UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
03.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


1534.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഗ്രൂപ്പ് വില്ലേജുകള്‍ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ചിട്ടുണ്ടെന്നും അതിനുവേണ്ടി ചെലവഴിച്ച തുക എത്രയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
എറണാകുളം ജില്ലയില്‍ എത്ര ഗ്രൂപ്പ് വില്ലേജുകള്‍ ഉണ്ടെന്നും എത്രകാലമായി ഇങ്ങനെ തുടരുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ജില്ലയില്‍ എപ്പോഴെങ്കിലും ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനം നടന്നിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണെന്നും അതിനു ചെലവായ തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ഇ )
എറണാകുളം ജില്ലയില്‍ നിലവിലുള്ള ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കാന്‍ എത്ര ചെലവ് വേണ്ടി വരുമെന്നും ഈ തുക കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
1535.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ബജറ്റിൽ ഉൾപ്പെടുത്തിയ ചേറ്റുവ - രാമുകാര്യാട്ട് സ്മാരക സിനിമ തിയേറ്ററിന് റവന്യൂ ഭൂമി അനുവദിക്കുന്നതിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പ്രസ്തുത ഭൂമി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1536.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ എത്ര വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ ഇപ്പോള്‍ ഡിജിറ്റല്‍ റീസര്‍വേ നടന്നുകൊണ്ടിരിക്കുന്ന വില്ലേജുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
അടുത്ത ഘട്ടത്തില്‍ പാലക്കാട് ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വില്ലേജുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
ഡിജിറ്റല്‍ റീസര്‍വ്വെ പൂര്‍ത്തിയായ വില്ലേജുകളിലെ പരാതികള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1537.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തെ എം.എൽ.എ. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച കണയന്നൂർ പേട്ട വളത്തിക്കടവിലെ ഫിഷ് ലാൻഡിങ് സെന്റർ നിർമ്മാണത്തിനായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നതിന് നല്‍കിയ അപേക്ഷയിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫിഷ് ലാൻഡിങ് സെന്റര്‍ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാല്‍ പദ്ധതി പ്രദേശം അടിയന്തരമായി അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് നിർദ്ദേശം നൽകുമോയെന്ന് വ്യക്തമാക്കാമോ?
1538.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഭൂമി 99 വർഷത്തേക്ക് പാട്ടത്തിനു നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ പുതിയ വ്യവസ്ഥകൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
പാട്ടക്കുടിശ്ശിക ഇനത്തിൽ പിരിഞ്ഞു കിട്ടാനുളള തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പാട്ടക്കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1539.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി താലൂക്കിൽ വർഷങ്ങളായി കൈവശം വച്ച് കൃഷി ചെയ്ത് വരുന്ന കർഷകരുടെ ഭൂമിക്ക് നികുതി അടയ്ക്കാൻ സാധിക്കാത്തതും തണ്ടപ്പേർ ലഭിക്കാത്തതും നിമിത്തം ഭൂവുടമകൾ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അട്ടപ്പാടിയിലെ ഭൂവിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകുവാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിയമിച്ച പ്രത്യേക അന്വേഷണസംഘം സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിൽ റവന്യൂ വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1540.
ശ്രീ. എം. എം. മണി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളം വിഭാവനം ചെയ്യുന്ന സുസ്ഥിരവും ആധുനികവുമായ റവന്യു മാതൃകയുടെ പ്രധാന സവിശേഷതകള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
ഭൂഭരണ രംഗത്തെ സേവനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്ക് എപ്രകാരമാണ്; വ്യക്തമാക്കാമോ;
( സി )
ഇന്റഗ്രേറ്റഡ് ലാന്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (ഐ. എല്‍. ഐ. എം. എസ്.) കേരളത്തിലെ ഭൂമി ഇടപാടുകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ട് വരുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ സാമൂഹ്യ -സാമ്പത്തിക വികസനത്തില്‍ കുറ്റമറ്റ ഭൂരേഖകളുടെ പ്രാധാന്യം എന്താണ്; വിശദമാക്കാമോ?
1541.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ പെര്‍മിറ്റുകളോ ലൈസന്‍സുകളോ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
എല്ലാ അനുമതികളും നേടിയതിനു ശേഷം ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുളള കേസുകളില്‍ അസൈൻഡ് ലാൻഡ് ക്രമവല്‍ക്കരിക്കുന്നതിന് ഉത്തരവായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ കാസര്‍കോട് ജില്ലയില്‍ ചെങ്കല്ല് ഖനനത്തിന് പെര്‍മിറ്റ് നേടുവാൻ അനുയോജ്യമായ ഭൂരിഭാഗം പ്രദേശങ്ങളും അസൈൻഡ് ലാൻഡിൽ ഉള്‍പ്പെട്ടിട്ടുളളതിനാല്‍ ഖനനാനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുവാനോ സമര്‍പ്പിച്ച അപേക്ഷകളില്‍ ഖനനാനുമതി ലഭിക്കാത്തതോ ആയ സ്ഥിതി വിശേഷം ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; എങ്കില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
കരിങ്കല്ല് ഖനനാനുമതിക്കായി ഡി.ഇ.എ.സി. അനുവദിച്ച 13.09.2018 വരെയുളള ജില്ലാ പാരിസ്ഥിതികാനുമതികള്‍ ഒരു വര്‍ഷത്തിനുളളില്‍ reappraisal ചെയ്യേണ്ടതാണെന്ന് MOEF (Ministry of Environment & Forest) ആഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ ;
( ഇ )
പ്രസ്തുത മെമ്മോറാണ്ടം അനുസരിച്ച് ഇ.സി.(Environmental Clearance ) റീ അപ്പ്രൈസൽ ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നിന്ന് മുന്‍പ് പാരിസ്ഥിതി അനുമതി നല്‍കിയ ഫയല്‍ PARIVESH PORTAL ല്‍ അപ് ​ലോഡ് ചെയ്യുന്നതിന് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടു കൂടി എസ്.ഒ.പി. പുറപ്പെടുവിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ എപ്പോഴാണ് എസ്.ഒ.പി. പുറപ്പെടുവിച്ചത്;
( എഫ് )
PARIVESH PORTAL ല്‍ EC (Environmental Clearance ) റീ അപ്പ്രൈസൽ അപ് ലോഡ് ചെയ്യുന്നതിനു റവന്യൂ വകുപ്പിലുളള കാലതാമസം കാരണം കാസര്‍ഗോഡ് ജില്ലയില്‍ ക്വാറിയിംഗ് ലീസോടുകൂടി പ്രവര്‍ത്തിച്ചു വരുന്ന ഭൂരിഭാഗം ക്വാറികളും പാരിസ്ഥിതികാനുമതി പുതുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ?
