UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5729.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ബനവലന്റ് ഫണ്ട് മുഖേന അരുവിക്കര നിയോജക മണ്ഡലത്തിലെ അപേക്ഷകര്‍ക്ക് 2021-22, 2022-23 വര്‍ഷങ്ങളില്‍ അനുവദിച്ച തുകയും അപേക്ഷകരുടെ പേരുവിവരങ്ങളും ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കാമോ?
5730.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ടോ; എങ്കിൽ ഏതെല്ലാം പദ്ധതികൾ വഴിയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് എല്ലാതരത്തിലുള്ള ചികിത്സയും ഇൻവെസ്റ്റിഗേഷനും മരുന്നും സൗജന്യമായി ആണോ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കാസ്പ് കാർഡ് ഉള്ള പതിനെട്ട് വയസ്സിനകത്ത് പ്രായമുള്ള കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലായെങ്കിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഡി )
രണ്ട് വയസ്സ് വരെ പ്രായമുള്ള ആധാർ ഇല്ലാത്ത കുട്ടികളുടെ കുടുംബത്തിന് കാസ്പ് കാർഡ് ഉണ്ടെങ്കിൽ കാസ്പ് സ്കീമിൽ ഉൾപ്പെടുത്തി കുട്ടികള്‍ക്ക് ചികിത്സ സൗജന്യമായി ലഭ്യമാക്കുമോ; ഇല്ലെങ്കിൽ എന്താണ് കാരണം എന്ന് വ്യക്തമാക്കാമോ ;
( ഇ )
ആധാർ ഇല്ലാതെ ഇങ്ങനെയുള്ള കുട്ടികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ?
5731.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.വി.അൻവർ
ശ്രീ. എ. രാജ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാതൃ, ശിശു മരണനിരക്ക് വികസിത രാജ്യങ്ങളുടെതിന് സമാനമായി കുറയ്ക്കാൻ കഴിയുംവിധം പൊതുജനാരോഗ്യ രംഗത്തെ ശാക്തീകരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പെൺകുട്ടികളിലെയും സ്ത്രീകളിലെയും വിളർച്ച പൂർണ്ണമായി പരിഹരിച്ച് വിളർച്ച മുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് ആവിഷ്കരിച്ചിട്ടുള്ള വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് (വിവ) പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
വിദ്യാഭ്യാസ വകുപ്പുൾപ്പെടെ മറ്റ് വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും വാർഷികാരോഗ്യ പരിശോധന നടത്താൻ ഉദ്ദേശ്യമുണ്ടോയെന്ന് വിശദമാക്കുമോ?
5732.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ ഹെല്‍ത്ത് പദ്ധതിയ്ക്കായി എത്ര കംപ്യൂട്ടര്‍ ടാബ്‌ലെറ്റുകളാണ് വാങ്ങിയിട്ടുള്ളതെന്നും അതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കംപ്യൂട്ടര്‍ ടാബ്‌ലെറ്റുകൾ വാങ്ങിയത് ഏത് ഫണ്ട് ഉപയോഗിച്ച്‌ ഏത് സ്വകാര്യ കമ്പനിയില്‍ നിന്നാണെന്നുള്ള വിവരം ലഭ്യമാക്കാമോ;
( സി )
ഇ ഹെല്‍ത്ത് പദ്ധതിക്കായി വാങ്ങിയ കംപ്യൂട്ടര്‍ ടാബ്‌ലെറ്റുകൾ ഉപയോഗിക്കാത്തതിനാല്‍ അവ പൂര്‍ണ്ണമായും കേടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; ഈ ഇനത്തില്‍ സര്‍ക്കാരിന് എത്ര രൂപയാണ് നഷ്ടമായതെന്ന് വ്യക്തമാക്കാമോ?
5733.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ആശാവര്‍ക്കര്‍മാരെ സംസ്ഥാന സര്‍വീസ് ജീവനക്കാരായി അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച നടപടിക്രമങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഓണറേറിയം വര്‍ദ്ധിപ്പിക്കുമെങ്കില്‍ എത്ര ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5734.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീമതി ദെലീമ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദ്വിതീയ തൃതീയ തലങ്ങളിലുള്ള ആശുപത്രികളിൽ അത്യാധുനിക സൗകര്യം ഏർപ്പെടുത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ച് താലൂക്ക് ആശുപത്രികളുടെയും ഒരു ജില്ലാ ആശുപത്രിയുടെയും രണ്ട് മെഡിക്കൽ കോളേജുകളുടെയും വികസനത്തിനായി കിഫ്ബിയിൽ നിന്നു പുതുതായി അറുനൂറ്റിയ‍ഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
വിവിധ ജില്ലാ, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഏർപ്പെടുത്താൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി സൗകര്യം മെച്ചപ്പെടുത്തുന്നതിനും നൂതന ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികൾ അറിയിക്കാമോ?
5735.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഹൃദ്യം പദ്ധതിയില്‍ ഇതുവരെ എത്ര കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര കുഞ്ഞുങ്ങളുടെ സര്‍ജറി ഇതിനകം നടത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഹൃദ്യം പദ്ധതിയില്‍പ്പെടുത്തി സര്‍ജറി ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് എത്ര ദിവസത്തിനുള്ളില്‍ സര്‍ജറി നടത്താന്‍ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
സര്‍ജറി ചെയ്യുന്നതിന് മുന്‍ഗണന നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ?
5736.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കിഫ്ബി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഡീറ്റയിൽഡ് പ്രോജക്‌ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വികസന പദ്ധതിയ്ക്ക് കിഫ്ബിയുടെ സാമ്പത്തിക അംഗീകാരം ലഭ്യമായിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
5737.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെൽത്ത് പദ്ധതിക്കുവേണ്ടി വാങ്ങിയ കംപ്യൂട്ടർ ടാബ്‍ലെറ്റുകളിൽ പകുതിയും കേടായി നശിച്ച നിലയിലാണ് എന്നത് വസ്തുതയാണോ;
( ബി )
പ്രസ്തുത പദ്ധതിക്കുവേണ്ടി സ്വകാര്യ കമ്പനിയിൽ നിന്നും കംപ്യൂട്ടർ ടാബ്‍ലെറ്റുകൾ വാങ്ങിയ കരാറിൽ ഉപയോഗ ശൂന്യമായ ടാബ്‍ലെറ്റുകളുടെ അറ്റകുറ്റപ്പണി നിഷ്കർഷിക്കുന്നുണ്ടോ;
( സി )
ഇ-ഹെൽത്ത് പദ്ധതിക്കുവേണ്ടി വാങ്ങിയ കംപ്യൂട്ടർ ടാബ്‍ലെറ്റുകളുടെ ഓഡിറ്റ് നടത്തിയിട്ടുണ്ടോ; എങ്കിൽ അതിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5738.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു പുവർ (എസ്.എം.എ.പി.) വഴി പാവപ്പെട്ടവര്‍ക്കുള്ള ചികിത്സ സഹായമായി 2016 മുതല്‍ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2022 ൽ എത്ര അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്നും എത്ര രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
5739.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളാണ് നവീകരിച്ചിട്ടുള്ളതെന്നും അതിനായി എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
5740.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങാൻ 29.01.2020 മുതൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എത്ര തുക അനുവദിച്ചു എന്ന വിവരം തീയതി അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
ഇതിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങാൻ എത്ര തുക വിനിയോഗിച്ചു എന്ന വിവരം ലഭ്യമാക്കാമോ;
( സി )
അവശേഷിച്ച തുക എങ്ങിനെ വിനിയോഗിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
അവശേഷിച്ച തുകയിൽ എത്ര തുക മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചു എന്നും കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അക്കൗണ്ടിൽ എത്ര തുക ചെലവഴിക്കാതെയുണ്ട് എന്ന വിവരവും ലഭ്യമാക്കുമോ?
