UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
03.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1407.
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് മെച്ചപ്പെട്ട വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ സാധാരണക്കാരുടെ കുട്ടികളിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തോട് കേന്ദ്രസർക്കാർ വിവേചനപരമായ സമീപനം പിന്തുടരുന്നുവെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഇത് വിശകലന വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കേരളത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടോ; എങ്കിൽ വിദ്യാഭ്യാസമേഖലകളിൽ സംസ്ഥാന സർക്കാർ ഏതെല്ലാം പദ്ധതികൾക്ക് പണം കണ്ടെത്തേണ്ട സാഹചര്യമാണുള്ളതെന്ന് വിശദീകരിക്കുമോ;
( സി )
ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച കേന്ദ്രവിഹിതം പൂർണമായും ലഭിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
കേന്ദ്രസർക്കാർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയോട് വിവേചന പൂർണമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിൽ ആയതിനു നിയമപരമായ മാർഗ്ഗങ്ങളിലൂടെ പരിഹാരം കാണുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
1408.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.പി. സുമോദ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ള മാറ്റം നിലനിര്‍ത്തുന്നതിനും തുടരുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള തുടര്‍ പദ്ധതികള്‍ എന്തൊക്കെയാണ്;
( ബി )
അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ചത് പോലെ തന്നെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സാങ്കേതികത വികസിപ്പിക്കുന്നതിനുമായി കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഹൈടെക് ലാബുകള്‍ ഏതെല്ലാം തരം സ്കൂളുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ സ്കൂളുകളെ മാറ്റി എടുക്കാന്‍ സഹായിച്ച പ്രധാന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ഇ )
സ്കൂള്‍ ലൈബ്രറികളെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
1409.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജ്യുക്കേറ്റർമാരെ നിയമിക്കണമെന്ന് 2025 മാർച്ച് 7 ന് സുപ്രീം കോടതി ഉത്തരവായിട്ടുണ്ടോ; വിധിയിലെ വിശദാംശം എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വിധി നടപ്പാക്കുന്നതിനായി സുപ്രീം കോടതി നിശ്ചയിച്ചിരിക്കുന്ന സമയപരിധി എന്നുവരെയാണ്; സമയപരിധിക്കുള്ളില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് ആകെ എത്ര സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ തസ്തികകളാണ് നിലവിലുള്ളതെന്ന് സ്ഥിരം, താല്‍ക്കാലികം എന്നിങ്ങനെ തരം തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ഡി )
പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തയ്യാറാകുമോ?
1410.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി ദെലീമ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻ.ഇ.പി.) ഉള്ളടക്കത്തോടുള്ള സര്‍ക്കാരിന്റെ സമീപനം എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹയര്‍സെക്കണ്ടറി ഏകോപനം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ അവമതിക്കുന്ന പ്രചരണങ്ങള്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത്തരം പ്രചരണങ്ങളിലെ സത്യാവസ്ഥ വ്യക്തമാക്കുവാൻ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമോ;
( ഡി )
ദേശീയ പഠന സര്‍വ്വേയില്‍ സംസ്ഥാനത്തിന് അഭിമാനകരമായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ടോ; ദേശീയ ശരാശരിയുമായുള്ള താരതമ്യത്തില്‍ സംസ്ഥാനത്തിന്റെ പ്രകടനം എപ്രകാരമാണെന്ന് വ്യക്തമാക്കാമോ?
1411.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യാപക നിയമനങ്ങൾക്ക് നിർബന്ധമായ കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച പുതിയ വിധി പൂർണമായും പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ വെളിപ്പെടുത്തുമോ;
( ബി )
സുപ്രീം കോടതിയുടെ പ്രസ്തുത വിധി സംസ്ഥാനത്ത് നിലവിൽ പ്രാബല്യത്തിലുള്ള കെ-ടെറ്റ് സംബന്ധിച്ച സർക്കാർ ഉത്തരവുകൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദീകരിക്കുമോ;
( സി )
ബഹു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കെ-ടെറ്റ് യോഗ്യത, സാധുതാ കാലാവധി, ഒഴിവാക്കൽ (എക്സംപ്ഷന്‍), മുൻകാല നിയമനങ്ങൾ എന്നിവ സംബന്ധിച്ച് സർക്കാർ സ്വീകരിച്ച നയപരമായ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവിൽ ജോലി ചെയ്യുന്ന അധ്യാപകരുടെയും കെ-ടെറ്റ് യോഗ്യത ഇല്ലാതെ നിയമനം ലഭിച്ചവരുടെയും സേവന സുരക്ഷയെ സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകുമോ;
( ഇ )
കെ-ടെറ്റ് സംബന്ധിച്ചുള്ള നിയമപരമായ ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതിനായി സർക്കാർ പുതിയ ചട്ടങ്ങൾ / ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( എഫ് )
നിലവില്‍ സര്‍വീസിലുള്ളതും കെ-ടെറ്റ് യോഗ്യത ഇല്ലാത്തവരുമായ അദ്ധ്യാപകര്‍ക്ക് പ്രത്യേകമായി കെ-ടെറ്റ് പരീക്ഷ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?
1412.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അദ്ധ്യാപക യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട ബഹു. സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിധി സംസ്ഥാനത്തെ അദ്ധ്യാപകരെ എങ്ങനെയാണ് ബാധിക്കുക; ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( സി )
പ്രസ്തുത വിധിക്ക് മുൻകാല പ്രാബല്യമുണ്ടോ; ഈ വിധി വരുന്നതിനുമുൻപ് അദ്ധ്യാപക യോഗ്യത പരീക്ഷ നേടാതെ പ്രൊമോഷൻ നേടിയ അദ്ധ്യാപകരെ ഇത് ബാധിക്കുമോ; വിശദമാക്കാമോ?
1413.
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.എസ്.എസ്., യു.എസ്.എസ്., /സി.എം. കിഡ്‌സ് സ്കോളർഷിപ്പ് ഇനത്തിൽ വിദ്യാർത്ഥികൾക്ക് നൽകാനുള്ള തുക കുടിശ്ശികയാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് അടിയന്തരമായി നൽകാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പ് തുക കുടിശ്ശികയായ സാഹചര്യത്തിൽ, സ്കോളർഷിപ്പുകൾ വെട്ടിക്കുറയ്ക്കുന്നതിനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
സ്കോള്‍-കേരള വൈസ് ചെയര്‍മാന്‍ നിയമനം
1414.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കോൾ-കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ വൈസ് ചെയർമാൻ തസ്തിക എന്ന് മുതലാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വൈസ് ചെയര്‍മാന്‍ തസ്തികയിലെ നിയമനത്തിന് വേണ്ടി 18.03.2025-ല്‍ സെലക്ട് കമ്മിറ്റി രൂപീകരിച്ച ശേഷം ഇതുവരെയും പ്രസ്തുത നിയമനം ന‌‌ടത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
വൈസ് ചെയര്‍മാന്‍ തസ്തിക റദ്ദാക്കുന്ന/ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങൾ
1415.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏതൊക്കെ സ്കൂളുകൾക്കാണ് പുതിയ കെട്ടിടം അനുവദിച്ചതെന്ന് തുക സഹിതം അറിയിക്കാമോ;
( ബി )
ഏതൊക്കെ സ്കൂൾ കെട്ടിടങ്ങളാണ് നവീകരിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളതെന്ന് തുക സഹിതം അറിയിക്കാമോ?
1416.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണനിലവാരം നിരീക്ഷിക്കാൻ നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും പരാതി നൽകാൻ ഹെൽപ്പ് ലൈൻ അല്ലെങ്കിൽ ഓൺലൈൻ സംവിധാനം ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് സര്‍ക്കാര്‍ സ്കൂളുകളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രവൃത്തികള്‍
1417.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ആൻസലൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക മികവും ഉയർത്തിയതിന്റെ ഫലമായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടങ്ങള്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കിലത്‌ വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിൽ ഇതുവരെ എത്ര ചതുരശ്രമീറ്റർ കെട്ടിടങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന വിവരം ലഭ്യമാണോ; എങ്കില്‍ പ്രസ്തുത വിവരം നൽകാമോ; അവയുടെ നിർമാണ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് സര്‍ക്കാര്‍ സ്കൂളുകളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിന് അടിയന്തര നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
1418.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനത്തിന്റെ പരിശോധനയിലും ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ പരിശോധനയിലും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ ക്രമക്കേടിലും കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
1419.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ഉയർത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും കുട്ടികൾ കൂടുതലായി സർക്കാർ/എയ്ഡഡ് സ്കൂളുകളിലേക്ക് പ്രവേശനം നേടുന്നത് ഏതൊക്കെ ക്ലാസ്സുകളിലാണെന്ന് വ്യക്തമാക്കാമോ?
1420.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സർവീസിൽ ഉള്ള അദ്ധ്യാപകർക്ക് ഉൾപ്പെടെ അദ്ധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രസ്തുത പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് ജോലിയിൽ പ്രവേശിച്ചവർക്ക് അന്ന് ആവശ്യമില്ലാതിരുന്ന യോഗ്യത ഇപ്പോൾ നിർബന്ധമാക്കുന്ന പ്രസ്തുത ഉത്തരവ് റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
1421.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള യു.ഐ.ഡി. ഉള്ള കുട്ടികളുടെ യു.ഐ.ഡി. വാലിഡ് ആക്കി സമന്വയയിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ആഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചുനൽകുവാനും തസ്തിക നിർണ്ണയം (അധിക തസ്തിക ഉൾപ്പെടെ) 2025 ആഗസ്റ്റ് 25-നുള്ളിൽ പുനർനിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും നിർദേശം നൽകിയിട്ടുണ്ടെന്ന് ബഹു. വിദ്യാഭ്യാസവകുപ്പുമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന വസ്തുത ശ്രദ്ധയിലുണ്ടോ; ആയതനുസരിച്ച് തസ്തിക നിർണയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ;
( ബി )
2025-26 അധ്യയന വർഷത്തിലെ തസ്തിക നിർണയത്തിൽ യു.ഐ.ഡി. ഇല്ലാത്ത കുട്ടികളെ പരിഗണിക്കാത്തതുകാരണം തസ്തിക നഷ്ടപ്പെട്ട അധ്യാപക/അനധ്യാപക ജീവനക്കാരുടെ ആകെ എണ്ണം സംബന്ധിച്ച വിവരം, പ്രസ്തുത ജീവനക്കാരെ നിലനിർത്തുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത എന്നീ വിവരങ്ങൾ 30.09.2025 തീയതിയ്ക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ ലഭ്യമാക്കേണ്ടതാണ് എന്ന 25.09.2025-ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനമനുസരിച്ച് ലഭ്യമാക്കിയ വിവരം എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
ആറാം പ്രവൃത്തിദിനത്തില്‍ റോളിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാല്‍ ആ ദിവസം വരെ യു.ഐ.ഡി.യ്ക്ക് അപേക്ഷിച്ചിട്ട്‌ ലഭിക്കാതിരിക്കുകയും പിന്നീട് 14.07.2025 തീയതിവരെ യു.ഐ.ഡി. ലഭിക്കുകയും ചെയ്ത കുട്ടികളുടെ എണ്ണം കൂടി 2025-26 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയത്തില്‍ ഉൾപ്പെടുത്തി, നിലവിലുള്ള ചട്ടങ്ങളിൽ ഇളവ് നൽകി തസ്തിക പുനർനിർണയം ചെയ്യുന്നതിന് അനുമതി നൽകുന്നതിന് തത്വത്തിൽ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് എന്ന 25.09.2025-ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനമനുസരിച്ച് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിലവിൽ തുടർന്നുവരുന്ന തസ്തിക നിർണയ നടപടികൾ പ്രായോഗികമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഒരു പഠനം നടത്തി വിശദമായ ഒരു പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കുവാൻ ഒരു ഉന്നതതല സമിതിയും പ്രസ്തുത സമിതിയെ സഹായിക്കാനായി ഒരു സബ് കമ്മിറ്റിയും രൂപീകരിക്കാനും പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്ന ഉടൻതന്നെ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ് എന്ന 25.09.2025-ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനമനുസരിച്ച് രൂപീകരിച്ച സബ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
2025-26 അധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ യു.ഐ.ഡി. വാലിഡ് ആക്കി സമന്വയയിൽ അപ്‍ലോഡ് ചെയ്തിട്ടും സ്കൂളിൽ തസ്തികയ്ക്ക് വേണ്ടിയുള്ള കുട്ടികൾ ഉണ്ടായിട്ടും യു.ഐ.ഡി. ആറാം പ്രവൃത്തിദിനം കിട്ടിയില്ല എന്ന സാങ്കേതികത്വത്തിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സ്കൂളിൽ തന്നെ നിലനിർത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( എഫ് )
ഇപ്രകാരം തസ്തിക നഷ്ടപ്പെട്ട് വിദ്യാലയങ്ങളിൽ നിന്ന് പുറത്തുപോയ അധ്യാപകരെ സ്കൂളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
1422.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നേടിയവര്‍ കെ-ടെറ്റ് പരീക്ഷ എഴുതേണ്ടതില്ല എന്ന് കെ-ടെറ്റ് പരീക്ഷ ആരംഭിച്ചത് മുതൽ എല്ലാ കെ-ടെറ്റ് പരീക്ഷ നോട്ടിഫിക്കേഷനുകളിലും അറിയിച്ചിരുന്നോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത, കെ-ടെറ്റ് യോഗ്യതക്ക് തുല്യമാണെന്ന് ഉത്തരവ് പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണ്; വിശദമാക്കാമോ;
( സി )
സെറ്റ് യോഗ്യതാ പരീക്ഷ, കെ-ടെറ്റ് യോഗ്യത പരീക്ഷ എന്നീ പരീക്ഷകൾ കേരളത്തിൽ സർക്കാർ നടത്തുന്ന അധ്യാപക യോഗ്യത പരീക്ഷകൾ ആണോ; വിശദമാക്കാമോ;
( ഡി )
സെറ്റ് യോഗ്യത പരീക്ഷ, കെ-ടെറ്റ് യോഗ്യത പരീക്ഷയുടെ ഹയർ ലെവൽ യോഗ്യത പരീക്ഷ ആയിട്ടും സെറ്റ് യോഗ്യത നേടുന്നവർ കെ-ടെറ്റ് യോഗ്യത വീണ്ടും നേടണമെന്ന് ആവശ്യപ്പെടുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ?