1542.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ കറുകുറ്റി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബഡ്ജറ്റില്‍ അനുവദിച്ച പ്രവൃത്തിയുടെ വിശദമായ എസ്റ്റിമേറ്റും അനുബന്ധ രേഖകളും പരിശോധിച്ച് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ബഹു. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി സഭയ്ക്ക് നല്‍കിയ മറുപടിയിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
കറുകുറ്റി വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ പേരില്‍ കിടക്കുന്ന കാര്യം അറിഞ്ഞിട്ടും തിരിച്ച് പിടിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
വസ്തു മറ്റൊരാളുടെ പേരില്‍ മാറാനുണ്ടായ സാഹചര്യം വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; ഇതിന്‍മേല്‍ വകുപ്പ് തലത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
നിലവില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള പ്ലാനിന് എന്ന് അംഗീകാരം നല്‍കുമെന്ന് വിശദമാക്കാമോ?
1543.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ മഞ്ഞപ്ര വില്ലേജിന് സമീപം പൊതുജനം അനുഭവിക്കുന്ന പ്രശ്ന പരിഹാരത്തിനായി 10.9.2024 ല്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പതിനാലാം സമ്മേളനത്തില്‍ 8.10.2025-ലെ നക്ഷത്ര ചിഹ്നം ഇല്ലാത്ത 3516 നമ്പര്‍ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
നിയമസഭാ അംഗം മണ്ഡലത്തിലെ ജനകീയ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ട് 17 മാസമായിട്ടും മറുപടി നല്‍കാതിരിക്കുക, അതിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുക, അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാതിരിക്കുക എന്നതിന്റെ കാരണം വിശദമാക്കാമോ; ഇതിന്റെ യഥാര്‍ത്ഥ വസ്തുത റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയോ റവന്യു വകുപ്പ് മന്ത്രിയുടേയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിലെ ആവശ്യവും അതിന്മേല്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ച നടപടികളും വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ നിയമസഭാംഗം നല്‍കിയ കത്തിന്റേയും ജില്ലാകളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റേയും പകര്‍പ്പ് ലഭ്യമാക്കുമോ?
1544.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ. സജി മാത്യൂ, (പരിയാത്ത് പടവില്‍ വീട്, അയര്‍കുന്നം PO, കോട്ടയം) ലാന്‍ഡ് റവന്യു കമ്മീഷണർ ഓഫീസ് ഫയൽ നമ്പർ 879596/25 (തീയതി 05.12.2025) പ്രകാരം സമർപ്പിച്ച ആയുധ ലൈസൻസ് അപ്പീൽ വൈകിയതിനുള്ള ക്ഷമാപണം സംബന്ധിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോട്ടയം ജില്ലാ കളക്ടർ ആയുധ ലൈസൻസ് അപേക്ഷ നിരസിച്ച ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തെറ്റായ ഓഫീസിൽ (അഡീഷണല്‍ ചീഫ് സെക്രട്ടറി) സമർപ്പിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കാലതാമസം, ന്യായമായ കാരണമായി അംഗീകരിക്കാമോ;
( സി )
അപ്പീൽ സമർപ്പണ നടപടിക്രമങ്ങളെക്കുറിച്ചുള്ള അവബോധക്കുറവും തെറ്റായ മാർഗനിർദേശവും കണക്കിലെടുത്ത്, അപേക്ഷകനെതിരെ ശിക്ഷാതുല്യ നടപടികൾ ഒഴിവാക്കി അപ്പീൽ കാര്യപരമായി പരിഗണിക്കാമോ;
( ഡി )
മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ഫയല്‍ നം. 879596/25 പ്രകാരമുള്ള അപ്പീൽ സ്വീകരിച്ച്, ആയുധ ലൈസൻസ് അപേക്ഷ വിഷയത്തിൽ പുതുതായി തീരുമാനം എടുക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകാമോ?
1545.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനത്തിന്റെ പരിശോധനയിലും ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ പരിശോധനയിലും റവന്യൂ വകുപ്പിന് കീഴിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ ക്രമക്കേടിലും കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചു; വ്യക്തമാക്കുമോ?
1546.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.ഐ.ആര്‍. ഹിയറിംഗിനായി റവന്യൂ വകുപ്പിലെ ജീവനക്കാരെ കൂട്ടത്തോടെ വിന്യസിച്ചതിനാൽ, റവന്യൂ സേവനങ്ങൾ ലഭിക്കാതെ പൊതുജനങ്ങൾ പ്രതിസന്ധിയിലായത് ഗൗരവത്തോടെ കാണുന്നുണ്ടോ; എത്ര ജീവനക്കാരെയാണ് ഇതുപ്രകാരം നിയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ബദൽ മാർഗ്ഗങ്ങൾ ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1547.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നിലധികം തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്നതും വിസ്തൃതി കൂടുതലുമായ വയക്കര വില്ലേജ് വിഭജിച്ച് പുതിയ വില്ലേജ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അറിയിക്കാമോ?
1548.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തിൽ റവന്യൂ വകുപ്പ് മുഖേന അനുവദിച്ച വിവിധ പദ്ധതികൾ ഏതെല്ലാമാണെന്നും ഓരോ പദ്ധതിക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാമോ?
1549.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ റവന്യൂ വകുപ്പ് നടപ്പിലാക്കിയതും തുടരുന്നതുമായ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവഹണ ഏജൻസി, പദ്ധതിയുടെ നിലവിലെ നിർവഹണ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്കിൽ നിലവിലെ സർക്കാർ അനുവദിച്ച പട്ടയങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
1550.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം റവന്യൂ വകുപ്പ് വഴി കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഏതെല്ലാം എന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക എത്ര വീതം എന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
1551.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ അരുവിക്കര നിയോജക മണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖേന അനുവദിച്ച വിവിധ പദ്ധതികളുടെയും വികസന പ്രവൃത്തികളുടെയും വിവരങ്ങള്‍, അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ അറിയിക്കുമോ?
1552.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരിന്റെ കാലത്തും റവന്യൂ വകുപ്പ് മുഖാന്തരം വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിശദാംശം, പദ്ധതികളുടെ പേര് സഹിതം വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പുരോഗതി വിശദമാക്കാമോ?
1553.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കാലയളവില്‍ ഇതുവരെയായി റവന്യൂ വകുപ്പ് പയ്യന്നൂർ നിയോജക മണ്ഡല പരിധിയില്‍ നടപ്പിലാക്കിയ പദ്ധതികളും ആയതിന്റെ വിശദാംശങ്ങളും അറിയിക്കാമോ;
( ബി )
ഈ കാലയളവിൽ പയ്യന്നൂര്‍ മണ്ഡല പരിധിയില്‍ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്തതെന്നും പട്ടയം ലഭിക്കുന്നതിന് എത്ര അപേക്ഷകളാണ് ബാക്കിയുള്ളതെന്നും വിശദമാക്കാമോ?
1554.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പുതിയ വില്ലേജ് ഓഫീസുകള്‍ അടക്കം കായംകുളം മണ്ഡലത്തില്‍ റവന്യു വകുപ്പ് അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക, പദ്ധതികളുടെ നിലവിലെ പുരോഗതി എന്നിവയും വിശദമാക്കാമോ?
1555.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നാളിതുവരെ കോട്ടയം മണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍, അവയില്‍ പൂര്‍ത്തിയായവ, പൂര്‍ത്തിയാകാനുള്ളവ ഇവ ഏതൊക്കെയെന്ന് വിശദമാക്കുമോ; പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ പുരോഗതിയും അറിയിക്കാമോ?
