STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ എം വിൻസെൻറ്
ശ്രീ. പി. ടി. തോമസ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയ സെസ്സിന്റെ ഭാഗമായി ലഭിച്ച തുക പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെെമാറിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ പ്രളയം മൂലം വീടുകളും ജീവനോപാധിയും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ബുദ്ധിമുട്ടുമ്പോള്‍ പ്രളയ സെസ്സിലൂടെ ലഭിച്ച തുക റീബില്‍ഡ് കേരളയ്ക്ക് കെെമാറാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏതൊക്കെ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും സഹായം/വായ്പ ലഭ്യമാക്കിയിട്ടുണ്ടെന്നും എത്ര തുക വീതമാണ് ലഭിച്ചതെന്നുമുള്ള കണക്ക് ലഭ്യമാണെങ്കില്‍ വെളിപ്പെടുത്തുമോ;
( ഡി )
ഇപ്രകാരം വിവിധ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ലഭ്യമാക്കിയ തുക പ്രളയ പുനരധിവാസ പ്രവര്‍ത്തനം നടത്തുന്ന റീബില്‍ഡ് കേരള അടക്കമുള്ള ഏജന്‍സികള്‍ക്ക് കെെമാറിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടോ; എങ്കില്‍ ഈ പ്രതിസന്ധി നേരിടുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധനകാര്യ വകുപ്പ് എന്തെങ്കിലും റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
വിവിധ വകുപ്പുകള്‍ക്കും കരാറുകാര്‍ക്കുമായി എത്ര തുക കൊടുത്തു തീര്‍ക്കുവാനുണ്ട്; വ്യക്തമാക്കുമോ?
3.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകമ്മി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്കുമ്പോള്‍ ജനസംഖ്യാനുപാതികമായി സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതത്തില്‍ കുറവു വരുന്നത് ധനദൃഢീകരണ നടപടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
അശാസ്ത്രീയമായും യുക്തിരഹിതമായും നടപ്പാക്കിയ ജി.എസ്.ടി. സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറച്ചതിനാല്‍ ഭരണഘടന ഭേദഗതി പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം യഥാസമയം പൂര്‍ണമായും ലഭിക്കുന്നുണ്ടോ;
( സി )
കോവിഡ് പ്രതിസന്ധി നേരിടാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം വായ്പാ പരിധി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം ഉപാധികളാണ് ഇതിന് ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് അറിയിക്കാമോ?
4.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ ദുരിത കാലഘട്ടത്തില്‍ (2019-20) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്ര തുക ലഭിച്ചു;
( ബി )
പ്രസ്തുത തുക ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുക ചെലവഴിച്ചുവെന്നും ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തുക ചെലവഴിച്ചതെന്നും വെളിപ്പെടുത്തുമോ;
( സി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2020-21 കാലഘട്ടത്തില്‍ എത്ര തുക സംഭാവനയായി ലഭിച്ചു; ഇതില്‍ എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ?
5.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാരണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രവാസി മലയാളികളില്‍ നിന്നുമുള്ള റെമിറ്റന്‍സില്‍ എത്ര രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്; ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതം എത്രത്താേളമാണെന്ന് വ്യക്തമാക്കുമോ?
6.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെ ബജറ്റില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച റവന്യു എസ്റ്റിമേറ്റ് എത്രയാണ്;
( ബി )
പ്രസ്തുത സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ച റവന്യു വരുമാനം എത്രയാണ്;
( സി )
റവന്യു എസ്റ്റിമേറ്റിനേക്കാള്‍ റവന്യു വരുമാനം കുറയാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?
7.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിത വരുമാനം എത്രയായിരുന്നു;
( ബി )
പ്രതീക്ഷിത വരുമാനത്തില്‍ എത്ര ശതമാനം ലഭിച്ചു എന്നറിയിക്കാമോ ?
8.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ഒന്നാം തരംഗം നേരിടുന്നതിനായി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ കോവിഡ് പാക്കേജിലെ ഘടകങ്ങള്‍ ഏതൊക്കെയാണ് ; ഇവയില്‍ ഏതൊക്കെ ഇനങ്ങളിലായി, എത്ര രൂപ വീതമാണ് ചെലവഴിച്ചത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
( ബി )
2021-22വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജ് ഏതൊക്കെ ഇനങ്ങളിലായാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
ഈ പാക്കേജില്‍, ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം നല്‍കുന്നതിനായി നീക്കി വച്ചിരുന്ന 8900 കോടി രൂപയില്‍ ഇതുവരെ എത്ര തുകയാണ് വിതരണം ചെയ്തിട്ടുള്ളത്; ഇത് ഏതൊക്കെ ഇനങ്ങളിലായാണ് വിതരണം ചെയ്യുക;
( ഡി )
ലോണുകള്‍, പലിശ സബ്സിഡി എന്നിവയ്ക്കായി നീക്കി വച്ചിരുന്ന 8300 കോടി രൂപ ഏതൊക്കെ ലോണുകള്‍ക്കും പലിശകള്‍ക്കും സബ്സിഡികള്‍ക്കുമായാണ് ചെലവഴിക്കാനുദ്ദേശിക്കുന്നത്; ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ ആരൊക്കെയായിരിക്കും; വിശദാംശങ്ങള്‍ നല്‍കുമോ?
9.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിനത്തില്‍ സ്റ്റേറ്റ് പ്ലാന്‍ വിഹിതമായി എത്ര തുകയാണ് വകയിരുത്തിയതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സാമ്പത്തിക വര്‍ഷങ്ങളില്‍ പദ്ധതിയിനത്തില്‍ എത്ര തുകയാണ് ചെലവഴിച്ചതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സാമ്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയിനത്തില്‍ വകയിരുത്തിയ തുക എത്രയെന്നും ചെലവാക്കിയ തുക എത്രയെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത സാമ്പത്തിക വര്‍ഷങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ അനുവദിച്ച പദ്ധതി വിഹിതം എത്രയെന്നും ചെലവാക്കിയത് എത്രയെന്നും വിശദമാക്കാമോ?
10.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ 2020-21 സാമ്പത്തികവര്‍ഷം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ?
11.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ കുന്നത്തുനാട് മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി അനുമതി നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിവരം ലഭ്യമാക്കുമോ?
12.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് ജീവനം വഴിമുട്ടിയ സെയിൽസ് ഗേളുകൾ, പന്തൽ തൊഴിലാളികൾ, കാറ്ററിംഗ് തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, കയർ - കശുവണ്ടി തൊഴിലാളികൾ, സ്വകാര്യ ബസ് തൊഴിലാളികൾ തുടങ്ങിയവർക്കായി സർക്കാരിന്റെ സാമ്പത്തിക പരിമിതിയിൽ നിന്നു കൊണ്ട് ഒരു വൺ ടൈം ആശ്വാസ ധനസഹായ പദ്ധതിയും പഠനോപകരണ വിതരണ പദ്ധതിയും നടപ്പിലാക്കുന്നത് പരിഗണിക്കാമോ;
( ബി )
പ്രസ്തുത വിഭാഗം തൊഴിലാളികൾക്ക് പ്രത്യേകമായി ഒരു ഭക്ഷ്യേതര കോവിഡ് റിലീഫ് പാക്കേജ് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?
