UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1161

ദേശീയപാത 47,17 എന്നിവയുടെ വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() ദേശീയപാത47,17എന്നിവയുടെ വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ ;

(ബി) 45മീറ്ററില്‍ ദേശീയപാത വികസിപ്പിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ;

(സി) നേരത്തെ പ്രസിദ്ധപ്പെടുത്തിയ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ;

(ഡി) സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിലെ വ്യവസ്ഥകള്‍ വ്യക്തമാക്കാമോ ;

() ദേശീയപാതാവികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?


 
1162

റോഡുനിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തതിലെ അപാകത

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() മൂവാറ്റുപുഴ താലൂക്കിലെ വടക്കന്‍ മാറാടി വില്ലേജില്‍ സര്‍വ്വേ 356(II F2), 357 (V F1), 389 (18), 389(IV-2) എന്നീ നമ്പരുകളിലെ വസ്തുക്കളില്‍ മൂവാറ്റുപുഴ എം.സി. റോഡ്-എന്‍.എച്ച് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതില്‍ അപാകതയുള്ളതായിട്ടുള്ള പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുതസര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ട വസ്തുക്കളില്‍ക്കൂടി നേരത്തെ തയ്യാറാക്കിയ പ്ളാനിന് വിരുദ്ധമായിട്ടാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പുതുതായി നിര്‍മ്മിക്കുന്ന റോഡുകള്‍ പരമാവധി വളവുകള്‍ ഒഴിവാക്കി നിര്‍മ്മിക്കണമെന്നുള്ള മാനദണ്ഡം ലംഘിച്ച് പ്ളാന്‍ തയ്യാറാക്കിയത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുതപരാതിയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുതപദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്ന കാര്യം ബന്ധപ്പെട്ട വസ്തു ഉടമകളെ രേഖാമൂലം അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ?


 
1163

കുറ്റിപ്പുറം-കണ്ണൂര്‍ ദേശീയപാത

ശ്രീ. . പി. ജയരാജന്‍

() കുറ്റിപ്പുറം-കണ്ണൂര്‍ ദേശീയപാത സര്‍വ്വേ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ; സര്‍വ്വേ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും ഏതുവരെയുള്ള സര്‍വ്വേ പൂര്‍ത്തീകരിച്ചുവെന്നും വ്യക്തമാക്കുമോ; ഇനി എത്ര ഭാഗം സര്‍വ്വേ പൂര്‍ത്തീകരിക്കാനുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) സര്‍വ്വേ ജോലികള്‍ ഏത് ഏജന്‍സിയെയാണ്

ഏല്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) സര്‍വ്വേ ജോലികള്‍ക്കായി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിനോടകം എന്തു തുക ചെലവഴിച്ചെന്നും വ്യക്തമാക്കുമോ;

(ഡി) സര്‍വ്വേ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ;

() പ്രസ്തുതറോഡുനിര്‍മ്മാണത്തിന്റെ പ്രതീക്ഷിത അടങ്കല്‍ എത്രയെന്നും എപ്പോള്‍ പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ;

(എഫ്) ഏതെല്ലാം പ്രധാന ടൌണുകളിലൂടെയാണ് പ്രസ്തുതറോഡ് കടന്നുപോകുന്നതെന്നും എത്ര ദൈര്‍ഘ്യമുണ്ടെന്നും വ്യക്തമാക്കുമോ?


 
1164

കൊല്ലം-ആലപ്പുഴ എന്‍.എച്ച്. ബൈപ്പാസ്

ശ്രീ. പി. കെ. ഗുരുദാസന്‍

() കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്റെ പ്രത്യേകപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം-ആലപ്പുഴ എന്‍.എച്ച്. ബൈപ്പാസിന് തുക അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടോ;

(ബി) ഈ വാഗ്ദാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോക്കം പോയിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ;

(സി) പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ബൈപ്പാസ് റോഡുകള്‍ എന്‍.എച്ച്. 47-ലെ വളരെ പ്രധാനപ്പെട്ടതും തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയില്‍ ഒരുമണിക്കൂറോളം ലാഭിക്കാവുന്നതുമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ബൈപ്പാസുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ നടപടി സ്വീകരിക്കുമോ?


