UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

888.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ബഫർസോൺ സംബന്ധിച്ച് 2015-ലെ സർക്കാർ കേന്ദ്രത്തിന് നിർദേശം സമർപ്പിച്ചിരുന്നോ ; വിശദാംശം നൽകുമോ;പ്രസ്തുത നിർദ്ദേശത്തിൽ നിന്ന് വ്യത്യസ്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി 2019-ൽ പുതുക്കിയ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇക്കോ സെന്‍സിറ്റീവ് സോണുകൾ സംബന്ധിച്ച് 2019 ഫെബ്രുവരി മാസത്തിൽ പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിർദ്ദേശത്തിൽ ബഫർ സോണുകൾ സംബന്ധിച്ച വ്യവസ്ഥ എപ്രകാരമായിരുവെന്ന് വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത നിർദ്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് 2019 ഒക്ടോബർ 23-ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ ; വിശദാംശം നൽകുമോ ?
889.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിർണ്ണയിക്കണമെന്ന സുപ്രീം കോടതി വിധി മലയോര കർഷകരെ ഭീതിയിലാഴ്ത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
2019 ഒക്ടോബറിലെ മന്ത്രിസഭാ യോഗത്തിൽ ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖല ആക്കണമെന്ന നയം അംഗീകരിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ഡി )
വന്യജീവി സങ്കേതമെന്ന പദവി ലഭിക്കണമെങ്കിൽ 1972-ലെ വന്യജീവി സംരക്ഷണ നിയമം 26 A പ്രകാരം വിജ്ഞാപനം ഇറക്കേണ്ടതുണ്ടോ; എങ്കിൽ സംസ്ഥാനത്തിലെ ഏതെല്ലാം വന്യജീവി സങ്കേതങ്ങൾ ഇതിലുൾപ്പെടുമെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത വിധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് പ്രയാസകരമില്ലാത്ത തീരുമാനങ്ങൾ യോജിച്ച് എടുക്കാൻ കർണ്ണാടക, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതിന് തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ ?
890.
ശ്രീ ഒ . ആർ. കേളു
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. രാജ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( ബി )
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ മേഖലയിലെ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിയാണോ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതി ലോല മേഖല നിശ്ചയിച്ച് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്; ഇതു സംബന്ധിച്ച് ചിലർ നടത്തുന്ന പ്രചരണത്തിന്റെ യഥാര്‍ത്ഥ വസ്തുതയെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
891.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സന്തുലനത്തിനും ഹരിതവല്‍ക്കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സാധ്യമായ തീരദേശങ്ങളിലെല്ലാം കണ്ടല്‍ വനങ്ങളും അനുബന്ധ വൃക്ഷത്തൈകളും വച്ചുപിടിപ്പിക്കുന്നതിനും നിലവില്‍ എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കണ്ടല്‍ ചെടികള്‍ നടുന്നവര്‍ക്കും സംരക്ഷിക്കുന്നവര്‍ക്കും പ്രോത്സാഹനമായി എന്തെല്ലാം നല്‍കിവരുന്നുണ്ട്;
( സി )
സംസ്ഥാനത്ത് എവിടെയെല്ലാമാണ് കണ്ടല്‍വനങ്ങള്‍ റിസര്‍വ്വ് ഫോറസ്റ്റായും പ്രൊപ്പോസ്ഡ് റിസര്‍വ്വ് ഫോറസ്റ്റായും പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
നിലവിലുള്ള നിയമപ്രകാരം കണ്ടല്‍ക്കാടുകളുള്ള മറ്റു ഭൂമികള്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഇ )
സ്വകാര്യ ഭൂമിയിലെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന് എന്തെങ്കിലും ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ അതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
892.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിർത്തി സർവ്വേയും വനസംരക്ഷണവുമായി ബന്ധപ്പെട്ട് ഈ സർക്കാരിന്റെ കാലയളവിൽ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മാത‍ൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിർമ്മാണത്തിനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതിന്റെ വിശദാംശം നൽകുമോ;
( സി )
ഉൾവനങ്ങളിൽ മെച്ചപ്പെട്ട നിരീക്ഷണത്തിനും കാട്ടുതീ, കഞ്ചാവ് കൃഷി എന്നിവയുൾപ്പെടെയുള്ളവ കണ്ടുപിടിക്കുന്നതിനും സഹായകമാകുന്ന തരത്തിൽ വകുപ്പിനെ സ‍ജ്ജീകരിക്കുന്നതിന് ഈ സർക്കാരിന്റെ കാലയളവിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വെളിപ്പെടുത്താമോ?
893.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിലെയുള്‍പ്പടെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ബഹു.സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ ;
( ബി )
സംസ്ഥാനത്തെ വനാതിർത്തിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന കർഷകരെയും ജനവിഭാഗങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി ബഹു.സുപ്രീം കോടതി വിധി മറികടക്കുവാൻ ആവശ്യമായ നിയമനിർമ്മാണം നടത്തുവാൻ കേന്ദ്ര സർക്കാരിൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുമോ?
894.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം കയ്യേറ്റം പൂര്‍ണ്ണമായി തടയുന്നതിനും വനം അതിര്‍ത്തി നിശ്ചയിക്കുന്നതിനും സ്ഥിരം ജണ്ടകള്‍ കെട്ടി വേര്‍തിരിക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമാേ;
( ബി )
ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കാത്തതുമൂലം ഇടുക്കി ജില്ലയില്‍ വനം വകുപ്പ് ഉദ്യാേഗസ്ഥരും പാെതുജനങ്ങളും തമ്മില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമാേ;
( സി )
ജണ്ടകെട്ടി വനാതിര്‍ത്തി നിര്‍ണ്ണയിക്കുന്ന നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
895.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴി‍ഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് വന വിസ്തീര്‍ണം കുറഞ്ഞിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വനസമ്പത്ത് നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
വനങ്ങളിലെ അമൂല്യങ്ങളായ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
കാട്ടുമ‍ൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനങ്ങളില്‍ ഫലവ‍ൃക്ഷങ്ങള്‍ കൂടി നട്ടുപിടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
896.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ ആയി നിജപ്പെടുത്തിയ സുപ്രീം കോടതി ഉത്തരവിൽ സംസ്ഥാന സർക്കാരുകൾക്ക് ചെയ്യാൻ കഴിയുന്നതായി പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിർദ്ദേശങ്ങൾ സംബന്ധിച്ച് നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും ആയത് പ്രകാരം ദൂരപരിധി നിശ്ചയിച്ചുകൊണ്ട് സെൻട്രൽ എംപവർ കമ്മിറ്റി മുഖേന നിർദ്ദേശങ്ങൾ കോടതിയിൽ എത്തിക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
897.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി കരുതുമെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തെ ഏത് രീതിയില്‍ ബാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ജനാധിവാസമേഖലകളെ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്‍മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാവുമോ?