13.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ജി. ഒ. (ആര്‍.റ്റി) നം. 5503/2018/ജി.ഇ.ഡി.എന്‍. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പാറശ്ശാല നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് 1 കോടി രൂപ വീതം ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ധനുവച്ചപുരം ഗവ. ജി.എച്ച്.എസ്. നവീകരിക്കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലാത്തതിനാൽ ഈ സ്കൂളിനെ ഒഴിവാക്കിയ സാഹചര്യം എന്താണെന്ന് അറിയിക്കാമോ;
( ബി )
ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച സാങ്കേതിക പിഴവ് കാരണം പുതുക്കിയ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതും അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നതുമായ പ്രസ്തുത സ്കൂളിനെ പട്ടികയില്‍ തിരികെ ഉള്‍പ്പെടുത്തി നവീകരണ നടപടികള്‍ കൈക്കൊള്ളാമോ;
( സി )
പ്രസ്തുത ഉത്തരവ് പ്രകാരമുള്ള മറ്റ് പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ഡി )
മൂന്ന് കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച പാറശ്ശാല ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
14.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉൾപ്പെടുത്തി സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്നും ഇതിനായി എത്ര ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഇതിന്റെ പലിശ, തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
15.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബൈപ്പാസിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് ധനകാര്യവകുപ്പില്‍ നിന്ന് പണം അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള ലറ്റര്‍ ഓഫ് ക്രെഡിറ്റിന്മേല്‍ ധനകാര്യവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 21.01.2021ലെ പുതുക്കിയ സമഗ്ര ഭരണാനുമതി ഉത്തരവ് സ.ഉ(സാധാ) 90/2021/ പൊ.മ.വ. പ്രകാരം പ്രസരണ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ധനകാര്യവകുപ്പ് കെ.എസ്.ഇ.ബി. ക്ക് എത്ര തുകയാണ് നല്‍കേണ്ടതെന്ന് അറിയിക്കാമോ; ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
ഘട്ടം ഘട്ടമായി തുക അനുവദിക്കുന്നതുമൂലം ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികള്‍ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനായി ശേഷിക്കുന്ന 33.365 കോടി രൂപയും ഒന്നിച്ച് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;?
16.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്‍കിട അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 2016-17 മുതല്‍ 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര തുകയാണ് വകയിരുത്തിയത്;
( ബി )
ഓരോ സാമ്പത്തിക വര്‍ഷവും വകയിരുത്തിയ തുകയില്‍ എത്ര തുക ചെലവായി; വിശദാംശം നല്‍കുമോ;
( സി )
ഏതെല്ലാം വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയത്;
( ഡി )
വകയിരുത്തിയ തുകയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്; എത്ര തുക വീതമാണ് ഓരോ പദ്ധതിക്കും അനുവദിച്ചത് എന്നറിയിക്കാമോ ?
17.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയും വൈദ്യുതി ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന ട്രാൻസ്‍ഗ്രിഡ് 2.0 പദ്ധതിയുടെ എത്ര ശതമാനം നാളിതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതി എന്ന് പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് കണക്കാക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതിക്കായി കിഫ്‌ബി നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി ഏതൊക്കെ കമ്പനികൾക്കാണ് കരാറുകൾ നൽകിയിരിക്കുന്നത് എന്നറിയിക്കാമോ;
( ഡി )
ഈ പദ്ധതിയുടെ ഭാഗമായി കിഫ്‌ബി നൽകുന്ന വായ്പയുടെ പലിശ നിരക്ക് എത്രയെന്ന് വ്യക്തമാക്കുമോ?
18.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ 2021-2022 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഏതിനൊക്കെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
19.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വരെയുള്ള ഓരോ സാമ്പത്തികവര്‍ഷത്തിലും ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയിരുന്നത് എന്നറിയിക്കാമോ;
( ബി )
ഓരോന്നിനും എത്ര തുക വീതമാണ് വകയിരുത്തിയിരുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതിനൊക്കെ ഭരണാനുമതി നല്‍കി;
( ഡി )
അവ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
20.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയും വൈദ്യുതി ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന കെ-ഫോൺ പദ്ധതിയുടെ എത്ര ശതമാനം നാളിതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്;
( സി )
പ്രസ്തുത പദ്ധതിക്കായി കിഫ്‌ബി നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതിയുടെ ഭാഗമായി ഏതൊക്കെ കമ്പനികൾക്കാണ് കരാറുകൾ നൽകിയിരിക്കുന്നത് എന്ന വിവരം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയ്ക്ക് എത്ര ശതമാനം പലിശ നിരക്കിലാണ് കിഫ്‌ബി വായ്പ നൽകുന്നതെന്ന് വ്യക്തമാക്കാമോ?
21.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ്‌ ലോക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷക്കാലത്തേക്ക് ഇളവുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജപ്തി നടപടികള്‍ നേരിടുന്നവര്‍ക്ക് ഒരു വര്‍ഷക്കാലത്തേക്ക് മൊറട്ടോറിയം ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
22.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലോകബാങ്കിൽ നിന്ന് സംസ്ഥാനത്തിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നോ; എങ്കിൽ ഏതെല്ലാം പദ്ധതികൾക്ക് വേണ്ടിയാണെന്നും ഓരോ പദ്ധതിക്കും ലഭിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത തുക ഏതെല്ലാം ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്നും ഈ ആവശ്യങ്ങൾക്ക് നാളിതുവരെ ചെലവഴിച്ച തുക എത്രയെന്നും പദ്ധതി തിരിച്ച് വിശദമാക്കുമോ?
23.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ഓരോ വർഷവും എത്ര കോടി രൂപയാണ് സർക്കാർ വായ്പ ഇനത്തിൽ ലഭ്യമാക്കിയത് എന്ന് വിശദമാക്കാമോ; ഇതിൽ എത്ര കോടി രൂപ വിദേശത്തു നിന്നും, എത്ര കോടി രൂപ രാജ്യത്തിനകത്തു നിന്നും ലഭ്യമാക്കിയെന്നും വർഷം തിരിച്ചു കണക്ക് ലഭ്യമാക്കാമോ?
24.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2008 മുതല്‍ എത്ര മാന്ദ്യവിരുദ്ധ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്; ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ് എന്ന് നടപ്പാക്കിയെന്നും ഇതിനായി എത്ര തുക 2021 ജൂൺ 30 വരെ ചെലവഴിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;
( സി )
രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിനായി തുക കണ്ടെത്തിയത് കടമെടുപ്പിലൂടെയാണോ എന്ന് വ്യക്തമാക്കുമോ;
( ഡി )
രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ് വഴി സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?
25.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2016-2021) ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ 'കിഫ്ബി' ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം പ്രവൃത്തികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്;
( ബി )
അവയിൽ ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
26.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നടപ്പാക്കുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബി അംഗീകാരം ലഭിച്ചിട്ടുണ്ടോ; ആയത് എന്നേക്ക് ലഭ്യമാകും എന്നറിയിക്കാമോ;
( ബി )
ഈ പദ്ധതിക്ക് കേരളാ ഹൗസിംഗ് ബോര്‍ഡ് എത്ര കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത് എന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ആവശ്യമായ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
27.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി നാളിതുവരെ ഏതൊക്കെ ഏജന്‍സികളില്‍ നിന്നും എത്ര കോടി രൂപ സമാഹരിച്ചുവെന്നും ആയതില്‍ എത്ര കോടി രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
കിഫ്ബിയിലൂടെ എപ്രകാരമുള്ള പദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കാന്‍ ഉദ്ദേശിക്കുന്നത്; 2021-22 വര്‍ഷം എത്ര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി മുഖാന്തിരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കിഫ്ബി മുഖേന നിലവില്‍ എത്ര കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടന്നുവരുന്നുവെന്നും ആയവ എപ്പോള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
28.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍ നിലവിലുള്ള കിഫ്ബി പദ്ധതികള്‍ ഏതൊക്കെയാണ്;
( ബി )
കിഫ്ബി ഫണ്ട് അനുവദിച്ചത് ഏതെല്ലാം പദ്ധതികള്‍ക്കാണ്;
( സി )
നിലവില്‍ പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളുമോ?
29.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളുടെ (ആശുപത്രികള്‍, സ്കൂളുകള്‍, ആർ. ഒ. ബി. എന്നിവ ഉള്‍പ്പെടെ) വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുകയും നിര്‍വ്വഹണ ഏജന്‍സികൾ ഏതൊക്കെയെന്നും വ്യക്തമാക്കുമോ?
30.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയിലെ ജീവനക്കാർക്ക് അലവൻസ് നൽകുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപയാണ് നിലവിലെ അലവൻസ് എന്ന് വ്യക്തമാക്കാമോ;
( ബി )
അഞ്ചു വർഷം കൊണ്ട് അൻപതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനം നടപ്പിലാക്കും എന്ന് വാഗ്ദാനം നൽകി രൂപീകരിച്ച കിഫ്ബിക്ക് അതിന്റെ പത്തു ശതമാനം പോലും നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് ഉയർന്ന നിരക്കിൽ അലവൻസ് നൽകുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കാമോ?
