STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2240.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശം വ്യക്തമാക്കുമോ?
2241.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനകീയാസൂത്രണ പ്രക്രിയകള്‍ സുതാര്യവും സുദൃഢവുമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണ്‍സ് മാനേജ്മെന്റ് സിസ്റ്റം എന്ന സമഗ്ര സോഫ്റ്റ്-വെയര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സേവന സോഫ്റ്റ്-വെയറില്‍ നിന്നും വ്യത്യസ്തമായി എന്തെല്ലാം സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
ഫയലുകള്‍ വെബ് ബെയ്സ്ഡ് ആകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഗുണകരവും കാര്യക്ഷമവും പൗര സൗഹൃദവുമായി മാറുമെന്നും അതുവഴി കൂടുതല്‍ സുതാര്യത കെെവരിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
2242.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം സംസ്ഥാനത്ത് നാളിതുവരെ എത്രപേര്‍ക്ക് വീട് ലഭ്യമാക്കിയിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടെന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട എത്ര പേര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന വിവരം അറിയിക്കാമോ?
2243.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അജൈവമാലിന്യങ്ങളുടെ ശേഖരണത്തിനും സുരക്ഷിത നിര്‍മ്മാര്‍ജ്ജനത്തിനും കുടുംബശ്രീയെ ഉള്‍പ്പെടുത്തിക്കൊണ്ട് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഗാര്‍ഹിക മേഖലകളില്‍ ഉണ്ടാകുന്ന ഹാനികരമായ ഇലക്ട്രോണിക് മാലിന്യങ്ങളുടെ (ഇ-വേസ്റ്റ്) സുരക്ഷിത നിര്‍മ്മാര്‍ജ്ജനത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2244.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരസഭകളിൽ നികുതിവെട്ടിപ്പ്, ഫണ്ട് തിരിമറി, ബാങ്കിൽ നിക്ഷേപിച്ച പണം തട്ടിപ്പ് എന്നിവ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇത്തരം ക്രമക്കേടുകൾ പരിശോധിക്കുന്നതിന് നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;
( സി )
ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
2245.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഭൂവിനിയോഗ ഉത്തരവിന്റെയും തണ്ണീര്‍തട സംരക്ഷണ നിയമം തുടങ്ങിയവയുടേയും പരിധിയില്‍പ്പെടുന്ന ഭൂമി പ്രശ്നങ്ങളുള്ള എത്ര അപേക്ഷകള്‍ പാലക്കാട് ജില്ലയില്‍ ലെെഫ് മിഷനുമായി ബന്ധപ്പെട്ട് നിലവിലുണ്ട്; അതില്‍ എസ്.സി-എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവരുടെ എത്ര അപേക്ഷകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിച്ച് ഭവന നിര്‍മാണം ആരംഭിക്കുന്നതിനു വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2246.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ജീര്‍ണ്ണാവസ്ഥയിലായ വീടുകള്‍ പുനരുദ്ധരിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ആനുകൂല്യം ലഭിക്കുന്ന പദ്ധതികള്‍ നിലവിലുണ്ടോ; അറിയിക്കുമോ;
( ബി )
ഇല്ലെങ്കില്‍ ഇതുമൂലം പൊതുവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പൊതുവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2247.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതു വരെയായി എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( ബി )
കണ്ണൂര്‍ ജില്ലയില്‍ ഇതു വരെയായി എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചു;
( സി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ എത്ര വീടുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്;
( ഡി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ലിസ്റ്റില്‍ എത്ര ഗുണഭോക്താക്കള്‍ നിലവിലുണ്ട്?
2248.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ അനുവദിക്കുന്നത് സംബന്ധിച്ച നടപടിക്രമവും പ്രസ്തുത പദ്ധതികള്‍ക്ക് ഡി.പി.ആര്‍. തയ്യാറാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം മേഖലകളിലാണ് നബാര്‍ഡ് സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറശാല മണ്ഡലത്തില്‍ അനുവദിച്ച പ്രസ്തുത പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ഡി )
ഈ നിയോജകമണ്ഡലത്തില്‍ പരിഗണനയിലുള്ള നബാര്‍ഡ് പദ്ധതികളുടെ വിശദാംശം ലഭ്യമാക്കമോ?
2249.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ജനകീയ ഹോട്ടലുകളുടെ എണ്ണം പഞ്ചായത്ത്/ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഹോട്ടലുകളില്‍ നല്‍കുന്ന ഭക്ഷണത്തിന് എത്ര രൂപ ഈടാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്;
( സി )
പ്രസ്തുത ഹോട്ടലുകള്‍ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എത്ര രൂപയാണ് നല്‍കുന്നത്; ഏത് മാസം വരെ ഈ തുക നല്‍കിയിട്ടുണ്ട്; എന്നു മുതല്‍ കുടിശ്ശിക ആയിട്ടുണ്ട്;
( ഡി )
കുടിശ്ശിക എന്നത്തേക്ക് നല്‍കിത്തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2250.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന ക്ഷേമ വിഷയങ്ങളിൽ സംസ്ഥാനത്തെ നഗരസഭകളുടെ പ്രവർത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് വിലയിരുത്തുന്നുണ്ടോ;
( ബി )
തൊഴിലും വരുമാനവും കണ്ടെത്തുന്നതിനാവശ്യമായ ഇടപെടലുകളുടെ കാര്യത്തിലും വ്യവസായ വകുപ്പുമായി സഹകരിച്ച് സംരംഭങ്ങൾ ആരംഭിക്കുന്നതിലും കേരളത്തിലെ നഗരസഭകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ടോ;
( സി )
തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയിൽ മാത്രമെന്ന രീതിക്ക് പകരം രാജ്യത്ത് ആദ്യമായി നഗര മേഖലകളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് കേരളം തുടക്കം കുറിച്ചിട്ടുണ്ടോ;
( ഡി )
നഗര മേഖലകളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ആസ്തികള്‍ സൃഷ്ടിക്കുന്നതിനും ഉല്പാദന മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
2251.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ലൈഫ് മിഷന്‍ ഫ്ലാറ്റുകളുടെ നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; നിര്‍മ്മാണം നിര്‍ത്തിവെച്ചിട്ടുണ്ടോയെന്നും എങ്കിൽ എന്ത് കാരണത്താലാണെന്നും ആയത് പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
ഈ ഫ്ലാറ്റ് സമുച്ചയത്തില്‍ എത്ര കുടുംബങ്ങള്‍ക്കുള്ള സൗകര്യമാണൊരുക്കുന്നതെന്നും നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നുമുള്ള വിശദാശം ലഭ്യമാക്കാമോ?