5741.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ ഫെർട്ടിലിറ്റി ക്ലിനിക്, ഇലക്ട്രോ എൻസെഫലോ ഗ്രാം (ഇ.ഇ.ജി.) ലാബ് എന്നിവിടങ്ങളിൽ എത്ര ഉപകരണങ്ങൾ ഉണ്ടെന്നും പ്രസ്തുത ഉപകരണങ്ങൾ ഏത് ഫണ്ടുപയോഗിച്ചാണ് വാങ്ങിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ലഭ്യമാക്കുന്ന സേവനങ്ങൾക്ക് രോഗികളിൽ നിന്നും ഫീസ് ഈടാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഈ ഫീസ് ഏത് സർക്കാർ അക്കൗണ്ടിലാണ് വരവ് വയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇങ്ങനെ ഫീസ് ഈടാക്കുന്നതിനുള്ള മാനദണ്ഡവും ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ;
( സി )
ഫെർട്ടിലിറ്റി ക്ലിനിക്, ഇ.ഇ.ജി. ലാബ് എന്നിവിടങ്ങളിൽ എത്ര ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നുവെന്ന് വ്യക്തമാക്കുമോ; ജീവനക്കാരുടെ പേര്, നിയമന രീതി, ശമ്പളം മുതലായവ ഇനം തിരിച്ച് ലഭ്യമാക്കുമോ?
5742.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ എം.ആർ.ഐ. സ്കാൻ എടുക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ;
( ബി )
ഇല്ലെങ്കിൽ ഈ ആശുപത്രിയിൽ എത്തുന്ന രോഗികളെ എം.ആർ.ഐ. സ്കാൻ എടുക്കുന്നതിന് എവിടെയാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇങ്ങനെ കൊണ്ടുപോകുന്ന രോഗികൾക്ക് എത്രയും വേഗം എം.ആർ.ഐ. സ്കാൻ ലഭിക്കുന്നുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എം.ആർ.ഐ. സ്കാൻ സെന്റർ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5743.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏതെല്ലാം ആശുപത്രികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്നും ഇതില്‍ ഏതെല്ലാം ആശുപത്രികളില്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്ത് നിര്‍മ്മാണം ആരംഭിച്ചെന്നും വിശദമാക്കുമോ;
( ബി )
പ്രവൃത്തി ടെണ്ടര്‍ ചെയ്യാത്തവ എത്രയും വേഗം ടെണ്ടര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5744.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അനുവദിച്ചിരുന്ന ഹൗസ് സര്‍ജന്‍മാരുടെ സേവനം കേന്ദ്ര മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡപ്രകാരം നിറുത്തലാക്കിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ജനറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
5745.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ദന്തല്‍ സര്‍ജന്‍മാരുടെ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ദന്തല്‍ സര്‍ജന്‍മാരുടെ കുറവ് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ദന്തല്‍ സര്‍ജന്‍മാരുടെ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചിട്ടുണ്ടെന്നും എത്ര പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ദന്തൽ സര്‍ജന്‍ തസ്തിക സൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
5746.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ നവീകരിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സി.എച്ച്.സി. കളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
കാലപ്പഴക്കമുള്ളതും ആവശ്യത്തിന് സൗകര്യമില്ലാത്തതുമായ ബാലുശ്ശേരി ഉള്ളിയേരിയിലെ സി.എച്ച്.സി. പുതുക്കി പണിയുന്നതിനായി തീരുമാനിച്ചിട്ടുണ്ടോ; ഉള്ളിയേരി സി.എച്ച്.സി. യുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5747.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
5748.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ കരയില്‍ അടിയന്തര സാഹചര്യങ്ങളില്‍ കിടത്തി ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയും ആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തതിനാല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കമോ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
മുനമ്പം ആശുപത്രിയിലോ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലോ മാലിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലോ ഇരുപത്തിനാല് മണിക്കൂറും ഡോക്ടറുടെ സേവനവും കിടത്തി ചികിത്സയും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5749.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ നിലവില്‍ നടന്നുവരുന്ന നിര്‍മ്മാണപ്രവൃത്തികള്‍ ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കാമോ?
5750.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്നിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി മുഖേന പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ ശിപാര്‍ശയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പി.എം.ജെ.വി.കെ. പദ്ധതി മുഖേന പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി മുഖേന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുമോ; വ്യക്തമാക്കാമോ?
5751.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം വൈകിട്ട് 6 മണി വരെ ലഭിക്കുന്നുണ്ട് എന്നുറപ്പ് വരുത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
അധിക ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതിനായി നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5752.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഏതൊക്കെ ആശുപത്രികളിലാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തിലെ എത്ര രോഗികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ; പദ്ധതിയുടെ വിശദവിവരം നല്‍കുമോ?
5753.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസ് സെന്ററുകള്‍ ഇല്ലാത്ത എത്ര താലൂക്ക് ആശുപത്രികള്‍ നിലവിലുണ്ട്; അവ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഡയാലിസിസ് യൂണിറ്റ് ശാക്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങാേം താലൂക്ക് ഹോസ്പിറ്റലില്‍ ഡയാലിസിസ് സെന്റര്‍ അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5754.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ പ്രകാരം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്ന സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി അനുവദിച്ച തുക എത്രയെന്നും എന്നാണ് അനുവദിച്ചതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വഹണ ഏജന്‍സികള്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
5755.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ഐസൊലേഷൻ വാർഡ് സ്ഥാപിക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് വേണ്ടി എത്ര തുകയാണ് നീക്കിവച്ചിരിക്കുന്നതെന്നും പ്രവൃത്തിയുടെ നിർവ്വഹണ ഏജൻസി ഏതാണെന്നും വ്യക്തമാക്കാമോ?
5756.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-മെറ്റിന്റെ കീഴില്‍ ഉദുമ പെരിയയില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ നഴ്സിങ്ങ് കോളേജ് ഹോസ്റ്റല്‍ ചെലവിനത്തില്‍ നാളിതുവരെ എത്ര തുക വിനിയോഗിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഈ സ്ഥാപനത്തിന് നിലവില്‍ സ്ഥലം ലഭ്യമാണോ; വിശദാംശം അറിയിക്കാമോ;
( സി )
സ്ഥലം ലഭ്യമാണെങ്കില്‍ ഈ സ്ഥാപനത്തിന് സ്വന്തമായി ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
സി-മെറ്റിന് തനത് ഫണ്ടായി എത്ര രൂപ നീക്കിയിരിപ്പുണ്ട്; വിശദാംശം അറിയിക്കാമോ;
( ഇ )
ഈ ഫണ്ട് ഉപയോഗിച്ച് ഭാരിച്ച തുക വാടക നല്‍കുന്നത് ഒഴിവാക്കുന്നതിലേക്കായി സ്വന്തമായി ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
5757.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ.) പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കാട് നിയോജക മണ്ഡലത്തില്‍പ്പെട്ട പുതുക്കാട് താലൂക്ക് ആശുപത്രി, മറ്റത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ വികസനത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
5758.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മാങ്ങാട്ടുപറമ്പ കെ.എ.പി. നാലാം ബറ്റാലിയനിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിനും പൊതുജനങ്ങൾക്കുകൂടി സേവനം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് നടപടികൾ സ്വീകരിക്കാമോ?
5759.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി പ്രകാരം നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏതൊക്കെ തസ്തികകളില്‍ എത്ര ജീവനക്കാരെ നിയമിച്ചുവെന്ന് വിശദമാക്കാമോ?
5760.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ജില്ലാ ആശുപത്രിക്ക് ക്രിട്ടിക്കൽ കെയര്‍ യൂണിറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 2020-2021 ലെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയിട്ടുള്ള ഉപകരണങ്ങളുടെ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ 29.06.2022 ലെ സി1/5993/2020 നമ്പര്‍ കത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഈ വിഷയത്തില്‍ സര്‍ക്കാരിലേയ്ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തുക അനുവദിക്കുന്നതിനായുള്ള ഫയലില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി നാളിതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
2020-2021 ലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തിയാക്കിയ പ്രസ്തുത പ്രവൃത്തിയ്ക്ക് തുക അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ കാരണം അറിയിക്കുമോ; കാലതാമസം വന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് എത്രയും വേഗം തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5761.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ന്യൂറോളജിസ്‌റ്റിനെ നിയമിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എപ്പോഴാണ് നിയമിച്ചതെന്നും എത്രകാലത്തിന് ശേഷമാണ് പ്രസ്തുത നിയമനമെന്നും വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ന്യൂറോളജിസ്‌റ്റിന്റെ സേവനം ഇപ്പോൾ ലഭ്യമാണോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ അതിനുള്ള കാരണമെന്താണെന്നും പ്രസ്തുത തസ്തിക ഒഴിഞ്ഞുകിടക്കുകയാണോ എന്നും വ്യക്തമാക്കാമോ?
