UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3159

കായംകുളം മണ്ധലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. സി. കെ. സദാശിവന്‍

(എ)ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ധലത്തില്‍ ഭരണാനുമതി ലഭിച്ച് കരാര്‍ ചെയ്ത് നിര്‍മ്മാണത്തിനായി സാമഗ്രികള്‍ ഇറക്കിയ പ്രവൃത്തി ക്യാന്‍സല്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഉപഭോക്താക്കളുടെ എതിര്‍പ്പിന് കാരണമായേക്കാവുന്ന പ്രസ്തുത നിര്‍ദ്ദേശം പുന:പരിശോധിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3160

റോഡുകളില്‍ ഹന്പ് നിര്‍മ്മിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)റോഡുകളില്‍ ഹന്പ് നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും മാനദണ്ധം ഉണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ദേശീയപാതകളിലും സംസ്ഥാനപാതകളിലും ഹന്പുകള്‍ നിര്‍മ്മിക്കുന്പോള്‍ എന്തെങ്കിലും അടയാളങ്ങള്‍ വയ്ക്കേണ്ടതുണ്ടോയെന്നും ഹന്പുകളുള്ള എല്ലാ സ്ഥലത്തും പ്രസ്തുത അടയാളങ്ങള്‍ ഉണ്ടോയെന്നും വ്യക്തമാക്കുമോ; 

(സി)കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹന്പുകള്‍ മൂലം എത്ര അപകടങ്ങള്‍ നടന്നു എന്നും എത്രപേര്‍ മരണപ്പെട്ടു എന്നും ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 

(ഡി)റോഡുകളിലെ അശാസ്ത്രീയമായ ഹന്പുകള്‍ മാറ്റി പകരം സംവിധാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നോ; ഉണ്ടെങ്കില്‍ എപ്പോഴാണ് വിധിയുണ്ടായതെന്നും പ്രസ്തുത വിധി നടപ്പാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്നും വ്യക്തമാക്കുമോ; 

(ഇ)രാമനാട്ടുകര ബൈപ്പാസില്‍ അത്തോളി മുതല്‍ തൊണ്ടയാട് ജംഗ്ഷന്‍വരെ എത്ര ഹന്പുകളുണ്ടെന്നും ഓരോ സ്ഥലത്തും എത്ര എണ്ണം വീതമാണെന്നും വ്യക്തമാക്കുമോ; 

(എഫ്)ഈ റോഡിലൂടെ മെഡിക്കല്‍ കോളേജിലേയ്ക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

3161

ചാലക്കുടി കൊരട്ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് 


ശ്രീ. ബി.ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊരട്ടി ജംഗ്ഷനില്‍ നാലുവരിപ്പാതയുടെയും, കൊരട്ടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍റേയും നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സുഗമമായ ഗതാഗതത്തിനുമായി എന്ത് സംവിധാനമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇതിനായി അടിയന്തര നടപടി സ്വീകരിക്കുമോ?

3162

പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ 


ശ്രീ. സി. കൃഷ്ണന്‍

(എ)പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ; 

(ബി)നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

3163

വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)തിരുവനന്തപുരം-കോട്ടയം എം. സി. റോഡില്‍ വെഞ്ഞാറമൂട്ടിലെ ഗുരുതരമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പിരപ്പന്‍കോട്/തൈക്കാട് നിന്നും ആരംഭിക്കുന്ന ബൈപ്പാസിന്‍റെ പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; 

(ബി)എങ്കില്‍ ഇതില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ? 

3164

കേബിളുകള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കുന്നതിലുള്ള ക്രമക്കേട് 


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)പൊതുമരാമത്ത് വകുപ്പ് റോഡുകളിലൂടെ കേബിളുകള്‍ വലിക്കുന്നതിനും, കുഴിച്ചിടുന്നതിനും അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ക്രമക്കേടു നടത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)റിലയന്‍സ് കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ അന്വേഷണം നടത്തി ബന്ധപ്പെട്ടവരില്‍ നിന്നും നഷ്ടം ഈടാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഉപയോഗമില്ലാതെ റോഡിലൂടെ സ്ഥാപിച്ചിട്ടുള്ള എല്ലാ കേബിളുകളും പോസ്റ്റുകളും നീക്കം ചെയ്ത് അപകട സാധ്യതകള്‍ ഒഴിവാക്കുമോ?