2252.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൊഴില്‍ സഭകള്‍ എങ്ങനെ ബദലാവും എന്നാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്; വ്യക്തമാക്കാമോ;
( ബി )
തൊഴില്‍ അന്വേഷകരേയും തൊഴില്‍ ദായകരേയും ഒരു മേഖലയില്‍ അണിനിരത്താന്‍ തൊഴില്‍ സഭ എന്ന ആശയം കൊണ്ട് കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കമോ; പ്രാദേശികാടിസ്ഥാനത്തില്‍ സമഗ്രമായ തൊഴില്‍ പദ്ധതിയായി മാറാന്‍ തൊഴില്‍ സഭ ലക്ഷ്യം വയ്ക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
20 ലക്ഷം തൊഴില്‍, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്നീ പദ്ധതികളെ തൊഴില്‍ സഭയുടെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
നൈപുണ്യ തൊഴിലവസരങ്ങളെ തൊഴില്‍ സഭകള്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ;
( ഇ )
ഇതില്‍ സ്ത്രീകള്‍, അംഗപരിമിതര്‍, ട്രാന്‍സ്ജന്റേഴ്‍സ്, ആദിവാസികള്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് പദ്ധതിയുണ്ടോ?
2253.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ അനധികൃത കെട്ടിട നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ;
( ബി )
കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുൻപ് നിരവധി സർക്കാർ എയ്ഡഡ് സ്കൂൾ കെട്ടിടങ്ങൾ ചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ചിട്ടുള്ളത് ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം സ്കൂൾ കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിന് പ്രത്യേക ഇളവുകൾ ഇതിന് മുൻപ് നൽകിയിട്ടുണ്ടോയെന്നും, ഇനി നൽകാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ഇത്തരം സ്കൂൾ കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിന് വേണ്ടിവരുന്ന ഭീമമായ തുക കണക്കിലെടുത്ത് ഒറ്റത്തവണ തീർപ്പാക്കൽ എന്ന രൂപത്തിൽ പ്രത്യേക ഇളവ് നൽകുമോയെന്ന് വിശദമാക്കാമോ?
2254.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാക്കുന്നവയില്‍ കന്നുകാലി വളര്‍ത്തല്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ശിപാര്‍ശയിന്മേല്‍ അനുകൂല തീരുമാനം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
2255.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ലെെഫ്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നാളിതുവരെ പഞ്ചായത്തുകളില്‍ നിർമ്മാണം പൂര്‍ത്തീകരിച്ച, നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന, നിർമ്മാണം ആരംഭിക്കാനുള്ള വീടുകളുടെ എണ്ണം എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ?
2256.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
വിനോദ സഞ്ചാരം ലക്ഷ്യമാക്കി കൂടുതല്‍ വരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അതതു പ്രദേശങ്ങളിലെ കലാരൂപങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, ഉല്പന്നങ്ങള്‍ എന്നിവ വിപണനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അതാത് പ്രദേശങ്ങളുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് ഫെസ്റ്റുകള്‍ സംഘടിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്ത് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2257.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം തിരുവമ്പാടി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആയി എത്ര പേര്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്നതിന്റെ വിശദാംശം പട്ടിക തിരിച്ച് ലഭ്യമാക്കാമോ; ഇതില്‍ ജനറല്‍, എസ്.സി., എസ്.റ്റി. വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വീടുകളുടെ പട്ടിക ലഭ്യമാക്കുമോ;
( ബി )
ലൈഫ് ഭവന പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2258.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ലെെഫ് മിഷന്‍ പദ്ധതി പ്രകാരം എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര വീടുകളുടെ പണി പൂര്‍ത്തികരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസിദ്ധീകരിച്ച അന്തിമ ലിസ്റ്റില്‍ നിന്നും അപേക്ഷകര്‍ക്ക് വീട് ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2259.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കട്ടിപ്പാറ പഞ്ചായത്തില്‍ അമ്പായത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‍കട്ട് മാലിന്യ സംസ്കരണ കേന്ദ്രം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കുമോ;
( സി )
മാര്‍ഗ്ഗ നിര്‍ദേശങ്ങൾ അനുസരിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമോ?
2260.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാിമിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ എത്ര സംരംഭങ്ങള്‍ 2022-ല്‍ ആരംഭിച്ചിട്ടുണ്ട്; ആയതിന് എത്ര കോടി രൂപ വായ്പയിനത്തില്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
2261.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതും പ്രളയത്തിൽ തകർന്നതുമായ കോരുത്തോട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ അഴുതയാറിന് കുറുകെയുള്ള തോപ്പുംപടി പാലം, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഒന്‍പതാം ഡിവിഷനിലെ കാരയ്ക്കാട് ചങ്ങാടകടവ് ഭാഗത്ത് മീനച്ചിലാറിന് കുറുകെയുള്ള പാലം എന്നീ പാലങ്ങളുടെ പുനർനിർമാണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലങ്ങൾ അടിയന്തരമായി പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2262.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മാണ പെര്‍മിറ്റ് പ്രകാരം കെട്ടിടത്തിന് നിര്‍ബന്ധമായും വേണ്ട ടോയിലറ്റ് സംവിധാനം കണക്കാക്കുന്നത് എങ്ങനെയാണ്; വിശദാംശം നല്‍കാമോ;
( ബി )
റാമ്പ് സൗകര്യം വേണ്ട സാഹചര്യങ്ങള്‍ അറിയിക്കാമോ;
( സി )
പാര്‍ക്കിംഗിന് നിര്‍ബന്ധമായും വേണ്ട സ്ക്വയര്‍ മീറ്റര്‍ എത്രയാണ്; വിശദമാക്കാമോ?
2263.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോന്നിന്റെയും പുരോഗതിയും അറിയിക്കാമോ;
( ബി )
പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ വരുന്ന കാലതാമസം ഒഴിവാക്കുന്നതിന് പ്രവൃത്തികള്‍ നിശ്ചിത ഇടവേളകളില്‍ അവലോകനം ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ എം.എല്‍.എ .മാരെ കൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാവശ്യമായ സംവിധാനം ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2264.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇപ്പോഴും വരയ്ക്കാനുള്ള സോഫ്റ്റ്‍വെയര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാലാനുസൃതമായി പരിഷ്കരിക്കാവുന്ന വിധത്തില്‍ വരക്കാനുള്ള സോഫ്റ്റ്‍വെയര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2265.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമനവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയം ഭരണ വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗം ഒഴികെ അംഗീകരിച്ച് ഉപയോഗിച്ചു വരുന്ന എൻ .ജെ.‍ഡി ഫോര്‍മാറ്റ് തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിംഗ് വിഭാഗം സ്വീകരിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( ബി )
ഓവര്‍സിയര്‍ ഗ്രേഡ് III മായി ബന്ധപ്പെട്ട എന്‍.ജെ.‍ഡി ഒഴിവുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടി ആരാണ് ആരംഭിക്കേണ്ടതെന്നും അതിനുള്ള കാലയളവ് സംബന്ധിച്ച വിശദവിവരവും ലഭ്യമാക്കാമോ?
2266.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള വര്‍ക്കല മണ്ഡലത്തിലെ വര്‍ക്കല നഗരസഭയിലെ രാമന്തളി-തൊട്ടിപ്പാലം റോഡ്, ചുമടുതാങ്ങി കിരാലികുന്ന് റോഡ് എന്നീ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ?
2267.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനുമായി സംയോജിപ്പിച്ചുകൊണ്ട് സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതി നടപ്പിലാക്കുന്നതിന്റെ വിശദാംശം നല്‍കുമോ?