1423.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഒരു പ്രത്യേക മാനേജ്മെന്റിന് മാത്രമായി പരിമിതപ്പെടുത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യതാവകാശത്തെ ലംഘിക്കുന്നതാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വിധി നായർ സർവീസ് സൊസൈറ്റി മാനേജ്മെന്റിന് ബാധകമാണെന്ന് സർക്കാർ സ്വീകരിച്ച നിലപാട് മറ്റ് എയ്‌ഡഡ് സ്കൂൾ മാനേജ്മെന്റുകളിൽ വ്യത്യസ്ത നിയമപ്രയോഗത്തിലേക്ക് നയിക്കുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഭിന്നശേഷി സംവരണം എല്ലാ എയ്‌ഡഡ് സ്കൂളുകളിലും ഒരേ മാനദണ്ഡത്തിൽ നടപ്പാക്കുന്നതിന് ഏകീകൃത സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ ആലോചിച്ചിട്ടുണ്ടോ;
( ഡി )
സ.ഉ. (കൈ) നം.45/2025/പൊ.വി.വ., സ.ഉ. (കെെ) നം.123/2025/പൊ.വി.വ. എന്നിവ പ്രകാരം രൂപീകരിച്ച സംസ്ഥാനതല–ജില്ലാതല സമിതികളുടെ അധികാരപരിധി എല്ലാ മാനേജ്മെന്റുകൾക്കും ഒരുപോലെ ബാധകമാണോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിൽ മാനേജ്മെന്റുകൾ തമ്മിൽ വ്യത്യാസം വരാതിരിക്കാനായി വിദ്യാഭ്യാസ വകുപ്പ് മേൽനോട്ട സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ടോ;
( എഫ് )
ഭിന്നശേഷി സംവരണ നിയമനങ്ങളിലുണ്ടായ താമസം മൂലം മറ്റ് യോഗ്യതയുള്ള അധ്യാപകർക്ക് നിയമനാവകാശം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ പ്രത്യേക മാർഗരേഖ തയ്യാറാക്കിയിട്ടുണ്ടോ;
( ജി )
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും മറ്റ് ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ നീതി ഉറപ്പാക്കുന്നതിന് നിയമഭേദഗതിയോ വ്യക്തതയുള്ള ചട്ടങ്ങളോ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
1424.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പുകളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും ഇതിന്റെ നടപടിക്രമം എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് നല്‍കുക, തിരുത്തലുകള്‍ വരുത്തുക എന്നീ അപേക്ഷകളില്‍മേല്‍ നടപടി ക്രമം ലഘൂകരിക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ;
( ഡി )
ബന്ധപ്പെട്ട വകുപ്പുകളില്‍ പ്രസ്തുത ജോലികള്‍ ചെയ്യുന്നതിന് മതിയായ സ്റ്റാഫ് പാറ്റേണ്‍ നിലനിര്‍ത്തിയിട്ടുണ്ടോ; എങ്കില്‍ അവയുടെ വിവരം ലഭ്യമാക്കാമോ?
1425.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ആയത് വിദ്യാര്‍ത്ഥികളുടെ മൗലികമായ ചിന്താശേഷിയെ ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത തൊഴില്‍ വിപണിക്കായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ പ്രത്യേക സ്കില്‍ മാപ്പിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ വിശദാംശങ്ങളും ലഭ്യമാക്കാമോ?
കോങ്ങാട് മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍
1426.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തിലെ വിവിധ പൊതുവിദ്യാലയങ്ങളില്‍ വിവിധ വകുപ്പുകള്‍ മുഖേന എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തികളുടെ പുരോഗതി
1427.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട്, ബജറ്റ് ഫണ്ട്, എം. എൽ. എ ഫണ്ട്, എ. ഡി. എസ്, എസ്. ഡി. എഫ്, കിഫ്ബി ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് നിർമ്മാണം നടന്നുവരുന്നതും ഭരണാനുമതി ലഭിച്ചതുമായ പ്രവൃത്തികളുടെ പുരോഗതി പൊതുവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിലയിരുത്തലിന്റെ മിനിറ്റ്സ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കാനെടുക്കുന്ന സമയം എന്നിവ സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കാമോ?
1428.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ വകുപ്പ് വഴി മട്ടന്നൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന ധനകാര്യ അനുമതി നല്‍കിയ വിദ്യാലയ നിർമ്മാണ പ്രവൃത്തികൾ എതൊക്കെയാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിദ്യാലയങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച തുക
1429.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച തുക എത്രയെന്ന് വിദ്യാഭ്യാസ ഉപജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ 2016 മുതല്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ കണക്ക് വിദ്യാഭ്യാസ ഉപജില്ല തിരിച്ച് ലഭ്യമാക്കുമോ?
മഞ്ചേശ്വരം മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍
1430.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മഞ്ചേശ്വരം മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയതും തുടരുന്നതുമായ വിവിധ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവഹണ ഏജൻസി, പദ്ധതിയുടെ നിലവിലെ നിർവഹണ പുരോഗതി സംബന്ധിച്ച വിവരം എന്നിവ ലഭ്യമാക്കുമോ?
തൊടുപുഴ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ നടപ്പിലാക്കിയ പദ്ധതികള്‍
1431.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-26 കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ തൊടുപുഴ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
അമ്പലപ്പുഴ മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം
1432.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള വികസനത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര തുക അനുവദിച്ചു എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
കുറ്റ്യാടി മണ്ഡലത്തിൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന പ്രവൃത്തികള്‍
1433.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ 2021 മെയ് മാസം മുതല്‍ നാളിതുവരെ വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് മുഖേനയുളള കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ സ്കൂളിന്റെ പേരും അനുവദിച്ച ഫണ്ടും നിലവിലെ സ്ഥിതിയും സഹിതം വിശദമാക്കാമോ?
1434.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി. എം. ശ്രീ. (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് കേന്ദ്രസർക്കാരുമായി ധാരണ പത്രത്തിൽ ഒപ്പിട്ടിട്ടുണ്ടോ; എന്നാണ് ധാരണ പത്രം ഒപ്പിട്ടത്; ഇതിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണ്;
( സി )
കരാർ റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്; മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് കരാറിൽ നിന്നും പിന്മാറുവാൻ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
കോന്നി നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ
1435.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്തും 2016-21 ലെ സർക്കാരിന്റെ കാലത്തും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയും പ്രവ്യത്തികളുടെ പേരും അവയുടെ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവ്യത്തികളിൽ പൂർത്തീകരിച്ചവയും പൂർത്തീകരിക്കാൻ ഉളളവയുടെയും വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവ്യത്തികളിൽ കിഫ്ബി പദ്ധതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ വിശദവിവരങ്ങളും പുരോഗതിയും വിശദമാക്കാമോ?
1436.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി. എം. ശ്രീ.(പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയില്‍ ഒപ്പുവെച്ച കരാർ റദ്ദാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്ര സർക്കാരിൽ നിന്ന് മറുപടി ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശിക തടഞ്ഞുവയ്ക്കുമെന്നുള്ള മുന്നറിയിപ്പ് കേന്ദ്രത്തിൽ നിന്നും ലഭിച്ചിരുന്നോ; ഇത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( സി )
സമഗ്ര ശിക്ഷാ കേരള പദ്ധതിയ്ക്ക് കേന്ദ്രവിഹിതത്തില്‍ നിലവില്‍ കുടിശ്ശികയായ തുക അനുവദിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍
1437.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര വിദ്യാലയങ്ങൾക്കായി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചുവെന്നും വ്യക്തമാക്കാമോ; ഇവയുടെ സ്കൂൾ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ കല്യാശ്ശേരി നിയോജകമണ്ഡലത്തിൽ എത്ര സ്മാർട്ട് ക്ലാസ് റൂമുകൾ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതിനായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ലാബുകൾ നവീകരിക്കുന്നതിനായി എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നുമുള്ള സ്കൂൾ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
1438.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി ധനസഹായത്തോടെ പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായി എത്ര കോടി രൂപ അനുവദിച്ചുവെന്നും ഇതുവഴി എത്ര പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അറിയിക്കാമോ; ജില്ലയില്‍ ഇനിയും പൂര്‍ത്തികരിക്കാനുള്ള പൊതുവിദ്യാലയങ്ങളുടെ കെട്ടിടങ്ങള്‍ എത്രയെന്നും പ്രവര്‍ത്തി ആരംഭിക്കാത്ത കെട്ടിടങ്ങള്‍ എത്രയെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
1439.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി ഉമ തോമസ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി. എം. ശ്രീ. (പ്രധാൻ മന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ചർച്ചകളുടെ വിശദാംശം നൽകാമോ;
( സി )
സംസ്ഥാനത്തി പി. എം. ശ്രീ. (പ്രധാൻ മന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദീകരിക്കാമോ?
