STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
27.01.2026 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*1.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (സി.എം.ഇ.ഡി.പി.)-യുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സംരംഭങ്ങള്‍ക്കായി ആകെ എത്ര തുക വായ്പയായി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
സംരംഭകര്‍ക്ക് നല്‍കിവരുന്ന വായ്പയുടെ നിലവിലെ പലിശ നിരക്കും വായ്പാ പരിധിയും എത്രയാണ്; വായ്പ തിരിച്ചടവ് പരിധി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളില്‍ എത്ര വനിതാ സംരംഭകര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( എഫ് )
പദ്ധതിയിലൂടെ ഇതിനകം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്; കൂടുതല്‍ പേര്‍ക്ക് സംരംഭകത്വവും തൊഴിലും ലഭ്യമാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?
*2.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എച്ച്. സലാം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലുണ്ടായ പശ്ചാത്തല-സാമൂഹ്യ-സാങ്കേതിക വികസനങ്ങളുടെ ഫലമായി സംസ്ഥാനത്ത് അതിവേഗം നഗരവത്കരണം അനിവാര്യമായിരിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരളത്തിന്റെ ഭാവിവികസനം മുന്നില്‍ കണ്ട് രാജ്യത്ത് ആദ്യമായി ഒരു നഗരനയം രൂപീകരിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നഗരനയം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ?
*3.
ശ്രീ എം മുകേഷ്
ശ്രീ. എം. എം. മണി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ (സി എം ഡി ആർ എഫ്) വിനിയോഗം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
2016-21 ലും 2021-26 ലുമായി സി എം ഡി ആർ എഫ് -ല്‍ നിന്നും എത്ര തുക വിനിയോഗിച്ചിട്ടുണ്ടെന്നും അതില്‍ ചികിത്സാ സഹായത്തിനായി മാത്രം എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
2011-16 കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏതെല്ലാം പ്രവൃത്തികള്‍ക്കായി എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
സി എം ഡി ആർ എഫ് വിനിയോഗം കൂടുതല്‍ വേഗതയിലും കാലാനുസൃതമായ പരിഷ്കാരത്തോടെയും നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ?
*4.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അമൃത് (അടല്‍ മിഷന്‍ ഫോര്‍ റെജുവെനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറ്റെടുത്ത പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്ര പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്നും ആയതിന്റെ പ്രവര്‍ത്തന പുരോഗതിയും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്ര രൂപ വീതമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ ഇതിനകം ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഇ )
ഇനിയും പൂര്‍ത്തിയാക്കാനുള്ള മറ്റ് പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
*5.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ജലമെട്രോ ഇതിനകം ആഗോള ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
കൊച്ചി ജലമെട്രോ മാതൃകയില്‍ ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ ഒരുക്കുവാന്‍ പിന്തുണ ആവശ്യപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും രാജ്യങ്ങളും സമീപിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( സി )
മുംബൈ അടക്കമുളള ഏതെല്ലാം നഗരങ്ങളില്‍ നിന്നുമാണ് ജലമെട്രോ സാധ്യതാപഠനത്തിനായി കൊച്ചി ജലമെട്രോ ലിമിറ്റഡിനെ സമീപിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന വൈവിധ്യപൂര്‍ണ്ണമായ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുമുളള കണ്ണിയായി മാറുന്നതിനും മട്ടാഞ്ചേരി ജലമെട്രോ പദ്ധതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
കൊച്ചി ജലമെട്രോയുടെ വികസനത്തിന്റെ ഭാഗമായി ഏതെല്ലാം ടെര്‍മിനലുകളുടെ പ്രവര്‍ത്തനങ്ങളാണ് പുരോഗമിച്ചു വരുന്നതെന്ന് അറിയിക്കാമോ; പ്രവൃത്തികള്‍ ഓരോന്നും എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
*6.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം നടത്തിവന്നിരുന്ന അവയവമാറ്റ ശസ്ത്രക്രിയകള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര സര്‍ക്കാര്‍ ആശുപത്രികളിലാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് ആവശ്യമായ പശ്ചാത്തല-സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന വിവരം ലഭ്യമാണോ; അറിയിക്കാമോ;
( സി )
നിലവില്‍ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതെല്ലാം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിവരുന്നുണ്ടെന്നുള്ള വിവരം ലഭ്യമാണോ; അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയകള്‍ വ്യാപിപ്പിക്കുന്നതിനും സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വിശദമാക്കാമോ?