2268.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹരിത കർമ്മ സേന അംഗങ്ങളായി എത്ര പേരാണ് പ്രവര്‍ത്തിക്കുന്നത്; ഇവരുടെ പ്രവര്‍ത്തന ഫലമായി പ്രതിമാസം എത്ര ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് സംഭരിക്കാന്‍ സാധിക്കുന്നത്; ഇത് സംസ്കരിക്കാന്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാം ആണ്; വിശദമാക്കുമോ?
2269.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് മിഷന്‍ പദ്ധതി വഴി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങള്‍ക്കായി നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ കാലയളവില്‍ ഇവര്‍ക്കായി എന്തെല്ലാം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അതിലൂടെ എത്രപേര്‍ക്ക് വീട് ഉള്‍പ്പെടെ മറ്റാനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു എന്നും ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
2270.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ടേക്ക് എ ബ്രേക്ക് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിച്ചതിലൂടെ എന്താണ് ലക്ഷ്യം വെച്ചതെന്നും, ഇത് സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് ചുമതല ഗ്രാമപഞ്ചായത്തുകള്‍ എങ്ങനെയാണ് ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുന്നത്; ഇത് സംബന്ധിച്ച് പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ;
( ഡി )
ചില പഞ്ചായത്തുകളില്‍ യൂസര്‍ ഫീ ഇനത്തില്‍ കൂടുതല്‍ തുക വാങ്ങിക്കുന്നു എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് തയ്യാറാവുമോ?
2271.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചു വരവെ 2006-ല്‍ അന്തരിച്ച ശ്രീ.ഗോപി.വി യുടെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സര്‍വ്വീസ് ആനുകൂല്യങ്ങളും ആശ്രിത നിയമനവും നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;
( സി )
തിരുവനന്തപുരം നഗരസഭയില്‍ നിന്നും ടി വിഷയവുമായി ബന്ധപ്പെട്ട് നഗരകാര്യ ഡയറക്ടര്‍ക്ക് 17.11.22-ലെ ജി.സി.3/12738/22 നമ്പര്‍ പ്രകാരം ലഭിച്ച കത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2272.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ല്‍ എറൈസ് പ്രോഗ്രാമിന്റെ കീഴില്‍ കൂടുതല്‍ പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരള ചിക്കന്‍ പദ്ധതി സംസ്ഥാനത്തിന്റെ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സംയുക്ത പദ്ധതി ആവിഷ്കരിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
2273.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ ഇതുവരെയായി തദ്ദേശസ്വയംഭരണ വകുപ്പിലെ ഏതൊക്കെ വിഭാഗം ജീവനക്കാര്‍ക്ക് കേരളത്തിന് അകത്തും പുറത്തുമായി പരിശീലനം നല്‍കിയിട്ടുണ്ട് എന്നത് വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( ബി )
ഇത്തരം പരിശീലനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്നതിനാല്‍ ആയത് വകുപ്പിലെ മറ്റു വിഭാഗം ജീവനക്കാര്‍ക്കും നല്‍കുന്നത് പരിഗണനയില്‍ ഉണ്ടോ;
( സി )
കേരളത്തിന് പുറത്ത് വളരെയധികം പ്രചാരമുള്ള നൂതന സാങ്കേതികവിദ്യകള്‍ വകുപ്പിലെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ?
2274.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പില്‍ ഇന്റഗ്രേഷന്‍ നടപടി പൂര്‍ത്തിയായാല്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
ഇന്റഗ്രേഷന്‍ ഓഫീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുമോ; വിശദമാക്കാമോ;
( സി )
വകുപ്പ് ഏകീകരിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ട്രാന്‍സ്ഫര്‍ സംവിധാനം ഉപയോഗപ്രദമാകുമോ; അറിയിക്കാമോ?
2275.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടം നിര്‍മ്മിക്കുന്നതിനായി മണ്ണിടിക്കുന്നതിന് അനുമതിയുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ മണ്ണിടിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് പാലിക്കേണ്ട നിബന്ധനകള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2276.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷന്‍, ടൗൺ പ്ലാനിങ് വകുപ്പുകളുടെ കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും വിശദവിവരം നൽകാമോ; പ്രസ്തുത ഓഫീസുകളും സ്ഥാപനങ്ങളും ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്രകാലമായി ഈ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്നുണ്ടെന്നും അനുവദിച്ച തസ്തികകൾ ഏതൊക്കെയാണെന്നും സ്ഥാപനവും ഓഫീസും തിരിച്ചു വ്യക്തമാക്കാമോ;
( സി )
ഈ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്നും എത്രകാലമായി ഒഴിഞ്ഞുകിടക്കുന്നു എന്നും സ്ഥാപനവും ഓഫീസും തിരിച്ചു വ്യക്തമാക്കാമോ?
2277.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ മലയില്‍കീഴ് പട്ടണത്തോട് ചേര്‍ന്ന് വസ്തുവാങ്ങി കുട്ടികളുടെ പാര്‍ക്കും ഓപ്പണ്‍ ഓഡിറ്റോറിയവും നിര്‍മ്മിക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ എന്തായെന്ന് വിശദമാക്കാമോ; ആയതിന്റെ തുടര്‍ നടപടികള്‍ വിശദമാക്കാമോ?
2278.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരളോത്സവങ്ങളില്‍ ഭീമമായ തുക പ്രത്യക്ഷമായും പരോക്ഷമായും ചെലവഴിച്ചിട്ടും മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കുറയുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( ബി )
ഇത് പരിഹരിക്കുന്നതിന് കേരളോത്സവത്തിലെ ജില്ലാതല വിജയികള്‍ക്ക് പി.എസ്.സി. അഭിമുഖങ്ങളില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിശോധിക്കുമോ; വ്യക്തമാക്കുമോ?
2279.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ആകെ എത്ര റോഡുകൾ ഉണ്ടെന്നും അവക്ക് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ടെന്നുമുള്ള വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് വിശദമാക്കാമോ?
2280.
ഡോ.കെ.ടി.ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 1998-ല്‍ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെയും പുരോഗമന കാഴ്ചപ്പാടോടെയും നടപ്പാക്കിയ കുടുംബശ്രീ രജത ജൂബിലിയുടെ നിറവിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സമൂഹത്തിലും വനിതകളിലും ഉണ്ടാക്കിയ സ്വാധീനം സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ള വൈവിധ്യവത്ക്കരണം സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;
( സി )
കുടുംബശ്രീയിലൂടെ സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന നൂതന പദ്ധതികള്‍ സംബന്ധിച്ച് വിശദമാക്കുമോ?
2281.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളില്‍ പട്ടികവർഗ്ഗ വികസന വകുപ്പ് ലൈഫ് മിഷന് എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത കാലയളവുകളില്‍ ലൈഫ് മിഷൻ മുഖേന എത്ര പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നും സാമ്പത്തിക വർഷം തിരിച്ച് വിശദാംശം നല്‍കുമോ;
( ബി )
നടപ്പ് സാമ്പത്തിക വർഷത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് ലൈഫ് മിഷന് എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ കാലയളവിൽ നാളിതുവരെ ലൈഫ് മിഷൻ മുഖേന എത്ര പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നും അറിയിക്കുമോ?
2282.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിനും നിലവിലെ സ്ഥാപനങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
2283.
