UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

391

മൂന്നാറില്‍ ഏറ്റെടുത്ത ഭൂമി

ശ്രീ. .എം. ആരിഫ്

,, കെ.കെ. ജയചന്ദ്രന്‍

,, ജി. സുധാകരന്‍

,, കെ. സുരേഷ് കുറുപ്പ്

() മൂന്നാറില്‍ ഏറ്റെടുക്കപ്പെട്ട ഭൂമിയുടെ കൃത്യമായ കണക്ക് എടുത്തിട്ടുണ്ടോ ; വിശദമാക്കാമോ;

(ബി) പ്രസ്തുത ഭൂമി ഏതു വിധത്തില്‍ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(സി) ഇതു സംബന്ധിച്ച നയം എന്താണ്;

(ഡി) ഏറ്റെടുത്ത ഭൂമി വീണ്ടും അന്യാധീനപ്പെടാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ ?

392

സ്വകാര്യസ്ഥാപനങ്ങള്‍ക്ക് എന്‍..സി.

ശ്രീ. ആര്‍. രാജേഷ്

,, എം.. ബേബി

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . പ്രദീപ്കുമാര്‍

() വിദ്യാഭ്യാസരംഗം വാണിജ്യവല്‍ക്കപ്പെടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) ലാഭക്കൊതിയോടെ വിദ്യാഭ്യാസരംഗത്ത് പുതിയ സംരംഭങ്ങളുമായി വരുന്നവരെ പ്രോത്സാഹിപ്പിക്കുന്ന് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ എത്ര സ്വകാര്യസ്ഥാപനങ്ങള്‍ക്ക് എന്‍..സി. നല്‍കിയിട്ടുണ്ട് ; ഇതില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ടോ എന്നു വ്യക്തമാക്കുമോ ?

393

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പദ്ധതികള്‍

ശ്രീ. എം.പി.വിന്‍സെന്റ്

,, വി.ഡി.സതീശന്‍

,, വി.പി.സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

() വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) അതിനായി ഇന്‍ഡ്യകണ്‍വെന്‍ഷന്‍ ബ്യൂറോയുടെ മാതൃകയില്‍ ഒരു ബ്യൂറോ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും രൂപീകരണവും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) സംസ്ഥാനത്ത് എവിടെയായിരിക്കും ഈ ബ്യൂറോയുടെ ആസ്ഥാനമെന്ന് അറിയിക്കുമോ ?

394

റബ്ബറൈസ്ഡ് ടാറിംഗ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() കെ.എസ്.റ്റി.പി.യുടെ നേതൃത്വത്തില്‍ കൂടുതല്‍ സംസ്ഥാന,ജില്ലാ റോഡുകള്‍ റബ്ബറൈസ്ഡ് ടാറിംഗ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഇത്തരത്തില്‍ പുനരുദ്ധരിക്കപ്പെടുന്ന റോഡുകളുടെ പരിചരണം ഏറ്റെടുക്കുന്നവരെക്കൊണ്ട് ചെയ്യിപ്പിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ?

395

മുസിരീസ് പൈതൃക ടൂറിസം പദ്ധതി

ഡോ.ടി.എം. തോമസ് ഐസക്

ശ്രീ.എസ്. ശര്‍മ്മ

,, കെ.രാധാകൃഷ്ണന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

() മുസിരീസ് പൈതൃക ടൂറിസം പദ്ധതി അവലോകനം നടത്തിയിട്ടുണ്ടോ;

(ബി) ഭരണാനുമതി നല്‍കിയ ഏതെല്ലാം പ്രവൃത്തികള്‍ ഏതെല്ലാം ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; അവ ഓരോന്നും എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നറിയിക്കുമോ;

(സി) ഇനിയും ഭരണാനുമതിക്കായി പരിഗണനയിലിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം ;

(ഡി) കേന്ദ്രാനുമതി ലഭിച്ച എല്ലാ പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്‍കിക്കഴിഞ്ഞിട്ടുണ്ടോ; ടെണ്ടര്‍ വിളിച്ചെങ്കിലും അവാര്‍ഡ് ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഏതെല്ലാം; കാരണം വെളിപ്പെടുത്താമോ;

() പ്രസ്തുത പദ്ധതിയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര തവണകൂടുകയുണ്ടായി?

