STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
874.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര റഗുലേറ്റഡ് മാര്‍ക്കറ്റ് ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ സ്റ്റേ ഒഴിവാക്കി പ്രസ്തുത ഭൂമി ഗവണ്‍മെന്റില്‍ നിക്ഷിപ്തമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
875.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരം മുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച 24.10.2020-ലെ GO (P) No: 261/2020/RD നമ്പര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുമോ എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് കേന്ദ്ര സംസ്ഥാന വനം ആക്ടുകള്‍ക്ക് വിധേയമായാണോ തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവ് സംബന്ധിച്ച് നിയമ വകുപ്പിന്റെ അഭിപ്രായം തേടിയിരുന്നോ എന്നും എങ്കില്‍ നിയമ വകുപ്പിന്റെ ഉപദേശം എന്തായിരുന്നുവെന്നും അറിയിക്കുമോ?
876.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യക്തികള്‍ തമ്മില്‍ വസ്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ കാരണം കോടതികളിലും മറ്റും കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍, ടി വസ്തുക്കളുടെ വില്‍പ്പന നടത്തുന്നതിന് സാധിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സാധിക്കുമെങ്കിൽ വില്‍പ്പനക്ക് അനുമതി നല്‍കുന്നചട്ടങ്ങള്‍, ഉത്തരവുകള്‍ എന്നിവയുടെയും സാധിക്കില്ലെങ്കിൽ അത് സംബന്ധിച്ച ചട്ടങ്ങള്‍, ഉത്തരവുകള്‍ എന്നിവയുടെയും പകർപ്പ് ലഭ്യമാക്കുമോ ?
877.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങി ഏതൊക്കെ വകുപ്പുകളുടെ അധീനതയില്‍ നിലവില്‍ എത്ര അളവ് ഭൂമിയുണ്ട് എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമികള്‍ ഓരോന്നും നിലവില്‍ ഏതൊക്കെ ആവശ്യത്തിനായി ഉപയോഗിക്കുന്നതാണെന്നും വ്യക്തമാക്കാമോ?
878.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളിന്മേൽ മറുപടി പരമാവധി വൈകിപ്പിച്ച് മാത്രം നൽകിയാൽ ​മതിയെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടോ;
( ബി )
മുട്ടിൽ മരംമുറി സംബന്ധിച്ച് വിവരാവകാശ അപേക്ഷയിൽ സമയബന്ധിതമായി മറുപടി നൽകിയതിന്റെ പേരിൽ റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകിയതായുളള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇപ്രകാരം നിർബന്ധിത അവധി നൽകാനുണ്ടായ കാരണം വ്യക്തമാക്കുമോ;
( ഡി )
മരംമുറി വിഷയവുമായി ബന്ധപ്പെട്ട ഫയലിൽ ഭൂപതിവ് പ്രദേശത്ത് നിൽക്കുന്ന ചന്ദനമരം ഒഴികെയുളള രാജകീയ വൃക്ഷങ്ങൾ മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഫയലിൽ രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്ത് മാനദണ്ഡ പ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ഇ )
മാനദണ്ഡങ്ങൾ മറികടന്ന് സർവ്വീസ് സംഘടനാ നേതാക്കൾ ഉൾപ്പെടെയുളളവരെ സെക്രട്ടേറിയറ്റ് ക്യാംപസിനു പുറത്തേയ്ക്ക് സ്ഥലം മാറ്റിയ നടപടി അടിയന്തരമായി മരവിപ്പിക്കുമോ; വ്യക്തമാക്കുമോ?
879.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വലിയ താലൂക്കുകളിലൊന്നായ കൊല്ലം താലൂക്ക് വിഭജിച്ച് ചാത്തന്നൂർ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടേയും ദശാബ്ദങ്ങളായുള്ള ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ ; വിശദാംശങ്ങൾ നൽകുമോ ;
( ബി )
താലൂക്ക് പുനഃസംഘടന സംബന്ധിച്ചും പുതിയ താലൂക്കുകൾ രൂപീകരിക്കുന്നത് സംബന്ധിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണറേറ്റ് തലത്തിൽ നിയോഗിച്ച ടീം ഇതിനകം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ എന്തെല്ലാമെന്നും അറിയിക്കാമോ ?
880.
ശ്രീ. പി. ടി. തോമസ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ റവന്യൂ വകുപ്പില്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച കേസുകള്‍ കണ്ടെത്തി നടപടിയെടുക്കണമെന്ന ഹെെക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കെെവശ അവകാശ സര്‍ട്ടിഫിക്കറ്റുകളില്‍ പട്ടയ ഭൂമി ഏത് ആവശ്യത്തിനായി പതിച്ചു നല്‍കിയതാണെന്ന് രേഖപ്പെടുത്താണമെന്ന് ഹെെക്കോടതി നിര്‍ദ്ദേശിച്ചിരുന്നോ; എങ്കില്‍ ഇപ്രകാരം രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പട്ടയഭൂമിയുടെ ദുരുപയോഗം തടയുന്നതിനായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുമോ; വ്യക്തമാക്കുമോ?
881.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതോ സ്വാഭാവികമായി കിളിർത്തുവന്നതോ ആയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിനു 24.10.2020-നു റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിനെത്തുടർന്ന് ആശങ്ക അറിയിച്ച ജില്ലാ കളക്ടർമാര്‍ ആരൊക്കെയെന്ന് വ്യക്തമാക്കാമോ; കളക്ടർമാരുടെ ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
882.
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറില്‍ പുറപ്പെടുവിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവ് പിന്നീട് റദ്ദാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ഉത്തരവ് റദ്ദാക്കുവാന്‍ ഇടയായ സാഹചര്യം എന്താണെന്നു വിശദമാക്കുമോ;
( സി )
പിൻവലിച്ച ഉത്തരവിലെ പോരായ്മകൾ പരിഹരിച്ച് കര്‍ഷകരുടെ താല്‍പര്യാര്‍ത്ഥം പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
883.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ട്-ടൈം ജീവനക്കാരുടെ തസ്തികമാറ്റം മുഖേന നിയമനം നടത്തുന്നതിനുള്ള മുന്‍ഗണനാ പട്ടിക അവസാനമായി തയ്യാറാക്കിയിട്ടുള്ളത് ഏതു വര്‍ഷത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പട്ടിക ഇപ്പോള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പട്ടിക നിലവിലില്ലെങ്കില്‍ ആയത് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച നടപടികള്‍ വിശദമാക്കാമോ?
884.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡില്‍ നിന്നും 50,000 ലോഡ് പാറപൊട്ടിച്ച് കടത്തിയതായി പറയപ്പെടുന്ന സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
അനധികൃതമായി കടത്തിയ പാറയുടെ വില ഈടാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതിനകം എത്ര തുക ഈടാക്കിയെന്നു വിശദമാക്കുമോ?
885.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ റവന്യൂ വകുപ്പില്‍ നിന്നും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഈ ഉത്തരവുകള്‍ സംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചവരുടെ പേരു വിവരം തസ്തിക സഹിതം അറിയിക്കുമോ;
( സി )
ഈ ഫയലില്‍ വിയോജനക്കുറിപ്പുകള്‍ രേഖപ്പെടുത്തുകയുണ്ടായോ എന്ന് വിശദമാക്കുമോ;
( ഡി )
ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതോ ഉത്തരവുമായി ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും ജീവനക്കാരനെതിരെ നടപടികള്‍ സ്വീകരിക്കുകയുണ്ടായോ;
( ഇ )
ഇപ്രകാരം നടപടി സ്വീകരിക്കുവാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ?
