UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
19.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1253.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ?
1254.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ 2021-22 മുതല്‍ നിലവിലെ സര്‍ക്കാരിന്റെ കാലയളവുകളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശം പൊതുമരാമത്ത് വിഭാഗങ്ങളുടെ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ; ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( സി )
ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഫണ്ട് അനുവദിച്ച ആറു പൊതുമരാമത്ത് റോഡുകളുടെ ബി. എം. & ബി. സി. പ്രവൃത്തികൾ സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
1255.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് മാസം മുതല്‍ നാളിതുവരെ വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ച വിവിധ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്‍തുത പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( സി )
2016 മേയ് മാസം മുതല്‍ നാളിതുവരെ വണ്ടൂര്‍ മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ?
1256.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഏപ്രിൽ മുതൽ പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ജില്ലയിലെ ഓരോ നിയോജകമണ്ഡലത്തിലും ചെയ്ത പ്രവൃത്തികളും അതിനായി അനുവദിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ?
1257.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രവൃത്തികളുടെ വിശദ വിവരം നല്‍കാമോ; ഓരോ പ്രവ‍ൃത്തിയുടേയും നിലവിലെ സ്ഥിതി അനുബന്ധമായി ലഭ്യമാക്കാമോ?
1258.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് മുഖേന ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1259.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേന ഏതൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആലപ്പുഴ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം വഴി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
കെട്ടിട വകുപ്പ് മുഖേന നിർമ്മാണം ആരംഭിച്ച പ്രവൃത്തികൾക്കായി ചെലവഴിക്കുന്ന തുകയുടെയും അവ പൂർത്തീകരിക്കാനാവശ്യമായ സമയത്തിന്റെയും വിശദവിവരം ലഭ്യമാക്കാമോ?
1260.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്; ഇതിനായി നടത്തിയിട്ടുള്ള ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1261.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയും 2021 മുതല്‍ നാളിതുവരെയും പേരാമ്പ്ര മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ റോ‍ഡ്, പാലം, കെട്ടിടങ്ങള്‍ എന്നിവയുടെ എസ്റ്റിമേറ്റ് തുക എത്രയെന്നും , പൂര്‍ത്തിയായവയുടെ വിവരങ്ങളും ലഭ്യമാക്കാമോ?
1262.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ്, ബില്‍ഡിംഗ്സ്, പാലങ്ങള്‍, കെ.ആര്‍.എഫ്.ബി. എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധ വര്‍ക്കുകളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഹരിപ്പാട് മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ എസ്റ്റിമേറ്റാണ് നിര്‍ണ്ണയിച്ചിട്ടുള്ളതെന്നും ഇതിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികളും അറിയിക്കാമോ;
( സി )
മുതലകുറിച്ചിക്കല്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ കരുവാറ്റ തെക്കേക്കര - കാരമുട്ട് വടക്കേക്കര എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് ബി.എം. ബി.സി. നിലവാരത്തില്‍ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കുമോ എന്ന് അറിയിക്കുമോ;
( ഡി )
ഹരിപ്പാട് മണ്ഡലത്തില്‍ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതി ഫണ്ട് ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന വിവിധ പ്രവ‍ൃത്തികളുടെ പുരോഗതി അറിയിക്കാമോ?
1263.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പൻചോല മണ്ഡലത്തിൽ 2015-17 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ സംസ്ഥാന ബജറ്റില്‍ 20% ടോക്കൺ പ്രൊവിഷൻ ലഭിച്ച പ്രവൃത്തികളുടെ വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇതില്‍ ഏതൊക്കെ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നുള്ള വിശദാംശം നൽകാമോ;
( സി )
20% ടോക്കൺ പ്രൊവിഷൻ ലഭിച്ചിട്ടും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുടെ വിശദാംശങ്ങൾ സാമ്പത്തിക വർഷം തിരിച്ച് നൽകാമോ?
1264.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 20% വകയിരുത്തിയിട്ടുള്ളതും ഭരണാനുമതി ലഭിക്കാത്തതുമായ പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1265.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം, അരൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന നേരേകടവ് - മാക്കേകടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലം എന്നത്തേക്ക് ഗതാഗത യോഗ്യമാക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ ;
( സി )
നേരേകടവ് മുതൽ ഉദയനാപുരം വരെയുള്ള റോഡിന്റെ വീതിക്കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
നേരേകടവ് - ഉദയനാപുരം റോഡ് വീതി കൂട്ടി നിർമ്മിക്കുന്നത് സംബന്ധിച്ച് സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
1266.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ മണക്കാട് ഗവണ്‍മെന്റ് യു. പി സ്കൂളിനോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള 24 സെന്റ് പാറ ക്വാറി കുട്ടികള്‍ക്കും പ്രദേശ നിവാസികള്‍ക്കും ഭീക്ഷണിയായി അപകടം വരുത്താവുന്ന രീതിയില്‍ കിടക്കുകയാണ് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സ്ഥലം ഏതെങ്കിലും രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിന് പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലം മണക്കാട് സ്കൂളിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് വിട്ടുനല്‍കണമെന്ന ആവശ്യം പരിഗണിക്കുന്നതിലുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ഗ്രാമപഞ്ചായത്തുകളില്‍ 50 സെന്റ് വരെയുള്ള സ്ഥലം വകുപ്പുതല കൈമാറ്റം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥന്റെ നിരാക്ഷേപപത്രം സഹിതം അപേക്ഷിച്ചാല്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ വെളിച്ചത്തില്‍ പ്രസ്തുത സ്ഥലം പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറാന്‍ എന്‍.ഒ.സി. നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ?
1267.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ 2021 മുതല്‍ പൊതുമരാമത്ത് വകുപ്പ് മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാം; അനുവദിച്ച തുകകള്‍ സഹിതം വ്യക്തമാക്കാമോ;
( ബി )
മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ച് ഒറ്റപ്പാലം മണ്ഡലത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അവയ്ക്ക് അനുവദിച്ച തുക സഹിതം വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
1268.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം;
( ബി )
പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികൾ ഉന്നത ഗുണനിലവാരത്തിലും സമയബന്ധിതമായും നടപ്പിലാക്കുന്നതിന് എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്;
( സി )
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിതീവ്ര പ്രകൃതി പ്രതിഭാസങ്ങളെ ഉൾപ്പടെ പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കാലാവസ്ഥയേയും വർഷപാതത്തേയും പരിഗണിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി ടെണ്ടർ നടപടികൾ നടത്തുന്നതുമൂലം നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണത്തിന് കാലതാമസവും ഗുണനിലവാരത്തിൽ ഇടിവും സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കാമോ?
1269.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടർമാർക്ക് നിലവിൽ എത്ര തുക കുടിശ്ശിക നൽകാനുണ്ട്; ഏതൊക്കെ ഇനങ്ങളിലാണ് ഈ തുക നൽകാനുള്ളതെന്ന് വിശദാംശങ്ങൾ സഹിതം വ്യക്തമാക്കാമോ;
( ബി )
കുടിശ്ശിക വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1270.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം നിയോജകമണ്ഡലത്തിൽ 2016 മുതൽ 2025 വരെ പൊതുമരാമത്ത് വകുപ്പ് നിർവ്വഹണ വകുപ്പായി ബജറ്റിൽ 20% തുക വകയിരുത്തി അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാം;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ നിർമാണം പൂർത്തീകരിച്ചത്, പൂർത്തീകരിക്കാത്തത് എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
നിർമാണം പൂർത്തീകരിക്കാത്ത പ്രവൃത്തികൾ ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ;വിശദമാക്കാമോ ?
1271.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം വളളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത് വകുപ്പിന് കീഴിലുളള വിവിധ പദ്ധതികളുടെ വിവരങ്ങള്‍ വിശദമാക്കാമോ;
( ബി )
ദേശീയ പാത 66, 966 കണക്റ്റിവിറ്റി റോഡായ സ്പിന്നിംഗ് മിൽ -അത്താണിക്കല്‍-പുളിഞ്ചോട് റോഡ്, സ്പിന്നിംഗ് മിൽ-കൈതക്കുണ്ട് റോഡ് എന്നിവയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ദേശീയ പാത വിഭാഗം നിര്‍മ്മാണം നടത്തുന്ന ബൈലൈന്‍ പദ്ധതി അനുവദിക്കുന്നതിന് വകുപ്പിന് ലഭിച്ച നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
മേല്‍ പറഞ്ഞ റോഡിലെ രാമനാട്ടുകര-പുളിഞ്ചോട് മുതല്‍ ചേലേമ്പ്ര പരിധി വരെയുള്ള ഭാഗം മാത്രം ഏത് ഫണ്ട് ഉപയോഗിച്ചാണ് ബി. എം. & ബി.സി. ചെയ്ത് നവീകരിച്ചത് എന്ന് വിശദമാക്കാമോ; പ്രസ്തുത റോഡിന്റെ ബാക്കി ഭാഗം (സ്പിന്നിംഗ് മിൽ വരെ) ഇത്തരത്തില്‍ നവീകരിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ടോ;
( ഡി )
ദേശീയ പാത-66 ല്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്കുളള പ്രധാന പാതയായ ചേളാരി-ഒളകര റോഡില്‍ കാക്കത്തടം പ്രദേശത്തെ വെളളക്കെട്ട് കാരണം ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കുന്നതിന് വകുപ്പിന് ലഭിച്ച് നിവേദനങ്ങളിൻമേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ; പ്രശ്‌ന പരിഹാരത്തിനായി സാങ്കേതിക വിഭാഗം തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി ശാശ്വത പരിഹാരം കാണുന്നത് പരിഗണനയിലുണ്ടോ?
1272.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റോഡ് ഫണ്ട് ബോർഡിന് നിർമ്മാണ ചുമതലയുള്ളതും കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ചതുമായ ചേലക്കര ബൈപ്പാസ് നിർമ്മാണം എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കിയത് ഏതു വർഷമാണ്; ഈ പ്രവൃത്തിക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; നിലവില്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് പൂർത്തീകരിച്ചിട്ടുള്ളത്; നിർമ്മാണം ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂർത്തീകരിക്കാനുള്ളത്; വിശദമാക്കാമോ;
( ബി )
നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച് എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
1273.
ശ്രീ. എം. എം. മണി
ശ്രീ വി ജോയി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ റോഡ് നിര്‍മ്മാണങ്ങളില്‍ പ്ലാസ്റ്റിക്, സ്വാഭാവിക റബര്‍, കയര്‍-ജിയോടെക്സ്റ്റയില്‍സ് തുടങ്ങിയവയുടെ ഉപയോഗം എത്രത്തോളം നടപ്പാക്കിയിട്ടുണ്ട്;
( ബി )
റോഡ് നിര്‍മ്മാണങ്ങളില്‍ പുതുതായി നടപ്പാക്കിയ സാങ്കേതികവിദ്യ വിവരിക്കാമോ;
( സി )
കോള്‍ഡ് ഇന്‍ പ്ലേസ് റീസൈക്ലിംഗ്, സോയില്‍ സ്റ്റെബിലൈസേഷന്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
വൈറ്റ് ടോപ്പിംഗ് റോഡുകളുടെ നിര്‍മ്മാണം സംബന്ധിച്ച പ്രയോജനങ്ങള്‍ വിശദമാക്കാമോ?
1274.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹെെവേയില്‍ ഫോര്‍ട്ട് കൊച്ചിയെയും വെെപ്പിനേയും ബന്ധിപ്പിക്കുന്നതിന് ഭൂഗര്‍ഭ ടണല്‍ അല്ലെങ്കില്‍ എലിവേറ്റഡ് ഹെെവേ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കെ-റെയില്‍ സാധ്യതാ പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സാധ്യതാ പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1275.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കാരപ്പൊറ്റ ചൂലിപ്പാടം റോഡ് പ്രവൃത്തിയുടെ പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണ്; എന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1276.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കേരളത്തില്‍ എത്ര കിലോമീറ്റർ പി.ഡബ്ല്യു.ഡി. റോഡ് പരിഷ്ക്കരിച്ചിട്ടുണ്ടെന്നും ഇനിയും എത്ര കിലോമീറ്റർ റോഡ് പരിഷ്ക്കരിക്കാനുണ്ടെന്നും അറിയിക്കാമോ?