396

എലിവേറ്റഡ് ഹൈവേ പദ്ധതി

ശ്രീ. എളമരം കരീം

,, എം. . ബേബി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ആര്‍. സെല്‍വരാജ്

() നിലവിലുള്ള ദേശീയപാതകള്‍ക്ക് മുകളിലൂടെയും സമാന്തരമായും എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; പഠനം നടത്തുന്നതിന് ഏത് തലത്തിലാണ് തീരുമാനം എടുത്തിട്ടുള്ളത്;

(സി) ഏതെങ്കിലും ഏജന്‍സി ഇതു സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കുകയുണ്ടായോ; എങ്കില്‍ എന്ത് നിര്‍ദ്ദേശം നല്‍കുകയുണ്ടായി;

(ഡി) കേരളത്തിലെ ദേശീയപാതയില്‍ എലിവേറ്റഡ് ഹൈവേ പദ്ധതി ബി..ടി. അടിസ്ഥാനത്തില്‍ ചെയ്യുന്നതിന് മൊത്തം എന്തു തുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ?

397

ഗ്രീന്‍ ബില്‍ഡിംഗ് പദ്ധതി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

,, മഞ്ഞളാംകുഴി അലി

,, സി. മമ്മൂട്ടി

() ഗ്രീന്‍ ബില്‍ഡിംഗ് പദ്ധതി വിശദമാക്കാമോ ;

(ബി) ഇത് സംബന്ധിച്ച കരടു നയം പ്രഖ്യാപിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;

(സി) പദ്ധതി വ്യാപകമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

398

ജലസേചന പദ്ധതി പ്രദേശങ്ങളിലെ ടൂറിസം പദ്ധതികള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, എം. ചന്ദ്രന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ജെയിംസ് മാത്യു

() ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഏതെല്ലാം പദ്ധതി പ്രദേശങ്ങളിലാണ് ടൂറിസം സാദ്ധ്യതകള്‍ ഉള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ബി) ഏതെങ്കിലും പദ്ധതി പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം സാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള നിര്‍ദ്ദേശം നിലവിലുണ്ടോ ; വിശദമാക്കാമോ ;

(സി) അവയില്‍ ടൂറിസം ഡെസ്റിനേഷനായി അംഗീകരിക്കപ്പെട്ടവ ഏതൊക്കെയാണ് ; ടൂറിസം ജലവിഭവ വകുപ്പധികൃതര്‍ മുന്‍മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ടൂറിസം വികസനത്തിന് എന്തെല്ലാം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടുണ്ടായിരുന്നു ; അവ നടപ്പിലാക്കി വരുന്നുണ്ടോ ?

399

വ്യവസായപരിശീലന കേന്ദ്രങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാന്‍ നടപടി

ശ്രീ. സി.പി.മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, .സി. ബാലകൃഷ്ണന്‍

() പട്ടികജാതി വിഭാഗക്കാര്‍ക്കുളള വ്യവസായപരിശീലനകേന്ദ്രങ്ങളും അപ്രന്റീസ് പരിശീലനപരിപാടികളും മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി) ഈ കേന്ദ്രങ്ങളിലെ സുപ്രധാന ട്രേഡുകള്‍ നിലനിര്‍ത്തി ജോലി സാദ്ധ്യത കുറഞ്ഞ കാലോചിതമല്ലാത്തവമാറ്റി പുതിയ ട്രേഡുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) വ്യവസായ പരിശീലന കേന്ദ്രങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സാധാരണക്ളാസ്സ് സമയത്തിനുശേഷം ഫീസ് ഈടാക്കാതെ പ്രത്യേക പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

400

തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസം ആവശ്യങ്ങള്‍ക്ക് മാറ്റാന്‍ നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

,, രാജു എബ്രഹാം

,, സാജു പോള്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() സംസ്ഥാനത്തെ തോട്ടങ്ങളുടെ അഞ്ചു ശതമാനം ഭൂമി ടൂറിസം ആവശ്യങ്ങള്‍ക്കും മറ്റുമായി തരം മാറ്റാന്‍ അനുമതി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച നയം വിശദമാക്കാമോ;

(ബി) എത്ര തോട്ടംഉടമകളില്‍ നിന്ന് ഇതിനകം ഈ ആവശ്യത്തിലേക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) സംസ്ഥാനത്ത് തോട്ടം എന്ന നിലയില്‍ പരിഗണിക്കുന്ന എത്ര ഏക്കര്‍ ഭൂമി ഉണ്ട് ?

