UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4263.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ ചൂലുശ്ശേരിയില്‍ പ്രവര്‍ത്തനമില്ലാതെ കിടന്നിരുന്ന പോള്‍കാസ്റ്റിംഗ് യാര്‍ഡിന്റെ പുനര്‍നിര്‍മ്മാണ പ്രവർത്തനത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
4264.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി പ്രസരണമേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്;
( ബി )
വൈദ്യുതി പ്രസരണത്തിലുള്ള നഷ്ടം പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നു; വിശദമാക്കാമോ;
( സി )
വൈദ്യുതി പ്രസരണത്തിലെ ക്വാളിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ട്രാന്‍സ്ഗ്രിഡ് പദ്ധതി എത്രത്തോളം പ്രയോജനമുണ്ടാക്കുമെന്ന് വിശദമാക്കാമോ;
( ഡി )
ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തിന്റെ ഗ്രാമീണമേഖല ഉള്‍പ്പെടെ എല്ലാ ഭാഗത്തും ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുന്നതിന് കഴിയുമോ; വിശദമാക്കാമോ?
4265.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച കാരണം ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽ വന്നിട്ടുണ്ടോ;എങ്കിൽ വർദ്ധിപ്പിക്കാനുള്ള സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാതെ ചെലവ് ചുരുക്കിയും പ്രസരണ നഷ്ടം കുറച്ചും പുതിയ വരുമാനദായക പദ്ധതികൾ കൊണ്ട് വന്നും ഇലക്ട്രിസിറ്റി ബോർഡിനെ ലാഭകരമാക്കാൻ ശ്രമിക്കാമായിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
മതിയായ വോൾട്ടേജിൽ തടസ്സരഹിതമായി വൈദ്യുതി നൽകുന്നതിന് എന്തെല്ലാം പുതിയ പദ്ധതികൾ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നുണ്ട്; വിശദമാക്കാമോ;
( ഡി )
വൈദ്യുതി തടസ്സം നേരിട്ടാൽ ഉപഭോക്താവിന് നഷ്ട പരിഹാരം നൽകാൻ വ്യവസ്ഥ ചെയ്യുമോ?
4266.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പിനെയും സഹകരണ വകുപ്പിനെയും ഇത്തരം പദ്ധതികളില്‍ സഹകരിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഏതെങ്കിലും പദ്ധതി ഇതുവരെ ആരംഭിച്ചിട്ടുണ്ടോയെന്നും മുടങ്ങിക്കിടക്കുന്നവയുണ്ടോയെന്നും വിശദമാക്കാമോ; മുടങ്ങിക്കിടക്കുന്നവയുണ്ടെങ്കില്‍ അവ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
സ്വകാര്യ സംരംഭകരെ ഇത്തരം പദ്ധതികളിലേക്ക് സഹകരിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ നിജസ്ഥിതി അടക്കമുള്ള വിശദ വിവരം ലഭ്യമാക്കാമോ;
( ഇ )
ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമുണ്ടോ;എങ്കിൽ അവ ലഭിച്ചിട്ടുണ്ടോ; ഏതൊക്കെ പദ്ധതികൾക്കാണ് ലഭിക്കാത്തത് എന്ന് വെളിപ്പെടുത്താമോ?
4267.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളിലാണ് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്നും പ്രസ്‌തുത പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?
4268.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ചിത്തിരപുരം ഡിവിഷന്റെ കീഴിലുള്ള മാങ്കുളം പഞ്ചായത്തിലുൾപ്പെട്ട കല്ലാർ, കുരിശുപാറ, പീച്ചാട് എന്നിവിടങ്ങളിൽ സ്ഥിരമായി വൈദ്യുതി തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
4269.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിലെ ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകളില്‍ സൗരോര്‍ജ്ജ വൈദ്യുതി പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കരുനാഗപ്പള്ളി മണ്ഡലത്തിലെ വൈദ്യുത ഉപഭോഗം കൂടിയ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും സൗരോര്‍ജ്ജ വൈദ്യുതി ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4270.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാദ്ധ്യത നീക്കാനാണോ നിരക്ക് വർദ്ധിപ്പിക്കുവാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഗാർഹിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ്ജ് ഉൾപ്പെടെ വർദ്ധിപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻപാകെ ആവശ്യപ്പെടാനുണ്ടായ അടിയന്തര സാഹചര്യം വിശദമാക്കാമോ;
( സി )
കോവിഡ് പ്രതിസന്ധി മൂലം കഷ്ടത അനുഭവിക്കുന്ന സാധാരണക്കാർക്ക് വൈദ്യുതി ബോർഡിന്റെ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം കാരണം ഉണ്ടാകാനിടയുള്ള ആഘാതം വിലയിരുത്തിയിട്ടുണ്ടോ?
4271.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ വെെദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതാെക്കെയെന്ന് വിശദമാക്കാമാേ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഓരാേ പ്രവൃത്തികള്‍ക്കും എത്ര തുക വീതമാണ് വിനിയാേഗിച്ചതെന്ന് വ്യക്തമാക്കാമാേ?
