STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3025.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മന്ത്രിമാര്‍ക്കല്ലാതെ ഏതൊക്കെ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ക്കാണ് സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിന് അനുമതി ഉണ്ടായിരുന്നത്;
( ബി )
ഇതില്‍ മന്ത്രിമാരും മറ്റു സ്ഥാനങ്ങള്‍ വഹിച്ചവരും എത്ര സ്റ്റാഫ് അംഗങ്ങളെ വീതമാണ് നിയമിച്ചത്; സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും അല്ലാതെയും നിയമിതരായവരുടെ എണ്ണം ലഭ്യമാക്കുമോ;
( സി )
ഇതില്‍ സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലല്ലാതെ നിയമിതരായവരില്‍ എത്ര പേരാണ് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത നേടിയത്;
( ഡി )
ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; പെന്‍ഷന്‍ നിരക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
കഴിഞ്ഞ മന്ത്രിസഭയുടെ ഭാഗമായി സ്റ്റാഫ് അംഗങ്ങളായിരുന്നവരില്‍ എത്ര പേരാണ് പുതിയ മന്ത്രിസഭയില്‍ തുടരുന്നത്; ഇവര്‍ ഏതൊക്കെ മന്ത്രിമാരുടെ സ്റ്റാഫായാണ് തുടരുന്നത് ?
3026.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി അവശ്യസര്‍വ്വീസ് ഒഴികെയുള്ള മറ്റുപല വകുപ്പുകളിലും ജീവനക്കാര്‍ ഹാജരാകാത്തതുമൂലം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സാധാരണക്കാരുടെ നിരവധി ഫയലുകളില്‍ തീരുമാനമാകാതെ പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് എന്തുനടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
3027.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സ്ത്രീധന നിരോധന നിയമപ്രകാരം ചുമത്താന്‍ കഴിയുന്ന കുറ്റങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3028.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് നാളിതുവരെ എത്ര തുകയാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
3029.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഏപ്രില്‍ 1 ന് അവസാനിച്ച പാലക്കാട് ജില്ലയിലെ എൽ.ഡി. ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ നിന്നും നടന്ന നിയമനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോവിഡ് പ്രതിസന്ധിമൂലവും, ഇനിയും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതുമൂലവും ഉളള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
3030.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഗവേർണന്‍സിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഇ-ഓഫീസുകള്‍ ആക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ ആണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്ക് മുഖാന്തിരം നല്‍കിവരുന്നത് നിരവധി പരാതിയ്ക്ക് കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൂടുതല്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ഉപയാഗിക്കുന്നതിന് സോഫ്റ്റ്‍വെയര്‍ അപ്‍ഡേഷന്‍ നടത്തുമോ; വിശദവിവരം നല്‍കുമോ?
3031.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പുനര്‍നിര്‍മ്മാണ പദ്ധതി പ്രകാരം ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ?
3032.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
( ബി )
ഭരണ വേഗത വര്‍ദ്ധിപ്പിക്കുവാനും പൊതുജനങ്ങളുടെ ക്ഷേമപദ്ധതികള്‍ വേഗത്തിലാക്കുന്നതിനുമായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഫയലുകള്‍ ഇ-ഫയലിംഗ് സംവിധാനത്തിലേക്ക് മാറ്റുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാര്‍ സേവനങ്ങള്‍ സുഗമമായി ജനങ്ങളിലെത്തിക്കുന്നതിനായി സിംഗിള്‍ വിന്‍ഡോയിലൂടെ സര്‍ക്കാര്‍ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; വിവരം ലഭ്യമാക്കുമോ?
3033.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക കേരള സഭയുടെ കേന്ദ്രം മാവേലിക്കരയില്‍ ആരംഭിക്കുന്നതിനും ആയതിന് ആസ്ഥാന മന്ദിരം പണിയുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3034.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മന്ത്രിമാര്‍ നടത്തിയ വിദേശയാത്രകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത യാത്രകള്‍ ഓരോന്നിന്റെയും ഉദ്ദേശ്യവും ലക്ഷ്യവും എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ; ഓരോ യാത്രയ്ക്കും ചെലവായ തുക എത്ര വീതമാണ്;
( ബി )
പ്രസ്തുത യാത്രകളില്‍ മന്ത്രിമാര്‍ക്ക് യാത്രപ്പടി അനുവദിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഓരോ മന്ത്രിയും ഓരോ യാത്രയ്ക്കും കൈപ്പറ്റിയ യാത്രപ്പടി എത്രവീതമാണെന്ന് വ്യക്തമാക്കാമോ?
3035.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മാസം മുതൽ നാളിതുവരെ മുഖ്യമന്ത്രി ഉൾപ്പെടെ എത്ര മന്ത്രിമാർ എത്ര വിദേശയാത്രകൾ നടത്തിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഈയിനത്തിൽ സംസ്ഥാന ഖജനാവിൽ നിന്ന് എത്ര രൂപ ചെലവായിട്ടുണ്ട് എന്ന് അറിയിക്കുമോ;
( സി )
ഈ യാത്രകളിൽ എത്ര എണ്ണം കുടുംബസമേതം നടത്തിയതാണെന്നും എത്ര എണ്ണം ഔദ്യോഗിക ആവശ്യത്തിനായി നടത്തിയതാണെന്നും അറിയിക്കുമോ?
മന്ത്രിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും
3036.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മന്ത്രിമാർക്ക് ശമ്പളത്തിന് പുറമെ അനുവദിച്ചിരിക്കുന്ന മറ്റാനുകൂല്യങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ; മന്ത്രിമാർക്ക് ടി.എ. അനുവദിക്കുന്നുണ്ടോ; എങ്കിൽ നിലവിൽ ടി.എ. അനുവദിക്കുന്നത് ഏത് നിരക്കിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
മന്ത്രിമാർക്ക് അനുവദിച്ചിരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് മന്ത്രിമാർ വഹിക്കേണ്ട ചെലവുകൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
മന്ത്രിമാർക്ക് അനുവദിച്ചിരിക്കുന്ന ടി.എ. യിൽ നിന്ന് മന്ത്രിമാർക്ക് അനുവദിച്ചിരിക്കുന്ന വാഹനത്തിന്റെ ഇന്ധനച്ചെലവ് കഴിഞ്ഞുള്ള തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ടതുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകൾ അടങ്ങിയ സർക്കാർ ഉത്തരവ് ലഭ്യമാക്കുമോ;
( ഡി )
മന്ത്രിമാർക്ക് അനുവദിച്ചിരിക്കുന്ന ടി.എ. യിൽ നിന്ന് ഇന്ധനച്ചെലവ് കഴിഞ്ഞുള്ള തുക ചെലവാക്കുന്നതിന് എന്തെങ്കിലും വ്യവസ്ഥയുണ്ടോ; വ്യക്തമാക്കുമോ?
3037.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തടയുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സര്‍ക്കാര്‍ ഫണ്ടുകള്‍ തിരിമറി നടത്തുന്നത് കണ്ടെത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്ന് വിശദമാക്കുമോ; ഇത്തരത്തില്‍ തിരിമറി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഏത് തരത്തിലുള്ള ശിക്ഷാനടപടികളാണ് സ്വീകരിക്കുന്നതെന്നും വിശദമാക്കുമോ?
3038.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെന്തെല്ലാം;
( ബി )
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിനായി വകുപ്പുകളില്‍ ഏകജാലക സംവിധാനം മുഖേന ഓണ്‍ലൈനായി സ്ഥലം മാറ്റം നടത്തുന്ന കാര്യം പരിഗണിക്കുമോ?
3039.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ വകുപ്പില്‍ എന്‍ട്രികേഡര്‍ അസിസ്റ്റന്റ് വിഭാഗത്തിലെ അംഗീകരിക്കപ്പെട്ട തസ്തികകളുടെ എണ്ണം (കേഡര്‍ സ്ട്രെങ്ങ്ത്) എത്ര;
( ബി )
നിലവില്‍ പ്രസ്തുത വകുപ്പിലെ എന്‍ട്രികേഡര്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ എത്രപേര്‍ ജോലി ചെയ്യുന്നു; ലീവ്, ഡെപ്യൂട്ടേഷന്‍ എന്നിവയിലുളളവരെക്കുറിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
നിലവില്‍ ഈ വകുപ്പില്‍ എന്‍ട്രികേഡര്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ കേഡര്‍ സ്ട്രെങ്ങ്ത് പ്രകാരമുളള ജീവനക്കാര്‍ ഉണ്ടോ; ഇല്ലെങ്കില്‍ ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; അറിയിക്കുമോ;
( ഡി )
കേഡര്‍ സ്ട്രെങ്ങ്ത് മാനദണ്ഡമാക്കിയാണോ ഈ വകുപ്പിലെ എന്‍ട്രികേഡര്‍ അസിസ്റ്റന്റ് വിഭാഗത്തിലെ ഒഴിവുകള്‍ കണക്കാക്കുന്നത്;
( ഇ )
പ്രസ്തുത വകുപ്പിലെ ജീവനക്കാരുടെ ആറു മാസത്തിലധികം കാലാവധിയുളള ലീവ്, ഡെപ്യൂട്ടേഷന്‍ എന്നിവ മുഖേന എന്‍ട്രികേഡര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സി. യില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലേ; ആണെങ്കില്‍ 2019 ഏപ്രില്‍ 9-നു ശേഷം എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് അറിയിക്കുമോ?