401

അളവുതൂക്ക പരിശോധന

ശ്രീ. കെ.വി. വിജയദാസ്

,, .പി. ജയരാജന്‍

,, ബി.ഡി. ദേവസ്സി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() അളവുതൂക്ക പരിശോധന സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള കേന്ദ്രനിര്‍ദ്ദേശം സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ ;

(ബി) കേന്ദ്രത്തിന്റെ പ്രസ്തുത നിര്‍ദ്ദേശം പ്രെട്രോള്‍ പമ്പുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(സി) ഏതെല്ലാം മേഖലകളാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതിന് കേന്ദ്രം നിര്‍ദ്ദേശിച്ചത്; വിശദമാക്കാമോ ?

402

ഓഫീസുകളുടെ നവീകരണം

ശ്രീ. പി. . മാധവന്‍

,, സി. പി. മുഹമ്മദ്

,, പാലോട് രവി

,, സണ്ണി ജോസഫ്

() പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഓഫീസുകള്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ നവീകരിക്കുവാനും ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കുവാനും നടപടി സ്വീകരിക്കുമോ;

(സി) ഇതിനായി എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

403

ന്യൂ റോഡ് ഡവലപ്മെന്റ് പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, . റ്റി. ജോര്‍ജ്

,, . സി. ബാലകൃഷ്ണന്‍

,, എം. പി. വിന്‍സെന്റ്

() ന്യൂ റോഡ് ഡവലപ്മെന്റ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) പ്രസ്തുത പദ്ധതിക്കുവേണ്ടി എത്രകോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത് ;

(സി) പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ഡി) ഈ പദ്ധതി എന്ന് നടപ്പാക്കാനാകും?

404

പ്രീപ്രൈമറി പഠനത്തിന് ഏകീകൃത സിലബസ്

ശ്രീ. കെ. എന്‍. . ഖാദര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() പ്രീപ്രൈമറി സ്കൂളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത് ;

(ബി) അടിസ്ഥാന സൌകര്യംപോലും ഏര്‍പ്പെടുത്താതെ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി സ്ഥാപനങ്ങള്‍ വിവേചനരഹിതമായി ഫീസ് ഈടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇവയ്ക്ക് ഏകീകൃതമായ ഒരു സിലബസ് ഇല്ലാത്തതുമൂലം പരസ്പര മത്സരത്തിന്റെ ഭാഗമായി കൊച്ചുകുട്ടികളില്‍ അമിത പഠനഭാരം അടിച്ചേല്പിക്കുന്ന ഗുരുതരപ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി കൈക്കൊള്ളുമോ ;

(ഡി) പ്രീപ്രൈമറി വിദ്യാഭ്യാസ കാര്യത്തില്‍ കുട്ടികളുടെ പ്രായപരിധിക്കനുസരിച്ച് ബോധനത്തിന് ഒരു ഏകീകൃത സിലബസ് നിശ്ചയിച്ച് അത് കര്‍ശനമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

405

തുടര്‍വിദ്യാഭ്യാസ പരിപാടി

ശ്രീ. .റ്റി. ജോര്‍ജ്

,, വി.ഡി. സതീശന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, ഷാഫി പറമ്പില്‍

() സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) തുടര്‍വിദ്യാഭ്യാസ പരിപാടി ഏതെല്ലാം ഏജന്‍സി വഴിയാണ് നടപ്പിലാക്കുന്നത് ;

(സി) പുതുതായി രൂപീകരിച്ച സംസ്ഥാന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ഡി) തുടര്‍വിദ്യാഭ്യാസ പരിപാടി കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

