UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ നടപടി
2076.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പുതിയ അംഗങ്ങളെ ചേർക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവിൽ അംഗങ്ങൾ അല്ലാത്ത മുൻഗണനാ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
2077.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാരുണ്യ ചികിത്സാപദ്ധതി നിലവിലുണ്ടോ; എങ്കിൽ ഏതൊക്കെ ആശുപത്രികളിൽ ഏതൊക്കെ രോഗങ്ങള്‍ക്ക് എത്ര രൂപ വരെയുള്ള ചികിത്സയ്ക്കാണ് സഹായം ലഭിക്കുന്നത് എന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് മറ്റേതൊക്കെ ചികിത്സാ ധനസഹായ പദ്ധതികളാണ് നിലവിലുള്ളതെന്നും രോഗികൾക്ക് അവ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങളും അറിയിക്കാമോ?
2078.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെല്‍ത്തിന്റെ കീഴില്‍ വരുന്ന ഐ.ടി. അധിഷ്ഠിത സേവനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
2079.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരകമായ രോഗങ്ങള്‍ ബാധിച്ചു ചികിത്സയിലുള്ള നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം ലഭ്യമാക്കി നല്‍കുന്നതിനായി ആരോഗ്യവകുപ്പിന് കീഴില്‍ എന്തൊക്കെ പദ്ധതികളാണുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിലേയ്ക്ക് ധനസഹായത്തിനായി അപേക്ഷിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള നിയമാവലികള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ക്കായി പ്രത്യേക അപേക്ഷാഫോറം നല്‍കിയിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
2080.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ശരാശരിയേക്കാൾ ഉയർന്ന കാൻസർ രോഗ നിരക്കുള്ള സംസ്ഥാനത്ത് കാൻസർ രോഗ ചികിത്സക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;
( ബി )
സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രാരംഭദശയില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സ തേടുന്നതിനായി ജില്ലാ കാൻസർ കെയർ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കാൻസർ സെന്ററുകള്‍, മെഡിക്കൽ കോളേജുകൾ തുടങ്ങിയ കാൻസർ ചികിത്സാ കേന്ദ്രങ്ങളുള്ള സ്ഥാപനങ്ങളിലെ സൗകര്യങ്ങളും മാനവവിഭവശേഷിയും വർദ്ധിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2081.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എത്ര പേർക്ക് ചികിത്സാ ധനസഹായം നൽകിയെന്നും ഇതിനായി എത്ര രൂപയാണ് ചെലവായതെന്നും അറിയിക്കാമോ;
( ബി )
മണലൂർ മണ്ഡലത്തിൽ നിന്നും പ്രസ്തുത പദ്ധതി പ്രകാരം അപേക്ഷിച്ച എല്ലാവർക്കും ചികിത്സാ സഹായം അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2082.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അർഹരായ പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിനോ അംഗത്വം എടുക്കുന്നതിനോ നിലവിൽ തടസ്സം ഉണ്ടോ എന്നറിയിക്കാമോ; എങ്കിൽ കാരണങ്ങൾ വ്യക്തമാക്കാമോ;
( ബി )
തടസ്സം ഉണ്ടെങ്കിൽ പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് സർക്കാർ എന്നത്തേക്ക് അനുമതി നൽകും എന്ന് വ്യക്തമാക്കാമോ;
( സി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുമായി സംയോജിപ്പിച്ചാണോ നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ചെലവ് അനുപാതം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
കേരളത്തിൽ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിനോ അംഗത്വം എടുക്കുന്നതിനോ നിലവിൽ തടസ്സമുണ്ടോ എന്നറിയിക്കാമോ; എങ്കിൽ കാരണങ്ങൾ വ്യക്തമാക്കാമോ?
2083.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വർക്കല മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി വർക്കല മണ്ഡലത്തിൽ ഏതെല്ലാം തസ്തികകളിൽ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2084.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതി അനുസരിച്ച് പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തിയ സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിയമനം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2085.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ ആലക്കോട് പഞ്ചായത്തില്‍ നെല്ലിപ്പാറ ഗവ: ആശുപത്രിയിൽ നിലവിലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികയും ജീവനക്കാരുടെ എണ്ണവും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഏതൊക്കെ തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് വ്യക്തമാക്കാമോ ;
( സി )
സാനിട്ടേഷന്‍ വർക്കര്‍, കുക്ക് എന്നീ തസ്തികകൾ അനുവദിക്കാത്തതിനാൽ രോഗികൾക്ക് പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2086.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റ പി.എച്ച്‌.സി.യുടേയും, ഹരിപ്പാട് ടി.ബി. സെന്ററിന്റേയും പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇവയുടെ അടിസ്ഥാന സൗകര്യങ്ങളിലടക്കം നിലനില്‍ക്കുന്ന പ്രതിസന്ധികളും പോരായ്മകളും പരിഹരിക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ?
2087.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്കരാേഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ താലൂക്ക് ആശുപത്രികളിലും സി.എച്ച്.സി കളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടാേ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ എത്ര രാേഗികള്‍ ഡയാലിസിസ് ചെയ്തുവരുന്നുണ്ട്;
( സി )
കണ്ണൂര്‍ ജില്ലയില്‍ പ്രെെവറ്റ്, സര്‍ക്കാര്‍ ആശുപത്രികളിലായി എത്ര രാേഗികള്‍ക്ക് ഡയാലിസിസ് ചെയ്യുവാന്‍ സൗകര്യമുണ്ട്; വിശദമാക്കുമാേ?
2088.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഴവൂര്‍ കെ.ആര്‍.നാരായണന്‍ ആശുപത്രിയില്‍ സ്പെഷ്യാലിറ്റി വിഭാഗം പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;
( ബി )
ഈ ആശുപത്രിയില്‍ എത്ര ഓപ്പറേഷന്‍ തീയേറ്ററുകളും അനുബന്ധ സജ്ജീകരണങ്ങളും സ്പെഷ്യാലിറ്റി വിഭാഗത്തിനായി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( സി )
നിലവില്‍ ഈ ആശുപത്രിയില്‍ എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും എത്രപേര്‍ ജോലി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കാമോ; ഒഴിവുള്ള തസ്തികകളിൽ സ്റ്റാഫിനെ ഉടന്‍ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
സ്പെഷ്യാലിറ്റി വിഭാഗം ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസിന്റെ കീഴിലായതിനാല്‍ സ്പെഷ്യാലിറ്റി ആശുപത്രി ആക്കുന്നതിനുവേണ്ടി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ഇ )
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഒരു നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിക്ക് ആറ് നിലകളുള്ള ബില്‍ഡിംഗ് ഉണ്ടെങ്കിലും ബാക്കിയുള്ള സ്ഥലം കൂടി ഉപയോഗപ്പെടുത്തി സ്പെഷ്യാലിറ്റി വിഭാഗം ആരംഭിക്കുന്നതിന് ഡി.എച്ച്.എസ്സ് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2089.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം നിര്‍മ്മാണത്തിന് പ്രത്യേക രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
പ്രവർത്തനക്ഷമമല്ലാത്ത ചികിത്സ ഉപകരണങ്ങൾ
2090.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയിൽ പ്രവർത്തനക്ഷമമല്ലാത്ത ചികിത്സ ഉപകരണങ്ങൾ ഏതൊക്കെയാണെന്നും ഓരോന്നും വാങ്ങിയ തീയതി എന്നാണെന്നും ഓരോന്നിന്റെയും വില എത്രയാണെന്നും ആശുപത്രി തിരിച്ച് വ്യക്തമാക്കുമോ?
2091.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂർ മണ്ഡലത്തിലെ എടപ്പാൾ സി.എച്ച്.സി.-യിൽ മാതൃ ശിശു ബ്ലോക്കിന്റെ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായിട്ടും അത് ഉപയോഗിക്കാതിരിക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് ഉപയോഗിക്കുന്നതിനാവശ്യമായ ജീവനക്കാരില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനാവശ്യമായ സ്റ്റാഫ് പാറ്റേൺ പുനഃക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നടപടി സ്വീകരിക്കുമോ?