886.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടയ ഭൂമി പതിച്ചു നൽകുമ്പോൾ ആ ഭൂമിയിലുള്ള ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവയുടെ എണ്ണം സൂക്ഷിക്കാറുണ്ടോ; ഇതിനായി ട്രീ റെജിസ്ട്രി റവന്യൂ വകുപ്പ് സൂക്ഷിക്കുന്നുണ്ടോ; ഇത് പ്രകാരം വിവിധ ജില്ലകളിൽ എത്ര മരങ്ങളാണ് നാളിതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
887.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ചന്ദനമല്ലാത്ത മരങ്ങൾ മുറിക്കാമെന്ന് റവന്യൂ വകുപ്പ് സർക്കുലര്‍ ഇറക്കുകയുണ്ടായോ; സർക്കുലറിലെ അവ്യക്തത ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർമാര്‍ സർക്കാരിനെ സമീപിക്കുകയുണ്ടായോ;
( ബി )
ഇതിനെ തുടര്‍ന്ന് വിശദമായ ഉത്തരവ് ഇറക്കുകയുണ്ടായോ; പതിച്ച് നൽകിയ ഭൂമിയിൽ നിന്നും കർഷകർ വെച്ച് പിടിപ്പിച്ച മരങ്ങൾ മാത്രമല്ല, ഭൂമി ലഭിക്കുന്ന സമയത്ത് വില അടച്ച് രജിസ്റ്റർ ചെയ്ത മരങ്ങൾ കൂടി മുറിക്കാമെന്നും അതിന് മറ്റ് പ്രത്യേക അനുവാദം വാങ്ങേണ്ടതില്ലെന്നും ഇങ്ങനെ മരം മുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഇതു സംബന്ധിച്ച ഉത്തരവിൽ പരാമര്‍ശിക്കുകയുണ്ടായോ;
( സി )
എങ്കിൽ പ്രസ്തുത ഉത്തരവിലെ ആനുകൂല്യം ഉപയോഗിച്ചാണോ സംരക്ഷിത മരങ്ങളായ തേക്ക്, ഈട്ടി തുടങ്ങിയവ മുറിച്ചു മാറ്റിയതെന്ന് വ്യക്തമാക്കാമോ; ഈ മരങ്ങള്‍ മുറിച്ചു കടത്തിയതു മൂലം സര്‍ക്കാരിനു ഉണ്ടായിട്ടുള്ള നഷ്ടമെത്ര രൂപയാണെന്ന് അറിയിക്കാമോ?
888.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കാനുള്ള അവകാശം കർഷകർക്ക് നൽകിയിരുന്നോ; ഇത് സർക്കാർ പിൻവലിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പിൻവലിക്കാൻ ഉണ്ടായ സാഹചര്യം വെളിപ്പെടുത്താമോ?
889.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ പാറശ്ശാല നിയോജകമണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ക്ക് ബില്ലുകള്‍ മാറിനല്‍കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം അറിയിക്കാമോ?
890.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ ആകെ എത്ര വില്ലേജ് ഓഫീസുകള്‍ ഉണ്ടെന്നും അതില്‍ എത്ര വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത് എന്നും പേര് സഹിതം അറിയിക്കാമോ;
( ബി )
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്ന പ്രവൃത്തിക്ക് ഓരോ വില്ലേജ് ഓഫീസിനും അനുവദിച്ചിട്ടുള്ള തുകയും പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ; പ്രസ്തുത പ്രവര്‍ത്തിയുടെ നിര്‍വഹണ ഏജന്‍സി ഏതെന്ന് അറിയിക്കാമോ?
891.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഏതൊക്കെ വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തുന്നത്; ഇതിന്റെ നിലവിലുള്ള പുരോഗതി എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
892.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തിലെ വില്ലേജോഫീസുകൾ ജനസൗഹൃദമാക്കുന്നതിനും നവീകരിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കുമോ?
893.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ തലമാലി ട്രൈബൽ സെറ്റിൽമെന്റിൽ താമസിക്കുന്ന മന്നാൻ, ഉളളാടർ, മലയരയൻ എന്നീ സമുദായത്തിൽപ്പെട്ട ആളുകളുടെ ഭൂമി ഇതരവിഭാഗക്കാർ പാട്ടത്തിനെടുത്തും അനധികൃതമായി കയ്യേറിയും കൃഷി ചെയ്തു വരുന്ന കാര്യം ​ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
കയ്യേറിയ ഭൂമി തിരിച്ചു പിടിച്ച് യഥാർത്ഥ ഭൂവുടമകൾക്ക് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
894.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേലുകാവ് പഞ്ചായത്തിലെ ഇലവീഴപൂഞ്ചിറ, മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാക്കാനം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തികള്‍ ആധാരത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത ഭൂമി തിരിച്ചെടുക്കുവാന്‍ വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
895.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം, ഇടുക്കി ജില്ലകളിലെ പട്ടികവർഗ്ഗ വിഭാഗക്കാരുടെ കൈവശഭൂമിക്ക് പട്ടയം നൽകിവരുന്ന നടപടി പൂർത്തിയായോ;
( ബി )
ഇല്ല എങ്കിൽ എന്നത്തേക്ക് പൂർത്തിയാക്കുന്നതിന് സാധിക്കും; വിശദമാക്കുമോ;
( സി )
നിലവിൽ എത്രപേർക്ക് പട്ടയം അനുവദിച്ചു എന്നും എത്രപേർക്ക് നൽകാനുണ്ട് എന്നും ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ?
896.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുവെട്ടി, പൊന്തന്‍പുഴ പ്രദേശങ്ങളില്‍ നാലുതലമുറകളായി താമസിച്ചു വരുന്ന കൈവശകര്‍ഷകര്‍ക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്രപേര്‍ക്കാണ് പട്ടയം നല്‍കാനുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയ്ക്കാണ് പട്ടയം നല്‍കേണ്ടത്;
( സി )
പട്ടയ നടപടികളില്‍ എന്തെങ്കിലും തടസ്സമുണ്ടോ; എങ്കില്‍ എന്തുകാെണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; എന്നത്തേക്ക് പട്ടയം നല്‍കാന്‍ കഴിയും; വിശദവിവരം നല്‍കാമോ?
897.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി തെക്ക് വില്ലേജിൽ ഏയ്ഞ്ചൽവാലി, എരുമേലി, പമ്പാവാലി, കണമല, മുക്കംപെട്ടി പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങൾ പട്ടയം ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
നിയമപരമായ എല്ലാ അപേക്ഷകള്‍ക്കും പട്ടയം ലഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
898.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്ത് വാമനപുരം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളില്‍ നിന്നും പട്ടയത്തിനു വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
അതില്‍ എത്ര അപേക്ഷകളില്‍ പട്ടയം അനുവദിച്ചുവെന്ന് വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ അറിയിക്കാമോ;
( സി )
ആകെ ലഭിച്ച അപേക്ഷകളില്‍ നിരസിച്ചവ എത്രയെന്ന് അറിയിക്കാമോ?