406

റോഡ് സംരക്ഷണ നിയമം

ശ്രീ. ബെന്നി ബെഹനാന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

() റോഡുകള്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നവരെ കുറ്റക്കാരായി കാണുവാനും അത്തരക്കാരെ ശിക്ഷിക്കാനുമുള്ള വ്യവസ്ഥകള്‍ നിലവിലുള്ള നിയമങ്ങളില്‍ ഉണ്ടോ;

(ബി) എങ്കില്‍ ഈ വ്യവസ്ഥകള്‍ പ്രകാരം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ;

(സി) നിലവിലുള്ള വ്യവസ്ഥകള്‍ അപര്യാപ്തമെന്ന് തോന്നുന്നു എങ്കില്‍ റോഡ് സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തുവാന്‍ തയ്യാറാകുമോ?

407

കായല്‍ ടൂറിസം

ശ്രീ. .സി.ബാലകൃഷ്ണന്‍

,, റ്റി.എന്‍.പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, വിറ്റി.ബല്‍റാം

() സംസ്ഥാനത്ത് കായല്‍ ടൂറിസം വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) പ്രസ്തുത പദ്ധതികള്‍ക്ക് എത്ര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് ;

(സി) പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) പദ്ധതി നടപ്പാക്കുമ്പോള്‍ പുതിയൊരു കായല്‍സഞ്ചാരപഥത്തിന് രൂപം നല്‍കുമോ ?

408

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. സണ്ണി ജോസഫ്

,, പാലോട് രവി

,, ലൂഡി ലൂയിസ്

,, വി. റ്റി. ബല്‍റാം

() സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇന്‍ഷ്വറന്‍സ് പരിരക്ഷ മുഖേന എന്തെല്ലാം പ്രയോജനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്;

(സി) പ്രസ്തുത പദ്ധതി എന്നുമുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്?

409

സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിന് മാനദണ്ഡം

ശ്രീ. വി. ശിവന്‍കുട്ടി

,, പി. ശ്രീരാമകൃഷ്ണന്‍

,, സി.കെ. സദാശിവന്‍

,, കെ. ദാസന്‍

() സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) നിലവിലുണ്ടായിരുന്ന പാട്ടകരാറുകള്‍ എല്ലാം പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റദ്ദായിട്ടുണ്ടോ;

(സി) പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതിനുശേഷം റവന്യൂ വകുപ്പിന് ലഭിച്ച അപേക്ഷകളില്‍ എത്ര കേസുകളില്‍ ഭൂമി പാട്ടത്തിന് നല്‍കുകയുണ്ടായി?

410

ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, കോടിയേരി ബാലകൃഷ്ണന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. .എം. ആരിഫ്

() സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; കാരണം വ്യക്തമാക്കാമോ;

(ബി) ഇതുവഴി യു.ജി.സി. അടക്കമുള്ള ഫണ്ടിംഗ് ഏജന്‍സികളുടെ പണം നേരിട്ട് ഉദ്യോഗസ്ഥരുടെ കൈകളിലെത്തുമെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഈ തീരുമാനത്തോട് എതിര്‍പ്പുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

411

സര്‍വകലാശാലാ പരീക്ഷകളുടെ ഫലം

ശ്രീ. ഹൈബി ഈഡന്‍

() വിവിധ സര്‍വകലാശാലകളില്‍ എം.ബി., ബി.ടെക് ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളുടെ പരീക്ഷാ ഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമൂലം തൊഴിലന്വേഷകര്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പരീക്ഷാ തീയതിക്കൊപ്പം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയും പ്രഖ്യാപിക്കുവാനും പരീക്ഷാഫലം പ്രസിദ്ധീകരിച്ചാലുടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടി സ്വീകരിക്കുമോ ;

(സി) പ്രത്യേകം ഫീസടക്കുന്നവര്‍ക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അതിവേഗം പരീക്ഷാഫലവും മാര്‍ക് ലിസ്റും നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

412

ടൂറിസ്റ് കേന്ദ്രങ്ങളുടെ നിയന്ത്രണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' സി.പി.മുഹമ്മദ്