5762.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ മടവൂര്‍ ചാലാംകോണം പി.എച്ച്.സി. ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ?
5763.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
5764.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സി.എച്ച്.സി. കളിലെ സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കുമോ;
( ബി )
പയ്യന്നൂര്‍ ബ്ലോക്കിലെ കരിവെള്ളൂര്‍ സി.എച്ച്.സി. യിലെ അനുവദനീയമായ സ്റ്റാഫ് പാറ്റേണിലുള്ള തസ്തികകള്‍ ഏതെല്ലാമാണെന്നും നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഏതെല്ലാമാണെന്നും അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് ഏതൊക്കെ സി.എച്ച്.സി. കളിലാണ് കിടത്തി ചികിത്സ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
എല്ലാ സി.എച്ച്.സി. കളിലും കിടത്തി ചികിത്സ തുടങ്ങുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ?
5765.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ രോഗി-നേഴ്സ് അനുപാതം എത്രയാണെന്നും ഇത് തിട്ടപ്പെടുത്തിയത് ഏത് വർഷമാണെന്നും അറിയിക്കാമോ; കാലാനുസൃതമായി രോഗി-നേഴ്സ് അനുപാതം പരിഷ്കരിക്കുന്നതിനും അതിനനുസൃതമായി കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
എറണാകുളം ജില്ലയിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ്-2 തസ്തികയുടെ റാങ്ക് ലിസ്റ്റ് 08.12.2021 മുതൽ നിലവിലുള്ളപ്പോൾ തന്നെ പ്രസ്തുത തസ്തികയിൽ താൽക്കാലിക നിയമനം നടത്തിയതിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത തസ്തികളിൽ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5766.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ആതുരാലയങ്ങളില്‍ എവിടെയൊക്കെയാണ് കാര്‍ഡിയോളജി, ക്യാന്‍സര്‍, വൃക്ക രോഗങ്ങള്‍ക്ക് ചികിത്സ നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയിലെ ആതുരാലയങ്ങളില്‍ പ്രസ്തുത രോഗങ്ങള്‍ക്ക് സ്പെഷ്യാലിറ്റി ഒ.പി./ഐ.പി. നിലവിലുണ്ടോയെന്നും ഈ വിഷയങ്ങളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരാണോ ചികിത്സിക്കുന്നതെന്നും വ്യക്തമാക്കാമോ?
5767.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സ്ഥലപരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
5768.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവയും ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, ആയതിനുള്ള മുന്‍ ഉപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5769.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയര്‍ സെന്ററിന്റെ (ഫേസ്-2) നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ ലേലം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
വനം വകുപ്പ് നിശ്ചയിച്ച തുക ലേലത്തില്‍ ലഭ്യമായിട്ടില്ലെങ്കില്‍ മരം മുറിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുറിക്കാനുളള മരങ്ങള്‍ ലേലം ചെയ്തിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
5770.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ നിയോജക മണ്ഡലത്തിലെ പെരുമ്പളം ആരോഗ്യ കേന്ദ്രത്തില്‍ നാളുകളായി മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ മെഡിക്കല്‍ ഓഫീസര്‍ ഇല്ലാത്തത് ആശുപത്രിയുടെ വികസനത്തെ സാരമായി ബാധിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ആയത് പരിഹരിക്കാന്‍ പെരുമ്പളം ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5771.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് താലൂക്കാശുപത്രിയ്ക്കായി കിഫ്ബി മുഖേന നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിലവിലെ സ്ഥിതിയില്‍ മലയിന്‍കീഴ് താലൂക്കാശുപത്രി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വിശദമാക്കാമോ?
5772.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജക മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കുുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിലവില്‍ എത്ര ഡോക്ടര്‍മാര്‍ ഉണ്ടെന്നും എത്ര മണി വരെയാണ് ഇവിടങ്ങളില്‍ ഒ.പി. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ആശുപത്രി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഏതെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഡോക്ടര്‍മാരുടെ രാത്രികാല സേവനം ലഭ്യമാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഡോക്ടര്‍മാരുടെ രാത്രികാല സേവനം നിലവില്‍ ലഭ്യമല്ലെങ്കില്‍ ആയത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
സ്ഥിരം ഡോക്ടര്‍മാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം.) ഡോക്ടര്‍മാര്‍ എന്നിവരുടെ എത്ര ഒഴിവുകളാണ് ഇവിടങ്ങളില്‍ നിലവിലുള്ളതെന്ന് വിശദമാക്കാമോ?
5773.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിൽ വെക്ടർ കൺട്രോൾ യൂണിറ്റുകൾ പ്രവർത്തിക്കുന്നുവെന്ന് വിശദമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയിലെ വെക്ടർ കൺട്രോൾ യൂണിറ്റിൽ എത്ര സ്ഥിരം/താൽക്കാലിക/കരാർ ജീവനക്കാർ ഉണ്ട്; തസ്തിക തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഓഫീസിൽ ഫീൽഡ് വർക്ക് ചെയ്യുന്നവർ കൃത്യ സമയത്തുതന്നെ റിപ്പോർട്ടുകൾ സമർപ്പിക്കാറുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഓഫീസിലെ പ്രവൃത്തി സമയവും മറ്റ് ജില്ലകളിലെ ഓഫീസുകളിലെ പ്രവൃത്തി സമയവും തമ്മിൽ വുത്യാസമുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഇ )
വെക്ടർ കൺട്രോൾ യൂണിറ്റിൽ ബയോമെട്രിക് പഞ്ചിങ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
5774.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ദ്ധിച്ചുവരുന്ന മരുന്ന് വില നിയന്ത്രിക്കുന്നതിനായി ഈ സർക്കാർ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കൂടുതല്‍ കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
കാരുണ്യ ഫാര്‍മസികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ?
5775.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ രോഗീസൗഹൃദ പരിവ‍ർത്തനം നടത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇതിലേക്കായി ഏതൊക്കെ ആശുപത്രികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
5776.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ നിന്ന് ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കാവശ്യമായ രക്തഘടകങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതി, നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് ആശാധാര പദ്ധതിയിൽ ലയിപ്പിച്ചതിനാൽ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ വരുത്തിയ വ്യത്യാസങ്ങൾ ഹീമോഫീലിയ രോഗികളുടെ ചികിത്സയെ ദോഷകരമായി ബാധിക്കുമോ; എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത വിഷയം ഹീമോഫീലിയ രോഗികളുടെ സംഘടനകൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് ചികിത്സയ്ക്ക് അനുകൂലമായ രീതിയിൽ മാനദണ്ഡങ്ങൾ പുന:ക്രമീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5777.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പേ വിഷബാധയ്ക്കെതിരെയുളള വാക്സിൻ കുത്തിവച്ചിട്ടും മരണം സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
വാക്സിൻ നൽകിയിട്ടും പേ വിഷബാധ ഉണ്ടായതായി പറയപ്പെടുന്ന സാഹചര്യത്തിൽ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുവാൻ നടപടി സ്വീകരിച്ചിരുന്നോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
5778.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ആതുരാലയങ്ങള്‍ക്കായി എത്ര കോടി രൂപയുടെ മരുന്നാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി ഒരു സാമ്പത്തിക വര്‍ഷം വാങ്ങിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5779.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് മെഡ് സർജ് എന്ന സ്ഥാപനം പി.പി.ഇ. കിറ്റ് സംബന്ധിച്ച ക്വട്ടേഷന്‍ 30.03.2020 ന് സമർപ്പിച്ചിരുന്നോ;
( ബി )
എങ്കിൽ പ്രസ്തുത ക്വട്ടേഷനിൽ പി.പി.ഇ. കിറ്റിന്റെ തുക എത്രയായിരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനം കുറഞ്ഞ നിരക്കിൽ പി.പി.ഇ. കിറ്റ് നൽകാൻ തയ്യാറായിട്ടും അവരിൽ നിന്നും പി.പി.ഇ. കിറ്റുകൾ വാങ്ങേണ്ട എന്ന് തീരുമാനിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
5780.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എത്രയിടത്ത് എവിടെയൊക്കെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഇതിൽ ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിച്ചുവെന്ന് വ്യക്തമാക്കുമോ; സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും അവർ തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്റെ പകർപ്പും ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് എത്ര സ്ഥലങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പ്രസ്തുത സ്ഥലങ്ങൾ ഏതൊക്കെയെന്നും വിശദമാക്കുമോ;
( ഡി )
ഭക്ഷ്യവിഷബാധയുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിട്ടുണ്ടോ; എങ്കിൽ ആരൊക്കെ ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിച്ചുവെന്നും അവർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്നും പ്രസ്തുത റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ എന്തൊക്കെയെന്നും വ്യക്തമാക്കുമോ ?