899.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതര്‍ക്കുള്ള പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പട്ടയം ലഭിച്ചവര്‍ ഭൂമി സംബന്ധമായ വിഷയങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
900.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1993-ലെ ഭൂമി പതിവ് ചട്ടപ്രകാരം ഇടുക്കി ജില്ലയിലെ മന്നാം​കണ്ടം വില്ലേജിലെ തലമാലി ട്രൈബൽ സെറ്റിൽമെന്റിലെ താമസക്കാരുടെ ഭൂമി പതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് രാജകുമാരി ഭൂമി പതിവ് ഓഫീസ് സ്പെഷ്യൽ തഹസീൽദാർ 2017-ൽ അപേക്ഷ സ്വീകരിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടിരു​​ന്നോ;
( ബി )
എങ്കിൽ പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികൾ എ​ന്തെല്ലാം; വിശദമാക്കുമോ;
( സി )
ഭൂമി പതിച്ചു കിട്ടാത്തവർക്ക് പതിച്ചു നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
901.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പെട്ടി, പൊന്തൻപുഴ മേഖലകളിലെ വനാതിർത്തി നിർണ്ണയ സർവ്വേ പൂർത്തിയാകാത്തതിനാൽ പ്രദേശത്തുള്ള കർഷകരും നാലു തലമുറയായി ഭൂമി കൈവശം വച്ച് അനുഭവിച്ച് വരുന്ന തദ്ദേശവാസികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വനം വകുപ്പുമായി ചേർന്ന് ഇനി പൂർത്തിയാക്കേണ്ട 15% സംയുക്ത വനാതിർത്തി നിർണ്ണയ സർവ്വേ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ തടസ്സങ്ങളുണ്ടോ;
( സി )
പ്രസ്തുത മേഖലയിലെ അർഹരായ കർഷകർക്കും തലമുറകളായി കൈവശാനുഭവം സിദ്ധിച്ച് വരുന്നവർക്കും പട്ടയം നൽകുവാൻ തയ്യാറാകുമോ; എങ്കിൽ എന്നത്തേക്ക് നൽകാനാകും; വ്യക്തമാക്കുമോ?
902.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ നവായിക്കുളം വില്ലേജില്‍ നൈനാംകോണം കോളനിയില്‍ വര്‍ഷങ്ങളായി കുടികിടക്കുന്ന കുടുംബാംഗങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമോ; വിശദാംശം നല്‍കാമോ;
( ബി )
ഇവിടെ എത്ര പേര്‍ക്ക് പട്ടയം നല്കുവാനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
903.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അ‍ഞ്ച് വര്‍ഷക്കാലം പട്ടയത്തിനു വേണ്ടി ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര അപേക്ഷകളില്‍ പട്ടയം അനുവദിച്ചിട്ടുണ്ട്; വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ഇനി എത്ര അപേക്ഷകളില്‍ പട്ടയം നല്‍കുവാനുണ്ടെന്നും പട്ടയ വിതരണം വെെകുന്നതിന്റെ കാരണമെന്തെന്നും വ്യക്തമാക്കാമോ;
( സി )
മുഴുവന്‍ അപേക്ഷകളിലും പട്ടയം ലഭ്യമാക്കുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
904.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ പരിഹരിക്കുവാന്‍ കഴിയുന്ന വിഷയങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാതെ നിണ്ടുപോകുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
905.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ മുളവുകാട് ഗ്രാമപഞ്ചായത്തില്‍ പൊന്നാരിമംഗലം ആശുപത്രി ജെട്ടിക്ക് സമീപം നെടുങ്കാട് പ്രദേശത്ത് 100 വര്‍ഷത്തിലധികമായി ഭൂമി കൈവശം വെച്ചിരിക്കുന്ന 12 വീട്ടുകാര്‍ക്ക് പട്ടയം ലഭിക്കാത്തതുമൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പട്ടയം നല്‍കുന്നതില്‍ നേരിടുന്ന കാലതാമസത്തിനുളള കാരണം വിശദമാക്കാമോ;
( സി )
പട്ടയം എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
906.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ മൂവേലിക്കര വാര്‍ഡില്‍ 1991-92 കാലഘട്ടത്തില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്കായി പട്ടികജാതി വികസനവകുപ്പ് മുഖേന ആവിഷ്കരിച്ച പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ 9 പേര്‍ക്ക് ഭൂമിയും സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് വീടും നല്‍കിയെങ്കിലും നാളിതുവരെ ഇവര്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇവിടത്തെ സ്ഥിരതാമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ആയതിന്റെ പുരോഗതി അറിയിക്കാമോ;
( സി )
മുപ്പത് വര്‍ഷത്തോളമായി പട്ടയമില്ലാതെ കഴിയുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനോ വീട് പുതുക്കി പണിയുന്നതിനോ പിന്‍തലമുറയ്ക്ക് ഭൂമി കൈമാറ്റം ചെയ്ത് നല്‍കുന്നതിനോ കഴിയാത്തതിനാല്‍ ഈ വിഷയത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ട്, ഇവിടത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്, യഥാര്‍ത്ഥ ഉടമകള്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കാനും ബാക്കിയുള്ള ഭൂമി ഏറ്റെടുത്ത് ഈ പഞ്ചായത്തിലെ ഭൂരഹിതരായ ആളുകള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു നൽകുന്നതിനായി ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമോ?
907.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പട്ടുവം ഗ്രാമ പഞ്ചായത്തിലെ കൂത്താട്ട് എന്ന സ്ഥലത്ത് കുന്നിടിഞ്ഞ് വീടുകള്‍ക്ക് ഭീഷണിയാവുന്നതും പട്ടിക ജാതി കോളനി ഉള്‍പ്പെടുന്ന പ്രദേശത്ത് ഉദ്ദേശം 50 മീറ്റര്‍ നീളത്തില്‍ ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടതും കണക്കിലെടുത്ത് ശാസ്ത്രീയ പഠനം നടത്തി ശാശ്വത പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
908.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ക്ക് കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന റോഡുകളുടെ അടിയന്തിര പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ; ഇതിന്റെ ഭരണാനുമതി ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
ഇതില്‍ ഏതെല്ലാം പ്രവര്‍ത്തികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കരാറിലേര്‍പ്പെട്ടു എന്ന് വിശദമാക്കാമോ?
909.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍, മരണങ്ങള്‍, വീടു നഷ്ടപ്പെട്ടപ്പെട്ടവരെയും, കൃഷി നാശം സംഭവിച്ചവരെയും സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കുമോ;
( ബി )
ഇവമൂലം സംസ്ഥാനത്തുണ്ടായ സാമ്പത്തിക ബാദ്ധ്യത എത്രയെന്നും എത്ര രൂപ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചുവെന്നും എത്ര രൂപ ലഭ്യമായി എന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട എത്ര പേര്‍ക്ക് ധനസഹായം നല്‍കിയെന്നും എത്ര പേര്‍ക്ക് വീട് വച്ചു നല്‍കിയെന്നും മറ്റ് സഹായങ്ങള്‍ എന്തൊക്കെ നല്‍കിയെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രകൃതി ക്ഷോഭത്തിനു വിധേയമായ തുടര്‍ പുനര്‍നിര്‍മ്മാണത്തിന് എത്ര തുക വേണ്ടി വരുമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയോ; വിശദാംശം ലഭ്യമാക്കുമോ?
