UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

3239.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ എത്ര പുറമ്പോക്ക് ഭൂമിയുണ്ടെന്ന് സര്‍വ്വേ നമ്പര്‍, ഭൂമിയുടെ അളവ്, ഇനം എന്നിവ ഉള്‍പ്പെടെ വില്ലേജ് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
3240.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പട്ടുവം ഗ്രാമപഞ്ചായത്തിലെ കൂത്താട്ട് കുന്നിടിഞ്ഞ് വീടുകള്‍ക്ക് ഭീഷണിയാവുന്നത് തടയുന്നതിനും താഴ്വരയില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ താമസസൗകര്യം ലഭ്യമാക്കുന്നതിനും എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമാേ?
3241.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി സിവില്‍ സ്റ്റേഷനില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം എം.എല്‍.എ ഓഫീസിനായി വാടകയിനത്തില്‍ അനുവദിക്കുന്നതു സംബന്ധിച്ച് R1003667 പ്രകാരം 07.06.2021- ല്‍ നല്‍കിയ കത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച ഫയലിൽ ലാന്റ് റവന്യൂ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്ഥലം വാടകയുടെ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് റവന്യൂ വകുപ്പ് അടിയന്തര അനുവാദം നല്‍കുമോ എന്ന് വ്യക്തമാക്കുമോ?
3242.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന രൂപീകരണ സമയത്ത് എത്ര താലൂക്കുകളും സബ് താലൂക്കുകളും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്പോള്‍ അവയുടെ എണ്ണം എത്രയാണ്;
( സി )
എല്ലാ സബ് താലൂക്കുകളും താലൂക്കുകളായി ഉയര്‍ത്തിയിട്ടും കുന്ദമംഗലം മാത്രം താലൂക്കായി ഉയര്‍ത്തിയിട്ടില്ല എന്ന കാര്യം സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഓഫീസ് യാതൊരു അധികാരവും സേവനവുമില്ലാതെ തുടരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
കേരളത്തിലെ മുഴുവന്‍ സബ് താലൂക്കുകളും താലൂക്ക് ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ?
3243.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പട്ടയം ലഭിക്കുന്നതിനായി നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രപേര്‍ക്ക് പട്ടയം നല്‍കിയെന്ന് വിശദമാക്കാമോ;
( സി )
നടപടികള്‍ പൂര്‍ത്തീകരിച്ച് പട്ടയം വിതരണം ചെയ്യുന്നതിന് എത്ര അപേക്ഷകള്‍ അവശേഷിക്കുന്നുണ്ട് ;
( ഡി )
ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രം ഇത്തരത്തില്‍ എത്ര അപേക്ഷകള്‍ നാളിതുവരെ ലഭിച്ചിട്ടുണ്ട്;എത്ര പേര്‍ക്ക് പട്ടയം നല്‍കി; എത്രപേര്‍ക്ക് പട്ടയം നല്‍കാനുണ്ട്; വിശദമാക്കുമോ?
3244.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കിലെ കുറ്റിക്കാട്ടൂര്‍, പെരുവയല്‍ എന്നീ വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
( ബി )
കുറ്റിക്കാട്ടൂര്‍, പെരുവയല്‍ എന്നീ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥലം ലഭ്യമായിട്ടും വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ എന്തെല്ലാം തടസ്സങ്ങളാണ് നിലനില്‍ക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥലങ്ങളിലെ സര്‍ക്കാരിന്റെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
3245.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ ഏതെങ്കിലും വില്ലേജുകളില്‍ ആര്‍.ഒ.ആര്‍. സർട്ടിഫിക്കറ്റ് നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുകുന്ദപുരം താലൂക്കിലെ കല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന വട്ടക്കോട്ട് മലദേശത്ത് ഭൂ ഉടമകള്‍ക്ക് പോക്കുവരവിനായുള്ള ആര്‍.ഒ.ആര്‍. സർട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ അവര്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും പോക്കുവരവ് നടത്തിക്കിട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3246.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രമാണത്തിൽ തോട്ടഭൂമി എന്ന് രേഖപ്പടുത്തിയിട്ടുള്ളതിനാൽ കൈവശക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3247.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഭൂമി തരം മാറ്റുന്നതിനുള്ള എത്ര അപേക്ഷകളാണ് തീര്‍പ്പാക്കുവാന്‍ സാധിച്ചിട്ടുള്ളത്; വിശദമാക്കാമോ?
3248.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിച്ചു നല്‍കിയ ഭൂമി ഉല്‍പാദനമേഖലയുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്ന നിബന്ധന നിലവിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പതിച്ചു നല്‍കുമ്പോള്‍ റസിഡന്‍സ്/കള്‍ട്ടിവേഷന്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിബന്ധന മൂലം ക്ഷീരോല്‍പാദക സംഘങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ പോലും സാധിക്കാത്ത ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ പതിച്ചു നല്‍കിയ സ്ഥലം പരിശോധനയ്ക്ക് വിധേയമാക്കി പൊതു ആവശ്യങ്ങള്‍ക്കാണെങ്കില്‍ അനുമതി നല്‍കുന്ന വിഷയം പരിഗണിക്കുമോ?
3249.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ (മൂന്നാർ, ദേവികുളം, അടിമാലി, വെള്ളത്തൂവൽ, മാങ്കുളം, മറയൂർ, ബൈസൺവാലി, പള്ളിവാസൽ, ചിന്നക്കനാൽ, വട്ടവട, കാന്തല്ലൂർ, ഇടമലക്കുടി) വിവിധ വകുപ്പുകളുടെ കീഴിൽ തരിശായി കിടക്കുന്ന ഭൂമിയുടെ വിശദവിവരങ്ങൾ വില്ലേജ് തിരിച്ച് വിശദമാക്കാമോ?
3250.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുമാരനെല്ലൂര്‍ വില്ലേജ് പരിധിയില്‍ ഏതൊക്കെ സ്ഥലങ്ങള്‍ മിച്ച ഭൂമിയായി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനായി അവശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഇവ വിതരണം ചെയ്യുന്നതിലുളള കാലതാമസം വ്യക്തമാക്കുമോ;
( സി )
ഏറ്റെടുത്ത ഭൂമിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3251.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട് ; അതിൽ എത്ര അപേക്ഷകളിൽ തരം മാറ്റം അനുവദിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്; നിരസിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം എത്ര ; തീരുമാനം കൈക്കൊള്ളാൻ അവശേഷിക്കുന്നവ എത്ര ; വ്യക്തമാക്കുമോ;
( ബി )
പെരിന്തൽമണ്ണ താലൂക്കിൽ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; അതിൽ എത്ര അപേക്ഷകളിൽ തരം മാറ്റം അനുവദിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്; നിരസിച്ചവ എത്ര; ഇനി തീരുമാനം കൈക്കൊള്ളാൻ അവശേഷിക്കുന്നവയുടെ എണ്ണം എത്ര; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത താലൂക്കിലെ അപേക്ഷകളിന്മേൽ തീരുമാനം കൈക്കൊള്ളാൻ അവശേഷിക്കുന്നവയിൽ ഏത് തീയതി മുതലുള്ള അപേക്ഷകളാണ് പെൻഡിംഗിൽ ഉള്ളതെന്ന് വ്യക്തമാക്കാമോ; തീർപ്പാക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( ഡി )
തീർപ്പാക്കാൻ ശേഷിക്കുന്ന അപേക്ഷകൾ എത്ര സമയത്തിനുള്ളിൽ തീർപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ?
3252.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂണ്‍ മുതല്‍ മാനന്തവാടി മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കി മാറ്റിയത്;ഈ പദ്ധതിക്കായി ആകെ എത്ര രൂപ ചെലവഴിച്ചു; വ്യക്തമാക്കാമോ;
( ബി )
2016-ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റവന്യൂ വകുപ്പിന് കീഴിലുള്ള മാനന്തവാടി മണ്ഡലത്തിലെ ഏതെല്ലാം ഓഫീസുകളാണ് നവീകരിച്ചത് , ഏതെല്ലാം കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത് ; ഇതിനായി ആകെ എത്ര തുക ചെലവാക്കി എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ; ?
