UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3702.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവ് മുതല്‍ 2022 മെയ് 31 വരെ പാലക്കാട് ജില്ലയില്‍ എത്ര പേര്‍ക്ക് പി.എസ്.സി. മുഖേന നിയമനം നല്‍കി എന്ന വിവരം തസ്തിക തിരിച്ച് ലഭ്യമാക്കാമോ; ഇതില്‍ ഏറ്റവും കൂടുതല്‍ നിയമനം നടന്ന വകുപ്പ് ഏതാണെന്ന് അറിയിക്കാമോ;
( ബി )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് നിലവിലുള്ളത്;
( സി )
പുതുതായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിക്കുന്നതിന് പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പ്രസ്തുത അപേക്ഷകളിന്മേല്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
3703.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആശ്രിത നിയമനത്തിന് കോഴിക്കോട് ജില്ലയില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; ഇതില്‍ എത്ര പേര്‍ക്ക് നിലവില്‍ ജോലി ലഭിച്ചിട്ടുണ്ട്; ഇനിയും ജോലി ലഭിക്കാനുള്ളവരുടെ പേരുവിവരം ലഭ്യമാക്കുമോ?
3704.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം വകുപ്പുകളിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കിയിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
ഓൺലൈൻ സ്ഥലംമാറ്റം നടത്തുന്നതിന് സ്വന്തം സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന വകുപ്പുകൾ ഏതൊക്കെ;
( സി )
എന്‍.ഐ.സി.-യുടെ സോഫ്റ്റ്‌വെയർ മുഖാന്തിരം സ്ഥലം മാറ്റം നടത്തിയപ്പോൾ അപാകതകൾ ഉണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അപാകതകൾ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ഡി )
എല്ലാ വകുപ്പിലും ഓൺലൈൻ സ്ഥലംമാറ്റം നടത്തുക എന്നത് സർക്കാരിന്റെ അജണ്ടയിലുണ്ടോ; എങ്കിൽ ആയത് എന്നത്തേക്ക് നടപ്പിലാക്കുവാന്‍ സാധിക്കും; വിശദമാക്കുമോ?
3705.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനം സംബന്ധിച്ച് പൊതുഭരണ വകുപ്പില്‍ നിലവിലുള്ള എല്‍.ഡി. ക്ലര്‍ക്ക് (ആശ്രിത നിയമനം) തസ്തികയിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റില്‍ നിന്നും 2016 ജനുവരി മുതല്‍ നാളിതുവരെയുള്ള കാലയളവില്‍ എത്ര പേരെ ആഭ്യന്തര വകുപ്പില്‍ നിയമിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
2016 ജനുവരി മുതല്‍ നാളിതുവരെയുള്ള കാലയളവില്‍ ആഭ്യന്തര വകുപ്പില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ട്; ഈ കാലയളവില്‍ പുതിയ എത്ര എല്‍.ഡി ക്ലര്‍ക്ക് തസ്തികകള്‍ ആഭ്യന്തര വകുപ്പില്‍ സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
3706.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഭൂരിഭാഗവും വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിൽ നിന്നും റിപ്പോർട്ട്, വിശദീകരണം തുടങ്ങിയവ ലഭ്യമാകാനുള്ളവയാണോ എന്ന കാര്യം പരിശോധിക്കുമോ;
( ബി )
സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള ഓഫീസർമാർക്ക് തീർപ്പാക്കാൻ കഴിയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റിലേക്ക് അയക്കുന്ന രീതി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സെക്രട്ടേറിയറ്റിൽ നിന്നും അടിയന്തരം എന്ന് രേഖപ്പെടുത്തി അയക്കുന്ന തപാലുകള്‍ക്ക് മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;
( ഡി )
സെക്രട്ടേറിയറ്റിൽ ഫയൽ അദാലത്തുകൾ നടത്തുമ്പോൾ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളില്‍ നിന്നും ലഭ്യമാകേണ്ട മറുപടികളുടെ പട്ടിക തയ്യാറാക്കി പ്രസ്തുത ഓഫീസുകളിലേക്ക് അയയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3707.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സിവില്‍ സര്‍വ്വീസിലെ ചില വകുപ്പുകളിലെ ജീവനക്കാര്‍ നടത്തുന്ന അഴിമതിയും കൈക്കൂലി വാങ്ങലും കാരണം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പ്രവൃത്തികള്‍ നടത്തുന്ന ജീവനക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈക്കൂലിയുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ് വിജിലന്‍സ് എടുത്തിട്ടുള്ളതെന്ന് ജില്ല, വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
3708.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിശ്വകര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ നടപടി ആയിട്ടുണ്ടോ; ആയതിന് ഉണ്ടായിരിക്കുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പരമ്പരാഗത സമുദായമായ വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴില്‍ സമുദായമായി അംഗീകരിച്ച് പരമ്പരാഗത വ്യവസായങ്ങൾക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സംവരണ തത്വങ്ങളിലെ അപാകതകള്‍ പരിഹരിച്ച് മെഡിക്കല്‍ പി.ജി. കോഴ്സുകള്‍ക്ക് നിലവിലുള്ള സംവരണം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
വിശ്വകര്‍മ്മജര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സംവരണം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
3709.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം നടത്തി വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയ തീയതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ട് നാളിതുവരെയായിട്ടും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാലതാമസം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
3710.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാർ അധികാരമേറ്റ തീയതി മുതൽ 2022 മേയ് 31 വരെയുള്ള കാലയളവിൽ പി.എസ്.സി. മുഖേന എത്ര ഉദ്യോഗാർത്ഥികൾക്ക് നിയമനം നല്കിയിട്ടുണ്ടെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരമേറ്റശേഷം പുതിയ ഏതൊക്കെ സ്ഥാപനങ്ങളുടെ നിയമനം പി.എസ്.സി. ക്ക് വിട്ടിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ പേരും തസ്തികകളുടെ എണ്ണവും സഹിതം വ്യക്തമാക്കാമോ;
( സി )
പി.എസ്.സി. റാങ്ക് ലിസ്റ്റ് പരിഷ്ക്കരണത്തിനായി ഈ സർക്കാർ ഇതേവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ഡി )
ഈ സർക്കാർ അധികാരമേറ്റശേഷം പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണം വകുപ്പുകളുടെയും തസ്തികകളുടെയും പേര് സഹിതം വ്യക്തമാക്കാമോ?
3711.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെ സെക്രട്ടേറിയറ്റിലെ പൊതുഭര‌ണം, ധനകാര്യ വകുപ്പുകളിലായി ആകെ എത്ര തസ്തികകള്‍ സൃഷ്ടിച്ചു; ഇനം, വകുപ്പ് തിരിച്ച്‌ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഇതേ വകുപ്പുകളിലായി ആകെ എത്ര തസ്തികകള്‍ നിര്‍ത്തലാക്കി; ഇനം തിരിച്ച്‌ വിവരം ലഭ്യമാക്കാമോ?
3712.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെറിബ്രല്‍ പാള്‍സി, ഭിന്നശേഷി വിഭാഗങ്ങളുടെ നിയമനത്തിനായുള്ള സംവരണപ്പട്ടിക തയ്യാറാക്കുന്ന നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളിൽ നിന്നും നിയമനം നടത്തുന്നത് സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
സെറിബ്രല്‍ പാള്‍സി വിഭാഗത്തില്‍ നിന്നും നിയമനം നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
അടിയന്തരമായി പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ നിയമനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3713.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പള കമ്മീഷന്റെ ഏഴാമത് റിപ്പോർട്ടിലും ഭരണ പരിഷ്ക്കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ആഴ്ചയിൽ 5 ദിവസം ആക്കാൻ ശിപാർശ ചെയ്തിരുന്നോയെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സർക്കാരും മറ്റനേകം സംസ്ഥാന സർക്കാരുകളും ബാങ്ക് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും പ്രവൃത്തിദിനം ആഴ്ചയിൽ 5 ആക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തും സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം ക്രമീകരിച്ചു കൊണ്ട്, സമിതിയുടെ പ്രസ്തുത ശിപാർശ നടപ്പാക്കുന്നത് പരിഗണിക്കുമോയെന്ന് അറിയിക്കാമോ?
3714.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, മിഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിങ്ങനെ മുഴുവന്‍ സ്ഥാപനങ്ങളിലും നിലവിലുള്ള വാഹനങ്ങളുടെ എണ്ണം വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ ഔദ്യോഗിക വാഹനങ്ങൾക്ക് പുറമെ ടാക്സി വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം നിര്‍ത്തലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
3715.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്കായി വ്യത്യസ്ത ഓൺലൈൻ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കേണ്ടി വരുന്നതുമൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന് ഏകീകൃത പൗര സേവന വിതരണ പ്ലാറ്റ്ഫോം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ദേശീയ തലത്തിൽ ഉപയോഗിച്ച് വരുന്ന ഡിജിറ്റ് എന്ന സോഫ്റ്റ്‌വെയർ ഏകീകൃത പൗര സേവന വിതരണ പ്ലാറ്റ്ഫോമിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എം-ആപ്പ് നിലവിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ?
3716.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകളിലായി നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ കാറ്റഗറി തിരിച്ചുള്ള എണ്ണവും വിശദാംശവും അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3717.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
13.02.1993-ല്‍ സര്‍വ്വീസിലിരിക്കെ മരണപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ സി.കെ. വിശ്വനാഥന്റെ (എച്ച്.സി. 1531) വിധവ ഗീത (ചോഴിയത്തോട് വീട്, കണ്ണംപരിയാരം, മങ്കര) കുടുംബ പെന്‍ഷനായി നല്‍കിയ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയലില്‍ (എ.6(9)-1177723/2021/പി.എച്ച്.ക്യു.) നടപടി സ്വീകരിച്ച് അടിയന്തരമായി കുടുംബ പെന്‍ഷന്‍ അനുവദിക്കുമോ എന്നറിയിക്കാമോ?
3718.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ വൊക്കേഷണൽ സബ്ജക്ട് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നിയമനം നിർത്തിവച്ചിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം അറിയിക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തിൽ ഓരോ തസ്തികയിലും എത്ര ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; വിശദാംശം അറിയിക്കാമോ?