1556.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വിവിധ വില്ലേജുകളുടെ പരിധിയിലുള്ള റവന്യൂ പുറമ്പോക്കുകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1557.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവില്‍ മാവേലിക്കര മണ്ഡലത്തിൽ എത്രപേർക്ക് പട്ടയം ലഭ്യമായിട്ടുണ്ടെന്ന് അവരുടെ പേരുവിവരങ്ങള്‍ സഹിതം അറിയിക്കാമോ?
1558.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തില്‍ എറണാകുളം, ചിറ്റൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ഷണ്‍മുഖപുരം പ്രദേശത്തുള്ളവര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
എറണാകുളം മണ്ഡലത്തിലെ എറണാകുളം വില്ലേജില്‍ ഉള്‍പ്പെടുന്ന 24 മുറി നഗര്‍ (പാരഡൈസ് നഗര്‍) പ്രദേശത്തുള്ളവര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
എറണാകുളം മണ്ഡലത്തിലെ ഇളംകുളം വില്ലേജില്‍ ഉള്‍പ്പെടുന്ന ദര്‍ശന നഗര്‍ പ്രദേശത്തുള്ളവര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1559.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചാലക്കുടി താലൂക്കില്‍‍ നാളിതുവരെ ‍വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദാംശം വില്ലേജ് തിരിച്ചും ഇനം തിരിച്ചും നല്‍കാമോ;
( ബി )
1964-ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍, 1995-ലെ മുനിസിപ്പൽ/കോർപ്പറേഷൻ മേഖലകളിലെ ഭൂമി പതിവ് ചട്ടങ്ങൾ, 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ എന്നിവ പ്രകാരം വിതരണം ചെയ്ത പട്ടയങ്ങളുടെ ഗുണഭോക്താക്കളുടെ പേര്, വില്ലേജ് എന്നിവ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പട്ടയത്തിനുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കുവാനുള്ളവ എത്രയെന്ന് വില്ലേജ് തിരിച്ച് ഇനം തിരിച്ചും അപേക്ഷകരുടെ പേര് സഹിതം ലഭ്യമാക്കാമോ?
1560.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കിലെ താഴെക്കോട് വില്ലേജില്‍ മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പട്ടയം വിതരണം ചെയ്യുന്നതിന് അടുത്ത മാസം തന്നെ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1561.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പട്ടയ നടപടികള്‍ വേഗത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുന്നതിനാവശ്യമായ നടപടി ഉറപ്പുവരുത്തുമോ; വ്യക്തമാക്കാമോ?
1562.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2004 ഡിസംബർ 24-ന് സംഭവിച്ച സുനാമി ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി നിർമ്മിച്ച ഫ്ലാറ്റുകളുടെ കൈവശക്കാർക്ക് അവകാശരേഖ നൽകേണ്ടതിന്റെ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
സുനാമി പുനരധിവാസ ഫ്‌ളാറ്റുകളുടെ കൈവശക്കാർക്ക് ആനുപാതികമായ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
ഫ്‌ളാറ്റുകളുടെ നിലവിലെ കൈവശക്കാരന്റെ പേരിൽ പട്ടയം അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
1563.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട് വില്ലേജുകളിലെ ട്രൈബൽ സെറ്റിൽമെന്റ് പ്രദേശങ്ങളിൽ പട്ടയം അനുവദിച്ചു നൽകുന്നതിനായി സമർപ്പിച്ചിട്ടുള്ള ഏഴായിരത്തോളം അപേക്ഷകർക്ക് പട്ടയം ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1564.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മലമ്പുഴ മണ്ഡലത്തിൽ ആകെ എത്ര പട്ടയങ്ങൾ വിതരണം ചെയ്തു എന്നതിന്റെ വില്ലേജ് തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ?
1565.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം വെസ്റ്റ് വില്ലേജില്‍ ഉള്‍പ്പെടുന്ന മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ച് നല്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; പ്രസ്തുത മേഖലയിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം
1566.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം സന്ദർശനം നടത്തി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ എന്തെല്ലാമായിരുന്നു; റിപ്പോർട്ട് ലഭിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ എന്തെല്ലാമാണ്; യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
അട്ടപ്പാടിയിൽ 2025-ൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അട്ടപ്പാടി തഹസിൽദാർ നൽകിയ റിപ്പോർട്ടിന്മേലും പ്രസ്തുത വിഷയത്തിൽ പാലക്കാട് ഡെപ്യൂട്ടി കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്മേലും എന്തെല്ലാം കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ;
( സി )
റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും ശിപാർശകളും എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ഡി )
മേൽ പരാമർശിച്ച മൂന്ന് റിപ്പോർട്ടുകളുടെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( ഇ )
അട്ടപ്പാടി താലൂക്കിലെ ആറ് വില്ലേജുകളിലായി ഈ സർക്കാരിന്റെ കാലത്ത് ആകെ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്തത്; ഏതെല്ലാം വില്ലേജുകളിൽ എത്ര പട്ടയം വീതം വിതരണം ചെയ്തു; ഇതിൽ ആദിവാസികള്‍ക്കും ആദിവാസികള്‍ അല്ലാത്തവർക്കും എത്ര പട്ടയം നൽകി; ആയതിന്റെ കണക്ക് ഇനം തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
പുതൂർ വില്ലേജിൽ പട്ടയ വിതരണത്തിൽ ക്രമക്കേടു നടന്നു എന്ന് കാണിച്ച് മണ്ണാർക്കാട് മുൻ തഹസിൽദാർ സർക്കാരിന് റിപ്പോർട്ട് നൽകിയത് എന്നാണ്; ഇതിൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമാണ്; ഏതെല്ലാം വില്ലേജുകളിൽ ഇത്തരം അട്ടിമറി നടന്നിട്ടുണ്ട് എന്ന് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണം നടത്തിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1567.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് മാസം മുതല്‍ നാളിതുവരെ പാറശ്ശാല മണ്ഡലത്തില്‍ റവന്യൂ വകുപ്പ്, ഭവനനിര്‍മ്മാണ വകുപ്പ് എന്നിവ മുഖേന അനുവദിച്ച വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഓരോ പദ്ധതിക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ മണ്ഡലത്തില്‍ ആകെ എത്ര പേര്‍ക്ക് പട്ടയം, കൈവശരേഖ എന്നിവ നല്‍കിയിട്ടുണ്ട്; ഇവ വില്ലേജ്, പഞ്ചായത്ത് എന്നിവ തിരിച്ച് ലഭ്യമാക്കാമോ; ഏതെല്ലാം തരത്തിലുളള പട്ടയങ്ങളാണ് വിതരണം ചെയ്തിട്ടുളളതെന്നും നിലവില്‍ എത്രയെണ്ണം വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
പാറശ്ശാല മണ്ഡലത്തിലെ അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; പ്രസ്തുത നടപടികള്‍ എന്നേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
അമ്പൂരി ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ 2006-ലെ വനാവകാശ നിയമ പ്രകാരം കൈവശാവകാശരേഖ ലഭിച്ചവരുടെ ഭൂമി ഫോറസ്റ്റ് വില്ലേജില്‍ നിന്നും മാറ്റി റവന്യൂ വില്ലേജ് ആക്കി നല്‍കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത നടപടികള്‍ എന്നേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( ഇ )
പെരുങ്കടവിള, കീഴാറൂര്‍ വില്ലേജുകളില്‍ രാജപാത പുറമ്പോക്ക് പ്രദേശത്ത് താമസിക്കുന്നവരില്‍ നിന്നും പട്ടയത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ; ഇതില്‍ എത്രയെണ്ണത്തില്‍ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായവരെ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( എഫ് )
രാജപാത പുറമ്പോക്ക് ഭൂമിക്ക് പട്ടയം നല്‍കുന്നതിന് നിലനില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും അവ പരിഹരിച്ച് പട്ടയ വിതരണം എന്നേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ;
( ജി )
മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ പട്ടയ അപേക്ഷകര്‍ക്കും വേഗത്തില്‍ പട്ടയം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1568.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ അരുവിക്കര മണ്ഡലത്തില്‍ അനുവദിച്ച പട്ടയങ്ങള്‍, വനാവകാശ രേഖ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വില്ലേജ് തിരിച്ച് അറിയിക്കാമോ?