3253.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ പുതുപ്പാടി, നെല്ലിപ്പൊയില്‍, തിരുവമ്പാടി, കൊടിയത്തൂര്‍, നീലേശ്വരം എന്നീ വില്ലേജ് ഓഫീസുകള്‍ ശോച്യാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇവയെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിനും കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
3254.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറിയ തോടുകളും ജല ആഗമന നിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളും അനധികൃതമായി കയ്യേറുകയും നികത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ പെരുവന്‍വയല്‍ പാടശേഖരസമിതി കൃഷി ചെയ്യുന്ന 40 ഏക്കറോളം വരുന്ന നെല്‍വയലിലേക്ക് വെള്ളം എത്തിച്ചേരുന്ന തോട് സ്വകാര്യ വ്യക്തി കയ്യേറി കൈവശസ്ഥലത്തോട് ചേര്‍ത്ത് മതിലുകെട്ടിയതിനാല്‍ കര്‍ഷകര്‍ക്ക് ഈ വര്‍ഷം കൃഷി ചെയ്യാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പാടശേഖര സമിതി സെക്രട്ടറി രേഖാമൂലം നല്‍കിയ പരാതിയില്‍ 3 മാസം കഴിഞ്ഞിട്ടും നടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പരാതിയില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
3255.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിപ്പുറം മറൈന്‍ വാക് ഓപ്പണ്‍ ജിം പദ്ധതിക്ക് റവന്യൂ ഭൂമി അനുവദിച്ചു കിട്ടുന്നതിനായി സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച റവന്യൂ വകുപ്പിലെ 74/എ3/2022 നമ്പര്‍ ഫയലില്‍ എറണാകുളം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ; ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
3256.
ശ്രീ. എം. എം. മണി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. സുമോദ്
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എല്ലാവര്‍ക്കും പട്ടയം വിതരണം ചെയ്യുന്നത് സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് പേപ്പറില്‍ അച്ചടിച്ച പട്ടയങ്ങള്‍ക്ക് പകരം ഇ-പട്ടയങ്ങള്‍ വിതരണം ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഈ തീരുമാനം പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ഭൂമി സംബന്ധമായ രേഖകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള യുണീക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഈ സംവിധാനത്തെ ഉടനെ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ?
3257.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ തോമസ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി തിരികെ പിടിക്കുന്നതിന് സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഹാരിസൺ മലയാളം പ്ലാൻറ്റേഷൻ ഉൾപ്പെടെയുള്ള വിദേശ കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി തിരികെ പിടിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്‌ വ്യക്തമാക്കുമോ;
( സി )
തോട്ടം ഭൂമിയുടെ ഉടമസ്ഥത തിരികെ പിടിക്കുന്നതിനായി സിവിൽ കോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ നിയമോപദേശം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി തിരികെ പിടിച്ച് അർഹതപ്പെട്ട ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3258.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടക്കാലാവധി കഴി‍ഞ്ഞും പാട്ടവ്യവസ്ഥകള്‍ ലംഘിച്ചും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരും തുടര്‍ സര്‍ക്കാരും സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും എത്ര ഹെക്ടര്‍ പാ‍ട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും പാട്ടവ്യവസ്ഥകള്‍ ലംഘിച്ച ഭൂമിയും ഇത്തരത്തില്‍ തിരികെ പിടിച്ചുവെന്ന് വ്യക്തമാക്കുമോ?
3259.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി പുഴയുടെ തീരത്തെ എല്ലാ ആധുനിക കയ്യേറ്റങ്ങളും സര്‍വ്വേ ചെയ്ത് കണ്ടെത്തി ആയത് ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
3260.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യാധീനപ്പെട്ട റവന്യൂ ഭൂമി എത്ര എന്നും അവ സര്‍ക്കാര്‍ അധീനതയില്‍ എത്തിച്ച് മുതല്‍ കൂട്ടാന്‍ എന്തു നടപടികളാണ് കഴിഞ്ഞ സര്‍ക്കാരും തുടര്‍ സര്‍ക്കാരും സ്വീകരിച്ചു വരുന്നത് എന്നും വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ അന്യാധീനപ്പെട്ട എത്ര ഏക്കര്‍ ഭൂമി കഴിഞ്ഞ സര്‍ക്കാര്‍ തിരിച്ചെടുത്തു മുതല്‍കൂട്ടാക്കിയെന്നും ഈ സര്‍ക്കാര്‍ നാളിതുവരെ എത്ര ഏക്കര്‍ ഭൂമി തിരിച്ചെടുത്തുവെന്നും വ്യക്തമാക്കുമോ?
3261.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടഭൂമി ഉള്‍പ്പെടെയുള്ളവയിലെ കയ്യേറ്റങ്ങള്‍ തടയുന്നതിനും കയ്യേറിയ ഭൂമി തിരികെ പിടിക്കുന്നതിനും കഴിഞ്ഞ സര്‍ക്കാരും തുടര്‍ സര്‍ക്കാരും സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും നാളിതുവരെ എത്ര തോട്ടഭൂമി തിരികെ പിടിച്ചുവെന്ന് വ്യക്തമാക്കുമോ?
3262.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ നെയ്യാറ്റിന്‍കര നഗരസഭയിലെയും അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലെയും കോളനികളില്‍ പട്ടയം ലഭിക്കാത്ത എത്ര കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ നഗരസഭ-പഞ്ചായത്ത് പ്രദേശങ്ങളിലായി പട്ടയം നല്‍കേണ്ട കോളനികളുടെ പേര് വിവരം വ്യക്തമാക്കാമോ?
3263.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1964-ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിച്ച ഭൂമിയില്‍ എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കാന്‍ കഴിയുന്നത്; വിശദമാക്കുമോ;
( ബി )
1964-ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
3264.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂൺ മുതൽ റാന്നി മണ്ഡലത്തിൽ പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകളിൽ എത്ര പേർക്ക് പട്ടയം നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ഗ്രാമ പഞ്ചായത്തടിസ്ഥാനത്തിൽ പട്ടിക തിരിച്ച് വിശദാംശം നൽകാമോ;
( ബി )
ശേഷിക്കുന്ന അപേക്ഷകൾ പരിശോധിച്ച് എന്നത്തേയ്ക്ക് പട്ടയം നൽകാനാകുമെന്നും അതിനായി എന്ത് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കാമോ?
3265.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ താലൂക്കിലെ സി2 -644/2022 നമ്പർ ഫയൽ പ്രകാരവും, ഈ താലൂക്കിലെ കിഴക്കുംഭാഗം വില്ലേജ് ഓഫീസിലെ 62/2022 ,തിയതി 19/02/2022 നമ്പർ ഫയൽ പ്രകാരവും പട്ടയം ലഭിക്കുന്നതിനായി ആരുടെയെല്ലാം അപേക്ഷകളാണ് പരിഗണിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടയത്തിനായുള്ള പ്രസ്തുത അപേക്ഷകളുടെ തുടർനടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകർക്ക് പട്ടയം ലഭിക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അത് എന്താണെന്ന് വ്യക്തമാക്കാമോ?
3266.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് വാര്‍ഡിലെ എടത്തിക്കാട് കോളനിയില്‍ നിന്ന് പട്ടയത്തിന് വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ആയതില്‍ എത്ര അപേക്ഷകളിന്മേല്‍ പട്ടയം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
തീര്‍പ്പ് കല്‍പിക്കാത്ത അപേക്ഷകളിന്മേലുള്ള നടപടി ഏതു ഘട്ടത്തിലാണെന്നും ആയതിന്റെ പുരോഗതിയും വെളിപ്പെടുത്തുമോ; പട്ടയം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3267.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ കുമരനെല്ലൂര്‍ വില്ലേജിലെ തെലുങ്കര്‍ കാേളനിയിലെ 41 താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമാേ?
