UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 06.10.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2613.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നിയമസഭ പാസാക്കിയ 2015 -ലെ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ അനുമതി നിഷേധിച്ചു രാഷ്ട്രപതി മടക്കിയതിൽ രേഖപ്പെടുത്തിയിട്ടുള്ള നിയമപ്രശ്നങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത നിയമപ്രശ്നങ്ങൾ ഒഴിവാക്കി പുതിയ ബിൽ അവതരിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2614.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മണി ലെൻഡേഴ്സ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്ത് സ്വർണ്ണ പണ്ട പണയ വ്യാപാരം നടത്തിവരുന്ന സ്ഥാപനങ്ങൾ വ്യാജ സ്വർണ്ണം പണയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ ഇരകളാകുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദവിവരങ്ങൾ നൽകാമോ;
( ബി )
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പോലീസിൽ പരാതിപ്പെടുമ്പോൾ കേരള മണി ലെൻഡേഴ്സ് ആക്ടിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ വ്യവസ്ഥകൾ ഇല്ലാത്തതിനാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുവാൻ പോലീസ് അധികാരികൾ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
കേരള മണി ലെൻഡേഴ്സ് ആക്ടിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നത്തിനായി ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ടി നിയമം ഭേദഗതി ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാമോ?
2615.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്യുന്ന അഭിഭാഷകരിൽ ഒ. ബി. സി. വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് എൻറോൾമെന്റിന് ചെലവാകുന്ന തുകയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2616.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ രൂപീകരിച്ചിട്ടുള്ള വനിതാ മള്‍ട്ടി പര്‍പ്പസ് വ്യവസായ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും തുടര്‍നടത്തിപ്പിനുമായി വ്യവസായ വകുപ്പില്‍ നിന്നും സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ?
2617.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ പുതുതായി എത്ര വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; ഗ്രാമ പഞ്ചായത്തുകള്‍ തിരിച്ച് വിശദമാക്കാമോ;
( ബി )
കിനാലൂര്‍ കെ. എസ്. ഐ. ഡി. സി.(കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോര്‍പ്പറേഷൻ)യില്‍ നിലവില്‍ എത്ര വ്യവസായങ്ങളാണ് ഉള്ളതെന്ന് വിശദമാക്കാമോ; പ്രസ്തുത വ്യവസായ സ്ഥാപനങ്ങളില്‍ ആകെ എത്ര ജീവനക്കാര്‍ ഉണ്ട് എന്ന് വിശദമാക്കാമോ?
2618.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം സ്പിന്നിംഗ് മില്ലിൽ സ്റ്റാഫ്, ഓഫീസർ തസ്തികകളിൽ ഒന്നര വർഷമായി വേതനവർദ്ധനവ് നടത്തിയിട്ടും നാളിതുവരെ തൊഴിലാളികൾക്ക് വേതനം വർദ്ധിപ്പിച്ചു നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കാൻ ഉദേശിക്കുന്നുണ്ടോ; എങ്കിൽ എന്നത്തേക്ക് നടപ്പാക്കാനാകും; വ്യക്തമാക്കാമോ;
( സി )
വേതനവർദ്ധനവ് വൈകുന്ന പക്ഷം ഇടക്കാലാശ്വാസം നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
മില്‍ രജിസ്‌ട്രാറായ കൈത്തറി ഡയറക്ടറുടെ 16.03.2024 - ലെ ഉത്തരവ് പ്രകാരം മലപ്പുറം സ്പിന്നിംഗ് മില്ലിലെ സ്റ്റാഫ്, ഓഫീസര്‍ തസ്തികകളില്‍ വേതനം വര്‍ദ്ധിപ്പിച്ചിരുന്നു. അതുപോലെ മിൽ തൊഴിലാളികളുടെ വേതനവും വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കുമോ ; വിശദമാക്കുമോ ;
( ഇ )
നിലവിൽ ദീർഘകാല കരാർ നിലനിൽക്കുന്നുണ്ടോ; ഉണ്ടെങ്കിൽ കരാറിൽ നിന്നും മാനേജ്മെന്റ് പിന്നാക്കം പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; വിശദാംശം നൽകുമോ?
2619.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ വിരുപ്പാക്കയില്‍ സ്ഥിതി ചെയ്യുന്ന തൃശ്ശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍സ് ലേ ഓഫിലായതിനെ തുടര്‍ന്ന് മില്ലിനെയും മില്ലില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്പിന്നിംഗ് മില്ലിന്റെ ഉടമസ്ഥതയിൽ വാഴാനി ഡാമിനോട് ചേര്‍ന്നുള്ള പത്ത് ഏക്കര്‍ ഭൂമിയില്‍ ടൂറിസം അനുബന്ധ വ്യവസായങ്ങള്‍ ആരംഭിക്കുന്ന വിഷയം പരിഗണിക്കാമോ;
( സി )
മുപ്പത് കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും കോട്ടണ്‍ ബോര്‍ഡ് വഴി കോട്ടണ്‍ വാങ്ങാന്‍ സാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2620.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന‍‍് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ 2024-25 വർഷം വരെയുള്ള ഓഡിറ്റ് പൂർത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021 മുതൽ 2025 വരെയുള്ള ലാഭനഷ്ട കണക്ക് ലഭ്യമാക്കുമോ?
