UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
29.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1694.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തികവര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ മണ്ഡലത്തില്‍ കൃഷിവകുപ്പ് അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണ്; എതൊക്കെ പഞ്ചായത്തുകളില്‍ എത്ര തുകയാണ് അനുവദിച്ചിട്ടുളളത്; എത്ര കര്‍ഷകരാണ് ഗുണഭോക്താക്കളായിട്ടുളളത്; വിശദമാക്കാമോ;
( ബി )
നിര്‍മ്മാണത്തിലിരിക്കുന്ന നെടുമ്പന സ്മാര്‍ട്ട് കൃഷിഭവന്റെ നിലവിലെ പ്രവ‍ര്‍ത്തന പുരോഗതി വിശദമാക്കാമോ?
1695.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ കർഷകർക്കുള്ള ക്ഷേമപദ്ധതികളും സബ്‌സിഡികളും കാലോചിതമായി വർദ്ധിപ്പിക്കുന്നതിന് എന്തു പുതിയ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1696.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണത്തിന് പൊതുവിപണിയിലെ പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനായി സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1697.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം കൃഷിവ്യാപനത്തിന് സ്വീകരിച്ചിട്ടുള്ള നടപടി അറിയിക്കാമോ;
( ബി )
കർഷക ക്ഷേമനിധി ബോർഡില്‍ രജിസ്റ്റർ ചെയ്തവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
കർഷക തൊഴിലാളി ക്ഷേമനിധിക്കുള്ള അപേക്ഷകളില്‍ എന്നുവരെ ലഭിച്ച അപേക്ഷകള്‍ തീർപ്പാക്കാനായെന്നും മറ്റുള്ളവ എപ്പോള്‍ പൂർത്തിയാക്കാനാകുമെന്നും അറിയിക്കാമോ;
( ഡി )
കേരള ബ്രാന്‍ഡ് മൂല്യവർദ്ധിത കാർഷിക ഉല്പന്നങ്ങളുടെ ഉല്പാദനത്തിനുള്ള കർമ്മപദ്ധതിയുടെ പുരോഗതി അറിയിക്കാമോ?
1698.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തര പച്ചക്കറിയുല്പാദനം എത്ര മെട്രിക് ടണ്‍ ആയിരുന്നുവെന്ന് അറിയിക്കാമോ; നിലവില്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ആവശ്യകതയുടെ എത്ര ശതമാനം പച്ചക്കറിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
എത്ര ശതമാനം പച്ചക്കറി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുവെന്ന് വ്യക്തമാക്കാമോ; ഈ പച്ചക്കറിയുടെ ഗുണനിലവാരം സംബന്ധിച്ച പരിശോധനകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനം പച്ചക്കറിയുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുവാന്‍ നടപ്പാക്കിവരുന്ന നൂതനപദ്ധതികള്‍ എന്തെല്ലാമാണെന്നും അത് എപ്പോള്‍ മുതല്‍ നടപ്പില്‍ വരുത്താന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
1699.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യ - അമേരിക്ക വ്യാപാരക്കരാർ നിലവിൽ വരികയാണെങ്കിൽ കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ സർക്കാർ എന്തെങ്കിലും മുൻകരുതലുകൾ എടുത്തിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്ക് അമേരിക്ക തീരുവ ചുമത്തിയത് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിക്കുമോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക തീരുവ ചുമത്തിയത് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിക്കുന്നത് ലഘൂകരിക്കാൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?
1700.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്തെ എത്ര ബ്ലോക്കുകളില്‍ ആണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഓരോ ജില്ലയിലും ഏതൊക്കെ ബ്ലോക്കുകളിലാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഓരോ ബ്ലോക്കിലും എത്ര തുക വീതമാണ് ഈ പദ്ധതി പ്രകാരം അനുവദിക്കുന്നത് എന്ന് വിശദമാക്കാമോ?
1701.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അരുവിക്കര മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുള്ള കേരഗ്രാമം പദ്ധതികളുടെയും കൃഷിസമൃദ്ധി പദ്ധതികളുടെയും വിശദാംശങ്ങളും അവയുടെ നിലവിലെ സ്ഥിതിയും ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമോ?
1702.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായി കൃഷി ചെയ്തുവരുന്ന റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് മുതലായവയെ വിള ഇൻഷുറൻസ് പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1703.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക മേഖലയുടെ നവീകരണത്തിനായി കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യൂ ചെയിൻ മോഡേണൈസേഷൻ ) പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പദ്ധതിയുടെ നടത്തിപ്പിനായി ലോകബാങ്ക് നൽകിയ പണം പൂർണമായും വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1704.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴം-പച്ചക്കറി കര്‍ഷകരെ സഹായിക്കുന്നതിനായി കാർഷിക വിളകൾക്ക് കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എന്ന പേരിൽ അടിസ്ഥാന വില നിശ്ചയിച്ചുകൊണ്ട് നടപ്പാക്കിയിട്ടുള്ള പദ്ധതിയിൽ കൂടുതൽ നാടൻ കാർഷിക വിളകൾ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1705.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവില്‍ കൃഷിവകുപ്പ് മുഖേന പട്ടാമ്പി മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളുടെ വിശദ വിവരങ്ങള്‍, അനുവദിച്ച വര്‍ഷം, ഫണ്ടിന്റെ സ്വഭാവം, അനുവദിച്ചിട്ടുള്ള തുക, പദ്ധതിയുടെ സ്റ്റാറ്റസ് എന്നിവ വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളില്‍ ഏതെങ്കിലും പദ്ധതി റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?