3040.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലുണ്ടാകുന്ന ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന ഉദ്യോഗാര്‍ത്ഥികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ നിലവിലുള്ള തസ്തികകളിൽ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന ഒഴിവുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് യഥാസമയം അറിയുന്നതിന് എന്തെങ്കിലും സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
ഈ ആക്ഷേപം ഒഴിവാക്കുന്നതിനും നിയമന നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുമായി വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും അതത് മാസം റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകള്‍ സംബന്ധിച്ച് വിവരാവകാശ നിയമം ഉപയോഗിച്ചല്ലാതെ ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും ഓണ്‍ലൈനായി മനസ്സിലാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ;
( ഡി )
വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ അതത് വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനും നിയമനം നടത്തിയതിന് ശേഷം അത് പിന്‍വലിക്കുന്നതിനും പെന്‍ഷന്‍, പ്രൊമോഷന്‍ എന്നിവ കണക്കിലെടുത്ത് സാധ്യതാ ലിസ്റ്റ് രണ്ട് മാസത്തിന് മുമ്പെങ്കിലും പ്രസിദ്ധീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കാമോ?
3041.
ഡോ.കെ.ടി.ജലീൽ
ശ്രീമതി യു പ്രതിഭ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിര വികസന സൂചികയില്‍ സംസ്ഥാനത്തിന് മൂന്നാം തവണയും ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചിട്ടുണ്ടോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നിതി ആയോഗിന്റെ ഉള്‍പ്പെടെയുളള അംഗീകാരത്തിന് സംസ്ഥാനത്തെ പ്രാപ്തമാക്കിയ പ്രമുഖ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
സുസ്ഥിര വികസന സൂചിക പ്രധാനമായി സൂചിപ്പിക്കുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സംസ്ഥാനത്തിന്റെ നില അറിയിക്കാമോ;
( ഡി )
അതിദാരിദ്ര്യം തുടച്ചു നീക്കി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കെെവരിക്കാനായി പ്രഖ്യാപിച്ചിട്ടുള്ള പ്രധാന പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ?
3042.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം ദേവികുളം മണ്ഡലത്തില്‍ ആകെ അനുവദിച്ച തുകയും, പദ്ധതിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുകയും, പദ്ധതിയുടെ നിലവിലെ സ്ഥിതിയും തരംതിരിച്ച് വിശദമാക്കാമോ?
3043.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിൽ റീബിൽഡ് കേരള പദ്ധതി വഴി സർക്കാർ അനുമതി ലഭിച്ച റോഡുകളുടെയും മറ്റ് പ്രോജക്ടുകളുടെയും വിശദാംശം പട്ടിക തിരിച്ച് നൽകാമോ;
( ബി )
അനുമതി ലഭിച്ച പ്രവൃത്തികളിൽ പൂർത്തിയായവയുടെ പട്ടികയും പൂർത്തിയാകാത്ത പ്രവൃത്തികളുടെ ഭൗതിക പുരോഗതി നിലയും വിശദമാക്കാമോ?
3044.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള ഇനീഷിയേറ്റിവില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പൊതുമരാമത്ത് പ്രവൃര്‍ത്തികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടുള്ളത്;
( ബി )
കക്കയം ഡാം സൈറ്റിലേക്ക് എത്തിച്ചേരാനുള്ള ഏകരൂല്‍ കക്കയം ഡാം സൈറ്റ് റോഡ് നവീകരിക്കുന്നതിന് റീ ബില്‍ഡ് കേരള പദ്ധതിയില്‍ അനുമതി നല്‍കിയിട്ടുണ്ടോ; അനുമതിയ്ക്കായി സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നിട്ടുണ്ടോ എന്നും അറിയിക്കാമോ;
( സി )
2016 ലും, 2017 ലും ഉണ്ടായ പ്രളയത്തില്‍ തകര്‍ന്ന ഇ. കെ. ഡി റോഡ് നവീകരിക്കുന്നതിന് റീ ബില്‍ഡ് കേരള പദ്ധതിയില്‍ അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
3045.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ജീവനക്കാര്‍ക്കിടയിലെ ശുഷ്കാന്തിക്കുറവും വിവിധ പദ്ധതികളുടെ നടത്തിപ്പിന് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളായിരുന്നു എന്നത് ഈ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ;
( ബി )
എങ്കില്‍ റോഡുവികസനം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിലുണ്ടാകുന്ന കാലവിളംബം ഒഴിവാക്കാനായി ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പുതിയ വികസന വകുപ്പ് യാഥാര്‍ത്ഥ്യമാക്കാനും ബ‍ൃഹദ് പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കുന്നതിനുമായി സ്വീകരിക്കുന്ന തുടര്‍ നടപടികളും പ്രവര്‍ത്തനങ്ങളും എന്താണെന്ന് വ്യക്തമാക്കുമോ?
3046.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ എത്ര ഗവേഷണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിലവില്‍ സേവനം അനുഷ്ഠിക്കുന്ന ആകെ ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിലവില്‍ സേവനം അനുഷ്ഠിക്കുന്ന പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
3047.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ തയ്യാറാക്കി ബഹു. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്ന വികസന പദ്ധതിയുടെ രൂപരേഖ (ഫയല്‍ നം. 1783/എ/2/2017/ശാ.സാ.വ. തീയതി 21/11/2017) സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
ആരോഗ്യ-നിര്‍മ്മാണ-കാര്‍ഷിക മേഖലകളില്‍ പുതിയ സാങ്കേതിക വിദ്യകള്‍
3048.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നറിയിക്കാമോ;
( ബി )
ഇത്തരം അറിവുകള്‍ പ്രായോഗിക തലത്തിലെത്തിക്കുന്നതിന് ഏതൊക്കെ വകുപ്പുകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നറിയിക്കാമോ;
( സി )
ആരോഗ്യ, നിര്‍മ്മാണ, കാര്‍ഷിക മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് നടപ്പാക്കിയ പുതിയ സാങ്കേതിക വിദ്യകള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ഡി )
പാഠ്യപദ്ധതികളില്‍ ഇത്തരം അറിവുകള്‍ ഉള്‍പ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
3049.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു ആവശ്യത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് സോഷ്യല്‍ ഇംപാക്ട് സ്റ്റഡി വേണമെന്ന നിബന്ധനയുണ്ടോ;
( ബി )
പ്രസ്തുത സ്റ്റഡി നടത്തി റിപ്പോര്‍ട്ട് നല്‍കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് എവിടെയാണ് ഉള്ളത്; എത്ര സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ഉണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
കുടിവെളള പദ്ധതി പോലുള്ള, അര ഏക്കറില്‍ താഴെ മാത്രം ഭൂമി ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് പോലും സോഷ്യല്‍ ഇംപ്ലാക്ട് സ്റ്റഡി വേണമെന്ന നിബന്ധന കാരണം ഇത്തരം പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സോഷ്യല്‍ ഇംപാക്ട് സ്റ്റഡി നടത്തുന്ന സ്ഥാപനം റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസം, സ്ഥലം ഏറ്റെടുക്കാനുള്ള തുടര്‍നടപടികള്‍ വെെകിപ്പിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെറിയ അളവിലുള്ള ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യങ്ങളില്‍ ഇത്തരത്തിലുള്ള സ്റ്റഡിയുടെ ആവശ്യം ഒഴിവാക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3050.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ-അന്തർദേശീയ ശാസ്ത്ര സാങ്കേതിക മേഖലകളിലുണ്ടായിട്ടുള്ള നവീന ആശയങ്ങളുടെയും പ്രോജക്ടുകളുടെയും ആഴത്തിലുള്ള പഠനത്തിനും ഗവേഷണത്തിനും ഉതകുന്ന ശാസ്ത്ര- സാങ്കേതിക സ്ഥാപനങ്ങൾ സംസ്ഥാനത്ത് കൂടുതൽ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മെഡിക്കൽ,കാർഷിക, സാങ്കേതിക രംഗങ്ങളിലെ ഗവേഷണങ്ങൾക്കും പ്രായോഗിക കണ്ടുപിടുത്തങ്ങൾക്കും വേണ്ടി പി.പി.പി മോഡലിൽ ശാസ്ത്ര -ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ തയ്യാറാകുമോ;
( സി )
നിലവിലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ ഗുണമേൻമ വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ;
( ഡി )
മനുഷ്യ വിഭവശേഷി കൂടുതലായുള്ള കേരളത്തിൽ അതിന് അനുസരിച്ചുള്ള തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന ശാസ്ത്ര - ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ പദ്ധതിയുണ്ടോ?
3051.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും തസ്തികകള്‍ സ്വയംഭരണ സ്ഥാപനത്തിന് കൈമാറുന്നതിന് 2016-ന് ശേഷം തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സ്വന്തം നിലയ്ക്ക് നിയമനം നടത്തുന്ന സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിക്കൊണ്ടിരുന്ന സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാരെയും തസ്തികകളെയും കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാമോ;
( സി )
ഇക്കാര്യത്തില്‍ പി.എസ്.സി.യുടെ അഭിപ്രായം തേടിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?
