UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3993.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ശുചിത്വ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാണോ; എങ്കില്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളുടെ വിശദാംശം നല്‍കുമോ;
( ബി )
അതിന്റെ അടിസ്ഥാനത്തില്‍ മാലിന്യ സംസ്‌കരണ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിന് സമയ ക്ലിപ്തത നിശ്ചയിച്ചിട്ടുണ്ടോ; എത്രഭാഗം പൂര്‍ത്തിയായിട്ടുണ്ടെന്നും ബാക്കിയുള്ളവ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
3994.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരസഭകളിലെ ക്ഷീരകര്‍ഷകര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അത്തരത്തിൽ പഞ്ചായത്തുകളിലെ ക്ഷീരകര്‍ഷകര്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍കയ്യെടുക്കുമോ; എങ്കില്‍ അതിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
3995.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ അതിദാരിദ്ര്യം അനുഭവിക്കുന്ന എത്രപേര്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
വര്‍ക്കല മണ്ഡലത്തില്‍ ഇത്തരത്തിലുള്ള എത്രപേർ ഉണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ?
3996.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാകാലങ്ങളായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പൊതു ഇടങ്ങൾ കണ്ടെത്തി അത്തരം ഇടങ്ങളിലെ മാലിന്യങ്ങൾ പൂർണ്ണമായി നീക്കി അവ പൊതു ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പരമ്പരാഗത മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യം പൂർണ്ണമായും സംസ്‌കരിച്ച് ഭൂമി വീണ്ടെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ;
( സി )
പുന:ചംക്രമണം സാധ്യമാക്കി മാലിന്യത്തിൽനിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖര മാലിന്യ പരിപാലനത്തിനായി ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയും പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ചുള്ള സമഗ്ര ഖര മാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
3997.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.എസ്.ജി.ഡി റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തുന്നതിന് നാറ്റ്-പാക്ക് സ്റ്റഡി റിപ്പോർട്ട് വേണമെന്ന നിബന്ധന വച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;എങ്കിൽ ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ പി.ഡബ്ള്യൂ.ഡി. ഒ.ഡി.ആർ (അതർ ഡിസ്ട്രിക്ട് റോഡ്) റോഡുകൾപോലും ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട സാഹചര്യത്തിൽ പ്രധാനപ്പെട്ട പി.ഡബ്ള്യൂ.ഡി കണക്ഷൻ റോഡുകളായ എൽ.എസ്.ജി.ഡി റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തുന്നതിന് ഇത്തരത്തിലുള്ള സ്റ്റഡി റിപ്പോർട്ട് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3998.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിലിങ്ക്വിഷ്മെന്റ് ഫോം മുഖേന സമ്മതം അറിയിച്ചുകൊണ്ട് വ്യക്തികൾ പൊതു ആവശ്യത്തിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സ്ഥലം വിട്ട് നൽകിയാൽ ആയത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമോ; ഭൂമി രജിസ്റ്റര്‍ ചെയ്തു നല്കിയാല്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന് നിയമമുള്ളതിനാല്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പഞ്ചായത്ത് രാജ് ആക്റ്റിലെ 178-ാമത് വകുപ്പ് മൂലമാണ് ഇത്തരത്തിലൊരു പ്രശ്നം ഉണ്ടായിട്ടുള്ളത് എന്നതിനാല്‍ പഴയ നില പുന:സ്ഥാപിക്കുന്നതിനായി നിയമ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( സി )
എങ്കിൽ നിയമ ഭേദഗതി വരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
സര്‍ക്കാരിലേക്ക് ഭൂമി വിട്ട് നല്‍കുന്നതിന് റിലിങ്ക്വിഷ്മെന്റ് ഫോമില്‍ അപേക്ഷ നല്കിയാല്‍ മതിയെന്നിരിക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി പ്രസ്തുത വ്യവസ്ഥ ബാധകമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3999.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.എല്‍.ആര്‍.ആര്‍.പി. ഫണ്ട് ഉപയോഗിച്ച് കുണ്ടറ നിയോജക മണ്ഡലത്തില്‍ നടത്തി വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ച തീയതി വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച് നാളിതുവരെയായിട്ടും പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
4000.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമസഭയിലെ ജനപങ്കാളിത്തവും സംവാദാത്മകതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗ്രാമസഭാ പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ടോ; പൊതുജനങ്ങള്‍ക്ക് പ്രദേശത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും വസ്തുതകളും സമര്‍പ്പിക്കുന്നതിന് പ്രസ്തുത പോര്‍ട്ടലില്‍ സംവിധാനം ഉണ്ടോ; മറ്റെന്തെല്ലാം കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;
( ബി )
ഗ്രാമ പഞ്ചായത്തുകളുടെ സേവനം എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ഗ്രാമസേവ കേന്ദ്രങ്ങള്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ?
4001.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാലങ്ങളായി ജോലി ചെയ്തുവരുന്ന ഡ്രൈവര്‍മാര്‍ക്ക് അവരുടെ ജില്ലകളിലേയ്ക്ക് ട്രാന്‍സ്ഫര്‍ അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4002.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സ്ത്രീ സൗഹൃദ പൊതുയിടം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ക്രൈം മാപ്പിംഗ് പദ്ധതി എത്ര പഞ്ചായത്തുകളിലാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത് എന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് എത്ര ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ഇ )
അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ജാഗ്രതാ സമിതികള്‍ മുഖേന നൽകുന്ന പിന്തുണയും സഹായവും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
4003.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കോര്‍പ്പറേഷന്‍ മുഖേന കൊല്ലം നിയോജക മണ്ഡല പരിധിയില്‍ നടപ്പിലാക്കിവരുന്ന അമൃത് പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ?