4272.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണെന്നത് വസ്തുതയാണോ എന്ന് അറിയിക്കാമോ;
( ബി )
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ശിപാര്‍ശ നല്‍കിയതിന്റെ വിശദാംശം നൽകാമോ;
( സി )
പ്രസ്‌തുത ശിപാർശയുടെ അടിസ്ഥാനത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചിട്ടുണ്ടോയെന്നും യൂണിറ്റിന് എത്ര രൂപയാണ്‌ വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
വൈദ്യുതി ചാര്‍ജ്ജ് വർദ്ധിപ്പിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
4273.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിൽ ഏതെല്ലാം കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്‌തുത നടപടികൾ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ബി )
പഞ്ചായത്തില്‍ പ്രധാന കേന്ദ്രങ്ങളിൽ കുറഞ്ഞത്‌ ഒരു ചാർജിംഗ് പോയിന്റെങ്കിലും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4274.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിരക്ക് വർദ്ധനവ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
വൈദ്യുത നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ ഏതെങ്കിലും കമ്മിറ്റി രൂപീകരിച്ചിരുന്നോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വൈദ്യുതി ബോർഡ് ലാഭത്തിലാണ് എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോഴും വൈദ്യുതി ചാർജ്ജ് വർദ്ധനവ് വരുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
4275.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിച്ചപ്പോള്‍ ആര്‍ക്കെല്ലാം സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കുന്നുണ്ട് എന്ന് അറിയിക്കാമോ;
( ബി )
കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിയ്ക്ക് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ?
4276.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കുമുളള വെെദ്യുതി താരിഫ് ഏത് രീതിയിലാണ് വർദ്ധിപ്പിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
വാര്‍ഷിക വരുമാനം കുറവുളള ഉപഭോക്താക്കള്‍ക്ക് വെെദ്യുതി ചാര്‍ജ്ജ് ഇനത്തിലും കണക്ഷന്‍ ചാര്‍ജ്ജിനത്തിലും എന്തെല്ലാം ഇളവുകളാണ് നല്‍കിവരുന്നത്; ഈ ആനുകൂല്യത്തിനുള്ള അര്‍ഹത കണക്കാക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ?
4277.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ പി.എസ്‌.സി. റാങ്ക്‌ലിസ്റ്റിൽ നിന്ന് മീറ്റര്‍ റീഡര്‍, സബ് എ‍ഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് എത്ര പേർക്ക് നിയമനം ലഭിച്ചിട്ടുണ്ട്; മീറ്റര്‍ റീഡര്‍, സബ് എ‍ഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്?
4278.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ പറമ്പിക്കുളത്തുള്ള വിവിധ ആദിവാസി കോളനികളില്‍ വൈദ്യുതി എത്തിയിട്ടില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്‌തുത കോളനികളില്‍ വൈദ്യുതി എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
4279.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൗരോർജ്ജ പദ്ധതി വഴി കഴിഞ്ഞ ഒരു വർഷം കേരളത്തിൽ എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
കൊല്ലം ജില്ലയിൽ സൗരോ‍ർജ്ജം പദ്ധതിയുടെ ഗാർഹിക പ്ലാന്റുകളുടെ ആവശ്യത്തിനായി എത്ര അപേക്ഷകർ ഉണ്ട്; അതിൽ എത്ര പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ?
4280.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിന് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷന് ശിപാർശ നൽകുകയുണ്ടായോ; എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏത് നിരക്കിലുള്ള വർദ്ധനവ് ആയിരിക്കും ഓരോ മേഖലയ്ക്കും നിലവിൽ വന്നിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാന വൈദ്യുതി ബോർഡിന് കുടിശിക ഇനത്തിൽ വൻ തുക പിരിഞ്ഞുകിട്ടാനുണ്ട് എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സംസ്ഥാന വൈദ്യുതി ബോർഡിന് ലഭിക്കാനുള്ള കുടിശിക തുകകള്‍ ഉടനടി പിരിച്ചെടുക്കുന്നതിനും നിയമനടപടികളിൽ കുരുങ്ങികിടക്കുന്ന കേസുകൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
4281.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് മൂലം ഉപഭോക്താക്കള്‍ക്ക് കൃത്യമായി സേവനം ലഭിക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പെരിന്തല്‍മണ്ണ ഇലക്ട്രിക്കല്‍ സെക്ഷനില്‍ സബ് എഞ്ചിനീയര്‍ 1, ലൈന്‍മാന്‍ 4, ഓവര്‍സിയര്‍ 2, വര്‍ക്കര്‍മാര്‍ 2 എന്നിങ്ങനെ തസ്തിക അനുവദിക്കുകയാണെങ്കില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും ഈ തസ്തികയിലേക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദമാക്കുമോ?