2621.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച മാനേജിങ് ഡയറക്ടർക്ക് അവാർഡ് നൽകുന്നുണ്ടോ; എങ്കിൽ ഇത് നൽകാനുള്ള മാനദണ്ഡങ്ങളും ഘടകങ്ങളും എന്താണെന്ന് വിശദമാക്കാമോ; ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആരെയെല്ലാമാണ് ഓരോ വർഷവും മികച്ച എം. ഡി. യായി തിരഞ്ഞെടുത്തതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാന കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മികച്ച എം. ഡി.യായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വ്യക്തി ഏത് വർഷം മുതലാണ് ടി സ്ഥാപനത്തിന്റെ എം. ഡി.യായി ചുമതലയേറ്റത്; മുൻപ് ഇദ്ദേഹം ഏതെല്ലാം സ്ഥാപനങ്ങളുടെ എം. ഡി.യായി ജോലി ചെയ്തിട്ടുണ്ട്; ഇദ്ദേഹത്തിന് കയർ മേഖലയിൽ എത്ര വർഷത്തെ പ്രവൃത്തി പരിചയമുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ സ്ഥിരം എം. ഡി. ഇല്ലാതായിട്ട് എത്ര വർഷമായി; നിലവിലുള്ള എം. ഡി.യെ സ്ഥിരപ്പെടുത്തുവാൻ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2622.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂരിൽ വനം വകുപ്പുമായി സഹകരിച്ചു തുടങ്ങിയ കേരള വുഡ് ഇൻഡസ്ട്രീസ് അടച്ചുപൂട്ടിയതിനാൽ കെട്ടിടവും യന്ത്രോപകരണങ്ങളും ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും മൂന്ന് പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകുവാൻ കഴിയുന്ന പ്രസ്തുത സ്ഥാപനം പുനരുദ്ധരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ?
2623.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ വിവിധ ഡിപ്പോകളിൽ ഈറ്റയുടെ ദൗർലഭ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ബാംബൂ കോർപ്പറേഷൻ തൊഴിലാളികൾക്ക് ലഭിക്കേണ്ട ഡി.എ. കുടിശ്ശിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാന ബാംബൂ കോർപ്പറേഷന്റെ വിവിധ ഡിപ്പോകളിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ഫണ്ട് തിരിമറി നടത്തുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2624.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2003 -ല്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് (ജിം), 2012 -ല്‍ സംഘടിപ്പിച്ച എമര്‍ജിങ് കേരള എന്നീ നിക്ഷേപ പരിപാടികള്‍ തുടര്‍പ്രവര്‍ത്തനങ്ങളും പരിശോധനകളുമില്ലാതെ പരാജയപ്പെട്ടപ്പോള്‍ കൃത്യമായ ആസൂത്രണവും കഠിനാധ്വാനവും ഏകോപനവും ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തെ വ്യത്യസ്തമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇന്‍വെസ്റ്റ് കേരള ഉച്ചകോടി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; ആഗോള നിക്ഷേപകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഉച്ചകോടി പ്രതിവര്‍ഷം നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കുമോ;
( സി )
വ്യാവസായിക രംഗത്ത് ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്കരണങ്ങളുടെ ഫലമായി നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ സംസ്ഥാനത്തിന് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
2625.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉല്പന്നങ്ങളുടെ സംഭരണം, മാനേജ്മെന്റ്, വിതരണം, ഗതാഗതം എന്നിവയ്‌ക്കായി രൂപകല്പന ചെയ്‌തിട്ടുള്ള വ്യവസായ മേഖല എന്ന നിലയില്‍ ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ പ്രാധാന്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക്‌സ്‌ ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ സ്ഥാപിക്കുവാന്‍ ‍നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കപ്പെടുന്ന ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ശൃംഖലയിലൂടെ വിഴിഞ്ഞം പ്രദേശവാസികളടക്കമുള്ളവർക്ക് തൊഴിൽ ലഭിക്കുമോയെന്ന് വിശദമാക്കാമോ;
( ഡി )
ലോജിസ്‌റ്റിക്‌സ്‌ ടൗൺഷിപ്പ് സ്ഥാപിക്കുന്നതിനായി ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി ഭൂമി വിജ്ഞാപനം ചെയ്യുന്ന ലാൻഡ് പൂളിങ് രീതി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ അവലംബിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2626.
