UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2664.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍, ഭൂരഹിതരായ ഭവനരഹിതര്‍ എന്നിവരെ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന നടപ്പിലാക്കിയ ഭവന നിര്‍മ്മാണ പദ്ധതി വഴി 2016-17 മുതല്‍ മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2665.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വാസയോഗ്യമല്ലാത്തതും കേടുപാടുകള്‍ സംഭവിച്ചതുമായ വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് മങ്കട മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഭവനരഹിതരായ എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ടെന്നും ആയതിൽ ഭൂരഹിതരും ഭവനരഹിതരും ആയി എത്രപേരുണ്ടെന്നുമുള്ള കണക്കുകൾ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
2666.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സംസ്ഥാനത്ത് ആദിവാസികൾ അടക്കമുള്ള പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ സ്വന്തമായി പാർപ്പിടമില്ലാത്ത കുടുംബങ്ങളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( സി )
ആദിവാസികൾ അടക്കമുള്ള എത്ര പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് മുന്‍ സർക്കാർ പാ‍ർപ്പിടം നിർമ്മിച്ച് നൽകിയെന്നും തുടർ സർക്കാർ നാളിതുവരെ എത്ര കുടുംബങ്ങൾക്ക് പാർപ്പിടം നൽകിയെന്നും വ്യക്തമാക്കുമോ?
2667.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായ എത്ര പട്ടികജാതി കുടുംബങ്ങളാണ് ഉള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനു വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് നിലവിലുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ?
2668.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
കോളനികളുടെ പേരു വിവരവും അവിടെ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും ഓരോന്നിനും അനുവദിച്ച ഫണ്ട് എത്രയാണെന്നും അറിയിക്കാമോ;
( സി )
ഫണ്ട് അനുവദിച്ചിട്ടും ഇതുവരെയും പ്രവർത്തനം ആരംഭിക്കാൻ കഴിയാത്ത ഏതെങ്കിലും പദ്ധതികളുണ്ടോയെന്ന് വിശദമാക്കാമോ?
2669.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോളനികളുടെ വികസനത്തിനായുള്ള അംബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്ന നിര്‍വ്വഹണ ഏജന്‍സി ഏതാണ്; പ്രസ്തുത ഏജന്‍സികളെ തെരഞ്ഞെടുക്കുന്ന രീതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മഞ്ചേരി നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
2670.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പതിനെട്ടോളം എസ്.സി. കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള പുറമണ്ണൂര്‍-മില്ലുംപടി-വട്ടപ്പറമ്പ് റോഡ് പുനരുദ്ധരിക്കുന്നത് സംബന്ധിച്ച നിവേദനം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഗതാഗത യോഗ്യമല്ലാത്ത വിധം തകര്‍ന്നതിനാല്‍ വട്ടപ്പറമ്പ് എസ്.സി.കോളനി നിവാസികള്‍ക്ക് മെയിന്‍ റോഡില്‍ എത്താന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നത് കണക്കിലെടുത്ത് കോളനിയ്ക്ക് അകത്തുള്ള ഭാഗവും കോളനിയിലേക്കുള്ള ഭാഗവും ഒന്നായി പരിഗണിച്ച് കോര്‍പ്പസ് ഫണ്ടില്‍ നിന്നും തുക വകയിരുത്തി റോഡ് പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2671.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ മഞ്ഞനക്കാട് കോളനിക്ക് പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെടുത്തി അനുവദിക്കപ്പെട്ട അന്‍പത് ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കോളനിയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക വികസന പാക്കേജ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
2672.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട കോളനി നവീകരണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിർവ്വഹണ ചുമതല ഏത് ഏജൻസിക്കാണെന്ന് അറിയിക്കാമോ?
2673.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളനികളുടെ നവീകരണത്തിന് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ അനുവദിക്കുന്ന പണം സമയബന്ധിതമായി ചെലവഴിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി ഓരോ പ്രവൃത്തിക്കും പ്രത്യേക കലണ്ടര്‍ തയ്യാറാക്കി മാസം തോറും മോണിറ്ററിംഗ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കാമോ;
( സി )
കോളനി നവീകരണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന ഏജന്‍സികള്‍ അവരുടെ ചുമതല നിര്‍വ്വഹിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കാമോ?
2674.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ എത്ര പട്ടികജാതി-പട്ടികവർഗ്ഗ കോളനികളുണ്ടെന്നും പ്രസ്തുത കോളനികൾ ഓരോന്നിലും എത്ര കുടുംബങ്ങളുണ്ടെന്നും അറിയിക്കാമോ?
2675.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിൽ എത്ര പട്ടികജാതി-പട്ടികവർഗ്ഗ കോളനികൾ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നുമുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
ഓരോ കോളനിയിലും നിലവിൽ എത്ര പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾ ഉണ്ടെന്ന് അറിയിക്കുമോ?
2676.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയാേജകമണ്ഡലത്തിലെ വിവിധ പട്ടികജാതി-പട്ടികവര്‍ഗ്ഗ കാേളനി പ്രദേശങ്ങളുടെ വികസനത്തിനും ഉന്നമനത്തിനുമായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്നും പ്രസ്തുത പദ്ധതികളുടെ ഇപ്പാേഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമാേ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ കാേളനികളുടെ വികസനത്തിനായി പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കാമാേ?
2677.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പട്ടികജാതി കാേളനികളിലാണ് കുടിവെള്ള ലഭ്യത കുറവുള്ളതെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത കാേളനികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
2678.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളാണുള്ളതെന്നും അവ ഏതെല്ലാമാണെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഓരോ പട്ടികജാതി കോളനിയിലും എത്ര കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്താൻ ഫീസിബിലിറ്റി ഉള്ളവയും ഇല്ലാത്തവയുമായ കോളനികളുടെ വിശദാംശം തരംതിരിച്ച് നല്‍കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം നവീകരിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളുടെ വിശദാംശം ലഭ്യമാക്കുമോ; പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി പ്രകാരം പുതുതായി നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
2679.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം നവീകരിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
2680.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പട്ടിക ജാതി കോളനികളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോളനികളുടെ പേരും അവിടെ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും ഓരോന്നിനും അനുവദിച്ച ഫണ്ട് എത്രയൊക്കെയാണെന്നും അറിയിക്കാമോ;
( സി )
ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികൾ ഏതെങ്കിലുമുണ്ടോയെന്ന് വിശദീകരിക്കാമോ?