4004.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭ കെട്ടിട നികുതി ഇനത്തിൽ ശേഖരിച്ച തുകയിൽ എത്ര തുകയാണ് ജീവനക്കാർ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( ബി )
നഗരസഭയുടെ ഏതൊക്കെ സോണൽ ഓഫീസുകളിൽ ഏതൊക്കെ കാലയളവിൽ ജോലി ചെയ്ത ജീവനക്കാരാണ് തട്ടിപ്പിൽ ഉൾപ്പെട്ടത് എന്ന് അറിയിക്കാമോ;
( സി )
ജീവനക്കാർ ധനാപഹരണം നടത്തിയത് സംബന്ധിച്ച റിപ്പോർട്ട് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നഗരകാര്യ ഡയറക്ടർക്കും നഗരസഭാ സെക്രട്ടറി സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുമോ; പ്രസ്തുത റിപ്പോർട്ട് പ്രകാരം എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് അറിയിക്കുമോ;
( ഡി )
കെട്ടിട നികുതി ധനാപഹരണം സംബന്ധിച്ച് നഗരസഭ അക്കൗണ്ട്സ് ഓഫീസർ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
ധനാപഹരണവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി നഗരസഭ നിയമോപദേശം തേടിയിരുന്നോ; എങ്കിൽ വിശദാംശം നല്‍കാമോ;
( എഫ് )
സംഘടിതമായി അധികാര ദുർവിനിയോഗം നടത്തി പൊതു പണം കവർന്നെടുത്ത ജീവനക്കാർക്കെതിരെ സർവ്വീസ് ചട്ടങ്ങൾ പ്രകാരമുള്ള എന്തൊക്കെ ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മറ്റ്‌ എന്തൊക്കെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4005.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം 2020-21 മുതല്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശം നൽകുമോ?
4006.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ മുഴുവന്‍ സമയ സെക്രട്ടറിയെ നിയമിച്ചിട്ടില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലുണ്ടായിരുന്ന സെക്രട്ടറിയെ സ്ഥലം മാറ്റിയിട്ട് എത്ര കാലമായി എന്ന വിവരം ലഭ്യമാക്കാമോ;
( സി )
നിലവിലെ സെക്രട്ടറിയെ മാറ്റുമ്പോൾ പകരം ആളെ നിയമിക്കുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഡി )
സെക്രട്ടറിയെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
4007.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിലെ ഭൂരഹിതരും ഭവന രഹിതരുമായ കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ സ്ഥലവും വീടും നൽകുന്നതിനോ അല്ലെങ്കിൽ ഫ്ലാറ്റ് നൽകുന്നതിനോ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
4008.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാര്‍ക്കായി എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അമ്മവീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പൂര്‍ത്തിയായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും എന്തെങ്കിലും തടസ്സങ്ങളുണ്ടോ; കാലതാമസത്തിന്റെ കാരണവും വിശദാംശങ്ങളും വ്യക്തമാക്കാമോ;
( സി )
അമ്മവീടിനൊപ്പം സ്ഥാപിച്ചിട്ടുള്ള സ്ത്രീ സൗഹൃദ കാത്തിരിപ്പ് കേന്ദ്രവും വിപണന യൂണിറ്റും ജനങ്ങള്‍ക്കായി തുറന്നു നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ?
4009.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിനായി ഭൂമി ഏറ്റെടുത്തതോ വില നിശ്ചയിച്ച് വാങ്ങിയതോ ആയ നിലമ്പൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പേരും കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച വിവരവും ലഭ്യമാക്കുമോ;
( ബി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൈവശാവകാശമുള്ളതും ഒഴി‍ഞ്ഞുകിടക്കുന്നതുമായ ഭൂമിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പേരും കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണവും ലഭ്യമാക്കുമോ; മേല്‍പരാമർശിച്ച ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി വാങ്ങിയതോ കരസ്ഥപ്പെടുത്തിയതോ ആണെങ്കില്‍ അത് എന്ത് ആവശ്യത്തിനാണെന്ന് വ്യക്തമാക്കുമോ?
4010.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ നിലവിലുള്ള ഗ്രാമ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം പഞ്ചായത്തുകളാണ് വിഭജിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
മഞ്ചേരി നഗരസഭയിൽ വാർഡ് വിഭജനം നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വാർഡ് വിഭജനത്തിന്റെ മാനദണ്ഡം വ്യക്തമാക്കുമോ?
4011.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മുഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ 5 പ്രതിപക്ഷ അംഗങ്ങളെ പ‍ഞ്ചായത്തിന്റെ ആസൂത്രണ സമിതി, വര്‍ക്കിംഗ് ഗ്രൂപ്പ് എന്നിവയിൽ ഉള്‍പ്പെടുത്താത്തതിനെതിരെ പ്രസ്തുത അംഗങ്ങള്‍ സമര്‍പ്പിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
4012.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതികളുടെ ഭാഗമായുള്ള പൈപ്പ്‍ലൈന്‍ സ്ഥാപിക്കുന്ന പ്രവ‍ൃത്തികള്‍ മൂലം പഞ്ചായത്ത് റോഡുകള്‍ തകര്‍ന്ന് വാഹനഗതാഗതവും കാല്‍നടയാത്രയും ദുഷ്കരവും അപകടകരവുമായി മാറിയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളിലെ തകര്‍ന്ന റോ‍‍‍ഡുകള്‍ പുനര്‍നിര്‍മ്മിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
4013.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതി പ്രകാരം തിരുവമ്പാടി നിയോജക മണ്ഡലത്തിൽ അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം 14.05.2021-ൽ പൂർത്തിയായ തിരുവമ്പാടി പഞ്ചായത്തിലെ കണ്ണന്താനംപടി കലുങ്ക് നിർമ്മാണ പ്രവൃത്തിയുടെ ബിൽ തുക അനുവദിക്കുന്നതിൽ കാലതാമസം വന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ബിൽ തുക അനുവദിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4014.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ നാല് വർഷമായി സ്ഥിരം ജീവനക്കാരൻ ഇല്ല എന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കുമോ?