ഠ.3165

കായംകുളത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി 


ശ്രീ. സി. കെ. സദാശിവന്‍
 
കായംകുളം പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ; ഇത് എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും ; വിശദമാക്കുമോ ?

3166

ചാരുമൂട് ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി 


ശ്രീ. ആര്‍. രാജേഷ്
 
(എ)റോഡ് സേഫ്റ്റി ഫണ്ടുപയോഗിച്ച് ചാരുംമൂട് ഇടനമൂട് ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ബി)എം.എല്‍. എ യുടെ പ്രാദേശിക വിസസന ഫണ്ട് ഉപയോഗിച്ച് മാവേലിക്കര, തട്ടാരന്പലം ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്ന നടപടി അടിയന്തിരമായി പൂര്‍ത്തീകരിക്കുമോ; ഇതിനാവശ്യമായ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ?

ഠ.3167

ഗ്രീന്‍ ബില്‍ഡിംഗ് പോളിസി 


ശ്രീ. കെ. എന്‍.എ.ഖാദര്‍

(എ)പരിസ്ഥിതി അനുകൂല പദ്ധതിയായ ഗ്രീന്‍ ബില്‍ഡിംഗ് പോളിസി നടപ്പിലാക്കുമോ;

(ബി)പ്രസ്തുത പോളിസിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്; 

(സി)പോളിസിയുടെ നടത്തിപ്പില്‍ ആര്‍ക്കൊക്കെയാണ് പങ്കാളിത്തമുണ്ടായിരിക്കുക എന്ന് വിശദമാക്കുമോ?


3168

സ്റ്റീല്‍ സ്ട്രക്ചര്‍ പ്രകാരമുള്ള കെട്ടിന നിര്‍മ്മാണം 


ശ്രീമതി പി. അയിഷാ പോറ്റി

(എ)സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ എല്ലാം സ്റ്റീല്‍ സ്ട്രക്ചര്‍ പ്രകാരം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ വിശദാംശങ്ങളും ഗുണനിലവാരം സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ?

3169

കൊടുവള്ളിയിലെ റസ്റ്റ് ഹൌസ് നിര്‍മ്മാണം 


ശ്രീ. പി. റ്റി. എ. റഹീം

(എ)കൊടുവള്ളിയില്‍ റസ്റ്റ് ഹൌസ് നിര്‍മ്മിക്കുവാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ?

3170

കൊയിലാണ്ടി നിയോജക മണ്ധലത്തിലെ മരാമത്ത് പ്രവൃത്തികള്‍ 


ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി നിയോജക മണ്ധലത്തിന്‍റെ പരിധിയില്‍ വരുന്നതും പ്രവര്‍ത്തനം നടന്നു വരുന്നതുമായ റോഡ്, പാലം, കെട്ടിടം പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടും ആരംഭിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ആയതിന്‍റെ കാരണങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ; 

(സി)ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ലഭിക്കാത്തതിന്‍റെ കാരണമെന്തെന്നും വ്യക്തമാക്കുമോ; 

(ഡി)ഭരണാനുമതി ലഭിക്കുന്നതിനായി പ്രോപ്പോസല്‍ നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്നും ആയതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ; 

(ഇ)2014-'15 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്‍റെയും എസ്റ്റിമേറ്റ് തുക എത്രയെന്നും വിശദമാക്കുമോ?

3171

മാവേലിക്കര മണ്ധലത്തിലെ മരാമത്ത് പണികള്‍ 


ശ്രീ. ആര്‍. രാജേഷ്

(എ)പൊതുമരാമത്ത് വകുപ്പില്‍ നിന്നും 25 ലക്ഷം രൂപാ വീതം അനുവദിച്ച താമരക്കുളം - വി. വി. എച്ച്. എസ്. റോഡ്, പാലമേല്‍ - മാമ്മൂട് - പള്ളിക്കല്‍ റോഡ് എന്നിവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)പൊതുമരാമത്ത് കെട്ടിടവിഭാഗം മാവേലിക്കര മണ്ധലത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം; 

(ഡി)വിശദമായ വിവരങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര മണ്ധലത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം; 

(എഫ്)വിശദമായ വിവരങ്ങള്‍ ലഭ്യമാക്കുമോ?