2681.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ഗോത്ര ജനതയുടെ ജീവിത അഭിവൃദ്ധിയും സ്ഥിര വരുമാനവും ലക്ഷ്യമിടുന്നുണ്ടോ;
( സി )
ഉണ്ടെങ്കില്‍ മുപ്പത് ശതമാനത്തോളം ഗോത്രവര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2682.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കാത്തതിനാല്‍ കോളനി നിവാസികള്‍ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് മണ്ഡലത്തിലെ അമ്മാറമ്പ് കോളനിയില്‍ സാംസ്ക്കാരിക നിലയം ഉള്‍പ്പെടെയുള്ള 1 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതി വഴിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത കോളനിയില്‍ കുടിവെള്ള വിതരണം, കോണ്‍ക്രീറ്റ് റോഡുകള്‍, ത്രീഫേസ് ലൈന്‍ കണക്ഷൻ, തെരുവ് വിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും പ്രത്യേക ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കിൽ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
2683.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷവും പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന മണ്ണാർക്കാട് മണ്ഡലത്തിലെ പട്ടികജാതി/പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
മണ്ഡലത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ അടിയന്തരമായി പരിഹരിക്കുവാൻ എന്തെല്ലാം വികസന പദ്ധതികളാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
2684.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോളനികളുടെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ കോളനികള്‍ ഏതൊക്കെ; എത്ര തുക വീതം ഇവിടെ അനുവദിച്ചു; ഏത് വര്‍ഷമാണ് ഇവിടെ തുക അനുവദിച്ചത്; എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിയത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതിക്കായി ഈ മണ്ഡലത്തിലെ കോളനികളെ പരിഗണിക്കാതെ പോയത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
2685.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിമല മുക്കടയില്‍ പട്ടികജാതി വകുപ്പിന്റെ ഉടമസ്ഥതയില്‍ ഒന്നരയേക്കറോളം ഭൂമി ഉപയോഗിക്കാതെ വെറുതെയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലത്ത് ഒരു പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ;
( സി )
ഒരു പദ്ധതിക്കും പ്രസ്തുത സ്ഥലം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിൽ ആവശ്യമുള്ള മറ്റ് വകുപ്പുകള്‍ക്ക് പ്രസ്തുത സ്ഥലം ഉപയോഗിക്കുന്നതിനോ സാങ്കേതിക സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനോ അനുമതി നല്‍കാമോ; വ്യക്തമാക്കുമോ?
2686.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ എസ്‌.സി., എസ്‌.ടി., വിഭാഗങ്ങള്‍ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; വിശദമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ അവസ്ഥ വിശദമാക്കുമോ;
( സി )
ചാലിയാര്‍ പഞ്ചായത്തിലെ പാലക്കയം ആദിവാസി കോളനി റോഡ് നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ച് മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
2687.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് കുടിവെള്ള ലഭ്യതയില്ലാത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡ‍ലത്തിലെ പട്ടികജാതി കോളനികളില്‍ കുടിവെള്ളം എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
2688.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദിവാസികളായ വ്യക്തികൾക്കുനേരെ നടന്ന എത്ര അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ആദിവാസികൾക്ക് എതിരെയുള്ള അക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല എന്ന വസ്തുത സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരം പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി പ്രാദേശിക സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
2689.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ മാറാടി വില്ലേജ് മുതുക്കല്ല് എന്ന സ്ഥലത്ത് താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട വേങ്ങപ്ലാക്കിൽ ശ്രീ. ലാലുവിന്റെ മകളും മൂവാറ്റുപുഴ നിർമല കോളേജിലെ ബിരുദ വിദ്യാർഥിനിയുമായ കുട്ടിയെ മണ്ണ് മാഫിയാസംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വിഷയത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പും പോലീസും, പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം അനുസരിച്ച് എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നറിയിക്കാമോ;
( സി )
പ്രസ്തുത കേസിൽ പോലീസിൽ നിന്നും എഫ്.ഐ.ആര്‍. ലഭ്യമായോ; എങ്കിൽ പട്ടികജാതി പട്ടിക വർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ ചട്ടങ്ങളിലെ ചട്ടം 12(4 ) അനുസരിച്ച് എഫ്.ഐ.ആര്‍. ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ കുട്ടിക്ക് ആദ്യഗഡു നഷ്ടപരിഹാരം നൽകിയോ;
( ഡി )
ഇല്ലെങ്കിൽ അതിനുള്ള കാരണവും നഷ്ടപരിഹാരം എന്നത്തേക്ക് നൽകുമെന്നും അറിയിക്കാമോ?
2690.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ ചട്ടങ്ങൾ അനുസരിച്ച് ഇരയ്ക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ചെലവ് അനുപാതം എപ്രകാരമാണെന്ന് അറിയിക്കാമോ;
( ബി )
ഇക്കാര്യത്തിനായി കേന്ദ്ര സർക്കാരിൽ നിന്നും യഥാസമയം ഫണ്ട് ലഭ്യമാകുന്നുണ്ടോ എന്നറിയിക്കാമോ;
( സി )
പട്ടികജാതി-പട്ടികവർഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ ചട്ടങ്ങൾ ചട്ടം 12 (4) അനുസരിച്ച് എഫ്.ഐ.ആര്‍. ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഇരയ്ക്ക് ആദ്യ ഗഡു നഷ്ടപരിഹാരം അനുവദിക്കണമെന്ന വ്യവസ്ഥ പാലിക്കാറുണ്ടോ എന്നറിയിക്കാമോ;
( ഡി )
ഇരയ്ക്ക് ആദ്യ ഗഡു നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ തല വിജിലൻസ് ആൻറ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന് പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ ചട്ടങ്ങളിൽ ഇല്ലാത്ത വ്യവസ്ഥ വകുപ്പ് അനുവർത്തിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആയത് ഒഴിവാക്കി ചട്ടം 12 (4) അനുസരിച്ച് എഫ്.ഐ.ആര്‍. ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഇരക്ക് ആദ്യ ഗഡു നഷ്ടപരിഹാരം അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
2691.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിൽ പത്താംക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് റീ-ഇമ്പേഴ്സ് ചെയ്യുന്ന പദ്ധതി പ്രകാരം നിലവിൽ ആനുകൂല്യ വിതരണം നടക്കുന്നുണ്ടോ; എങ്കിൽ ഇതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ?
