UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
28.01.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

676.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വൈദ്യുതി വകുപ്പ് മുഖാന്തിരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
677.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ വീടുകളിലും വൈദ്യുതി എത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി നിലനിര്‍ത്തുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( സി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വൈദ്യുതിയ്ക്ക് പുറമെ വരുമാനം കൂടി ലഭ്യമാകുന്ന ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി വിജയകരമായി നടപ്പാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് നടപ്പാക്കിവരുന്ന വികേന്ദ്രീകൃത വൈദ്യുത ഉല്പാദന പദ്ധതികള്‍ മേല്‍ ലക്ഷ്യം നേടുന്നതിന് പര്യാപ്തമായിരുന്നോ; അറിയിക്കാമോ?
678.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം കുറയുന്ന അവസരത്തിൽ പ്രതിദിനം ശരാശരി എത്ര രൂപയുടെ വൈദ്യുതിയാണ് പുറത്ത് നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
നിലവിലെ സർക്കാരിന്റെ കാലയളവില്‍ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ (പി.പി.എ)വഴി കെ.എസ്.ഇ.ബി.ക്ക് അധിക ബാധ്യത ഉണ്ടായിട്ടണ്ടോ; എങ്കിൽ എത്രയാണെന്ന് വിശദമാക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.ഡി.എസ്.എസ്. പദ്ധതി പ്രകാരമുള്ള സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ സംസ്ഥാനത്ത് ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഡി )
സ്വന്തം നിലയില്‍ മീറ്ററുകള്‍ നിര്‍മ്മിക്കുമെന്ന കെ.എസ്.ഇ.ബി.യുടെ പ്രഖ്യാപനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
679.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി കരാർ നീട്ടി നൽ​കാത്തതിന് നഷ്ടപരിഹാരം നൽകണമെന്ന് റിലയൻസ് ഗ്രൂപ്പ് കമ്പനി കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടിരുന്നോ;
( ബി )
ഇക്കാര്യത്തിൽ കേന്ദ്ര ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിധി പ്രകാരം കെ.എസ്.ഇ.ബി.യ്ക്കുണ്ടാകുന്ന ബാധ്യത എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിധിക്കെതിരെ എന്തെല്ലാം നിയമ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
680.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എ. രാജ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒൻപതര വർഷമായി രാജ്യത്ത് പവർകട്ടില്ലാത്ത ഏക സംസ്ഥാനമെന്ന ഖ്യാതി നിലനിർത്തുന്നതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
വൈദ്യുതി പ്രസരണത്തിലും വിതരണത്തിലും ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനും സംസ്ഥാനത്തൊട്ടാകെ തടസ്സരഹിതമായി ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുന്നതിനും നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( ഡി )
ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഏതെല്ലാം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
681.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതു വരെ വണ്ടൂര്‍ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
682.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കാൻ നടപ്പു സർക്കാർ നടപ്പിലാക്കിയ പ്രവർത്തനത്തിന്റെ ഫലമായി 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ എത്ര തുകയുടെ ലാഭം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
683.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ പവർകട്ടും ലോഡ്ഷെഡിങ്ങുമില്ലാതാക്കാനായി വൈദ്യുതി മേഖലയിലെ പദ്ധതി നിർവഹണത്തിനായി 2016 മെയ് മുതൽ നാളിതു വരെയായി ചെലവഴിച്ച തുകയുടെ വിശദാംശം വർഷം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
2011 മുതൽ 2025 വരെ വൈദ്യുതി മേഖലയിലെ പദ്ധതി നിർവഹണത്തിനായി ചെലവഴിച്ച തുകയുടെ വിശദാംശം വർഷം തിരിച്ചു ലഭ്യമാക്കാമോ?
684.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടമലക്കുടിയിൽ വൈദ്യുതി എത്തിക്കുന്നതിനായി നടപ്പു സർക്കാരിന്റെ കാലയളവിൽ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു;
( ബി )
പ്രസ്തുത മേഖലയില്‍ വൈദ്യുതി എത്തിക്കുന്നതിനായി 2016 മുതല്‍ 2025 വരെ എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വൈദ്യുതി എത്തിക്കുന്നതിനായി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് പിന്തുടര്‍ന്നതെന്നും ആയതിനായി എത്ര തുക ചെലവായിട്ടുണ്ടെന്നും വിശദമാക്കാമോ ?
685.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ വികസന പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; ഓരോ പ്രവർത്തിക്കും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നീ വിശദാംശം ലഭ്യമാക്കാമോ?
686.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ മാവേലിക്കര മണ്ഡലത്തില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതും നടപ്പിലാക്കിയതുമായ വൈദ്യുതി വകുപ്പിന്റെ പ്രവൃത്തികള്‍ എന്തൊക്കെയെന്നും തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
687.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വാമനപുരം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖാന്തിരം നടപ്പാക്കിയിട്ടുളള പ്രധാന പദ്ധതികളെന്തെല്ലാമാണെന്നും അവയ്ക്കായി ചെലവാക്കിയ തുക എത്രയാണെന്നും വിശദമാക്കാമോ?
688.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ ചെറായി - ഞാറയ്ക്കൽ 110 കെ.വി. ഡി.സി. ലൈന്‍ നിര്‍മ്മാണ പ്രവൃത്തിക്കും ഞാറയ്ക്കലുള്ള 66 കെ.വി. സബ് സ്റ്റേഷന്റെ ശേഷി 110 കെ.വി. ആയി വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയതെന്നാണെന്നും ഭരണാനുമതി തുക എത്രയാണെന്നും വിശദമാക്കാമോ; പ്രസ്തുത ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഞാറയ്ക്കൽ 66 കെ.വി. സബ് സ്റ്റേഷന്റെ ശേഷി 110 കെ.വി. ആയി ഉയര്‍ത്തുന്ന പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടുളളതാരാണെന്നും പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ കാലാവധി എന്നു വരെയാണെന്നും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
689.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂർണ വെെദ്യുതീകരണത്തിന്റെ ഭാഗമായി 2016 മുതല്‍ നാളിതു വരെ എത്ര വെെദ്യുതി കണക്ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
വെെദ്യുതി കണക്ഷന്‍ അതിവേഗം ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ?