4015.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽ‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പ്രവൃത്തികൾക്ക് പകരമായി നിർദ്ദേശിക്കപ്പെട്ട തഴക്കര ഗ്രാമപഞ്ചായത്തിലെയും മാവേലിക്കര മുനിസിപ്പാലിറ്റിയിലെയും പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി നല്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4016.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എളവള്ളി ഗവണ്‍മെന്റ് എച്ച്.എസ്.എസ്സിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31.03.2017 ലെ സ.ഉ (സാധാ) നം. 924/2017/ജി.ഇ.ഡി.എൻ. പ്രകാരം ഭരണാനുമതി ലഭ്യമാക്കുകയും 23.07.2018 ലെ 41/ഇ.ഇ./എല്‍.എസ്.ജി.ഡി. ഡിവിഷന്‍ തൃശ്ശൂര്‍/18-19 നമ്പര്‍ ഉത്തരവ് പ്രകാരം കെട്ടിട നിര്‍മ്മാണത്തിനുള്ള കരാറിൽ ഏർപ്പെടുകയും ചെയ്തുവെങ്കിലും പ്രസ്തുത പ്രവൃത്തി നാളിതുവരെ പൂര്‍ത്തീകരിക്കുവാനായിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ എത്ര ശതമാനം നാളിതുവരെ പൂര്‍ത്തീകരിച്ചുവെന്നും എന്തെല്ലാം പ്രവൃത്തികളാണ് ഇനി പൂര്‍ത്തീകരിക്കുവാൻ അവശേഷിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
4017.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നഗരസഭയിൽ യു.ഐ.ഡി.എസ്.എസ്.എം.ടി. കുടിവെളള പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 16.3.2022-ൽ തലശ്ശേരി നഗരസഭ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിന്മേല്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് ഫയല്‍ നമ്പര്‍ അടക്കം വ്യക്തമാക്കാമോ?
4018.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നഗരസഭയിലെ കോട്ടത്തോടിന്റെ പുനരുദ്ധാരണത്തിനും ശുചീകരണത്തിനുമായി നഗരസഭ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികൾക്കായി നഗരസഭ വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
4019.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014 -15 ലെ എം.എല്‍.എ. ആസ്തി വികസന ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ച മലപ്പുറം നിയോജക മണ്ഡലത്തിലെ മേല്‍മുറി നോര്‍ത്ത് ഗവ.എല്‍..പി. സ്കൂളിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി നിലച്ചിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് ശേഷിക്കുന്ന പ്രവൃത്തികൾ എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്നും പഠനത്തിനായി ക്ലാസ് മുറികള്‍ എന്നത്തേക്ക് സജ്ജമാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ (എൽ.ഐ.ഡി. ആൻഡ് ഇ.ഡബ്ള്യൂ) വകുപ്പ് ചീഫ് എഞ്ചിനീയറുടേയും എക്സിക്യൂട്ടീവ് എഞ്ചിനീയറുടേയും പരിഗണനയിലുള്ള ഫയലുകള്‍ എന്നത്തേക്ക് തീര്‍പ്പാക്കാനാകുമെന്ന് വ്യക്തമാക്കുമോ?
4020.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ എത്ര കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നതെന്നും അവ എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
അവയിൽ എത്ര കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്നും വ്യക്തമാക്കുമോ?
4021.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.എല്‍.ആര്‍.ആര്‍.പി. പദ്ധതിയിൽപ്പെടുത്തി കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഭരണാനുമതി നൽകിയ റോഡുകളുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
4022.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.എല്‍.ആര്‍.ആര്‍.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ റോഡുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ആയതില്‍ പ്രവൃത്തി പൂര്‍ത്തിയാകാത്ത റോഡുകളുടെ വിശദവിവരം അറിയിക്കുമോ;
( സി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
റോഡുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4023.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെന്തോടംപടി-മുത്തന്‍തണ്ട് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് 2020-2021 വർഷത്തെ ബഡ്ജറ്റില്‍ എസ്റ്റിമേറ്റ് തുകയുടെ ഇരുപത് ശതമാനം അനുവദിച്ചിരുന്നുവെങ്കിലും പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി ആംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിച്ചുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
4024.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.എല്‍.ആര്‍.ആര്‍.പി. പദ്ധതി പ്രകാരം മലമ്പുഴ മണ്ഡലത്തില്‍ അനുവദിച്ചതിൽ ഇനിയും പണികള്‍ ആരംഭിക്കാത്ത പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പേര്, തുക, പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ കഴിയും എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
4025.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ. കെട്ടിടത്തിന്റെ വാടക മണിയൂര്‍ പഞ്ചായത്തിൽ നിന്ന് കെട്ടിട ഉടമയ്ക്ക് നല്‍കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
4026.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചമ്പക്കുളം മൂലം വള്ളം കളിക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ക്ക് പ്രത്യേകാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോവിഡ് മൂലം രണ്ടു കൊല്ലമായി നിര്‍ത്തിവച്ചിരുന്ന വള്ളം കളികള്‍ പുനരാരംഭിക്കുമ്പോള്‍ കൂടുതല്‍ സര്‍ക്കാര്‍ സഹായം അനുവദിക്കുന്നതിന് നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4027.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയിൽ നാളിതുവരെ കാസര്‍ഗോഡ് ജില്ലയിൽ നിന്നും ഉൾപ്പെട്ട കുടുംബങ്ങളുടെ എണ്ണവും അതിൽ വീടുകള്‍ അനുവദിച്ചിട്ടുള്ള കുടുംബങ്ങളുടെ എണ്ണവും വ്യക്തമാക്കുമോ;
( ബി )
പദ്ധതി പ്രകാരം വീട് ലഭിച്ചവരിൽ കാസര്‍ഗോഡ് ജില്ലയിലെ എത്ര എസ്.സി/എസ്.റ്റി. കുടുംബങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും എത്ര മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4028.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതും എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ചതുമായ പ്രവൃത്തികൾക്ക് പകരമായി നിർദ്ദേശിക്കപ്പെട്ട മാവേലിക്കര മണ്ഡലത്തിലെ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി നല്കുവാൻ സ്വകീരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4029.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ അനുവദിച്ച് ടെണ്ടർ ചെയ്ത മുക്കം നഗരസഭയിലെ കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
സമയബന്ധിതമായി പ്രവൃത്തി ചെയ്യുവാൻ തയ്യാറാകാത്ത കരാർ കമ്പനിക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
കരാറുകാരനെ ടെർമിനേറ്റ് ചെയ്യുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എപ്പോൾ റീ-ടെണ്ടർ ചെയ്യുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
4030.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ മങ്ങാട്ടുപാറയിലെ ബ്ലോക്ക് അന്‍പത് റീസർവേ 399/1, 399/2, 399/3 റവന്യൂ പുറമ്പോക്ക് ഭൂമി മങ്ങാട്ടുപാറ കുടിവെള്ള പദ്ധതിയ്ക്കായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് മുഖേന റവന്യൂ വകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത അപേക്ഷയിൽ ഇതുവരെ എന്ത് നടപടി സ്വീകരിച്ചു എന്ന് പഞ്ചായത്ത് വകുപ്പിന് അറിയിപ്പ് ലഭിച്ചിട്ടുണ്ടോ;
( സി )
ഈ പദ്ധതിയ്ക്കായി പ്രസ്തുത സ്ഥലം വിട്ട് നൽകുന്നതിന് എന്തെങ്കിലും തടസ്സം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ?