3719.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റില്‍ നിലവില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ;
( ബി )
2022 ജനുവരി മുതല്‍ മെയ് 31 വരെ അണ്ടര്‍ സെക്രട്ടറി തലത്തില്‍ ഓരോ മാസവും റിട്ടയര്‍മെന്റ് മുഖേനയുള്ള ഒഴിവുകള്‍, ഇതിന് ആനുപാതികമായി ജൂണ്‍ വരെ നികത്തിയ ഒഴിവുകള്‍, 2023 മെയ് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ എന്നിവ എത്രയാണെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
നിലവിലെ സെലക്റ്റ് ലിസ്റ്റില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ അഡീഷണല്‍ സെക്രട്ടറി വരെ എത്ര പേര്‍ വീതം അവശേഷിക്കുന്നുണ്ടെന്ന് അറിയിക്കുമോ; ആയത് നടപ്പു വര്‍ഷത്തെ പ്രമോഷന് മതിയായ എണ്ണം ഉണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അഡ്ഹോക് ഡി‌.പി‌.സി. കൂടുന്നതിനുള്ള നടപടി ഇപ്പോഴേ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
സെക്രട്ടേറിയറ്റില്‍ പ്രമോഷന്‍, റിട്ടയര്‍മെന്റ് എന്നീ ഒഴിവുകള്‍ വരുന്ന മുറക്ക് ഉടന്‍ തന്നെ സെലക്റ്റ് ലിസ്റ്റില്‍ നിന്നും നിയമനം നടത്താറുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കുമോ; 2022 മെയ് 31-ന് നിലവില്‍ വന്ന റിട്ടയര്‍മെന്റ് പ്രമോഷന്‍ ഒഴിവുകള്‍ എപ്പോഴാണ് നികത്തിയതെന്ന് അറിയിക്കുമോ;
( ഇ )
സെലക്റ്റ് ലിസ്റ്റില്‍ മതിയായ എണ്ണം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താതെ പിന്നീട് അഡ്ഹോക് ഡി‌.പി‌.സി. കൂടേണ്ടി വരുന്നത് മൂലമുണ്ടാകുന്ന ചെലവ്, സമയ നഷ്ടം ഇവ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ആയത് ഒഴിവാക്കുന്നതിന് ഡി‌.പി‌.സി. കൂടുമ്പോള്‍ തന്നെ ആവശ്യത്തിന് ജീവനക്കാരെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
3720.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കേഡര്‍ സ്ട്രെങ്തും അതില്‍ എത്ര എസ്.സി./എസ്.റ്റി. ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്നു എന്നതും സംബന്ധിച്ച് വകുപ്പ്, തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഓരോ വകുപ്പിലും പ്രസ്തുത വിഭാഗക്കാര്‍ക്കായിട്ടുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വകുപ്പ് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എത്ര തവണ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയെന്ന് അറിയിക്കാമോ;
( ഡി )
ഓരോ വകുപ്പിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം സംബന്ധിച്ച വാര്‍ഷിക അവലോകനം ഏത് വര്‍ഷം വരെ പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കാമോ;
( ഇ )
എസ്.സി./എസ്.റ്റി. പ്രാതിനിധ്യം പരിശോധിച്ച് ഒഴിവുകള്‍ യഥാസമയം പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും പ്രസ്തുത ഒഴിവുകളില്‍ നിയമന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3721.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ (2016-21) കാലയളവില്‍ ഏതെല്ലാം രംഗങ്ങളിലാണ് സംസ്ഥാനം ദേശീയതലത്തിലുള്ള അംഗീകാരം നേടിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3722.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ വാങ്ങുന്നയാള്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാേ; എങ്കിൽ ആര്‍ക്കൊക്കെയാണ് അര്‍ഹതയുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പെൻഷനരുടെ ജീവിത പങ്കാളി ജീവിച്ചിരിക്കുന്നില്ലെങ്കിൽ മറ്റ് കുടുംബാംഗങ്ങള്‍ക്ക് പെൻഷൻ അനുവദിക്കുന്നതിന് പ്രത്യേക പരിഗണന ഉണ്ടോ; വിശദാംശം ലഭ്യമാക്കാമാേ?
3723.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിവരങ്ങളും നടപടി ക്രമങ്ങളും ഉത്തരവുകളും യഥാസമയം ബന്ധപ്പെട്ട സാമാജികരെ അറിയിക്കണമെന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് തുടർ ഉത്തരവുകളും നടപടികളും സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
എങ്കിൽ ഉത്തരവുകളുടെ പകർപ്പും സ്വീകരിച്ച നടപടികളും അറിയിക്കാമോ?
3724.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം 06.07.2012 ലെ ജി.ഒ.(എം.എസ്) നം.174/2012/പൊ.ഭ.വ ഉത്തരവ് പ്രകാരം സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ പൊതുഭരണ വകുപ്പിലും, ധനകാര്യ വകുപ്പിലും സൂപ്പര്‍ ന്യുമററിയായി നിയമിതരായ ഉദ്യോഗാര്‍ത്ഥികളിൽ നാളിതുവരെ എത്രപേരെ സ്ഥിര തസ്തികയിലേക്ക് ക്രമപ്പെടുത്തി ഉത്തരവായിട്ടുണ്ട്; സ്ഥിരപ്പെടുത്തുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ക്രമപ്പെടുത്തിയതിൽ പൊതുഭരണ (കംപാഷണേറ്റ് എംപ്ലോയ്മെന്റ് സെല്‍) വകുപ്പിലെ സീനിയോറിറ്റി മറികടന്ന് എത്ര പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്; ആയതിനുള്ള കാരണം വിശദമാക്കാമോ;
( സി )
2000 മുതല്‍ 2012 വരെയുള്ള ആശ്രിത നിയമനത്തിനായുള്ള സീനിയോറിറ്റി ലിസ്റ്റില്‍ നിന്നും 2006 മുതലുള്ള അപേക്ഷകരെയാണ് സൂപ്പര്‍ന്യുമററിയായി നിയമിച്ചിട്ടുള്ളതെന്നതിനാൽ കംപാഷണേറ്റ് എംപ്ലോയ്മെന്റ് സെല്‍ സീനിയോറിറ്റി പ്രകാരം ഏതെങ്കിലും വ്യക്തികള്‍ക്ക് 06/07/2012 തീയതിയിലെ ജി.ഒ.(എം.എസ്) നം .174/2012/പൊ.ഭ.വ. ഉത്തരവിനുമുമ്പ് സീനിയോരിറ്റി മറികടന്ന് ആശ്രിത നിയമനം നല്‍കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
3725.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓൺലൈൻ സ്ഥലം മാറ്റം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം അറിയിക്കാമോ;
( ബി )
ഏതൊക്കെ വകുപ്പുകളിലാണ് ഓൺ ലൈൻ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
മറ്റ് വകുപ്പുകളിൽ ഓൺലൈൻ സ്ഥലമാറ്റം നടപ്പിലാക്കാത്തതിനുള്ള കാരണം അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളിലും ഓൺ ലൈൻ സ്ഥലം മാറ്റം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
3726.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ തമ്മനം പുല്ലേപ്പടി റോഡ് നിലവില്‍ ഏത് വകുപ്പിന്റെ കീഴിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് തങ്ങള്‍ക്ക് കീഴിലല്ലെന്ന് പൊതുമരാമത്ത് വകുപ്പും കൊച്ചിൻ കോർപ്പറേഷനും കിഫ്‌ബിയും നിലപാട് എടുത്തിരിക്കുന്നതിനാൽ സെന്റ് ജൂഡ് ചർച്ചിന് സമീപം റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായ ഭാഗത്ത് പണിപൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുവാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3727.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 ജനുവരി ഒന്നിന് ശേഷം വിരമിച്ച ഐ. എ. എസ്., ഐ. പി. എസ്. ഉദ്യോഗസ്ഥരിൽ എത്രപേർക്കാണ് സർക്കാർ, അർദ്ധസർക്കാർ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പുനർനിയമനം നല്കിയി ട്ടുള്ളത്;
( ബി )
ഇവർ ഓരോരുത്തർക്കും പുനർനിയമനം നൽകിയിട്ടുള്ള തസ്തിക, റ്റി. എ., ഡി. എ., മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ഉൾപ്പടെയുള്ള ആകെ ശമ്പളം, ജോലിയിൽ തുടർന്ന കാലാവധി എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഉദ്യോഗസ്ഥർ ഏതെങ്കിലും കേസുകളിൽ പ്രതികൾ ആയിട്ടുണ്ടോ; എങ്കിൽ കേസ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
3728.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ചട്ടങ്ങളിൽ/നടപടിക്രമങ്ങളിൽ കൊളോണിയൽ രാജവാഴ്ച കാലത്തുള്ള ഏതെങ്കിലും ഭാഷാപ്രയോഗങ്ങളോ നടപടിക്രമങ്ങളോ ഇപ്പോഴും നിലനിൽക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
3729.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വിവിധ വകുപ്പുകളിലെ കന്നഡയും മലയാളവും അറിയാവുന്നവർക്കായി നീക്കി വെച്ചിട്ടുള്ള എൽ.ഡി ക്ലാർക്ക് തസ്തികകളുടെ എണ്ണവും, അതിൽ പി.എസ് .സി ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ച് നിലവിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും, പി. എസ്. സിയ്ക്ക് നിലവിൽ റിപ്പോർട്ട്‌ ചെയ്ത ഒഴിവുകളുടെ എണ്ണവും വകുപ്പ് തിരിച്ചു നൽകാമോ;
( ബി )
റവന്യു വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലുമടക്കം എൽ.ഡി.സി കന്നഡ , മലയാളം തസ്തികകളുടെ ഒഴിവുകൾ ജനറൽ എൽ.ഡി ക്ലാർക്ക് തസ്തികയ്ക്ക് മാറ്റി നൽകി അട്ടിമറിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിനാൽ വിവിധ വകുപ്പുകൾ എൽ.ഡി ക്ലാർക്ക് കന്നഡയും മലയാളവും തസ്തികയുടെ ഒഴിവുകൾ പി.എസ്.സിയ്ക്ക് റിപ്പോർട്ട്‌ ചെയ്യാതെ ജനറൽ എൽ. ഡി. സിയ്ക്ക് റിപ്പോർട്ട്‌ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
സർക്കാർ നിരന്തരം സർക്കുലർ ഇറക്കിയിട്ടും കത്തിടപാടുകൾ നടത്തിയിട്ടും ഭാഷാന്യൂനപക്ഷങ്ങളായ കന്നഡ, മലയാളം എൽ.ഡി ക്ലാർക്ക് തസ്തികയുടെ എണ്ണം നിശ്ചയിക്കാൻ തയ്യാറാകാത്ത വകുപ്പ് മേധാവികളുടെ അനാസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ ഈ വിഷയം പരിഹരിക്കാൻ എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3730.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3731.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ എൽ.പി.എസ്.എ റാങ്ക് ലിസ്റ്റില്‍ (387/14) ല്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; ജനറല്‍, എസ്.സി, എസ്.ടി, ഒ.ബി.സി മുതലായവയുടെ വിഭാഗം തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
എസ്.സി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമനം നല്‍കി വന്നിരുന്നത് നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍ എന്ന് വ്യക്തമാക്കാമോ;
( സി )
അത്തരത്തില്‍ നിര്‍ത്തലാക്കിയ തീയതിക്കു മുമ്പേ കൊല്ലം ജില്ലയിലെ എൽ.പി.എസ്.എ വേക്കന്‍സികളില്‍ എത്ര എണ്ണം മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്; അത്തരത്തില്‍ മാറ്റി നല്‍കിയ വേക്കന്‍സികളില്‍ എത്രയെണ്ണം എസ്‌.സി വിഭാഗക്കാര്‍ക്ക് തിരികെ നല്‍കി എന്ന് വിശദമാക്കാമോ; പ്രസ്തുത വേക്കന്‍സികള്‍ പൂര്‍ണ്ണമായും തിരികെ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ടോ;
( ഡി )
ഇപ്രകാരം മാറ്റിവെച്ച വേക്കന്‍സികളിലേയ്ക്ക് എത്ര തവണ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയെന്ന് അറിയിക്കാമോ?