4282.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഇലക്ട്രിക്ക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കല്‍ പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ;
( ബി )
പദ്ധതി വൈകാനിടയായ കാരണം വ്യക്തമാക്കുമോ;
( സി )
പദ്ധതി എപ്പോൾ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
4283.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീരുമേട് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വാഗമണ്ണിൽ ഒരു സബ്എഞ്ചിനീയർ ഓഫീസ് അനുവദിച്ച് ടൂറിസം മേഖലയായ പ്രദേശത്തെ വൈദ്യുതി തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കുവാൻ നടപടി സ്വീകരിക്കാമോ;
( ബി )
കെ.എസ്. ഇ .ബി സെക്ഷൻ ഡിവിഷൻ ഓഫീസുകളിൽ ക്ലാർക്ക് തസ്തികയിൽ മതിയായ സ്റ്റാഫ് ഇല്ലാത്തതിനാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കുവാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;അറിയിക്കാമോ;
( സി )
മലയോര മേഖലയായ ഇടുക്കി ജില്ലയിൽ ഇലക്ട്രിക് പോസ്റ്റ് ക്ഷാമം നികത്താനായി രണ്ട് പോൾ കാസ്റ്റിംഗ് യൂണിറ്റുകൾ അനുവദിക്കുകയുണ്ടായെങ്കിലും നാളിതുവരെ പോൾ കാസ്റ്റിംഗ് യൂണിറ്റുകളുടെ പണി ആരംഭിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്‌തുത പദ്ധതിയുടെ തൽസ്ഥിതി വ്യക്തമാക്കാമോ;
( ഡി )
വൈദ്യുതി ബോർഡിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പുന:സംഘടനയുടെ ഭാഗമായി ഏതൊക്കെ തസ്തികകളുടെ എണ്ണമാണ് വെട്ടിച്ചുരുക്കുവാൻ തീരുമാനിച്ചിരിക്കുന്നത്; വിശദമാക്കാമോ?
4284.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നതു മുതൽ നാളിതുവരെ എത്ര തവണ സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചു ;ഓരോ തവണയും വർദ്ധിപ്പിച്ച നിരക്കുകളും ശതമാനവും വ്യക്തമാക്കാമോ;
( ബി )
നിലവിൽ ചാർജ്ജ് വർദ്ധിപ്പിക്കുവാനിടയായ സാഹചര്യം എന്താണ്; കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ ക്രിയാത്മക നടപടികൾ സ്വീകരിക്കാതെ ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള നിരക്ക് വർദ്ധനവ് പിൻവലിക്കുവാൻ തയാറാകുമോ;
( സി )
വൻകിട സ്വകാര്യ സംരംഭങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും കുടിശ്ശികയിനത്തിൽ എന്ത് തുക പിരിഞ്ഞു കിട്ടാനുണ്ട്; അത് പിരിച്ചെടുക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
പത്ത് ലക്ഷത്തിലധികം കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ നൽകുമോ; ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നാളിതുവരെ കുടിശ്ശികയിനത്തിൽ എന്ത് തുക പിരിച്ചെടുത്തു എന്ന് വ്യക്തമാക്കാമോ?
4285.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് ഇടത്തരം വീടുകളില്‍ താമസിക്കുന്ന ഉപഭോക്താക്കളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ എത്ര അധിക വരുമാനമാണ് കെ.എസ്.ഇ.ബി.യ്ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ജലവൈദ്യുത പദ്ധതികളിലൂടെയും താപനിലയങ്ങളിലൂടെയും മറ്റ് ഇതര മാര്‍ഗ്ഗങ്ങളിലൂടെയും എത്ര വൈദ്യുതിയാണ് ഉല്പാദിപ്പിച്ചിട്ടുള്ളതെന്നും ആയതിന് ആകെ എത്ര തുക ചെലവ് വന്നിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ഉല്പാദനത്തിന് പുറമെ ആവശ്യമായി വന്ന വൈദ്യുതിയുടെ അളവും അതിനായി ചെലവാക്കിയ തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ?
4286.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് സ്ഥാപിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്‌തുത ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്ന് പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി മണ്ഡലത്തിലെ പ്രധാനപ്പെട്ട സർക്കാർ/ സ്വകാര്യ സ്‌ഥാപനങ്ങളിലും വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലും ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4287.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പൊതുമരാമത്ത് കെട്ടിട വിഭാഗം കെ.എസ്.ഇ.ബി.യില്‍ അടക്കേണ്ട തുക അടച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; എന്തെല്ലാം പ്രവൃത്തികളാണ് മിനി സിവില്‍ സ്റ്റേഷനില്‍ കെ.എസ്.ഇ.ബി. നിര്‍വ്വഹിക്കാനുള്ളതെന്ന് അറിയിക്കാമോ;
( സി )
മേല്‍ പ്രവൃത്തി എന്നത്തേക്ക് ടെണ്ടര്‍ ചെയ്യാനാകുമെന്നും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിച്ച് കൈമാറാനാകുമെന്നും അറിയിക്കാമോ?