5781.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെൽത്ത് കേരള പദ്ധതിക്ക് വേണ്ടി കംപ്യൂട്ടർ ടാബ്‍ലെറ്റുകൾ വാങ്ങിയതിൽ ടെൻഡർ നടപടികൾ പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ടെൻഡറിൽ പങ്കെടുത്ത കമ്പനികളും അവർ ക്വാട്ട് ചെയ്ത തുകയും സ്പെസിഫിക്കേഷനുമടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയിൽ നിന്ന് ടാബ്‍ലെറ്റുകൾ വാങ്ങിയത് സംബന്ധിച്ച കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കരാറുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തിയിട്ടുണ്ടോ; എങ്കില്‍ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
5782.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡോക്ടർമാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാർക്കെതിരെ ആക്രമണങ്ങൾ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
രോഗികളുടെ ബന്ധുക്കളടക്കമുള്ളവർ ഡോക്ടർമാർക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പ്രവണത തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
ഡോക്ടർമാർ അടക്കമുള്ള ആശുപത്രി ജീവനക്കാർക്കെതിരെയുള്ള ആക്രമണം തടയുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
5783.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാന്‍സര്‍ സാധ്യത സംശയിയ്ക്കുന്നവരില്‍ സ്ക്രീനിംഗ് കാര്യക്ഷമമാക്കുന്നതിനായി ക്യാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന വെബ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നുണ്ടോ;
( ബി )
ഇങ്ങനെ ക്യാന്‍സര്‍ കണ്ടെത്തുന്നവര്‍ക്ക് തുടര്‍ ചികിത്സ സൗജന്യമാണോ; ഏതൊക്കെ ആശുപത്രികളില്‍ ചികിത്സ ലഭ്യമാണ്; വ്യക്തമാക്കുമോ?
5784.
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ദെലീമ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിളര്‍ച്ച ബാധിച്ച സ്ത്രീകളുണ്ടെങ്കിൽ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ ഭാഗമായി ജില്ല, സംസ്ഥാനതല സമിതികള്‍ രൂപീകരിച്ചുകൊണ്ട് പരിശീലന പരിപാടികള്‍ ആവിഷ്‍കരിച്ചിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ആയതിനായി സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പദ്ധതിയിൽ പട്ടിക ഗോത്രവര്‍ഗ്ഗ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ടോയെന്നും പദ്ധതിയ്ക്കായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5785.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള വാക്സിനുകള്‍ക്ക് പുറമെ കൂടുതല്‍ വാക്സിനുകള്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നോ; എങ്കില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
5786.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള നിയമം ദുര്‍ബലവും പഴുതുകളുള്ളതും ആയതിനാല്‍ ആശുപത്രി ആക്രമണ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കാതെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ആശുപത്രി ജീവനക്കാരുടെ ആശങ്ക അകറ്റുന്നതിനും വര്‍ദ്ധിച്ചുവരുന്ന ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിനും നിലവിലുള്ള നിയമം ഭേദഗതി ചെയ്യുകയോ ഓര്‍ഡിനന്‍സ് കൊണ്ടുവരികയോ ചെയ്യുന്ന കാര്യം പരിശോധിക്കുമോയെന്ന് വ്യക്തമാക്കുമോ?
5787.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽ കനത്തതോടുകൂടി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ വ്യാപിക്കുന്നത് തടയുവാൻ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതൽ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ; ഇത് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
5788.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആരോഗ്യ സംഘത്തെ നിയോഗിച്ച് പഠനം നടത്തുന്ന കാര്യം പരിഗണിക്കുമോയെന്ന് വിശദമാക്കുമോ?
5789.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് '108' ആംബുലന്‍സ് നടത്തുന്ന സേവനങ്ങള്‍ വിലയിരുത്താറുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍ '108' ആംബുലന്‍സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അര്‍ദ്ധരാത്രിയില്‍ യുവതിയെ അപകടനില തരണം ചെയ്ത് കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതും സുഖ പ്രസവം നടന്നതും സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരത്തില്‍പ്പെട്ട എത്ര സംഭവങ്ങള്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ എത്ര എണ്ണം മലപ്പുറം ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
അപകടത്തിലും അത്യാഹിതത്തിലും സ്വന്തം ജീവന്‍പോലും അവഗണിച്ച് രാത്രിയെന്നോ പകലെന്നോ നോക്കാതെ സേവനം നടത്തുന്ന '108' ആംബുലന്‍സ് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
5790.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസഥാനത്ത് സർക്കാർ മേഖലയിൽ ഇപ്പോഴുള്ള ഹോമിയോപ്പതി മെഡിക്കൽ കോളേജുകളുടെ എണ്ണം ജില്ല തിരിച്ച്‌ ലഭ്യമാക്കാമോ;
( ബി )
2021 വർഷം എത്രപേർക്ക് ബി.എച്ച്.എം.എസ്. ന് സർക്കാർ മേഖലയിൽ അഡ്മിഷൻ നൽകിയെന്നും അവരിൽ എത്ര ശതമാനം വിജയിച്ചുവെന്നുമുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത്‌ എയിഡഡ്, അൺ എയ്ഡഡ് മേഖലയിൽ എത്ര ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ ഉണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
2021 വർഷം എയിഡഡ്, അൺ എയ്ഡഡ് മേഖലയിൽ എത്ര കുട്ടികൾ ബി.എച്ച്.എം.എസ്. വിജയിച്ചിട്ടുണ്ടെന്ന് മേഖല തിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാനത്തെ ആശുപത്രികളിൽ സ്ഥിരം/കരാർ/താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഹോമിയോപ്പതി ഡോക്ടർമാരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ?