ശ്രീമതി യു പ്രതിഭ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിലും സാമ്പത്തിക ശാക്തീകരണത്തിനും കുടുംബശ്രീ പ്രസ്ഥാനം കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് കെെവരിച്ച നേട്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
രജത ജൂബിലി ആഘാേഷത്തിന്റെ ഭാഗമായി ചുവട് 2023 അയല്‍കൂട്ട സംഗമങ്ങള്‍ കുടംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കെെവരിക്കാനുതകുന്ന തരത്തില്‍ ആസൂത്രണം ചെയ്യാന്‍ നിശ്ചയിച്ചിട്ടുണ്ടോ;
( സി )
2011-16 കാലത്ത് ജനശ്രീയ്ക്കായി കുടുംബശ്രീയെ തകര്‍ക്കാന്‍ എന്ന രീതിയില്‍ നടത്തിയതായി പറയപ്പെടുന്ന ശ്രമങ്ങളെ അതിജീവിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും കുടുംബശ്രീക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് വിശദമാക്കാമോ?
2284.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ അജ്ഞത മൂലം നടപടിക്രമങ്ങള്‍ പാലിക്കാതെ നിലവിലെ വീടുകള്‍ പുതുക്കിപ്പണിത നിരവധിപ്പേര്‍ കെട്ടിട നമ്പര്‍ ലഭിക്കാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിലെ അനധികൃത നിര്‍മ്മാണം സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പൊളിച്ച് മാറ്റാമെന്ന സമ്മതപത്രം വാങ്ങി കെട്ടിട നികുതി സ്വീകരിച്ച് കെട്ടിട നമ്പര്‍ നല്‍കി ക്രമപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ക്രമവല്‍കരിക്കല്‍ പരിഗണയിലുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2285.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് വയനാട്ടിലെ ഗ്രാമ- ബ്ലോക്ക് പഞ്ചയത്തുകൾ വഴി ആദിവാസി മേഖലയിലെ പദ്ധതികൾക്കായി നീക്കിവെച്ച തുകയുടേയും നടപ്പാക്കിയ പദ്ധതികളുടേയും വിശദാംശം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
2286.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെനിന്‍ രാജേന്ദ്രന്റെ സ്മാരകം നിര്‍മിക്കുന്നതിനുള്ള ബഡ്ജറ്റ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മലയിന്‍‍കീഴ് ഗ്രാമപഞ്ചായത്ത് സാംസ്കാരിക വകുപ്പുമായി ചേര്‍ന്ന് സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ?
2287.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഡയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന വലിയ കടമക്കുടി- ചാത്തനാട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവര്‍ക്ക് മൂന്ന് സെന്റ് ഭൂമി അനുവദിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള കത്തില്‍ അനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; അനുമതി എന്നത്തേക്ക് ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ;
( സി )
വലിയ കടമക്കുടി ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
2288.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പദ്ധതികളുടെ തുക തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കാരി ഫോര്‍വേര്‍ഡ് ചെയ്യുന്ന സംവിധാനം നിര്‍ത്തലാക്കിയത് മൂലം നിലനില്‍ക്കുന്നതായി പറയപ്പെടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാരി ഫോര്‍വേര്‍ഡിംഗ് സംവിധാനം നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ 2022-23 സാമ്പത്തിക വര്‍ഷം 10 ശതമാനം വര്‍ദ്ധന വരുത്തിയിട്ടുണ്ടോ; 2023-24 സാമ്പത്തിക വര്‍ഷം വര്‍ദ്ധനവ് വരുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2289.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കെട്ടിട നികുതി എത്ര തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഓരോ തവണയും ഉണ്ടായ വർദ്ധനവിന്റെ നിരക്കും വ്യക്തമാക്കുമോ;
( ബി )
ഈ കാലയളവിൽ കെട്ടിടനികുതി വർദ്ധനവിന്റെ അടിസ്ഥാനത്തിൽ എത്ര രൂപ അധിക വരുമാനമായി സമാഹരിക്കാൻ കഴിഞ്ഞു എന്ന് വ്യക്തമാക്കുമോ;
( സി )
2500 സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണമുളള കെട്ടിടങ്ങളുടെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിന് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക എത്രയാണെന്ന് വ്യക്തമാക്കുമോ?
2290.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകിട്ടിയ ആസ്തികളുടെ രജിസ്റ്റര്‍ ഭൗതികമായ പരിശോധന നടത്തി കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിക്കാമോ;
( ബി )
ഇത്തരത്തില്‍ വിട്ടുകിട്ടിയ ആസ്തികളുടെ പേരുകള്‍ അതത് സ്ഥലത്ത് ബോര്‍ഡ് രൂപത്തില്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധിക ബാധ്യത വരാതെ ആവശ്യമായ തുക സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ അനുവദിച്ച് കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ?
2291.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ എ.ഡി.എസ് പ്രകാരം ഭരണാനുമതി ലഭിച്ച പാലാ കടനാട് പഞ്ചായത്തിലെ കുറുമണ്ണ് കുടിവെള്ള പദ്ധതിക്ക് ഇലക്ട്രിക്കല്‍ ഇനത്തില്‍ ആവശ്യമായ 1,07,901 രൂപ അലോട്ട്മെന്റ് അനുവദിക്കാന്‍ 24/08/2022 ല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് അയച്ച ശിപാര്‍ശയിന്മേല്‍ (ഫയല്‍ നമ്പര്‍. AB4/MLA ADS/2022 dtd. 05/08/2022) തുക അനുവദിക്കാന്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ടി പ്രദേശത്തെ ആളുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ എത്രയും വേഗം തുക അനുവദിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
2292.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സീനിയോറിറ്റി മുഖേന അല്ലാതെ എടുത്ത് തീര്‍പ്പാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഓണ്‍ലൈന്‍ സേവനങ്ങളും അല്ലാത്തവയും സീനിയോറിറ്റി പ്രകാരം മാത്രം തീര്‍പ്പാക്കാന്‍ സോഫ്റ്റ് വെയറിലും മറ്റും ക്രമീകരണം ഏര്‍പ്പെടുത്തി മികച്ച സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
2293.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിൽപ്പെട്ട ആര്യങ്കാവ്, തെന്മല, കരവാളൂർ, അഞ്ചൽ, ഇടമുളക്കൽ, ഏരൂര്‍, കുളത്തൂപ്പുഴ എന്നീ പഞ്ചായത്തുകളിലും പുനലൂർ നഗരസഭയിലും ആയി ഭൂരഹിതർ ആയിട്ടുള്ള ആളുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ ;
( ബി )
ഇവിടങ്ങളിൽ താമസിക്കുന്ന ഭൂരഹിതരുടെ കുടുംബത്തിലെ കുടുംബനാഥന്റെ പേര്, അംഗങ്ങളുടെ എണ്ണം, മേൽവിലാസം, ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ, പഞ്ചായത്ത്, വാർഡ്, ജാതി, എ‌പി‌എല്‍ /ബി‌പി‌എല്‍ എന്നിവ തരംതിരിച്ച് ലഭ്യമാക്കാമോ?