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹുരാഷ്ട്ര കമ്പനികളെ സംസ്ഥാനത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വളര്‍ച്ചാ നിരക്ക് കൂടുതലുള്ള വ്യവസായ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ വ്യാവസായിക നയത്തില്‍ വ്യവസായ സംരംഭങ്ങള്‍ പുതുതായി ആരംഭിക്കുന്നതില്‍ പ്രധാനമായും എന്തെല്ലാം മാറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ സമര്‍പ്പിക്കപ്പെട്ട നിക്ഷേപ ഓഫറുകളെ പ്രാവര്‍ത്തികമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
2627.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭക സഹായ പദ്ധതി എപ്രകാരം ഉപകാരപ്രദമായെന്ന് വിശദമാക്കാമോ;
( ബി )
സാധാരണ ജനങ്ങള്‍ക്ക് വളരെ അവസരങ്ങള്‍ ലഭിക്കുന്ന സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കിയ പ്രത്യേക പദ്ധതികള്‍ വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2628.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ കാസർഗോഡ് ജില്ലയിൽ ആരംഭിച്ച വ്യവസായ സ്ഥാപനങ്ങൾ / വ്യവസായ സംരംഭങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുണ്ടായിരുന്ന വ്യവസായ സ്ഥാപനങ്ങൾ / വ്യവസായ സംരംഭങ്ങൾ പ്രസ്തുത കാലയളവിൽ പൂട്ടേണ്ടി വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പുതുതായി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾ / സംരംഭങ്ങൾ പ്രസ്തുത കാലയളവിൽ പൂട്ടേണ്ടി വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
പ്രസ്തുത കാലയളവിൽ പുതുതായി വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ കാസർഗോഡ് ജില്ലയിൽ എത്രപേർ മുന്നോട്ടുവന്നുവെന്നും അവർ മുടക്കിയ നിക്ഷേപ തുക എത്രയാണെന്നും സർക്കാർ നൽകിയ സഹായം എന്തൊക്കെയാണെന്നും സംരംഭം തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
പുതുതായി സംരംഭങ്ങൾ തുടങ്ങി ഇടക്കാലത്ത് പൂട്ടേണ്ടി വന്നവർ ജില്ലയിൽ എത്രയുണ്ടെന്നും ഇത് മൂലം വ്യക്തികൾക്കും സർക്കാരിനും ഉണ്ടായ നഷ്ടം എത്രയാണെന്നും സംരംഭം തിരിച്ചു വ്യക്തമാക്കാമോ;
( എഫ് )
പുതുതായി വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ സഹായത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന എത്രപേർ ജില്ലയിലുണ്ടെന്നും അവർ എത്രകാലമായി അപേക്ഷ സമർപ്പിച്ചിട്ടെന്നും അതിന്മേൽ ഇതുവരെ തീരുമാനമാകാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ?
2629.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തർദേശീയ ഡ്രൈവിംഗ് പരിശീലനം സാധ്യമാക്കുന്നതിന് വേണ്ടി ഗതാഗത വകുപ്പ് മലപ്പുറത്ത് അനുവദിച്ചതും 20.01.2020-ാം തീയതിയിലെ ജി.ഒ.(സാധാ) നം.24/2020/ട്രാന്‍സ്. നമ്പർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ചതുമായ ഷാർജ മോഡൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ആന്റ് കോച്ചിംഗ് സെന്റർ ആരംഭിക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ 30 ഏക്കർ സ്ഥലം ഏറ്റെടുക്കുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
നോർക്ക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ 24/01/2022 ൽ ചേർന്ന യോഗത്തിലെ തീരുമാനമനുസരിച്ച് മലപ്പുറത്ത് ഇൻകെൽ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള 30 ഏക്കർ സ്ഥലം പദ്ധതിയ്ക്ക് അനുവദിയ്ക്കുന്നതിനുള്ള പ്രൊപ്പോസലിൽ നാളിതുവരെ വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കാമോ;
( സി )
അന്തർദേശീയ ഡ്രൈവിംഗ് പരിശീലനം സാധ്യമാക്കുന്നതിന് വേണ്ടി ഷാർജ മോഡൽ ഇന്റർ നാഷണൽ ഡ്രൈവിംഗ് ആന്റ് കോച്ചിംഗ് സെന്റർ ആരംഭിക്കുന്നതിനുള്ള സ്ഥലം പദ്ധതിയ്ക്ക് അനുവദിക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുമോ?
2630.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ അനുവദിക്കപ്പട്ട പ്രൈവറ്റ് ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
എപ്പോള്‍ പൂർണതോതില്‍ പ്രവർത്തിക്കുമെന്ന് വിശദമാക്കുമോ?
2631.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ മൂടാടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന, വ്യവസായ വകുപ്പിന് കീഴിലുള്ള സിഡ്കോ നിയന്ത്രണത്തിലുള്ള വ്യവസായ എസ്റ്റേറ്റില്‍, വിവിധ സ്ഥാപനങ്ങള്‍ക്കായി നല്‍കിയ സ്ഥലത്ത് ഇതുവരെ യാതൊരു വ്യവസായവും ആരംഭിച്ചിട്ടില്ലാത്തവരില്‍ നിന്നും പ്രസ്തുത സ്ഥലം തിരിച്ചെടുത്ത് മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2632.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിനി ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റുകള്‍ കാര്യക്ഷമമാക്കാനും ഇതിനായി അനുവദിച്ച ഭൂമി അന്യാധീനപ്പെടാതെ സംരക്ഷിക്കാനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2633.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി എല്‍. എ. ആർ. ആർ. (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) ആക്റ്റ് 2013 പ്രകാരമുള്ള നഷ്ടപരിഹാര തുക അടയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2634.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ ആകെ എത്ര വ്യവസായ സംരംഭങ്ങള്‍ ഉണ്ട്; കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് പുതിയതായി ആരംഭിച്ച സംരംഭങ്ങള്‍ എത്ര; കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് മങ്കട മണ്ഡലത്തില്‍ പൂട്ടിപ്പോയ വ്യവസായ സംരംഭങ്ങള്‍ എത്ര; കണക്ക് ലഭ്യമാക്കാമോ;
( സി )
മങ്കട മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് പുതിയതായി ആരംഭിച്ച സംരംഭങ്ങളിലൂടെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്; ഈ കാലയളവില്‍ പൂട്ടിപ്പോയ വ്യവസായ സംരംഭങ്ങള്‍ വഴി എത്ര പേര്‍ക്ക് ഇവിടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയായിട്ടുണ്ട്; കണക്കുകള്‍ ലഭ്യമാക്കാമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് പുതിയതായി ആരംഭിച്ച സംരംഭങ്ങളിലൂടെ എത്ര കോടിയുടെ നിക്ഷേപം ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2635.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവ സംരംഭകരെ സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2636.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീമതി യു പ്രതിഭ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ട്രാൻസ്ഷിപ്പ്മെന്റ് പോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്കുണ്ടായ ഉണര്‍വ് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
വ്യവസായ മേഖലയ്ക്കുണ്ടായ ഉണര്‍വിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്ത് കൂടുതല്‍ ഗുണകരമാകുന്ന പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് ലോജിസ്റ്റിക് മേഖലയിലെ സാധ്യത പരിഗണിച്ച് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാൻ സ്വീകരിച്ച നടപടികളും പുരോഗതിയും വിശദമാക്കാമോ?
