STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


*121.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വര്‍ദ്ധിച്ചുവരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൊല്ലം പോരുവഴിയില്‍ വിസ്മയ എന്ന യുവതിയുടെ മരണം സംബന്ധിച്ച അന്വേഷണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*122.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്രസ അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
മദ്രസ അധ്യാപകര്‍ക്കായി കേരളത്തില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഗുണഭോക്തൃ വിഹിതവും സര്‍ക്കാര്‍ വിഹിതവും എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
മദ്രസ അധ്യാപക ക്ഷേമനിധിയില്‍ ആകെ എത്ര അംഗങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ഇ )
മദ്രസാ അധ്യാപക ക്ഷേമനിധിക്കായി സര്‍ക്കാര്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
*123.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈബര്‍ ഇടപാടുകളുടെ ഭാഗമായി ജനങ്ങള്‍ ചതിയില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സൈബര്‍ ഇടപാടുകളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട കരുതലുകള്‍ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നൽകുന്ന കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാമോ;
( സി )
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
സൈബര്‍ ഇടപാടുകള്‍ അതിവേഗം പ്രചാരത്തിൽ വരുന്ന സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങള്‍ പരിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
*124.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ച എല്ലാവരും കോവിഡ് മരണത്തിന്റെ കണക്കിൽ ഉള്‍പ്പെടാതിരുന്നതിനാല്‍ അവരുടെ ആശ്രിതര്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടില്ല എന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( ബി )
കോവിഡും കോവിഡാനന്തര രോഗങ്ങളും മൂലം മരിച്ച എല്ലാവരുടെയും ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കത്തക്കവണ്ണം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
കോവിഡ് മരണം സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റണമെന്ന നിര്‍ദ്ദേശത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
*125.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവരുടെ ആരോഗ്യ സംരക്ഷണത്തിനും സ്വയംപര്യാപ്തതയ്ക്കും വേണ്ടിയുള്ള എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ പദ്ധതിയുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ?
*126.
ശ്രീ എം നൗഷാദ്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രാഷ്ട്രീയഭേദത്തിന്റെ പേരില്‍ അക്രമവും കൊലപാതകങ്ങളും ഉണ്ടാകാതിരിക്കാന്‍ പോലീസ് സംവിധാനം നിഷ്പക്ഷമായും കാര്യക്ഷമമായും ഇടപെടുന്നുവെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവന മാധ്യമങ്ങളില്‍ വന്നത് സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇരകളുടെ ബന്ധുക്കള്‍ അത്തരം കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടോ; സ്വയം വെളിപ്പെടുത്തലിന്റെയടിസ്ഥാനത്തില്‍ കാര്യക്ഷമവും സത്യസന്ധവുമായി അന്വേഷണം ഉറപ്പാക്കുമോ; രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ അക്രമത്തിനുള്ള പ്രേരണയാകുമെന്ന കാര്യം ഗൗരവത്തിലെടുക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
മുന്‍ മന്ത്രി ശ്രീ. ഇ. പി. ജയരാജനെ വധിക്കാന്‍ ശ്രമം നടത്തിയ കേസ്സില്‍ ആരൊക്കെയായിരുന്നു പ്രതികള്‍ എന്ന് അറിയിക്കാമോ?
*127.
ശ്രീ എം മുകേഷ്
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് തരംഗം ഉച്ചസ്ഥായിയിലെത്തുന്നതു വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടിരുന്നോ;
( ബി )
രോഗസ്ഥിരീകരണ നിരക്ക് വിലയിരുത്തിയ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടോ; രോഗീപരിചരണം, അടിസ്ഥാന സൗകര്യം, വാക്സിനേഷന്‍ എന്നീ കാര്യങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തിയിട്ടുണ്ടോ;
( സി )
കോവിഡ് മരണ നിരക്ക്‌ പരിശോധിച്ചിരുന്നോ; മരണകാരണം സ്ഥിരീകരിക്കുന്നതു ഐ.സി.എം.ആര്‍. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ എന്ന് അറിയിയ്ക്കാമോ;
( ഡി )
ആകെ മരണനിരക്ക് മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്ത് പരിശോധിച്ചിരുന്നോ; വിശദാംശം നല്‍കുമോ?