1706.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതം ഹരിപ്പാട് പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രവൃത്തികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ;
( ബി )
ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ ഇനി പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഇത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;
( സി )
ഹരിതം ഹരിപ്പാട് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഇതിനായി അനുവദിച്ചിട്ടുള്ള തുക എത്രയാണെന്നും രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
1707.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 സാമ്പത്തികവർഷം മുതല്‍ നാളിതുവരെ ഒറ്റപ്പാലം മണ്ഡലത്തില്‍ കൃഷിവകുപ്പ് നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ എന്തെല്ലാമാണെന്ന് ഓരോന്നിനും അനുവദിച്ചിട്ടുള്ള തുക സഹിതം വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
2025-26 സാമ്പത്തിക വർഷത്തില്‍ നടത്തിവരുന്നതും ഇനി നടത്താനുള്ളതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അനുവദിച്ച തുക സഹിതം വ്യക്തമാക്കാമോ?
1708.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 -17 മുതൽ 2025- 26 വ‍ർഷം വരെയുള്ള കൃഷി വകുപ്പിന്റെ പദ്ധതി വിഹിതം എത്ര; ഓരോ സാമ്പത്തിക വർഷത്തേയും പദ്ധതി ചെലവ് എത്ര; പദ്ധതി ചെലവ് കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ എന്നിവ വിശദമാക്കാമോ?
1709.
ശ്രീമതി യു പ്രതിഭ
ശ്രീ. ആന്റണി ജോൺ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷകർക്ക് കൃഷി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക സേവന കേന്ദ്രങ്ങൾക്ക് രൂപം നൽകിയിട്ടുണ്ടോ; എങ്കിൽ ഈ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്ന മറ്റ് കാര്യങ്ങൾ എന്തൊക്കെയാണ്; വിശദാംശം നൽകാമോ;
( ബി )
കൃഷി വകുപ്പിന്റെ സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനായ കതിർ (കേരള അഗ്രികള്‍ച്ചര്‍ ടെക്നോളജി ഹബ് ആന്റ് ഇന്‍ഫര്‍മേഷന്‍ റെപ്പോസിറ്ററി) പോര്‍ട്ടലിലൂടെയും അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലിലൂടെയും കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ സേവനം ഡിജിറ്റൽ കർഷക സേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശം നൽകാമോ?
1710.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂണ്‍ഗ്രാമം പദ്ധതിയെപ്പറ്റി വിശദീകരിക്കാമോ; ഏതൊക്കെ നിയോജക മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ?
1711.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ കൂൺഗ്രാമം പദ്ധതി എപ്പോൾ തുടങ്ങാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; പദ്ധതി പ്രകാരം നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിപാടികൾ വിശദമാക്കുമോ?
1712.
ശ്രീ. എം. എം. മണി
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി അനുഭവം (അസ്സസ്മെന്റ് ഫോർ നർച്ചറിങ് ആൻഡ് അപ്‌ലിഫ്റ്റിംഗ് ബെനിഫിഷ്യറി ഹാപ്പിനെസ് ആൻഡ് അഗ്രിക്കൾച്ചറൽ വിസിറ്റർ അസ്സെസ്‍മെന്റ് മെക്കാനിസം) എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ എന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനും ഇതിനായി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രസ്തുത സംരംഭം എത്രത്തോളം സഹായകരമാണെന്ന് വിശദമാക്കാമോ;
( സി )
വകുപ്പില്‍നിന്നുള്ള സേവനാനുഭവങ്ങള്‍ വിലയിരുത്തുന്നതിന് ഉതകുംവിധം കാൾ സെന്റർ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1713.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കുമായി നാളിതുവരെ നടത്തിയ ആശയവിനിമയങ്ങളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതിയുമായി ബന്ധപ്പെട്ട വാർത്ത ചോർന്നതിൽ കൃഷിവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1714.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഗ്രാമം പദ്ധതി നടപ്പാക്കിയതിലൂടെ വാമനപുരം മണ്ഡലത്തിലെ ആനാട് ഗ്രാമപഞ്ചായത്തിന് എന്തു പുരോഗതിയാണ് ഇതുവരെ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
എത്ര തുകയാണ് പ്രസ്തുത പദ്ധതിക്കുവേണ്ടി നാളിതുവരെ ചെലവാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
കേരകര്‍ഷകര്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും പ്രയോജനകരമായ പ്രസ്തുത പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1715.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വലിയവെളിച്ചം വ്യവസായ വളർച്ചാ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന കാംകോ യൂണിറ്റിൽ ഉല്പാദനം വർദ്ധിപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1716.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിവകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന 'കൂണ്‍ ഗ്രാമം' പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1717.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരൂർ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ ഫണ്ട് അനുവദിച്ചുവെന്ന് വിശദമാക്കാമോ?
1718.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മട്ടന്നൂര്‍ മണ്ഡലത്തിലെ ഏതൊക്കെ പ‍ഞ്ചായത്തുകളിലാണ് കേര ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
1719.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെൽക്കൃഷിയെ പ്രോത്സാഹിപ്പിക്കാനായി മാത്രം ഉപയോഗിക്കേണ്ട കാർഷികാഭിവൃദ്ധി ഫണ്ടിൽ എത്ര തുകയാണ് ഇപ്പോൾ ശേഖരിച്ചിട്ടുള്ളത്;
( ബി )
കർഷകർക്ക് ബാങ്ക് നടപടിക്രമങ്ങളാൽ തുക കൈവശമാകാൻ സാധാരണ എത്ര ദിവസം വരെ വൈകാറുണ്ട്; വ്യക്തമാക്കാമോ;
( സി )
2025 ജനുവരി 22 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലയളവിൽ കർഷകർക്ക് നൽകേണ്ട നെൽ വില എത്രയാണ്; വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാന സർക്കാർ നെൽക്കർഷകർക്കുള്ള ഉല്പാദന ബോണസായി മുൻകൂർ അനുവദിച്ച തുക എത്രയാണ്; വിശദാംശം നൽകാമോ;
( ഇ )
2017-18 മുതൽ 2024 വരെ നെല്ല് സംഭരിച്ചതിലെ കുടിശികയായി കേന്ദ്രസർക്കാർ കേരളത്തിന് നൽകാനുള്ള തുക ഏകദേശം എത്രയാണ്; വ്യക്തമാക്കാമോ?