3732.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് ഭാഷാന്യൂനപക്ഷ മേഖലകളിൽ '50% കന്നഡ മലയാളം' അറിയാവുന്ന എൽ.ഡി. ക്ലാർക്കുമാരെ നിയമിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ OA EKM 264/2022 വിധിയുടെ അടിസ്ഥാനത്തിൽ ഭാഷാന്യൂനപക്ഷങ്ങൾ കുറവുള്ള മേഖലകളിൽ 50% കന്നഡ, മലയാളം എൽ.ഡി. ക്ലാർക്കുമാർക്ക് നിയമനം നൽകുന്നത് കൂടുതലാണെന്നും അതേ സമയം ഭാഷാന്യൂനപക്ഷങ്ങൾ കൂടുതലുള്ള മേഖലകളിൽ 50% നൽകിയാൽ എണ്ണം കുറഞ്ഞു പോകാനിടയുണ്ടെന്നും അത് ആ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന നയത്തിന് അനിവാര്യമാണെന്നുമുള്ള വിലയിരുത്തലിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
എല്ലാ വകുപ്പ് തലവന്മാരും കന്നഡ, മലയാളം എൽ.ഡി. ക്ലാർക്ക് തസ്തികകളുടെ എണ്ണം നിശ്ചയിച്ച് കുറഞ്ഞു പോകുകയാണെങ്കിൽ ഒഴിവുകൾ ആ വിഭാഗത്തിന് നൽകി പി. എസ് .സിക്ക് റിപ്പോർട്ട്‌ ചെയ്യുവാനും പ്രസ്തുത ഉത്തരവ് രണ്ട് മാസത്തിനകം നടപ്പിലാക്കണമെന്നുമുള്ള നിർദ്ദേശത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?
3733.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ നെന്മാറ നിയോജക മണ്ഡലത്തിലെ നെന്മാറ-നെല്ലിയാമ്പതി റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
3734.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഇതുവരെ അംഗീകാരം നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സർവ്വേ നടപടികളുമായി മുന്നോട്ടുപോകുന്ന മണ്ഡലത്തിലെ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ?
കുന്നത്തുനാട് മണ്ഡലത്തിലെ റീ ബില്‍ഡ് കേരള പദ്ധതി
3735.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച തമ്മാനിമറ്റം തൂക്ക് പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രളയത്തില്‍ തകര്‍ന്ന പഴയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തമ്മാനിമറ്റം പാലത്തിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3736.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഏതെല്ലാം പ്രവൃത്തികൾക്കാണ്‌ അംഗീകാരം നല്കിയിട്ടുള്ളതെന്നും ഇവ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
3737.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഓരോന്നും ഏത് ഘട്ടത്തിലാണെന്നും എത്ര എണ്ണം പൂര്‍ത്തികരിച്ചെന്നും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നവ എത്രയെന്നും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതികളിൽ അനുവാദം ലഭിച്ചിട്ടുള്ളതും എന്നാല്‍ നാളിതുവരെ ആരംഭിക്കാത്തതുമായ പ്രവൃത്തികള്‍ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
3738.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിന് ഏതൊക്കെ മേഖലകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിന് ഇടുക്കി പാക്കേജില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ തൊടുപുഴ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനുള്ള തുക പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3739.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ റവന്യൂ ജില്ലകളിലും ജില്ലാതല ഫോറന്‍സിക് ലാബുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇതുവരെ ആരംഭിച്ചവയുടെ വിശദാംശം നല്‍കാമോ;
( ബി )
ഫോറന്‍സിക് വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?
3740.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പി.എസ്.സി. കാറ്റഗറി നമ്പർ 211/2020 വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ച പമ്പ് ഓപ്പറേറ്റർ തസ്തികയുടെ യോഗ്യത എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത തസ്തികക്ക്, വിഞ്ജാപനത്തിൽ പറഞ്ഞിട്ടില്ലാത്ത ഉയർന്ന യോഗ്യതയോ മറ്റേതെങ്കിലും യോഗ്യതയോ തത്തുല്യമാണെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3741.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഇ.ഡബ്ല്യു.എസ്. സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇ.ഡബ്ല്യു.എസ്. സംവരണം കൂടി ഉള്‍പ്പെടുന്ന റൊട്ടേഷന്‍ ചാര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ആയത് പൂർത്തിയാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് അവശേഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇ.ഡബ്ല്യു.എസ്. സംവരണം ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്തവയില്‍ ആദ്യമായി നിയമന ഉത്തരവ് നല്‍കേണ്ടുന്ന കാറ്റഗറി നമ്പര്‍ 125/2020, 266/2020 എന്നിവയിലെ നിയമന ഉത്തരവ് നല്‍കുന്നതിനുള്ള നടപടികളില്‍ എന്തൊക്കെ പൂര്‍ത്തിയായിട്ടുണ്ടെന്നും ശേഷിക്കുന്ന നടപടികള്‍ ഏതൊക്കെയാണെന്നും അറിയിക്കാമോ?
3742.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ്-2 തസ്‌തികയുടെ റാങ്ക് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് അടിയന്തരമായി പ്രസിദ്ധീകരിക്കുന്നതിനുളള നടപടി സ്വീകരിക്കാമോ;
( ബി )
പ്രസ്തുത തസ്‌തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സമുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
3743.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ജീവനക്കാര്‍ക്ക് വകുപ്പ് മാറുന്നതിന് സാധിക്കുമാേ; ആയതിന്റെ നടപടിക്രമങ്ങള്‍ അറിയിക്കാമാേ; സംസ്ഥാനത്ത് വകുപ്പ് മാറാന്‍ പറ്റാത്തതായി ഏതെങ്കിലും വിഭാഗം ജീവനക്കാരുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
3744.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിത നിയമനം നടത്തുതിനുള്ള വ്യവസ്ഥകൾ വിശദമാക്കാമോ;
( ബി )
ഒഴിവ് വരുന്ന വേക്കന്‍സികളുടെ എത്ര ശതമാനമാണ് ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കുന്നത്; വിശദമാക്കാമോ;
( സി )
ഹെഡ്ക്വാര്‍ട്ടര്‍ വേക്കന്‍സിയില്‍ ആശ്രിത നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച രേഖകളുടെ പകർപ്പ് നല്‍കാമോ?
3745.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ആശ്രിത നിയമനം നിലവിൽ വന്നത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര ആശ്രിത നിയമനങ്ങൾ നടത്തിയെന്ന് വകുപ്പും വർഷവും തിരിച്ച് വ്യക്തമാക്കാമോ;
( സി )
ആശ്രിത നിയമനം സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടോ; എങ്കിൽ എങ്ങനെയെന്ന് വിശദമാക്കാമോ;
( ഡി )
അവസാനമായി ആശ്രിത നിയമനം നടത്തിയത് എപ്പോഴാണെന്നും ഏത് വകുപ്പിലാണെന്നും വ്യക്തമാക്കാമോ;
( ഇ )
ആശ്രിത നിയമനം റദ്ദ് ചെയ്യാൻ ആലോചനയുണ്ടോ; എങ്കിൽ പകരം എന്ത് സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3746.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളെ പ്രത്യേകം സംയോജിപ്പിച്ച് പൊതു എഞ്ചിനീയറിംഗ് സര്‍വ്വീസ് രൂപീകരിക്കാൻ പദ്ധതിയുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പൊതു എഞ്ചിനീയറിംഗ് സര്‍വ്വീസ് രൂപീകരിക്കുന്നത് വഴി വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാരുടെ പ്രവൃത്തി പരിചയം ഗുണകരമായി പ്രയോജനപ്പെടുത്താൻ സാധിക്കുമോ; വ്യക്തമാക്കാമോ?