690.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സർക്കാരിന്റെ കാലയളവിൽ പട്ടാമ്പി മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന പൂര്‍ത്തിയായ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; നിലവില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പട്ടാമ്പി മണ്ഡലത്തില്‍ ഇനി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ?
691.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ എത്ര തുകയാണ് വിനിയോഗിച്ചതെന്ന് അറിയിക്കാമോ;
( ബി )
ഇതിന്റെ ഫലമായി ജലവൈദ്യുത മേഖലയില്‍ എത്ര പദ്ധതികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ഓരോ പദ്ധതിയുടെയും വിശദാംശങ്ങളും നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ?
692.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചത് എന്നെന്നും എവിടെ വച്ചെന്നും വ്യക്തമാക്കാമോ; ഇതിന്റെ ഭാഗമായി എത്ര വീടുകളിലാണ് വൈദ്യുതി എത്തിക്കാനായതെന്നും എത്ര രൂപയാണ് ചെലവായിട്ടുള്ളതെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ പത്തു വര്‍ഷമായി വൈദ്യുതി വകുപ്പിന്റെ കീഴില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടന്നിട്ടുള്ള പ്രവ്യത്തികള്‍ എന്തൊക്കെയാണെന്നും ഇതിനായി ചെലവഴിച്ച തുക, ലക്ഷ്യങ്ങള്‍, നടന്നുവരുന്ന പ്രവ്യത്തികള്‍ എന്നിവയും വിശദമാക്കാമോ?
693.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ ചിറയിൻകീഴ് മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കാമോ; ഓരോ പദ്ധതികള്‍ക്കും അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പുതുതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
694.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് മൈലാട്ടി വിദ്യാനഗർ ലൈൻ ശക്തിപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങിയത് എപ്പോഴാണെന്നും ആയത് ഇപ്പോൾ ഏ​ത് അവസ്ഥയിലാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ആവശ്യമായ തുക എത്രയാണെന്നും എത്ര ​തുക ഇതുവരെ ചെലവഴിച്ചെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ ഫണ്ടിന്റെ ​സ്രോതസ്സ് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാൻ കഴിയു​മെന്ന് വ്യക്തമാക്കാമോ?
695.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി നടത്തുന്ന മിനി മാസ്റ്റ് ലൈറ്റുകള്‍ക്ക് സര്‍വ്വീസ് കണക്ഷന്‍ ലഭിക്കുന്നതിന് കോങ്ങാട് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ ഏതെങ്കിലും അപേക്ഷകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണമാണ് ഉള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കണക്ഷനുകള്‍ക്ക് പണം അടയ്ക്കന്നതിനായി 'ഡിമാന്റ്' ചെയ്ത് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നുള്ള വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
696.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.-മാരുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നിയോജക മണ്ഡലങ്ങളിൽ ഹൈമാസ്റ്റ്, മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിന് അധിക പോസ്റ്റ് ആവശ്യമാണെന്ന് കെ.എസ്.ഇ.ബി. നിർദ്ദേശിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇത്തരത്തിൽ കണക്ഷൻ നൽകുന്നതിന് അധിക പോസ്റ്റ് ആവശ്യപ്പെടുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; ഇത് സംബന്ധിച്ച ഉത്തരവുകളുടെയും നിർദ്ദേശങ്ങളുടെയും സർക്കുലറുകളുടെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
കണക്ഷൻ നൽകുന്നതിന് അധിക പോസ്റ്റ് ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ, ഒരു വൈദ്യുത പോസ്റ്റിന് ഈടാക്കുന്ന തുക എത്രയാണ്; വിശദമാക്കാമോ?
697.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡലത്തില്‍ രാമപുരം കൊണ്ടാട് പ്രദേശവാസികള്‍ക്ക് വോള്‍ട്ടേജ് ക്ഷാമംമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുവേണ്ടി നല്കിയ കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ടി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം പരിഹരിച്ചിട്ടില്ലെങ്കില്‍ സമയബന്ധിതമായി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
698.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ നാളിതുവരെ വര്‍ക്കല മണ്ഡലത്തില്‍ കെ.എസ്.ഇ.ബി. എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അവ എത്ര രൂപയുടേതാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുതുതായി നടപ്പാക്കുന്നതിന് അനുമതി ലഭിച്ച പദ്ധതികളുടെ വിശദാംശം നൽകാമോ?
699.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിൽ വൈദ്യുതി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളുടെ വിശദ വിവരം നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തിൽ വേര്‍തിരിച്ച് ലഭ്യമാക്കാമോ?
700.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കെ. എസ്. ഇ. ബി. മുഖേന എത്ര ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത് ; അവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
701.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ " സേവനങ്ങള്‍ വാതില്‍പ്പടിയില്‍" പദ്ധതി എന്നു മുതലാണ് നടപ്പിലാക്കിയത്; ഈ പദ്ധതിയിലൂടെ എന്തെല്ലാം സേവനങ്ങളാണ് ഉപഭോക്താവിനു ലഭിക്കുന്നത്; വിശദമാക്കാമോ?
702.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ മണ്ഡലത്തിൽ എവിടെയെല്ലാമാണ് കെ.എസ്.ഇ.ബി.യുടെ ഏരിയൽ ബഞ്ച് കേബിൾ സംവിധാനം സ്ഥാപിക്കാൻ സാധിച്ചിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്താനായി നടപ്പിലാക്കിയ പുനഃക്രമീകരണം വിശദമാക്കാമോ?