4288.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലാവ് പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നിർവഹണം നടന്നു വരുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണ്ഡലത്തിലെ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്ര തെരുവ് വിളക്കുകൾ സ്ഥാപിച്ചു എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
നിലാവ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂഞ്ഞാർ മണ്ഡലത്തിലെ ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം നൽകാമോ?
4289.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോര്‍ഡ് ദ്വൈമാസ ബില്ലിംഗ് രീതിയില്‍ ആകെ യൂണിറ്റ് കണക്കാക്കുന്നതിനാല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന്റെ വസ്തുത വിശദമാക്കാമോ;
( സി )
പ്രതിമാസ ബില്ലിംഗിന് എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ?
4290.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതല്‍ നിലവിലുള്ള ജലവൈദ്യുത പദ്ധതികളിലൂടെ എത്ര മെഗാവാട്ട് അധിക വൈദ്യുതിയാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്പാദിപ്പിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ജലവൈദ്യുത പദ്ധതികളാണ് പുതുതായി ആരംഭിച്ചതെന്നും ഇവയില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നതെന്നും അറിയിക്കാമോ?
4291.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകളുടെ നവീകരണം നടത്തുന്ന വേളയില്‍ പൊതുമരാമത്ത് വകുപ്പ് തുക അടച്ചാല്‍ മാത്രമേ വെെദ്യുതി പോസ്റ്റുകള്‍ കെ.എസ്.ഇ.ബി. മാറ്റി നല്‍കേണ്ടതുള്ളൂ എന്ന് വ്യവസ്ഥയുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വേളയില്‍ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള വെെദ്യുതി പോസ്റ്റുകള്‍ വകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് കെ.എസ്.ഇ.ബി. സ്വന്തം ചെലവില്‍ മാറ്റി സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
4292.
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​ ​വൈദ്യുതി ബോർഡിലെ ഒരു സംഘടനയും ചെയർമാനുമായുളള തർക്കം സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ലഭി​ക്കേണ്ട ​സേവനങ്ങളെ ബാധിച്ചു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായ പ്രവണതകൾ തടയുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ചെയർമാൻ സ്വീകരിക്കുന്ന നടപടികൾ നടപ്പാക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?
4293.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡില്‍ ഏതെങ്കിലും ഒരു സംഘടനയിലെ ഭാരവാഹികളെ മോശമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തിരു​ന്നോയെന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ സസ്പെന്റ് ചെയ്യപ്പെട്ടവർക്ക് കുറ്റപത്രം നൽകിയിരു​ന്നോ; എങ്കില്‍ കുറ്റപത്രത്തിന്റെ വിശദാംശം നൽകുമോ;
( സി )
കുറ്റാരോപിതരിൽ നിന്നും വിശദീകരണം ലഭിച്ച ശേഷമാണോ സസ്പെൻഷൻ പിൻവലിച്ചത്; അല്ലെങ്കിൽ കാരണം അറിയിക്കുമോ?
4294.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ബൈപ്പാസ്സ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിന് ഇലക്ട്രിക് പോസ്റ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്കുവാന്‍ നടപടി സ്വീകരിക്കുമോ?
4295.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ കണമല പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരം കാണുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്തെ വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4296.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പ്രകാരം പൂഞ്ഞാർ മണ്ഡലത്തില്‍ എത്ര വീടുകളിൽ സൗരോര്‍ജ്ജ പ്ലാന്റുകൾ സ്ഥാപിക്കാനായിട്ടുണ്ട്; അറിയിക്കാമോ;
( ബി )
പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി പ്രസ്തുത പദ്ധതിയിലൂടെ ഉല്പാദിപ്പിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
പൂഞ്ഞാർ മണ്ഡലത്തില്‍ നിന്നും ഇതുവരെ പ്രസ്തുത പദ്ധതിയ്ക്കായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ആയതിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4297.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി തുടരുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
റോഡുകളിലൂടെ ഇലക്ട്രിക്‌ ലൈന്‍ വലിക്കുന്നതിനും ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് പോസ്റ്റ് ഇട്ട് ലൈന്‍ വലിക്കുന്നതിനുമുള്ള ആവശ്യത്തിലേക്ക് എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിനുള്ള അനുമതിക്കായി വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കുമോ;
( സി )
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കൃഷിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനും, അവിടുത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4298.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യഭൂമിയില്‍ കൂടി കടന്നുപോകുന്ന 11 കെ. വി. ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളും വ്യവസ്ഥകളും വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിന് സ്വകാര്യ വസ്തു ഉടമസ്ഥന്‍ തന്നെ ചെലവ് വഹിക്കണമെന്ന വ്യവസ്ഥയിൽ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട് വീട് വയ്ക്കുന്നവര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഇളവ് നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയില്‍ പുല്‍ത്തകിടിയേല്‍ വീട്ടില്‍ താമസിക്കുന്ന വികലാംഗനായ ശ്രീ.ജോസ് ജോര്‍ജ്ജ് ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്നതിന് 11 കെ. വി. ലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിൻമേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ; എത്രയും വേഗം അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?
