UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1450.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി സര്‍ക്കാര്‍ പോളിടെക്നിക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അളവ് നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ? ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
വൈക്കം ഭൂരേഖാ തഹസീല്‍ദാര്‍ എത്ര തവണ സ്ഥലം സന്ദര്‍ശിച്ച് ഭൂമി അളക്കല്‍ നടപടിക്രമങ്ങള്‍ നടത്തിയിട്ടുണ്ട്; ആയതിന്റെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥലത്തിന്റെ റീ സര്‍വ്വേ സ്കെച്ച് ലഭ്യമാണോ; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ; ഭൂമിയില്‍ എന്ത് ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
പോളിടെക്നിക്കിന്റെ കൈവശമുള്ള അധിക ഭൂമി ഏറ്റെടുത്തു മറ്റു് വികസന പദ്ധതികൾക്കായി കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ?
1451.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ ഭൂമിക്ക് പോക്കുവരവ് ചെയ്ത് ലഭിക്കുന്നതിന് നൽകുന്ന അപേക്ഷ എത്രനാൾ കൊണ്ടാണ് തീർപ്പു കല്പിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കാട്ടാക്കട തഹസിൽദാർ മുമ്പാകെ ഇത് സംബന്ധിച്ച അപേക്ഷയുടെ 8624/G1/2019 നമ്പർ ഫയൽ നിലവിലുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ 2019-ൽ നൽകിയ അപേക്ഷയിൽ നാളിതുവരെ തഹസിൽദാർ ലാൻഡ് അക്വിസിഷൻ നടപടി സ്വീകരിക്കാത്തതെന്തെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് 86 വയസുള്ള അപേക്ഷകന്‍ ലോകായുക്തയെ സമീപിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
അനാവശ്യ തടസ്സവാദം പറഞ്ഞു അര്‍ഹതപ്പെട്ട സേവനം നിഷേധിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ; താലൂക്ക് ഓഫീസുകളില്‍ നടക്കുന്ന ഇത്തരം നടപടികള്‍ സംബന്ധിച്ച് റവന്യൂ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുവാൻ തയ്യാറാകുമോ; വ്യക്തമാക്കാമോ?
1452.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോണ്‍ ജോസ്, തുണ്ടത്തില്‍ വീട്, തുണ്ടത്തില്‍, അയിരൂപ്പാറ വില്ലേജ്, തിരുനന്തപുരം താലൂക്ക് സമര്‍പ്പിച്ച അപേക്ഷ തിരുവനന്തപുരം ഭൂരേഖാ ഓഫീസില്‍ എച്ച്1.27673/2021 നമ്പരായി സ്വീകരിച്ച് അന്വേഷണം കഴി‍ഞ്ഞുവെങ്കിലും പരാതിക്കാരന് ഇതുവരെയും കരം ഒടുക്കുന്നതിനുള്ള അവകാശം കിട്ടിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഉണ്ടായ കാലതാമസവും പരാതിക്കാരന് നീതികിട്ടാത്ത സാഹചര്യവും പരിശോധിക്കുമോ;
( ബി )
ജോണ്‍ ജോസിന്റെ വസ്തു കരം ഒടുക്കുന്നതിനുള്ള അവകാശം അനുവദിച്ച് കിട്ടുന്നതിനും റവന്യൂ വകുപ്പില്‍ ഉണ്ടായിരിക്കുന്ന ന്യൂനത പരിഹരിച്ച് നീതി ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1453.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഭൂപതിവു ചട്ട പ്രകാരം കൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകുന്ന പട്ടയഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇങ്ങനെ ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ അധികാരമുണ്ടോ;
( സി )
ഇത് സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഹൈ​ക്കോടതി വിധി പ്രകാരം അത്തരത്തിലുള്ള ഭൂമി തിരിച്ചെടുക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ: വിശദാംശം അറിയിക്കുമോ?
1454.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ജില്ലയിലെ ഡെപ്യൂട്ടി തഹസീൽദാർ മുതൽ വി.എഫ്.എ. വരെ ഉള്ള റവന്യൂ ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് അകത്ത് സ്ഥലം മാറ്റാനുള്ള അധികാരം ആർക്കാണെന്ന് വ്യക്തമാക്കാമോ;
( ബി )
എ.ഡി.എം.-ന് റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് അധികാരം ഉണ്ടോ; ഉണ്ടെങ്കിൽ ഏതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ്; ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1455.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ 'ആരബിൾ ലാൻഡ്' പദ്ധതി പ്രകാരം റവന്യൂ വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ച വനഭൂമി പതിച്ചു കൊടുത്തപ്പോൾ കൃഷി യോഗ്യമല്ലാത്ത പാറയുള്ള ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടോ;
( ബി )
പതിച്ചുകൊടുത്തപ്പോൾ ഒഴിവാക്കിയ കൃഷിയോഗ്യമല്ലാത്ത പാറ തരിശു ഭാഗങ്ങൾ വില്ലേജ് അടിസ്ഥാനത്തിൽ എത്ര പ്ലോട്ടുകളുണ്ടെന്നും എത്ര വിസ്തൃതിയിലാണെന്നും സർവ്വേ നമ്പർ സഹിതം വിശദമാക്കാമോ;
( സി )
പ്രസ്തുത ഭാഗങ്ങൾ ആരുടെ ഭരണ നിയന്ത്രണത്തിലും കൈവശത്തിലുമാണെന്ന് അറിയിക്കാമോ;
( ഡി )
ആരബിൾ വനഭൂമി നിയമം 1970, ചട്ടം18[1] പ്രകാരമുള്ള രജിസ്റ്റർ റാന്നി തഹസിൽദാർ സൂക്ഷിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത രജിസ്റ്ററിൽ സർവ്വേ നമ്പർ 781/1-1 ൽ ഉൾപ്പെട്ട ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;
( ഇ )
റവന്യൂ വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ച ഭൂമി പതിച്ചു കൊടുത്തപ്പോൾ ഒഴിവാക്കിയ കൃഷിയോഗ്യമല്ലാത്ത പാറ തരിശു ഭാഗങ്ങൾ സംബന്ധിച്ച 23.06.1976-ലെ 830/76/ആർ.ഡി നമ്പർ സർക്കാർ ഉത്തരവ് നിലവിലുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ?
1456.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജാഫീസുകള്‍ മുതലുള്ള റവന്യൂ ഓഫീസുകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ഈ വകുപ്പിന്റെ ശൈലി മാറ്റുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
അര്‍ഹമായ സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും യഥാസമയം ജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും ഇത് നിരീക്ഷിക്കുന്നതിനും എന്തൊക്കെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദവിവരങ്ങള്‍ നല്‍കാമോ?
1457.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു.ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ പട്ടയഭൂമിയായി നല്‍കിയ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ നിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതിനും പ്രതിഷേധത്തിനും കാരണമായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിര്‍മ്മാണ നിരോധനം അടിയന്തരമായി പിന്‍വലിക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ തയാറാകുമോ;
( സി )
മലയോര മേഖലയിലെ ജനങ്ങള്‍ അവരുടെ കൈവശഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
1458.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ വില്ലേജാഫീസുകള്‍ സ്മാര്‍ട്ട് വില്ലേജാഫീസുകളായി ഉയര്‍ത്താന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളെക്കുറിച്ച് വില്ലേജ് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പുതിയ കെട്ടിടങ്ങള്‍ ആവശ്യമുള്ള വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തേണ്ട വില്ലേജ് ഓഫീസുകള്‍ ഏതൊക്കെ?