2092.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ജില്ലാ ആസ്ഥാനത്തെ ഏക സർക്കാർ ആശുപത്രി എന്നതും ജില്ലയിൽ ഒരു ജനറൽ ആശുപത്രി ഇല്ല എന്നതും പരിഗണിച്ച് മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
നിലവിലുള്ള ആശുപത്രിയിൽ ബ്ലഡ് ബാങ്ക്, കാരുണ്യ ഫാർമസി എന്നിവ അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ?
2093.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്ലോക്ക് ലെവല്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മലയിടംതുരുത്ത് സി.എച്ച്.സി.യില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
ആയതിലേയ്ക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും അത് ഏതെല്ലാം പ്രവര്‍ത്തികള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
മലയിടംതുരുത്ത് സി.എച്ച്.സി.യിലെ ഡോക്ടര്‍മാർ , മറ്റ് ജീവനക്കാർ എന്നിവരുടെ അനുവദിക്കപ്പെട്ട തസ്തികകളുടേയും പ്രസ്തുത തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളുടേയും വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സി.എച്ച്.സി.യില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2094.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്കരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് മണ്ഡലത്തില്‍ വൃക്കരോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ ?
2095.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടവുകോട് സി.എച്ച്.സി.യില്‍ നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് സ്ഥാപനങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത ജീവനക്കാരെ വടവുകോട് സി.എച്ച്.സി.യിലേക്ക് തിരികെ നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
അമ്പതിലേറെ ബെഡുകള്‍ ലഭ്യമായ പ്രസ്തുത ആശുപത്രിയില്‍ കിടത്തി ചികിത്സ പുനരാംരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള പശ്ചാത്തല സൗകര്യം ഉള്ള പ്രസ്തുത ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് നടപടികള്‍ കെെക്കൊള്ളുമോയെന്ന് അറിയിക്കാമോ?
2096.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് പറയാമോ;
( ബി )
എന്തൊക്കെ ഉപകരണങ്ങളും സജ്ജീകരണങ്ങളുമാണ് കാത്ത് ലാബ് സ്ഥാപിക്കുന്നതിനായി ഇതുവരെ ഒരുക്കിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഏതൊക്കെ തസ്തികകളാണ് കാത്ത് ലാബിന്റെ പ്രവർത്തനത്തിന് വേണ്ടി വരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഇല്ലെങ്കിൽ ഇത് അനുവദിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് പറയാമോ?
2097.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തില്‍ എത്ര പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഹെല്‍ത്ത് സെന്ററുകളിലെ തസ്തികകളുടെ എണ്ണവും അതിലെ ഒഴിവുകളുടെ എണ്ണവും ഇനം തിരിച്ച് വിശദമാക്കുമോ;
( സി )
മതിയായ ജീവനക്കാരില്ലാത്തത് മൂലം മണ്ഡലത്തിലെ ഏതെങ്കിലും പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നുണ്ടോ; വ്യക്തമാക്കാമോ?
2098.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ;
( ബി )
ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഇനി പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
ഓക്സിജന്‍ പ്ലാന്റ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എത്ര തുകയാണ് വിനിയോഗിച്ചതെന്നും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഇനി എത്ര തുകയാണ് വേണ്ടതെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഏത് ഏജന്‍സിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതെന്നും വിശദമാക്കാമോ?
2099.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ നെല്ലിക്കുഴി പഞ്ചായത്തില്‍ സിദ്ധ ഡിസ്പെന്‍സറി ആരംഭിക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നെല്ലിക്കുഴി പഞ്ചായത്തില്‍ സിദ്ധ ഡിസ്പെന്‍സറി ആരംഭിക്കുന്നതിനായി ആയുഷ് ഡയറ്കടര്‍ നല്കിയിട്ടുള്ള പ്രൊപ്പോസല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദമാക്കാമോ?
2100.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കിഫ്ബി വഴി നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ടിന്റെ ഭാഗമായി മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, സ്വീവേജ് തുടങ്ങിയ വര്‍ക്കുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും ഓരോ വര്‍ക്കും എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്നും വിശദീകരിക്കാമോ?
2101.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ തുടർ നടപടികൾ സ്വീകരിക്കാൻ കൈമാറിയ നിവേദനത്തിൽ (ഫയൽ നമ്പർ ഇ5958083/22/ എം (എച്ച്ഡബ്ല്യു&സിഡി) എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റും ബ്ലഡ് ബാങ്കും സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2102.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിക്കത്തോട്, വിഴിക്കത്തോട് എന്നീ പി.എച്ച്.സി.കളെയും ഇടയിരിക്കപുഴയിലെ സി.എച്ച്.സി.യെയും എഫ്.എച്ച്.സി.കളാക്കുന്നതിനുള്ള പ്രവൃത്തി ഏത് ഘട്ടത്തിലായെന്നും എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കരിക്കാട്ടൂര്‍, നെടുങ്കുന്നം, കാളകെട്ടി എന്നിവിടങ്ങളിലെ പി.എച്ച്.സി.കളെ എഫ്.എച്ച്.സി.കളാക്കുന്നതിനുള്ള കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്കായി എന്‍.എച്ച്.എം. ഫണ്ടില്‍ നിന്നും മതിയായ തുക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കുമോ;
( സി )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഒ.പി. നവീകരണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലായി എന്നും എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്നും അറിയിക്കുമോ?
2103.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നീക്കിവെച്ച തുക വിനിയോഗിച്ച് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് എന്തെല്ലാം പ്രവൃത്തികളാണ് നട‌പ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏതെല്ലാം ആശ്രുപത്രികളില്‍ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
2104.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ എത്ര ഡോക്ടര്‍മാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവിടെ സ്ഥിരമായും കോൺട്രാക്ട് അടിസ്ഥാനത്തിലും ഉള്ള ഡോക്ടർമാരുടെ എത്ര തസ്തികകൾ നിലവിലുണ്ടെന്നും വിശദമാക്കാമോ;
( ബി )
നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സര്‍ക്കാരില്‍ നിന്നും എന്‍.എച്ച്.എം. - ല്‍ നിന്നും രണ്ട് വീതം ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയപ്പോള്‍ എന്തെല്ലാം കൂടുതൽ സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത് ; എത്ര ജീവനക്കാരെ പുതുതായി നിയമിച്ചു; വിശദമാക്കാമോ;
( ഡി )
നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ ഒഴിവ് നികത്താന്‍ നടപടി സ്വീകരിക്കുമോ?
2105.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നിയോജകമണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ ഇപ്പോൾ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ; നിലവിലുണ്ടെങ്കിൽ ടി പ്രൊപ്പോസൽ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ?
2106.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ ആമച്ചല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഐസൊലേഷന്‍ വാര്‍ഡ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമോ?
2107.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയെ 30 ബെഡാക്കി ഉയര്‍ത്തുന്നതിന് വേണ്ടി സമര്‍പ്പിച്ച നിവേദനത്തില്‍ മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
നിലവില്‍ എല്ലാ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായ ചേലേമ്പ്ര ആയുര്‍വേദ ആശുപത്രിയില്‍ 30 കിടക്ക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ആയൂഷ് വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
2108.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തില്‍ ആരോഗ്യവകുപ്പിനുകീഴിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഏതൊക്കെയാണെന്നും ഇവയെല്ലാം പ്രവര്‍ത്തന സജ്ജമാണോയെന്നും വിശദമാക്കാമോ;
( ബി )
പ്രവര്‍ത്തന സജ്ജമല്ലെങ്കിൽ ആയതിനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏതൊക്കെയാണെന്നും ഇവയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പദ്ധതികളുണ്ടോയെന്നും വിശദമാക്കാമോ?