910.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവര്‍ത്തിച്ചുണ്ടായ പ്രളയം കൊണ്ടും ദീര്‍ഘകാലമായുള്ള നീരൊഴുക്കു കൊണ്ടും പമ്പാനദിയിൽ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കി ജലവാഹക ശേഷി വര്‍ദ്ധിപ്പിക്കാന്‍ പരിപാടിയുണ്ടോ;
( ബി )
ഇത്തരത്തില്‍ ജലവാഹക ശേഷി വർദ്ധിപ്പിക്കുവാൻ വേണ്ടി നീക്കം ചെയ്യുന്ന മണലിന്റെയും എക്കലിന്റെയും വിനിയോഗം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സാന്‍ഡ് ഓഡിറ്റിംഗും റിവര്‍ബാങ്ക് മാപ്പിംഗും പൂര്‍ത്തിയായിട്ടുണ്ടോ; നദീതീര സംരക്ഷണത്തിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
911.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് നിയോജക മണ്ഡലത്തില്‍പ്പെട്ട പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ പള്ളം ഭാഗത്ത് കുറുമാലി പുഴയുടെ കരകള്‍ വിവിധ ഭാഗങ്ങളില്‍ ഇടിഞ്ഞതുമൂലം കാലവര്‍ഷക്കാലത്ത് ഉണ്ടാകാനിടയുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനായി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മുഖേന സര്‍പ്പിച്ചിട്ടുള്ള അപേക്ഷയും എസ്റ്റിമേറ്റും അടിയന്തരമായി പരിഗണിച്ച് അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ജില്ലയിലെ റിവർ മാനേജ്‍മെന്റ്‌ ഫണ്ടില്‍ നിന്നും ഇതിനായി തുക അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ ?
912.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശക്തമായ മഴ മൂലവും നദികളിലും ഡാമുകളിലും എക്കൽ, ചെളി, മണൽ മറ്റ് മാലിന്യങ്ങൾ എന്നിവ വലിയ തോതിൽ അടിഞ്ഞുകൂടുന്നതു കൊണ്ടും നദികളുടേയും ഡാമുകളിലേയും സംഭരണ ശേഷി കുറയുന്നതിനും ദിശമാറി നദികൾ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നതിനും വെള്ളപ്പൊക്കം ഉണ്ടാകുന്നതിനും കാരണമാകുന്നതിനാൽ ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ ഇത്തരം വസ്തുക്കൾ നീക്കം ചെയ്യുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന് പഞ്ചായത്തിന് അധികാരം നൽകുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( സി )
നദികളിൽ നിന്നും മണൽ നീക്കം ചെയ്യുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണർ, സ്റ്റേറ്റ് എൻവയോണ്മെൻറ് ഇംപാക്ട് അസ്സസ്മെന്റ് അതോറിറ്റി എന്നിവർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
നദികളിൽ നിന്നും മണൽ നീക്കം ചെയ്യുന്നത് സംബന്ധിച്ച് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ എന്തെങ്കിലും മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
ചാലിയാർ പുഴയിൽ നിന്നും മണൽ വാരുന്നതിന് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിനെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
913.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ആകെ എന്ത് തുക വിനിയോഗിച്ചുവെന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത ഫണ്ട് ഉപയോഗിച്ച് വാമനപുരം മണ്ഡലത്തില്‍ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ ഓരോന്നിന്റെയും വിശദവിവരങ്ങള്‍ നല്‍കാമോ?
914.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ആകെ എത്ര തുക നീക്കിയിരിപ്പുണ്ട്; മുന്‍ വര്‍ഷം മറ്റ് ജില്ലകളിലേയ്ക്ക് തുക മാറ്റി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
റിവര്‍ മാനേജ്മെന്റ് ഫണ്ട് ഫലപ്രദമായി ചെലവഴിക്കുന്ന തരത്തില്‍ പ്രവർത്തികള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
915.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങിയോ;
( ബി )
പ്രസ്തുത നിയമത്തിലെ 27എ വകുപ്പിന്റെ അടിസ്ഥാനത്തിൽ 25.02.2021-ൽ കൊണ്ടുവന്ന സർക്കാർ ഉത്തരവ് GO(RT) No. 1166/2021/റവന്യൂ പി. പ്രകാരം, 25 സെന്റ് വരെ ഉളളതും 12.08.2008-ന് മുൻപ് നികത്തിയതുമായ ഭൂമിക്ക് ഫീസ് വാങ്ങാതെ ബി ടി ആർ -ൽ തരം മാറ്റി കൊടുക്കാമെന്നും 25 സെന്റിന് മുകളിൽ ​ഒരേക്കർ വരെയുളള ഭൂമിക്ക് ഫെയർ വാല്യൂവിന്റെ 10% വും ഒരേക്കറിന് മുകളിൽ വരുന്നവയ്ക്ക് ഫെയർ വാല്യൂവിന്റെ 20% വും ഈടാക്കി ബി ടി ആർ -ൽ തരം മാറ്റി കൊടുക്കാമെന്നും വ്യവസ്ഥ ചെയ്തിരുന്നോ; പ്രസ്തുത ഉത്തരവ് പ്രകാരം എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;
( സി )
പ്രസ്തുത ഉത്തരവ് നടപ്പാക്കാതെ സംസ്ഥാനത്തെ ആർ ഡി ഒ - മാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ആർ ഡി ഒ-മാർ,മേൽ ഉത്തരവിന്മേൽ സർക്കാരിൽ നിന്ന് സ്പഷ്ടീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത് നടപടികളാണ് കൈക്കൊണ്ടിട്ടുളളത്; വ്യക്തമാക്കാമോ ?
916.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരവാരം- പുളിമാത്ത്- നഗരൂര്‍ പഞ്ചായത്തുകള്‍ക്കായി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിക്കായി പൊന്നും വിലയ്ക്ക്സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഭൂമി സര്‍വ്വേ ചെയ്ത് സ്കെച്ച് അംഗീകാരം ലഭ്യമാക്കിയിട്ടുണ്ടോ; സ്ഥലത്തിന്റെ വില നിര്‍ണ്ണയിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വക്കം വില്ലേജിലെ പുതിയ വില്ലേജ് ഓഫീസ് നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ; ആയത് എന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
917.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികളായ പേട്ട - ആനയറ - ഒരുവാതില്‍കോട്ട റോഡ് നവീകരണം, ശ്രീകാര്യം മേല്‍പ്പാലം നിര്‍മ്മാണം, മണ്ണന്തല-പൗഡിക്കോണം മാതൃകാറോഡ്, സൊസെെറ്റി ജംഗ്ഷന്‍ - ശ്രീകാര്യം മാതൃകാറോഡ്, ആറ്റിപ്ര പാലം നിര്‍മ്മാണം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനം എന്നിവയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കാമോ?