*128.
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ റാങ്ക് ലിസ്റ്റ് പ്രകാരം പരമാവധി നിയമനം നടത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ;
( ബി )
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട്‌ ചെയ്യുന്നു എന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;
( സി )
കോവിഡിന്റെ പശ്ചാത്തലത്തില്‍ പരമാവധി പേര്‍ക്ക് നിയമനം നല്‍കുന്നതിനായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ റാങ്ക് ലിസ്റ്റ് പ്രകാരം പരമാവധി നിയമനം നടത്തുന്നതിനുള്ള തടസ്സങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*129.
ശ്രീ ഒ . ആർ. കേളു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ഐ ബി സതീഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് മഹാമാരി ജീവനും ജീവനോപാധിക്കും ഏറെ ഹാനി വരുത്തിയ സാഹചര്യത്തില്‍ ആശങ്കപ്പെടുന്ന മൂന്നാം തരംഗം ഒഴിവാക്കുന്നതിനോ ആവശ്യം വന്നാല്‍ നേരിടുന്നതിനോ നടത്തുന്ന തയ്യാറെടുപ്പുകള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
മൂന്നാം തരംഗം നേരിടാന്‍ പശ്ചാത്തല സൗകര്യ വര്‍ദ്ധനവിനോടൊപ്പം വാക്സിന്റെ അതീവ പ്രാധാന്യം കണക്കിലെടുത്ത് അതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിനില്ലാത്ത കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; ആവശ്യമെങ്കില്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗം സ്വീകരിക്കാന്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമോ?
*130.
ശ്രീ. പി.വി.അൻവർ
ശ്രീ എം മുകേഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം നാട്ടിലെത്തിയ പ്രവാസികള്‍ക്ക് മടങ്ങിപ്പോകുന്നതിന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടോ;
( ബി )
വിമാന യാത്രാകൂലിയില്‍ ഉണ്ടാകുന്ന വന്‍തോതിലുള്ള വര്‍ദ്ധനവ് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന വസ്തുത കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് സാധിച്ചിട്ടുണ്ടോ;
( സി )
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
*131.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മരണങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി സംസ്ഥാന തലത്തില്‍ ഡെത്ത് ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നോ; പ്രസ്തുത കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ആരൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
മരണ കാരണം സാക്ഷ്യപ്പെടുത്തുവാനുളള അധികാരം ചികിത്സിച്ച ഡോക്ടര്‍ക്കാണെന്നിരിക്കെ ഇങ്ങനെയൊരു സമിതിയെ നിയോഗിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
മരണനിരക്ക് തെറ്റായി നിര്‍ണ്ണയിയ്ക്കുന്നത് കോവിഡ് രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
( ഡി )
കോവിഡ് മരണനിരക്ക് കുറച്ചു കാണിച്ചതിലൂടെ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ധനസഹായം അര്‍ഹരായ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് അവർക്ക് ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
കോവിഡ് മരണ നിരക്ക് നിര്‍ണ്ണയിച്ചതിലുണ്ടായതായി പറയപ്പെടുന്ന പിഴവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
*132.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ അളവില്‍ വര്‍ദ്ധനവ് വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ഭക്ഷ്യക്കിറ്റ് വിതരണത്തിന് പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*133.
ശ്രീ മാത്യു ടി. തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിന് കീഴിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ നിരവധി കെട്ടിടങ്ങള്‍ കാലപ്പഴക്കം നിമിത്തം പ്രവര്‍ത്തന സജ്ജമല്ലാത്ത അവസ്ഥയിലായിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനോ പൊതുജനോപകാരപ്രദമായ നിലയില്‍ അവയെ നവീകരിക്കുന്നതിനോ പദ്ധതികളുണ്ടോയെന്ന് വിശദമാക്കാമോ?