1277.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം കെ.എസ്.റ്റി.പി. നിർമ്മാണ ചുമതല നിർവ്വഹിക്കുന്ന തിരുവനന്തപുരം - പൊന്മുടി റോഡ് നവീകരണ പ്രവൃത്തികളുടെ തൽസ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുമ്പോൾ പ്രദേശവാസികളിൽ നിന്നും ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് അറിയിക്കുമോ?
1278.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ എം മുകേഷ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി റോഡുകളുടെ നവീകരണത്തിനായി ഓരോ വർഷവും അനുവദിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2011-2016 കാലയളവിലും 2016-2021 കാലയളവിലുമായി ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് അനുവദിച്ച തുകയുടെ വിശദാംശം അറിയിക്കാമോ;
( സി )
ഇത്തവണത്തെ ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ?
1279.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
12 മീറ്റർ വീതിയിൽ ഫ്രീ സറണ്ടറായി സ്ഥലം ലഭ്യമാകുന്നില്ലെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ബി.എം&ബി.സി. നിലവാരത്തിൽ നിലവിലെ റോഡ് നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1280.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് 2016 മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര കിലോമീറ്റർ പൊതുമരാമത്ത് റോഡ് നവീകരിച്ചിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
1281.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നൂറുകോടി രൂപയുടെ ഭരണാനുമതി ലഭിച്ച പതിനാറുങ്ങൽ വെന്നിയൂർ ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയുടെ നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാനുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബി ബോർഡിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് ലഭ്യമാക്കാൻ സാധിക്കും എന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഫയൽ ഏത് ഓഫീസിലാണ് നിലവിലുള്ളതെന്ന് ഫയൽ നമ്പർ സഹിതം വിശദമാക്കാമോ?
1282.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളില്‍ അപകടങ്ങള്‍ കുറയ്ക്കന്നതിനായി ഹംപ് നിര്‍മ്മാണം ഏര്‍പ്പെടുത്തുന്നത് വിലക്കിയിട്ടുണ്ടോ; എങ്കിൽ സ്പീഡ് നിയന്ത്രിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കുന്ന പ്രദേശങ്ങളില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള മാറ്റങ്ങള്‍ വരുത്താന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്; വേഗത നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1283.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടുപയോഗപ്പെടുത്തി നിലവിൽ നിർമ്മാണ, അറ്റകുറ്റപ്പണികൾ നടന്നുവരുന്ന റോഡുകളുടെ വിശദാംശങ്ങളും പ്രവർത്തന പുരോഗതിയും അറിയിക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് മുഖേന ഫണ്ട് ആവശ്യപ്പെട്ടിട്ടും പ്രവൃത്തികൾക്കായി ഫണ്ടനുവദിക്കാത്തതും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ എതൊക്കെ റോഡുകളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ 5 വർഷമായി സംസ്ഥാന ബജറ്റിൽ നിന്നും തുക അനുവദിച്ച് പ്രവൃത്തി നടത്തിയതും നടന്നുവരുന്നതുമായ റോഡുകളുടെ വിശദവിവരങ്ങൾ നൽകാമോ; പ്രവൃത്തി പൂർത്തീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ?
1284.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജകമണ്ഡലത്തിലെ വേട്ടുതറ റോ‍ഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1285.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ 2.5 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ എഴക്കാട്-വേലിക്കാട് റോഡ് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കരാറുകാരനെ തിരഞ്ഞെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
രാമനാട്ടുകര- കുളത്തൂർ ജംങ്ഷൻ വരെ നാലുവരി പാതയാക്കാൻ നടപടി
1286.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച്. 966 കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ രാമനാട്ടുകര മുതൽ എയർപോർട്ട് ജംങ്ഷൻ വരെ നാലുവരിപാതയാക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുവേണ്ടി സർക്കാർ മുമ്പ് നടപടി സ്വീകരിച്ചിരുന്നുവോ; എങ്കിൽ ആരാണ് ഡി.പി.ആര്‍. തയ്യാറാക്കിയതെന്നും ഇതിന്റെ മതിപ്പ് ചെലവ് എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഡി.പി.ആര്‍. ൽ തുടർനടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റോഡിലെ ഗതാഗത കുരുക്ക് കണക്കിലെടുത്ത് രാമനാട്ടുകര മുതൽ കുളത്തൂർ ജംങ്ഷൻ വരെ നാലുവരി പാതയാക്കുന്നത് ജില്ലാ ആസ്ഥാനമായ മലപ്പുറം വരെ നീട്ടുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമോയെന്ന് വ്യക്തമാക്കുമോ?
1287.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെട്ട പനാത്ത്താഴം - സരോവരം റോഡ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
നേതാജി നഗർ ജംഗ്ഷനിൽ നാഷണൽ ഹൈവേയുമായി പ്രസ്തുത റോഡ് കൂടിച്ചേരുന്ന ഭാഗത്ത് ഗതാഗത തടസ്സം നേരിടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത തടസ്സം പരിഹരിക്കുന്നതിന് നേതാജിനഗർ ജംഗ്ഷനിൽ സി. ഡബ്യൂ. ആര്‍. ഡി. എം. - പനാത്ത്താഴം റോഡിൽ മേൽപ്പാലം നിർമ്മിക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതി കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാക്കി പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കുമോ?
1288.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നാഷണല്‍ ഹൈവേയുടെ പ്രവൃത്തി പുരോഗമിച്ചു വരുന്നുവെങ്കിലും സർവ്വീസ് റോ‍ഡുകള്‍ പലതും കാര്യക്ഷമമല്ലാത്തതിനാല്‍ വലിയ തോതില്‍ അപകടമുണ്ടാകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഹൈവേ പ്രവൃത്തിയോടൊപ്പം തന്നെ സർവ്വീസ് റോഡുകള്‍ കൂടി കാര്യക്ഷമമാക്കാൻ നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ?
1289.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ 3 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ ചന്ദ്രാപുരം - കോഴിപ്പാറ റോഡ് നവീകരണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്ത് കരാറുകാരനെ തെരഞ്ഞെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1290.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നിരന്തരമായി ഇടപെടലുകള്‍ നടത്തിയിട്ടും 12 മീറ്റര്‍ വീതിയില്‍ ഫ്രീ സറണ്ടറായി സ്ഥലം ലഭ്യമാകുന്നില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ലഭ്യമായ വീതിയില്‍ നിലവിലെ റോഡ് ബി.എം.&ബി.സി. നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1291.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട നാവായിക്കുളം-വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിന്റെ അലെെന്‍മെന്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ടി റോഡിനായിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി വിശദമാക്കാമോ;
( സി )
ഭൂമി എറ്റെടുക്കുന്നതിന് എത്ര രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
1292.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് (സൗത്ത്) മണ്ഡലത്തിലെ ഒടമ്പ്ര-തിരുവണ്ണൂര്‍ റോഡിന്റെ വീതി കുറവ് വലിയ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ച് ഗതാഗതം സുഗമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
1293.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇപ്രകാരമുള്ള വർക്കുകളിൽ കൃത്യമായ മോണിറ്ററിംഗ് നടത്തുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ദേശീയപാത നിർമ്മാണത്തിനുള്ള കരാറുകൾ ഏറ്റെടുത്ത് വീണ്ടും ഉപകരാറുകൾ നൽകി അഴിമതി നടത്തുന്ന സാഹചര്യം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന് ഉത്തരവാദികളായ കരാറുകാർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ?
തളിപ്പറമ്പ് മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍
1294.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ തളിപ്പറമ്പ് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസനത്തിനായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; എത്ര കിലോമീറ്റര്‍ റോഡാണ് ഇതുവരെ നവീകരിക്കപ്പെട്ടത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ തളിപ്പറമ്പ് മണ്ഡലത്തില്‍ പാലങ്ങളുടെ നിര്‍മ്മാണത്തിനായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; എത്ര പാലങ്ങളാണ് നിര്‍മ്മിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?
1295.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് 5 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ മേനോന്‍പാറ - ചുള്ളിമട റോഡ് നവീകരണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്ത് കരാറുകാരനെ തിരഞ്ഞെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1296.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ബെെപാസ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം നല്‍കാമോ?
1297.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന ആദിവാസി കുടിയേറ്റ മേഖലയായ അട്ടപ്പാടിയിലേക്കുള്ള അന്തർ സംസ്ഥാന പാതയായ മണ്ണാർക്കാട് ചിന്നത്തടാകം റോഡിന്റെ മൂന്ന് ഘട്ടങ്ങളുടെയും നിർമ്മാണ പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ സംബന്ധിച്ച വിശദവിവരം നൽകാമോ;
( ബി )
പ്രസ്തുത പാതയുടെ ഒന്നാം ഘട്ടമായ നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള നിര്‍മ്മാണ പ്രവൃത്തികൾ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ മൂലം മുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദാംശം നൽകുമോ; പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് വ്യക്തമാക്കാമോ;
( സി )
മണ്ണാർക്കാട് ചിന്നത്തടാകം റോഡിന്റെ രണ്ട്, മൂന്ന് ഘട്ട നിർമ്മാണ പ്രവൃത്തികൾ എന്ന് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1298.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂര്‍ക്കാട് ആനക്കയം റോഡ്, കുളത്തൂര്‍-മലപ്പുറം റോഡ് എന്നിവ ദീര്‍ഘകാലമായി ശോചനീയാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏറ്റവും ഒടുവില്‍ ഈ റോഡുകള്‍ ബി.എം.& ബി.സി. ചെയ്തത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ ശോചനീയാവസ്ഥയിലുള്ള പൊതുമരാമത്ത് റോഡുകള്‍ നവീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ നാളിതുവരെയായിട്ടും ഈ റോഡുകള്‍ നവീകരിക്കുന്നതിന് തുക വകയിരുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( സി )
ഈ റോഡുകള്‍ നവീകരിക്കുന്നതിന് എത്ര തുക വീതമുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്; പ്രസ്തുത എസ്റ്റിമേറ്റുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി സമര്‍പ്പിക്കുമോ;
( ഡി )
തിരൂര്‍ക്കാട് ആനക്കയം റോഡ്, കുളത്തൂര്‍-മലപ്പുറം റോഡ് എന്നിവ അടിയന്തരമായി തുക അനുവദിച്ച് ബി.എം.& ബി.സി. ചെയ്ത് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1299.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 -25 ലെ ബജറ്റിൽ 20% തുക വകയിരുത്തിയ ഇരിക്കൂർ മണ്ഡലത്തിലെ ഉദയഗിരി - അരിവിളഞ്ഞേപൊയിൽ - ജോസ്ഗിരി റോഡിന്റെ നിർമ്മാണത്തിന് നാളിതുവരെയായി ഭരണാനുമതി ലഭ്യമാകാത്തതിന്റെ കാരണം വിശദമാക്കാമോ ;
( ബി )
പ്രസ്തുത റോഡിന് ഭരണാനുമതി എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ ?
