 |
 |
 |
 |
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
STARRED |
| |
QUESTIONS
|
| |
AND |
| |
ANSWERS |
| |
|
| |
|
| |
|
| |
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >16th Session>starred
Questions and Answers |
| |
Answer Provided |
|
Answer Not
Yet Provided |
|
|
FIFTEENTH KLA
- 16th SESSION
28.01.2026
STARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
|
Questions and Answers
|
*31.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ഡോ.
കെ. ടി. ജലീൽ
ശ്രീ
എം രാജഗോപാലൻ
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സംരംഭകത്വ പ്രോത്സാഹനത്തിനായി
നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
എം.
എസ്. എം. ഇ. ക്ലിനിക്കുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
ഇക്കാലയളവില്‍
സംരംഭക സഭകള്‍
സംഘടിപ്പിക്കുന്നതിന്
കഴിഞ്ഞിരുന്നോ;
വ്യക്തമാക്കുമോ;
(
ഡി )
സംരംഭക
മേഖലയില്‍ സര്‍ക്കാര്‍
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങളുടെ ഫലമായി
സംസ്ഥാനത്തുണ്ടായിട്ടുള്ള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*32.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്താരാഷ്ട്ര-ദേശീയ
തലങ്ങളില്‍ മാരിടൈം മേഖലയും
അനുബന്ധ മേഖലകളും
വളര്‍ച്ചയുടെ പാതയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതിനനുസൃതമായി
സംസ്ഥാനത്തെ
ലോജിസ്റ്റിക്‌സ്, മാരിടൈം
വ്യവസായ മേഖലകളിൽ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കേരള
മാരിടൈം ബോര്‍ഡിന്റെ
കിഴിലുള്ള തുറമുഖങ്ങളിൽ
നിക്ഷേപം ആകര്‍ഷിച്ച് കൂടുതൽ
വികസിപ്പിക്കുന്നതിനുള്ള
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തും
മാരിടൈം മേഖല വികസിക്കുന്ന
സാഹചര്യത്തിൽ മാരിടൈം കേസുകൾ
കൈകാര്യം ചെയ്യാൻ ഒരു
ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള
സാധ്യത പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
*33.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
പി.പി. സുമോദ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഉത്തരേന്ത്യന്‍
സംസ്ഥാനങ്ങള്‍ക്കുളള
കേന്ദ്രവിഹിതം
വര്‍ദ്ധിപ്പിക്കുന്നതിന്
ആനുപാതികമായി കേരളത്തിന്
അര്‍ഹതപ്പെട്ട വിഹിതം
കേന്ദ്രസര്‍ക്കാര്‍
വര്‍ദ്ധിപ്പിക്കുന്നുണ്ടോ;
കേന്ദ്ര വിഹിതം കാലവിളംബം
കൂടാതെ സംസ്ഥാനത്തിന്
ലഭ്യമാകുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട കേന്ദ്രവിഹിത
തുകയില്‍ നിന്നും
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ; എങ്കിൽ
വിവിധ ഇനങ്ങളില്‍
ഉണ്ടായിട്ടുളള വരുമാന നഷ്ടം
എത്രയെന്ന് വിശദമാക്കുമോ;
(
സി )
കേന്ദ്രസര്‍ക്കാരിന്റെ
വിവിധ സൂചികകള്‍ പ്രകാരം
സംസ്ഥാനം പുരോഗതി നേടിയിട്ടും
കേന്ദ്രസര്‍ക്കാരില്‍ നിന്നും
കൂടുതല്‍ വിവേചനം നേരിടുന്ന
സാഹചര്യം സംജാതമായിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
നിലവിലെ
സാമ്പത്തിക സ്ഥിതിവിശേഷം തരണം
ചെയ്യുന്നതിന് സര്‍ക്കാര്‍
നടത്തുന്ന ധനദൃഡീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കഴിയുന്നുണ്ടോ; ഈ
പ്രവര്‍ത്തനങ്ങളെ
കേന്ദ്രസര്‍ക്കാരിന് കീഴിലുളള
സ്ഥാപനങ്ങള്‍
