UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3540.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്‌.ആർ.ടി.സി. യിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥിര ജീവനക്കാരുടെയും താൽക്കാലിക ജീവനക്കാരുടെയും എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കെ-സ്വിഫ്റ്റിന്റെ രൂപീകരണത്തെത്തുടർന്ന് കെ.എസ്‌.ആർ.ടി.സി. യിൽ നിന്നും കെ-സ്വിഫ്റ്റിൽ നിയമിതരായ ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( സി )
മുൻപ് കെ.എസ്‌.ആർ.ടി.സി. യിൽ ജോലി ചെയ്തിരുന്ന എംപാനൽ ജീവനക്കാരിൽ ആരെങ്കിലും കെ-സ്വിഫ്റ്റിൽ നിയമനം നേടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ തസ്തിക തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമോ;
( ഡി )
കെ-സ്വിഫ്റ്റ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ?
3541.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എം.വിജിന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര മാേട്ടാേര്‍ വാഹനനിയമ ഭേദഗതി പ്രകാരം സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപീകരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടാേ; ഉണ്ടെങ്കില്‍ വിശദമാക്കാമാേ;
( ബി )
പാെതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഹകരണ മേഖലയില്‍ ട്രാന്‍സ്പാേര്‍ട്ട് കമ്പനി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ആലാേചിക്കുന്നുണ്ടാേയെന്ന് അറിയിക്കാമോ;
( സി )
ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് റാേഡ്, റെയില്‍, ജലഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ചും ശക്തിപ്പെടുത്തില്‍യും ഒരു സമഗ്ര ഗതാഗത നയം ആവിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടാേയെന്ന് അറിയിക്കാമോ;
( ഡി )
കുറഞ്ഞ നിരക്കിൽ റൂട്ട് ബസ്സുകള്‍ ഉള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്റെ പാെതുഗതാഗത സംവിധാനങ്ങളെ മുന്‍നിരയില്‍ എത്തിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമാേ??
3542.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യവസ്തുക്കള്‍ ശീതീകരിച്ച് കൊണ്ടുപോകുന്ന പല വാഹനങ്ങളും മറ്റ് യാത്രകര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ സഞ്ചാരത്തിനിടയില്‍ മലിനജലം റോഡിലേക്ക് ഒഴുക്കിക്കളയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?
3543.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് നീക്കം നിയന്ത്രിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിന് ബദലായി ജലഗതാഗത മാര്‍ഗ്ഗം ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ച് വരുന്നു; വിശദമാക്കാമോ?
3544.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ഏതെല്ലാം തരത്തിലുള്ള യാത്രാ നിരക്കുകളാണ് ഈടാക്കുന്നതെന്ന് അറിയിക്കാമോ; ഏതെല്ലാം തരത്തിലുള്ള ഇളവുകളാണ് അനുവദിക്കുന്നതെന്നും സൗജന്യയാത്രയും കുറഞ്ഞ നിരക്കിലുള്ള യാത്രയും അനുവദിക്കുന്നത് ആര്‍ക്കെല്ലാമാണെന്നും വ്യക്തമാക്കാമോ?
3545.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴയിൽ അവസാനമായി വര്‍ദ്ധനവ് വരുത്തിയത് എന്നാണെന്ന് വ്യക്തമാക്കാമോ; ഓരോ ഇനത്തിലും പിഴയായി ഈടാക്കുന്ന തുക എത്ര വീതമാണെന്ന് വിശദമാക്കാമോ;
( ബി )
മുന്നറിയിപ്പ് ബോര്‍ഡുകള്‍ എല്ലായിടത്തും സ്ഥാപിക്കാത്ത സാഹചര്യത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത പ്രദേശങ്ങളില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച നയം വ്യക്തമാക്കുമോ?
3546.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്രാസൗകര്യം ഉറപ്പ് വരുത്തുന്നതിനായി ഇന്റലിജന്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ ;
( ബി )
പ്രസ്‌തുത പദ്ധതിയുടെ പ്രവര്‍ത്തനം വിശദമാക്കാമോ?