2692.
ശ്രീമതി.ഉമ തോമസ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇതര സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം വാഗ്ദാനം ചെയ്ത് ചില വ്യാജ ഏജൻസികൾ തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വ്യാജ വിദ്യാഭ്യാസ ഏജൻസികളുടെ പ്രലോഭനങ്ങളിൽപ്പെട്ട് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ വഞ്ചിതരാകാതിരിക്കുവാനാവശ്യമായ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന സഹായങ്ങൾ അർഹതപ്പെട്ടവരിൽ എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആദിവാസി ജനവിഭാഗങ്ങളിൽ എത്തിക്കുന്നതിന് ഊരുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമോ; വിശദാംശം നൽകുമോ?
2693.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 2016 മുതല്‍ 2022 വരെ വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2694.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് അടച്ചിടലിന് ശേഷം ആദിവാസി വിഭാഗത്തില്‍പ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ എത്തുന്നില്ലെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നടപ്പ് അദ്ധ്യയന വർഷം ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന കാര്യത്തിൽ മുൻ വർഷത്തെക്കാൾ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
കോവിഡാനന്തര സാഹചര്യത്തില്‍ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത നടപടികൾ ഫലപ്രദമാണെന്ന് വിലയിരുത്തുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളുകളിലേക്ക് തിരികെ എത്തിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
2695.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി സ്ഥലം ഉള്‍പ്പെടെ പ്രൊപ്പോസ് ചെയ്തുകൊണ്ട് ട്രെെബല്‍ ഡവലപ്മെന്റ് ഓഫീസര്‍ നൽകിയ റിപ്പോർട്ടിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികൾ വ്യക്തമാക്കാമോ;
( സി )
ഇരിക്കൂര്‍ മണ്ഡലത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2696.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണമേഖലയിലെ കോളേജുകളില്‍ ഉന്നതവിദ്യാഭ്യാസം നടത്തിവരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളോ, ഗ്രാന്റുകളോ ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
വിവിധ സര്‍വ്വകലാശാലകളില്‍ അഫിലിഷേന്‍ നേടിയിട്ടുള്ള സഹകരണ മേഖലയിലെ കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് കൂടി വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഗ്രാന്റുകളും ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ?
2697.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അണ്‍ എയ്ഡഡ്, പാരലല്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നതിന് എന്തൊക്കെ ആനുകൂല്യങ്ങളാണ് പട്ടികജാതി വികസന വകുപ്പ് മുഖേന നല്‍കി വരുന്നതെന്നറിയിക്കാമോ?
2698.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് പഠനമുറി നിര്‍മ്മിച്ച് നല്‍കിയെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഇതുവരെ നിര്‍മ്മിച്ച പഠനമുറികളുടെ എണ്ണവും ചെലവഴിച്ച തുകയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ തരം തിരിച്ച് വ്യക്തമാക്കാമോ?
2699.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം കരുനാഗപ്പള്ളി മണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് പഠനമുറി നിര്‍മ്മിച്ച് നല്‍കിയെന്നും അറിയിക്കാമോ;
( ബി )
ഇതുവരെ നിര്‍മ്മിച്ച പഠനമുറികളുടെ എണ്ണവും ചെലവഴിച്ച തുകയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ തരം തിരിച്ച് വ്യക്തമാക്കാമോ?
2700.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ എഡ്യൂകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന എസ്‌.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി‌.സി. എന്നീ വിഭാഗങ്ങളില്‍പ്പെട്ട ബി.ഡി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, സ്പെഷ്യല്‍ ഫീസ് ലഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഡയറക്ടറേറ്റില്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കാലതാമസം കൂടാതെ സ്കോളര്‍ഷിപ്പ്, സ്പെഷ്യല്‍ ഫീസ് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2701.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് എല്ലാവർക്കും പ്രവേശനം നല്‍കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ മതിയായ സൗകര്യങ്ങളും ജീവനക്കാരും ഉണ്ടെങ്കിലും കുട്ടികള്‍ കുറവുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
നിലവിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളാക്കി ഉയർത്തി പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമോ; വിശദമാകാമോ?
2702.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക സമുദായത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ഓവർസീസ് സ്കോളർഷിപ്പ് ലഭിക്കാതെ നിരവധി കുട്ടികൾ ബുദ്ധിമുട്ടുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് എത്ര കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്; നിരവധി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സ്കോളർഷിപ്പ് വിതരണത്തിനുള്ള മാനദണ്ഡങ്ങൾ സുതാര്യമാക്കുന്നതിനും അർഹതപ്പെട്ട എല്ലാവർക്കും അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2703.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വണ്‍, പ്ലസ് ടു വിഭാഗത്തില്‍ പഠിക്കുന്ന പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലംപ്‍സം ഗ്രാന്റ്, സ്റ്റൈപന്റ് തുക എത്രയാണ്;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇതിന്റെ ആനുകൂല്യം നല്‍കുകയുണ്ടായി;
( സി )
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ യഥാസമയം സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‍സം ഗ്രാന്റ്, സ്റ്റൈപെന്റ് എന്നിവ ലഭിക്കുന്നതിന് ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?