898.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയോദ്യാനങ്ങളോടും വന്യജീവി സങ്കേതങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ആയി നിശ്ചയിച്ചുകൊണ്ടുള്ള കരട് വിജ്ഞാപന നിർദ്ദേശങ്ങളിലെ മാറ്റം 23.10.2019-ലെ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന സർക്കാരിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ബഫർ സോൺ തീരുമാനിച്ചതെന്ന് 2021-ൽ അന്നത്തെ കേന്ദ്ര മന്ത്രി പാർലമെന്റില്‍ പ്രസ്താവന നടത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നോ; എങ്കില്‍ ഇതിന്റെ നിജസ്ഥിതി വിശദമാക്കാമോ;
( സി )
സംസ്ഥാന സർക്കാരിന്റെ പ്രസ്തുത നിലപാടിന്റെ അടിസ്ഥാനം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?
899.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ കേന്ദ്രം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇതിനായി നിയമ നിര്‍മ്മാണം പരിഗണനയില്‍ ഉണ്ടോ?
900.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മലയോര ജനവാസ മേഖലയെ ബാധിക്കുന്ന പരിസ്ഥിതിലോല നിര്‍ണയവുമായി ബന്ധപ്പെട്ട ബഹു.സുപ്രീംകോടതി ഉത്തരവ് മൂലം ജനങ്ങള്‍ക്കിടയില്‍ ഉളവായിട്ടുള്ളതായി പറയപ്പെടുന്ന ആശങ്കകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
( ബി )
ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കുവാനും, പരിസ്ഥിതിലോല നിര്‍ണയവുമായി ബന്ധപ്പെട്ട ബഹു.സുപ്രീംകോടതി ഉത്തരവിന് എതിരായും സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം ആണെന്ന് വിശദമാക്കാമോ ?
901.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർ സോൺ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദീകരണം നൽകാമോ;
( സി )
സംരക്ഷിത വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
902.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിലെ ഡിപ്പോകൾ കേന്ദ്രീകരിച്ച് നല്ല തടികൾ വിറകാക്കി കാണിച്ച് ലേലം ചെയ്യുന്നത് വഴി കോടികളുടെ നഷ്ടം വരുത്തുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്രകാരം ചെയ്യുന്നത് മൂലം തടി ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന വിലയ്ക്കു പുറമെ, വിറകിന് ജി.എസ്.ടി. ഇല്ലാത്തതിനാൽ ആ ഇനത്തിലും സർക്കാരിന് നഷ്ടമുണ്ടാക്കുന്നുണ്ടോ;
( സി )
ഇപ്രകാരം ചെയ്തതു മൂലം സംസ്ഥാനത്തിന് എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത ക്രമക്കേടുമായി ബന്ധപ്പെട്ട് വകുപ്പ് ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങൾ നടത്തുകയുണ്ടായോ; എങ്കിൽ കുറ്റക്കാരായി കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ലഭ്യമാക്കുമോ;
( ഇ )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നതായി കണ്ടെത്തിയിട്ടുള്ള ഇത്തരം ക്രമക്കേടുകൾ തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
903.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിര്‍ത്തികള്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് നാളിതുവരെ ചെലവഴിച്ചത്;
( സി )
ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ പുരോഗതി എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ; പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
904.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ 27 ഡിപ്പോകള്‍ കേന്ദ്രീകരിച്ച് തടി ലേലത്തില്‍ അഴിമതി നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഗുണമേന്മയുള്ള തടികള്‍ വിറകാക്കി കാണിച്ച് ലേലം ചെയ്യുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( സി )
ഇത്തരത്തില്‍ എത്ര തുകയുടെ തടിയാണ് ലേലത്തില്‍ നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജി.എസ്.ടി. ഇനത്തില്‍ ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായ തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
എങ്കില്‍ ഉത്തരവാദികളായവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?
905.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത മേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേരളത്തില്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്;
( സി )
2019 ഒക്ടോബര്‍ 23-ാം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തണമെന്ന തീരുമാനം എടുത്തിട്ടുണ്ടോയെന്ന് അറിയിക്കാമോ ;
( ഡി )
കേരളത്തില്‍ ബഫര്‍സോണ്‍ ഒഴിവാക്കണമെന്ന ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ വ്യത്യസ്ത തീരുമാനം എടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇതു സംബന്ധിച്ച് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
906.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള പ്രദേശങ്ങളെല്ലാം പരിസ്ഥിതിലോല പ്രദേശമായി മാറ്റണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കിയാല്‍ സംസ്ഥാനത്തെ എത്ര വില്ലേജുകളിലെ ജനങ്ങളെ ബാധിക്കാനിടയുണ്ടെന്ന് അറിയിക്കാമോ;
( ബി )
പൊതുതാല്പര്യം കണക്കിലെടുത്ത് പരിസ്ഥിതിലോല മേഖലയുടെ വ്യാപ്തിയില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്ന് കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
വന സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം പരിസ്ഥിതി ലോലമെന്ന പേരില്‍ മലയോര പ്രദേശങ്ങളിലെ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാകാനിടയുള്ള സാഹചര്യം സംജാതമാകാതിരിക്കാന്‍ നടത്തുന്ന ഇടപെടലുകള്‍ അറിയിക്കാമോ?
907.
ശ്രീ. എം. എം. മണി
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലെ പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് മലയോര പ്രദേശങ്ങളിലെ ജനങ്ങളിലാകെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങളും ദേശീയാേദ്യാനങ്ങളും ഏതൊക്കെയാണെന്ന് അറിയിക്കാമോ; ഇവയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വസിക്കുന്ന എത്ര കുടുംബങ്ങളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇത്തരം പ്രദേശങ്ങളില്‍ നടപ്പിലാക്കേണ്ടി വരുന്ന നിയന്ത്രണങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കാമോ;
( സി )
ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ?
908.