703.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം താലൂക്കിലെ കോതനല്ലൂർ ഗ്രാമത്തിൽ കാഞ്ഞിരത്താനം–ഓമല്ലൂർ പ്രദേശത്ത് സ്വകാര്യവാസ സ്ഥലത്തിനുള്ളിൽ സ്ഥാപിച്ച വൈദ്യുതി പോസ്റ്റിൽ നിന്നും വലിച്ചിരിക്കുന്ന ഓവർഹെഡ് ലൈൻ വീടിന്റെ മേൽക്കൂരയ്ക്കു മുകളിലൂടെ കടന്നുപോകുന്ന സാഹചര്യം സംബന്ധിച്ച് ബന്ധപ്പെട്ട വ്യക്തി നൽകിയ പരാതികൾ സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്;
( ബി )
സ്വകാര്യവാസസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകളും മേൽക്കൂരകൾക്കു മുകളിലൂടെ കടന്നുപോകുന്ന ഓവർഹെഡ് ലൈനുകളും ജീവനും സ്വത്തിനും സുരക്ഷാഭീഷണിയാകുന്ന സാഹചര്യങ്ങളിൽ, നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പ്രകാരം അവ മാറ്റി സ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡ് പിന്തുടരുന്ന നടപടിക്രമങ്ങൾ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( സി )
കാഞ്ഞിരത്താനം–ഓമല്ലൂർ പ്രദേശത്തെ പരാതിക്കാരന്റെ സ്ഥലത്ത് അടിയന്തരമായി സൈറ്റ് ഇൻസ്പെക്ഷൻ നടത്തി, വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ഓവർഹെഡ് ലൈൻ സുരക്ഷിതമായ മറ്റൊരു വഴിയിലേക്ക് മാറ്റുകയും ചെയ്യുന്നതിനായി സർക്കാർ നിർദേശം നൽകുന്നത് പരിഗണിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതുസംബന്ധിച്ച് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണ്; ഈ വിഷയത്തിൽ ബഹു. മന്ത്രിക്ക് നൽകിയ പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
704.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. നടത്തിയ പ്രവർത്തനങ്ങള്‍ക്ക് 2016 മുതൽ ലഭിച്ചിട്ടുളള അംഗീകാരങ്ങൾ എന്തെല്ലാം; വ്യക്തമാക്കാമോ?
705.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം നിയോജക മണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്; വിശദമായ റിപ്പോർട്ട് ലഭ്യമാക്കാമോ?
706.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദാലത്തുകൾ നടത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
വൈദ്യുതി ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണുന്നതിന് പ്രത്യേക സ്ഥിരം സംവിധാനം ഏർപ്പെടുത്തുമോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ ?
707.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മെയ് മാസം മുതല്‍ നാളിതുവരെയായി കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ വെെദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും പ്രവൃത്തിയുടെ പേരും അടങ്കല്‍ തുക സഹിതം വ്യക്തമാക്കാമോ;
( ബി )
മേല്‍ പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ മണ്ഡലത്തിലെ ഏതൊക്കെ പ്രദേശത്ത്, എന്തൊക്കെ നേട്ടങ്ങള്‍ കെെവരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
708.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 കാലയളവില്‍ സംസ്ഥാനത്ത് നടപ്പാക്കിയ പവര്‍കട്ടിന്റെയും ലോഡ്ഷെഡിംഗിന്റെയും കാരണങ്ങള്‍ നടപ്പു സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം സമയങ്ങളിൽ എത്ര തവണ വീതമായിരുന്നു അവ നടപ്പിലാക്കിയിരുന്നതെന്നു വ്യക്തമാക്കുമോ ;
( സി )
2016-21 കാലയളവില്‍ സംസ്ഥാനത്തിനെ സമ്പൂര്‍ണ്ണ വെെദ്യുതീകരണത്തിലേയ്ക്ക് എത്തിക്കുന്നതിനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ഡി )
2016 മുതല്‍ 2026 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് പവര്‍കട്ടും ലോഡ്ഷെഡിംഗും ഉണ്ടാകാതിരിക്കാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
709.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീവാംപെഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ (നവീകരിച്ച വിതരണ മേഖല ) പദ്ധതിയിലേക്ക് വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും ഉള്‍പ്പെടുത്തിയിട്ടുളള പദ്ധതികളുടെ നിലവിലെ പുരോഗതി അറിയിക്കുമോ;
( ബി )
പദ്ധതിയിലുള്‍പ്പെടുത്തിയ 11 കെ.വി. ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി, ലൈന്‍ റീ കണ്ടക്ടറിംഗ് ചെയ്യുന്ന പ്രവൃത്തി എന്നിവ ഏതൊക്കെ സെക്ഷനുകളുടെ പരിധിയില്‍ ഏതൊക്കെ പ്രദേശത്താണ് അനുവദിച്ചിരിക്കുന്നതെന്നും ആയതിന്റെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ?
710.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സർക്കാരിന്റെ കാലയളവിൽ അരുവിക്കര മണ്ഡലത്തില്‍ വൈദ്യുതി വകുപ്പിന് കീഴില്‍ നടപ്പിലാക്കിയ പദ്ധതികള്‍, അവയുടെ അടങ്കല്‍ തുക, ഇപ്പോഴത്തെ സ്ഥിതി എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ?
711.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മാർമല ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
712.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുനലൂർ നിയോജക മണ്ഡലത്തിൽ വൈദ്യുതി വകുപ്പ് അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഓരോ പ്രവൃത്തികളുടെയും പേരും അനുവദിച്ച തുകയും പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ?
713.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകൽ സമയത്ത് സോളാര്‍ ഉൾപ്പെടെയുളള ​​​സ്രോതസ്സുകൾ വഴി ഉല്പാദിപ്പിക്കുന്ന വൈദ്യുതി പിന്നീടുളള ഉപയോഗത്തിനായി ശേഖരിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം എത്ര മെഗാവാട്ട് വൈദ്യുതി ശേഖരിക്കാമെന്നാണ് കരുതുന്നത്;
( സി )
ഇതിനാവശ്യമായി വരുന്ന ചെലവ് എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ഈ പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാണോ; വിശദമാക്കുമോ?
714.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വൈദ്യുതി മേഖലയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതി പൂർത്തീകരിക്കുമ്പോൾ ലഭിക്കുന്ന ഭൗതിക നേട്ടം, ഓരോ പദ്ധതിയുടേയും നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
വരും വർഷങ്ങളിൽ മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളൂടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
715.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന അണക്കെട്ടുകളുമായും ജലാശയങ്ങളുമായും ബന്ധപ്പെട്ട പ്രദേശങ്ങള്‍ വിനോദസഞ്ചാര യോഗ്യമാക്കുന്നതിന് രൂപീകരിച്ച കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഹൈഡല്‍ ടൂറിസം സെന്ററിന് വിനോദസഞ്ചാര ഭൂപടത്തില്‍ സുപ്രധാന സ്ഥാനം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഹൈഡല്‍ ടൂറിസത്തെ നവീകരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ഡി )
ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട വിനോദസഞ്ചാര മേഖലകളുടെ ഭാവിവികസനത്തിനായി ഏതെല്ലാം പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ടെന്ന് വിശദമാക്കാമോ?