2637.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യവസായ വകുപ്പ് മുഖേന ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ?
2638.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക അഭിവൃദ്ധിക്കും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളിൽ ഐ. ടി. മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുമോ; വിശദാംശം ലഭ്യമാക്കുമോ?
2639.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്കീമിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ ഇനത്തില്‍ എത്ര ശതമാനമാണ് സബ്സിഡിയായി നല്‍കുന്നത്; വ്യക്തമാക്കാമോ;
( സി )
നിലവില്‍ സബ്സിഡിയായി ഏത് തീയതി വരെയുള്ള അപേക്ഷകര്‍ക്കാണ് തുക നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2640.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
ഏതൊക്കെ തരം വ്യവസായങ്ങളാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
പരമ്പരാഗത മേഖലയിലെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന യൂണിറ്റി മാളിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
2641.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട കെ.ഇ.എല്‍. യൂണിറ്റ്, എടരിക്കോട് ടെക്സ്റ്റൈൽസ് എന്നിവയുടെ ഭൂമിയിൽ ഒഴിവുള്ള സ്ഥലത്ത് പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഇതിന് ആവശ്യമായ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2642.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാഫീൻ പ്ലാന്റ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിൽ എന്തെല്ലാം പ്രതിബന്ധങ്ങളാണ് നേരിടുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്ലാന്റ് നിർമ്മിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; പദ്ധതിക്ക് ആവശ്യമായ ഫണ്ട് എപ്രകാരം കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഡിഫൻസ് പാർക്കിലെ കോമൺ ഫെസിലിറ്റി സെന്ററില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രം തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഗ്രാഫീൻ പ്ലാന്റ് നിർമ്മാണത്തിനായി സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുകയും ചെലവാക്കിയ തുകയും സംബന്ധിച്ച വിശദാംശം ഹെഡ് ഓഫ് അക്കൗണ്ട് ഉൾപ്പെടെ ലഭ്യമാക്കാമോ?
2643.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യവസായ വകുപ്പ് കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
2644.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ പുതുതായി ഏതെല്ലാം വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചുവെന്നും സര്‍ക്കാരിന്റെ ഏതെല്ലാം പദ്ധതികള്‍ പ്രകാരമാണ് ഈ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ വ്യവസായ വകുപ്പ് വിവിധ പദ്ധതികള്‍ക്കായി എത്ര തുക ചെലവഴിച്ചു എന്ന് പദ്ധതികള്‍ തരംതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
കുന്നത്തുനാട് മണ്ഡലത്തില്‍ വ്യവസായ വകുപ്പ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2645.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എം. എസ്. എം. ഇ. പെര്‍ഫോമന്‍സ് (റാമ്പ്) പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എപ്രകാരമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി ബിസിനസ് ഡെവലപ്പ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
അവരുടെ സേവനം ഏതു രീതിയിലായിരിക്കുമെന്നത് വിശദമാക്കാമോ?
2646.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനോട് അനുബന്ധിച്ച് കൂടാളി, പട്ടാനൂര്‍, കീഴല്ലൂര്‍, കോളാരി വില്ലേജുകളിലെ സ്ഥലം ഏറ്റെടുക്കല്‍ നടപടിയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2647.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നഗരസഭ ഡിവിഷൻ 9 (ഇടച്ചിറ) ഡിവിഷൻ 11 (നിലം പതിഞ്ഞിമുകൾ) എന്നീ വാർഡുകളിലൂടെയുള്ള പാറക്കമുകൾ - ബ്രഹ്മപുരം കടത്തു റോഡിന്റെ, കണയന്നൂർ താലൂക്കിൽ കാക്കനാട് വില്ലേജിൽ ബ്ലോക്ക് 9-ൽ സർവ്വേ നമ്പർ 3-ൽ പെട്ട ഭാഗത്ത് ഗതാഗത സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് അധികൃതർ അടച്ചു കെട്ടിയിരിക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? എങ്കില്‍ ഈ നടപടി എന്തടിസ്ഥാനത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കിൻഫ്രയുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ സർവേ നടത്തി പ്രസ്തുത റോഡ് പോകുന്ന പ്രദേശം സർക്കാർ പുറമ്പോക്ക് ആണെന്ന് കണയന്നൂർ താലൂക്ക് സർവേയര്‍ റിപ്പോർട്ട് നൽകിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
കടത്തു വഞ്ചി ഉള്ള കാലം മുതൽ പാറക്കാമുകൾ, നിലം പതിഞ്ഞിമുകൾ, രാജഗിരി, മാപ്രാണം തുടങ്ങിയ പ്രദേശത്തെ രണ്ടായിരത്തിൽപരം കുടുംബങ്ങൾ ബ്രഹ്മപുരം, കരിമുകൾ, പുത്തൻകുരിശ് ഭാഗത്തേക്കും തിരിച്ച് ബ്രഹ്മപുരം പ്രദേശത്തുകാർ കാക്കനാട് കളക്ടറേറ്റ് ഭാഗത്തേക്കുമുള്ള യാത്രകള്‍ക്കായി ഉപയോഗിച്ചു വന്നിരുന്ന പ്രസ്തുത റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ഈ പ്രദേശത്തെ ആൾക്കാരുടെ വളരെക്കാലമായുള്ള ആവശ്യം പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2648.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി ദെലീമ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഐ. പി. ആര്‍. (ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിംഗ് സിസ്റ്റം) സംവിധാനം അനുസരിച്ച് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കിന്‍ഫ്രയ്ക്ക് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ ഭൂമി അലോട്ട്മെന്റില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2649.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊർണ്ണൂർ മണ്ഡലത്തിലെ മെറ്റൽ ഇൻഡസ്ട്രീസിൽ നിലവിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഭാവിയിൽ പുതിയ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാൻ എന്തെല്ലാം പദ്ധതികൾ ആവിഷ്കരിച്ച് വരുന്നുണ്ടെന്ന് വിശദമാക്കാമോ?