3268.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലയളവ് മുതൽ പൂഞ്ഞാർ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വില്ലേജുകളിൽ നിന്നും പട്ടയത്തിന് വേണ്ടി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്ര അപേക്ഷകളിൽ പട്ടയം അനുവദിച്ചുവെന്നും വില്ലേജ് തിരിച്ച് കണക്കുകൾ അറിയിക്കുമോ;
( ബി )
ആകെ ലഭിച്ച അപേക്ഷകളിൽ നിരസിച്ചവ എത്രയെന്നും ബാക്കിയുള്ള അപേക്ഷകളുടെ നിലവിലെ സ്ഥിതി എന്തെന്നും വില്ലേജ് തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
നിലവിൽ പൂഞ്ഞാർ മണ്ഡലത്തിന്റെ പരിധിയിൽ വിതരണത്തിന് തയ്യാറായ എത്ര പട്ടയങ്ങൾ ഉണ്ടെന്നും പ്രസ്തുത പട്ടയങ്ങൾ എന്നേയ്ക്ക് നൽകാനാകുമെന്നും വില്ലേജ് അടിസ്ഥാനത്തിൽ ഇനം തിരിച്ച് അറിയിക്കുമോ;
( ഡി )
മണ്ഡലത്തിലെ വനമേഖലകളിലുൾപ്പെടുന്ന പ്രദേശങ്ങളിലെ അപേക്ഷകർക്ക് പട്ടയം ലഭ്യമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കുമോ;
( ഇ )
മണ്ഡലത്തിലെ കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളിന്മേൽ തീർപ്പുകൽപ്പിക്കുന്നതിനായി അധിക ജീവനക്കാരെ നിയോഗിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3269.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പേര്‍ക്ക് പട്ടയം വിതരണം ചെയ്തു എന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടയം ലഭ്യമാക്കിയതിന്റെ ജില്ല തിരിച്ചുളള വിശദവിവരങ്ങള്‍ നല്‍കാമോ?
3270.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്രപേര്‍ക്കാണ് പുതിയതായി പട്ടയം അനുവദിച്ചിട്ടുള്ളതെന്ന് താലൂക്കടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഇനി എത്ര അപേക്ഷകളിന്മേലാണ് തീര്‍പ്പ് കല്‍പ്പിക്കാനുളളത് എന്ന് വ്യക്തമാക്കാമോ; പുരോഗതി അറിയിക്കാമോ?
3271.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.വി.അൻവർ
ശ്രീ. എച്ച്. സലാം
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനം കാരണം വിവിധ തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുണ്ടാകുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ദുരന്തങ്ങള്‍ മൂലം ജീവനും സ്വത്തിനുമുണ്ടാക്കുന്ന നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും നടത്തുന്ന ഇടപെടലുകള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ;
( ബി )
അത്യാവശ്യ ഘട്ടത്തില്‍ ദുരന്തങ്ങളെ നേരിടുന്നതിന് യുവാക്കളെ ഉള്‍പ്പെടുത്തിക്കാെണ്ടുള്ള ദ്രുതകര്‍മ്മ സേന രൂപീകരിച്ചിട്ടുണ്ടാേ; വ്യക്തമാക്കാമോ;
( സി )
ദുരന്ത സാഹചര്യത്തില്‍ രക്ഷ നേടുന്നതിനും ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ദുരന്ത നിവാരണ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നുണ്ടാേ; വിശദമാക്കാമോ?
3272.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബർ മാസമുണ്ടായ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ വീട് നഷ്ടപെട്ട എത്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്; എത്ര കുടുംബങ്ങള്‍ക്കാണ് നഷ്ട പരിഹാരം നല്‍കാനുള്ളത് ; വ്യക്തമാക്കുമോ ;
( ബി )
നഷ്ടപരിഹാരം പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് എന്നത്തേക്ക് സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
വസ്തുവകകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും ജീവനോപാധികൾക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ?
3273.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്തനിവാരണ അതോറിറ്റി മുല്ലപ്പെരിയാർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിപ്രകാരം "ഫ്ലഡ് ഫീല്‍ഡ് മാപ്പിംഗ്" നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഏതെല്ലാം സേവനദാതാക്കളുടെ സഹകരണമാണ് ഈ പദ്ധതിക്കായി വിനിയോഗിച്ചത്; വിശദമാക്കാമോ;
( ഡി )
ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
3274.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ ഭവനനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കിയപ്പോള്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുക ചില സാങ്കേതിക കാരണങ്ങളാല്‍ അക്കൗണ്ട് മാറി ക്രഡിറ്റായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല് വില്ലേജിലെ കുനിപ്പാലയില്‍ താമസിക്കുന്ന കുഞ്ഞിമുഹമ്മദ് എന്ന വയോധികന് അനുവദിച്ച 2,50,000/- (രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ) നഷ്ടപരിഹാരത്തുക അക്കൗണ്ട് മാറി ക്രഡിറ്റ് ആയതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മേല്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിനായി സ്ഥലം എം.എല്‍.എ. വകുപ്പ് മന്ത്രിക്ക് വിവിധ സമയങ്ങളിലായി നല്‍കിയ കത്തുകളിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികളും ഫയല്‍നമ്പരുകളടക്കമുള്ള വിവരങ്ങളും അറിയിക്കാമോ; വിഷയം പരിഹരിച്ച് തുക ഗുണഭോക്താവിന് ലഭ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
3275.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ പാറശ്ശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ 2020 മുതല്‍ 2022 വരെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണ്; ആയതിന്റെ വിശദവിവരങ്ങള്‍, ഭരണാനുമതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് കളക്ടറേറ്റില്‍ നിന്നും ഭരണാനുമതി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതികള്‍ക്ക് കളക്ടറേറ്റില്‍ നിന്നും ഭരണാനുമതി നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് പുറമേ തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടിന്റെ ആവശ്യകതയുണ്ടോ; വിവരം അറിയിക്കാമോ; ഇങ്ങനെ റിപ്പോര്‍ട്ട് അയയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( സി )
തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട പാറശാല നിയോജകമണ്ഡലത്തിലെ എത്ര പ്രവൃത്തികള്‍ക്ക് ഇനിയും ഭരണാനുമതി ലഭ്യമാക്കാനുണ്ടെന്നുള്ള വിശദാംശങ്ങള്‍ പാറശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കാമോ; ഭരണാനുമതിക്കായുള്ള എസ്റ്റിമേറ്റ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും കളക്ടറേറ്റില്‍ ലഭിച്ച തീയതി, പ്രവൃത്തിയുടെ പേര്, അടങ്കല്‍ തുക ഉള്‍പ്പെടെ ലഭ്യമാക്കി നല്‍കാമോ?
3276.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാർ പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ മുഴുവൻ ആളുകളേയും മരണപ്പെട്ടതായി കണക്കാക്കി പ്രഖ്യാപിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
ഇല്ലെങ്കിൽ കാണാതായവരിൽ ഇനി എത്ര ആളുകളെ മരണപ്പെട്ടവരായി കണക്കാക്കി പ്രഖ്യാപിക്കുവാനുണ്ട്; വിശദമാക്കാമോ;
( സി )
ഇത്തരത്തിൽ പ്രഖ്യാപനം നടത്തുന്നതിനുള്ള തടസ്സം വ്യക്തമാക്കാമോ;
( ഡി )
മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുഴുവൻ കുടുംബങ്ങൾക്കും നൽകിയിട്ടുണ്ടോ; അറിയിക്കാമോ?
3277.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ വര്‍ക്കല നിയോജകമണ്ഡലത്തില്‍ എം.എല്‍.എ. യുടെ ശിപാര്‍ശ പ്രകാരം അനുവദിച്ച ഫ്ലഡ് പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തിയായെന്നും വിശദമാക്കാമോ;
( ബി )
പ്രവൃത്തികള്‍ പൂർത്തിയാകാനുണ്ടെങ്കിൽ എന്ത് കാരണത്താലാണ് അത് പൂര്‍ത്തിയാകാത്തതെന്ന് വിശദമാക്കാമോ?
3278.