3172

കായംകുളം മണ്ധലത്തിലെ മരാമത്ത് പണികള്‍ 


ശ്രീ. സി. കെ. സദാശിവന്‍

(എ)കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് രണ്ട് ലൈന്‍ റോഡായി പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ; 

(ബി)കായംകുളം സര്‍ക്കാര്‍ വനിതാ പോളിടെക്നിക്കിന് ആഡിറ്റോറിയം, ലൈബ്രറി, ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ ഭരണാനുമതിയ്ക്കായി പുതുക്കിയ ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് പ്രകാരമുള്ള എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ; 

(സി)കായംകുളം ജുഡീഷ്യല്‍ കോംപ്ലക്സ്, ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?

3173

തൃക്കരിപ്പൂര്‍ ഗവ:പോളിടെക്നിക്കിന്‍റെ ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മ്മാണം

 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളി ടെക്ക്നിക്ക് കോളജിലെ ഹോസ്റ്റല്‍ കം സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍റെ പണി പുനരാരംഭിക്കുന്നതിന് പി. ഡബ്ല്യു. ഡി. ചീഫ് എന്‍ജിനീയര്‍ റിവൈസ്ഡ് എസ്റ്റിമേറ്റ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും റിവൈസ്ഡ് എ. എസ്. നല്‍കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?

3174

തുറവൂര്‍ താലൂക്ക് ഹോസ്പിറ്റലിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ 


ശ്രീ. എ.എം.ആരിഫ്

(എ)തുറവൂര്‍ താലൂക്ക് ഹോസ്പിറ്റലിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചതിന്‍റെ കാരണം അറിയിക്കുമോ;

(ബി)പ്രസ്തുത പണികള്‍ പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

3175

കുട്ടനാട് താലൂക്കിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി കെട്ടിടനിര്‍മ്മാണം 


ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട് താലൂക്കിലെ എടത്വ ട്രഷറി, രാമങ്കരി മൃഗാശുപത്രി, ആനപ്രാന്പല്‍ മൃഗാശുപത്രി എന്നീ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ബി)പ്രസ്തുത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3176

ചിപ്പന്‍ചിറ പാലം പുനര്‍നിര്‍മ്മാണം


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

വാമനപുരം നിയോജകമണ്ധലത്തിലെ ചിപ്പന്‍ചിറ പാലം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടം വരെയായി എന്ന് വിശദമാക്കാമോ?

3177

വടകര കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണ പുരോഗതി 


ശ്രീ. സി. കെ. നാണു

(എ)മുന്‍പ് ആരംഭിച്ച വടകര കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ പണി തുടര്‍ന്ന് നടക്കാത്തതിന്‍റെ കാരണം അറിയിക്കുമോ; 

(ബി)തടസ്സങ്ങള്‍ പരിഹരിച്ച് കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ പണി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3178

ടോള്‍ പിരിവ് 


ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)എത്ര കോടി രൂപ വരെ നിര്‍മ്മാണത്തിന് വിനിയോഗിച്ച പാലങ്ങള്‍ക്കാണ് ടോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)എത്ര വര്‍ഷം വരെയാണ് ടോള്‍ പിരിക്കുന്നത്; വ്യക്തമാക്കുമോ; 

(സി)വന്‍കിട പാലങ്ങള്‍ക്ക് മാത്രമായി ടോള്‍ പിരിവ് നിശ്ചയിക്കുകയും പരമാവധി പത്ത് വര്‍ഷം മാത്രം ടോള്‍ പിരിക്കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

3179

ടോള്‍ ബൂത്തുകളിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം 


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 
,, സി. മമ്മൂട്ടി 
,, സി. മോയിന്‍കുട്ടി 
,, എന്‍. ഷംസുദ്ദീന്‍