918.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള എനിമി പ്രോപ്പര്‍ട്ടി യഥാര്‍ത്ഥത്തില്‍ ആരുടെ ഉടമസ്ഥതയിലാണെന്നും ഇവ സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടോ എന്നും വ്യക്തമാക്കുമോ;
( ബി )
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അസംബ്ലി നിയോജക മണ്ഡലത്തില്‍ ഈ ഇനത്തില്‍പെട്ട എത്ര ഭൂമി ഏതെല്ലാം സ്ഥലങ്ങളില്‍ ഉണ്ട് എന്ന വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
919.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജകമണ്ഡലത്തിലെ കിഴുമുറി പാലത്തിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പൊതു ആവശ്യത്തിനായി പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിനായി നിയമത്തില്‍ നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പ്രകാരമുള്ള ഇളവ് അനുവദിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത ഭൂമി എന്നത്തേക്ക് ഏറ്റെടുക്കാന്‍ സാധിക്കുമെന്നറിയിക്കാമോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
920.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം എയർപോർട്ട്-സീപോർട്ട് റോഡി​ന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി അറിയിക്കുമോ?
921.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലാന്റ് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ കടുത്ത പ്രയാസം അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
8 മുതല്‍ 10 വര്‍ഷത്തിലേറയായി ഭൂമിയുടെ രേഖകള്‍ അക്വിസിഷന്‍ വിഭാഗത്തിന് സമര്‍പ്പിച്ചതിനാല്‍ ബാങ്ക് ലോണുകള്‍ തിരിച്ചടക്കുന്നതിനോ മറ്റ് ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനോ കഴിയാത്തതിനാല്‍ ഭൂമിയുടെ വില നല്‍കി എത്രയും പെട്ടെന്ന് ഭൂമി ഏറ്റെടുക്കുന്നതിന് തയ്യാറാവുമോ;
( സി )
നേരത്തെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ച മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കുമോ?
922.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ആവശ്യമായ ഭുമി ഏറ്റെടുക്കല്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിലെ പുളിന്തറ വളവ് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുള്ള സ്ഥിരം അപകട വളവായതിനാല്‍ ഇത് നിവര്‍ത്തുന്നതിന് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നേരിടുന്ന തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ പൂര്‍ത്തീകരിച്ചു എന്ന് വിശദമാക്കാമോ?
923.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഉളളൂര്‍ക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റവന്യൂ ലാന്റ്‍ അക്വിസിഷന്‍ വിഭാഗത്തിന്റെ നടപടികള്‍ ഏതുവരെയെത്തി എന്ന് വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ലാന്റ് അക്വിസിഷന്‍ വിഭാഗത്തിന് ചെയ്തു തീര്‍ക്കാനുണ്ടോ; ഉണ്ടെങ്കില്‍ ആയത് എന്തെല്ലാമാണെന്നും എത്ര സമയത്തിനുള്ളില്‍ തീര്‍ക്കാനാവുമെന്നും വിശദമാക്കാമോ?
924.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആലപ്പുഴ ജില്ലയിലെ റോഡുകളുടെ വിശദ വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മാവേലിക്കര രാജാ രവി വര്‍മ്മ കോളേജ് ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലം വിട്ടുനല്‍കാന്‍ 31.05.2020-ല്‍ അനുമതി ലഭ്യമായത് (ഫയല്‍ നം. IR-1/179/2019) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥലം കെെമാറുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍, മാവേലിക്കര തഹസില്‍ദാര്‍, മാവേലിക്കര വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥലം അടിയന്തരമായി കെെമാറുവാന്‍ നടപടി സ്വീകരിക്കുമോ?
925.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ തരം മാറ്റവുമായി ബന്ധപ്പെട്ട കൊല്ലം ആര്‍.ഡി.ഒ. ഓഫീസില്‍ ആയിരക്കണക്കിന് ഫയല്‍ കെട്ടി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഭൂമിയുടെ തരം മാറ്റവുമായി ബന്ധപ്പെട്ട ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തത ഉണ്ടെങ്കില്‍ ആയത് പരിഹരിയ്ക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമോ?
926.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മീനച്ചില്‍ താലൂക്കില്‍ രാമപുരം വില്ലേജില്‍ ഭൂപരിഷ്കരണ നിയമത്തിന്റെ ലംഘനമാണെന്ന് കണ്ട് സ്റ്റേറ്റ് ലാന്‍റ് ബോര്‍ഡ്, ടി.എല്‍.ബി.(ഇ.8) 6590/2017 തീയതി 24/07/2017 നമ്പര്‍ ഉത്തരവ് പ്രകാരം,ബ്ലോക്ക് നമ്പര്‍ 28 റീസര്‍വേ നമ്പര്‍ 245 (പഴയ സര്‍വേ നമ്പര്‍ 1321) സ്ഥലത്ത് ടി.എല്‍.ബി. പുനഃപരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മിച്ചഭൂമി ഭൂരഹിതര്‍ക്കും ടൂറിസം പദ്ധതിക്കും വിട്ടുനല്‍കുന്നതിന് എന്തെങ്കിലും പദ്ധതി നടപ്പില്‍ വരുത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
927.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1970-ന് ശേഷം അട്ടപ്പാടിയിലെ വില്ലേജുകളിൽ എത്ര സ്ഥാപനങ്ങൾക്ക് /ട്രസ്റ്റുകൾക്ക് താലൂക്ക് ലാൻഡ് ബോർഡ് ഭൂപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്; ഏതെല്ലാം സ്ഥാപനങ്ങൾക്ക് / ട്രസ്റ്റുകൾക്ക് ഏതെല്ലാം വില്ലേജുകളിൽ എത്ര ഏക്കർ ഭൂമിക്ക് ഇളവ് നൽകിയിട്ടുണ്ട്; അട്ടപ്പാടിയിൽ വിദ്യാധിരാജ ട്രസ്റ്റിന് എത്ര ഏക്കർ ഭൂമിക്ക് ഇളവ് നൽകിയിരുന്നു;
( ബി )
ഹാരിസൺസ് കമ്പനി അടക്കമുള്ള കമ്പനികൾക്ക് തോട്ടംഭൂമി പാട്ടത്തിനാണോ നൽകിയിരിക്കുന്നത്; അവർക്ക് ഏക്കറിന് എത്ര രൂപക്കാണ് പാട്ടം നൽകിയത്; ഹാരിസൺസ് കമ്പനി നിലവിൽ വർഷത്തിൽ എത്ര രൂപ പാട്ടം അടക്കുന്നുണ്ട്; അവർ എത്ര രൂപ പാട്ട കുടിശ്ശിക അടക്കാനുണ്ട്; പാട്ടക്കുടിശ്ശിക അടക്കാനുള്ള സമാന രീതിയിലുള്ള മറ്റു കമ്പനികൾ ഏതെല്ലമാണ്; ഓരോ കമ്പനിയും എത്ര രൂപവീതം പാട്ടക്കുടിശ്ശിക അടക്കാനുണ്ട്;
( സി )
രാജഭരണകാലത്ത് പാട്ടത്തിന് നൽകിയ, 1947-ന് മുമ്പ് വിദേശ കമ്പനികൾ കൈവശം വച്ചിരുന്ന തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമാണം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; അതിൻെറ കരട് തയാറാക്കിയോ; അറിയിക്കാമോ ?
928.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടഭൂമി തരംമാറ്റി ക്വാറികള്‍ക്ക് നിയമവിരുദ്ധമായി ഖനന ലീസ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
929.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടും നഷ്ടപരിഹാര ധനസഹായം ലഭിക്കാത്തവര്‍ പാലക്കാട് ജില്ലയില്‍ ഉണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ അതിന്റെ കാരണവും എത്ര പേര്‍ക്ക് ഇനിയും തുക വിതരണം ചെയ്യാനുണ്ടെന്നും അറിയിക്കാമോ?