ശ്രീ. അൻവർ സാദത്ത്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ നിലവിലെ വന വിസ്തൃതി എത്രയാണെന്ന് വ്യക്തമാക്കുമോ ; ഇത് കേരള ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണെന്ന് അറിയിക്കുമോ ;
( ബി )
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ അംഗീകൃത വന വിസ്തൃതി എത്ര ചതുരശ്ര കിലോമീറ്റർ ആയിരുന്നുവെന്ന് വ്യക്തമാക്കാമോ ;
( സി )
കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ 2017-ന് ശേഷം വന വിസ്തൃതിയിൽ എണ്ണൂറ്റി ഇരുപത്തിമൂന്ന് ചതുരശ്ര കിലോമീറ്റർ വർദ്ധനവ് ഉണ്ടായിരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; വിശദാംശം നൽകുമോ;
( ഡി )
കാർബൺ ഫണ്ട് നേടിയെടുക്കുന്നതിനായി റവന്യൂ, വനം രേഖകളിൽ കൃത്രിമം നടത്തി വനവിസ്തൃതി ഉയർത്തി കാണിക്കുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലെ നിജസ്ഥിതി വ്യക്തമാക്കുമോ ?
909.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ഒക്ടോബര്‍ 23-ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷിത വന പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഈ വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി 2015 മുതല്‍ നടത്തിയിട്ടുള്ള കത്തിടപാടുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഉണ്ടാകുകയെന്ന് വിശദീകരിക്കുമോ?
910.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയില്‍ വച്ചു പിടിപ്പിച്ചിരിക്കുന്ന യൂക്കാലിപ്റ്റസ്, അക്കേഷ്യ, ഗ്രാന്റീസ് തുടങ്ങിയ മരങ്ങള്‍ പിഴുതു മാറ്റി കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്രമാത്രം സ്ഥലത്ത് ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
കേരളത്തിലെ വനഭൂമിയില്‍ നിന്നും എത്ര കാലയളവിനുള്ളില്‍ പ്രസ്തുത മരങ്ങള്‍ ഒഴിവാക്കുന്നതിനായാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്; വിശദമാക്കുമോ?
911.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ കണ്ണവം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കുന്നതിനുവേണ്ടി വനംവകുപ്പിന് നല്‍കിയ അപേക്ഷയില്‍ കെെക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം വിട്ടുനല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
912.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല മേഖല നിശ്ചയിക്കുന്നതിലുള്ള സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ ;
( ബി )
സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് 2019 ഒക്‌ടോബര്‍ 23-ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നോ ;
( സി )
മന്ത്രിസഭാ തീരുമാനം എന്തുകൊണ്ടാണ് നിലനിൽക്കാത്തതെന്ന് വിശദമാക്കാമോ ; പ്രസ്തുത തീരുമാനം റദ്ദ് ചെയ്തിരുന്നോയെന്ന് വ്യക്തമാക്കാമോ ;
( ഡി )
പ്രസ്തുത തീരുമാനം കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലെ എംപവേർഡ് കമ്മിറ്റിക്ക് അയച്ചു കൊടുത്തോയെന്ന് വ്യക്തമാക്കുമോ ;
( ഇ )
ഒരു കിലോമീറ്റർ ദൂരപരിധി തിരുത്തുവാൻ വേണ്ടി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പിന് നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചിരുന്നോ ; വിശദവിവരം നൽകുമോ ?
913.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫോറസ്റ്റ് കോഡ് പ്രകാരവും വന നിയമം 21 , 26 വകുപ്പുകള്‍ പ്രകാരവും സംസ്ഥാനത്തെ റിസർവ് വനങ്ങളെ സംബന്ധിച്ചു സൂക്ഷിക്കേണ്ടതും സർക്കാരിലേക്ക് പകർപ്പ് സമർപ്പിക്കേണ്ടതും മാറ്റങ്ങൾ കാലാകാലങ്ങളിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമായ രജിസ്റ്റർ വനം വകുപ്പ് ആസ്ഥാനത്ത് ലഭ്യമാണോ;
( ബി )
മേല്പറഞ്ഞ രേഖകളിൽ നിന്നും പത്തനംതിട്ട ജില്ലയിലെ ചേത്തക്കൽ റിസർവ് വനം, റാന്നി റിസർവ് വനം എന്നിവയുടെ വന നിയമം 21, 26 വകുപ്പുകൾ പ്രകാരമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ചേത്തക്കൽ റിസർവ്-ന്റെ എത്ര ഏക്കർ സ്ഥലമാണ് 13.04.1970-ലെ സർക്കാർ ഉത്തരവ് പ്രകാരം പതിച്ചു കൊടുക്കുന്നതിനു റവന്യൂ വകുപ്പിന് കൈമാറിയിട്ടുള്ളത്; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ചേത്തക്കൽ റിസർവിൽപ്പെട്ട എത്ര ഹെക്ടർ സ്ഥലമാണ് നിലവിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലും നിയന്ത്രണത്തിലും ഉള്ളതെന്നു അറിയിക്കാമോ?
914.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്കോ സെന്‍സിറ്റിവിറ്റി സോണുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്ന ആശങ്കകള്‍ ദൂരീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
915.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ആയി പ്രഖ്യാപിച്ച ബഹു.സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടുകൂടി വനാതിർത്തികളിലുള്ള മലയോര കർഷകരുടെ കൃഷിഭൂമി വനം വകുപ്പിന്റെ നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും വിധേയമായി തീരുമെന്ന ആക്ഷേപം വസ്തുതാപരമാണോ; വിശദാംശം നൽകുമോ ;
( ബി )
ബഫർ സോണിൽ ഏതൊക്കെ കൃഷി നടത്താമെന്നത് സംബന്ധിച്ച് വനം വകുപ്പിന്റെ അനുമതി ആവശ്യമുണ്ടോ ; എങ്കിൽ ഇതിനായി എന്തെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( സി )
ബഫർസോൺ മേഖലയായി നിലവിൽ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ കൃഷി അനുവദിച്ചിട്ടുണ്ടോ ; പ്രസ്തുത കാർഷിക വിളകൾ വിളവെടുത്ത് വിൽപ്പന നടത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ;
( ഡി )
ബഫർസോൺ വിഷയത്തിൽ കർഷകരുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന രീതിയിൽ സെൻട്രൽ എംപവർ കമ്മിറ്റിയിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
916.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
"വിദ്യാവനം" പദ്ധതിയിലൂടെ എത്ര വൃക്ഷത്തെെകളാണ് ഈ വര്‍ഷം നട്ടിട്ടുള്ളത്; വിശദമാക്കാമാേ;
( ബി )
എത്ര സ്കൂളുകളാണ് ഈ പദ്ധതിയുടെ ഭാഗമായതെന്ന് വിശദമാക്കാമാേ?