ശ്രീ ഐ ബി സതീഷ്
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. മുരളി പെരുനെല്ലി
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് പ്രാപ്തരാക്കുന്ന തരത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ദുരന്ത നിവാരണ സാക്ഷരതാ യജ്ഞം നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി കര്‍മ്മപരിപാടി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തുടങ്ങുവാന്‍ പദ്ധതിയുണ്ടോ; എങ്കില്‍ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെ; വിശദമാക്കുമോ?
3279.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തട്ടിപ്പുകളും വിവരങ്ങള്‍ മറച്ചുകൊണ്ടുള്ള തിരിമറികളും തടയുന്നതിനായി പ്രത്യേകമായി തണ്ടപ്പേര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ ഭൂമി സംബന്ധമായ ഇടപാടുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും; വിശദമാക്കാമോ;
( ബി )
വസ്തു ഉടമകള്‍ക്ക് റവന്യൂ വകുപ്പിന്റെ റെലിസ് പോര്‍ട്ടലുമായി വസ്തു വിവരങ്ങളും മറ്റ് വിവരങ്ങളും ലിങ്ക് ചെയ്യുന്നതുവഴി ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്; ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3280.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പല സ്ഥലങ്ങളിലും കരഭൂമിയായി മാറ്റപ്പെട്ടതും, 50 വര്‍ഷത്തിലേറെയായി കൃഷി ഇല്ലാതെ നികന്നതോ നികത്തപ്പെട്ടതോ ആയതും ജനവാസ മേഖലയുമായ ഭൂമി ഇപ്പോഴും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതും തന്മൂലം ഭൂ ഉടമകള്‍ക്ക് പ്രയാസം അനുഭവപ്പെടുന്നു എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെടുത്തപ്പെട്ട അത്തരം ഭൂമികള്‍ ആര്‍.ഡി.ഒ/തഹസില്‍ദാര്‍/വില്ലേജ് ഓഫീസര്‍ നേരിട്ട് പരിശോധിച്ച് ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇത്തരത്തില്‍ ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെടുത്തപ്പെട്ട ഭൂമി ഒഴിവാക്കി നല്‍കുന്നതിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് സെറ്റില്‍മെന്‍റ് രജിസ്റ്റര്‍ എന്നു മുതല്‍ നിലവിലുണ്ട്; പ്രസ്തുത രജിസ്റ്ററില്‍ നിലം എന്നു രേഖപ്പെടുത്തപ്പെട്ട ഭൂമി പിന്നീട് കരഭൂമിയായി മാറ്റപ്പെട്ടതിന് ശേഷവും പ്രസ്തുത രജിസ്റ്ററില്‍ നിലം എന്ന് രേഖപ്പെടുത്തപ്പെട്ടതിനാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത്: അറിയിക്കുമോ?
3281.
ശ്രീ വി ജോയി
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതികവിദ്യാധിഷ്ഠിതമായി റവന്യൂ സേവനങ്ങള്‍ ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ഒറ്റ തണ്ടപ്പേര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഈ പദ്ധതി കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ്;
( ബി )
നിലവിലുള്ള വസ്തു ഉടമകള്‍ ഒറ്റ തണ്ടപ്പേര്‍ സമ്പ്രദായത്തിലേക്ക് മാറ്റേണ്ടതുണ്ടോ; എങ്കില്‍ അതിനായുള്ള നടപടിക്രമങ്ങള്‍ അറിയിക്കാമോ;
( സി )
ഭൂമി കൈമാറ്റത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനായി വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; രജിസ്ട്രേഷന്‍ വകുപ്പിലെ സോഫ്റ്റ്‍ വെയറുമായി റെലിസ് ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ പോക്കുവരവ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
3282.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജകമണ്ഡലത്തിലെ മരവട്ടം-കാടാമ്പുഴ 110 കെ.വി.സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിന്റെ കാരണം എന്താണെന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം നടപടികള്‍ അവശേഷിക്കുന്നുണ്ടെന്നും വിശദമാക്കുമോ?
3283.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ൽ കിഫ്ബി പദ്ധതിയിൽ അനുവദിച്ച തിരുവല്ല -മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡിന്റെ സ്ഥലമേറ്റെടുക്കൽ നടപടികൾ വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾ നടന്നു വരുന്ന ഓഫീസുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
3284.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരമന - വെള്ളറട റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ അന്തിമ വിജ്ഞാപനം ആയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നാകുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫണ്ട് ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3285.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ച് ഹെക്ടർ വരെയുള്ള ഭൂമി വാങ്ങലുകൾക്ക് നെഗോഷ്യറ്റഡ് പർച്ചേസ് രീതി അവലംബിക്കുന്നതിന് കെ.എസ്.ഇ.ബി. ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, സർക്കാർ വകുപ്പുകൾ എന്നിവയ്ക്ക് അനുവാദം നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് രൂപം നൽകുന്നതിന് റവന്യൂ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇതിന് ആവശ്യമായ വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ റവന്യൂ (ബി) വകുപ്പ് നൽകിയ നിർദ്ദേശത്തിൽ ലാന്റ് റവന്യൂ വകുപ്പ് മറുപടി നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
3286.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ മിച്ചല്‍ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇതിന്റെ വികസനത്തിനാവശ്യമായ തുടര്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3287.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഗവ. ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി-ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികളില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
കാലതാമസം ഒഴിവാക്കി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3288.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ വില്ലേജിൽ പ്രവർത്തിക്കുന്ന ആനവിരട്ടി ഗവ. എൽ.പി. സ്കൂളിന്റെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറുന്നതിനാൽ സ്കൂളിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഭൂമി അളന്ന് തിട്ടപ്പെടുത്തി വിഷയം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
3289.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കുറുപ്പന്തറ മേല്‍പ്പാല നിര്‍മ്മാണത്തിന് വേണ്ടിയുള്ള 19(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാൻ കാലതാമസം ഉണ്ടാകുന്നുണ്ടോ ; എങ്കിൽ പ്രസ്തുത നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത മേല്‍പ്പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച അടിസ്ഥാന വില നിര്‍ണ്ണയ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കാമോ; ഇല്ലായെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മേല്‍പ്പാലത്തിന്റെ സ്ഥലമെടുപ്പുമൂലം എത്ര നിര്‍മ്മിതികളാണ് നഷ്ടപ്പെടുന്നത് എന്നറിയിക്കാമോ ; എത്ര സെന്റ് സ്ഥലമാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നൽകുമോ;
( ഡി )
കുറുപ്പന്തറ മേല്‍പ്പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പുനരധിവാസ, പുനസ്ഥാപന പാക്കേജ് അംഗീകരിച്ചിട്ടുണ്ടോ; ഇല്ലായെങ്കിൽ ആയതിന് കാലതാമസം ഉണ്ടായതിന്റെ കാരണം വിശദീകരിക്കുമോ;
( ഇ )
കടുത്തുരുത്തി മേല്‍പ്പാലത്തിന്റെ അലൈന്‍മെന്റ് കല്ലുകള്‍ സ്ഥാപിക്കുന്നതിന്റെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ; ആയത് എത്രയും വേഗം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( എഫ് )
കടുത്തുരുത്തി മേല്‍പ്പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം നടപടികളാണ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുള്ളതെന്ന് വിശദമാക്കാമോ?
3290.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി- കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഒള്ളൂർക്കടവ് പാലം നിർമ്മാണത്തിനായി ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരമായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്; വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
പ്രസ്തുത പാലം നിർമ്മാണത്തിനായി ഭൂമി വിട്ടു നൽകിയ എത്ര പേർക്കാണ് നഷ്ടപരിഹാര തുക നൽകാനുള്ളത്; ഈ തുക എപ്പോൾ നൽകാൻ കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ;
( സി )
ഒള്ളൂർ കടവ് പാലത്തിന്റെ ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാരിന്റെ അനുമതിയ്ക്കായി സമർപ്പിച്ച ഫയലിന്മേലുള്ള നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
3291.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ അ‍ഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നതിനായി എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഏറ്റെടുത്ത ഭൂമിയില്‍ എത്ര ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കാമോ;
( സി )
ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യുന്നതിന് നിലവില്‍ സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്; അവ വേഗത്തിലാക്കാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( ഡി )
ഇനി എത്ര ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കാമോ; ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
3292.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ മൊകേരി പഞ്ചായത്തിൽ ടാങ്ക് സ്ഥാപിക്കുന്നതിന് 15 സെന്റ് സ്ഥലം അക്വയർ ചെയ്യാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടും റവന്യൂ വകുപ്പില്‍ നിന്നും അനന്തര നടപടികൾ വൈകുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശം വെളിപ്പെടുത്തുമോ?