1459.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ രജിസ്ട്രേഷൻ നടത്തുന്നതിനായി പ്രമാണത്തിൽ നിർബന്ധമായും കാണിക്കേണ്ട ന്യായവില സംബന്ധിച്ച അടിസ്ഥാന ന്യായവില രജിസ്റ്റർ പ്രാബല്യത്തിൽ വന്നത് എന്നു മുതൽക്കാണ്;
( ബി )
ഇത് പ്രാബല്യത്തിൽ വരുമ്പോൾ ഏറ്റവും കുറഞ്ഞതും ഏറ്റവും കൂടിയതുമായ ന്യായവില നിശ്ചയിച്ചിരുന്ന ഭൂമിയുടെ വില, ഭൂമി നിലനിന്നിരുന്ന പ്രദേശം, അന്ന് നിലവിലുണ്ടായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
അടിസ്ഥാന ന്യായവില രജിസ്റ്റർ നിലവിൽ വന്നതിനുശേഷം ന്യായവില, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയെല്ലാം എത്ര തവണ വീതമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്; ഓരോ വർദ്ധനവും നടപ്പിലായ തീയതി, വർദ്ധന നിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുമോ;
( ഡി )
പ്രസ്തുത രജിസ്റ്റർ നിലവിൽ വന്ന സമയത്തെ ന്യായവിലയുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയുടെ നിലവിലെ ന്യായവിലയിൽ എത്ര ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്;
( ഇ )
നിലവിലെ അടിസ്ഥാന ന്യായവില രജിസ്റ്റർ പ്രകാരം ഏറ്റവും കുറഞ്ഞ ന്യായവിലയും ഏറ്റവും കൂടിയ ന്യായവിലയും നിശ്ചയിച്ചിട്ടുള്ള ഭൂമിയുടെ വില, ഭൂമി നിലനിൽക്കുന്ന പ്രദേശം, നിലവിലെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ;
( എഫ് )
ഹൈവേകൾക്കരികിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലുമെല്ലാം ഒരേ നിരക്കിൽ ന്യായവില വർധിപ്പിച്ചത് മൂലം ഉൾനാടൻ പ്രദേശങ്ങളിലെയും ഗ്രാമങ്ങളിലെയും ഭൂമിയുടെ ന്യായവില വിപണിവിലയേക്കാൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ജി )
ഇതുമൂലം സാധാരണക്കാർക്കും കർഷകർക്കും ഭൂമി വാങ്ങൽ ഒരേപോലെ അപ്രാപ്യമായിരിക്കുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ന്യായവില രജിസ്റ്ററിലെ പിഴവുകൾ തിരുത്തി കുറ്റമറ്റതാക്കി തീർക്കുന്നതിന് സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കും?
1460.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ താലൂക്കുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണറേറ്റ് തല സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സംഘം പുതിയ താലൂക്കുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1461.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പ് സേവനങ്ങള്‍ സുഗമമായി ലഭിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഏന്തെല്ലാമാണ്; ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് കാര്യക്ഷമമാക്കുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിനും സംവിധാനം ഒരുക്കുമോ?
1462.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തില്‍ പുനർ നിർമ്മാണ പ്രവൃത്തി ആരംഭിച്ച വില്ലേജ് ഓഫീസുകള്‍ ഏതൊക്കെ;
( ബി )
തിരുപുറം വില്ലേജ് ഓഫീസ് നവീകരിക്കുന്നതിനു ഏതൊക്കെ നടപടികൾ ആണ് പൂർത്തീകരിച്ചത്; പ്രവൃത്തി ആരംഭിക്കുന്നതിനുളള കാലതാമസം വിശദമാക്കാമോ?
1463.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത വികസനത്തിന്റെ ഭാഗമായി എന്‍.എച്ച്. 66-ലെ വെങ്ങളം-അഴിയൂര്‍ റീച്ചില്‍ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി എത്രകോടി രൂപ ഇതിനോടകം നല്‍കി കഴിഞ്ഞു; വ്യക്തമാക്കാമോ;
( ബി )
നഷ്ടപരിഹാരത്തുകയില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം, കേന്ദ്രസര്‍ക്കാര്‍ വിഹിതം എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റീച്ചില്‍ ഇനി എത്ര കുടുംബങ്ങള്‍ക്ക് കൂടിയാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുള്ളത്; വിശദമാക്കാമോ?
1464.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പ് കല്പിക്കുന്നതിനായി വകുപ്പ് മന്ത്രി പ്രഖ്യാപിച്ച കർമ്മ പദ്ധതി പ്രകാരം നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ആറു മാസത്തിനുള്ളിൽ മുഴുവൻ അപേക്ഷകളും തീർപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എത്ര അപേക്ഷകൾ തീർപ്പു കല്പിച്ചു എന്നും ഇനി എത്ര അപേക്ഷകൾ തീർപ്പാക്കാനുണ്ട് എന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാണെങ്കില്‍ നല്‍കാമോ;
( സി )
2022 ഫെബ്രുവരി മുതൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ; ഓൺലൈനായി ലഭിച്ച എത്ര അപേക്ഷകൾ തീർപ്പാക്കി; ഇനി എത്രയെണ്ണം തീർപ്പാക്കാനുണ്ട്; വ്യക്തമാക്കുമോ;
( ഡി )
തരം മാറ്റത്തിനുള്ള പെന്‍ഡിംഗ് അപേക്ഷകളിൽ എന്നത്തേക്ക് നടപടി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അറിയിക്കുമോ?
1465.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന ഓഫീസുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ഓഫീസുകള്‍ക്ക് അനുവദിച്ച സ്ഥലമാണ് അവ പ്രവര്‍ത്തിക്കാത്തതിനാല്‍‍ ഒഴിഞ്ഞുകിടക്കുന്നത്;
( സി )
അനുവദിച്ചിട്ടും ഉപയോഗപ്പെടുത്താത്ത സ്ഥലവും ഒഴിഞ്ഞുകിടക്കുന്ന സ്ഥലവും പുതിയ ഓഫീസുകള്‍ക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
1466.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഏറ്റവും അടുത്ത ബന്ധുവിന് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; എത്രപേര്‍ക്ക് ധനസഹായം നല്‍കി;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ നിന്നും പ്രസ്തുത പദ്ധതിയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു; എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1467.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒരുവർഷക്കാലം റവന്യൂ വകുപ്പുവഴി അരൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ?
1468.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ റവന്യൂ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, ബോർഡുകൾ എന്നിവ മുഖാന്തിരവും നടപ്പാക്കി വരുന്ന പദ്ധതികൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുളളതും റവന്യൂ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, ബോർഡുകൾ എന്നിവ മുഖാന്തിരവും നടപ്പിലാക്കേണ്ട പ്രസ്തുത മണ്ഡലത്തിൽ ഉൾപ്പെടുന്ന പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം റവന്യൂ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ, ബോർഡുകൾ എന്നിവ മുഖാന്തിരവും പൂർത്തീകരിച്ച പദ്ധതികളുടെ ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1469.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഭൂമിയിലെ കയ്യേറ്റം കണ്ടെത്തി തടയുന്നതിനായി 2018-ൽ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ രൂപീകരിച്ച മോണിറ്ററിംഗ് സെല്ലിന്റെ ഇടപെടൽമൂലം ഒഴിപ്പിച്ച കയ്യേറ്റങ്ങളുടെ വിശദമായ കണക്ക് ലഭ്യമാക്കുമോ;
( ബി )
സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുളള നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഭൂസംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?
1470.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
ഇവയില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്ര പേര്‍ക്ക് പട്ടയം നല്‍കിയെന്ന് വിശദമാക്കാമോ;
( സി )
നടപടികള്‍ പൂര്‍ത്തീകരിച്ച് പട്ടയം വിതരണം ചെയ്യുന്നതിന് ഇനി എത്ര അപേക്ഷകള്‍ ഉണ്ട്;
( ഡി )
കുന്നംകുളം മണ്ഡലത്തില്‍ ഇത്തരത്തില്‍ എത്ര അപേക്ഷകളാണുള്ളത്; നടപടികള്‍ പൂർത്തീകരിച്ച് പട്ടയം എന്നത്തേക്ക് നൽകാനാകും; വിശദമാക്കാമോ?
