UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3439.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരേ സമയം, ഒന്നിലധികം ബിരുദങ്ങളോ ബിരുദാനന്തര ബിരുദങ്ങളോ ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമാണോ; എങ്കില്‍ അങ്ങനെ ചെയ്യുന്ന ബിരുദങ്ങള്‍ക്ക് സാധുത ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?
3440.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് ടു പരീക്ഷയിൽ കൂടുതൽ എ പ്ലസ് നേടിയ മലപ്പുറം ജില്ലയിൽ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവാണെന്നത് പരിശോധിച്ചിട്ടുണ്ടോ?
3441.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
വിദ്യാഭ്യാസ മേഖലയിലെ സമഗ്രമാറ്റം ഉറപ്പു വരുത്തുവാനായി ഓരോ സര്‍വകലാശാലയിലും പരിഗണനയിലുള്ള പുതുതലമുറ കോഴ്സുകള്‍, ഫ്യൂച്ചര്‍ സ്റ്റഡീസ് പഠന കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
3442.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. സുമോദ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ എൻറോൾമെന്റ് നിരക്ക് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടോ; സംസ്ഥാനത്തെയും ദേശീയ തലത്തിലെയും എൻറോൾമെന്റ് നിരക്ക് നിലവിൽ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള കോളേജുകളിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നതു കൂടാതെ നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാവുന്ന തരത്തിൽ ഉച്ചകഴിഞ്ഞ് അധിക ബാച്ച് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര സീറ്റ് വർദ്ധിപ്പിച്ചു;
( സി )
ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ?
3443.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ലെ പ്ലസ് ടു പരീക്ഷ പാസ്സായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് പഠനത്തിന് അവസരമൊരുക്കുന്നതിനായി ഗവണ്‍മെന്റ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ സീറ്റുകളും കോഴ്സുകളും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3444.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാലകള്‍ നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷകളും അവയുടെ റിസൾട്ടും ഒരേ സമയക്രമത്തില്‍ പ്രസിദ്ധീകരിക്കാത്തതുമൂലം മറ്റ് സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ ഉപരി പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം വരെയുള്ള സമയം നഷ്ടമാകുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകളുടെ റിസള്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന സമയം ഇവിടെയും റിസള്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനും കുട്ടികളുടെ ഉപരിപഠന സാധ്യകള്‍ക്ക് വിഘാതമാകാതിരിക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3445.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗവണ്‍മെന്റ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
3446.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക ശേഷിയില്ലാത്ത സമർത്ഥരായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പഠനം നടത്തുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്ന പദ്ധതികൾ സംബന്ധിച്ച വിശദാംശം നൽകുമോ;
( ബി )
ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവിലെ സർക്കാരിന്റെയും മുൻസർക്കാരിന്റെയും കാലയളവുകളിൽ പുതിയതായി നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്നും നിർത്തലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ ആനുകൂല്യങ്ങൾ മുൻ സാമ്പത്തിക വർഷത്തിലും നടപ്പ് സാമ്പത്തിക വർഷത്തിലുമായി എത്ര വീതം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3447.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും സോളാര്‍ മേല്‍ക്കൂര സ്ഥാപിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ കോളേജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ പച്ചക്കറി/പുഷ്പകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഹരിത കാമ്പസ് പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ച് വരുന്നു; വിശദമാക്കാമോ?
3448.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റൂസ ഫണ്ടില്‍നിന്നും തുക അനുവദിച്ച കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ് ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മ്മാണം നിലയ്ക്കാനിടയായ സാഹചര്യം വിശദമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി പുനരാരംഭിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി എന്നത്തേക്ക്‌ പുനരാരംഭിക്കുവാൻ കഴിയുമെന്ന് വിശദമാക്കുമോ?
3449.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ?
3450.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജക മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളേജായ പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നിലവിലുള്ള കോഴ്സുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിരുന്നോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളേജില്‍ നാക് പിയര്‍ ടീമിന്റെ പരിശോധന നടന്നിരുന്നോയെന്നും പരിശോധനയുടെ അടിസ്ഥാനത്തിൽ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും ശിപാര്‍ശകള്‍ നൽകിയിരുന്നോയെന്നും വിശദമാക്കുമോ;
( ഡി )
പ്രസ്തുത ശിപാര്‍ശകളിന്മേല്‍‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
3451.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അവശേഷിക്കുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിയ്ക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
3452.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിലവിൽ എന്തെല്ലാം കോഴ്സുകൾ ആണ് ഉള്ളത്;
( ബി )
ഇവിടെ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
ഉണ്ടെങ്കിൽ ഏത് അധ്യയന വർഷം ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്?
3453.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മലയോര കുടിയേറ്റ മേഖലകളിലെ പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിൽ പുതിയ ഡിഗ്രി, പി.ജി കോഴ്സുകള്‍ ആരംഭിക്കുവാൻ നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
കോളേജിയേറ്റ് ഡയറക്ടറില്‍നിന്നും പ്രസ്തുത കോഴ്സുകള്‍ ആരംഭിക്കുവാനായി ശിപാര്‍ശകള്‍ ലഭിച്ചിട്ടും ആയത് അനുവദിക്കുവാൻ വൈകുന്നത്തിന്റെ കാരണം വ്യക്തമാക്കുമോ?
3454.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് മാധവകവി മെമ്മാേറിയല്‍ കാേളേജിനായി കിഫ്ബി വഴി നടപ്പിലാക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടാേ; ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തിയാക്കാനാകും; ആയതിന്റെ അടങ്കല്‍ തുക എത്രയാണ്; നിര്‍മ്മാണ ചുമതലയും, നിര്‍വ്വഹണവും ആര്‍ക്കാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
3455.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പെരിങ്ങോം ഗവൺമെന്റ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ടിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുവാൻ കഴിയാത്ത സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ അതിനുള്ള കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
3456.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ ഗവണ്‍മെന്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജില്‍ നിലവിലുള്ള കോഴ്സുകൾ ഏതെല്ലാമാണെന്ന്‌ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ, അവിടെ പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്ന ആവശ്യം വകുപ്പ് പരിഗണിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
3457.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മടിക്കൈ ഐ.എച്ച്.ആര്‍.ഡി കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ വിശദാംശം നൽകുമോ?
3458.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.ജി സർവ്വകലാശാലയുടെ കീഴിലുള്ള തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് തസ്തികയിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ച് വരുന്ന ജീവനക്കാർ തങ്ങളെ സ്ഥിരപ്പെടുത്തുന്നതിനായി സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
3459.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് നിലവിൽ പ്രവര്‍ത്തിക്കുന്നത് സ്‌കൂള്‍ കോമ്പൗണ്ടിലാണെന്നും, പ്രസ്തുത കോളേജിന് എം.ജി സർവ്വകലാശാലയുടെ അഫിലിയേഷന്‍ തുടരുന്നതിന് സാഹചര്യമില്ലായെന്നുമുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളേജ് സ്‌കൂള്‍ കോമ്പൗണ്ടിൽതന്നെ നിലനിര്‍ത്താനാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് എം.എല്‍.എ.മാരുമായി മന്ത്രിതലത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങൾ വ്യക്തമാക്കുമോ;
( സി )
കാഞ്ഞിരപ്പള്ളി പേട്ട ഗവ. സ്‌കൂളിന്റെ കോമ്പൗണ്ടിൽ തന്നെ പ്രസ്തുത കോളേജ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ഉൾപ്പെടുത്തി യോഗം വിളിക്കുന്നതിനും, എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്നും തുക അനുവദിച്ച് കെട്ടിടം പണിയുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ടും നല്‍കിയ കത്തുകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3460.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെങ്കിലും സ്ഥാപനങ്ങൾ സ്വകാര്യ സർവ്വകലാശാലകളായി പ്രവർത്തിക്കുവാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ സർവ്വകലാശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന നയം രൂപീകരിക്കുവാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
മെരിറ്റും സംവരണവും സാമൂഹ്യനീതിയും ഉറപ്പാക്കി സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ടോ എന്നു വ്യക്തമാക്കുമോ?