2704.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എത്ര ഐ.റ്റി.ഐ.കളാണ് പ്രവര്‍ത്തിക്കുന്നതെന്നും അവ എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ എത്ര ഐ.റ്റി.ഐ.കള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
2705.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എത്ര പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഹോസ്റ്റലുകളിലെ അന്തേവാസികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
2706.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ട്രൈബൽ ഹോസ്റ്റൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
സ്കൂൾ കോമ്പൗണ്ടിൽ ഒഴിഞ്ഞ് കിടക്കുന്ന 26 സെന്റ് സ്ഥലത്ത് ട്രൈബൽ ഹോസ്റ്റൽ കെട്ടിടം പണിയുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും അനുകൂല റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മാതിരപ്പിള്ളി ഗവൺമെന്റ് വി.എച്ച്.എസ്.ഇ.-ൽ ട്രൈബൽ ഹോസ്റ്റൽ കെട്ടിടം പണിയുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2707.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യുന്ന റേഷന്‍ കടകള്‍ ഏറ്റെടുത്ത് നടത്താൻ പലപ്പോഴും കഴിയാതെ വരുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി പ്രസ്തുത വിഭാഗം സംരംഭകര്‍ക്ക് ആവശ്യമായ ധനസഹായവും പരിശീലനവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമോ?
2708.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്റ്റാര്‍ട്ട് അപ്പ് ഡ്രീംസ് പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്കാനായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് എത്ര അപേക്ഷകളാണ് വകുപ്പിന്റെ പരിഗണനയില്‍ ഉള്ളത്; ജില്ല തിരിച്ച് വിവരം ലഭ്യമാക്കുമോ?
2709.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ഉദ്യോഗലബ്ധിക്കായുള്ള മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിന് വകുപ്പ് തലത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2710.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ്സ് നരേന്ദ്രൻ കമ്മീഷൻ ശുപാർശയുടെ വെളിച്ചത്തിൽ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പഠിക്കാനും അത് നികത്തുവാനും ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് പദ്ധതിയുടെ പുരോഗതികൾ വെളിപ്പെടുത്തുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണങ്ങൾക്കായി പിന്നാക്ക വിഭാഗ കമ്മീഷൻ ആസ്ഥാനത്ത് ആരംഭിച്ച വെബ്പോർട്ടൽ വഴി ലഭിച്ച വിവരങ്ങൾക്കനുസരിച്ച് സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( സി )
വിവിധ സമുദായങ്ങൾക്കുണ്ടായിട്ടുള്ള പ്രാതിനിധ്യക്കുറവ് സംബന്ധിച്ച് മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നത സമിതിയുടെ കണ്ടെത്തലുകൽ എന്തെല്ലാമാണ്; വിശദാംശം നൽകുമോ;
( ഡി )
സമിതിയുടെ കണ്ടെത്തലുകളുടെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഏതെല്ലാം സമുദായത്തിന്റെ പ്രാതിനിധ്യക്കുറവ് പരിഹരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
2711.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഹിന്ദു മതത്തില്‍പ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അവരുടെ ജനസംഖ്യാനുപതികമായ സംവരണം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികവിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിനു സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2712.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ആകെ എത്ര പ്രൊമോട്ടര്‍മാരാണ് ജോലി ചെയ്തു വരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രൊമോട്ടര്‍മാരില്‍ പണിയ, അടിയ, കാട്ടുനായ്ക്ക എന്നീ വിഭാഗങ്ങളില്‍പ്പെട്ട എത്ര പേരുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തിലും നഗരസഭകളിലും എത്ര പ്രൊമോട്ടര്‍മാര്‍ വീതം സേവനം നല്‍കി വരുന്നു എന്ന് വ്യക്തമാക്കാമോ?
2713.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്.സി. പ്രൊമോട്ടര്‍മാര്‍ നിലവിലില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ എസ്.സി. പ്രൊമോട്ടര്‍മാരുടെ നിയമനം എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് വിശദമാക്കുമോ;
( സി )
എസ്.സി. പ്രൊമോട്ടര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ?
2714.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴിലുള്ള കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണ് എന്ന് വിശദമാക്കാമോ;
( ബി )
2022-23 സാമ്പത്തിക വര്‍ഷം കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി എത്ര തുകയാണ് കണ്ണൂര്‍ ജില്ലയ്ക്ക് നീക്കി വെച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
2021-22 സാമ്പത്തിക വര്‍ഷം പയ്യന്നൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
2022-23 സാമ്പത്തിക വര്‍ഷം പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2715.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കാേര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതാെക്കെയെന്നും വകയിരുത്തിയ തുക എത്രയാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലുള്ള പുരാേഗതി എന്താെക്കെയാണെന്നും വിശദമാക്കാമാേ?
2716.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് വെളിപ്പെടുത്തുമോ;
( ബി )
പൂര്‍ത്തീകരിക്കാത്തവയുടെ നിലവിലെ സ്ഥിതി വിശദീകരിക്കുമോ?
2717.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 2019-20, 2020-21, 2021-2022 സാമ്പത്തിക വര്‍ഷങ്ങളില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മേല്‍ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കോര്‍പ്പസ് ഫണ്ട് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2718.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ പട്ടികജാതി കോർപ്പസ് ഫണ്ട് ഉപയോഗിച്ച് 2021-22 സാമ്പത്തിക വർഷം അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
2022-23 വർഷത്തേക്ക് മണ്ഡലത്തിൽ നടപ്പാക്കുവാനുദ്ദേശിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഏതെല്ലാം പ്രവൃത്തികൾക്ക് ജില്ലയിൽ നിന്നും പ്രൊപ്പോസലുകൾ ഇതിനകം നൽകിയെന്നും വിശദമാക്കുമോ?
2719.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോര്‍പ്പസ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-21, 2021-22 വര്‍ഷങ്ങളില്‍ ആലപ്പുഴ ജില്ലയില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചുവെന്നും ഇനിയും നിര്‍മ്മാണം ആരംഭിക്കാത്തവ എത്ര എന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണത്തിലെ കാലതാമസത്തിനുള്ള കാരണവും നിര്‍മ്മാണം ഇനിയും ആരംഭിക്കാതിരിക്കുന്നതിന്റെ കാരണവും വ്യക്തമാക്കാമോ?