31.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ പട്ടികയും അവയ്ക്ക് ഓരോന്നിനും അനുവദിച്ച തുകയും നിര്‍വ്വഹണ ഏജന്‍സിയുടെ പേരും വര്‍ഷം തിരിച്ച് വിശദാംശം വ്യക്തമാക്കാമോ; ഇവ ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ഭരണാനുമതി നല്‍കുന്നതിനായി കിഫ്ബി പരിഗണിക്കുന്ന ഈ നിയോജകമണ്ഡലത്തിലെ പ്രവൃത്തികളുടെ പട്ടികയും തുകയും വ്യക്തമാക്കാമോ;
( സി )
ഇവയ്ക്ക് എന്നത്തേക്ക് ഭരണാനുമതി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
32.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന കിഫ്ബി പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ്; പദ്ധതികളുടെ എസ്റ്റിമേറ്റ് തുക എത്ര വീതമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
ഈ പദ്ധതികളില്‍ കിഫ്ബി അനുമതി ലഭിച്ചിട്ടുള്ളത് ഏതിനൊക്കെയാണ്; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ഏറാമല ഗ്രാമപഞ്ചായത്തിലെ കെ.കെ.എം. ഗവണ്‍മെന്റ് വി.എച്ച്.എസ്. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിക്ക് കിഫ്ബി അനുമതി ലഭ്യമാക്കിയിരുന്നോ; എങ്കില്‍ ഈ പ്രവൃത്തി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; അനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
33.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ എത്ര പദ്ധതികളാണ് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ളത്;
( ബി )
ഒരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ച് തുക പൂര്‍ണ്ണമായി നല്‍കിയിട്ടുണ്ട്;
( ഡി )
ഭരണാനുമതി നല്‍കുവാന്‍ ഇനി എത്ര പദ്ധതികളാണ് ബാക്കിയുള്ളത്;
( ഇ )
കൂടുതല്‍ പദ്ധതികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
34.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പ്രവ‍ൃത്തികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കു വേണ്ടി സൗജന്യമായി ഭൂമി നല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുമോ;
( സി )
അവര്‍ക്ക് മതില്‍ നിര്‍മ്മിക്കുന്നതിനുള്ള തുക എസ്റ്റിമേറ്റില്‍ വകയിരുത്താറുണ്ടോ;
( ഡി )
കെട്ടിടങ്ങളുടെ മികച്ച രൂപകല്പനയ്ക്ക് ആര്‍ക്കിടെക്റ്റുകളുടെ സേവനം ഉറപ്പ് വരുത്താറുണ്ടോ;
( ഇ )
ആധുനിക സാങ്കേതിക വിദ്യകള്‍ കിഫ്ബി പ്രവൃത്തികള്‍ക്ക് സ്വീകരിക്കുന്നുണ്ടോ; വിശദമാക്കുമോ?
35.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറ ഗ്രാമ പഞ്ചായത്തില്‍ കിഫ്ബി പദ്ധതി പ്രകാരം ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് വേണ്ടി എത്ര തുകയാണ് അനുവദിച്ചത് ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പു നല്‍കാമോ?
36.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം അനുവദിച്ച വെഞ്ഞാറമൂട് ഫ്ലൈ ഓവര്‍ നിര്‍മ്മാണം എന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
37.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഇതുവരെ സംസ്ഥാനത്ത് എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്;
( ബി )
സാമ്പത്തിക അനുമതിക്കായി എത്ര പദ്ധതികളാണ് കിഫ്ബിയില്‍ പരിഗണനയില്‍ ഉള്ളത് എന്നറിയിക്കാമോ?
38.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മാണം നടത്തുന്നതിന് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
അനുവദിക്കപ്പെട്ട പദ്ധതികളുടെ നിര്‍മ്മാണ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇനിയും നിര്‍മ്മാണം ആരംഭിക്കാത്ത റോഡുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ?
39.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് മുഖാന്തരം മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പദ്ധതികള്‍ ആണ് നടപ്പിലാക്കി വരുന്നത് എന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പദ്ധതിക്കും അനുവദിച്ച തുകയും പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
40.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന മലപ്പുറം നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതികള്‍ വെളിപ്പെടുത്തുമോ; അവ ഓരോന്നും ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
( ബി )
പദ്ധതികള്‍ ഓരോന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും ഗുണനിലവാരം ഉറപ്പുവരുത്തുവാനും സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദീകരിക്കാമോ;
( സി )
കാലതാമസം ഒഴിവാക്കി പദ്ധതികള്‍ എത്രയും വേഗം നാടിനു സമര്‍പ്പിക്കുവാന്‍ അടിയന്തര നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ?
41.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും മുഴുവന്‍ പ്രവൃത്തികളുടെയും നിലവിലെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് ഉള്ളത് ; ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ ?
42.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള കിഫ്ബി പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് അടിയന്തര നിര്‍ദ്ദേശം നല്‍കുമോ?
43.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിയം സെസ്സിലൂടെ കിഫ്ബി നാളിതുവരെ എത്ര തുക സമാഹരിച്ചു; സാമ്പത്തിക വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
ഒരു ലിറ്റര്‍ പെട്രോളിലും ഡീസലിലും നിന്ന് എത്ര തുകയാണ് സെസ്സായി കിഫ്ബിക്ക് ലഭിക്കുന്നത്;
( സി )
മോട്ടോര്‍ വാഹന സെസ്സ് വഴി എത്ര തുക കിഫ്ബി നാളിതുവരെ സമാഹരിച്ചു;
( ഡി )
മോട്ടോര്‍ വാഹന സെസ്സിന്റെ എത്ര ശതമാനമാണ് കിഫ്ബിക്ക് ലഭിക്കുന്നത് എന്നറിയിക്കാമോ ?
44.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയ്ക്ക് ഏതെല്ലാം ഇനത്തില്‍ തുക കൈമാറുന്നുണ്ട്;
( ബി )
2021 ജൂണ്‍ 30 വരെ സര്‍ക്കാരില്‍ നിന്ന് ഓരോ ഇനത്തിലും എത്ര തുക വീതം കിഫ്ബിക്ക് ലഭിച്ചു എന്ന് അറിയിക്കുമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ വിഹിതം എത്ര കാലത്തേയ്ക്കാണ് കിഫ്ബിയ്ക്ക് ലഭിക്കുന്നത്;
( ഡി )
പ്രസ്തുത വിഹിതം എന്ത് ആവശ്യത്തിനാണ് കിഫ്ബി ഉപയോഗിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ;
( ഇ )
സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ നിന്നും കിഫ്ബി എത്ര തുക നാളിതുവരെ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ?
45.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി എന്നാണ് തുടങ്ങിയതെന്നും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ പദ്ധതി/ പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങളും അറിയിക്കാമോ;
( ബി )
നാളിതുവരെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓരോ പദ്ധതിക്കും എന്നാണ് ഭരണാനുമതി നല്‍കിയത്; തുക എത്ര; നിലവിലെ അവസ്ഥ എന്നിവ വ്യക്തമാക്കാമോ;
( ഡി )
കിഫ്‍ബിയില്‍ ഉള്‍പ്പെടുത്തിയതും ഭരണ-സാമ്പത്തികാനുമതികള്‍ ലഭ്യമാകാത്തതുമായ പദ്ധതികള്‍/ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഏതെല്ലാം പ്രവൃത്തികള്‍ക്കുള്ള ബില്ലുകളാണ് കുടിശ്ശികയായിട്ടുള്ളത്; കരാറുകാരന്റെ/കമ്പനിയുടെ വിവരങ്ങളും കുടിശ്ശിക തുകയും പ്രവൃത്തിയുടെ വിശദാംശങ്ങളും ജില്ല തിരിച്ചു വ്യക്തമാക്കാമോ?