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാത് ലാബുകള്‍
5791.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എത്ര കാത് ലാബുകളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാത് ലാബുകളില്‍ പൊതുജനങ്ങള്‍ക്കുള്ള ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നീ പരിശോധനകള്‍ക്ക് ഓരോന്നിനും ഈടാക്കുന്ന തുക എത്രയാണെന്ന് ലാബ് തിരിച്ച് വിശദമാക്കാമോ;
( സി )
കേരള ഹെല്‍ത്ത് റിസര്‍ച്ച് & വെല്‍ഫയര്‍ സൊസൈറ്റിയുടെയും (KHRWS) ഹെല്‍ത്ത് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും (HDS) ലാബുകളില്‍ ഒരേ പരിശോധനയയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു കൊണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ പ്രസ്തുത ലാബുകള്‍ക്ക് സര്‍ക്കാര്‍ മുഖാന്തിരം നല്‍കിയ ധനസഹായങ്ങളുടെ വിശദാംശം നല്‍കാമോ;
( ഇ )
പ്രസ്തുത ലാബുകള്‍ സര്‍ക്കാരിലേയ്ക്ക് വിഹിതം നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
5792.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം യൂണിറ്റ് കെട്ടിടം (ഫേസ് I) നിര്‍മ്മാണവുമായി ബന്ധപ്പെട്ടുളള പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിന്റെ രൂപരേഖയ്ക്കുള്ള അനുമതി പൊതുമരാമത്ത് ഡിസൈൻ വിങ്ങിൽ നിന്നും ലഭ്യമാക്കുന്നതിന് സ്വീകരിച്ച നപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ സി.റ്റി. സ്കാൻ, എം.ആർ.ഐ. സ്കാൻ
5793.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്ക് തുടർ ചികിത്സയ്ക്കായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന സി.റ്റി. സ്കാൻ, എം.ആർ.ഐ. സ്കാൻ എന്നിവ എടുക്കുന്നതിനായി ആശുപത്രിക്ക് അകത്തുള്ള സ്കാൻ സെന്ററിൽ നിന്നും സമയം നിശ്ചയിച്ച് നൽകുന്നത് എത്ര ദിവസത്തെ കാലയളവിൽ ആണെന്ന് വ്യക്തമാക്കാമോ;
( ബി )
എമർജൻസിയായി എത്തുന്ന രോഗികൾക്കും ഇതേ മാനദണ്ഡത്തിലാണോ സ്കാനിങ്ങിനായുള്ള തീയതി ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
2021 ജനുവരി 1 മുതൽ ഡിസംബർ 22 വരെ ഈ സ്കാനിങ് സെന്ററിലെ മെഷീനിന് എത്ര തവണ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും അവ എപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
നിരന്തരം ഈ സെന്ററിലെ മെഷീനുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
മെഷീൻ കേടുപാടുകൾ സംഭവിക്കുമ്പോൾ ആ സമയം എത്തുന്ന രോഗികൾക്ക് സ്കാൻ ചെയ്യുന്നതിന് ബദൽ സംവിധാനം നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ആയതിന് പരിഹാരമാർഗ്ഗം കണ്ടെത്തുമോ;
( എഫ് )
എം.ആർ.ഐ. സ്കാൻ എടുക്കുവാൻ രോഗികൾക്ക് മൂന്ന് മാസത്തിൽ അധികമുള്ള തീയതികൾ നിശ്ചയിച്ച് നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഒരാഴ്ചയ്ക്കുള്ളിൽ രോഗികൾക്ക് എം.ആർ.ഐ. സ്കാൻ എടുക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5794.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ പി3/283/2019/എച്ച്. & എഫ്.ഡബ്ല്യു.ഡി. ഫയലിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുമോ;
( ബി )
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റിവ് ആന്റ് കൊഗ്നിറ്റീവ് ന്യൂറോ സയൻസസ് (ഐക്കോൺസ്) ലെ ബയോകെമിസ്റ്റ് തസ്തിക സാധൂകരിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5795.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ജില്ല ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള 17.03.2022-ലെ നിവേദനത്തില്‍ (ഇ-6011565/22/എം (എച്ച് ,ഡബ്ള്യു &സി.ഡി.), 1247/22/Repl./Min(എച്ച്,ഡബ്ള്യു&സി.ഡി.) ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാളിതുവരെ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയ്ക്ക് ജില്ല ആശുപത്രിയുടെ നിലവാരത്തിലുള്ള സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുന്നതിന് നിലവിലെ തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ആശുപത്രിയിൽ ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ജീവനക്കാരെ അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
ഈ വിഷയം സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പരിഗണനയിലാണുള്ളതെന്ന് വ്യക്തമാക്കുമോ; ഫയലില്‍ തീര്‍പ്പുണ്ടാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
5796.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ്‌ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ ഹെൽത്ത് സെന്ററുകളിൽ അറുപത്താറ് നഴ്‌സ്‌ തസ്തികകളിൽ കരാർ നിയമനം നടത്താൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്റ്റാഫ് നഴ്‌സ്‌ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കുന്ന പ്രസ്തുത നടപടി റദ്ദാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5797.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ്-II, സ്റ്റാഫ് നേഴ്സ് ഗ്രേഡ് -I, ഹെഡ് നേഴ്സ്, നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ്-II, നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ്-I, നേഴ്സിംഗ് ഓഫീസര്‍ തസ്തികകളില്‍ 2026 ജനുവരി 31നുള്ളില്‍ റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
മേല്‍ സൂചിപ്പിച്ച തസ്തികകളില്‍ നിലവില്‍ ശൂന്യവേതനാവധിയില്‍ പ്രവേശിച്ചിട്ടുള്ളവരുടെയും 2026 ജനുവരി 31 നുള്ളില്‍ ശൂന്യവേതനാവധി കാലാവധി പൂര്‍ത്തിയാക്കി തിരികെ ജോലിയിൽ പ്രവേശിക്കേണ്ടവരുടേയും എണ്ണം അറിയിക്കാമോ;
( സി )
ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന് കീഴില്‍ മേല്‍ സൂചിപ്പിച്ച തസ്തികകളില്‍ നിലവിലുള്ള സീനിയോറിറ്റി ലിസ്റ്റ് ലഭ്യമാക്കാമോ?
5798.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കില്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന രീതിയിൽ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ എത്ര താല്ക്കാലിക ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചും തസ്തിക തിരിച്ചും വിശദമാക്കുമോ;
( സി )
സ്ഥിര നിയമനത്തിനായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഡോക്ടർമാർക്ക് അവസരം നിഷേധിച്ചുകൊണ്ട് താല്ക്കാലിക നിയമനം നടത്തുന്ന രീതി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5799.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിൽ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി.) മുഖേന ഏതൊക്കെ തസ്തികകളിലേക്കാണ് നിയമനം നടത്തുവാൻ കഴിയുകയെന്നും ഇത്തരം നിയമനങ്ങൾ നടത്തുമ്പോൾ പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
ആശുപത്രികളിൽ സർക്കാർ അനുവദിച്ചിട്ടുള്ള നിലവിലെ തസ്തികകളിലേക്ക് എച്ച്.എം.സി. മുഖേന നിയമനം നടത്തുവാൻ കഴിയുമോയെന്ന് അറിയിക്കാമോ;
( സി )
ആശുപത്രിയിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത തസ്തികകളിലേക്ക് നിയമനം നടത്തുമ്പോൾ എച്ച്.എം.സി. യും ആശുപത്രി അധികൃതരും പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
എച്ച്.എം.സി. മുഖേന നിയമിക്കപ്പെടുന്ന ജീവനക്കാരുമായി ആശുപത്രി അധികൃതർ കരാറിലോ ബോണ്ടുകളിലോ ഇതര ഉടമ്പടികളിലോ ഏർപ്പെടണമെന്ന് ചട്ടങ്ങൾ നിഷ്കർഷിക്കുന്നുണ്ടോ; എങ്കിൽ അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഇ )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എച്ച്.എം.സി. മുഖേന നടത്തിയിട്ടുള്ള നിയമനങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ചുള്ളവയാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( എഫ് )
സംസ്ഥാനത്തെ ആശുപത്രികളിൽ എച്ച്.എം.സി. മുഖേന നടത്തിയിട്ടുള്ള നിയമനങ്ങളിൽ ബന്ധു നിയമനങ്ങളോ അനധികൃത താൽക്കാലിക നിയമനങ്ങളോ നടത്തിയിട്ടുണ്ടോ എന്നുള്ള വിഷയത്തിൽ അന്വേഷണം നടത്തുമോയെന്ന് വ്യക്തമാക്കുമോ?
5800.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് II തസ്തികയിൽ 2024 ഡിസംബര്‍ 31 വരെയുള്ള പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം വിശദമാക്കാമോ?