*134.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇടുക്കി പാക്കേജിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പദ്ധതി നടത്തിപ്പിനുവേണ്ടി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുമോയെന്ന് അറിയിക്കാമോ;
( ഡി )
ഇടുക്കി പാക്കേജിന്റെ ഭാഗമായി ക്ഷീരോല്പാദനത്തിന് മുന്തിയ പരിഗണന നല്കുമോയെന്ന് വ്യക്തമാക്കാമോ?
*135.
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 ജനുവരി ഒന്നുമുതല്‍ മെയ് 31 വരെയുളള അഞ്ചു മാസങ്ങളില്‍ തദ്ദേശ വകുപ്പിന്റെ മരണ രജിസ്ട്രേഷന്‍ കണക്കുപ്രകാരം രേഖപ്പെടുത്തിയിട്ടുളള കോവിഡ് മരണങ്ങളുടെ ശരാശരി നിരക്ക്, ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം നാളിതുവരെയുളള ആകെ കോവിഡ് മരണങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലിയ വ്യത്യാസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ബി )
കോവിഡിന്റെ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കേസ് ഫറ്റാലിറ്റി റേറ്റ് ഒരു ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ പോലും സി.എഫ്.ആർ. ഒരു ശതമാനത്തില്‍ താഴെയാണ് എന്നത് മരണങ്ങളുടെ എണ്ണം അധികൃതര്‍ ബോധപൂര്‍വ്വം കുറച്ചു കാണിക്കുന്നതിനാലാണെന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുമോ;
( സി )
കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിച്ചതായി ആക്ഷേപമുള്ള സാഹചര്യത്തില്‍ മരണപ്പെട്ടവരുടെ കുടംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്നത് ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പുതുക്കിയ കണക്കെടുപ്പിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് അറിയിയിക്കുമോ;
( ഡി )
എങ്കിൽ എന്തെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ കണക്കെടുപ്പ് നടത്തുക എന്ന് വെളിപ്പെടുത്തുമോ?
*136.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കുമെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
( ബി )
കോവിഡിന്റെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് എന്തൊക്കെ മുന്നൊരുക്കങ്ങളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്ക കണക്കിലെടുത്ത് സര്‍ക്കാര്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
മൂന്നാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിച്ചവരിലും കുട്ടികളിലും രോഗകാരണമാകുന്ന വൈറസിന്റെ ജനിതക ശ്രേണീകരണം നടത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ?
*137.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് ദുരിതകാലം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്ത സമയങ്ങളില്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ സത്വരമായി ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചത് സംസ്ഥാനത്തെ സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത തെളിയിയ്ക്കുന്നതാണെന്ന കാര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( ബി )
വിവിധ ക്ഷേമ വികസന പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേയ്ക്ക് സമയബന്ധിതമായി എത്തിക്കുന്നതിനും ജനങ്ങളുടെ പരാതിയിലും വിവിധ ആവശ്യങ്ങളിലും കാലവിളംബം കൂടാതെ തീരുമാനം എടുക്കുന്നതിനും സര്‍ക്കാരിന്റെ സേവനദാതാവായി വര്‍ത്തിക്കേണ്ട സിവില്‍ സര്‍വ്വീസ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സിവില്‍ സര്‍വ്വീസ് ആധുനികീകരിക്കാന്‍ പദ്ധതിയുണ്ടോ; വിശദാംശം അറിയിക്കാമോ?