*7.
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലിയേറ്റീവ് കെയര്‍ രംഗത്ത് എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം ഉറപ്പാക്കി സമഗ്ര സാന്ത്വന പരിപാലന മാതൃക സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
പ്രസ്തുത മാതൃക വിജയകരമായി നടപ്പാക്കുന്നതിലൂടെ ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനത്തിന് അര്‍ഹമാകുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ കിടപ്പുരോഗികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാര്‍വ്വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയും കേരള കെയര്‍ പാലിയേറ്റീവ് പരിചരണ പദ്ധതിയും കേരള കെയര്‍ പാലിയേറ്റീവ് ശൃംഖലയും നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നവകേരള കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാനത്തെ പാലിയേറ്റീവ്-സാന്ത്വന പരിചരണ മേഖലയെ കൂടുതല്‍ അർത്ഥപൂർണ്ണമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
*8.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. വ്യവസായ മേഖലയിൽ കൈവരിക്കാൻ കഴിഞ്ഞിട്ടുളള നേട്ടങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2016 മുതൽ 2026 വരെയുളള കാലയളവിൽ ഐ.ടി. മേഖലയിൽ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
തിരുവനന്തപുരം ഇൻഫോപാർക്കിൽ ഈ കാലയളവിൽ എന്തെല്ലാം പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
അതിന്റെ അടിസ്ഥാനത്തിൽ എത്ര ചതുരശ്ര അടി സ്ഥലം ഇതിനകം ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
കൊച്ചി ഇൻഫോപാ‍ര്‍ക്കിലും കോഴിക്കോട് സൈബ‍ര്‍ പാ‍ര്‍ക്കിലും അടിസ്ഥാന വികസനത്തിന്റെ ഭാഗമായി എത്ര ചതുരശ്ര അടി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുളളത്;
( എഫ് )
അതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും എത്ര തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
*9.
ശ്രീ. റോജി എം. ജോൺ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം മന്ത്രിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കേസിൽ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണോ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കേസിൽ മുൻ ദേവസ്വം മന്ത്രിയെ അന്വേഷണ സംഘം ചോദ്യം ചെയ്തശേഷം കൈക്കൊണ്ടിട്ടുള്ള തുടർനടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*10.
ശ്രീ. കെ. ആൻസലൻ
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. സുമോദ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടം രാജ്യത്തിനു തന്നെ മാതൃകയാണെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത് എന്നാണെന്നും ആയതിന്റെ സമയബന്ധിതമായ നടത്തിപ്പിനായി എന്തെല്ലാം പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും വ്യക്തമാക്കാമോ;
( സി )
വിവിധ തരത്തിലുള്ള ക്ലേശഘടകങ്ങള്‍ കണ്ടെത്തുന്നതിനായി നടപ്പിലാക്കിയ സര്‍വ്വെകളുടെയും വകുപ്പുകളുടെ ഏകോപനവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനം അതിദാരിദ്ര്യ വിമുക്തമായി തുടരുന്നു എന്ന് ഉറപ്പാക്കാന്‍ എന്തെല്ലാം തുടര്‍നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കാമോ?
*11.