1569.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിയില്‍ ഏകദേശം 100 വര്‍ഷക്കാലമായി പട്ടയത്തോടു കൂടി പ്രവര്‍ത്തിച്ചുവരുന്ന ഊന്നിവലകള്‍ക്ക് നല്‍കിയിട്ടുള്ള പട്ടയങ്ങള്‍ അവരുടെ പിന്‍ഗാമികളായ ഇപ്പോഴുള്ള ഉടമസ്ഥരുടെ പേരിലേക്ക് പോക്ക് വരവ് ചെയ്ത് നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഇക്കാര്യം പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ;
( ബി )
ഊന്നിവലകളുടെ നിലവിലുള്ള ഉടമസ്ഥര്‍ക്ക് കരം ഒടുക്കുന്നതിനുള്ള സാങ്കേതിക തടസ്സം കാരണം ഇവര്‍ക്ക് മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ പെര്‍മ്മിറ്റും മറ്റ് ആനൂകൂല്യങ്ങളും നിലച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഊന്നിവലകളുടെ മുന്‍ പ്രമാണങ്ങളിൽ പലതും നിലവിലുള്ള ഉടമസ്ഥര്‍ക്ക് 2004 ലെ സുനാമിയില്‍ തിരിച്ചുകിട്ടാനാകാത്ത വിധത്തില്‍ നഷ്ടപ്പെട്ടിരുന്നു എന്ന വസ്തുത കണക്കിലെടുത്ത് 2021 ലെ കേരള ഇന്‍ലാന്റ് ഫിഷറീസ് ആക്ടില്‍ പ്രത്യേക ഇളവ് ആവശ്യമെങ്കില്‍ അത് അനുവദിച്ച് കൊണ്ട് ഊന്നിവലകളുടെ നിലവിലുള്ള ഉടമസ്ഥര്‍ക്ക് ഊന്നിവലകളുടെ കരം ഒടുക്കാന്‍ സാധിക്കുന്നതിനും ഊന്നിവലകളുടെ പോക്ക് വരവ് എളുപ്പത്തില്‍ ചെയ്ത് നല്‍കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1570.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലും (2016-21) നിലവിലെ സര്‍ക്കാരിന്റെ കാലയളവിലും (2021-26) വാമനപുരം മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പട്ടയം, കൈവശാവകാശ രേഖ എന്നിവ വിതരണം ചെയ്തിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പട്ടയത്തിന് അപേക്ഷിച്ച അര്‍ഹരായ എത്ര അപേക്ഷകര്‍ക്ക് ഇനി പട്ടയം ലഭ്യമാകാനുണ്ട്; വ്യക്തമാക്കാമോ; അപേക്ഷകളുടെ തല്‍സ്ഥിതി വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ?
1571.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിലെ രാജകീയ മരങ്ങളുടെ അവകാശം സംബന്ധിച്ച് ചട്ട ഭേദഗതി വരുത്തുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഭൂമി പതിച്ചു നൽകിയതിനു ശേഷം വളർന്നുവരുന്ന രാജകീയ മരങ്ങളുടെ അവകാശം സംബന്ധിച്ച് ഏത് രീതിയിലുള്ള വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
1572.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പട്ടയം ലഭിച്ച കുടുംബങ്ങളുടെ വിശദവിവരം നല്‍കുമോ;
( സി )
നിലവില്‍ എത്ര പട്ടയ അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്നും കാലതാമസം നേരിടുന്നതിനുള്ള കാരണവും വ്യക്തമാക്കാമോ?
1573.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ അരൂര്‍ നിയോജക മണ്ഡലത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദവിവരം വില്ലേജ് തിരിച്ച് പേര്, അഡ്രസ്സ് സഹിതം ലഭ്യമാക്കാമോ?
1574.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതർക്കും പട്ടയത്തിനർഹരായവർക്കും പട്ടയം നൽകുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; അറിയിക്കുമോ;
( ബി )
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ എത്ര പട്ടയങ്ങൾ വിതരണം ചെയ്തു; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് അർഹരായിട്ടും പട്ടയം ലഭിക്കാത്തവരുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ പട്ടയം വിതരണം വൈകുന്നതിന് പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും അവര്‍ക്ക് എപ്പോള്‍ പട്ടയം വിതരണം ചെയ്യുമെന്നും അറിയിക്കുമോ?
1575.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ 2016 മെയ് മാസം മുതല്‍ നാളിതുവരെ അനുവദിക്കപ്പെട്ട പട്ടയങ്ങളുടെ എണ്ണം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ?
1576.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ കോളയാട് ഗ്രാമപഞ്ചായത്തില്‍ 2025 ജൂലൈ മാസം ഉണ്ടായ ശക്തമായ മഴയില്‍ വീടിനു മുകളില്‍ മരം കടപുഴകി വീണ് മരിക്കാന്‍ ഇടയായ ശ്രീ.എനിയാടന്‍ ചന്ദ്രന്‍ എന്നയാളുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനു ശേഷം മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ എത്രപേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
1577.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനുള്ള എത്ര അപേക്ഷകൾ നിലവിൽ തീർപ്പു കൽപ്പിക്കാൻ ഉണ്ട്; വിശദാംശങ്ങൾ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
നാളിതുവരെ എത്ര തരം മാറ്റ അപേക്ഷകൾ തീർപ്പ് കൽപ്പിച്ചിട്ടുണ്ട്; ഭൂമി തരം മാറ്റത്തിനുള്ള ഫീസിനത്തിൽ ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ എത്ര തുക ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
1578.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോ‍ട് സൗത്ത് നിയോജക മണ്ഡലത്തിൽ ഭൂമി തരം മാറ്റുന്നതിനും ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിനുമായി എത്ര അപേക്ഷകൾ തീ‍ർപ്പാക്കാനുണ്ടെന്ന് വില്ലേജ് തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
മേൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1579.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ നെൽവയൽ - തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പ്രസിദ്ധീകരിച്ച ഡേറ്റാ ബാങ്ക് വാലിഡേറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ(കെ.എസ്.ആർ.ഇ.സി) ഏതൊക്കെ വില്ലേജുകളിലാണ് പൂർത്തിയാക്കിയത്; ജില്ല തിരിച്ച് വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
നിയമാനുസൃതം ആരാണിത് പ്രസിദ്ധീകരിക്കേണ്ടതെന്നും ഏതൊക്കെ വില്ലേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
വില്ലേജ് ഓഫീസുകൾ, കൃഷി ഭവൻ എന്നിവ കേന്ദ്രീകരിച്ചു എന്തൊക്കെ ചുമതലകളാണ് ഇക്കാര്യത്തിൽ വകുപ്പുകൾ നിർവഹിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
2017 ൽ ആരംഭിച്ച വാലിഡേഷൻ ജോലികൾ ഇത്രയേറെ നീണ്ടു പോയതിന്റെ കാരണം സർക്കാർ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ചുള്ള വിശദീകരണം ലഭ്യമാക്കാമോ;
( ഇ )
നെൽവയൽ - തണ്ണീർത്തടഡേറ്റാ ബാങ്ക് വാലിഡേഷൻ നടപടികൾ ഉർജ്ജിതമാക്കുമോ; വിശദമാക്കാമോ?