3747.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.പി. സുമോദ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമായിട്ടുണ്ടോ; പദ്ധതിക്കായി ചെലവഴിക്കുന്ന തുക എത്രയാണ്;
( ബി )
പ്രസ്തുത പദ്ധതി മുഖേന എത്ര കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍‌ ഓഫീസുകള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ പരിപാടിയുണ്ടോ;
( സി )
കുത്തക ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ചൂഷണം അസാധ്യമാക്കുന്നതിനായി കെ-ഫോണ്‍ സേവന ദാതാവായി വര്‍ത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി കേന്ദ്ര ടെലികോം ഏജന്‍സിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3748.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ നൽകിയിട്ടുള്ള കെ-ഫാേണ്‍ കണക്ഷനുകളുടെ എണ്ണം നിയോജക മണ്ഡല അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( ബി )
ആദ്യഘട്ടമായി ജില്ലയില്‍ എത്ര കണക്ഷനുകള്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
നാദാപുരം മണ്ഡലത്തില്‍ കെ-ഫോൺ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനു നടപടി സ്വീകരിക്കുമോ?
3749.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകളിലാണ് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുജനങ്ങള്‍ക്ക് കെ-ഫോണ്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ?
3750.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ മാറനല്ലൂര്‍ പഞ്ചായത്ത് കേന്ദ്രമായി ഐ.ടി. പാര്‍ക്ക് ആരംഭിക്കുന്നതിന് 2021-22 വര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്; പ്രസ്തുത നിര്‍ദ്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
3751.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഡവലപ്പ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് കെ-ഡിസ്ക് ഏറ്റെടുത്ത് നടത്തുന്നത്; വിശദമാക്കുമോ;
( സി )
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്നവേഷന്‍ രംഗത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ഡി )
യങ്ങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ പുരോഗതി അറിയിക്കാമോ?
3752.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതിയുടെ പ്രയോജനം പൂര്‍ണ്ണതോതില്‍ പൊതു ജനങ്ങള്‍ക്ക് എന്നുമുതൽ ലഭിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ നാളിതുവരെ എത്ര കെ-ഫോണ്‍ കണക്ഷനുകൾ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ; പട്ടാമ്പി മണ്ഡലത്തില്‍ ഇതുവരെ നൽകിയിട്ടുള്ള കെ-ഫോണ്‍ കണക്ഷനുകളുടെ എണ്ണവും ഇനി നൽകാനുള്ളവയുടെ എണ്ണവും അറിയിക്കാമോ;
( സി )
പട്ടാമ്പി മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരവും ഫോണ്‍ നമ്പരും നല്‍കാമോ;
( ഡി )
പട്ടാമ്പി മണ്ഡലം അടിസ്ഥാനത്തില്‍ കെ-ഫോൺ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഇ )
കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കേബിൾ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കുന്ന പ്രയോജനം വ്യക്തമാക്കുമോ?
3753.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് എത്ര ചതുരശ്ര അടി ഐ.ടി. പാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇത് വഴി ഐ.ടി. രംഗത്ത് എത്ര തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുന്നതിന് സാധിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( സി )
അടുത്ത അഞ്ച് വര്‍ഷം കേരളത്തിലെ ഐ.ടി. വ്യവസായത്തില്‍ എത്ര ചതുരശ്ര അടി ഐ.ടി. പാര്‍ക്കുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ സർക്കാർ അധികാരമേറ്റ ശേഷം ഐ.ടി. മേഖലയില്‍ എത്ര അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3754.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.ഡിറ്റിൽ പത്ത് വർഷത്തിലധികമായി താൽക്കാലികമായി ജോലി ചെയ്തുവന്നിരുന്ന 114 ജീവനക്കാരെ തസ്തിക സൃഷ്ടിച്ച്‌ റെഗുലറൈസ് ചെയ്ത ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും വകുപ്പിന്റെ 04.02.2021 ലെ സ.ഉ (കൈ) നം. 5/2021 ഉത്തരവിൽ പരാമർശിച്ചിട്ടുള്ള നിബന്ധനകൾ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണോ ഉൾപ്പെടുത്തിയിട്ടുള്ളത്; എങ്കിൽ പ്രസ്തുത മന്ത്രിസഭ യോഗ തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3755.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ടോ;
( ബി )
എങ്കില്‍ അവ ഏതെല്ലാമെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ വിശദമാക്കാമോ?
3756.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്ഷയ കേന്ദ്രം വഴി എന്തെല്ലാം സേവനങ്ങളാണ് നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് പുതിയ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
അക്ഷയ കേന്ദ്രം അനുവദിക്കുന്നതിന് എസ്‌. സി./എസ്.ടി. വിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3757.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ ലൈസൻസിനായി കേന്ദ്ര ടെലികോം മന്ത്രാലയത്തിൽ കെ-ഫോൺ കമ്പനി അപേക്ഷ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ കെ-ഫോണിന് ഈ ലൈസൻസ് ലഭിക്കുന്നതോടെ ഗാർഹിക ഉപഭോക്താക്കൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരില്‍ നിന്നും പണം ഈടാക്കി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് സാധിക്കുമോ; വിശദമാക്കാമോ;
( സി )
കെ-ഫോൺ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ മാത്രമായിരിക്കുമെന്നും സർക്കാർ ഒഴികെയുള്ള ഗുണഭോക്താക്കൾ ഇന്റർനെറ്റ് സേവനങ്ങൾക്കായി മറ്റ് സേവന ദാതാക്കളെ ആശ്രയിക്കണമെന്നും കെ-ഫോൺ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ ആകില്ലെന്നുമുള്ള സർക്കാരിന്റെ മുൻ നയത്തിൽ നിന്ന് വ്യതിചലിക്കാനുണ്ടായ കാരണങ്ങൾ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( ഡി )
കെ-ഫോൺ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ ആകുന്നതോടെ സേവനങ്ങൾക്കായി അപേക്ഷിക്കുന്ന ഉപഭോക്താക്കൾ അവരുടെ കെ.വൈ.സി. ഡാറ്റ ഉൾപ്പെടെയുള്ള രേഖകൾ കെ-ഫോൺ അധികൃതർക്ക് നൽകേണ്ടി വരുമോ; എങ്കിൽ ഈ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
3758.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യ ഡേറ്റ സമാഹരിക്കുന്നതിനായി സ്പ്രിംഗ്ലർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് റദ്ദാക്കിയിരുന്നോ;
( ബി )
പ്രസ്തുത കരാർ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി നിയോഗിച്ച മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നുവെന്നും ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
മാധവൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ട് വസ്തുതാപരമല്ല എന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കരാർ സംബന്ധിച്ച് അന്വേഷണത്തിനായി മറ്റൊരു കമ്മിറ്റിയെ നിയോഗിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എത്ര കാലയളവിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരുന്നതെന്നും പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
3759.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ഐ.ടി. അധിഷ്ഠിത വ്യവസായം, ഐ. ടി. പാര്‍ക്ക് എന്നിവ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിനായി എന്തെങ്കിലും പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
കോതമംഗലത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവർക്ക്‌ സഹായകരമാകുന്ന തരത്തില്‍ കോതമംഗലം മണ്ഡലത്തില്‍ ഐ. ടി. അധിഷ്ഠിത വ്യവസായം, ഐ. ടി. പാര്‍ക്ക് എന്നിവ ആരംഭിക്കുന്നത് പരിഗണിക്കുമോ?
3760.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ കെ-ഫോണ്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ജില്ലയില്‍ ബാക്ക്ബോണ്‍ നെറ്റ്‍വര്‍ക്ക് പ്രവൃത്തി എത്ര കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കിയിട്ടുണ്ട്;
( സി )
പ്രസ്തുത ജില്ലയിൽ എത്ര കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ആവശ്യമുണ്ടെന്നും അതിൽ എത്ര ദൂരം പൂര്‍ത്തിയായിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3761.
ശ്രീ ഐ ബി സതീഷ്
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരിഷ്കാര-പൊതു പരാതി വകുപ്പ് സമര്‍പ്പിച്ച നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വ്വീസ് ഡെലിവറി അസ്സെസ്‌മെന്റ് പ്രകാരം കേരളത്തിന്റെ സ്ഥാനം ഒന്നാമതാകുന്നതിന് ഇടയാക്കിയ ഘടകങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
ഏതെല്ലാം വകുപ്പുകളിലെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത റിപ്പോര്‍ട്ട് പരിഗണനയ്ക്ക് എടുത്തത്;
( ഡി )
സംസ്ഥാനത്ത് ഇ-ഗവേണന്‍സ് പ്രവൃത്തികള്‍ കൂടുതല്‍ തലങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് വെളിപ്പെടുത്തുമോ?
3762.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വിവിധ ധന സഹായങ്ങൾക്കായി അപേക്ഷിക്കുന്നതിന് പുതിയ മാതൃകയിലുള്ള അപേക്ഷ ഫോറം പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത അപേക്ഷ ഫോറത്തിന്റെയും മെഡിക്കൽ ഓഫീസറിൽ നിന്ന് അപേക്ഷകൻ സാക്ഷ്യപ്പെടുത്തി വാങ്ങേണ്ട സർട്ടിഫിക്കറ്റിന്റെ മാതൃകയുടെയും പകർപ്പുകൾ ലഭ്യമാക്കാമോ?
3763.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധന സഹായത്തിന് അപേക്ഷിക്കുന്ന ഗുരുതര രോഗമുള്ളവർക്ക്‌ നാമമാത്ര തുക നല്‍കുന്നതായുള്ള ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ രോഗത്തിന്റെ ചികിത്സയ്ക്ക് മതിയായ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കഴി‍ഞ്ഞ രണ്ട് വര്‍ഷം പിറവം മണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകളിൽ ഇനിയും തുക അനുവദിക്കാനുള്ള അപേക്ഷകളുടെ എണ്ണം അറിയിക്കാമോ; വിശദമാക്കാമോ?
3764.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവള റണ്‍വേയുടെ നീളം കൂട്ടുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഇതിനായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാര തുക നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
3765.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിമാനത്താവളത്തിൽ നിന്നും ഏതെല്ലാം ആഭ്യന്തര വിമാന സർവീസുകൾ, ഏതെല്ലാം സ്ഥലത്തേക്ക്, ഏതെല്ലാം സമയങ്ങളിൽ, എത്ര ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇവിടെ ആഭ്യന്തര സർവീസുകൾ കുറയുന്നതിന്റെയും സൗകര്യപ്രദമായ സമയത്ത് സർവീസ് നടത്താത്തതിന്റെയും കാരണം വ്യക്തമാക്കാമോ?