46.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി 2021 ജൂണ്‍ 30 വരെ ആകെ എത്ര തുക കടമെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ബി )
കിഫ്ബി വായ്പയുടെ തിരിച്ചടവ് എന്ന് തുടങ്ങുമെന്ന് അറിയിക്കുമോ;
( സി )
കിഫ്ബി വായ്പ തിരിച്ചടവിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര കാലത്തേയ്ക്കെന്ന് വെളിപ്പെടുത്താമോ;
( ഡി )
കിഫ്ബി എടുത്തിട്ടുള്ള വായ്പയുടെ തിരിച്ചടവ് 2026 ല്‍ എത്ര തുക ആണെന്നാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്; വിശദാംശം വെളിപ്പെടുത്തുമോ?
47.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ പട്ടികയും അവയ്ക്ക് ഓരോന്നിനും അനുവദിച്ച തുകയും നിര്‍വ്വഹണ ഏജന്‍സിയുടെ പേരും വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ; ഇവയുടെ ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി നല്‍കുന്നതിനായി ഇപ്പോള്‍ കിഫ്ബിയില്‍ പരിഗണിക്കുന്ന ഈ നിയോജകമണ്ഡലത്തിലെ പ്രവൃത്തികളുടെ പട്ടികയും തുകയും വ്യക്തമാക്കാമോ; എന്നത്തേയ്ക്ക് ഇവയ്ക്ക് ഭരണാനുമതി നല്‍കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
48.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിക്ക് തുടക്കമിട്ടത് എന്നാണെന്നും ഈ പദ്ധതിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി ആദ്യമായി തുക നല്‍കിയ വ്യക്തി/സ്ഥാപനം ഏതാണെന്നും തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും നാളിതുവരെ കിഫ്ബിയ്ക്ക് വേണ്ടി പണം സമാഹരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; സമാഹരിച്ച തുക എത്രയാണെന്നും നിബന്ധനകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
കുറഞ്ഞ പലിശ നിരക്കില്‍ ആഭ്യന്തരമായി പണം സമാഹരിക്കാനുള്ള സാധ്യത ഉണ്ടായിരിക്കെ എന്തുകൊണ്ടാണ് വിദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ പണം സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
കിഫ്ബിയുടെ ഇതുവരെയുള്ള വരവിന്റെയും ചെലവിന്റെയും വിശദാംശം നല്‍കാമോ?
49.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഫെബ്രുവരി പതിനഞ്ചാം തീയതി ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം 2600 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കിയിരുന്നോ;
( ബി )
കിഫ്ബി മുന്‍പ് അംഗീകാരം നല്‍കിയ പദ്ധതികളില്‍ ഭൂരിഭാഗവും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുളള സാഹചര്യത്തില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
കിഫ്ബി അംഗീകാരം നല്‍കിയ 63,250 കോടി രൂപയുടെ പദ്ധതികളില്‍ എത്ര ശതമാനം പദ്ധതികള്‍ നടപ്പിലാക്കാനുള്ള വിഭവസമാഹരണമാണ് കിഫ്ബി നാളിതുവരെ നടത്തിയിരിക്കുന്നത്;
( ഡി )
അധിക വിഭവ സമാഹരണം നടക്കാത്തതായി ആക്ഷേപമുളള സാഹചര്യത്തില്‍‍ കൂടുതല്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെ അടിസ്ഥാനം വ്യക്തമാക്കാമോ;
( ഇ )
കിഫ്ബി വായ്പകളുടെ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി രണ്ടു‌ മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ അധിക ബാധ്യത എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
50.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തില്‍ എം.എല്‍.എ.-യുടെ ആസ്തി വികസന പദ്ധതി പ്രകാരമുള്ള വിവിധ പദ്ധതികളില്‍ ടെണ്ടര്‍ സേവിംഗ്സായി ബാക്കിയുള്ള തുക എത്ര രൂപയാണ്;
( ബി )
ഓരോ സാമ്പത്തിക വര്‍ഷത്തെയും ടെണ്ടര്‍ സേവിംഗ്സ് തുക എത്ര രൂപ വീതമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ടെണ്ടര്‍ സേവിംഗ്സ് തുക ഉപയോഗിച്ച് ഇനി എത്ര രൂപയുടെ പദ്ധതികള്‍ക്കാണ് ശുപാര്‍ശ ചെയ്യാന്‍ സാധിക്കുക; ഇതിനായി എന്നു വരെയാണ് ശുപാര്‍ശകള്‍ നല്‍കാന്‍ കഴിയുക?
51.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ക്കാണ് (ആസ്തി വികസന ഫണ്ട് ഉള്‍പ്പെടെ) ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
കഴി‍ഞ്ഞ അഞ്ച് വര്‍ഷത്തെ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത തുക ഉപയോഗിക്കുന്നതിന് പ്രത്യേകാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( സി )
പ്രസ്തുത ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികൾക്ക് ഭരണാനുമതി നല്‍കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ, വിശദാംശം ലഭ്യമാക്കുമോ?
52.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി അസംബ്ലി നിയോജകമണ്ഡലത്തില്‍ 2017-18, 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന ഫണ്ടില്‍ സമര്‍പ്പിച്ച പദ്ധതികളും ഭരണാനുമതി ലഭിച്ച പദ്ധതികളും ഏതെല്ലാമാണ്;
( ബി )
എത്ര തുക വീതമാണ് ഓരോ പദ്ധതിക്കും അനുവദിച്ചിട്ടുള്ളത്;
( സി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി എത്രത്തോളമായിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ?
53.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 സാമ്പത്തികവര്‍ഷം ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂര്‍ത്തീകരിച്ചവ ഏതൊക്കെയാണെന്നും പൂര്‍ത്തീകരിക്കാനുള്ളവ ഏതൊക്കെയാണെന്നും വിശദീകരിക്കാമോ?
54.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍വ്വഹിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുള്ള പെരുമ്പള്ളി ഫിഷറീസ് ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ എന്ത് തടസ്സമാണ് നിലവിലുള്ളത്; ഏത് ഏജന്‍സി/വകുപ്പാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്;
( സി )
ഇക്കാര്യം പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
55.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-21 വര്‍ഷത്തെ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ?
56.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (2020-21) അവസാനപാദം വിവിധ തെരെഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റചട്ടംമൂലവും തുടര്‍ന്ന് സാമ്പത്തിക വര്‍ഷം അവസാനിച്ചതു മൂലവും എം. എല്‍. എ. മാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നല്‍കിയിരുന്ന പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി നല്‍കാന്‍ കഴിയാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പ്രവ‍ൃത്തികള്‍ക്ക് ഇനി ഭരണാനുമതി നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി കൂടിയെ കഴിയൂ എന്നതിനാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
57.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിന്റെ ടെണ്ടര്‍ സേവിംഗ് തുക എത്രയെന്ന് വിശദമാക്കാമോ;
( ബി )
അപ്രകാരമുള്ള ടെണ്ടര്‍ സേവിംഗ് തുക ഓരോവര്‍ഷവും തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( സി )
നിലവില്‍ അവശേഷിക്കുന്ന ടെണ്ടര്‍ സേവിംഗ്സ് തുകയില്‍ എത്ര രൂപ പുതിയ പദ്ധതിക്കായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
58.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തില്‍ 2016-2017, 2017-2018, 2018-2019, 2019-2020, 2020-2021 സാമ്പത്തിക വര്‍ഷങ്ങളിലെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും നിലവിലെ സ്ഥിതിയും വിശദീകരിക്കുമോ;
( സി )
ഇനിയും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ?
59.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ ആസ്‍തി വികസന പദ്ധതി പ്രകാരം കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും കാലതാമസത്തിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
60.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 സര്‍ക്കാരിന്റെ കാലത്ത് ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഉത്തരവായിട്ടുണ്ട് എന്നതിന്റെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിലെ ഏതെങ്കിലും പ്രൊപ്പോസലുകള്‍ ഭരണാനുമതിക്കായി ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
61.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22.08.2020 ലെ 4889/2020/ധന നമ്പര്‍ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ചിട്ടുള്ള കുമാരപുരം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്തെന്ന് അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തിയുടെ നിര്‍വ്വഹണം വൈകുന്നതിന്റെ കാരണം അറിയിക്കാമോ?
62.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലാമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് പ്രത്യേകാനുമതി ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിൻ മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എം.എല്‍.എ ഫണ്ട് നേരിട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുന്നതിനുള്ള അനുമതി ലഭിക്കുമോ; വിശദമാക്കാമോ?