2294.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നെടുംതൂണുകളായ സാക്ഷരതാ പ്രേരക് മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പുനര്‍വിന്യാസം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2295.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര പഞ്ചായത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ നിന്ന് തുക അനുവദിച്ച ആലുംതുരുത്തി- കുത്തിയതോട് റോഡ് കീച്ചേരിവാല്‍കടവ് പാലം അപ്രോച്ച് റോഡിൻെറ നിര്‍മ്മാണം തുടങ്ങുവാന്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള കാരണമെന്തെന്ന് വിശദമാക്കാമോ?
2296.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് രൂപീകരിച്ച തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസുമായി ബന്ധപ്പെട്ട് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പൊതു സര്‍വ്വീസ് രൂപീകരണത്തിന് ശേഷം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2297.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പ് തുക അനുവദിക്കാത്തതിനാല്‍ ശ്രവണ വൈകല്യമുള്ള കുട്ടികൾക്കുള്ള കോക്ലിയർ ഇംപ്ലാന്റ് ഉപകരണങ്ങളുടെ അറ്റകുറ്റപണി വൈകുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുട്ടികൾ കേടായ ഉപകരണങ്ങളാണ് മാസങ്ങളായി ഉപയോഗിക്കുന്നത് എന്നത് കണക്കിലെടുത്ത് കോക്ലിയർ ഇംപ്ലാന്റ് ഉപകരണത്തിന്റെ അറ്റകുറ്റ പണികൾക്കായി മതിയായ തുക സാമൂഹ്യ സുരക്ഷ മിഷന് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2298.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നടപ്പിലാക്കുന്ന ക്ഷേമനിധി ബോര്‍ഡിന്റെ വിശദാംശം ലഭ്യമാക്കാമോ?
2299.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽരഹിതരായ സ്ത്രീകൾക്ക് ജീവനോപാധികൾ നൽകുന്ന പദ്ധതിയിൽ സബ്സിഡി അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഗ്രൂപ്പുകൾ ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയാണെന്നും ആർക്കാണ് അപേക്ഷ നൽകേണ്ടതെന്നും ഏത് ഉദ്യോഗസ്ഥനാണ് അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടത്തി സബ്സിഡി വിതരണത്തിനുള്ള നടപടികൾ കൈക്കൊള്ളുന്നതെന്നും അറിയിക്കുമോ;
( ബി )
ഈ പദ്ധതിയിലെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് അംഗീകരിക്കുന്ന നടപടിക്രമം എന്താണെന്നും നഗരസഭയിലെ ഏത് സ്റ്റാൻഡിംഗ് കമ്മിറ്റിക്കാണ് മേൽപ്പറഞ്ഞ പ്രവർത്തിയുടെ മേൽനോട്ട ചുമതല ഉള്ളതെന്നും അംഗീകൃത ഗുണഭോക്തൃ ലിസ്റ്റ് അനുസരിച്ചാണ് സബ്സിഡി വിതരണം നടപ്പാക്കുന്നത് എന്ന് ഉറപ്പാക്കുവാൻ ചുമതലപ്പെട്ട സമിതി, ഉദ്യോഗസ്ഥർ എന്നിവ ആരാണെന്നും വ്യക്തമാക്കുമോ;
( സി )
തിരുവനന്തപുരം നഗരസഭയിൽ മേൽപ്പറഞ്ഞ പദ്ധതിയിൽ ക്രമക്കേട് നടത്തുന്നതിനായി വിവിധ ഗ്രൂപ്പുകളുടെ പേരിൽ വ്യാജരേഖകൾ ഹാജരാക്കിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ രേഖകളാണ് വ്യാജമെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും, വ്യാജരേഖയുടെ അടിസ്ഥാനത്തിൽ എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്നും, എന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും, ഈ കാര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
2300.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ രീതിയിലുള്ള ക്ഷേമ പെന്‍ഷനുകളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഏതെല്ലാം ക്ഷേമ പെന്‍ഷനുകള്‍ക്കാണ് നിലവിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്ന് വിശദാംശം നല്‍കുമോ;
( സി )
വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് നല്‍കി വരുന്ന തുക വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍‌ വിശദാംശം ലഭ്യമാക്കാമോ?
2301.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നികുതി അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇനിയും കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( സി )
വിവാഹങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ശുചീകരണ ഫീസ് ഈടാക്കാന്‍ തിരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
2302.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമസഭകളിൽ ജനപങ്കാളിത്തവും സംവാദാത്മകതയും ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി മാര്‍ഗരേഖയില്‍ എന്തെല്ലാം നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഗ്രാമസഭകളിലെ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്രാമസഭാ പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചിട്ടുണ്ടോ;
( സി )
അയല്‍ക്കൂട്ടങ്ങളും റെസിഡന്റ് അസോസിയേഷനുകളും ഗ്രാമസഭകളുമായി ബന്ധിപ്പിക്കുന്നതുപോലെ യുവജന ഗ്രാമസഭ, പ്രവാസി ഗ്രാമസഭ, ഓണ്‍ലൈന്‍ ഗ്രാമസഭ തുടങ്ങിയ വിവിധ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ പുരോഗതി വെളിപ്പെടുത്താമോ;
( ഡി )
ഗ്രാമസഭകളില്‍ അടിസ്ഥാന തലത്തിലുള്ള സാമൂഹിക കൂട്ടായ്‍മകളുടെ പങ്കാളിത്തത്തോടെ കൂടുതല്‍ ജനകീയമാക്കുന്നതിനും ഭരണഘടനാമൂല്യങ്ങള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് ബോധപൂര്‍വമായ ഇടപെടല്‍ നടത്തുന്നതിനും നിര്‍ദേശം നല്‍കുമോ?
2303.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച കോട്ടക്കല്‍ മണ്ഡലത്തിലെ കോല്‍ക്കളം- പനങ്ങാട്ട് കുളമ്പ് റോഡ് നിര്‍മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ; പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2304.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് ഡയറക്ടറുടെ 25.06.2022 ലെ വിജ്ഞാപന പ്രകാരമുള്ള പൊതുസ്ഥല മാറ്റ നടപടികള്‍ വകുപ്പില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള 2022 ലെ പൊതുസ്ഥലമാറ്റ ഉത്തരവ് പഞ്ചായത്ത് വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്‍റ്, ഡ്രൈവര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളില്‍ നാളിതുവരെ നടപ്പിലാക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ വര്‍ക്കിംഗ് അറേൻജ്മെന്‍റ് വ്യവസ്ഥയില്‍ ജോലിയില്‍ തുടരുന്ന ജീവനക്കാരുടെ വിശദാംശം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത കാര്യാലയത്തില്‍ മൂന്ന് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയായിട്ടും ജോലിയില്‍ തുടരുന്ന ജീവനക്കാരുടെ വിശദാംശം തസ്തിക തിരിച്ച് ലഭ്യമാക്കുമോ?