4031.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്ത് വകുപ്പിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം നിര്‍ത്തലാക്കുന്നതിന് തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം നിര്‍ത്തലാക്കുന്നത് പഞ്ചായത്ത് ഭരണ നിര്‍വ്വഹണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രസ്തുത വിഭാഗം തുടരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4032.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ആകെ എത്ര റോഡുകൾ ഉണ്ടെന്നും അവക്ക് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ടെന്നുമുള്ള വിവരം തദ്ദേശസ്ഥാപനങ്ങൾ തിരിച്ച് വിശദമാക്കാമോ?
4033.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിർമ്മാണ അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിച്ച് പെർമിറ്റ് നൽകുന്നതിനുള്ള സോഫ്റ്റ്‌വെയർ സംവിധാനത്തിൽ അപാകതകൾ ഉണ്ടെന്ന പരാതികൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഓൺലൈനായി സമർപ്പിക്കപ്പെടുന്ന പ്ലാനുകൾ സിസ്റ്റം തന്നെ പരിശോധിച്ച് അവ ബിൽഡിംഗ് റൂളിന് വിധേയമായിട്ടാണോ എന്ന് തീരുമാനിക്കുന്നതിനുള്ള സംവിധാനം നിലവിലെ സോഫ്റ്റ്‌വെയറിൽ ലഭ്യമാണോ;
( സി )
സോഫ്റ്റ്‌വെയർ ഉപയോഗം സംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനം നൽകാൻ സാധിച്ചിട്ടുണ്ടോ;
( ഡി )
അപാകതകൾ പരിഹരിച്ചുകൊണ്ട് കെട്ടിട നിർമ്മാണ പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമം കുറ്റമറ്റതാക്കാൻ സംവിധാനം ഏർപ്പെടുത്തുമോ; വിശദാംശം നൽകുമോ?
4034.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വഴിയോര കച്ചവടക്കാര്‍ക്കായി സര്‍ക്കാര്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കാമോ;
( ബി )
ഇവരുടെ സംരക്ഷണത്തിനായി ഏതെല്ലാം നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
വികസനത്തിന്റെ ഭാഗമായി ചില പ്രത്യേക കേന്ദ്രങ്ങളില്‍ ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കുമ്പോള്‍ പകരം എന്തു സംവിധാനമാണ് അവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ;
( ഡി )
കോവിഡ് മൂലം തകര്‍ന്ന പ്രസ്തുത വിഭാഗക്കാരുടെ ജീവിത പുരോഗതിക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
4035.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ നടക്കുന്ന ഇന്റഗ്രേഷന്‍ നടപടികൾക്ക് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
4036.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരസഭയിൽ വ്യാപകമായി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇതിന് കാരണമായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
ജീവനക്കാരുടെ യൂസർനെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് കൊണ്ട് തട്ടിപ്പ് നടത്തുവാനുള്ള സാഹചര്യമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ ഉത്തരവാദികളായവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഓൺലൈൻ സംവിധാനം ഉപയോഗിച്ച് നിരവധി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകിയ സാഹചര്യത്തിൽ പ്രസ്തുത സോഫ്റ്റ്‌വെയറിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തുവാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ;
( ഇ )
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( എഫ് )
ഇൻഫർമേഷൻ കേരള മിഷൻ ഈ കാര്യത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
4037.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെളിനീരാെഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരാേന്നിനും ചെലവായ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദമാക്കുമോ?
4038.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളപ്പൊക്കം മൂലം കുട്ടനാട്ടിലെ പഞ്ചായത്ത് ഓഫീസുകള്‍ ബലക്ഷയം നേരിടുന്നതിനാല്‍ അത്തരം ഓഫീസുകള്‍ നവീകരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ക്ക് ഓഫീസ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നവീകരിക്കാന്‍ കൂടുതല്‍ തുക അനുവദിക്കാന്‍ നടപടി ഉണ്ടാകുമോ?