3766.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറില്‍ ഒരു വിമാനത്താവളം കൂടി വേണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ വിഷയം സംബന്ധിച്ച സര്‍ക്കാര്‍ സമീപനം വ്യക്തമാക്കാമോ?
3767.
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് സ്റ്റാൻഡേർഡ് ഗേജ് തെരഞ്ഞെടുക്കുവാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
രാജ്യത്തെ ബഹുഭൂരിപക്ഷം റെയിൽവേ ലൈനുകളും ബ്രോഡ്ഗേജ് ആണെന്നിരിക്കെ സ്റ്റാൻഡേർഡ് ഗേജിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് മറ്റു റെയിൽ ശൃംഖലകളുമായുള്ള ഫലപ്രദമായ സംയോജനം ഇല്ലാതാക്കുകയും ആയത് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സിൽവർ ലൈൻ പദ്ധതിക്കായി വായ്പ തരുന്നതിന് ഏതെങ്കിലും വിദേശ ധനകാര്യ സ്ഥാപനങ്ങൾ താത്പര്യം അറിയിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത സ്ഥാപനങ്ങൾ സ്റ്റാൻഡേർഡ് ഗേജിൽ പദ്ധതി നടപ്പാക്കണമെന്ന നിബന്ധന മുന്നോട്ടു വച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
3768.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിക്കായി ധനസഹായം നൽകുവാൻ മുന്നോട്ടുവന്നിട്ടുള്ള അന്താരാഷ്ട്ര ഏജൻസികൾ ഏതൊക്കെയാണെന്നും അവർ മുന്നോട്ടുവയ്ക്കുന്ന പലിശ നിരക്കും വായ്‌പാ നിബന്ധനകളും എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
ഇന്ത്യൻ ഭരണഘടനയുടെ 293-ാം വകുപ്പ് അനുസരിച്ച് ഒരു സംസ്ഥാനത്തിന് വിദേശ വായ്പ സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഗ്യാരണ്ടി ആവശ്യമാണെന്നിരിക്കെ പ്രസ്തുത അന്താരാഷ്ട്ര ഏജൻസികളുമായി ചർച്ച നടത്തുന്നതിന് മുൻപ് കേന്ദ്ര സർക്കാരിൽ നിന്നും ഇത് സംബന്ധിച്ച ഉറപ്പ് ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സിൽവർ ലൈൻ പദ്ധതിയ്ക്കായുള്ള വിദേശ വായ്പക്കായി കേന്ദ്ര ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
3769.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്ന നടപടി കോടതി തടഞ്ഞിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് പ്രസ്തുത പഠനത്തിനായി ഇപ്രകാരം കല്ലുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് പൂർത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി പദ്ധതി സംസ്ഥാനത്തിന് അനുയോജ്യമല്ലായെന്ന് ബോധ്യപ്പെട്ടാൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറുവാൻ തയ്യാറാകുമോ; വിശദമാക്കാമോ?
3770.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ എം വിൻസെൻറ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് മൂലമുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിരുന്നോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ വീണ്ടും പഠനം നടത്തുവാൻ തീരുമാനിച്ചിരുന്നോ; എങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
സിൽവർ ലൈൻ പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് രണ്ടാമത് നടത്തിയ പഠനം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3771.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച തെക്ക്-വടക്ക് ജലപാതയുടെ പ്രവര്‍ത്തനം വിശദമാക്കാമാേ;
( ബി )
ജലപാതയുടെ നിർമ്മാണ പ്രവൃത്തികൾ എപ്പാേള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും; അറിയിക്കാമോ?
3772.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കൂടി ഒഴുകുന്ന കനോലി കനാൽ നവീകരണത്തിന്റെ ഭാഗമായി ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ കോരപ്പുഴപ്പാലം മുതൽ കല്ലായിപ്പുഴ വരെ ഓരോ റീച്ചിലും സ്ഥലം ഏറ്റെടുക്കുന്നതിന്റെ വിശദാംശങ്ങൾ നൽകാമോ;
( സി )
എത്ര മീറ്റർ വീതിയിലാണ് ഓരോ ഏരിയയിലും സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3773.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളെയും കായലുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തെക്ക്-വടക്ക് ജലപാത പദ്ധതിയുടെ കോഴിക്കോട് ജില്ലയിലൂടെ കടന്ന് പോകുന്ന ഭാഗങ്ങൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നുവരുന്ന പ്രവൃത്തികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ജലപാതയൊരുക്കുന്നതിന് കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ഭാഗങ്ങളിൽ ഭരണാനുമതി ലഭിക്കാനുണ്ടോയെന്ന് വിശദമാക്കാമോ?
3774.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ പാലത്തിന് പടിഞ്ഞാറുവശം ദേശീയ ജലപാതയ്ക്കരികിലായി ദേശീയ ജലപാത വിഭാഗം ഭൂമി ഏറ്റെടുത്തിരിക്കുന്നത് എന്ത് ആവശ്യത്തിനാണെന്ന് വ്യക്തമാക്കാമോ;
( ബി )
ദേശീയ ജലപാത വഴി ചരക്ക് കടത്ത് ആരംഭിക്കുമ്പോള്‍ കയറ്റിറക്ക് നടത്തുന്നതിനായി ചവറയില്‍ കെട്ടിട സൗകര്യം ഏര്‍പ്പെടുത്തുമോ; വ്യക്തമാക്കാമോ?
3775.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരിഷ്കാര-പൊതു പരാതി വകുപ്പ് സമര്‍പ്പിച്ച നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വ്വീസ് ഡെലിവറി അസ്സെസ് മെന്റ് പ്രകാരം കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിന് സഹായിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം മേഖലകളിലെ ഈ-ഗവേര്‍ണന്‍സ് വഴിയുള്ള പൊതു സേവന നിര്‍വ്വഹണത്തിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
സുതാര്യവും മെച്ചപ്പെട്ടതുമായ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന നിലപാടിന് ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നുണ്ടോ;
( ഡി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ ഇതര സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന മികവുമായി നടത്തിയിട്ടുള്ള താരതമ്യ പഠനം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്താമോ?
3776.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിലെ അംഗത്വത്തിനുള്ള പ്രായ പരിധി നിലവിൽ എത്രയാണെന്ന് വ്യക്തമാക്കാമോ; ആയത് വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രായ പരിധി വർദ്ധിപ്പിക്കാത്തതുമൂലം നിരവധി പ്രവാസികൾക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അവസരം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിനുള്ള പരിഹാരം കാണുന്നതിന് തയ്യാറാകുമോ; വ്യക്തമാക്കാമോ?
3777.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ചൂണ്ടല്‍ പഞ്ചായത്തിലെ ചിറനെല്ലൂര്‍ വില്ലേജില്‍ രായംമരയ്ക്കാര്‍ വീട്ടില്‍ സിദ്ധിഖിന്റെ മകന്‍ ഉമ്മര്‍ ഫഹദ് ദുബായ് ജബല്‍ അലി ഫൈന്‍ ഫിറ്റ് ജിം എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരവേ 12.06.2022 മുതല്‍ കാണാതായതിനെ തുടർന്ന്‌ മകനെ കണ്ടെത്തുന്നതിനായി സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ട് സിദ്ധിഖ് സമർപ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ സംബന്ധിച്ച വിശദാംശം നൽകുമോ?
3778.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോര്‍ക്കയുടെ പ്രവാസി ദുരിതാശ്വാസനിധിയായ സാന്ത്വനം പദ്ധതി വഴി 2021-22 സാമ്പത്തിക വര്‍ഷം എത്ര കോടി രൂപ വിതരണം ചെയ്തുവെന്നും എത്രപേർക്ക് ആനുകൂല്യം ലഭിച്ചുവെന്നും അറിയിക്കാമോ;
( ബി )
പദ്ധതി വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ; ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വാര്‍ഷിക വരുമാനം എത്ര എന്ന് നിജപ്പെടുത്തിയിട്ടുണ്ടോ?
3779.
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് എം.പി.യുടെ ഓഫീസ് 2022 ജൂൺ 24-ന് ഭരണകക്ഷിയിൽപ്പെട്ട ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകർ അടിച്ചു തകർത്തതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംഘങ്ങളായി എത്തിയ പ്രസ്തുത പ്രവർത്തകർ അമ്പത് മിനിറ്റുകളോളം ഓഫീസിൽ അതിക്രമം കാട്ടിയ ശേഷമാണ് പുറത്തിറങ്ങിയത് എന്നത് വസ്തുതയാണോ; വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തത് ആരാണെന്ന് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; വിശദവിവരം നൽകാമോ?
3780.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂണ്‍ മാസത്തില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയതായി പറയപ്പെടുന്ന അക്രമ സമരങ്ങളില്‍ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്ക് പറ്റിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ അക്രമ സമരം നടത്തിയവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
3781.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണ കടത്തു കേസിലെ പ്രധാന പ്രതി മജിസ്‌ട്രേറ്റ് കോടതി മുൻപാകെ നൽകിയ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയതായിപ്പറയപ്പെടുന്ന ഇടനിലക്കാരനുമായി വിജിലൻസ് ഡയറക്ടറായിരുന്ന വ്യക്തി നിരവധി തവണ സംസാരിച്ചു എന്ന കാരണത്താലാണോ വിജിലൻസ് ഡയറക്ടറായിരുന്ന വ്യക്തിയെ തൽസ്ഥാനത്തുനിന്നും മാറ്റിയതെന്ന് വ്യക്തമാക്കാമോ;
( ബി )
അല്ലെങ്കിൽ വിജിലൻസ് മേധാവിയെ മാറ്റാനുണ്ടായ കാരണം വിശദമാക്കാമോ;
( സി )
വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ എ.ഡി.ജി.പി. ക്ക് പൗരാവകാശ സംരക്ഷണത്തിനായി എ.ഡി.ജി.പി. യുടെ എക്സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ച്‌ നിയമനം നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3782.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് പ്രതിഷേധ മുദ്രാവാക്യം വിളിച്ച പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഭരണകക്ഷി മുന്നണി കൺവീനർക്കെതിരെ ലഭിച്ച പരാതിയിന്മേൽ ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3783.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് എം.പി.യുടെ ഓഫീസ് അടിച്ച് തകർക്കാൻ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്ന വ്യക്തി നേതൃത്വം നൽകി എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വ്യക്തിയെ പ്രതി പട്ടികയിൽ ചേർത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കിൽ പട്ടികയിൽ ചേർക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
3784.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ ആസ്ഥാനത്ത് പ്രമുഖ ഭരണപക്ഷ പാർട്ടിയുടെ യുവജന സംഘടന പ്രവർത്തകർ നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തിലെ പ്രതികള്‍ക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസിലെ പ്രതികളുടെ വിശദാംശം നൽകാമോ;
( സി )
പയ്യന്നൂരിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ ഓഫീസിലെ ഗാന്ധി പ്രതിമയുടെ ശിരസ്സ് തകര്‍ത്ത സംഭവത്തിൽ അറസ്റ്റിലായവരുടെ രാഷ്ട്രീയ ബന്ധം വിശദമാക്കാമോ?
