STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
04.02.2026 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


 
*121.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷിയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ മുഴുവന്‍ നെല്‍കൃഷി ഭൂമിയുടെയും ആധുനിക ഡാറ്റാബേസ് സൃഷ്ടിക്കാനും ഓരോ നെല്‍വയലും ജി.പി.എസു-മായി ബന്ധപ്പെടുത്തുന്നതിനും ഇതുവഴി തരിശുഭൂമി നിര്‍മ്മാര്‍ജ്ജന പരിപാടി കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*122.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ദെലീമ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന 65 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്നുകള്‍, കൗൺസിലിംഗ്, പാലിയേറ്റീവ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ വയോമിത്രം പദ്ധതി പ്രയോജനകരമാണെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വയോജനങ്ങളുടെ മാനസികോല്ലാസവും ആരോഗ്യവും ഉറപ്പാക്കുന്നതിനായി വയോമിത്രം പദ്ധതി വഴി കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എത്രപേർക്ക്, എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കിയതെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലുണ്ടായിരുന്ന വയോമിത്രം പദ്ധതിയോടൊപ്പം 2016-ന് ശേഷം പുതുതായി എന്തെല്ലാം അധിക സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നഗരസഭാ പരിധിയിലുള്ളതുപോലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*123.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ആന്റണി ജോൺ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയില്‍ എവിടെയും ഗവേഷണം നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ പദ്ധതി എപ്പോഴാണ് ആരംഭിച്ചത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളിലും ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനായി പ്രത്യേക സ്കോളര്‍ഷിപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
*124.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ പൊതുഗതാഗത മേഖലയില്‍ കെ.എസ്.ആർ.ടി.സി. കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇലക്ട്രിക് ബസ്സുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലെ സര്‍ക്കാരിന്റെ കാലയളവില്‍ കെ.എസ്.ആർ.ടി.സി. പുതുതായി എത്ര ബസ്സുകള്‍ വാങ്ങിയിട്ടുണ്ടെന്നും അവയില്‍ എത്ര ഇലക്ട്രിക് ബസ്സുകളുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ഡീസൽ-ഇലക്ട്രിക് ബസ്സുകളുടെ വിലയും ആവർത്തന ചെലവും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങൾക്കനുസൃതമായി കെ.എസ്.ആർ.ടി.സി. സര്‍വീസുകളെ ഏതെല്ലാം വ്യത്യസ്തതകളോടും പുതുമകളോടും കൂടി പുനരാവിഷ്കരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കാമോ?
*125.
ശ്രീ. കെ. പ്രേംകുമാര്‍
ഡോ. കെ. ടി. ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ പത്തു വര്‍ഷം കിഫ്ബി വഴി ചെലവഴിച്ച തുക സംബന്ധിച്ച്‌ വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
സര്‍വകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്ലാന്‍ ഫണ്ട് വഴി കഴിഞ്ഞ പത്ത് വര്‍ഷം ചെലവഴിച്ച തുക സംബന്ധിച്ച് വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
സര്‍വകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നോണ്‍ പ്ലാന്‍ ഫണ്ട് വഴി കഴി‍ഞ്ഞ പത്തു വര്‍ഷം ചെലവഴിച്ച തുക സംബന്ധിച്ച് വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സര്‍വകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുകളില്‍ പരാമര്‍ശിച്ചതല്ലാതെ മറ്റ് ഫണ്ടുകള്‍ വഴി ചെലവഴിച്ച തുക സംബന്ധിച്ച് വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാണോ; എങ്കില്‍ അത് നല്‍കാമോ?
*126.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളുടെയും സര്‍വകലാശാലകളുടെയും അക്രഡിറ്റേഷനും റാങ്കിങ്ങും മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
മേല്‍നടപടികളുടെ ഫലമായി റാങ്കിങ്ങിലും അക്രഡിറ്റേഷനിലും നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;
( സി )
കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ്ങ് ഫ്രെയിംവര്‍ക്കും സംസ്ഥാനതല ഉന്നത വിദ്യാഭ്യാസ സര്‍വേയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
*127.