1300.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് ഗതാഗതം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രധാന റോഡുകളും ഉന്നത ഗുണനിലവാരത്തിൽ പുനർനിർമ്മിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന പ്രധാന റോഡുകളുടെയും സംസ്ഥാനപാതകളുടെയും നിർമ്മാണം ബി.എം & ബി.സി. നിലവാരത്തിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
കേരളത്തിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കടന്നുപോകുന്ന എം.സി. റോഡിന്റെ ഗതാഗതക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട നാലുവരിപ്പാത വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
1301.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗത്തിന്റെ അധീനതയിലുള്ള നെടുങ്ങോലം എം.എൽ.എ. ജംഗ്‌ഷൻ - പൂതക്കുളം പഞ്ചായത്ത് ഓഫീസ്, നെടുങ്ങോലം പുന്നമുക്ക് - അമ്മാരത്ത്മുക്ക്, മീനാട് പാലമുക്ക് - കാപ്പക്സ് ജംഗ്‌ഷൻ എന്നീ റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകൾ പുനർനിർമ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇനി സ്വീകരിക്കുവാനുള്ളതെന്നും റോഡുകളുടെ പുനരുദ്ധാരണം എന്നത്തേക്ക് സാധ്യമാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
1302.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
35 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച നിലമ്പൂര്‍ ബൈപ്പാസിന്റെ ഒന്നാംഘട്ട പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ പ്രവൃത്തി ഉടനെ ടെൻഡർ ചെയ്യുന്നതിന് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
ബൈപ്പാസിന്റെ നിര്‍മ്മാണം എന്നത്തേക്ക് തുടങ്ങാനാവുമെന്ന് വ്യക്തമാക്കാമോ;
( സി )
നിലമ്പൂര്‍ ബൈപ്പാസിന്റെ രണ്ടാം ഘട്ടത്തിനായി സ്ഥലം വിട്ടുനല്‍കിയ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ബൈപ്പാസിന്റെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1303.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ അലൈൻമെന്റ് മാറ്റാൻ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം ഒരു നിർദ്ദേശം ഉണ്ടായതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് രേഖകൾ കൈമാറി നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്ന ഭൂവുടമകളെ ഈ തീരുമാനം ഏത് രീതിയിൽ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; കഴിഞ്ഞ രണ്ടു വർഷമായി ഭൂമിയിൽ യാതൊരു ക്രയവിക്രയവും നടത്തുവാൻ കഴിയാതെ പ്രതിസന്ധിയിൽ ആയിട്ടുള്ള ഇവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് തയ്യാറാകുമോ; വിശദാംശം നൽകാമോ ;
( സി )
അലൈൻമെന്റ് മാറി ഭൂമി ഏറ്റെടുക്കാത്ത സാഹചര്യം ഉണ്ടായാൽ മേൽപ്പറഞ്ഞ ഭൂവുടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1304.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി റിംഗ് റോഡ് നിര്‍മ്മാണ പ്രവൃത്തിയ്ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ അലൈന്‍മെന്റ് പ്രകാരമുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്നും പ്രവൃത്തിയ്ക്ക് കിഫ്ബിയുടെ ധനാനുമതി ലഭ്യമായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്നും പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1305.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ – മൂന്നാർ രാജപാതയുടെ പുനര്‍നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
രാജപാതയുടെ പുനർനിർമ്മാണം വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1306.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ, സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ ഗുരുവായൂര്‍ - ആല്‍ത്തറ - പൊന്നാനി റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിൽ, അവസാനമായി ഏത് വര്‍ഷത്തിലാണ് ബി.എം.ബി.സി. (ബിറ്റുമിനസ് മെക്കാഡം & ബിറ്റുമിനസ് കോൺക്രീറ്റ്) പ്രവൃത്തി നിര്‍വ്വഹിച്ചതെന്ന് വിശദമാക്കാമോ;
( സി )
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി, പ്രസ്തുത റോഡ് നവീകരിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നുവോ; വിശദമാക്കാമോ?
1307.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിലെ എസ്.എച്ച് .38 കക്കട്ട് –പെരിങ്ങത്തൂര്‍ സ്റ്റേറ്റ് ഹൈവേ റോഡ്‌ പൊട്ടി പൊളിഞ്ഞ് യാത്രായോഗ്യമല്ലാതായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നാദാപുരം മണ്ഡലത്തിലെ എസ്.എച്ച്.38 കക്കട്ട് –നാദാപുരം, നാദാപുരം –തൂണേരി, തൂണേരി –പെരിങ്ങത്തൂര്‍ സ്റ്റേറ്റ് ഹൈവേ റോഡിന്റെ മൂന്ന് റീച്ചുകളിലെ ഭരണാനുമതി എന്ന് ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
1308.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ ഉള്ള കെ.ആർ.എഫ്.ബി. പദ്ധതികളുടെ വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാമോ; പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കാമോ?
1309.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാഭ ടണല്‍മോ;
( ബി )
വടക്കാഞ്ചേരി ബൈപ്പാസിലെ നിര്‍ദ്ദിഷ്ട റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതിയുടെ വിവരം കെ.ആര്‍.എഫ്.ബി.യില്‍ നിന്നും ലഭ്യമാക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പ് ഹൈവേ ഡിസൈന്‍ യൂണിറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ച വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിയുടെ ഡി.പി.ആര്‍.ന്റെ സംഗ്രഹ വിവരങ്ങള്‍ ലഭ്യമാക്കുമോ?
1310.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജക മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി. തൃശ്ശൂര്‍ ഡിവിഷന്‍- വടക്കാഞ്ചേരി സബ് ഡിവിഷൻ-വടക്കാഞ്ചേരി സെക്ഷന് കീഴില്‍ ഭരണാനുമതി ലഭിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന റോഡ് പ്രവൃത്തികള്‍ ഏതൊക്കെയാണ്; ഇവയുടെ നിര്‍മ്മാണ പുരോഗതി ഓരോന്നും പ്രത്യേകം വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചതും നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണ്; ഇവയുടെ നടപടിക്രമങ്ങളുടെ പുരോഗതി എന്താണെന്ന് പ്രത്യേകം വ്യക്തമാക്കാമോ?
1311.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എൻ എച്ച് 66 ന്റെ നിർമ്മാണ കരാർ ഏതൊക്കെ കമ്പനികൾക്ക്, എത്ര രൂപയ്ക്കാണ് നൽകിയത് എന്ന് വ്യക്തമാക്കാമോ;
( ബി )
ടെൻഡർ വഴിയാണോ കരാർ നൽകിയത് എന്നും ഓരോ റീച്ചിന്റെയും എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും കരാർ പ്രകാരം ഓരോ റീച്ചും എന്നാണ് പൂർത്തിയാക്കേണ്ടത് എന്നും വ്യക്തമാക്കാമോ?
റോഡുകളിലെ കുഴികൾ
1312.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി മുതൽ നാളിതുവരെ റോഡുകളിലെ കുഴികളിൽ വീണ് എത്ര വാഹന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്; എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്; എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്; എത്രപേർക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും സംസ്ഥാനത്തെ വിവിധ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ച് വിശദമാക്കാമോ?
ഒ. പി. ബി. ആര്‍. സി. സ്കീം
1313.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒ. പി. ബി. ആര്‍. സി. (ഔട്ട്പുട്ട് ആൻഡ് പെർഫോർമൻസ്-ബെയ്സ്ഡ് റോഡ് കോൺട്രാക്ട്) സ്കീമില്‍ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച കളറോഡ്‌ - വളവുപാറ റോഡിന്റെ പ്രവൃത്തി ഇതുവരെ ആരംഭിക്കാത്തതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ കാരണം എന്താണെന്ന് വ്യക്തമാക്കാമോ; തടസ്സങ്ങള്‍ നീക്കി റോഡ്‌ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
1314.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തിലെ തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡില്‍ ഏനാവ് ജംഗ്ഷന് സമീപം വീതി കൂട്ടുന്ന പ്രവൃത്തിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി ഒരു കോടി എൺപത് ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;
( ബി )
2014-15 വര്‍ഷത്തെ എം.എൽ.എ.- എ. ഡി. എസ്. ഫണ്ടിൽ നിന്നും ഒരു കോടി മുപ്പതു ലക്ഷം രൂപയ്ക്ക് പുറമേയുള്ള അൻപത് ലക്ഷം രൂപ 2024-25 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും പ്രസ്തുത പ്രവൃത്തിക്ക് പ്രത്യേകാനുമതി ലഭിക്കുന്നതിനുമായി എം.എല്‍.എ. നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1315.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വ‍ര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ മണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുളള റോഡ് പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ആയതിനായി അനുവദിച്ചിട്ടുളള തുക എത്രയാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി എന്തെന്നും വിശദമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വര്‍ഷത്തിന് മുന്‍പ് അനുവദിച്ചതും നാളിതുവരെ പൂര്‍ത്തീകരിക്കാതെ മുടങ്ങിക്കിടക്കുന്നതും നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
1316.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 ലെ സംസ്ഥാന ബജറ്റില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാന്‍ നിര്‍ദേശിച്ചിരുന്ന തൂക്കുപാലം-പ്രകാശ്ഗ്രാം-കൂട്ടാര്‍-ശാസ്താനട-കട്ടപ്പന റോഡിന് ഭരണാനുമതി ലഭിക്കുവാന്‍ വൈകുന്നതിന് ഇടയാക്കുന്ന സാഹചര്യം വിശദീകരിക്കാമോ;
( ബി )
ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലെ നിവാസികള്‍ക്കും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന ഈ റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
പ്രസ്തുത റോഡ് അടിയന്തരമായി നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1317.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 വര്‍ഷം മുതല്‍ ഇതുവരെയായി കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ എത്ര റോഡുകള്‍ ബി.എം.ബിസി, എം.എസ്.എസ്. നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന് റോഡിന്റെ പേര്, നവീകരിച്ച ഭാഗത്തിന്റെ നീളം, അനുവദിച്ച തുക എന്നിവ തിരിച്ച് വിശദമാക്കാമോ; ടി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ എത്ര റോഡുകള്‍ ബി.എം.ബിസി/എം.എസ്.എസ് നിലവാരത്തിലേക്ക് ഉയരാന്‍ ബാക്കിയുണ്ട് എന്നും റോഡിന്റെ പേര്, നീളം എന്നിവ സഹിതം അറിയിക്കാമോ; നിലവില്‍ മണ്ഡലത്തിലെ എത്ര റോഡുകള്‍ നവീകരിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും, ഈ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും വിശദമാക്കാമോ;
( ബി )
2021 വര്‍ഷം മുതല്‍ ഇതുവരെയായി കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ ബി സി ഓവര്‍ ലേ നടത്തിയിട്ടുള്ള റോഡുകളുടെ വിശദാംശങ്ങള്‍, റോഡിന്റെ നീളം, അടങ്കല്‍ തുക എന്നിവ സഹിതം വിശദമാക്കുമോ?
1318.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ നിയോജക മണ്ഡലത്തിലെ തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ റോഡിലെ പൂവത്തൂർ ഭാഗത്തുള്ള കാനയിൽ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഇല്ലെങ്കിൽ അത് മാറ്റി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
തൃപ്രയാർ-കാഞ്ഞാണി-ചാവക്കാട് റോഡ് നവീകരിക്കുന്ന പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1319.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ-ഒലിപ്പാറ റോഡിന്റെ നിലവിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത റോഡുപണി സമയബന്ധിതമായി നടക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
1320.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് അസംബ്ലി നിയോജകമണ്ഡലത്തിൽ എത്ര പൊതുമരാമത്ത് റോഡുകൾ ഉണ്ടെന്ന് പേരുസഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ റോഡുകൾ നിർമ്മിച്ച വർഷവും നിർമ്മാണത്തിന് ചെലവഴിച്ച തുകയും നാളിതുവരെ അറ്റകുറ്റപ്പണികൾക്ക് വിനിയോഗിച്ച തുകയും റോഡും വർഷവും തിരിച്ച് വ്യക്തമാക്കാമോ;
( സി )
കാസർകോട് മണ്ഡലത്തിൽ സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന എത്ര പൊതുമരാമത്ത് റോഡുകൾ ഉണ്ടെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് പേര് വിവരം സഹിതം വ്യക്തമാക്കാമോ;
( ഡി )
ഏതെല്ലാം ഭാഗങ്ങളിൽ ഏതു തരത്തിലുളള കുഴികളും തകർച്ചകളുമാണ് ഉണ്ടായിട്ടുളളതെന്നും ഇതു നന്നാക്കാൻ എത്ര തുകയും സമയവും വേണ്ടി വരുമെന്നും റോഡ് തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ജനങ്ങൾക്ക് ജനപ്രതിനിധികളോടുളള അമർഷവും പ്രതിഷേധവും ഒഴിവാക്കുന്നതിന് റോഡുകളുടെ തകർച്ചയ്ക്കുളള കാരണവും റോഡുകൾ വീണ്ടും പഴയതുപോലെ ഗതാഗതയോഗ്യമാക്കുന്നതിനെ കുറിച്ചുളള വ്യക്തതയും ജനങ്ങളെ അറിയിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
1321.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൂണ്ടുപലക - നെയ്യാർഡാം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) നിർവ്വഹണ ചുമതല വഹിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; ഇതിന്റെ ഡി.പി.ആർ (ഡീറ്റൈൽഡ് പ്രോജെക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നൽകുമോ?
