STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*541.
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലക്ഷദ്വീപിലേയ്ക്കുള്ള ചരക്കുകടത്തില്‍ പ്രധാന പങ്കുള്ള ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ടോ;
( ബി )
എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ആലപ്പുഴ തുറമുഖത്തെ മികച്ച മറെെനായും സമുദ്ര വിനോദസഞ്ചാര കേന്ദ്രമായും വികസിപ്പിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള സാധ്യതാ റിപ്പോര്‍ട്ടിന്റെ വിശദാംശം അറിയിക്കാമോ?
*542.
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. ആൻസലൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശമ്പള കുടിശികയും അവധിയും ആവശ്യപ്പെട്ടതിന് വനിതാ തൊഴിലാളിയെ നെയ്യാറ്റിന്‍കരയിലെ ഒരു സ്ഥാപനയുടമ ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിംഗിന്റെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ നിയമപരമായ അവകാശം സംരക്ഷിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
തൊഴിലാളി സൗഹൃദ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്ന പദ്ധതി കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*543.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പത്താം ക്ലാസ് പാസ്സായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് സാധ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞ കഴക്കൂട്ടം സൈനിക സ്കൂളും കായംകുളം എന്‍.ടി.പി.സി. കേന്ദ്രീയ വിദ്യാലയവും അതത് സ്ഥാപനങ്ങളുടെ അധീനതയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതിന് ആനുപാതികമായി അദ്ധ്യാപക തസ്തികകള്‍ അനുവദിക്കാനും വിവിധ തലങ്ങളിലുള്ള അദ്ധ്യാപക പ്രമോഷന്‍, ബൈട്രാന്‍സ്‍ഫര്‍ ഉള്‍പ്പെടെ നല്‍കാനും സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*544.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ സംയോജനം സംബന്ധിച്ച നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും ആവര്‍ത്തന സ്വഭാവമുള്ളതുമായ ക്ഷേമനിധി ബോര്‍ഡുകള്‍ ഏകീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുമോ;
( സി )
ക്ഷേമനിധി ബോര്‍ഡുകളുടെ പുനഃസംഘടനയും ശാക്തീകരണവും സംബന്ധിച്ച പഠനം നടത്തിയത് ആരാണെന്നും പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ വിശദാംശവും അറിയിക്കാമോ;
( ഡി )
ക്ഷേമനിധി ബോര്‍ഡുകളുടെ സംയോജനത്തിലൂടെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരുമോയെന്ന് അറിയിക്കാമോ;
( ഇ )
ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*545.
ശ്രീ എം നൗഷാദ്
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിതീവ്ര മഴ ആവര്‍ത്തിച്ചുണ്ടാകുന്നതുമൂലം നദികളില്‍ വന്‍തോതില്‍ ചെളിയും മണലും ചപ്പുചവറുകളും അടിഞ്ഞ് ജലനിര്‍ഗമനം അസാധ്യമാക്കി വര്‍ഷകാലത്ത് വെളളപ്പൊക്കവും വേനല്‍ക്കാലത്ത് ജല ലഭ്യത ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ നദികളില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് നദികളുടെ ജല നിര്‍ഗമനം സാധ്യമാക്കുന്നതിനായി റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചുവരുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും യഥാസമയം നദികളില്‍ നിന്ന് മണല്‍വാരല്‍ അനുവദിക്കുന്നുണ്ടോ; നദീതീര സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമമാണോ; ഫണ്ട് വിനിയോഗത്തിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*546.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പ് കൃത്യമാക്കുന്നതിന് പുതിയ പരീക്ഷാ മാന്വല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; ഈ വര്‍ഷത്തെ വാര്‍ഷിക പരീക്ഷകള്‍ നടത്തുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മധ്യവേനല്‍ അവധിക്ക് മുമ്പായി തന്നെ അടുത്ത വര്‍ഷത്തെ പാഠപുസ്തകവും യൂണിഫോമും നല്‍കാന്‍ ഈ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സൗജന്യ കൈത്തറി യൂണിഫോമിന് ആവശ്യമായ തുണി സജ്ജമായിട്ടുണ്ടോയെന്നും യൂണിഫോം ലഭ്യമാകാത്ത കുട്ടികള്‍ക്ക് പകരംതുക നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടോയെന്നും എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കെല്ലാം അരി നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
*547.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം മേഖലകളിൽ ചൂഷണം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ടൂറിസം മേഖലയുടെ വികസനത്തിനായി ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതോറിറ്റിയുടെ മറ്റ് ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ഈ മേഖലയിൽ പ്രവർത്തിക്കുന്ന സേവനദാതാക്കൾക്ക് എന്തെല്ലാം നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്; വിശദാംശം നൽകുമോ?
*548.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിദ്യാഭാസ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത പഠനത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; പഠനം നടത്തിയിട്ടില്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
സ്കൂൾ വിദ്യാർത്ഥികൾ ലഹരി മരുന്ന് മാഫിയയുടെ കെണിയിൽ വീഴുന്നത് തടയുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*549.