1471.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതല്‍ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയിലെ തുരുത്തി, ചെറുവത്തൂര്‍ വില്ലേജുകളിലെ പുഴ പുറമ്പോക്കുകളില്‍ 50 ലേറെ വര്‍ഷങ്ങളായി ജീവിച്ചു വരുന്നവര്‍ക്ക് എപ്പോള്‍ പട്ടയം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1472.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാദാപുരം മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്;
( ബി )
മണ്ഡലത്തില്‍ പട്ടയം നല്‍കാന്‍ ഇനി എത്ര അപേക്ഷകള്‍ അവശേഷിക്കുന്നുണ്ടെന്ന് പറയാമോ?
1473.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നൽകിയ പട്ടയങ്ങൾ എത്രയാണെന്ന് താലൂക്ക് തിരിച്ച് അറിയിക്കാമോ;
( ബി )
കൃഷിക്കാരന് വർഷങ്ങളായി കൈവശത്തിലുള്ള തരിശുഭൂമിക്ക് ന്യായ വില അടച്ചാൽ പട്ടയം നല്കുന്നതിനുള്ള അനുമതി നൽകുന്നുണ്ടോ; എങ്കിൽ ആയതിന്റെ നടപടി ക്രമവും വിശദാംശവും അറിയിക്കാമോ?
1474.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ തീരദേശ വില്ലേജുകളായ പൂവാർ, കരിങ്കുളം, കോട്ടുകാൽ, വിഴിഞ്ഞം എന്നിവിടങ്ങളിൽ അൺസർവേയ്‌ഡ്‌ ലാൻഡിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് പട്ടയം ലഭിക്കാൻ വിജ്ഞാപനം ഇറക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; ഇവർക്ക് എന്നത്തേക്ക് പട്ടയം നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1475.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശ്ശൂര്‍ ജില്ലയില്‍ നാളിതുവരെ എത്ര പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് താലൂക്ക് തിരിച്ചും ഇനം തിരിച്ചും വ്യക്തമാക്കുമോ;
( ബി )
ഇതില്‍ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ - 1964, 1995, പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍- 1993 എന്നിവ പ്രകാരം വിതരണം ചെയ്ത പട്ടയങ്ങളുണ്ടോ; ഉണ്ടെങ്കില്‍ ഗുണഭോക്താക്കളുടെ പേര് വിവരം ലഭ്യമാക്കുമോ;
( സി )
ജില്ലയില്‍ പട്ടയത്തിനായുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ചും താലൂക്ക് തിരിച്ചും ലഭ്യമാക്കുമോ?
1476.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010 മുതൽ 2021 വരെയുള്ള കാലയളവിൽ പാറശ്ശാല മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വില്ലേജുകളിൽ നിന്നും പട്ടയത്തിന് വേണ്ടി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; അതിൽ എത്ര അപേക്ഷകളിൽ പട്ടയം അനുവദിച്ചുവെന്ന് വില്ലേജ് തിരിച്ചുള്ള കണക്കുകൾ അറിയിക്കാമോ;
( ബി )
ആകെ ലഭിച്ച അപേക്ഷകളിൽ നിരസിച്ചവ എത്രയെന്നും ബാക്കിയുള്ള അപേക്ഷകളുടെ നിലവിലെ സ്ഥിതിയും വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
നിലവിൽ പാറശ്ശാല മണ്ഡലത്തിന്റെ പരിധിയിൽ വിതരണത്തിന് തയ്യാറായ എത്ര പട്ടയങ്ങൾ ഉണ്ടെന്നും പ്രസ്തുത പട്ടയങ്ങൾ എന്നേയ്ക്ക് നൽകാനാകുമെന്നും വില്ലേജ് അടിസ്ഥാനത്തിൽ ഇനം തിരിച്ച് അറിയിക്കാമോ;
( ഡി )
റോഡ്, കുളം പുറമ്പോക്കിൽ കഴിയുന്ന ആളുകൾക്ക് പട്ടയം ലഭ്യമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ;
( ഇ )
പാറശ്ശാല മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സർക്കാർ വകുപ്പിന് കീഴിൽ വിവിധ ഇനങ്ങളിലായി എത്ര പുറമ്പോക്ക് ഭൂമിയുണ്ട്; സർവ്വേ നമ്പർ, ഭൂമിയുടെ അളവ്, ഇനം എന്നിവ ഉൾപ്പെടെ വില്ലേജ് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത ഭൂമി ഓരോന്നും നിലവിൽ ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
1477.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കില്‍ കസബ വില്ലേജിൽ വെള്ളയിൽ ഫിഷറീസ് കടപ്പുറത്ത് താമസിക്കുന്ന 21 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ആയതിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ഡി )
പട്ടയം കൊടുക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ഇ )
പട്ടയം നൽകുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; അറിയിക്കാമോ ?
1478.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ഹരായ എല്ലാപേര്‍ക്കും പട്ടയം സമയബന്ധിതമായി നല്‍കുവാന്‍ എന്തെല്ലാം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടയം നല്‍കിയതിലെ അപാകതകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; പരാതികൾ പരിഹരിച്ച് പട്ടയത്തില്‍ വന്നിട്ടുള്ള അപാകതകള്‍ തിരുത്തി ബന്ധപ്പെട്ടവര്‍ക്ക് അടിയന്തരമായി പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
നിലവില്‍ എത്രപേര്‍ പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ എത്ര കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി; ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1479.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് പുതിയതായി നല്‍കിയ പട്ടയങ്ങള്‍ എത്രയെന്ന് വിശദമാക്കുമോ;
( ബി )
നെന്മാറ നിയോജകമണ്ഡലത്തിലെ ഓരോ വില്ലേജുകളിലും നല്‍കിയ പട്ടയങ്ങളുടെ എണ്ണം സംബന്ധിച്ച വിശദാംശം നല്‍കുമോ?
1480.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ മാനന്തവാടി മണ്ഡലത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
2011 മുതല്‍ 2016 വരെ മാനന്തവാടി മണ്ഡലത്തില്‍ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്തതെന്ന് വ്യക്തമാക്കാമോ;
( സി )
2016 മുതല്‍ വിതരണം ചെയ്ത പട്ടയങ്ങളില്‍ മിച്ച ഭൂമി പട്ടയം എത്രയെണ്ണം ഉണ്ടെന്ന് വ്യക്തമാക്കാമോ?
1481.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ ആദൂർ വില്ലേജിൽ കാറഡുക്ക എന്ന സ്ഥലത്ത് നാരായണൻ എന്ന വ്യക്തിക്ക് 1988-ൽ അഞ്ച് സെന്റ് സ്ഥലം പതിച്ചു നൽകിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് ഇലക്ട്രിസിറ്റി ടവർ നിർമ്മാണം നടന്നതിനാൽ തൊട്ടടുത്തു അഞ്ച് സെന്റ് സ്ഥലം എൽ.എ. നമ്പർ 130/86 പ്രകാരം ഈയാൾക്ക് പതിച്ചു നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥലത്തിന് ഇയാൾ നികുതി അടച്ചിരുന്നോ; ഏത് വർഷംവരെ നികുതി സ്വീകരിച്ചിരുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
1988-ൽ അനുവദിച്ച സ്ഥലത്തിന്റെ പട്ടയത്തിന് പകരം പുതുതായി അനുവദിച്ച സ്ഥലത്തിന് പട്ടയം നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥലത്തിന്റെ സ്കെച്ചിന് നാരായണൻ റവന്യു അധികൃതരെ സമീപിച്ചിരുന്നോ; സ്കെച്ച് നൽകിയിരുന്നോ; ഇല്ലെങ്കിൽ സ്കെച്ച് നൽകാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത സ്ഥലം ആരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടോ;
( ജി )
നാരായണന് നീതി ലഭിച്ചില്ലായെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നടപടി സ്വീകരിക്കുമോ?