63.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ആസ്തി വികസന ഫണ്ട് മുഖേന നടപ്പിലാക്കുന്ന ഏതെല്ലാം പദ്ധതികള്‍ക്കാണ് ഇനിയും ഭരണാനുമതി നല്‍കുവാനുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എഗ്രിമെന്റ് വയ്ക്കാത്ത പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
64.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. എല്‍. എ. മാരുടെ വികസന ഫണ്ടില്‍ നിന്നും പണം കണ്ടെത്തി എല്ലാ സി. എച്ച്. സി., താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രകളിലും പകര്‍ച്ച വ്യാധികള്‍ക്കായി 10 ബെഡുകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഈ പദ്ധതിക്കായി ഓരോ ആരോഗ്യ സ്ഥാപനത്തിനും എത്ര രൂപ വീതമാണ് അനുവദിക്കുക; ഏത് ഏജന്‍സി മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുകയെന്ന് അറിയിക്കാമോ;
( സി )
കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി ഈ പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
65.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 2019-20, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ. യുടെ ആസ്തിവികസന പദ്ധതിയില്‍ ശുപാര്‍ശ നല്‍കിയ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇനിയും ഭരണാനുമതി ലഭിക്കാത്തത് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കിൽ ഭരണാനുമതി ലഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണം എന്തെന്ന് അറിയിക്കുമോ?
66.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ മാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചത് സംബന്ധിച്ച് പുന:പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവില്‍ ഇത് എത്രകാലത്തേക്കാണ് തുടരാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തുകയിലെ കുറവ് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നത് സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത തുക അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
67.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് പ്രകാരം 2016-17 മുതല്‍ 2019-20 വരെ വര്‍ഷങ്ങളിലെ പദ്ധതികളുടെ പുരോഗതി ലഭ്യമാക്കാമോ;
( ബി )
എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഏതെല്ലാം പദ്ധതികളുടെ ബില്ലുകള്‍ മാറിനല്‍കിയെന്നും പൂര്‍ത്തീകരിച്ച പദ്ധതികളില്‍ ബില്ലുകള്‍ മാറി നല്‍കാന്‍ ബാക്കിയുണ്ടോയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത വര്‍ഷങ്ങളിലെ പദ്ധതികളില്‍ ഇനിയും നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഭരണാനുമതി നല്‍കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാം ; ഭരണാനുമതി നല്‍കിയിട്ടും ആരംഭിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ആയതിനുള്ള കാരണവും വിശദമാക്കാമോ?
68.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 സര്‍ക്കാരിന്റെ കാലത്ത് കോതമംഗലം മണ്ഡലത്തില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് എന്തെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെന്നും ഏതെല്ലാം പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളതെന്നും വിശദമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഡി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തത് എന്തുകൊണ്ടെന്നും, ഇവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയമെന്നും വ്യക്തമാക്കാമോ;
( ഇ )
മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
69.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിലെ ചൊക്ലി ഗവ. കോളേജിന്റെ ചുറ്റുമതില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; ആയതിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?
70.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാര്‍ക്ക് ഹില്‍ട്രാക്ക് അലവന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
ഏതൊക്കെ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഹില്‍ട്രാക്ക് അലവന്‍സ് അനുവദിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇത് സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്കാണ് ഹില്‍ട്രാക്ക് അലവന്‍സിന് അര്‍ഹതയുള്ളതെന്ന് അറിയിക്കാമോ?
71.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ നിയമിച്ചിരുന്നുവോ;
( ബി )
സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കുമോ;
( സി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ നിലപാട് വിശദമാക്കുമോ?
72.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലക്ഷ്മി പോർട്ടൽ നിലവിൽ വന്നതിനുശേഷം കേരളത്തിലെ എത്ര വിദ്യാർത്ഥികൾക്ക് എത്ര രൂപ വിദ്യാഭ്യാസ വായ്പ ലഭിച്ചു; വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത പോർട്ടൽ മുഖേന അപേക്ഷിച്ചിട്ടും പലര്‍ക്കും വായ്പ ലഭിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത പോർട്ടൽ മുഖേനയുള്ള ക്രമപ്രകാരമുള്ള ഏല്ലാ അപേക്ഷകൾക്കും വായ്പ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് എസ്.എല്‍.ബി.സി.യെ സ്‌റ്റേക് ഹോൾഡറായി ഉൾപ്പെടുത്തി സർക്കാർ തലത്തിൽ ഒരു സംവിധാനം ഏർപ്പെടുത്താമോ?
73.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17, 2017-18, 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ അനുവദിച്ച മുഴുവന്‍ പ്രവൃത്തികളുടെയും നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂര്‍ത്തീകരിക്കാത്തവ ഏതൊക്കെയാണെന്നും അവ പൂർത്തീകരിക്കാൻ എന്തൊക്കെ നടപടി ക്രമങ്ങള്‍ ആണ് ഇനി ഉള്ളതെന്നും ആയത് അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
74.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 5 വര്‍ഷത്തെ ബഡ്ജറ്റില്‍ കരുനാഗപ്പള്ളിയിൽ സാംസ്കാരിക നിലയം നിര്‍മ്മിക്കുന്നതിനായി പണം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര തുകയാണ്; വർഷം തിരിച്ചു കണക്കു നൽകാമോ?
75.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിനായി 2021-22 ബജറ്റില്‍ ഉള്‍പ്പെടുത്തിയ കിഫ്‌ബി പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതികളിൽ ഏതിനൊക്കെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ആയതിന് എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
76.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചിട്ടുള്ളതും പൊതുമരാമത്ത് വകുപ്പ് നിർവ്വഹണ ഏജൻസിയായിട്ടുള്ളതുമായ വിളയൂർ ഹൈസ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
നിർമ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ലെങ്കിൽ ആയതിന്റെ കാരണങ്ങൾ വ്യക്‌തമാക്കാമോ?
77.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21, 2021 -22 വര്‍ഷങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ല്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് 20% തുക അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും, ഭരണാനുമതി ലഭ്യമാകാത്ത പ്രവൃത്തികള്‍ക്ക് കാലതാമസം ഒഴിവാക്കി ഭരണാനുമതി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുമോ?
78.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റിൽ പൊതുമരാമത്ത് വകുപ്പ് നിർവ്വഹണ ഏജൻസിയായി ചുണ്ടമ്പറ്റ ഹൈസ്കൂൾ കെട്ടിട നിർമ്മാണം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ബജറ്റിൽ തുക അനുവദിച്ചിട്ടുള്ള പ്രവർത്തിയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഇതുമായി ബന്ധപെട്ട നടപടികൾ ഒന്നും തന്നെ ആരംഭിച്ചില്ല എങ്കിൽ അതിനുള്ള കാരണങ്ങൾ വ്യക്‌തമാക്കാമോ?
79.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ 2016 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ബജറ്റില്‍ 20% തുക വകയിരുത്തിയ എത്ര പ്രവൃത്തികള്‍ ഉണ്ട്; വര്‍ഷം തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇതില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
100 രൂപ ടോക്കണ്‍ പ്രൊവിഷന്‍ നല്‍കിയ പ്രവൃത്തികളില്‍ എത്ര എണ്ണത്തിന് പ്രസ്തുത കാലയളവില്‍ ഭരണാനുമതി നല്കിയിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള കണക്ക് നല്‍കാമോ?
80.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തില്‍ 2016-2017, 2017-2018, 2018-2019, 2019-2020, 2020-2021, 2021-2022 വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ടെന്നും തുക എത്രയെന്നും വെളിപ്പെടുത്തുമോ;
( ബി )
ഇവയില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദീകരിക്കുമോ?
81.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്റ്ററിംഗ് ചെയ്യാത്തതിനാലും സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭ്യമാക്കാത്തതിനാലും ഡാറ്റാ എന്‍ട്രി ചെയ്തപ്പോള്‍ ഉണ്ടായ പിഴവുകൊണ്ടും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയായവര്‍ക്ക് പ്രസ്തുത തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
82.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യസുരക്ഷ പെന്‍ഷന്റെ അര്‍ഹതാമാനദണ്ഡത്തില്‍ വരുമാനപരിധി എത്രയാണ്;
( ബി )
ഒരു വ്യക്തിക്ക് വ്യത്യസ്തമായ രണ്ട് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടോ;
( സി )
സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടോ;
( ഡി )
പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സാമൂഹ്യസുരക്ഷ പെന്‍ഷന് അപേക്ഷിക്കാന്‍ കഴിയുമോ?