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരാഷ്ട്രീയതയും അരാജകത്വവും വർഗ്ഗീയവൽക്കരണവും ജാതി വിവേചനവും സംസ്ഥാനത്തെ സർവകലാശാലകളിലും കലാലയങ്ങളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ടോ; ഇത് തടയുന്നതിനായി പുരോഗമന വിദ്യാർത്ഥി സംഘടനകൾ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കില്‍ ആയത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വി.സി.മാരുടെ യോഗതീരുമാനങ്ങൾ സർക്കാർ പ്രത്യേകമായി പരിശോധിക്കാറുണ്ടോ;
( സി )
കലാലയങ്ങളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ കൈകടത്താന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കലാലയങ്ങളില്‍ മതേതരത്വവും ബഹുസ്വരതയും ഉറപ്പുവരുത്തി സാംസ്കാരികവും സംഘടനാപരവും സമാധാനപരവുമായ അന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ കരുതലും ഇടപെടലും തുടരുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖല കാലാനുസൃതമായി നവീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*128.
ശ്രീമതി ഒ എസ് അംബിക
ശ്രീമതി ശാന്തകുമാരി കെ.
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നവജാത ശിശുക്കളിലെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാര ചികിത്സകള്‍ നൽകുന്നതിനുമായി വകുപ്പിൽ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദാംശം നല്‍കാമോ;
( ബി )
മേൽപ്പറഞ്ഞ വൈകല്യങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ നിലവിലുണ്ടോ; എന്തെല്ലാം സേവനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാക്കുന്നത്; വിശദാംശം നല്‍കാമോ;
( സി )
നവജാത ശിശുക്കളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ റീജനല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കാമോ?
*129.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാല്‍നടയാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കാല്‍നടയാത്രക്കാരുടെ അപകട മരണനിരക്ക് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തേടിയിട്ടുണ്ടോ;
( സി )
റോഡ് മുറിച്ച് കടക്കുന്ന ഇടങ്ങളിലെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഇ )
ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം കാല്‍നടയാത്രക്കാര്‍ മരണപ്പെടുന്നത് ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
*130.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയുടെ (ഗോ സമൃദ്ധി) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഉരുക്കളുടെ മരണത്തിനും ഉല്‍പാദന പ്രത്യുല്പാദനക്ഷമതാ നഷ്ടത്തിനും എന്തെല്ലാം പരിരക്ഷ പ്രസ്തുത പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്; വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര കര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം നല്‍കാമോ?
*131.
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വയോജന കമ്മീഷന് രൂപം കൊടുത്തിട്ടുണ്ടോ; കമ്മീഷന്റെ ഘടനയും പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ;
( ബി )
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതാദ്യമായിട്ടാണോ ഇത്തരത്തിലുള്ള കമ്മീഷന്‍ കേരളത്തില്‍ രൂപീകൃതമായിട്ടുള്ളത്; വിശദമാക്കാമോ;
( സി )
കമ്മീഷന്‍ രൂപീകരണത്തിലൂടെ സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*132.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ തീരമേഖലയോട് ചേര്‍ന്ന് ഉപ്പുവെള്ളം കയറുന്നത് കൃഷിയെ ബാധിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കടല്‍ത്തീരത്തുനിന്ന് ഉള്‍നാടന്‍ ജലാശയങ്ങളിലേക്ക് ഉപ്പുവെള്ളം കയറി കൃഷിഭൂമിയുടെ സ്വാഭാവിക ഘടന നഷ്ടമാകുന്നത് തടയാൻ സാധ്യമാകുന്ന നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ ഉപ്പുവെള്ളം കയറുന്നത് ഉള്‍നാടന്‍ ജലാശയങ്ങളോട് ചേര്‍ന്നുള്ള ജൈവവ്യവസ്ഥയെ ബാധിക്കുന്നത് ഒഴിവാക്കുവാന്‍ വിദഗ്ദ്ധരുടെ മാര്‍ഗനിര്‍ദേശം ആരായുമോ;
( ഡി )