3052.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ വിവിധ കാര്യാലയങ്ങളില്‍ ഫെയര്‍ കോപ്പി സൂപ്രണ്ട്, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, യു.ഡി. ടൈപ്പിസ്റ്റ് എന്നീ തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; ആയതില്‍ പി.എസ്‌.സി.ക്ക് എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3053.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകള്‍ കൃത്യമായി പി.എസ്.സി-യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിലവില്‍ ഉള്ള സംവിധാനം എന്താണെന്ന് വിശദീകരിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
3054.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി.-യ്ക്ക് നിയമനങ്ങള്‍ വിട്ടു നല്‍കിയിട്ടും സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിലെ കാലതാമസം കാരണം ഏതെല്ലാം പൊതുമേഖലാ/അര്‍ദ്ധസര്‍ക്കാര്‍/ബോര്‍ഡ്/കമ്പനി സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പി.എസ്.സി. മുഖേന ഇപ്പോഴും നികത്താന്‍ സാധിക്കാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ എതെല്ലാം തീയതികളിലാണ് പി.എസ്.സി.-യ്ക്ക് വിട്ടതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
സ്പെഷ്യല്‍ റൂള്‍ ഭേദഗതിയ്ക്ക് നിലവില്‍‌ സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാര്‍‌ പി.എസ്.സി.-യ്ക്ക് വിട്ടു നല്‍കിയ നിയമനങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്പെഷ്യല്‍ റൂള്‍ ഭേദഗതിയ്ക്ക് അനന്തമായ കാലതാമസമുണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3055.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഒഴിവുകള്‍ നികത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3056.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്‍.സി. യില്‍ സര്‍ക്കാരിനുള്ള നിയന്ത്രണാധികാരങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവുകളും യഥാവിധി പി.എസ്‍.സി. പാലിക്കേണ്ടതായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മുന്‍ സര്‍ക്കാര്‍ കാലയളവില്‍ പി.എസ്‍.സി. ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളോ ഉത്തരവുകളോ ശിപാര്‍ശകളോ പി.എസ്‍.സി. നിരാകരിക്കുകയുണ്ടായോ; വിശദാംശം നല്‍കുമോ;
( ഡി )
പി.എസ്‍.സി. നിരാകരിക്കുകയോ ബുദ്ധിമുട്ട് രേഖപ്പെടുത്തുകയോ ചെയ്ത നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും സര്‍ക്കാര്‍ യഥാസമയം പിന്‍വലിക്കുകയുണ്ടോയോ; വ്യക്തമാക്കുമോ?
3057.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാത്തതിനാല്‍ അദ്ധ്യാപക നിയമനങ്ങള്‍ നടത്തുന്നില്ല എന്ന പരാതി നിലനില്‍ക്കുമ്പോള്‍ നിലവിലുള്ള എച്ച്.എസ്.എ. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3058.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ പാര്‍ട്ട് ടെെം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികയില്‍ നിയമനത്തിനായി പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന വിവരം സപ്ലിമെന്ററി ലിസ്റ്റിലേതുള്‍പ്പെടെ വിശദമാക്കാമോ;
( സി )
പുതിയതായി എത്ര ഒഴിവുകള്‍ പി.എസ്.സി. യിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3059.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികയില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നുമുള്ള നിയമനവിവരം സപ്ലിമെന്ററി ലിസ്റ്റിലേതുള്‍പ്പെടെ വിശദമാക്കാമോ?
3060.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഉദ്യാേഗസ്ഥര്‍ പി.എസ്.സി. വഴി മറ്റു തസ്തികകളില്‍ അപേക്ഷിക്കുന്നതിന് വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം വേണമെന്ന നിബന്ധന എടുത്തുകളയാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ അതു സംബന്ധിച്ച ഉത്തരവ് ഇറക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്താമോ?
3061.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലി ഭാരവും സ്ഥാനക്കയറ്റ മുരടിപ്പും കൊണ്ട് റവന്യൂ വകുപ്പിലെ ജീവനക്കാർ നേരിടുന്ന മാനസിക - സാമൂഹിക പ്രശ്നങ്ങൾ പി. & എ.ആർ.ഡി. പഠനവിധേയമാക്കിയിട്ടുണ്ടോ;
( ബി )
സാമ്പത്തിക ബാദ്ധ്യതയില്ലാതെ വില്ലേജ് ഓഫീസർമാരായി 5 വർഷവും ആകെ റവന്യൂ സർവ്വീസ് 18 വർഷവും പൂർത്തിയായ വില്ലേജ് ഓഫീസർമാരെ ജൂനിയർ സൂപ്രണ്ട്/ഡെപ്യൂട്ടി തഹസിൽദാർമാരായും അതിന് മുകളിൽ സീനിയോറിട്ടിയുള്ള നിലവിലെ ഡെപ്യൂട്ടി തഹസിൽദാർ മാരെ ഡെപ്യൂട്ടി തഹസിൽദാർ(ഹയർ ഗ്രേഡ്) എന്ന് പുനർനാമകരണം ചെയ്യുന്നതിനെ കുറിച്ചും പഠിക്കുവാൻ സമിതിയെ നിയോഗിക്കുവാൻ തയ്യാറാകുമോ?
3062.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ സര്‍ക്കാര്‍ ജീവനക്കാരെ മറ്റു ജില്ലകളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചികിത്സാ സൗകര്യാര്‍ത്ഥം, പ്രസ്തുത ജീവനക്കാർക്ക് അവർ ആവശ്യപ്പെടുന്ന ജില്ലയില്‍ തന്നെ ജോലി ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3063.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലിഭാരം ഏകീകരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ ഭരണവകുപ്പിന്റെ പഠന റിപ്പോർട്ട് തയ്യാറാക്കിയ സമിതിയിലെ ഐ.എ.എസ്. അല്ലാത്ത ഉദ്യോഗസ്ഥർ ആരെല്ലാമെന്നറിയിക്കുമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥരിൽ എത്രപേർക്ക് ഇത്തരത്തിൽ പഠനം നടത്തുന്നതിൽ പരിശീലനം ലഭിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( സി )
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സർക്കാർ സർവ്വീസിലെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിലേക്ക് റിസർവ്വ് ചെയ്യുന്ന തസ്തികകളിൽ  നിയമനം വരെയുള്ള കാര്യങ്ങൾ നോക്കുന്ന എംപ്ലോയ്‌മെന്റ് സെൽ (ബി) വകുപ്പിന്റെ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥർ ആരെല്ലാം; ആയത് തയ്യാറാക്കാൻ ഉപയോഗിച്ച മാനദണ്ഡം എന്താണ്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിന്റെ കരടിന്മേൽ എംപ്ലോയ്‌മെന്റ് സെൽ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരുന്നോ; പരിശോധന സംബന്ധിച്ച റിപ്പോർട്ടിന്റെ എംപ്ലോയ്‌മെന്റ് സെൽ വകുപ്പിന്റെ നോഡൽ ഓഫീസർ ആരായിരുന്നു; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പൊതുഭരണ (എംപ്ലോയ്‌മെന്റ് സെൽ(ബി) ) വകുപ്പ് നിർത്തലാക്കാൻ ശിപാർശ ചെയ്ത ഐ.എ.എസ്. അല്ലാത്ത ഉദ്യോഗസ്ഥൻ ആരാണ്; കമ്മിറ്റിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ മുൻപ് എംപ്ലോയ്‌മെന്റ് സെല്ലിൽ ജോലി നോക്കിയിരുന്നോ; ഏത് കാലഘട്ടത്തിൽ; അറിയിക്കാമോ;
( എഫ് )
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന എംപ്ലോയ്‌മെന്റ് സെൽ (ബി) വകുപ്പ് നിലവിലെ രൂപത്തിൽ നിലനിർത്താൻ നടപടി സ്വീകരിക്കുമോ?
3064.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം ഏർപ്പെടുത്തണമെന്ന് 2016 ലെ രാജീവ് ഗുപ്ത കേസിൽ ബഹു. സുപ്രീം കോടതി നൽകിയ ഉത്തരവ്  കേരളത്തിൽ നടപ്പാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3065.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളിലെ നെെറ്റ് വാച്ച്മാന്‍ തസ്തികയിലും ട്രെെബല്‍ ഫോറസ്റ്റ് വാച്ച്മാന്‍ തസ്തികയിലും ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണലിന്റെ ഡി 22/03/17 നമ്പര്‍ ഉത്തരവ് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3066.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ വിവിധ കാറ്റഗറികളിലായി ജോലി ചെയ്യുന്ന സ്ഥിരം/താത്ക്കാലിക ജീവനക്കാരുടെ ജാതി-സമുദായ പ്രാതിനിധ്യം അടിസ്ഥാനമാക്കിയുള്ള സ്ഥിതിവിവര കണക്ക് സര്‍ക്കാരിന്റ കൈവശം ലഭ്യമാണോ;
( ബി )
ഉണ്ടെങ്കില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥിരം/താത്ക്കാലിക ജീവനക്കാരുടെ സര്‍വ്വീസ് കാറ്റഗറിയും ജാതിയും സമുദായവും തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കാമോ; ഓരോ സമുദായത്തിനും ഓരോ കാറ്റഗറിയിലുള്ള ജീവനക്കാരുടെ എണ്ണം ലഭ്യമാക്കുമോ;
( സി )
വിവിധ വകുപ്പുകളില്‍ നടക്കുന്ന കരാര്‍-ദിവസവേതന നിയമനത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കും ഒ.ബി.സി. ക്കാര്‍ക്കും സംവരണം അനുവദിക്കാത്തതിനാല്‍ ഈ വിഭാഗങ്ങള്‍ അവസര നഷ്ടം നേരിടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇങ്ങനെ നിയമിക്കുന്നവരെ പിന്നീട് സ്ഥിരപ്പെടുത്തുമ്പോള്‍ എസ്‍.സി./എസ്‍.ടി./ഒ.ബി.സി. വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ?