1720.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേര പദ്ധതിക്കായി ലോകബാങ്കിൽ നിന്നും ലഭിച്ച ധനസഹായം എത്രയാണ്; പ്രസ്തുത തുക ലഭിച്ചത് എന്നാണ്; ഈ തുക ഏതൊക്കെ ഇനത്തിലാണ് വിനിയോഗിച്ചത്; തുക ചെലവഴിച്ചത് സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും രേഖകളും ലഭ്യമാക്കാമോ?
1721.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം സംഭരിക്കണമോ വേണ്ടയോ എന്ന് സപ്ലൈകോ തീരുമാനിക്കും എന്ന രീതിയിൽ നെല്ല് സംഭരണത്തിനുള്ള ഓൺലൈൻ കർഷക രജിസ്ട്രേഷൻ അപേക്ഷയിൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ കർഷകർക്ക് കൃഷിവകുപ്പ് മുഖേന വിതരണം ചെയ്യുന്ന വിത്തിനങ്ങൾ ഗുണനിലവാരം കുറഞ്ഞതായതിനാൽ ആണ് നെല്ലിന്റെ ഗുണനിലവാരം കുറയുന്നത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് നെല്ല് സംഭരിക്കാതെ കർഷകരെ ദ്രോഹിക്കുന്ന നടപടി റദ്ദാക്കുമോ; കർഷകർക്ക് മികച്ച വിത്തിനങ്ങൾ വിതരണം ചെയ്യുന്നതിനു നടപടി സ്വീകരിക്കുമോ?
1722.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ജൈവവള വിതരണത്തിനായി സർക്കാർ ഏത് ഏജൻസികളെയാണ് ഉപയോഗിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ ജൈവ നെല്‍ക്കൃഷി നടത്തുന്ന കർഷകരുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ; ഇവരുടെ ഉല്പന്നം മാർക്കറ്റ് ചെയ്യുന്നതിന് വകുപ്പ് എന്തെങ്കിലും സഹായം നല്‍കുന്നുണ്ടോ; എങ്കിൽ വിശദവിവരം നൽകാമോ?
1723.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകികൊണ്ടും കാർഷിക പാരിസ്ഥിതിക പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയും പോഷക പ്രാധാന്യമുള്ള വിളകൾ ഉല്പാദിപ്പിക്കുന്നതിന് പ്രത്യേകമായി പോഷക സമൃദ്ധി മിഷന് രൂപം കൊടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത മിഷൻ രൂപീകരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് എത്ര കുടുംബങ്ങളെ മിഷന്റെ ഭാഗമാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട് എന്ന് അറിയിക്കാമോ; ഇതിനകം എത്ര കുടുംബങ്ങളെ ഇതിന്റെ ഭാഗമാക്കിയെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
കാർഷിക, പാരിസ്ഥിതിക മേഖലകളെ അടിസ്ഥാനമാക്കി പ്രത്യേകമായി ന്യൂട്രീഷൻ പ്ലേറ്റ് രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1724.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിലെ കോൾ നിലങ്ങളിൽ നിന്ന് കഴിഞ്ഞ മൂന്നു വർഷം ലഭിച്ച നെല്ലിന്റെ വിളവ് എത്ര വീതമാണെന്ന് വർഷം തിരിച്ച് അറിയിക്കാമോ;
( ബി )
വിളവ് ലഭിക്കുന്നതിൽ കാലാകാലങ്ങളിലായി കുറവുണ്ടാകുന്നുണ്ടോ; എങ്കിൽ വിളവ് കുറയുന്നതിനുള്ള കാരണങ്ങൾ പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
വിളവ് കുറയുന്നതുമൂലം കർഷകർ നിലം തരിശിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
1725.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്‌ഥാനത്തെ നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വായ്പയെടുത്ത് ഉല്പാദിപ്പിക്കുന്ന നെല്ല്, സർക്കാർ ഏജന്‍സികള്‍ യഥാസമയം ശേഖരിക്കാത്തതുമൂലം കര്‍ഷകര്‍ക്കുണ്ടാകുന്നതായി പറയപ്പെടുന്ന ഗുരുതര സാമ്പത്തികപ്രശ്നം പരിഹരിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
സർക്കാർ നെല്‍ക്കര്‍ഷകരെ അവഗണിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1726.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍ കർഷകരില്‍ നിന്നും വിവിധ പാടശേഖര സമിതികള്‍ വഴി സമാഹരിച്ച നെല്ലിന്റെ വില കർഷകർക്ക് നല്‍കുന്നതില്‍ കാലതാമസം സംഭവിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സമാഹരിക്കുന്ന നെല്ലിന്റെ വില കാലതാമസം കൂടാതെ കർഷകർക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1727.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കോള്‍മേഖലയിലെ നെല്‍ കര്‍ഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കന്നത് സംബന്ധിച്ച് ബഹു. കൃഷി വകുപ്പ് മന്ത്രി, ബഹു. ധനകാര്യ വകുപ്പ് മന്ത്രി, ബഹു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി, ബഹു. റവന്യു വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച വിഷയങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?
1728.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും കേരളത്തിൽ നെല്ലിന്റെ താങ്ങുവില എത്രയായിരുന്നുവെന്നും ഇതിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്രയാണെന്നും വ്യക്തമാക്കുമോ?
1729.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് ഇതുവരെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവൃത്തികളാണ് മണ്ഡലത്തില്‍ നടത്തിയിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് കേരഗ്രാമം പദ്ധതി ഇതുവരെ നടപ്പാക്കാത്തതെന്നും അവിടെയെല്ലാം പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
1730.
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേണ്ടത്ര നാളികേര സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തതു കാരണം നാളികേര കർഷകർ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കൂടുതൽ നാളികേര സംഭരണ കേന്ദ്രങ്ങൾ തുടങ്ങാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
വെളിച്ചെണ്ണയ്ക്ക് വില വര്‍ദ്ധനവ് ഉണ്ടാകുമ്പോൾ അതിന്റെ ഗുണം കർഷകർക്ക് ലഭിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1731.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി നാളികേരം കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതി, നാളികേരത്തിന്റെ എണ്ണം എന്നിവ സഹിതം നിലവിലെ നാളികേര ഉല്പാദനം സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി നാളികേരം കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതി, നാളികേരത്തിന്റെ എണ്ണം എന്നിവ സഹിതം നാളികേര ഉല്പാദനത്തില്‍ വന്ന മാറ്റങ്ങള്‍ വ്യക്തമാക്കാമോ?