പ്രകീര്‍ത്തിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*34.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
പന്ത്രണ്ട് മാസങ്ങളായി
സംസ്ഥാനങ്ങൾക്കിടയിലെ
വിലക്കയറ്റത്തിന്റെ തോതിൽ
കേരളം ഒന്നാം
സ്ഥാനത്താണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനെ ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
വിലക്കയറ്റതോത് ഇത്രയും
മാസമായി ഉയർന്ന് നിൽക്കാനുള്ള
കാരണം പഠന
വിധേയമാക്കിയിട്ടുണ്ടോ;
എങ്കിൽ പഠനത്തിന്റെ വിശദാംശം
നൽകാമോ; വിലക്കയറ്റം
പരിഹരിക്കാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*35.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തെ
മുൻനിര വ്യവസായനിക്ഷേപ
കേന്ദ്രമാക്കി കേരളത്തെ
മാറ്റുക എന്ന ലക്ഷ്യത്തോടെ
വ്യവസായ വകുപ്പ് 'വിഷൻ 2031'
എന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഭാവിയിലെ
വ്യാവസായിക ആവശ്യങ്ങൾക്ക്
അനുസൃതമായി സംസ്ഥാനത്ത്
യുവജനങ്ങളെ സജ്ജരാക്കുക എന്ന
ലക്ഷ്യത്തോടെ പൊതു-സ്വകാര്യ
പങ്കാളിത്ത മാതൃകയിൽ
നൈപുണ്യവികസന-സംരംഭക
സർവകലാശാല സ്ഥാപിക്കുവാന്‍
'വിഷൻ 2031' വിഭാവനം
ചെയ്യുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
ഉന്നത
സാങ്കേതിക ശേഷിയുള്ള വ്യവസായ
കേന്ദ്രങ്ങളുടെ ആഗോള
ലക്ഷ്യസ്ഥാനമാക്കി
സംസ്ഥാനത്തെ മാറ്റുന്നതിനായി
ഗ്ലോബൽ കേപ്പബിലിറ്റി
സെന്ററുകൾ സ്ഥാപിക്കാന്‍
'വിഷൻ 2031' പദ്ധതി
ലക്ഷ്യമിടുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വ്യവസായമേഖലയുടെ
സമഗ്രവികസനം
ലക്ഷ്യമാക്കിയുള്ള
പരിഷ്കാരങ്ങൾ, വ്യവസായ
ഇടനാഴികൾ, ഇന്നവേഷൻ ഹബ്ബുകൾ
തുടങ്ങിയവ 'വിഷൻ 2031' ല്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*36.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിക്ഷേപതാത്പര്യപത്രങ്ങള്‍
നിക്ഷേപങ്ങളായി
പരിവര്‍ത്തനപ്പെടുത്തുന്നതില്‍
ദേശീയ ശരാശരി എത്രയാണ്; ഇതു
മറികടക്കാന്‍ സംസ്ഥാന
സര്‍ക്കാരിന്റെ ഇടപെടലിലൂടെ
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
നിക്ഷേപ സൗഹൃദാന്തരീക്ഷം
ലോകോത്തരമാക്കുന്നതിന്
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകളിലൂടെ
സാധ്യമായിട്ടുണ്ടോ; ഇതിന്റെ
ഭാഗമായി നടത്തിയ ഇന്‍വെസ്റ്റ്
കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
നിക്ഷേപതാത്പര്യപത്രങ്ങള്‍
നിക്ഷേപങ്ങളായി
പരിവര്‍ത്തനപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ഡി )
സര്‍ക്കാര്‍
സംഘടിപ്പിച്ച ആഗോള നിക്ഷേപ
സംഗമം വിജയകരമാക്കുന്നതിനായി
നടത്തിയിട്ടുള്ള
മുന്നൊരുക്കങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
*37.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വനിതാ
സംരംഭകര്‍ക്ക് പ്രോത്സാഹനം
നല്‍കുന്നതിന്റെ ഭാഗമായി
സംസ്ഥാനത്താദ്യമായി വനിതാ
വ്യവസായ പാര്‍ക്കുകള്‍
പ്രാവര്‍ത്തികമാക്കുവാന്‍ ഈ
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വനിതാ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപ്പാക്കുന്ന വിവിധ
പദ്ധതികള്‍ സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
വനിതാ
സംരംഭകര്‍ക്ക് അനുയോജ്യമായ
രീതിയില്‍ വ്യവസായ
പാര്‍ക്കുകളുടെ
മാനദണ്ഡങ്ങളില്‍ ഇളവ്
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
*38.