716.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിൽ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും അതില്‍ പൂര്‍ത്തിയായ പ്രവൃത്തികള്‍ , പുരോഗമിച്ചു കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ , ഇനിയും ആരംഭിക്കാത്ത പ്രവൃത്തികള്‍ എന്നിവ ഏതെല്ലാമെന്നും വിശദമാക്കാമോ;
( ബി )
മങ്കട നിയോജകമണ്ഡലത്തില്‍ ഏറ്റവും അടിയന്തരമായി വകുപ്പ്നടപ്പിലാക്കേണ്ട മറ്റ് പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിച്ച് കൂട്ടിലങ്ങാടി ആസ്ഥാനമാക്കി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് അറിയിക്കുമോ; ഈ ആവശ്യം പരിഗണിയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
717.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാറശ്ശാല നിയോജകമണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരങ്ങളും ഓരോ പദ്ധതിക്കുമായി ചെലവഴിച്ച തുകയുടെ വിവരങ്ങളും പട്ടിക തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇക്കാലയളവില്‍ പ്രസ്തുത മണ്ഡലത്തില്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി, ദ്യുതി പദ്ധതി, എന്നിവയിൽ ഉള്‍പ്പെടുത്തി നടത്തിയ സബ്സ്റ്റേഷന്‍ നവീകരണം, ലൈന്‍ മാറ്റം, പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍ എന്നിവയുടെ വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഇക്കാലയളവില്‍ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കും ബി.പി.എല്‍. വിഭാഗങ്ങള്‍ക്കുമായി എത്ര കണക്ഷനുകള്‍ വീതമാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവില്‍ മണ്ഡലത്തില്‍ അനുമതി ലഭിച്ചതും എന്നാല്‍ പ്രവൃത്തി ആരംഭിക്കാത്തതുമായ വൈദ്യുതീകരണ പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ ആര്യന്‍കോട്, കള്ളിക്കാട്, പെരുങ്കടവിള, വെള്ളറട, ഒറ്റശേഖരമംഗലം, അമ്പൂരി എന്നീ മലയോര പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ഒറ്റശേഖരമംഗലം കേന്ദ്രമാക്കി 110 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
718.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ പ്രവൃത്തി പുരോഗമിക്കുന്ന ഓളിക്കല്‍, പൂവാറന്‍തോട് ജലവൈദ്യുത പദ്ധതികളുടെ വിശദാംശവും പദ്ധതി അടങ്കലും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ എന്ന് കമ്മീഷന്‍ ചെയ്യുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
719.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വൈദ്യുതി വിതരണ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മലപ്പുറം പാക്കേജിന്റെ നിലവിലെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
മലപ്പുറം പാക്കേജിന്റെ കാര്യക്ഷമമായ നടത്തിപ്പിന്റെ ഭാഗമായി വകുപ്പ് മന്ത്രി കഴിഞ്ഞ നിയമസഭ കാലയളവില്‍ മലപ്പുറം ജില്ലയിലെ നിയമസഭ സാമാജികരെ ഉള്‍പ്പെടുത്തി നടത്തിയ അവലോകന യോഗത്തില്‍ കൈകൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ടോ; പാക്കേജ് പരിപൂർണ്ണമായും എന്നത്തേക്ക് യാഥാർത്ഥ്യമാകുമെന്ന് വെളിപ്പെടുത്തുമോ?
720.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വടക്കാഞ്ചേരി മണ്ഡലത്തില്‍ വകുപ്പ് അനുവദിച്ചതും ആവിഷ്കരിച്ച് നടപ്പിലാക്കിയതും, നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക എത്ര; പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ എത്ര; പുരോഗമിക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് വടക്കാഞ്ചേരി മണ്ഡലത്തില്‍ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദ വിവരം ലഭ്യമാക്കാമോ?
721.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പാക്കേജിന്റെ ഭാഗമായി നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന വോൾട്ടേജ് ഇമ്പ്രൂവ്മെന്റ്, പുതിയ ഫീഡർ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണ്; ആയതിന്റെ വിശദാംശങ്ങൾ തുക സഹിതം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാക്കേജിന്റെ നിലമ്പൂർ മണ്ഡലത്തിലെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
722.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വൈദ്യുത വിതരണ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച മലപ്പുറം പാക്കേജിന്റെ പുരോഗതികൾ വെളിപ്പെടുത്താമോ;
( ബി )
പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹൃസ്വകാല - ദീർഘകാല പദ്ധതികളുടെ വിശദാംശം നൽകാമോ;
( സി )
ജില്ല നേരിടുന്ന വോള്‍ട്ടേജ് ക്ഷാമം, അടിക്കടിയുള്ള വൈദ്യുതി തടസ്സങ്ങള്‍ എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമാവാൻ പാക്കേജിലൂടെ സാധിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ടോ; പാക്കേജ് പരിപൂർണ്ണമായും എന്നത്തേക്ക് യാഥാർത്ഥ്യമാകും എന്ന് വ്യക്തമാക്കാമോ?
723.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സര്‍ക്കാരിന്റെ കാലയളവില്‍ നാളിതുവരെയായി പയ്യന്നൂര്‍ നിയോജക മണ്ഡല പരിധിയില്‍ വൈദ്യുതി വകുപ്പിന് കീഴില്‍ നടപ്പിലാക്കിയ പദ്ധതികളും അനുവദിച്ച തുകയും എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ?
724.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജകമണ്ഡലത്തിലെ കുറ്റിക്കോല്‍ സബ്സ്റ്റേഷന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച്എന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോ‍ഡ് ജില്ലയിലെ മൈലാടി-വിദ്യാനഗര്‍ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ പ്രവൃത്തിയുടെ നിലവിലെ പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കാമോ; പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ ?
725.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന പൂര്‍ത്തിയാക്കിയ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; നിലവില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; മുഴുവന്‍ പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുവാനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ?