സഞ്ചയിക സമ്പാദ്യ പദ്ധതി
1440.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചയിക സമ്പാദ്യപദ്ധതി വഴി സമാഹരിക്കുന്ന തുക സ്കൂൾ അധികൃതർക്ക് പദ്ധതിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി ഓൺലൈൻ സംവിധാനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര സ്കൂളുകളില്‍ സഞ്ചയിക സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ സ്‌കൂൾ നവീകരണ പ്രവൃത്തികള്‍
1441.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
നാദാപുരം മണ്ഡലത്തിലെ സ്കൂളുകളിലെ കെട്ടിട നിർമ്മാണ പദ്ധതികൾ
1442.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തില്‍ 2016 മുതൽ 2025 വരെ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച സ്കൂളുകളിലെ കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
അരൂര്‍ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍
1443.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് വഴി അരൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ അവസ്ഥ എന്നിവ വിശദമാക്കാമോ?
പാറശ്ശാല മണ്ഡലത്തില്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍
1444.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് 2016 മെയ് മാസം മുതല്‍ നാളിതുവരെ നടപ്പിലാക്കുന്നതിനായി അനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്കായി അനുവദിച്ച തുകയുടെയും അവയുടെ നിലവിലെ സ്ഥിതിയുടെയും വിശദാംശം പ്രവൃത്തി തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 'കില' നിര്‍വ്വഹണ ഏജന്‍സിയായി ഏറ്റെടുത്തിട്ടുളള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും ഓരോന്നിനും അനുവദിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
2016 മുതല്‍ നാളിതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് പാറശ്ശാല നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുളള കമ്പ്യൂട്ടറുകള്‍, പ്രൊജക്ടറുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വിശദാംശം സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ?
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ചലഞ്ച് ഫണ്ട് സാമ്പത്തിക സഹായം
1445.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ സെന്റ് ജോസഫ് ഹൈസ്കൂൾ മതിലകം, സെന്റ് മേരീസ് എൽ. പി. സ്കൂൾ മതിലകം, സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂൾ അഴീക്കോട്, എം. ഇ. എസ്. ഹയർ സെക്കൻഡറി സ്കൂൾ വെമ്പല്ലൂർ, എ. എം. യു. പി. സ്കൂൾ എറിയാട്, എസ്. എൻ. വി. എൽ. പി. എസ്. എടത്തിരുത്തി വെസ്റ്റ്, നാഷണൽ എൽ. പി സ്ക്കൂൾ പൈനാവ് എന്നീ വിദ്യാലയങ്ങൾക്ക് ഇതുവരെയും കെട്ടിടം പണി പൂർത്തീകരിച്ചിട്ടും ചലഞ്ച് ഫണ്ട് മുഖേനയുള്ള സാമ്പത്തിക സഹായം ലഭ്യമായിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടുണ്ടോ; ആയതു എത്രയും വേഗം ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
മലമ്പുഴ മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍
1446.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന മലമ്പുഴ മണ്ഡലത്തിൽ എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, പദ്ധതിക്കായി അനുവദിച്ച തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ
1447.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്‍ ഫണ്ട്, സംസ്ഥാന ബഡ്ജറ്റ് എന്നിവയില്‍ ഉള്‍പ്പെടുത്തി 2021-22 മുതല്‍ നാളിതുവരെ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നിന്റെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
ഹരിപ്പാട് മണ്ഡലത്തിലെ സ്കൂള്‍ കെട്ടിട നിര്‍മ്മാണം
1448.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രകാരം നിര്‍മ്മിക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
2021-26 കാലഘട്ടത്തില്‍ ഹരിപ്പാട് മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും വിവിധ സര്‍ക്കാര്‍ പദ്ധതികളുടേയും ഭാഗമായി അനുവദിച്ചിട്ടുള്ള വിവിധ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
കോട്ടയം മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍
1449.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നാളിതുവരെ കോട്ടയം മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും അവയില്‍ പൂര്‍ത്തിയായത് ഏതൊക്കെയെന്നും പൂര്‍ത്തിയാകാനുള്ളത് ഏതൊക്കെയെന്നും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ പുരോഗതിയും അറിയിക്കാമോ?
കുന്നത്തുനാട് മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍
1450.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് വഴി കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍
1451.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം ഒറ്റപ്പാലം മണ്ഡലത്തിലെ സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെയും നിലവിൽ നടന്നുവരുന്നതുമായ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
കായംകുളം മണ്ഡലത്തില്‍ വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കിയ പദ്ധതികള്‍
1452.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോ പദ്ധതികള്‍ക്കും എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഓരോ പ്രവര്‍ത്തികളുടേയും നിലവിലുള്ള പുരോഗതി എന്തെന്നും വിശദമാക്കാമോ?
1453.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ക്ലാസ്സ് മുറികളിലെ പിന്‍ബഞ്ച് ഒഴിവാക്കുന്നതിനുളള നടപടികളുടെ പ്രായോഗികത പരിശോധിച്ചിട്ടുണ്ടോ;
( സി )
അധ്യയന വര്‍ഷം ആരംഭിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ; ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ?
വാമനപുരം മണ്ഡലത്തിലെ സര്‍വ്വശിക്ഷാ കേരള പദ്ധതികള്‍
1454.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വശിക്ഷാ കേരള മുഖാന്തിരം വാമനപുരം മണ്ഡലത്തിൽ മാതൃകാ പ്രീ പ്രൈമറി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സാങ്കേതികാനുമതി ലഭിച്ച് കരാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടും ഇതുവരെയും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( ബി )
എത്ര തുകയാണ് കെട്ടിടത്തിനായി അനുവദിച്ചതെന്നും കരാര്‍ ഏജന്‍സി ആരാണെന്നും പ്രവൃത്തി എന്ന് ആരംഭിക്കാനാകുമെന്നും വിശദമാക്കാമോ?
1455.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൈമറി വിദ്യാലയങ്ങളുടെ നിലനിൽപ്പിനാധാരമായി ഇന്ന് പ്രീ പ്രൈമറി വിദ്യാഭ്യാസം മാറിയിട്ടുണ്ടോ; പ്രീ പ്രൈമറി വിദ്യാഭ്യാസ ശാക്തീകരണത്തിനായി എന്തെല്ലാം നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് കളികോപ്പുകൾ ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി അധ്യാപകർക്ക് ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്?
1456.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ഥിരം നിയമനം, താൽക്കാലിക നിയമനം എന്നിങ്ങനെ സർക്കാർ പ്രീ പ്രൈമറി ജീവനക്കാരായി ആകെ എത്രപേരാണ് നിലവിലുള്ളതെന്ന് തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഓരോ തസ്തികയുടെയും വേതന നിരക്ക് എത്ര വീതമാണെന്ന് സ്ഥിരം, താൽക്കാലികം എന്നിങ്ങനെ തരംതിരിച്ച് അറിയിക്കുമോ;
( സി )
പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനം മുൻകാല പ്രാബല്യത്തിൽ വർദ്ധിപ്പിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകുകയുണ്ടായോ; എങ്കിൽ എത്ര രൂപ വീതം വർദ്ധിപ്പിക്കണമെന്നാണ് സിംഗിൾ ബെഞ്ച് നിർദേശിച്ചത്; വിശദമാക്കാമോ;
( ഡി )
പ്രീ പ്രൈമറി ജീവനക്കാരുടെ വേതന വർദ്ധനവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയുണ്ടായോ; എന്തൊക്കെ വാദഗതികളാണ് സർക്കാർ അപ്പീലിൽ ഉന്നയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
കുട്ടികളുടെ ചെറുപ്പകാലത്തെ വിദ്യാഭ്യാസത്തിന് അടിത്തറയിടുകയും കുഞ്ഞുങ്ങൾക്ക് ശാരീരിക വൈകാരിക മാനങ്ങളുമുള്ള സേവനങ്ങൾ നൽകുകയും ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകർക്ക് അർഹമായ വേതന വർദ്ധനവ് അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1457.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) യോഗ്യത നേടിയ അദ്ധ്യാപകരെ കെ-ടെറ്റ് യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കുമോ; വിശദമാക്കാമോ;
( ബി )
അദ്ധ്യാപക യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ട ബഹു. സുപ്രീം കോടതി ഉത്തരവിൽ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർക്ക്‌ യോഗ്യതാ പരീക്ഷ നേടണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; ഹൈസ്കൂൾ അദ്ധ്യാപകരെ ഈ വിധി ബാധിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കെ-ടെറ്റ് 3-ന്റെ സിലബസിൽ വരുന്ന ഭാഗങ്ങൾ സെറ്റ് പരീക്ഷയുടെ സിലബസിൽ വരുന്നുണ്ടോ; സിലബസുകൾ തമ്മിൽ ഉള്ള വ്യത്യാസം എന്താണ്; രണ്ട് പരീക്ഷകളുടെയും സിലബസുകളുടെ പകർപ്പുകൾ സഹിതം വിശദമാക്കാമോ;
( ഡി )
ഈ വിഷയത്തിൽ സർക്കാർ ബഹു. സുപ്രീം കോടതിയിൽ റിവ്യൂ ഹർജി ഫയൽ ചെയ്തിട്ടുണ്ടോ; ഫയൽ ചെയ്ത തീയതി എന്നാണെന്നും റിവ്യൂ ഹർജിയിൽ ആവശ്യപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( ഇ )
സെറ്റ് യോഗ്യത നേടിയവരെ കെ-ടെറ്റ് യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കുന്നതിനു തടസ്സമുണ്ടോ; വിശദമാക്കാമോ;
( എഫ് )
സെറ്റ് യോഗ്യത നേടിയവരെ കെ-ടെറ്റ് യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുള്ള നിവേദനങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആരെല്ലാമാണ് നൽകിയതെന്നും ഈ നിവേദനങ്ങളിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
1458.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.06.2016-ന് ശേഷം സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി പുതുതായി ആരംഭിച്ച ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തീയതിക്ക് ശേഷം ഓരോ ജില്ലയിലും എയ്ഡഡ് മേഖലയിൽ പുതുതായി ആരംഭിച്ച ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ നടത്തിപ്പുകാരായ മാനേജ്മെന്റിന്റെ വിശദാംശം പ്രത്യേകം ലഭ്യമാക്കാമോ?
1459.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ഒക്ടോബർ 1-ന് പൂർത്തിയാക്കേണ്ട സർക്കാർ ഹൈസ്കൂളുകളിലെ അദ്ധ്യാപക തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിൽ വന്നിട്ടുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത തസ്തിക നിർണ്ണയ നടപടികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
2026 ജൂൺ-ജൂലൈ മാസങ്ങളിലായി കാലാവധി അവസാനിക്കുന്ന വിവിധ ജില്ലകളിലെ ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ പി.എസ്‌.സി. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് പരമാവധി ഒഴിവുകൾ ലഭ്യമാക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
സർക്കാർ ഹൈസ്കൂൾ അദ്ധ്യാപകരുടെ ഹയർ സെക്കണ്ടറിയിലേക്കുള്ള തസ്തിക മാറ്റ നടപടികൾ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
സർക്കാർ സർവീസിലുള്ള അദ്ധ്യാപകർക്കായുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത വിജ്ഞാപനം വൈകുന്നത് അദ്ധ്യാപകരുടെ തസ്തിക മാറ്റം, പ്രൊമോഷൻ എന്നിവയെ പ്രതികൂലമായി ബാധിക്കില്ലേയെന്ന് വ്യക്തമാക്കാമോ;
( ഇ )
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് കണക്കിലെടുത്ത്, അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം പരിഷ്കരിക്കുന്നതിനായി സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1460.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം ആസൂത്രണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്കൂള്‍ കലോത്സവങ്ങളില്‍ തദ്ദേശീയ കലാരൂപങ്ങൾക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ലക്ഷ്യങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ;
( സി )
കലാമേളകൾ പരാതിരഹിതമാക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം എങ്ങനെയെല്ലാമാണ് സഹായിച്ചതെന്ന് വിശദമാക്കാമോ;
( ഡി )
ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായികമേള സംഘടിപ്പിച്ചത് വഴി എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
കലോത്സവങ്ങൾ കേവലം മത്സരം എന്നതിലുപരി കുട്ടികളുടെ വ്യക്തിത്വ വികസനത്തെ എങ്ങനെയെല്ലാമാണ് സഹായിക്കുന്നതെന്ന് വിശദമാക്കാമോ;
( എഫ് )
ഗോത്ര കലാരൂപങ്ങളെ കലോത്സവങ്ങളില്‍ ഉള്‍പ്പെടുത്തിയതിന്റെ പ്രാധാന്യം വിശദീകരിക്കാമോ?