1580.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകടകരമായ വളവുകൾ നിവർത്തുന്നതിനുള്ള പദ്ധതിയുടെ നിലവിലെ പുരോഗതി എന്താണ്; ഇതുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വില നിർണ്ണയ റിപ്പോർട്ട് (ബി.വി.ആർ) തയ്യാറാക്കലും അതിന്റെ അംഗീകാരവും സംബന്ധിച്ച നിലവിലെ സ്ഥിതി എന്താണ്; ഇതിനായി സ്ഥല പരിശോധന പൂർത്തിയായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കാണക്കാരി, കോതനല്ലൂർ, മാഞ്ഞൂർ, മുട്ടുചിറ, കടുത്തുരുത്തി, വടയാർ എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്ന 1.9652 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഇത്രയും കാലം വൈകാൻ കാരണമായ പ്രധാന ഘടകങ്ങൾ എന്തൊക്കെയായിരുന്നു; വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെട്ട സർവേ സബ് ഡിവിഷനുകൾ ആദ്യം പുതിയ ആർ.എഫ്. സി. ടി. എൽ. എ. ആർ. ആർ. (Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act) നിയമ പ്രകാരമുള്ള 6(1) വിജ്ഞാപനം അനുസരിച്ച് അംഗീകരിക്കപ്പെടാതിരുന്നത് മൂലമുണ്ടായ കാലതാമസം പരിഹരിക്കുന്നതിന് പിന്നീട് സ്വീകരിച്ച നടപടികൾ എന്തൊക്കെയായിരുന്നു; വിശദമാക്കാമോ;
( ഇ )
കാണക്കാരി, മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളിലെ ചില സബ് ഡിവിഷൻ നമ്പരുകളും വടയാർ വില്ലേജിലെ എല്ലാ റീസർവേ സബ് ഡിവിഷൻ നമ്പരുകളും ഉൾപ്പെടുത്തി 08-04-2025-ലെ സർക്കാർ ഉത്തരവിലൂടെ പുതുക്കിയ അനുമതി നൽകിയതിനുശേഷം ഭൂമിയേറ്റെടുക്കൽ നടപടികൾ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ട് എന്ന് അറിയിക്കാമോ;
( എഫ് )
ആർ. എഫ്. സി. ടി. എൽ. എ. ആർ. ആർ. നിയമ പ്രകാരം മഹസർ തയ്യാറാക്കൽ, നിർമ്മിതികൾ, വൃക്ഷങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ വില നിർണ്ണയം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ശേഖരിക്കുന്ന നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ജി )
അടിസ്ഥാന വില നിർണ്ണയ റിപ്പോർട്ട്, മഹസർ, വിശദ വില നിർണ്ണയ പത്രിക ( ഡി.വി.എസ്) എന്നിവ ഉൾപ്പെടെയുള്ള ലാൻഡ് അക്വിസിഷൻ കോസ്റ്റ് കണക്കാക്കൽ പൂർത്തിയാക്കി അവാർഡ് പാസാക്കുന്നതിനും സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനും പ്രതീക്ഷിക്കുന്ന സമയപരിധി എത്രയാണ്; വ്യക്തമാക്കാമോ?
1581.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എരുമേലി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിവിധ ഔദ്യോഗിക സംവിധാനങ്ങൾ ഒരുക്കുന്നതിന് വേണ്ടി വനം വകുപ്പ് കൈവശത്തിൽ വെച്ചിട്ടുള്ള എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 27 ൽ റീസർവ്വേ 12(1) ൽ പെട്ട 1.8250 ഹെക്ടർ സർക്കാർ പുറമ്പോക്ക് ഭൂമി തിരികെ എടുത്ത് സർക്കാർ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന്മേൽ റവന്യൂ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
1582.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ അങ്കമാലി ബൈപ്പാസിന് ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിനുള്ള കാലതാമസം എന്ത് കൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാളിതുവരെയായി എത്ര അവലോകന യോഗങ്ങളാണ് നിയമസഭാ അംഗത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്നതെന്നും പ്രസ്തുത യോഗത്തില്‍ ആരെല്ലാം പങ്കെടുത്തുവെന്നതും വിശദമാക്കാമോ;
( സി )
അങ്കമാലി ബൈപ്പാസിന്റെ നിര്‍മ്മാണത്തിനുള്ള ഭൂമി എന്നത്തേയ്ക്ക് ഏറ്റെടുത്ത് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1583.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവളത്തിലെ റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്ത വകയില്‍ ഇതുവരെ എത്ര പേർക്ക് പണം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് വീടുകളിലേക്കുള്ള വഴി നഷ്ടപ്പെട്ടവർക്ക് പകരം പുതിയ വഴികളും ക്രോസ് റോഡിന് പകരം റോഡും അനുവദിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
കോഴിക്കോട് വിമാനത്താവളത്തിന് പുതുതായി സ്ഥലം ഏറ്റെടുത്ത് കൊടുക്കുന്നതിനുള്ള ഏതെങ്കിലും പ്രപ്പോസൽ നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1584.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിനുകീഴില്‍ എറണാകുളം ജില്ലയില്‍ ലാന്റ് അക്വിസിഷന്‍ ഓഫീസുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും അതിനായി എന്ത് തുക നഷ്ടപരിഹാരമായി നല്‍കി എന്നും വിശദീകരിക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനന്തമായി നീണ്ടുപോകുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ലാന്റ് അക്വിസിഷൻ യൂണിറ്റുകളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുവാനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും നടപടികള്‍ സ്വീകരിക്കുമോ?
1585.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് വേണ്ടി കോഴിക്കോട് ജില്ലയിലെ പെരുമണ്ണ, ഒളവണ്ണ മേഖലകളില്‍ ഏറ്റെടുത്ത ഭൂമിക്ക് പണം നല്‍കുന്നതില്‍ കാലതാമസം വരാനിടയാക്കിയ സാഹചര്യം പരിശോധിക്കുമോ;
( ബി )
ഏറ്റെടുത്ത ഭൂമി ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം റവന്യൂ വകുപ്പില്‍ ഡെപ്പോസിറ്റായി ലഭിച്ചത് എന്നാണ്;
( സി )
വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് വീട് വെക്കാന്‍ പുതിയ സ്ഥലം എടുക്കുകയും അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തവര്‍ പണം നല്‍കാന്‍ സാധിക്കാതെ ദുരിതത്തിലാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
തുക ലഭ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥതല വീഴ്ചയുണ്ടോ; പരിശോധിക്കുമോ?