726.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത ഉല്പാദന രംഗം കാര്‍ബണ്‍ ന്യൂട്രല്‍ ആയി മാറ്റാന്‍ ലക്ഷ്യമിട്ട് പുനരുപയോഗ ഊര്‍‍ജ്ജോല്പാദനം പടിപടിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വാണിജ്യാടിസ്ഥാനത്തിൽ ഹരിത ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന വന്‍കിട പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ വിവിധ സംരംഭകരിൽ നിന്ന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാദേശിക ഹൈഡ്രജൻ ആവാസവ്യവസ്ഥയെ വികസിപ്പിക്കുന്നതിനും സുസ്ഥിര ഊർജ്ജത്തിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവർത്തനത്തിനുമായി 'ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ–കേരള' എന്ന പ്രത്യേക ഉദ്ദേശ്യ കമ്പനി രജിസ്റ്റർ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ മുഖേന നടപ്പാക്കുന്ന ഹൈഡ്രജൻ ട്രക്കുകൾ പൈലറ്റടിസ്ഥാനത്തിൽ ഓടിക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
727.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വൈദ്യുതി വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പിലാക്കിയതും, നടപ്പിലാക്കി വരുന്നതുമായ പ്രവ്യത്തികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
728.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പഴശ്ശി സാഗര്‍ ജലവെെദ്യുതി പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയും വിശദാംശവും ലഭ്യമാക്കാമോ?
729.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2026 വരെയുള്ള കാലയളവിൽ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ വൈദ്യുതി മേഖലയില്‍ അനുവദിച്ച പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും വിനിയോഗിച്ച തുക, പദ്ധതിയുടെ പേരുവിവരവും സ്ഥലവും സഹിതം വിശദമാക്കാമോ;
( സി )
വൈദ്യുതി മേഖലയില്‍ പുതിയതായി അനുവദിക്കുന്ന പദ്ധതികള്‍, അവയ്ക്ക് വിനിയോഗിക്കുന്ന തുക എന്നിവ വിശദമാക്കാമോ?
730.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.ഡി.എസ്.എസ്. (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം) -ന്റെ ഭാഗമായി നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പ്രവൃത്തികൾക്ക് എത്ര തുക വകയിരുത്തിയിട്ടുണ്ട്; ആയതിന്റെ പുരോഗതി വ്യക്തമാക്കാമോ?
731.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മെയ് മുതല്‍ നാളിതുവരെ കോങ്ങാട് നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
732.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂതത്താന്‍കെട്ട് മിനി ജലവെെദ്യുതി പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
733.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഊർജ്ജ ആവശ്യകത നിറവേറ്റുവാൻ ദ്യുതി 2.0 എന്ന പേരിൽ മലപ്പുറം പാക്കേജിന് അധികമായി തുക വകയിരുത്തി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
മേൽ സൂചിപ്പിച്ച പദ്ധതിയുടെ ടെണ്ടർ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കാമോ; ടെണ്ടർ പ്രക്രിയകൾ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഓരോ പ്രവർത്തികളും എന്ന് തുടങ്ങുമെന്ന വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി ഏതെല്ലാം പ്രവർത്തികളാണ് കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ നടത്താൻ ഉദ്ദേശിക്കുന്നതെന്ന് മണ്ഡലത്തിലെ ഇലക്ട്രിക്കൽ സെക്ഷൻ തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
734.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ വെെദ്യുതി വിതരണ-പ്രസരണ മേഖലയിലും, മറ്റ് മേഖലകളിലും നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദാംശം, ചെലവഴിച്ച തുക, പ്രവര്‍ത്തന പുരോഗതി എന്നിവ സെക്ഷന്‍ തിരിച്ച് ലഭ്യമാക്കാമോ?
735.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിലെ വൈദ്യുതിക്ഷാമവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികളും തുടര്‍ന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും സംബന്ധിച്ച വിശദവിവരം നൽകാമോ?
736.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് പുറത്തുനിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈനുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ലഭ്യമായ വൈദ്യുതി സംസ്ഥാനത്തുടനീളം സുഗമമായി എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തനത് പദ്ധതികളും ട്രാന്‍സ്ഗ്രിഡ് പദ്ധതിയും നടപ്പിലാക്കിയത്‌ വഴി കഴിഞ്ഞ പത്ത് വര്‍ഷക്കാലം കൊണ്ട് വൈദ്യുതി പ്രസരണ രംഗത്ത് സംസ്ഥാനം വളരെയേറെ മുന്നേറിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം അത്രയും വൈദ്യുതി സംസ്ഥാനത്തുടനീളം തടസ്സരഹിതമായി എത്തിക്കുന്ന രീതിയിൽ പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടപ്പിലാക്കികൊണ്ടിരിക്കുന്ന ദ്യുതി 2 , റീവാമ്പ്‍ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം എന്നീ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
737.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ എം രാജഗോപാലൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി പ്രസരണ-വിതരണ മേഖലയിൽ നിലവിലെ സർക്കാരിന്റെ ഇടപെടലുകൾ കൊണ്ട് ഉണ്ടായിട്ടുളള മാറ്റങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
നിലവിൽ വൈദ്യുതി പ്രസരണ നഷ്ടം എത്രയാണെന്നും ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രസരണ നഷ്ടം എത്രയായി കുറയ്ക്കാമെന്നാണ് കണക്കാക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
ട്രാൻസ് ഗ്രിഡ് പദ്ധതിയുടെ വിവിധഘട്ടങ്ങളുടെ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ഡി )
ഈ സർക്കാരിന്റെ കാലയളവിൽ ഈയിനത്തിൽ ചെലവഴിച്ച തുകയെത്രയാണെന്ന് വ്യക്തമാക്കാമോ?
738.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ, സഹകരണ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവയിൽ നിന്നും ഈടാക്കുന്ന വൈദ്യുതി നിരക്ക് യൂണിറ്റ് എത്രയെന്ന് സ്ലാബ് തിരിച്ച് പ്രത്യേകം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലവിൽ വൈദ്യുതി നിരക്ക് കുടിശികയുള്ളവയുണ്ടെങ്കിൽ അവ ഏതെല്ലാമാണെന്നും കുടിശ്ശിക എത്രയെന്നും അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ സഹകരണ ആശുപത്രികളിൽ നിലവിൽ വൈദ്യുതി നിരക്ക് കുടിശികയുള്ളവയുണ്ടെങ്കിൽ അവ ഏതെല്ലാമാണെന്നും കുടിശ്ശിക എത്രയെന്നും അറിയിക്കാമോ;
( ഡി )
വൈദ്യുത കുടിശ്ശിക നിലവിലുള്ളത് കാരണം വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ട സർക്കാർ ആശുപത്രി,സഹകരണ ആശുപത്രി,സ്വകാര്യ ആശുപത്രി എന്നിവയുടെ വിവരവും പ്രസ്തുത ആശുപത്രികൾ വരുത്തിയ കുടിശ്ശിക എത്രയാണെന്നും പ്രത്യേകം അറിയിക്കാമോ;
( ഇ )
പൊതുജനാരോഗ്യം മുൻനിർത്തി പ്രവൃത്തിക്കുന്ന ആശുപത്രികളുടെ വൈദ്യുതനിരക്ക് ഇളവ് ചെയ്യുന്നതിന് വേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുമോയെന്ന് അറിയിക്കാമോ?
