UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
09.10.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3894.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ വട്ടിപ്പലിശക്കാരിൽ നിന്നും പണം കടമെടുക്കുന്നതുമൂലം കഷ്ടത അനുഭവിക്കുന്നത് തടയാൻ മത്സ്യസംഘങ്ങൾക്ക് കൂടുതൽ ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മത്സ്യസംഘങ്ങൾ വഴി പലിശരഹിത ഹൃസ്വകാല വായ്പ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
മത്സ്യ സംഘങ്ങളെ ശക്തിപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ പദ്ധതികൾ ഈ സംഘങ്ങൾ മുഖേന നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ ?
3895.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ പഠന പുരോഗതിക്കും ഉന്നമനത്തിനുമായി പദ്ധതികളുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
എങ്കിൽ കോഴിക്കോട് ജില്ലയിൽ പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദമാക്കാമോ?
3896.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പാലക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പാലക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കുന്ന പദ്ധതിക്ക് ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ?
3897.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു/സ്വകാര്യ കുളങ്ങളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക വഴി കുളങ്ങള്‍ നികത്തപ്പെടുന്നതും മലിനീകരിക്കപ്പെടുന്നതും ഒഴിവാകുന്നതിനോടൊപ്പം വരുമാനദായകവുമാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ പൊതു കുളങ്ങളിലും സ്വകാര്യ കുളങ്ങളിലും സൗജന്യമായി വളർത്തു മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് വേണ്ടി എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
3898.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിയോജകമണ്ഡലത്തിൽ എത്ര മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവരിൽ സ്ഥിരമായി വീടില്ലാത്തതും റേഷൻ കാർഡ് ഇല്ലാത്തതും വൈദ്യുതി, ശൗചാലയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമായ എത്ര കുടുംബങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
റേഷൻ കാർഡ് ഉളള പ്രസ്തുത തൊഴിലാളികളിൽ ബി. പി. എൽ. റേഷൻ കാർഡിന് അർഹത ഉണ്ടായിട്ടും എ. പി. എൽ. വിഭാഗത്തിൽ ഉൾപ്പെട്ടവർ എത്രയുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രതികൂല സാഹചര്യങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിനങ്ങളിൽ ജീവിക്കാനുളള വരുമാനമില്ലാതെ പ്രയാസപ്പെടുമ്പോൾ എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത തൊഴിലാളികൾക്കായി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ?
3899.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ മത്സ്യബന്ധന വകുപ്പ് എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പേരും അതിന് അനുവദിച്ച ഫണ്ടും സംബന്ധിച്ച വിവരം വിശദമാക്കാമോ;
( സി )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3900.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനുമായി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ എന്തെല്ലാമാണ്; വിശദീകരിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ്;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍‍ഡ് മുഖേന കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ്; എത്ര തുക ഏതെല്ലാം പദ്ധതികള്‍ക്ക് വിനിയോഗിച്ചു; വിശദമാക്കാമോ;
( ഡി )
ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്?
3901.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായിട്ടുള്ള കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ എണ്ണം മണ്ഡലം തിരിച്ച് അറിയിക്കാമോ;
( ബി )
മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയിലെ സംസ്ഥാന സർക്കാർ വിഹിതവും കേന്ദ്രസർക്കാർ വിഹിതവും എത്രയാണെന്നതിന്റെ വിശദവിവരവും 2021 മുതൽ നാളിതുവരെ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ലഭ്യമാക്കിയിട്ടുള്ള വിഹിതം എത്രയാണെന്നും പ്രത്യേകം അറിയിക്കാമോ;
( ഡി )
മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്ക് തുക വകയിരുത്തുന്നത് എപ്രകാരമാണെന്ന് വിശദമാക്കാമോ;
( ഇ )
മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് ആനുകൂല്യം ലഭ്യമായിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണം മണ്ഡലം തിരിച്ച് അറിയിക്കാമോ;
( എഫ് )
മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ എണ്ണവും അവർക്ക് പ്രതിമാസം നൽകുന്ന തുകയും എത്രയാണെന്ന് മണ്ഡലം തിരിച്ചു ലഭ്യമാക്കാമോ;
( ജി )
മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നും മത്സ്യ ത്തൊഴിലാളി കടാശ്വാസ പദ്ധതിയിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യവും വിഹിതവും 2021 മുതൽ നാളിതുവരേക്കും ഏതെല്ലാം മാസങ്ങളിൽ മുടങ്ങിയിട്ടുണ്ടെന്നും അതിനുള്ള കാരണം എന്താണെന്നും പ്രത്യേകം അറിയിക്കാമോ?