1461.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തിലെ എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളില്‍ യൂണിഫോം വാങ്ങുന്നതിന് ഏതൊക്കെ ഇനത്തിലെ ഫണ്ടുകളാണ് നടപ്പ് അക്കാദമിക വര്‍ഷം ലഭിച്ചിട്ടുള്ളത്; ഇതില്‍ ചെലവഴിച്ച തുക എത്ര എന്ന് ഇനം തിരിച്ച് ലഭ്യമാക്കുമോ; ബാക്കി ചെലവഴിക്കാനുള്ള തുക എത്രയെന്ന് അറിയിക്കുമോ; ചെലവഴിക്കാൻ കാലതാമസം ഉണ്ടായതിന്റെ കാരണം അറിയിക്കുമോ;
( ബി )
ഫണ്ടുകളിൽ ഏതിലെങ്കിലും തിരിമറി നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ക്രമക്കേട് നടത്തിയത് ആരൊക്കെയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പോലീസിലോ മറ്റ് അധികാര കേന്ദ്രങ്ങളിലോ പരാതി നൽകിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
തട്ടത്തുമല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
1462.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തട്ടത്തുമല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണ്; പ്രവര്‍ത്തന പുരോഗതിയുടെ വിശദാംശം ലഭ്യമാക്കുമോ?
1463.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വരന്തരപ്പിള്ളി പഞ്ചായത്തിലെ ഐ. സി. സി. ഇംഗ്ലീഷ് മീഡിയം സ്കൂളിന് എന്‍. ഒ. സി. ലഭിക്കുന്നതിനായി സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്നതും കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി സി. ബി. എസ്. ഇ. സിലബസില്‍ പ്രവര്‍ത്തിച്ചുവരുന്നതുമായ ഐ. സി. സി. ഇംഗ്ലീഷ് മീഡിയം സ്കൂള്‍, എന്‍. ഒ. സി. യ്ക്കായി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനും അനുമതി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1464.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗവണ്‍മെന്റ് എൽ. പി. സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്കൂളിന്റെ നിലവിലുള്ള ഭൂമി ഒസ്യത്ത് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാവും എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
1465.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡലത്തിലെ ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേയും ഉളിയക്കോവില്‍ റ്റി.കെ.ഡി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കിഫ്ബി പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കുമോ;
( ബി )
നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1466.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ സംസ്ഥാനത്തെ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന വിവിധ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടി ലീവ് അനുവദിച്ചു നല്‍കി കൊണ്ട് ഉത്തരവ് നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ ഡ്യൂട്ടി ലീവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ 16.01.1998 ലെ ജി.പി.ജി നം 28/98/ജി.ഡി.എന്‍ എന്ന ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1467.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിൽ 2016 മുതൽ നാളിതുവരെ കരാർ അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും താൽക്കാലികമായും ജീവനക്കാർ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഏതെല്ലാം തസ്തികകളിലാണെന്നും ഓരോ തസ്തികകളിൽ നിയമിക്കപ്പെട്ടവരുടെ എണ്ണം എത്രയാണെന്നും വകുപ്പ്, ജില്ല, തസ്തിക എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ വകുപ്പിൽ 2016 മുതൽ നാളിതുവരെ കരാർ അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും താൽക്കാലികമായും നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാരിൽ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർ ആരെല്ലാമാണെന്നും ഏതെല്ലാം തസ്തികകളിൽ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അവരെ സ്ഥിരപ്പെടുത്തിയതെന്നും വകുപ്പ്, ജില്ല, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( സി )
പൊതുവിദ്യാഭ്യാസ വകുപ്പിൽ 2021 മുതൽ നാളിതുവരെ നടന്നിട്ടുള്ള ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ഏതെല്ലാം തസ്തികകളിലാണെന്നും പ്രസ്തുത തസ്തികകളിൽ നിയമിക്കപ്പെട്ടവർ ആരെല്ലാമാണെന്നും അവർ ഏതു തസ്തികകളിൽ നിന്നാണ് ഡെപ്യൂട്ടേഷൻ തസ്തികകളിലേക്ക് എത്തിയതെന്നുമുള്ള വിവരം വകുപ്പ്, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
1468.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ജൂലൈ മാസത്തിൽ പൂർത്തിയാക്കേണ്ട തസ്തിക നിർണ്ണയം ഒക്ടോബർ കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിനും അധിക തസ്തികകൾക്ക് അംഗീകാരം നൽകുന്നതിൽ കാലതാമസം നേരിടുന്നതിന്റെയും കാരണങ്ങൾ വ്യക്തമാക്കാമോ;
( സി )
ഈ വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി എത്ര അധിക തസ്തികകൾ പുതുതായി കണ്ടെത്തുകയുണ്ടായിയെന്നും ഇതിൽ എത്ര അധ്യാപക തസ്തികകളും എത്ര അനധ്യാപക തസ്തികകളും ഉൾപ്പെടുന്നുവെന്നും ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ഡി )
തസ്തികയ്ക്ക് അംഗീകാരം വൈകുന്നതിനാൽ അധ്യാപകർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അധിക തസ്തികകൾക്ക് എന്ന് മുതൽ അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
1469.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് പാസാകണമെന്ന തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കെ-ടെറ്റ് പാസ്സാകണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
അദ്ധ്യാപകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1470.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തി അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകൾക്കിടയിൽ ഷിഫ്റ്റ് ചെയ്ത 38 സ്ഥിരം ബാച്ചുകളിൽ തൊട്ടടുത്ത 2 അധ്യയന വർഷത്തെ അഡ്മിഷൻ അടിസ്ഥാനപ്പെടുത്തി തസ്തികകൾ ഷിഫ്റ്റ് ചെയ്യണമെന്ന ഷിഫ്റ്റിംഗ് ഓർഡറിലെ വ്യവസ്ഥ നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( സി )
പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് സംസ്ഥാനത്തെ എം. ആര്‍. എസ്. സ്കൂളുകളിലെ 14 ഹയർ സെക്കൻഡറി ബാച്ചുകളിൽ സ്ഥിരം അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഡി )
സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 10 വർഷത്തിലേറെയായി നിലനിൽക്കുന്ന 22 സ്ഥിരം ബാച്ചുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസലുകൾക്ക്‌ അംഗീകാരം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ സർക്കാരിന്റെ കാലത്ത് തന്നെ പരിഹാരം കാണാനാകുമോ; വിശദമാക്കാമോ?
1471.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് എന്തെങ്കിലും നിയമതടസ്സം നിലവിലുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന നിർദ്ദേശം നൽകിയിട്ടുണ്ടോ;
( സി )
ദിവസവേതന നിയമനങ്ങൾ അവസാനിപ്പിച്ച് അധ്യാപക നിയമനങ്ങൾക്ക് സ്ഥിരമായ അംഗീകാരം നൽക​ണമെന്ന അദ്ധ്യാപക സംഘടനകളുടെ ആവശ്യത്തിന്മേല്‍ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ?
1472.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന ആചാര്യ കോഴ്സിനെ ബി. എഡ്. യോഗ്യതയ്ക്കു തുല്യമായി കണക്കാക്കിയിട്ടുണ്ടോ;
( ബി )
ആചാര്യ കോഴ്സ് യോഗ്യത നേടിയ ഹൈസ്കൂൾ അധ്യാപകർക്ക് ഹെഡ് മാസ്റ്റർ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിന് തടസ്സമുണ്ടോ; എങ്കിൽ ഏതെല്ലാം വര്‍ഷങ്ങളില്‍ യോഗ്യത നേടിയവര്‍ക്കാണ് തടസ്സമുള്ളതെന്ന് വിശദമാക്കുമോ?
1473.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി പ്രകാരം വിവിധ മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണം ഒഴികെയുള്ള ഇതര അധ്യാപക തസ്തികകളിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന എത്ര സ്കൂളുകളിൽ നിയമനം നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
മേൽ സൂചിപ്പിച്ച പ്രകാരം നിയമനം നടത്തിയിട്ടുള്ള ആകെ തസ്തികകളുടെ എണ്ണം എത്രയാണ്; ആയതിന്റെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തസ്തികകളിൽ നിയമിതരായ അധ്യാപകരിൽ എത്രപേർക്ക് ഇതിനോടകം നിയമന അംഗീകാരം നൽകിയിട്ടുണ്ട്; ഏത് വർഷം വരെ നിയമിതരായവർക്കാണ് നിലവിൽ അംഗീകാരം നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ഇനിയും അംഗീകാരം ലഭിക്കാനുള്ള എത്ര അധ്യാപക തസ്തികകൾ ഉണ്ടെന്ന് അറിയിക്കാമോ; കൂടാതെ, നിയമന അംഗീകാരം നൽകുവാനുള്ള അധ്യാപകരുടെ പേരും, സ്കൂളിന്റെ പേരും ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത അദ്ധ്യാപകർക്ക് നിയമന അംഗീകാരം നൽകുന്നതിന് നിലവിലുള്ള നിയമ തടസ്സങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( എഫ് )
പ്രസ്തുത അധ്യാപകരുടെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ; ഇതിനായി നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1474.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ-709/2023-എൽ.പി. സ്കൂൾ, കാറ്റഗറി നമ്പർ-707/2023 യു.പി. സ്കൂൾ, ടീച്ചേഴ്സ് റാങ്ക് ലിസ്റ്റിലെ എത്രപേർക്ക് നിയമനം നൽകാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റിലെ കൂടുതൽ പേർക്ക് നിയമനം നൽകാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
സ്കൂളുകളിൽ തസ്തിക നഷ്ടം സംഭവിക്കുന്ന അധ്യാപകരെ അതേ വിദ്യാലയത്തിലെ എച്. ടി. വി. ( ഹെഡ് ടീച്ചർ വേക്കന്‍സി ) പോസ്റ്റിലേക്ക് പുനർവിന്യസിച്ചുകൊണ്ട് തസ്തിക നിലനിർത്താൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം
1475.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളിൽ നിലവിൽ എത്ര അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുവാൻ ഉണ്ട്; വിദ്യാഭ്യാസ ജില്ല തിരിച്ച് സ്കൂൾ അടിസ്ഥാനത്തിൽ വിശദാംശം നൽകാമോ;
( ബി )
മേൽപ്പറഞ്ഞവയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ നിയമനത്തിന് അംഗീകാരം ലഭിക്കാത്ത എത്ര സ്കൂളുകളും എത്ര തസ്തികകളും ഉണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടും അദ്ധ്യാപക നിയമനത്തിന് അംഗീകാരം ലഭിക്കാത്ത എത്ര സ്കൂളുകളും എത്ര തസ്തികളും ഉണ്ടെന്ന് വ്യക്തമാക്കുമോ?
1476.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ആകെ എത്ര എയ്ഡഡ് എൽ. പി., യു. പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സ്കൂളുകളുടെ പേര്, സ്ഥലം, മാനേജ്‌മെന്റിന്റെ പേര് എന്നിവയുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളിൽ ക്രിസ്ത്യൻ, നായർ, ഈഴവ, മുസ്ലിം എന്നീ സാമുദായിക വിഭാഗങ്ങളിൽ ഓരോ വിഭാഗങ്ങളും നടത്തുന്നവയുടെ എണ്ണം വ്യക്തമാക്കാമോ?