2720.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ബ്ലോക്ക് എസ്.സി. വികസന ഓഫീസില്‍ സ്റ്റാഫ് പാറ്റേണ്‍ നിലവിലുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഓഫീസില്‍ ആവശ്യമായ ജീവനക്കാരുടെ കുറവ് ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ഓഫീസില്‍ ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ?
2721.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എറണാകുളത്ത് ഫോര്‍ഷോറില്‍ സ്ഥാപിച്ച ഗോത്രവര്‍ഗ്ഗ സാംസ്കാരിക ഹബ്ബിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് നൽകിവരുന്ന വിവാഹ ധനസഹായമായ 1.5 ലക്ഷം രൂപ പാലക്കാട് ജില്ലയില്‍ 2021-22 കാലയളവില്‍ എത്രപേര്‍ക്ക് നല്‍കുന്നതിന് കഴി‍ഞ്ഞിട്ടുണ്ട്; വിശദമാക്കാമോ?
2722.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ആദിവാസി സമൂഹങ്ങൾക്കിടയിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പോഷകാഹാരക്കുറവിനെക്കുറിച്ചും വർധിച്ച് വരുന്ന ശിശു മരണനിരക്കിനെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതല്‍ പട്ടികവർഗ ക്ഷേമ വകുപ്പിന്റെ ഏതെങ്കിലും പദ്ധതികൾ എന്‍.ജി.ഒ. സംഘടനകൾക്ക് നൽകിയിട്ടുണ്ടോ; എങ്കിൽ ബന്ധപ്പെട്ട ഉത്തരവുകൾ സഹിതം വിശദാംശം നൽകുമോ?
2723.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ ഏതെല്ലാം തസ്തികകളാണ് അനുവദിച്ചിട്ടുള്ളതെന്നും പ്രസ്തുത തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്നവരുടെ പേരും തസ്തികകളടക്കമുള്ള വിവരങ്ങളും എന്ന് മുതലാണ് ഇവര്‍ മേല്‍പ്പറഞ്ഞ ഓഫീസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതെന്നും ഇതുവരെ പ്രസ്തുത ഓഫീസില്‍ മാത്രം ഇവർ എത്ര വര്‍ഷം തുടര്‍ച്ചയായി സർവീസ്‌ പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസില്‍ അഞ്ച് വര്‍ഷത്തിലധികമായി ഒരേ തസ്തികയില്‍ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ അവരുടെ പേരും തസ്തികയും അറിയിക്കാമോ;
( സി )
പ്രസ്തുത ഓഫീസില്‍ ഏതെല്ലാം തസ്തികകളിലായി എന്നുമുതലാണ് താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്ത് വരുന്നതെന്നും വര്‍ഷം തോറും നിയമനം പുതുക്കി നല്‍കിയിരുന്നതാണെങ്കില്‍ ആദ്യമായി പ്രസ്തുത ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത് എന്നാണെന്നതുമുൾപ്പെടെ ഇവരുടെ പേരും തസ്തികയടക്കമുള്ള വിവരങ്ങളും അറിയിക്കാമോ; പ്രസ്തുത ഓഫീസില്‍ മാത്രം നാളിതുവരെ എത്ര വര്‍ഷം തുടര്‍ച്ചയായി ഇവര്‍ സർവീസ് പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കാമോ;
( ഡി )
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ മലപ്പുറം ജില്ലയിൽ ആകെയുള്ള ഓഫീസുകളുടെ എണ്ണവും പ്രസ്തുത ഓഫീസുകള്‍ എവിടെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രസ്തുത ഓഫീസുകളില്‍ അനുവദിച്ച തസ്തികകളുടെയും ഒഴിവുള്ള തസ്തികകളുടെയും എണ്ണം സംബന്ധിച്ച വിവരവും ഓഫീസുകള്‍ തിരിച്ച് അറിയിക്കാമോ?
2724.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉദുമ എം.എൽ.എ.യുടെ ശിപാർശ കത്തോടെ പട്ടികവർഗ വിഭാഗത്തിലെ അസുഖ ബാധിതർക്ക് ചികിത്സാ സഹായത്തിനായി നല്കിയിട്ടുള്ള അപേക്ഷകള്‍ എത്ര; എത്ര തുക അനുവദിച്ചിട്ടുണ്ട്;
( ബി )
ഇത് സംബന്ധിച്ച ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
നല്‍കിയിട്ടുള്ള അപേക്ഷകളില്‍ എത്രയെണ്ണം എസ്.ടി. വകുപ്പിന്റെ വിവിധ ഓഫീസുകളിൽ കെട്ടിക്കിടപ്പുണ്ടെന്ന് അറിയിക്കുമോ?
2725.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ വ്യവസായ സംരഭകത്വ വികസനത്തിനായി ഡ്രീംസ് എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ട് അപ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയ്ക്കായി സാമ്പത്തിക പാക്കേജ് അനുവദിച്ചിട്ടുണ്ടോ വിശദാംശം ലഭ്യമാക്കുമോ;
( സി )
പദ്ധതി സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ?
2726.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങിയ വിങ്‌സ് പദ്ധതിയുടെ വിശദാംശം നൽകാമോ;
( ബി )
വിങ്സ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2727.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഐ.ടി.ഡി.പി.ക്കു കീഴില്‍ എത്ര പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ; ഓരോ പ്രീ-മെട്രിക് ഹോസ്റ്റലിലും അനുവദനീയമായ കുട്ടികളുടെ എണ്ണവും നിലവില്‍ താമസിക്കുന്ന കുട്ടികളുടെ എണ്ണവും ഹോസ്റ്റലുകളുടെ പേരുവിവരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പേരും തസ്തികയും അവര്‍ എന്നുമുതലാണ് ഹോസ്റ്റലുകളില്‍ ജോലിയില്‍ പ്രവേശിച്ചതെന്നും വിശദമാക്കാമോ; വര്‍ഷംതോറും ജോലി പുതുക്കി നല്‍കുന്നതാണെങ്കില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ച വര്‍ഷവും അറിയിക്കാമോ;
( സി )
നിലമ്പൂര്‍ ഐ.ടി.ഡി.പി. ക്കു കീഴില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ; പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി തുടങ്ങിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിലെ 2011 മുതല്‍ 2022 വരെയുള്ള ഓരോ വര്‍ഷത്തെയും അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ഡിപ്പാര്‍ട്ട്മെന്റ് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ഓരോ വര്‍ഷത്തെയും ന്യൂനതാ സംഗ്രഹ റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ?