 
1165

എന്‍.എച്ച്. 47-ല്‍ ആലത്തൂര്‍ മുതല്‍ വാളയാര്‍ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

() എന്‍.എച്ച്. 47-ല്‍ ആലത്തൂര്‍ മുതല്‍ വാളയാര്‍ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) ഇത് പരിഹരിക്കുന്നതിന് അടിയന്തിരനടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ ?


 
1166

റോഡുനിര്‍മ്മാണത്തിന് നവീനസാങ്കേതികവിദ്യ

ശ്രീ. സി. ദിവാകരന്‍

,, വി. ശശി

,, . കെ. വിജയന്‍

ശ്രീമതി ഗീതാ ഗോപി

) റോഡ് ടാറിംഗിനുള്ള പരമ്പരാഗതരീതിയില്‍ നിന്നും മാറി നവീനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡുനിര്‍മ്മാണം നടത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ നവീനരീതിയിലുള്ള എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്ളാസ്റിക് മാലിന്യം ഉപയോഗിച്ച് ടാര്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ ഇത്തരം ടാറിംഗിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?



 
1167

പ്ളാസ്റിക് പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള റോഡുനിര്‍മ്മാണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പ്ളാസ്റിക് പാഴ്വസ്തുക്കളുപയോഗിച്ച് സംസ്ഥാനത്ത് പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച റോഡുകള്‍ ഏതൊക്കെയാണ്;

(ബി) ഇവയുടെ നിര്‍മ്മാണം ഏത് ഏജന്‍സി വഴിയാണ് പൂര്‍ത്തീകരിച്ചത്;

(സി) പൊതുമരാമത്ത് വകുപ്പിനുകീഴില്‍ ഇത്തരം പ്ളാസ്റിക് റോഡുകള്‍ സംസ്ഥാനത്ത് നിര്‍മ്മിച്ചിട്ടുണ്ടോ: എങ്കില്‍ അവ ഏതൊക്കെ;

(ഡി) ഇല്ലെങ്കില്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ:

() പ്ളാസ്റിക് റോഡുകള്‍ക്ക് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(എഫ്) എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

 
1168

പ്ളാസ്റിക് വേസ്റ് ഉപയോഗിച്ച് റോഡുനിര്‍മ്മാണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍


() പ്ളാസ്റിക് വേസ്റുകള്‍ റോഡുനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ച് നാറ്റ്പാക്ക് പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) ഇത്തരത്തില്‍ നാറ്റ്പാക്ക് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്ത് ഏതെങ്കിലും റോഡുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുതറോഡുകളുടെ ഗുണമേന്മയെക്കുറിച്ച് ശാസ്ത്രീയമായി വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടോ ;

(ഡി) പ്രസ്തുതസാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ റോഡുകളുടെ പണിപൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

 
1169

റോഡ് ടാറിങ്ങിന് പ്ളാസ്റിക്ക്

ശ്രീ. സി. എഫ്. തോമസ്

() റോഡ് ടാറിങ്ങിന് പ്ളാസ്റിക്ക് കൂടി ഉപയോഗിക്കുന്നതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) പഠനത്തിന്റെ ഫലം എന്താണെന്ന് വ്യക്തമാക്കാമോ?

 
1170

പ്ളാസ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യുന്ന പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, എം. . വാഹീദ്

,, വി. പി. സജീന്ദ്രന്‍

,, പാലോട് രവി

() പ്ളാസ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) ഈ പദ്ധതികൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;

(സി) പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്?


 
1171

-ടെന്‍ഡറിംഗ

ശ്രീ. കെ. മുരളീധരന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

() മരാമത്ത് വകുപ്പില്‍ ഇ-ടെന്‍ഡറിംഗ് നടപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളെന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;

(ബി) ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് പ്രസ്തുതപദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്;

(സി) ഇതിനുവേണ്ട പരിശീലനം ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നല്‍കാന്‍ നടപടികള്‍ എടുക്കുമോ?