1586.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ ഉപദേശി കടവ്, കോമളം, ശ്രീവല്ലഭ തെക്കേനട, പുല്ലംപ്ലാവിൽ, കോതേക്കാട്ട് പാലങ്ങളുടെ നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പ് ജോലികൾ ഏതുഘട്ടത്തിലാണെന്നും എന്നത്തേയ്ക്ക് പൂർത്തീകരിക്കുമെന്നും വിശദമാക്കാമോ?
1587.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പുതുക്കാട്-മുപ്ലിയം-കോടാലിറോഡ്, പള്ളിക്കുന്ന്-പാലപ്പിള്ളി റോഡ്, നിര്‍ദ്ദിഷ്ട മലയോര ഹൈവേ, ചക്കാലക്കടവ് പാലം, നെല്ലായി എൽ.ഐ. കടവ് പാലം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത വികസന പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?
1588.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നഷ്‍ട പരിഹാരം നൽകുന്ന നടപടികള്‍ വേഗത്തിലാക്കാമോ?
1589.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളിലായി എത്ര കൈവശക്കാരാണുള്ളത്; അവരുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; കടുത്തുരുത്തി റെയിൽവേ മേൽപ്പാലത്തിനായി അനുവദിച്ച ₹4,90,87,234/- രൂപയുടെ അവാർഡ് തുക ലഭിച്ചതിന് ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് വിശദമാക്കാമോ;
( ബി )
കടുത്തുരുത്തി റെയിൽവേ മേൽപ്പാല പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ–പുനഃസ്ഥാപന (ആര്‍&ആര്‍) പാക്കേജ് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ;
( സി )
കോതനല്ലൂർ റെയിൽവേ മേൽപ്പാല നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര ലാൻഡ് അക്വിസിഷൻ കേസുകളിലാണ് അവാർഡ് പാസാക്കിയിട്ടുള്ളത്; എത്ര കേസുകളിൽ ഭൂമി കെ. ആര്‍. ഡി. സി. എല്‍-ന് കൈമാറിയിട്ടുണ്ട്; കോതനല്ലൂർ പദ്ധതിയിൽ ബാക്കിയുള്ള ലാൻഡ് അക്വിസിഷൻ കേസുകളിൽ അവാർഡ് തുക പാസാക്കുന്നതിന് ആവശ്യമായ ധനവകുപ്പ് ഡബ്ല്യൂ. എ. എം. എസ് ( വര്‍ക്ക്സ് അക്കൗണ്ടിംഗ് മാനേജ്മെന്റ് സിസ്റ്റം ) ക്ലിയറൻസ് ലഭ്യമായിട്ടുണ്ടോ ;
( ഡി )
കോതനല്ലൂർ റെയിൽവേ മേൽപ്പാല പദ്ധതിക്കായി അനുവദിച്ച കണ്ടിജൻസി ഫണ്ട് കെ. ആര്‍. ഡി. സി. എല്‍. അക്കൗണ്ടിൽ നിന്ന് സ്പെഷ്യൽ തഹസിൽദാർ (എല്‍.എ. ജനറൽ) കോട്ടയം അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ഇ )
കുറുപ്പന്തറ റെയിൽ ഓവർ ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ ശേഷം നിലവിൽ അവശേഷിക്കുന്ന പോസ്റ്റ്-അവാർഡ് റവന്യൂ നടപടികൾ ഏതൊക്കെയാണെന്നും; അവ എപ്പോൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കാമോ; ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുന്ന തടസ്സങ്ങൾ എന്തൊക്കെയാണ്;വ്യക്തമാക്കാമോ?
1590.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേനയുള്ള കോഴിക്കോട് - ബാലുശ്ശേരി റോഡ് വീതി കൂട്ടൽ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട്, വേങ്ങേരി, കച്ചേരി വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
മേല്‍ പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി എത്ര സമയത്തിനകം പൂര്‍ത്തികരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
1591.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ നഞ്ച ഭൂമി പ്രശ്നങ്ങൾ, പുറമ്പോക്ക് ഭൂമികൾക്ക് പട്ടയം നൽകൽ, ദേവസ്വം ഭൂമി പ്രശ്നങ്ങൾ , റീസർവ്വേ പൂർത്തീകരണം എന്നീ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വ്യക്തമാക്കാമോ;
( ബി )
കൈപ്പമംഗലം മണ്ഡലത്തിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിന് എല്ലാ വില്ലേജുകളിലും ഡിജിറ്റൽ സർവേ നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത് വ്യക്തമാക്കാമോ;
( സി )
വനഭൂമിയിൽ സൗജന്യമായി പട്ടയം അനുവദിക്കുമ്പോൾ കാലാകാലമായി ഇവിടെ സ്ഥലം വാങ്ങി താമസിക്കുന്നവർക്ക് ഭൂമി നഞ്ച എന്ന പേരിൽ നിന്നും തരം മാറ്റുമ്പോൾ കൂടുതൽ പണം ഗവൺമെന്റിലേക്ക് കെട്ടിവയ്ക്കേണ്ട അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത് വ്യക്തമാക്കാമോ?
1592.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജക മണ്ഡലത്തില്‍ ഒഴിഞ്ഞുകിടക്കുന്ന റവന്യു ഭൂമി എവിടെയൊക്കെയാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ഭൂമി പഞ്ചായത്തുകള്‍ക്ക് കളിസ്ഥലമൊരുക്കുന്നതിനായി ലീസിന്/പതിച്ച് നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഉണ്ടെങ്കില്‍ അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
1593.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിൽ ആകെ എത്ര കോടി രൂപ കുടിശിക ലഭിക്കാനുണ്ട്; വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പാട്ടക്കുടിശിക വരുത്തിയ എത്ര പേർക്ക് നോട്ടീസ് നൽകുകയും പാട്ടം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്; വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
പാട്ടക്കുടിശികയിൽ ഇളവ് നല്‍കികൊണ്ട് കുടിശിക പിരിച്ചെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര ശതമാനം ഇളവാണ് നൽകുന്നതെന്നും ഈ ഇളവുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
1594.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ വാമനപുരം മണ്ഡലത്തില്‍ എത്ര ഫ്ലഡ് റോഡ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; അതിന് ചെലവായ തുക എത്രയാണ്; ഗ്രാമപഞ്ചായത്ത് തിരിച്ച് ക്രോഡീകരിച്ച് വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പുതിയ ഫ്ലഡ് റോഡ് പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ റോഡുകളാണ്; വകയിരുത്തിയ തുകയും പ്രവൃത്തിയുടെ തല്‍സ്ഥിതിയും അറിയിക്കാമോ?