2109.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ചൈല്‍ഡ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാവശ്യ വിഭാഗങ്ങളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ എന്നത്തേക്ക് നിയമിക്കാനാവുമെന്ന് വ്യക്തമാക്കുമോ?
2110.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതും ഇവിടെ പ്രസവമെടുപ്പും അനുബന്ധ ചികിത്സയും വര്‍ഷങ്ങളായി ഇല്ലാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗവും കുട്ടികളുടെ വിഭാഗവും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2111.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ രാത്രികാല ഒ.പി. സേവനം ഇപ്പോൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത സേവനം തടസ്സപ്പെടാൻ എന്താണ് കാരണം എന്ന് വ്യക്തമാക്കാമോ;
( ബി )
താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ എത്ര തസ്തികകളാണ് നിലവിൽ ഉള്ളത് എന്നും അതിൽ എത്ര ഒഴിവുകളുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ജോലി ക്രമീകരണം മൂലം ഡോക്ടർമാരെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റിയിട്ടുണ്ടോ; എങ്കിൽ അതിന് പകരം വേറെ ഡോക്ടറെ നിയമിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2112.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലിപ്പറമ്പ് പി.എച്ച്.സി.യ്ക്ക് കീഴിലുള്ള സബ് സെന്റര്‍ കെട്ടിടം പൊളിച്ചു നീക്കിയത് പുനര്‍നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ എത്ര രൂപയാണ് അനുവദിച്ചത് എന്നും ഇത് ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ?
2113.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ മുക്കം സി.എച്ച്.സി. യ്ക്ക് ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് ധനസഹായത്തോടെ ഫണ്ട് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നബാര്‍ഡ് ധനസഹായം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
നിലമ്പൂർ ജില്ലാ ആശുപത്രിയിലെ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിർമ്മാണം
2114.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിർമ്മാണം എന്ന പ്രവൃത്തിക്ക് 2020-ൽ ഭരണാനുമതി [ജി.ഒ.(ആര്‍.റ്റി.)നം.2091/2020/എച്ച്. ആന്റ് എഫ്. ഡബ്ല്യു.ഡി.] ആയിട്ടും നാളിതുവരെ തുടർനടപടികളില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര തുകയ്ക്കാണ് ഭരണാനുമതി ലഭിച്ചതെന്നും നിർവ്വഹണ ഏജൻസി ആരാണെന്നും ഏതെല്ലാം ബ്ലോക്കുകളുടെ നിർമ്മാണമാണ് പദ്ധതിയിൽ ഉൾപ്പെട്ടതെന്നുമുള്ള വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്ക് നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഏത് ഭാഗത്തെന്നും ഇവിടെ പഴയ കെട്ടിടങ്ങളോ നിർമ്മിതികളോ പൊളിച്ചുമാറ്റേണ്ടതുണ്ടോ എന്നും അറിയിക്കാമോ;
( സി )
മേൽ കാഷ്വാലിറ്റി ബ്ലോക്കിന്റെ ഡിസൈനും എസ്റ്റിമേറ്റും ഡി.പി.ആർ.-ഉം നിർവ്വഹണ ഏജൻസി തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ; ഡിസൈൻ തയ്യാറാക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതർ, ജനപ്രതിനിധികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തിയിരുന്നോ എന്നും ഇല്ലെങ്കിൽ കാരണവും വ്യക്തമാക്കാമോ;
( ഡി )
മേൽ പ്രവൃത്തിയുടെ ധനാനുമതി, സാങ്കേതിക അനുമതി, ടെൻഡർ നടപടികൾ എന്നിവ ആരാണ് നടത്തേണ്ടതെന്നും എന്നത്തേക്ക് ഇവ പൂർത്തീകരിച്ച് പുതിയ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാനാകും എന്നും വിശദമാക്കാമോ?
2115.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര വെണ്‍പകല്‍ ആശുപത്രിയില്‍ ആരംഭിക്കാന്‍ പോകുന്ന ഐ.സി. യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ എന്തെന്ന് വിശദമാക്കാമോ;
( ബി )
എത്രകോടി രൂപയുടെ ഐ.സി.യു. ആണ് വെണ്‍പകല്‍ സി.എച്ച്.സി.യില്‍ സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കും എന്ന് വിശദമാക്കാമോ?
2116.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി സ്ഥലമേറ്റെടുക്കൽ നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
സ്ഥലമേറ്റെടുക്കൽ നടപടിക്രമത്തിന്റെയും കെട്ടിടനിർമ്മാണം ആരംഭിക്കുന്നതിന്റെയും തുടർ പ്രവർത്തനക്രമം വിശദമാക്കാമോ;
( സി )
റാന്നി താലൂക്കാശുപത്രിയുടെ കെട്ടിട നിർമ്മാണത്തിനുള്ള ഭരണാനുമതി പുതുക്കുന്നതിനാവശ്യമായ നടപടികൾ ഏതു ഘട്ടത്തിലായിയെന്ന് വിശദമാക്കാമോ?
2117.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടമുളക്കൽ ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി. -യുടെ സബ് സെന്റര്‍ മാക്കുളം പ്രദേശത്ത് അനുവദിക്കുന്നത് സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
യാത്രാസൗകര്യം കുറവായ, വിദൂര ഉൾപ്രദേശത്തുള്ള ഇടമുളക്കൽ പഞ്ചായത്ത് പി.എച്ച്.സി.-യിൽ യാത്രാബുദ്ധിമുട്ടുകൾ കാരണം ഇടമുളക്കൽ, മാക്കുളം പ്രദേശത്തുള്ളവര്‍ക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
യാത്രാബുദ്ധിമുട്ടുകൾ പരിഗണിച്ച് മാക്കുളം പ്രദേശത്ത് പി.എച്ച്.സി. -യുടെ സബ്സെൻറർ തുറക്കുന്നതിനുള്ള നടപടികൾ കൈക്കൊളളുമോയെന്ന് വ്യക്തമാക്കാമോ?
2118.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ് തസ്തിക സൃഷ്ടിക്കാന്‍ ശ്രമിക്കുമാേ; വിശദമാക്കാമാേ;
( ബി )
നിലവില്‍ അസിസ്റ്റന്റ് സർജനായി ജോലി ചെയ്യുന്ന നെഫ്രോളജിസ്റ്റിന് സ്പെഷ്യാലിറ്റി ആനുകൂല്യം നല്‍കി നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമാേ?
ചേറ്റുകുഴിയില്‍‍ കുടുംബക്ഷേമ കേന്ദ്രം
2119.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരവാളൂര്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ക്ക് പ്രയോജനമാകുന്ന രീതിയില്‍ കരവാളൂര്‍ ചേറ്റുകുഴി കേന്ദ്രമാക്കി കുടുംബക്ഷേമ കേന്ദ്രം അനുവദിക്കുന്നത് സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കിയ പ്രൊപ്പോസല്‍, പഞ്ചായത്ത് ഭരണ സമിതി തീരുമാനം എന്നിവ കൂടി പരിഗണിച്ച്‌ ഈ മേഖലയില്‍ എഫ്‌.ഡബ്ല്യു‌.സി. സബ് സെന്റര്‍ അനുവദിക്കുമോ; എങ്കിൽ പ്രസ്തുത സബ് സെന്റര്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും എന്നറിയിക്കാമോ?