917.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ 100 ചെറുവനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയതിന്റെ തുടര്‍നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ; ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
918.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏതെല്ലാം സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡവും നടപടിക്രമങ്ങളും വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
919.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ സാമൂഹ്യവനവത്കരണ പദ്ധതി എത്ര വിസ്തൃതിയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഏതൊക്കെ പ്രദേശങ്ങളിലാണ് നടപ്പിലാക്കിയതെന്ന് അറിയിക്കാമോ ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ ?
920.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കാവും കുളവും സംരക്ഷിക്കുന്നതിന് സാമൂഹ്യ വനവത്ക്കരണ വിഭാഗം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
921.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ മുണ്ടയാട് കോളനിയിലെ ആദിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് മുണ്ടയാട് തോട്ടിൽ റിംഗ് ചെക്ക്ഡാം നിർമ്മിക്കുന്നതിന് ഭൂജലവകുപ്പ് അനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ സ്വീകരിച്ച നടപടിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
ഇത്തരം ആവശ്യങ്ങൾക്ക് വനംവകുപ്പിന്റെ അനുമതിക്കുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുമോ?
922.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടല്‍ത്തീര ശോഷണത്തിന്റെയും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കടലാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ നദീതീര സ്വാഭാവിക സസ്യജാലങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കൺസർവേഷൻ ആന്റ് മാനേജ്‌മെന്റ് ഓഫ് മാൻഗ്രോവ്സ് എന്ന പദ്ധതി പ്രകാരം വേമ്പനാട്ട് കായല്‍ത്തീരത്തും കണ്ണൂരിലെ വിവിധ ഭാഗങ്ങളിലും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി കേന്ദ്ര സഹായത്തോടെ നടത്തിവരുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
അതത് പ്രദേശത്തിനനുയോജ്യമായ കണ്ടല്‍ക്കാടുകളും തീരപ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കാവുന്ന തൈകളും ഉല്പാദിപ്പിച്ച് നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് നേരിട്ട് നടത്തിവരുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
പൊതു ഉടമസ്ഥതയിലും ലഭ്യമായ മറ്റെല്ലാ ഉചിതമായ സ്ഥലങ്ങളിലും വകുപ്പും തീരദേശവാസികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ കണ്ടല്‍ വനവത്ക്കരണ പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
923.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് കവറുകളും അനുബന്ധ ഉല്പന്നങ്ങളും വനത്തിനും ആവാസവ്യവസ്ഥക്കും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ദോഷങ്ങൾ തടയുന്നതിന് നടത്തിവരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വൃക്ഷത്തൈ ഉല്പാദനത്തിനും വിതരണത്തിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കൾക്കൊണ്ടുള്ള കവറുകൾ ഉപയോഗിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമോ;
( സി )
ഇതിന് അനുയോജ്യമായ മാർഗ്ഗങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ വിശകലനം നടത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഡി )
മണ്ണിൽ പൂർണ്ണമായി ലയിച്ചുചേരുന്ന കയർ ഫൈബർ കവറുകൾ വികസിപ്പിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
924.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിര്‍ത്തിയില്‍ താമസിക്കുന്നവരിൽ റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം - കിഫ്ബി പദ്ധതി പ്രകാരം എത്ര പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ അപേക്ഷകരുടെയും തുക ലഭിച്ചവരുടെയും എണ്ണം , ലഭിച്ച തുക എന്നിവ വിശദമാക്കാമോ?
925.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ പ്രധാന പദ്ധതിയിൽ ഉൾപ്പെട്ട വനാതിർത്തി നിർണയവുമായി ബന്ധപ്പെട്ട് 2019-20, 2020-21 എന്നീ സാമ്പത്തിക വർഷങ്ങളിൽ വനമേഖലയിൽ നിർമ്മിച്ച ജണ്ടകളുടെ എണ്ണവും ചെലവഴിച്ച തുകയും വന ഡിവിഷൻ തിരിച്ചു വ്യക്തമാക്കുമോ;
( ബി )
2019-20, 2020-21 എന്നീ സാമ്പത്തിക വർഷങ്ങളിൽ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ ജണ്ട നിർമ്മിച്ചതിൽ വൻ ക്രമക്കേടും അഴിമതിയും നടന്നതായുള്ള ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കിയിട്ടുണ്ട്; ഇല്ലെങ്കിൽ നാളിതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിക്കാമോ;
( സി )
ക്രമക്കേട് മുഖാന്തിരവും അഴിമതിയിലൂടെയും ഉണ്ടാകുന്ന നഷ്ടത്തിന് നിലവിലെ നിയമപ്രകാരം പ്രവൃത്തിക്ക്‌ മേൽനോട്ടം വഹിച്ചതും അളവ് രേഖപ്പെടുത്തിയതും പരിശോധിച്ച് ബില്ല് പാസാക്കി തുക നൽകിയതുമായ ഉദ്യോഗസ്ഥർ എല്ലാം ഉത്തരവാദികൾ അല്ലേ എന്ന് വ്യക്തമാക്കാമോ;
( ഡി )
കോടിക്കണക്കിന് രൂപയുടെ ജണ്ട നിർമ്മാണ അഴിമതി വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ തലയിൽ ചാരി മറ്റ് ചില ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സർക്കാർ നഷ്ടത്തിന് ഉത്തരവാദികളായ എല്ലാ ജീവനക്കാരെയും പദവി നോക്കാതെ നിയമത്തിന് മുന്നിൽ എത്തിക്കാൻ തയ്യാറാകുമോ; ആയതിന് വേണ്ട സത്വര നടപടികൾ സ്വീകരിക്കുമോ?
926.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ ഏതെങ്കിലും സ്കൂളിൽ വിദ്യാവനം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വനത്തിന്റെ പരിപാലനത്തിനായി എന്തെല്ലാം തുടര്‍ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നു വ്യക്തമാക്കുമോ?
927.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിലുള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഉൾപ്പെടെയുള്ള വിവിധ താമസ സൗകര്യങ്ങളുടെ പ്രവർത്തനം അവലോകന വിധേയമാക്കിയിട്ടുണ്ടോ; ഇവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പൊതുമരാമത്ത്‌ വകുപ്പിന്റെ റസ്റ്റ് ഹൗസ് മാതൃകയിൽ വനംവകുപ്പ് ഉടമസ്ഥതയിലുള്ള താമസസൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കുവാൻ സാധിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( സി )
വനംവകുപ്പ് ഉടമസ്ഥതയിലുള്ള താമസസൗകര്യങ്ങൾ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് നിലവിൽ സൗകര്യമൊരുക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇക്കോ ടൂറിസം സെന്ററിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നതിന് വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിട്ടുനൽകുമോ; വിശദീകരിക്കുമോ?