3902.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മണ്ഡലമായ വൈപ്പിൻകരയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മാലിപ്പുറം, ഞാറയ്ക്കൽ ഫിഷ് ഫാമുകളുടെ പുനരുദ്ധാരണത്തിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫാമുകളിൽ നിന്നും ഫിഷറീസ് വകുപ്പിന് 2021 മുതൽ ലഭിച്ചിട്ടുള്ള വരുമാനവും, ചെലവും എത്രയെന്ന് വിശദമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ദ്വീപ് മണ്ഡലമായ വൈപ്പിൻ കരയിൽ പ്രവർത്തിക്കുന്ന പ്രസ്തുത ഫിഷ് ഫാമുകളുടെ സാധ്യതകൾ കണക്കിലെടുത്ത് അവയുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3903.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നല്ലോണം മീനോണം പദ്ധതിയുടെ ഭാഗമായി എത്ര കേന്ദ്രങ്ങളില്‍ മത്സ്യ വിളവെടുപ്പ് നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്; എത്രത്തോളം മത്സ്യം ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
മത്സ്യ കൃഷിയുടെ വ്യാപനത്തിനും ആയതിലെ അറിവ് വർദ്ധിപ്പിക്കുന്നതിനുമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളത്; വിശദാംശം നൽകാമോ;
( സി )
പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
3904.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂരിലെ ഫിഷറീസ് കോളജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയാണ്; ആയതിന്റെ തുടർനടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നും വിശദമാക്കാമോ;
( ബി )
പുതിയ കെട്ടിടത്തിന്റെ ‍ഡി. പി. ആർ. തയ്യാറാക്കുന്നതിന് ഏത് ഏജൻസിയെയാണ് ചുമതലപ്പെടുത്തിയത് എന്ന് അറിയിക്കാമോ;
( സി )
പുതിയ കെട്ടിട നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3905.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുവാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3906.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാവിഭാഗം മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപ്പിലാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ നാടൻ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൾപ്പെടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ പദ്ധതികൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
3907.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനർഗേഹം പദ്ധതിയുടെ വൈപ്പിൻ മണ്ഡലത്തിലെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര പേർ കടൽത്തീരത്ത് നിന്നും മാറി താമസിച്ചിട്ടുണ്ടെന്നും എത്ര പേർ മാറി താമസിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
കടൽത്തീരത്ത് നിന്നും അൻപത് മീറ്ററിനപ്പുറം താമസിക്കുന്നവരെ കൂടി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് വിശദമാക്കാമോ?
3908.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ മത്സ്യബന്ധന, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുകൾ മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തിലെ മാട്ടൂൽ മാതൃകാ മത്സ്യഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
3909.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ ആലപ്പുഴ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന അനുവദിച്ച പ്രവൃത്തികള്‍, അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവ വിശദമാക്കാമോ;
( ബി )
ആലപ്പുഴ മണ്ഡലത്തില്‍ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുള്ള റോഡുകള്‍ ഏതൊക്കെയെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതിയെന്താണെന്നുമുള്ള വിശദവിവരം നല്കാമോ;
( സി )
തീരദേശ വികസന കോര്‍പ്പറേഷന്റെ നിര്‍വഹണ ചുമതലയില്‍ ആലപ്പുഴ മണ്ഡലത്തില്‍ നടന്നുവരുന്ന മത്സ്യ മാര്‍ക്കറ്റുകള്‍, ഹാര്‍ബര്‍ നിര്‍മ്മാണം എന്നിവയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
3910.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ മാവേലിക്കര മണ്ഡലത്തില്‍ മത്സ്യബന്ധനവകുപ്പു മുഖാന്തിരം അനുവദിച്ചതും നടപ്പിലാക്കിയതുമായ വിവിധ പ്രവൃത്തികളുടെ വിശദാംശങ്ങളും അവയുടെ തല്‍സ്ഥിതി വിവരവും ലഭ്യമാക്കാമോ?
3911.