3461.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക കേന്ദ്രത്തിന് രൂപം കൊടുത്തിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഇത് എത്രത്തോളം സഹായകമാണ്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നാഷണല്‍ അസസ്സ്മെന്‍റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
3462.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന നടപ്പിലാക്കിയ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിനായി ലഭിച്ച അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫെലോഷിപ്പിനായി ലഭിച്ച അപേക്ഷകരില്‍ നിന്ന് ലഭ്യമായ പഠന വിഷയം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നോ; വിശദ വിവരം ലഭ്യമാക്കാമോ;
( സി )
പഠന വിഷയങ്ങള്‍ എന്തുകൊണ്ടാണ് വിഷയം നിരസിച്ചതെന്ന് അപേക്ഷകരെ അറിയിച്ചിട്ടുണ്ടോ; ഇല്ലായെങ്കില്‍ നിരസിച്ച കാരണം കൂടി അപേക്ഷകരെ അറിയിക്കാന്‍ നടപടി സ്വീകരിക്കുമോ?
3463.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകള്‍, ഏജന്‍സികള്‍ എന്നിവ മുഖാന്തിരവും നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശവും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( സി )
2016 മുതല്‍ 2022 വരെയുള്ള ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുള്ളതും ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകള്‍, ഏജന്‍സികള്‍ എന്നിവ മുഖാന്തിരവും നടപ്പിലാക്കേണ്ടതുമായ പ്രസ്തുത മണ്ഡലത്തിലെ പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
3464.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി ഉന്നതവിദ്യാഭ്യാസ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങള്‍ക്കായി എത്രകോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഉള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
3465.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിന് പുതിയ സ്ഥലം വാങ്ങുന്നതിനായി തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളേജിന് സ്ഥലം വാങ്ങുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ?
3466.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ ഗവൺമെന്റ് ജൂനിയര്‍ ടെക‍്നിക്കല്‍ ഹൈസ്കൂള്‍ ക്യാമ്പസില്‍ ഒരു സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് ആരംഭിക്കുവാൻ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് ഇല്ലാത്ത കാസര്‍ഗോഡ് ജില്ലയില്‍ പ്രസ്തുത ക്യാമ്പസിലെ 25 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തികൊണ്ട് ഒരു എന്‍ജിനീയറിംഗ് കോളേജ് ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
3467.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആര്‍.ഡി. യുടെ കീഴിലുള്ള പൂഞ്ഞാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് കോഴ്സ് ആരംഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോഴ്സ് നടപ്പ് അദ്ധ്യായന വര്‍ഷം ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3468.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിലെ പള്ളിപ്പുറം ഐ.എച്ച്.ആര്‍.ഡി എൻജിനീയറിംഗ് കോളേജിൽ ജോമോൻ സ്മാരക സ്റ്റേഡിയം നിർമ്മാണം നടക്കാത്തതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്ന കാര്യത്തിൽ വകുപ്പ് അടിയന്തരമായി ഇടപെടുമോ എന്ന് അറിയിക്കാമോ?
3469.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ബി.ടെക് പ്രവേശനത്തിനുള്ള സീറ്റുകളുടെ ആകെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രവേശന പരീക്ഷ കമ്മീഷണർക്ക് അലോട്ട്മെന്‍റ് ചുമതലയുണ്ടായിരുന്ന പ്രസ്തുത കോളജുകളിലെ സീറ്റുകളുടെ എണ്ണവും നൽകിയ സീറ്റുകളുടെ എണ്ണവും ലഭ്യമാക്കുമോ;
( സി )
2020-21 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ആകെയുള്ള സീറ്റുകളുടെ എണ്ണം എത്രയാണെന്നും ഇതിൽ എത്ര സീറ്റുകളിലേക്ക് പ്രവേശനം നടന്നുവെന്നും അറിയിക്കാമോ?
3470.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ സർക്കാർ പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ലാബ് സ്റ്റാഫിന്റെ അഭാവം കോളേജിന്റെ പ്രവർത്തനത്തെയും വികസനത്തെയും ബാധിച്ചിട്ടുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിദ്യാർത്ഥികളുടെ പഠന നിലവാരവും, സുരക്ഷയും പരിഗണിച്ച് ലാബ് സ്റ്റാഫ് തസ്തിക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോളിടെക്നിക്ക് അധികൃതർ സമർപ്പിച്ച നിവേദനത്തിൽ സത്വര നടപടികൾ കൈക്കൊളളുമോ;
( സി )
പ്രസ്തുത തസ്തികയിലേക്കുള്ള നിയമനം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കുമോ?
3471.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പരപ്പയിൽ പുതിയ സർക്കാർ പോളിടെക്‌നിക്ക് അനുവദിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
3472.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്സ് ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത കോളേജിൽ നിലവിലുണ്ടായിരുന്ന പാർട്ട് ടൈം ഡിപ്ലോമ കോഴ്സ് നിർത്തലാക്കുവാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ?
3473.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ പോളിടെക്‌നിക്‌ ആരംഭിക്കുന്നതിനായി സ്ഥല പരിശോധന കഴിഞ്ഞ് എന്തൊക്കെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ബി )
പോളിടെക്‌നിക്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3474.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ വനിത റസിഡൻഷ്യൽ പോളിടെക്നിക് കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണ പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പുതുക്കിയ ഭരണാനുമതിക്കായുള്ള എസ്റ്റിമേറ്റ് സർക്കാരിന് സമ‍ർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഭരണാനുമതി എന്നത്തേക്ക് നൽകുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
3475.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം ഗവണ്‍മെന്റ് പോളിടെക്നിക്ക് ആരംഭിക്കുന്നതിനായി വഖഫ് ഭൂമി ലീസിന് നൽകുവാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ വകുപ്പിൽ ലഭിച്ചിട്ടുണ്ടോ;
( ബി )
ലീസിന് സ്ഥലം ലഭ്യമാക്കിയാല്‍ പ്രസ്തുത പോളിടെക്നിക്ക് ആരംഭിക്കുന്നതിന് അനുമതി നല്‍കുമോ എന്നു വ്യക്തമാക്കുമോ?
3476.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിൽ ഒരു പോളിടെക്നിക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;
( ബി )
പോളിടെക്നിക്ക് സ്ഥാപിക്കാനായി 5 ഏക്കർ സ്ഥലവും താൽക്കാലികമായി ക്ലാസ് തുടങ്ങാൻ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളും സൗജന്യമായി ലഭ്യമാക്കാമെന്ന് അറിയിച്ച് ചങ്ങരോത്ത് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെ പകർപ്പ് ലഭിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ മേൽ സൂചിപ്പിച്ച വസ്തുതകൾ പരിഗണിച്ചുകൊണ്ടും മണ്ഡലത്തിൽ മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന വസ്തുത പരിഗണിച്ചുകൊണ്ടും ഈ അക്കാദമിക് വർഷം തന്നെ പോളിടെക്നിക്ക് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3477. ചോദ്യം ഒഴിവാക്കിയിരിക്കുന്നു 
3478. ചോദ്യം ഒഴിവാക്കിയിരിക്കുന്നു 
3479.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂണിലെ വിജ്ഞാപന പ്രകാരമുള്ള കെ.ജി.റ്റി.ഇ.(കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് &വേഡ് പ്രോസസ്സിംഗ് പരീക്ഷയ്ക്ക് ഓരോ വിഭാഗത്തിലും എത്ര പേര്‍ വീതം അപേക്ഷിച്ചിട്ടുണ്ടെന്ന് കാറ്റഗറി തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കെ.ജി.റ്റി.ഇ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ പരീക്ഷയില്‍ ആകെ പങ്കെടുത്തവരുടെ എണ്ണം, വിജയിച്ചവരുടെ എണ്ണം, വിജയശതമാനം തുടങ്ങിയ വിവരങ്ങള്‍ പരീക്ഷാ ഭവന്‍ പ്രസിദ്ധീകരിക്കാറുണ്ടോ; ഇല്ലെങ്കില്‍ 2022 ജൂണിലെ പരീക്ഷ മുതല്‍ ആയത് പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3480.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ പരിശീലന വകുപ്പിന് കീഴിലെ ഐ.ടി.ഐ.കളിൽ എൽ.ഡി. സ്റ്റോർ കീപ്പർ, യു.ഡി. സ്റ്റോർ കീപ്പർ തസ്തികകളിൽ 1:1 റേഷ്യോ പ്രമോഷൻ നടപ്പിലാക്കുന്നതിന് ശമ്പള പരിഷ്ക്കരണ കമ്മീഷൻ ശിപാർശ ചെയ്തിരുന്നോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ശിപാർശ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ടോ; എങ്കില്‍ ഇതിനായി എത്ര രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
3481.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭ സമുച്ചയത്തിലെ മീറ്റിങ് ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരൂരങ്ങാടി മണ്ഡലം എം.എൽ.എ. യുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് 16.03.2022-ന് ചേർന്ന യോഗത്തിന്റെ നടപടിക്കുറിപ്പ് എം.എൽ.എ.ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് ലഭ്യമാക്കുമെന്നറിയിക്കാമോ;
( ബി )
പ്രസ്തുത യോഗ തീരുമാന പ്രകാരം കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജ് കെട്ടിട നിർമ്മാണം, പരപ്പനങ്ങാടി എല്‍.ബി.എസ്., ഐ.ഐ.എസ്.റ്റി. സ്ഥലം ഏറ്റെടുക്കലും കെട്ടിട നിർമ്മാണവും, പാലത്തിങ്ങല്‍ പ്ലാനറ്റോറിയം ആന്റ് സയൻസ് പാർക്ക് പൂർത്തീകരണം തുടങ്ങിയ പ്രവൃത്തികളുടെ പൂർത്തീകരണത്തിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും ഇനി പൂർത്തീകരിക്കാനുള്ളവ എന്തെല്ലാമാണെന്നും ഇവ എന്നേയ്ക്ക് പൂർത്തീകരിക്കാനാകും എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെന്റ് വെച്ച കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജ് കെട്ടിട നിർമ്മാണം വർഷങ്ങളോളം വൈകിയതിനാൽ സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; പ്രസ്തുത നഷ്ടം നികത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി വൈകുന്നതിന് കാരണക്കാരായവർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സ്വീകരിക്കുമോ; വിശദമാക്കാമോ?