3547.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവീകരിച്ച കോഴിക്കോട്-പാലക്കാട് എന്‍.എച്ച്. 966 ല്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത റോഡില്‍ ക്യാമറാ നിരീക്ഷണം സാദ്ധ്യമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3548.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലയളവില്‍ റാേഡ് സേഫ്റ്റി ഫണ്ട് വിനിയാേഗിച്ച് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികള്‍ വിശദമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരാേന്നിനും അനുവദിച്ച തുക വ്യക്തമാക്കാമാേ;
( സി )
അനുവദിച്ച പ്രവൃത്തികളിൽ പൂര്‍ത്തിയാക്കുവാനുള്ളവ ഏതെല്ലാമെന്ന് വിശദമാക്കാമാേ?
3549.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകള്‍ സംബന്ധിച്ച നാറ്റ്പാക്-ന്റെ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ബ്ലാക്ക് സ്പോട്ടുകളില്‍ അപകടങ്ങള്‍ കുറയ്ക്കാനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നാറ്റ്പാക് സമര്‍പ്പിച്ചിരിക്കുന്നത്;
( സി )
അപകടങ്ങള്‍ കുറയ്ക്കന്നതിനായി അടിയന്തരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
3550.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ റാേഡുകളില്‍ അനുവദനീയമായ പരമാവധി വേഗത യാത്രക്കാർക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമാേ;
( ബി )
ദേശീയപാതകള്‍, സംസ്ഥാന പാതകള്‍, ജില്ലാ റാേഡുകള്‍ എന്നിവയില്‍ വാഹനങ്ങള്‍ക്ക് അനുവദനീയമായ പരമാവധി വേഗത എത്രയാണെന്ന് അറിയിക്കാമാേ?
3551.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും എത്ര സ്ഥിരം ഡ്രൈവര്‍മാരാണ് വിരമിച്ചതെന്നും എത്ര ഡ്രൈവര്‍മാര്‍ക്ക് പുതുതായി സ്ഥിര നിയമനം നല്‍കി എന്നുമുള്ള കണക്കുകള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരാണ് ആകെയുള്ളതെന്ന് അറിയിക്കാമോ; ഇതില്‍ സ്ഥിരം നിയമനം, താല്‍ക്കാലിക നിയമനം, എം-പാനല്‍ എന്നിവ സംബന്ധിച്ച് ഇനം തിരിച്ചും ജില്ല തിരിച്ചും വിവരങ്ങള്‍ നല്‍കാമോ;
( സി )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.യില്‍ എത്ര ഡ്രൈവര്‍മാരുടെ കുറവാണുള്ളതെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ഡി )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഡിപ്പോയില്‍ എത്ര ഡ്രൈവര്‍മാരുടെ കുറവുണ്ടെന്നും 2019-ലെ കോവിഡ് വ്യാപനത്തിന് മുൻപ് എത്ര ഡ്രൈവര്‍മാര്‍ പ്രസ്തുത ഡിപ്പോയില്‍ ഉണ്ടായിരുന്നുവെന്നും അറിയിക്കാമോ;
( ഇ )
ഡ്രൈവര്‍മാരുടെ കുറവ് വരാനുണ്ടായ സാഹചര്യം വിശദമാക്കാമോ; നിലമ്പൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍മാരെ ജില്ലയിലെ മറ്റേതെങ്കിലും ഡിപ്പോകളിലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
നിലമ്പൂര്‍ മണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ എരുമമുണ്ട, പാലാങ്കര, തേള്‍പ്പാറ, മുണ്ടേരി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ കോവിഡ് കഴിഞ്ഞിട്ടും പുനരാരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; ഈ റൂട്ടുകളിലേക്കുള്ള സര്‍വ്വീസ് എന്ന് പുനരാരംഭിക്കാനാകും എന്ന് അറിയിക്കാമോ?
3552.