1732.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കേരഗ്രാമം പദ്ധതിയിലൂടെ എന്തൊക്കെ ആനുകൂല്യങ്ങളും സഹായങ്ങളുമാണ് കേര കര്‍ഷകര്‍ക്ക് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കാമോ?
1733.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിപണിയിൽ നാളികേരത്തിനുണ്ടായ വിലവർദ്ധനവിന് അനുസൃതമായി സംഭരണവില ഉയർത്തി കർഷകർക്ക് നൽകുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമോ; വ്യക്തമാക്കാമോ;
( ബി )
2023 ഒക്ടോബർ മുതൽ നാളിതുവരെ സംഭരിച്ച നാളികേരത്തിന്റെ വില കർഷകർക്ക് നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നാളികേരത്തിന്റെ തുക നൽകാനുണ്ടെങ്കിൽ അത് എത്ര കർഷകർക്ക് ആണെന്നും തുക നൽകാതിരിക്കാനുള്ള കാരണം എന്താണെന്നും പ്രത്യേകം അറിയിക്കാമോ?
1734.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബറിന്റെ താങ്ങുവില നിലവിൽ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കും എന്ന വാഗ്ദാനം പാലിക്കാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
1735.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് റബ്ബറിന്റെ തറവില 250 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; എത്ര രൂപ നിരക്കിലാണ് ഇപ്പോള്‍ റബ്ബര്‍ ഷീറ്റ്, റബ്ബര്‍ പാല്‍ എന്നിവ സംഭരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് റബ്ബര്‍ മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമവും റബ്ബര്‍ വിലയിടിവും വളം വിലയില്‍ ഉണ്ടായ വര്‍ദ്ധനവും മൂലം റബ്ബര്‍ കൃഷി കുറഞ്ഞുവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിൽ റബ്ബര്‍ കൃഷി എത്ര ഹെക്ടര്‍ കുറവ് വന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
മലയോര മേഖലകളില്‍ വന്യമൃഗ ശല്യം മൂലം ടാപ്പ് ചെയ്യുന്നതിനു് ആളുകള്‍ ഇല്ലാതെ റബ്ബര്‍ കൃഷി ഉപേക്ഷിക്കപ്പെട്ടകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു തടയാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
1736.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു മാസത്തിനിടയിൽ റബ്ബറിന്റെ വിലയിൽ 25 രൂപയിലധികം കുറവുണ്ടായത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ;
( ബി )
റബ്ബറിന്റെ വിലയിടിവു മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം നൽകുന്നതിനായി തറവില ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
1737.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും കർഷകർക്ക് നൽകാനുള്ള കുടിശികകൾ ഏതൊക്കെയാണ്; പ്രസ്തുത കുടിശികകൾ നൽകാൻ എത്ര തുക ആവശ്യമാണ്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കാമോ?
1738.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കൈപ്പാട് കര്‍ഷകരുടെ കൂട്ടായ്മയായ മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിക്ക് എന്തൊക്കെ സഹായങ്ങളാണ് വകുപ്പ് നല്‍കി വരുന്നതെന്ന് അറിയിക്കാമോ; വിശദാംശങ്ങൾ നൽകുമോ?
1739.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കള്‍ക്ക് കൃഷിവകുപ്പില്‍ നിന്നും നല്‍കുന്ന ക്യാഷ് അവാര്‍ഡ് തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; അവാര്‍ഡ് തുക കൃത്യമായി നല്‍കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
2024-25 വര്‍ഷത്തെ കര്‍ഷക അവാര്‍ഡ് ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കിയെങ്കിലും ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യാത്തിന്റെ കാരണം എന്താണെന്നും എത്ര കര്‍ഷകര്‍ക്കാണ് ഈ തുക നല്‍കാനുള്ളതെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അവാര്‍ഡ് തുക എത്രയുംവേഗം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1740.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്. പി. ഒ.) പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഊർജ്ജിതപ്പെടുത്തുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
1741.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര മണ്ഡലത്തില്‍ നെയ്യാറ്റിൻകര നഗരസഭ, പെരുമ്പഴുതൂർ, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂർ, അതിയന്നൂർ എന്നീ കൃഷി ഭവനുകള്‍ മുഖേന 2021-2022, 2022-23, 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കൃഷി നശിച്ചതിന് എത്ര കർഷകർക്ക് സാമ്പത്തികസഹായം നല്‍കിയിട്ടുണ്ടെന്ന് കൃഷിഭവൻ തിരിച്ച് വിശദമാക്കാമോ?
1742.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കവുങ്ങ് കൃഷിയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കീടങ്ങളെ നിയന്ത്രിക്കുന്നതിനും എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്; വിശദമാക്കുമോ;
( ബി )
കവുങ്ങ് കൃഷിയിലെ രോഗപ്രതിരോധത്തിനായി കർഷകർക്ക് ധനസഹായം അനുവദിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
1743.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നേര്യമംഗലം കൃഷിഫാമില്‍ നടപ്പാക്കിവരുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദവിവരം നൽകാമോ;
( ബി )
ഫാമില്‍ എത്ര കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വികസന പദ്ധതിയുടെ നിര്‍മ്മാണപുരോഗതി സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ; നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
ഫാമിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കാമോ?