2120.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള ഗുണനിലവാര പരിശോധനാഫലം (ജൈവ, രാസഗുണഗണങ്ങൾ) നിയമപ്രാബല്യമുള്ള ലാബില്‍ (റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്സ്) പരിശോധിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ;
( ബി )
പരിശോധനാഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതൊഴിവാക്കാന്‍ താലൂക്ക് തലത്തില്‍ ലാബ് സജ്ജീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സ്വകാര്യ ലാബുകളില്‍ പ്രസ്തുത സേവനം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത പരിശോധനയ്ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കാമോ;
( ഡി )
സര്‍ക്കാര്‍ ലാബില്‍ പ്രസ്തുത പരിശോധനക്കുണ്ടാകുന്ന കാലതാമസത്തിനു കാരണം വ്യക്തമാക്കാമോ; ഈ പരിശോധന ഇത്രയ്ക്കും സാങ്കേതിക സങ്കീര്‍ണ്ണതകളുള്ള പരിശോധനയാണോയെന്ന് വിശദീകരിക്കാമോ; ഇതിന് പ്രാപ്യമായ എന്തെങ്കിലും പരിഹാരനിർദ്ദേശങ്ങൾ ഉണ്ടോ എന്നറിയിക്കാമോ?
2121.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിലെ തസ്തികകൾ ഏതൊക്കെയെന്നും അവയുടെ എണ്ണവും വിന്യാസവും വ്യക്തമാക്കാമോ;
( ബി )
ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ തസ്തികകളിലുള്ള ജീവനക്കാർക്ക് നിശ്ചയിക്കപ്പെട്ട ചുമതലകൾ വ്യക്തമാക്കാമോ;
( സി )
ഭക്ഷ്യ സുരക്ഷ വകുപ്പിന് കീഴിൽ ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും ലബോറട്ടറികളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നവീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
2122.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷണ പദാർത്ഥങ്ങളിൽ മായം ചേർത്തതിനും ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്തതിനും ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതു വരെ എത്ര കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ കർശന പരിശോധന നടത്താനും നിയമലംഘനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും തയ്യാറാകുമോ; വിശദമാക്കാമോ?
2123.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ദേശീയ കുടുംബ ആരോഗ്യ സര്‍വ്വെ-5 ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വെ പ്രകാരം കേരളത്തിന്റെ ആരോഗ്യ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
2124.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വൈകുന്നത് എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
2125.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലുമായി എത്ര ഡയാലിസിസ് യൂണിറ്റുകൾ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിൽ ഏതൊക്കെ ആശുപത്രികളിലും സി.എച്ച്.സി.കളിലുമാണ് ഡയാലിസിസ് യൂണിറ്റുകൾ ഉള്ളതെന്ന വിവരം ലഭ്യമാക്കാമോ?
2126.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2127.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാന്‍സര്‍ രോഗികള്‍ക്ക് എത്ര രൂപ വീതമാണ് പെന്‍ഷനായി നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ; ഇത് വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ;
( ബി )
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പെന്‍ഷന്‍ മാസങ്ങളായി കുടശ്ശികയാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കുടിശ്ശിക തീര്‍ത്ത് തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
2128.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ധാരാളം ചികിത്സാ ഉപകരണങ്ങൾ പ്രവർത്തനക്ഷമമല്ലാതായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങുന്ന ചികിത്സാ ഉപകരണങ്ങൾ വളരെ വേഗം തന്നെ പ്രവർത്തനക്ഷമമല്ലാതെ ആകുന്നു എന്ന ആരോപണം സംബന്ധിച്ച് ആരോഗ്യവകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ചികിത്സാ ഉപകരണങ്ങൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ സാധാരണക്കാരായ രോഗികൾ സ്കാനിങ് ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്കായി വലിയ തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
സർക്കാർ ആശുപത്രികളിലെ ചികിത്സാ ഉപകരണങ്ങൾ യഥാവിധി പരിപാലിക്കാതെ ഉപയോഗയോഗ്യമല്ലാതാക്കി തീർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമോ; മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഇപ്രകാരം എത്ര പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
2129.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെയുള്ള ആക്രമണങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ച് വരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
രോഗികള്‍ക്കും ആശുപത്രി ജീവനക്കാർക്കും സംരക്ഷണം ഉറപ്പുവരുത്താൻ ആശുപത്രികളെ സുരക്ഷാമേഖലയായി പ്രഖ്യാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( സി )
ആശുപത്രികളുടെയും ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെയും നിലവാരം ഉയർത്തുന്നതിന് നിലവിലെ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കുന്നതിൽ ചില ന്യൂനതകൾ ഉള്ളതായി പരാതികൾ ലഭ്യമായിട്ടുണ്ടോ; എങ്കിൽ അവ എന്തെല്ലാമാണെന്നും ഇക്കാര്യത്തിൽ എന്തെല്ലാം പരിഹാര നടപടികളാണ് സ്വീകരിക്കുക എന്നും വ്യക്തമാക്കാമോ?
മെഡിക്കൽ കോളേജുകളിൽ അധികൃതരുടെ അനാസ്ഥ
2130.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ കോളേജുകളിൽ അധികൃതരുടെ അനാസ്ഥ മൂലവും സ്വകാര്യസ്ഥാപനങ്ങളുമായുള്ള അവിശുദ്ധബന്ധം മൂലവും രോഗികൾക്ക് ആവശ്യമായ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതായ ആരോപണം ഗൗരവമായി കാണുന്നുണ്ടോ; എങ്കിൽ അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിക്കുമോ;
( ബി )
മെഡിക്കൽ കോളേജിലെ എം.ആർ.ഐ. സ്കാനിംഗ് മെഷീൻ രാത്രികാലങ്ങളിൽ മാത്രം കേടാകുന്നതായും മൂത്രാശയക്കല്ല് നീക്കം ചെയ്യുന്നതിനുള്ള ഇ.എസ്.ഡബ്ല്യു.എല്‍. മെഷീൻ ഉള്‍പ്പെടെയുള്ള ചികിത്സാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് സംബന്ധിച്ചും ഫാർമസിയിൽ ആവശ്യത്തിനുള്ള മരുന്നുകൾ ലഭ്യമല്ലാത്തതിനെ സംബന്ധിച്ചും ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലെ വസ്തുത പരിശോധിച്ച് സാധാരണക്കാരായ രോഗികൾക്ക് രാത്രികാലങ്ങളിലും ആവശ്യമായ ചികിത്സാ സംവിധാനങ്ങളും മരുന്നും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2131.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ട ബോ‍ഡികളില്‍ നിന്ന് കോവിഡ് ടെസ്റ്റിനുള്ള സ്വാബ് എടുത്താല്‍ എത്ര സമയത്തിനുള്ളിലാണ് റിസള്‍ട്ട് മോര്‍ച്ചറിയിലേക്ക് നല്‍കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇ-മെയില്‍ ആയാണോ റിസള്‍ട്ട് ലഭ്യമാക്കുന്നത്; ഇ-മെയില്‍ ആയി ലഭിക്കുന്ന റിസള്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് കൃത്യസമയത്ത് ലഭ്യമാക്കുന്നതില്‍ മോര്‍ച്ചറിയിലെ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും വൈകുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇ-മെയിലായി കിട്ടുന്ന റിസള്‍ട്ട് കൃത്യ സമയത്ത് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുന്നതിനും ആയത് പരിശോധന നടത്തുന്നതിനം നടപടി സ്വീകരിക്കുമോ?
2132.
ശ്രീ. റോജി എം. ജോൺ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ഏകോപനത്തിൽ പിഴവുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്കൂർ കൊണ്ട് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
2133.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ; ഇത്തരം കുട്ടികളുടെ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
2134.