3482.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.എച്ച്.ആർ.ഡി. ക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന കോളേജുകൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ നിലവിൽ ഫീസിളവ് ലഭിക്കുന്നത് ഏതൊക്കെ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഫീസിളവ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് ഏതെങ്കിലും വകുപ്പുകൾ വഹിക്കുന്നതാണോ; എങ്കിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ഫീസിനത്തിൽ ഓരോ വകുപ്പും 2021-22 വർഷം ഐ.എച്ച്.ആർ.ഡി. ക്ക് എത്ര തുക കൈമാറിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഇ )
ബി.പി.എൽ. വിഭാഗത്തിലെ കുട്ടികൾക്ക് നിലവിൽ പ്രസ്തുത സ്ഥാപനത്തിന് കീഴിലുള്ള കോളേജുകളിൽ ഫീസ് ഇളവ് നൽകുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
മതന്യൂനപക്ഷ വിഭാഗങ്ങളിലെയും മറ്റു പിന്നാക്ക വിഭാഗങ്ങളിലെയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രസ്തുത കോളേജുകളിൽ ഫീസിളവ് നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
3483.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷാ ഭവന്‍ നടത്തുന്ന കെ.ജി.റ്റി.ഇ.(കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസ്സിംഗ് പരീക്ഷകള്‍ക്കായി മലയാളം ടൈപ്പ് റൈറ്റിംങ്ങിൽ എന്‍.എസ്. പണ്ടാല സിസ്റ്റം പരിശീലനം മുന്നോട്ട് കൊണ്ടുപോകുവാൻ മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീനുകളുടെ ദൗര്‍ലഭ്യം കാരണം കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സിസ്റ്റത്തിന് പകരമായി കമ്പ്യൂട്ടറില്‍ ഇന്‍സ്ക്രിപ്റ്റ്, ഐ.എസ്.എം. മലയാളം സോഫ്റ്റ് വെയറുകളില്‍ ടൈപ്പിംഗ് പരീക്ഷ എഴുതാന്‍ കഴിയും വിധം കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ സിലബസ് പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പരീക്ഷാ ഭവന്‍ നടത്തുന്ന കെ.ജി.റ്റി.ഇ.(കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസിംങ് പരീക്ഷയുടെ സിലബസ് പരിഷ്കരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളം ടൈപ്പ്റൈറ്റിംഗ് മെഷീന്‍ കമ്പനികള്‍ നിര്‍മ്മാണം നിര്‍ത്തിയതിനാല്‍ പരിമിതമായ എന്‍.എസ്. പണ്ടാല മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീനുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ കെ.ജി.റ്റി. ഇ. (കോമേഴ്സ്) ഉള്‍പ്പെടെയുള്ള പരീക്ഷകളിൽ കാലഘട്ടത്തിനനുസൃതമായ സിലബസ് പരിഷ്കരണം എത്രയും വേഗം നടപ്പിലാക്കുമോ;
( ഡി )
കെ.ജി.റ്റി.ഇ. (കോമേഴ്സ്) സിലബസ് അവസാനമായി പരിഷ്ക്കരിച്ചത് 16.08.2001-ലെ സ.ഉ.(എം.എസ്.) 96/2001/ഉ.വി.വ. നമ്പർ ഉത്തരവ് പ്രകാരം ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നത് പരിഗണിച്ച് സിലബസ് പരിഷ്ക്കരണം അടിയന്തരമായി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3484.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകര്‍ക്ക് കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം (സി.എ.എസ്.) ഏത് വര്‍ഷം വരെയാണ് നടപ്പിലാക്കിയിട്ടുള്ളത്;
( ബി )
2016നു ശേഷം കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം നടപ്പിലാക്കുന്നതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി അനുമതി ലഭ്യമാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാത്തത് കാരണം 20 വര്‍ഷം പൂര്‍ത്തിയായ അധ്യാപകര്‍ ഇപ്പോഴും എന്‍ട്രി കേഡറില്‍ത്തന്നെ തുടരുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ എല്‍.ബി.എസ്. -ൽ കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3485.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കാേളേജുകളുടെയും സര്‍വ്വകലാശാലകളുടെയും അടിസ്ഥാന വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ?
3486.
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾ വഴിയുളള വിദൂര വിദ്യാഭ്യാസത്തിന് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഓപ്പൺ സർവ്വകലാശാലയിൽ പി.ജി. കോഴ്സിന് 5 വിഷയങ്ങളിൽ മാത്രം അനുമതി നൽകിയ യു.ജി.സി. യുടെ നടപടി ബന്ധപ്പെട്ട വിഷയത്തിൽ പി.ജി. കോഴ്സ് പഠിക്കുവാൻ ആഗ്രഹിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ പി.ജി. കോഴ്സ് പഠിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമോ എന്ന് അറിയിക്കാമോ ?
3487.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്തുന്നതിന് യുജിസി അനുമതി ലഭിക്കുകയുണ്ടായോ എന്ന് അറിയിക്കുമോ;
( ബി )
കേരളത്തിലെ മറ്റു സർവ്വകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ഡിഗ്രി, പി.ജി. കോഴ്സുകൾ നടത്തുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കുകയുണ്ടായോ;
( സി )
കോവിഡും ലോക്ഡൗണും മൂലം വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കുന്നത് വീണ്ടും അവസരം നഷ്ടപ്പെടാൻ കാരണമാകുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിലെ സർട്ടിഫിക്കറ്റുകൾ നേടി പുറത്തുവരുന്ന വിദ്യാർത്ഥികൾക്ക്, സർട്ടിഫിക്കറ്റിന്റെ തലക്കെട്ടിൽ ഓപ്പൺ യൂണിവേഴ്സിറ്റി എന്ന് എഴുതിയിട്ടുള്ളതിനാൽ അവസരങ്ങൾ നഷ്ടമാകുന്നതിനുള്ള സാധ്യത പരിശോധിക്കുകയുണ്ടായോ;ബഹു. ;
( ഇ )
പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ കേരളത്തിന്റെ തെക്കു ഭാഗത്തുള്ള ഒരു പ്രദേശത്ത് മാത്രമായി ചുരുങ്ങുന്നത് വടക്കൻ മേഖലയിൽ നിന്നുള്ളവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
എങ്കിൽ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോടൊപ്പം മറ്റ് സർവ്വകലാശാലകളിൽ കൂടി പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്സുകളും നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3488.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ഒരേ സമയം രണ്ട് ബിരുദ വിഷയം പഠിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ നടപ്പ് അദ്ധ്യയനവര്‍ഷം ആരംഭിക്കാന്‍ കഴിയുമോ;
( ബി )
നിലവില്‍ ബിരുദത്തിന് പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റൊരു ബിരുദത്തിന് ചേര്‍ന്ന് പഠിക്കുന്നതിന് അവസരം നല്‍കുമോ എന്ന്‌ വ്യക്തമാക്കുമോ ?