1744.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമിന്റെ വികസനത്തിനായി എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഫാമിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1745.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് കൃഷിഭവനുകള്‍ വഴി എന്തെല്ലാം സേവനങ്ങളാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര സ്മാര്‍ട്ട് കൃഷിഭവനുകളാണ് നിലവിലുള്ളത്; വിശദമാക്കാമോ;
( സി )
ബാലുശ്ശേരി മണ്ഡലത്തില്‍ എത്ര സ്മാര്‍ട്ട് കൃഷിഭവനുകളാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
1746.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ കരിമ്പത്ത് സ്ഥിതിചെയ്യുന്ന ജില്ലാ കൃഷിഫാമിന്റെ വികസനത്തിനായി ഈ സർക്കാരിന്റെ കാലയളവില്‍ എത്ര തുകയാണ് അനുവദിച്ചത്; എന്തൊക്കെ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്; പ്രതിമാസം ഫാം സന്ദർശിക്കുന്നവരുടെ ശരാശരി എണ്ണമെത്ര; വിശദമാക്കാമോ?
1747.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ ബണ്ടുകള്‍ ട്രാക്ടർ റോഡുകളാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ട്രാക്ടർ റോഡുകൾ എല്ലാ ബണ്ടുകളിലും യാഥാർത്ഥ്യമാക്കുന്നതിന് ഒരു പ്രത്യേക പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
സാധാരണ ബണ്ടുകളെ ട്രാക്ടർ റോഡുകളായി പരിവർത്തനം ചെയ്യുന്നതിന് ബണ്ടുകളോട് ചേർന്ന ഭാഗങ്ങളിലെ ചെളിയും എക്കലും ഉപയോഗിക്കുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാതെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1748.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷികവിളകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ടോ; ഏതൊക്കെ വിളകളെയാണ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹതയുള്ള കര്‍ഷക വിഭാഗങ്ങൾ ഏതൊക്കെയാണെന്നും ഏതൊക്കെ വിഭാഗം ദുരന്തങ്ങള്‍ക്കാണ് നഷ്ടപരിഹാരം നൽകുന്നതെന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് നിരവധി കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും പുറത്തായിട്ടുണ്ടോ; എങ്കില്‍ എന്താണ് കാരണമെന്നും ടി കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും വിശദമാക്കാമോ?
1749.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്പന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിപണത്തിനുമായി പാലാ കേന്ദ്രമാക്കി ഫുഡ് പാര്‍ക്കുകള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ പാലാ നിയോജക മണ്ഡലത്തിലെ കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ഫുഡ് പാര്‍ക്കുകള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1750.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാല പച്ചക്കറി ഉല്പാദനം നടത്തിയിട്ടുണ്ടോയെന്നും നടപ്പുവര്‍ഷ ഓണക്കാലത്ത് ഉല്പാദിപ്പിച്ചിട്ടുള്ള ഉല്പന്നങ്ങള്‍ ഏതെല്ലാമെന്നും അവ എത്ര അളവില്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
1751.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹോർട്ടികോർപ്പിൽ തമിഴ്‌നാട്ടിൽ നിന്നടക്കം പച്ചക്കറി വാങ്ങുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറി മാത്രം ഹോർട്ടികോർപ്പിൽ സംഭരിക്കാൻ സർക്കാർ തയ്യാറാകുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
1752.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്ന വിപണികളെ നോട്ടിഫൈഡ് മാർക്കറ്റുകളാക്കുന്ന നടപടിക്രമം എപ്പോഴാണ് പൂര്‍ത്തിയാകുന്നത്; കുറുപ്പന്തറ കാർഷിക സംഘം ഉള്‍പ്പെടെ മറ്റു കാർഷിക സംഘവിപണികളെ എത്ര സമയത്തിനുള്ളിൽ പദ്ധതിയിൽ ഉള്‍പ്പെടുത്തും; വിശദമാക്കാമോ;
( ബി )
ദൂരപ്രദേശങ്ങളിൽനിന്നും കാർഷികോല്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുന്ന കർഷകർക്ക് ഇപ്പോൾ നൽകിവരുന്ന ട്രാൻസ്‌പോർട്ടേഷൻ സബ്സിഡിയുടെ പരിമിതികൾ വർദ്ധിപ്പിച്ച് 75 കി.മീ. വരെ പ്രത്യേകം നിരക്കുകൾ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ട്രാൻസ്‌പോർട്ടേഷൻ ചാർജ് സബ്സിഡി, കാർഷിക മൊത്ത വിപണികൾക്കുപുറമേ കാർഷിക സംഘങ്ങളും സഹകരണ സംഘങ്ങളും വഴിയുള്ള കാര്‍ഷികോല്പന്ന വില്പനയ്ക്കുംകൂടി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
ഹോര്‍ട്ടികോര്‍പ്പിന് സ്ഥിരമായി നൽകിവരുന്ന കാര്‍ഷിക ഉല്പന്നങ്ങളുടെ തുക ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കുറുപ്പന്തറ കാർഷിക സംഘത്തിന്റെ കുടിശിക ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
പഴവർഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സംസ്ഥാന കൃഷിവകുപ്പ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയായ ഡെവലപ്മെന്റ് ഓഫ് ഫ്രൂട്ട്സ്-എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ന്യൂ ഫ്രൂട്ട് ക്ലസ്റ്റർ 2025-2026 പദ്ധതിയിൽ ഉൾപ്പെടുത്തി അവക്കാഡോ, വാഴ, ഡ്രാഗൺ ഫ്രൂട്ട് പ്ലാവ്, പപ്പായ, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ, റംബുട്ടാൻ എന്നീ ഫലസസ്യങ്ങൾ ഒന്നായോ ഇടകലർന്നോ കൃഷി ചെയ്യുന്നതിന് കർഷകർക്ക് ആനുകൂല്യം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന 11 പഞ്ചായത്തുകളെ ഫ്രൂട്ട് ക്ലസ്റ്റർ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ? ഇതുസംബന്ധിച്ച് 4/8/2025 ല്‍ ബഹു. കൃഷി വകുപ്പുമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( എഫ് )
കുറുപ്പന്തറ ജില്ലാ ലേലകേന്ദ്രത്തിന്റെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി കൃഷിവകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുള്ള എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ അടിയന്തര അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടി ഏതുഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ?