2728.
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനം സമഗ്രമായി പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനാവശ്യമായ പ്രവർത്തന മൂലധനം ലഭ്യമാക്കി ശക്തിപ്പെടുത്തുമോ; വ്യക്തമാക്കുമോ;
( ബി )
നിലവിലുള്ള പട്ടികജാതി-പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കില്‍ ബാധ്യതകളുണ്ടോ; എങ്കില്‍ പ്രസ്തുത ബാധ്യതകള്‍ തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സഹകരണ സംഘങ്ങളോടനുബന്ധിച്ചുള്ള നിർജ്ജീവ അവസ്ഥയിലായ തൊഴിൽ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് സാമ്പത്തിക പാക്കേജ് നടപ്പിലാക്കുമോ; വിശദമാക്കാമോ;
( ഡി )
പട്ടിക ജാതി, പട്ടിക വർഗ്ഗ സംരംഭകർക്ക് വേണ്ടിയുള്ള സ്റ്റാർട്ടപ്പുകൾ പട്ടികജാതി-പട്ടികവർഗ്ഗ സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കുമോ; വിശദമാക്കുമോ?
2729.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിക്കുന്ന ആകെ കുട്ടികളുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളില്‍ ആകെ എത്ര ജീവനക്കാര്‍ ഉണ്ടെന്നും അവരുടെ തസ്തികകള്‍ എന്തെല്ലാമാണെന്നും ഉള്ള വിവരം സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി അദ്ധ്യാപക തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ ഏത് സ്ഥാപനത്തിലാണെന്നും തസ്തിക ഏതാണെന്നും മേല്‍ തസ്തികയില്‍ സ്ഥിര നിയമനം നടത്താത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ?
2730.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വ്യവസായ സംരഭകത്വ വികസനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
നിലവില്‍ ഈ മേഖലയില്‍ എത്ര സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്റ്റാര്‍ട്ടപ്പുകള്‍ ഏതൊക്കെ മേഖലയിലാണെന്ന് വിശദമാക്കാമോ?
2731.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായിട്ടുള്ള പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് സർക്കാർ സഹായം നൽകുന്നുണ്ടോ; ഉണ്ടെങ്കിൽ മാനദണ്ഡം എന്താണെന്നും മുൻ സർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും കാലത്ത് എത്രവീടുകളുടെ നിർമ്മാണത്തിന് എത്ര രൂപ വീതം സഹായമായി നൽകിയിട്ടുണ്ടെന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഭാഗികമായി നിർമ്മിച്ച വീടുകളുടെ പൂർത്തീകരണത്തിനും ജീർണ്ണാവസ്ഥയിലായ വീടുകളുടെ പുനരുദ്ധാരണത്തിനും സർക്കാർ സഹായം നൽകാറുണ്ടോ; ഉണ്ടെങ്കിൽ മാനദണ്ഡങ്ങൾ എന്താണെന്നും മുൻ സർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും കാലത്ത് ഇത്തരത്തിൽ എത്ര വീടുകൾക്ക് എത്ര രൂപ വീതം സഹായം നൽകി എന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( സി )
പഠനമുറി നിർമ്മാണത്തിനായി മുൻ സർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും കാലത്ത് നൽകിയ സഹായങ്ങൾ എത്രയാണെന്ന് മണ്ഡലം തിരിച്ചു വിശദമാക്കാമോ?
2732.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ തെരഞ്ഞെടുത്ത തെക്കേക്കര കോളനി, കൊടുമുടി-പോക്കാട്ടുകുഴി കോളനി, പൊറ്റക്കളംപടി കോളനി എന്നിവയുടെ നവീകരണ പ്രവൃത്തികളുടെ പുരോഗതിയും നിലവിലെ അവസ്ഥയും വിശദമാക്കുമോ;
( ബി )
ആയതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
2733.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നിലവിൽ ഭൂരഹിതരും ഭവനരഹിതരുമായ എത്ര പട്ടിക ജാതി കുടുംബങ്ങളുണ്ട്; ആയതിൽ ഭവനരഹിതർ മാത്രമായ കുടുംബങ്ങളെത്രയെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ വിവരം ലഭ്യമാക്കാമോ ?
2734.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഭവനരഹിതരായ എത്ര പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾ ഉണ്ടെന്ന് പഞ്ചായത്ത്, നഗരസഭ തിരിച്ച് പറയാമോ;
( ബി )
ഇതിൽ ഭൂരഹിതരും ഭവനരഹിതരുമായ എത്ര കുടുംബങ്ങൾ ഉണ്ടെന്ന് പഞ്ചായത്ത്, നഗരസഭ തിരിച്ച് വിശദമാക്കാമോ?
2735.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ അംബേദ്കര്‍ സെറ്റില്‍മെന്റ് ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട ഊരുകൂട്ടത്തിന്റെ നവീകരണ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണം, ഏജന്‍സികളെ ഒഴിവാക്കി തദ്ദേശസ്വയംഭരണ വകുപ്പിനെയോ പൊതുമരാമത്ത് വകുപ്പിനെയോ ഏല്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2736.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മ അയ്യങ്കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിലെ സ്മൃതിമണ്ഡപം തീർത്ഥാടനകേന്ദ്രമായി 2019ൽ പ്രഖ്യാപിച്ചതിനെ തുടർന്ന് അവിടെ നടത്തിയിട്ടുള്ള വികസനപ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
തീർത്ഥാടനകേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെങ്കിൽ അടിയന്തരമായി ആയത് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2737.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത്, പദ്ധതി എന്നിവ തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിലവില്‍ ഇത്തരത്തിലുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ എത്രയുണ്ടെന്നും ഇതില്‍ എത്രപേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ബാക്കിയുണ്ടെന്നും പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( സി )
ഇത്തരം ആനുകൂല്യങ്ങള്‍ യോഗ്യരായവരിലേക്ക് എത്തിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
2738.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ ട്രൈബൽ ഓഫീസുകളിൽ വലിയതോതിൽ ക്രമക്കേട് നടന്നുവെന്ന് എ.ജി. യുടെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം ക്രമക്കേടാണ് ചൂണ്ടിക്കാണിച്ചത്; വ്യക്തമാക്കാമോ?