3489.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരേ സമയം രണ്ട് അക്കാദമിക് പ്രോഗ്രാമുകൾ പഠിക്കാമെന്ന യു.ജി.സി. തീരുമാനം സംബന്ധിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോ; യു.ജി.സി. നിർദ്ദേശം എങ്ങനെ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
3490.
ശ്രീ. റോജി എം. ജോൺ
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2008 -ൽ കേരള സർവ്വകലാശാലയിൽ ഇരുന്നൂറോളം അസിസ്റ്റൻറുമാരെ നിയമിച്ചതിനും ഉത്തരക്കടലാസുകൾ കാണാതായതിനും വകുപ്പ് തല അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പരീക്ഷ എഴുതാത്തവർ പോലും റാങ്ക് പട്ടികയിൽ ഇടംപിടിച്ചുവെന്നും ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം ഉയർന്ന റാങ്കുകൾ നൽകിയെന്നും മാർക്ക്‌ സൂക്ഷിച്ചിരുന്ന വൈസ് ചാൻസലറുടെ ലാപ്ടോപ് മോഷണം പോയെന്നുമുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത അന്വേഷണത്തിന്റെ വിശദാംശം നൽകാമോ?
3491.
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർവകലാശാലയ്ക്ക് നാഷണൽ അസസ്സ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
മികച്ച അക്രഡിറ്റേഷൻ ലഭിച്ചതോടെ കേരള സർവകലാശാലയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
കേരള സർവകലാശാലയിൽ നിന്നുള്ള ബിരുദത്തോടുകൂടി ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികൾക്ക് പ്രസ്തുത അക്രഡിറ്റേഷൻ മൂലം എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
3492.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണമേന്മ വർദ്ധനവിന് വേണ്ടി നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായി, കേരള സർവ്വകലാശാലയ്ക്ക് നാക് റീ അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചിട്ടുണ്ടോ; ഇതോടെ സർവ്വകലാശാലകളുടെ റാങ്കിംഗിൽ സംസ്ഥാനത്ത് ആദ്യത്തെയും ദക്ഷിണേന്ത്യയിൽ നാലാമത്തേതുമായി കേരള സർവ്വകലാശാല അംഗീകരിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
കരിക്കുലം, അദ്ധ്യാപനം, ഗവേഷണം തുടങ്ങിയ ഏതെല്ലാം മേഖലകളിലെ ഉയർന്ന നിലവാരം പരിഗണിച്ചാണ് നാക് അക്രഡിറ്റേഷൻ ഗ്രേഡ് നൽകുന്നതെന്ന് വ്യക്തമാക്കുമോ; കേരള സർവ്വകലാശാലയ്ക്ക് പ്രസ്തുത മേഖലകളിലോരോന്നിലും എത്രത്തോളം മികവ് പുലർത്തുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
നാക് റീ അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ് റാങ്ക് ലഭിക്കുന്നതിനായി കേരള സർവ്വകലാശാലയുടെ മറ്റ് എന്തെല്ലാം മികവുകളാണ് പരിഗണിച്ചതെന്ന് വിശദമാക്കുമോ;
( ഡി )
എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചതുവഴി സർവ്വകലാശാലയ്ക്ക് എന്തെല്ലാം സൗകര്യങ്ങളും ആനുകൂല്യങ്ങളുമാണ് യു.ജി.സി.യിൽനിന്നും മറ്റും ലഭ്യമാകുന്നതെന്ന് വിശദമാക്കുമോ;
( ഇ )
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾക്ക് പ്രസ്തുത റാങ്കിംഗ് എത്രത്തോളം സഹായകരമാകുമെന്ന് വിശദമാക്കുമോ?
3493.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തില്‍ ഇപ്പോള്‍ എത്ര യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളാണ് പ്രവര്‍ത്തിച്ചുവരുന്നത്; ഇവ അനുവദിക്കുന്നതിനുള്ള മാണദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമല്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് യൂണിവേഴ്സിറ്റിയോ സര്‍ക്കാരോ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
3494.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്തകാലത്തായി കേരളത്തിലെ സർവ്വകലാശാലകളിലെ പരീക്ഷ നടത്തിപ്പിലെ താളപ്പിഴകളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ബി )
അടുത്തിടെ കേരളത്തിലെ ഏതെല്ലാം സർവ്വകലാശാലകളിലെ ഏതെല്ലാം പരീക്ഷകളുടെയാണ് മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ ആവർത്തിച്ചത്; ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സർവ്വകലാശാലകൾ സ്വീകരിച്ചിട്ടുള്ളത്;
( സി )
കാലിക്കറ്റ് സർവ്വകലാശാലയിൽ 2019 ബാച്ചിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ബി.എ/ബി.കോം/ബി.എസ്.സി പരീക്ഷകളുടെ എത്ര ഉത്തരക്കടലാസുകളാണ് നഷ്ടപെട്ടിട്ടുള്ളത്; ഉത്തരക്കടലാസ് നഷ്ടപ്പെടാൻ കാരണക്കാരായവരെ കണ്ടെത്തിയിട്ടുണ്ടോ? ഇവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
ഉത്തരക്കടലാസുകൾ നഷ്ടപെട്ട വിദ്യാർത്ഥികളുടെ പുനഃപരീക്ഷ നടന്നിട്ടുണ്ടോ; പുനഃപരീക്ഷയുടെ ഫലം വിദ്യാർത്ഥികളുടെ തുടർ പഠനം തടസ്സപ്പെടാത്ത രീതിയിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുമോ?
3495.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചതിന്റെ നോട്ടിഫിക്കേഷന്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നോട്ടിഫിക്കേഷന്‍ പ്രകാരം ഏതെല്ലാം യോഗ്യത ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ളവര്‍ക്ക് ഈ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നോ; എങ്കില്‍ പ്രസ്തുത അപേക്ഷകരെ കൂടി ഇന്റര്‍വ്യൂവിന് പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
3496.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിന്റെയും വി.സി. അടങ്ങുന്ന ഉന്നതാധികാരികളുടെയും നേതൃത്വത്തിൽ പരീക്ഷാ സമ്പ്രദായം അട്ടിമറിക്കുകയാണ് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ചോദ്യ പേപ്പർ ഓൺലൈനിൽ കോളേജുകളിലേക്ക് അയച്ചുകൊടുത്ത് ഉദ്യോഗസ്ഥരെക്കൊണ്ട് പ്രിന്റ് എടുപ്പിച്ച് പരീക്ഷ നടത്തുന്നതിനുള്ള നീക്കം സർവ്വകലാശാലയിൽ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
ഇപ്രകാരമുള്ള നീക്കം പരീക്ഷ എഴുതി ജയിക്കാനുള്ള സാഹചര്യം കൃത്രിമമായി സൃഷ്ടിക്കാൻ ഇടയാക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുമോ?
3497.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിവിധ പഠന വകുപ്പുകളിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നതിന് 15.06.2022 ന് പുറത്തിറക്കിയ എ.സി.എ. ഡി. ബി3/23389/2019 എന്ന നോട്ടിഫിക്കേഷൻ അനുസരിച്ച് ക്രമം നിർണ്ണയിച്ച സംവരണ റോസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നോട്ടിഫിക്കേഷൻ അനുസരിച്ച് ഭിന്നശേഷി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് ഹൊറിസോണ്ടൽ രീതിയിലാണോ വെർട്ടിക്കൽ രീതിയിലാണോയെന്ന് അറിയിക്കുമോ;
( സി )
ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി വിധികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നാളിതുവരെ നടന്ന അസിസ്റ്റൻറ് പ്രൊഫസർമാരുടെ നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗത്തിന് ബാക്ക് ലോഗ് ഒഴിവുകൾ ഉണ്ടോയെന്ന് വിശദമാക്കുമോ?
3498.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ സർക്കാർ - എയ്ഡഡ് കോളേജുകളിൽ ഈ അധ്യായന വർഷം ഡിഗ്രി കോഴ്സുകൾക്ക് എത്ര സീറ്റുകളാണ് അനുവദിച്ചിട്ടുള്ളതെന്ന കണക്ക് കോളേജ് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കാസർഗോഡ് ജില്ലയിലെ സർക്കാർ - എയ്ഡഡ് കോളേജുകളിൽ ഈ വർഷം ഡിഗ്രി, പി.ജി. സീറ്റുകൾ വർധിപ്പിക്കുന്നത് പരിഗണനയിൽ ഉണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ ?