4299.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ്, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണങ്ങൾക്കുവേണ്ടി കെ.എസ്.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണങ്ങൾക്കാവശ്യമായ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കാന്‍ കാലതാമസം നേരിടുന്നുവെന്ന പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ആലപ്പുഴ ശവക്കോട്ടപ്പാലം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. യുടെ കൈവശമുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
4300.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം കേന്ദ്രമാക്കി ഒരു കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിലും സെക്ഷനുകളിലുമുള്ള മുഴുവൻ ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യവും അപേക്ഷയിലെ ആവശ്യകതയും കണക്കിലെടുത്ത് ഇരിമ്പിളിയം കേന്ദ്രമാക്കി കസ്റ്റമര്‍ കെയര്‍ സെന്ററോ സെക്ഷന്‍ ഓഫീസോ തുടങ്ങുവാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കുമോ?
4301.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിൽ പൊതുജനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട സാധനസാമഗ്രികളുടെ ക്ഷാമം വൈദ്യുതി വകുപ്പിൽ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സാധനസാമഗ്രികളുടെ ക്ഷാമം പരിഹരിയ്ക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
വൈദ്യുതി പോസ്റ്റ് ഇല്ലാത്തതിനാൽ കണക്ഷൻ യഥാസമയം നൽകാൻ പറ്റുന്നില്ലെന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
4302.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന നടപടി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും ഏതൊക്കെ പ്രദേശങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4303.
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ വൈദ്യുത ഉപഭോക്താക്കളുടെയും ഉപഭോഗം കൃത്യമായി അറിയാൻ കഴിയുന്ന സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നതിന് ബോർഡ് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ നിലവിൽ എവിടെയെല്ലാമാണ് ഇത്തരം മീറ്ററുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്;
( സി )
മീറ്റർ റീഡിംഗ് ജീവനക്കാർക്ക് ഓഫീസിലിരുന്നു തന്നെ എടുക്കാമെന്നതിനാൽ മീറ്റർ റീഡർ തസ്തിക വെട്ടിക്കുറയ്ക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
4304.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യിൽ 2022 -2023 സാമ്പത്തിക വർഷം വിരമിക്കലിനെത്തുടർന്ന് ഒഴിവുകളുണ്ടാകുന്ന ആയിരത്തി അഞ്ഞൂറ്റി എൺപത്തിയാറ് തസ്തികകളിൽ നിയമനം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഈ തീരുമാനം പുതുതായി നിയമനം കാത്തിരിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
നിയമനങ്ങൾ മരവിപ്പിക്കുന്ന കാര്യം തൊഴിൽ സംഘടനകളുമായി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ?
4305.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ കെ.എസ് .ഇ. ബി സെക്ഷനുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉൾപ്പെടെയുള്ള എല്ലാ ഡെപ്പോസിറ്റ് വർക്കുകളുടെയും വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഡിമാന്റ് തുക കെ. എസ്. ഇ ബി. യിൽ അടച്ചിട്ടും പ്രവൃത്തി പൂർത്തീകരിക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഡെപ്പോസിറ്റ് പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കുമെന്ന് വിശദമാക്കുമോ?
4306.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് അനിവാര്യമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കെ. എസ്. ഇ. ബി. യും അനെര്‍ട്ടും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സൗരോര്‍ജ്ജ മേഖലയിൽ നിന്നുമുള്ള വൈദ്യുത ഉത്പാദനത്തിന്റെ കണക്കുകള്‍ തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
കേരളത്തിനു പുറത്തുനിന്ന് ഏതൊക്കെ സ്രോതസ്സുകളില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതി സംസ്ഥാന സര്‍ക്കാര്‍ ഏത് നിരക്കില്‍ ലഭ്യമാക്കുന്നു എന്നും വ്യക്തമാക്കാമോ ?
4307.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്‍കി സൗജന്യമായി വെെദ്യുതി ലഭ്യമാക്കി വരുന്നുണ്ടോ; എങ്കില്‍ നിലവിലെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ വെെദ്യുതി നിരക്കില്‍ ഇളവുകള്‍ ലഭിക്കുന്ന ഉപഭോക്താക്കളുടെ വിശദാംശം ലഭ്യമാക്കാമോ?