83.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണത്തിനായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കമ്പനിയിലേക്ക് ഏതെല്ലാം രീതിയില്‍ ഫണ്ട് സമാഹരണം നടത്തുന്നുണ്ടെന്നും ഇത്തരം ഫണ്ടുകള്‍ എവിടെയാണ് സൂക്ഷിക്കുന്നതെന്നും അറിയിക്കുമോ;
( സി )
ഈ കമ്പനി എന്‍.എസ്.എ.പി. മുഖേനയുള്ള കേന്ദ്രവിഹിതം കെെകാര്യം ചെയ്യുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
( ഡി )
മേല്‍പ്പറഞ്ഞ കമ്പനിയിലേക്ക് എത്തുന്ന ഫണ്ടുകള്‍ ഏതെങ്കിലും രീതിയില്‍ വക മാറ്റുകയോ ഇതര ആവശ്യങ്ങള്‍ക്കായി മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ?
84.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി കേരള പുനർനിർമ്മാണത്തിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികൾ ഏതെല്ലാമെന്നും ഇതിനുവേണ്ടി നീക്കിവച്ചിരിക്കുന്ന തുക എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
ഇങ്ങനെ നീക്കിവച്ച തുകയിൽ എത്ര തുക വീതം ഏതെല്ലാം പദ്ധതികൾക്ക് വേണ്ടി നാളിത് വരെ ചെലവഴിച്ചെന്ന് വ്യക്തമാക്കാമോ?
85.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍/ഡീസല്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പെട്രോള്‍/ഡീസല്‍ വിലയുടെ കേന്ദ്ര - സംസ്ഥാന തീരുവ കുറയുന്നതിന് ജി.എസ്.ടി. കൗണ്‍സിലില്‍ സംസ്ഥാനം നിലപാട് സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ?
86.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് ഇതുവരെ വരുമാന കുടിശ്ശികയിനത്തില്‍ എത്ര തുക പിരിച്ചെടുക്കാനുണ്ട്;
( ബി )
അപ്രകാരം ഏതൊക്കെ വകുപ്പുകളില്‍ നിന്നാണ് കുടിശ്ശിക പിരിച്ചെടുക്കാനുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
വരുമാന കുടിശ്ശിക യഥാസമയം പിരിച്ചെടുക്കാന്‍ കഴിയാത്തതിനുള്ള കാരണം വ്യക്തമാക്കാമോ; കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
87.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍-ഡീസല്‍-പാചക വാതക വില ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി എത്ര വീതമാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത നികുതിയില്‍ ഇളവ് വരുത്തുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകാവുന്ന നഷ്ടം മറ്റ് രീതിയില്‍ ക്രമീകരിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാമോ;
( ഡി )
കോവിഡ് മഹാമാരിയില്‍ കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരായവര്‍ക്ക് അനുഭവവേദ്യമാകുന്ന രീതിയില്‍ ഇത്തരം നികുതിയിളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
2011-16, 2016-21 കാലയളവില്‍ ഇപ്രകാരം നികുതിയിളവ് നല്‍കിയിരുന്നോ എന്നും എത്ര പ്രാവശ്യം നികുതിയിളവ് നല്‍കി എന്നും എത്ര രൂപ ഇപ്രകാരം കുറവ് വരുത്തിയിരുന്നു എന്നും അറിയിക്കുമോ;
( എഫ് )
ഇപ്രകാരം നികുതിയിളവ് നല്‍കിയതിലൂടെ സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാക്കുമോ?
88.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ സെസ്സ് ഏര്‍പ്പെടുത്തിയത് എന്തിനു വേണ്ടിയായിരുന്നു; വിശദമാക്കാമോ;
( ബി )
പ്രളയസെസ്സിന്റെ കാലാവധി വ്യക്തമാക്കാമോ;
( സി )
പ്രളയ സെസ്സിലൂടെ നാളിതുവരെ എത്ര തുക സമാഹരിക്കാന്‍ കഴിഞ്ഞു; വിശദമാക്കുമോ;
( ഡി )
പ്രളയ സെസ്സിലൂടെ സമാഹരിച്ച തുക റീബില്‍ഡ് കേരളയ്ക്ക് നല്‍കിയോ; എങ്കിൽ എത്ര തുകയാണ് ഇതുവരെ കൈമാറിയത്; വിശദമാക്കാമോ?
89.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയസെസ്സ് ഏര്‍പ്പെടുത്താനുള്ള സാഹചര്യം വിശദമാക്കാമോ;
( ബി )
പ്രളയസെസ്സിലൂടെ നാളിതുവരെ എത്ര തുക ലഭിച്ചു; എന്നുവരെയാണ് പ്രളയ സെസ് ഈടാക്കുന്നത്;
( സി )
പ്രളയസെസ്സിലൂടെ ലഭിച്ച തുക എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ചെലവാക്കിയതെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?
90.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ (2011-2016 ) കാലഘട്ടത്തിൽ ഓരോ സാമ്പത്തിക വർഷങ്ങളിലും ഇന്ധന നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിന് എത്ര കോടി രൂപ വീതം ലഭിച്ചു എന്ന് വ്യക്തമാക്കാമോ?
91.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ സെസ് ഇനത്തില്‍ നാളിതുവരെ എത്ര തുക പിരിച്ചെടുത്തുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രളയ സെസ് പിരിച്ചെടുക്കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എന്നു മുതല്‍ എന്നുവരെയാണ് ഇത് പിരിച്ചെടുത്തത് എന്ന് വെളിപ്പെടുത്തുമോ;
( സി )
പിരിച്ചെടുത്ത തുക ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും ആയത് ചെലവഴിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ ;
( ഡി )
എങ്കില്‍ എത്ര തുക ചെലവഴിച്ചുവെന്നും എത്ര തുക ശേഷിക്കുന്നുവെന്നും വെളിപ്പെടുത്തുമോ?