3067.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2004 മുതല്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന താല്‍ക്കാലിക ജോലി ചെയ്തു വന്നിട്ടുളള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം ജോലി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3068.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നോ; പ്രസ്തുത സാഹചര്യം വെളിപ്പെടുത്തുമോ;
( ബി )
എങ്കില്‍ പ്രസ്തുത തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിരുന്നോ; വിശദാംശം നല്‍കുമോ;
( സി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെയും പി.എസ്.സി. പരീക്ഷയില്‍ റാങ്ക് നേടി നിയമനം കാത്തിരിക്കുന്നവരേയും പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നടപടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ?
3069.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി എച്ച് ഡി, പോസ്റ്റ് ഡോക്ടര്‍ ഫെലോഷിപ്പ് മുതലായ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് പി.എസ്.സി പരീക്ഷയ്ക്ക് 41 വയസ്സ് പ്രായപരിധി വച്ചതുമൂലം ഇത്തരക്കാര്‍ക്ക് പഠനം കഴിഞ്ഞുവരുമ്പോള്‍ യോഗ്യതക്കനുസരിച്ചുള്ള അപേക്ഷ അയക്കാന്‍ കഴിയാതെവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായത്തിൽ ഇളവോ പരീക്ഷയ്ക്കുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കാനോ ഉള്ള നടപടികള്‍ സ്വീകരിക്കുമോ?
3070.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ആയി കുറയ്ക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
3071.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 179 ദിവസം ജോലി ലഭിച്ച 2003 വരെ സർക്കാർ സര്‍വ്വീസിലുണ്ടായിരുന്ന അംഗപരിമിതരെ 2011-16 ലെ സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നോ;
( ബി )
നിലവിലെ സർക്കാരോ മുൻ സർക്കാരോ 2003 ന് ശേഷം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് വർഷംവരെ, എത്ര ആളുകളെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്?
3072.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കാന്‍ ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ?
3073.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ആദ്യ ഘട്ടത്തില്‍ ഏതൊക്കെ മേഖലകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി എപ്രകാരമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3074.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി. മേഖലയില്‍ തൊഴില്‍ ലഭ്യത വളരെ കൂടുതല്‍ ഉള്ള സാഹചര്യത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ ഐ.ടി. പാര്‍ക്ക്‌ ആരംഭിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;
( ബി )
സംസ്ഥാനത്തെ ഇന്ത്യയുടെ ഐ.ടി. ഹബ്ബാക്കി മാറ്റാന്‍ പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
( സി )
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഐ.ടി. മേഖലയുടെ പ്രാധാന്യം മനസിലാക്കി കൂടുതല്‍ കമ്പനികളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
3075.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി ജോയി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ വിവരസാങ്കേതികവിദ്യയുടെ തൊഴില്‍ സാധ്യത പ്രയോജപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ബഹുരാഷ്ട്ര കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് സംസ്ഥാനത്ത് ഐ. റ്റി., ഐ. റ്റി. ഇതര ഡാറ്റാ പ്രോസസിംഗ് കാമ്പസ് സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( സി )
വിദേശ ബഹുരാഷ്ട്ര കമ്പനികളെ ഉള്‍പ്പെടെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് സംസ്ഥാനത്തെ ഒരു മണി ഹബ്ബ് എന്ന നിലയിലേക്ക് വളര്‍ത്തിയെടുക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3076.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെറ്റ് വര്‍ക്കില്ലാത്തത് കാരണം ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
3077.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് നിലമ്പൂര്‍ മണ്ഡലത്തിലെ പോത്തുകല്‍, കവളപ്പാറ, വഴിക്കടവ്, ആനമറി എന്നീ പ്രദേശങ്ങളിലെ വാസയോഗ്യമല്ലാത്ത ചില വീടുകളെ മാത്രം ജിയോളജി വകുപ്പ് പരിശോധനകളില്‍ നിന്നും ഒഴിവാക്കിയ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ജിയോളജി വകുപ്പ് പരിശോധനകള്‍ നടത്താത്തതിനാല്‍ നിരവധി ഭൂവുടമകള്‍ക്ക് ഭൂമി വാങ്ങുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ആറ് ലക്ഷം രൂപ ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് മേല്‍ പ്രദേശത്ത് ജിയോളജി വകുപ്പിന്റെ പരിശോധനക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
ഇതേ ആവശ്യമുന്നയിച്ച് പോത്തുകല്‍, കവളപ്പാറ നിവാസികളും വഴിക്കടവ്, ആനമറി നിവാസികള്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷകളുടെ നിലവിലെ അവസ്ഥയും ഈ അപേക്ഷകള്‍ ഇപ്പോള്‍ ഏത് കാര്യാലയത്തിലാണെന്നും അറിയിക്കാമോ?
3078.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ വയനാട് ജില്ലയില്‍ ആകെ എത്ര കുടുംബങ്ങള്‍ക്കാണ് വീടും സ്ഥലവും നഷ്ടപ്പെട്ടത് എന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
2019-ലെ പ്രളയത്തില്‍ വയനാട് ജില്ലയില്‍ എത്ര കുടുംബങ്ങള്‍ക്കാണ് വീടും സ്ഥലവും നഷ്ടപ്പെട്ടതെന്ന് അറിയിക്കാമോ;
( ഡി )
ഇതില്‍ എത്ര കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിച്ചതെന്ന് വ്യക്തമാക്കാമോ?
3079.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഓഗസ്റ്റ് മാസം ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ നാല് പേരുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രകൃതി ദുരന്തങ്ങളില്‍ കാണാതായി മൃതദേഹം ലഭിക്കാതെ വരുന്നവരെ സിവില്‍ ഡെത്തായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
പെട്ടിമുടിയില്‍ കാണാതായ മൃതദേഹം ലഭിക്കാത്ത 4 പേരേയും മരണപ്പെട്ടതായി കണക്കാക്കി സിവില്‍ ഡെത്ത് ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( ഡി )
പ്രഖ്യാപനം നടത്തുന്നതില്‍ കാലതാമസം വരുന്നതിന്റെ കാരണം വിശദമാക്കാമോ?
3080.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിക്കൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇതു വരെ അംഗീകാരം നല്‍കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും, പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
3081.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലഘട്ടത്തിൽ കുണ്ടറ മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര രൂപയുടെ ചികില്‍സാ സഹായമാണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ?
3082.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
3083.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വാക്സിൻ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്ര തുകയാണ് ലഭിച്ചതെന്ന് വിശദമാക്കുമോ; ഇതിൽ എത്ര കോടി രൂപ ചെലവഴിച്ചു എന്ന വിശദവിവരം നൽകാമോ?
3084.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായമായി കഴിഞ്ഞ സർക്കാരും നിലവിലെ സർക്കാരും എത്ര തുകയാണ് അനുവദിച്ചത്; ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
( ബി )
2011-16 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാസഹായമായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ?
3085.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചേമഞ്ചേരി, ചെങ്കോട്ടുകാവ്, പന്തലായനി, വിയൂര്‍, മൂടാടി, തിക്കോടി, പയ്യോളി, ഇരിങ്ങല്‍ എന്നീ വില്ലേജുകളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയ ധനസഹായത്തിന്റെ ആകെ തുക, മേല്‍ വില്ലേജ് അടിസ്ഥാനത്തില്‍ പട്ടികയായി നല്‍കാമോ;
( ബി )
കോവിഡ് കാലത്ത് ഉദ്യോഗസ്ഥരുടെ അഭാവം മൂലം ഫയല്‍ നീക്കം മന്ദഗതിയിൽ ആയതിനാൽ ചികിത്സാ ധനസഹായം നല്‍കുന്നതിനുണ്ടായ കാലതാമസം നീക്കി വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
വില്ലേജ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഡിംഗ് ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കാമോ?
3086.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.ഒ. പോര്‍ട്ടല്‍ വഴി അതാതു നിയോജക മണ്ഡലങ്ങളില്‍ നിന്നും നല്‍കുന്ന സി.എം.ഡി.ആര്‍.എഫ്. അപേക്ഷകള്‍ ഡി. നമ്പര്‍ നല്‍കിയാല്‍ ഫയല്‍ ട്രാക്ക് ചെയ്യാന്‍ കഴിയാത്ത പ്രശ്നം പരിഹരിക്കുമോ;
( ബി )
നിയോജക മണ്ഡലത്തില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും ആയതിന്റെ നിലവിലെ സ്ഥിതി അറിയുന്നതിനായി ഡി. നമ്പര്‍ എം.എല്‍.എ. മാരെ ഏല്‍പ്പിച്ചാല്‍ അവര്‍ക്ക് ഇതുസംബന്ധിച്ച് ഈ പോര്‍ട്ടലിലൂടെ വിവരങ്ങള്‍ ലഭ്യമാകാത്ത അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താമോ?
3087.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചികിത്സാ സഹായം ഉള്‍പ്പെടെ സംസ്ഥാനത്ത് നടന്നു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; ഇവയ്ക്കുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്നും ഇതുമായി ബന്ധപ്പെട്ട് ബഹു. ഹൈക്കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിൽ യുട്യൂബര്‍മാർ പിരിവു നടത്തി പണം സ്വന്തം അക്കൗണ്ടില്‍ ശേഖരിക്കുന്നതായും ആര്‍ക്കും ആരുടെ പേരിലും പണപ്പിരിവു നടത്താവുന്ന രീതി നിലനില്ക്കുുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ കണ്ടെത്തി; എത്ര പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ജീവകാരുണ്യപ്പിരിവ് സുതാര്യമാക്കി ഗുണഭോക്താക്കളായവരില്‍ എത്തിക്കാനും, പണം തട്ടുന്ന സംഘങ്ങളെയുള്‍പ്പെടെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനും ഇതിനായി ഒരു സമഗ്ര നയം ഉറപ്പു വരുത്താനുമായി എന്ത് നടപടികള്‍ സ്വീകരിയ്ക്കുമെന്ന് വ്യക്തമാക്കുമോ?