928.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലുള്ള വനവിസ്തൃതി എത്ര; ഇത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണോ; വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിച്ചു; ഈ സര്‍ക്കാര്‍ നാളിതുവരെ ഒഴിപ്പിച്ച വനം കയ്യേറ്റത്തിന്റെ വിശദാംശം വ്യക്തമാക്കുമോ;
( സി )
നിലവില്‍ ഇനി എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിക്കാനുണ്ട് ; ഇത്തരത്തിലുള്ള കയ്യേറ്റം തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നു; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാട്ടുതീമൂലം എത്ര ഹെക്ടര്‍ വനം നശിച്ചുവെന്നാണ് വനം വകുപ്പ് കണക്കാക്കിയിട്ടുള്ളത്;
( ഇ )
വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര കേസ്സുകള്‍ തീര്‍പ്പാകാതെ കിടക്കുന്നു; ഇത്തരം കേസ്സുകള്‍ തീര്‍പ്പാക്കുന്നതിനും കയ്യേറ്റക്കാരെ കര്‍ശന ശിക്ഷയ്ക്ക് വിധേയമാക്കുന്നതിനും സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നു; വിശദാംശം വ്യക്തമാക്കുമോ?
929.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുട്ടിലില്‍ അനധികൃതമായി മരം മുറിച്ചു കടത്തിയ സംഭവത്തിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഭവം സംബന്ധിച്ച അന്വേഷണത്തെ തുടര്‍ന്ന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
മുൻ സര്‍ക്കാരിന്റെ കാലത്തെ വനംവകുപ്പു മന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി മുട്ടില്‍ മരംമുറി കേസിലെ പ്രതികളുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
വയനാട് മുട്ടിലില്‍ അനധികൃതമായി മരം മുറിച്ചു കടത്തിയ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ?
930.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശിരുവാണിയില്‍ വനസംരക്ഷണ സമിതിയുടെ പങ്കാളിത്തത്തോടുകൂടി എക്കോടൂറിസം പ്രോജക്ട് നടപ്പിലാക്കിയിരുന്നോ; എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിരുന്നു;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
931.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ ടൂറിസം സെന്ററുകള്‍ എവിടെയെല്ലാമാണ് സ്ഥിതി ചെയ്യുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സെന്ററുകളില്‍ ടൂറിസ്റ്റുകള്‍ക്ക് എവിടെയെല്ലാം താമസ സൗകര്യമുണ്ടെന്ന് വ്യക്തമാക്കാമോ; ഇവയ്ക്ക് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമുണ്ടോ; ഇവിടേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ടൂറിസം സെന്ററുകളില്‍ പ്രവേശന പാസ്സ് നേരത്തെ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുമോ; വിശദീകരിക്കാമോ;
( സി )
പ്രസ്തുത സെന്ററുകളില്‍ വന വിഭവങ്ങളും ആയൂര്‍വേദ പച്ചമരുന്നുകളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇവിടങ്ങളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കുമോ?
932.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ ജാനകി കാട് ഇക്കോ ടൂറിസം സെന്റര്‍ നവീകരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ ?
933.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൊട്ടക്റ്ററ്റീവ് സ്റ്റാഫിന് ആനുപാതികമായി മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാത്തതിനാൽ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
2002 മുതൽ 2022 വരെയുള്ള കാലയളവില്‍ വനസംരക്ഷണം കാര്യക്ഷമമാക്കുന്നതിന് പശ്ചാത്തല സൗകര്യങ്ങളും കൂടുതൽ വനസംരക്ഷണ ജീവനക്കാരെയും അനുവദിച്ചുവെങ്കിലും, മിനിസ്റ്റീരിയൽ വിഭാഗത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന കാര്യം പരിശോധിക്കുമോ;
( സി )
കഴിഞ്ഞ 20 വർഷക്കാലത്ത് വനം വകുപ്പിലുണ്ടായ പ്രൊട്ടക്റ്റീവ് സ്റ്റാഫിന്റേയും മിനിസ്റ്റീരിയൽ സ്റ്റാഫിന്റെയും വർദ്ധനവ് ശതമാനക്കണക്കിൽ വ്യക്തമാക്കുമോ;
( ഡി )
പ്രൊട്ടക്ട്ടീവ് സ്റ്റാഫിന് ആനുപാതികമായി മിനിസ്റ്റീരിയൽ സ്റ്റാഫിനെ നിയമിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ ?
934.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ഈസ്റ്റേൺ സർക്കിളിന്റെ കീഴിൽ പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടും ആയത് പൂർത്തീകരിച്ചതായി ഡിക്ലയർ ചെയ്യാത്ത സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ നിലവിലുണ്ടോ; എങ്കിൽ ഇവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ചട്ട പ്രകാരം പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടും പ്രൊബേഷനുള്ള യോഗ്യത നേടിയിട്ടും പ്രസ്തുത ഓഫീസർമാരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനു പകരം ടി ജീവനക്കാരെ റിവേർഷൻ ചെയ്തിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത ഓഫീസർമാരുടെ പ്രൊബേഷൻ സംബന്ധിച്ച് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 03.05.2018 ന് എന്തെങ്കിലും നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിർദ്ദേശം പാലിക്കാത്തതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ;
( ഡി )
പ്രസ്തുത ഓഫീസർമാരുടെ പ്രൊബേഷൻ സംബന്ധിച്ച് 03.05.2018 ന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശങ്ങൾ എന്തെല്ലാമാണ്; ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
935.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി.ഉമ തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യു വകുപ്പിന്റെ 24.10.2020-ലെ ഉത്തരവിനെ തുടർന്ന് നടന്ന മുട്ടില്‍ മരം മുറി സംബന്ധിച്ച് വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നോ ; വിശദാംശങ്ങൾ നൽകാമോ;
( ബി )
മരം മുറിക്ക് കൂട്ടുനിന്നതായി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ടോ ; ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ;
( സി )
പ്രസ്തുത റിപ്പോർട്ടിൽ ഐ. എഫ്. എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്യുന്നുണ്ടോ ; വിശദാംശങ്ങൾ നൽകാമോ ;
( ഡി )
എങ്കിൽ പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ;
( ഇ )
പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിൽ ശിപാർശ ചെയ്ത പ്രകാരമുള്ള നടപടി എടുക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
936.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വനം വകുപ്പില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന എസ്.സി. /എസ്.ടി. വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; ആയതിന്റെ തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന നിയമനം നടത്തുന്നതിനായി ഒഴിവുകള്‍ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
937.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പ് തല പരീക്ഷകൾ വിജയിക്കാത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം എത്രപേർക്ക് സ്ഥാനക്കയറ്റം നൽകിയെന്നും ; ആയതിന്റെ കാരണമെന്താണെന്നും വ്യക്തമാക്കാമോ ;
( ബി )
വകുപ്പ് തല പരീക്ഷ വിജയിക്കാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി തുടരുന്ന ജീവനക്കാരെ സർവ്വീസ് ചട്ടങ്ങൾ പ്രകാരം റിവേർഷൻ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ ;
( സി )
മതിയായ യോഗ്യത ഇല്ലാത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി നിയമനം നൽകിയിട്ടുള്ളത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നത് സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറാകുമോ ; വിശദാംശങ്ങൾ ലഭ്യമാക്കാമോ ?