1322.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തി നടന്ന പൊതുമരാമത്ത് റോഡുകളിലെ റോഡ് റെസ്റ്റോറേഷന്‍ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
അവണൂര്‍-മുണ്ടൂര്‍ ബി.എം. & ബി.സി. റോഡ് റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
റോഡ് റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിൽ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട റോഡ് റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1323.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ വിവരങ്ങള്‍ (അവയുടെ നീളം, നിലവിലെ അവസ്ഥ, ഉള്‍പ്പെടെയുള്ള വിവരങ്ങള്‍) സെക്ഷൻ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2016 മുതല്‍ 2025 വരെ പാറശാല നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ സെക്ഷനുകള്‍ക്ക് കീഴില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികളുടെ വിശദാംശം, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കുമോ; മേല്‍പ്പറഞ്ഞ ഓരോ പ്രവൃത്തിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിശദവിവരം ലഭ്യമാക്കുമോ?
1324.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂരിയാട് ഉൾപ്പെടെയുള്ള ദേശീയപാത, നിർമ്മാണ ഘട്ടത്തിൽ തകർന്നുവീണത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ദേശീയപാതയ്ക്ക് വേണ്ടി കെട്ടി ഉയർത്തിയ മൺതിട്ടകളുടെ നിർമാണത്തിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്നും മൺതിട്ടകളുടെ ശേഷി ഉറപ്പാക്കുന്നതിനായി പുൾ ഔട്ട് ടെസ്റ്റ് നടത്തിയിട്ടില്ല എന്നും ദേശീയപാത അതോറിറ്റി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
ദേശീയപാത നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വകുപ്പുമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇക്കാര്യത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
1325.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പാക്കാൻ തീരുമാനിച്ച കോതമംഗലം മണ്ഡലത്തിലെ പ്ലാമുടി - ഊരംകുഴി റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിയാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
തടസ്സങ്ങൾ നീക്കി റോഡിന്റെ നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1326.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജക മണ്ഡലത്തിൽപ്പെട്ട മാമംഗലം പൊറ്റക്കുഴി റോഡ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്‍തുത റോഡിന്റെ രണ്ടു വശങ്ങളിലേയും ഭൂമി ഫ്രീസ് ചെയ്തു ഇട്ടിരിക്കുന്നതു മൂലം ഉടമസ്ഥർക്ക് ഭൂമി വിൽക്കുവാനോ തങ്ങളുടെ സ്ഥലത്ത് കെട്ടിടം നിർമ്മിക്കുവാനോ സാധിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇതിനൊരു ശാശ്വത പരിഹാരത്തിനായി ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലം എടുത്ത് റോഡിന് വീതി കൂട്ടുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
1327.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ നെല്ലിയാമ്പതി റോഡ് വികസന പദ്ധതി സംബന്ധിച്ച് നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റോ‍ഡ് വികസനവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടി ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1328.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കൂത്തുപറമ്പ് റിംഗ് റോഡ്‌ നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ നിലവിലുള്ള തടസ്സങ്ങള്‍, ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്നിവ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1329.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ അങ്കമാലി ബൈപ്പാസിന്റെയും, അങ്കമാലി-കരയാമ്പറമ്പ് നിന്നും ആരംഭിക്കുന്ന കുണ്ടന്നൂര്‍ ബൈപ്പാസിന്റെയും നിലവിലെ അവസ്ഥ വിശദമാക്കാമോ; ടി പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
കുണ്ടന്നൂര്‍ ബൈപ്പാസ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിന്റെ കാരണം വിശദമാക്കാമോ; കുണ്ടന്നൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1330.
ശ്രീ വി ജോയി
ശ്രീ എം നൗഷാദ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിവരുന്ന നവീന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
റോഡുകളുടെ നിര്‍മ്മാണത്തിന് റിക്ലെയിംഡ് അസാള്‍ട്ട് പേവ്മെന്റ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ റോഡുകള്‍ക്ക് എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതിന്റെ ഫലമായി റോഡുകളുടെ ഗുണനിലവാരം എത്രമാത്രം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
1331.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച മലയോരഹൈവേയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രസ്തുത പാതയുടെ നിര്‍മ്മാണ പ്രവ‍ൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1332.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേശവദാസപുരം - അങ്കമാലി എം.സി. റോഡ് 4 വരിപ്പാതയാക്കുന്നതിനുള്ള പ്രവൃത്തികള്‍ ഏതുഘട്ടത്തിലാണെന്നും പ്രസ്തുത പാതയുടെ നിര്‍മ്മാണത്തിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പാതയ്ക്കായി പുതിയതായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പാത 4 വരിയാക്കുന്നതിനായി എത്ര തുകയാണ് ആവശ്യമായി വരുന്നതെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1333.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവായൂർ ബൈപാസ്സ് റോഡിന്റെ പ്രവൃത്തികൾ തുടങ്ങുന്നതിന് നിലവിൽ എന്തെല്ലാം നടപടികളാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ബൈപാസ്സ് റോഡിന്റെ പ്രവൃത്തി എന്ന് തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
1334.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയ മംഗലം-ഗോവിന്ദാപുരം റോഡിന്റെ പ്രവൃത്തികൾ എന്ന് തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
ഈ പ്രവൃത്തി തുടങ്ങാൻ നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ വിശദമാക്കാമോ?
1335.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി റ്റി. ബി. (ട്രാവലേഴ്സ് ബംഗ്ലാവ്)യുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച ഫയലിന്റെ പുരോഗതി അറിയിക്കാമോ; ഭരണാനുമതിക്കുള്ള നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1336.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ മണമ്പൂർ സി.എച്ച്.സി. മന്ദിര നിർമ്മാണം എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി വിശദമാക്കാമോ?
1337.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് ജന്റര്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി വിശദമാക്കുമോ.;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് നിലവിലുള്ള തടസ്സങ്ങള്‍, ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്നിവ സംബന്ധിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണം മതിയായ സൗകര്യത്തോടെ പൂര്‍ത്തിയാക്കാൻ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1338.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ മണ്ഡലത്തിലേയ്ക്കായി അനുവദിച്ചിട്ടുളള പൊതുമരാമത്ത് കെട്ടിട വിഭാഗം പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അനുവദിച്ചിട്ടുളള തുക എത്രയാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി എന്താണെന്നും വിശദമാക്കാമോ?
1339.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ജി.എല്‍.പി.എസ്. പൊറ്റശേരി ഈസ്റ്റ് കെട്ടിടനിര്‍മ്മാണം എന്ന പ്രവൃത്തിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
1340.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്‌ എജ്യൂക്കേഷന്‍ കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 2021-ലെ ഡി. എസ്. ഒ. ആർ. (ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്) പ്രകാരം പ്രവൃത്തിക്ക് 7.37 കോടി രൂപ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിക്കുകയും ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരം വകുപ്പ് ഭരണാനുമതി തുക വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ പ്രൊപോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ ഇക്കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാഭ്യാസ സമുച്ചയത്തിനായി മുമ്പ് ഉണ്ടായിരുന്ന ഡി. ഇ. ഒ. ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയ ശേഷം ആയതിന്റെ നിർമ്മാണം ആരംഭിക്കാൻ സാധിക്കാത്തതിന്റെ കാരണം അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
1341.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന് കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഏതെങ്കിലും ഒന്നിന്റെ സാങ്കേതിക അനുമതി വൈകിയതിന്റെ പേരിൽ ഭരണാനുമതി കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി പുതുക്കി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1342.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ അങ്കമാലി കോര്‍ട്ട് കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയത് എന്നാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും സാങ്കേതികാനുമതി നല്‍കി പ്രവൃത്തി ടെണ്ടര്‍ ചെയ്യാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
നിലവില്‍ പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോയെന്നും സാങ്കേതികാനുമതി നല്‍കി പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ആരാണെന്നും വിശദമാക്കാമോ;
( സി )
ഭരണാനുമതി നല്‍കി ഒരു വര്‍ഷം കഴിഞ്ഞ ഈ പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കി എത്രയും വേഗം ടെണ്ടര്‍ ചെയ്യുന്നതിന് അടിയന്തര നിര്‍ദ്ദേശം ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1343.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ 'വെള്ളിയാഴ്ചക്കാവ് പാലം നിർമ്മാണം' എന്ന പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; സ്വീകരിച്ച നടപടി വിശദമാക്കുമോ?
1344.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സർക്കാരിന്റെ കാലയളവിൽ നിർമ്മാണത്തിൽ ഇരിക്കുന്ന എത്ര പാലങ്ങൾ തകർന്നു വീണിട്ടുണ്ടെന്നും എത്ര റോഡുകൾ തകർന്നിട്ടുണ്ടെന്നും അവ ഓരോന്നിന്റെയും നിർമ്മാണ പ്രവർത്തനം നിർവഹിച്ച ഏജൻസി ഏതാണെന്നും നിർമ്മാണ പ്രവൃത്തിക്കായി എത്ര തുക ചെലവഴിച്ചു എന്നുമുള്ള വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ?
1345.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ അനുവദിച്ച മാര്‍ക്കറ്റ് പാലം, കനീസാകടവ് പാലം, കോയിക്കല്‍ പടിയ്ക്കല്‍ പാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
1346.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗത്തിന്റെ കീഴില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ നിലവില്‍ പാലങ്ങള്‍ വിഭാഗത്തിന്റെ കീഴില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നതും പരിഗണനയിലുള്ളതുമായ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കാമോ; അമല-പാവറട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന കടാന്തോട് പാലം നിലവില്‍ അപകടാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
( സി )
സംസ്ഥാന ബഡ്ജറ്റില്‍ പല തവണ ടോക്കണ്‍ തുക വകയിരുത്തിയിട്ടുള്ള പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് അറിയിക്കാമോ; പ്രസ്തുത പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ്, ഡി. പി. ആർ. (ഡീറ്റൈൽഡ് പ്രോജെക്ട് റിപ്പോർട്ട്) എന്നിവ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
അംഗീകാരത്തിനായി സമര്‍പ്പിച്ച പ്രസ്തുത എസ്റ്റിമേറ്റ്, ഡി. പി. ആർ. എന്നിവ ഡിഫര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മണലൂര്‍ എം.എല്‍.എ. നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ; പ്രസ്തുത പാലത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് അടിയന്തരമായി പ്രസ്തുത പാലം പുതുക്കി പണിയാൻ നടപടി എടുക്കുമോയെന്ന് വ്യക്തമാക്കാമോ?
1347.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ തുക വകയിരുത്തിയ അരൂണ്ട –ഒറ്റത്താണി പാലം, ചോയിതോട് പാലം എന്നിവയ്ക്ക് ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ മുണ്ടാക്കുറ്റി പാലത്തിന് ഭരണാനുമതി ലഭിച്ച് ഏറെ മാസങ്ങളായിട്ടും സാങ്കേതിക അനുമതി ലഭിക്കാൻ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ?