3785.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണപക്ഷത്തെ പ്രധാന പാർട്ടിയുടെയും അതിന്റെ യുവജന വിദ്യാർത്ഥി സംഘടനകളുടെയും നേതാക്കൾ ഉൾപ്പെടുന്ന കേസുകളിൽ പോലീസ് ഡമ്മി പ്രതികളെയാണ് ഹാജരാക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ആരോപണത്തിൽ അന്വേഷണം നടത്താൻ തയ്യാറാണോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
വയനാട് എം. പി. യുടെ ഓഫീസ് ആക്രമിച്ചവരിൽ ഒരാൾ പോലീസിനോട് ആക്രോശിച്ചത് ശ്രദ്ധയിൽപെട്ടിടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യം പോലീസ് സേനയ്ക്ക് മുഴുവൻ അപമാനം സൃഷ്ടിച്ച സംഭവമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
എം. പി. ഓഫീസ് ആക്രമിച്ച സംഭവം
3786.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ വയനാട് എം. പി. യുടെ ഓഫീസിൽ അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പോലീസ് അക്രമികളെ തടയാനോ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിക്കാനോ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുമ്പോൾ പൊലീസ് നോക്കി നിൽക്കുകയായിരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിലെ പോലീസിന്റെ അനാസ്ഥ അന്വേഷണ വിധേയമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
3787.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എച്ച്. സലാം
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ മതവിഭാഗങ്ങളിലെ വളരെ ചെറിയാെരു വിഭാഗം തീവ്രസ്വഭാവവും അന്യമത വിദ്വേഷവും പ്രചരിപ്പിക്കാനായി യാദൃശ്ചിക സംഭവങ്ങള്‍ ഉപയാേഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
വിദ്വേഷം പരത്തി ഭിന്നിപ്പിച്ച് മുതലെടുക്കാന്‍ ചില മാധ്യമങ്ങളും ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പ്രത്യേകം വിലയിരുത്തിയിട്ടുണ്ടാേ;
( സി )
നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരായി എന്തെല്ലാം നിയമ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമാേ?
3788.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെ കാലത്ത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസ് ഒരു രാഷ്ട്രീയ പാർട്ടിയിലും വിദ്യാർത്ഥി സംഘടനയിലും ഉൾപ്പെട്ടവർ ചേർന്ന് തല്ലിത്തകർത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് എത്ര പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഏതെല്ലാം വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും അറിയിക്കാമോ; അതിലെത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇനി എത്ര പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ; നാളിതുവരെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ; മുഴുവൻ പ്രതികളെയും അടിയന്തരമായി അറസ്റ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണ് ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാനുള്ള കാരണമെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
3789.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് എം.പിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ഓഫീസിൽ ഉണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ഫോട്ടോ തകർത്തത് മുഖ്യ പ്രതിപക്ഷ കക്ഷിയില്‍ പെട്ടവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസിൽ ഉണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തകർത്തത് മുഖ്യ പ്രതിപക്ഷ കക്ഷിയില്‍ പെട്ടവരാണെന്ന വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; എങ്കിൽ ഇത് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത അന്വേഷണത്തിന്റെ വിശദാംശങ്ങൾ നൽകാമോ?
3790.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുകുളം നിയോജകമണ്ഡലത്തിലെ പെരുമ്പിലാവ് കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കുന്നുകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാനപാലനത്തിന് നിലവിലെ പോലീസ് സംവിധാനം നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കുന്നുകുളം പോലീസ് സ്റ്റേഷൻ വിഭജിച്ച് പെരുമ്പിലാവ് കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കാൻ നടപടി സ്വീകരിക്കാമോ?
3791.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 2016 -20 കാലഘട്ടത്തിൽ യു.എ.ഇ. കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കിൽ കൂടിക്കാഴ്ചയ്ക്ക് ആധാരമായ വിഷയം എന്തായിരുന്നു;
( സി )
ഡിലിറ്റ് ബിരുദം സ്വീകരിക്കാനെത്തിയ ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ്ഹൗസിൽ എത്തിച്ചു എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ;
( ഡി )
ഡിലിറ്റ് ബിരുദം സ്വീകരിക്കാനെത്തിയ ഷാർജ ഭരണാധികാരിയുടെ റൂട്ട് മാപ്പിന്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
ഷാർജ ഭരണാധികാരിയുടെ പ്രസ്തുത യാത്രയുടെ ചുമതല ഏത് പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്ന് വ്യക്തമാക്കുമോ;
( എഫ് )
ഷാർജ ഭരണാധികാരിയുടെ യാത്രയുടെ റൂട്ട് മാറ്റുന്നതിന് പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി നേതൃത്വം നൽകി എന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ ആരോപണം ശരിയാണോ; അല്ലെങ്കിൽ സർക്കാർ അവർക്കെതിരെ കേസെടുക്കുമോ എന്ന് വ്യക്തമാക്കുമോ?
3792.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നയതന്ത്ര ചാനൽ സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ശ്രീമതി സ്വപ്ന സുരേഷിന്റെ ഭർത്താവിന് കെ ഫോൺ പദ്ധതിയുടെ ഭാഗമായുള്ള ഏതെങ്കിലും ഏജൻസികൾ മുഖേന ഏതെങ്കിലും തസ്തികയിൽ ജോലി നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഏത് തസ്തികയിൽ എന്നുമുതൽ എന്നുവരെയാണ് ജോലി നൽകിയതെന്നും ശമ്പളം എത്രയായിരുന്നെന്നും വ്യക്തമാക്കുമോ?
3793.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം മൂന്ന് കോടി രൂപ അനുവദിക്കുകയും 20 ശതമാനം തുക വകയിരുത്തുകയും ചെയ്ത വൈക്കം വെച്ചൂര്‍ പോലീസ്‌ ഔട്ട്‌പോസ്റ്റ്‌ കെട്ടിടം പുതുക്കിപണിയുന്ന പദ്ധതിയുടെ നിര്‍വ്വഹണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് നേരിടുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാലതാമസം ഒഴിവാക്കി പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3794.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ടർഫുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തിയതുമൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രസിഡന്റ് നൽകിയ പരാതിയിൻമേൽ മുളന്തുരുത്തി പോലീസ് നടപടി സ്വീകരിക്കാത്ത വിഷയം സർക്കാർ തലത്തിൽ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസ് പ്രതികൾക്ക് അനുകൂലമായി നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയത് സർക്കാർ പരിശോധിക്കുമോ; വിശദമാക്കാമോ;
( സി )
എങ്കിൽ ലൈസൻസ് ഏർപ്പെടുത്തൽ, മണ്ണെടുപ്പ് തടയൽ എന്നീ നടപടികളിൻമേൽ ഗ്രാമപഞ്ചായത്തിന് മുളന്തുരുത്തി പോലീസിന്റെ സേവനങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
3795.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പോലീസ് എടുത്ത എത്ര കേസുകളിലാണ് കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ എത്ര കേസുകള്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പിന്‍വലിച്ചിട്ടുണ്ട്;
( സി )
ഏതെങ്കിലും കേസുകള്‍ പിന്‍വലിക്കാത്തതായി ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ?
3796.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല നിയോജകമണ്ടലത്തിലെ പുളിക്കീഴ് പോലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി അനുവദിച്ച തുക പുതുക്കിയ നിരക്ക് പ്രകാരം നിർമ്മാണത്തിന് തികയുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഈ കാര്യം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3797.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കേരള പോലീസില്‍ പുതുതായി എത്രപേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും അതിൽ വനിതാ പ്രാതിനിധ്യം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പുതുതായി ബറ്റാലിയനുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3798.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തൊഴിലന്വേഷകരായ അഞ്ഞൂറോളം പേരിൽ നിന്നും റെയിൽവേയിൽ ജോലി വാഗ്‍ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ;
( ബി )
പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണം വിശദമാക്കുമോ ;
( സി )
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ?
3799.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ മാധവ ഭവനത്തിൽ എം.വിശ്വംഭരൻ 2017 ഒക്ടോബർ 20ന് മരണപ്പെട്ടത് സംബന്ധിച്ച് സംസ്ഥാന പോലീസിലെ ഏതെങ്കിലും വിഭാഗം അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് മരണപ്പെട്ട ആളുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
3800.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര സ്കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സര്‍വ്വീസ് ഉണ്ട്;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമാകുവാന്‍ അരൂര്‍ മണ്ഡലത്തില്‍ എത്ര സ്കൂളുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്; ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3801.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
3802.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് പുതിയതായി സ്റ്റുഡ‍ന്റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത അപേക്ഷകളില്‍ സ്വീകരിച്ച തുടര്‍ നടപടികൾ വ്യക്തമാക്കുമോ?