4308.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഭൂഗര്‍ഭ കേബിള്‍ സംവിധാനം നടപ്പിലാക്കിയിട്ടുള്ള പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കൂടുതല്‍ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ കേബിള്‍ സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രദേശങ്ങളിലാണെന്ന് വ്യക്തമാക്കാമോ;
( സി )
വീതി കുറഞ്ഞ വൈപ്പിന്‍ - പള്ളിപ്പുറം റോഡില്‍ ഗതാഗതത്തിന് തടസമാവുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളും പോസ്റ്റുകളും സംസ്ഥാനപാതയില്‍ അപകടം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവുന്നത് കണക്കിലെടുത്ത് വൈപ്പിന്‍ - പള്ളിപ്പുറം പാതയില്‍ ഭൂഗര്‍ഭ കേബിള്‍ സംവിധാനം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
4309.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കരിമ്പ തച്ചമ്പാറ പ‍ഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ആറ്റില വെള്ളച്ചാട്ടത്തില്‍ ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനായി നാളിതുവരെ എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങളുണ്ടാകുമെന്നത് സംബന്ധിച്ച് വിശദമാക്കാമോ?
4310.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വിതരണ പരിഷ്കാര പദ്ധതി (ആർ .ഡി .എസ് .എസ് )-യില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
4311.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തിൽ നിലാവ് പദ്ധതിയുടെ ഭാഗമായി ആകെ എത്ര തെരുവ് വിളക്കുകൾ സ്ഥാപിച്ചു എന്നുള്ള കണക്ക് തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് എന്തെല്ലാം മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് വ്യക്തമാക്കാമോ;
( സി )
നിലാവ് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?
4312.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഡുപ്പി-കാസര്‍ഗോഡ് ട്രാന്‍സ്‍മിഷന്‍ ലിമിറ്റ‍ഡിന്റെ (ഉടുപ്പി-കരിന്തളം) ഭാഗമായി കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയില്‍ നിന്നും കരിന്തളം കയനി വരെ എത്ര ടവറുകളാണ് സ്ഥാപിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ടവറും ലൈനും കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഈ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
സ്ഥലം ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോലി തടസ്സപ്പെടുത്തുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി ആലോചിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4313.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ ചെറുകിട ജലവൈദ്യുത പ്രോജക്ടുകൾ സ്ഥാപിച്ചുകൊണ്ട് വൈദ്യുതോല്പാദനം വർദ്ധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ജലസേചന കനാലുകളില്‍ ടര്‍ബൈനുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള സാധ്യത സംബന്ധിച്ച് വ്യക്തമാക്കുമോ;
( ഡി )
ജലസേചന കനാലുകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4314.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എന്ന പദ്ധതിയിലൂടെ എന്തെല്ലാം സേവനങ്ങളാണ് വൈദ്യുതിവകുപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക; വിശദമാക്കാമോ?
4315.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണ രംഗം കാര്യക്ഷമമാക്കുന്നതിന് ദ്യുതി എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി അനുസരിച്ച് വൈദ്യുതി വിതരണ മേഖലയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദാംശം ലഭ്യമാക്കാമോ;
( ബി )
വിതരണ ശൃംഖലാ നഷ്ടം കുറയ്ക്കുന്നതിനായി പ്രത്യേകമായ പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കാമോ; വൈദ്യുതി പ്രസരണ രംഗത്ത് ഗുണപരമായ മാറ്റത്തിനുതകുന്ന എന്തെല്ലാം സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഏർപ്പെടുത്തിയിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വൈദ്യുതി വിതരണത്തിലെ കാര്യക്ഷമതയെ മുന്‍നിര്‍ത്തി സംസ്ഥാനത്തിന് പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4316.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങല്‍കുത്ത് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിലവിലെ സ്ഥാപിതശേഷി എത്രയെന്നും പ്രതിവര്‍ഷം എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
എങ്കില്‍ ഇതിലൂടെ എത്ര യൂണിറ്റ് അധിക വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ?
4317.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം നഗരപ്രദേശങ്ങളിൽ ഇതിനകം ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചു എന്നും അതിൽ മലപ്പുറം ജില്ലയിൽ എത്രയെണ്ണം സ്ഥാപിച്ചു എന്നും വ്യക്തമാക്കുമോ;
( ബി )
കൊണ്ടോട്ടി മണ്ഡലത്തിൽ ഏതെല്ലാം സ്ഥലത്താണ് ഇവ സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകിയതെന്നും എന്നത്തേക്ക് സ്ഥാപിക്കാനാകുമെന്നും വ്യക്തമാക്കുമോ ?