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ ജനസൗഹൃദമാക്കുന്നതിനും മികവുറ്റതാക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇ-ഹെല്‍ത്ത് സംവിധാനം സംസ്ഥാനത്ത് വിപുലീകരിച്ചിട്ടുണ്ടോ;
( സി )
കോവിഡ് കാലത്ത് ആരംഭിച്ച ടെലി മെഡിസിന്‍ സംവിധാനം തുടരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
2135.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ, സഹകരണ, സ്വകാര്യ മേഖലകളിലെ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആശുപത്രി, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ സംരക്ഷണത്തിനായി ആശുപത്രികളുടെ കോമ്പൗണ്ട് സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ബി )
2021 ജൂൺ 1 മുതൽ 2022 ജൂൺ 15 വരെ സംസ്ഥാനത്ത് ആശുപത്രികൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്ക് നേരെ അക്രമം നേരിട്ടത് സംബന്ധിച്ച് ലഭിച്ച പരാതികൾ/കേസുകള്‍ എന്നിവ എത്രയെന്ന് ജില്ലകൾ തിരിച്ച് വ്യക്തമാക്കുമോ; ഓരോ പരാതികളിലും ഇതുവരെ സ്വീകരിച്ച തുടർ നടപടികൾ വിശദീകരിക്കുമോ?
2136.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഏതൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെയാണ് ഗവേഷണം നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?
2137.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് പദ്ധതി വഴി പൊതുജനങ്ങള്‍ക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
രോഗചികിത്സയ്ക്കായി ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള അപ്പോയ്ന്റ്മെന്റ് എടുക്കുന്നതിനായി ഓണ്‍ലൈനായി ഒ.പി. ടിക്കറ്റ് എടുക്കുവാന്‍ ഇ-ഹെല്‍ത്ത് വഴി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയിക്കാമോ;
( സി )
പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
2138.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ എത്ര ബ്ലഡ് ബാങ്കുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയെന്നും അറിയിക്കാമോ;
( ബി )
പുതിയതായി കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
എങ്കിൽ അവ എവിടെയൊക്കെയാണെന്നും ആശുപത്രികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയാണെന്നും അറിയിക്കാമോ?
2139.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പീപ്പിള്‍സ് ക്യാമ്പയിന്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഇത്തരം ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഗ്രാമപഞ്ചായത്തുതോറും പ്രസ്തുത ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
യുവാക്കള്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത് ഒഴിവാക്കുവാന്‍ ഫലപ്രദമായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2140.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട അവയവവുമായി ആംബുലൻസ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെത്തിയിട്ടും വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാൻ ആരും ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ആലുവയിൽ നിന്നും വൃക്കയുമായി ആംബുലൻസ് വരുന്ന കാര്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അറിയിച്ചിരുന്നോ; വ്യക്തമാക്കാമോ;
( സി )
വൃക്ക ഏറ്റുവാങ്ങാൻ മെഡിക്കൽ കോളേജിൽ ആരുമില്ലാതിരുന്നതിനാല്‍ പുറത്തു നിന്നെത്തിയവർ വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ഓടി എന്ന് പറയപ്പെടുന്നത് ഗൗരവമുള്ള വീഴ്ചയല്ലേ; വിശദമാക്കാമോ;
( ഡി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ?
2141.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലുമായി കിഫ്ബി മുഖേന എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന വിവരം ലഭ്യമാക്കാമോ; ഇതില്‍ എത്ര പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളതെന്നും ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നുമുള്ള വിവരം അറിയിക്കാമോ?
2142.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഈ കാലയളവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന എന്തെല്ലാം ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ഈ കാലയളവില്‍ സ്വീകരിച്ചത്; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്റ്റെെപ്പന്റില്‍ കാലോചിതമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് അറിയിക്കാമോ?
2143.
ശ്രീ .പി. കെ. ബഷീർ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
അവയവമാറ്റ ശസ്ത്രക്രിയ നടപടികൾ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ;
( സി )
ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തിയോ; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2144.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ അധീനതയിലുള്ള ഏതൊക്കെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലുമാണ് സൂപ്പർ സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റുകൾ നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; അവയവമാറ്റ ശാസ്ത്രക്രിയ ചെയ്യുന്ന ഏതൊക്കെ സ്ഥാപനങ്ങളാണ് സർക്കാർ അധീനതയിൽ ഉള്ളതെന്നും അറിയിക്കാമോ?
2145.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കാേളേജില്‍ കാെബാള്‍ട്ട് തെറാപ്പി മെഷീന്‍ വാങ്ങുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രപ്പാേസലില്‍ നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമോ?
2146.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മോഡേണ്‍ ഇന്റര്‍വെന്‍ഷണൽ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( ബി )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയത് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2147.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
മഞ്ചേരി മെഡിക്കൽ കോളേജ് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
മഞ്ചേരിയിൽ ഇപ്പോൾ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്ന സ്ഥലത്ത് മുൻപുണ്ടായിരുന്ന ജനറൽ ആശുപത്രി പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
മഞ്ചേരിയിൽ മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ബജറ്റിൽ പ്രഖ്യാപിച്ച നഴ്സിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2148.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ ഓരോ ചികിത്സാ വിഭാഗങ്ങളിലും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടേയും എത്ര വീതം ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഡോക്ടർമാരുടേയും ജീവനക്കാരുടേയും അഭാവംമൂലം രോഗികൾക്ക് യഥാസമയം ചികിത്സ ലഭിക്കാതിരിക്കുന്നത് പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമോ?
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാവീഴ്ച
2149.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരന്തരമായ ചികിത്സാവീഴ്ച സംഭവിക്കുന്നതായ ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വാതിലിനിടയിൽ വിരൽ കുടുങ്ങി മെഡിക്കൽ കോളേജിലെത്തിച്ച അസം സ്വദേശിയായ മൂന്നുവസ്സുകാരിയുടെ ശസ്ത്രക്രിയ 36 മണിക്കൂർ വൈകിയതായി പറയപ്പെടുന്ന സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; അന്വേഷണത്തിൽ ഡോക്ടർമാർക്ക് വീഴ്ച വന്നെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഡോക്ടര്‍ക്കെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരനെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും വീൽചെയറിലിരിക്കുന്ന രോഗിയെ പരിശോധിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചെന്നുമുള്ള പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2150.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ നടത്തിയ അന്വേഷണവും സ്വീകരിച്ച നടപടിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിന്റെ റിപ്പോർട്ടോ, പ്രാഥമിക റിപ്പോർട്ടോ കിട്ടിയിട്ടുണ്ടോ; എങ്കിൽ പകർപ്പ് സഹിതമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
വൃക്ക അടങ്ങിയ പെട്ടി മെഡിക്കൽ കോളേജിൽ ആംബുലൻസിൽ എത്തിച്ചപ്പോൾ പുറത്ത് നിന്നുള്ളവർ അത് എടുത്തുകൊണ്ട് ഓടി എന്ന റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വൃക്ക മാറ്റി വെക്കൽ നടപടിയുടെ പ്രോട്ടോകോൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ?
2151.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരണപ്പെടാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണങ്ങൾ നടത്തുകയുണ്ടായോ;
( ബി )
വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച് നാലു മണിക്കൂറുകൾക്ക് ശേഷമാണോ ശസ്ത്രക്രിയ നടത്തിയത്;
( സി )
അന്വേഷണത്തിൽ ആരെയൊക്കെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്; ശസ്ത്രക്രിയ നടത്തുന്നതിൽ കാലതാമസം ഉണ്ടായതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നാണ് പ്രസ്തുത അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത് ;
( ഡി )
അവയവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടിയിട്ടില്ലാത്ത ആളുകൾ വൃക്ക കൈകാര്യം ചെയ്യേണ്ടി വന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയോ ;
( ഇ )
ഈ സംഭവത്തിൽ സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ; കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ ?