1595.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളെയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തിൽ ഇനി ഏതെല്ലാം വില്ലേജ് ഓഫീസുകളെയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളായി ഉയർത്താൻ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളെയും സ്മാർട്ട് വില്ലേജ് ഓഫീസുകളായി ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1596.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കളക്ട്രേറ്റിലെ ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി റവന്യൂ, സര്‍വേ വകുപ്പുകളിലെ ഓഫീസുകൾക്കായി പുതിയ റവന്യൂ ടവര്‍ നിർമ്മിക്കുന്നതിനുള്ള നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രസ്തുത പദ്ധതിക്ക് 75.20 കോടി രൂപയുടെ എസ്റ്റിമേറ്റിനെ അടിസ്ഥാനമാക്കി പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുതുക്കി പണിയേണ്ടതിനാലും സംസ്ഥാനത്ത് എറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയുടെ ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനും റവന്യൂ ടവർ അനിവാര്യമായതിനാൽ പ്രസ്തുത പദ്ധതിക്ക് എത്രയും വേഗം അനുമതി നൽകുമോ; വിശദമാക്കാമോ?
1597.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുളളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വില്ലേജ് ഓഫീസുകള്‍ ഓരോന്നിന്റെയും നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്നും ആയതിന് അനുവദിച്ച തുക എത്രയാണെന്നും അറിയിക്കാമോ;
( സി )
സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്നതിനായി തെരഞ്ഞെടുത്ത മലമ്പുഴ -II വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം ഇതുവരെയും ആരംഭിക്കാത്തതിന്റെ കാരണം അറിയിക്കാമോ; ആയത് എപ്പോൾ ആരംഭിക്കുമെന്ന് അറിയിക്കാമോ?
1598.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് മിനി സിവില്‍ സ്റ്റേഷന് 2016-21 സര്‍ക്കാറിലെ റവന്യൂ മന്ത്രി തറക്കല്ലിട്ടിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഏതു വര്‍ഷം എവിടെ വച്ചു നടന്ന ചടങ്ങിലാണ് ശിലാസ്ഥാപനം നടന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായിരുന്നോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭിച്ചതിന് ശേഷമാണോ കാസര്‍ഗോഡ് മിനി സിവില്‍ സ്റ്റേഷന് തറക്കല്ലിട്ടതെന്ന് വ്യക്തമാക്കാമോ; എങ്കില്‍ എസ്റ്റിമേറ്റിന്റെയും ഭരണാനുമതികളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
കാസര്‍ഗോഡ് മിനി സിവില്‍ സ്റ്റേഷന്‍ എപ്പോള്‍ യാഥാര്‍ത്ഥ്യമാകും എന്ന് വ്യക്തമാക്കാമോ?
1599.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ റവന്യൂ - സർവ്വേ വകുപ്പുകളിൽ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വിശദമാക്കാമോ;
( ബി )
സൂപ്പർവൈസർ തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരിൽ നിന്നും കീഴ് ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള പെരുമാറ്റം സംബന്ധിച്ച പരാതികളിന്മേൽ വകുപ്പ് നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
ഈ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര പരാതി പരിഹാര സമിതിക്ക് എത്ര പരാതികൾ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പരാതികളിന്മേൽ ഇതുവരെ സ്വീകരിച്ച അച്ചടക്ക നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1600.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തിലെ പാലാ ബൈപാസ്സ് റോ‍ഡ് ഏറ്റുമാന്നൂര്‍- പൂഞ്ഞാര്‍ ഹൈവേയുമായി ചേരുന്ന അരുണാപുരം ജംഗഷനില്‍ ശ്രീ. സാജന്‍ ഗീതാജ്ഞലി എന്ന വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ലഭ്യമാക്കാത്തതു മൂലം നിർമ്മാണം പൂര്‍ത്തീകരിക്കുവാന്‍ വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്ന പാലാ ബൈപാസ്സ് റോഡ് പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ?
1601.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല നിയോജക മണ്ഡലത്തിലെ പാലാ റിവര്‍വ്യൂ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മെയിന്‍ റോഡുമായി ചേരുന്ന ആര്‍.വി. പാര്‍ക്കിനു സമീപം കോമളം ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ഏകദേശം രണ്ട് സെന്റ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി സമയബന്ധിതമായി ഏറ്റെടുത്ത് റോഡ് നിര്‍മ്മാണം പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ; നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ?
1602.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ താലൂക്കുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന പതിറ്റാണ്ടുകളായി ഉയർന്നുവരുന്ന ആവശ്യം സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ നിലപാട് എന്താണ്; പ്രസ്തുത ആവശ്യം പരിഗണിക്കുമോ; ചാത്തന്നൂർ താലൂക്ക് രൂപീകരിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( സി )
പുതിയ താലൂക്കുകൾ രൂപീകരിക്കുന്നതിനും അതിർത്തി പുനർനിർണയിക്കുന്നതിനുമായി റവന്യൂ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1603.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാക്കാൽ പാട്ടം എന്ന പേരിൽ അനധികൃതമായി ഭൂമി കൈമാറ്റം ചെയ്ത് തണ്ടപ്പേര് പിടിച്ച് കരമടച്ചു വരുന്നതായി റവന്യൂ സെക്രട്ടറി എം. ജി. രാജമാണിക്യം സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
1604.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭൂവുടമകളുടെ വിവര ശേഖരണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ കാർഡ് നൽകാൻ ആലോചിക്കുന്നുണ്ടോ;
( സി )
വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1605.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റല്‍ നടപടികള്‍ക്കായി കേരളത്തിലെ വിവിധ ആർ.ഡി.ഒ. കളില്‍ നിലവില്‍ എത്ര അപേക്ഷകളാണ് തീരുമാനമാകാതെയുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് ആർ.ഡി.ഒ. ഓഫീസില്‍ ഇനിയും തീരുമാനമാകാതെ എത്ര അപേക്ഷകളുണ്ടെന്ന് വിശദമാക്കാമോ?
1606.
ശ്രീ. എം. എം. മണി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്റെ ഭൂമി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
ഡിജിറ്റല്‍ സര്‍വേയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഏതെല്ലാമാണെന്നും അവയുടെ സവിശേഷതകളും വ്യക്തമാക്കാമോ;
( സി )
സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭൂവുടമകള്‍ക്ക് നല്‍കുന്ന പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ സവിശേഷതകള്‍ അറിയിക്കാമോ;
( ഡി )
ഡിജിറ്റല്‍ സര്‍വേയിലെ പരാതികള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ?
1607.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വേയാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എത്ര വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വേയാണ് ഇനി പൂര്‍ത്തീകരിക്കാന്‍ ഉള്ളതെന്നും ആയത് എന്ന് പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കാമോ?
1608.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടന്നുവരുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവേ പദ്ധതി പൂർത്തിയാകുന്നതോടെ ഉയർന്നുവരാനിടയുള്ള വലിയ തോതിലുള്ള അതിർത്തി തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തിൽ സ്പെഷ്യൽ ട്രിബ്യൂണലുകൾ സ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
തീരദേശത്തെ വീട് നഷ്ടപ്പെട്ടവർക്കായുള്ള പുനർഗേഹം പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് നൽകുന്ന ധനസഹായം, നിർമ്മാണ സാമഗ്രികളുടെ നിലവിലെ വിലവർദ്ധനവ് കണക്കിലെടുത്ത് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുമോ; വ്യക്തമാക്കാമോ?