'' കെ. ശിവദാസന്‍ നായര്‍

'' എം..വാഹീദ്

() പ്രധാന ടൂറിസ്റ് കേന്ദ്രങ്ങള്‍ വിവിധ വകുപ്പുകളുടെ കീഴിലാകുന്നതുകൊണ്ട് ടൂറിസം വികസനത്തിന് ബുദ്ധിമുട്ടു നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ടൂറിസ്റ് കേന്ദ്രങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ടൂറിസം വകുപ്പിനു കീഴിലാക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്;

(സി) ടൂറിസ്റ് കേന്ദ്രങ്ങളിലെ കെട്ടിടനിര്‍മ്മാണ നിയമം ഇതുവഴി മറികടക്കാന്‍ കഴിയുമോ;

(ഡി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്?

413

നാറ്റ്പാക്കിന്റെ പഠന റിപ്പോര്‍ട്ട്

ശ്രീ. പി. ഉബൈദുള്ള

,, എന്‍. . നെല്ലിക്കുന്ന്

,, മഞ്ഞളാംകുഴി അലി

,, സി. മമ്മൂട്ടി

() നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പൊതുമരാമത്ത് സെക്ഷന്‍ ഓഫീസുകള്‍ പുന:ക്രമീകരണം നടത്തുന്നത് സംബന്ധിച്ച് നാറ്റ്പാക് പഠനം നടത്തിയിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് നാറ്റ്പാകിന്റെ പ്രധാന പഠന വിഷയങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി) പഠനം നടത്തി നാറ്റ്പാക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം അനന്തര നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

414

കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം

ശ്രീ. വി. റ്റി. ബല്‍റാം

,, രമേശ് ചെന്നിത്തല

,, ഡൊമിനിക് പ്രസന്റേഷന്‍

() കമ്പ്യൂട്ടര്‍ ഉപയോഗം സാര്‍വ്വത്രികമായ പശ്ചാത്തലത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിനും, ബോധന രീതികള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കുമോ?

415

അളവു തൂക്ക ഉപകരണങ്ങളുടെ പരിശോധന

ശ്രീ. . ചന്ദ്രശേഖരന്‍

,, വി. എസ്. സുനില്‍ കുമാര്‍

,, കെ. അജിത്

,, ജി.എസ്. ജയലാല്‍

() അളവു തൂക്ക ഉപകരണങ്ങളുടെ പരിശോധന സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നേടാനുള്ള ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി) കേന്ദ്ര ഉപഭോക്തൃ കാര്യ വിഭാഗത്തിന്റെ വിജ്ഞാപന പ്രകാരമുള്ള തരം തിരിവ് എങ്ങിനെയാണെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത ചട്ടങ്ങളില്‍ പറയുന്ന ഫീസ് നിരക്കുകള്‍ ഓരോ ഇനത്തിലും എത്ര വീതമാണെന്ന് വെളിപ്പെടുത്തുമോ ;

() പ്രസ്തുത സ്വകാര്യവല്‍ക്കരണം മൂലം സംസ്ഥാനത്തിന് എന്തു നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?

416

എന്‍ജിനീയറിംഗ് സയന്‍സ് ആന്റ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്ക്

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() മൌലിക ഗവേഷണവും പ്രയുക്ത ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി) ഇതിനായി എന്‍ജിനീയറിംഗ് സയന്‍സ് ആന്റ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) സംസ്ഥാനത്ത് എവിടെയാണ് ഇതു സ്ഥാപിക്കാനുദ്ദേശിക്കുന്നത് ;