1753.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പച്ചക്കറി ഉല്പാദനത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ എത്ര ടണ്‍ പച്ചക്കറിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1754.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ.കെ.ഐ.) ഫണ്ടുപയോഗിച്ചുള്ള പൊന്നാനി - തൃശൂര്‍ കോള്‍ പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പൊന്നാനി കോള്‍ മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തില്‍ എത്ര ആർ.കെ.ഐ. ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1755.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ നിരണം, പെരിങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളിലെ കൃഷിഭവനുകൾ പൊളിച്ചുകളഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പുതിയ കൃഷിഭവനുകൾ നിർമ്മിക്കുവാൻ നൽകിയ തുക അപര്യാപ്തമെന്ന് പി.ഡബ്ല്യു.ഡി. കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിൽ ബദൽ നിർമ്മാണ രീതികൾ അവലംബിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1756.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നഗരസഭയിൽ അനുവദിച്ച പുതിയ സ്മാർട്ട് കൃഷിഭവൻ നിർമ്മിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ; നിർമ്മാണപ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
1757.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് ധനസഹായത്തില്‍ നിര്‍മ്മിക്കുന്ന തിരുവമ്പാടി കൃഷിഭവന്‍ കെട്ടിട നിര്‍മ്മാണം നിലവിൽ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇനി എന്തൊക്കെ പ്രവൃത്തികള്‍ അവശേഷിക്കുന്നു എന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
1758.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചേലാട് സ്റ്റേഡിയം നിർമ്മാണത്തിന് ഭൂമി തരംമാറ്റുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന് നൽകിയിരിക്കുന്ന അപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയിൽ അടിയന്തരനടപടി സ്വീകരിച്ച് ഭൂമി തരംമാറ്റുന്നതിനുള്ള അനുമതി നൽകുമോയെന്ന് വ്യക്തമാക്കാമോ?
1759.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കൃഷി ഭവനുകള്‍ ഹൈടെക്ക് ആയി ഉയര്‍ത്തുന്നതിന് ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്; ജില്ലാടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വള്ളിക്കുന്ന് മണ്ഡലത്തിലെ കൃഷിഭവനുകള്‍ ഹൈടെക് ആയി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1760.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. എല്‍. എ. ആസ്തി വികസന പദ്ധതി പ്രകാരം അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി കൃഷിഭവൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുവേണ്ടി സമർപ്പിച്ച അപേക്ഷയിൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1761.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതി ഗവണ്‍മെന്റ് ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ നിലവില്‍ എത്ര സ്ഥിരം തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ എത്ര താത്ക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നതെന്നും ഇവര്‍ ഓരോരുത്തരും എത്ര വര്‍ഷമായി താത്ക്കാലിക ജോലി ചെയ്യുകയാണെന്നും വിശദമാക്കുമോ;
( സി )
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1762.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറശ്ശാല മണ്ഡലത്തില്‍ കാര്‍ഷികോല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെറുകിട കര്‍ഷക കാര്‍ഷികവ്യാപാര കണ്‍സോർഷ്യം (എസ്. എഫ്. എ. സി.) വഴി പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദവിവരം നല്‍കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ കെ. എല്‍. ഡി. സി. (കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ) മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
2016 മുതല്‍ 2025 വരെ പാറശ്ശാല മണ്ഡലത്തില്‍ കൃഷിവകുപ്പ് മുഖേന ഏതൊക്കെ പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; പദ്ധതിയുടെ പേര്, തുക, എത്ര പേര്‍ക്ക് ഇത് പ്രയോജനം ചെയ്തു എന്നുള്ള വിവരങ്ങള്‍ കൃഷിഭവൻ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
1763.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലം പരിധിയില്‍ കൂണ്‍ കൃഷി പ്രോത്സാഹനത്തിനായി വകുപ്പ് സ്വീകരിച്ചുവരുന്ന നടപടി വ്യക്തമാക്കാമോ; വിശദവിവരം നൽകാമോ?
1764.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതുമുതൽ നാളിതുവരെ കൃഷി വകുപ്പ് വടകര നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും നിര്‍മ്മാണ പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇക്കാലയളവിൽ വടകര നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്നതിന് അനുമതി ലഭിച്ചശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ചശേഷം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണ്; വിശദാംശങ്ങൾ അറിയിക്കാമോ;
( സി )
ഇവ ഓരോന്നിനുമായി നീക്കിവച്ചിട്ടുള്ള തുകകൾ എത്രവീതമാണെന്ന് അറിയിക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് സാമ്പത്തികസഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണ്; ഇവ ഓരോന്നിനും നീക്കിവച്ചിട്ടുള്ള കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്രവീതമാണ്; വിശദമാക്കാമോ;
( ഇ )
ഇക്കാലയളവിൽ വടകര നിയോജക മണ്ഡലത്തിനായി കൃഷി വകുപ്പ് ചെലവാക്കിയ ആകെ തുക എത്രയാണെന്ന് വര്‍ഷവും ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( എഫ് )
ഇക്കാലയളവിൽ നബാര്‍ഡ് ഫണ്ടുപയോഗിച്ച് ആകെ എത്ര രൂപയുടെ പ്രവൃത്തികളാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ജി )
നബാര്‍ഡ് ഫണ്ടില്‍ നിന്നും വടകര നിയോജക മണ്ഡലത്തിനായി അനുവദിച്ചിട്ടുള്ള തുകയെത്രയാണ്; ഇനം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
1765.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2025 വരെയുള്ള വര്‍ഷങ്ങളില്‍ കൈപ്പമംഗലം മണ്ഡലത്തിൽ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1766.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൃഷി വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മാവേലിക്കര മണ്ഡലത്തിലെ തഴക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ ഹണി പാര്‍ക്കില്‍ 2021-22 മുതല്‍ അനുവദിച്ച പദ്ധതികളുടെ വിശദാംശങ്ങളും അവയുടെ തല്‍സ്ഥിതിയും വ്യക്‌തമാക്കാമോ?