1482.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്ന എത്ര കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്ന് പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നും അവയില്‍ എത്രയെണ്ണം തീര്‍പ്പുകല്പിച്ചുവെന്നും വ്യക്തമാക്കുമോ?
1483.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ എത്ര അപേക്ഷകർക്കാണ്‌ ഇനി പട്ടയം ലഭിക്കാനുള്ളതെന്ന് അറിയിക്കാമോ;
( ബി )
അര്‍ഹരായ അപേക്ഷകര്‍ക്ക് കാലതാമസം ഒഴിവാക്കി വേഗത്തില്‍ പട്ടയം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1484.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഇ-പട്ടയങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
ഏതെല്ലാം വിഭാഗത്തിൽപ്പെടുന്ന പട്ടയങ്ങളാണ് സോഫ്റ്റ്‌വെയർ അധിഷ്ഠിതമാക്കുന്നത്; വ്യാജ പട്ടയങ്ങളിലൂടെയുള്ള ഭൂമി തട്ടിപ്പ് തടയുന്നതിന് ഇത്എത്രത്തോളം സഹായകമാണെന്ന് വ്യക്തമാക്കുമോ;
( സി )
മുൻകാലങ്ങളില്‍ പട്ടയം ലഭിച്ചവർക്ക് നല്‍കിയ പേപ്പർ പട്ടയങ്ങൾക്ക് പകരം സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇ-പട്ടയങ്ങള്‍ നല്‍കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ;
( ഡി )
ഇ-പട്ടയങ്ങൾ റെലിസ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇതുവഴി എന്തെല്ലാം നേട്ടങ്ങളാണ് ഭൂവുടമകൾക്ക്‌ ലഭിക്കുകയെന്ന് വിശദമാക്കുമോ?
1485.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ പട്ടാമ്പി നിയോജക മണ്ഡലത്തില്‍ വീട് നഷ്ടപെട്ട എത്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്;
( ബി )
എത്ര കുടുംബങ്ങള്‍ക്കാണ് നഷ്ട പരിഹാരം നല്‍കാനുള്ളത്; ആകെ എത്ര തുക നല്‍കിയെന്ന് വ്യക്തമാക്കാമോ;
( സി )
നഷ്ടപരിഹാരം ലഭിച്ചിട്ടില്ലായെന്ന കാരണത്താല്‍ എത്ര പരാതികള്‍ വകുുപ്പിന് ലഭിച്ചിട്ടുണ്ട്; പരാതിക്കാരുടെ പേര് വിവരം ലഭ്യമാക്കുമോ; ഇതു സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നടപടി സ്വീകരിക്കുന്നതിന് കാലതാമസം വന്നിട്ടുണ്ടോ; എങ്കിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരം വ്യക്തമാക്കുമോ;
( ഇ )
നഷ്ടപരിഹാരം പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് എന്നത്തേക്ക് സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1486.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മേഖലകളിലെ ജനങ്ങള്‍ക്ക് പ്രക‍ൃതി ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് സംവിധാനം ലഭ്യമാക്കിയാല്‍ ഇവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1487.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ ഭവനനാശം സംഭവിച്ച നിലമ്പൂര്‍ താലൂക്കിലെ 41 കുടുംബങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ നാളിതുവരെയും നഷ്ടപരിഹാരത്തുക ലഭ്യമാക്കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത 41 കുടുംബങ്ങള്‍ക്കുമായി ആകെ ലഭ്യമാക്കേണ്ട തുക എത്രയെന്നും ഈ തുക ഇപ്പോള്‍ ഏത് സോഴ്സ് അക്കൗണ്ടിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
മേല്‍ 41 കുടുംബങ്ങള്‍ക്കുമായി നല്‍കേണ്ട ആകെ നഷ്ടപരിഹാരത്തുക സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്ന മുറയ്ക്ക് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനായി നിലമ്പൂര്‍ തഹസില്‍ദാറുടെ പേരില്‍ നിക്ഷേപിക്കുന്നതിന് സന്നദ്ധമാകുമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
ഇങ്ങനെ തഹസില്‍ദാറുടെ പേരില്‍ നഷ്ടപരിഹാരത്തുക നിക്ഷേപിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
മേല്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിനായി നിലമ്പൂര്‍ എം.എല്‍.എ., വകുപ്പ് മന്ത്രിക്കും മലപ്പുറം ജില്ലാ കളക്ടര്‍ക്കും വിവിധ സമയങ്ങളിലായി നല്‍കിയ കത്തുകളിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികളും ഫയല്‍ നമ്പരുകളടക്കമുള്ള വിവരങ്ങളും അറിയിക്കാമോ?
1488.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പ്രളയങ്ങളില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് പൂര്‍ണ്ണമായും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മുന്‍കാല പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മുന്‍കാല പ്രളയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നദീ ജല മാനേജ്മെന്റിനുവേണ്ടി വിദഗ്ധ അഭിപ്രായം സര്‍ക്കാര്‍ സ്വരൂപിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1489.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ പറപ്പൂക്കര പള്ളം ഭാഗത്ത് കുറുമാലിപ്പുഴയുടെ വിവിധ കരഭാഗങ്ങള്‍ ഇടിഞ്ഞതുമൂലം, കാലവർഷക്കാലത്ത് ഉണ്ടാകാനിടയുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായി ജില്ലാകളക്ടർ മുഖേന സമർപ്പിച്ചിട്ടുള്ള അപേക്ഷയും എസ്റ്റിമേറ്റും അടിയന്തിരമായി പരിഗണിച്ച് അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ജില്ലയിലെ ആര്‍.എം.എഫ് ഫണ്ടിൽ നിന്നും ഇതിനായി തുക അനുവദിക്കുന്നതുൾപ്പെടെയുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുമോ; നടപടികൾ ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ?
1490.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ എത്ര പുറമ്പോക്ക് ഭൂമിയുണ്ട്; ഭൂമിയുടെ സര്‍വ്വേ നമ്പര്‍, അളവ്, ഇനം എന്നിവ ഉള്‍പ്പെടെ വില്ലേജ് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഓരോന്നും നിലവില്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
1491.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ രേഖ ഇതുവരെ കമ്പ്യൂട്ടർവത്ക്കരിക്കാൻ കഴിയാത്തവർക്ക് അതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
കമ്പ്യൂട്ടർവത്കരിക്കാൻ സാധിക്കാത്തതിനാൽ ഭൂനികുതി അടയ്ക്കുവാൻ സാധിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഗൃഹനാഥൻ മരണപ്പെട്ടുപോയതിനാൽ പിന്നീട് ഭൂനികുതി അടയ്ക്കുവാൻ സാധിക്കാതെ കുടിശ്ശികയായവർക്ക് അതടച്ചുതീർക്കാൻ സൗകര്യം ഒരുക്കുമോ; വിശദമാക്കാമോ?