2650.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാർക്ക് ഒറ്റയ്ക്കോ അല്ലെങ്കിൽ ഗ്രൂപ്പ് തലത്തിലോ തുടങ്ങുന്നതിന് അനുയോജ്യമായ സംരംഭങ്ങൾ എന്തൊക്കെയാണെന്നും ഇതിനായി വ്യവസായ വകുപ്പിന്റെ എന്തൊക്കെ സഹായങ്ങൾ ലഭ്യമാകുന്നുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഏതൊക്കെ മേഖലയിലാണ് ഇത്തരത്തിൽ സംരംഭം തുടങ്ങാൻ സാധിക്കുന്നതെന്നും വിശദമാക്കാമോ?
2651.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളിലായി പാലക്കാട് ജില്ലയിൽ എത്ര പുതിയ സംരംഭങ്ങൾ വന്നിട്ടുണ്ടെന്നും ഇതുവഴി എത്രപേർക്ക് ജോലി ലഭ്യമായിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2652.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
2653.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി - ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ പ്രവര്‍ത്തനം സംബന്ധിച്ച നടപടികളിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി എപ്പോള്‍ ആരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ;
( ബി )
പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ വികസനത്തിനുള്ള എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള ഗിഫ്റ്റ് സിറ്റിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2654.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മണിമല നാളികേര പാർക്കിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ; നിലവില്‍ നടന്നുവരുന്ന ചുറ്റുമതില്‍, ഇന്റേണല്‍ റോഡ‍്, മരം മുറിക്കല്‍ എന്നീ പ്രവൃത്തികള്‍ക്ക് ശേഷം രണ്ടാംഘട്ട പ്രവൃത്തി എന്ന് ആരംഭിക്കാൻ സാധിക്കുമെന്ന് വിശദമാക്കാമോ;
( ബി )
രണ്ടാംഘട്ട പ്രവൃത്തിയില്‍ എന്തൊക്കെ ഘടകങ്ങളാണ് ഉള്‍പ്പെടുത്തുന്നതെന്ന് വിശദമാക്കാമോ?
2655.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മുട്ടം തുടങ്ങനാട് സ്പൈസസ് പാര്‍ക്കില്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഏതൊക്കെ കമ്പനികളാണ് താല്പര്യം അറിയിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്പൈസസ് പാര്‍ക്കില്‍ സ്ഥലം അനുവദിച്ച വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2656.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഐ. എച്ച്. ആര്‍. ഡി. എഞ്ചിനീയറിങ് കോളേജിനെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാർക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടിയുടെ വിശദാംശം വ്യക്തമാക്കുമോ?
2657.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പള്ളിപ്പുറം മെഗാ ഫുഡ് പാര്‍ക്കില്‍ എത്ര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ ഏത് തരത്തിലുള്ള വ്യവസായമാണ് നടത്തുന്നതെന്ന് വിശദമാക്കാമോ;
( സി )
പള്ളിപ്പുറം ഫുഡ് പാര്‍ക്കില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
ട്രീറ്റ്മെന്റ് പ്ലാന്റില്‍ ഒരുദിവസം എത്ര ലിറ്റര്‍ വെള്ളം ട്രീറ്റ് ചെയ്യുന്നുണ്ടെന്ന് വിശദമാക്കാമോ?
2658.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോ‍ഡ് ജില്ലയിലെ ചീമേനി വ്യവസായ പാർക്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഈ സാമ്പത്തിക വർഷം തന്നെ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
രണ്ട് ബജറ്റുകളിലായി 30 കോടി രൂപ വകയിരുത്തിയ ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ സമയബന്ധിത ഇടപെടല്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?
2659.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ സ്ഥാപിക്കപ്പെട്ട സ്വകാര്യ വ്യവസായ പാര്‍ക്കുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വിവിധ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വഴി എത്ര പേർക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്; ഓരോ പാര്‍ക്ക് വഴിയും എത്ര രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്; കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാറിന്റെയും ഈ സര്‍ക്കാറിന്റെയും കാലത്ത് എത്ര ഏക്കര്‍ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റിയിട്ടുണ്ട്; എത്ര ഏക്കര്‍ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2660.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ എരുമപ്പെട്ടി പഞ്ചായത്തില്‍ വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് നിവേദനം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പഞ്ചായത്ത് ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( സി )
ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് എന്നത്തേക്ക് ആരംഭിക്കുവാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ഡി )
വ്യവസായ പാർക്ക് ആരംഭിക്കുന്നതിനായി സ്വീകരിച്ച നടപടിയും ഇപ്പോഴത്തെ പുരോഗതിയും വിശദമാക്കാമോ?