2305.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖര-ജൈവ-അജൈവ മാലിന്യങ്ങള്‍, ശുചിമുറി മാലിന്യങ്ങള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ സംസ്കരണത്തിന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചോ അല്ലെങ്കില്‍ ഏതാനും പ‍ഞ്ചായത്തുകള്‍ കൂടിച്ചേരുന്ന ഒരു പ്രത്യേക യൂണിറ്റ് എന്ന രീതിയിലോ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2306.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ, എടത്തല ഗ്രാമപഞ്ചായത്ത് നേവൽ ആർമമെന്റ് ഡിപ്പോ (എന്‍.ഡി.എ) അതിര്‍ത്തിയ്ക്ക് ചുറ്റും 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ളത് സംബന്ധിച്ച വിഷയത്തില്‍ പരിശോധന നടത്തണമെന്ന അപേക്ഷയില്‍ ആര്‍.ബി.ബി1/347/2022/തസ്വഭവ. തീയതി.26.09.2022 നമ്പര്‍ സര്‍ക്കാര്‍ കത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഈ വിഷയത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ നടത്തിയ കത്തിട‌പാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
ഈ വിഷയത്തില്‍ അടിയന്തര പ്രാധാന്യത്തോ‌ടെ പരിശോധന നടത്തി 2019 നവംബര്‍ 2 ലെ സ.ഉ.(പി)നം.78/2019/എല്‍.എസ്.ജി.ഡി. നമ്പര്‍ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ എടത്തല ഗ്രാമപഞ്ചായത്ത് പരിധിയിലും നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഈ ഫയലില്‍ തീര്‍പ്പുണ്ടാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമാക്കാമോ?
2307.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ അനുവദിച്ച പി.എം.ജി.എസ്.വെെ. പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
2022-23 വര്‍ഷത്തില്‍ പി.എം.ജി.എസ്.വെെ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രസ്തുത മണ്ഡലത്തില്‍ നിന്നുമുള്ള റോഡുകളുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
2308.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 സർക്കാരിന്റെ കാലത്ത് വയനാട്ടിൽ തദ്ദേശ സ്വംഭരണ വകുപ്പ് ആദിവാസികൾക്കായി എന്തെല്ലാം പദ്ധതികൾ നടപ്പാക്കിയെന്നും ഈ സർക്കാരിന്റെ കാലത്ത് എന്തെല്ലാം പദ്ധതികൾ നടപ്പാക്കിയെന്നുമുള്ള വിശദവിവരം നല്‍കാമോ;
( ബി )
ലൈഫ് മിഷൻ പദ്ധതി വഴി ഇതുവരെ വയനാട്ടിൽ ആദിവാസികൾക്ക് എത്ര വീട് അനുവദിച്ചുവെന്നും അതിൽ എത്ര വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും എത്ര രൂപയാണ് അനുവദിച്ചതെന്നും അതിൽ എത്ര രൂപ ചെലവഴിച്ചുവെന്നും പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ നല്‍കാമോ?
2309.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിെലെ മങ്ങാട്ടു പുലം ഹാജിയാർ പള്ളി തുക്കുപാലം പുനർ നിർമാണ നടപടികൾ ഇപ്പോൾ ഏതു ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്നും പ്രവൃത്തികൾ എന്നത്തേക്ക്‌ ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ ഭരണാനുമതി തുക എത്ര എന്നും നിർമാണചുമതല ആർക്കാണെന്നും വെളിപ്പെടുത്തുമോ?
2310.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞ് പോകുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ അത് ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനമാണെന്നും പദ്ധതിക്കായി നീക്കിവെച്ച തുക എത്രയാണെന്നും നിലവില്‍ പദ്ധതിയുടെ പുരോഗതി എന്താണെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശം ലഭ്യമാക്കാമോ?
2311.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയില്‍ ഉൾപ്പെട്ട ഇടുക്കി ജില്ലയിലെ മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളിലെ ഭൂരഹിത ഭവന രഹിത അപേക്ഷകരുടെ അന്തിമ മുന്‍ഗണനാ ലിസ്റ്റിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍ നിന്നും സ്ഥലം വാങ്ങുന്നതിനു ധനസഹായം അനുവദിച്ച അപേക്ഷകരുടെ വിശദാംശം നല്‍കാമോ;
( സി )
മുന്‍ഗണനാ ക്രമത്തിന് വിരുദ്ധമായി അപേക്ഷകര്‍ക്ക് ധനസഹായം അനുവദിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
2312.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളുടെ വിഭജനത്തിന്റെ ഭാഗമായി ഏതെല്ലാം പഞ്ചായത്തുകളാണ് വിഭജിക്കുന്നതെന്നതും പുതിയതായി രൂപീകരിക്കുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്നം ജില്ല തിരിച്ച് വിശദമാക്കാമോ?
2313.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മേച്ചില്‍പ്പുറം പുറമ്പോക്ക് നിവാസികളുടെ പട്ടയ അപേക്ഷകളിന്മേല്‍ തദ്ദേശസ്വംഭരണ വകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ഗ്രാമപഞ്ചായത്തിലെ അശ്വിന്‍ദാസ്, ഷൈലജ എന്നിവരുടെ പട്ടയ അപേക്ഷകളിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
2314.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് വകുപ്പിലെ ഓഫീസ് അറ്റന്റന്റുമാരുടെ പ്രൊമോഷന്‍ നിലവില്‍ ഏതു രീതിയിലാണ് നടപ്പാക്കുന്നത് എന്ന് അറിയിക്കാമോ;
( ബി )
15 വർഷത്തെ സർവ്വീസ് പൂര്‍ത്തിയാക്കിയ ഓഫീസ് അറ്റന്റന്റുമാർക്കും പ്രൊമോഷൻ ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കേഡർ സ്ട്രെങ്തിന്റെ 10 ശതമാനം എന്ന പരിധി ഒഴിവാക്കി ക്ലർക്ക് തസ്തികയിൽ ആകെ ഉണ്ടാകുന്ന ഒഴിവുകളുടെ 10 ശതമാനം ഓഫീസ് അറ്റന്റന്റുമാർക്ക് നൽകുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
നിലവിലുള്ള 10 ശതമാനം പ്രൊമോഷൻ 20 ശതമാനം ആക്കി വർദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
2315.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെറ്റി വര്‍ക്കിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ള തുകയായ പതിനായിരം രൂപ അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിന് സഹായകമാകുമെന്നതിനാല്‍ പ്രസ്തുത തുക കൂട്ടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2316.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല പുന്നമൂട് മാര്‍ക്കറ്റ് നവീകരിക്കുന്നതിനായി 24.11.2022-ൽ സാങ്കേതികാനുമതി നല്കിയതിനുശേഷം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2317.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികളായപ്പോള്‍ ഓഫീസുകൾ ഷിഫ്റ്റ്‌ ചെയ്തയിടങ്ങളിൽ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായിരുന്ന രേഖകൾ മുനിസിപ്പാലിറ്റികളിൽ കൃത്യമായി എത്താത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം മുനിസിപ്പാലിറ്റികളിൽ ഇത്തരം പ്രശ്നം നേരിടുന്നുണ്ടെന്നും, ഇത് പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്നും വിശദമാക്കാമോ?
2318.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എല്ലാ മുനിസിപ്പാലിറ്റികളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിന് രൂപരേഖ ആയിട്ടുണ്ടോയെന്നും അറിയിക്കുമോ?