3293.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ വല്ലാർപാടം കണ്ടൈനർ റോഡ് റെയിൽ പദ്ധതിക്ക് വേണ്ടി 2008 ൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വേണ്ടി 2008 മാർച്ച് 19 നു ഇറക്കിയ പുനരധിവാസ ഉത്തരവിന്മേൽ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
പുനരധിവാസ ഭൂമികളിൽ റോഡ് , വൈദ്യുതി, കുടിവെള്ളം, ഡ്രയിനേജ്, ഇരുനിലക്കെട്ടിടം പണിയത്തക്ക എ ക്ലാസ് ഭൂമി, എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുവരെ പ്രതിമാസം എത്ര രൂപ വീട്ടു വാടക ഇനത്തിൽ നൽകണമെന്നാണ് ബഹു ഹൈക്കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്; ഈ തുക ഏതു വര്‍ഷം വരെ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് വീതം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി നൽകും എന്ന സർക്കാർ ഉത്തരവ് അനുസരിച്ച് എത്രപേർക്ക് ജോലി നൽകിയിട്ടുണ്ട്; ആർക്കൊക്ക; പേരു വിവരം വെളിപ്പെടുത്തുമോ;
( ഡി )
എറണാകുളം ജില്ലയിലെ ചേരാനല്ലൂർ വില്ലേജിലെ വടുതല പുനരധിവാസ ഭൂമിയിലെ റോഡ് നിർമ്മാണവും വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രയിനേജ് നിർമ്മിക്കലും കളിസ്ഥലത്തിന്റെ പുനരുദ്ധാരണവും എന്നത്തേക്ക് തുടങ്ങി എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കും എന്ന് വ്യക്തമാക്കുമോ?
3294.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഫിഷറീസ് കോളേജ് തുടങ്ങുന്നതിനായി പയ്യന്നൂര്‍ താലൂക്കിലെ കോറോം വില്ലേജില്‍ കണ്ടെത്തിയ റവന്യൂ ഭൂമി യൂണിവേഴ്സിറ്റിക്ക് കൈമാറുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത നടപടികള്‍ നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3295.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1964-ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 01.08.1971 ന് ശേഷമുള്ള സര്‍ക്കാര്‍ ഭൂമിയിലെ പ്രതിഷേധാര്‍ഹമല്ലാത്ത കയ്യേറ്റങ്ങള്‍ക്ക് പതിവിന് അര്‍ഹതയുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മുരിങ്ങൂര്‍ തെക്കുമുറി വില്ലേജിലെ ഓലിയാപ്പുറം വീട്ടില്‍ ശ്രീ. ഒ.എല്‍.ജോസിന്റെ കൈവശമുള്ള ഭൂമി ഗാര്‍ഹികാവശ്യത്തിന് പതിച്ചു നല്‍കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേലുള്ള നടപടികള്‍ വിശദീകരിക്കുമോ;
( സി )
വില്ലേജ് രേഖകള്‍ പ്രകാരം ഇടവഴി പുറമ്പോക്കായി രേഖപ്പെടുത്തിയിട്ടുള്ളതും തദ്ദേശ സ്വയംഭരണ വകുപ്പ് റവന്യൂ വകുപ്പിലേയ്ക്ക് പുനര്‍ നിക്ഷിപ്തമാക്കിയിട്ടുള്ളതും 1994-മുതല്‍ പ്രസ്തുത വ്യക്തിയുടെ കൈവശമുള്ളതുമായ ഭൂമി പതിച്ച് കൊടുക്കുന്നതിന് നിലവിലുള്ള തടസ്സമെന്താണെന്ന് വെളിപ്പെടുത്തുമോ?
3296.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മടിക്കൈ വില്ലേജിൽ പോൾട്രി വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ മോഡേൺ ഹാച്ചറി ആരംഭിക്കുന്നതിന് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3297.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കരുവണ്ണൂരിലെ നി.കെ. ഭൂമി അനുവദിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത നി.കെ. ഭൂമി ഗ്രാമപഞ്ചായത്തിന് വിട്ടു നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാമോ?
3298.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ വകയിൽ അഞ്ഞൂറോളം സ്ഥാപനങ്ങളിൽ നിന്നായി പിരിഞ്ഞു കിട്ടാനുളള 1500 കോടിയോളം രൂപ ഈടാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
പാട്ട വ്യവസ്ഥകൾ ലംഘിച്ചവരിൽ നിന്ന് സ്ഥലം ഏറ്റെടുക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പാട്ടത്തുക കാലാനുസൃതമായി പുതുക്കുന്നതിന് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്നുമുതൽ പുതുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3299.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബറിലെ പ്രകൃതി ദുരന്തത്തിൽ കൊക്കയാർ, പെരുവന്താനം, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിൽ ദുരിതം അനുഭവിച്ചവർക്കു വേണ്ടി സർക്കാർ എന്തൊക്കെ സാഹായങ്ങളാണ് നൽകിയിട്ടുള്ളത്;
( ബി )
ദുരിതത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുവാൻ പദ്ധതിയുണ്ടോ;
( സി )
പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർ നിർമ്മാണത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( ഡി )
പുല്ലകയാറിനെ പൂർവസ്ഥിതിയിലാക്കാൻ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?
3300.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേർ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സംസ്ഥാനം മുഴുവൻ ബാധകമാകുന്ന രീതിയിൽ നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
3301.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറ്റുന്നതിന് എത്ര വില്ലേജ് ഓഫീസുകളെയാണ് തെരെഞ്ഞെടുത്തിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഇവയില്‍ എത്ര വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
എത്ര വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കുവാനുണ്ട്; ഇവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
3302.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂര്‍ വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട്‌ വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തേഞ്ഞിപ്പലം, പള്ളിക്കല്‍, ചേലേബ്ര എന്നീ വില്ലജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിനുള്ള ഫണ്ട് അനവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
റവന്യു വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിഷന്‍ ആന്റ്‌ മിഷന്‍ 2021-26 പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ നടപ്പാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3303.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കങ്ങഴ വില്ലേജ് ഓഫീസ് കെട്ടിടം കാലപ്പഴക്കത്താല്‍ ബലക്ഷയമായിട്ടുള്ള കാര്യം പരിശോധിക്കുമോ;
( ബി )
ചോര്‍ച്ചയും വിള്ളലും മൂലം അപകടാവസ്ഥയിലായ കെട്ടിടം സുരക്ഷാഭീഷണിയുണ്ടാക്കുന്ന സാഹചര്യം കണക്കിലെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തര അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3304.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളെയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
3305.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ അരുക്കുറ്റി വില്ലേജ് ഓഫീസ് ജീര്‍ണ്ണാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ആയത് പൂര്‍ത്തിയായിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ?
3306.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി വില്ലേജ് ഓഫീസിനുവേണ്ടിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴി‍യുമെന്ന് വ്യക്തമാക്കുമോ?
3307.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനിൽ സബ് രജിസ്ട്രാര്‍ ഓഫീസ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്നത് മൂലം ജനങ്ങള്‍ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്ലാനില്‍ സബ് രജിസ്ട്രാര്‍ ഓഫീസും ട്രഷറിയും താഴെ നിലയിലാണ് വിഭാവനം ചെയ്തിരുന്നതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
നിര്‍മ്മാണ സമയത്ത് അംഗീകരിച്ച പ്ലാനിന് വിരുദ്ധമായി നടത്തിയ ക്രമീകരണങ്ങള്‍ റദ്ദാക്കി സബ് രജിസ്ട്രാര്‍ ഓഫീസ് താഴെ നിലയിലേക്ക് കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കാമോ?