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. നേരിടുന്ന ഗുരുതരമായ പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുണ്ടോ; കെ.എസ്.ആർ.ടി.സി.യിൽ നിലവിൽ ശമ്പളം നൽകാൻ പ്രതിമാസം എത്ര രൂപ ആവശ്യമാണ്; 2022 മേയ് മാസത്തിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകിയത് ഏത് ദിവസമാണ്; വ്യക്തമാക്കാമോ;
( ബി )
പ്രതിമാസ ശമ്പളം നൽകാനുള്ളതിൽ കൂടുതൽ തുക മേയ് മാസത്തിൽ കെ.എസ്. ആർ.ടി.സി.ക്ക് വരുമാനം ഉണ്ടായിരുന്നിട്ടും എന്തു കൊണ്ട് ജീവനക്കാരുടെ ശമ്പളം ക്യത്യ സമയത്ത് നൽകിയില്ല എന്നത് വ്യക്തമാക്കാമോ ;
( സി )
സ്വിഫ്റ്റ് കമ്പനിയുടെ ബസ്സുകൾ ഓടിക്കുന്നത് കെ.എസ്.ആർ.ടി.സി. ബസ്സുകൾ നിലവിൽ ഓടിക്കുന്ന റൂട്ടുകളിൽ ആണോ; ആയതിന്റെ വരുമാനം കെ.എസ്.ആർ.ടി.സി.യുടെ അക്കൗണ്ടിലാണോ ഉൾക്കൊള്ളിക്കുന്നത്; സ്വിഫ്റ്റ് കമ്പനിയിലെ മേയ് മാസത്തെ ശമ്പളം ഏത് ദിവസമാണ് നൽകിയത്;
( ഡി )
കെ.എസ്.ആർ.ടി.സി.യിലെ ഏതെങ്കിലും സ്ഥിരം ജീവനക്കാരെ സ്വിഫ്റ്റിൽ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവര്‍ക്ക് ശമ്പളം നല്‍കുന്നത് സ്വിഫ്റ്റ് ആണോ; വ്യക്തമാക്കാമോ;
( ഇ )
പൊതു ഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി. നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ?
3553.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ ടിക്കറ്റ് ഇതര വരുമാനം ഏതെല്ലാം മേഖലകളില്‍ നിന്നാണ്; തരംതിരിച്ച് വ്യക്തമാക്കാമോ?
3554.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പാെതുമേഖലാ എണ്ണക്കമ്പനികള്‍ കെ.എസ്.ആർ.ടി.സി. യില്‍ നിന്നും ഈടാക്കുന്ന അധിക വിലയുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടാേ;
( ബി )
എങ്കിൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അനുകൂല സമീപനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടാേ; വിശദമാക്കാമാേ?
3555.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) നം.126/2016/ധന. തീയതി 31.08.2016 പ്രകാരം ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതുവരെ ആശ്വാസ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി കെ.എസ്.ആര്‍.ടി.സി.യില്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ പ്രസ്തുത പദ്ധതി പ്രകാരം എത്രപേര്‍ക്ക് ആശ്വാസ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ വനിതാകണ്ടക്ടറായി സേവനമനുഷ്ഠിച്ചു വരവെ 18.08.2016-നു മരണപ്പെട്ട ശ്രീമതി. ഡോമി ബിയര്‍ളിയുടെ മൈനറായ കുഞ്ഞുങ്ങള്‍ക്ക് ആശ്വാസ ധനസാഹായം ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നല്‍കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ; പ്രസ്തുത ആശ്വാസ ധനസഹായം എന്നത്തേക്ക് കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കും എന്നറിയിക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യില്‍ ആശ്വാസ ധനസഹായം പദ്ധതി നാളിതുവരെ നടപ്പിലാക്കിയിട്ടില്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി അടിയന്തരമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
3556.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ ഗതാഗത വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
3557.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാർക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുകളിൽ യാത്രാ കൺസിഷൻ ലഭിക്കുന്നതിനുള്ള വരുമാന പരിധി എത്രയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്പോൾ നിലവിലുള്ള വരുമാനപരിധി നിശ്ചയിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
നിശ്ചയിക്കപ്പെട്ട വരുമാനപരിധി കാലാനുസൃതമായി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3558.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് 2022 മേയ് മാസത്തെ ശമ്പളം കൊടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാലതാമസത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
മേയ് മാസത്തെ ശമ്പളത്തിനായി സർക്കാർ എത്ര രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
ഡീസൽ വാങ്ങിയ വകയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പണം കൊടുക്കാനുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്ര രൂപയുടെ കുടിശ്ശികയാണുള്ളതെന്ന് വിശദമാക്കാമോ?