938.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പില്‍ എത്ര ഐ.എഫ്.എസ്. തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്; പി.സി.സി.എഫ്., എ.പി.സി.സി.എഫ്., സി.സി.എഫ്., സി.എഫ്., ഡി.സി.എഫ്. കേഡര്‍ പോസ്റ്റ്/ നോണ്‍ കേഡര്‍ പോസ്റ്റ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സി.സി.എഫ്., സി.എഫ്. തസ്തികകളില്‍ ആവശ്യത്തിന് ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ വനം വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാമോ?
939.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ വർഷങ്ങളായി ദിവസ വേതന അടിസ്ഥാനത്തിൽ ജോലി നോക്കുന്ന പ്രൊട്ടക്ഷൻ വാച്ച്മാൻമാരുടെ ജോലിയും ശമ്പളവും മാസത്തിൽ 15 ദിവസമായി വെട്ടിക്കുറച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കിൽ ഇത്തരം നടപടിയെടുക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
മുന്‍സർക്കാരിന്റെ കാലത്ത് പ്രൊട്ടക്ഷൻ വാച്ച്മാൻമാരുടെ ജോലി മാസത്തിൽ 26 ദിവസമായി നിശ്ചയിച്ച് നൽകിയിട്ടുണ്ടോ; എങ്കിൽ ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാനുള്ള സാഹചര്യം എന്താണ് എന്ന് വ്യക്തമാക്കാമോ?
940.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയുടെ അരികിലെ റവന്യൂ/കാര്‍ഷിക മേഖലകളില്‍ കാട്ടാന, കുരങ്ങന്‍മാര്‍, കാട്ടുപന്നികള്‍ എന്നിവ കാര്‍ഷികോല്പന്നങ്ങള്‍ നശിപ്പിക്കുന്നതും ഇത്തരം കാട്ടുമൃഗങ്ങളുടെ ആക്രമണത്താൽ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവിൽ വന്യജീവി ആക്രമണങ്ങള്‍ക്ക് വിധേയരായവരുടെയും വിധേയരായി മരിച്ചവരുടെയും എണ്ണം, കൃഷി നാശം സംബന്ധിച്ച വിശദാംശം, കൃഷി നാശം സംഭവിച്ച ആള്‍ക്കാര്‍ക്ക് നല്‍കിയ ധനസഹായം ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ സഹായങ്ങളുടെ വിശദാംശം എന്നിവ നല്കുമോ?
941.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വനാതിർത്തിയിൽ മനുഷ്യ-മൃഗ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇത്തരം സംഘർഷങ്ങൾ തടയുന്നതിന് സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമാണ്;
( ഡി )
വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർക്ക് നൽകി വരുന്ന ധന സഹായം വർദ്ധിപ്പിച്ചു നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കുമോ?
942.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയില്‍ ഔഷധ സസ്യകൃഷി ആരംഭിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ നടപ്പിലാക്കുന്നത് എവിടെയെന്ന് വ്യക്തമാക്കുമോ; പദ്ധതി നടപ്പിലാക്കുന്നതിനായി ദേശീയ ഔഷധ സസ്യ ബോര്‍ഡിന്റെ സഹായം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
943.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിലോല മേഖലയാക്കുന്നത് സംബന്ധിച്ച് (ബഫര്‍ സോണ്‍) ബഹു. സുപ്രീംകോടതിയുടെ അടുത്ത കാലത്തെ വിധി വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സാധാരണക്കാരെ ആശങ്കയിലാക്കിയ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് ജനവാസകേന്ദ്രങ്ങളെ പ്രസ്തുത കോടതിവിധി പ്രകാരമുള്ള നിര്‍ദ്ദേശത്തില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വിശദമാക്കാമോ?
944.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എക്കോ-സെന്‍സിറ്റീവ് സോണ്‍ (ESZ) പരിധി കുറച്ച് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത വിധം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയേയും പരിസ്ഥിതി വനം കാലാവസ്ഥാ മന്ത്രാലയത്തേയും സമീപിച്ചിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിന് സര്‍വ്വെ നടപടി ആരംഭിച്ചിട്ടുണ്ടോ; സര്‍വ്വെ നടത്തുന്നതിന് ഏതു വകുപ്പിനെയാണ് ചുമലപ്പെടുത്തിയിട്ടുള്ളത്‌ ; വിശദവിവരം ലഭ്യമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് ജനവാസ കേന്ദ്രങ്ങളിലുള്ളവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പരിസ്ഥിതിലോല മേഖല ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിത മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ നേരിടുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇനി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
945.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തില്‍ ഷെഡ്യൂള്‍ III-ല്‍ ഉള്‍പ്പെട്ട കാട്ടുപന്നിയെ കര്‍ഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുന്നതിനായി ഷെഡ്യൂള്‍ V-ല്‍ ഉള്‍പ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനായി ഈ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 62 പ്രകാരം ഷെഡ്യൂള്‍ I-ലും ഷെഡ്യൂള്‍ II (പാര്‍ട്ട് II) -ലും ഉള്‍പ്പെടാത്ത ഏത് മൃഗത്തെയും ഒരു നിശ്ചിത കാലത്തേക്ക് ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാമെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ നിരസിച്ചതിന്റെ കാരണം അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഉത്തരാഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് അവരുടെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ;
( ഡി )
സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചുവെങ്കിലും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
946.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിമ്പുഴ വന്യജീവി സങ്കേതം വിജ്ഞാപനം ചെയ്തത് എന്നാണെന്നും ഇതിനായുള്ള പ്രാരംഭ നടപടികള്‍ ഏതുവര്‍ഷത്തിലാണ് ആരംഭിച്ചതെന്നും അറിയിക്കാമോ; വിജ്ഞാപനത്തിന്റെ പകര്‍പ്പ് നൽകാമോ ;