ആവശ്യമായ പോഷകങ്ങള്‍ ഇല്ലാത്തതിനാല്‍ കൃഷി ഉല്‍പ്പാദനം കുറയുന്നതും കൃഷി ഉപേക്ഷിക്കേണ്ടതായി വരുന്നതും ഭൂജല നിരപ്പില്‍ നിന്നും താഴ്ന്ന് കിടക്കുന്ന കുട്ടനാടിന്റെ സ്ഥിതി ഗുരുതരമാക്കുന്നതിനെയും നേരിടുവാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*133.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാരീരിക വൈകല്യമുള്ളവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, സെറിബ്രൽ പാൾസി ബാധിച്ചവർ, ബുദ്ധിമാന്ദ്യമുള്ളവർ എന്നിവരെ പരിചരിക്കുന്നവർക്കായി ആശ്വാസ കിരണം പദ്ധതി മുഖേന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ടോ; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ കുടിശികയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ വിതരണം ചെയ്യുന്ന തുക വർദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ എന്ന് മുതൽ വർദ്ധിപ്പിച്ച തുക നൽകാനാകുമെന്ന് വ്യക്തമാക്കാമോ?
*134.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം നാണ്യവിളകളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദമാക്കാമോ;
( ബി )
മഴയുടെ ഏറ്റക്കുറച്ചിലുകൾ (അധികമഴ/മഴക്കുറവ്) റബർ, കാപ്പി, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ ഉത്പാദനത്തെ എങ്ങനെ ബാധിക്കുന്നു; വിശദമാക്കാമോ;
( സി )
താപനില വ്യതിയാനം നാണ്യവിളകളുടെ വളർച്ചയിലും ഗുണനിലവാരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ വിശദീകരിക്കാമോ?
*135.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബറിന്റെ ഉല്പാദന ചെലവ് ഗണ്യമായി വര്‍ദ്ധിച്ചിട്ടുള്ള സാഹചര്യത്തില്‍ റബറിന്റെ റീപ്ലാന്റിംഗ് സബ്സിഡി ഉയർത്താൻ സർക്കാർ നടത്തിയ ഇടപെടൽ വിശദമാക്കാമോ;
( ബി )
റബറിന്റെ താങ്ങുവില 2011-2016 കാലയളവില്‍ ഉണ്ടായിരുന്ന 150 രൂപയിൽ നിന്നും കഴിഞ്ഞ പത്തു വർഷം കൊണ്ട് വെറും 50 രൂപ മാത്രമാണ് വർധിപ്പിക്കാൻ സാധിച്ചത് എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
റബറിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന താങ്ങുവില 250 രൂപയാക്കാൻ നടപടികൾ സ്വീകരിക്കുമോ?
*136.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിക്കാനാരും ഇല്ലാത്തവരും നിരാശ്രയരുമായ വയോജനങ്ങളുടെ ശാരീരിക, മാനസിക, സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുന്നതിനായി വയോസാന്ത്വനം പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; എന്തൊക്കെയാണ് പ്രസ്തുത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയനുസരിച്ച് കിടപ്പുരോഗികളായ വയോജനങ്ങളുടെ സംരക്ഷണത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്; വിശദാംശം നല്‍കാമോ;
( സി )
ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
*137.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് (താമരശ്ശേരി) ചുരത്തിലെ ഗതാഗതക്കുരുക്ക് വയനാടിന്റെ വികസനത്തെയും ജനജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വാരാന്ത്യത്തിലും തിരക്കേറിയ സമയങ്ങളിലും പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; ഇതു നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വയനാട് ചുരത്തിൽ നിരന്തരമായുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*138.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെയും മറ്റ് അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെയും എണ്ണത്തിലുണ്ടായ വർധനവ് മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തെരുവുനായ ഭീഷണി തടയുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പിലാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദാംശം ലഭ്യമാക്കാമോ;
( സി )
തെരുവുനായ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) പദ്ധതി എത്രമാത്രം ഫലപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
തെരുവുനായകളിലൂടെ റാബീസ് പോലുളള സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനായി വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഇ )
തെരുവുനായ പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്താൻ ദീർഘകാല മൃഗക്ഷേമ-പൊതുജനസുരക്ഷാനയം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
*139.