2739.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പനമരം ട്രൈബൽ ഓഫീസിലെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ എന്തെല്ലാം ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും ഇക്കാര്യത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
2740.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വകുപ്പിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗം ഈ വർഷം എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചു; അതിൽ ക്രമക്കേടുകൾ കണ്ടെത്തിയത് ഏതെല്ലാം റിപ്പോർട്ടുകളിലാണ്;
( ബി )
പ്രസ്തുത വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം ഈ വർഷം എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചു; അതിൽ ക്രമക്കേടുകൾ കണ്ടെത്തിയത് ഏതെല്ലാം റിപ്പോർട്ടുകളിലാണ്;
( സി )
പട്ടികജാതി വകുപ്പിന്റെ ഏതെല്ലാം ഓഫിസുകളിലെ ക്രമക്കേടുകളെക്കുറിച്ചാണ് എ.ജി. യുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
എം.ആർ.എസ് ഹോസ്റ്റലുകളിൽ ക്രമക്കേട് നടന്നതായി എ.ജി. യുടെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ; ഏതെല്ലാം എം.ആർ.എസ് ഹോസ്റ്റലുകളിലെ അഴിമതിയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്;
( ഇ )
നിലമ്പൂർ പട്ടികവർഗ ഓഫീസിൽ എന്തൊക്കെ അഴിമതി നടന്നുവെന്നാണ് എ.ജി. യുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2741.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് മെഡിക്കല്‍ കോളേജിന്റെ പുരോഗതിക്കും വികസനത്തിനുമായി 2016 മുതല്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
2742.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തിലെ നരോമ്പാറ കോളനി നവീകരണവുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഡി.ഇ.വി./സി1/32040/2017ലെ ഫയലിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
നരോമ്പാറ കോളനി നവീകരണത്തിനുള്ള റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
താമരശ്ശേരി പഞ്ചായത്തിലെ എളോത് കണ്ടി എ.കെ.ജി. കോളനിയിലെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഡി.ഇ.വി./സി1/9119/2021എന്ന ഫയലിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കോളനിയുടെ പദ്ധതി നിർവ്വഹണത്തിനായി സമർപ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2743.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടിക വർഗ്ഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ വിവാഹത്തിന് എന്തെല്ലാം ധനസഹായമാണ് നല്‍കിവരുന്നത്; വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായവർക്ക് ഏതെല്ലാം വകുപ്പുകളിലേയ്ക്കാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന നിയമനം നൽകിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( സി )
ലൈഫ് മിഷന്‍ പദ്ധതിയിൽ ഉൾപ്പെടുത്തി കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എത്ര പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മാണത്തിലിരിക്കുന്ന പ്രവൃത്തികളുടെ പൂര്‍ത്തീകരണ കാലാവധി എന്നാണെന്നും ഈ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
2744.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ മണ്ഡലത്തിലെ തോട്ടാടയില്‍ സ്ഥിതിചെയ്യുന്ന സമാജവാദി കോളനിയുടെ അടിസ്ഥാന പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുക്കുമോ; വിശദമാക്കാമോ;
( ബി )
ജനങ്ങൾ തിങ്ങി പാർക്കുന്ന കോളനിയില്‍ ശുദ്ധജല ലഭ്യതയ്ക്കും മാലിന്യ സംസ്കരണത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( സി )
കോളനിയിലെ ജനങ്ങള്‍ക്ക് താമസിക്കാന്‍ ലൈഫ് പദ്ധതിയില്‍പ്പെടുത്തി താമസ സൗകര്യം‍ ഏര്‍പ്പെടുത്തുമോ?
2745.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമപദ്ധതികളില്‍ ഉള്‍പ്പെടുത്തിയ കോളനികളുടെ നവീകരണ പ്രവര്‍ത്തികള്‍ വൈകുന്നത് പരിഹരിക്കാൻ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ അനുവദിച്ച അംബേദ്കര്‍ ഗ്രാമ പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് വന്ന കാലതാമസം എന്തെന്ന് വിശദമാക്കാമോ?
2746.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍, ഡിഗ്രി മുതലായ കോഴ്സുകള്‍ പഠിക്കുന്നതിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന സംവരണ സീറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് യോഗ്യത പരീക്ഷ പാസ്സായ മുഴുവന്‍ പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്ലസ് വണ്‍, ഡിഗ്രി അഡ്മിഷന്‍ ലഭിക്കുന്നതിന് ഈ സംവരണം മൂലം സാധ്യമായിരുന്നോ; വിശദമാക്കാമോ?
2747.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുൻ അക്കാദമിക വർഷം പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള നിരവധി അപേക്ഷകൾ ബന്ധപ്പെട്ടവർ സ്വീകരിക്കാതിരുന്നതിനാൽ വിദ്യാർഥികൾക്ക് വലിയ പ്രതിസന്ധി ഉണ്ടായതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പിന്നാക്ക വിഭാഗ വികസനത്തിന് പ്രത്യേക വകുപ്പ് ഉള്ളതിനാൽ പട്ടികജാതി വികസന വകുപ്പിൽ പ്രസ്തുത വിദ്യാർഥികളുടെ അപേക്ഷകൾ സ്വീകരിക്കുകയില്ലെന്ന ഉദ്യോഗസ്ഥ നിലപാടിനെ തുടർന്നുണ്ടായതായി പറയപ്പെടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
നിർധനരായ പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ ഉപരി പഠന കാര്യങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കാതെ അവരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് പര്യാപ്തമായ രീതിയിൽ പിന്നാക്ക വിഭാഗ വികസന വകുപ്പിനെ ശക്തിപ്പെടുത്തുമോ; വിശദാംശം നൽകുമോ?