2152.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിൽ ധാരാളം രോഗികൾ എത്തിച്ചേരുന്നതിനാൽ ഉണ്ടാകുന്ന തിരക്കിനനുസൃതമായി നിലവിൽ ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ സ്റ്റാഫ് പാറ്റേൺ പുതുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
2153.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ വർദ്ധിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സാഹചര്യം നേരിടാൻ എന്തൊക്കെ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആരോഗ്യവകുപ്പിൽ നിലവില്‍ എത്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും എത്രകാലമായി ഈ ഒഴിവുകൾ നിലവിലുണ്ടെന്നും സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
അടുത്ത കാലത്ത് കാസർകോട് ജില്ലയിൽ നിന്ന് സ്ഥലംമാറ്റപ്പെട്ട എത്ര ഉദ്യോഗസ്ഥന്മാരുണ്ടെന്ന് സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ; ഇവർക്കുപകരം നിയമനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
വർക്കിംഗ് അറേഞ്ച്മെന്റിൽ കാസർകോട് ജില്ലയിൽ നിന്ന് എത്രപേരെ സ്ഥലം മാറ്റിയിട്ടുണ്ടെന്ന് സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ?
2154.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ കുന്നോത്ത് പറമ്പ് പി.എച്ച്.സി. യില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലിയിലിരിക്കെ ഡ്യൂട്ടിക്കിടയില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട അശോകന്‍.സി.പി.യുടെ ലീവ് അനുവദിക്കുന്ന വിഷയത്തില്‍ (ഫയല്‍ സി2/196/2018 ആ.ക.വ.) നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ;
( ബി )
അപകടത്തിന് ശേഷമുള്ള അവധി അനുവദിച്ച് ഉത്തരവാകാന്‍ വേണ്ടി എന്നാണ് അപേക്ഷ നല്‍കിയിരുന്നതെന്ന വിവരം അറിയിക്കാമോ ; അപേക്ഷയിന്മേല്‍ തീരുമാനമെടുക്കുന്നതില്‍ വൈകുന്നതിന്റെ കാരണവും ആയതിന്റെ നിലവിലെ തടസ്സങ്ങളും വിശദമാക്കാമോ ?
2155.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
താലൂക്കാശുപത്രിയിലെ ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( സി )
ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനായി പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ?
2156.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം മിഷനില്‍ ആകെ എത്ര പേര്‍ കരാര്‍/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ‍‍ജോലി ചെയ്യുന്നുണ്ടെന്നുള്ള വിവരം തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
2157.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിസിയോതെറാപിസ്റ്റ്/ഒക്ക്യുപേഷണല്‍ തെറാപിസ്റ്റ്/സ്പീച്ച് തെറാപിസ്റ്റ് എന്നീ ബിരുദ കോഴ്സുകള്‍ പഠിച്ചിറങ്ങി സംസ്ഥാനത്ത്‌ സര്‍ക്കാര്‍ മേഖലയില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ നിരക്കിലുള്ള വേതനമാണോ നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ; ഇതില്‍ എന്തെങ്കിലും അപാകതയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഒക്ക്യുപേഷണല്‍ തെറാപിസ്റ്റുകളായി ജോലി ചെയ്യുന്നവരുടെ ദിവസവേതനം ഫിസിയോതെറാപിസ്റ്റുകള്‍ക്ക് നല്‍കി വരുന്ന തുകയ്ക്ക് സമാനമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്തെ ആരോഗ്യ/മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രസ്തുത വിഭാഗം ജീവനക്കാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം ഉറപ്പുവരുത്തുമോ; വ്യക്തമാക്കാമോ?
2158.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ആരാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തസ്തികയിൽ എത്രനാളായി ഡയറക്ടർ-ഇൻ-ചാർജ് പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ആരോഗ്യ വകുപ്പിൽ ഡയറക്ടർ- ഇൻ-ചാർജ് അല്ലാതെ ഒരാളിനെ നിയമിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ?
2159.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ല്‍ സമ്പൂര്‍ണ്ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2160.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തിൽ ഡോ. ജയൻ തോമസ് അദ്ധ്യക്ഷനായി രൂപീകരിച്ച കേരളത്തിലെ ആരോഗ്യ പരിപാലന വ്യവസായത്തിന് വേണ്ടിയുളള എക്സ്പർട്ട് കമ്മിറ്റിയുടെ ശിപാർശകൾ എന്തെല്ലാമായിരുന്നു; ശിപാർശകൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
2161.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മ‍ൃഗജന്യരോഗങ്ങള്‍ ചെറിയ തോതിലെങ്കിലും വീണ്ടും പടരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഇതിനായി സ്വീകരിച്ച ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും, മുന്നറിയിപ്പുകളും ജനങ്ങളിലേക്കെത്തിക്കുവാന്‍ ആവശ്യമായ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
2162.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോമ എന്ന പ്രവാസി സംഘടന കേരളത്തിലെ ആശുപത്രികളിൽ നൽകുന്നതിനായി വെന്റിലേറ്റർ കെ.എം.എസ്.സി.എല്‍‌.-നെ ഏൽപ്പിച്ചിരുന്നോ;
( ബി )
എങ്കില്‍ ഏൽപ്പിച്ച പ്രകാരം ആശുപത്രികൾക്ക് കെ.എം.എസ്.സി.എൽ. വെന്റിലേറ്റർ നൽകിയില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സംഘടന നൽകിയ വെന്റിലേറ്ററുകളിൽ മൂന്നെണ്ണം കാണാനില്ല എന്ന ആക്ഷേപം സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
2163.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ലബോറട്ടറികളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
പരിശോധനാഫലങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും അവ യഥാസമയം നല്‍കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ പുതുതായി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2164.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാൻ ഫാർമ എന്ന സ്ഥാപനം യൂറോപ്യൻ കമ്മീഷൻ സർട്ടിഫെെ ചെയ്‌തിട്ടുള്ള സ്ഥാപനമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും പി.പി.ഇ. കിറ്റ് അടക്കം വാങ്ങാൻ തീരുമാനിച്ച കെ.എം.എസ്‌.സി. എല്‍.-‌ന്റെ നോട്ട് ഫയലിൽ 31.03.2020 തീയതിയിൽ തന്നെ 15,000 പി.പി.ഇ. കിറ്റുകൾ മാത്രം വാങ്ങിയാൽ മതി എന്ന തീരുമാനം ഫിനാൻസ് മാനേജർ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തില്‍ നിന്നും 50,000 പി.പി.ഇ. കിറ്റുകൾക്ക് പകരം 15,000 പി.പി.ഇ. കിറ്റുകൾ വാങ്ങാൻ 31/03/2020-ല്‍ തന്നെ കെ.എം.എസ്.സി.എൽ. തീരുമാനിച്ചിട്ടും പോസ്റ്റ് ഫാക്ടോ അംഗീകാരത്തിന് സർക്കാരിന് സമർപ്പിച്ച ഫയലിൽ 50,000 കിറ്റുകളാണ് വാങ്ങാൻ തീരുമാനിച്ചതെന്നും ഇതിനായി 7.75 കോടി രൂപ വേണ്ടിവരുമെന്നും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തില്‍ നിന്നും 50,000 പി.പി.ഇ. കിറ്റുകൾ വാങ്ങുന്നതിന് 7.75 കോടി രൂപയുടെ അംഗീകാരം സർക്കാരിൽ നിന്നും ലഭ്യമാക്കിയെങ്കിലും 15,000 പി.പി. ഇ. കിറ്റുകളുടെ തുക മാത്രമാണോ പ്രസ്തുത സ്ഥാപനത്തിന് നൽകിയത്; എങ്കിൽ സർക്കാർ അംഗീകാരം നൽകിയതില്‍ ശേഷിക്കുന്ന തുക കെ.എം.എസ്.സി.എൽ. എങ്ങനെ വിനിയോഗിച്ചു എന്ന് വ്യക്തമാക്കാമോ?