ശ്രീ. എ. രാജ
ശ്രീ. കെ. ആൻസലൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി ഇടത്തരം ഡയറി ഫാമുകള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയനുസരിച്ച് ഫാം ആധുനികീകരണത്തിനും തീറ്റപ്പുല്‍കൃഷിക്കും കാലിത്തീറ്റക്കും ധനസഹായം ലഭ്യമാക്കുന്നുണ്ടോ; മറ്റെന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
മൃഗസംരക്ഷണ ഫാമിംഗ് മേഖലയില്‍ കൂടുതല്‍ സംരംഭകര്‍ കടന്നു വരാന്‍ സഹായകമാവും വിധം ഫാം ലൈസന്‍സിംഗ് ചട്ടങ്ങളില്‍ പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*140.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷിയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ മുഴുവന്‍ നെല്‍കൃഷി ഭൂമിയുടെയും ആധുനിക ഡാറ്റാബേസ് സൃഷ്ടിക്കാനും ഓരോ നെല്‍വയലും ജി.പി.എസ്-മായി ബന്ധപ്പെടുത്തുന്നതിനും അതുവഴി തരിശുഭൂമി നിര്‍മ്മാര്‍ജ്ജന പരിപാടി കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*141.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി യു പ്രതിഭ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഉന്നതവിദ്യാഭ്യാസ പ്രവേശന പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിനും പ്രവേശനം നേടുന്നവരില്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ ഒന്നാം സ്ഥാനം നേടുന്നതിനും സംസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രസ്തുത വിജയം കൈവരിക്കുന്നതിന് ഈ സര്‍ക്കാരിന്റെ വിവിധ പദ്ധതികളും നയങ്ങളും ഗുണകരമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഉന്നതവിദ്യാഭ്യാസം നേടി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന വനിതകള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വിസ്മയകരമായ വിജയം കൈവരിക്കുന്നതിനും എന്തെല്ലാം ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് അറിയിക്കാമോ?
*142.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കൃഷിക്കാരുടെ വരുമാനത്തില്‍ അഞ്ച് വർഷത്തിൽ 50 ശതമാനം വര്‍ദ്ധനവ് വരുത്താൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ശാസ്ത്രീയ അടിസ്ഥാനത്തില്‍ വരുമാന വർദ്ധനവ് മോണിറ്റര്‍ ചെയ്യുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കാര്‍ഷികോത്പാദനക്ഷമത വര്‍ദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാര്‍ഷിക ഉല്‍പന്ന സംസ്കരണത്തില്‍ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങള്‍ എന്നിവയിലൂടെ ഈ നേട്ടം ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*143.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തരിശുഭൂമിയുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ തരിശുഭൂമി കൃഷിക്ക് ഉപയുക്തമാക്കുന്നതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; അത്തരത്തില്‍ എത്ര ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
അതുമൂലമുള്ള തൊഴിൽ, വരുമാന വർധന എത്രയാണെന്ന് വ്യക്തമാക്കുമോ?
*144.