3088.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ സാധാരണ ജനങ്ങളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി എത്ര തുകയാണ് ചെലവഴിച്ചതെന്ന് വിശദമാക്കുമോ?
3089.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്തം മൂലം വരുമാനം നഷ്ടപ്പെട്ട കുടുംബത്തിലെ അംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ദുരന്തനിവാരണ നിയമത്തിൽ വ്യവസ്ഥയുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിസന്ധിയിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടേണ്ടി വരുന്ന വ്യാപാരികൾക്ക് മേൽപ്പറഞ്ഞ വ്യവസ്ഥ അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ദുരന്തനിവാരണ നിയമപ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് തീരുമാനിക്കുന്നതിലൂടെ അനാവശ്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുന്നതിനും ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായം ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് തുടർനടപടി സ്വീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?
3090.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന കർഷകത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം നാളിതുവരെ എത്ര പേർക്ക് വിതരണം ചെയ്തിട്ടുണ്ട്;  
( ബി )
പ്രസ്തുത ധനസഹായം അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
3091.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ജനസാന്ത്വനം പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്നും സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
3092.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
13.07.2021-ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ ഏതെല്ലാം വികസന കാര്യങ്ങളാണ് ഉന്നയിച്ചതെന്ന് അറിയിക്കാമോ; ഇക്കാര്യങ്ങളില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന തുടര്‍നടപടികള്‍ ഏതെല്ലാമാണ്;
( ബി )
തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ നിര്‍ദ്ദിഷ്ട ലെെറ്റ് മെട്രോ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം അറിയിക്കാമോ;
( സി )
കണ്ണൂര്‍ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി വികസിച്ചെങ്കിലും അവിടെ വിദേശ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
( ഡി )
തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി അദാനിക്ക് കെെമാറുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നോ; എങ്കിൽ വിശദമാക്കാമോ?
3093.
ശ്രീ. അൻവർ സാദത്ത്
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ റെയിൽ പദ്ധതി നടപ്പാക്കുന്നതിന് എന്ത് തുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; പദ്ധതി നടപ്പാക്കാൻ എന്ത് തുക ആവശ്യമായി വരുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്;
( ബി )
ഒരേ പദ്ധതിയുടെ പൂർത്തീകരണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണക്കാക്കുന്ന തുകയിൽ വലിയ അന്തരം വന്നിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( സി )
സിൽവർ ലൈൻ റെയിൽ പദ്ധതിയിൽ അധികബാധ്യതകൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടോ; എങ്കിൽ ആയത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമോയെന്ന് വ്യക്തമാക്കുമോ?
3094.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് -പൊന്നാനി -ചാവക്കാട് -കൊച്ചി കനോലി കനാലിലൂടെയുള്ള ജല ഗതാഗത സംവിധാനത്തെ സംബന്ധിച്ചുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
3095.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ നിലവില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ പ്രവൃത്തിക്കുന്നുണ്ട് എന്ന് വിശദമാക്കാമോ; പ‍ഞ്ചായത്ത്, നഗരസഭ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ?
3096.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസജീവിതം അവസാനിപ്പിച്ചു വരുന്നവര്‍ക്ക് നോര്‍ക്ക മുഖേന നടപ്പിലാക്കി വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ;
( ബി )
നോര്‍ക്കയുടെ പുനരധിവാസ പദ്ധതി പ്രകാരം ഏതൊക്കെ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നാണ് വായ്പ ലഭ്യമാകുന്നത്; വായ്പ പലിശ നിരക്ക് എത്രയാണ്;
( സി )
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിവന്നവര്‍ക്ക് വായ്പ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
3097.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാരണം ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ലഭിക്കുന്ന സഹായങ്ങള്‍ ഏതൊക്കെയെന്ന് ഇനം തിരിച്ച് അറിയിക്കാമോ?
3098.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സംവിധാനത്തില്‍ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‍വര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് പ്രകാരമുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
സംസ്ഥാനത്ത് പ്രസ്തുത സംവിധാനം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( സി )
പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം വഴി എന്തെങ്കിലും സേവനം ലഭ്യമാണോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
3099.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ലം, കോവളം, വിഴിഞ്ഞം, ബാലരാമപുരം, പൂവാർ, കാഞ്ഞിരംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന കേസുകൾ പോലീസ് സ്റ്റേഷനും വർഷവും വേർതിരിച്ചുള്ള കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
24.07.2021 വരെ മേൽപ്പറഞ്ഞ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എത്ര കേസുകളാണ് കോടതികളിൽ തീർപ്പുകല്പിക്കാനുള്ളത് എന്ന വിവരം ലഭ്യമാക്കാമോ?
ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ്
3100.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് മേധാവിയുടെ പദവിയിലിരിക്കെ ശ്രീ.ലോക് നാഥ് ബഹ്റ നടത്തിയ കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യം എന്ന പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് സംബന്ധിച്ച വിശദാംശം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവോ;
( സി )
ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
3101.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ ക്രൈം നം.671/2017 പ്രകാരമുള്ള മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച കേസന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മരണം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാല്‍ കേസ് സി.ബി.ഐ. യെ ഏല്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കേസ് സി.ബി.ഐ. ക്ക് വിടണമെന്നാവശ്യപ്പെട്ട് മരണപ്പെട്ട വ്യക്തിയുടെ മാതാപിതാക്കാള്‍ നല്‍കിയ പരാതിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ?
3102.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 രണ്ടാം വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും മാസ്ക് ധരിക്കാത്തതിനുമായി നാളിതുവരെ സംസ്ഥാനത്ത് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തില്‍ പിഴയായി എത്ര തുക ഈടാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
3103.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ. എസ്. എന്ന സംഘടനയുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ;
( ബി )
എങ്കില്‍ ഇത്തരം സ്ലീപ്പര്‍ സെല്ലുകളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചു;
( സി )
മുന്‍ ഡി.ജി.പി.യുടെ പരാമര്‍ശത്തില്‍ ഒരു മതവിഭാഗത്തെ മാത്രം വിമര്‍ശന വിധേയമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം നടപടികള്‍ സാമുദായിക ഭിന്നതയ്ക്ക് വഴിവയ്ക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ?
3104.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനത്തിന് പോലീസ് സ്റ്റേഷനുകളില്‍ നേരിട്ടെത്താതെ ഓണ്‍ ലൈന്‍ ആയി പരാതി സമര്‍പ്പിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ?
3105.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര കുഴൽപ്പണ കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഒരു ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുവാൻ അതിന്റെ സംസ്ഥാന അധ്യക്ഷന്റെ നിർദ്ദേശാനുസരണം കൊണ്ടുവന്ന കുഴൽപ്പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്റെ അറിവോടെ കുഴൽപ്പണം തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കായി കടത്തിക്കൊണ്ടു വന്നതായി ബോധ്യപ്പെട്ടുണ്ടോ; എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
3106.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ പോലീസ് സ്റ്റേഷനായ നഗരൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ?
3107.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ പോലീസില്‍ സാങ്കേതിക യോഗ്യതയുള്ള ഏക വിഭാഗമായ പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ ഉണ്ടായിട്ടും സൈബർ സെൽ, സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷൻ, ഹൈടെക് സെൽ, ഇ.ആര്‍.എസ്സ്.എസ്സ് എന്നിവിടങ്ങളില്‍ അടിസ്ഥാന യോഗ്യത മാത്രമുള്ള ഉദ്യോഗസ്ഥരെ നിയമിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ സംസ്ഥാനത്താകെ എത്ര ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ നിയമിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( സി )
സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ഈ വിഭാഗങ്ങളില്‍ മുഴുവനായും പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗക്കാരെ നിയോഗിക്കാനും അധികമായി ആവശ്യമുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
പോലീസ് വിഭാഗങ്ങളിലേക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന യോഗ്യതയുള്ളവരെ അതാതു വിഭാഗങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുവാന്‍ സാധിക്കുമെന്നതിനാല്‍ ഈ നിര്‍ദേശം പരിഗണിക്കുമോ?
3108.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം അപേക്ഷ നല്‍കിയ മുന്‍ CPO.K6382 ജെയിംസിന്റെ ആശ്രിതന്‍ ജെറിന്‍ ജെയിംസിന്റെ അപേക്ഷ കോട്ടയം കളക്ടര്‍ ആവശ്യമായ രേഖകള്‍ സഹിതമാണോ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ശ്രീ. ജെറിന്‍ ജെയിംസിന്റെ അപേക്ഷ നിശ്ചിത ഫോമില്‍ അല്ല കോട്ടയം കളക്ടറേറ്റില്‍ നിന്നും ഫോര്‍വേഡ് ചെയ്തത് എന്ന പരാതി പരിഹരിച്ചിട്ടുണ്ടോ. പ്രസ്തുത അപേക്ഷ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടോ.എന്നാല്‍ എന്ന് കൈമാറി എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷയിൻമേൽ എപ്പോൾ തീരുമാനം എടുക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ. പ്രസ്തുത അപേക്ഷയില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കുമോ?