1492.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ തോമസ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേര് എടുക്കുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കിൽ ഈ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഒന്നിലധികം വില്ലേജുകളിൽ ഭൂമിയുള്ളവര്‍ എല്ലാ വില്ലേജുകളിലും നേരിട്ടെത്തി തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടോ; ഓൺലൈൻ സംവിധാനത്തിലൂടെ യുണീക് തണ്ടപ്പേര് എടുക്കാൻ സാധിക്കുമോ ;
( സി )
റവന്യൂ വകുപ്പിന്റെ വെബ്സൈറ്റ് മുഖേന ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലേറെ തണ്ടപേരുകളിലും പല വില്ലേജുകളിലുമുള്ള ഭൂമിയുടെ വിവരങ്ങൾ യുണീക് തണ്ടപ്പേരിലേക്ക് മാറ്റുമ്പോൾ പ്രസ്തുത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
1493.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർ വീട് നിര്‍മ്മിക്കുന്നതിനായി ഭൂമി തരംമാറ്റുന്നതിനായി സമർപ്പിക്കുന്ന അപേക്ഷകൾ നിലവിലെ മുന്‍ഗണന മറികടന്ന് പരിഗണിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1494.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റൽ അപേക്ഷകൾ തീർപ്പു കൽപ്പിക്കുന്നതിനായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ആർ.ഡി.ഒ. ഓഫീസുകളിലും താൽക്കാലിക നിയമനം നടത്തിയിട്ടുണ്ടോ ;
( ബി )
ഉണ്ടെങ്കിൽ വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ. തലങ്ങളിൽ ഏതൊക്കെ തസ്തികകളിൽ എത്ര പേരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണോ പ്രസ്തുത നിയമനങ്ങൾ നടത്തിയിട്ടുള്ളത്; ആണെങ്കിൽ വിശദാംശം നൽകുമോ; അല്ലെങ്കിൽ നിയമനത്തിന് അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്ന് അറിയിക്കുമോ?
1495.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിസംബന്ധമായ ബി.ടി.ആർ. രേഖ തിരുത്തുന്നതിന് നിലവിൽ എന്തെല്ലാം നടപടിക്രമങ്ങൾ ആണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഭൂമി തരം മാറ്റുന്നതിന് സഹായിക്കാമെന്ന പേരിൽ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും പരസ്യം നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുമോ;
( സി )
പൊതു ആവശ്യത്തിന് ഭൂമി തരം മാറ്റുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?
1496.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെയിലുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യ ആഘാത പഠനത്തിന് ഇനി മുതൽ ജി.പി.എസ്. സംവിധാനം ഉപയോഗിച്ചാൽ മതിയെന്ന് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കുകയുണ്ടായോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരമൊരു ഉത്തരവ് ഇറക്കുന്നതിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
കെ-റെയിലിനായി കല്ലിടൽ നടത്തുന്നതിന് റവന്യൂ വകുപ്പ് എന്തെങ്കിലും അനുമതി നൽകിയിരുന്നോ; വ്യക്തമാക്കാമോ;
( ഡി )
കെ-റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പിന് ഔദ്യോഗികമായി അറിയിപ്പുകൾ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1497.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഫയര്‍ ഓഫീസര്‍ കളക്ടറേറ്റില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്മേലുളള തുടര്‍ നടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ എന്ത് തടസ്സമാണ് നിലനില്‍ക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1498.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര മണ്ഡലത്തിലെ കന്നിപ്പുറം- നെയ്യാറ്റിൻകര പാലം നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നപടികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ ?
1499.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ പള്ളിച്ചല്‍ വില്ലേജില്‍ ചട്ടമ്പിസ്വാമികളുടെ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
ആയതിന്റെ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1500.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തലപ്പിള്ളി താലൂക്കിലെ വടക്കേക്കളം എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുത്ത് പട്ടയം നല്‍കുന്നതിനായി സ്വീകരിച്ച നടപടികളുടെ നിലവിലെ അവസ്ഥ വിശദീകരിക്കാമോ?
1501.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട താലൂക്കിലെ വിളപ്പിൽ പോളിടെക്നിക്കിനായി ഭൂമി കൈമാറുന്നതിനുള്ള നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി കൈമാറ്റത്തിന് കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഭൂമികൈമാറ്റത്തിനുള്ള തുടര്‍നടപടി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1502.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യ ശുചിത്വ പരിരക്ഷാ പദ്ധതിക്കായി കൊണ്ടോട്ടി താലൂക്കിലെ പുളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെട്ട ലാന്‍ഡ് ബോര്‍ഡ്‌ അധീനതയില്‍ ഉള്ള മിച്ചഭൂമിയില്‍ നിന്നും അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ച് നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ആവശ്യമായ ഭൂമി അനുവദിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( സി )
ഇതുസംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശ പ്രകാരം വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1503.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ഭൂമി പാട്ടത്തിന് കൊടുത്ത വകയില്‍ ഓരോ ജില്ലയില്‍ നിന്നും പിരിച്ചെടുക്കാനുള്ള തുക ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്ത തുക ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ആയതില്‍ ഗവണ്‍മെന്റ് നേരിട്ട് സ്റ്റേ കൊടുത്തതും ഗവണ്‍മെന്റ് അപ്പലേറ്റ് അതോറിറ്റിയും കോടതിയും സ്റ്റേ ചെയ്തതും പ്രത്യേകം പ്രത്യേകം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കുടിശ്ശിക തുക പിരിച്ചെടുക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1504.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ (2016-21) കാലത്ത് വാമനപുരം നിയോജക മണ്ഡലത്തില്‍ എം.എല്‍.എ.യുടെ ശിപാര്‍ശ പ്രകാരം അനുവദിച്ച ഫ്ലഡ് പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ;
( ബി )
അവയില്‍ ഏതൊക്കെ പൂര്‍ത്തിയായെന്നും പൂര്‍ത്തിയാകാത്ത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
1505.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ക്കായുള്ള പ്രവൃത്തികളില്‍ കഴി‍ഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭരണാനുമതി ലഭിച്ചിട്ടും ഇനിയും പ്രവൃത്തി ആരംഭിക്കാത്ത എത്ര റോഡുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഇനിയും ആരംഭിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1506.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കിൽ പ്രളയത്തെത്തുടര്‍ന്ന് വീട് മാറി താമസിക്കേണ്ടി വന്നവര്‍ക്കുള്ള പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ ഇനിയും ബാക്കിയുണ്ടെന്നുള്ള കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇങ്ങനെ സംഭവിക്കാനുള്ള കാരണം വിശദമാക്കാമോ;
( സി )
കോഴിക്കോട് താലൂക്കില്‍ ഇനിയും സഹായം ലഭിക്കാത്തവരുടെ എണ്ണം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ?
1507.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂവിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേര്‍ എടുക്കാന്‍ വില്ലേജ് ഓഫീസുകളില്‍ നിലവില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് പരിഹരിച്ച് വില്ലേജ് ഓഫീസിലെ സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1508.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭ്യമാകുന്ന രേഖകളില്‍ ഏതൊക്കെ രേഖകളാണ് ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
1509.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച റവന്യൂ ടവറുകള്‍ ഏതൊക്കെയെന്നും അതിനായി എത്ര തുക വകയിരുത്തിയിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര റവന്യൂ ടവറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( സി )
നിര്‍മ്മാണം ആരംഭിച്ച/പുരോഗമിക്കുന്ന റവന്യൂ ടവറുകളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
റവന്യൂ ടവറുകളുടെ നിര്‍മ്മാണ ചുമതല ഏത് ഏജന്‍സിക്കാണെന്ന് അറിയിക്കുമോ;
( ഇ )
ചാലക്കുടിയില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനായി റവന്യൂ വകുപ്പ് കണ്ടെത്തി ഭവന നിര്‍മ്മാണ ബോര്‍ഡിന് കൈമാറിയ സ്ഥലം സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടോ; വിശദീകരിക്കുമോ;
( എഫ് )
ആയത് പരിശോധിച്ച് റവന്യൂ ടവര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1510.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി ഭൂമി കൈമാറുന്ന നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ള മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട വില്ലേജിലെ സർക്കാർ ഭൂമിയിലെ ഒരേക്കർ സ്ഥലം റവന്യൂ വകുപ്പിന് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1511.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളിയില്‍ റവന്യൂ വകുപ്പ് സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ ആക്കുന്നതിനും ദുരന്തനിവാരണ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും വിഭാവനം ചെയ്ത റവന്യൂ കോംപ്ലക്സ് നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്‌; വ്യക്തമാക്കാമോ;
( ബി )
കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന് സമീപത്തായുള്ള 36 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി ഇതിനായി ഉപയോഗിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സമുണ്ടോ;
( സി )
ഇത് സംബന്ധിച്ച റവന്യൂ (എഫ്) വകുപ്പിന്റെ ഫയലില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; ലാന്റ് റവന്യൂ കമ്മീഷണറുടെ മറുപടി റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ;
( ഡി )
പ്രസ്തുത റിപ്പോര്‍ട്ട് കാലവിളംബം കൂടാതെ ലഭ്യമാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദവിവരങ്ങള്‍ അറിയിക്കാമോ?