ഡോ. എം. കെ. മുനീർ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ പ്രദേശത്തെ ഏറ്റവും വലിയ ഫുട്ബോൾ വേദിയായ കോഴിക്കോട് കോർപ്പറേഷൻ സ്​റ്റേഡിയം സാഹസിക ബൈക്ക് മത്സരം നടത്തുന്നതിനായി വിട്ടു നൽകിയ​തിനെ തുടർന്ന് തകർന്ന നിലയിലാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
സ്റ്റേഡിയം ബൈക്ക് റേസിംഗിന് വിട്ടു നൽകുമ്പോൾ അതേ ഗുണനിലവാരത്തിൽ ത​ന്നെ തിരികെ നൽകണമെന്ന കരാർ ഉണ്ടായിരുന്നോ; വ്യക്തമാക്കാമോ;
( സി )
കരാർ ലംഘനം ഉണ്ടായിട്ടുണ്ടോ; എങ്കിൽ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കാമോ;
( ഡി )
ഫുട്ബോൾ ആരാധകരുടെയും കായിക താരങ്ങളുടെയും ആശങ്ക പരിഹരിക്കാൻ എന്തെല്ലാം തുടർ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
*145.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ വി ജോയി
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാഷണല്‍ സര്‍വീസ് സ്കീം ഏറ്റെടുത്തു നടപ്പിലാക്കിയ വൈവിധ്യമാര്‍ന്ന പരിപാടി പ്രത്യേകമായി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സ്നേഹവീടുകള്‍ എന്ന പേരില്‍ നിര്‍മ്മിച്ചു നൽകിയ വീടുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ എന്‍.എസ്.എസ്. യൂണിറ്റുകളുടെ പദ്ധതിയായ സ്നേഹാരാമങ്ങള്‍ക്ക് വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന്റെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സര്‍വകലാശാലകളിലും കലാലയങ്ങളിലും എന്‍.എസ്.എസ്. നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ഇ )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ എന്‍.എസ്.എസ്. എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസുത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
*146.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചിട്ടും സംസ്ഥാനത്തെ കോളേജുകളിൽ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയുന്നതിനായി ആന്റി റാഗിംഗ് കമ്മിറ്റി, ആന്റി റാഗിംഗ് സ്ക്വാഡ് എന്നിവ രൂപീകരിക്കണമെന്ന് യു.ജി.സി. മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഫലപ്രദമായി തടയുന്നതിനും കുറ്റക്കാർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
റാഗിംഗ് മൂലം പഠനം നിർത്തേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് പുനരധിവാസം, കൗൺസിലിംഗ്, അക്കാദമിക് പിന്തുണ എന്നിവ നൽകാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
*147.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്ന പുതിയ തലമുറയ്ക്കായി കേരളത്തിൽ തന്നെ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്നവർക്ക് തടസ്സങ്ങളില്ലാതെ അനുമതി നൽകാൻ നടപടി സ്വീകരിക്കുമോ?
*148.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫലപ്രാപ്തിയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ എന്നു മുതലാണ് സംസ്ഥാനത്ത് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം മാറ്റങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ലഭ്യമാണോയെന്ന് വിശദമാക്കാമോ;
( ഡി )
നാലു വര്‍ഷ ബിരുദ പ്രോഗ്രാം നിലവില്‍ വന്നതോടെ വിദേശത്ത് തൊഴിലിനും ഉപരിപഠനത്തിനും പോകുന്നവര്‍ക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടുമെന്ന് വിശദമാക്കാമോ?
*149.
ശ്രീ എം മുകേഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തിൽ വരുത്തിയിട്ടുള്ള പ്രധാന പരിഷ്കാരങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ടോ;
( സി )
ആഗോളതലത്തിലെ പ്രധാന സർവകലാശാലകൾ പിന്തുടരുന്ന പരീക്ഷാ രീതികളെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇവയിൽ അനുയോജ്യമായ പരീക്ഷാരീതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
*150.
ശ്രീമതി കെ. കെ. രമ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേരത്തിന് ഉല്പാദനചെലവ് പോലും ലഭിക്കാതെ നിരവധി കർഷകർ തെങ്ങുകൃഷി ഉപേക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രായാധിക്യം കൊണ്ടും രോഗകീടബാധമൂലവും ഉല്‍പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി മെച്ചപ്പെട്ട ഇനങ്ങളുടെ തൈകള്‍ നടുന്നതിനായുള്ള പുനരുദ്ധാരണ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സർക്കാർ തലത്തിൽ കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചുകൊണ്ട് നാളികേര സംഭരണം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.