 
1172

മരാമത്ത് മാന്വല്‍ പരിഷ്ക്കരണം

ശ്രീ. . കെ. വിജയന്‍

() പൊതുമരാമത്ത് വകുപ്പില്‍ മാന്വല്‍ പരിഷ്ക്കരണം നടത്തിയിട്ട് എത്ര വര്‍ഷം ആയി എന്ന് വ്യക്തമാക്കുമോ;

(ബി) മരാമത്ത് നടപടിക്രമങ്ങള്‍ മദ്രാസ് സ്റാന്റേര്‍ഡ് സ്പെസിഫിക്കേഷന്‍ മാറ്റി കേരള സ്പെസിഫിക്കേഷന്‍ ആക്കാനുള്ള നടപടിക്രമങ്ങള്‍ എവിടെവരെയായി എന്ന് വിശദമാക്കുമോ;

(സി) മരാമത്ത് മാന്വല്‍ പരിഷ്ക്കരണം എപ്പോള്‍ നടപ്പിലാക്കും എന്ന് വ്യക്തമാക്കുമോ?


 
1173

മരാമത്ത് മാന്വല്‍ പരിഷ്ക്കരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, .റ്റി.ജോര്‍ജ്

,, കെ. മുരളീധരന്‍

() സംസ്ഥാനത്ത് നിലവിലുള്ള മരാമത്ത് മാന്വല്‍ പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) നിര്‍മ്മാണനിലവാരം ഉറപ്പാക്കാന്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

 
1174

റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം

ശ്രീ. കെ. അച്ചുതന്‍

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, കെ. മുരളീധരന്‍

() പുതിയ റോഡുകള്‍ക്കും, പാലങ്ങള്‍ക്കും, റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനുമായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ബി) ഈ സര്‍ക്കാരിന്റെ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിര്‍മ്മാണനടപടിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ഇതിനുള്ള തുക അനുവദിച്ചിട്ടുണ്ടോ ?

 
1175

മാന്ദ്യവിരുദ്ധപാക്കേജില്‍ ഭരണാനുമതിനല്‍കിയിട്ടുള്ള പ്രവൃത്തികള്‍

ശ്രീ. ജോസ് തെറ്റയില്‍

() മാന്ദ്യവിരുദ്ധപാക്കേജില്‍ ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികളെ സംബന്ധിച്ച നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) പ്രായോഗികവും സാങ്കേതികവുമായ കാരണങ്ങളാല്‍ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ കാലതാമസം നേരിട്ടിട്ടുള്ളതും, ഭരണാനുമതി ലഭിച്ചിട്ടുള്ളതുമായ പ്രവൃത്തികള്‍ തുടരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെന്ന് വിശദമാക്കുമോ?


 
1176

 

കോണ്‍ക്രീറ്റ് റോഡുകള്‍

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

() സംസ്ഥാനത്തെ ടാറിട്ട റോഡുകള്‍ കോണ്‍ക്രീറ്റ് റോഡാക്കി മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനുവേണ്ടി എന്തെല്ലാം പ്രാരംഭനടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ആരെല്ലാമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നു വിശദമാക്കുമോ;

(ഡി) ഇതിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

1177

റോഡുനിര്‍മ്മാണത്തിനും പരിപാലനത്തിനും പദ്ധതികള്‍


ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. പി. വിന്‍സെന്റ്

,, സണ്ണി ജോസഫ്

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്തെ റോഡുനിര്‍മ്മാണത്തിനും പരിപാലനത്തിനും എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്;

(ബി) റോഡുനിര്‍മ്മാണത്തിന് പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വ്യക്തമാക്കാമോ;

(സി) ഇതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

1178

റോഡുകളുടെ ദീര്‍ഘകാലസംരക്ഷണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, വി.റ്റി.ബല്‍റാം

,, .റ്റി. ജോര്‍ജ്


() ആധുനികരീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ

റോഡുകളുടെ ദീര്‍ഘകാലസംരക്ഷണം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

1179

കരാറുകാര്‍ മുഖേന നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും ഗുണനിലവാരം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ മുഖേന നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) കരാറുകാര്‍ ക്വാളിറ്റി ടെസ്റിന് അയയ്ക്കുന്ന സാമ്പിളുകള്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചവതന്നെയാണെന്ന് ഉറപ്പുവരുത്തുന്നതിന് നിലവില്‍ എന്തു സംവിധാനമാണുള്ളത്;

(സി) നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ അപാകതമൂലം നിശ്ചിതകാലയളവിനുള്ളില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടപാടുകാരില്‍ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കുന്നതിന് എന്തു സംവിധാനമാണ് നിലവിലുള്ളത്;

(ഡി) സംസ്ഥാനഖജനാവില്‍ നിന്നും പണം വിനിയോഗിച്ച് ചെയ്യുന്ന പ്രവൃത്തികളുടെ ക്വാളിറ്റിയും സുതാര്യതയും ഈടുനില്പും ഉറപ്പുവരുത്തുന്നതിന് കര്‍ശനനടപടി സ്വീകരിക്കുമോ ?