2319.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നഗരസഭയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ദീര്‍ഘനാളത്തെ അവധിയില്‍ പ്രവേശിച്ചിട്ടുള്ളതിനാല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കുന്നതിനായി പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
പെരിന്തല്‍മണ്ണ നഗരസഭ മാര്‍ക്കറ്റ് നിര്‍മ്മാണ പദ്ധതി
2320.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നഗരസഭ ആവിഷ്‌ക്കരിച്ച മാര്‍ക്കറ്റ് നിര്‍മ്മാണ പദ്ധതി പ്രകാരം പണം നിക്ഷേപിച്ചവര്‍ക്ക് പണവും കച്ചവടം നടത്തുന്നതിനുള്ള കട മുറിയും നല്‍കാത്ത സംഭവവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഈ പരാതി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ടു സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
2321.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി നഗരസഭയില്‍ ജീവനക്കാരുടെ കുറവ് മൂലം പദ്ധതികള്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള വർക്ക് സ്റ്റഡി പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ ?
2322.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല സബ്ബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി തിരുവല്ല നഗരസഭ വക സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ചുള്ള കരാറിന്റെ കരട് അംഗീകരിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് അംഗീകാരം നല്‍കിയിട്ടുള്ളത്;
( ബി )
ഈ കരാറില്‍ ഒപ്പ് വെയ്ക്കേണ്ട ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്;
( സി )
സ്ഥലം വിട്ടു നല്‍കുന്നതിന് മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനം എടുത്തത് എന്നാണ്;
( ഡി )
സ്ഥലം വിട്ടുനല്‍കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദമാക്കാമോ?
2323.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗരസഭ/കോര്‍പ്പറേഷന്‍ പ്രോജക്റ്റ് ഓഫീസര്‍മാരുടെ അധിക ചുമതല വഹിക്കുന്ന ജീവനക്കാര്‍ക്ക് 11.09.2006-ലെ ജി.ഒ (ആര്‍.ടി) 2183/06/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം നല്‍കി വന്നിരുന്ന ആനുകൂല്യം എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് നിര്‍ത്തലാക്കി പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ ഇത് ഏത് തീയതി മുതലാണ്‌ പ്രാബല്യത്തില്‍ വരുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
നഗരസഭ/കോര്‍പ്പറേഷന്‍ പ്രോജക്റ്റ് ഓഫീസര്‍മാരുടെ അധിക ചുമതല വഹിക്കുന്ന ജീവനക്കാര്‍ക്ക് 11.09.2006-ലെ ജി.ഒ (ആര്‍.ടി) 2183/06/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യം തുടരാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2324.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലില്ലാത്ത സ്ത്രീകൾക്ക് ജീവനോപാധിയായി ചെറുകിട സംരംഭങ്ങൾ ഏർപ്പെടുത്തുന്ന പദ്ധതിയിൽ ഉള്‍പ്പെടുത്തി 2020-21, 2021 22 സാമ്പത്തിക വർഷങ്ങളില്‍ തിരുവനന്തപുരം നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് ജനറൽ, എസ്. സി, എസ്. ടി എന്നിങ്ങനെ വേർതിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ഉള്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭയിൽ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ ജനറൽ, എസ്. സി, എസ്. ടി വിഭാഗത്തിലുള്ള എത്ര ഗ്രൂപ്പുകളെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിരുന്നു; ഇതിൽ എത്ര ഗ്രൂപ്പുകൾക്ക് ഓരോ സാമ്പത്തിക വർഷവും സബ്സിഡി അനുവദിച്ചു നൽകി എന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുക എത്രയാണ്; മേൽപ്പറഞ്ഞ കാലയളവിൽ ഓരോ ഗ്രൂപ്പുകൾക്കും അനുവദിച്ചു നൽകിയ സബ്സിഡി തുകയുടെ വിശദാംശം ഗ്രൂപ്പുകളുടെ പേര്, വിലാസം തുക അനുവദിച്ചു നൽകിയ അക്കൗണ്ട് നമ്പർ എന്നിവ സഹിതം വ്യക്തമാക്കുമോ?
2325.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപ്പറേഷനിൽ തൊഴിൽ രഹിതരായ സ്ത്രീകൾക്ക് ജീവനോപാധികൾ നൽകുന്ന സ്കീമിൽ ക്രമക്കേട് നടന്നതായി ആഭ്യന്തര ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ടോ ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
എത്ര കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്രമക്കേട് സംബന്ധിച്ച് സി &എ ജി ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്;
( ഡി )
ഈ പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും ലോൺ എടുത്തവർക്ക് വായ്പ സബ്സിഡി അനുവദിക്കാൻ സാധിക്കുമോ; ഇല്ലെങ്കിൽ ഇപ്രകാരം സബ്സിഡി അനുവദിച്ചു നൽകുന്നതിന് നിർദ്ദേശം നൽകിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ?
2326.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതൊക്കെ സ്കൂളുകളുടെ നിർമ്മാണമാണ് കില ഏറ്റെടുത്തിട്ടുളളതെന്നും ഇവയില്‍ ഏതൊക്കെയാണ് നിർമ്മാണ ഘട്ടത്തിൽ എത്തിയിട്ടുളളതെന്നും വ്യക്തമാക്കാമോ?
2327.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ ഐ ബി സതീഷ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മദ്യശാലകളുടെ എണ്ണം കുറച്ചതു കൊണ്ടുമാത്രം മദ്യവര്‍ജനം സാധ്യമല്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണത്തിനും ചികിത്സയ്ക്കും പുനരധിവാസത്തിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷന്റെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
2328.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം എക്സെെസ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ഹെെവേയുടെ ഭാഗത്ത് സൗകര്യപ്രദമായ സ്ഥലം റവന്യൂ വകുപ്പ് വിട്ട് കൊടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
താല്‍ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്സെെസ് ഓഫീസിന് വിട്ടു കിട്ടിയ സ്ഥലത്ത് സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാരില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ?
2329.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ യുവജന മുന്നേറ്റ സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2330.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യവര്‍ജ്ജന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വ്യാപകമായ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും വിമുക്തി- ലഹരി വര്‍ജ്ജനമിഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2331.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 'വിമുക്തി' പദ്ധതി വ്യാപിപ്പിക്കുന്നതിന് എക്സെെസ് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ അപര്യാപ്തത ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇതിലേക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2332.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാസ ലഹരി ഉൾപ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പോലും ഇതിൽ കണ്ണികളായി ഉൾപ്പെട്ടിട്ടുണ്ട് എന്ന ആശങ്ക സർക്കാർ ഗൗരവപൂർവം പരിശോധിക്കുമോ;
( ബി )
എക്സൈസ് വകുപ്പിലെ ചുരുക്കം ചില ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നു എന്ന രീതിയിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2333.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജക മണ്ഡലത്തില്‍, എക്സൈസ് കോംപ്ലെക്സ് നിർമ്മിക്കുന്നതിനായി തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ട മുന്നൂറ്റിയിരുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനുമേൽ ഭരണാനുമതി ലഭ്യമാക്കാനുള്ള ഫയല്‍ (ഇ-ഫയല്‍ നമ്പര്‍. 6108395, Fin Exp B 2097027) ഇപ്പോള്‍ എക്സൈസ് കമ്മീഷണറേറ്റില്‍, കെട്ടിട നിര്‍മാണത്തിനുള്ള തുക കണ്ടെത്തുന്നതിനുള്ള ശീര്‍ഷകം, ഫണ്ട് ലഭ്യത, എന്നിവ തീരുമാനമാകാത്ത സാഹചര്യത്തില്‍ നടപടികള്‍ അവസാനിക്കപ്പെട്ട നിലയിലാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2022-23 സാമ്പത്തിക വർഷത്തിൽ എക്സൈസ് വകുപ്പിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തികൾക്കായി കരുതിയിട്ടുള്ള ശീര്‍ഷകത്തിൽ ഒരു കോടി അറുപത് ലക്ഷം രൂപ നീക്കി ഇരിപ്പുണ്ട് എന്നത് സംബന്ധിച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറുടെ കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കോംപ്ലെക്സ് നിർമ്മിക്കുന്നതിനായി ലഭ്യമാക്കിയിട്ടുള്ള മുന്നൂറ്റിയിരുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനുമേല്‍ അന്‍പത് ശതമാനം തുക (ഒരു കോടി അറുപത് ലക്ഷം രൂപ) ശീര്‍ഷകത്തിൽ നീക്കി ഇരിപ്പുള്ള സാഹചര്യത്തില്‍ ഈ തുക ലഭ്യമാക്കി ഒന്നാം ഘട്ടം നിര്‍മ്മാണത്തിന് ഭരണാനുമതി നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ?