1512.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ പുതിയ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് അനുവദിച്ച തുക എത്രയാണ്; വിശദമാക്കാമോ;
( ബി )
വില്ലേജ് ഓഫീസ് പുനർനിർമ്മിക്കുന്നതിനു ആരെയാണ് ചുമതലപ്പെടുത്തിയത്; ടെണ്ടർ നടപടി പൂർത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രവൃത്തികൾ എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ?
1513.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസ് നിര്‍മ്മാണം ഇനിയും ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിക്കുമോ;
( ബി )
പ്രസ്തുത ഓഫീസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രധാന ശാഖയില്‍ നിന്നും നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
1514.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇതിനായി കണ്ടെത്തിയ ഭൂമി ആരുടെ ഉടമസ്ഥതയിലാണ്;
( സി )
ഇത് സംബന്ധിച്ച ഫയലിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ?
1515.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച റിപ്പോർട്ട് ലാന്റ് റവന്യൂ കമ്മീഷണർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ;
( സി )
പുതിയ താലൂക്കുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച സർക്കാർ നയം വ്യക്തമാക്കാമോ;
( ഡി )
മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുമോ; വ്യക്തമാക്കുമോ?
1516.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷനു വേണ്ടി അധിക ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടാേ;
( ബി )
പ്രസ്തുത സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി എത്ര ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടത്; വിശദാംശങ്ങള്‍ അറിയിക്കാമാേ;
( സി )
മിനി സിവില്‍ സ്റ്റേഷന് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ എപ്പാേള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ?
1517.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം സിവിൽ സ്റ്റേഷനിൽ റവന്യൂ ടവർ നിർമ്മാണ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എത്ര രൂപയ്ക്കുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്;
( സി )
പ്രസ്‌തുത പ്രവൃത്തിക്ക് എന്തെങ്കിലും സാങ്കേതിക തടസങ്ങൾ ഉണ്ടോ; എങ്കിൽ അവ പരിഹരിച്ച് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1518.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ പാറക്കടവ് വില്ലേജിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന 132, 69 നമ്പർ അംഗൻവാടികൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് കളക്ടറേറ്റിലും കൊച്ചി റവന്യൂ ഡിവിഷനിലും സമർപ്പിച്ച അപേക്ഷയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
രണ്ട് അംഗൻവാടികളെയും സംബന്ധിച്ച ഫയലിൽ റവന്യൂ വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ; പ്രസ്തുത അംഗനവാടികളുടെ ആവശ്യങ്ങൾക്കുള്ള പരിഹാരം എന്നേക്ക് കാണാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1519.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനുവദിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ എത്ര; വിശദാംശം നല്‍കുമോ;
( ബി )
ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തിയതെന്ന് വ്യക്തമാക്കുമോ;
( സി )
വില്ലേജ് ഓഫീസുകൾ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകൾ ആകുന്നത് മൂലം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കുമോ?
1520.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ കിഴക്കമ്പലം വില്ലേജ് ഓഫീസ് നിർമ്മാണത്തിന് എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
23.03.2022-ലെ ജി.ഓ(ആര്‍.റ്റി) നം. 109/2022/പി&ഇഎ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
വില്ലേജ് ഓഫീസ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1521.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ നറുകര വില്ലേജ് വിഭജിച്ചു കരുവമ്പ്രം വില്ലേജ് രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
എടപ്പറ്റ വില്ലേജ് ഓഫീസിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1522.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ താലൂക്കിലെ കുരുവമ്പലം വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ ദീര്‍ഘനാളുകളായി ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത വില്ലേജ് ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസറുടെ നിയമനം വൈകുന്നത് എന്തു കൊണ്ടാണെന്നും എപ്പോള്‍ നിയമനം നടക്കുമെന്നും വ്യക്തമാക്കുമോ?
1523.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകളില്‍ ജീവനക്കാരുടെ കുറവുമൂലം സേവനങ്ങള്‍ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കോഴിക്കോട് താലൂക്ക് ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ചില സുപ്രധാന സീറ്റുകളിലെ ഒഴിവ് നികത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1524.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിലായി ഭൂമി തരം മാറ്റുന്നതിനുള്ള എത്ര അപേക്ഷകളാണ് തീരുമാനമെടുക്കാതെ കിടക്കുന്നത് ; എത്രനാള്‍ മുതലുള്ള അപേക്ഷകള്‍ ഇക്കൂട്ടത്തിലുണ്ട്; ജില്ല, ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്പിക്കുന്നതിനായി എന്തൊക്കെ പ്രത്യേക നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
ഇതിനായി പ്രത്യേക റവന്യൂ അദാലത്ത് സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
1525.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ പെരിയ വില്ലേജില്‍ സ്വകാര്യ ആശുപത്രി നിര്‍മ്മാണത്തിനായി ഏതെങ്കിലും സ്ഥാപനത്തിന് റവന്യൂ ഭൂമി വിട്ടുനല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത റവന്യൂ ഭൂമി വിട്ടുനല്‍കുമ്പോഴുള്ള വ്യവസ്ഥ എന്തായിരുന്നു; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഈ വ്യവസ്ഥ പ്രസ്തുത സ്ഥാപനം പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ റവന്യൂ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിക്കാന്‍പോകുന്നത്‌ ;വിശദമാക്കാമോ?
1526.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നഗരസഭയിൽ നടപ്പിലാക്കുന്ന അമൃത് കുടിവെള്ള പദ്ധതിക്ക് 0.0760 ഹെക്ടര്‍ ഭൂമി പാട്ടത്തിന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം കളക്ടറേറ്റിൽ സി2/3554/2022 പ്രകാരമുള്ള ഫയലിൽ അനുകൂല നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നഗരസഭയിലെ വെന്നിയൂർ മില്ലുംപടിയിലെ 340/3, 340/1, തുടങ്ങിയ സർവ്വേ നമ്പറുകളിലുള്ള പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥവകാശം ആരുടെ/ഏത് സ്ഥാപനത്തിന്റെ/ഏത് വകുപ്പിന്റെ പേരിലാണ്; ഈ ഭൂമിയുടെ മൊത്തം അളവ് എത്രയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1527.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കാന്റീൻ പ്രവർത്തനത്തിന് നേരിടുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കാന്റീനില്‍ മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനം ഒരുക്കുന്നതിന് ഏതു വകുപ്പിനെയാണ് ചുമതലപ്പെടുത്തിയതെന്നും സ്വീകരിച്ച നടപടികളെന്തെന്നും വിശദമാക്കാമോ?