(എ)സംസ്ഥാനത്തെ ടോള്‍ ബൂത്തുകളിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)ടോള്‍ ബൂത്തുകളിലെ കളക്ഷന്‍ കണക്കുകള്‍ പരിശോധിക്കാനും ലേലത്തുക തദനുസരണമായി നിശ്ചയിക്കാനും എന്തെങ്കിലും സംവിധാനമുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ടോള്‍ ബൂത്തുകളെല്ലാം കന്പ്യൂട്ടറൈസ് ചെയ്യുകയും ആധുനിക സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് നിഷ്കര്‍ഷിച്ച് ഇവയുടെ നിയന്ത്രണം കാര്യക്ഷമമാക്കുമോ?

3180

ആര്യങ്കാവ് ചെക്ക് പോസ്റ്റിനു സമീപത്ത് പാലം നിര്‍മ്മാണം 


ശ്രീ. കെ. രാജു

(എ)കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഉള്‍പ്പെട്ട ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപമുള്ള പാലം നിര്‍മ്മാണത്തിന്‍റെ ഡീറ്റെയില്‍ഡ് എസ്റ്റിമേറ്റ്സും പ്ലാനും തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)ഇതിനുള്ള ആകെ അടങ്കല്‍ തുക എത്രയാണെന്ന് വ്യക്തമാക്കുമോ; ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ; 


(സി)പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നത് പൊതുമരാമത്ത് വകുപ്പാണോ, റെയില്‍വേ നേരിട്ടാണോ എന്നകാര്യം അറിയിക്കുമോ ?

3181

മട്ടന്നൂര്‍ നിയോജകമണ്ധലത്തിലെ മണ്ണൂര്‍ക്കടവ് പാലം നിര്‍മ്മാണം 


ശ്രീ. ഇ. പി. ജയരാജന്‍ 

(എ)മട്ടന്നൂര്‍ നിയോജകമണ്ധലത്തിലെ മണ്ണൂര്‍ക്കടവ് പാലം നിര്‍മ്മാണത്തിനു ഭരണാനുമതി ലഭിച്ചത് ഏത് ഉത്തരവു പ്രകാരമാണ്; 

(ബി)എസ്റ്റിമേറ്റ് തുക എത്രയാണ്; ടെന്‍ഡര്‍ ചെയ്തത് എപ്പോഴാണ്; 

(സി)കരാര്‍ ഉറപ്പിച്ചത് എപ്പോഴാണ്; 


(ഡി)കരാര്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടത് എപ്പോഴാണ്; 

(ഇ)ഇപ്പോള്‍ പ്രവൃത്തി ഏതു ഘട്ടത്തിലാണ്; 


(എഫ്)അപ്രോച്ച് റോഡുനിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കുമോ? 

3182

മട്ടന്നൂര്‍ നിയോജകമണ്ധലത്തിലെ മണക്കായികടവ് പാലം നിര്‍മ്മാണം 


ശ്രീ. ഇ. പി. ജയരാജന്‍ 

(എ)മട്ടന്നൂര്‍ നിയോജകമണ്ധലത്തിലെ മണക്കായികടവ് പാലം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചത് ഏത് ഉത്തരവ് പ്രകാരമാണ്; 

(ബി)എസ്റ്റിമേറ്റ് തുക എത്രയാണ്;

(സി) പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)തുടര്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും എപ്പോള്‍ ടെണ്ടര്‍ ചെയ്യുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

3183

അഴിമാവ് കടവ് പാലം 


ശ്രീമതി ഗീതാ ഗോപി

(എ)തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം-എടത്തിരുത്തി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അഴിമാവ് കടവ് പാലം നിര്‍മ്മാണത്തിന്‍റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ; 

(ബി)പാലം നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;

(സി)കാലതാമസം വരുന്നതിന് കാരണമെന്താണെന്ന് വിശദമാക്കാമോ; 

(ഡി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭി്ക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