4318.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജ്, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള വെെദ്യുതി ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആധുനികരീതിയിലുള്ള 11 കെ.വി. റിംഗ് മെയിന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം റീ വാംപ് ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീമിന്റെ ഡി.പി.ആർ - ല്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പരിഗണിച്ചിട്ടുണ്ട് എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
4319.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ മണ്ണൂര്‍ പഞ്ചായത്തില്‍ പത്തിരിപ്പാല 110 കെ.വി സബ്സ്റ്റേഷനില്‍ നിന്നും അമ്പലപ്പാറ, കടമ്പഴിപ്പുറം പ്രദേശങ്ങളിലേക്ക് വൈദ്യുതി വിതരണം നടത്തുന്നതുമൂലം മണ്ണൂര്‍ പ‍ഞ്ചായത്തിലെ ആശുപത്രി, പ‍ഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് മുതലായ സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും മണ്ണൂര്‍ പത്തിരിപ്പാല ടൗൺ പ്രദേശങ്ങളിലുമൊക്കെ പതിവായി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനും മണ്ണൂര്‍ പ‍ഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്ന് അമ്പലപ്പാറ വരെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
4320.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി കൊപ്പം ടൗണിലെ മുഴുവന്‍ കെ.എസ് .ഇ .ബി ലൈനുകളും ഭൂഗർഭ ലൈനുകളാക്കുന്ന (യു .ജി ) നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്‌തുത വിഷയം സംബന്ധിച്ച് കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ;
( സി )
പട്ടാമ്പി നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ കൂടി കടന്ന് പോകുന്ന കെ.എസ് .ഇ .ബി ലൈനുകളെ മാറ്റി ഭൂഗർഭ കേബിള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
4321.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേര, ഉറിയൻപെട്ടി തുടങ്ങിയ ആദിവാസി കോളനികളിൽ നാളിതുവരെ വൈദ്യുതീകരണം നടത്തിയിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്‌തുത കോളനികളിൽ വൈദ്യുതീകരണത്തിനായി ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയുടെ ഡി.പി.ആർ. ആണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഡി.പി.ആർ. ന് വർക്കിങ്ങ് ഗ്രൂപ്പ് അനുമതി നൽകിയിട്ടുണ്ടോ എന്നും ഭരണാനുമതി ലഭ്യമായിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത കോളനികളിൽ ഏത് തരത്തിലാണ് വൈദ്യുതീകരണം നടപ്പിലാക്കുന്നത് എന്ന് വിശദമാക്കാമോ;
( ഇ )
ഏകദേശം അറുന്നൂറോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പ്രസ്തുത കോളനികളിലേക്ക് അടിയന്തരമായി വൈദ്യുതീകരണം നടത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?
4322.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര അംഗൻവാടികൾക്കാണ് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കോട്ടയം ജില്ലയിലെ ഏതെല്ലാം അംഗൻവാടികള്‍ക്കാണ് സൗജന്യമായി വൈദ്യുതി കണക്ഷന്‍ അനുവദിച്ചിട്ടുള്ളതെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
4323.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. നടപ്പിലാക്കിയ പുരപ്പുറ സോളാർ പദ്ധതിയിൽ എത്ര ഉപഭോക്താക്കളാണ് രജിസ്റ്റർ ചെയ്തിരുന്നതെന്നും അതിൽ എത്ര ഉപഭോക്താക്കള്‍ ഇതിനോടകം ബോർഡുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നുമുതലാണ് ആരംഭിച്ചതെന്ന് അറിയിക്കാമോ; എത്ര മെഗാവാട്ട് ഊർജ്ജമാണ് ഈ പദ്ധതിയിലൂടെ ഉല്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
എത്ര സർക്കാർ സ്ഥാപനങ്ങള്‍ നാളിതുവരെ പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്നറിയിക്കാമോ; ഓരോ സ്ഥാപനത്തിനും പ്രസ്തുത ഇനത്തിൽ ചെലവായ തുക, സ്ഥാപിച്ച യൂണിറ്റിന്റെ കപ്പാസിറ്റി, ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ സൗഹാർദ്ദപരമല്ലാത്ത സമീപനം ഉപഭോക്താക്കളെ ഈ പദ്ധതിയിൽ നിന്നും അകറ്റുന്നുവെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന ഹെൽപ്പ് ഡസ്ക്കുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4324.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുരപ്പുറ സോളാര്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പുരപ്പുറ സോളാര്‍ സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4325.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗരോര്‍ജ്ജ പദ്ധതികളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്കായി സൗര സ്‌കീം വഴി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുന്നതെന്ന് അറിയിക്കാമോ?
4326.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരോര്‍ജ്ജം സംഭരിച്ച് വൈദ്യുതിയാക്കുന്ന പുരപ്പുറ സോളാര്‍ വൈദ്യുത പദ്ധതി പ്രകാരം നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര മെഗാവാട്ട് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കുന്നതിന് ലക്ഷ്യം വെച്ചുവെന്നും അതില്‍ എത്ര നേടാനായെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി വിപുലമായ പ്രചാരണം നല്‍കി ജനകീയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4327.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യുടെ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി പുരപ്പുറ സൗരോര്‍ജ്ജ പാനലുകള്‍ എത്രയെണ്ണം ആരംഭിച്ചിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
ഇത് മൂലം എത്ര മെഗാവാട്ട് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. യുടെ ഈ മാതൃക പദ്ധതിക്ക് റഗുലേറ്ററി കമ്മീഷന്റെ നിലപാട് മൂലം തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
4328.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മൈലാട്ടിയില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( ബി )
ഇതിന്റെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
4329.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം ഓഫീസുകളിലാണെന്നും അവയുടെ നിര്‍മ്മാണ പുരോഗതിയും അറിയിക്കാമോ?