3499.
ശ്രീ. അൻവർ സാദത്ത്
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി കെ.കെ.രമ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവകലാശാലകളിൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കണ്ണൂർ സർവകലാശാല ബി.എസ്.സി. സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയിൽ തുടർച്ചയായി കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ന്യൂറോ ബയോളജിക്കൽ പെർസ്പെക്ടീവ് പേപ്പറിലും സമാനമായ രീതിയിൽ പഴയ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ പ്രസ്തുത സംഭവങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ; വ്യക്തമാക്കാമോ?
3500.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിലെ യു.ജി, പി.ജി കോഴ്സുകളുടെ വിശദമായ വിവരങ്ങള്‍ പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പുതുതായി കോഴ്സുകള്‍ ആരംഭിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
3501.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മലയാളം സര്‍വ്വകലാശാലയിലെ ഭൗതിക, അക്കാദമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;
( ബി )
സര്‍വ്വകലാശാലയില്‍ വനിതാ ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3502.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വ്വകലാശാലകളില്‍ നടന്ന അദ്ധ്യാപക നിയമനങ്ങളുടെ വിശദാംശം സര്‍വ്വകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പൊതുവിഭാഗത്തില്‍ നിന്നും സംവരണവിഭാഗങ്ങളില്‍ നിന്നും എത്ര അദ്ധ്യാപക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദാംശം സര്‍വ്വകലാശാല തിരിച്ച് അറിയിക്കുമോ;
( സി )
അദ്ധ്യാപക നിയമനങ്ങള്‍ക്ക് എല്ലാ സര്‍വ്വകലാശാലകള്‍ക്കും പൊതുവായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3503.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകള്‍ക്കാണ് അംഗീകാരമുള്ളത്; വിശദമാക്കുമോ;
( ബി )
നിലവില്‍ എത്ര വിദ്യാര്‍ത്ഥികളാണ് വിവിധ കോഴ്സുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3504.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 25.03.2006ലെ ജി.ഒ(പി)നം.145/2006/ഫിൻ, 12.06.2006ലെ ജി.ഒ(പി)നം.62/2006/എച്ച്.ഇഡി.എൻ., 05.01.2008ലെ ജി.ഒ(പി)നം.03/2008/എച്ച്.ഇഡി.എന്‍., 26.02.2011 തീയതിയിലെ ജി.ഒ(പി)നം.86/2011/ഫിൻ. എന്നീ സർക്കാർ ഉത്തരവുകൾക്കനുസൃതമായി സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഭേദഗതി വരുത്തിയതിന്റെ വിശദാംശവും ഗസറ്റ് വിജ്ഞാപനം ഉൾപ്പെടെയുളള മുഴുവൻ രേഖകളുടെയും പകർപ്പുകളും ലഭ്യമാക്കാമോ,;
( ബി )
ഒൻപതാം ശമ്പള പരിഷ്കരണ ഉത്തരവിനനുസൃതമായി സർവ്വകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഭേദഗതി വരുത്തുന്നതിന് സർവ്വകലാശാലകൾക്ക് നിർദ്ദേശം നല്കിയിരുന്നുവോ; എങ്കില്‍ സർക്കാർ നിർദ്ദേശങ്ങളുടെ വിശദാംശവും പകർപ്പുകളും ലഭ്യമാക്കാമോ;
( സി )
സർക്കാർ ഉത്തരവുകൾക്കനുസൃതമായി സർവ്വകലാശാല ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയതിന് ശേഷമാണോ സർവ്വകലാശാല ജീവനക്കാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇപ്രകാരം ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിൽ സർവ്വകലാശാലകളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സർവ്വകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവ പ്രകാരം നിലവിലുളള തസ്തികകളുടെ ശമ്പള സ്കെയിൽ, പ്രസ്തുത തസ്തികകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് നിലവിൽ അനുവദിക്കുന്ന ശമ്പളസ്കെയിൽ എന്നിവയുടെ വിശദാംശവും ലഭ്യമാക്കാമോ?
3505.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വകലാശാലകളിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിച്ച് കുറ്റമറ്റരീതിയിൽ പരീക്ഷകൾ നടത്തുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3506.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലെ പരീക്ഷകൾക്ക് ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിക്കുന്നതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെയ്​ക്കേണ്ടതായി വന്നിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ അലംഭാവം കാട്ടുന്നവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
3507.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എ. അഫ്‌സല്‍ ഉലമ പ്രിലിമിനറി കോഴ്‌സുകള്‍ക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടിക്ക് തയ്യാറാവുന്നതെന്ന് വിശദമാക്കുമോ;
( സി )
അറബിക് കോളേജുകളെയും വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന ഈ വിഷയത്തിന് പരിഹാരം കാണാൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3508.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ ക്യാമ്പസില്‍ 110 കെ.വി സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് തുക അനുവദിക്കണമെന്ന ആവശ്യം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത തുക അനുവദിക്കുന്ന വിഷയം വകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദാംശം നൽകുമോ?
3509.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് വേണ്ടി 2011 ജൂൺ മുതൽ 2022 മെയ് വരെ കേരള യൂണിവേഴ്സിറ്റി, എം.ജി. യൂണിവേഴ്സിറ്റി, കുസാറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത്; വിശദമാക്കുമോ;
( ബി )
ഇതിന് വേണ്ടി എത്ര രൂപയാണ് ഓരോ യൂണിവേഴ്സിറ്റിയും നീക്കി വെച്ചത്; എന്തെല്ലാം ഉപകരണങ്ങളാണ് വാങ്ങിയത്; അറിയിക്കാമോ;
( സി )
ഡിജിറ്റൽ വൽക്കരണം/ മോഡേണൈസേഷൻ/ഐ.ടി.വികസനം എന്നീ ആവശ്യങ്ങൾക്ക് 2011 ജൂൺ മുതൽ 2022 മെയ് വരെ വാങ്ങിയ സോഫ്റ്റ്‌വെയറുകൾ ഏതൊക്കെയാണ്; എത്ര രൂപയാണ് സോഫ്റ്റ്‌വെയറുകൾ വാങ്ങുന്നതിന് വേണ്ടി ഓരോ യൂണിവേഴ്സിറ്റിയും ഓരോ വർഷവും ചെലവഴിച്ചത്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വെബ് ആപ്ലിക്കേഷനു വേണ്ടി ഓരോ യൂണിവേഴ്സിറ്റിയും ഫിസിക്കൽ സർവർ, ഡെഡിക്കേറ്റഡ് സർവർ, ഷയേഡ് സർവർ അല്ലെങ്കിൽ മറ്റുള്ളവ ഇവയിൽ ഏതാണ് ഉപയോഗിക്കുന്നത്; അറിയിക്കാമോ;
( ഇ )
ഡാറ്റ സൂക്ഷിക്കുന്നതിനു വേണ്ടി ഓരോ യൂണിവേഴ്സിറ്റിയും ഫിസിക്കൽ ഡാറ്റ സെന്റർ അല്ലെങ്കിൽ ക്ലൗഡ് ഡാറ്റ സെന്റർ ഇവയിൽ ഏതാണ് ഉപയോഗിക്കുന്നതെന്നും യൂണിവേഴ്സിറ്റികൾക്ക് വേണ്ടി സർക്കാർ ക്ലൗഡ് ഡാറ്റ സെന്റർ സംവിധാനം ലഭ്യമാക്കുന്നുണ്ടോയെന്നും അറിയിക്കാമോ?
3510.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പിയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ റീജിയണൽ ഓഫീസിന്റെ പ്രവർത്തനത്തിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റീജിയണൽ ഓഫീസ് എന്ന് മുതല്‍ ആരംഭിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഓഫീസിന്റെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഒരോ തസ്തികയിലും എത്ര വീതം ജീവനക്കാരെയാണ് നിയമിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
3511.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാല ലൈബ്രറികളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
കേരള അക്കാദമിക് ലൈബ്രറി നെറ്റ് വർക്കിന്റെ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ?