3184

ചേലക്കര മണ്ധലത്തിലെ കുത്താന്പുള്ളി പാലം നിര്‍മ്മാണം 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര നിയോജകമണ്ധലത്തിലെ കുത്താന്പുള്ളി പാലം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയതെന്നാണെന്നും അതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കാമോ; 

(ബി)ഭരണാനുമതി നല്‍കിയതിനെ തുടര്‍ന്ന് പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ; 

(സി)സാങ്കേതികാനുമതിയും ടെണ്ടര്‍ നടപടിയും പൂര്‍ത്തിയാക്കിയിട്ടും പാലം നിര്‍മ്മാണം ആരംഭിക്കാത്തതിനുള്ള കാരണങ്ങള്‍ അറിയിക്കുമോ; 

(ഡി)പാലം നിര്‍മ്മാണത്തിന്‍റെ ഫണ്ടിംഗ് എജന്‍സിയായ നബാര്‍ഡ് നിര്‍മ്മാണത്തിന്‍റെ കാലതാമസത്തെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതെന്താണെന്ന് അറിയിക്കുമോ; 

(ഇ)പ്രസ്തുത പാലം നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ? 

3185

നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മ്മാണം


ശ്രീ. എ.എം.ആരിഫ്

(എ)നേരേക്കടവ്-മാക്കേക്കടവ് പാലത്തിന്‍റെ ഭരണാനുമതിയുടെ കാലാവധി എന്നുവരെയാണ്;

(ബി)പ്രസ്തുത പാലത്തിന്‍റെ എ.എസ്സില്‍ നിന്നും ഏതെങ്കിലും തരത്തിലുളള പ്രവൃത്തികള്‍ക്ക് ചെലവ് എഴുതി ബില്ല് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; അങ്ങനെ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രവര്‍ത്തിയുടെ എ.എസ്. കാലാവധി തീരുന്നമുറയ്ക്ക് റദ്ദാക്കുമോ; 

(സി)പ്രസ്തുത പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയത് ഏത് ഏജന്‍സിയാണ്;

(ഡി)ഈ പാലത്തിന്‍റെ റ്റി.എസ്. നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഇ)ഇല്ലെങ്കില്‍ റ്റി.എസ് പൂര്‍ത്തിയാക്കി എന്നത്തേയ്ക്ക് ടെണ്ടര്‍ ചെയ്യുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കുമോ; 

(എഫ്)ഈ പാലത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് 2013 നവംബര്‍ 1-ന് തറക്കല്ലിടുമെന്ന് ബഹു.മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നോ; തറക്കല്ലിടുവാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കുമോ?

3186

സുല്‍ത്താന്‍തോട് അപ്രോച്ച് പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം


ശ്രീ. റ്റി. വി. രാജേഷ് 
 
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ, മഴമൂലം തകര്‍ന്ന സുല്‍ത്താന്‍തോട് അപ്രോച്ച് പാലത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് എന്തൊക്കെ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ? 

3187

കൂട്ടുംവാതുക്കല്‍ കടവ് പാലം നിര്‍മ്മാണം 


ശ്രീ. സി. കെ. സദാശിവന്‍

കരുനാഗപ്പള്ളി-കായംകുളം-ഹരിപ്പാട് മണ്ധലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ കടവ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?

3188

ചാലൂര്‍ പഞ്ചായത്തിലെ പഴുവില്‍ പാലം നിര്‍മ്മാണം 


ശ്രീമതി ഗീതാ ഗോപി

(എ)നാട്ടിക നിയോജക മണ്ധലത്തിലെ ചാഴൂര്‍ പഞ്ചായത്തില്‍പ്പെടുന്ന പഴുവില്‍ പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുളള കാലതാമസത്തിന് കാരണം വിശദമാക്കാമോ; 

(ബി)പാലം നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ; 

(സി) പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

3189 

കല്‍പ്പറ്റ മണ്ധലത്തിലെ പാത്തിക്കല്‍ പാലം നിര്‍മ്മാണം 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ പാത്തിക്കല്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ശ്രീ. എം. സി. കേളുവിന്‍റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പരാതിയിന്‍മേല്‍ ഏതെല്ലാം വകുപ്പുകളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3190