1180

മരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡുകള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന എത്ര കിലോമീറ്റര്‍ റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി) ഏറ്റെടുത്ത റോഡുകളില്‍ എത്ര കിലോമീറ്റര്‍ ദൂരം പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തി എന്ന് വ്യക്തമാക്കുമോ?

 
1181

സംസ്ഥാനത്തെ റോഡുകള്

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തെ റോഡുകളുടെ നില മെച്ചപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടുവരുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ വിഭാഗത്തിലുംപെടുന്ന എത്ര കിലോമീറ്റര്‍ റോഡുകള്‍ പുതുക്കിപ്പണിതു എന്നതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(സി) സംസ്ഥാനത്തെ ദേശീയപാതകള്‍ സമയബന്ധിതമായി നവീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വാഹനബാഹുല്യത്തിന്റെയടിസ്ഥാനത്തില്‍ റോഡുകളുടെ സ്ഥിതി എത്രത്തോളം വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നും, അതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ?


 
1182

1000 കിലോമീറ്റര്‍ റോഡുകളുടെ നവീകരണപ്രവര്‍ത്തനം

ശ്രീ. വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്തെ 1000 കിലോമീറ്റര്‍ റോഡുകളുടെ നവീകരണപ്രവര്‍ത്തനം നടത്തി ഉന്നതനിലവാരത്തിലാക്കുന്ന പ്രവൃത്തി ഏതുഘട്ടം വരെയായെന്നു വിശദമാക്കുമോ;

(ബി) പ്രസ്തുതപ്രവൃത്തിയില്‍ നിലവില്‍ ഏതെല്ലാം റോഡുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി) നെന്മാറ മണ്ഡലത്തിലെ മംഗലം-ഗോവിന്ദാപുരം റോഡ് പ്രസ്തുതപ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നവീകരണപ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

 
1183

അങ്കമാലി ബൈപ്പാസ്

ശ്രീ. ജോസ് തെറ്റയില്‍

() 2011-2012 ബഡ്ജറ്റ് പ്രസംഗത്തില്‍ 1000 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന അങ്കമാലി ബൈപ്പാസിനെ തിരുത്തല്‍ ബഡ്ജറ്റില്‍ നിന്ന് ഒഴിവാക്കുവാനുണ്ടായ കാരണം വിശദമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത ബൈപ്പാസ് പദ്ധതി നടപ്പിലാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി) പൊതുമരാമത്ത് വകുപ്പിന്റെ 2745/D3/PWD/2006 ഫയലില്‍ അങ്കമാലി ബൈപ്പാസ് നിര്‍മ്മാണകാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;

(ഡി) അങ്കമാലി ബൈപ്പാസ് നിര്‍മ്മാണത്തിനായി 9 കോടി രൂപ അനുവദിക്കുകയും പ്രസ്തുതതുക ലാപ്സാവുകയും ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ആയതിന്റെ കോപ്പി ലഭ്യമാക്കാമോ ?


 
1184     കൊല്ലങ്കോട് ബൈപാസ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച കൊല്ലങ്കോട് ബൈപാസ് റോഡിന്റെ പ്രവര്‍ത്തനം ഏതു ഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുതപ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) ബൈപാസിന്റെ പണി എന്ന് തുടങ്ങാന്‍ കഴിയുമെന്ന്വ്യക്തമാക്കുമോ ?