92.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് - 19 മൂലം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വരുന്ന നഷ്ടം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെ കൂടുതല്‍ വായ്പകള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
ഓവര്‍ഡ്രാഫ്റ്റ് പുന:സ്ഥാപനം
93.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ ചെറുകിട കരാറുകാരുടെ ബില്ലുകള്‍ മാറുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കി ധനകാര്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍, സര്‍ക്കാരിനും അതോറിറ്റിക്കും യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ കരാറുകാരനില്‍ നിന്നുതന്നെ ഓവര്‍ഡ്രാഫ്റ്റിന്റെ പലിശ ഈടാക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത രീതി പുന:സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
94.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ ഉപഭോക്തൃ സൗഹൃദമല്ലാത്ത നടപടികള്‍ സ്വീകരിച്ചു വരുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബാങ്കുകള്‍ ഈടാക്കുന്ന അമിത ഫീസ്, വിവിധ തരം പിഴകള്‍, ഇടപാടുകളിലെ നിയന്ത്രണം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
95.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 മാര്‍ച്ച് മാസം മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ വിശദമാക്കാമോ;
( ബി )
2020, 2021 വര്‍ഷത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ അവധിക്കാല വേതനം ഇവര്‍ക്ക് നല്‍കിയിട്ടുണ്ടോ; ആയത് നല്‍കിയിട്ടില്ലെങ്കില്‍ നല്‍കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കോവിഡ് കാലത്തെ തൊഴില്‍ നഷ്ടത്തിന് സമാശ്വാ‌സ സഹായമായി ഇവര്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
96.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് സംവിധാനത്തിന്റെ ചുമതലയും മേല്‍നോട്ടവും ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ; ഇവിടെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് എന്നറിയിക്കാമോ;
( ബി )
ഈ സ്ഥാപനത്തില്‍ എത്ര ജീവനക്കാരാണ് നിലവിലുള്ളത്; സ്ഥിരം/താല്കാലികം എന്ന തരത്തില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ഓഫീസില്‍ ഫോണ്‍ അനുവദിച്ചിട്ടുണ്ടോ; ആയതിന്റെ നമ്പര്‍ അറിയിക്കാമോ; ഇതില്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നുണ്ടോ; സംസ്ഥാനത്തെ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഈ ഫോണില്‍ വിളിച്ചാല്‍ മറുപടി കിട്ടുന്നില്ല എന്ന അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ;
( ഡി )
പരാതിക്കാരോട് പ്രസ്തുത ഓഫീസിലെ ജീവനക്കാര്‍ അപമര്യാദയോടെ പെരുമാറുന്നുവെന്നും പരാതികള്‍ ഒന്നും തന്നെ പരിഹരിക്കുന്നില്ലെന്നുമുള്ള ആക്ഷേപത്തിന്മേല്‍ നടപടി സ്വീകരിക്കുമോ;
( ഇ )
ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്പാര്‍ക്ക് സെന്ററുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും മാന്യമായ പെരുമാററം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
97.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
98.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കി മാറ്റുന്നതില്‍ കിഫ്ബി വഹിക്കുന്ന പങ്കിനെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കിഫ്ബി വിവിധ മേഖലകളിലായി അംഗീകരിച്ചിട്ടുള്ള പദ്ധതികള്‍ ആകെ എത്ര തുകയുടേതെന്നും ഏതൊക്കെ പ്രധാന മേഖലകളിലെ പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അറിയിക്കാമോ;
( സി )
കിഫ്ബിക്കെതിരെ ചില‍ർ സി&എ.ജി. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ സംഘടിത നീക്കം നടത്തുന്നതായുള്ള ആക്ഷേപം പരിശോധിക്കുമോ;
( ഡി )
ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന പേരില്‍ കിഫ്ബിക്ക് സമാനമായ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടോ; അതിനെ അനുകൂലിക്കുന്നവരും വിയോജിപ്പു പ്രകടിപ്പിക്കാത്തവരും സംസ്ഥാനത്തെ സംവിധാനം അട്ടിമറിക്കാന്‍ നടത്തുന്നതായി പറയപ്പെടുന്ന നീക്കം നിഷ്ഫലമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ?
99.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ പറക്കുന്നം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
100.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിൽ കിഫ്ബി വഴി പൂർത്തിയാക്കുവാൻ വേണ്ടി 2021 ജൂൺ 30 വരെ ഭരണാനുമതി നൽകിയ പദ്ധതികളുടെ വിവരം ഉത്തരവിന്റെ പകർപ്പ് സഹിതം ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി നൽകിയ പദ്ധതികളിൽ എത്ര പ്രോജക്ടുകൾ ആരംഭിച്ചിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ;
( സി )
ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കുവാൻ സാധിക്കാത്ത പദ്ധതികളുടെ വിവരം തടസകാരണ സഹിതം പട്ടികയായി ലഭ്യമാക്കാമോ?
101.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച സ്കൂളുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ സ്കൂളിനും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
102.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്നും നിലവിലെ സ്ഥിതിയും വിശദീകരിക്കുമോ?
103.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ 2016-17ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തത്വത്തില്‍ ഭരണാനുമതി നല്‍കിയ തോട്ടശേരിയറ-ഇല്ലത്ത്മാട് റോഡ് നവീകരണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
അടിയന്തരമായി പ്രസ്തുത റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് നല്‍കിയ നിവേദനത്തിന്മേല്‍ കിഫ്ബി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
104.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 ബഡ്ജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ കോതമംഗലം മണ്ഡലത്തിലെ പ്ലാമുടി - ഊരംകുഴി റോഡിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
16.6 കി.മീ. ദൂരമുള്ള പ്രസ്തുത റോഡില്‍ എത്ര ദൂരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡില്‍ നെല്ലിക്കുഴി മുതല്‍ ഊരംകുഴി വരെ യാതൊരു പ്രവൃത്തിയും ആരംഭിക്കുവാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത റോഡ് നിലവിലുള്ള വീതിയില്‍ തന്നെ കിഫ്ബിയില്‍ നിലനിര്‍ത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രസ്തുത റോഡ് നവീകരണത്തിനു വേണ്ട സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
105.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന നിര്‍വ്വഹിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ള കൊടുന്താര്‍മേല്‍പ്പാടം പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതിന്റെ കാരണം എന്തെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തിന് എന്നാണ് ഭരണാനുമതി നല്‍കിയിരുന്നത്;
( സി )
ഇതിന്റെ സാമ്പത്തിക അനുമതി വൈകുന്നത് എന്തുകൊണ്ടെന്നും ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
106.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന ചെത്തിഹാര്‍ബര്‍, മൊബിലിറ്റി ഹബ്ബ്, ജില്ലാകോടതി പാലം എന്നീ പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
107.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ഡി )
മഞ്ചേശ്വരം മണ്ഡലത്തിലെ ഏതൊക്കെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം ലഭിക്കാനുള്ളത്; പ്രസ്തുത പദ്ധതികള്‍ക്ക് വേഗത്തില്‍ അംഗീകാരം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
108.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിക്കിടയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധന ജനജീവിതം ദുസ്സഹമാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
2021 മെയ് മാസം ഇന്ധനവില 18 പ്രാവശ്യം വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാന ഖജനാവിനുണ്ടായ വരുമാനം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
ഇതില്‍ നിന്ന് നിശ്ചിതതുക ഇളവു നല്‍കി സാധാരണക്കാരെ സഹായിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?
109.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച വരുമാനം എത്ര കോടി രൂപയാണ്; പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് ലഭിക്കുന്നുണ്ടോ; എങ്കില്‍ ഇതില്‍ നിന്നും എത്ര ശതമാനം വര്‍ദ്ധനവാണ് മേല്‍പ്പറഞ്ഞ കാലയളവില്‍ ലഭിച്ചത് എന്നതിന്റെ വിശദാംശം കൂടി ലഭ്യമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാർ നയത്തിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിക്കുന്നതു മൂലം പൊറുതിമുട്ടിയ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുവാൻ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതിവരുമാനം വേണ്ടെന്നു വയ്ക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധന തടയുവാനായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താൻ കേന്ദ്ര സര്‍ക്കാരിനോടും ജി.എസ്.ടി. കൗൺസിലിനോടും ആവശ്യപ്പെടുവാൻ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?
110.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്കുസേവന നികുതി കടിശ്ശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
നികുതി കുടിശ്ശികയുടെ പലിശയും പിഴപ്പലിശയും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
കോടതികളില്‍ വകുപ്പുതല അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കും ആംനസ്റ്റി ബാധകമാണോ എന്ന് വ്യക്തമാക്കാമോ?
111.
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്‍ക്കുന്ന ഡീസലിനും പെട്രോളിനും ലിറ്ററിന് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതി എത്ര ശതമാനമെന്ന് വ്യക്തമാക്കാമോ;
( ബി )
നടപ്പു സാമ്പത്തിക വര്‍ഷം നാളിതുവരെ ഡീസലിന്റെയും പെട്രോളിന്റേയും വില വര്‍ദ്ധനമൂലം സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ച അധിക തുകയെത്രയെന്ന് വിശദമാക്കാമോ;
( സി )
കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഡീസലിന്റെയും പെട്രോളിന്റെയും നികുതി കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
112.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രജിസ്ട്രേഷന്‍ ചാര്‍ജ് ഇനത്തിലും പെട്രോള്‍ സെസ്സ് ഇനത്തിലും എത്ര കോടി രൂപ സര്‍ക്കാരിന് ലഭിച്ചു;
( ബി )
വാഹനനികുതി ഇനത്തില്‍ എത്ര തുകയാണ് ലഭിച്ചത്;
( സി )
ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ ലഭിച്ച തുക എത്രയെന്ന് അറിയിക്കാമോ?