3512.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാലാ വനിതാ ഹോസ്റ്റലിലെ അടുക്കളയിൽ 2015-2020 കാലഘട്ടത്തിൽ നടത്തിയ നവീകരണ പ്രവൃത്തികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ചെലവായ തുകയും, പ്ലാൻ ഫണ്ട്/തനത് ഫണ്ട്/യു.ജി.സി. ഫണ്ട് എന്നിവയിൽ ഏത് ഫണ്ട് ഉപയോഗിച്ചാണ് പ്രസ്തുത പ്രവൃത്തികൾ നടത്തിയതെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത നവീകരണ പ്രവർത്തനങ്ങൾ കൊണ്ടുണ്ടായ പ്രയോജനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ഡി )
നവീകരിച്ച അടുക്കള പൂർണ്ണമായും പ്രവർത്തനസജ്ജമാണോ എന്ന് വ്യക്തമാക്കുമോ;
( ഇ )
നവീകരിച്ച പ്രസ്തുത അടുക്കള ഒട്ടും പ്രവർത്തനസജ്ജമല്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
പ്രസ്തുത അടുക്കള നവീകരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവൃത്തിയിൽ അഴിമതി ആരോപിച്ചുകൊണ്ട് 01.01.2022 മുതൽ 31.05.2022 വരെയുള്ള കാലയളവിൽ ഏതെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ജി )
എങ്കിൽ ആരോപണവിധേയമായ പ്രസ്തുത പ്രവൃത്തിയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എൻജിനീയർമാർ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ?
3513.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാലയിലെ കെട്ടിടങ്ങളുടെ സ്ട്രക്ച്ചറൽ ഡിസൈൻ തയ്യാറാക്കുന്നതിനായി 01.01.2013 മുതൽ നാളിതു വരെ ഏതെല്ലാം സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്‌ വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
ഓരോ സ്ഥാപനത്തിനും നൽകിയ തുകയും കെട്ടിടങ്ങളുടെ തറ വിസ്തീർണ്ണവും എത്രയാണെന്ന് വിശദമാക്കുമോ;
( സി )
കാലിക്കറ്റ് സർവ്വകലാശാലയിൽ പുതുതായി നിർമ്മിക്കുവാനുദ്ദേശിക്കുന്ന അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ ഡിസൈൻ തയ്യാറാക്കുന്നതിനായി കോഴിക്കോട് എൻ.ഐ.റ്റി. ആവശ്യപ്പെട്ട തുക എത്രയാണെന്നും, പ്രസ്തുത കെട്ടിടത്തിന്റെ തറവിസ്തീർണം എത്രയാണെന്നും വ്യക്തമാക്കുമോ;
( ഡി )
എൻ.ഐ.റ്റി. ആവശ്യപ്പെട്ട തുക അംഗീകരിക്കുന്നതിന് സർവ്വകലാശാല എഞ്ചിനീയറിംഗ് വിഭാഗം ശിപാർശ ചെയ്തിരുന്നോ; വിശദാംശം ലഭ്യമാക്കുമോ?
3514.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവ്വകലാശാലയുടെ കൈവശമുളള ഭൂമിയും, ആയതിലെ കെട്ടിടങ്ങളും ഏറ്റെടുത്തതിന് സർവ്വകലാശാലക്ക് അനുവദിക്കേണ്ട നഷ്ടപരിഹാര തുക സർക്കാരിന്റെ പേരിലുളള ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കാനിടയായ സാഹചര്യം വിശദമാക്കാമോ;
( ബി )
പ്രസ്തുത നഷ്ടപരിഹാര തുക സർക്കാരിന്റെ പേരിലുളള ട്രഷറി അക്കൗണ്ടിൽ നിന്നും സർവ്വകലാശാലക്ക് ലഭ്യമാകുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കാമോ;
( സി )
ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സർവ്വകലാശാലയുടെ ഉടമസ്ഥതയിലുളള ഭൂമിയിലുള്ള കേരള ജല അതോറിറ്റിയുടെ തലപ്പാറ മുതൽ കാലിക്കറ്റ് സർവ്വകലാശാല കാമ്പസ് വരെയുളള മെയിൻ പമ്പിംഗ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിന് ചെലവ് വരുന്ന തുക, എൻ.എച്ച്. അതോറിറ്റിയുടെ പേരിൽ സർവ്വകലാശാല ഡെപ്പോസിറ്റ് ചെയ്യണമെന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതുമായി ബന്ധപ്പെട്ട മുഴുവൻ കത്തിടപാടുകളുടെയും പകർപ്പുകൾ ഉൾപ്പെടെയുളള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
നഷ്ടപരിഹാര തുക സർവ്വകലാശാലക്ക് നേരിട്ട് ലഭ്യമാക്കാതെ സർക്കാരിന്റെ പേരിലുളള ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുമ്പോൾ, ആയതുമായി ബന്ധപ്പെട്ട് പമ്പിംഗ് ലൈൻ മാറ്റി സ്ഥാപിക്കുന്നതുൾപ്പെടെയുളള പ്രവൃത്തികൾക്ക് സർവ്വകലാശാല സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തണമെന്നുളള നിർദ്ദേശങ്ങളും ഉത്തരവുകളും കടകവിരുദ്ധമാണെന്ന് വിലയിരുത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
നഷ്ടപരിഹാര വിതരണത്തിൽ സർവ്വകലാശാലയെ സംസ്ഥാന ഗവൺമെന്റ് ഉടമസ്ഥതയിലുളള സ്ഥാപനത്തെപോലെ പരിഗണിക്കുകയും അതേസമയം സ്ഥലം ഏറ്റെടുത്തതുമൂലമുളള മാറ്റി സ്ഥാപിക്കലുകൾക്കും പകരം സംവിധാനങ്ങളൊരുക്കുന്നതിനും സ്വകാര്യ സ്ഥാപനത്തെപോലെ കണക്കാക്കുകയും ചെയ്യുന്ന രീതി അനുയോജ്യമല്ലെന്ന് വിലയിരുത്തുന്നുണ്ടോ; വിശദമാക്കുമോ;
( എഫ് )
പ്രസ്തുത ഭൂമിയിൽ സ്ഥിതിചെയ്തിരുന്ന കെട്ടിടങ്ങളും മറ്റ് നിർമിതികളും മാറ്റി സ്ഥാപിക്കുന്നതിനും സ്ഥലം നഷ്ടപ്പെട്ടത് മൂലം കാലിക്കറ്റ് സർവ്വകലാശാലയുടെ ഭൗതികഘടനയിൽ വന്ന മാറ്റങ്ങൾ പരിഹരിക്കുന്നതിനും ക്യാമ്പസിന് പുതിയ രൂപഘടന പ്രദാനം ചെയ്യുന്നതിനും എത്ര തുക ചെലവ് വരുമെന്നും ആയതിന് നടപ്പിലാക്കുവാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെയും നിർമാണപ്രവർത്തനങ്ങളുടെയും വിശദാംശം ലഭ്യമാക്കാമോ; ലാൻഡ്സ്കേപ്പിംഗ് പ്രൊജക്റ്റ് തയ്യാറാക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
3515.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി കാലിക്കറ്റ് സർവ്വകലാശാലയുടെ കൈവശമുണ്ടായിരുന്ന എത്ര ഭൂമി വിട്ടുകൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഭൂമിയിൽ സ്ഥിതിചെയ്തിരുന്ന കെട്ടിടങ്ങളുടെയും, മറ്റ് നിർമ്മിതികളുടെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി സർവ്വകലാശാലയുടെ കൈവശമുണ്ടായിരുന്ന ഭൂമിയും, അതിലെ കെട്ടിടങ്ങളും ഏറ്റെടുത്തതിന് പകരമായി സർവ്വകലാശാലയ്ക്ക് ലഭ്യമായ നഷ്ടപരിഹാരത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സർവ്വകലാശാലയുടെ കൈവശമുണ്ടായിരുന്ന ഭൂമിയും, അതിലെ കെട്ടിടങ്ങളും ഏറ്റെടുത്തതിന് പകരമായി സർവ്വകലാശാലയ്ക്ക് അനുവദിക്കേണ്ട നഷ്ടപരിഹാര തുക കേരള സർക്കാരിന്റെ പേരിലുളള ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലാന്റ് അക്വിസിഷൻ കോമ്പീറ്റന്റ് അതോറിറ്റിയായ ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവുകളുടെ പകർപ്പുകൾ സഹിതം ലഭ്യമാക്കുമോ?