ശ്രീ എം രാജഗോപാലൻ
ഡോ. കെ. ടി. ജലീൽ
ശ്രീ. ആന്റണി ജോൺ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ സുരക്ഷയും കരുതലും ഉറപ്പാക്കുന്നതിന് ലോക കേരള സഭ എന്ന ആശയം എത്ര മാത്രം സഹായകരമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ;
( ബി )
ഇതുവരെ സംഘടിപ്പിക്കപ്പെട്ട ലോക കേരള സഭകളില്‍ ഏതെല്ലാം രാജ്യങ്ങളിലെ പ്രവാസികളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വിവിധ ലോക കേരള സഭകളില്‍ നിന്നും ഉയര്‍ന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എന്തെല്ലാമാണെന്നും അവ പ്രാവര്‍ത്തികമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അറിയിക്കാമോ?
*12.
ശ്രീ ഡി കെ മുരളി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എം.വിജിന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ന്യായവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സപ്ലൈകോ ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക ചന്തകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സപ്ലൈകോ ചന്ത വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും നിയോജക മണ്ഡലങ്ങളിലും സപ്ലൈകോയുടെ പ്രത്യേക ഉത്സവകാല ചന്തകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണി ഇടപെടല്‍ നടത്തുന്നതിലും സപ്ലൈകോ ചന്തകള്‍ വഹിച്ച പങ്ക് വിശദമാക്കാമോ?
*13.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണകേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണോ തെളിവുകളുടെ അടിസ്ഥാനത്തിലാണോ മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേസിൽ മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*14.
ശ്രീമതി ഒ എസ് അംബിക
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി ജോയി
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ അഭിമാനമായി മാറിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇതുവരെ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള പ്രധാന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( സി )
ലോക മാരിടൈം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ കഴിയും വിധം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷക്കാലത്തിനുളളില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
ട്രാന്‍സ്ഷിപ്പ്മെന്റിനൊപ്പം ഗേറ്റ് വേ ചരക്കുനീക്കം കൂടി തുടങ്ങുവാനുള്ള പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുമെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*15.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ കഴിഞ്ഞകാല വളർച്ചയെ സമഗ്രമായി വിലയിരുത്തി ഭാവി വികസന പരിപാടികൾ ആസൂത്രണം ചെയ്യേ‍ണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരളം 2031-ൽ എങ്ങനെയാകണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങൾ ശേഖരിക്കുന്നതിനുമായി വിഷൻ 2031 എന്ന പരിപാടി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2031-ൽ വിവിധ മേഖലകളിൽ കൈവരിക്കേണ്ട വികസന-ശാക്തീകരണ പദ്ധതികൾ, നൂതന സമീപനങ്ങൾ എന്നിവയെക്കുറിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുവാനും വിശദമായ കർമപദ്ധതി തയ്യാറാക്കുവാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ പത്തു വർഷങ്ങളിൽ സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളുടെ ഒരു വിലയിരുത്തലായും നവകേരള സദസ്സിന്റെ തുടർച്ചയായും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് സമാഹരിച്ചു ഭാവി വികസന പരിപാടികൾ ആവിഷ്കരിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*16.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല സന്നിധാനത്തു നിന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കണക്ക് തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിൽ എത്രമാത്രം സ്വർണ്ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;
( സി )
നഷ്ടപ്പെട്ട സ്വർണ്ണം ആർക്കൊക്കെയാണ് വിറ്റതെന്ന് കണ്ടെത്തിയിട്ടുണ്ടോ; അവ വീണ്ടെടുക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നു വ്യക്തമാക്കാമോ?
*17.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ;
( സി )
ഈ സംഭവത്തിലെ കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*18.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ ചികിത്സാമേഖലയിൽ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തന മികവ് ദേശീയ ശ്രദ്ധ നേടാൻ സഹായകരമായിട്ടുണ്ടോ;
( ബി )
ആരോഗ്യ പരിചരണത്തിലും പോഷകാഹാര ലഭ്യതയിലും കേരളം മുന്നിലാണെന്ന് ദേശീയ സാമൂഹ്യ പുരോഗതി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും മുസ്ക്കാൻ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിലേയ്ക്കായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് വിശദമാക്കാമോ?