3308.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥരുടെയും ആവശ്യമായ സൗകര്യങ്ങളുടെയും കുറവ് പല വില്ലജ് ഓഫീസുകളുടെയും പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3309.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ റവന്യൂ വകുപ്പിൽ നിലവിൽ എത്ര ഒഴിവുകളാണ് ഉള്ളതെന്നും ഏതെല്ലാം ഒഴിവുകളാണെന്നും താലൂക്ക് തിരിച്ച് വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകൾ ഉടൻ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3310.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ വകുപ്പിൽ നിലവിൽ എത്ര തഹസീൽദാർ/സീനിയർ സൂപ്രണ്ട് തസ്തികകൾ ഒഴിവുണ്ട്;
( ബി )
ആയതിൽ കഴിഞ്ഞ രണ്ട് മാസമായി ഒഴിഞ്ഞു കിടക്കുന്ന എത്ര തസ്തികകളുണ്ട്; സർക്കാരിന്റെ നയപരിപാടികൾ താഴെ തട്ടിൽ നടപ്പിലാക്കുന്ന പ്രധാന ഉദ്യോഗസ്ഥരായ തഹസീൽദാർമാരുടെ തസ്തികകൾ ഒഴിച്ചിടുവാൻ കാരണമെന്താണെന്ന് അറിയിക്കുമോ;
( സി )
ഒഴിവുകൾ നികത്തുവാൻ സത്വര നടപടികൾ സ്വീകരിക്കുമോ?
3311.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ താലൂക്കിലെ കിഴക്കുംഭാഗം വില്ലേജിലെ സർവ്വേ നമ്പർ 59 ബ്ലോക്ക് 29-ലെ 2.234 ഹെക്ടർ ഭൂമിയുടെയും ഭൂമിയിൽ ഉൾപ്പെട്ട വലിയ തമ്പുരാൻ കോവിലകത്തിന്റെയും റവന്യൂ രേഖകൾ പ്രകാരമുള്ള ഉടമകൾ നിലവിൽ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയുടെ നിലവിലെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന സ്കെച്ച് അനുബന്ധമായി ലഭ്യമാക്കാമോ?
3312.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കൂട്ടിയിട്ട പൊതുമരാമത്ത് വകുപ്പിന്റെ മെറ്റലുകൾ നീക്കം ചെയ്യുന്നതിനായി ഗ്രാമ പഞ്ചായത്ത് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
പുറമ്പോക്ക് ഭൂമിയിൽ നിന്നും മെറ്റൽ നീക്കം ചെയ്യുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3313.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതപ്പുഴയിലെ ഏതെങ്കിലും കടവില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മണല്‍ എടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനധികൃതമായി മണല്‍ എടുത്തവര്‍ക്കെതിരെ എത്ര കേസുകള്‍ നിലവിലുണ്ട്; വിശദമാക്കാമോ?
3314.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂര്‍ എറണാകുളം റോഡിലെ അപകട വളവുകള്‍ നിവര്‍ത്തുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സ്ഥലമെടുപ്പ് സംബന്ധിച്ച അനുമതി ഉത്തരവ് ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസല്‍ അര്‍ത്ഥനാധികാരി പൊതുമരാമത്ത് വകുപ്പ് മുഖേന ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലായെങ്കില്‍ കാരണം വിശദീകരിക്കാമോ;
( സി )
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അലൈന്‍മെന്റ് പൂർത്തിയായിട്ടുണ്ടോ; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഭൂമിയേറ്റടുക്കല്‍ എന്ന് പൂര്‍ത്തീയാകും; ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്; ഇവ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?
3315.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് സ്ഥലം കൈമാറ്റം ചെയ്യുന്നതിനായി റവന്യൂ വകുപ്പ് (റവ. എം.2/6/2021) സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത സ്ഥലം കൈമാറ്റം അടിയന്തരമായി നടപ്പിലാക്കുമോ; വിശദമാക്കുമോ?
3316.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ മാറാടി പഞ്ചായത്തിൽ മണ്ണ് മാഫിയയുടെ അനധികൃത പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത ആദിവാസി വിദ്യാർത്ഥിനിയെ പ്രസ്തുത സംഘം മർദ്ദിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തിലെ കുറ്റക്കാരെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ണെടുപ്പിനെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
ഇത്രയും വ്യാപകമായ രീതിയില്‍ അനധികൃത മണ്ണെടുപ്പ് നടത്തിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ; നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയത് അറിയിക്കുമോ?
3317.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
റിലീഫ് പോര്‍ട്ടല്‍ വഴി പ്രസ്തുത ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ആലത്തൂര്‍ മണ്ഡലത്തില്‍ എത്രപേര്‍ക്കാണ് മേല്‍പ്പറഞ്ഞ ധനസഹായം ലഭിച്ചതെന്ന് അറിയിക്കാമോ?
3318.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ നൂറനാട് സ്ഥാപിക്കുന്ന പി. കൃഷ്ണപിള്ള സാംസ്കാരിക സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലിൽ റവന്യൂ വകുപ്പ് ( റവന്യൂ എം2/30/2021) സ്വീകരിച്ച നടപടി വിശദമാക്കുമോ; പ്രസ്തുത അനുമതി അടിയന്തരമായി ലഭ്യമാക്കുമോ?
3319.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍.ഡി.ഒ.കോടതികളിൽ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിന്റെ നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
തിരുവനന്തപുരം ആര്‍.ഡി.ഒ.കോടതിയിൽ സൂക്ഷിച്ചിരുന്ന എത്ര പവൻ സ്വർണ്ണമാണ് കവർച്ച ചെയ്തതെന്ന് വ്യക്തമാക്കുമോ; എത്ര കേസുകളുമായി ബന്ധപ്പെട്ട സ്വര്‍ണ്ണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഇക്കാര്യത്തിൽ കുറ്റവാളികൾക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
സ്വർണ്ണം മോഷണം നടത്തിയ ശേഷം മുക്കുപണ്ടം തിരികെ ലോക്കറിൽ സൂക്ഷിച്ചത് സംഘടിത കുറ്റകൃത്യം നടന്നു എന്നതിന്റെ തെളിവായതിനാൽ ഇക്കാര്യത്തിൽ വകുപ്പ് തലത്തിൽ സമഗ്ര അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3320.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ വച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ അർഹതയുണ്ടോ;
( ബി )
ഇത്തരത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3321.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള അമ്പതിനായിരം രൂപയുടെ ധനസഹായത്തിന് അപേക്ഷിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ നല്‍കാമോ;
( ബി )
മലപ്പുറം ജില്ലയില്‍ പ്രസ്തുത ധനസഹായത്തിന് അപേക്ഷിച്ചവരുടെ എണ്ണം വ്യക്തമാക്കാമോ; ഇതിൽ എത്ര പേർക്ക് സഹായം നൽകി; വിശദാംശം നല്‍കുമോ;
( സി )
കോവിഡ് ബാധിച്ച്‌ മരണപ്പെട്ട മുൻഗണന വിഭാഗത്തിൽപ്പെട്ട കുടുംബനാഥന്മാരുടെ ആശ്രിതർക്ക് മൂന്ന് വർഷത്തേക്ക് പ്രതിമാസം അയ്യായിരം രൂപ ധനസഹായം നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിക്ക് അപേക്ഷിച്ച ആർക്കും ധനസഹായം നൽകിയിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ധനസഹായം നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
3322.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിയുടെ കണക്ക് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ ഭൂമി വിതരണം ചെയ്തു; ഇതിനായി സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ വിതരണം ചെയ്യുന്ന ഭൂമിയുടെ 50 ശതമാനം പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭൂമിയുടെ കണക്ക് വിശദമാക്കാമോ?