1477.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ സംസ്ഥാനത്ത് അടച്ചു പൂട്ടിയ സർക്കാർ സ്കൂളുകളുടെയും എയ്ഡഡ് സ്കൂളുകളുടെയും വിവരങ്ങൾ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
അടച്ചു പൂട്ടിയ സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ 2016 മുതൽ അടച്ചു പൂട്ടിയ അധ്യയനവർഷം വരെ ശമ്പളയിനത്തിലും മറ്റ് ഇനങ്ങളിലും ചിലവഴിച്ച തുക സംബന്ധിച്ച വിവരങ്ങൾ അദ്ധ്യയനവർഷവും നിയോജക മണ്ഡലവും തിരിച്ച് ലഭ്യമാക്കാമോ;
( സി )
2016 മുതൽ നാളിതുവരെ സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന സ്കൂളുകളിലേക്ക് അനാദായകരമായി പ്രവർത്തിക്കുന്ന സ്കൂളുകള്‍ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിവരം നിയോജക മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
2016 മുതൽ നാളിതുവരെ സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന സ്കൂളുകളിലേക്ക് ലയിപ്പിച്ചിട്ടുള്ള അനാദായകരമായ സ്കൂളുകളില്‍ 2016 മുതൽ ശമ്പളയിനത്തിലും മറ്റ് ഇനങ്ങളിലും ചെലവഴിച്ച തുക സംബന്ധിച്ച വിവരങ്ങൾ അധ്യയനവർഷവും നിയോജക മണ്ഡലവും തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന പൊതു വിദ്യാലയങ്ങളിൽ 2021 മുതൽ നാളിതുവരെ 50-ൽ താഴെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെയും എയ്ഡഡ് സ്കൂളുകളുടെയും വിവരം അദ്ധ്യയനവർഷവും നിയോജക മണ്ഡലവും തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന പൊതു വിദ്യാലയങ്ങളിൽ 50-ൽ താഴെ കുട്ടികൾ പഠിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2021 മുതൽ ശമ്പളയിനത്തിലും മറ്റ് ഇനങ്ങളിലും ചിലവഴിച്ച തുക സംബന്ധിച്ച വിവരങ്ങൾ നിയോജക മണ്ഡല അടിസ്ഥാനത്തിൽ 2021 മുതൽ നാളിതുവരെയുള്ള അധ്യയനവർഷം തിരിച്ച് ലഭ്യമാക്കാമോ;
( ജി )
സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന പൊതു വിദ്യാലയങ്ങളിൽ 50-ൽ താഴെ കുട്ടികൾ പഠിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2021 മുതൽ നാളിതുവരെ സേവനമനുഷ്ഠിച്ചുവരുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം തസ്തിക, സ്കൂൾ, അധ്യയനവർഷം, നിയോജക മണ്ഡലം എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
1478.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അണ്‍എയ്ഡഡ് മേഖലയിൽ ജോലിചെയ്യുന്ന അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്ക് വളരെ കുറഞ്ഞ നിരക്കുകളില്‍ മാത്രമാണ് ശമ്പളം ലഭിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ മേഖലയിലെ ജീവനക്കാരുടെ സേവന വേതന നിരക്കുകള്‍ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
അണ്‍എയ്ഡഡ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്;
( ഡി )
അണ്‍എയ്ഡഡ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്ക് മിനിമം ശമ്പള സ്കെയിൽ ഉറപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1479.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അൺ-എക്കണോമിക്കൽ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് സ്ഥിരം നിയമനം നൽകാൻ സർക്കാർ തയ്യാറാകുമോ;
( ബി )
അംഗീകൃത തസ്തികയിൽ ജോലി ചെയ്യുന്ന ഇവർക്ക് സ്ഥിരം നിയമനം നൽകാത്തതിന്റെ കാരണം വിശദമാക്കാമോ?
1480.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള സ്‌കൂൾ അധ്യാപകരുടെ നിയമനം അംഗീകരിച്ചു നൽകുന്നതിന് സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. മാനേജ്മെന്റിന് സുപ്രീം കോടതി നൽകിയ വിധിക്കു അനുസൃതമായി പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ വിവിധ ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കി നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1481.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്തും നിലവിലെ സർക്കാരിന്റെ കാലത്തുമായി സ്വകാര്യ വ്യക്തികൾക്കും സംഘടനകൾക്കും എയ്ഡഡ് മേഖലയിൽ സ്കൂളുകളും ഹയർ സെക്കൻഡറികളും അനുവദിച്ചിട്ടുണ്ടോ; എങ്കിൽ ഇത് ആർക്കെല്ലാം; ഏതെല്ലാം മേഖലയിലാണ് അനുവദിച്ചതെന്നതിന്റെ വിശദാംശം നൽകാമോ;
( ബി )
എയ്ഡഡ് മേഖലയിൽ സ്കൂളുകളും ഹയർസെക്കണ്ടറി സ്കൂളുകളും അനുവദിക്കാൻ സ്വകാര്യവ്യക്തികളോ സംഘടനകളോ അപേക്ഷ നൽകിയിട്ടുണ്ടോ; എങ്കിൽ ആരെല്ലാമാണ് അപേക്ഷ നൽകിയിട്ടുള്ളത്; ഇത് അനുവദിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകാമോ?
1482.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അൺ-എക്കണോമിക്കൽ എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിച്ച അദ്ധ്യാപകർക്ക് സമാന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂൾ അദ്ധ്യാപകരുടെ സ്കെയിലില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇവർക്ക് സമാന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കുള്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിൽ ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
1483.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ കഴിഞ്ഞ പത്തു വർഷ കാലയളവിൽ എസ്‌. എൻ. ഡി. പി. യുടെ മാനേജ്‌മന്റ് അധീനതയിൽ അനുവദിച്ചു നൽകിയ എത്ര സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ; അവ ഏതു വര്‍ഷങ്ങളിലാണ് അനുവദിച്ചു നൽകിയത് എന്ന് വ്യക്തമാക്കാമോ ;
( ബി )
സംസ്ഥാനത്ത്‌ കഴിഞ്ഞ പത്തു വർഷ കാലയളവിൽ മുസ്ലിം മാനേജ്‌മെന്റിന്റെ കീഴിൽ അനുവദിച്ചു നൽകിയ എത്ര സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ; അവ ഏതു വർഷ ങ്ങളിലാണ് അനുവദിച്ചു നൽകിയത് എന്ന് വ്യക്തമാക്കാമോ?
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ പ്രവൃത്തികള്‍
1484.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സ‍ർക്കാർ അധികാരത്തിൽ വന്നശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട്/നോൺ പ്ലാൻ ഫണ്ട് ഉപയോഗിച്ച് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിക്കാത്തവ ഉണ്ടെങ്കിൽ അവ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
അരുവിക്കര മണ്ഡലത്തിലെ സ്കൂളുകളിലെ വികസന പദ്ധതികള്‍
1485.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അരുവിക്കര നിയോജക മണ്ഡലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളില്‍ അനുവദിച്ച വികസന പദ്ധതികള്‍, അവയുടെ ഫണ്ട് വിവരം, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1486.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പിന്നാക്ക മേഖലകളിൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള നല്ല നിലയിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അംഗീകാരം നൽകാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
അംഗീകാരം ഇല്ലാത്ത സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ പുറപ്പെടുവിച്ചിട്ടുളള നോട്ടിഫിക്കേഷനുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
എല്ലാ വർഷവും ഇത്തരത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
സ്കോൾ കേരളയിലെ ഹാജർ തിരിമറി
1487.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കോൾ കേരളയുടെ മുഖ്യ ആസ്ഥാനത്തും കീഴിലുള്ള സ്ഥാപനങ്ങളിലും ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
സ്കോൾ കേരളയിൽ ഹാജർ രേഖപ്പെടുത്താൻ നിലവിലുള്ള സംവിധാനത്തിൽ പരിഷ്കാരം ഏർപ്പെടുത്തുന്നതുനായി സ്കോൾ കേരള ഭരണസമിതിയുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
ബയോമെട്രിക് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്ന സ്കോൾ കേരളയുടെ ആസ്ഥാനത്ത് ഹാജരാകാത്ത ജീവനക്കാർക്ക് പകരം മറ്റുള്ളവർ പഞ്ചിംഗ് നടത്തി ഹാജർ രേഖപ്പെടുത്തിയതായി പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതികളുടെയും പരാതികളിൽ സ്വീകരിച്ച നടപടികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ബയോമെട്രിക് ഹാജർ സംവിധാനത്തെ തകരാറിലാക്കി ഐ. ഡി കാർഡിലെ പഞ്ചിംഗ് ഓപ്ഷൻ സജീവമാക്കി ഉദ്യോഗസ്ഥരും ജീവനക്കാരും ഹാജർ രേഖപ്പെടുത്തിയതായി കെൽട്രോൺ സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച വിശദാംശവും പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ;
( ഇ )
സ്കോൾ കേരളയിൽ നടന്നുവെന്നാരോപിക്കുന്ന ഹാജർ തിരിമറിയും കൃത്യവിലോപവും സംബന്ധിച്ച് സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ അതിന് കാരണമെന്താണെന്നും അതുമായി ബന്ധപ്പെട്ട് ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
സ്കോള്‍ കേരള എക്സിക്യൂട്ടീവ് ‍ഡയറക്ടറുടെ നിയമനം
1488.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍നിയമന വ്യവസ്ഥയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സ്കോള്‍-കേരള എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. ജിനേഷ് കുമാറിനെ 58 വയസ്സ് വരെ നിയമിച്ച സ്കോള്‍-കേരള വൈസ് ചെയര്‍മാന്റെ നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം അല്ലെങ്കിൽ സാധൂകരണം നൽകിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
സെലക്‌ട് കമ്മിറ്റി നിശ്ചയിച്ച വിരമിക്കല്‍ പ്രായമായ 58 വയസ്സ് പൂര്‍ത്തിയായി 2026 ഫെബ്രുവരിയില്‍ വിരമിക്കുന്ന ഡോ. ജിനേഷ് കുമാറിന് ചട്ടപ്രകാരമുള്ള കാലാവധിക്കുശേഷം സേവനകാലം ദീർഘിപ്പിച്ചു നൽകുന്ന കാര്യം പരിഗണയിലുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
ഡോ. ജിനേഷ് കുമാർ വിരമിക്കുന്ന ഒഴിവിൽ സെലക്ട് കമ്മിറ്റി തയ്യാറാക്കിയ പാനലിലെ രണ്ടാമനെ നിയമിക്കുന്നതിന് നടപ‌ടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ഡി )
സ്കോൾ-കേരള ചട്ടപ്രകാരം തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ രണ്ടാമന് നിയമനം നൽകാത്ത പക്ഷം പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറെ ചട്ടപ്രകാരം തെരഞ്ഞെടുത്ത് നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1489.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ലാബ് അസിസ്റ്റന്റുമാരുടെ ലാബ് അറ്റന്റേർസ് ടെസ്റ്റിന് ഭേദഗതി വരുത്തി പ്രിസ്‍ക്രൈബ്ഡ് സിലബസ് നിശ്ചയിക്കുന്നതിനും ടെക്സ്റ്റ്ബുക്ക് തയ്യാറാക്കുന്നതിനും ജെ.ആർ3/89/2025-ജി.ഇ.ഡി.എൻ. പ്രകാരം എസ്.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ടെക്സ്റ്റ് ബുക്കും സിലബസ്സും എപ്പോള്‍ ലഭ്യമാക്കാൽ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
എലിജിബിലിറ്റി ടെസ്റ്റ് പാസായിട്ടില്ലെന്ന കാരണത്താല്‍ ഹയര്‍ സെക്കന്ററി ലാബ് അസിസ്റ്റന്റ് തസ്തികയില്‍ 2013 മുതല്‍ നിയമിതരായ ഉദ്യോഗസ്ഥരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ്, ഗ്രേഡ്, പേ റിവിഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ-ടെറ്റ് പാസാവുന്നതില്‍ ഇളവ് അനുവദിച്ച മാതൃകയില്‍ ഹയര്‍ സെക്കന്ററി ലാബ് അസിസ്റ്റന്റുമാര്‍ക്കും ലാബ് അറ്റന്റേർസ് ടെസ്റ്റ് പാസാവുന്നതില്‍ ഇളവ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
1490.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളും ബാലുശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളും ലയിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
ഒരു മതിലിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഒന്നാവുന്നതോടെ രണ്ട് സ്കൂളുകളുടെയും നിലവിലുള്ള ഭൗതിക സൗകര്യങ്ങളിലെ അപര്യാപ്തത പരിഹരിക്കാന്‍ കഴിയുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1491.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ രംഗത്തെ അക്കാദമിക നിലവാരം അന്താരാഷ്ട്രതലത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനോടൊപ്പം മലയാളം ഉള്‍പ്പെടെയുള്ള ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സമ്പൂര്‍ണ്ണ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പഠന പിന്തുണ ആവശ്യമായ ഭിന്നശേഷി കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;
( സി )
ശാസ്ത്രീയവും പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ അത്തരം കുട്ടികളെ കണ്ടെത്തി ആവശ്യമായ പിന്തുണ നല്‍കി പിന്നോക്കാവസ്ഥ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏതെല്ലാം വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
1492.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 നു ശേഷം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ എത്ര അഡീഷണല്‍ ബാച്ചുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; ആയതിൽ എത്ര ബാച്ചുകൾ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
അഡീഷണല്‍ ബാച്ചുകളില്‍ തസ്തിക അനുവദിച്ചിട്ടില്ലെങ്കില്‍ അവിടെ എപ്രകാരമാണ് താത്കാലിക അധ്യാപക നിയമനം നടത്തുന്നതെന്ന് വിശദമാക്കുമോ; അത്തരം തസ്തികകളിലേക്ക് പി.എസ്.സി ലിസ്റ്റുകളില്‍ നിന്നുള്ളവരെയോ ട്രാന്‍സ്ഫര്‍ മുഖാന്തിരമോ അധ്യാപകരെ നിയമിക്കാറുണ്ടോ; വ്യക്തമാക്കുമോ;
( സി )
2022 ന് ശേഷം ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അംഗീകാരം നല്‍കിയ എച്ച്. എസ്. എസ്. ടി. ജൂനിയര്‍ മലയാളം തസ്തികയിൽ സ്ഥിര അധ്യാപക നിയമനം നടത്തി വരുന്നുണ്ടോ; ഇല്ലായെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
ഹയര്‍സെക്കണ്ടറി ബാച്ചുകളില്‍ അൻപത് കുട്ടികളില്‍ അധികമായി പ്രവേശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ (മാര്‍ജിനല്‍ ഇന്‍ക്രീസ്) മലയാളം ഉള്‍പ്പടെയുള്ള സെക്കന്റ് ലാംഗ്വേജ് തസ്തിക നിര്‍ണ്ണയത്തിന് പരിഗണിക്കാറുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ?