113.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡും ലോക്ഡൗണും കാരണം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിയുന്നതായി കരുതുന്നുണ്ടോ;
( ബി )
എങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നികുതി ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക തുക എത്രയെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് നികുതി വെട്ടിപ്പ് കണ്ടെത്താനും നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനും എന്തെല്ലാം കര്‍ശന നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
നികുതി സമാഹരണം
114.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും ലക്ഷ്യമിട്ട നികുതി സമാഹരണം എത്ര കോടി രൂപ ആയിരുന്നു; അതില്‍ എത്ര കോടി രൂപ പിരിച്ചെടുത്തെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര രൂപയുടെ നികുതി സമാഹരണത്തിനാണ് സ്റ്റേ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
നികുതി പിരിച്ചെടുക്കുന്നതില്‍ കാണിച്ച അലംഭാവമാണ് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
പ്രതീക്ഷിച്ച തരത്തിലുള്ള നികുതി പിരിവ് ലഭിക്കാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏതെല്ലാം തരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
115.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്ധന വില നൂറു രൂപ കടന്ന സാഹചര്യത്തില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്തതുപോലെ അധിക ഇന്ധന നികുതി വേണ്ടന്നു വയ്ക്കാനുള്ള തീരുമാനം ഈ സര്‍ക്കാര്‍ കൈക്കൊള്ളുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത സാഹചര്യത്തില്‍ പെട്രോളിനെയും ഡീസലിനെയും ജി. എസ് .ടി. ‌യില്‍ ഉള്‍പ്പെടുത്തണം എന്ന വിഷയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്ന സമീപനം എന്താണെന്ന് അറിയിയ്ക്കാമോ;
( സി )
ജി. എസ്. ടി. നിയമ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത ശതമാനം ജി. എസ്. ടി. കോമ്പന്‍സേഷന്‍ നല്‍കാമെന്ന വ്യവസ്ഥ ഏതു വര്‍ഷം വരെയാണ് ബാധകമാകുന്നത്;
( ഡി )
പ്രസ്തുത കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ ജി. എസ്. ടി. വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് നികത്താന്‍ എന്തൊക്കെ കര്‍മ്മ പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
116.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017, 2017-2018, 2018-2019, 2019-2020, 2020-2021, 2021-2022 (നാളിതുവരെ) എന്നീ സാമ്പത്തിക വർഷങ്ങളിൽ ഇന്ധന നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് എത്ര കോടി രൂപ ലഭിച്ചു എന്ന് വ്യക്തമാക്കാമോ?
117.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് 2020-21, 2021-22 (2021 ജൂലൈ വരെ) എന്നീ വര്‍ഷങ്ങളില്‍ ജി.എസ്.ടി. ഇനത്തില്‍ എത്ര കോടി രൂപയുടെ നികുതി നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ നഷ്ടം പരിഹരിക്കാന്‍ കേന്ദ്രസഹായമായി തുക ലഭ്യമായിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
118.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പെട്രോളിന്മേലും ഡീസലിന്മേലും സംസ്ഥാനത്ത് അധികമായി ചുമത്തപ്പെട്ട നികുതികളും സര്‍ചാര്‍ജ്ജും സെസ്സും എത്ര വീതമെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഈയിനത്തില്‍ ഓരോ ലിറ്റര്‍ ഇന്ധനത്തിന്മേലും ഈടാക്കുന്നത് എത്ര വീതമെന്ന് അറിയിക്കാമോ;
( സി )
ഇപ്രകാരം ചുമത്തുന്ന നികുതികളില്‍ എത്ര വീതം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്;
( ഡി )
പെട്രോള്‍-ഡീസലിന്മേല്‍ നിലവിലുള്ള നികുതിക്കു പകരം ജി.എസ്.ടി. ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ദ്ദേശിച്ചിരുന്നോ;
( ഇ )
സംസ്ഥാനങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന നികുതിയില്‍ കുറവു വരുന്നതു നികത്തിത്തരാന്‍ കേന്ദ്രസർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടോ?
119.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനത്തിന് ജി.എസ്.ടി. കോമ്പൻസേഷൻ ഇനത്തില്‍ എത്ര കോടി രൂപ ലഭിച്ചു എന്നതിന്റെ വിവരം നല്‍കുമോ;
( ബി )
ജി.എസ്.ടി. നടപ്പിലാക്കിയതു മുതലുള്ള വര്‍ഷങ്ങളിൽ സംസ്ഥാനത്തിന് നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത വര്‍ഷങ്ങളിൽ പ്രതീക്ഷിച്ച വരുമാനവും ലഭിച്ച വരുമാനവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
120.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍-ഡീസല്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ അനുസ്യൂതമായ വിലവര്‍ദ്ധന സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
പെട്രോളിയം ഉല്‍പന്നങ്ങളുടെ തുടരെയുള്ള വിലവര്‍ദ്ധനവ് ഒഴിവാക്കുന്നതിനായി അവയെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ;
( സി )
ഇല്ലെങ്കില്‍ വിലക്കയറ്റം ഒഴിവാക്കുന്നതിന് മറ്റ് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ?
121.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റാറില്‍ അനുവദിച്ച സബ് ട്രഷറിയുടെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
122.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടിയില്‍ സബ് ട്രഷറി നിലവിലില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാവറട്ടിയില്‍ സബ് ട്രഷറി അനുവദിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഇല്ലെങ്കിൽ പാവറട്ടിയില്‍ സബ് ട്രഷറി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
123.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍കെല്‍ നിര്‍മ്മാണ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള, 243 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതും നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നതുമായ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി സബ്ട്രഷറി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
124.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിൽ ട്രഷറികളുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കാമോ?
125.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് സബ്ട്രഷറി ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
126.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം ട്രഷറികളിലെ സ്ഥിരനിക്ഷേപ പലിശ നിരക്ക് എത്രയായിരുന്നു; എത്ര കോടി രൂപയാണ് സ്ഥിരനിക്ഷേപമായി ഇക്കാലയളവില്‍ ട്രഷറിക്ക് ലഭിച്ചത്; വിശദമാക്കുമോ;
( ബി )
2021‌-ല്‍ ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുകയുണ്ടായോ; എങ്കിൽ പലിശ കുറച്ചതിനുശേഷം എത്ര തുകയ്ക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ ലഭിച്ചു എന്നറിയിക്കുമോ?
127.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസര്‍ക്കാരിന്റെ കാലത്ത് ട്രഷറി അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ എസ്.എം.എസ്. അലര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നോ എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( സി )
ട്രഷറി ബാങ്കിംഗ് നടപടികളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരം സംവിധാനങ്ങള്‍ അടിയന്തരമായി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?
128.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡുമായി ബന്ധപ്പെട്ടു തൊഴിൽ നഷ്ടപ്പെട്ട ലോട്ടറി തൊഴിലാളികൾക്കു വേണ്ടി നടപ്പിലാക്കിയ ക്ഷേമ നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
129.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങള്‍ക്ക്‌ കൂടുതല്‍ ആശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും നല്‍കുന്നതിന് എല്ലാ പഞ്ചായത്തുകളിലും കെ.എസ്.എഫ്.ഇ യുടെ ശാഖകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
( ബി )
കെ.എസ്.എഫ്.ഇ മുഖേന കൂടുതല്‍ ചിട്ടികള്‍ ആരംഭിക്കുന്നതിനും വായ്പകള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ ?
130.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കേണ്ട ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് -ന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിലെ കാലതാമസം എന്തുകൊണ്ടാണെന്നും ഏതൊക്കെ ഏജന്‍സികളാണ് പരിഗണനയില്‍ ഉള്ളതെന്നും വിശദമാക്കാമോ;
( സി )
സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
131.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കുന്നതോടെ നിലവിലുള്ള സ്റ്റാമ്പ് വെണ്ടര്‍മാരുടെ തൊഴില്‍ നിലനിര്‍ത്താന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
മരണപ്പെട്ട വെണ്ടര്‍മാരുടെ ഒഴിവില്‍ താല്‍ക്കാലികമായി നിയമിച്ചിരുന്ന അവരുടെ ആശ്രിതരുടെ ലൈസന്‍സ് പുതുക്കേണ്ടതില്ല എന്ന ട്രഷറി ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഇത്തരം ആളുകളെ തൊഴില്‍ രഹിതരാക്കുന്ന നടപടി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
താല്‍ക്കാലിക വെണ്ടര്‍മാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.