3516.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഉറപ്പാക്കികൊണ്ടുളള 31.10.2019 ലെ സർക്കാർ ഉത്തരവ് (അച്ചടി) നം.12/2019/സാ.നീ.വ കാലിക്കറ്റ് സർവ്വകലാശാലയിൽ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത സർവ്വകലാശാല ഉത്തരവിന്റെ പകർപ്പും സർവ്വകലാശാല സ്റ്റാറ്റ്യൂട്ട് ഭേദഗതി വരുത്തിയതിന്റെ വിശദാംശവും ലഭ്യമാക്കാമോ;
( സി )
കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപക നിയമനങ്ങളിൽ പ്രസ്തുത ഉത്തരവ് പ്രകാരമുളള ഭിന്നശേഷി സംവരണം അനുവദിച്ചാണോ നിയമനങ്ങൾ നടത്തിയതെന്ന് വ്യക്തമാക്കാമോ;
( ഡി )
31.12.2019ലെ വിജ്ഞാപനങ്ങൾ പ്രകാരമുളള അദ്ധ്യാപക നിയമനങ്ങൾക്ക് കെ.എസ്. ആൻഡ് എസ്.എസ്.ആർ ചട്ടങ്ങൾ അനുസരിച്ച് കാലിക്കറ്റ് സർവ്വകലാശാല സ്വീകരിച്ച സംവരണ രീതിയനുസരിച്ചുളള നൂറ് പോയിന്റ് റിസർവേഷൻ റോസ്റ്ററിലെ വിവിധ വിഭാഗം ഉദ്യോഗാർത്ഥികൾക്കനുവദിച്ച ടേണുകൾ അതിൽ ഭിന്നശേഷി വിഭാഗങ്ങൾക്കനുവദിച്ച ടേണുകൾ എന്നിവ എപ്രകാരമാണെന്ന് വിശദമാക്കാമോ;
( ഇ )
നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ നിലവിലുളള കെ.എസ് ആൻഡ് എസ്.എസ്.ആർ ചട്ടങ്ങൾ പ്രകാരം പി.എസ്.സി. അനുവർത്തിക്കുന്ന രീതിയും 31.12.2019 ലെ വിജ്ഞാപനങ്ങൾ പ്രകാരമുളള അദ്ധ്യാപക നിയമനങ്ങൾക്ക് കെ.എസ് ആൻഡ് എസ്.എസ്.ആർ ചട്ടങ്ങൾ അനുസരിച്ച് കാലിക്കറ്റ് സർവ്വകലാശാല സ്വീകരിച്ച രീതിയും തമ്മിൽ ഏതെങ്കിലും തരത്തിലുളള പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
3517.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ മേഖലയില്‍ ഡിഗ്രി സീറ്റുകളുടെ കുറവുകാരണം പ്ലസ് ടു പാസായ വലിയൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന് അഡ്മിഷന്‍ ലഭ്യമാകില്ലെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യം പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ;
( സി )
കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച ആവശ്യം പരിഗണിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ?
3518.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25.11.2021 ന് കാലിക്കറ്റ് സർവ്വകലാശാലയിലെ പരീക്ഷാ ഭവനിൽ ഒരുപറ്റം ആളുകൾ ജീവനക്കാരനെ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ മർദ്ദനത്തിനിരയായ ഉദ്യോഗസ്ഥൻ പ്രതികൾക്കെതിരെ സർവ്വകലാശാലയ്ക്ക് പരാതി നൽകിയിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; പ്രതികളായി കണ്ടെത്തിയവരുടെ വിശദാംശം നൽകുമോ;
( ഡി )
കുറ്റാരോപിതരായിട്ടുള്ള ആളുകൾ അക്രമസംഭവം നടന്ന ബ്രാഞ്ചുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവരാണോ;
( ഇ )
പ്രസ്തുത അക്രമസംഭവവുമായി ബന്ധപ്പെട്ട് സർവ്വകലാശാല നിയമിച്ച അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
3519.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.സി.സി.യുടെ അംഗബലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കുറവോ വര്‍ദ്ധനയോ ഉണ്ടായിട്ടുണ്ടോയെന്ന് വിശകലനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര, സംസ്ഥാന സുരക്ഷാ സേനകളില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ സാധ്യത കണക്കിലെടുത്ത് എന്‍.സി.സി. യുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രചരണം നടത്തുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
എന്‍.സി.സി.യുടെ സി സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാന യൂണിഫോംഡ് സേനകളില്‍ പി.എസ്.സി.യുടെ പ്രിലിമിനറി പരീക്ഷ ഒഴിവാക്കി മെയിന്‍ പരീക്ഷ, കായികക്ഷമത, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ മാത്രം ബാധകമാക്കി ഡയറക്ട് എന്‍ട്രി സംവിധാനം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
3520.
ശ്രീ. ഡി. കെ. മുരളി  : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കല്ലറ ഗ്രാമപ‍ഞ്ചായത്തില്‍ എന്‍.സി.സി.യുടെ നാഷണല്‍ ലെവല്‍ ട്രെയിനിംഗ് സെന്ററിനായി 3.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്തശേഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റും ഡി.പി.ആറും ഡിസൈനിംഗും തയ്യാറായിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ?
3521.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ; ഈ തുക എത്ര പേര്‍ക്കാണ് അനുവദിച്ചതെന്നും എത്ര തുക വീതമാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( ബി )
ആയത് വിതരണം ചെയ്യുന്നതിന് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( സി )
നാളിതുവരെ എത്ര പേര്‍ക്ക് എത്ര രൂപ വീതം വിതരണം ചെയ്തുവെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത തുക പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് കാലതാമസമുണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; തുക സമയബന്ധിതമായി പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3522.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച മിഠായി ക്ലിനിക് സാറ്റലൈറ്റ് സെന്ററില്‍ പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റ്, അഡൾട്ട് എന്‍ഡോക്രൈനോളജിസ്റ്റ് എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( ബി )
ജുവനൈൽ ഡയബറ്റിസ് രോഗികള്‍ക്ക് നല്‍കി വരുന്ന സി. ജി. എം. എസ്. (കണ്ടിന്യൂസ് ഗ്ലുക്കോസ് മോണിറ്ററിംഗ് സിസ്റ്റം ), സൂചി എന്നിവയുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
3523.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി. കാര്‍ഡുകള്‍ ലഭ്യമാക്കി നല്‍കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ; പ്രസ്തുത ആവശ്യത്തിനായി പാറശാല മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന പാറശാല മണ്ഡലത്തില്‍ സഹായ ഉപകരണ വിതരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വഴി ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സഹായ ഉപകരണങ്ങളുടെ വിശദാംശം നല്‍കാമോ; സഹായ ഉപകരണങ്ങൾ ലഭിക്കുന്നതിനായി പാറശാല മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പാറശാല മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വഴി കൂടുതല്‍ സഹായഉപകരണ വിതരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദവിവരങ്ങള്‍ നല്‍കുമോ?
3524.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരുടെ സമഗ്രപുനരധിവാസത്തിനായി അന്താരാഷ്ട്ര നിലവാരത്തില്‍ മൂന്ന് പുനരധിവാസ വില്ലേജുകള്‍ സ്ഥാപിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രഖ്യാപനത്തിന്റെ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
പുനരധിവാസ വില്ലേജുകളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം വ്യക്തമാക്കാമോ?
3525.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം അനുവദിക്കുന്ന പദ്ധതിയെകുറിച്ച് വിശദമാക്കാമോ;
( ബി )
ഇലക്ട്രോണിക് മുച്ചക്ര വാഹനം അനുവദിക്കുന്നതിനായി ശ്രീ. വൈശാഖന്‍ പി, പുതുക്കുടി ഹൗസ്, മയ്യന്നൂര്‍ പി.ഒ.സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയിക്കുമോ?
3526.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കേണ്ട വിധം അറിയിക്കാമോ; അര്‍ഹതാ മാനദണ്ഡം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ കീഴില്‍ 2018-2022 കാലയളവില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള അപേക്ഷകളുടെ വിവരം അറിയിക്കുമോ;
( സി )
ഇതില്‍ എത്രയെണ്ണം തീർപ്പ് കല്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ബാക്കിയുള്ളവയ്ക്ക് തടസങ്ങളുണ്ടെങ്കില്‍ അറിയിക്കാമോ; അവ എന്നത്തേക്ക് തീർപ്പ് കല്പിക്കാനാകുമെന്ന് അറിയിക്കാമോ?