2661.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയിൽ നടന്ന ആഗോള വ്യവസായ നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിൽ നാഴികക്കല്ലായി മാറിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇൻവെസ്റ്റ് കേരള ആഗോളനിക്ഷേപക സംഗമത്തിലെ തീരുമാനങ്ങളും ധാരണകളും സമയബന്ധിതമായി നടപ്പിലാക്കുവാൻ വ്യക്തമായ ഘടനയുള്ള സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2662.
ഡോ. കെ. ടി. ജലീൽ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ. ആൻസലൻ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റിവേഴ്സ് മെെഗ്രേഷന്‍ നടന്നുകൊണ്ടിരിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്രാ പ്രൊഫഷണല്‍ സ്ഥാപനങ്ങൾ പുറത്തുവിട്ട റിപ്പോര്‍ട്ട് വകുപ്പിന്റെ ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ടാലന്റ് പൂളിലുണ്ടായ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കാധാരമായി വ്യാവസായികരംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്തേക്ക് തിരികെയെത്തുന്ന പ്രൊഫഷണലുകള്‍ക്ക് അനുകൂലമായ ഒരു വ്യവസായ സൗഹൃദാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാമോ?
സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ
2663.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 വര്‍ഷം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ എത്രയാണെന്നും ഇതുവഴി എത്ര തൊഴിലവസരങ്ങള്‍ പുതുതായി ലഭ്യമാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2664.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി ഉള്ളടക്കം നിർമ്മിക്കുന്ന ജനറേറ്റീവ് എ. ഐ. സാങ്കേതികവിദ്യ പുതിയകാലത്ത് സമസ്തമേഖലകളിലും സ്വാധീനം ചെലുത്തുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജനറേറ്റീവ് എ. ഐ. മേഖലയിലുണ്ടാകുന്ന കുതിച്ചുചാട്ടത്തിൽ കേരളം സ്വന്തം ഇടമുറപ്പിക്കണമെന്നുള്ള ദീർഘവീക്ഷണത്തോടുകൂടിയ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2665.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ വെെപ്പിന്‍ മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികള്‍ പ്രകാരം നടപ്പാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2666.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2667.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ ആസ്തി വികസന ഫണ്ടിലോ പ്രാദേശിക ഫണ്ടിലോ ഉള്‍പ്പെടാത്ത ഏതെല്ലാം പദ്ധതികളാണ് വ്യവസായ വകുപ്പിന് കീഴിൽ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദവിവരങ്ങള്‍, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിര്‍വ്വഹണ ചുമതല നല്‍കിയിട്ടുള്ള വകുപ്പ്, ഏജന്‍സി, പദ്ധതിയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തിലെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍
2668.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷൻ വഴി കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര സ്റ്റാര്‍ട്ടപ്പുകള്‍ പുതിയതായി തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങൾ മുഖേന കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2669.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ ആഗോള നിക്ഷേപക സംഗമത്തിലും എത്ര കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്; യഥാര്‍ത്ഥത്തില്‍ എത്ര കോടി രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ആഗോള നിക്ഷേപക സംഗമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച വന്‍കിട വ്യവസായ സംരംഭങ്ങൾ ഏതെല്ലാം; പട്ടിക ലഭ്യമാക്കുമോ?
2670.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലഘട്ടം മുതൽ നാളിതുവരെ എത്ര നിക്ഷേപക സംഗമങ്ങൾ നടത്തിയിട്ടുണ്ട്; ഓരോ സംഗമത്തിനും സ്പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ച തുകയും സർക്കാർ ചെലവഴിച്ച തുകയുടെയും വിശദാംശം ഇനം തിരിച്ചു ലഭ്യമാക്കാമോ; പ്രസ്തുത നിക്ഷേപക സംഗമങ്ങൾക്കായി പരസ്യ ഇനത്തിൽ ചെലവഴിച്ച തുകയുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
ഓരോ നിക്ഷേപക സംഗമത്തിന്റെയും ഭാഗമായി എത്ര രൂപയുടെ വീതം നിക്ഷേപം ഏതൊക്കെ പദ്ധതികളുടെ ഭാഗമായി വാഗ്ദാനം ലഭിച്ചു; ഇതിൽ ഏതൊക്കെ പദ്ധതികൾ നാളിതുവരെ യാഥാർത്ഥ്യമാക്കുവാൻ സാധിച്ചിട്ടുണ്ട്; ഇതിലൂടെ എത്ര രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുവാൻ സാധിച്ചു; വിശദാംശം ഇനം തിരിച്ച് ഓരോ നിക്ഷേപക സംഗമത്തിന്റെയും അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
2671.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവിൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശങ്ങൾ, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തെരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത് എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?
2672.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തിയിട്ടുണ്ടോ; എങ്കിൽ ഇതിനായി ഏതെല്ലാം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്; ഇതിന്റെ വിശദാംശം നൽകാമോ;
( ബി )
ഇതുവഴി സംസ്ഥാനത്ത് എത്ര കോടി രൂപയുടെ നിക്ഷേപം വന്നിട്ടുണ്ട്; ആരംഭിച്ച പദ്ധതികൾ ഏതെല്ലാമാണ്; വിശദവിവരം ലഭ്യമാക്കുമോ?