(ഡി) ഇതിന് എന്തു തുക വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

417

എഞ്ചിനീയറിംഗ് പ്രവേശനവും നോര്‍മലൈസേഷന്‍ രീതിയും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() എഞ്ചിനീയറിംഗ് പ്രവേശനത്തിന് നിലവില്‍ അവലംബിക്കുന്ന നോര്‍മലൈസേഷന്‍ രീതിയില്‍ സി.ബി.എസ്.-.സി.എസ്.ഇ കുട്ടികള്‍ക്ക് തുല്യ അവസരവും നീതിയും നിഷേധിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഫിസിക്സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങളില്‍ മുഴുവന്‍മാര്‍ക്കും (100/100) നേടിയ സിബി.എസ്.-.സി.എസ്.ഇ സിലബസിലുള്ള ഒരു കുട്ടിക്ക് നോര്‍മലൈസേഷന് ശേഷം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിഷയങ്ങളില്‍ എത്രമാര്‍ക്ക് വീതം ലഭിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) മുഴുവന്‍ മാര്‍ക്കും (100/100) അതേപടി നോര്‍മലൈസേഷന് ശേഷം നിലനിര്‍ത്താനാവില്ലെന്ന പരാതി പരിശോധിക്കുമോ;

(ഡി) എങ്കില്‍ നോര്‍മലൈസേഷന്‍ രീതിയില്‍ അപാകതകളുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനും എല്ലാ സ്കീമിലുള്ള കുട്ടികള്‍ക്കും തുല്യ നീതിയും അവസരവും ഒരുക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

() ഇതിനായി ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

418

ഡിഗ്രിതല സെമസ്റര്‍ സമ്പ്രദായം

ഡോ. എന്‍. ജയരാജ്

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

() സംസ്ഥാനത്തെ ഏതൊക്കെ സര്‍വ്വകലാശാലകളില്‍ ഡിഗ്രിതലത്തില്‍ സെമസ്റര്‍ സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്;

(ബി) ഡിഗ്രി സെമസ്റര്‍ സമ്പ്രദായം പഠനത്തെ എങ്ങനെ ഗുണപരമായി സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കാമോ;

(സി) എല്ലാ സര്‍വ്വകലാശാലകളിലും ഡിഗ്രി സെമസ്റര്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

419

പരിസ്ഥിതി സൌഹൃദ കെട്ടിടനിര്‍മ്മാണ വിദ്യ

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

'' റ്റി.. അഹമ്മദ് കബീര്‍

'' പി.കെ. ബഷീര്‍

'' കെ.എം. ഷാജി

() പരിസ്ഥിതി സൌഹൃദ കെട്ടിടനിര്‍മ്മാണ സാങ്കേതികവിദ്യ സംസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മിതിയില്‍ ഉപയോഗപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ സജ്ജമാക്കുന്നതിനു സീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി) പരമ്പരാഗത നിര്‍മ്മാണ രീതിയില്‍ നിന്ന് മാറി ആധുനിക കാഴ്ചപ്പാടും ഗ്രീന്‍ ടെക്നോളജിയും ഉപയോഗപ്പെടുത്താന്‍ ഈ വകുപ്പിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് പരിശീലനമെന്തെങ്കിലും നല്കിയിട്ടുണ്ടോ;

(സി) പരമ്പരാഗത കെട്ടിടസാമഗ്രികളുടെ ലഭ്യതക്കുറവു പരിഹരിക്കാന്‍ ഉതകുന്ന പകരം സംവിധാനം കണ്ടെത്തുന്നതിനുള്ള ഗവേഷണ പരിപാടികള്‍ വകുപ്പില്‍ നടക്കുന്നുണ്ടോ;

(ഡി) ബലത്തിലും, ഭംഗിയിലും കുറവു വരാതെ കെട്ടിട നിര്‍മ്മാണച്ചെലവു കുറയ്ക്കാന്‍ ഉപയുക്തമായ പുതിയ നിര്‍മ്മാണ ശൈലി വികസിപ്പിക്കാനുള്ള എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ;

() നടപ്പുവര്‍ഷം വകുപ്പ് ഏറ്റെടുത്തിട്ടുള്ള പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമെന്നതിന്റെ വിശദാംശം നല്കാമോ?

420

ടൂറിസം മേഖലയുടെ വളര്‍ച്ച

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ടൂറിസം മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനായി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) വിവിധതരം ടൂറിസം മേഖലകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ;

(സി) ടൂറിസത്തിന് വന്‍സാധ്യതയുള്ള വയനാട്, ഇടുക്കി ജില്ലകള്‍ക്കായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിനായി നടപടി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.