930.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കില്‍ 2019-ലെ പ്രളയവുമായി ബന്ധപ്പെട്ട് ഏകദേശം 2500-ഓളം പേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം സാങ്കേതിക കാരണങ്ങളാല്‍ കിട്ടിയിട്ടില്ല എന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നൽകുമോ എന്നറിയിക്കാമോ ?
931.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ സ്ഥലമോ വീടോ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട എത്ര ആളുകള്‍ക്കാണ്നിലമ്പൂര്‍ താലൂക്കില്‍ ഇനിയും നഷ്ടപരിഹാരത്തുക നല്‍കാനുള്ളതെന്ന് അറിയിക്കാമോ; ഇവരുടെ പട്ടികയും നല്‍കാനുള്ള തുകയും മറ്റു വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രളയ നഷ്ടപരിഹാരത്തുകയുടെ ഗഡുക്കള്‍ ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് എങ്ങനെയാണ് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇതിനായി ബന്ധപ്പെടേണ്ട ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറടക്കമുള്ള വിവരങ്ങള്‍ അറിയിക്കാമോ;
( സി )
2019-ലെ പ്രളയ നഷ്ടപരിഹാരത്തുക ഇനിയും ലഭിക്കാത്ത അർഹരായവരെ ഉള്‍പ്പെടുത്തി താലൂക്ക് തല അദാലത്ത് നടത്തുന്നതിന് (കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്) നടപടി സ്വീകരിക്കാമോ;
( ഡി )
പ്രളയ നഷ്ടപരിഹാരത്തിന് സ‍ജ്ജമാക്കിയിരുന്ന സോഫ്റ്റ്‍വെയറില്‍ നിലവില്‍ പ്രവേശിക്കാനാകാത്തതാണ് സങ്കേതിക പ്രശ്നമെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്ത് ചെയ്യാനാകുമെന്ന് അറിയിക്കാമോ; ഈ സോഫ്റ്റ്‍വെയര്‍ നിശ്ചിത സമയത്തേക്ക് ഓപ്പണ്‍ ആക്കുന്നതിന് നിര്‍ദ്ദേശം നല്‍കാമോ?
932.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസ ധനസഹായം ലഭിക്കാത്ത എത്ര പേരുണ്ടെന്നും കാലതാമസത്തിന് കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
ഇതിനായി ഇനി എത്ര തുക വിനിയോഗിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ പ്രളയത്തെ തുടർന്ന് വീട് പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ട്; കണക്കുകള്‍ ലഭ്യമാക്കുമോ;
( ഡി )
നിയോജക മണ്ഡലത്തിൽ പ്രളയദുരിതം നേരിട്ട മുഴുവന്‍ പേര്‍ക്കും ധനസഹായം പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
933.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മങ്കട നിയോജക മണ്ഡലത്തിലെ ഏതെല്ലാം റവന്യൂ ഓഫീസുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ക്കാണ് സ്വന്തമായി കെട്ടിടമോ ചുറ്റുമതിലോ മറ്റ് അടിസ്ഥാന സൗകര്യമോ ഇല്ലാത്തത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളുടേയും അടിസ്ഥാന വികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
934.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തി ഭവന നിര്‍മ്മാണ ബോര്‍ഡിന് കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
ഇല്ലെങ്കില്‍ അതിന്റെ കാരണം വെളിപ്പെടുത്തുമോ?
935.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. പി.വി.അൻവർ
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ ഭൂരേഖകളുടെയും സൂക്ഷിപ്പും പരിപാലനവും അതത് വില്ലേജ് ഓഫീസുകളിലായതിനാല്‍ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടപ്പിലാക്കിവരുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ദിവസവും ജനങ്ങള്‍ എത്തുന്ന ഓഫീസ് എന്ന നിലയില്‍ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വിശദമാക്കാമോ;
( സി )
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത് ; അവയുടെ പുരോഗതി വ്യക്തമാക്കാമോ?
936.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
സ്വന്തമായി 52 സെന്റ് സ്ഥലം ഉള്ള ചളവറ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കാമോ?
937.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല താലൂക്കിന്റെ കീഴില്‍ എത്ര വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
( ബി )
ഇതില്‍ എത്ര വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവയില്‍ പണി പൂര്‍ത്തീകരിച്ചവയുടെ എണ്ണം എത്രയെന്നും വിശദമാക്കാമോ;
( സി )
പണി പൂര്‍ത്തീകരിക്കാത്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ?
938.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പളളി നിയോജകമണ്ഡലത്തിൽ സ്വന്തമായി കെട്ടിടം ഇല്ലാത്തതു കാരണം എത്ര സർക്കാർ ഓഫീസുകൾ/സ്ഥാപനങ്ങൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു എന്ന് വിശദമാക്കാമോ?
939.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 - 22 വ‌ര്‍ഷത്തില്‍ ഹൈടെക് വില്ലേജ്ഓഫീസുകളാക്കാന്‍ തീരുമാനിച്ച വില്ലേജുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഹൈടെക് വില്ലേജ്ഓഫീസുകളില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
940.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ എത്ര വില്ലേജ് ഓഫീസുകളെ ‘സ്മാര്‍ട്ട് വില്ലേജ് ഓഫീസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം പണിയാന്‍‌ അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അവയുടെ പ്രവൃത്തി ഏത് ഘട്ടങ്ങളിലെത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
അവശേഷിക്കുന്ന വില്ലേജ് ഓഫീസുകള്‍ക്ക് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം പണിയാന്‍‌ അനുമതി നല്‍കുമോയെന്ന് വ്യക്തമാക്കാമോ?
941.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം താലൂക്കാസ്ഥാനത്തെ സിവില്‍ സ്റ്റേഷന് പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാലതാമസം ഒഴിവാക്കി ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
942.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം സിവിൽ സ്റ്റേഷനിൽ കലക്ടറേറ്റ് ഉൾപ്പെടെയുള്ള റവന്യൂ വകുപ്പിന്റെ വിവിധ ഓഫീസുകൾ ജീർണാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഓഫീസുകൾ നവീകരിച്ച് പുതിയ റവന്യൂ ടവർ നിർമ്മിക്കുന്ന കാര്യം ഇപ്പോൾ ഏതു ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( സി )
കാലഹരണപ്പെട്ടതും അപകടാവസ്ഥയിലുള്ളതുമായ ഓഫീസുകൾ നവീകരിച്ച് പുതിയ റവന്യൂ ടവർ നിർമ്മിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമോ?