1493.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ നിയമിക്കപ്പെട്ട ശ്രീമതി അരുണ പി. എന്ന ടീച്ചറുടെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിശദമാക്കാമോ?
1494.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എച്ച്. എസ്. എ. ഹിന്ദി തസ്തികയില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്;
( ബി )
ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരായി ബൈ-ട്രാന്‍സ്ഫര്‍ നിയമനം ലഭിച്ചത് എത്രപേര്‍ക്കാണ്; പ്രസ്തുത തസ്തികകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( സി )
പ്രഥമ അദ്ധ്യാപക പ്രമോഷന്‍ എത്രപേര്‍ക്കാണ് ലഭിച്ചിട്ടുള്ളത്; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( ഡി )
എത്ര ഗസ്റ്റ് അദ്ധ്യാപകരാണ് ജില്ലയില്‍ ഹിന്ദി എച്ച്.എസ്. എ. ആയി സേവനമനുഷ്ഠിക്കുന്നത്; ഈ തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
1495.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാഫ് ഫിക്സേഷനിലൂടെ നിരവധി അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സാഹചര്യവും 2022 മുതല്‍ സംസ്ഥനത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക് ഷിഫ്റ്റ് ചെയ്ത ഹയര്‍സെക്കണ്ടറി ബാച്ചുകള്‍ ഇതുവരെയും സ്ഥിരപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ബാച്ചുകൾ സ്ഥിരപ്പെടുത്തി സ്ഥിര അധ്യാപക നിയമനം നടത്താൻ വൈകുന്നതിന്റെ കാരണം അറിയിക്കുമോ;
( ബി )
2022 ന് ശേഷം ഹയര്‍സെക്കണ്ടറിയില്‍ സീനിയര്‍ തസ്തികയിൽ നിന്നും ജൂനിയര്‍ തസ്തികകൾ ആക്കി മാറ്റിയ എച്ച്. എസ്. എസ്. റ്റി. മലയാളം (ജൂനിയര്‍) തസ്‌തികകള്‍ക്ക് സ്ഥിരാംഗീകാരം നല്‍കി അധ്യാപക നിയമനം നടത്തുന്നതിന് നടപടി സ്വികരിക്കുമോ; പ്രസ്തുത തസ്തികയിൽ സ്ഥിര നിയമനം നടത്തുന്നതിൽ എന്തെങ്കിലും തടസ്സം നിലനിൽക്കുന്നുണ്ടോ;
( സി )
എച്ച്.എസ്.എസ്.റ്റി ജൂനിയര്‍ മലയാളം തസ്തികയിലേക്കുള്ള (474/2023) പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് എന്നാണെന്ന് അറിയിക്കുമോ; പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും നാളിതുവരെ എത്രപേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തസ്തികയിലേക്ക് എത്ര ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1496.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യോഗ്യരായ ഹൈസ്കൂൾ അദ്ധ്യാപകർക്ക് തസ്തികമാറ്റം വഴി ഹയർ സെക്കൻ്ററിയിൽ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ സേവനത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് നിലവിലുള്ള യോഗ്യതകൾ പ്രകാരം തസ്തികമാറ്റം വഴി ഹയർ സെക്കന്ററി ജൂനിയര്‍ ടീച്ചറായി നിയമനം നല്കുന്നതിനും ഹെഡ്‍മാസ്റ്റർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനും കെ- ടെറ്റ് നിർബന്ധമാക്കിക്കൊണ്ട് കോടതിവിധികളോ സർക്കാർ ഉത്തരവുകളോ നിലവിലുണ്ടോ; ഉണ്ടെങ്കിൽ വിശദാംശംങ്ങൾ ലഭ്യമാക്കാമോ;
( സി )
01.9.2025 ലെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് സംബന്ധിച്ച ബഹു. സുപ്രീംകോടതി ഉത്തരവിന് മുൻപ്, യോഗ്യരായ ഹൈസ്കൂൾ അദ്ധ്യാപകരിൽ നിന്നും തസ്തികമാറ്റം വഴി ഹയർ സെക്കന്ററി ജൂനിയർ ടീച്ചർ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും നിയമനം ആരംഭിക്കാത്ത സ്ഥിതിയിലാണ് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടണ്ടോ; പ്രസ്തുത തസ്തികമാറ്റ നിയമനത്തിന് തടസമായിട്ടുള്ള നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
1.09.2025 ലെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് സംബന്ധിച്ച ബഹു. സുപ്രീം കോടതി വിധിക്ക് ശേഷം അതെ വിഷയം സംബന്ധിച്ച്, സംസ്ഥാനം നടത്തുന്ന ഒരു യോഗ്യതാപരീക്ഷ വിജയിച്ച അദ്ധ്യാപകർ കെ-ടെറ്റ് യോഗ്യത ഇല്ലെങ്കിലും പ്രസ്തുത നിയമനത്തിന് യോഗ്യരാണെന്ന് വ്യക്തമാക്കിക്കൊണ്ട് 31.10.2025 ന് ബഹു. സുപ്രീം കോടതി (എസ്. എല്‍. പി. (സി) നം. 22164) ഉത്തരവായത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത വിധി പരിഗണിച്ച് എച്ച്. എസ്. എസ്. ടി. തസ്തികമാറ്റ നിയമനങ്ങൾ നടത്താൻ കഴിയുമോയെന്ന് അറിയിക്കാമോ?
1497.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ. പി. എസ്. ടി., യു. പി. എസ്. ടി., എച്ച്. എസ്. എസ്. ടി. (വിവിധ വിഷയങ്ങൾ) തസ്തികകളിൽ 2001-2002 അധ്യയന വർഷം മുതൽ ഇതുവരെ മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ എത്രയെന്ന് അധ്യയന വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഈ ഒഴിവുകൾ നികത്താനായി പി. എസ്‌. സി. റാങ്ക് പട്ടികയിൽ നിന്നു ഓരോ അധ്യയന വർഷത്തിലും നടത്തിയ നിയമനം, അന്തർജില്ലാ സ്ഥലം മാറ്റം വഴിയുള്ള നിയമനം, തസ്തികമാറ്റം, സ്ഥാനക്കയറ്റം, ആശ്രിത നിയമനം, എന്നിവയുടെ കണക്ക് ഓരോ അധ്യയനവർഷത്തെയും ഓരോ തസ്തികയിലെയും ഒഴിവുകളും നിയമനങ്ങളും തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
എൽ. പി. എസ്. ടി., യു. പി. എസ്. ടി., എച്ച്. എസ്. എസ്. ടി. (വിവിധ വിഷയങ്ങൾ) എന്നീ തസ്തികകളിൽ 2001 -2002 അധ്യയനവർഷം മുതൽ നാളിതുവരെയുള്ള മലപ്പുറം ജില്ലയുടെ കേഡർ സ്ട്രെങ്‌ത് എത്രയെന്ന് റജിസ്റ്ററിന്റെ പകർപ്പ് സഹിതം വ്യക്തമാക്കാമോ?