ശ്രീ. പി. വി. അൻവർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം എത്ര കോടി രൂപയുടെ റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി നൂതന റോഡ് നിര്‍മ്മാണ രീതിയായ ജിയോഗ്രിഡ്, സോയില്‍ നെയിലിംഗ് തുടങ്ങിയവ അവലംബിക്കാന്‍ തീരുമാനമായിട്ടുണ്ടോ; വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഈ നിര്‍മ്മാണ രീതിയുടെ മെച്ചം എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതിയ്ക്ക് ഇണങ്ങുന്ന എന്തെല്ലാം നൂതന നിര്‍മ്മാണ രീതികളാണ് അവലംബിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ബി.എം & ബി.സി. നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ റോഡുകളുടെ ദൈര്‍ഘ്യമെത്രയാണെന്ന് വ്യക്തമാക്കുമോ?
*550.
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ്
ശ്രീ. റോജി എം. ജോൺ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകളുടെ തൊഴിൽ അന്തരീക്ഷം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
തൊഴില്‍ സാഹചര്യങ്ങളുടെ ഘടന, തൊഴില്‍ സ്ഥലങ്ങളില്‍ ലൈംഗിക സുരക്ഷിതത്വത്തിന്റെ അഭാവം തുടങ്ങിയവ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലെ പിന്നാക്കാവസ്ഥയ്ക്ക് കാരണമാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നെയ്യാറ്റിൻകരയിലടക്കം കൂലി കുടിശിക ചോദിച്ചതിന്റെ പേരിൽ സ്ത്രീകൾക്ക് തൊഴിലുടമകളുടെ മർദനം ഏൽക്കേണ്ടിവന്ന സംഭവങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
സംസ്ഥാനത്ത് സ്ത്രീകളുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*551.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതിനേക്കാൾ അധികം അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷൻ കൃത്യമായി നടത്തണമെന്ന നിർദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് നിലവിലുളള സംവിധാനം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുസംബന്ധിച്ച വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാർ​ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*552.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള ഓരോ ഘട്ടത്തിലെയും പുരോഗതി ജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്ത് പൂര്‍ത്തീകരിക്കുന്ന റോ‍ഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനുവേണ്ടി പ്രത്യേകമായി കരാറുകള്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയില്‍ എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുന്നതെന്നും ഇതുവഴി എന്തൊക്കെ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നതെന്നും വിശദമാക്കാമോ?
*553.
ശ്രീ ഡി കെ മുരളി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ അതേ നിലവാരത്തില്‍ പൂര്‍വ സ്ഥിതിയിലാക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മേല്‍നോട്ടത്തിന് നിയമിക്കാന്‍ ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കുമോ?
*554.
ശ്രീ. ആന്റണി ജോൺ
ശ്രീ. എം. എം. മണി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നന്ദാരപടവ് മുതൽ പാറശ്ശാല വരെ നിർമ്മിക്കുന്ന മലയോര ഹൈവേയുടെ എത്ര ഭാഗം പണി പൂർത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അവശേഷിക്കുന്ന ഭാഗം കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ടോ; കിഫ്ബിയുടെ സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
മലയോര മേഖലയിലെ ഭൂപ്രകൃതിയുടെ ദുർബലാവസ്ഥയും മഴയുടെ ആധിക്യവും ആവർത്തിച്ചുണ്ടാകുന്ന പ്രളയ സാഹചര്യവും കണക്കിലെടുത്ത് സോയിൽ നെയിലിംഗ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണ രീതിയാണോ അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*555.
ശ്രീ .പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീതി കുറഞ്ഞ റോഡുകളും വാഹന പെരുപ്പവും ഗതാഗത കുരുക്കുണ്ടാക്കുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഏറ്റവും കൂടുതൽ ഗതാഗത കുരുക്കുണ്ടാക്കുന്ന ജംഗ്ഷനുകളെ സംബന്ധിച്ച് വകുപ്പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*556.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മലയോര സമ്പദ് വ്യവസ്ഥയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മലയോര ഹൈവേയുടെ നിര്‍മ്മാണവും അതിനോടനുബന്ധിച്ചുള്ള നടപടികളും ത്വരിതപ്പെടുത്തുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*557.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന രീതിയില്‍ വിനോദസഞ്ചാര മേഖലയിൽ സൃഷ്ടിക്കാൻ കഴിഞ്ഞ നേട്ടങ്ങള്‍ സുസ്ഥിരമാക്കുന്നതിനുവേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
മൂന്ന് വർഷത്തിനകം മുപ്പതിനായിരം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന തരത്തിൽ പതിനായിരം വനിതാ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കുമോ;
( സി )
സ്ത്രീ സൗഹൃദ വിനോദസഞ്ചാര പദ്ധതി വ്യാപകമാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് സ്ത്രീകൾക്കായി പ്രത്യേകം ടൂർ പാക്കേജുകൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ടോ; വിശദമാക്കുമോ?