*138.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായ കൊലക്കേസ് പ്രതികൾക്ക് നിലവിലെ ജയില്‍ ചട്ടങ്ങള്‍ പ്രകാരം എത്ര തവണ, എത്ര ദിവസം വീതമുള്ള പരോൾ ആണ് അനുവദനീയമായിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പരോളില്‍ പുറത്തിറങ്ങിയ പ്രതികൾ സ്വർണക്കടത്തു കേസുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ടി.പി.ചന്ദ്രശേഖരൻ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ജയിലിൽ നിന്നും സ്മാർട് ഫോണുകൾ വഴി സ്വർണക്കടത്ത് സംഘങ്ങളുമായി വീഡിയോ കോൾ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇത്തരക്കാര്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം എര്‍പ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*139.
ശ്രീ. എം. എം. മണി
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിക്കുന്ന സാമ്പത്തിക സാമൂഹിക ആഘാതം നേരിടുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള രണ്ടാം കൊവിഡ് പാക്കേജിനെ കുറിച്ച് വിശദമാക്കാമോ;
( ബി )
കൊവിഡ് ഒന്നാം തരംഗത്തിന്റെ ആഘാതം നേരിടുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടു നൂറുദിന പരിപാടികളുടെ നേട്ടങ്ങള്‍ അവലോകനം ചെയ്തിരുന്നോയെന്ന് അറിയിക്കാമോ;
( സി )
കൊവിഡ് രണ്ടാം തരംഗകാലത്ത് ഒരാള്‍ പോലും പട്ടിണി കിടക്കാതിരിക്കാന്‍ നടത്തിയ കരുതല്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് വ്യക്തമാക്കാമോ?
*140.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കുന്നു എന്ന ആരോപണങ്ങള്‍ ഉന്നയിയ്ക്കുന്നത് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ ആരോഗ്യവകുപ്പും ആരോഗ്യ പ്രവര്‍ത്തകരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ആരോഗ്യ ഗവേഷണ കൗണ്‍സിലിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( സി )
കോവിഡ് പോസിറ്റീവായി മൂന്ന് മാസത്തിനകം മരണപ്പെട്ടിട്ടുള്ളവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*141.
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂലൈ 6 ലെ കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് രോഗികളുടെ നാലിലൊന്നും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ മൂന്നിലൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
മേല്‍പ്പറഞ്ഞ തീയതിയില്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അഞ്ചിരട്ടി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയായി കണക്കാക്കാന്‍ കഴിയുമോ;
( ഡി )
രാജ്യത്തെ ടി.പി.ആര്‍. നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോഴും കേരളത്തില്‍ ദിനംപ്രതി പതിനായിരത്തിലധികം രോഗികളും നൂറിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മൂലമുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ ഇത്തരം പ്രതിസന്ധി ഉണ്ടായതിന് കാരണം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;
( എഫ് )
കോവിഡ് മരണനിരക്ക് കുറച്ച് കാണിച്ചതിലൂടെ സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം കോവിഡ് മരണങ്ങള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാരം നിരവധി അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപ്പെടുന്നതായുള്ള പരാതി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*142.
ശ്രീ. എച്ച്. സലാം
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യഭദ്രത നിയമത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിട്ടും അശാസ്ത്രീയമായ കേന്ദ്രമാനദണ്ഡപ്രകാരം മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ഗണ്യമായ എണ്ണം ഉണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അര്‍ഹതയുള്ള മുഴുവന്‍പേര്‍ക്കും ഭക്ഷ്യഭദ്രത നിയമത്തിന്റെ ആനുകൂല്യം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിലവില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്;
( ഡി )
സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ പര്യാപ്തമായ തോതില്‍ ഭക്ഷ്യധാന്യം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ?
*143.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍ കര്‍ശനമായി തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ മേല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി സര്‍ക്കാര്‍ പുതുതായി നടത്താനുദ്ദേശിക്കുന്ന ഇടപെടലുകള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
*144.