739.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-ല്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാന പദവി നേടിയ കേരളം ആയത് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വന്നിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതുപ്രകാരം എത്രപേര്‍ക്ക് വൈദ്യുതി കണക്ഷനുകള്‍ നല്‍കി; 2018 മുതല്‍ 2025 വരെയുള്ള കണക്ക് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി 2018 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ എത്ര ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
740.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മലപ്പുറം മണ്ഡലത്തിൽ വൈദ്യുതി വകുപ്പിന്‍ കീഴിൽ പൂർത്തീകരിച്ച പദ്ധതികളും അനുവദിച്ച തുകയും വിശദമാക്കുമോ ;
( ബി )
പ്രസ്‍തുത മണ്ഡലത്തിൽ വകുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും അവയുടെ പുരോഗതിയും വിശദമാക്കാമോ;
( സി )
വോൾട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ട്രാൻസ്ഫോർമെറുകളും ത്രീഫേസ് ലൈനുകളും സ്ഥാപിക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുവാൻ നിർദേശം നൽകുമോ; വ്യക്തമാക്കാമോ?
741.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ സ്ട്രീറ്റ് ലൈൻ വലിക്കുന്നതിനായി പഞ്ചായത്തുകൾ പണമടച്ച് കാത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തികൾ നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ ?
742.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് വിവിധ പദ്ധതികള്‍ വഴി നടപ്പിലാക്കിയ പ്രവൃത്തികള്‍, ഓരോ പ്രവൃത്തിക്കും ചിലവഴിച്ച തുക, പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി എന്നിവ വിശദമാക്കാമോ?
743.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മണിയൂര്‍ സബ്സ്റ്റേഷന്‍ നിര്‍മ്മാണം സംബന്ധിച്ച പുരോഗതി വിശദമാക്കാമോ;
( ബി )
മണിയൂര്‍ സബ്സ്റ്റേഷനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന് വിശദമാക്കാമോ;
( സി )
മണിയൂര്‍ സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
744.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വൈദ്യുതി ബോര്‍ഡിന് കീഴില്‍ എത്ര സെക്ഷന്‍ ഓഫീസുകള്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നും നിയോജകമണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളില്‍ ആരെങ്കിലും സ്ഥിരമായി അഞ്ച് വര്‍ഷത്തില്‍ കൂടുതലായി അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ ജോലി നോക്കുന്നുണ്ടോ; എങ്കില്‍ ഏത് ഓഫീസിലെന്നും എത്ര വര്‍ഷമായി പ്രസ്തുത ഓഫീസില്‍ ജോലി ചെയ്തുവരുന്നുമെന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ?
745.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കെ.എസ്.ഇ.ബി. യുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായുളള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി താൽക്കാലിക ജീവനക്കാരെയും കരാർ ജീവനക്കാരെയും നിയോഗിക്കാറുണ്ടോ;
( സി )
വൈദ്യുത അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി. യിലെ ഒഴിവുളള തസ്തികകൾ സമയബന്ധിതമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
746.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ടെക്സ്റ്റൈൽസിന്റെ നിലവിലെ വൈദ്യുതി കുടിശ്ശികയുടെ ആകെ തുക എത്രയാണെന്നും ഈ കുടിശ്ശിക ഏത് കാലയളവിലേതാണെന്നും അറിയിക്കാമോ;
( ബി )
സർക്കാർ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്സ്റ്റൈൽസിന്റെ പ്രവർത്തനം നിലച്ചുപോകാതിരിക്കാനും തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും വൈദ്യുതി കുടിശ്ശിക ഒടുക്കുന്നതിനായി യുക്തിസഹമായ സാവകാശവും തവണകളായ അടവു സൗകര്യവും അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
സമാന സാഹചര്യങ്ങളിൽ മറ്റ് സർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾക്ക് വൈദ്യുതി കുടിശ്ശിക തവണകളായി അടയ്ക്കാൻ അനുമതി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതേ മാനദണ്ഡം കോട്ടയം ടെക്സ്റ്റൈൽസിനും ബാധകമാക്കാൻ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
വൈദ്യുതി കുടിശ്ശിക കാരണം കോട്ടയം ടെക്സ്റ്റൈൽസിന്റെ വൈദ്യുതി വിച്ഛേദനം സംഭവിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടോ; എങ്കില്‍ അത്തരം അവസ്ഥ ഒഴിവാക്കുന്നതിനായി അടിയന്തരമായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണ്? വ്യക്തമാക്കാമോ?
747.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.-യുടെ മലപ്പുറം പാക്കേജിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ ; ഓരോ പ്രവൃത്തിയും ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയിൽ തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെട്ട പ്രവൃത്തികൾ ഏതെല്ലാമാണ്; ഇവയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ വിശദമാക്കാമോ;
( സി )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ കക്കാട് കരിമ്പിൽ ഭാഗത്തും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ തീരദേശത്തും 11 കെ.വി. വൈദ്യുതി ലൈൻ സ്വകാര്യ സ്ഥലത്ത് അപകടകരമായ രൂപത്തിൽ വീടുകൾക്കടുത്തു കൂടി കടന്നുപോകുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടോ; ഈ ലൈനുകൾ റോഡിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന പ്രവൃത്തി മലപ്പുറം പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ ഉൾപ്പെടുത്താൻ സാധിക്കുമോ; വിശദമാക്കാമോ;
( ഡി )
അപകട സാധ്യത വളരെ കൂടുതലുള്ള ഈ രണ്ട് ലൈനുകളും റോഡിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി എം.എൽ.എ. നൽകിയ നിവേദനങ്ങളിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
( ഇ )
മേൽപ്പറഞ്ഞ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിൽ ഉണ്ടോ; വിശദമാക്കാമോ?
