ങൾ അമിത ചാര്‍ജ് ഈടാക്കുകയും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ദീര്‍ഘദൂര, അന്തര്‍ സംസ്ഥാന യാത്രക്കായി കിടക്കയാത്രയുൾപ്പടെയുള്ള മികച്ച യാത്രാ സൗകര്യങ്ങളോടെ കെ-സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ നിലവില്‍ എത്ര ബസ്സുകളാണ് പ്രസ്തുത സര്‍വ്വീസ് നടത്തുന്നതെന്ന് അറിയിക്കാമോ;
( സി )
അയല്‍ സംസ്ഥാന നഗരങ്ങൾ ഉള്‍പ്പെടെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ഡി )
സര്‍വ്വീസ് നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.യില്‍ ഇ-ഗവേണന്‍സ് നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*293.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ മുഴുവന്‍ ഷെഡ്യൂളുകളുടെയും ഡ്യൂട്ടി പാറ്റേണ്‍ ഏകീകരിക്കുന്നതിനും ഷെഡ്യൂളുകള്‍ ശാസ്ത്രീയമായി പരിഷ്കരിച്ച് ജീവനക്കാരുടെ വിഭവശേഷി പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യുടെ ഫ്ളീറ്റ് യൂട്ടിലൈസേഷന്‍ നിലവിൽ എത്രയാണ്; അത് ദേശീയ ശരാശരിയിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി. നടപ്പിലാക്കിയ പരിഷ്കരണം ഫലപ്രദമാണോ;
( സി )
പഴക്കംചെന്ന സൂപ്പര്‍ ക്ലാസ്സ് ബസ്സുകള്‍ മാറ്റുന്നതിനും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുമായി ബസ്സുകള്‍ വാങ്ങുന്നതിന് പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ; വിശദാംശം നൽകാമോ?
*294.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷികോല്പന്നങ്ങളില്‍ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് എന്തെല്ലാം സഹായ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിനും അതുവഴി സുസ്ഥിര കാർഷിക വികസനത്തിനുമായി അഗ്രോ പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മൂല്യവർദ്ധിത ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
*295.
ശ്രീ എം രാജഗോപാലൻ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
 ഉല്പന്നങ്ങളുടെ വിലസ്ഥിരതയില്ലായ്മ, ന്യായമായ വരുമാനം ലഭിക്കാത്തത്‌, വരുമാനത്തിലെ സുസ്ഥിരതയില്ലായ്മ എന്നിവ യുവജനങ്ങളെ കാര്‍ഷികവൃത്തി ഉപജീവനോപാധിയാക്കുന്നതില്‍ നിന്ന്‌ വിമുഖരാക്കുന്നത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;
( ബി )
കൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍ കര്‍ഷകരിലേക്കെത്തിക്കുന്നതിനും കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;
( സി )
കാര്‍ഷിക മേഖലയില്‍ ചെറുകിട, ഇടത്തരം മൂല്യവര്‍ദ്ധന സംരംഭങ്ങളും കാര്‍ഷികോല്പന്നങ്ങളുടെ സംസ്കരണവും വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ?
*296.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരവധി ഇറച്ചിക്കടകൾ തുറസ്സായതും വൃത്തിഹീനവുമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതും മാലിന്യസംസ്കരണത്തിന് ഫലപ്രദമായ മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുന്നതും മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സുരക്ഷിതവും ആരോഗ്യകരവുമായ മാംസ ഉല്പാദനത്തിന് കശാപ്പ് പ്രവർത്തനങ്ങൾ, മൂല്യവർദ്ധനവ് എന്നീ മേഖലകളിൽ ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
ശുദ്ധവും ആരോഗ്യകരവുമായ മാംസ ഉല്പാദനത്തിന് പര്യാപ്തമായ രീതിയിൽ ഈ മേഖലയെ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
*297.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക സ്വയംപര്യാപ്തമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
കാര്‍ഷിക മുന്നേറ്റത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് സ്കൂള്‍, കോളേജ് തലങ്ങളില്‍ ഉള്‍പ്പെടെ പ്രത്യേക പരിപാടികള്‍ നടപ്പാക്കുമോ;
( സി )
തോട്ടങ്ങളില്‍ ഇടവിളയായി കാര്‍ഷിക ഉല്പന്നങ്ങള്‍ കൃഷി ചെയ്യുന്നതിന് കൃഷി വകുപ്പ് നടപടികള്‍ സ്വീകരിക്കുമോ; വിശദാശം ലഭ്യമാക്കുമോ?
*298.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകാലശാല നാക് എ പ്ലസ് പ്ലസ് അക്രഡിറ്റേഷൻ നേടി രാജ്യത്തെ മികച്ച പത്ത്‌ സർവ്വകലാശാലകളിൽ ഒന്നാമതായി മാറിയത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കുകയെന്ന ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള മികച്ച ചുവടുവയ്പായി കണക്കാക്കാമോ;
( ബി )
സംസ്ഥാനത്തെ സർവ്വകലാശാലകളുടെ അക്കാദമിക രംഗത്തെ മികവിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്; അദ്ധ്യാപക ഒഴിവുകൾ നികത്തുന്നതിനും അദ്ധ്യാപകരുടെ സ്വയം നവീകരണ പ്രവർത്തനങ്ങൾക്കും പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ടോ;
( സി )
കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് സർവ്വകലാശാലകളുടെ അടിസ്ഥാന സൗകര്യ നവീകരണത്തിനും വികസനത്തിനും കിഫ്ബി മുഖേനയും ബജറ്റിലൂടെയും അനുവദിച്ച പദ്ധതികളെക്കുറിച്ച് അറിയിക്കാമോ?
*299.
ശ്രീ എ കെ എം അഷ്റഫ്
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിപണിയിൽ വിൽപന നടത്തുന്ന പച്ചക്കറികളിൽ അനുവദനീയ പരിധിക്ക് മുകളിൽ കീടനാശിനി അംശം ഉളളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജൈവ പച്ചക്കറികൾ എന്ന ​ലേബലിൽ വിപണനം നടത്തുന്ന പച്ചക്കറികളിലും കീടനാശിനി അംശം ഉളളതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പച്ചക്കറി കൃഷിയിൽ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
*300.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്താനുദ്ദേശിക്കുന്ന പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ;
( ബി )
പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( സി )
കലാലയങ്ങളില്‍ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.