5801.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര ജില്ല ആശുപത്രി വളപ്പിനുള്ളിൽ ഒരു ട്രസ്റ്റിന് കീഴിലുളള ധന്വന്തരി ഡയാലിസിസ് സെന്റര്‍ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ ട്രസ്റ്റിന്റെ ഭാരവാഹികളുടെയും അംഗങ്ങളുടെയും പേരുവിവരം ലഭ്യമാക്കുമോ; ട്രസ്റ്റിൽ ലൈഫ് ടൈം അംഗത്വം ഉള്ളവർ ആരൊക്കെയാണെന്ന് അറിയിക്കുമോ; പ്രസ്തുത ട്രസ്റ്റ് ആശുപത്രി അധികൃതരുമായോ സർക്കാരുമായോ കരാറുകളിലോ ഉടമ്പടികളിലോ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെയും ട്രസ്റ്റിന്റെ ബൈലോയുടെയും പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
ധന്വന്തരി ഡയാലിസിസ് സെന്ററിന്റെ കെട്ടിട നിർമ്മാണം, ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ട്രസ്റ്റ് ചെലവഴിച്ച തുക സ്വരൂപിച്ചത് ആരിൽ നിന്നൊക്കെ ആണെന്നും ആകെ എത്ര രൂപയാണ് ഇപ്രകാരം സ്വരൂപിച്ചതെന്നും ഇതിൽ എത്ര രൂപയാണ് പ്രസ്തുത സ്ഥാപനത്തിനായി ചെലവഴിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സർക്കാർ ഓഡിറ്റ് നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സർക്കാർ ഭൂമിയിൽ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനത്തിന് കെട്ടിടം നിർമ്മിക്കുന്നതിനും പ്രവർത്തിക്കുന്നതിനും ഏതൊക്കെ നിയമങ്ങളുടെയും ചട്ടങ്ങളെയും അടിസ്ഥാനത്തിലാണ് അനുമതി നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ; വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിൽ സമാനരീതിയിൽ ട്രസ്റ്റുകൾക്ക് പ്രവർത്തനാനുമതി നൽകുന്ന കാര്യം പരിഗണിക്കുമോ;
( ഇ )
പ്രസ്തുത സ്ഥാപനത്തിന്റെ നിർമ്മാണ ഘട്ടങ്ങളിലോ പ്രവർത്തനത്തിലോ സർക്കാരിൽ നിന്നും ഫണ്ട്, ഉപകരണങ്ങള്‍, ജീവനക്കാരുടെ സേവനം എന്നിവ നൽകിയിട്ടുണ്ടോ; എങ്കിൽ അവയുമായി ബന്ധപ്പെട്ട അനുമതികളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( എഫ് )
ഈ സ്ഥാപനത്തിലേക്കുള്ള ജീവനക്കാരുടെ നിയമനം, ശമ്പള വിതരണം, ഭരണപരമായ മറ്റ് നടപടികൾ എന്നിവ ട്രസ്റ്റ് നേരിട്ടാണോ കൈകാര്യം ചെയ്യുന്നതെന്ന് അറിയിക്കുമോ; ഇതിൽ ആശുപത്രി അധികൃതർക്കും എച്ച്.എം.സി. കൾക്കുമുള്ള അധികാരം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ജി )
സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ആശുപത്രി അധികൃതർക്കും എച്ച്.എം.സി. യ്ക്കും എന്തൊക്കെ നിയന്ത്രണങ്ങളാണുള്ളതെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നിലവിൽ ആരിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
5802.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്നീടുള്ള സർക്കാർ നിയമനങ്ങളിൽ മുൻഗണന ഉണ്ടാകുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവര്‍ത്തകര്‍ക്ക് സർക്കാർ നിയമനങ്ങളിൽ മുൻഗണന നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നിലവാരമുയര്‍ത്തുന്നതിന് നടപടി
5803.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ആയതിനായി സംസ്ഥാനത്തെ ആശുപത്രികളുടെയും മെഡിക്കല്‍ കോളേജുകളുടെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് ചെലവഴിച്ച തുകയെത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഓരോന്നിലും എത്ര വാര്‍ഡുകളുണ്ടെന്നും എത്ര കിടക്കകളുണ്ടെന്നും അറിയിക്കാമോ; രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വാര്‍ഡുകളുടെയും കിടക്കകളുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ എത്ര സി.ടി.സ്കാന്‍, എം.ആര്‍.ഐ.സ്കാന്‍ മെഷീനുകള്‍, വെന്റിലേറ്ററുകള്‍, കാത് ലാബ്, അനുബന്ധ സൗകര്യങ്ങള്‍, സ്ട്രോക്ക് ക്ലിനിക്കുകള്‍ എന്നിവയുണ്ടെന്ന് മെഡിക്കല്‍ കോളേജുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഇവ പ്രയോജനപ്പെടുത്തുന്നതിന് കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
5804.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെൽത്ത് കേരള പദ്ധതിക്കുവേണ്ടി ഇ-ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ടാബ്‍ലെറ്റുകള്‍ വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
അപ്രകാരം വാങ്ങിയ കമ്പ്യൂട്ടർ ടാബ്‍ലെറ്റുകളിൽ പകുതിയും ഉപയോഗ്യശൂന്യമാണെന്നത് വസ്തുതയാണോ;
( സി )
പ്രസ്തുത കമ്പ്യൂട്ടർ ടാബ്‍ലെറ്റുകള്‍ വാങ്ങിയ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5805.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ ആംബുലൻസ് സർവീസുകൾ ഈടാക്കുന്ന കിലോമീറ്റർ നിരക്ക്, കനിവ് '108' ആംബുലൻസ് സർവീസ് നടത്തുന്നതിന് കരാർ നൽകിയിട്ടുള്ള കമ്പനി ഈടാക്കുന്ന കിലോമീറ്റർ നിരക്കിനേക്കാൾ വളരെ കുറവാകയാലും അത് സർക്കാരിന് ഏറെ ലാഭകരമായതിനാലും '108' ആംബുലൻസ് സേവനത്തിനായി സംസ്ഥാനത്തെ സ്വകാര്യ ആംബുലൻസ് സർവീസുകളെ കൂടി പരിഗണിക്കുന്നത് പരിശോധിക്കുമോ; വിശദാംശം അറിയിക്കാമോ?
5806.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് നിലവില്‍ വരുന്നതിന് മുമ്പ് സമര്‍പ്പിച്ച ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും ചികിത്സാ ചെലവുകള്‍ റീ ഇംമ്പേഴ്സ് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ; എം.ആര്‍. സെക്ഷനില്‍ ആവശ്യമായ ജീവനക്കാരുടെ അഭാവമുണ്ടെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഇതിനായി ചുമതലപ്പെടുത്തി പ്രശ്നം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ക്യാൻസര്‍, കിഡ്നി ഡയാലിസിസ്, ലിവര്‍ സീറോസിസ് എന്നീ രോഗങ്ങളുള്ളവരുടെയും മറ്റ് മാരക രോഗങ്ങള്‍ ബാധിച്ചവരുടേയും അപേക്ഷകളില്‍ പോലും മാനുഷിക പരിഗണന നല്‍കാതെ വച്ചുതാമസിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്നതിനും ഇത്തരം കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനും പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുമോ;
( ഡി )
2022 മാര്‍ച്ചില്‍ സമര്‍പ്പിച്ചിട്ടുള്ളതും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ എം.ആര്‍.1/17988/2022 എന്ന നമ്പരിലുള്ളതുമായ അപേക്ഷയില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ; റീ ഇമ്പേഴ്സ്മെന്റ് തുക എന്നത്തേയ്ക്ക് ലഭിക്കുമെന്ന് വെളിപ്പെടുത്തുമോ?
മെഡിക്കൽ റീ-ഇമ്പേഴ്‌സ്മെന്റ് നടപടികൾ
5807.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയച്ച മെഡിക്കൽ റീ-ഇമ്പേഴ്‍സ്‍മെന്റ് സംബന്ധിച്ച എ2-21468/2018/സി.ഇ.ഐ. എന്ന ഫയൽ എന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫയലിന്റെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ നമ്പർ ലഭ്യമാക്കുമോ;
( സി )
ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;
( ഡി )
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രസ്തുത ഫയൽ ഏത് ഓഫീസിലേയ്ക്കാണ് അയച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
5808.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഴ്സിംഗ് പഠനത്തിന് എന്തെല്ലാം സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും എത്ര നഴ്സിംഗ് സ്കൂളുകളും കോളേജുകളും ഉണ്ടെന്ന് വ്യക്തമാക്കാമോ; അവ ഏതെല്ലാം എന്ന് ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ അവ ഏതെല്ലാമാണെന്നും എവിടെയെല്ലാമാണ് അവ ആരംഭിച്ചത് എന്നും അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളില്‍ അദ്ധ്യാപകരുടെ ക്ഷാമം നിലനിൽക്കുന്നുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ഇ )
സ്വകാര്യ കോളേജുകളിൽ നഴ്സിംഗ് കോഴ്സുകളുടെ നിലവാരം പരിശോധിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
5809.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സ്ഥാപനങ്ങള്‍ക്ക് പാരാമെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നിന്ന് പാരാമെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വ്യക്തമാക്കാമോ?