3323.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ റവന്യൂ ഡിവിഷൻ ഓഫീസുകളിൽ വൈകി രജിസ്റ്റർ ചെയ്യുന്ന ജനന- മരണ അപേക്ഷകൾ സമയ ബന്ധിതമായി ഹിയറിംഗ് നടത്തി അനുമതി നൽകാത്തതുമൂലം കെട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
ജില്ലയിലെ പെരിന്തൽമണ്ണ,തിരൂർ ആർ .ഡി ഓഫീസുകളിൽ എന്ന് വരെ കിട്ടിയ അപേക്ഷകളാണ് തീർപ്പു കല്പിച്ചിട്ടുള്ളത് ; ഇനി എത്ര അപേക്ഷകൾ തീർപ്പാക്കാൻ ഉണ്ട് ;വില്ലേജ് തല കണക്കുകൾ നൽകുമോ ;
( സി )
പ്രസ്തുത ഓഫീസുകളിൽ വിവരം അന്വേഷിച്ച് എത്തുന്നവര്‍ക്ക് ജീവനക്കാരിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് വകുപ്പ് തലത്തിൽ വിശദമായ അന്ന്വേഷണം നടത്തുമോ ;
( ഡി )
തീർപ്പുകല്പിക്കാനുള്ള അപേക്ഷകൾ എന്നത്തേക്ക് ഹിയറിംഗ് നടത്തി തീർപ്പാക്കാൻ സാധിക്കും; ഇതിനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമോ?
3324.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ താലൂക്ക് പരിധിയിൽ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ 2022 മെയ്‌, ജൂൺ മാസക്കാലംകൊണ്ട് എത്ര അപേക്ഷകളിന്മേൽ തീർപ്പ് കൽപ്പിച്ചുവെന്ന് വിശദമാക്കുമോ?
3325.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട് പോയ ഭൂമി ഉള്‍പ്പെടെയുള്ള തരംമാറ്റലിന് ഏറെ കാലതാമസം നേരിടുന്നതുകൊണ്ട് ലൈഫ് പദ്ധതിയില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ വീട് നിര്‍മ്മാണത്തിന് തടസ്സം നേരിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം നടപടി എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് പൊതു നടപടിക്രമം പുറത്തിറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( സി )
ഈ ആവശ്യത്തിനായി പുതിയ താല്കാലിക തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; അപേക്ഷകള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3326.
ശ്രീ . സണ്ണി ജോസഫ്
ശ്രീമതി.ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഡേറ്റാ ബാങ്ക് തയ്യാറാക്കിയപ്പോൾ തെറ്റുകൾ സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ തെറ്റായി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റിയെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഭൂമി തെറ്റായി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് നിർണ്ണയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം തെറ്റായി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി വേഗത്തിൽ തരം മാറ്റി കിട്ടുന്നതിന് ഭൂമി തരം മാറ്റത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുമോ; വിശദാംശം നൽകുമോ?
3327.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനും കൂടുതൽ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും തോട്ടങ്ങളിലെ നിശ്ചിത ഭൂമി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇക്കാര്യങ്ങളില്‍ സംരംഭകർക്ക് ഭൂമി വിട്ടുകിട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3328.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരനും ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരും സഹകരണബാങ്ക് ഡയറക്ടറും അടങ്ങുന്ന സംഘം പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പറയപ്പെടുന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതുമൂലം പ്രതികൾക്കെതിരെ നടപടി എടുക്കാനാകാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
രണ്ട് വർഷങ്ങൾക്ക് മുൻപ് ലാൻഡ് റവന്യൂ കമ്മീഷണർ ആയിരുന്ന കൗശികൻ ഐ.എ.എസ്. നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ്; റിപ്പോർട്ടിൽ ആരെയൊക്കെയാണ് കുറ്റവാളികളായി കണ്ടെത്തിയിരുന്നത്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ട് ലാൻഡ് റവന്യൂ കമ്മീഷണർ കളക്ടറേറ്റിലേക്കും ജില്ലാ ഭരണകൂടം സർക്കാരിലേക്കും കത്തുകൾ അയക്കുകയുണ്ടായോ; വ്യക്തമാക്കാമോ;
( ഡി )
റിപ്പോർട്ട് സമർപ്പിക്കുന്നതിലെ കാലതാമസം മൂലം കേസിനാസ്പദമായ പല തെളിവുകളും രേഖകളും നഷ്ടമാകുന്ന സാഹചര്യം നിലവിലുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കിൽ കൂടുതൽ തെളിവുകളും രേഖകളും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
3329.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിന്റെ നവീകരണത്തിന്റെ ഭാഗമായി അതിര്‍ത്തി നിര്‍ണ്ണയിച്ച് കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ക്കായി 04.06.2019-ല്‍ 6,70,000/- രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയെങ്കിലും പ്രസ്തുത സര്‍വ്വേ ജോലികള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തോടിന്റെ എത്ര കിലോമീറ്റര്‍ ദൂരം സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ഇനിയെത്ര കിലോമീറ്റര്‍ സര്‍വ്വേ പൂര്‍ത്തീകരിക്കാനുണ്ട്; പ്രസ്തുത ജോലികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കാമോ?
3330.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ബാലാതിരുത്തിക്ക് ചുറ്റുമുള്ള കമ്മ്യൂണിറ്റി റിസര്‍വ്വ് പ്രദേശം അളന്ന് തിട്ടപ്പെടുത്താത്തത് കാരണം പട്ടയം ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കമ്മ്യൂണിറ്റി റിസര്‍വ്വായി പ്രദേശത്തെ പ്രഖ്യാപിക്കുന്ന സമയത്ത് ജോലിയില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അലംഭാവമാണോ പട്ടയം ലഭിക്കാത്തതിന് കാരണമെന്ന് വ്യക്തമാക്കാമോ;
( സി )
ബാലാതിരുത്തിക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി റിസര്‍വ്വായി മാറ്റുന്നതിന് ജനങ്ങള്‍ താമസിക്കുന്നതും കൃഷി ചെയ്യുന്നതും പാരമ്പര്യമായി അനുഭവിച്ചു വരുന്നതുമായ ഭൂമി ഒഴിവാക്കി അളന്ന് തിട്ടപ്പെടുത്തുകയും ഒഴിവാക്കിയവരുടെ ഭൂമിക്ക് പട്ടയം ലഭിക്കുവാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3331.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ വാമനപുരം വില്ലേജില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് റീസര്‍വ്വേ കഴിഞ്ഞെങ്കിലും ആയതിന്മേൽ ഇതുവരെയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത വില്ലേജില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നടത്താന്‍ ആലോചനയുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ എവിടെയെല്ലാമാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എന്തെല്ലാമാണ് ഇതിന്റെ നേട്ടങ്ങളെന്നും വിശദമാക്കാമോ?
3332.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമഗ്രമായി നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട സര്‍വ്വേ, റീസര്‍വ്വേ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;
( സി )
സര്‍വ്വേ, റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴി‍യുമെന്ന് വ്യക്തമാക്കുമോ?
3333.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി സെന്ററിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നവീകരണത്തിനുമായി 2019-ൽ ഭരണാനുമതി ലഭ്യമാക്കിയെങ്കിലും പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കാത്തതിനാല്‍ പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാനായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ വെെകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
വളരെയേറെ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന പാവറട്ടി സെന്ററിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3334.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി പോക്കുവരവ് സംബന്ധമായി വിവിധ കാരണങ്ങളാല്‍ കെട്ടിക്കിടക്കുന്ന അപേക്ഷകൾ എത്രയെന്ന് അറിയിക്കുമോ;
( ബി )
പോക്കുവരവിനായി ലഭിക്കുന്ന അപേക്ഷകൾ ഏതെല്ലാം വകുപ്പുകള്‍ കാണണമെന്നും ഇവ എത്ര ദിവസം കൊണ്ടാണ് തീര്‍പ്പാക്കേണ്ടത് എന്നും വ്യക്തമാക്കുമോ;
( സി )
മാറനല്ലൂര്‍ വില്ലേജ് ഓഫീസിലെ റീ സര്‍വ്വെ 35/03 ല്‍ പെട്ട ഭൂമിയുടെ പോക്കുവരവിനായി കാട്ടാക്കട താലൂക്ക് ഓഫീസിലെ കെ1/18802/18 നമ്പര്‍ ഫയലിൽ അപേക്ഷ എന്നാണ് ലഭിച്ചതെന്നും പോക്കുവരവിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ?