3559.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി.യെ നഷ്ടത്തില്‍ നിന്നും കരകയറ്റുമെന്ന മുൻസർക്കാരിന്റെ വാഗ്ദാനം പാലിക്കുന്നതിന് സാധിച്ചിട്ടുണ്ടാേയെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിടുമ്പാേള്‍ നഷ്ടത്തില്‍ നിന്നും കരകയറുന്നതിനോ ജീവനക്കാര്‍ക്ക് കൃത്യമായി മാസശമ്പളം നല്‍കുവാനോ കഴിയാത്ത അവസ്ഥയില്‍ കെ.എസ്.ആര്‍.ടി.സി. എത്തി നില്‍ക്കുന്നുവെന്നത് വസ്തുതയാണോ; വിശദമാക്കുമോ?;
( സി )
കെ.എസ്.ആര്‍.ടി.സി. നേരിടുന്നതായി പറയപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷം തരണം ചെയ്യുന്നതിന് എന്തൊക്കെ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത് ; വ്യക്തമാക്കാമാേ?
3560.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിഫ്റ്റ് ബസ്സുകളിലെ കണ്ടക്ടര്‍ കം ഡ്രെെവര്‍ തസ്തികയുടെ ജാേലി സ്വഭാവം വിശദമാക്കാമാേ;
( ബി )
കണ്ടക്ടര്‍ കം ഡ്രെെവര്‍മാരുടെ സേവന വേതന വ്യവസ്ഥകൾ വിശദമാക്കാമാേ;
( സി )
പ്രസ്‌തുത ജീവനക്കാർക്ക് എത്ര മാസത്തെ പരിശീലനമാണ് കെ.എസ്. ആര്‍.ടി.സി. നൽകുന്നതെന്ന് അറിയിക്കാമോ?
3561.
ശ്രീ. എം. എം. മണി
ഡോ.കെ.ടി.ജലീൽ
ശ്രീമതി ദെലീമ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുന്നതിനായി ദേശീയ പാതകളിലെയും എം.സി. റോഡിലെയും സമാന്തര ബൈപാസുകള്‍ വഴി കെ.എസ്.ആര്‍.ടി.സി. ബൈപാസ് റൈഡര്‍ സ‍‍‍ർവ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ അതുവഴി എന്തൊക്കെ സൗകര്യങ്ങളും സേവനങ്ങളുമാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ അധിക സൗകര്യങ്ങളാണ് ഇതുവഴി ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകള്‍ ശുചിത്വവും അന്താരാഷ്ട്ര നിലവാരമുള്ളതുമാക്കി മാറ്റുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; വിശദാംശം ലഭ്യമാക്കാമോ?
3562.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യില്‍ പുതിയ ജില്ലാതല ക്ലസ്റ്റര്‍ ഓഫീസുകള്‍ രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടോ; എങ്കിൽ പുതിയ ഓഫീസുകള്‍ രൂപീകരിക്കേണ്ടതിന്റെ സാഹചര്യം വിശദീകരിക്കാമോ; ഓഫീസുകളുടെ പ്രവര്‍ത്തനം എപ്രകാരമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മലപ്പുറം ജില്ലാതല ഓഫീസ് ജില്ലാ ആസ്ഥാനത്ത്‌ നിന്നും പെരിന്തല്‍മണ്ണയിലേക്ക് മാറ്റാനുണ്ടായ കാരണം വ്യക്തമാക്കാമോ;
( സി )
പുതിയ ജില്ലാതല ക്ലസ്റ്റർ ഓഫീസ് ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് തന്നെ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ ?
3563.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യെ സ്വയംപര്യാപ്തമാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി.യുടെ പുനരുദ്ധാരണത്തിനായി 2016 മുതല്‍ സര്‍ക്കാര്‍ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
3564.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.എസ്.ആര്‍.ടി.സി. യ്ക്ക് വിവിധ ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സംരക്ഷണം വിശദമാക്കുമോ;
( ബി )
നിലവില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തന നഷ്ടം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നു; വ്യക്തമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി. യുടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിലവില്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
3565.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി യിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ?
3566.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബ‍ഡ്ജറ്റ് ടൂറിസം സെല്‍ നടപ്പിലാക്കി വരുന്ന ടൂറിസം പാക്കേജിനെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പാലക്കാട് ജില്ലയിലെ ഏതൊക്കെ ടൂറിസം കേന്ദ്രങ്ങളെ പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
3567.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യിൽ കെ -സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ ;
( ബി )
പ്രസ്തുത കമ്പനി രൂപീകരിച്ചതുമൂലം കെ.എസ്.ആര്‍.ടി.സി യ്ക്ക് ഉണ്ടായിട്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?