ഡോ.കെ.ടി.ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന പ്രവാസി മലയാളികളുടെ പ്രശ്നം സർക്കാർ പ്രത്യേകം പരിശോധിച്ചിരുന്നോയെന്ന് അറിയിക്കാമോ;
( ബി )
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഒട്ടനവധി പേരുടെ തൊഴില്‍ നഷ്ടത്തിനിടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കൊവിഡ് കാലത്ത് തിരിച്ചെത്താന്‍ നിര്‍ബന്ധിതരായ പ്രവാസി മലയാളികള്‍ക്ക് സംസ്ഥ‌ാന സര്‍ക്കാര്‍ ലഭ്യമാക്കിയ സേവനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദക്കാമോ?
*145.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനര്‍ഹര്‍ കൈവശം വച്ചുവരുന്ന മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്പിക്കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
മുന്‍ഗണന മാനദണ്ഡങ്ങളില്‍ ചെറിയ വ്യത്യാസം വരുന്നതുമൂലം മുന്‍ഗണന പട്ടികയില്‍ നിന്നും പുറത്താകുന്ന തുടര്‍ ചികിത്സ ആവശ്യമുള്ള രോഗികളുടെ കുടുംബങ്ങളെ പ്രസ്തുത പട്ടികയില്‍ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ അംഗങ്ങളായുള്ള കുടുംബങ്ങള്‍ക്ക് ചികിത്സാസഹായം ലഭിയ്ക്കുന്നതിന് മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
തിരിച്ചേല്പിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായവർക്ക് നല്‍കുന്ന നടപടി ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*146.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
2015-ല്‍ നിയമസഭയില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടോ;
( സി )
പ്രസ്തുത കേസുകള്‍ പിന്‍വലിക്കുന്നതിന് എന്തെല്ലാം കാരണങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്; വിശദാംശം അറിയിക്കുമോ?
*147.
ശ്രീ ഡി കെ മുരളി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവനം വിരല്‍ത്തുമ്പില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഐ.എല്‍.ജി.എം.എസ്. എന്ന ഇ-ഗവേണിംഗ് സംവിധാനം നിലവില്‍ എത്ര ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സംവിധാനത്തിന്റെ ഭാഗമായി ഏതെല്ലാം സേവനങ്ങളാണ് ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം ഓണ്‍ലൈന്‍ സേവനങ്ങള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
നികുതി ഓണ്‍ലൈന്‍ ആയി അടയ്ക്കുന്നതിന് എത്ര ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതിന്റെ കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ?
*148.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയുടെ ആഗോള പ്രാധാന്യം പരിഗണിച്ച് ശബരിമല എയര്‍പോര്‍ട്ട് അടിയന്തരമായി നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് ശബരിമലയോട് അടുത്ത് നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
പത്തനംതിട്ട ജില്ലയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ എന്തെല്ലാം അനുമതികളാണ് ആവശ്യം ഉള്ളതെന്ന് വ്യക്തമാക്കുമോ?
*149.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡീസലിന്റെയും പെട്രോളിന്റെയും പാചക വാതകത്തിന്റെയും നിരന്തര വിലവര്‍ദ്ധനവ് മൂലം സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് കാലഘട്ടത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന്റെ പേരില്‍ ഹോട്ടലുകള്‍ ഭക്ഷണവിലയായും പാഴ്സല്‍ ചാര്‍ജ്ജായും അമിത തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെയും ഹോട്ടല്‍ ഭക്ഷണത്തിന്റെയും വില നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
*150.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതവും അഴിമതിരഹിതവുമായി ലഭിക്കുന്നുവെന്നുറപ്പാക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ;
( ബി )
പാവപ്പെട്ടവ‌ര്‍ നേരിട്ടിരുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്ന സമയബന്ധിതമായി കെട്ടിട പെര്‍മിറ്റ് ലഭിക്കാത്ത പ്രശ്നം പരിഹരിക്കാന്‍ സ്വയം സാക്ഷ്യപ്പെടുത്തലോടെ കെട്ടിട നി‌ര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഐ.എസ്.ഒ. നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടിയുടെ പുരോഗതി അറിയിക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.