*19.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ വേതനം 530 മുതല്‍ 620 രൂപ വരെ ഉയർത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വിശദമാക്കാമോ;
( ബി )
തടവുകാരുടെ വേതനം ക്രമാതീതമായി ഉയർത്തിയതിന് കാരണം വ്യക്തമാക്കാമോ;
( സി )
തടവുകാർക്ക് നിലവിൽ ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ടോ; വിശദമാക്കാമോ?
*20.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് പയ്യന്നൂരിലും പാനൂരിലും ഉൾപ്പെടെ കൈബോംബുകളും വടിവാളുമായി ഭരണകക്ഷി അനുകൂല പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കണ്ണൂർ പിണറായിയിൽ ബോംബ് പൊട്ടി യുവാവിന്റെ കൈപ്പത്തി അറ്റു പോയതടക്കമുള്ള സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പയ്യന്നൂരിൽ ഗാന്ധി പ്രതിമ അടിച്ചു തകർത്തവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*21.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവും മികച്ച നിയമപാലനവും കുറ്റാന്വേഷണവും നടത്തുന്നതോടൊപ്പം കേരള പോലീസ് നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരള പോലീസ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം മേഖലകളില്‍ എന്തെല്ലാം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
2016 മുതല്‍ നാളിതുവരെ പോലീസ് സേന നല്‍കിവരുന്ന വിവിധ കൗണ്‍സിലിംഗുകള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍ വിവിധ കൗണ്‍സിലിംഗ് സേവനങ്ങള്‍ ഓരോന്നും എത്ര പേര്‍ വീതം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭ്യമാണോ; അറിയിക്കാമോ?
*22.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. കെ. ആൻസലൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ അഭിമാന വന്‍കിട പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്തെല്ലാം നിര്‍മ്മാണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകാനിടയുണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വിഴിഞ്ഞം തുറമുഖത്ത് നിലവില്‍ എത്ര കപ്പലുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും എത്ര കണ്ടെയ്‍നറുകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഇ )
രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം റോഡു മാര്‍ഗ്ഗമുള്ള ചരക്കുനീക്കവും റെയില്‍ കണക്ടിവിറ്റിയും യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
*23.
ശ്രീ. പി.പി. സുമോദ്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിലൂടെ ഇതിനകം പിടികൂടിയ ഉദ്യോഗസ്ഥരുടെ വിശദാംശം നൽകുമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ ജീവനക്കാരിലെ ഏതെല്ലാം തരത്തിലുള്ള അഴിമതിയാണ് കണ്ടെത്തിയിട്ടുള്ളതെന്നും എത്രപേര്‍ക്കെതിരെയാണ് നിയമ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത കാലയളവിൽ വിജിലന്‍സ് നടത്തിവരുന്ന മിന്നല്‍ പരിശോധനകളില്‍ അധികപിഴ, റോയല്‍റ്റി, പെനാല്‍റ്റി, നികുതി തുടങ്ങിയ ഇനങ്ങളില്‍ എത്ര തുക ലഭ്യമായിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ഇ )
സര്‍ക്കാര്‍ ജീവനക്കാരിലെ അഴിമതി കണ്ടെത്തുന്നതിനും കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?
*24.
ശ്രീ. ആര്യാടൻ ഷൗക്കത്ത്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിയന്തര ആൻജിയോഗ്രാമിന് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പൻമന സ്വദേശിയായ വേണു അഞ്ച് ദിവസം ആശുപത്രിയിൽ കിടന്ന് ശരിയായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണത്തിലെ കണ്ടെത്തൽ എന്തൊക്കെയായിരുന്നുവെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എത്ര പേർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
വേണുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ നൽകാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
*25.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2005 ൽ കേന്ദ്ര സർക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഗ്രാമീണ ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക ഘടനയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേന്ദ്ര സർക്കാർ വികസിത് ഭാരത്- ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന പുതിയ പേരിൽ തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിക്കുന്നതിന്റെ രാഷ്ട്രീയപരവും സാമ്പത്തികപരവുമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദുർബ്ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടർച്ചയായി നടത്തിവരികയായിരുന്നു എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കാവുന്ന എല്ലാ പ്രവൃത്തികളും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താമോ; വിശദമാക്കാമോ?