1498.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി. എസ്. സി. യുടെ കാറ്റഗറി നമ്പര്‍ 087/2023 പ്രകാരമുള്ള വി. എച്ച്. എസ്. ഇ. നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ജ്യോഗ്രഫി ജൂനിയര്‍ ടീച്ചര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് ഇതുവരെയും ഒന്നാം റാങ്കുകാരന് പോലും നിയമനം ലഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിലവില്‍ എത്ര ഒഴിവുകളാണ് ജ്യോഗ്രഫി ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ ഉള്ളത്; ഈ ഒഴിവുകളിലേക്ക് നിയമനം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികയിലേക്കുള്ള തസ്തികമാറ്റ ഒഴിവുകള്‍
1499.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികയിലേക്ക് 29.12.2020 മുതലുള്ള തസ്തികമാറ്റം ഒഴിവുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സീനിയോറിറ്റി അടിസ്ഥാനമാക്കി നികത്തുന്നതിന് 10.03.2025-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ആയത് പ്രകാരം നിയമനങ്ങൾ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ചട്ടപ്രകാരം ഒഴിവുകൾ ഉണ്ടായിട്ടും ഓരോ അധ്യയനവർഷവും പ്രസ്തുത തസ്തികമാറ്റം കൃത്യമായി നടക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
അദ്ധ്യാപക നിയമനങ്ങളിൽ കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധി, പ്രസ്തുത തസ്തികമാറ്റ നിയമനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധി പ്രകാരം, കെ-ടെറ്റ് നേടിയെടുക്കാൻ രണ്ടു വർഷത്തെ (2027 വരെ) സാവകാശം ഉണ്ടെന്നിരിക്കെ, പ്രസ്തുത തസ്തികമാറ്റം നടത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
വിവിധ ജില്ലകളിലെ ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ പി.എസ്‌.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാൻ ഇനി ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കെ, മുൻവർഷങ്ങളിലെ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിയമനങ്ങൾ നടന്നതും കഴിഞ്ഞ രണ്ടുവർഷങ്ങളായി ഡിവിഷൻ ഫാൾമൂലം നിരവധി തസ്തികകൾ നഷ്ടപ്പെട്ടതും ഹൈസ്കൂൾ അധ്യാപകരുടെ ഹയർസെക്കൻഡറിയിലേക്കുള്ള തസ്തികമാറ്റം ഉൾപ്പെടെയുള്ള മറ്റ് സ്ഥാനക്കയറ്റങ്ങൾ അനന്തമായി നീണ്ടുപോകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
പി.എസ്‌.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നത് മുന്നിൽക്കണ്ട് 2025-26 അധ്യയന വർഷത്തെ അദ്ധ്യാപക തസ്തിക നിർണയ നടപടിക്രമങ്ങൾ പൂർത്തിയാക്കി അധിക തസ്തികകൾ അനുവദിക്കുവാനും പ്രധാനാദ്ധ്യാപക സ്ഥാനക്കയറ്റം നടത്തുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
കൊല്ലം ജില്ലയിലെ സർക്കാർ ഹൈസ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങളിൽ നേരിട്ടുള്ള നിയമനത്തിനായി വരുന്ന ഒഴിവുകൾ ചട്ടവിരുദ്ധമായി നിലവിലെ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനായി മാറ്റിവയ്ക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ജി )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ സ്കൂളുകളിൽ ജോലിചെയ്യുന്ന ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം നിലവിലെ ചട്ടങ്ങൾക്കനുസരിച്ച് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുവാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1500.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അദ്ധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
എയ്ഡഡ് മേഖലയിൽ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി എത്ര അദ്ധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ അവശേഷിക്കുന്നുണ്ടെന്ന വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അദ്ധ്യാപകർക്ക് കെ ടെറ്റ് ഒഴിവാക്കുന്നതിന് സുപ്രീം കോടതിയിൽ റിവിഷൻ ഹർജി നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഹൈസ്കുളിൽ നിന്ന് ഹയർ സെക്കണ്ടറിയിലേക്കുള്ള തസ്തികമാറ്റം, പ്രധാനാദ്ധ്യാപക നിയമനം എന്നിവ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1501.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
31/05/25 ന് നിലവില്‍ വന്ന എല്‍. പി. എസ്. ടി. റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെ മലപ്പുറം ജില്ലയില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
2025-26 വര്‍ഷത്തിലെ എല്‍. പി. എസ്. ടി. ഫിക്സേഷന്‍ പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള ഫിക്സേഷന്‍ പ്രകാരം എല്‍. പി. എസ്. ടി. വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ എത്ര ഡിവിഷന്‍ ഫാള്‍ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
ഡിവിഷന്‍ ഫാള്‍ വന്ന് തസ്തിക നഷ്ടപെടുന്ന അധ്യാപകരെ എച്ച്.റ്റി.വി. (ഹെഡ് ടീച്ചര്‍ വേക്കന്‍സി) പോസ്റ്റിലേക്ക് പുനര്‍ വിന്യസിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1502.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി. എസ്. സി. യുടെ കാറ്റഗറി നമ്പര്‍ 736/2021 പ്രകാരം ഉള്ള ഹയര്‍സെക്കന്‍ഡറി ജ്യോഗ്രഫി ജൂനിയര്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് എന്നാണ്;
( ബി )
ഈ ലിസ്റ്റില്‍ നിന്നും ഇതുവരെ എത്രപേര്‍ക്ക് നിയമനം നല്‍കി; നിലവില്‍ എത്ര ഒഴിവുകളാണ് നികത്താന്‍ ഉള്ളത്; ഈ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
2026 ജൂണ്‍ ഒന്നിന് ഉള്ളില്‍ ഹയര്‍സെക്കന്‍ഡറി ജ്യോഗ്രഫി സീനിയര്‍ ടീച്ചര്‍മാര്‍ എത്രപേര്‍ വിരമിക്കാനുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?
1503.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ക്രൈസ്തവ എയ്ഡ‍‍‍ഡ് മാനേജ്മെന്റ് സ്കൂളകളില്‍ വര്‍ഷങ്ങളായി അധ്യാപക ഒഴിവുകള്‍ നിലനിൽക്കുന്നുണ്ടെങ്കിലും പ്രസ്തുത ഒഴിവുകളിലേക്കുള്ള നിയമന നടപടികള്‍ നടപ്പിലാക്കാത്തത് രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും അധ്യാപക ഉദ്യോഗാര്‍ത്ഥികളേയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പ്രതിസന്ധി സമയബന്ധിതമായി പരിഹരിക്കുവാന്‍ നടപടി സ്വകരിക്കുമോ; വിശദീകരിക്കുമോ?
1504.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒക്ടോബർ 1 പ്രാബല്യത്തിൽ പുറപ്പെടുവിക്കേണ്ട 2025-26 അധ്യയന വർഷത്തേക്കുള്ള ഫിക്സേഷൻ ഓർഡർ ഇതുവരെ പുറപ്പെടുവിക്കപ്പെടാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
മലയാളം മീഡിയം - ഭാഷാ അധ്യാപകർ ഒഴികെയുള്ള എൽ.പി.എസ്.ടി, യു.പി.എസ്.ടി വിഭാഗങ്ങളിലും വിവിധ വിഷയങ്ങളിലെ എച്ച്.എസ്.എ തസ്തികകളിലും തിരുവനന്തപുരം ജില്ലയിൽ നിന്ന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ള സ്കൂളുകൾ ഏതെല്ലാമാണ്; ഓരോ സ്കൂളിലും ഏത് തസ്തികയ്ക്കാണ് പ്രൊപ്പോസല്‍ നൽകിയിട്ടുള്ളതെന്ന് വിശദാംശങ്ങൾ സഹിതം വ്യക്തമാക്കുമോ?
1505.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുണ്ടായിരുന്ന 29 ഓളം തൊഴിൽ നിയമങ്ങൾക്കു പകരം നാല് ലേബർ കോഡുകൾ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പരിശോധിച്ചിട്ടുണ്ടോ;
( ബി )
പുതിയ ലേബർ കോഡുകള്‍ തൊഴിലാളി സമരങ്ങൾക്കും ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ലേബർ കോഡുകൾക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1506.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനത്തിന്റെ പരിശോധനയിലും ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ പരിശോധനയിലും തൊഴിൽ വകുപ്പിന് കീഴിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ ഏതൊക്കെയാണ്; വിശദാംശം നല്‍കുമോ;
( ബി )
ഓരോ ക്രമക്കേടിലും കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
1507.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നാളിതുവരെ കോട്ടയം മണ്ഡലത്തില്‍ തൊഴില്‍ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും അവയില്‍ പൂര്‍ത്തിയായത് ഏതൊക്കെയെന്നും പൂര്‍ത്തിയാകാനുള്ളവ ഏതൊക്കെയെന്നും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ പുരോഗതിയും അറിയിക്കാമോ?
1508.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തൊഴില്‍ വകുപ്പിന് കീഴില്‍ പുനലൂർ മണ്ഡലത്തിൽ അനുവദിച്ച വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മണ്ഡലത്തിലെ തോട്ടം മേഖലയില്‍ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം ചെലവഴിച്ച തുക സഹിതം ലഭ്യമാക്കാമോ?
1509.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം നൗഷാദ്
ശ്രീമതി യു പ്രതിഭ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹജ കോള്‍ സെന്ററിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് വിശദമാക്കാമോ;
( ബി )
നഗരങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പ്രധാന പദ്ധതികള്‍ വിശദമാക്കാമോ;
( സി )
ഗാര്‍ഹിക തൊഴില്‍ മേഖലകളില്‍ ഏര്‍‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ഡി )
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീ തൊഴിലാളികളുടെ വേതന ഘടനയില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1510.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലേബർ കോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ലേബർ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് എന്തെങ്കിലും അറിയിപ്പുകൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് ലഭിച്ചത്; അറിയിപ്പിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ലേബർ കോഡ് സംബന്ധിച്ച് കേന്ദ്രസർക്കാർ എന്തൊക്കെ ആവശ്യങ്ങളാണ് സംസ്ഥാനത്തോട് ഉന്നയിച്ചിട്ടുള്ളത്;
( ഡി )
നിലവിലെ തൊഴിൽ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്രസർക്കാരിന്റെ ലേബർ കോഡ് സംസ്ഥാനത്തെ തൊഴിൽ രംഗത്തെ ഏതെല്ലാം തരത്തിൽ ബാധിക്കുമെന്നാണ് കരുതുന്നത്; വിശദാംശം അറിയിക്കുമോ?
1511.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായതും മാന്യമായ വേതനം ഉറപ്പുവരുത്തുന്നതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രത്യേക കർമ്മ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തുനിന്നും യുവജനങ്ങള്‍ തൊഴിലിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് തടയാൻ കൈകൊണ്ട നടപടികൾ വിശദമാക്കാമോ?
1512.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ വിതരണത്തില്‍ നിലവിൽ എത്ര മാസത്തെ കുടിശികയുണ്ടെന്ന് വ്യക്തമാക്കുമോ; ഓരോ ബോർഡിലും കുടിശിക തുക പൂർണ്ണമായും എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോർഡുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്; ഓരോ ആനുകൂല്യങ്ങളിലും നിലവിൽ എന്ത് തുക കുടിശിക യുണ്ട്; വിശദാംശം ബോർഡ് തിരിച്ച് വ്യക്തമാക്കുമോ?
1513.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖലയിലുള്ള തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ക്ഷേമനിധി രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തിന് സർക്കാർതലത്തിൽ നിയമാനുസൃതമായ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( സി )
പ്രസ്തുത മേഖലയിലെ തൊഴിലാളികളായ അംഗങ്ങള്‍ സാംസ്കാരിക ക്ഷേമനിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിന് നൽകിയ ഹർജിയിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഇ )
നിലവിൽ പത്തുവർഷം അംശദായം അടയ്ക്കാൻ കഴിയാത്ത ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖലയിലെ തൊഴിലാളികളായ അംഗങ്ങളെ പെൻഷൻ നൽകുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടോ; അവർ അടച്ച തുക മാത്രം നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തി അവർക്ക് കൂടി ആനുപാതികമായി പെൻഷൻ നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ?