*558.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികൾക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതും സ്‌നേഹവും അംഗീകാരവും ലഭിക്കാതിരിക്കുന്നതും ഇവരെ ലഹരി മരുന്നിന് അടിമയാക്കുന്നതിന് കാരണമാകുന്നു എന്നത് വസ്തുതയാണോ;
( ബി )
മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കൂവെന്നിരിക്കെ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് രക്ഷിതാക്കളിൽ ബോധവത്ക്കരണം നടത്താൻ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിദ്യാർത്ഥികളിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനായി അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനം നടത്തിവരുന്നുണ്ടോ; വിശദമാക്കുമോ?
*559.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലയളവില്‍ നല്‍കിയിട്ടുളള ആകെ ധനസഹായം എത്രയായിരുന്നു; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കുമോ?
*560.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളുടെ ക്യാരിയറായി വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ആയത് തടയുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; പ്രസ്തുത നടപടികൾ കാര്യക്ഷമമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*561.
ശ്രീ. പി. ടി. എ. റഹീം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഐ.ടി. സംരഭങ്ങള്‍ക്കുള്ള ടെക്നോളജി സഭ ദേശീയ പുരസ്കാരം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അവാര്‍ഡിനര്‍ഹമാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പുറമെ തങ്ങളുടെ ചുറ്റുപാടുമുള്ള പ്രശ്ന പരിഹാരത്തിന് ഉപകാരപ്രദമായ മാര്‍ഗങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി വിദ്യാര്‍ത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അദ്ധ്യാപകരുടെ കമ്പ്യൂട്ടര്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് കൈറ്റ് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*562.
ശ്രീ എം വിൻസെൻറ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായൽ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
അന്‍പത് കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച ആലപ്പുഴ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച പത്തോളം ടെർമിനലുകൾ ഉപയോഗശൂന്യമായിരിക്കുകയാണോ എന്ന് അറിയിക്കുമോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*563.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഏതെല്ലാം ഏജൻസികളുടെ സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾ സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് അനായാസമായി ഉപയോഗപ്പെടുത്തുവാൻ അവരെ പ്രാപ്തരാക്കുംവിധമാണോ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ?
*564.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്‌ബി വഴി നടപ്പിലാക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്ബി പദ്ധതികളില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഇന്‍സ്പെക്ഷന്‍ വിംഗിന്റെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് വിശദമാക്കുമോ;
( സി )
കിഫ്‌ബി വഴി നടപ്പിലാക്കുന്ന പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ നിര്‍മ്മാണത്തിലെ അപാകത കാരണം കരാറുകാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ടോ; വിശദമാക്കാമോ?
*565.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും വിവരങ്ങളടങ്ങിയ ഓൺലൈൻ ഡേറ്റാബേസ് പാകിസ്ഥാൻ ആസ്ഥാനമായ ഹാക്കർ സംഘം ചോർത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സ്കൂൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും വിവരങ്ങൾ ചോരാതിരിക്കാൻ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*566.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച പത്തോളം ടെർമിനലുകൾ ഉപയോഗശൂന്യമായിരിക്കുകയാണെന്നും ആയത് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയെന്നതും വസ്തുതയാണോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പ്രവർത്തനം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*567.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതാ വിഭാഗത്തിന്റെ പരിധിയിലുള്ള റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പുതുക്കിയ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
റോഡ് വെട്ടിപ്പൊളിക്കലുകള്‍ പരമാവധി ഒഴിവാക്കുന്നതിന് ട്രെഞ്ച്‌ലെസ് ടെക്‌നോളജി ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*568.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കായൽ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തി ആലപ്പുഴയിൽ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന് കോടികളുടെ നഷ്ടം സംഭവിച്ചു എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ പ്രവർത്തനം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*569.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിവേഗ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി ഫണ്ടും പൊതുമരാമത്ത് ഫണ്ടും ഉപയോഗിച്ച് തൊണ്ണൂറ്റി ഒന്‍പത് റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിന്റെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
മേല്‍പ്പാല നിര്‍മ്മാണത്തിനായി റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ; നിര്‍മ്മിതികള്‍ സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍ രീതിയിലാണോ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഇതിന്റെ നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( സി )
തലസ്ഥാനം ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*570.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിർധനരായ ഭവനരഹിതർക്ക് വീട് നൽകുന്നതിനായി എം.എൻ. നവയുഗം ലക്ഷംവീട് പദ്ധതി ഭവനനിർമ്മാണ വകുപ്പ് വഴി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും സഹകരിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഭൂമിയും വീടും ഇല്ലാത്ത ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള നിർധനര്‍ക്ക് കുറഞ്ഞ ചെലവിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുന്നതിന് ഭവനനിർമ്മാണ ബോർഡിന് പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.