3109.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുമോ;
( ബി )
പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കല്‍, എല്ലാ വിഭാഗം പോലീസുകാര്‍ക്കും നിരന്തരം പരിശീലനം, പബ്ലിക് റിലേഷന്‍സില്‍ പ്രത്യേക വൈദഗ്ദ്ധ്യം എന്നിവ നടപ്പിലാക്കുന്നതിന് നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3110.
ശ്രീ. എം. എം. മണി
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
പോലീസ് സേനയുടെ അംഗബലം വര്‍ദ്ധിപ്പിച്ച് സേവനം കൂടുതല്‍ മികവുറ്റതാക്കാന്‍ കഴി‍ഞ്ഞ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നോ; പോലീസ് സേനയില്‍ വനിതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പരിപാടിയുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പോലീസ് സ്റ്റേഷനുകള്‍ ജനസൗഹാര്‍ദ്ദപരമാക്കുന്നതിനും ആധുനിക കാലത്തിന് അനുയോജ്യമായ വിധത്തില്‍ പോലീസ് സേനയെ പരിവര്‍ത്തനം ചെയ്യുന്നതിനും പരിശീലന പരിപാടി നവീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?
3111.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളെ വിഭജിച്ച് പുതിയ മൂന്ന് പോലീസ് ജില്ലകൾ രൂപീകരിച്ചിരുന്നുവെങ്കിലും നാളിതുവരെയും പ്രസ്തുത ജില്ലകളിൽ പോലീസ് ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റുകള്‍ രൂപീകരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പോലീസിലെ വാർത്താവിനിമയ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് പ്രസ്തുത ജില്ലകളിൽ പോലീസ് ടെലികമ്മ്യൂണിക്കേഷൻ യുണിറ്റുകൾ രൂപീകരിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുമോ;
( സി )
പോലീസിലെ ഏക സാങ്കേതിക വിഭാഗമായ ടെലികമ്മ്യുണിക്കേഷനിലെ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിനായി ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
3112.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയിൽ വനിതാപ്രാതിനിധ്യം കുറവാണെങ്കിൽ അത് ഉയർത്തുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കുമോ;
( ബി )
വനിതാ സിവിൽ പോലീസ് ഓഫീസർ ( കാറ്റഗറി നമ്പർ 653/ 2017 ) റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ കുറച്ചുമാത്രം നടന്ന സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകുന്ന വിഷയം പരിഗണിക്കുമോയെന്ന് അറിയിക്കുമോ?
3113.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് വകുപ്പിന്റെ ആധുനികവത്ക്കരണത്തിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നൂതന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകളുടെ എന്തെല്ലാം സാധ്യതകളാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന് പോലീസ് വകുപ്പില്‍ പുതിയ പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
3114.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാമനാട്ടുകര വാഹന അപകടം സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം കണ്ടെത്തി തടയുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സംഘങ്ങള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
3115.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര കുഴൽപ്പണ കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടി കുഴൽപ്പണം വിതരണം ചെയ്യുവാൻ സാഹചര്യയമുണ്ടായതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കൊടകര കുഴൽപ്പണ കേസിലെ കണ്ടെത്തലുകൾ പോലീസ് മറ്റേതെങ്കിലും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
3116.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ഉൾപ്പെട്ട പി.എസ്.സി. നിയമന തട്ടിപ്പ് കേസ് അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോ ;
( സി )
പ്രസ്തുത കേസിൽ എത്ര പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്; ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
നിയമന തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പി.എസ്.സി. യുടെ വിശ്വാസ്യത വീണ്ടെടുക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3117.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലത്തായിയിൽ പതിനാലുകാരി പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി വിലയിരുത്തിയിട്ടുണ്ടോ;  
( ബി )
എങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ
3118.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം വർഷം തിരിച്ച് നൽകാമോ; പ്രസ്തുത കേസുകളിൽ കൺവിക്ഷൻ റേറ്റ് എത്രയാണെന്ന് വർഷം തിരിച്ച് നൽകാമോ?
3119.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന വിവരം വർഷം തിരിച്ച് നൽകാമോ;
( ബി )
പ്രസ്തുത കേസുകളിൽ കൺവിക്ഷൻ റേറ്റ് എത്രയാണെന്ന് വർഷം തിരിച്ച് നൽകാമോ?
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍
3120.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ ആറു വര്‍ഷമായി എത്ര പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പോക്സോ കേസ്സുകളിലായി എത്ര പേരെ ശിക്ഷിച്ചുവെന്ന് അറിയിക്കുമോ?
3121.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ കുണ്ടറയിൽ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകൾ അതേ രാഷ്ട്രീയ പാര്‍ട്ടിയിലെ സംസ്ഥാന നേതാവിനെതിരെ നൽകിയ സ്ത്രീ പീഡന കേസില്‍ സംസ്ഥാനത്തെ ഒരു മന്ത്രി ഇടപെട്ടു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ വിഷയത്തില്‍ പ്രസ്തുത മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ;
( സി )
പ്രസ്തുത പരാതിയിൽ പോലീസ് കേസ് എടുക്കാൻ വൈകിയതായി ആക്ഷേപം ഉയർന്നിട്ടുണ്ടോ; എങ്കില്‍ കാരണം വെളിപ്പെടുത്താമോ;
( ഡി )
പോലീസിന്റെ ഈ നടപടി സുപ്രീം കോടതി നിർദ്ദേശത്തിന് വിരുദ്ധമാണോ എന്ന് വിശദമാക്കാമോ?
3122.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളില്‍ 2020 മുതല്‍ കേരളത്തില്‍ എത്ര കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് അറിയിക്കുമോ; ഇതില്‍ എത്ര പ്രതികള്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നും എത്ര പേർ പിടിക്കപ്പെടാനുണ്ടെന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
3123.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിന് ഗവർണർ എന്തെങ്കിലും നിർദ്ദേശങ്ങൾ രേഖാമൂലം മുഖ്യമന്ത്രിയ്ക്ക് നൽകിയിട്ടുണ്ടോ;
( ബി )
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
റിപ്പോർട്ട് ചെയ്തിരിക്കുന്ന പോക്‌സോ കേസുകൾ
3124.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ 2021 വരെ ഓരോ വർഷവും എത്ര പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അറിയിക്കുമോ; ഓരോ വർഷങ്ങളിലെയും കൺവിക്ഷൻ റേറ്റ് എത്രയാണ് എന്ന് വിശദമാക്കാമോ?
3125.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര കുഴല്‍പ്പണ കവർച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുകയുണ്ടായോ;
( ബി )
കവര്‍ച്ച ചെയ്യപ്പെട്ട പണം ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാനാദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന കുഴല്‍പ്പണമാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ടോ;
( സി )
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി കുഴല്‍പ്പണമെത്തിയത് തടയുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
3126.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ കേരള പോലീസ് ആക്ടിലെ 120(O) വകുപ്പ് പ്രകാരം എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നത് വർഷം, ജില്ല എന്നിവ തിരിച്ച് നൽകാമോ?
ഐ ടി ആക്ടിലെ 66A വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ
3127.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു 2016 മുതൽ നാളിതുവരെ ഐ. ടി. ആക്ടിലെ 66A വകുപ്പ് പ്രകാരം എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുള്ള വിവരം വർഷം, ജില്ല എന്നിവ തിരിച്ചു നൽകാമോ?
3128.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിന് പി.ആർ.ഒ. മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഏത് റാങ്കിലുളള ഉദ്യോഗസ്ഥനെയാണ് ഇതിനായി നിയമിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ നിലവിലുണ്ടോ; എങ്കിൽ സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
3129.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സൈബര്‍ പോലീസ് സ്റ്റേഷനുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എല്ലാ പോലീസ് സബ് ഡിവിഷനുകളിലും സൈബര്‍ ക്രൈം വിഭാഗം ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
സൈബര്‍ കേസുകളുടെ എണ്ണത്തില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടോ; വ്യക്തമാക്കാമോ?
3130.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് നടുവണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
3131.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാന്‍ റവന്യൂ ഭൂമി ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3132.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയില്‍ ഏതൊക്കെ വില്ലേജുകളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
കമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ജനസംഖ്യ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്റ്റേഷനുകളില്‍ 2020 ജനുവരി മുതല്‍ 23.07.2021 വരെയായി എത്ര എഫ്.ഐ.ആര്‍. അഥവാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; മേല്‍കാലയളവില്‍ പ്രസ്തുത സ്റ്റേഷനുകളില്‍ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ലഭിച്ച പരാതികളില്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയ പരാതികള്‍ ഉണ്ടോ; എങ്കില്‍ അവ എത്രയെന്ന് സ്റ്റേഷൻ തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
പാസ്പോര്‍ട്ട് സംബന്ധമായ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പ്രസ്തുത സ്റ്റേഷനുകളില്‍ 1.1.2020 മുതല്‍ 23.07.2021 വരെ എത്ര ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഇ )
കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളുടെ പരിധി വളരെ വലുതായതിനാല്‍ ക്രമസമാധാനപാലനത്തിനും ലഹരി ഗുണ്ടാമാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും രാത്രികാല പെട്രോളിംഗിനും പോലീസുദ്യോഗസ്ഥര്‍ക്ക് പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പോലീസുകാര്‍ക്ക് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിലേക്ക് വേഗത്തില്‍ എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( എഫ് )
ഒരു പോലീസ് സ്റ്റേഷൻ വിഭജിച്ച് പുതിയ സ്റ്റേഷൻ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കുമോ;
( ജി )
മഞ്ചേശ്വരം, കുമ്പള എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഉപ്പളയിലോ പൈവളിഗെയിലോ പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത് പരിഗണനയില്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് പ്രപ്പോസല്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറാക്കിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ; പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ; മഞ്ചേശ്വരം,കുമ്പള എന്നീ പോലീസ് സ്റ്റേഷനുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അഥവാ വിഭജിച്ച് പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3133.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഡി.വൈ.എസ്.പി. ഓഫീസ്, ട്രാഫിക് കണ്‍ട്രോള്‍ റൂം, പോലീസ് സ്റ്റേഷന്‍ എന്നിവ ഒറ്റ കോമ്പൗണ്ടില്‍ പരിമിതമായ സൗകര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നത്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; പ്രസ്തുത സാഹചര്യത്തില്‍ ഡി.വൈ.എസ്.പി. ഓഫീസിനും പോലീസ് സ്റ്റേഷനും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3134.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിൽ പോകാതെ തന്നെ​​ പരാതികൾ നൽകുന്നതിന് മിത്രം സ്മാര്‍ട്ട് കിയോസ്ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്മാര്‍ട്ട് കിയോസ്ക്കുകളിലൂടെ എന്തെല്ലാം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നത്; വ്യക്തമാക്കാമോ;
( സി )
ഇവ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
​ പോലീസ് സ്റ്റേഷനുകളുമായും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായും പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി കൂടുതൽ ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ?