2748.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയാേജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ പട്ടയം ലഭിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷകളില്‍ എത്രയെണ്ണം തീര്‍പ്പാക്കാനുണ്ടെന്ന് അറിയിക്കാമാേ;
( ബി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ട എത്ര പേര്‍ക്ക് മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ പട്ടയം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമാേ?
2749.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എന്റെ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപ്പറേഷൻ എത്ര പേർക്ക് ഭവന വായ്പ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വഴി നൽകുന്ന ഭവന വായ്പാ പദ്ധതികളും മറ്റ് വായ്പാ പദ്ധതികളും വിശദമാക്കാമോ?
2750.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.വി.അൻവർ
ശ്രീമതി ഒ എസ് അംബിക
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ നൽകുന്നതിനായി പട്ടിക വർഗ്ഗ വികസന വകുപ്പ് കേരള ട്രൈബൽ പ്ലസ് എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്‍കരിച്ച് നടപ്പിലാക്കിവരുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിവരുന്നത്; എത്രത്തോളം അധിക തൊഴിൽ ഈ പദ്ധതിയിലൂടെ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനായി ആരംഭിച്ച ഗോത്ര ജിവിക പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നല്‍കാമോ?
2751.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് -19 മഹാമാരിയെ തുടർന്ന് അടച്ച് പൂട്ടപ്പെട്ട ആരാധനാലയങ്ങൾ വരുമാനമില്ലാതെ കഷ്ടതയനുഭവിച്ച ഘട്ടത്തിൽ സഹായധനം അനുവദിച്ചിരുന്നുവോ; വിശദാംശം അറിയിക്കാമോ?
2752.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന് പുറത്ത് ദേവസ്വം ബോർഡിന് എവിടെയെല്ലാം എന്തെല്ലാം ആസ്തികളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കൈവശാവകാശ രേഖകൾ പ്രകാരമുള്ള എല്ലാവിധ ആസ്തികളിലും ദേവസ്വം ബോർഡിന് പൂർണ്ണ ഉടമസ്ഥാവകാശം ഉണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
കേരളത്തിന് പുറത്തുള്ള ആസ്തികളിൽ നിന്ന് ഓരോ വർഷവും ലഭിക്കുന്ന വരുമാനം എത്രയാണെന്ന വിവരം ലഭ്യമാണോ; ഉണ്ടെങ്കിൽ വിശദവിവരം നൽകാമോ?
2753.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് ബലിക്ക് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള കാവുകളുടെ സംരക്ഷണത്തിന് എന്തെല്ലാം പദ്ധതികളുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ശബരിമല ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം ഏതെല്ലാം ക്ഷേത്രങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; വിശദമാക്കാമോ?
2754.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് അഞ്ചുമാസത്തിലധികമായി ശമ്പളം ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനുള്ള കാരണമെന്താണെന്ന് വിശദമാക്കാമോ;
( ബി )
മലബാറിലെ ക്ഷേത്ര ജീവനക്കാർ നിരന്തരമായി ഉന്നയിക്കുന്ന മലബാർ ദേവസ്വം ബിൽ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
2017-ൽ അന്നത്തെ ബോർഡ് ചെയർമാൻ കെ.ഗോപാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷൻ മലബാർ ദേവസ്വം ബില്‍ പാസ്സാക്കണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നോ; എങ്കിൽ ഇതുവരെയായി ബില്‍ പാസ്സാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
ക്ഷേത്ര പരിപാലനവും സേവന വേതന വ്യവസ്ഥകളും പരിഷ്കരിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രസ്തുത റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
മലബാർ ദേവസ്വം ബിൽ എപ്പോൾ പാസ്സാകുമെന്ന് വ്യക്തമാക്കാമോ?
2755.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരുടെ ശമ്പള പരിഷ്കരണ അനോമലി പരിഹരിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിച്ചിട്ടുണ്ടോ;
( ബി )
ശമ്പള പരിഷ്കരണത്തിന് ആധാരമാക്കേണ്ട ക്ഷാമബത്ത, ഫിക്സേഷൻ ചട്ടങ്ങള്‍ എന്നിവയിൽ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ധനകാര്യ വകുപ്പിലേക്ക് അയച്ച പ്രൊപ്പോസലിന്മേൽ മറുപടി ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് അലവൻസുകള്‍ നൽകുന്നതിന് വേണ്ടി സര്‍ക്കാരില്‍ നിന്നും അനുവദിക്കുന്ന ഗ്രാന്റ്-ഇൻ-എയ്ഡ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ?
2756.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17, 2017-18, 2018-19, 2019-20, 2020-21 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ബോര്‍‍ഡ് എത്ര തുകയാണ് അനുവദിച്ചത് എന്ന് വിശദമാക്കാമോ; ഇത് ഏതൊക്കെ പ്രവൃത്തികൾക്കാണ് എന്ന് വർഷാടിസ്ഥാനത്തിൽ വിശദമാക്കാമോ?
2757.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിൽ ശുചിമുറിയും നടപ്പന്തലും നിർമ്മിക്കുന്നതിന് തുക അനുവദിക്കുന്നതിലേക്കായി അമ്പല കമ്മിറ്റി സമർപ്പിച്ച പ്രൊപ്പോസലിന് അനുമതി നൽകിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ഈ ക്ഷേത്രത്തിന്റെ പ്രൊപ്പോസൽ എത്രയും വേഗം പരിഗണിച്ച് സാമ്പത്തികാനുമതി നൽകുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ?
2758.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം വകുപ്പിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപടി ഉണ്ടായിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലെ നിലവിലുള്ള ഭൂമി എത്രയെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2759.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നേരിട്ട് നല്‍കണമെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കാന്‍ തയ്യാറാകുമോ; വ്യക്തമാക്കാമോ;
( ബി )
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്താന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ആനുകൂല്യങ്ങളിലാണ് വര്‍ദ്ധനവ് വരുത്താന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്; ഇക്കാര്യത്തില്‍ അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.