1609.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വേയാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വേയാണ് ഇനി പൂര്‍ത്തീകരിക്കാന്‍ ഉള്ളതെന്നും അവ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കാമോ?
1610.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഏതൊക്കെ വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്; വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ദേവികുളം താലൂക്കിലെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ സർവേ നടപടികൾ എത്ര കാലയളവിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ഡിജിറ്റല്‍ സര്‍വേ നടത്തിയ വില്ലേജുകളിലെ പരാതികള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
1611.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിട്ടി താലൂക്കിലെ അയ്യന്‍ക്കുന്ന്, ആറളം പഞ്ചായത്തുകളില്‍ നടന്ന ഡിജിറ്റല്‍ സർവേയുമായി ബന്ധപ്പെട്ട് പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനു പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ചുള്ള ഇ3/17/2022/റവന്യു എന്ന ഫയലിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
1612.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ എന്നാണ് ആരംഭിച്ചതെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനം നിലവിൽ ഏതു ഘട്ടത്തിലാണെന്നും ഇതിനായി എത്ര തുക ചെലവിനത്തില്‍ വേണ്ടി വരുമെന്നും വ്യക്തമാക്കാമോ;
( സി )
സര്‍വ്വേ സംബന്ധിച്ചുള്ള പരാതികള്‍ പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് ഡിജിറ്റല്‍ റീസര്‍വേ സഹായകരമായിട്ടുണ്ടോ; വിശദമാക്കാമോ?
1613.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരിന്റെ കാലത്തും ചിറയിന്‍കീഴ് മണ്ഡലത്തില്‍ (തിരുവനന്തപുരം & ചിറയിന്‍കീഴ് താലൂക്ക് പരിധി) എത്രപേര്‍ക്ക് പട്ടയം, കൈവശരേഖ എന്നിവ നല്‍കി എന്ന് വില്ലേജ്, പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
അവര്‍ക്ക് ഏതെല്ലാം തരത്തിലുള്ള പട്ടയങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പട്ടയം, കൈവശരേഖ എന്നിവ ലഭിക്കുന്നതിനായി ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഇനി എത്ര അപേക്ഷകളാണ് പരിഗണനയിലുള്ളതെന്നും അപേക്ഷകളിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികളും വ്യക്തമാക്കാമോ?
1614.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്തും മുൻ സർക്കാരിന്റെ കാലത്തും റവന്യൂ ഭവന നിർമ്മാണ വകുപ്പിൽ നിന്നും വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയും പ്രവൃത്തികളുടെ പേരും അവയുടെ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിച്ചവയും പൂർത്തീകരിക്കാൻ ഉളളവയുടെയും വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ കിഫ്ബി പദ്ധതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ വിശദ വിവരങ്ങളും പുരോഗതിയും വിശദമാക്കാമോ?
1615.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പുതുക്കാട് പഞ്ചായത്തിലെ മാട്ടുമലയിലെ സ്ഥലത്ത് ലൈഫ് ഗുണഭോക്താക്കള്‍ക്കായി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസലില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി വേഗത്തിൽ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1616.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തില്‍ നിര്‍മ്മിച്ച കോട്ടയം ഏറ്റുമാനൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൈലപ്പള്ളി തൂക്കുപാലം ഇപ്പോള്‍ അപകടാവസ്ഥയിലാണന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക എത്രയാണെന്നും ആയത് അനുവദിക്കുന്നത് ഏത് വകുപ്പിൽ നിന്നാണെന്നും വ്യക്തമാക്കാമോ;
( സി )
അപകടാവസ്ഥയിലായ പ്രസ്തുത പാലം എത്രയും വേഗം നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1617.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ചൂരല്‍മല ദുരന്തബാധിത കുടുംബ സഹായ ഫണ്ടിലേയ്ക്ക് വയനാട് എം.പി. ശ്രീമതി പ്രിയങ്കഗാന്ധി എത്ര തുകയാണ് ലഭ്യമാക്കിയതെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനായി എം.പി. ഫണ്ടില്‍ നിന്നും എത്ര തുകയാണ് സ്ഥലം എം.പി. എന്ന നിലയില്‍ ലഭ്യമാക്കിയതെന്ന് വ്യക്തമാക്കാമോ?
1618.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ഓരോ എം.പി. മാരും (രാജ്യസഭ അടക്കം) ഓരോ എം.എല്‍.എ. മാരും എത്ര തുക വീതം എം.പി./എം.എല്‍.എ. ഫണ്ടില്‍ നിന്നും ലഭ്യമാക്കി എന്ന് വിശദമാക്കാമോ;
( ബി )
ഇതുവരെ യാതൊരു തുകയും ലഭ്യമാക്കാതിരുന്ന എം.പി. മാർ, എം.എല്‍.എ. മാർ ആരെല്ലാമാണ് എന്ന് അറിയിക്കാമോ?
1619.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഭൂമി വിവിധ ആവശ്യങ്ങൾക്കായി പാട്ടത്തിന് നൽകിയ ഇനത്തിൽ പിരിഞ്ഞു കിട്ടാനുളള തുക എത്രയാണെന്നു കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
നിലവിലെ പാട്ട നിരക്ക് പരിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കുടിശ്ശിക പാട്ടത്തുക പിരിച്ചെടുക്കുന്നതിന് എന്തെങ്കിലും കർമ്മ പദ്ധതി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
1620.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി റോഡുകളുടെ പുനരുദ്ധാരണത്തിന് അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാം; അനുവദിച്ച തുക, നിലവിലെ പ്രവൃത്തികളുടെ സ്ഥിതി എന്നിവയും വിശദമാക്കാമോ?
1621.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നിന്നുമുളള എം.പി. മാരിലും (രാജ്യസഭയിലെയും ലോകസഭയിലെയും) സംസ്ഥാനത്തെ എം.എൽ.എ. മാരിലും ആരെല്ലാമാണ് എം.പി.ഫണ്ട്, എം.എൽ.എ. ഫണ്ട്, മറ്റ് അടിസ്ഥാന വികസന ഫണ്ട് എന്നിവയിൽ നിന്നും തുക നല്‍കാത്തവര്‍ എന്നുള്ള വിശദാംശം അറിയിക്കാമോ?
1622.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഒന്നാംഘട്ട പുനരധിവാസം ഏത് മാസത്തോട് കൂടി പൂ‍ർത്തീകരിക്കാൻ കഴിയും എന്ന് വിശദമാക്കാമോ?
1623.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുനരധിവസിപ്പിക്കേണ്ട ആറു കുടുംബങ്ങള്‍ക്കുള്ള വീടും സ്ഥലവും ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം വന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
എസ്.ഡി.ആർ.എഫ്. നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദ്ദേശം ലഭിക്കുന്നതിനായി അയച്ച കത്തിന് അടിയന്തര ഇടപെടല്‍ നടത്തുമോ എന്ന് വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.