943.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കാമോ; ഇവിടെ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന മെച്ചപ്പെട്ട സേവനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
944.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 20% തുക നീക്കി വെച്ചതിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് എന്തെങ്കിലും യോഗങ്ങള്‍ നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
( സി )
ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
945.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍,റവന്യൂ വകുപ്പില്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ ഒരേ ഓഫീസില്‍ ജോലി ചെയ്തുവരുന്നവര്‍ ഉണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഓഫീസും തസ്തികയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ഇത്തരത്തിൽ അഞ്ചു വർഷത്തിൽ കൂടുതൽ ഒരേ ഓഫീസിൽ ജോലി ചെയ്തുവരുന്നവരുണ്ടെങ്കിൽ പൊതുസ്ഥലംമാറ്റം നടത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
946.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് 13.02.2021 തീയതിയില്‍ പുറപ്പെടുവിച്ച ജി.ഒ. (എം.എസ്) നം. 5/2021/പി & എ.ആര്‍.ഡി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേയും ഭൂരേഖയും വകുപ്പിലെ സര്‍വ്വേയര്‍ തസ്തികയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ കമ്മീഷൻ മുന്‍പാകെ സമര്‍പ്പിച്ച് കെ.പി.എസ്.സി. -യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഒഴിവുകളാണ് റിപ്പോ‍ര്‍ട്ട് ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി.പി.സി. നടപടികള്‍ പൂര്‍ത്തിയാകാത്തത് മൂലം സര്‍വ്വേയര്‍ II തസ്തികയിലേക്ക് ഡികേഡര്‍ ചെയ്ത എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്;
( സി )
മേല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡികേഡര്‍ ചെയ്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
സര്‍വ്വേയും ഭൂരേഖയും വകുപ്പില്‍ 2021 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വ്വേയര്‍ തസ്തികയുടെ സൂപ്പര്‍ വൈസറി കേഡറില്‍ ഉള്‍പ്പെടെ 65 പേര്‍ വിരമിക്കാനിരിക്കെ 59 ഒഴിവുകള്‍ മാത്രം ആന്റിസിപേറ്ററിയായി കെ.പി.എസ്.സി. -യ്ക്ക് റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ബാക്കിയുളള 6 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
947.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിലെ റീസര്‍വ്വേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ നിരവധി അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മഞ്ചേശ്വരം താലൂക്കില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം എത്രയാണ്; ഇവരുടെ ഉദ്യോഗപ്പേര് വ്യക്തമാക്കുമോ; ഏത് അധികാരിയാണ് ഇവരെ നിയോഗിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത താലൂക്കില്‍ ഏത് കാരണത്താലാണ് ജനങ്ങള്‍ക്ക് യഥാസമയം മേല്‍ വിഷയത്തില്‍ സേവനങ്ങള്‍ ലഭ്യമാകാത്തത് എന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത വിഭാഗത്തില്‍ നിന്നും ഏതൊക്കെ സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് അഥവാ ആവശ്യമായി വരുന്നത് എന്ന് വ്യക്തമാക്കുമോ; അപേക്ഷ ലഭിച്ചാല്‍ എത്ര ദിവസംകൊണ്ട് ആളുകള്‍ക്ക് സേവനം ലഭ്യമാക്കേണ്ടതായിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( ഇ )
14-07-2021 തീയതി വരെ എത്ര അപേക്ഷകളാണ് ഇവിടെ പെന്റിംഗ് ആയി ഉള്ളത് എന്ന് വിശദമാക്കുമോ;
( എഫ് )
പെന്റിംഗ് ഫയലുകളില്‍ തീരുമാനമെടുത്ത് ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാന്‍ എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; 2021 സെപ്റ്റംബര്‍ 30 നകം മുഴുവന്‍ ഫയലുകളിലും തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കുമോ; പെന്‍ഡിംഗ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഫയല്‍ അദാലത്ത് വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടോ ; ഈ വിഭാഗത്തില്‍ ഒഴിവുകള്‍ ഉണ്ടോ ; ഉണ്ടെങ്കില്‍ ആയത് നികത്തുവാന്‍ നടപടി സ്വീകരിക്കുമോ?
948.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് മോയൻസ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പുതിയ ക്ലാസ്സ് മുറികൾ നിർമ്മിക്കുന്ന ആവശ്യത്തിലേയ്ക്കായി സ്കൂളിനോട് ചേർന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്ക് ഭൂമി വിട്ടുകിട്ടുന്നതിനുളള നടപടികൾ പൂർത്തീകരിച്ചോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
949.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പളളി മണ്ഡലത്തിൽ എത്ര സുനാമി കോളനികൾ ഉണ്ടെന്നറിയിക്കാമോ;
( ബി )
പ്രസ്തുത കോളനികളില്‍ എത്ര വീടുകൾ ഉണ്ട്; ആയതിന്റെ വിശദാംശം വില്ലേജ് തിരിച്ച് നൽകാമോ?
950.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിൽ റവന്യൂ വകുപ്പിനു കീഴിൽ എൽ.ഡി. ക്ലർക്കിന്റെ എത്ര ഒഴിവുകളാണ് നിലവിലുളളതെന്ന് വ്യക്തമാക്കാ​മോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
951.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിമ്പുഴ, കടമ്പഴിപ്പുറം വില്ലേജുകളില്‍ പതിറ്റാണ്ടുകളായി ജീവിച്ച് വരികയും നികുതി അടച്ച് വരികയും ചെയ്തിരുന്ന കുടുംബങ്ങള്‍ക്ക് കുറച്ച് വര്‍ഷങ്ങളായി മിച്ചഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരില്‍ നികുതി അടയ്ക്കാന്‍ സാധിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അത് പരിഹരിച്ച് നികുതി അടയ്ക്കുവാന്‍ ആവശ്യമായ നടപടി കൈക്കൊള്ളുമോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കാമോ?
952.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍ വില്ലേജ് വിഭജിച്ച് കരിപ്പൂര്‍ വില്ലേജ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഭൂമിശാസ്ത്രപരമായി തന്നെ പള്ളിക്കല്‍, കരിപ്പൂര്‍ എന്നിവ രണ്ട് മേഖലകളാണെങ്കിലും പള്ളിക്കല്‍ വില്ലേജ് നിലവിലുള്ളതിനാൽ കരിപ്പൂര്‍ വില്ലേജ് പുതിയതായി രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ തടസ്സമുണ്ടോ;
( സി )
പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പുതിയ വില്ലേജിന്റെ രൂപീകരണം അടിയന്തരമായി ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
953.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ തന്നെ ജനസംഖ്യ കൊണ്ടും വിസ്തൃതി കൊണ്ടും വലിയ വില്ലേജായ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി തെക്കു വില്ലേജിനെ വിഭജിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
( ബി )
വളരെയധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പ്രസ്തുത വില്ലേജില്‍ ഫീല്‍ഡ് പരിശോധനയ്ക്കും അന്വേഷണങ്ങള്‍ക്കും വളക്കാന്‍ രെയധികം സമയം ആവശ്യമായി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ജീവനക്കാരുടെ അധിക ജോലിഭാരവും വില്ലേജിന്റെ വിസ്തൃതിയും കണക്കിലെടുത്ത് വില്ലേജിനെ എരുമേലി, മുക്കൂട്ടുതറ എന്നിങ്ങനെ രണ്ട് വില്ലേജുകളായി വിഭജിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
954.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഗസറ്റ് നോട്ടിഫിക്കേഷന്‍ വരാന്‍ വൈകുന്നതു കാരണം യഥാസമയം അവകാശികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം വരുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കോവിഡ് - 19 മഹാമാരിക്കുശേഷം മരണസംഖ്യ കൂടുകയും ഈ സര്‍ട്ടിഫിക്കറ്റിന് ആളുകള്‍ കൂടി വരികയും ചെയ്ത സാഹചര്യത്തില്‍ അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ നടപടികള്‍ ലഘൂകരിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ഗസറ്റ് നോട്ടിഫിക്കേഷന് പകരം അവകാശികളുടെ പേര് പത്ര പരസ്യം ചെയ്ത് അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
955.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വാഭാവികമായി കിളിർത്ത് വന്നതുമായ മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച് വ്യക്തത വരുത്താൻ റവന്യു വകുപ്പ്  11.03.2020-നു ഇറക്കിയ ഉത്തരവ്, വൺ എർത്ത് വൺ ലൈഫ് (one earth one life) സംഘടന നൽകിയ കേസിൽ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നോ?