1185

റാന്നി ബൈപ്പാസിന്റെ നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

() റാന്നി ബൈപ്പാസിന്റെ രണ്ടാംഘട്ടത്തിന്റെ പുതുക്കിയ എസ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ; അംഗീകാരം ലഭ്യമാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; അംഗീകാരം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി) കോട്ടാങ്ങല്‍ പഞ്ചായത്തിലെ വലിച്ചാല്‍ പാലത്തിന്റെ നിര്‍മ്മാണം ടെണ്ടര്‍ ചെയ്തിരുന്നുവോ: നിര്‍മ്മാണം തുടങ്ങാന്‍ കഴിഞ്ഞിരുന്നോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; റീ-ടെണ്ടര്‍ ചെയ്യാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) ശബരിമല പാതയിലെ പേരൂര്‍ച്ചാല്‍ പാലംനിര്‍മ്മാണം ടെണ്ടര്‍ ചെയ്തിട്ടുണ്ടോ; എന്നാണ് ടെണ്ടര്‍ ചെയ്തത്; വര്‍ക്ക് അവാര്‍ഡ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുതപാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് ഇനിയും എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കില്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ; നിര്‍മ്മാണം ആരംഭിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;

(ഡി) കൂനംകര-കണ്ടന്‍പേരൂര്‍ റോഡ് നിര്‍മ്മിക്കുന്നതിനായി തയ്യാറാക്കിയ എസ്റിമേറ്റിന് നബാര്‍ഡില്‍ നിന്ന് അംഗീകരാം ലഭ്യമായിട്ടുണ്ടോ: ഇതിന്റെ നിര്‍മ്മാണത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

() ഐത്തല-അറുവച്ചാംകുഴി റോഡ് നബാര്‍ഡിന്റെ സഹായത്തോടെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; എത്ര കോടി രൂപയാണ് പദ്ധതിക്ക് വേണ്ടിവരിക; ഇതിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും; വിശദാംശങ്ങള്‍ലഭ്യമാക്കാമോ?

1186

ഗുരുവായൂര്‍ മണ്ഡലത്തില്‍ ഭരണാനുമതിനല്‍കിയ റോഡുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഗുരുവായൂര്‍ മണ്ഡലത്തില്‍ ഭരണാനുമതി നല്കിയ റോഡുകള്‍ ഏതെല്ലാമാണ് ;

(ബി) റോഡുകളുടെ പേരും അനുവദിച്ച തുകയും

വ്യക്തമാക്കാമോ ?

1187

കുറ്റ്യാടി മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികള്‍

ശ്രീമതി കെ. കെ. ലതിക

() കുറ്റ്യാടി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികളുടെയും നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളുടെയും ലിസ്റ് ലഭ്യമാക്കുമോ;

(ബി) നിര്‍മ്മാണപ്രവൃത്തികള്‍ തുടങ്ങാത്തതിന്റെ കാരണംവ്യക്തമാക്കുമോ;

(സി) അഴീക്കല്‍കടവ് പാലംനിര്‍മ്മാണത്തിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ?

1188

മണലൂര്‍ നിയോജകമണ്ഡലത്തിലെനിര്‍മ്മാണപദ്ധതികള്‍

ശ്രീ.പി.. മാധവന്‍

() മണലൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്തിന്റെ വിവിധവിഭാഗങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന നിര്‍മ്മാണപദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുതപദ്ധതികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും അടങ്കല്‍ തുക എത്രവീതമെന്നും വ്യക്തമാക്കാമോ;

(സി) പൊതുമരാമത്ത് വകുപ്പ് മണലൂര്‍ നിയോജകമണ്ഡലത്തില്‍ പുതുതായി ഏറ്റെടുത്ത റോഡുകള്‍ ഏതെല്ലാം;

(ഡി) പ്രസ്തുതറോഡുകളുടെ പുനരുദ്ധാരണത്തിനായിനടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

 
1189

നേമം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പണികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കിയ തിരുവനന്തപുരം നഗരസഭയുടെ പൊതുമരാമത്തു പ്രവൃത്തികള്‍ ഏതൊക്കെയെന്നും, അവ ഓരോന്നിനും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ ;

(ബി) നേമം മണഡലത്തില്‍ പൊതുമരാമത്തുവകുപ്പ് ഇനി ഏറ്റെടുത്തു നടത്തുവാനദ്ദേശിക്കുന്ന നഗരസഭയുടെ പൊതുമരാമത്തു പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1190

കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തികള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() നടപ്പു സാമ്പത്തിക വര്‍ഷം പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഇതില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചവ ഏതെല്ലാമെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.