4039.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതു സർവ്വീസിൽ ഉള്‍പ്പെടുത്തിയ നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾക്കായി നഗരാസൂത്രണ ആക്ട് ഭേദഗതി ചെയ്യുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയ്ക്ക് മാത്രമായോ സംസ്ഥാനത്തൊട്ടാകയോ പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും ജീവനക്കാരെ ഏകോപിപ്പിച്ച് പൊതു സർവ്വീസ് രൂപവൽക്കരിക്കാമെന്ന് മുനിസിപ്പാലിറ്റി ആക്ടിൽ വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
( സി )
പൊതു സർവ്വീസ് രൂപവൽക്കരണം സംബന്ധിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ആക്ടുകൾ ഭേദഗതി ചെയ്യുവാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
4040.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കാണ് വീടുകള്‍ നല്‍കിയിട്ടുള്ളതെന്ന വിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
4041.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നിർദ്ദേശങ്ങളാണ് പരിഗണനയിലുളളത്;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാരില്‍ നിന്ന് ലഭിക്കുന്ന സഹായം മാത്രം ആശ്രയിക്കാതെ മറ്റ് സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
കടപ്പത്രം വഴി ധന സമാഹരണത്തിന് അനുമതി നൽകുന്നതിന് ആലോചനയുണ്ടോ എന്ന് വ്യക്തമാക്കുമോ?
4042.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള വിവിധ സൂക്ഷ്മ സംരംഭ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന സംരംഭക ഹെല്‍പ് ഡെസ്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
4043.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളുകളുടെ നവീകരണത്തിനായി സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പുതുതായി ബഡ്സ് സ്കൂളുകള്‍ അനുവദിക്കാന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഏന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
ബഡ്സ് സ്കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപക വിഭാഗം ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകളെക്കുറിച്ച് വിശദമാക്കാമോ;
( ഡി )
ബഡ്സ് സ്കൂളുകളുടെ ഏകോപനത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
4044.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ തദ്ദേശ റാേഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച ഇരവിപുരം നിയാേജകമണ്ഡലത്തിലെ റാേഡുകളുടെ പേരും, പ്രവർത്തന പുരാേഗതിയും വിശദമാക്കാമാേ?
4045.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോളര്‍ പ്രോഗ്രാം (എ ബി സി പ്രോഗ്രാം) എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായി നടപ്പിലാക്കി വരുന്നുണ്ടോ; പദ്ധതിയ്ക്കായി സര്‍ക്കാര്‍ നിലവിൽ എന്തെല്ലാം സഹാങ്ങളാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്; വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ അനുശാസിക്കും പ്രകാരമുള്ള മോണിറ്ററിംഗ് കമ്മിറ്റി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതെല്ലാം തദ്ദേശസ്ഥാപനങ്ങളിലാണ് രൂപീകരിക്കാനുള്ളതെന്ന് അറിയിക്കുമോ;
( സി )
തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിനുവേണ്ട ധനസഹായം അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡ്യയില്‍ നിന്ന് ലഭ്യമാകുന്നുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും എന്തെങ്കിലും സഹായം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
4046.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റാേഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതാെക്കെയെന്നും ഇതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും വിശദമാക്കാമാേ?
4047.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ചില ജീവനക്കാർ വ്യാപക അഴിമതി നടത്തുന്നതായി വകുപ്പ് മന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ; ഇക്കാര്യത്തിൽ എന്തൊക്കെ തുടർ നടപടികളാണ് സ്വീകരിച്ചത്; വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ ജീവനക്കാർക്കെതിരെയാണ് പരാതിയുള്ളതെന്നും നടപടികൾ സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
തദ്ദേശ സ്ഥാപന ഭരണസമിതികൾക്ക് അഴിമതിക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് എന്തൊക്കെ അധികാരങ്ങളാണുള്ളത്;
( ഡി )
ഇത് സംബന്ധിച്ച്‌ പ്രസ്തുത സ്ഥാപന സെക്രട്ടറിമാർക്ക് എന്തൊക്കെ അധികാരങ്ങളാണ് നൽകിയിട്ടുള്ളത്; നൽകിയ അധികാരങ്ങളിൽ ഏതെങ്കിലും ഈ സർക്കാരിന്റെ കാലത്ത് പിൻവലിച്ചിട്ടുണ്ടോ;
( ഇ )
ജീവനക്കാരെ സ്ഥലം മാറ്റണമെന്ന് ഭരണസമിതികൾ ആവശ്യപ്പെട്ടിട്ടും മാറ്റാത്ത കേസുകളിൽ നടപടിയുണ്ടാകുമോ;
( എഫ് )
പൊതു ജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് സംവിധാനം ഏർപ്പെടുത്തി അഴിമതി തടയുന്നതിന് നടപടികൾ സ്വീകരിക്കുമോ?
4048.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിക്കാവശ്യമായ ഭൂമി അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് കൈമാറണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ ഭൂമി ഏറ്റെടുത്ത് കൈമാറുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്; ഈ പദ്ധതിയുടെ നടത്തിപ്പിലെ തടസ്സങ്ങള്‍ മാറ്റുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫെയര്‍ വാല്യൂവിനേക്കാള്‍ മുപ്പത് ശതമാനത്തിലധികം തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടോ;
( ഡി )
പലയിടത്തും മാര്‍ക്കറ്റ് വില അതിനെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കണക്കിലെടുത്ത് ജലജീവന്‍ പദ്ധതിക്കുവേണ്ടി പ്രസ്തുത ചട്ടത്തില്‍ ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഇ )
സ്ഥല വിലയായി പത്രപ്പരസ്യത്തിലൂടെ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ തുകയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?
4049.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ചെറിയ വീടുകളെയും കെട്ടിട നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനും കെട്ടിട നികുതി ഓരോ വർഷവും പുതുക്കി നിശ്ചയിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന കെട്ടിട നികുതി അഞ്ച് വർഷത്തിലൊരിക്കൽ പരിഷ്കരിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന്റെ കാരണം വിശദമാക്കുമോ;
( സി )
കെട്ടിട നികുതി ഈടാക്കുന്നത് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
4050.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പുവര്‍ഷത്തെ ബജറ്റ് മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ജനറല്‍ പ്ലാന്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നടപ്പുവര്‍ഷത്തെ ജനറല്‍ പ്ലാന്‍ ഫണ്ട് തുകയില്‍ മുൻ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് വരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
4051.