3135.
ശ്രീ. അൻവർ സാദത്ത്
ശ്രീ. പി. ടി. തോമസ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യകിറ്റിനുള്ള ഒന്നര ലക്ഷം തുണി സഞ്ചി പർച്ചേസ് ഓർഡർ ഇല്ലാതെയും മറ്റൊരു സംസ്ഥാനത്തെ രേഖകൾ ചമച്ചും സിവിൽ സപ്ലൈസ്‌ ഡിപ്പോയിൽ എത്തിച്ചതായി പറയപ്പെടുന്ന സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത അന്വേഷണത്തിന്റെ പുരോഗതി ലഭ്യമാക്കാമോ;
( സി )
ഇതിൽ ആരെയൊക്കെയാണ് പ്രതി ചേർത്തിട്ടുള്ളതെന്നും ഏത് സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയതെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് എത്ര പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത്; വ്യക്തമാക്കാമോ?
3136.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ആഭ്യന്തര വകുപ്പ് മുഖാന്തിരം മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
പോലീസ് സേനയിലെ പ്രൊമോഷൻ
3137.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് വകുപ്പിൽ എത്ര തലത്തിലുള്ള ഉദ്യോഗസ്ഥന്മാരെയാണ് നേരിട്ട് നിയമിക്കുന്നതെന്ന് വ്യക്തമാക്കാമോ; അവ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സിവിൽ പോലീസ് ഓഫീസർക്കും ഐ.പി.എസ്. ഓഫീസർക്കും മിനിമം എത്ര തലത്തിലുള്ള പ്രൊമോഷൻ ലഭിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സി.പി.ഒ. ആയി നിയമിതനാകുന്ന ഉദ്യോഗസ്ഥന് എസ്.സി.പി.ഒ., എ.എസ്.ഐ., എസ്.ഐ., സി.ഐ. എന്നീ പ്രൊമോഷനുകൾ ലഭിക്കാനുള്ള സാഹചര്യം ഇപ്പോൾ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് സൂപ്രണ്ട് ഓഫ് പോലീസ് പദവിയിലിരുന്നതിനുശേഷം ഏതെല്ലാം തസ്തികകളിലേക്ക് പ്രൊമോഷൻ ലഭിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമിതരാകുന്നവരിൽ ഭൂരിഭാഗം പേർക്കും ഒറ്റ പ്രൊമോഷനിൽ, അതായത് സി.ഐ. ആയി റിട്ടയർ ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എസ്.ഐ ആയി നിയമിതരാകുന്നവർക്ക് സമയബന്ധിതമായി റെഗുലർ പ്രൊമോഷനോ അല്ലെങ്കിൽ ഗ്രേഡ് പ്രൊമോഷനോ നൽകാനുള്ള നടപടി സ്വീകരിക്കാമോ;
( എഫ് )
നേരിട്ട് നിയമിതരാകുന്ന എസ്.ഐ. മാർക്ക് ഇപ്പോൾ എട്ടാം വർഷത്തിലും പതിനഞ്ചാം വർഷത്തിലുമാണ് ഗ്രേഡ് ലഭിക്കുന്നതെന്നതും അതിനുശേഷം മൂന്നാമത്തെയും നാലാമത്തെയും ഗ്രേഡുകൾ ലഭിക്കുന്നില്ലെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എസ്.ഐ. ആയി നേരിട്ട് നിയമിതരാകുന്ന ഉദ്യോഗസ്ഥർക്ക് നിശ്ചിത വർഷങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൂന്നാമത്തെയും നാലാമത്തെയും ഗ്രേഡുകൾ നൽകുന്നതിനായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3138.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പര്‍ 653/2017 ആയി പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ച വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി എത്രപേരെക്കൂടി നിയമിക്കാന്‍ സാധ്യതയുണ്ടെന്നറിയിക്കാമോ;
( ബി )
പോലീസിലെ വനിതാ പ്രാതിനിധ്യം 15% ഉയര്‍ത്തുന്നതിനായി ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?
3139.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര വകുപ്പിന്‍ കീഴിലുള്ള ജില്ലാ ഓഫീസുകളിലെ ഫെയര്‍കോപ്പി വിഭാഗത്തില്‍ ജോലിചെയ്യുന്ന ടൈപ്പിസ്റ്റുമാരെ നിലവിലുള്ള ജോലിക്ക് പുറമെ ക്ലറിക്കല്‍ വിഭാഗങ്ങളുടെ ചുമതല കൂടി നല്‍കുന്നതിനാല്‍ ഇവരുടെ ജോലിഭാരം വര്‍ദ്ധിക്കുന്നതായ നിലവിലെ ആക്ഷേപം പരിശോധിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3140.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസില്‍ വനിതാ പ്രാതിനിധ്യം 15% വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോവിഡ്, ഇലക്ഷൻ എന്നീ കാരണങ്ങളാല്‍ നിയമനം, പ്രമോഷന്‍ എന്നിവ യഥാസമയം നടക്കാത്തതിനാല്‍, കാറ്റഗറി നമ്പര്‍ 653/2017 വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരുടെ അവസരം നഷ്ടപ്പെടാതിരിക്കാന്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണിക്കാമോ ;
( സി )
ബറ്റാലിയനുകളില്‍ നിന്നും എ.ആര്‍. ക്യാമ്പുകളിലേക്ക് 100-ല്‍ അധികം പേരെ മാറ്റി നിയമിക്കപ്പെട്ടതുവഴി വന്ന ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ജനമൈത്രി സുരക്ഷാ പ്രോജക്ടിലേക്ക് 200 പേരെ പുതിയതായി നിയമിക്കുന്നതിലൂടെ വരുന്ന ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3141.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മരംകൊള്ള കേസുകൾ പൂർണമായും ഒത്തുതീർപ്പാക്കാൻ തീരുമാനമായെന്ന വാർത്ത ശരിയാണോയെന്ന് വ്യക്തമാക്കാമോ ;
( ബി )
മരംമുറിയുമായി ബന്ധപ്പെട്ട് എത്ര കേസ്സുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നും ആരൊക്കെയായിരുന്നു പ്രതികൾ എന്നും വ്യക്തമാക്കാമോ;
( സി )
മരംകൊള്ളയുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായാണ് കണക്കാക്കിയിട്ടുള്ളതെന്നും പ്രസ്തുത തുക ആരിൽ നിന്ന് ഈടാക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കേസ്സുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.എൻ.ടി.സാജനെ സസ്‌പെൻഡ് ചെയ്യണമെന്ന വനം മേധാവിയുടെ ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടോ എന്ന് അറിയിക്കാമോ; എങ്കിൽ ഇതിന്മേൽ സ്വീകരിച്ച തുടർനടപടികൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
ശ്രീ.എൻ.ടി സാജനെതിരെയുള്ള കുറ്റം എന്താണെന്നും ഇദ്ദേഹത്തിന്റെ ക്രമവിരുദ്ധ നടപടികൾ മുൻപ് എപ്പൊഴെങ്കിലും വിജിലൻസ് കണ്ടെത്തിയിരുന്നോ എന്നും വ്യക്തമാക്കാമോ; എങ്കിൽ ഏത് ജില്ലയിൽ ജോലി ചെയ്യുമ്പോഴായിരുന്നു വിജിലൻസിന്റെ കണ്ടെത്തലെന്ന് അറിയിക്കാമോ?
3142.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുന്‍സിഫ് കോടതിയായി ഉയര്‍ത്തിയത് എന്നാണെന്ന് അറിയിക്കാമോ; മുന്‍സിഫ് കോടതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കാമോ;
( ബി )
മുന്‍സിഫ് കോടതി അനുവദിച്ച് ഉത്തരവായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ള സിവില്‍ കേസുകള്‍ ഇപ്പോള്‍ ഏത് കോടതിയാണ് പരിഗണിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
മുന്‍സിഫ് കോടതി സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും എസ്റ്റിമേറ്റോ വിശദമായ പദ്ധതി രേഖയോ (ഡി.പി.ആര്‍.) ഇതുവരെയും തയ്യാറാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി ഏത് സര്‍ക്കാര്‍ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്ന് അറിയിക്കാമോ;
( ഡി )
2020-21, 2021-22 വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റില്‍ ഭരണാനുമതിയില്ലാത്ത പൊതുമരാമത്ത് പ്രവ‍ൃത്തികളില്‍ നിലമ്പൂരില്‍ കോടതി സമുച്ചയം എന്ന പ്രവൃത്തിക്ക് ഹെഡില്‍ 100 രൂപ ടോക്കണ്‍ അനുവദിച്ചിരുന്നോ; കോടതി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഏതു വകുപ്പാണ് ഭരണാനുമതി ലഭ്യമാക്കേണ്ടതെന്നും അറിയിക്കാമോ?