5810.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആരംഭിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
എയിംസ് ആരംഭിക്കുന്നതിനായി കിനാലൂരില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തതെന്നും ഇതുസംബന്ധിച്ച നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
5811.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദന്തല്‍ കോളേജുകളിലെ ബി‌.ഡി‌.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ ട്രെയിനിംഗ് നടത്തുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സ.ഉ.(കൈ.) നം. 49/2023/എച്ച്.&എഫ്.ഡബ്ല്യൂ.ഡി. യുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ 2021 ജനുവരി 1 മുതല്‍ 2023 ജനുവരി 31 വരെ ദന്തല്‍ വിദ്യാര്‍ത്ഥികളുടെ പ്രയോഗിക പരിശീലനത്തിനായി സര്‍ക്കാര്‍ ആശുപത്രികളുമായി ടൈ അപ്പ് സ്ഥാപിക്കാൻ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേല്‍ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; അതില്‍ എത്ര അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകളിന്മേല്‍ ഉത്തരവ് ആയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
5812.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുദ്ധസാഹചര്യത്തിൽ യുക്രൈനില്‍ നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സംസ്ഥാനത്തേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം വിദ്യാർത്ഥികളെ സഹായിക്കാൻ നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വിദേശ രാജ്യങ്ങളില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തീകരിച്ച് വിവിധ കാരണങ്ങളാല്‍ മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലുമായി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമോ; വിശദവിവരം ലഭ്യമാക്കാമോ?
5813.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന തലത്തില്‍ വിജയികളായിട്ടുള്ള കായികതാരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ബി.എസ്.സി. നേഴ്സിങ് കോഴ്‍സിൽ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
സർക്കാർ മെഡിക്കല്‍ കോളേജുകളിലോ ജില്ല ആശുപത്രികളിലോ നടന്നുവരുന്ന ഏതെങ്കിലും കോഴ്സുകളിൽ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം നല്‍കാറുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ ഏതെല്ലാം കോഴ്സുകളിലാണ് നല്കിവരുന്നതെന്നുള്ള വിശദവിവരം ലഭ്യമാക്കുമോ?
5814.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ മെഡിക്കൽ കമ്മീഷന്റെ പുതിയ നിർദ്ദേശപ്രകാരം വിദേശത്ത് പഠിച്ച മെഡിക്കൽ ബിരുദക്കാരുടെ ഇന്റേൺഷിപ്പ് മെഡിക്കൽ കോളേജുകളിലേയ്ക്ക് പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ ഇതു സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
5815.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിലവിൽ നടന്നുവരുന്ന പ്രധാന പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്രധാന പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?
5816.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ ഗ്രാമപഞ്ചായത്തിലും ഒരു ഹോമിയോ ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവില്‍ ഹോമിയോ ചികിത്സ കേന്ദ്രം ഇല്ലാത്ത പുതുക്കാട് നിയോജക മണ്ഡലത്തിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ആശുപത്രിക്കായി കെട്ടിട സൗകര്യം ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് പഞ്ചായത്ത് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷ പരിഗണിച്ച് ഹോമിയോ ക്ലിനിക് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5817.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തിലെ വിളയൂര്‍ ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും എത്ര ജീവനക്കാരെ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
5818.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിൽ (പരിയാരം) 2022-23 വർഷത്തെ വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രോജക്ടുകൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
5819.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സർക്കാർ ആയുര്‍വ്വേദ കോളേജിലെ പ്രൊഫസര്‍ ഡോ. ഷാഹിനമോള്‍ എസ്. ഹൈക്കോടതിയില്‍ നല്‍കിയ ഒ.എ. 2396/2016 നമ്പര്‍ കേസിന്‍മേലുള്ള വിധി എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്ന് വിശദമാക്കാമോ;
( ബി )
വിധി നടപ്പാക്കാത്തത് സംബന്ധിച്ച് കോടതി അലക്ഷ്യ നടപടികള്‍ നിലവിലുണ്ടോ; അറിയിക്കുമോ;
( സി )
പ്രസ്തുത വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5820.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം സർക്കാർ ആയുര്‍വേദ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രൊപ്പോസലോ നിവേദനമോ നിലവിലുണ്ടോ; എങ്കില്‍ അതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
5821.
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡി വെൽനെസ്സ് സെന്റര്‍ സ്ഥാപിക്കുന്നതിനായി സന്ദീപാനന്ദ ഗിരിയുടെ ഉടമസ്ഥതയിലുള്ള സാളഗ്രാമം ആശ്രമം ഏറ്റെടുക്കുന്നതിനുള്ള നിർദേശം മുൻ സർക്കാരിന്റെ കാലത്ത് ഔഷധി ബോർഡിന്റെ പരിഗണനയ്ക്ക് വന്നിട്ടുണ്ടോ; എങ്കിൽ ഏത് യോഗത്തിലാണ് പരിഗണിച്ചതെന്ന് അറിയിക്കാമോ; പ്രസ്തുത യോഗനടപടിക്കുറിപ്പിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഔഷധിയ്ക്ക് മെഡി വെൽനെസ്സ് സെന്ററുകൾ തുടങ്ങുവാനുള്ള പ്രൊപ്പോസൽ പരിശോധിച്ച് ഫീസിബിലിറ്റി സ്റ്റഡി നടത്തുവാൻ നിയോഗിക്കപ്പെട്ട സമിതി തിരുവനന്തപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം മാത്രം സന്ദർശിച്ച് തീരുമാനമെടുത്തതായുള്ള ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
മെഡി വെൽനെസ്സ് സെന്ററുകൾ തുടങ്ങുന്നതിനായി കേന്ദ്ര ഫണ്ട് ലഭ്യമാണോയെന്ന് വിശദമാക്കുമോ?
5822.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔഷധിയ്ക്ക് വെൽനസ് സെന്റർ തുടങ്ങുന്നതിനായി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവിലുള്ള ആശ്രമം ഏറ്റെടുക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി.കെ.ഹൃദിക് 20.09.22 ന് സർക്കാരിലേക്ക് കത്ത് അയച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
19.07.2022, 12.08.2022 തീയതികളിൽ ചേർന്ന ഔഷധി ബോർഡ് യോഗം പ്രസ്തുത കത്ത് അയക്കുന്നതിന് ഡയറക്ടർക്ക് അനുമതി നൽകിയിരുന്നോ; എങ്കിൽ പ്രസ്തുത യോഗ തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5823.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്‌ കഴിഞ്ഞ പത്ത് വർഷം കാസർഗോഡ്‌ ജനറൽ ആശുപത്രിക്ക് ഏതെല്ലാം ഉപകരണങ്ങൾ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉപകരണങ്ങളുടെ വില എത്രയാണെന്നും അവയുടെ ഉപയോഗമെന്താണെന്നും വ്യക്തമാക്കാമോ;
( സി )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്‌ കാസർഗോഡ്‌ ജനറൽ ആശുപത്രിയ്ക്ക് നൽകിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ട് ഏതെങ്കിലും ഉപകരണങ്ങൾ കാസർഗോഡ്‌ ജനറൽ ആശുപത്രിയിൽ നിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
എങ്കിൽ ഉപകരണങ്ങൾ ലഭിച്ചതിന് ശേഷം എത്ര കാലം കഴിഞ്ഞാണ് തിരിച്ചുകൊണ്ടുപോയതെന്നും അവ എന്തുകൊണ്ടാണ് ഉപയോഗശൂന്യമായതെന്നും വ്യക്തമാക്കാമോ?