1514.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രത്യേക തൊഴില്‍ വിഭാഗമായി അംഗീകരിക്കുകയും അവർക്ക് നിയമാനുസൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതും പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തൊഴില്‍ മേഖലയിലുള്ളവരെ സാംസ്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമോ;
( സി )
കേരള ഷോപ്സ് &കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ കുടിശിക വരുത്തിയിട്ടുള്ള ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് കുടിശിക അടച്ച് എല്ലാ ആനുകൂല്യത്തോടുംകൂടി അംഗത്വം പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1515.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട അളഗപ്പനഗര്‍ ഇ.എസ്.ഐ.യ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
ജീര്‍ണ്ണാവസ്ഥയിലുള്ള പഴയ കെട്ടിടത്തില്‍ നിന്നും നിലവില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള കെട്ടിടത്തിലേയ്ക്ക് മാറി പ്രവര്‍ത്തിക്കുന്ന അളഗപ്പനഗര്‍ ഇ.എസ്.ഐ.യ്ക്ക് ലാബ് സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1516.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ സാന്നിധ്യം ഗണ്യമായി വർദ്ധിച്ചതായി വിലയിരുത്തിയിട്ടുണ്ടോ; നിലവിൽ സംസ്ഥാനത്ത് ജോലി ചെയ്യുന്ന പ്രസ്തുത തൊഴിലാളികളുടെ ഏകദേശ എണ്ണം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള കണക്കുകൾ നല്‍കുമോ;
( ബി )
അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ; എങ്കില്‍ ഇവരിൽ എത്ര പേർ സർക്കാരിന്റെ രജിസ്ട്രേഷൻ സംവിധാനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
രജിസ്റ്റർ ചെയ്യാത്ത അതിഥി തൊഴിലാളികൾ സംസ്ഥാനത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടോ; രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിന് നിലവിലുള്ള സർക്കാർ ഉത്തരവുകൾ ഏതൊക്കെയാണ്; ആയതിന്റെ പകര്‍പ്പുകള്‍ നല്‍കുമോ;
( ഡി )
സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രസ്തുത തൊഴിലാളികള്‍ നിയമപരമായി ജോലി ചെയ്യുന്നവരാണെന്നും രജിസ്റ്റര്‍ ചെയ്തുവെന്നും ഉറപ്പ് വരുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
1517.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകൾ തിരുത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത വിവിധ തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന പ്രസ്തുത നിയമങ്ങൾ പിൻവലിക്കാൻ നിയമ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1518.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഡ് ഓൺ വേജസ് 2019 സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏത് രീതിയിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും എന്തൊക്കെ മാറ്റങ്ങളാണ് സംസ്ഥാന ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതെന്നും വ്യക്തമാക്കുമോ; പ്രസ്തുത കരട് ചട്ടങ്ങൾ എന്നാണ് പ്രസിദ്ധീകരിച്ചതെന്ന് അറിയിക്കുമോ; നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രസ്തുത കോഡ് നടപ്പാക്കുന്നതിന് പകരം ബദൽ നിയമ നിർമ്മാണം നടത്തുന്നതിന് സാധുത ഉണ്ടോ; വിശദാംശം നല്‍കുമോ?
1519.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഡ് ഓൺ വേജസ് 2019 ന്റെ കരട് ചട്ടങ്ങൾ സംസ്ഥാനം വിജ്ഞാപനം ചെയ്തത് എന്നാണ്;പ്രസ്തുത കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതിന് മുമ്പ് സംസ്ഥാനത്തെ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താതെയാണ് കരട് ചട്ടം വിജ്ഞാപനം ചെയ്തതെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?
1520.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ തൊഴിൽ നിയമങ്ങളെ ഏകീകരിച്ച് നാല് നിയമങ്ങളാക്കി കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നടപടി തൊഴിൽ മേഖലയെ എപ്രകാരം ബാധിക്കുമെന്നാണ് കരുതുന്നത്;
( ബി )
പുതിയ തൊഴിൽ നിയമം തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ എന്തെല്ലാം തുടർനടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1521.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഡ് ഓൺ വേജസ് 2019 -ലെ വ്യവസ്ഥകൾ അനുസരിച്ച് സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ ഉണ്ടാകാവുന്ന പ്രതിസന്ധികൾ പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചട്ട രൂപീകരണത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ കരട് ചട്ടം പ്രസിദ്ധീകരിച്ചത് എന്നാണ്; ഇതിന്മേൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; കരട് ചട്ടത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ തൊഴിലാളികളെ ദോഷകരമായി ബാധിക്കാത്ത വിധത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് കരട് ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
1522.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം പിന്തുടരുന്ന തൊഴിൽ നയം അസംഘടിതരും പാർശ്വവൽകൃതരുമായ തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സഹായിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എല്ലാ വിഭാഗത്തിലുമുള്ള തൊഴിലാളികൾക്കും ഉയർന്ന വേതനവും മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളും ഉറപ്പാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ജനനി ഭവന പദ്ധതിയുടെ പുരോഗതി വിശദീകരിക്കുമോ;
( ഡി )
തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിന് ഏതെല്ലാം പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( ഇ )
സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള മിനിമം കൂലി നൽകാൻ ശേഷിയില്ലാത്ത തൊഴിലുടമകളെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
1523.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പടിയൂര്‍ ഐ.ടി.ഐ.യുടെ കെട്ടിട നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; കെട്ടിട നിര്‍മ്മാണം എപ്പോഴേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ.യില്‍ ഏതൊക്കെ കോഴ്സുകളാണ് നിലവിലുള്ളത്; പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1524.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-25 കാലയളവില്‍ തൊടുപുഴ മണ്ഡലത്തില്‍ തൊഴില്‍ വകുപ്പിനുകീഴില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; വിശദാംശം ലഭ്യമാക്കാമോ?
1525.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക പരിശീലന വകുപ്പിലെ അരിത്തമാറ്റിക് കം ഡ്രോയിംഗ് ഇൻസ്ട്രക്ടർ, എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളില്‍ നിന്നായി 50 അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ചത് ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പ് ശാസ്ത്രീയമായ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോയെന്ന് വിശദമാക്കാമോ;
( ബി )
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ എത്ര ഐ.ടി.ഐ. കളാണ് പ്രവർത്തിക്കുന്നതെന്നും പ്രസ്തുത സ്ഥാപനങ്ങൾ ഏതെല്ലാമാണെന്നും അവിടങ്ങളില്‍ നിലവിലുള്ള ട്രേഡുകൾ, യൂണിറ്റുകൾ, സീറ്റുകൾ എന്നിവയുടെ എണ്ണം എത്രയാണെന്നും പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്താകെ ഓരോ ട്രേഡിലും അനുവദിച്ചിട്ടുള്ള വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികകളുടെ എണ്ണവും ഓരോ ട്രേഡിലും പ്രസ്തുത തസ്തികയിൽ നിന്നും സ്പെഷ്യൽ റൂൾ പ്രകാരം പ്രൊമോഷൻ നൽകാവുന്ന തസ്തികകളുടെ എണ്ണവും നിലവിൽ ഈ തസ്തികയില്‍ നിന്നും ഓരോ ട്രേഡിലേക്കും പ്രൊമോഷൻ അനുവദിച്ചിട്ടുള്ളവരുടെ എണ്ണവും പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ, സീനിയർ ഇൻസ്ട്രക്ടർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ (പേര്, പെൻ നമ്പർ, തസ്തിക, ജൂനിയർ/സീനിയർ ഇൻസ്ട്രക്ടർമാരുടെ കാര്യത്തിൽ ട്രേഡ് സഹിതം) ക്രമനമ്പർ ഉൾപ്പെടുത്തി പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
1526.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര ഗവ: ഐ.ടി.ഐ.യിൽ നിലവിൽ എത്ര കുട്ടികളാണുളളത്; ഓരോ വിഭാഗത്തിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം എത്രയാണ്;
( ബി )
ഐ.ടി.ഐ.യുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികൾ എന്തെങ്കിലും പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
1527.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്യാപ്പള്ളി, മണിയൂര്‍ ഐ.ടി.ഐ. കളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1528.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈവല്യ പദ്ധതി പ്രകാരം കായംകുളം മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ ഏതെല്ലാം പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളതെന്നും എത്ര ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം ലഭിച്ചതെന്നും വർഷം തിരിച്ചുളള കണക്കുകൾ ലഭ്യമാക്കാമോ?
1529.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം മുകേഷ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വർഷത്തിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ ഉണ്ടായ പുരോഗതി വിശദമാക്കാമോ;
( ബി )
വിവിധ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളും ഗുണഭോക്താക്കൾക്ക് ഇതുവരെ ലഭിച്ച സഹായങ്ങളും വിശദമാക്കാമോ;
( സി )
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ കൂടുതൽ ആധുനികവൽക്കരിക്കാൻ കഴിഞ്ഞിട്ടുണ്ടോ; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ രംഗത്തുണ്ടായ മാറ്റങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
ഭിന്നശേഷിക്കാര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേന എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഇ )
ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാരിന് എത്രത്തോളം മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1530.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാലക്കാട് ജില്ലയില്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം തസ്തികകളിലാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1531.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കേന്ദ്രമായി അനുവദിച്ച കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ ഭൂമി സൗജന്യമായി സർക്കാരിന് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1532.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ വകുപ്പിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റില്‍ നാളിതുവരെ എത്ര സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസുകള്‍ നടത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
മേൽ പരാമർശിച്ച പ്രകാരം സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുത്തവരിൽ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ എത്രപേര്‍ വിജയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കിലേ സര്‍വ്വീസ് അക്കാഡമിയിൽ നിലവില്‍ എത്ര ജീവനക്കാർ ഉണ്ടെന്നും അവരുടെ തസ്തികകൾ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ഡി )
കിലേ സര്‍വ്വീസ് അക്കാഡമിയിൽ അധ്യാപക നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും പ്രസ്തുത നിയമനങ്ങൾ ഏത് രീതിയിലാണ് നടത്തുന്നതെന്നും വിശദമാക്കാമോ;
( ഇ )
കിലേയില്‍ ആകെ എത്ര ജീവനക്കാരുണ്ടെന്നും അതിൽ സ്ഥിരം ജീവനക്കാരുടെയും താൽക്കാലിക ജീവനക്കാരുടെയും എണ്ണം എത്രയെന്നും വ്യക്തമാക്കാമോ; കൂടാതെ, താൽക്കാലിക ജീവനക്കാർ ഏതൊക്കെ തസ്തികകളിലാണ് ജോലി ചെയ്യുന്നതെന്ന് വിശദമാക്കാമോ?
1533.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കീഴിൽ ഇടുക്കി, എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ സോണിലെ 56 ഇ. എസ്. ഐ ആശുപത്രികളിലേക്കും ഡിസ്പെൻസറികളിലേക്കും മരുന്നുകൾ വിതരണം ചെയ്യുന്ന ഫോർട്ട് കൊച്ചി സബ്സ്റ്റോറിലെ മെഡിസിൻ ക്യാരിയർ വാഹനം ഇല്ലാതായിട്ട് മൂന്ന് വർഷത്തിലധികമായി എന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഫോർട്ട് കൊച്ചി സബ്സ്റ്റോറിൽ മെഡിസിൻ ക്യാരിയർ വാഹനം ഇല്ലാത്തതിനാൽ പകരം സംവിധാനമായി ഏർപ്പെടുത്തിയ കരാർ വാഹനത്തിന് വാടക കുടിശിക ഉണ്ടായിരിക്കുന്നതിനെ തുടർന്ന് ഇ. എസ്.ഐ ആശുപത്രികളിലേക്കും ഡിസ്പെൻസറികളിലേക്കും മരുന്ന് വിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( സി )
മേൽപ്പറഞ്ഞ കാരണങ്ങളാൽ 4 ജില്ലകളിലെ 56 ഇ. എസ്. ഐ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 7.5 ലക്ഷം ഇ. എസ്. ഐ ഗുണഭോക്താക്കളും അവരുടെ കുടുംബവും നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ നൽകാമോ;
( ഡി )
സ്റ്റോറിൽ നിന്നും യഥാസമയം മരുന്നുകൾ ഇ. എസ്. ഐ ആശുപത്രികളിലേക്കും ഡിസ്പെൻസറികളിലേക്കും എത്താത്തതിനാൽ മരുന്നിന്റെ ഉപയോഗ കാലാവധി കാലഹരണപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഇ )
മരുന്നുകൾ യഥാസമയം വിതരണം ചെയ്യുന്നതിന് ഫോർട്ട് കൊച്ചി ഇ. എസ്. ഐ സബ്സ്റ്റോറിലേയ്ക്ക് ഒരു പുതിയ മെഡിസിൻ ക്യാരിയർ വാഹനം അടിയന്തരമായി അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.