3803.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റ് നിലവിലുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിക്കുന്നതിനായി പുതുതായി ലഭിച്ച അപേക്ഷകളുടെ എണ്ണം എത്രയെന്നും ഈ വര്‍ഷം എത്ര സ്ഥാപനങ്ങള്‍ക്ക് യൂണിറ്റ് അനുവദിക്കുമെന്നും വ്യക്തമാക്കാമോ?
3804.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഭരണപക്ഷത്തെ ഒരു പ്രമുഖ വിദ്യാര്‍ത്ഥി സംഘടന നേതാവിനെ വയനാട് എം.പി. യുടെ ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
ഭരണപക്ഷത്തെ ഒരു പ്രമുഖ രാഷ്ട്രീയ, യുവജന, വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിൽ പോലീസ് ഡമ്മി പ്രതികളെയാണ് ഹാജരാക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഓഫീസ് ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റിയ മേല്‍ പരാമര്‍ശിച്ച വിദ്യാര്‍ത്ഥി സംഘടനയിലെ പ്രവർത്തകർ മറുവശത്തെ ജനാലയിലൂടെ പുറത്തുചാടിയതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പോലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3805.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമവും അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിലവിലുണ്ടെങ്കിലും സ്ത്രീധന പീഡനങ്ങളും മരണങ്ങളും തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് 2011 മുതല്‍ 2022 മെയ് വരെ നടന്ന മരണങ്ങള്‍, പീ‍‍‍ഡനങ്ങള്‍ എന്നിവ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയമവും ചട്ടങ്ങളും കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുവാനും സ്ത്രീധന പീഡനവും മരണവും ഉണ്ടാകുവാനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുവാനുമായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികളെ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
3806.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്തിൽ തൃക്കാരിയൂർ വില്ലേജിൽ അയിരൂർപ്പാടം സ്വദേശിനി പാണ്ട്യാർപ്പിള്ളിൽ വീട്ടിൽ ആമിന അബ്ദുൾഖാദറിന്റെ കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
കോതമംഗലം പോലീസ് സ്റ്റേഷനിൽ ക്രൈം നം. 434/2021, u/s 174 Crpc പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് 257/CB/EKM/R/2021 റീ നമ്പർ ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറിയതിന് ശേഷം ഉണ്ടായിട്ടുള്ള അന്വേഷണ പുരോഗതി വിശദമാക്കാമോ;
( സി )
22.09.2021 മുതൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് നടത്തുന്ന പ്രസ്തുത കേസിൽ കുറ്റവാളികളെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ടോ;
( ഡി )
പട്ടാപ്പകൽ ഒരു നാടിനെ നടുക്കിയ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3807.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നയതന്ത്ര ചാനൽ മുഖേനയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയെ പാലക്കാട് വിജിലൻസ് കസ്റ്റഡിയിൽ എടുത്തിരുന്നോ; എങ്കിൽ ഏത് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയിൽ എടുത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ വ്യക്തിയുടെ ഫോൺ പാലക്കാട് വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ടോ; എങ്കിൽ എന്നാണ് ഫോൺ പിടിച്ചെടുത്തതെന്നും ഏത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഫോൺ പിടിച്ചെടുത്തതെന്നും വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം ഫോൺ പിടിച്ചെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും പ്രസ്തുത സംഭവത്തിൽ എന്തൊക്കെ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
തിരുവനന്തപുരം വിജിലൻസ് വിംഗ് അന്വേഷിക്കുന്ന ലൈഫ് മിഷൻ തട്ടിപ്പ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥർ മുഖേന ആണോ പ്രസ്തുത ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
3808.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
കാഞ്ഞിരപ്പള്ളിയില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് പര്യാപ്തമായ പോലീസുകാർ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ശബരിമലയിലേയ്ക്കള്ള എഴുപത് ശതമാനം വാഹനവും കടന്നുപോകുന്ന പ്രദേശമായതിനാൽ തീര്‍ത്ഥാടന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്ത് കാഞ്ഞിരപ്പള്ളിയില്‍ അടിയന്തിരമായി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
3809.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ എത്ര ട്രാഫിക് പോലീസ് സ്റ്റേഷനുകളുണ്ടെന്ന് സബ്‍ ഡിവിഷനുകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ; ഓരോ പോലീസ് സബ്‍ ഡിവിഷനുകള്‍ക്കു കീഴിലും ഒരു ട്രാഫിക് പോലീസ് സ്റ്റേഷന്‍ എങ്കിലും സര്‍ക്കാര്‍ അനുവദിക്കാറുണ്ടോ; വിശദമാക്കാമോ;
( ബി )
നിലമ്പൂര്‍ പോലീസ് സബ്‍ ഡിവിഷനു കീഴില്‍ നിലവില്‍ ട്രാഫിക് പോലീസ് സ്റ്റേഷനുകളില്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; നിലമ്പൂരിന് അടുത്തുള്ള ട്രാഫിക് പോലീസ് സ്റ്റേഷന്‍ എവിടെയാണെന്നും ഈ സ്റ്റേഷനില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയായ വഴിക്കടവിലേക്ക് എത്ര ദൂരമുണ്ടെന്നും അറിയിക്കാമോ;
( സി )
നിലമ്പൂര്‍ സബ്‍ ഡിവിഷന്‍ പരിധിയില്‍ പുതിയ ട്രാഫിക് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
അന്തര്‍-സംസ്ഥാന പാത എന്ന നിലയിലും തമിഴ്‍നാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാന അതിര്‍ത്തി പ്രദേശം എന്ന നിലയിലും സുരക്ഷാ പരിശോധന, ഗതാഗത നിയന്ത്രണം, ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുക തുടങ്ങിയവ ഫലപ്രദമാക്കാന്‍ നിലമ്പൂരില്‍ പുതിയ ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കുമോ; വിശദമാക്കാമോ?
3810.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയെ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ മലപ്പുറം ജില്ലയിലെ ഐക്കരപ്പടി കേന്ദ്രമായി പുതിയ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
3811.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതാ ബാരക്കുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിവ ഇനിയും ലഭ്യമാകാത്ത എത്ര പോലീസ് സ്റ്റേഷനുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വന്തമായി കെട്ടിടമില്ലാത്ത എത്ര പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്ന് അറിയിക്കാമോ?
3812.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ നിയോജക മണ്ഡലത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം കോട്ടയുടെ സമീപത്തെ പോലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ പോലീസ്/ മിലിറ്ററി മ്യൂസിയം സ്ഥാപിക്കുന്നതിനായി 15.07.2010 - ൽ അന്നത്തെ ടൂറിസം ആഭ്യന്തര വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള കോ‍‍‍ർഡിനേഷൻ കമ്മിറ്റി തീരുമാനം എടുത്തിരുന്നോ ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി കേന്ദ്ര സർക്കാർ തുക അനുവദിച്ചിട്ടുണ്ടായിരുന്നോ; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
15/07/2010-ലെ കോർഡിനേഷൻ കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ പ്രസ്തുത തീരുമാനം നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ ;
( ഡി )
പ്രസ്‌തുത പദ്ധതിയ്ക്കായി ഭൂമി ലഭ്യമാക്കുന്നതിൽ നേരിടുന്ന തടസം എന്തെന്ന് വ്യക്തമാക്കാമോ ?
3813.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജകമണ്ഡലത്തിലെ വെണ്ണല ആസ്ഥാനമായി ഒരു പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ പരിശോധിച്ചിട്ടുണ്ടോ ; ആയത് സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ടോ ; വിശദാംശം നൽകുമോ;
( ബി )
വെണ്ണലയിലെ ജനസാന്ദ്രത കണക്കിലെടുത്ത് വെണ്ണല ആസ്ഥാനമായി ഒരു പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;വ്യക്തമാക്കുമോ?
3814.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര പോലീസ് സ്റ്റേഷനുകൾ നിലവിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്; വിശദാംശം നൽകുമോ;
( ബി )
ഇതിൽ എത്ര പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ട്;
( സി )
സ്ഥലം ലഭ്യമായ പോലീസ് സ്റ്റേഷനുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ടോ;
( ഡി )
മേൽപ്പറമ്പ് പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
3815.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പൂച്ചാക്കല്‍ പോലീസ് ക്വാര്‍ട്ടേഴ്സ് ജീര്‍ണ്ണാവസ്ഥയിലാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
3816.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇക്കണോമിക് ഒഫൻസസ് വിംഗിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തില്‍ മുന്‍ പരിചയവുമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച എത്ര പരാതികള്‍ ഇപ്പോള്‍ നിലവിലുണ്ട്; എത്ര പരാതികളിന്മേല്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്; കാലതാമസം ഒഴിവാക്കി പരാതികള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3817.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ യു.എ.ഇ. സന്ദർശനവേളയിൽ മുഖ്യമന്ത്രിക്കുവേണ്ടി നയതന്ത്ര ചാനൽ മുഖേന ബാഗ്/പാക്കേജ് അയച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ബാഗ്/പാക്കേജ് കൈപ്പറ്റിയത് ആരാണെന്ന് വ്യക്തമാക്കുമോ;
( ബി )
മുഖ്യമന്ത്രിക്ക് ബാഗ്/പാക്കേജ് അയക്കുന്നതിന് നയതന്ത്ര ചാനൽ തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
മറ്റു രാജ്യത്തിന്റെ നയതന്ത്ര ചാനൽ വഴി ബാഗ്/പാക്കേജ് കൊടുത്തയക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ?
3818.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊബൈല്‍ ഫോണ്‍/ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെ‍ട്ട പ്രശ്നങ്ങളാൽ കഴിഞ്ഞ മൂന്ന് വര്‍‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ വിദ്യാഭ്യാസം വേണ്ടിവന്ന കോവി‍ഡ‍് കാലത്തിന് പിന്നാലെ എത്ര ഡിജിറ്റല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങേണ്ടി വന്നു; എവിടെയെല്ലാം; ഇത് വഴി നാളിതുവരെ എത്ര കുട്ടികളെ ചികിത്സിച്ച് രക്ഷപ്പെടുത്തി; നിലവില്‍ എത്ര കുട്ടികള്‍ക്ക് ചികിത്സ നല്‍കി വരുന്നു എന്നീ വിവരങ്ങൾ നൽകുമോ;
( സി )
ഗുരുതരമായ ഡിജിറ്റല്‍ അടിമത്തത്തിന് വിധേയരായ കുട്ടികളെ രക്ഷിക്കാന്‍ എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദാംശം ലഭ്യമാക്കാമോ?