3568.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരുമാന വർദ്ധനവിനായി കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമികളില്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ പ്രകാരം പദ്ധതികള്‍ നടപ്പാക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
3569.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ൽ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം വിതരണം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നതിനും എന്തെല്ലാം നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3570.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 -ൽ കെ.എസ്.ആർ.ടി.സി.യിൽ ജൂൺ മാസത്തെ ശമ്പളം എന്ന് വിതരണം ചെയ്യുമെന്ന് അറിയിക്കുമോ; മേയ് മാസത്തിൽ കാറ്റഗറി തിരിച്ച് ശമ്പള വിതരണം നടത്താൻ ഉത്തരവ് നൽകിയത് ആരാണെന്നും ഏത് സാഹചര്യത്തിലാണെന്നും വ്യക്തമാക്കുമോ?
3571.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്നും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആദ്യം ശമ്പളം നല്‍കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവ് നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുമോ എന്ന് വിശദമാക്കാമോ?
3572.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യിൽ ഭാഗിക ശമ്പളത്തോടുകൂടിയ അവധി സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( ബി )
ഇതുവഴി കെ.എസ്.ആർ.ടി.സി.യ്ക്ക് പ്രതിമാസം എത്ര രൂപ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( സി )
പ്രസ്തുത നടപടിയിലൂടെ കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
3573.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ സമഗ്ര വികസനത്തിനായി കിഫ്ബിയുടെ ധനസഹായത്തോടെയുള്ള പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിന് സിൽക്ക് എന്ന ഏജൻസിയെ ചുമതലപ്പെടുത്തിയെങ്കിലും പ്രസ്തുത ഏജൻസി ഇക്കാര്യത്തിൽ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഡി.പി.ആർ. തയ്യാറാക്കുന്നതിനായി മറ്റേതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഡി.പി.ആർ. തയ്യാറാക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് പദ്ധതിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?
3574.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചാലക്കുടി ഡിപ്പോയില്‍ നിന്ന് നിര്‍ത്തലാക്കിയിട്ടുള്ളതും പുനരാരംഭിച്ചിട്ടില്ലാത്തതുമായ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
പ്രസ്തുത സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയതും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് പുനരാരംഭിച്ചതുമായ സര്‍വ്വീസുകളുടെ ഏതെങ്കിലും ട്രിപ്പുകള്‍ റദ്ദാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
ഉണ്ടെങ്കില്‍ ഇവ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഇ )
2016 മുതല്‍ ചാലക്കുടി ഡിപ്പോയില്‍ നിന്ന് നിര്‍ത്തലാക്കിയ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഏതൊക്കെയെന്ന് ഇനം തിരിച്ച് അറിയിക്കുമോ;
( എഫ് )
ഇവ നിര്‍ത്തലാക്കിയതിന്റെ കാരണം വിശദീകരിക്കുമോ;
( ജി )
അതിരപ്പിള്ളിയില്‍ നിന്ന് ചാലക്കുടി വഴി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേയ്ക്ക് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3575.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ 25.2.2020-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാലോട് കെ.എസ്.ആര്‍.ടി.സി. ബഹുനില മന്ദിരത്തില്‍ ഇതുവരെയും ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണങ്ങള്‍ അറിയിക്കാമോ;
( ബി )
ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് സാങ്കേതികമോ ഭരണപരമോ ആയ എന്തെങ്കിലും കാലതാമസം നിലനില്‍ക്കുന്നുണ്ടോ;
( സി )
പുതിയ കെട്ടിടത്തില്‍ എന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
3576.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് കെ.എസ്.ആർ.ടി.സി. ഡിപ്പോ-കം- വാണിജ്യ സമുച്ചയത്തിന്റെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
വാണിജ്യ സമുച്ചയത്തിന്റെ നിലവിലത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ; ഇതിന്റെ പ്രവര്‍ത്തനം എന്ന് മുതല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
3577.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയിലെ കെട്ടിടങ്ങളുടെ ജീര്‍ണ്ണാവസ്ഥ സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കെട്ടിടത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിച്ച് കെട്ടിടം പുതുക്കി പണിയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3578.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നു; വ്യക്തമാക്കാമോ;
( ബി )
അവയിൽ എത്ര ബസ്സുകൾ നിലവിൽ സർവ്വീസ് നിർത്തിവെച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
സർവ്വീസ് നിർത്തിവെച്ചതിന്റെ കാരണം അറിയിക്കാമോ;
( ഡി )
പ്രസ്തുത സർവ്വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3579.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. മാവേലിക്കര ഡിപ്പാേ നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
3580.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തിന് മുൻപ് ചാത്തന്നൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന ഓർഡിനറി ബസ് സർവ്വീസുകൾ ഏതെല്ലാമാണെന്നും പ്രസ്തുത സർവ്വീസുകളിൽ നിർത്തലാക്കിയവയിൽ ഏതെല്ലാം ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡിപ്പോയിൽ നിന്നും കോവിഡിന് മുൻപ് വരെ സർവ്വീസ് നടത്തിയിരുന്ന കൊല്ലം-പരവൂർ-നെല്ലേറ്റിൽ ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക ഓർഡിനറി ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3581.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയതിൽ എത്ര കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകളാണ് പുനരാരംഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പുനരാരംഭിക്കാത്ത സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ സര്‍വ്വീസുകളാണെന്ന് വിശദമാക്കാമോ?