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അനധികൃതമായി പണിത കെട്ടിടങ്ങൾക്ക് നമ്പർ നൽകി ക്രമപ്പെടുത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
കോഴി ​ക്കോട് കോർപ്പറേഷനിൽ ഇപ്രകാരം അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഇവർ ​ക്കെതിരെ എന്തു നടപടി സ്വീകരിച്ചു; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
4052.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പുഴകളുടെയും നദികളുടെയും സ്വാഭാവികമായ ഒഴുക്ക് സുഗമമാക്കുന്നതിനും സര്‍ക്കാര്‍ എന്തെങ്കിലും കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എത്ര ജലസ്രോതസ്സുകളാണ് നവീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയില്‍ മലിനീകരിക്കപ്പെട്ട എത്ര ജലസ്രോതസ്സുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
4053.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത് മാറ്റുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
ഇതിനായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ടോ എന്ന്‌ അറിയിക്കാമോ?
4054.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ക്ലീൻ മാവേലിക്കര പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ശുചിത്വമിഷൻ സ്വീകരിച്ചിട്ടുള്ളതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവർത്തനങ്ങൾ വിശദമാക്കുമോ?
4055.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തില്‍പ്പെട്ട മുഴുവന്‍ കുടിവെള്ള പദ്ധതികളും 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്തൃ സമിതികള്‍ക്ക് കൈമാറുന്നതിനായി, 2022 മേയ് മാസം വരെ പ്രസ്തുത പ്രവര്‍ത്തനങ്ങൾക്കായി ചെലവഴിക്കുന്ന തുകയ്ക്ക് സാധൂകരണം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സമർപ്പിച്ച നിവേദനം സംബന്ധിച്ച്‌ തദ്ദേശസ്വയംഭരണ (എഫ്.എം) സെക്ഷനില്‍ നിലവിലുള്ള 36/എഫ്.എം3/2022 നമ്പർ ഫയലിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തന ചെലവുകള്‍ക്ക് സാധൂകരണം നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
4056.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക കാര്‍ഷിക വിപണികളിലെ ഇക്കോ ഷോപ്പുകള്‍ക്ക് 50 ശതമാനം തുക മാത്രമേ വാടകക്കിഴിവായി പഞ്ചായത്തുകള്‍ക്ക് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന് നിർദേശിക്കുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഇത് കര്‍ഷകരുടെ വിപണിയും വരുമാനവും ഇല്ലാതാക്കാൻ ഇടയാക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുന്‍ വര്‍ഷങ്ങളിലെപ്പോലെ വാടകയില്‍ 100 ശതമാനം കിഴിവോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപ പരിധിയോ പരിഗണിക്കാന്‍ നടപടി സ്വീകരിക്കുമോ?
4057.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസിനു വിധേയമാകുന്ന വൃക്ക രോഗികൾക്ക് പ്രതിമാസം 4000 രൂപ ധനസഹായം നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
4058.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
തെരുവ് നായ്ക്കളുടെ ആക്രമണം മൂലം പിഞ്ചു കുട്ടികൾക്ക് വരെ കടി ഏൽക്കുന്ന സാഹചര്യത്തിൽ ഇവയെ നിയന്ത്രിക്കാനായി ഇത്തരം നായ്ക്കളുടെ വന്ധ്യംകരണവും പുനരധിവാസവും സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4059.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ, ഗ്രാമ വികസന വകുപ്പുകൾക്കു കീഴിൽ പാലക്കാട് ജില്ലയിലെ ഏതെല്ലാം ഓഫീസുകളിൽ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തിക ഒഴിഞ്ഞ് കിടപ്പുണ്ടെന്നും ഇവ എവിടെയെല്ലാമാണ് എന്നതിന്റെയും വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത തസ്തികകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത തസ്തികയിലെ ഒഴിവുകൾ തടഞ്ഞ് വെയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( ഡി )
ഒഴിവുകൾ അടിയന്തരമായി പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുവാൻ നിർദ്ദേശം നൽകുമോ?
4060.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ, കഴി‍ഞ്ഞ 6 വര്‍ഷത്തിനിടയില്‍ പി.എസ്.സി. മുഖേന തദ്ദേശസ്വയംഭരണ വകുപ്പില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍, 2011-16 കാലത്ത് പി.എസ്.സി. മുഖേന തദ്ദേശസ്വയംഭരണ വകുപ്പില്‍ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയെന്ന് വ്യക്തമാക്കാമോ?
4061.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത്‌ വകുപ്പിൽ എത്ര അസിസ്റ്റന്റ് സെക്രട്ടറി തസ്തികകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അസിസ്റ്റന്റ് സെക്രട്ടറി തസ്തികകൾ നിലവിലില്ലാത്ത ഗ്രാമ പഞ്ചായത്തുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാത്ത പഞ്ചായത്തുകളിൽ പ്രസ്തുത തസ്തിക അനുവദിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
മറ്റു വകുപ്പുകളിൽ ഹെഡ് ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട് അനുപാതം നിശ്ചയിച്ചിട്ടുള്ളപ്രകാരം ഗ്രാമ പഞ്ചായത്തുകളിൽ ഹെഡ് ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട് /അസിസ്റ്റന്റ് സെക്രട്ടറി അനുപാതം നിശ്ചയിച്ച് തസ്തികകൾ അനുവദിക്കുവാൻ നടപടികൾ സ്വീകരിക്കുമോ?