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മത്സ്യത്തിന്റെയും ഭക്ഷ്യയോഗ്യമായ മറ്റ് ജലജീവികളുടെയും കൃഷിയിലുണ്ടായിട്ടുള്ള പുരോഗതി എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രകൃതിക്ഷോഭം, രോഗബാധ എന്നിവ മൂലം മത്സ്യകർഷകര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിന് ലഭ്യമാക്കിയ സഹായങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( സി )
മത്സ്യം, ഭക്ഷ്യയോഗ്യമായ മറ്റ് ജലജീവികള്‍ എന്നിവയുടെ കൃഷിക്ക് അനുവദിച്ചിട്ടുള്ള സഹായങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കർഷകർക്ക് മത്സ്യവിത്തുകൾ ഉൾപ്പെടെയുള്ള ഉല്പാദന ഉപാധികൾ ലഭ്യമാക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3912.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ ഫിഷ്‍ഫാമിന്റെ മൊത്തം വിസ്തീര്‍ണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഞാറക്കല്‍ ഫിഷ്‍ഫാമില്‍ നിന്നും മത്സ്യഫെഡിന് പാട്ടത്തിന് നല്‍കിയ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എത്രയെന്നും എന്നാണ് പാട്ടത്തിന് നല്‍കിയതെന്നും എത്ര വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയതെന്നും പാട്ടക്കാലാവധി എന്നാണ് അവസാനിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
ഞാറക്കല്‍ ഫാമിലെ ഉപയോഗിക്കാത്ത 5.8 ഹെക്ടര്‍ സ്ഥലം 22.12.2020-ാം തീയതിയിലെ സ.ഉ.(സാധാ) നം.740/2020/മ.തു.വ പ്രകാരം 5 വര്‍ഷത്തേക്ക് അക്വാകള്‍ച്ചര്‍ ഡെവലപ്‍മെന്റിനായി അഡാക്കിന് (ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള) പാട്ടത്തിനു നല്‍കുന്നതിന് ഉത്തരവായിട്ടും പ്രസ്തുത സ്ഥലം മത്സ്യഫെഡില്‍ നിന്നും അഡാക്കിന് കൈമാറാതിരുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
മേല്‍ നമ്പര്‍ ഉത്തരവ് പുതുക്കി ഞാറക്കല്‍ ഫാമിലെ ഉപയോഗിക്കാതെ കിടക്കുന്ന 5.8 ഹെക്ടര്‍ സ്ഥലം അക്വാകള്‍ച്ചര്‍ ഡെവലപ്‍മെന്റിനായി വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
3913.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ ?
3914.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം; പരസ്യം നൽകിയ സ്ഥാപനം; പരസ്യത്തിനായി ചെലവഴിച്ച തുക; ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്; പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം; ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്; ഈ കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക; എന്നിവ വ്യക്തമാക്കാമോ?
3915.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പാറശ്ശാല മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കയാണെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
കിഫ്ബിയുടെ ധനസഹായത്തോടെ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വഹണ ഏജന്‍സിയായുള്ള പനച്ചമൂട് മത്സ്യമാര്‍ക്കറ്റ് നവീകരണം എന്ന പ്രവൃത്തിയുടെ തല്‍സ്ഥിതി അറിയിക്കാമോ; പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള ഏതെല്ലാം പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത് എന്ന് ഇനം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമായപ്പോള്‍ ഉള്ള എസ്റ്റിമേറ്റില്‍ എന്തൊക്കെ പ്രവൃത്തികളാണ് നിര്‍വഹണത്തിന്റെ സമയത്ത് ഒഴിവാക്കിയത്; ആയതിന്റെ കാര്യകാരണങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ പ്ലാന്‍ അപ്പ്രൂവല്‍, ഫയര്‍ എന്‍. ഒ. സി. എന്നിവ ലഭ്യമായിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പദ്ധതിയുടെ ഭാഗമായുള്ള കോള്‍ഡ് സ്റ്റോറേജ്, എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; വിവരം അറിയിക്കാമോ?
3916.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ തീരദേശ വികസന കോർപ്പറേഷൻ മുഖാന്തിരം നിർമ്മിക്കുന്ന ആധുനിക ഫിഷ് മാർക്കറ്റിൽ എന്തെല്ലാം പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി എന്താണെന്നും പ്രവൃത്തി എന്ന് പൂർത്തിയാക്കാനാകുമെന്നും വിശദമാക്കാമോ?