3582.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന് മുമ്പ് കാസർഗോഡ് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ എത്ര ഷെഡ്യുൾ ഉണ്ടായിരുന്നു; വ്യക്തമാക്കാമോ;
( ബി )
നിലവിൽ എത്ര ഷെഡ്യുൾ ഓടിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മുഴുവൻ ഷെഡ്യുളും ഓടിക്കാൻ എത്ര ഡ്രൈവർമാരും കണ്ടക്ടർമാരുമാണ് ആവശ്യമുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഡിപ്പോയിൽ നിലവിൽ എത്ര ഡ്രൈവർമാരും കണ്ടക്ടർമാരുമാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
മുഴുവൻ ഷെഡ്യുളും ഓടിക്കാനാവശ്യമായ നടപടി എപ്പോൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
3583.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, വെള്ളറട, പാറശ്ശാല എന്നീ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നും 2020 ഡിസംബര്‍ മാസത്തില്‍ ഓപ്പറേറ്റ് ചെയ്തിരുന്ന സര്‍വ്വീസുകള്‍ ഏതൊക്കെയാണെന്ന് അവയുടെ റൂട്ട്, സര്‍വ്വീസ് നമ്പര്‍, സമയക്രമം എന്നിവ സഹിതം അറിയിക്കാമോ; ഇതില്‍ ഏതൊക്കെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഡിപ്പോകളില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന സ്റ്റേ സര്‍വ്വീസുകള്‍ ഏതൊക്കെയാണെന്ന് അവയുടെ റൂട്ട്, സര്‍വ്വീസ് നമ്പര്‍, സമയക്രമം എന്നിവ സഹിതം അറിയിക്കാമോ; ഇതില്‍ ഏതൊക്കെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയെന്നും ആയതിനുള്ള കാരണം എന്തെന്നും അറിയിക്കാമോ;
( സി )
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രസ്തുത ഡിപ്പോകളില്‍ നിന്നും നിര്‍ത്തലാക്കിയിരുന്ന സര്‍വ്വീസുകള്‍ എല്ലാം പുനരാംരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
മണ്ഡലത്തില്‍ കെ.എസ്.ആര്‍.ടി.സി. മാത്രം സര്‍വ്വീസ് നടത്തിയിരുന്ന റൂട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കാനായി പ്രസ്തുത സര്‍വ്വീസുകള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3584.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി എൺപത്തിയേഴ് ലക്ഷത്തി അൻപതിനായിരം രൂപ അനുവദിച്ച് നിർമ്മിക്കുന്ന കോതമംഗലം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ടെർമിനലിന്റെ നിർമ്മാണം നാളിതുവരെയായിട്ടും ആരംഭിക്കുവാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ ബസ് ടെർമിനൽ നിർമ്മാണത്തിനായുള്ള സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കിൽ എസ്റ്റിമേറ്റിന് അംഗീകാരം നല്കി വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3585.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ സൈലന്റ് വാലി, കാഞ്ഞിരപ്പുഴ ഡാം, മീന്‍വല്ലം, ശിരുവാണി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കെ.എസ്.ആര്‍.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വിശദമാക്കാമോ?