3527.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിധവാ പെൻഷൻ അനുവദിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്രയെന്ന് അറിയിക്കാമോ; അമ്പത് വയസ്സ് കഴിഞ്ഞവർക്ക്‌ മാത്രമേ വിധവാ പെൻഷന് അർഹതയുള്ളൂ എന്ന ഉത്തരവുകളോ സർക്കുലറുകളോ നിലവിലുണ്ടോ; എങ്കിൽ പകർപ്പ് അനുവദിക്കാമോ;
( ബി )
സംസ്ഥാനത്ത് അമ്പത് വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങളും വിശദാംശവും ഉത്തരവിന്റെ പകർപ്പും നൽകുമോ;
( സി )
2016 മുതൽ നാളിതുവരെ സംസ്ഥാനത്ത് ഓരോ വർഷവും എത്രപേർക്കാണ് വിധവാ പെൻഷൻ നൽകിവരുന്നതെന്നുള്ള വിവരം വർഷം തിരിച്ച് ലഭ്യമാക്കാമോ; ഇതിൽ വിധവാ പെൻഷന് അനർഹരായവരെന്ന് കണ്ടെത്തിയവരുടെ എണ്ണവും ആയതിന്റെ കാരണങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
അമ്പത് വയസ്സ് പൂർത്തിയായിട്ടില്ലാത്തതും ഭർത്താവ് മരണപ്പെടുകയോ , ഭർത്താവ് ഉപേക്ഷിച്ചു ഏഴ് വർഷത്തിലധികമാകുകയോ, ഭർത്താവിനെ കാണാതാകുകയോ ആയ സ്ത്രീ പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ വിധവാ പെൻഷന് അർഹതയുണ്ടോ എന്നറിയിക്കുമോ?
3528.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബാലവേല നിയന്ത്രിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ബാലവേല സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്കായി എന്തെങ്കിലും പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പുരോഗതി വ്യക്തമാക്കുമോ;
( സി )
കാവല്‍ പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമാേ;
( ഡി )
ബാലവേലക്കായി നിയോഗിക്കപ്പെട്ട അന്യസംസ്ഥാനക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
3529.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ മണ്ഡലത്തില്‍ നിന്നും ചികിത്സാ സഹായത്തിനായി സാമൂഹ്യ സുരക്ഷ മിഷനിലേയ്ക്ക് ലഭിച്ച അപേക്ഷകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
എത്ര രൂപയാണ് അപേക്ഷകര്‍ക്ക് നല്‍കിയതെന്നും ഏതെല്ലാം സഹായമാണ് ലഭ്യമാക്കിയതെന്നും അറിയിക്കുമോ;
( സി )
ലഭ്യമായ അപേക്ഷകളില്‍ ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുള്ളവ ഉണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?
3530.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ കോവളം മണ്ഡലത്തിൽ സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ; വിശദാംശം വ്യക്തമാക്കുമോ?
3531.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും സ്മാര്‍ട്ടാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടാേ; ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമാേ?
3532.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അങ്കണവാടികളില്‍ ബാലനീതിനിയമം അനുശാസിക്കും പ്രകാരമുള്ള ഭൗതികസാഹചര്യങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ കുട്ടികള്‍ക്ക് കളിക്കാനും പ്രകൃതിയെ നിരീക്ഷിക്കുന്നതിനും കഴിയുന്ന തരത്തില്‍ ഇവയെ സജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളെയും ശിശുസൗഹൃദ അങ്കണവാടികളാക്കി മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
3533.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയാണ്;
( ബി )
ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;
( സി )
16.08.1999 മുതല്‍ 31.12.2003 വരെ എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് മുഖേന താത്ക്കാലിക നിയമനം ലഭിച്ച്, 18.05.2013 - ലെ സ. ഉ. (പി) നമ്പർ 40/2013/സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പ്രകാരം പുനര്‍നിയമനം ലഭിച്ച് നിലവില്‍ ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ എണ്ണവും അവരുടെ വിവരങ്ങളും അടങ്ങിയ ലിസ്റ്റ് ലഭ്യമാക്കുമോ; ലിസ്റ്റ് ലഭ്യമാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ;
( ഡി )
റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട്,2016, സബ്ജക്റ്റ് കമ്മിറ്റി ശിപാര്‍ശ, സാമൂഹ്യനീതി ഡയറക്ടറുടെ ശിപാര്‍ശ എന്നിവ നിലനില്‍ക്കെ, പ്രസ്തുത ഉത്തരവ് പ്രകാരം പുനര്‍നിയമനം ലഭിച്ചവരുടെ നിയമനം റഗുറലറൈസ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ; ആയതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ;
( ഇ )
പ്രസ്തുത ഉത്തരവ് പ്രകാരം പുനര്‍നിയമനം ലഭിച്ചവരുടെ നിയമനം റഗുലറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകൾ നിലവിലുണ്ടോ;
( എഫ് )
പ്രസ്തുത നിയമനം റഗുലറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് നല്കിയിട്ടുള്ളവരെ കേസിൽ വിധി വരുന്നതുവരെ മാറ്റിനിര്‍ത്തി, ശേഷിക്കുന്നവരുടെ നിയമനം റഗുലറൈസ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ;
( ജി )
പ്രസ്തുത ജീവനക്കാരുടെ നിയമനം റഗുലറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിയെ നിയോഗിക്കാമോ; വിശദമാക്കുമോ?
3534.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്ക് ആധുനിക ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക ഷോറൂമുകള്‍ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ഷോറൂമുകള്‍ ഭാവിയില്‍ എല്ലാ ജില്ലകളിലും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ഷോറൂമുകള്‍ വഴി സഹായ ഉപകരണങ്ങള്‍ എത്ര ശതമാനം വിലക്കുറവില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3535.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അനുയാത്ര പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത് ഏത് ഏജന്‍സി മുഖേനയാണെന്നും ഏതൊക്ക ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നതെന്നും അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും വിശദമാക്കാമോ;
( ഡി )
ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യദായകമായ എന്തൊക്കെ പദ്ധതികള്‍ ആലോചനയിലുണ്ടെന്ന് വിശദമാക്കാമോ?
3536.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേള്‍വിശക്തി കുറഞ്ഞവര്‍ക്കോ, തീരെ ഇല്ലാത്തവര്‍ക്കോ സഹായം നല്‍കുന്നതിന് വേണ്ടി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ശ്രവണ സഹായിക്കായി വടകര താലൂക്കിലെ ശ്രീ. കാസിം അയനോളി, വേളം പി.ഒ. എന്നയാൾ വകുപ്പ് മന്ത്രി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ?
3537.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂർണമായും കിടപ്പിലായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ പരിചരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ വയനാട് ജില്ലയിൽ ഇത്തരത്തിൽ എത്ര പേർക്ക് സഹായം ലഭിക്കുന്നുണ്ടെന്ന വിവരം പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കാമോ;
( സി )
ജില്ലയിൽ മുൻപ് ഇത്തരം സഹായങ്ങൾ ലഭിച്ചുകൊണ്ടിരുന്നവർക്ക് പിന്നീട് സഹായം മുടങ്ങിപ്പോയ സംഭവങ്ങൾ ഉണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
3538.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോൾ നൽകിവരുന്ന സാമൂഹ്യക്ഷേമ പെൻഷനുകൾ ഏതെല്ലാമാണെന്നും പെൻഷന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
ഭർത്താവ് ഉപേക്ഷിച്ച് പിന്നീട് വിവാഹിതരാകാത്തവർക്ക് വിധവാ പെൻഷൻ കിട്ടാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അവർക്ക് പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
ആശ്വാസകിരണം പദ്ധതി പ്രകാരം നൽകുന്ന തുക എത്ര മാസത്തേത് കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതി പ്രകാരം ഇപ്പോൾ പ്രതിമാസം നൽകുന്ന തുക എത്രയാണെന്നും തുക വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
3539.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
എന്തെല്ലാം സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് കെ‌.എസ്‌.എസ്‌.എം. ന് കീഴിലുള്ളത്; വിശദാംശം നൽകുമോ;
( സി )
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ചികിത്സക്കായും വര്‍ഷങ്ങളായി വിലയേറിയ മരുന്നുകള്‍ കഴിക്കേണ്ട അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും തുടര്‍ച്ചയായി മരുന്നുകള്‍ ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കെ‌.എസ്‌.എസ്‌.എം. മുഖേന ചെയ്തു വരുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
അപൂര്‍വ്വ രോഗമായ മേപ്പിൾ സിറപ്പ് യൂറിൻ ഡിസീസ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഒന്നര വയസുള്ള ഇഷാല്‍ മറിയത്തിന് ഡയറ്റ് ഫുഡ് നല്‍കുന്നതിനും മരുന്ന് നല്‍കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി 05.02.2021 ല്‍ സമർപ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ എന്താണ് തടസ്സമെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.