2673.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം പദ്ധതി പ്രകാരം കയ്പമംഗലം മണ്ഡലത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങളും അതിനായി ചെലവാക്കിയ തുകയും തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സ്വയം സംരംഭങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കാമോ; പ്രസ്തുത സംരംഭങ്ങള്‍ക്കായി എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ മുനക്കല്‍ ബീച്ചിലെ ടൂറിസം സാധ്യതകള്‍ പരിഗണിച്ച് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള എന്തല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2674.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ടെക്‌സ്റ്റൈൽസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നം.707 (വേദഗിരി) ഉടൻ പ്രവർത്തനം ആരംഭിക്കുന്നതിന് സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഏകദേശം ഒന്നര കോടി രൂപ കുടിശികയായ നിക്ഷേപം ഉടൻ തിരിച്ച് നൽകാൻ നിയമപരമായി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
അഭ്യൂഹമോ സാമ്പത്തിക ബാധ്യതയോ കൊണ്ട് ഉണ്ടാകുന്ന നിക്ഷേപകരുടെ ആത്മഹത്യ അടക്കമുള്ള ഗുരുതര സാഹചര്യങ്ങൾ തടയുന്നതിനായി സർക്കാർ എടുക്കുന്ന മുൻകരുതൽ എന്തെല്ലാമാണ്;
( ഡി )
ഇതു സംബന്ധിച്ച് ബഹു. വ്യവസായ വകുപ്പുമന്ത്രിക്ക് 08.08.2025 - ല്‍ നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ?
2675.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍, കശുവണ്ടി, കൈത്തറി, ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിക്കുന്നതിനും വൈവിധ്യവല്‍ക്കരണത്തിനും 2016-17 മുതല്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ വിശദമാക്കാമോ?
2676.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരത്തെ ആഴക്കടലിലും തീരക്കടലിലും മണല്‍ ഖനനം നടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ വരെയുള്ള തീരക്കടല്‍ പരിപാലനാവകാശം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ ഖനന നീക്കത്തെ പ്രതിരോധിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഓഫ്ഷോര്‍ മേഖലയിലെ ധാതുഖനനം ഏതൊക്കെ രീതിയില്‍ സംസ്ഥാനത്തെ തീരദേശത്തെ ബാധിക്കുമെന്നതിനെക്കുറിച്ച് വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
പ്രാദേശിക ജലാശയങ്ങളില്‍ ഖനനം അനുവദിക്കാന്‍ കേന്ദ്ര ഖനി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രതിരോധിക്കുന്നതിന് വകുപ്പ് എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2677.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ചട്ടങ്ങളിൽ വ്യക്തത വരുത്താത്തതിനാൽ കോഴിക്കോട് ജില്ലയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്ക്കൂൾ നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് ലഭിക്കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് ജിയോളജി വകുപ്പിൽ നിന്നും വിശദീകരണം ലഭിക്കാത്തതിനാൽ എ3/220/2022/വ്യവസായം നമ്പർ ഫയലിൽ തീരുമാനം അനിശ്ചിതമായി നീളുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ബഡ്സ് സ്ക്കൂൾ നിർമ്മാണത്തിനുള്ള ഫണ്ട് ലഭിക്കുന്നതിന് പ്രസ്തുത ഫയലിൽ അടിയന്തര തീരുമാനമെടുക്കാൻ നടപടി സ്വീകരിക്കുമോ?
2678.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാതയ്ക്ക് ആഴം കൂട്ടുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചവറ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന് ഖനനം നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; എങ്കിൽ ചവറയിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് ഖനനം നടത്തുന്നതിന് അനുമതി നല്‍കിയിരുന്നതെന്നും ഖനനം നടത്തുന്നതിന് സമയക്രമമുണ്ടോയെന്നും വിശദമാക്കാമോ?
2679.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ളതും കാലങ്ങളായി പ്രവർത്തനരഹിതവുമായ പെരുങ്കടവിള ഓയില്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ലിക്വിഡേഷൻ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട ഫയൽ നമ്പറുകൾ ഉൾപ്പടെ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംഘത്തിന്റെ അധീനതയിൽ നിലവിൽ ആകെ എത്ര സെന്റ് ഭൂമിയാണ് ഉള്ളതെന്നും നിലവില്‍ അതിന്റെ ഉടമസ്ഥത ആർക്കാണെന്നും വ്യക്തമാക്കാമോ; ഖാദി ബോർഡിന് പ്രസ്തുത സ്ഥലത്തിന്റെ പേരില്‍ ബാധ്യതകളുണ്ടോ; എങ്കില്‍ എത്ര തുകയാണ് ബാധ്യതയെന്നത് വ്യക്തമാക്കാമോ;
( സി )
മാരായമുട്ടം പോലീസ് സ്റ്റേഷന് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ഈ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറി നല്‍കുന്നതിന് സമർപ്പിച്ചിരുന്ന പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ആയതിന് നിയമതടസ്സമുണ്ടോ;
( ഡി )
എങ്കിൽ ആയതൊഴിവാക്കി നിലവിൽ ബാധ്യതയുള്ളതും അവകാശികളില്ലാത്തതും പ്രവർത്തനരഹിതവുമായ സംഘത്തിന്റെ ഭൂമി മാരായമുട്ടം പോലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി കൈമാറുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്താണെന്നും വിശദമാക്കാമോ?