കോരപ്പുഴ പാലം പുതുക്കിപ്പണിയാന്‍ നടപടി 


ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)കോഴിക്കോട് ജില്ലയിലെ കോരപ്പുഴ പാലം പുതുക്കിപ്പണിയുന്നതിനുവേണ്ടി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; 

(ബി)നൂറുവര്‍ഷം പഴക്കമുള്ള കോരപ്പുഴ പാലം പുതുക്കിപ്പണിയാനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

3191

മുരിങ്ങൂര്‍ ഡിവൈന്‍നഗര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍റെ നിര്‍മ്മാണം 


ശ്രീ. ബി.ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട മുരിങ്ങൂര്‍ ഡിവൈന്‍നഗര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; 

(ബി)നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3192

തലസ്ഥാനത്തെ മോണോ റെയില്‍ പദ്ധതി 


ശ്രീ. കെ. മുരളീധരന്‍
 ,, എം.എ. വാഹീദ് 
,, വര്‍ക്കല കഹാര്‍ 
,, എ.റ്റി. ജോര്‍ജ് 

(എ)തലസ്ഥാനത്ത് മോണോ റെയില്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇതിനുള്ള സാദ്ധ്യതാപഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിര്‍മ്മാണത്തിന് ഏത് ഏജന്‍സിയാണ് മേല്‍നോട്ടം വഹിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിന്‍റെ നിര്‍മ്മാണം എന്ന് ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3193

പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് 2012-13 വര്‍ഷത്തെ കുടിശ്ശിക നല്‍കുവാനുണ്ടോ; 

(ബി)എങ്കില്‍ അതെത്രയാണെന്ന് അറിയിക്കുമോ; 

(സി)ഈ സാന്പത്തിക വര്‍ഷം പൂര്‍ത്തിയായ പ്രവൃത്തികള്‍ക്ക് നല്‍കാനുള്ള തുക എത്രയാണെന്നുള്ള വിവരം ലഭ്യമാക്കുമോ; 

(ഡി)കരാറുകാര്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്ക് ഇത്രയും കുടിശ്ശിക വരുത്തുവാനുണ്ടായ സാഹചര്യങ്ങള്‍ എന്താണെന്ന് അറിയിക്കുമോ; 

(ഇ)കുടിശ്ശിക തുക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കരാറുകാരില്‍ നിന്നും പരാതികളും അതിനെത്തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
 
(എഫ്)എങ്കില്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

3194

പ്രവൃത്തി പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് യഥാസമയം പണം ലഭ്യമാക്കാന്‍ നടപടി 


ശ്രീ. ബാബു എം. പാലിശ്ശേരി 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, ജി. സുധാകരന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 

(എ)പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് യഥാസമയം പണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഭീമമായ തുക കരാറുകാര്‍ക്ക് കുടിശ്ശികയായതിന്‍റെ കാരണം വിശദമാക്കുമോ; 


(സി)റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാതിരുന്നത് കരാറുകാര്‍ക്ക് യഥാസമയം പണം നല്‍കാത്തതിനാലാണോയെന്ന് വ്യക്തമാക്കുമോ; 

(ഡി)കരാറുകാര്‍ക്ക് വന്‍തുക കുടിശ്ശിക ലഭിക്കാനുള്ളത് കാരണം മരാമത്ത് പണികള്‍ പ്രതിസന്ധിയിലായിട്ടുണ്ടോ; എങ്കില്‍ ഇത് തരണം ചെയ്യുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

3195

കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുക്കുവാനുള്ള കുടിശ്ശിക 


ശ്രീ. കെ. കെ. നാരായണന്‍

(എ)പൊതുമരാമത്തു വകുപ്പ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് എന്ന് മുതല്‍ എന്ന് വരെയുള്ള തുക കുടിശ്ശികയുണ്ടെന്ന വിവരം പ്രത്യേകം പ്രത്യേകം വിശദമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ എത്ര രൂപ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ; 

(സി)ഇപ്പോള്‍ നല്‍കുവാനുള്ള കുടിശ്ശിക എന്ന് നല്‍കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.