4062.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസിന്റെ ഭാഗമായി നിലവില്‍ വന്ന തസ്തികകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വീസിന്റെ ഭാഗമായി ഏതൊക്കെ തസ്തികകളാണ് അപ്ഗ്രേഡ് ചെയ്യുന്നത്; വിശദ വിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( സി )
ഇതിലൂടെ ഏതൊക്കെ തസ്തികകളിലെ പ്രൊമോഷന്‍ സാധ്യതയാണ് വര്‍ദ്ധിക്കുന്നത് എന്ന് അറിയിക്കാമോ?
4063.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത്‌ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിനും നിയമനങ്ങൾക്കുമുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ബി )
സ്ഥലം മാറ്റത്തിനായുള്ള പൊതുതാൽപ്പര്യം എന്ന വ്യവസ്ഥയിൽ ഏതൊക്കെ കാര്യങ്ങൾ ഉൾപ്പെടുമെന്നും ഈ കാര്യങ്ങൾ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുമോയെന്നും അറിയിക്കാമോ;
( സി )
പൊതുതാൽപ്പര്യം എന്നതിൽപ്പെടുന്ന കാര്യങ്ങൾ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ, ആയത് തെറ്റായി വ്യാഖ്യാനിച്ച് സ്ഥലം മാറ്റം നടത്തുവാൻ ഇടയാകുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രൊമോഷൻ നടത്തുമ്പോൾ നിലവിലുള്ള ഒഴിവുകളിൽ എങ്ങനെ നിയമനം നൽകണമെന്ന് മാനദണ്ഡങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ സർവ്വീസ് സീനിയോരിറ്റി കണക്കിലെടുക്കണമെന്ന വ്യവസ്ഥ വയ്ക്കുമോ;
( ഇ )
കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി തുടർച്ചയായി സേവനമനുഷ്‌ഠിച്ചു വരുന്ന പഞ്ചായത്ത് വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലേയും ജീവനക്കാരുടെ പേര് വിവരം നൽകുമോ; ഇവരിൽ ആർക്കെതിരെയെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച വകുപ്പുതല നടപടിയുടെ വിശദവിവരങ്ങൾ നൽകാമോ;
( എഫ് )
പൊതുതാൽപ്പര്യമനുസരിച്ചോ മറ്റുകാരണങ്ങളാലോ മാനദണ്ഡ പ്രകാരമല്ലാതെ ഒരു ഓഫീസിൽ അഞ്ച് വർഷം കഴിഞ്ഞവരെ സ്ഥലംമാറ്റേണ്ടതുണ്ടോ; വിശദമാക്കാമോ?
4064.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബ്ലോക്ക്‌ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി നല്‍കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ ഗുണഭോക്താവിന്‌ ലഭിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
4065.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പിലെ വികസന പരിശീലന കേന്ദ്രങ്ങളില്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍മാരെ ലക്ചറര്‍മാരായി നിയമിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വികസന പരിശീലന കേന്ദ്രങ്ങളിലെ ലക്ചറര്‍മാര്‍ക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ തസ്തികയിലേക്ക് മാറ്റം അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സര്‍ക്കാര്‍ ജീവനക്കാരായ, വികസന പരിശീലന കേന്ദ്രങ്ങളിലെ ലക്ചറര്‍മാരെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കൈമാറുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് പ്രസ്തുത ജീവനക്കാരോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ തസ്തികയും, വികസന പരിശീലന കേന്ദ്രങ്ങളിലെ ലക്ചറര്‍ തസ്തികയും മ്യൂച്ചൽ ട്രാൻസ്ഫർ സാധ്യമാകുന്ന തസ്തികകളാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4066.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗ്രാമവികസന വകുപ്പ് പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ എന്തെല്ലാമാണെന്നും എത്ര തുക ഇതിനായി ചെലവഴിച്ചുവെന്നും വിശദമാക്കുമോ?
4067.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്നും അവ ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ, എം.എല്‍.എ. മാരെ കൂടി ഉൾപ്പെടുത്തി മണ്ഡലാടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ അവലോകനം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4068.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം കാസർഗോഡ് ജില്ലയിൽ എത്ര റോഡുകൾ നിർമ്മിച്ചിട്ടുണ്ടെന്ന വിവരം മണ്ഡലം തിരിച്ച്‌ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പേര്, നീളം, വീതി എന്നിവ അവയുടെ പ്രവൃത്തി പൂർത്തീകരിച്ച വർഷം സഹിതം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റോഡുകളുടെ പരിപാലന കാലാവധി എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റോഡിൽ എത്ര ടൺ വരെ ഭാരമുള്ള വാഹനങ്ങൾക്കാണ് ഗതാഗതത്തിന് അനുമതിയുള്ളതെന്നും ഇത് സംബന്ധിച്ച ഉത്തരവ് എപ്പോഴാണ് പുറത്തിറക്കിയതെന്നും വ്യക്തമാക്കാമോ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
പി.എം.ജി.എസ്.വൈ. പദ്ധതി മുഖാന്തിരം നിർമ്മിക്കപ്പെട്ട റോഡുകൾ തകർന്നാൽ അതിന് കാരണം നിർമ്മാണത്തിലെ അപാകതയാണോ അതോ അധികഭാരം വഹിച്ചുള്ള ഗതാഗതമാണോ എന്ന് കണ്ടെത്താൻ കഴിയുമോ; എങ്കിൽ എപ്രകാരമെന്ന് വ്യക്തമാക്കാമോ?