1348.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയില്‍ കാവുംപുറം – ആതവനാട് റോഡില്‍ വല്ലടിച്ചിറ തോടിന് കുറുകേയുള്ള പാലം അപകടാവസ്ഥയില്‍ ആണെന്നുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; ആയത് സംബന്ധിച്ച് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പാലം ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് ശ്രീ. സദാനന്ദന്‍ കോട്ടീരി സമര്‍പ്പിച്ച നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1349.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഡി. പി. ആര്‍. പൂര്‍ത്തിയായ പുതിയറ മേല്‍പ്പാലത്തിന് ഫണ്ട് അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1350.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് വകുപ്പിന്റെ എത്ര പാലങ്ങളാണ് നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നിട്ടുള്ളതെന്നും ആയതിനെതിരെ സ്വീകരിച്ച നടപടിയും വ്യക്തമാക്കാമോ?
1351.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നും തുക അനുവദിച്ച് കേരള റോഡ് ഫണ്ട് ബോർഡിന് നിർമ്മാണച്ചുമതല നൽകിയ കൊങ്ങാഴി-കുത്താമ്പുള്ളി പാലം പണിക്ക് ഭരണാനുമതി ലഭിച്ചതെന്നാണെന്ന് വ്യക്തമാക്കാമോ; ഇനി എന്തൊക്കെ പണികളാണ് അവിടെ പൂർത്തിയാക്കാനുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കി എപ്പോഴാണ് പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
1352.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂര്‍-അടിവാട്ട് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇടുങ്ങിയതും തകര്‍ച്ചയിലായതുമായ പ്രസ്തുത പാലം പുനര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കാവാലിപ്പുഴ തൂക്കുപാലം നിര്‍മ്മാണം
1353.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2024-25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള കാവാലിപ്പുഴ തൂക്കുപാലം നിർമ്മാണത്തിനായുള്ള ഡി.പി.ആർ. (ഡീറ്റയിൽഡ് പ്രോജെക്ട് റിപ്പോർട്ട്) തയ്യാറാക്കൽ പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കാവാലിപ്പുഴ തൂക്കുപാലത്തിനായി മുമ്പ് നിർദ്ദേശിച്ചിരുന്ന സ്റ്റീൽ ബ്രിഡ്ജിനു പകരം കോൺക്രീറ്റ് പാലം പരിഗണിക്കുന്നതിനു വേണ്ടി ഡിസൈൻ വിഭാഗം നടത്തിയ പരിശോധനയുടെ നിലവിലെ പുരോഗതിയെക്കുറിച്ച് അറിയിക്കാമോ;
( സി )
05/12/2024-ന് ബഹു. എം.എൽ.എ സമർപ്പിച്ച കത്തിലെ നിർദേശപ്രകാരം കോൺക്രീറ്റ് പാലം ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഡിസൈൻ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള പ്രതീക്ഷിക്കുന്ന സമയപരിധി വിശദീകരിക്കാമോ?
1354.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി നിയോജകമണ്ഡലത്തിലെ പൂക്കൈതക്കടവ് പാലത്തിന്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ എപ്പോൾ ആരംഭി‍ക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
കിഫ്ബിയുടെ സഹായത്തോടെ ആരംഭിക്കുന്ന ഈശ്വരമംഗലം ശ്മശാനം പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
1355.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഒള്ളൂര്‍ കടവ് പാലം ദീപാലംകൃതമാക്കുന്നതിനുള്ള എസ്റ്റിമേറ്റിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
1356.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ ഓരോടം പാലം-വെലോങ്ങര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ നിലവിലത്തെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ;
( ബി )
ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ബൈപ്പാസ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1357.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ മലയിന്‍കീഴ് പഞ്ചായത്തിലെ കല്ലുവരമ്പ് പാലം, മാറനല്ലൂര്‍ പഞ്ചായത്തിലെ അണപ്പട്ട് പാലം, വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കല്ലുപാലം എന്നിവ ശോചനീയ അവസ്ഥയിലാണ് എന്നതിനാൽ അവ പുനര്‍നിര്‍മ്മിക്കുക എന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1358.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കരയിൽ നിർമാണത്തിലുള്ള പാലത്തിന്റെ ഒരു ഗർഡർ കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്ന് വീണതിനെ തുടര്‍ന്ന് അച്ചൻകോവിലാറ്റിൽ രണ്ടു തൊഴിലാളികൾ മുങ്ങി മരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ എന്തൊക്കെ അന്വേഷണങ്ങളാണ് നടത്തിയതെന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിൽ കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
1359.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി. വി. ഐ. പി. (പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട്) കനാലിന് കുറുകെ പിറവം മണ്ഡലത്തിൽ എത്ര പാലങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അവ നിർമ്മിച്ച വർഷവും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
ഇതിൽ കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലുള്ള എത്ര പാലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പി. വി. ഐ. പി. കനാലിന് കുറുകെയുള്ള ജീർണാവസ്ഥയിലുള്ള എത്ര പാലങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
രായമംഗലം സെൻറ് ജോർജ് സൺഡേ സ്കൂളിന്റെ മുൻഭാഗത്ത് പാലം നിർമ്മിക്കുന്നതിനായി സർക്കാരിലേക്ക് സമർപ്പിച്ച എസ്റ്റിമേറ്റിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ഇ )
പുതിയ എത്ര പാലങ്ങൾ നിർമ്മിക്കാനും നിലവിലുള്ളവയെ പുതുക്കിപ്പണിയാനും ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
1360.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ ഒരാടം പാലം - മാനത്തുമംഗലം ബൈപ്പാസിന്റെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
ബൈപ്പാസിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള റെയില്‍വേ സ്പാനിന്റെ ഡിസൈന്‍ ഡ്രോയിംഗ്സ്, അംഗീകരിച്ച അലൈൻമെന്റ്, സോയില്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ വിശദാംശം സമര്‍പ്പിക്കുവാൻ ചീഫ് എഞ്ചിനീയര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയത് സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണമെന്താണ്; അടിയന്തരമായി വിശദാംശങ്ങള്‍ ലഭ്യമാക്കി പ്രവൃത്തി ആരംഭിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രവൃത്തി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; ദീര്‍ഘകാലമായി കാര്യമായ പുരോഗതി കൈവരിക്കാത്ത പ്രസ്തുത പ്രവൃത്തി സമയപരിധി നിശ്ചയിച്ച് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
മഞ്ചേശ്വരം മണ്ഡലത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തികൾ
1361.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തികൾ നിലവിൽ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന തകർന്നുകിടക്കുന്നതും ഗതാഗതയോഗ്യമല്ലാത്തതും അറ്റകുറ്റ പണി ആവശ്യമുളളതുമായ റോഡുകളുടെ വിശദ വരുന്നവി വരുന്നവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റോഡുകൾ നന്നാക്കുന്നതിന് പി.ഡബ് വരുന്നല്യു.ഡി. സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; പ്രസ്തുത റോഡുകൾക്ക് അനുവദിച്ച ഫണ്ടുകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
1362.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡലത്തില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നുപോയ കടവുപുഴ പാലം നിര്‍മ്മാണത്തിന്റെ നിജസ്ഥിതി, പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്നിവ സംബന്ധിച്ച് വിശദമാക്കാമോ ;
( ബി )
പ്രസ്തുത പാലം തകര്‍ന്നതുമൂലം വര്‍ഷങ്ങളായി രോഗികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ അനുഭവിച്ചുവരുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ പ്രസ്തുത പാലം സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1363.
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണത് നിർമ്മാണത്തിലെ അപാകതമൂലമാണ് എന്നത് വസ്തുതയാണോ;
( സി )
റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രസ്തുത പാലത്തിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നത് എന്നിരിക്കെ മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ വീഴ്‌ചകളാണ് സംഭവിച്ചതെന്ന് വ്യക്തമാക്കാമോ?
1364.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മീഞ്ചന്ത-അരീക്കോട് മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന്റെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ?
1365.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ അനുവദിച്ച മാമ്പ്രകന്നേല്‍ റെയില്‍വേ മേല്‍പ്പാലം, കാക്കനാട് റെയില്‍വെ മേല്‍പ്പാലം എന്നിവയ്ക്ക് ഭരണാനുമതി ലഭിച്ച് കാലങ്ങളായിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം എന്ത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1366.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതും എഗ്രിമെന്റ് ഒപ്പു വെച്ച് പ്രവൃത്തി ആരംഭിച്ചിരുന്നതുമായ പെരുന്തുത്തി കടവ് പാലം നിർമ്മാണം സാങ്കേതിക കാരണങ്ങളാൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ഈ പ്രവൃത്തി റദ്ദ് ചെയ്യുന്നതിനും ഈ പ്രവൃത്തിയുടെ തുക തിരൂരങ്ങാടി മണ്ഡലത്തിലെ കാളംതിരുത്തി പാലം നിർമ്മാണം, വട്ടച്ചിറ പാലം നിർമ്മാണം എന്നീ പ്രവൃത്തികൾക്ക് മാറ്റി ഭരണാനുമതി ലഭ്യമാക്കുന്നതിന് ശിപാർശ ചെയ്തുകൊണ്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ(പാലങ്ങൾ വിഭാഗം) ചീഫ് എൻജിനീയർക്ക് 28-10-2024 ൽ ഇ.ഇ.ബി.ആർ.-ഡി.വി.ഒ.പി.കെ.ഡി. /274/2023-‍ഡി3-പി.ഡബ്ല്യു.ഡി. നമ്പർ കത്ത് നൽകിയിരുന്നോ; ഈ വിഷയത്തിൽ എന്തെല്ലാം തുടർനടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ ഏത് ഓഫീസിലാണെന്ന് ഫയൽ നമ്പറുകൾ സഹിതം വിശദമാക്കാമോ;
( സി )
ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനപ്രകാരം സാങ്കേതിക കാരണങ്ങളാൽ മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കാത്ത ഈ പ്രവൃത്തിയുടെ തുക മാറ്റി, ശിപാർശ ചെയ്ത പ്രവൃത്തികൾക്ക് മാറ്റി അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
ഈ പ്രവൃത്തിയുടെ തുക മാറ്റി, ശിപാർശ ചെയ്ത മറ്റു പ്രവൃത്തികൾക്ക് അനുവദിച്ച് ഭരണാനുമതി ഉത്തരവ് ഇറക്കുന്നതിന് 28-10-2024 ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ (പാലങ്ങൾ വിഭാഗം), ചീഫ് എൻജിനീയർക്ക് കത്ത് നൽകി ഒരു വർഷത്തോളമായിട്ടും ഭരണാനുമതി ഉത്തരവിറക്കാത്തതിന്റെ കാലതാമസം കാരണങ്ങൾ സഹിതം വിശദമാക്കാമോ?
1367.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയിലെ ഓരോ റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കുമായി വകയിരുത്തിയിട്ടുള്ള തുകയെത്രയെന്ന് വിശദമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയിലെ എത്ര റെയില്‍വേ മേല്‍പ്പാല പദ്ധതികളുടെ അലെെന്‍മെന്റ് റെയില്‍വേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1368.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ കുരുത്തിക്കോട് പാലം പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1369.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ പത്താനാപുരം പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ എപ്പോൾ കഴിയും എന്ന് വ്യക്തമാക്കാമോ?
1370.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ സംഭവത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
നിർമ്മാണത്തിലെ അപാകത അപകടത്തിന് കാരണമായിട്ടുണ്ടോയെന്ന് വിശദമാക്കാമോ ;
( സി )
പ്രസ്തുത സംഭവത്തിൽ ഏതൊക്കെ അന്വേഷണങ്ങളാണ് നടത്തിയതെന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
1371.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍, ഇരിക്കൂര്‍ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരിക്കൂര്‍ പാലത്തിന്റെ ബലക്ഷയം മൂലം പുതിയ പാലം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1372.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തില്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജി.എസ്. റ്റി. പ്രശ്നത്താല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1373.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കോങ്ങാട് മണ്ഡലത്തിലെ ഒലിപ്പാറ പാലം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
1374.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തിയായ എഴുത്തോംപാറ പാലം നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1375.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബിയുടെ സഹായത്തോടെ ആര്‍. ബി. ഡി. സി. നിർമ്മിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ നടപ്പാക്കി വരുന്ന റെയിൽവേ മേൽപാലങ്ങളുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രധാന വീഥികളിൽ റെയിൽക്രോസില്ലാത്ത കേരളം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ എപ്പോൾ കഴിയുമെന്നാണ് വിലയിരുത്തുന്നത്; വിശദമാക്കാമോ?