1767.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വേങ്ങേരി കാർഷിക വിപണന കേന്ദ്രം നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേന്ദ്രത്തിൽ നിലവിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കാർഷിക വിപണന കേന്ദ്രത്തിന്റെ നടത്തിപ്പിന് മാനേജിംഗ് കമ്മിറ്റി നിലവിലുണ്ടോ; എങ്കിൽ അതിന്റെ ഘടന വ്യക്തമാക്കാമോ?
1768.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ 2021-22 മുതൽ 2025 ഓഗസ്റ്റ് മാസംവരെ കാർഷിക മേഖലയിൽ നടപ്പാക്കിയ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
1769.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍. കെ. വി. വൈ.) പദ്ധതി പ്രകാരം 2.07 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതും സമയബന്ധിതമായി നടപ്പിലാക്കാഞ്ഞതിനാല്‍ പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുള്ളതുമായ സപ്ലൈ ഇൻസ്റ്റാലേഷൻ ആന്റ് വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ളോ ആന്റ് ഇൻഫ്രാസ്ട്രക്ചര്‍ ഫോര്‍ ഐക്യസമാജം എന്ന പദ്ധതിയുടെ നിജസ്ഥിതി വിശദമാക്കാമോ;
( ബി )
പുതുക്കിയ ഭരണാനുമതി ലഭ്യമായിട്ടും ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ; പുതുക്കിയ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
മൈനര്‍ ഇറിഗേഷൻ തയ്യാറാക്കി കൃഷി വകുപ്പിന് സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായി പൂര്‍ത്തീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമെന്നും ടി നടപടികള്‍ പുതുക്കി ലഭിച്ച കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കി, പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാനും പൂര്‍ത്തീകരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
1770.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മുണ്ടേരിയിലുള്ള സര്‍ക്കാരിന്റെ വിത്തുകൃഷി തോട്ടം തൊഴിലാളികളുടെ ഗ്രേഡിന് കാഷ്വൽ സർവീസ് പരിഗണിച്ചിരുന്നത് നിർത്തലാക്കിയത് പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
മുണ്ടേരി സീഡ് ഫാം തൊഴിലാളികൾക്ക് ലഭിച്ചിരുന്ന 20 കാഷ്വൽ ലീവ് 15 എണ്ണമായി വെട്ടിക്കുറച്ച നടപടി പിൻവലിക്കുമോ;
( സി )
മുണ്ടേരി സീഡ് ഫാം തൊഴിലാളികളെ സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തുവാൻ വേണ്ട നടപടി സ്വീകരിക്കുമോ;
( ഡി )
ഫാം തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മുഴുവൻ ഡി.എ. കുടിശികയും നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1771.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കൃഷിവകുപ്പ് ദേവികുളം മണ്ഡലത്തിൽ നടപ്പാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1772.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി ആരംഭിച്ചതുമുതൽ നാളിതുവരെ എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ; പദ്ധതിക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ എത്ര യോഗങ്ങള്‍, ഏതൊക്കെ തീയതികളിൽ, എവിടെവെച്ചെല്ലാം ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത യോഗങ്ങളുടെ യോഗനടപടിക്കുറിപ്പിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന എസ്. എസ്. ശാലുമോനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1773.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ബേബി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റിയുടെ എന്തെല്ലാം നിർദ്ദേശങ്ങളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സർക്കാർ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; റിപ്പോർട്ടിലെ നടപ്പിലാക്കാൻ കഴിയാത്ത വ്യവസ്ഥകൾ ഏതെല്ലാമെന്ന് അറിയിക്കാമോ?
1774.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വകുപ്പ് മുഖാന്തരം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1775.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പരിസ്ഥിതി സൗഹൃദ നെൽക്കൃഷി, ജൈവകൃഷി പ്രോത്സാഹനം എന്നിവയ്ക്കായി മണ്ഡലത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനായി അടുത്ത സാമ്പത്തിക വർഷം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
നടപ്പു സാമ്പത്തികവർഷം മങ്കട മണ്ഡലത്തിൽ കൃഷിവകുപ്പ് വിവിധ പദ്ധതികൾക്കായി എത്ര തുക വകയിരുത്തിയെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?
1776.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർബൺ ട്രേഡിങ്ങിനായി കൃഷിവകുപ്പ് നിയോഗിച്ച കേരള കാർഷിക സർവകലാശാല, കർഷകരുടെ തോട്ടങ്ങളെയും കൃഷിയിടങ്ങളെയും കാർബൺ അവലോകനത്തിൽ നിന്നും ഒഴിവാക്കിയതിലൂടെ കോടികളുടെ നഷ്ടമുണ്ടായത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത പദ്ധതിയിൽ സംഭവിച്ചതായി കണ്ടെത്തിയ പിഴവുകളെപ്പറ്റി വിശദവിവരം നൽകാമോ; ഉത്തരവാദികള്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാമോ?
1777.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പാക്കുന്ന കൂണ്‍ഗ്രാമം പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയിലെ ഏതൊക്കെ നിയോജക മണ്ഡലങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
കൂണ്‍ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തൊക്കെ സഹായങ്ങളാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1778.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും സി.ആന്റ് എ. ജി. ഓഡിറ്റ് ഏത് വർഷം വരെ നടന്നിട്ടുണ്ട്; 2016-17 മുതൽ സി. ആന്റ് എ. ജി. നടത്തിയ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ വ്യക്തമാക്കാമോ?