3586.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
കുട്ടനാട്ടില്‍ ലാഭകരമായി ഓടിയിരുന്ന സ്റ്റേ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
3587.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടത്വ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ നവീകരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
എടത്വ പള്ളി, ചക്കുളത്തുകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന ഭക്തജന ബാഹുല്യം കണക്കിലെടുത്ത് പ്രസ്തുത ഡിപ്പോയുടെ പുനരുദ്ധാരണം വേഗത്തില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
3588.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എളവള്ളി ഗ്രാമപഞ്ചായത്തില്‍ നിന്നും ഗ്രാമവണ്ടി പദ്ധതിക്കായി അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികളുടെ വിശദാംശം നല്‍കാമോ?
3589.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഞ്ചായത്തുകളുടെ സഹകരണത്തോടെ ആരംഭിച്ച ഗ്രാമവണ്ടി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
3590.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൂളിംഗ് ഫിലിമുകള്‍ പതിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏത് തരത്തിലുള്ളതിനാണ് അനുമതിയുള്ളത്; വിശദമാക്കുമോ;
( ബി )
വാഹനങ്ങളി‍ല്‍ ഒരു തരത്തിലുമുള്ള കൂളിംഗ് ഫിലിമുകൾ പതിക്കരുതെന്ന് ബഹു. കോടതി ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിധിയുടെ പകര്‍പ്പ് നല്‍കാമോ;
( സി )
ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥര്‍ക്കോ ജനപ്രതിനിധികള്‍ക്കോ പ്രസ്തുത നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
3591.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയാേഗപ്പെടുത്തിയിട്ടുള്ള ക്യാമറകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമാേ;
( ബി )
പ്രസ്തുത ക്യാമറകള്‍ സ്ഥാപിക്കുന്നത് വഴി എന്തെല്ലാം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും തടയാനും കഴിയും എന്ന് വിശദമാക്കാമാേ?
3592.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണത ആശങ്കാജനകമാണെന്ന സാമ്പത്തിക സർവേയിലെ പരാമർശം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
റോഡ് നിയമങ്ങളും റോഡ് അച്ചടക്കവും നടപ്പിലാക്കുവാൻ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ പരാജയപ്പെടുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
റോഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമോ; വിശദാംശം നൽകുമോ?
3593.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാേഡുകളില്‍ യുവാക്കള്‍ ടൂ വീലര്‍ വാഹനങ്ങളില്‍ മത്സരയാേട്ടം സംഘടിപ്പിക്കുന്നതും അപകടങ്ങളില്‍പ്പെടുന്നതുമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമാേ?
3594.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം സംസ്ഥാനം രൂപീകരിക്കേണ്ട സമഗ്ര ഗതാഗത നയത്തിന്റെ കരട് അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കരട് നയത്തിൽ സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ സ്വകാര്യ ബസുകളെക്കൂടി പങ്കാളികളാക്കി സഹകരണമേഖലയിൽ ട്രാൻസ്പോർട്ട് കമ്പനി തുടങ്ങാനുളള ശിപാർശയുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ മേഖലയിൽ ആരംഭിക്കുന്ന ട്രാൻസ്പോർട്ട് കമ്പനിയിലൂടെ സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പൊതു ഗതാഗത സംവിധാനങ്ങളുടെ ഏകോപനത്തിന് ജി.പി.എസ്. അധിഷ്ഠിത ഇന്റലിജൻസ് ട്രാൻസ്പോർട്ട് സംവിധാനം രൂപീകരിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
3595.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രെെവിംഗ് ലെെസന്‍സുകള്‍ എ.ടി.എം. കാര്‍ഡ് മാതൃകയില്‍ ലഭ്യമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
3596.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത ക്യാമറകളെല്ലാം നിലവില്‍ പ്രവര്‍ത്തനക്ഷമമാണോ; അല്ലെങ്കില്‍ ഏതൊക്കെ ക്യാമറകളാണ് പ്രവര്‍ത്തനരഹിതമെന്ന് അറിയിക്കാമോ;
( സി )
റോഡുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ക്ക് എ.എം.സി. നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ കമ്പനികളാണ് അവ ഏറ്റെടുത്തിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത ക്യാമറകളെല്ലാം പ്രവര്‍ത്തനക്ഷമമാക്കുവാനായി പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
3597.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ ആര്‍.ടി.ഒ. ടെസ്റ്റിംഗ് ഗ്രൗണ്ടിനെ മോഡല്‍ ടെസ്റ്റിംഗ് ഗ്രൗണ്ടായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി അറിയിക്കാമോ?