1376.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര മണ്ഡലത്തിലെ കൊണ്ടയൂര്‍-ഓങ്ങല്ലൂര്‍ പാലം നിര്‍മ്മാണ പ്രവൃത്തിയുടെ നടപടി ക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്; ഭൂമി ഏറ്റെടുക്കൽ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്; ഇതുസംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?
1377.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം മാവേലിക്കര മണ്ഡലത്തിൽ അനുവദിച്ച റോഡ് നിർമ്മാണ പ്രവൃത്തികളുടെ വിശദവിവരവും അവയുടെ തൽസ്ഥിതിയും ലഭ്യമാക്കുമോ?
1378.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് മുഖേന വടകര മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
ഇക്കാലയളവിൽ വടകര മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ച ശേഷം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണെന്നുള്ള വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
ഇവ ഓരോന്നിനുമായി നീക്കി വച്ചിട്ടുള്ള തുകകൾ എത്ര വീതമാണെന്ന് അറിയിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണെന്നും ഇവ ഓരോന്നിനും നീക്കി വച്ചിട്ടുള്ള കേന്ദ്രസംസ്ഥാന തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്ര വീതമാണെന്നും വ്യക്തമാക്കുമോ;
( ഇ )
ഇക്കാലയളവിൽ വടകര മണ്ഡലത്തിനായി വകുപ്പു മുഖേന ചെലവാക്കിയ ആകെ തുക എത്ര രൂപയാണെന്നുള്ള കണക്ക് വര്‍ഷവും ഇനവും തിരിച്ച് ലഭ്യമാക്കുമോ?
1379.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് മുഖാന്തരം 2021 വര്‍ഷം മുതല്‍ നാളിതുവരെ അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ?
1380.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ ടെണ്ടർ നടപടി പൂർത്തീകരിച്ച് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തിയും എന്ന് പൂർത്തീകരിക്കുമെന്ന് വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ പ്രവർത്തന പുരോഗതി സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകുമോ?
1381.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ പട്ടാമ്പി മണ്ഡലത്തില്‍, സ്പെഷ്യല്‍ ഡവലപ്മെന്റ്റ് ഫണ്ട്/ആസ്തി വികസന ഫണ്ട് വഴി അല്ലാത്ത പൊതുമരാമത്ത് കെട്ടിട വിഭാഗം, നിരത്ത് വിഭാഗം, പാലം എന്നീ വിഭാഗങ്ങളില്‍ അനുവദിച്ചിട്ടുള്ള പദ്ധതികൾക്ക് അനുവദിച്ചിട്ടുള്ള തുക, അനുവദിച്ച വര്‍ഷം, പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവയുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
1382.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് മുഖേന ഏതൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത് എന്ന വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഏതൊക്കെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭ്യമാക്കിയത്, ചെലവഴിക്കുന്ന തുക, പ്രവൃത്തികൾ നടപ്പിലാക്കുന്ന ഏജൻസികൾ, പ്രവൃത്തി പൂർത്തീകരിക്കാൻ വേണ്ട സമയം എന്നിവ സംബന്ധിച്ച വിവരം പട്ടിക തിരിച്ചു ലഭ്യമാക്കാമോ?
1383.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ പൊതുമരാമത്ത് നിരത്ത് വിഭാഗം, കെട്ടിടവിഭാഗം എന്നിവ വഴി നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെ; അതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് ; പദ്ധതികളുടെ പുരോഗതി എന്തൊക്കെ;വിശദമാക്കാമോ?
1384.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിന് കീഴിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കി കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
1385.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പൊതുമരാമത്തു വകുപ്പ് മുഖേന അനുവദിച്ച പ്രവൃത്തികൾ ഏതൊക്കെയെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയെന്തെന്നും വ്യക്തമാക്കാമോ?
1386.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പ് (റോഡ്സ്, ബിൽഡിംഗ്സ്, ബ്രിഡ്ജസ്, മെയിന്റനൻസ്, നാഷണല്‍ ഹൈവേ) മുഖേന ദേവികുളം മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1387.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ നിർമ്മാണ ചുമതല വഹിക്കുന്ന കുറ്റിച്ചൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ?
1388.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ സമിതികളുടെ മേല്‍നോട്ടവും ഓഡിറ്റിംഗും നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇതു മൂലമുണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകത പരിശോധിക്കുന്നതിന് നിയുക്തമായ സോഷ്യല്‍ ഓഡിറ്റ് വിഭാഗത്തിന്റെ 2021 ജൂണ്‍ മാസത്തിനു ശേഷമുള്ള കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കുമോ;
( ഡി )
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണനിലവാരവും സുതാര്യതയും ഉറപ്പു വരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വിശദീകരിക്കുമോ?
1389.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ കിഫ്ബി വഴി എത്ര പാലങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ എത്ര പാലങ്ങള്‍ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഇനി എത്ര പാലങ്ങള്‍ പൂർത്തീകരിക്കാൻ ഉണ്ടെന്നും വ്യക്തമാക്കാമോ?
1390.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ചവയുണ്ടോ; എങ്കില്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ളവയുടെ നിലവിലെ സ്ഥിതിയും എത്ര ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും വ്യക്തമാക്കുമോ?
1391.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കൂരിയാട് ദേശീയ പാത 66-ൽ ആറുവരി പാതയും സർവ്വീസ് റോഡും വിളളൽ വീണ് തകർന്ന സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നോ;
( ബി )
പ്രസ്തുത ദേശീയ പാതയിൽ മറ്റ് ഏതെല്ലാം പ്ര​ദേശങ്ങളിലെ റോഡുകൾക്കും സർവ്വീസ് റോഡുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്;
( സി )
നിർമ്മാണത്തിലെ അപാകതകളും ക്രമക്കേടുകളും റോഡുകൾ തകരാൻ കാരണമായിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
തകർന്ന റോഡുകൾ എപ്പോൾ പൂർവ്വസ്ഥിതിയിലാക്കും; അതിനായി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1392.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ദേശീയപാത 66-ന്റെ പണി എത്ര ശതമാനം പൂര്‍ത്തിയായി എന്ന് വിശദമാക്കാമോ;
( ബി )
ദേശീയപാതയുടെ സര്‍വീസ് റോഡുകള്‍ നിശ്ചയിച്ച വീതിയില്‍ നിര്‍മ്മിക്കാത്തത് പല സ്ഥലത്തും ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ പരിഹരിക്കന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
കോഴിക്കോട് (സൗത്ത്) മണ്ഡലത്തില്‍ നെല്ലിക്കോട്-പാലാഴി തുടങ്ങിയ പ്രദേശങ്ങളില്‍ വീതി കുറവ് മൂലം ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1393.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ സ്ഥലങ്ങളിലാണ് എൻ എച്ച് 66-ന്റെ നിർമ്മാണത്തിനിടെ തകർച്ച സംഭവിച്ചത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിന്റെ ഓരോ റീച്ചിലെയും പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് എൻ എച്ച് 66 ന്റെ നിർമ്മാണം എന്നാണ് പൂർത്തിയാക്കാന്‍ കഴിയുന്നത്; വിശദമാക്കുമോ?
1394.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ റീച്ചുകളിൽ ടെൻഡർ നേടിയ കരാർ കമ്പനികളുടെ പേരും വിശദാംശവും കരാർ തുകയും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കരാർ കമ്പനികൾ ഉപകരാർ നൽകിയിട്ടുണ്ടെങ്കിൽ ഇപ്രകാരം ഉപകരാർ ഏറ്റെടുത്ത കമ്പനികളുടെ പേരും വിശദാംശങ്ങളും കരാർ തുകയും വ്യക്തമാക്കുമോ?
1395.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈവശ ഭൂമിയുടെ അതിർത്തികളിലൂടെ പൊതുമരാമത്ത് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ വകുപ്പിന്റെ എൻ.ഒ.സി. ലഭിക്കാത്തതുമൂലം അപേക്ഷകർക്ക് പട്ടയം ലഭിക്കാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട 30.09.2009-ലെ നമ്പര്‍. 20541/സി3/2009/പൊ.മ.വ. സര്‍ക്കുലര്‍ പുനഃപരിശോധിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രസ്തുത അപേക്ഷകർക്ക് വകുപ്പിന്റെ എൻ.ഒ.സി. ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1396.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇരിക്കൂര്‍ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചതും ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവൃത്തി ആരംഭിച്ചതുമായ പൊതുമരാമത്ത് പ്രവൃത്തികളുടെ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമാേ?
1397.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് നിരത്ത് വിഭാഗം കാഞ്ഞിരപ്പള്ളി, എരുമേലി, വാഴൂർ, പാമ്പാടി, കറുകച്ചാല്‍ സെക്ഷനുകളുടെ കീഴില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പ്രവർത്തികള്‍ക്കായി 2020-21 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളില്‍ അനുവദിച്ച തുകയുടെ പട്ടിക ലഭ്യമാക്കാമോ?
1398.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ അങ്കമാലി പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിലെ ക്യാന്‍റീനിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അങ്കമാലി റെസ്റ്റ് ഹൗസില്‍ ക്യാന്‍റീനിന് ആവശ്യമായ വൈദ്യുത, ശീതീകരണ, പാചകങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയത് കഴിഞ്ഞ 8 വര്‍ഷമായി ഉപയോഗശൂന്യമായി പൊടിപിടിച്ച് കിടക്കുന്നത് എന്തുകൊണ്ടാണെന്ന് വകുപ്പോ സര്‍ക്കാരോ പരിശോധിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
അങ്കമാലി റെസ്റ്റ് ഹൗസില്‍ ക്യാന്‍റീനിന്റെ ആവശ്യത്തിനായി വാങ്ങിയ മുഴുവന്‍ പാചക ഉപകരണങ്ങളുടേയും ഫര്‍ണീച്ചര്‍ അനുബന്ധ ഉപകരണങ്ങളുടേയും വാങ്ങിയ വിലയും നിലവില്‍ ഉപയോഗിക്കാത്തതിനാല്‍ കേടായത് മൂലം ഉണ്ടായ നഷ്ടം എത്രയെന്നും ഈ നഷ്ടോത്തരവാദിത്തം ആര്‍ക്കാണെന്നും വിശദമാക്കാമോ;
( ഡി )
ഉയർന്ന വാടക നിരക്ക് നിശ്ചയിക്കുകയും പലപ്രാവശ്യം ടെണ്ടര്‍ ചെയ്തിട്ടും ആരും എടുക്കാതിരുന്നിട്ടും കഴിഞ്ഞ 8 വര്‍ഷമായി ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി കിടന്നിട്ടും ആയതിന്‍റെ കാരണം വകുപ്പോ സര്‍ക്കാരോ അന്വേഷിക്കാതിരുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
എന്ത് കൊണ്ടാണ് ഇത് ടെണ്ടര്‍ ചെയ്ത് പൊതുപണം പ്രയോജനപ്പെടുത്താതിരുന്നതെന്നതിന് ചീഫ് എഞ്ചിനീയറോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെടുമോയെന്ന് അറിയിക്കാമോ; ഇത്തരത്തില്‍ സംസ്ഥാനത്ത് ഏതെല്ലാം റെസ്റ്റ് ഹൗസുകളിലാണ് ഉപകരണങ്ങള്‍ കെട്ടിക്കിടക്കുന്നതെന്നതിന്റെ പരിശോധന നടത്തി വിശദാംശം ലഭ്യമാക്കുമോ?
കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ വിട്ടുനൽകിയ ഭൂമി
1399.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്ക് കുറ്റിക്കാട്ടൂര്‍ വില്ലേജ് പരിധിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ളതും വ്യക്തികള്‍ താമസിച്ചു വരുന്നതുമായ ഭൂമിയില്‍ നിന്ന് കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ എത്ര സെന്റ് സ്ഥലമാണ് റവന്യൂ വകുപ്പിന് വിട്ടുനല്‍കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സ്ഥലത്ത് വര്‍ഷങ്ങളായി താമസിച്ചു വരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രസ്തുത സ്ഥലത്തില്‍ ബാക്കിയുള്ള ഭൂമി റവന്യൂ വകുപ്പിന് കൈമാറുന്ന വിഷയം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
1400.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ ചെറുതന പഞ്ചായത്തില്‍ ആനാരി വടക്കേക്കരയെയും തെക്കേക്കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പി.ഡബ്ല്യു.ഡി. നിയന്ത്രണത്തിലുള്ള ആനാരി എന്ന കടത്ത് കടവിലെ ഫെറിമാന്‍ വിരമിച്ച സാഹചര്യത്തില്‍ പ്രസ്തുത കടത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് എന്ത് ക്രമീകരണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ 18.07.2025-ലെ പി.ഡബ്ലു.ഡി-എ1/122/2025-പി.ഡബ്ലു.ഡി. കത്തിന്മേല്‍ എന്ത് തുടര്‍നടപടിയാണ് ഭരണ വിഭാഗം ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും കൈക്കൊണ്ടതെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആലപ്പുഴ നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയിട്ടുള്ള കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കടത്തിന്റെ സേവനം നിലച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കടത്ത് സര്‍വ്വീസ് അടിയന്തരമായി പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1401.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി വലിയ പാലത്തോട് ചേർന്ന് ബസ്‌ബേ നിർമ്മാണത്തിന് സ്ഥലമെടുപ്പ് നടപടികൾക്കായുള്ള അഭ്യര്‍ത്ഥന (requisition) റവന്യൂ വകുപ്പിന് ഇതുവരെ സമർപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലമെടുപ്പ് നടപടികൾക്ക് ആവശ്യമായ അതിര്‍ത്തി നിര്‍ണയം, സ്ഥല ഉടമകളുമായുള്ള ചര്‍ച്ചകൾ, സ്കെച്ച് തയ്യാറാക്കൽ തുടങ്ങിയ കാര്യങ്ങളിൽ പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്;
( ഡി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട 04.02.2023 തീയതിയിലെ (സാധാ) 121/2023/പൊ.മ.വ. നമ്പർ സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടികൾ, ധനകാര്യ വകുപ്പിന്റെ ഉത്തരവാദിത്വം, നിര്‍മ്മാണ സമയക്രമം എന്നിവ വിശദീകരിക്കാമോ?
1402.
ശ്രീ എം രാജഗോപാലൻ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം പരിശീലന കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് നിലവില്‍ സംവിധാനങ്ങളുണ്ടോ; വിശദമാക്കാമോ;
( സി )
ഇന്റര്‍ നാഷണല്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് വെൽനെസ്സ് മേഖലയില്‍ നിലവിലെ സാധ്യതകള്‍ക്കനുസരിച്ച് വികസിക്കുന്നതിനാവശ്യമായ കോഴ്സുകളും സ്ഥാപനങ്ങളും ഉറപ്പുവരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ടൂറിസം മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് വികസിച്ചുവരുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഉതകുംവിധം പുതിയ കോഴ്സുകളും സ്ഥാപനങ്ങളും ആരംഭിക്കുമോ; വിശദമാക്കാമോ?
1403.
ശ്രീമതി യു പ്രതിഭ
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയില്‍ നടപ്പിലാക്കി വരുന്ന നവീനവും ആകര്‍ഷകവുമായ വിവിധ പദ്ധതികള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലയളവില്‍ ലഭിച്ചിട്ടുള്ള പുരസ്കാരങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
ടൂറിസം വകുപ്പ് സോഷ്യല്‍ മീഡിയ വഴി നടത്തുന്ന നൂതനമായ പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
കേരള ടൂറിസത്തിന് സോഷ്യല്‍ മീഡിയ ക്യാമ്പയിനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭ്യമായതെന്ന് അറിയിക്കാമോ;
( ഡി )
വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1404.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ അനുവദിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അനുവദിച്ച പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1405.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ൽ സംസ്ഥാനത്തെത്തിച്ചേർന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് അതിവേഗം പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലെത്തുന്നതിനും അടിയന്തരഘട്ടങ്ങളിൽ അവരുടെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനും വേണ്ട സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദവിവരം നൽകുമോ;
( സി )
സംസ്ഥാനത്തെ മനോഹരമായ ഭൂപ്രകൃതി, ആകാശ കാഴ്ചകൾ എന്നിവ വിദേശ വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ പാകത്തിലുള്ള പാക്കേജുകൾ ഹെലി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം നൽകുമോ;
( ഡി )
ഹെലി ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടോ; വിശദവിവരം നൽകാമോ;
( ഇ )
ആഗോള ടൂറിസം രംഗത്ത് ഒരു ബ്രാൻ‍ഡായി സംസ്ഥാനം ശ്രദ്ധിക്കപ്പെടാനും വിദേശ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേയ്ക്ക് കൂടുതൽ ആകർഷിക്കുന്നതിനുമായി നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1406.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യരഹിതമായി നിലനിർത്തുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഗ്രാമീണ ടൂറിസം മേഖലകളിൽ ആധുനിക രീതിയിലുള്ള ശുചിമുറികളും കുടിവെള്ള സൗകര്യവും ഏർപ്പെടുത്തുകയും അവ പരിപാലിക്കുവാനും ഉള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദവിവരം നൽകാമോ?
1407.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിനോദസഞ്ചാര വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1408.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തത്ത്വമസി പദ്ധതിയുടെ ഭാഗമായി മുൻ സര്‍ക്കാര്‍ അനുവദിച്ച അമിനിറ്റി സെന്ററുകളുടെ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
തത്ത്വമസി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച അമിനിറ്റി സെന്ററുകളില്‍ വെച്ച് നടത്തുന്ന സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ക്ക് വാടക നിശ്ചയിക്കുന്നതിനും വാടകയ്ക് നല്‍കുന്നതിനുമുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച അമിനിറ്റി സെന്ററുകളില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് സൗജന്യ നിരക്കില്‍ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ?
1409.
ഡോ. കെ. ടി. ജലീൽ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ മേഖലയെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
മലബാര്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യവും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളും വിശദമാക്കാമോ;
( സി )
ബേപ്പൂര്‍, ചാലിയം ബീച്ചുകളുടെ വികസനത്തിനായി കൈക്കൊണ്ട നടപടികളും പദ്ധതിയുടെ ഘട്ടങ്ങളും വിശദമാക്കാമോ?
1410.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പഴശ്ശി - പടിയൂര്‍ ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ കെെെക്കൊള്ളുമോ?
1411.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2025 വർഷത്തെ സി. ബി. എൽ. വള്ളംകളി മത്സരങ്ങൾ എന്നു മുതലാണ് ആരംഭിക്കുക; പ്രസ്തുത മത്സരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിൽ ചുണ്ടൻ വള്ളങ്ങൾ തുഴയുന്ന തുഴച്ചിൽകാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ബോണസ് തുക എത്രയാണ് നൽകാറുള്ളത്; കഴിഞ്ഞവർഷത്തിൽ കുടിശ്ശിക ആയിട്ടുള്ള തുക പൂർണമായും കൊടുത്തു തീർത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സി. ബി. എൽ. മത്സരങ്ങളുടെ നിയമാവലിയുടെ പകർപ്പ് ലഭ്യമാക്കാമോ?
1412.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനുള്ളിൽ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ലഭിച്ച ദേശീയ- അന്തർദേശീയ അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
വിനോദ സഞ്ചാര മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1413.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം വിനോദസഞ്ചാര വകുപ്പ് മുഖേന അനുവദിച്ചതും നടപ്പിലാക്കുന്നതുമായ പ്രവൃത്തികളും അവയുടെ തൽസ്ഥിതിയും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
1414.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയ അതേ മാതൃകയില്‍ പൊന്നാനി നിളാതീരം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിളാതീര ടൂറിസ്റ്റ് കേന്ദ്രത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ?
1415.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ കടലുകാണി ടൂറിസം പദ്ധതി രണ്ടാംഘട്ടം എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1416.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനു ശേഷം മലബാറിന്റെ ടൂറിസം മേഖലയിൽ വേണ്ടത്ര മു​ന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മലബാർ മേഖലയിലെ ടൂറിസം വികസനത്തിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1417.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലെ ടൂറിസം കോംപ്ലക്സ് തുറന്ന് പ്രവർത്തിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ടൂറിസം കോംപ്ലക്സ് അറ്റകുറ്റപണികൾ നടത്തി നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന് അംഗീകാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ;
( സി )
പ്രസ്തുത ടൂറിസം കോംപ്ലക്സ് ഉടൻ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ?
1418.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. ഐ. ഐ. ഡി. സി. സ്പെഷ്യൽ പർപസ് വെഹിക്കിൾ ആയ ലോകനാര്‍ക്കാവ് മ്യൂസിയം പദ്ധതിയുടെ പുരോഗതി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ അടങ്കല്‍ തുകയും, പൂര്‍ത്തീകരണ സമയവും അറിയിക്കാമോ; ടി പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ അടങ്കല്‍ തുകയും, പൂര്‍ത്തീകരണ സമയവും അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാമോ?
1419.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. ആൻസലൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ വിനോദ സഞ്ചാരികളെ ടൂറിസ്റ്റ് സീസണിന് പുറമെ വര്‍ഷം മുഴുവനായും ആകര്‍ഷിക്കുകയും നില നിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യം നേടാൻ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;
( ബി )
വിദേശ സഞ്ചാരികള്‍ക്ക് സഹായകരമാകും വിധം സംസ്ഥാനത്തേയ്ക്ക് നേരിട്ടുള്ള അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ എന്തൊക്കെയാണ്;
( സി )
കൊച്ചി, കോഴിക്കോട്, കൊല്ലം, ബേപ്പൂര്‍, മംഗലാപുരം, ഗോവ എന്നിവയെക്കൂടി ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൂയിസ് ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തേയ്ക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുംവിധം അന്താരാഷ്ട്ര ബിസിനസ് മീറ്റുകള്‍ സംഘടിപ്പിക്കാൻ സാധിച്ചതായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1420.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വദേശ് ദർശൻ സ്കീമിലുൾപ്പെടുന്ന മലനാട്- മലബാർ റിവർ ക്രൂയിസ് പദ്ധതിയിൽ കല്ല്യാശ്ശേരി മണ്ഡലത്തിലുൾപ്പെടുന്നതും ഉൾനാടൻ ജലഗതാഗത വകുപ്പ് പൂർത്തിയാക്കിയതുമായ ബോട്ടുജട്ടികളുടെ പരിപാലനത്തിനായി കൈക്കൊള്ളേണ്ട നടപടികൾ പൂർത്തിയായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പഴയങ്ങാടി ഫ്ലോട്ടിങ്ങ് റെസ്റ്റോറന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1421.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ വലിയഴീക്കല്‍ കേന്ദ്രീകരിച്ച് വിഭാവനം ചെയ്തിട്ടുള്ള ടൂറിസം പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ; എന്തെല്ലാം ഘടകങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഹരിപ്പാട് നെല്‍പ്പുരകടവ് ടൂറിസം പദ്ധതിയുടെ തുടര്‍ നടത്തിപ്പ് ഹരിപ്പാട് നഗരസഭയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടറേറ്റിലെയും, സെക്രട്ടേറിയറ്റിലെയും ഫയല്‍ നമ്പറുകള്‍ അറിയിക്കാമോ; പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിലവില്‍ ആരുടെ പേരിലാണെന്ന കാര്യം വ്യക്തമാക്കാമോ;
( സി )
ഹരിപ്പാട് മണ്ഡലത്തില്‍ ഓണത്തോടനുബന്ധിച്ച് പ്രാദേശികമായി നടത്തിവരുന്ന വിവിധ വള്ളംകളി മത്സരങ്ങള്‍ക്കായി ടൂറിസം വകുപ്പില്‍ നിന്നും കഴിഞ്ഞ 4 വര്‍ഷങ്ങളിൽ വിതരണം ചെയ്തിട്ടുള്ള ഗ്രാന്റിന്റെ വിശദാംശവും , കുടിശ്ശിക തുകയുടെ വിശദാംശവും അറിയിക്കാമോ?