3143.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ കോടതി നില്ക്കുന്ന പ്രദേശത്ത് മാവേലിക്കര കുടുംബകോടതിക്കായി പുതിയ കോര്‍ട്ട് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് പ്ലാനും എസ്റ്റിമേറ്റും ഉള്‍പ്പെടെ നല്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോര്‍ട്ട് കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. നല്കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കോര്‍ട്ട് കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ തുക അനുവദിക്കുമോ; വിശദമാക്കുമോ?
3144.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കോടതി സമുച്ഛയ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക ഘട്ടത്തിന് തുക അനുവദിച്ച സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാം; ആദ്യഘട്ട നിര്‍മ്മാണത്തില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
3145.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;
( ബി )
ഇതിനായി മ‍ഞ്ചേശ്വരം ഹൊസബെട്ടു വില്ലേജിലെ ഭൂമി റവന്യൂ വകുപ്പില്‍ നിന്നും നീതിന്യായ വകുപ്പിന് കൈമാറി കിട്ടിയിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഈ വര്‍ഷം മഞ്ചേശ്വരം മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ?
3146.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. ഹെെക്കോടതിയുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട പുതുക്കാട് മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി, സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതു കാരണം പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പുതുക്കാട് മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3147.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ കോടതികളില്‍ എത്ര ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ശാസ്ത്രീയ പരിശാധന സമയബന്ധിതമായി നടപ്പാക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
3148.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ എടുത്തുവെന്നും, അതില്‍ എത്ര കേസുകള്‍ പിന്‍വലിച്ചുവെന്നും ജില്ല തിരിച്ച് കണക്കുകള്‍ വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രസ്തുത സമരവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ നിലവിലുണ്ട് എന്ന് പോലീസ് സ്റ്റേഷന്‍ തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
3149.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വ്യക്തമായ നിയമങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടി മാത്രം പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമോ?
3150.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ പുനലൂർ നിയോജകമണ്ഡലത്തിലെ കുളത്തൂപ്പുഴയിൽ ഒരു ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണനയിൽ ഉണ്ടോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത ഫയർ സ്റ്റേഷന്റെ പ്രവർത്തനം എന്ന് ആരംഭിക്കാൻ കഴിയുമെന്ന് അറിയിക്കാമോ ;
( സി )
പ്രസ്തുത ഫയർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് സാങ്കേതികമായി തടസ്സം ഉണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ ?
3151.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചത് അനുസരിച്ച് ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണ പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ഈ കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
3152.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുന്നതിന് വേണ്ടിയുള്ള മുന്‍ഗണന പട്ടികയില്‍ കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ഉള്‍പ്പെട്ടിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവി സാധ്യത റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ;
( സി )
നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പ്രസ്തുത സ്ഥലം മറ്റ് ഫയര്‍സ്റ്റേഷനുകളില്‍ നിന്നും വളരെ ദൂരത്താണെന്ന വസ്തുതയും പരിഗണിച്ച് നേര്യമംഗലത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നകാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
3153.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മഞ്ചേരി ഫയര്‍സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണത്തിന് മൂന്ന് കോടി രൂപ അനുവദിക്കുകയും ഡി.പി.ആര്‍ തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്ന പ്രവൃത്തിയുടെ ഭരണാനുമതി ആയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണ പ്രവൃത്തി എന്ന് ആരംഭിയ്ക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
3154.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുമോ?
3155.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കരുവാരകുണ്ടില്‍ ഫയര്‍ & റെസ്ക്യു സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ ;
( ബി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദീകരിക്കാമോ ?
3156.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ കോഴിച്ചെനയില്‍ ദേശീയപാതയുടെ ഭൂമിയില്‍ നിന്ന് ഫയര്‍ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് പൂര്‍ത്തീകരിച്ചതും പൂര്‍ത്തികരിക്കാനുള്ളതുമായ നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3157.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളില്‍ തൊഴിലെടുക്കുന്ന തടവുകാര്‍ക്ക് നിലവില്‍ ലഭിക്കുന്ന വേതനം സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
തടവുകാര്‍ക്ക് നല്‍കുന്ന വേതനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ശമ്പള കുടിശ്ശിക
3158.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയിൽ വകുപ്പിലെ ചപ്പാത്തി കഫറ്റീരിയ യൂണിറ്റുകളിൽ ജോലിചെയ്യുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർക്ക് 1.4.2016 മുതൽ ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3159.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാര്‍ എത്രയെന്നും ഇതില്‍ എത്ര പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നുവെന്നും അറിയിക്കാമോ;
( ബി )
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട തടവുകാര്‍ എത്രയെന്നും അവര്‍ ഇപ്പോള്‍ ഏതെല്ലാം ജയിലുകളില്‍ ആണ് കഴിയുന്നതെന്നും ഇതില്‍ ജാമ്യം ലഭിച്ചവരുടെയും പരോള്‍ അനുവദിച്ചവരുടെയും വിവരങ്ങളും അറിയിക്കാമോ;
( സി )
ഇതില്‍ എത്രപേര്‍ നിലവില്‍ പരോളില്‍ കഴിയുന്നുണ്ടെന്നും ഇവരുടെ പരോള്‍ കാലാവധി എത്രയെന്നും ഒന്നില്‍ കൂടുതല്‍ പരോള്‍ ലഭിച്ചവര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( ഡി )
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ ഇതു തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
( ഇ )
പരോള്‍ ലഭിക്കാനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3160.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന എത്ര തടവുകാര്‍ക്ക് കോവിഡ് ബാധിച്ചു എന്ന കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കോവിഡ് ബാധിച്ച തടവുകാര്‍ക്ക് ചികിത്സ നല്‍കുന്നതിനുവേണ്ടി പ്രത്യേക സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത തടവുകാര്‍ക്ക് ഇക്കാരണത്താല്‍ പരോള്‍ അനുവദിച്ചിരുന്നോ എന്ന് വ്യക്തമാക്കുമോ?
3161.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2006-11 സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ന്യൂനപക്ഷങ്ങളുടെ സാമൂഹ്യനീതിയും സച്ചാര്‍ കമ്മിറ്റിയും സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവോ;
( ബി )
എങ്കില്‍ പ്രസ്തുത കമ്മിറ്റിയുടെ കണ്ടെത്തലുകളും ആയതിന്മേല്‍ അന്നത്തെയും തുടര്‍ന്നുള്ളതുമായ സര്‍ക്കാരുകളും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം നടപ്പിലാക്കിയ കാര്യങ്ങളില്‍ മാറ്റം വരുത്തുകയോ മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുകയോ ചെയ്യുന്നുണ്ടോ എന്ന് വിശദമാക്കുമോ; എങ്കില്‍ അതിനുളള സാഹചര്യം എന്താണെന്ന് വിശദമാക്കുമോ?
3162.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന കുടിവെളള പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ?
3163.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭ പാസ്സാക്കിയ നിയമങ്ങളിൽ ഏതിനെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാന്‍ ബാക്കിയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്ര നിയമങ്ങൾക്ക് ചട്ടങ്ങളാകേണ്ടതുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
നിയമനിര്‍മ്മാണം കഴിഞ്ഞ് ആറു മാസം കഴിഞ്ഞിട്ടും ചട്ടങ്ങളാകാത്തവ ഉണ്ടോയെന്നും ഏതൊക്കെയാണവയെന്നും വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ എന്തുകൊണ്ടാണ് ചട്ടങ്ങൾ ഉണ്ടാക്കാൻ വൈകുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
ചട്ടങ്ങൾ ഉണ്ടാകാത്തതു കൊണ്ട് നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള വൈഷമ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
എങ്കിൽ ആയതിന് എന്ത് പരിഹാര നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
കോവിഡ് ബാധിച്ച പോലീസുകാർക്ക് സഹായം
3164.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ എത്ര പോലീസുകാർക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവരിൽ രോഗാവസ്ഥ ഗുരുതരമല്ലാതിരുന്നവരുടെ എണ്ണവും എത്ര പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നും സർക്കാർ എന്തെല്ലാം സഹായങ്ങൾ നൽകിയെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് എത്ര പോലീസുകാർ മരണപ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഇവരുടെ കുടുംബത്തിന് എന്തെങ്കിലും സഹായം നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതുല്യമായ സേവനം നടത്തിയ പോലീസുകാർക്ക് എന്തെങ്കിലും പാരിതോഷികമോ ആനുകൂല്യമോ പ്രോത്സാഹന സമ്മാനങ്ങളോ നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
3165.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ക്ക് എത്ര കോടിയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആയവയുടെ പുരോഗതി വിശദമാക്കാമോ?
3166.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
3167.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സംയോജിത ജലഗതാഗത പദ്ധതിക്കുവേണ്ടി കെ.എഫ്.ഡബ്ല്യു. വുമായി ഒപ്പിട്ട വായ്പാകരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.