( ബി )
ഏതെല്ലാം ഭൂപ്രദേശങ്ങളാണ് കരിമ്പുഴ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്നതെന്നും എത്ര വിസ്തീര്‍ണ്ണമാണ് ഈ സങ്കേതത്തിനുള്ളതെന്നും വ്യക്തമാക്കാമോ; വനത്തിനുള്ളിലെ ജനവാസ മേഖല പ്രദേശങ്ങള്‍ വന്യജീവി സങ്കേതത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ ജനവാസമേഖലകളില്‍ നിന്നും എത്ര അകലെയാണുള്ളതെന്നും അറിയിക്കാമോ; സുപ്രീംകോടതി വിധി പ്രകാരമുള്ള ഒരു കിലോമീറ്റർ ബഫര്‍ സോണ്‍ ജനവാസ മേഖലകളെ ബാധിക്കുന്നതാണോയെന്നും അറിയിക്കാമോ;
( സി )
വന്യജീവി സങ്കേത പ്രഖ്യാപനത്തിന് കേ ന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ടോ; കരിമ്പുഴ വന്യജീവി സങ്കേതത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; കേന്ദ്ര അനുമതിക്കായി എന്നാണ് പദ്ധതി സമര്‍പ്പിച്ചതെന്ന് അറിയിക്കാമോ; പ്രൊപ്പോസലിന്റെ പകര്‍പ്പ് നൽകാമോ ;
( ഡി )
നിലവിലെ നിലമ്പൂര്‍ എം. എല്‍. എ. യുടെ കത്തോ ശിപാര്‍ശയോ നിര്‍ദ്ദേശങ്ങളടങ്ങിയ കുറിപ്പോ കരിമ്പുഴ വന്യജീവി സങ്കേതം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് നൽകാമോ; ജനപ്രതിനിധികളുടെ ശിപാര്‍ശകളിലാണോ സാധാരണ നിലയില്‍ വന്യജീവി സങ്കേതങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാറുള്ളതെന്നും വ്യക്തമാക്കാമോ;
( ഇ )
കരിമ്പുഴ വന്യജീവി സങ്കേതം ആരംഭിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത് ആരാണെന്നും ആയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണോയെന്നും അറിയിക്കാമോ; ഇതിനായുള്ള നടപടിക്രമങ്ങളും അറിയിക്കാമോ?
947.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെ​ടിവെച്ചു കൊല്ലാൻ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികളെ അധികാരപ്പെടുത്തി​ക്കൊണ്ടുളള ഉത്തരവിൽ വ്യക്തതയില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
കാട്ടുപന്നികളുടെ ജഡം മറവു ചെയ്യുന്നതിന് നിർദ്ദേശിക്കുന്ന ശാസ്ത്രീയ മാർഗ്ഗങ്ങൾ എന്തെല്ലാമാണ്;
( സി )
കാട്ടുപന്നികളെ ഉപാധിരഹിതമായി കൊല്ലുന്നതിന് അനുമതി നൽകാൻ നടപടി സ്വീകരിക്കുമോ?
948.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നിയുടെ ആക്രമണം മനുഷ്യവാസത്തിന് നിരന്തര ഭീഷണിയായ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇതുവരെ എത്ര കാട്ടുപന്നികളെ നശിപ്പിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
തൃശൂര്‍ ജില്ലയിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണം നേരിടുന്നതെന്ന് വിശദമാക്കാമോ?
949.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ സ്വീകരിച്ച ശാസ്ത്രീയ മാർഗങ്ങള്‍ എന്തൊക്കെയെന്ന് പറയാമോ;
( ബി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഏതൊക്കെ പ്രദേശങ്ങളിൽ എത്ര അളവില്‍ ഇത്തരം മാർഗങ്ങള്‍ സ്വീകരിച്ചിട്ടു ണ്ടെന്ന് പറയാമോ;
( സി )
സൗരോർജ്ജ വേലികളിലെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്യുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
950.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ സിംഹ സഫാരി പാര്‍ക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സിംഹ സഫാരി പാര്‍ക്കിലേയ്ക്ക് പുതുതായി സിംഹങ്ങളെ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദ വിവരം അറിയിക്കാമോ?
951.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്ന ദരിദ്രരായവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന സഹായ പദ്ധതികള്‍ വിശദീകരിയ്ക്കാമോ;
( ബി )
വന്യമൃഗങ്ങള്‍ മൂലം മരണപ്പെട്ടിട്ടുള്ളവരില്‍ ഭൂരിഭാഗവും വിഷപാമ്പുകളുടെ കടിയേറ്റാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിയ്ക്കാമോ;
( സി )
പാമ്പുകടിയേറ്റ് മരണമടയുന്നവര്‍ക്ക് ധനസഹായത്തിനായി അപേക്ഷ നല്‍കേണ്ടതിന്റെ വിശദവിവരങ്ങള്‍ അറിയിക്കുമോ?
952.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും വനാതിര്‍ത്തിയിലുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വിശദമാക്കുമോ;
( ബി )
കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഏകദേശം നൂറ്റിയറുപതിലധികം പേര്‍ മരിച്ച സാഹചര്യത്തില്‍ വന്യജീവി സംഘര്‍ഷങ്ങള്‍ മൂലമുള്ള മനുഷ്യജീവനുകളുടെ നഷ്ടം കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും പൊതുജന പങ്കാളിത്തവും വനജാഗ്രത സമിതികളെയും ഉപയോഗപ്പെടുത്തി മൃഗങ്ങളെ നിരീക്ഷിക്കുന്നതിനും വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വന്യജീവികളുടെ സ്വതന്ത്രമായ സഞ്ചാരത്തിനായി ഭിന്നിച്ചു പോയ വന ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിച്ച് വഴിത്താരകള്‍ സുഗമമാക്കുന്നതിനും വന്യ ജീവി ഇടനാഴികള്‍ സൃഷ്ടിക്കുന്നതിനും വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലസ്രോതസ് ഒരുക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
953.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016, 2016-2021 കാലയളവിൽ കാസർകോട് ജില്ലയിൽ വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളുടെ വിശദാംശം നൽകാമോ;
( ബി )
ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നൽകിയ നഷ്ടപരിഹാരതുക സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
ആക്രമണത്തിൽ കാർഷികവസ്തുക്കൾ നഷ്ടപ്പെട്ടവർക്ക് അനുവദിച്ച നഷ്ടപരിഹാര തുകയെക്കുറിച്ച് വിശദാംശം നൽകാമോ;
( ഡി )
വന്യജീവികളുടെ ആക്രമണം തടയാൻ സ്വീകരിച്ചുവരുന്ന നടപടികളെ കുറിച്ച് വ്യക്തമാക്കാമോ?