748.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു സ്ഥലങ്ങളില്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്കായി എത്ര ഇ.വി. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
തരൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
749.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-26 കാലഘട്ടത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്/ബോര്‍ഡ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍, പ്രവൃത്തി പുരോഗമിക്കുന്നവ, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്നിവ തരം തിരിച്ച് തുക ഉള്‍പ്പെടെ വിശദമാക്കാമോ?
750.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ സേഫ്റ്റി ​ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇതു സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ആവശ്യമായ തുക എത്രയാണെന്നും ഇതിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?
751.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ ആലപ്പുഴ നിയോജകമണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന എന്തൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കിയത്; ചെലവഴിച്ച തുക, പൂര്‍ത്തികരിച്ച തീയതി എന്നിവ സഹിതം വിശദവിവരം ലഭ്യമാക്കാമോ?
752.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി മണലൂര്‍ മണ്ഡലത്തില്‍ പുതിയതായി എത്ര ട്രാന്‍സ്‍ഫോര്‍മറുകള്‍ സ്ഥാപിച്ചുവെന്നും എവിടെയൊക്കെയാണ് അവ സ്ഥാപിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് എത്ര തുക ചെലവഴിച്ചു എന്ന് അറിയിക്കാമോ;
( സി )
മണലൂര്‍ മണ്ഡലത്തില്‍ ഇനിയും വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
മണലൂര്‍ മണ്ഡലത്തില്‍ എവിടെയെല്ലാമാണ് പുതിയതായി ട്രാന്‍സ്‍ഫോര്‍മറുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കാമോ?
753.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം പവര്‍ ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക്ക് സ്ഥാപിക്കാന്‍ ഭൂമി വിട്ടുനല്‍കിയ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി; വ്യക്തമാക്കാമോ?
754.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ടിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എത്ര കമ്മിറ്റികളെയാണ് ഊർജ്ജ വകുപ്പ് നിയമിച്ചിരുന്നത്; ഈ കമ്മിറ്റികളെ നിയമിച്ച ഉത്തരവുകളുടെയും അവർ സമർപ്പിച്ച റിപ്പോർട്ടുകളുടെയും പകർപ്പുകൾ ലഭ്യമാക്കാമോ; റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
755.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെര്‍ട്ട്-ന്റെ കേന്ദ്ര കാര്യാലയത്തിലും ജില്ലാ ഓഫീസുകളിലും നിലവിൽ എത്ര താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഇവരുടെ പേര്, തസ്തിക, നിയമന തീയതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ വേതനം അവർക്ക് നേരിട്ട് നല്കുന്നതിന് പകരം നിയമനം നടത്തിയ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവ മുഖേനയാണ് നല്കുന്നതെങ്കിൽ ജീവനക്കാരുടെ പേര്, തസ്തിക, നിയമന തീയതി, പ്രതിമാസം നല്കുന്ന തുക, ഈ സ്ഥാപനങ്ങളെയും ഏജൻസികളെയും തെരെഞ്ഞെടുത്ത മാനദണ്ഡം എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ ?
756.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം. കുസും പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഓരോ കമ്പനികൾക്കും അനുവദിച്ച പ്ലാന്റുകളുടെ ശേഷിയും, പ്രസ്തുത കമ്പനികള്‍ സ്ഥാപിച്ച പ്ലാന്റുകളുടെ ശേഷിയും എണ്ണവും, ഓരോ കമ്പനികൾക്കും അനുവദിച്ച തുകയുടെയും വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സൺടാസ്റ്റിക് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എ. ജെ. ഇൻഫ്രാ സൊല്യൂഷൻസ് എന്നീ കമ്പനികൾക്ക് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ച ഇനത്തിൽ 2025 ആഗസ്റ്റ് മാസം എത്ര രൂപയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ഉത്തരവുകളുടെയും ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ടെൻഡർ വ്യവസ്ഥ പ്രകാരം സ്ഥാപിച്ച പ്ലാന്റുകളെ സംബന്ധിച്ച് കമ്പനികൾ അനെർട്ടിൽ സമർപ്പിക്കേണ്ട ക്വാർട്ടർലി പ്രിവന്റീവ് മെയിന്റനൻസ് റിപ്പോർട്ട്, ജനറേഷൻ ഡാറ്റ എന്നിവയുടെ ഫോർമാറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ സ്ഥാപിച്ച ഏഴ് കിലോ വാട്ട് ശേഷിയുള്ള പ്ലാന്റുകൾക്ക് കമ്പനികൾ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അനെർട്ടിന് സമർപ്പിച്ച ഇൻഷ്വറന്‍സ് പോളിസി, വാർഷിക പ്രീമിയം പേയ്‌മെന്റ് രസീത്, പ്രിവന്റീവ് മെയിന്റനൻസ് റിപ്പോർട്ട്, ജനറേഷൻ ഡാറ്റ എന്നിവയുടെ പകർപ്പുകള്‍ ലഭ്യമാക്കാമോ?