2165.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശാധാര മുഖേന ഫൈബ്രിനോജന്‍ ഫാക്ടര്‍ എന്ന മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രക്തസ്രാവ വൈകല്യം കാരണം ബുദ്ധിമുട്ടുന്ന കോട്ടക്കല്‍ മണ്ഡലത്തിലെ ശ്രീമതി ബുഷ്റ സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ഫൈബ്രിനോജന്‍ ഡിസോര്‍ഡര്‍ എന്ന രക്തസ്രാവ വൈകല്യം ഉള്ള ടിയാള്‍ നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഫ്രഷ് ഫ്രോസന്‍ പ്ലാസ്മ നിരവധി രക്തജന്യ രോഗങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ടിയാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഫൈബ്രിനോജന്‍ ഫാക്ടര്‍ എന്ന മരുന്ന് ആശാധാര വഴി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2166.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പല ഭക്ഷ്യശാലകളിലും പാചകത്തിന് ഗുണമേന്മയില്ലാത്ത എണ്ണ ഉപയോഗിച്ച് വരുന്നതായും, ഇവ തന്നെ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മായം ചേര്‍ത്ത ഭക്ഷണവും ഗുണമേന്മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്; പ്രസ്തുത നടപടികള്‍ ഇവ തടയാന്‍ സഹായകരമാണോ; വിശദമാക്കാമോ?
2167.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അദ്ധ്യാപക നിയമനങ്ങളിൽ ഭരണഘടന ഉറപ്പ് നൽകിയിട്ടുളള സംവരണ തത്വങ്ങൾ പാലിക്കാറുണ്ടോ; ഉണ്ടെങ്കിൽ അതിന് സ്വീകരിച്ചിട്ടുളള റോസ്റ്റർ എങ്ങനെയാണ് നടപ്പിലാക്കുന്നത്; ഇല്ലെങ്കിൽ അതിനുളള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ ഓരോ വർഷവും ഓരോ വിഭാഗത്തിലും ​പ്രൊഫസർ, അസോസിയേറ്റ് ​പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിൽ പിന്നാക്ക ,പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെട്ട എത്ര പേർക്ക് സംവരണ തത്വങ്ങൾ പാലിച്ച് നിയമനം നൽകിയെന്നും അറിയിക്കാമോ;
( സി )
കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ ഓരോ വിഭാഗത്തിലും സീനിയർ റസിഡന്റുമാരായി എത്ര പേർക്ക് നിയമനം നൽകിയെന്നും അതിൽ പിന്നാക്ക, പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെട്ട എത്ര പേർക്ക് സംവരണതത്വങ്ങൾ പാലിച്ച് നിയമനം നൽകിയെന്നും വ്യക്തമാക്കുമോ?
2168.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
മേൽ സ്ഥാപനങ്ങളിൽ ഓരോന്നിലേയും നിലവിലെ സ്റ്റാഫ് പാറ്റേൺ, സ്റ്റാഫ് സ്‌ട്രെങ്ത് എന്നിവ ലഭ്യമാക്കുമോ?
2169.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിന് കീഴില്‍ വരുന്ന വിവിധ കൗണ്‍സിലുകളുടെ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കൗണ്‍സിലുകളില്‍ ലഭിക്കുന്ന അപേക്ഷകളിന്മേൽ തീര്‍പ്പ് കല്‍പ്പിക്കാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കൗണ്‍സിലുകളില്‍ ഫോണ്‍ മുഖേന ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കൗണ്‍സിലുകളുടെ അംഗീകാരം നേടുന്നതിനായി ലഭിക്കുന്ന അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി കൊടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?
2170.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നതിനെത്തുടർന്ന് കുട്ടികള്‍ക്കിടയില്‍ വൈറല്‍ പനി കൂടിയതും ചില സ്ഥലങ്ങളില്‍ ചെള്ള് പനി മൂലമുള്ള മരണങ്ങള്‍ സ്ഥിരീകരിച്ചതും മൂലം ജനങ്ങള്‍ക്കിടയിലെ ആശങ്ക കണക്കിലെടുത്ത് ഇതിന്റെ വ്യാപനം ചെറുക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2171.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന മുഴുവന്‍ പ്രവൃത്തികളുടെയും നിലവിലുള്ള അവസ്ഥ എന്താണെന്നും ഓരോ പ്രവൃത്തിയും ഏതൊക്കെയാണെന്നും ആയതിന് അനുവദിച്ച തുകയടക്കം വ്യക്തമാക്കാമോ?
2172.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്. ജീവനക്കാർ വിരമിക്കുമ്പോൾ പണമാക്കാൻ കഴിയുന്ന ആർജ്ജിതാവധികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആര്‍. പ്രകാരം 300 ദിവസം പരമാവധി ആർജ്ജിത അവധി അനുവദിക്കുന്നത് കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്. ജീവനക്കാർക്ക് ബാധകമാണോ; എങ്കിൽ ഇപ്രകാരം ആനുകൂല്യം വിതരണം ചെയ്യുന്നതിന് നാളിതുവരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇതുസംബന്ധിച്ച നിർദ്ദേശം കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ൽ നിന്നും സർക്കാരിലേക്ക് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇത് നടപ്പാക്കുന്നതിനായി അടിയന്തരമായി നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ൽ സർക്കാർ അംഗീകാരം/അനുമതി ഇല്ലാതെ പുതിയ നിയമനങ്ങൾ നടത്തരുതെന്ന് വ്യവസ്ഥ ചെയ്ത് 19.05. 2007-ൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവ് നിലനിൽക്കുമ്പോൾ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 17.6.2022-ൽ മാനേജിങ് ഡയറക്ടർ അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മേൽ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ?
2173.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് -19 ആദ്യ ഡോസ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് കുറ്റിപ്പുറം തോണിക്കടവത്ത് വീട്ടില്‍ പി.വി. അസ്ന മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും മറുപടി ലഭ്യമായിട്ടുണ്ടോ;
( ബി )
അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ടിയാളുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ; ടിയാളുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളുമോ;
( ഡി )
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ എടുത്തത്തിനെ തുടര്‍ന്നു മരണപ്പെട്ടത് സംബന്ധിച്ച എത്ര പരാതികള്‍ നാളിതുവരെ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ട്;
( ഇ )
ഇപ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അവയിൽ എത്ര അപേക്ഷകളിന്മേല്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്; എങ്കില്‍ വിശദ വിവരം ലഭ്യമാക്കാമോ?
2174.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരുടെ എണ്ണം വാര്‍ഡ്തലത്തില്‍ കണക്കാക്കിയിട്ടുണ്ടോ; ചവറ നിയോജക മണ്ഡലത്തില്‍ എത്ര പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരായി ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചശേഷം രോഗം മൂര്‍ച്ഛിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് എത്ര പേര്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2175.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മാറ്റിവെയ്ക്കപ്പെട്ട തുക വിനിയോഗിച്ച് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
2176.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗ തീരുമാന പ്രകാരം എന്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
2177.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യമായിടങ്ങളില്‍ പുതിയ അംഗന്‍വാടികള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
പുതിയ അംഗന്‍വാടികള്‍ അനുവദിക്കാനുള്ള മാനദണ്ഡം വ്യക്തമാക്കാമോ?
2178.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നിയോജകമണ്ഡലത്തില്‍ ആകെ എത്ര അംഗന്‍വാടികള്‍ ഉണ്ടെന്നും അവ ഏതൊക്കെയെന്നും ഇതില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തത് ഏതൊക്കെ എന്നും വിശദമാക്കാമോ?
2179.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റി/ ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് രൂപീകരിച്ച സെലക്ഷൻ ബോർഡിൽ എൻ.ജി.ഒ. വിഭാഗത്തെ പ്രതിനിധീകരിച്ച് നിയമിച്ച അംഗത്തിന്റെ പേര് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അംഗം പ്രവർത്തിച്ചിരുന്ന എൻ.ജി.ഒ. യുടെ പേരും മേൽവിലാസവും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത എൻ.ജി.ഒ. യിൽ പ്രവർത്തിച്ചതിനുള്ള പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമോ?