954.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട് പ‍ഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ വന്യമൃഗങ്ങള്‍ നിരന്തരമായി കൃഷിനാശം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കൃഷിനാശം തടയുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വന്യമൃഗ ആക്രമണം മൂലം ഉണ്ടായിട്ടുള്ള കൃഷിനാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്ക് പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭ്യമാക്കുവാനുണ്ടോ; ഉണ്ടെങ്കില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( എഫ് )
വന്യമൃഗ ആക്രമണം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരതുക ഉയര്‍ത്തുന്നകാര്യം പരിഗണനയിലുണ്ടോ; അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
955.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ മടുക്ക-മൈനാക്കുളം-പൊട്ടൻകുളം പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
വന്യമൃഗങ്ങളിൽ നിന്ന് കൃഷി ഭൂമി സംരക്ഷിക്കുന്നതിനായി കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പത്തേക്കർ മുതൽ കണ്ണാട്ടുകവല വരെ 450 മീറ്റർ നീളത്തിൽ കിടങ്ങ് നിർമ്മിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള 12 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
956.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി 2016 ജൂണ്‍ മുതല്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
വന്യമൃഗശല്യ പ്രതിരോധത്തിനായി വയനാട് ജില്ലയിൽ കഴി‍ഞ്ഞ ആറ് വര്‍ഷം നടപ്പാക്കിയ വിവിധ പദ്ധതികൾക്കായി ചെലവാക്കിയ തുക പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;
( സി )
കഴി‍ഞ്ഞ 6 വര്‍ഷം വന്യമൃഗശല്യ പ്രതിരോധ പദ്ധതികള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് വയനാട് ജില്ലയുടെ ഏത് ഭാഗത്താണെന്നും എത്ര തുക ചെലവഴിച്ചു എന്നും വ്യക്തമാക്കാമോ?
957.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ ദാസനക്കര-നീര്‍വാരം ഭാഗത്തെ വന്യമൃഗശല്യം പ്രതിരോധിക്കാന്‍ നടപ്പാക്കുന്ന ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ ;
( ബി )
പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാതിരുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
( സി )
നിലവില്‍ പദ്ധതി നടപ്പാക്കാനുള്ള എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ?
958.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ വന്യജീവി ശല്യം നേരിടുന്നതിനായി ഫോറസ്റ്റ് ജീവനക്കാരുടെ പെട്രോളിംഗ്, പൊതു പങ്കാളിത്തത്തോടെയുള്ള ജനകീയ ജാഗ്രതാ സമിതി പ്രവര്‍ത്തനം എന്നിവയെ സംബന്ധിച്ച് 2016-2021, 2021-2022 എന്നീ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
959.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജകമണ്ഡലത്തിലെ എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടി പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നുള്ള കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
കീഴാറ്റൂർ പഞ്ചായത്തിലെ മുള്ളിയാകുറിശ്ശി പ്രദേശത്ത് പുലി, പന്നി ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കൃഷി അടക്കമുള്ളവ നശിപ്പിക്കുന്നു എന്ന പരാതിയിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും ഈ പ്രദേശങ്ങളെയും ജനങ്ങളെയും രക്ഷിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് വനംവകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
960.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തില്‍ വന്യജീവി ആക്രമണത്തില്‍ ആറു പേര്‍ മരണമടഞ്ഞ ചാലക്കുടി ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസിനു കീഴില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ഇനിയും അനുവദിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട പാലപ്പിള്ളി, ചൊക്കന, നായാട്ടുകുണ്ട് തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണം ഒഴിവാക്കുന്നതിനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ അനുവദിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
961.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയില്‍ നിന്നും ജനവാസ പ്രദേശത്ത് എത്തി കൃഷിയും മറ്റും നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവെക്കുന്നതിന് വനം-വന്യജീവി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അനുമതിയ്ക്കുള്ള മാനദണ്ഡം എന്താണെന്നും ആര്‍ക്കെല്ലാമാണ് അനുമതി നല്കിയിട്ടുള്ളത് എന്നും അറിയിക്കുമോ?
962.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാരം കര്‍ഷര്‍ക്ക് ഗുണപ്രദമായോ എന്ന് വിശകലനം ചെയ്തിട്ടുണ്ടോ; ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കാട്ടുപന്നിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരമുള്ള അഞ്ചാം പട്ടികയില്‍ ക്ഷുദ്രജീവി ഗണത്തില്‍ കാട്ടുപന്നിയെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരുമായി ആലോചനകള്‍ നടന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രസ്തുത നിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കുമോ ; ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
നാട്ടിലെ കൃഷിയിടങ്ങളിലേക്ക് കാട്ടുപന്നികളുടെ വരവ് തടയുന്നതിനായി ജനവാസ മേഖലകളുടെ സമീപത്തുള്ള വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട് വെട്ടിത്തെളിച്ച് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്യുവാന്‍ നടപടി സ്വീകരിക്കാമോ?
963.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം മൂലം മരണമടയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും എന്തൊക്കെ സഹായങ്ങളാണ് വനം വകുപ്പ് മുഖേന അനുവദിക്കുന്നതെന്ന് വിശദമാക്കാമോ?
964.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന പട്ടിക വിഭാഗകാര്‍ക്ക് വനം വകുപ്പ് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നിലവില്‍ ഉണ്ടോ;
( ബി )
പ്രസ്തുത ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇന്‍ഷുറന്‍സ് കാലയളവിനു ശേഷം പുതുക്കി നല്‍കാത്ത കാലഘട്ടത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയായ പട്ടിക വിഭാഗക്കാരുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
പ്രസ്തുത ഇന്‍ഷുറന്‍സ് പരിരക്ഷ തുടര്‍ന്നും നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
965.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊന്നതിനു ശേഷം തദ്ദേശ സ്ഥാപനങ്ങൾ മുഖാന്തരം സംസ്കരിക്കുന്നത് ഏതു വിധേനയാണെന്ന് അറിയിക്കാമോ;
( ബി )
ഇത്തരത്തിലുള്ള കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണെന്ന് വിശദവിവരങ്ങൾ സഹിതം അറിയിക്കാമോ; ഇതിനായി തോക്കിന്റെ ലൈസൻസ് നൽകുന്നതിനുള്ള നിലവിലെ ക്രമീകരണം വ്യക്തമാക്കാമോ; കാട്ടുപന്നികളെ കൊന്നതിന് ശേഷം ഭക്ഷ്യ സംസ്കരണവുമായി ബന്ധപ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ എന്നറിയിക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.