2334.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ 2022 വര്‍ഷം എന്‍.ഡി.പി.എസ്. നിയമ പ്രകാരം എക്സെെസ് വകുപ്പ് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
2335.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരുടെ 03.02.1993 മുതല്‍ 30.06.2003 വരെയുള്ള സംസ്ഥാന സീനിയോരിറ്റി ലിസ്റ്റില്‍ ക്രമ നമ്പര്‍ 522 മുതല്‍ നേരിട്ട് നിയമനം ലഭിച്ചിട്ടുള്ള പ്രിവന്റീവ് ഓഫീസര്‍മാര്‍ വകുപ്പുതല പ്രമോഷന് വേണ്ടിയുള്ള പരീക്ഷകള്‍ പാസായ വര്‍ഷവും രജിസ്റ്റര്‍ നമ്പരും ലഭ്യമാക്കുമോ;
( ബി )
പ്രിവന്റീവ് ഓഫീസര്‍മാരില്‍ നിന്നും തുടര്‍ പ്രമോഷന് വേണ്ടിയുള്ള അടിസ്ഥാന യോഗ്യതയായ എക്സൈസ് സ്പെഷ്യല്‍ റൂളിലെ 5(2) പ്രമോഷന്‍(2) യോഗ്യത നേടാതെ ആര്‍ക്കെങ്കിലും പ്രമോഷന്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;
( സി )
പ്രസ്തുത യോഗ്യത നേടാതെ തുടര്‍ പ്രമോഷന്‍ നേടിയിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ ഇപ്പോല്‍ വഹിക്കുന്നതോ/വിരമിച്ചപ്പോള്‍ വഹിച്ചിരുന്നതോ ആയ തസ്തിക ഏതാണ് എന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
2336.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എക്സൈസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വര്‍ദ്ധന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേസുകളുടെ എണ്ണത്തിന് ആനുപാതികമായി വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2337.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി സെറ്റില്‍മെന്റുകളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സെറ്റില്‍മെന്റുകള്‍ കേന്ദ്രീകരിച്ച് എക്സെെസ് വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സഹായകരമായ രീതിയില്‍ അരുവിക്കര നിയോജകമണ്ഡലത്തിലെ കോട്ടൂര്‍ കേന്ദ്രീകരിച്ച് ഒരു ജനമെെത്രി എക്സെെസ് ഓഫീസ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2338.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശേരി എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനപരിധി ഏതൊക്കെ ഗ്രാമ പഞ്ചായത്തുകളിലാണെന്നും അവയുടെ പട്ടികയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റേഞ്ച് ഓഫീസിന്റെ പരിധിയില്‍ 2020, 2021, 2022 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എന്‍.ഡി.പി.എസ്, അബ്കാരി കേസുകള്‍ എത്ര വീതമാണെന്ന് വ്യക്തമാക്കാമോ; സംസ്ഥാനത്തെ എല്ലാ റേഞ്ച് ഓഫീസുകളും കണക്കിലെടുത്താല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണമനുസരിച്ച് പ്രസ്തുത ഓഫീസ് എത്രാമത്തെ സ്ഥാനത്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റേഞ്ച് ഓഫീസിന്റെ പരിധിയില്‍ എത്ര ബാര്‍ ഹോട്ടലുകള്‍, ബീയര്‍ പാര്‍ലറുകള്‍, കള്ള് ഷാപ്പുകള്‍, ബെവ്കോ ഔട്ട് ലെറ്റുകള്‍ എന്നിവയുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ജോലിഭാരം കണക്കിലെടുത്ത് വാഴൂര്‍ കേന്ദ്രീകരിച്ച് കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ, വെള്ളാവൂര്‍, വാഴൂര്‍ ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പുതിയ റേഞ്ച് ഓഫീസ് വാഴൂര്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2339.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും ക്രയവിക്രയങ്ങളും പൂര്‍ണ്ണമായും തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മൂലം കൈവരിക്കാനായ നേട്ടങ്ങള്‍ വിശദമാക്കാമോ?
2340.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എക്സൈസ് റേഞ്ച് ഓഫീസുകൾ ഇല്ലാത്ത താലൂക്കുകളുണ്ടോ; എങ്കിൽ അവ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
എക്സൈസ് റേഞ്ച് ഓഫീസുകൾ ഇല്ലാത്ത താലൂക്കുകളിൽ ആയത് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
2341.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനിലെ ശമ്പള പരിഷ്കരണം പൊതുമേഖലാ ശമ്പള പരിഷ്കരണ ഘടനയിലാണോ അതോ 11-ാം ശമ്പള പരിഷ്കരണ ഘടനയിലാണോ നടപ്പാക്കുക എന്നറിയിക്കാമോ; എന്നത്തേയ്ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷനില്‍ ആകെ എത്ര ജീവനക്കാരാണുള്ളതെന്നും അതില്‍ വനിതാ ജീവനക്കാരുടെ എണ്ണം എത്രയാണെന്നുമുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ബിവറേജസ് ഔട്ട്‍ലെറ്റുകളുടെ പ്രവൃത്തി സമയം രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ആയതിനാല്‍ വനിതാ ജീവനക്കാര്‍ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീടുകളിലെത്തുന്നതിന് പലവിധത്തിലുള്ള പ്രയാസങ്ങളുണ്ടാക്കുന്ന വിവരം ശ്രദ്ധയിലുണ്ടോ; ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ വനിതാ ജീവനക്കാര്‍ അതിക്രമങ്ങള്‍ക്കിരയായതിന് സംസ്ഥാനത്ത് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരുടെ മാത്രം പ്രവൃത്തി സമയം രാത്രി 8 മണി വരെ നിജപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇക്കാര്യം ആലോചിക്കുമോ; വനിതാ ജീവനക്കാരുടെ പ്രയാസങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
2342.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ താലൂക്ക് ആശുപത്രികളിലും, വിമുക്തി പദ്ധതി നടപ്പാക്കുന്നതിനും ആയതിനായി ഒരു യൂണിറ്റ് പ്രത്യേകമായി അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ വിമുക്തി സെന്റര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.