4069.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് രണ്ടാംഘട്ടം പ്രകാരം തിരുവനന്തപുരം നഗരസഭയിലെ ഏതെല്ലാം വാര്‍ഡുകളിലാണ് സ്വീവറേജ് സംവിധാനം സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള പ്രധാന റോ‍ഡുകളുടെ പരിപാലനത്തിനുള്ള അര്‍ബന്‍ അഗ്ലോമറേഷന്‍ ഫണ്ട് ഉപയോഗിച്ച് പ്രസ്തുത റോഡുകള്‍ക്കിരുവശവും കുടിവെള്ള വിതരണ ലൈനുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത നഗരസഭയുടെ സോണല്‍ ഓഫീസുകള്‍ ആധുനിക രീതിയിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള പ്രധാന റോഡുകള്‍ മാതൃകാ റോഡുകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4070.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) മുന്‍പാകെ സമര്‍പ്പിയ്ക്കപ്പെടുന്ന പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിയ്ക്കുന്നുണ്ടോ; നാളിതുവരെ ലഭിച്ച പരാതികളില്‍ എത്ര എണ്ണം തീരുമാനം കൈക്കൊള്ളാന്‍ ബാക്കിയുണ്ട്; ഏത് തീയതി മുതലുള്ള പരാതികളാണ് കുടിശ്ശികയുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അതോറിറ്റിയ്ക്ക് മുന്‍പാകെ സമര്‍പ്പിയ്ക്കപ്പെടുന്ന പരാതികള്‍ എത്ര സമയപരിധിയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്; പ്രസ്തുത സമയപരിധിയ്ക്കുള്ളില്‍ പരാതികള്‍ തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
4071.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കീഴിലുള്ള എറണാകുളം-ബോൾഗാട്ടി, ബോൾഗാട്ടി-വല്ലാർപാടം, വല്ലാർപാടം-വൈപ്പിൻ തുടങ്ങിയ പാലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഈ വിഷയം സംബന്ധിച്ച് 31.03.2022-ലെ ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ 32-ാമത് ജനറൽ കൗൺസിൽ യോഗത്തിൽ പ്രസ്തുത പാലങ്ങൾ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനായി എടുത്ത തീരുമാനം നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
ഇത് സംബന്ധിച്ച കത്ത് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
4072.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ജില്ലകളില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഈ കേന്ദ്രങ്ങളുടെ നടത്തിപ്പ് ഏത് വിധത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
എറണാകുളം ജില്ലയില്‍ വികസന പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പരിശീലന കേന്ദ്രം പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4073.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സ്കൂളുകളുടെ നിര്‍മ്മാണ നിർവ്വഹണത്തിനുള്ള എസ്.പി.വി. ആയി ചുമതലപ്പെടുത്തിയ കില യില്‍ ആവശ്യത്തിനുള്ള സ്റ്റാഫ് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കില എസ്.പി.വി. ആയി നിർമ്മാണ നിര്‍വ്വഹണം നടത്തുന്ന വട്ടോളി ഗവ.യു.പി.സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
4074.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മരുന്നിന്റെ വിതരണവും ഉപഭോഗവും കൂടുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
അരൂരില്‍ ലഹരി മരുന്ന് വ്യാപനം തടയുന്നതിനായി എക്സൈസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
4075.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുനിന്റെ നിർമ്മാണം, വിപണനം, ഉപഭോഗം എന്നിവ പൂർണ്ണമായി നിരോധിച്ച് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ?
4076.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം റേഞ്ചിന് കീഴിലെ കുത്തുകുഴി 5-ാം ഗ്രൂപ്പിലെ കള്ള് ഷോപ്പുകൾ ഒരു വ്യക്തി ലേലത്തിൽ എടുത്തിരുന്നുവെങ്കിലും തുടർന്ന് പ്രസ്തുത ഷോപ്പുകൾ ഏറ്റെടുക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഷോപ്പുകൾ ലേലത്തിൽ എടുത്ത വ്യക്തി അവ തുടർന്ന് നടത്തുവാൻ താല്പര്യമില്ല എന്ന കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ഷോപ്പുകൾ ലേലത്തിലെടുത്ത കരാറുകാരൻ തുടർന്ന് അത്‌ നടത്താതിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ പ്രസ്തുത ഷോപ്പുകൾ അടിയന്തിരമായി റീ-ടെണ്ടർ ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4077.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ എക്സെെസ് വകുപ്പിന് പുതിയ കെട്ടിടം നിര്‍മ്മിക്കാൻ ഉദ്ദേശിക്കുണ്ടാേ; ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് സ്വീകരിച്ചതും സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ വിശദമാക്കുമാേ?
4078.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബിവറേജസ് കാേര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകളില്‍ താല്‍ക്കാലികമായി ജാേലി ചെയ്യുന്ന സ്വീപ്പര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമാേ?
4079.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ബിവറേജസ് (എം&എം) കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് അവസാനമായി ശമ്പളപരിഷ്കരണം നടപ്പിലാക്കിയത് എന്നാണെന്നും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടത്തി ദീര്‍ഘകാലമായിട്ടും ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടത്തി ഉത്തരവ് നല്‍കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നടപ്പിലാക്കിയ ശമ്പളപരിഷ്കരണം, സമാന രീതിയിൽ അതേ തീയതി പ്രാബല്യത്തിൽ കോര്‍പ്പറേഷനിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് കോര്‍പ്പറേഷൻ അധികൃതർ സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
യഥാസമയം ശമ്പള പരിഷ്കരണം നടത്താത്തത് മൂലം ജിവനക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കുന്നതിനായി കോര്‍പ്പറേഷനിൽ എത്രയും വേഗം ശമ്പളപരിഷ്കരണം നടത്തി ഉത്തരവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
4080.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് എക്‌സൈസ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത കോംപ്ലക്സ് എവിടെയാണ് നിർമ്മിക്കുന്നതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും എങ്കിൽ എപ്പോഴാണ് ഭരണാനുമതി ലഭിച്ചതെന്നും ഭരണാനുമതി തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി ടെണ്ടർ ചെയ്തിട്ടുണ്ടോയെന്നും എങ്കിൽ എപ്പോഴാണ് ടെണ്ടർ ചെയ്തതെന്നും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ആരാണെന്നും വ്യക്തമാക്കാമോ;
( ഇ )
കാസർഗോഡ് എക്‌സൈസ് കോംപ്ലക്സ് എപ്പോൾ യാഥാർത്ഥ്യമാകുമെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.