2680.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനിൽ (ഹാന്‍വീവ്) നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ എന്നീ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
വിരമിച്ച എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇവര്‍ക്ക് അടിയന്തരമായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2681.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി മേഖലയിലെ ഉല്പാദന വിതരണരീതികള്‍ നവീകരിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കൈത്തറി ഉല്പന്നങ്ങൾ സംസ്ഥാനത്തിന്റെ സകല മേഖലകളിലെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് വിശദമാക്കാമോ?
2682.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില്ലറ വില്പനയിൽ ഉപഭോക്താക്കൾക്ക് നൽകിയ റിബേറ്റ് ഇനത്തിൽ കേരളത്തിലെ ഖാദി സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ എത്ര രൂപ കുടിശ്ശിക വിതരണം ചെയ്യാൻ ഉണ്ടെന്നും പ്രസ്തുത കുടിശ്ശിക വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്നും വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഖാദി മേഖലയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികൾക്കും തൊഴിലാളികൾക്കും ഇതര സ്ഥാപനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എത്ര രൂപ കുടിശ്ശിക ഇനത്തിൽ വിതരണം ചെയ്യാനുണ്ട്; ഏതൊക്കെ ഇനത്തിലുള്ള കുടിശ്ശികയാണ് നല്കാനുള്ളത്‌; പ്രസ്തുത കുടിശ്ശിക തുക അടിയന്തരമായി വിതരണം ചെയ്ത് ഖാദി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2683.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ദെലീമ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായമായ ഖാദി വ്യവസായത്തെ നവീകരിക്കുന്നതിന് സ്വീകരിച്ച നടപടി ലക്ഷ്യത്തിലേക്കെത്തുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഖാദിയുടെ ആഭ്യന്തര വിപണി മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പുതിയ ഡിസൈനുകളില്‍ ട്രെയിനിംഗ് ലഭിച്ചിട്ടുള്ള തൊഴിലാളികള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2684.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കിൽ കേരള ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നുണ്ടെന്നും ആസ്തിയുടെ പേരും തരവും വിശദവിവരങ്ങളും അറിയിക്കാമോ;
( ബി )
ഇതിൽ ഉപയോഗിക്കാതെ കിടക്കുന്ന ആസ്തികൾ ഉണ്ടോ; ഉണ്ടെങ്കിൽ അവ പുനരുദ്ധരിച്ച് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2685.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഖാദി കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ ഖാദിയുടെ ഉടമസ്ഥതയില്‍ എത്ര കെട്ടിടങ്ങളാണ് നിലവിലുള്ളത്; ഇവയില്‍ ഏതൊക്കെ കെട്ടിടങ്ങളാണ് നവീകരിച്ചിട്ടുള്ളതെന്നും ഏതൊക്കെയാണ് നവീകരിക്കാനുള്ളതെന്നും വിശദമാക്കാമോ?
2686.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയുടെ നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചുവോ; എങ്കിൽ പ്രസ്തുത ആവശ്യം അംഗീകരിക്കപ്പെട്ടതിനാൽ സംസ്ഥാനത്തെ കയർ വ്യവസായത്തിനുണ്ടാകുന്ന നേട്ടങ്ങൾ വിശദമാക്കാമോ?
2687.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാത നിര്‍മ്മാണത്തിന് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും സാധ്യതയും ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ അനുഭാവപൂര്‍വ്വമായ നടപടികള്‍ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ?
2688.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍, പുതിയ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കാനായി സംഘങ്ങള്‍ക്ക് യന്ത്രവല്‍ക്കൃത കയര്‍പിരി മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
കയര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ചകിരി വേര്‍തിരിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കയര്‍സംഘങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പഴയ യന്ത്രങ്ങള്‍ക്ക് പകരം ഗുണമേന്മയുള്ള ഓട്ടോ ഫീഡര്‍ മെഷീനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ?
2689.
ശ്രീ. എച്ച്. സലാം
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ മേഖലയുടെ ഉന്നമനത്തിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2690.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( ബി )
കയര്‍ ഉല്പാദിപ്പിക്കുന്നതിന് ആവശ്യമായ ചകിരി ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് വിശദമാക്കാമോ?
2691.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയർ മേഖലയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികൾക്കും തൊഴിലാളികൾക്കും ഇതര സ്ഥാപനങ്ങൾക്കുമായി എത്ര രൂപ കുടിശിക ഇനത്തിൽ വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ ഇനത്തിലുള്ള കുടിശികയാണ് നൽകാൻ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കുടിശിക തുക അടിയന്തരമായി വിതരണം ചെയ്ത് കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2692.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി എത്ര കശുവണ്ടി ഫാക്ടറികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവ ഏതൊക്കെയാണെന്നും ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ എത്ര തൊഴില്‍ ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ കുണ്ടറ മണ്ഡലത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി എത്ര കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ആ കാലയളവില്‍ തൊഴിലാളികള്‍ക്ക് എത്ര തൊഴില്‍ ദിനങ്ങളാണ് ലഭിച്ചിരുന്നതെന്നും വിശദമാക്കാമോ?
2693.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമായി സംസ്ഥാന സർക്കാർ എത്ര രൂപ കുടിശിക ഇനത്തിൽ വിതരണം ചെയ്യാനുണ്ട്; ഏതൊക്കെ ഇനത്തിലുള്ള കുടിശികയാണ് നൽകാനുള്ളത്; വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത കുടിശിക തുക അടിയന്തരമായി വിതരണം ചെയ്ത് കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.