1779.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ആകെ എത്ര തുകയുടെ പ്രവൃത്തികൾ അനുവദിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
1780.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അസിസ്റ്റന്റ്‌ തസ്തികയിൽ വന്ന ഒഴിവുകളുടെ എണ്ണമെത്ര; ഇവയിൽ എത്രയെണ്ണം പി.എസ്.സി.യ്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് ; വിവരം ലഭ്യമാക്കാമോ; റിപ്പോർട്ട്‌ ചെയ്യാത്ത ഒഴിവുകൾ ഉണ്ടെങ്കിൽ അവ എത്രയെണ്ണമെന്നും റിപ്പോർട്ട്‌ ചെയ്യാത്തതിന്റ കാരണം എന്തെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അസിസ്റ്റന്റ്‌ തസ്തികയിൽ വരുന്ന ഒഴിവുകളുടെ എണ്ണം മാസം തിരിച്ചു ലഭ്യമാക്കാമോ; ഇവയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണമെത്ര; റിപ്പോർട്ട്‌ ചെയ്യാത്ത ഒഴിവുകൾ ഉണ്ടോ; എങ്കിൽ എത്രയെണ്ണമെന്നും റിപ്പോർട്ട്‌ ചെയ്യാത്തതിന്റ കാരണം എന്തെന്നും വ്യക്തമാക്കാമോ;
( സി )
കാർഷിക സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അസിസ്റ്റന്റ് തസ്തികയിലെ എത്ര ഒഴിവുകൾ ആണ് ബൈട്രാൻസ്ഫർ, കാറ്റഗറി ചേഞ്ച്‌ എന്നീ വിഭാഗത്തിലേക്കുമായി മാറ്റി വെക്കപ്പെട്ടിട്ടുള്ളതെന്ന് എണ്ണം തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളിൽ 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അസിസ്റ്റന്റ്‌ തസ്തികയിൽ വരുന്ന ഒഴിവുകളുടെ എണ്ണം മാസം തിരിച്ചു ലഭ്യമാക്കാമോ; ഇവയിൽ എത്ര എണ്ണം ബൈട്രാൻസ്ഫർ, കാറ്റഗറി ചേഞ്ച്‌ എന്നിവക്കായി മാറ്റി വയ്ക്കും എന്നറിയിക്കാമോ;
( ഇ )
കാർഷിക സർവകലാശാല 23.08.2025-ഇൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തവർ ആരൊക്കെ എന്നറിയിക്കാമോ; പ്രസ്തുത യോഗത്തിൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകൾ പി.എസ്.സി.യിൽ റിപ്പോർട്ട്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെ തീരുമാനങ്ങൾ ആണ് എടുത്തിട്ടുള്ളത് എന്നറിയിക്കാമോ;
( എഫ് )
ജി.ഒ.(Ms)നം.56/2025/അഗ്രി എന്ന ഓർഡർ പിൻവലിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് കാർഷിക സർവകലാശാലയിൽ നിന്നും ഗവണ്മെന്റിലേക്ക് ആശയവിനിമയം നടത്തിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ജി )
ജി.ഒ.(Ms)നം.56/2025/അഗ്രി എന്ന ഓർഡർ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ പഠനം നടത്തി റിപ്പോർട്ട്‌ നൽകുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോയെന്നും ആരൊക്കെയാണ് കമ്മിറ്റി അംഗങ്ങൾ എന്നും കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള സമയപരിധി എത്രയാണെന്നും അറിയിക്കാമോ?
1781.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക സർവ്വകലാശാലയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ നിന്നും അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി. വഴിയുളള ലോ പെയ്ഡ് എംപ്ലോയീസ് പ്രൊമോഷൻ അല്ലാതെ, സെക്രട്ടേറിയറ്റിന് സമാനമായി സീനിയോറിറ്റി അടിസ്ഥാനത്തിൽ 4 വർഷം പൂർത്തിയായവരിൽ നിന്നും ആഭ്യന്തര നിയമനം അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ സെക്രട്ടേറിയറ്റിന് സമാനമായി 4 വർഷം പൂർത്തിയായ കമ്പ്യൂട്ടർ അസിസ്റ്റന്റുമാരിൽ നിന്നും അസിസ്റ്റന്റ് തസ്തികയിലേക്ക് ആഭ്യന്തര നിയമനം നടത്താനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
കാർഷിക സർവ്വകലാശാലയിൽ ഇ-ഓഫീസ് നടപ്പിലാക്കിയ സാഹചര്യത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റുമാർക്ക് യെല്ലോ പേജ് വഴി ടൈപ്പിംഗ് നടത്തുന്നതിനായി സ്വന്തമായി യൂസർ ഐ.ഡി, പാസ് വേഡ് അനുവദിച്ചിട്ടുണ്ടോ എന്ന വിവരം ലഭ്യമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ സെക്രട്ടേറിയറ്റിൽ ഉള്ളതിന് സമാനമായി കമ്പ്യൂട്ടർ അസിസ്റ്റന്റുമാർക്ക് ഇ-ഓഫീസ് വഴി കത്തുകൾ, നടപടിക്രമങ്ങൾ എന്നിവ ഇ-ഓഫീസിൽ തന്നെ ടൈപ്പ് ചെയ്യുന്നതിനായി യൂസർ ഐ.ഡി, പാസ് വേഡ് എന്നിവ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള, ഒന്നിലധികം കമ്പ്യൂട്ടർ അസിസ്റ്റന്റുമാരുളള സ്റ്റേഷനുകളിൽ തപാൽ സെക്ഷൻ കൈകാര്യം ചെയ്യാത്ത കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ ഇ-ഓഫീസ് ഇന്റർഫേസിലൂടെ ടൈപ്പിംഗ് ജോലികൾ നിർവഹിക്കുന്നത് അനുവദനീയമാണോ; ഇല്ലെങ്കിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് മാർക്ക് ഇ-ഓഫീസ് ഇന്റർഫേസിലൂടെ ടൈപ്പിംഗ് ജോലികൾ നിർവഹിക്കുന്നതിന് അനുമതി നൽകുമോ; വ്യക്തമാക്കുമോ?
1782.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കാർഷിക സർവകലാശാലയിലെ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും നിലവില്‍ എത്ര ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് നല്‍കിവരുന്നതെന്ന് അറിയിക്കുമോ;
( ബി )
സ.ഉ.(അച്ചടി) നം. 105/2025/ഫിന്‍ തീയതി 25/08/2025 പ്രകാരം വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും കാര്‍ഷിക സര്‍വകലാശാല ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( സി )
വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും കുടിശ്ശികയും എപ്പോൾ അനുവദിക്കുമെന്ന് അറിയിക്കാമോ?
1783.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച 3% ഡി.എ. കാര്‍ഷിക സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.