3917.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 വര്‍ഷം മുതല്‍ ഇതുവരെയായി കുറ്റ്യാടി മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് പദ്ധതിയുടെ പേരും അടങ്കല്‍ തുകയും വിശദാംശവും സഹിതം പ്രദേശം തിരിച്ച് വിശദമാക്കാമോ;
( ബി )
2021 വര്‍ഷം മുതല്‍ ഇതുവരെയായി കുറ്റ്യാടി മണ്ഡലത്തില്‍ മത്സ്യ കൃഷിക്കായി ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയെന്ന് പദ്ധതിയുടെ പ്രത്യേകതകള്‍, നടപ്പിലാക്കിയ സ്ഥലം എന്നിവ സഹിതം വിശദമാക്കാമോ; ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കിയത് വഴി മത്സ്യ ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
3918.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 2021-22 മുതല്‍ 2025-26 വരെ തീരദേശ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍ പ്രകാരം അനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലെ പുരോഗതി എന്തെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3919.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാനുള്ള പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( സി )
പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
തീരദേശ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളിൽ എഗ്രിമെന്റ് വെച്ചതിനുശേഷം കരാറുകാരന്റെ അനാസ്ഥ കാരണം നടപ്പിലാകാത്ത പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3920.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശങ്ങൾ, പരസ്യം നൽകിയ സ്ഥാപനം പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തെരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, ഈ കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം വ്യക്തമാക്കുമോ?
3921.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എറണാകുളം മണ്ഡലത്തില്‍ സാംസ്കാരിക കാര്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ?
3922.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ ലൈംഗിക പീഡന പരാതികൾ പരിശോധിക്കാൻ സർക്കാർ പുതുതായി എന്തെല്ലാം നടപടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സിനിമാ മേഖലയിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തുന്ന സ്ത്രീകൾക്ക് അവഗണനയും അവസരനിഷേധവും നേരിടുന്നുവെന്നുള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ഇത്തരം പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
3923.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഫോക്ക് ലോര്‍ അക്കാഡമിക്ക് കീഴില്‍ കണ്ണപുരം കലാഗ്രാമം എന്ന സ്ഥാപനം സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് സാംസ്കാരിക കാര്യ വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3924.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ ഏറനാട്‌ താലൂക്കില്‍ നവോത്ഥാന നായകന്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ നാമധേയത്തില്‍ 39.67 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത് എവിടെയാണെന്നും പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ; വിശദമാക്കുമോ;
( ബി )
സാംസ്കാരിക കാര്യ വകുപ്പിന്‌ കൈമാറി നല്‍കിയ ഏറനാട്‌ താലൂക്ക്‌ മലപ്പുറം വില്ലേജിലെ ഭൂമിയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രസ്തുത ഭൂമിക്ക്‌ പകരമായി ഭൂമി കണ്ടെത്തുന്നതിന്‌ നല്‍കിയ നിർദേശപ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ ഭൂമി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസത്തിന് കാരണം എന്താണെന്ന് വിശദമാക്കുമോ?
3925.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‍മെന്റ് കോർപ്പറഷന്റെ പയ്യന്നൂര്‍ തിയേറ്റര്‍ കോംപ്ലക്സ് നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ പുരോഗതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
തിയേറ്റര്‍ കോംപ്ലക്സ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകാതിരിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; അറിയിക്കാമോ;
( സി )
നിലവിൽ തിയേറ്ററിന്റെ എത്ര ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഇനിയും പൂർത്തിയാകാത്ത പ്രവൃത്തികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; പണി നിർത്തി വയ്ക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുമോ ;
( ഡി )
പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് തിയേറ്റര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം എന്ന് നടത്താൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
3926.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജനങ്ങളുടെ ക്ഷേമത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്ന സർക്കാർ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗം, അക്രമവാസന എന്നിവ വര്‍ദ്ധിച്ചതിനുള്ള കാരണങ്ങൾ കണ്ടെത്താനായി സർക്കാർ പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ പഠനത്തിന്റെ നിഗമനങ്ങളും നിർദേശങ്ങളും എന്തെല്ലാമാണ്;
( സി )
യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗവും അക്രമവാസനയും നിയന്ത്രിക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
3927.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം യുവജനങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും ഓരോ പദ്ധതിക്കുമായി എത്ര തുക ചെലവഴിച്ചുവെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
യുവജനക്ഷേമ വകുപ്പ് ജില്ലകളില്‍ പ്രത്യേക സിറ്റിംഗുകള്‍ നടത്തിയിരുന്നോ; എങ്കില്‍ പ്രസ്തുത സിറ്റിങ്ങുകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ ;
( സി )
ഏറനാട് മണ്ഡലത്തില്‍ ഈ കാലയളവില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശം നൽകുമോ; പ്രസ്തുത മണ്ഡലത്തിൽ പുതിയ എന്തെല്ലാം പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദവിവരം നൽകാമോ?
3928.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍രഹിതരായ യുവജനങ്ങളെ സഹായിക്കുന്നതിനായി യുവജനകാര്യവകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
മത്സരപരീക്ഷകള്‍ നേരിടുന്നതിനുവേണ്ടി യുവജനങ്ങളെ പ്രാപ്തമാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.