1528.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി. സ്കൂള്‍ കെട്ടിടം ആര്യവൈദ്യശാലയുടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച വിഷയത്തിന്‍മേല്‍ റവന്യൂവകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളുടെ കൈമാറ്റത്തിനായുള്ള ധാരണാപത്രം ഒപ്പ് വയ്ക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സ്ഥലങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് നിയമ വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; റിപ്പോര്‍ട്ടിന്റെ പകര്‍പ്പും വിശദാംശങ്ങളും ലഭ്യമാക്കുമോ?
1529.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എളവള്ളി-ബ്രഹ്മക്കുളം, പാവറട്ടി-വെണ്മേനാട്, മുല്ലശ്ശേരി-അന്നകര, വെങ്കിടങ്ങ്-കുണ്ടഴിയൂര്‍-ഇരിമ്പ്രനല്ലൂര്‍ എന്നീ ഗ്രൂപ്പ് വില്ലേജാഫീസുകളിലും വാടാനപ്പള്ളി വില്ലേജ് ഓഫീസിലും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ലാപ് ടോപ് മുതലായ ഉപകരണങ്ങള്‍ കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനക്ഷമമല്ലാതായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസ് സേവനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും ലഭിക്കുന്നതിന് പ്രസ്തുത വില്ലേജ് ഓഫീസുകളിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത കമ്പ്യൂട്ടര്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ മാറ്റി പകരം ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1530.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ വില്ലേജില്‍ വസ്തു തരംമാറ്റുുന്നതിനായി 2021 ഒക്ടോബര്‍ മാസത്തില്‍ അപേക്ഷ സമര്‍പ്പിച്ച് വില്ലേജ് ഓഫീസറുടെയും കൃഷി ഓഫീസറുടെയും റിപ്പോര്‍ട്ടോടെ തിരുവനന്തപുരം ആ.ഡി.ഒ. ഓഫീസില്‍ ഐ/1868/2022 & ഐ/1870/2022 എന്നീ നമ്പരുകളില്‍ ജനുവരി മാസം നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഈ അപേക്ഷകള്‍ തീര്‍പ്പ് കല്പിക്കുവാന്‍ കാലതാമസമെടുക്കുന്നതിന് കാരണം വ്യക്തമാക്കാമോ; ഈ അപേക്ഷകള്‍ക്ക് ശേഷമുള്ള ഫയല്‍ നമ്പരുകളില്‍ എത്രയെണ്ണത്തിന് തീര്‍പ്പ് കല്പിച്ചു; അവ ഏതെല്ലാം; വ്യക്തമാക്കാമോ;
( സി )
തിരുവനന്തപുരം ആര്‍.ഡി.ഒ. ഓഫീസില്‍ വസ്തു തരം മാറ്റുന്നതിന് ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചു; ഇതില്‍ എത്രയെണ്ണം തീര്‍പ്പ് കല്പിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
2022 ജനുവരി മാസത്തില്‍ പ്രസ്തുത ഓഫീസില്‍ വസ്തു തരം മാറ്റുന്നതിനുള്ള എത്ര അപേക്ഷ ലഭിച്ചുവെന്നും അവയില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്നും ഇനി എത്ര അപേക്ഷകള്‍ തീര്‍പ്പാകാനുണ്ടെന്നും വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഇ )
2022 ജനുവരി മാസം ലഭിച്ച മേൽ സൂചിപ്പിച്ച ഫയല്‍ നമ്പര്‍ പ്രകാരമുള്ള അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പ് കല്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
1531.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി ബൈപ്പാസിനു വേണ്ടി സ്ഥലം വിട്ടു നല്‍കിയ വകയില്‍ നഷ്ടപരിഹാരം കിട്ടാതായ ജോണ്‍ കുര്യന്‍, കാരുണ്യ, ചാലക്കുഴി റോഡ്, പട്ടം, തിരുവനന്തപുരം കേരളാ ഹൈക്കോടതിയിലും, കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ്സ് നടത്തി അനുകൂല വിധി സമ്പാദിച്ചിട്ടും (ഐ.എ നം.1/2017 ഐ.എന്‍.എല്‍.എ.എ.നം.197/2017 ഇന്‍ ഹൈ കോര്‍ട്ട് ആന്റ് എല്‍.എ.ആര്‍. നം.10/2014 ഇന്‍ അഡീഷണല്‍ സബോര്‍ഡിനേറ്റ് കോര്‍ട്ട് കോട്ടയം) നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യം പരിശോധിച്ച് നഷ്ടപരിഹാരം ആയത് ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
കടുത്തുരുത്തി ബൈപ്പാസിനു വേണ്ടി സ്ഥലം വിട്ടുകൊടുത്ത എല്ലാ സ്ഥല ഉടമകള്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടോ; ഇനി എത്ര പേര്‍ക്ക് ലഭിക്കാനുണ്ട്; ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ജോണ്‍ കുര്യന് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള ഫയല്‍ ചീഫ് എഞ്ചിനീയര്‍ ഓഫീസിലും, പൊതുമരാമത്ത് വകുപ്പിലും നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ നമ്പര്‍ ലഭ്യമാക്കാമോ;
( ഡി )
ഹൈക്കോടതി വിധി ഉണ്ടായിട്ടും സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാത്ത സാഹചര്യം എന്താണെന്ന് വിശദീകരിക്കാമോ; എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1532.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ ആധുനിക രീതിയില്‍ സ്മാര്‍ട്ട്‌ വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിന് പര്യാപ്തമായതും , ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യപ്രദമായതുമായ ആധുനിക രീതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?
1533.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ കുഴുപ്പിള്ളി വില്ലേജില്‍ വഖഫ് ചെയ്യപ്പെട്ട വസ്തുവകകളുടെ നികുതി സ്വീകരിക്കുക, പോക്കുവരവ് ചെയ്യുക, കെെവശസര്‍ട്ടിഫിക്കറ്റ് നല്‍കുക ഉള്‍പ്പെടെയുള്ള നടപടികള്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് കത്ത് നല്‍കിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തീറായി ലഭിച്ച് കെെവശം വെച്ച് അനുഭവിച്ചു വരുന്ന വസ്തുവകകളുടെ കരം സ്വീകരിക്കാതിരിക്കുകയും അതുവഴി വിവാഹം, വിദ്യാഭ്യാസം, ചികിത്സാചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ:;
( ബി )
വഖഫായി ലഭിച്ച വസ്തുവകകള്‍ വഖഫിനെ കുറിച്ച് അറിയുന്നവര്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീറായി നല്‍കിയതും രജിസ്ട്രേഷന്‍, റവന്യൂ വകുപ്പുകള്‍ രജിസ്ട്രേഷനും പോക്കുവരവും കരം സ്വീകരിക്കലുമെല്ലാം നടത്തി സാധാരണ ജനവിഭാഗത്തിന് നിരവധി തവണ നിയമാനുസൃതം കെെമാറ്റങ്ങള്‍ നടത്തി ഉടമസ്ഥാവകാശം ഉറപ്പിച്ച് കൊടുത്തതുമായ വസ്തുവകകളുടെ കരം സ്വീകരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങൾ നിര്‍ത്തിവെച്ചിട്ടുള്ളതിന് കാരണം വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടര്‍ റവന്യൂ വകുപ്പ് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലും (ഫയല്‍ നം.217/ഇ3/2022/ആര്‍.ഡി.) പ്രദേശവാസികള്‍ സമര്‍പ്പിച്ച നിവേദനത്തിലും (ഫയല്‍ നം.97/എഫ്.1/2022/ആര്‍.ഡി.) സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ?