956.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള വന്‍കിട എസ്റ്റേറ്റുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റുകളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് അറിയിക്കാമോ;
( സി )
സര്‍ക്കാര്‍ ഭൂമി ഏതെങ്കിലും വ്യവസ്ഥയില്‍ കരാര്‍ ചെയ്ത് നടത്തുന്ന എസ്റ്റേറ്റുകള്‍ ഇവിടെ നിലവിലുണ്ടോ; എങ്കില്‍ അവ ഏതൊക്കെയെന്നും എന്ത് വ്യവസ്ഥയിന്മേലാണ് ഭൂമി നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
അപ്രകാരമുള്ള ഓരോ എസ്റ്റേറ്റുകളുടെയും വിസ്തൃതി എത്രയെന്ന് അറിയിക്കാമോ?
957.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഉള്‍പ്പെടെ (വനഭൂമി പുറമ്പോക്ക്) റിപ്പോര്‍ട്ട് ചെയ്യുകയും ആയത് മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ റീ സര്‍വ്വേ പൂര്‍ത്തീകരിക്കുവാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
958.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1963-ലെ കേരള ഭൂപരിഷ്കരണ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയുടെ കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പിലെ വ്യവസ്ഥപ്രകാരം വിതരണത്തിന് ലഭ്യമായ ഭൂമിയില്‍ എത്ര ഹെക്ടര്‍ കര്‍ഷകര്‍ക്കും അര്‍ഹതപ്പട്ടവര്‍ക്കും നല്‍കിയിട്ടുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ബാക്കിയുളള ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുവാനുണ്ടാകുന്ന കാലതാമസം എന്തുകൊണ്ടാണെന്ന് വിശദാക്കുമോ; ഇതില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
959.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ ഫണ്ട്, മറ്റ് സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവ വിനിയോഗിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വകുപ്പിന് കീഴിലുള്ള ഭൂമി മറ്റൊരു വകുപ്പിന് കൈമാറാന്‍ സാധിക്കുമോ; ഇതിനായി സര്‍ക്കാര്‍ ഉത്തരവ് ആവശ്യമുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് ലഭിക്കുന്നതിലേക്കായി ഭൂമി ആവശ്യപ്പെടുന്ന വകുപ്പ് അല്ലെങ്കില്‍ വകുപ്പിന് കീഴിലെ ഓഫീസ് മേലധികാരികള്‍ നല്‍കേണ്ടുന്ന അപേക്ഷയോടൊപ്പം എന്തെല്ലാം രേഖകള്‍ ഹാജരാക്കണം; വിശദമാക്കാമോ;
( സി )
മേല്‍ ഭൂമി കൈമാറ്റങ്ങള്‍ക്ക് അതാത് വകുപ്പുകളുടെ സെക്രട്ടറിമാര്‍ മുഖേനയാണോ അപേക്ഷ നല്‍കേണ്ടത്; വിശദമാക്കാമോ;
( ഡി )
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരം ഭൂമി കൈമാറ്റ നടപടികള്‍ ലഘൂകരിക്കാനും, വേഗത്തില്‍ നടപ്പാക്കാനും സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഏതെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
960.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട്, പനങ്ങാട് പഞ്ചായത്തുകളിലെ വനാതിര്‍ത്തിയില്‍ ഭൂമിയുള്ള കര്‍ഷകരുടെ ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ പരാതികളിലും സര്‍ക്കാര്‍ പരിശോധന നടത്തി തീര്‍പ്പാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളില്‍ കര്‍ഷകരുടെ പരാതിയില്‍മേല്‍ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താന്‍ ബാക്കിയുണ്ടോ; ഉണ്ടെങ്കില്‍ എത്ര കര്‍ഷകരുടെ പരാതിയിന്മേൽ എന്നറിയിക്കുമോ;
( സി )
ആയത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?
961.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ തോലന്നൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന് സ്വന്തമായി പതിനാല് ഏക്കര്‍ ഭൂമി റവന്യൂ വകുപ്പില്‍ നിന്നും ഉന്നത വദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കാമോ?
962.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് വക സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ എന്‍.ജി.ഒ. ക്വോര്‍ട്ടേഴ്സ്സിലെ താമസക്കാരായിരുന്ന ജീവനക്കാരുടെ പുനരധിവാസത്തിനായി ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രവർത്തിക്ക് ഭരണാനുമതി നല്‍കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടോ; ഇതിനായി തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
963.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട അമ്പലപ്പുഴ മണ്ഡലത്തിലെ ആലപ്പുഴ നഗരസഭയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നഗരസഭ പുനരധിവാസത്തിനായി സ്ഥലം വാങ്ങി നല്‍കുകയും സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നല്‍കുകയും ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2000- ല്‍ സ്ഥലം ലഭിച്ചവര്‍ക്ക് നാളിതുവരെ പട്ടയം ലഭിച്ചിട്ടില്ലാത്തതിനാല്‍ ബഹു. റവന്യൂ മന്ത്രിക്ക് നല്‍കിയ അപേക്ഷയിന്മേല്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് നഗരസഭ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതിനാല്‍ ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടയ വിതരണം നടത്തുന്നതിന് അടിയന്തര നിര്‍ദ്ദേശം നല്‍കുമോ?
964.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലപാത പദ്ധതിയുടെ വികസന നടപടികളുടെ ഭാഗമായി പദ്ധതി പ്രദേശം നവീകരിക്കുമ്പോള്‍ പ്രസ്തുത പ്രദേശങ്ങളിൽ താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ വര്‍ക്കല മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എത്ര പേര്‍ക്ക് പുനരധിവാസ സഹായങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വര്‍ക്കല മണ്ഡലത്തിലെ പുനരധിവാസത്തിന് എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്നും ആയതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികളും വിശദമാക്കാമോ?
965.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ലെ പ്രളയത്തില്‍ വെള്ളം കയറിയതിനാൽ വീട് ഒഴിഞ്ഞുപോവേണ്ടി വന്ന അര്‍ഹതപ്പെട്ട ഒട്ടേറെപേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോഴിക്കോട് താലൂക്കില്‍ ഡാറ്റ എന്‍ട്രി ചെയ്തതില്‍ വിട്ടുപോയ എത്ര പേര്‍ക്കാണ് ഇനിയും ആനുകൂല്യം ലഭിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വില്ലേജ് ഓഫീസ് മുഖേന തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ആനുകൂല്യം ലഭ്യമാവാത്തവര്‍ക്ക് ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത തുക എപ്പോള്‍ വിതരണം ചെയ്യുമെന്ന് വിശദമാക്കാമോ?
966.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി ടൗണില്‍ ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍ ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ, നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ?
967.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി റവന്യു ടവറിന്റെ ശോചനീയവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെെന്ന് വ്യക്തമാക്കുമോ, വിശദവിവരം നല്‍കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.