3335.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ വസ്തുവിന്റെ തരം മാറ്റുന്നതിനുള്ള അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
ഇപ്രകാരമുള്ള അപേക്ഷകളിൽ എത്ര കാലയളവിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് നിഷ്കർഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3336.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ റീ-സര്‍വ്വേ പദ്ധതിയുടെ പുരാേഗതി വിശദമാക്കാമാേ;
( ബി )
പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമാേ;
( സി )
പദ്ധതി പൂര്‍ത്തിയാകുമ്പാേള്‍ ഭൂവുടമകള്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ വിശദമാക്കാമാേ?
3337.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ എത്ര വില്ലേജുകളില്‍ നിലവില്‍ റീസര്‍വ്വേ നടപടികൾ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇനി എത്ര വില്ലേജുകളില്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കാമോ?
3338.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീസർവ്വേ നടപടികൾ പൂർത്തീകരിച്ച വില്ലേജുകളിൽ റീസർവ്വേ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വിസ്തീർണ്ണ പ്രകാരം ഭൂമി പോക്കുവരവ് ചെയ്ത് നികുതി ഒടുക്കുന്നതിന് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റീസർവ്വേ നടപടികൾ പൂർത്തീകരിച്ച വില്ലേജുകളിൽ ഭൂമി പോക്കുവരവ് ചെയ്ത് നൽകുന്നതിന് എന്തെങ്കിലും നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
റീസർവ്വേ പൂർത്തീകരിച്ച സ്ഥലങ്ങളിൽ റീസർവ്വേ പ്രകാരമുള്ള വിസ്തീർണ്ണം അനുസരിച്ച് അടിസ്ഥാന രേഖകൾ തയ്യാറാക്കി ഭൂനികുതി സ്വീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3339.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ അൺസർവ്വേ ഭൂമി സർവ്വേ ചെയ്ത് തിട്ടപ്പെടുത്തുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇത്തരത്തിലുള്ള അൺ സർവ്വേ ഭൂമിയും സർക്കാർ പുറമ്പോക്ക് ഭൂമിയും പൊതു ആവശ്യത്തിന് നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടോ; ആയതിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
3340.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവ്വേ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ നടപടികൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
എത്ര വർഷം കൊണ്ട് റീസർവ്വേ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും അറിയിക്കാമോ;
( സി )
കൊടുങ്ങല്ലൂർ, ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത് ഏതൊക്കെ വില്ലേജുകളിലാണെന്നും എപ്പോൾ ആരംഭിക്കുമെന്നും അറിയിക്കാമോ?
3341.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് താലൂക്കില്‍ കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിനായി ജോയിന്റ് വെരിഫിക്കേഷന്‍ നടത്തുന്നതിനു എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച എത്ര അപേക്ഷകളുണ്ട്;
( ബി )
ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചതില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത താലൂക്കില്‍ കൈവശഭൂമിയില്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി പട്ടയം കൊടുക്കുന്നതിനു തടസമുണ്ടോ എന്ന് വിശദമാക്കാമോ; പട്ടയ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ?
3342.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ സർവ്വേയും ഭൂരേഖയും വകുപ്പിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് തസ്തിക തിരിച്ചു അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ പി.എസ്.സി.ക്കു റിപ്പോർട്ട് ചെയ്യേണ്ടവയും സ്ഥാനക്കയറ്റം വഴി നിയമനം നടത്തേണ്ടവയും ഏതൊക്കെ എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
3343.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപരിഷ്ക്കരണ നിയമത്തിലെ 83-ാം വകുപ്പ് വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പരിധിയില്‍ കവിഞ്ഞ് ആര്‍ജ്ജിച്ച ഭൂമിയുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട ഫാറത്തില്‍ അറിയിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേര്‍ കഴിഞ്ഞ 5 വര്‍ഷം ഇതു സംബന്ധിച്ചുള്ള സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം എത്ര ഏക്കര്‍ ഭൂമി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തു എന്ന് വ്യക്തമാക്കാമോ;
( സി )
സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യുന്നതിനു വീഴ്ച വരുത്തിയതു കാരണം സ്വമേധയായി കേസെടുത്ത് ഭൂപരിധി നിര്‍ണ്ണയിച്ച് മിച്ചഭൂമി കണ്ടെത്തിയ എത്ര കേസുകള്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിയെന്നും അതനുസരിച്ച് എത്ര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നും വ്യക്തമാക്കാമോ?
3344.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൃഹശ്രീ ഭവന പദ്ധതി തുടരുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏത് വിഭാഗം ജനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതെന്ന് വ്യക്തമാക്കാമോ?
3345.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലരാമപുരം ഹൗസിംഗ്ബോര്‍ഡില്‍ നിന്നും NTA/60/95 പ്രകാരം ലോണ്‍ എടുത്ത വ്യക്തിയുടെ പ്രമാണം ബോര്‍ഡ് ഓഫീസില്‍ നിന്നും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭവന വായ്പ അടച്ചു പൂര്‍ത്തീകരിച്ച എത്ര പേര്‍ക്കാണ് പ്രമാണം തിരികെ നല്‍കാന്‍ ഉള്ളത്; വിശദമാക്കാമോ;
( സി )
ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ നിന്നും പ്രമാണം നഷ്ടപ്പെട്ടവര്‍ക്കു പ്രമാണം തിരികെ നല്‍കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പ്രമാണം നഷ്ടപ്പെടുത്തിയതിന് ആരുടെ പേരിലാണ് നടപടി സ്വീകരിക്കേണ്ടതെന്ന് വിശദമാക്കാമോ?
3346.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൃഹശ്രീ പദ്ധതി കെയര്‍ ഹോം പദ്ധതിയുമായി സമന്വയിപ്പിച്ചാല്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് സഹായകമാകുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഗൃഹശ്രീ പദ്ധതിയുടെ വ്യവസ്ഥകള്‍ എന്തെല്ലാമാണ്; ഈ പദ്ധതിയില്‍ വീടിന് അപേക്ഷിക്കുന്നതിന്റെ നടപടിക്രമം എന്താണ്;
( സി )
ഗൃഹശ്രീ പദ്ധതിയില്‍ വീടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമസഭകള്‍ക്കോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ പങ്കില്ലെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഗൃഹശ്രീ വീട് നിര്‍മ്മാണത്തിന് എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്; ഇത് പ്രകാരം എത്ര വീടുകള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്; വിശദാംശം നല്‍കാമോ?
3347.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിട്ട പ്രളയദുരന്തങ്ങളുടെയും മറ്റു പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതിയിലുള്ള ഭവന നയം ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിനായി സംസ്ഥാനത്തെ ഭവന നിർമ്മാണ മേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്ന രീതിയിൽ നയപരിപാടി ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ?
3348.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിനനുസരിച്ച് പാര്‍പ്പിട നയം പരിഷ്കരിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തോട്ടം മേഖലയിലും മറ്റ് ശോചനീയ സാഹചര്യങ്ങളിലും ജീവിക്കുന്നവര്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കെട്ടിട നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ രാജ്യത്തെ ആദ്യ സംരംഭമെന്ന നിലയില്‍ ദേശീയ ഭവന പാര്‍ക്ക് തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3349.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനനിർമ്മാണ ബോർഡിൽ കരാർ വ്യവസ്ഥയിലും ദിവസവേതനാടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ വിവരം ഓഫിസ് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
ഇവർ എത്രവർഷമായി ജോലിയിൽ തുടരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
ഇവർക്ക് ലഭിക്കുന്ന വേതനം തുച്ഛമാണെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
മറ്റ് ജോലിക്ക് അപേക്ഷിക്കാൻ പ്രായപരിധി കഴിഞ്ഞ ലിഫ്റ്റ് ഓപ്പറേറ്റർമാരെ സ്ഥിരപ്പെടുത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ജോലിയിൽ പത്ത് വർഷം തികയുകയും നാൽപത് വയസ് പൂർത്തിയായവരെയും സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.