3598.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളുടെ മാതൃകയില്‍ സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ ഓൺലൈൻ ടാക്സികൾ ആരംഭിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ബി )
ഓൺലൈൻ ടാക്സി സംവിധാനം ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സഹായകരമാകും എന്നതിനാല്‍ സർക്കാർ മുന്‍കൈ എടുത്തു ഉത്തരവാദിതത്തോട് കൂടിയുള്ള ഓൺലൈൻ ടാക്സികൾ സംസ്ഥാനത്ത് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3599.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളിൽ നിയമപ്രകാരമല്ലാത്ത അലങ്കാര ലൈറ്റുകളും ഓഡിയോ-വീഡിയോ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുളളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇത്തരം വാഹനങ്ങളില്‍ തീ പിടിച്ച് അപകടമുണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
( സി )
ഇത്തരത്തിൽ വയറിംഗ് നടത്തിയ വാഹനങ്ങൾ​ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3600.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന സ്കൂൾ ബസ്സുകൾക്ക് കോവിഡ് പശ്ചാത്തലത്തില്‍ നികുതി ഇളവ് അനുവദിച്ചിട്ടുണ്ടോ;
( ബി )
സ്റ്റോപ്പ്‌ മെമ്മോ ലെറ്റര്‍ നല്‍കാത്ത സ്കൂളുകള്‍ക്ക് ചുമത്തപ്പെട്ട നികുതിയിൽ ഇളവ് നൽകുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
3601.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മോനിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂർണ്ണമായും നടക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഷൻ ആരുടെ സാങ്കേതിക സഹായത്താലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കാമോ ; ഇതിനായി പ്രത്യേകം സ്റ്റാഫിനെ മോട്ടോര്‍ വാഹന വകുപ്പ് നിയമിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത സ്റ്റേഷനില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകുവാന്‍ ഉള്ളതെന്നും ആയത് എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും പൂർത്തീകരണത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അവ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
3602.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം സംസ്ഥാനത്തെ സഹകരണ മേഖലയിൽ ട്രാൻസ്പോർട്ട് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി. യുടെ മാതൃകയിലാണോ സഹകരണ മേഖലയിൽ ട്രാൻസ്പോർട്ട് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത്‌, സ്വകാര്യ ബസുകളെ കൂടി ഉൾപ്പെടുത്തി പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
3603.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്കൂൾ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3604.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പിലെ ബോട്ടുകൾ സ്വകാര്യ മേഖലയിൽ നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3605.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദ്രവീകൃത പ്രകൃതി വാതകം പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവില്‍ യാത്രാബോട്ടുകള്‍ ഓടിക്കുവാന്‍ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ഉൾപ്പെടെ ഏതെല്ലാം ജില്ലകളില്‍ എത്ര സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; ഇത്തരം യാത്രാ ബോട്ടുകള്‍ക്ക് ദ്രവീകൃത വാതകം നിറയ്ക്കാന്‍ എന്തൊക്കെ സജ്ജീകരണങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ദൈനംദിനം ശരാശരി എത്ര പേര്‍ക്ക് ഇത്തരം യാത്രാബോട്ടുകളുടെ പ്രയോജനം ലഭിക്കുന്നുവെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കുമോ;
( ഡി )
സൗരോര്‍ജ ബോട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത് ഘട്ടങ്ങളിലാണ്; വ്യക്തമാക്കുമോ?
3606.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സീ അഷ്ടമുടി പാസഞ്ചർ കം ടൂറിസം ബോട്ട് സർവ്വീസിന് ആവശ്യമായ ബോട്ടിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ സർവ്വീസ് ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ സർവ്വീസ് ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണം എന്താണ്; സർവ്വീസ് ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3607.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പിൽ ഈ വർഷം പൊതു സ്ഥലംമാറ്റം നടത്താത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗത്തിലും പൊതു സ്ഥലംമാറ്റം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.