5824.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി പരാതി പരിഹാര സെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം പരാതി പരിഹാര സെല്ലുകള്‍ സ്വകാര്യ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനായി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സ്വകാര്യ മേഖലയില്‍ ഇത്തരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കുന്നതിനായി എന്തെങ്കിലും പ്രോട്ടോക്കോള്‍ ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
5825.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ചൈൽഡ് ലൈൻ പ്രോജക്ടിനെ കേന്ദ്ര സർക്കാർ സമഗ്ര ശിശു സംരക്ഷണ സേവന പദ്ധതിയായി മിഷൻ വാൽസല്യയിൽ ലയിപ്പിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ലയിപ്പിക്കുമ്പോൾ ചൈൽഡ് ലൈൻ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികളെ അരക്ഷിതാവസ്ഥയിൽ നിന്ന് മോചിപ്പിക്കുകയും അവരുടെ അവകാശ സംരക്ഷണത്തിനായി നിരന്തരം പ്രവർത്തിച്ചുവരികയും ചെയ്യുന്ന നിർവഹണ ഏജൻസികളെയും (NGO) സ്റ്റാഫ് അംഗങ്ങളെയും പുതിയ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?
5826.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർക്ക് വേതന വർദ്ധനവ് നടപ്പാക്കുന്നതിനും ശൂന്യവേതന അവധി ഉൾപ്പെടെ അനുവദിച്ചുകൊണ്ട് സേവന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5827.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ ഏതെല്ലാം പഞ്ചായത്തുകളിൽ മാതൃക അംഗനവാടികൾ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നുണ്ട് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മാതൃക അംഗനവാടി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; മാതൃക അംഗനവാടി ആരംഭിക്കുവാൻ സൗകര്യപ്രദമായ ഏതെല്ലാം അംഗനവാടികൾ ഉണ്ടെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5828.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ അംഗൻവാടികൾ സ്മാർട്ട് അംഗൻവാടികളായി ഉയർത്തുന്നതിന് നടപ്പിലാക്കിയ പൊൻകിരണം പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
5829.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മാഞ്ഞൂര്‍, ഉഴവൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലം അംഗന്‍വാടി നിര്‍മ്മാണത്തിന് അനുവദിക്കുന്നത് സംബന്ധിച്ച് എത്ര സെന്റ് സ്ഥലമാണ് ആവശ്യമെന്ന വിവരം വനിത ശിശുക്ഷേമ വകുപ്പ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് ജലവിഭവ വകുപ്പില്‍ നിന്നും 17.05.2022 -ന് ലഭിച്ച ഐ.ആര്‍.1/20/2020 നമ്പര്‍ കത്തിന് വനിത ശിശുക്ഷേമ വകുപ്പ് എന്നാണ് മറുപടി നല്‍കിയതെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ പ്രസ്തുത വിഷയത്തിന്മേലുള്ള മറുപടി അടിയന്തരമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5830.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത ശിശുവികസന വകുപ്പിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്ക് പ്രസവാവധി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
( ബി )
ഇത് സംബന്ധിച്ച് പുതുതായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 80 ദിവസം സേവനകാലാവധി കഴിഞ്ഞവര്‍ക്ക് മാത്രമേ പ്രസ്തുത അവധി അനുവദിക്കാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കരാര്‍ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരായിട്ടും പ്രസ്തുത അവധിയ്ക്ക് അതത് വര്‍ഷം കരാര്‍ പുതുക്കുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍ യോഗ്യത കാലമായ 80 ദിവസം കണക്കാക്കുന്നത് മൂലം ആദ്യ മൂന്ന് മാസക്കാലയളവിൽ പ്രസവാവധി എടുക്കുന്നതിന് തടസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത ദിവസമാനദണ്ഡം നിലനില്ക്കുന്നതിനാല്‍ അവധി ലഭിക്കാതാകുകയും എന്നാല്‍ അവധിയില്‍ പ്രവേശിക്കുന്നത് അത്യാവശ്യമായി വരുകയും ചെയ്യുന്നവര്‍ക്ക് ഇത്രയധികം വര്‍ഷം ജോലി ചെയ്തവരാണെങ്കില്‍ പോലും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് കണക്കിലെടുത്ത് ഈ വ്യവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5831.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച സ്മാർട്ട് അംഗനവാടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്മാർട്ട് അംഗനവാടി ആക്കുന്നതിനായി നിലവിൽ പരിഗണനയിലുള്ള മണ്ഡലത്തിലെ അംഗനവാടികളുടെ വിവരങ്ങൾ ലഭ്യമാക്കാമോ?
5832.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതും സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പോര്‍ട്ടലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത പോര്‍ട്ടലിലൂടെ ഇതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ലഭിച്ച പരാതികളിൽ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
നിയമപരമായ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളെ നിരീക്ഷിക്കുന്നതിന് സംവിധാനമുണ്ടാക്കിയിട്ടുണ്ടോ; ഇത്തരം ഭക്ഷണശാലകളില്‍ പരിശോധനകള്‍ നടത്തുന്നുണ്ടോ; വിശദമാക്കാമോ?
5833.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷണം അധികം ഉല്പാദിപ്പിക്കുന്നതും പാഴാകാൻ സാധ്യതയുള്ളതുമായ മേഖലകള്‍ കണ്ടെത്തി അത് പാഴാക്കാതെ ആവശ്യമുള്ള നിരാലംബര്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ "സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതി" സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന സാമൂഹ്യ സംഘടനകളെയും മറ്റ് സന്നദ്ധ സംഘടനകളെയും പ്രസ്തുത പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ക്ക് പുറമെ ഭക്ഷ്യ ഉല്പാദക സ്ഥാപനങ്ങളിൽ അധികമുള്ള ഭക്ഷണവും കേടായത് അല്ല എന്ന് ഉറപ്പാക്കി ശേഖരിച്ച് വിതരണം നടത്തുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പങ്കാളിത്തം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; പൊതുസമൂഹത്തിന്റെ പങ്കാളിത്തം പരമാവധി ഉറപ്പ് വരുത്തി പദ്ധതി വിപുലമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
5834.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സുരക്ഷ നിയമം നിലവില്‍ വന്നിട്ടും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയില്‍ കാര്യക്ഷമമായ പരിശോധനകളോ നിയന്ത്രണങ്ങളോ നടപടികളോ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പച്ചക്കറികള്‍, പാല്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ വിഷാംശം ഉണ്ടോയെന്ന് കണ്ടെത്താനുള്ള സംവിധാനം എല്ലാ ചെക്ക് പോസ്റ്റുകളിലും നിലവിലുണ്ടോ; എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സംവിധാനമുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തിട്ടുള്ള മായം കണ്ടെത്തുന്നതിന് ആധുനിക ഉപകരണങ്ങളുള്ള ലബോറട്ടറികള്‍ എവിടെയെല്ലാമുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
ഭക്ഷ്യവസ്തുക്കളില്‍ മായം കണ്ടെത്തിയതിന്റെ പേരില്‍ എത്ര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; പ്രസ്തുത സ്ഥാപനങ്ങളുടെ പേര്, മായം കണ്ടെത്തിയ ഉല്പന്നങ്ങളുടെ പേര് ഉള്‍പ്പടെയുള്ള വിശദാംശം ജില്ല തിരിച്ച് അറിയിക്കാമോ; പ്രസ്തുത ഉല്പന്നങ്ങൾ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഇ )
ഭക്ഷ്യ സുരക്ഷ പരിശോധന വിശേഷാവസരങ്ങളില്‍ മാത്രമായി ചുരുക്കാതെ കൃത്യമായ ഇടവേളകളില്‍ നടത്തുന്നതിനും ഒന്നില്‍ കൂടുതല്‍ തവണ തെറ്റ് ആവര്‍ത്തിക്കുന്നവരുടെ ലൈസൻസ് എന്നന്നേക്കുമായി റദ്ദാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( എഫ് )
സുനാമി ഇറച്ചി എന്ന പേരില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മായം ചേർത്ത ഇറച്ചി പല ബേക്കറികളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് വില്‍ക്കുന്നവര്‍ക്കെതിരെയും പാചകം ചെയ്ത് വില്‍ക്കുന്നവര്‍ക്കെതിരെയും സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.