1534.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്; വിശദമാക്കാമോ;
( ബി )
ഇത്തരത്തിലുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി വകുപ്പ് തലത്തില്‍ കൈക്കൊണ്ട് വരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1535.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍ സൂക്ഷിച്ചിരുന്ന 139 പവനോളം സ്വർണ്ണം കാണാതായ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; അന്വേഷണത്തിലെ കണ്ടെത്തൽ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ;
( ഡി )
സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ തയ്യാറാകുമോ; വിശദമാക്കാമോ?
1536.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടോത്ത് ഗവൺമെന്റ് ഐ.ടി.ഐ.ക്ക്‌ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
കെട്ടിട നിർമാണത്തിന് ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ പ്രത്യേക പരിഗണന നൽകി സ്ഥലം അനുവദിക്കൽ നടപടികൾ വേഗത്തിലാക്കാമോ എന്നറിയിക്കാമോ?
1537.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1964-ലെയും 1993-ലെയും ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതി വരുത്തുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഭൂപതിവ് ചട്ട ഭേദഗതി സംബന്ധിച്ച് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന തുടര്‍ നടപടികള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ?
1538.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ കെവശമുള്ള പേരാമ്പ്ര റഗുലേറ്റിംഗ് മാര്‍ക്കറ്റിംഗ് സൊസെെറ്റിയുടെ സ്ഥലം സംബന്ധിച്ച് എന്തെങ്കിലും കേസ് ഹെെക്കോടതിയില്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേസില്‍ അഫിഡവിറ്റ് സമര്‍പ്പിക്കുന്നതിനായി ഗവ. പ്ലീഡര്‍ എന്തെങ്കിലും രേഖ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത രേഖ നല്‍കിയിട്ടുണ്ടോ;
( സി )
കോടികള്‍ വിലമതിക്കുന്ന പ്രസ്തുത ഭൂമി സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1539.
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍ 2017 മുതൽ 2021 ഫെബ്രുവരി വരെയുള്ള തൊണ്ടിമുതൽ എ.ജി. ഓഡിറ്റ് നടത്തിയിരുന്നോ; എങ്കില്‍ പ്രസ്തുത ഓഡിറ്റിൽ എല്ലാം സുരക്ഷിതമാണെന്ന് എ.ജി. റിപ്പോർട്ട് നൽകിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
എ.ജി. ഓഡിറ്റിന് ശേഷമാണോ ആര്‍.ഡി.ഒ. കോടതിയില്‍ സൂക്ഷിച്ചിരുന്ന 139 പവനോളം സ്വർണ്ണം കാണാതായതായി പറയപ്പെടുന്ന സംഭവം നടന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ ആരാണെന്നും പ്രസ്തുത കസ്റ്റോഡിയൻ തൊണ്ടിമുതൽ പരിശോധിക്കാറുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഈ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്താത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1540.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ മണ്ഡലങ്ങളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഭവനനിർമ്മാണ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് 2021 എട്ടാം മാസം വകുപ്പ് മന്ത്രി ജില്ലയിലെ എം.എൽ.എ.മാരുടെ യോഗം വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
യോഗത്തിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് അങ്കമാലി നിയമസഭാംഗം ആറു കാര്യങ്ങൾ പ്രതിപാദിച്ച് നൽകിയ കത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ ഇനം തിരിച്ച് വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത യോഗത്തിന് തുടർച്ചയായി റിവ്യൂ യോഗങ്ങൾ വീണ്ടും ചേരുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1541.
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെയിൽ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടൽ നിർത്തി പകരം ജി.പി.എസ്. സംവിധാനത്തിലൂടെ സർവ്വേ നടത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ ;
( ബി )
ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കിയിട്ടുണ്ടോ ;
( സി )
കല്ലിടൽ നിർത്തിവെക്കണമെന്ന നിർദേശമില്ലെന്ന് കെ-റെയിൽ അധികൃതര്‍ വ്യക്തമാക്കിയത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വസ്തുത വിശദമാക്കാമോ ?
1542.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസർവ്വേയ്ക്കു ശേഷം സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ വിസ്തീർണ്ണം കൂടിയെന്ന് കണ്ടെത്തിയാൽ അത് ​ക്രമവൽക്കരിച്ചു നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇങ്ങനെ ക്രമവൽക്കരിക്കുന്നതിനുളള നടപടിക്രമം വിശദമാക്കുമോ;
( സി )
ഇപ്രകാരം ക്രമവൽക്കരിക്കുന്നതിലൂടെ അധിക റവന്യൂ വരുമാനം പ്രതീക്ഷിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
1543.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ സര്‍വ്വേയിലൂടെ തയ്യാറാക്കുന്ന വിവരങ്ങള്‍ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്താനാവുകയെന്ന് വിശദമാക്കാമോ?
1544.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് അതിരടയാളം നിശ്ചയിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കെ-റെയിൽ എം.ഡി. റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നോ;
( ബി )
എങ്കില്‍ പ്രസ്തുത കത്തിലെ ഉള്ളടക്കം വിശദമാക്കാമോ;
( സി )
പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തിലാണോ കെ-റെയിൽ പദ്ധതിയുടെ ഭാഗമായ കല്ലിടൽ നിർത്തിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയതെന്ന് വ്യക്തമാക്കാമോ?
1545.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തില്‍ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖേന നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ക്രാഫ്റ്റ് വില്ലേജിനായിട്ടുള്ള സ്ഥലത്തിന്റെ സര്‍വ്വേ നടപടികള്‍ റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കിട്ടുണ്ടോ;
( ബി )
പ്രസ്തുത സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിലുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സര്‍വ്വേ നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( ഡി )
ക്രാഫ്റ്റ് വില്ലേജിനായിട്ടുള്ള സ്ഥലം സര്‍വ്വേ നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നും കളക്ടറേറ്റില്‍ നിര്‍ദ്ദേശം ലഭിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ?
1546.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വിവിധ വില്ലേജുകളിലെ റീസര്‍വ്വേ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെങ്കിലും വില്ലേജുകളില്‍ റീസര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളില്‍ റീസര്‍വ്വേ നടപടികള്‍ ആരംഭിക്കാനുണ്ട്; പ്രസ്തുത വില്ലേജുകളില്‍ റീസര്‍വ്വേ നടത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ഇല്ലെങ്കില്‍ ഉടന്‍ റീസര്‍വ്വേ ആരംഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1547.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ ഒഴികെ പന്ത്രണ്ട് വില്ലേജുകളിലും റീസര്‍വ്വേ നടപടികള്‍ നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നൂറ് വര്‍ഷത്തോളം പഴക്കമുള്ളതും തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് തയ്യാറാക്കിയിട്ടുള്ളതുമായ റെക്കോഡുകളാണ് റീസര്‍വ്വേ പൂര്‍ത്തീകരിക്കാത്ത പന്ത്രണ്ട് വില്ലേജുകളിലും നിലവിലുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റീസര്‍വ്വേ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സ്ഥലമുടമകള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിലവില്‍ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നടപ്പിലാക്കിവരുന്ന ഡിജിറ്റല്‍ റീസര്‍വ്വേ കോതമംഗലം താലൂക്കില്‍ ഏതെല്ലാം വില്ലേജുകളിലാണ് നടന്നുവരുന്നതെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ഇ )
ഡിജിറ്റല്‍ റീസര്‍വ്വേ എത്ര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്;
( എഫ് )
ഡിജിറ്റല്‍ റീസര്‍വ്വേയില്‍ ഉള്‍പ്പെടുത്തി കോതമംഗലം താലൂക്കിലെ റീസര്‍വ്വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമോ; വിശദമാക്കാമോ?
1548.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കാേളേജില്‍ ചികിത്സതേടുന്ന രാേഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ വാടക നിരക്കില്‍ താമസസൗകര്യം ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ആശ്വാസ് വാടകവീട് പദ്ധതിയുടെ നിര്‍മ്മാണ പുരാേഗതി അറിയിക്കാമാേ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.