4330.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മോഷണവും ദുരുപയോഗവും കണ്ടെത്തുന്നതിനായി വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2020-21, 2021-22 കാലയളവില്‍ എത്ര വൈദ്യുതി മോഷണക്കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
കുറ്റക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
4331.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വൈദ്യുതി ദുരുപയോഗത്തിനും മോഷണത്തിനും എതിരെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സെക്ഷൻ 126, 135 പ്രകാരം ഏതെല്ലാം വൻകിട ഉപഭോക്താക്കൾക്കെതിരെ നടപടികൾ എടുത്തിട്ടുണ്ട്; ഇവരുടെ വിശദാംശം നൽകുമോ; ഇവരിൽ നിന്നും എത്ര രൂപ പിഴ ഈടാക്കിയിട്ടുണ്ട്; വിശദവിവരം ലഭ്യമാക്കുമോ?
4332.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അപകടത്തിൽപ്പെടുന്നവർക്കും മരണപ്പെടുന്നവരുടെ ആശ്രിതർക്കും എന്തെല്ലാം നഷ്ടപരിഹാരങ്ങൾ ആണ് നൽകിവരുന്നത്; അവ സമയബന്ധിതമായി നൽകുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
4333.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർവ്വഹണം സാധ്യമാകാത്ത വിധത്തിൽ ഉത്തരവുകൾ നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ സഹിതം വിശദാംശം ലഭ്യമാക്കാമോ?
4334.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂർ വ്യവസായ പാർക്കിൽ അനുവദിച്ച 110 കെ.വി സബ്സ്റ്റേഷന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുമോ?
4335.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനായിരം ഹെൽപ്പർമാരുടെയും ആയിരത്തി അഞ്ഞൂറ് ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെയും തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് കുടുംബശ്രീ വഴി താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിന് ബോർഡ് തീരുമാനിക്കുകയുണ്ടായോ; എങ്കിൽ ഇതിലേക്കായി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു കൊണ്ട് ബോർഡ് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ബോർഡിലെ സ്ഥിരം ഒഴിവുകൾ യഥാസമയം പി.എസ് .സി വഴിയും താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴിയും മാത്രമേ നടത്താൻ പാടുള്ളൂ എന്ന ചട്ടം നിലനിൽക്കെയാണോ ഇത്തരം നിയമനങ്ങൾ നടത്തുന്നതിന് തീരുമാനം എടുത്തിട്ടുള്ളത് എന്ന് അറിയിക്കാമോ;
( സി )
എത്ര പേരെയാണ് ഇപ്രകാരം ഇതിനോടകം നിയമിച്ചിട്ടുള്ളതെന്നും റഗുലേറ്ററി കമ്മീഷന്റെ അനുമതി കൂടാതെയാണോ നിയമനം നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
( ഡി )
കെ.എസ്.ഇ.ബി. യിലെ സാങ്കേതിക പരിഷ്കാരങ്ങൾ പരിഗണിച്ച് മൂവായിരത്തോളം ഒഴിവുകളുള്ള മീറ്റർ റീഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് മുൻ സർക്കാരിന്റെ കാലത്ത് തീരുമാനമെടുത്തിരുന്നോ;
( ഇ )
ഇതിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 436 പേരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമെടുക്കുകയും ആയത് മുൻ വകുപ്പ്മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നോ;
( എഫ് )
ഈ തീരുമാനത്തിന് വിരുദ്ധമായി ഒഴിവുകളുടെ എണ്ണം ഇപ്പോൾ പകുതിയോളം വെട്ടിക്കുറയ്ക്കുക ഉണ്ടായോ; എങ്കിൽ സ്ഥിരം ഒഴിവുകളിൽ നിയമനങ്ങൾ കുറയ്ക്കുകയും താൽക്കാലിക നിയമനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
4336.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളില്‍ നിന്ന് തോട്ടം വിളകളും വീടുകളും സംരക്ഷിക്കാന്‍ വേലി കെട്ടി അതില്‍ വൈദ്യുതി കടത്തിവിടുന്നതിലൂടെ നിരപരാധികളായ വഴിയാത്രക്കാർ മരണപ്പെടുന്നത് വൈദ്യുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം നടപടികൾ നിയന്ത്രിക്കാനും അവസാനിപ്പിക്കുവാനും നഷ്ടപരിഹാരം വാങ്ങി നൽകുവാനും നാളിതുവരെയായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്ത് ഇത്തരം വൈദ്യുതി വേലികളിൽ കുടുങ്ങി എത്ര പേരാണ് മരണപ്പെട്ടതെന്ന് വൈദ്യുതി വകുപ്പ് കണക്ക് സൂക്ഷിക്കുന്നുണ്ടോ; മരണപ്പെട്ടവർക്ക് നാളിതുവരെ നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന് വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടി വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.