2180.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മെഡിക്കല്‍ കോളേജിനായി അനുവദിച്ച തസ്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
അനുവദിക്കപ്പെട്ട എത്ര തസ്തികകളില്‍ നിയമനം നടത്തി എന്ന് വ്യക്തമാക്കാമോ;
( സി )
നിയമനം നടന്ന് കഴിഞ്ഞതില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ എണ്ണവും തസ്തികയും വ്യക്തമാക്കാമോ;
( ഡി )
ഇങ്ങനെ നിയമനം നടന്നതില്‍ വയനാട് മെഡിക്കല്‍ കോളേജിന് പുറത്ത് സേവനം ചെയ്യുന്നവരുടെ തസ്തികയും എണ്ണവും വ്യക്തമാക്കാമോ?
2181.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒന്നാം വര്‍ഷ ജനറല്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ യഥാസമയം നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ടി പരീക്ഷ സമയബന്ധിതമായി നടത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
2182.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മടങ്ങി എത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് എത്ര വിദ്യാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2183.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ആരോഗ്യ സര്‍വ്വകലാശാല സ്ഥാപിച്ചത് ഏത് വര്‍ഷമാണ്; ഈ സര്‍വ്വകലാശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെ;
( ബി )
പ്രസ്തുത സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള സര്‍ക്കാര്‍, എയ്‍ഡഡ്, സ്വാശ്രയ കോളേജുകള്‍ എത്ര വീതമെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
സര്‍വ്വകലാശാല നടത്തിയ വിവിധ പരീക്ഷകളില്‍ കുട്ടികളുടെ വിജയ ശതമാനം സംബന്ധിച്ച് എന്തെങ്കിലും താരതമ്യ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2184.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പൂയപ്പള്ളി, കല്ലുവാതുക്കൽ, ചിറക്കര എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ഭാരതീയ ചികിത്സ വകുപ്പിന്റെ ഡിസ്പെൻസറികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ( ഫയൽ നം : എ 1 / 16 / 2021 ആയുഷ് തീയതി 21.01.2021 ) അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റികൾ തീരുമാനം ലഭ്യമാക്കിയിട്ടുണ്ടോ ;വിശദമാക്കാമോ ?
2185.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2006-2011, 2011-2016, 2016-2021 സര്‍ക്കാരുകളുടെ ഭരണകാലത്ത് വനിതകള്‍ക്ക് എതിരെ ഉള്ള കുറ്റകൃത്യങ്ങള്‍ തടയുന്നത് സംബന്ധിച്ച് എന്തെല്ലാം നയങ്ങളാണ് രൂപീകരിച്ചിട്ടുള്ളത് എന്ന് ഭരണകാലഘട്ടം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് പ്രസ്തുത കാലഘട്ടങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്; അതിനായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
ഈ നയങ്ങളുടെയും നടപടികളുടെയും അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങളും അവയുടെ ഉത്തരവുകളുടെ പകര്‍പ്പുകളും ലഭ്യമാക്കാമോ;
( ഡി )
ഓരോ സ്ത്രീസുരക്ഷാ പദ്ധതിയുടേയും ഇതുവരെയുള്ള പ്രവര്‍ത്തന വിശകലന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
( ഇ )
സ്ത്രീസുരക്ഷാ പദ്ധതികളില്‍ ഇപ്പോള്‍ നിലവില്‍ ഇല്ലാത്തവ ഏത് എന്നും ആയതിന്റെ കാരണങ്ങളും വ്യക്തമാക്കാമോ?
2186.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗന്‍വാടികളിൽ എത്തുന്ന കുട്ടികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
സംസ്ഥാനത്തെ അംഗൻവാടികളിൽ നിലവിൽ എത്ര കുട്ടികളുണ്ട് എന്ന കണക്ക് ലഭ്യമാണോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
സംസ്ഥാനത്ത് ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടുന്ന ആകെ വിദ്യാർഥികളുടെ എണ്ണവും ആകെ അംഗൻവാടി കുട്ടികളുടെ എണ്ണവും തമ്മിലുള്ള അനുപാതം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2187.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ എത്ര ഓഫീസുകളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയിൽ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുണ്ടോ; എങ്കില്‍ വാടകക്കെട്ടിടത്തില്‍ നിന്ന് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2188.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിൽ സ്വന്തമായി സ്ഥലം ഉണ്ടായിട്ടും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വൈപ്പിൻ മണ്ഡലത്തിൽ സ്മാർട്ട് ആക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ട അങ്കണവാടികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ഡി )
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ വാടക ഇനത്തിലുള്ള സർക്കാർ വിഹിതം എത്രയാണെന്നും ബാക്കി തുക എങ്ങനെയാണ് കണ്ടെത്തുന്നതെന്നും വ്യക്തമാക്കാമോ?
2189.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ മറ്റ് ഭക്ഷണ പദാര്‍ത്ഥം നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ ആര്‍ക്കാണ്ചുമതല എന്ന് വിശദമാക്കാമോ?
2190.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് അംഗന്‍വാടി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം സ്മാര്‍ട്ട് അംഗന്‍വാടികളാക്കാന്‍ തെരഞ്ഞെടുത്ത അംഗന്‍വാടികളുടെ പട്ടിക ലഭ്യമാക്കുമോ?
2191.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് അംഗന്‍വാടികളുടെ നിര്‍മ്മാണത്തിന് സ്ഥലലഭ്യതയ്ക്കനുസരിച്ച് വകുപ്പ് അനുവദിക്കുന്ന ഫണ്ടും കെട്ടിടങ്ങളുടെ ഘടനയും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത അംഗന്‍വാടികളില്‍ കുട്ടികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സ്മാര്‍ട്ട് അംഗന്‍വാടി പദ്ധതി പ്രകാരം മട്ടന്നൂര്‍ നഗരസഭയ്ക്ക് അനുവദിച്ച അംഗന്‍വാടിയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ?
2192.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശിശുക്ഷേമ സമിതിയുടെ കീഴില്‍ സംസ്ഥാനത്ത് എത്ര അംഗന്‍വാടി പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെന്ന് ജില്ല തിരിച്ചുള്ള വിവരം നല്‍കാമോ;
( ബി )
അംഗന്‍വാടി ജീവനക്കാര്‍ക്ക് ശിശുക്ഷേമസമിതിയുടെ കീഴില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പാലക്കാട് ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കൊടുവായൂര്‍ ശിശുക്ഷേമ സമിതിയുടെ പരിശീലന കേന്ദ്രം ഉപയോഗശൂന്യമായി കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാപനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2193.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിൽ സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ എത്രയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത അംഗന്‍വാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുമോ?
2194.
ശ്രീ ഡി കെ മുരളി
ശ്രീമതി ദെലീമ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കരിക്കുലം പരിഷ്കരണത്തിനുമായി മുൻ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമാേ;
( ബി )
സ്മാര്‍ട്ട് അങ്കണവാടികള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ ഏത് ഘട്ടത്തിലാണ്; ഇവയുടെ രൂപകല്പനയും പ്രവര്‍ത്തനവും വിശദമാക്കാമാേ;
( സി )
കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികസനത്തിന് സ്മാര്‍ട്ട് അങ്കണവാടികള്‍ എങ്ങനെയെല്ലാം സഹായകരമാവുന്നു; വിശദാംശങ്ങള്‍ നല്‍കാമാേ ?
2195.
ശ്രീമതി ഒ എസ് അംബിക
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അംഗന്‍വാടികളെ, കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഉതകുംവിധം സ്മാര്‍ട്ട് അംഗന്‍വാടികളാക്കുന്നതിനെ അടിസ്ഥാനമാക്കി പ്രത്യേക പഠനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
എങ്കിൽ സ്മാര്‍ട്ട് അംഗന്‍വാടി പ്രവര്‍ത്തനം സംസ്ഥാനത്ത് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; എന്തെല്ലാം ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്; ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സ്മാര്‍ട്ട് അംഗന്‍വാടികളില്‍ പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.