*26.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തുനിന്നുമുള്ള ചരക്കു നീക്കത്തിന് സഹായകരമാകുമെന്നും, സംസ്ഥാനത്തെ ഗതാഗത-ടൂറിസം മേഖലകളില്‍ വലിയ കുതിപ്പുണ്ടാക്കുവാന്‍ കഴിയുമെന്നുമുള്ള വിലയിരുത്തല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ;
( ബി )
എത്ര റീച്ചുകളിലായാണ് ദേശീയ ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും ഓരോ റീച്ചിന്റെയും പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം പ്രദേശങ്ങളിലൂടെയാണ് ദേശീയ ജലപാത കടന്നുപോകുന്നതെന്നും എവിടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ഇതിനകം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവരുന്ന ഏതെല്ലാം റീച്ചുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
*27.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കാർഡുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്കായി പ്രതിമാസം ലഭിക്കുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുൻഗണനാ കാർഡുകൾ അനുവദിക്കുന്ന കാര്യത്തിലും കാർഡുകൾ തരം മാറ്റി നൽകുന്ന കാര്യത്തിലുമുള്ള പുരോഗതി വ്യക്തമാക്കുമോ;
( സി )
അനര്‍ഹരായവരെ മുന്‍ഗണനാ റേഷൻ കാർഡ് വിഭാഗത്തില്‍ നിന്നും ഒഴിവാക്കുവാൻ സ്വീകരിച്ച പ്രത്യേക നടപടികൾ വിശദമാക്കുമോ; ഈ ഇനത്തിൽ പിഴ ഈടാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*28.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മലയോര മേഖലകളിലും അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലയിലും റേഷൻ വിതരണം സുഗമമാക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
സംസ്‌ഥാനത്ത്‌ നിലവിൽ സഞ്ചരിക്കുന്ന റേഷൻ കടകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സഞ്ചരിക്കുന്ന റേഷൻ കടകൾ എന്ന പദ്ധതി വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*29.
ശ്രീമതി ദെലീമ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ രാജ്യത്തിനു തന്നെ മാതൃകയാകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ;
( ബി )
2011-16 കാലയളവില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിൽ വിവിധ പദ്ധതികളിലായി നടപ്പാക്കിയ സൗജന്യ ചികിത്സയുടെ വിശദാംശം ലഭ്യമാണോ; ഇതിനായി ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
2016-21, 2021-26 എന്നീ കാലയളവുകളിൽ ഈ ഇനത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ ചികിത്സയുടെയും അതിനായി ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാണോ; അറിയിക്കാമോ;
( ഡി )
നടപ്പു സര്‍ക്കാരിന്റെ കാലയളവിൽ നടപ്പാക്കിയ സൗജന്യ ചികിത്സാ പദ്ധതി ദേശീയ ശരാശരിയുടെ എത്ര ശതമാനമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും സംസ്ഥാനത്തെ സൗജന്യ ചികിത്സാ പദ്ധതികള്‍ തുടരുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
*30.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയ ജലപാത ഭാവിയില്‍ കേരളത്തിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായിത്തീരുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഏതെല്ലാം റീച്ചുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും മറ്റു റീച്ചുകളിലെ പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ;
( സി )
ദേശീയ ജലപാത പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ജലഗതാഗത-വിനോദസഞ്ചാര മേഖലകളില്‍ ഏതെല്ലാം തരത്തിലുള്ള വികസന സാധ്യതകളാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, സംസ്ഥാനത്തെ മറ്റു തുറമുഖങ്ങള്‍ എന്നിവയുമായി ദേശീയ ജലപാതയെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിനോദ സഞ്ചാര വികസനത്തിനും വിവര സാങ്കേതിക വിദ്യ അടക്കമുള്ള വ്യാവസായിക വികസനത്തിനും ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമോ; വ്യക്തമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.