1422.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013-14 കാലയളവിൽ നിലമ്പൂർ മണ്ഡലത്തിന്റെ പ്രവേശന ഭാഗത്തായി ഗേറ്റ് വേ ഓഫ് നിലമ്പൂർ ടൂറിസം എന്ന പേരിൽ കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം മൂന്നര കോടി രൂപ ചെലവഴിച്ച് തുടങ്ങിയ ടൂറിസം പദ്ധതി നിലച്ചു പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലമ്പൂരിന്റെ വിനോദസഞ്ചാര സാധ്യതകൾ കണക്കിലെടുത്ത് പ്രസ്തുത പദ്ധതി പുനരാരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ?
1423.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വി-പാര്‍ക്ക് പദ്ധതി എന്താണെന്ന് വിശദീകരിക്കാമോ;
( ബി )
കൊല്ലം ജില്ലയില്‍ ആരംഭിച്ച വി-പാര്‍ക്ക് മാതൃക മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1424.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ ചൂടാട്ട് ബീച്ചിൽ സാഹസിക പാർക്ക് നിര്‍മ്മാണത്തിനായി പുതുക്കിയ ഭരണാനുമതി നല്കിയിട്ടുണ്ടെങ്കിലും നാളിതുവരെയായി പ്രവൃത്തികൾ പൂർത്തിയായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1425.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആലപ്പുഴ നിയോജക മണ്ഡലത്തിൽ ടൂറിസം വകുപ്പ് മുഖേന ഏതൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഏതൊക്കെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭ്യമാക്കിയത്, എത്ര തുകയാണ് ചെലവഴിക്കുന്നത്, ഏതൊക്കെ ഏജൻസികൾ മുഖേനയാണ് പ്രവൃത്തികൾ നടപ്പിലാക്കുന്നത്, പ്രവൃത്തി പൂർത്തീകരിക്കാൻ വേണ്ട സമയം എന്നിവ സംബന്ധിച്ച വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
1426.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതുമുതൽ നാളിതുവരെ വിനോദസഞ്ചാര വകുപ്പ് മുഖേന വടകര മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
ഇക്കാലയളവിൽ വടകര മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പ് മുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ച ശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ ആരംഭിച്ച ശേഷം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ പദ്ധതികളും പ്രവൃത്തികളും ഏതെല്ലാമാണെന്നുള്ള വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
ഇവ ഓരോന്നിനുമായി നീക്കി വച്ചിട്ടുള്ള തുകകൾ എത്രവീതമാണെന്നുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണ്; ഇവ ഓരോന്നിനും നീക്കി വച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്രവീതമാണ്;
( ഇ )
ഇക്കാലയളവിൽ വടകര നിയോജക മണ്ഡലത്തിനായി വകുപ്പു മുഖേന ചെലവാക്കിയ ആകെ തുക എത്ര രൂപയാണ്; വര്‍ഷവും ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
1427.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്തത്തിലും ചടങ്ങുകളിലും തൃശ്ശൂർ പൂരത്തിനൊപ്പം പൊലിമയുള്ള പെരുവനം - ആറാട്ടുപുഴ പൂരത്തിന് നല്‍കിവരുന്ന സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
2017-ല്‍ ടൂറിസം വകുപ്പ് 03.03.2017 ലെ ജി.ഒ (ആര്‍.റ്റി) 105/2017/റ്റി.എസ്.എം പ്രകാരം അനുവദിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ഇക്കൊല്ലവും തുടര്‍ന്നും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1428.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റില്‍ 20% തുക അനുവദിച്ച തിരുവണ്ണൂര്‍ പൈതൃക ടൂറിസം പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1429.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തിലെ ബാവിക്കര ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ബാവിക്കര ടൂറിസം പദ്ധതിക്ക് കോസ്റ്റൽ റെഗുലേഷൻ സോണിന്റെ അനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1430.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ അധികാരത്തിൽ വന്നതുമുതൽ നാളിതുവരെ തളിപ്പറമ്പ് മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ വിനോദസഞ്ചാര മേഖലയില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്; വിശദാംശം നല്‍കാമോ?
1431.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് കീഴിൽ മലമ്പുഴ ഉദ്യാനത്തിന്റെ സമഗ്ര വികസനത്തിനായി തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അനുവദിച്ച തുക ഉള്‍പ്പെടെയുള്ള വിശദാംശം അറിയിക്കാമോ;
( ബി )
ഈ പദ്ധതിയിലൂടെ മലമ്പുഴ ഉദ്യാനത്തില്‍ എന്തെല്ലാം നവീകരണ, നിര്‍മ്മാണ പ്രവൃത്തികളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് അറിയിക്കാമോ?
1432.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുസിരിസ് പൈതൃകസംരക്ഷണ പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമാനമായ ഇതര പൈതൃക പദ്ധതികളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1433.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിയുടെ ഡി. പി. ആര്‍. അംഗീകരിച്ച് പ്രവൃത്തി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ;
( ബി )
2025-26 ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ബഹു. ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച 2 കോടി രൂപയുടെ കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്ന നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1434.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി കൂടി ഉള്‍പ്പെട്ട പൈതൃക ടൂറിസം, സ്പൈസ് റൂട്ട് ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള റൂട്ട് മാപ്പുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
മലബാര്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി പൊന്നാനിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
1435.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്താംപാറ അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1436.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ നമ്പികുളം ടൂറിസം പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതിയില്‍ എന്തൊക്കെ പ്രവൃത്തികളാണ് നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്; ഇനി പൂർത്തീകരിക്കാൻ ബാക്കിയുള്ള പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികൾ എന്നത്തേക്ക് പൂര്‍ത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ?
1437.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക സ്ഥാനമുള്ള വിനോദസഞ്ചാര മേഖലയിൽ ഈ സർക്കാരിന്റെ കാലയളവിൽ കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കുവേണ്ടി ഈ സർക്കാർ സ്വീകരിച്ച നയപരമായ സമീപനങ്ങൾ തൊഴിൽ സാധ്യതയിലും വരുമാന വർദ്ധനവിലും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിനോദസഞ്ചാര രംഗത്ത് കാലഘട്ടത്തിനനുസൃതമായ പുതിയ മേഖലകൾ കണ്ടെത്തുന്നതിനും നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തിന്റെ വരുമാനത്തിൽ വിനോദസഞ്ചാരമേഖലയുടെ സംഭാവനയിലൂടെ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കാമോ?
1438.
ഡോ. എം. കെ. മുനീർ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനുശേഷം മലബാറിന്റെ ടൂറിസം മേഖലയിൽ വേണ്ടത്ര മു​ന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മലബാര്‍ റിവര്‍ ​ഫെസ്റ്റിന്റെ മാതൃകയിൽ മറ്റ് ജില്ലകളിലേക്കും സാഹസിക വിനോദ സഞ്ചാരം വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
മലബാര്‍ മേഖലയിൽ ടൂറിസം രംഗത്തെ പുതിയ ​​പ്രവണതയായ വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ സെന്ററുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
മലബാർ മേഖലയിലെ ടൂറിസം വികസനത്തിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1439.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓഫ് സീസണ്‍ ടൂറിസം ആകർഷണീയമാക്കുന്നതിന് സാധ്യമായ നയപരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് ടൂറിസം ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; 2024-25 കാലയളവില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
1440.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏതൊക്കെ ജില്ലകളിലാണ് പുതിയ സംരംഭകത്വ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
1441.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കായലോര ടൂറിസം പദ്ധതികൾ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറിയിട്ടും പൊതുജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ തുറന്ന് പ്രവൃത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതി പ്രവര്‍ത്തന സജ്ജമാകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1442.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും (2016-21) ഈ സര്‍ക്കാരിന്റെ കാലയളവിലും വിനോദസഞ്ചാര വകുപ്പ് എന്തെല്ലാം പദ്ധതികളാണ് വര്‍ക്കല മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പുതുതായി നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1443.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ഓരോ വർഷവും എത്തിച്ചേർന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണവും വിനോദസഞ്ചാര മേഖലയിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ വിശദാംശം വർഷം തിരിച്ചും ഇനം തിരിച്ചും വ്യക്തമാക്കുമോ?
1444.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ കിഫ്ബി വഴി ടൂറിസം പശ്ചാത്തല വികസനങ്ങൾക്കായി സംസ്ഥാനത്ത് എത്രകോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇതുവഴി എത്ര പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
1445.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷൻ നേടിയ ഹോംസ്റ്റേകൾക്ക് ഇന്ത്യയ്ക്കകത്തും വിദേശത്തും സഞ്ചാരികൾക്കിടയിൽ നല്ല മതിപ്പ് നിലനിൽക്കുന്ന സാഹചര്യത്തില്‍ ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷൻ എടുത്തശേഷം ഹോംസ്റ്റേ ആയി നടത്തപ്പെടുന്ന ഇത്തരം വീടുകളെ എയർ ബി.എൻ.ബി, ബുക്കിംഗ്.കോം, ബുക്ക് മൈ ട്രിപ്പ് പോലുള്ള ഓൺലൈൻ ബുക്കിംഗ് പോര്‍ട്ടലുകളില്‍ വേർതിരിച്ചറിയുന്നതിനായി കൈക്കൊണ്ടിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷൻ നേടിയ ഹോംസ്റ്റേകളിൽനിന്ന് തനതായ കേരളീയ കുടുംബ അന്തരീക്ഷത്തിലുള്ള പെരുമാറ്റവും വീട്ടിലെ ഭക്ഷണവും കേരളത്തിന്റെ തനത് സംസ്കാരവും സഞ്ചാരികൾക്ക് അനുഭവവേദ്യമാകുമെന്നിരിക്കേ ഓൺലൈൻ പോർട്ടലുകളിൽ ഇത്തരം ഹോം സ്റ്റേയാണെന്നവകാശപ്പെട്ട് ബുക്കിംഗ് എടുക്കുകയും എന്നാൽ മേൽ സൂചിപ്പിച്ച സൗകര്യങ്ങൾ നല്കാതെ അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കാരായി നിയമിച്ച് നടത്തിക്കുന്ന സാഹചര്യമാണുള്ളതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിൽ വിനോദസഞ്ചാരികള്‍ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷൻ നേടിയ ഹോംസ്റ്റേകൾ 1200-ല്‍ താഴെ മാത്രമാണെങ്കിലും ഓൺലൈൻ ബുക്കിംഗ് ഏജൻസികളിൽ 5000 പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ക്ലാസിഫിക്കേഷൻ നേടിയ ഹോംസ്റ്റേകളെ തിരിച്ചറിയുന്നതിനും അതില്ലാത്ത വീടുകളെ ഹോംസ്റ്റേകൾ എന്ന പേരിൽ മാർക്കറ്റ് ചെയ്യുന്നതും അവിടങ്ങളിൽ സഞ്ചാരികളെ താമസിപ്പിക്കുന്നതും ഒഴിവാക്കുന്നതിനായി നിയന്ത്രണം കൊണ്ടുവരുന്നതിനും ടൂറിസം വകുപ്പ് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1446.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ പയ്യാമ്പലം ബീച്ച് വാക്-വേ ഫേസ് II ന്റെ പ്രവർത്തന പുരോഗതി അറിയിക്കാമോ;
( ബി )
നിലവില്‍ വാക്-വേ പ്രവർത്തനം ആരംഭിക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദവിവരം നല്‍കാമോ?

 



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.