757.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ടിലെ ഏതെല്ലാം പദ്ധതികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്നതിനാണ് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ വിജിലൻസ് ഡയറക്ടർക്ക് അനുമതി നല്കിയത്; അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
അനെർട്ടിലെ ഏതെല്ലാം പദ്ധതികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്നതിനാണ് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ധനകാര്യ വകുപ്പിന് അനുമതി നല്കിയത്; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
758.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ടിലെ മുന്‍ സി.ഇ.ഒ.-യെ മാറ്റുന്നതിന് 2025 ആഗസ്റ്റ് 25 ന് ഉത്തരവായതിന് ശേഷവും സ്ഥാനമൊഴിഞ്ഞ സി.ഇ.ഒ. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബില്ലുകളും, പേയ്മന്റും അനുവദിക്കുന്നതിനുള്ള ഫയലുകളിൽ അംഗീകാരം നല്കിയിട്ടുണ്ടോ; എങ്കിൽ അനുവദിച്ച തുക, പദ്ധതി, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിവരം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( ബി )
2025 ആഗസ്റ്റ് 25 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതിയ സി.ഇ.ഒ. ചുമതല ഏറ്റെടുത്ത തീയതിയും സമയവും വ്യക്തമാക്കാമോ;
( സി )
പുതിയ സി.ഇ.ഒ. ചുമതല ഏറ്റെടുത്ത തീയതിയിൽ വൈകുന്നേരം 5 മണിയ്ക്ക് ശേഷവും സ്ഥാനമൊഴിഞ്ഞ സി.ഇ.ഒ. , പി.എം.കുസും പദ്ധതി പ്രകാരം സൺടാസ്റ്റിക് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എ.ജെ. ഇൻഫ്ര സൊല്യൂഷൻസ് എന്നീ കമ്പനികൾക്ക് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ച ഇനത്തിൽ തുക അനുവദിയ്ക്കുന്നതിനുള്ള ഇ-ഓഫീസ് ഫയലുകളിൽ അംഗീകാരം നല്കിയിട്ടുണ്ടോ; എങ്കിൽ എത്ര രൂപ വീതമാണ് ഓരോ കമ്പനികൾക്കും അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ഉത്തരവുകളുടെയും ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
സോളാർ വേലി ക്രമക്കേടുമായി ബന്ധപ്പെട്ട് അനര്‍ട്ടിലെ ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന വിജിലന്‍സ് വകുപ്പ് ആവശ്യപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത ഉദ്യോഗസ്ഥനെ ഉന്നത തസ്തികയിൽ നിയമിക്കുന്നതിന് പുതിയ സി.ഇ.ഒ. ചുമതല ഏറ്റെടുത്ത ദിവസം മുൻ സി.ഇ.ഒ. ഊർജ്ജ വകുപ്പിന് കത്ത് നല്കിയിരുന്നോ; എങ്കിൽ കത്തിന്റെയും ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ?
759.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ടിന്റെ പ്രധാന ചുമതലകളും 2026-ലെ മുന്‍ഗണനാ ലക്ഷ്യങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
2025-26 സാമ്പത്തിക വര്‍ഷത്തില്‍ അനെര്‍ട്ട് നടപ്പാക്കിയ പദ്ധതികളുടെ എണ്ണം എത്രയാണെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
760.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജൂലൈ 19-ന് നടന്ന അനെര്‍ട്ട് ഗവേണിംഗ് ബോഡിയുടെ പതിനാറാം യോഗത്തിന്റെ തീരുമാനങ്ങൾ സംബന്ധിച്ചും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് ഓരോന്നിലും സ്വീകരിച്ച തുടർ നടപടികളെ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
അനെർട്ട് ഗവേണിംഗ് ബോഡിയുടെ പതിനേഴാം യോഗത്തിന്റെ അജണ്ടയുടെയും തീരുമാനങ്ങളുടെയും പകർപ്പ് ലഭ്യമാക്കാമോ; തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് ഓരോന്നിലും സ്വീകരിച്ച തുടർ നടപടികളെ സംബന്ധിച്ചുമുള്ള വിശദാംശം വ്യക്തമാക്കാമോ?
761.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ടിലെ താൽക്കാലിക നിയമനങ്ങളെ സംബന്ധിച്ച് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ ലഭിച്ച റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ; റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കാമോ?
762.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സോളാര്‍ നിലയങ്ങള്‍ നിലവിലുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിലൂടെ കോഴിക്കോട് ജില്ലയില്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
763.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളാര്‍ വിൻഡ് ഹൈബ്രിഡ് പ്ലാന്റുകളുടെ ആദ്യ ടെന്‍ഡറില്‍ യോഗ്യതയുള്ള ഒരു ബിഡ്ഡര്‍ മാത്രമായാൽ റീ ടെന്‍ഡര്‍ നടപടി സ്വീകരിക്കണം എന്ന വ്യവസ്ഥ പാലിക്കാതെ വിൻഡ്സ്ട്രീം എനർജി ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ എത്ര വർക്ക് ഓർഡറുകൾ അനെർട്ട് നൽകിയെന്നും; ഇവയുടെ ടെൻഡർ എസ്റ്റിമേറ്റ് തുകയും വർക്ക് ഓർഡർ തുകയും വ്യക്തമാക്കാമോ;
( ബി )
ഈ കമ്പനി കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ സ്ഥാപിച്ച സോളാര്‍ വിൻഡ് ഹൈബ്രിഡ് പ്ലാന്റുകളുടെ വർക്ക് ഓർഡറിലെ വ്യവസ്ഥകൾ പ്രകാരമുള്ള ഇൻഷുറൻസ് പോളിസി, വാർഷിക പ്രീമിയം പേയ്‌മെന്റ് രസീത്, പ്രിവൻറ്റീവ് മെയിന്റനൻസ് റിപ്പോർട്ട്, ജനറേഷൻ ഡാറ്റ എന്നിവ അനെർട്ടിന് സമർപ്പിച്ചിരുന്നോ; എങ്കിൽ അവയുടെ പകർപ്പുകൾ ലഭ്യമാക്കാമോ; ഇല്ലെങ്കിൽ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( സി )
താഴെതുടുക്കി ആദിവാസി ഉന്നതിയിൽ പ്ലാന്റ് സ്ഥാപിച്ച ഈ കമ്പനി അധിക തുക അനുവദിക്കുന്നതിന് അപേക്ഷ നല്കിയിരുന്നോ; ഇത് സംബന്ധിച്ചുള്ള അനെർട്ടിന്റെ ഗവേണിംഗ് ബോഡിയുടെ തീരുമാനം എന്തായിരുന്നു; ഈ തീരുമാനം നടപ്പിലാക്കിയോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ; കമ്പനി നൽകിയ അപേക്ഷയുടെയും ഇതുമായി ബന്ധപ്പെട്ട അനെർട്ടിലെയും ഊർജ്ജ വകുപ്പിലെയും ഫയലുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
അട്ടപ്പാടി ആദിവാസി ഉന്നതികളിൽ സ്ഥാപിച്ച പ്ലാന്റുകൾ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ നിയമിച്ച കമ്മിറ്റികളുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
764.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സൗരോര്‍ജ്ജ വൈദ്യുതി ഉല്പാദനത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പരമ്പരാഗതവും പരമ്പര്യേതരവുമായ രീതിയില്‍ വൈദ്യുതി ഉല്പാദനത്തില്‍ വന്നിട്ടുള്ള പുരോഗതി എത്ര മെഗാവാട്ട് വീതമാണെന്ന് വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.