3819.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ സുരക്ഷയ്ക്കായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തീരദേശ സുരക്ഷയ്ക്ക് ഗാര്‍ഡുമാരായി പോലീസില്‍ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോ;
( സി )
ഇവരുടെ സേവന കാലയളവ് എത്ര കാലത്തേയ്ക്കാണ് നിജപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3820.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ന് ശേഷം കേരള പോലീസില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി എത്ര പേര്‍ക്ക് നിയമനം നല്‍കി;
( ബി )
ഇതില്‍ വയനാട് ജില്ലയില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം ലഭിച്ചു;
( സി )
വനിതകളായ എത്ര പേരെയാണ് വയനാട് ജില്ലയില്‍ നിന്നും പോലീസ് സേനയിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്തിരിക്കുന്നത് എന്നറിയിക്കുമോ?
3821.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസ് മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ മെക്കാനിക്ക്, എം.റ്റി.എസ്.ഐ., ഡ്രൈവർ എസ്.ഐ., എം.റ്റി.ഐ. ഡ്രൈവർ, പ്രൊമോട്ടേഡ്‌ എം.ടി.ഒ. എന്നീ വിഭാഗങ്ങളിലായി നിലവില്‍ എത്ര ഒഴിവുകളുണ്ട്; വിശദാംശം നൽകുമോ;
( ബി )
ഡ്രൈവർ വിഭാഗത്തിന് പ്രൊമോഷനായി ലഭിച്ചിട്ടുള്ള എം.ടി.ഒ. തസ്തികകളിലെ ഒഴിവുകള്‍ നികത്തുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പോലീസിൽ നിലവിലുള്ള മെക്കാനിക്ക് തസ്തികകളിലെ ഒഴിവുകൾ നികത്തുവാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം നൽകുമോ?
3822.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ആശ്രിത നിയമനം വഴി എത്ര പേര്‍ക്ക് നിയമനം ലഭിക്കാനുണ്ടെന്ന് അറിയിക്കാമോ;
( ബി )
എന്നുമുതലുള്ള അപേക്ഷകര്‍ക്കാണ് നിയമനം ലഭിക്കാന്‍ ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ആകെയുള്ള ഒഴിവിന്റെ എത്ര ശതമാനമാണ് ആശ്രിത നിയമനത്തിനായി നീക്കിവച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
3823.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രത്യേക ദൗത്യത്തിലൂടെ അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്തി സർവ്വീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
അഴിമതി കാണിക്കുകയും പോലീസ് സ്റ്റേഷനിൽ വരുന്നവരോട് അപമര്യാദയായി പെരുമാറുകയും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ദൗത്യത്തിലൂടെ കണ്ടെത്തി സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ നടപടികൾ സ്വീകരിക്കുമോ?
3824.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടത് എന്നാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ;
( ഇ )
നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്നത്തേക്ക് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ?
3825.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സിവിൽ, ക്രിമിനൽ കോടതികളിലെ ജീവനക്കാരുടെ ഇന്റഗ്രേഷൻ സംബന്ധിച്ച നടപടികൾ ത്വരിതപ്പെടുത്താൻ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇന്റഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഭരണസിരാകേന്ദ്രത്തിൽ 2020 ഏപ്രിൽ മാസത്തിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സ് ലഭ്യമാക്കുമോ; വിശദാംശം വെളിപ്പെടുത്തുമോ?
3826.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരത്ത് മുൻസിഫ് സബ് കോടതി തുടങ്ങുന്നത് പരിഗണനയിലുണ്ടോ; ഇത് സംബന്ധിച്ച പ്രപ്പോസൽ നിലവിലുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മുൻസിഫ് സബ് കോടതി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
3827.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് എം.എൽ.എ. ആസ്തി വികസന ഫണ്ടുപയോഗിച്ച് പണികഴിപ്പിച്ചിട്ടുള്ള കെട്ടിടവും ഗ്യാരേജും പ്രയോജനപ്പെടുത്തി പ്രസ്തുത സ്ഥലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ;
( ബി )
പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3828.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
3829.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ശിപാർശയുടെ അടിസ്ഥാനത്തിൽ ജീവപര്യന്തം തടവുകാരായ എത്ര പേരെയാണ് ഗവർണർ മോചിപ്പിക്കുന്നതിന് ഉത്തരവിട്ടതെന്ന് അറിയിക്കാമോ;
( ബി )
ജയിൽമോചിതരായ തടവുകാർ ശിക്ഷിക്കപ്പെട്ട കേസ്, ചെയ്ത കുറ്റം, ശിക്ഷ കാലാവധി, തടവിൽ കഴിഞ്ഞ കാലാവധി തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഇതിൽ രാഷ്ട്രീയ ആക്രമണങ്ങൾ, കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടെ രാഷ്ട്രീയ കേസുകളിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടവർ എത്ര പേരാണ്; ഇവർ ഓരോരുത്തരും ഏതൊക്കെ രാഷ്ട്രീയകക്ഷികളുടെ അംഗങ്ങളോ അനുഭാവികളോ ആയിരുന്നു എന്ന് വ്യക്തമാക്കുമോ;
( ഡി )
ജയിൽ മോചിതരാകേണ്ടവരുടെ ലിസ്റ്റ് ജയിൽ ഉപദേശക സമിതിയുടെ അനുമതി തേടാതെ സെക്രട്ടറിതല സമിതിയാണോ തയ്യാറാക്കിയിരുന്നത്;
( ഇ )
ജയിൽ മോചനത്തിനായി ഗവർണർക്ക് ആദ്യം സമർപ്പിച്ച ലിസ്റ്റ് തിരിച്ചയയ്ക്കുകയുണ്ടായോ;
( എഫ് )
ആദ്യം അയച്ച ലിസ്റ്റിൽ നിന്നും എത്ര പേരെ ഒഴിവാക്കിയാണ് രണ്ടാമത്തെ ലിസ്റ്റ് സമർപ്പിച്ചതെന്ന് അറിയിക്കാമോ; എങ്കിൽ ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
3830.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ സബ് ജയില്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ?
3831.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് ജയില്‍ ടൗണില്‍ നിന്ന് മാറ്റി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടാേ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ ?
3832.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ സബ് ജയിലിലെ കുഴല്‍ കിണറിന്റെ തകരാറിലായ മോട്ടോര്‍ പമ്പ് സെറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പില്‍ ഏതെങ്കിലും കത്ത് ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ പ്രസ്തുത കത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജയിലിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് പുതുതായി കുഴല്‍ കിണര്‍ കുഴിക്കുന്നത് പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
3833.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്റ്റേഷനറി വകുപ്പ് മുഖേന നല്‍കി വരുന്ന സാധനങ്ങള്‍ ഇനി ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് പോർട്ടൽ മുഖേന നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോർട്ടൽ മുഖേന വാങ്ങുന്ന സാധനങ്ങള്‍ ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സര്‍ക്കാര്‍ മേഖലയിലുള്ള സ്ഥാപനങ്ങളുടെ ആവശ്യത്തിലേക്കായുള്ള സാധനങ്ങളുടെ വിതരണം സ്റ്റേഷനറി വകുപ്പില്‍ തന്നെ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?
3834.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍നിന്ന് അനുവദിച്ച കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കാരക്കാട്ടില്‍ കുടിവെള്ള പദ്ധതിക്ക് എത്ര തുകയാണ് അനുവദിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തി വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കി ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ടുണ്ടോ;
( സി )
പുറമ്പോക്ക് ഭൂമിയില്‍ സ്ഥാപിച്ച പമ്പ് ഹൗസിന് പഞ്ചായത്ത് നമ്പറിട്ട് നല്‍കാത്തത് കാരണം വൈദ്യുതി കണക്ഷന്‍ ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഗുണഭോക്തൃ പട്ടിക തയ്യാറാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഗ്രാമപഞ്ചായത്ത് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമുണ്ടായിട്ടും നമ്പര്‍ ഇട്ടു നല്‍കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
3835.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഉദ്യോഗസ്ഥൻ വിവിധ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയിൽ 2016- 20 കാലഘട്ടത്തിലെ ദുബായ് യാത്രയുടെ സമയത്ത് മുഖ്യമന്ത്രി ബാഗേജ് എടുക്കാൻ മറന്നു എന്ന് മൊഴിനൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിൽ വാസ്തവമുണ്ടോ എന്നറിയിക്കുമോ;
( ബി )
ഇല്ലെങ്കിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി പറയപ്പെടുന്ന പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമോ?
3836.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂൺ 15-ലെ സർക്കാർ വിജ്ഞാപനമനുസരിച്ച് 2015 മുതൽ 2019 വരെ വിവിധ വകുപ്പുകളിൽ വിവിധ തസ്തികകളിലെ 249 ഒഴിവുകളിലേയ്ക്ക് കായികതാരങ്ങളിൽ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുള്ളതിൽ നടപടിക്രമങ്ങൾ ഏതുവരെയായിയെന്ന് വിശദമാക്കാമോ;
( ബി )
സർട്ടിഫിക്കറ്റ് പരിശോധന എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
റാങ്ക് പട്ടിക എന്നത്തേക്ക് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നും നിയമനം എന്നത്തേക്ക് നല്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
3837.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈനിന്റെ ഡി.പി.ആർ. പ്രകാരം ടിക്കറ്റ് ഇതര വരുമാനമായി ലഭിക്കുന്ന തുക എത്ര ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്;
( ബി )
ഇക്കാര്യത്തിൽ നിതി ആയോഗിൽ നിന്നും വിശദീകരണം തേടിയിരുന്നുവോ;
( സി )
ടിക്കറ്റിതര വരുമാന മാർഗ്ഗങ്ങളെ സംബന്ധിച്ച് വിശദമായി പഠനം നടത്താൻ ഉദ്ദേശിക്കുന്നു​ണ്ടോ; വിശദാംശം നൽകുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.