ശ്രീമതി
യു പ്രതിഭ
ശ്രീ.
എം. എം. മണി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമലയുടെ
സമഗ്ര വികസനവുമായി
ബന്ധപ്പെട്ട് ശബരിമല വികസന
അതോറിറ്റി രൂപീകരിക്കുവാന്‍
സർക്കാർ
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അതോറിറ്റിയുടെ ഘടന
എപ്രകാരമാണ്; ഇതു സംബന്ധിച്ച
നിയമ നിര്‍മ്മാണം
പരിഗണനയിലുണ്ടോ; വിശദാംശം
നല്‍കാമോ;
(
സി )
ക്ഷേത്ര
വികസന പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നവരെയും ഈ
മേഖലയിൽ തത്പരരായ വിശിഷ്ട
വ്യക്തികളെയും പ്രസ്തുത
അതോറിറ്റിയുടെ ഭാഗമാക്കുമോ;
വിശദമാക്കുമോ;
(
ഡി )
ശബരിമല
വികസനവുമായി ബന്ധപ്പെട്ട്
വിശാല കാഴ്ചപ്പാടോടെ
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും ആയത്
സമയബന്ധിതമായി
നടപ്പാക്കുന്നതിനും
ലക്ഷ്യമിട്ട് രൂപീകരിക്കുന്ന
പ്രസ്തുത അതോറിറ്റിയുടെ
പ്രവര്‍ത്തനം കാലതാമസം കൂടാതെ
ആരംഭിക്കുവാന്‍ കഴിയുമോ;
വ്യക്തമാക്കുമോ?
*39.
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹഡിൽ
ഗ്ലോബൽ ഉച്ചകോടിയും
അന്താരാഷ്ട്ര എക്സ്പോഷർ
പ്രോഗ്രാമും നടത്തിയതിലൂടെ
ഉണ്ടായ നേട്ടങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഇൻഫിനിറ്റി
കേന്ദ്രങ്ങളുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കാമോ; ഇത്തരം
കേന്ദ്രങ്ങൾ നിലവിൽ
എവിടെയെല്ലാമാണ്
സ്ഥാപിച്ചിട്ടുള്ളതെന്നും
പുതുതായി എവിടെയെല്ലാം
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
നിലവിലെ
സ്റ്റാർട്ടപ്പുകളിൽ സേവന
മേഖലയിലും ഉല്പന്നാധിഷ്ഠിത
രംഗത്തും
പ്രവർത്തിക്കുന്നവയെക്കുറിച്ചുള്ള
വിശദാംശം അറിയിക്കാമോ;
(
ഡി )
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്റ്റാര്‍ട്ടപ്പുകളില്‍
നിന്നുള്ള സേവനങ്ങളും
ഉല്പന്നങ്ങളും സര്‍ക്കാര്‍
വകുപ്പുകള്‍/സ്ഥാപനങ്ങള്‍
നേരിട്ട് വാങ്ങുന്നതിനായുള്ള
ഗവൺമെന്റ് ആസ് എ മാർക്കറ്റ്
പ്ലേസ് എന്ന പദ്ധതി
വിജയകരമാക്കുവാൻ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
*40.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി
കെ. കെ. രമ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ ദേവസ്വം ബോർഡുകളുടെ
കീഴിലുള്ള ക്ഷേത്രങ്ങളുടെ
ഭരണത്തിൽ ഗുരുതരമായ വീഴ്ചകളും
സാമ്പത്തിക ക്രമക്കേടുകളും
മോഷണങ്ങളും നടന്നിട്ടുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ശബരിമലയിലെ
ദ്വാരപാലക ശില്പത്തിലും
കട്ടിളപാളിയിലും
പൊതിഞ്ഞിരുന്ന സ്വർണ്ണം
ദേവസ്വം ബോർഡിന്റെ കൂടി
അറിവോടെ അപഹരിച്ചതായ സംഭവം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്തരം
സംഭവങ്ങൾ
ആവർത്തിക്കാതിരിക്കുന്നതിനായി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
*41.
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിർമ്മാണ
സാമഗ്രികളുടെ അമിതമായ
വിലക്കയറ്റവും കെട്ടിട
നിർമ്മാണ പെർമിറ്റ് ഫീസ്
വർദ്ധനവും ഭൂമി തരംമാറ്റ
നടപടികളിലെ കാലതാമസവും
നിർമ്മാണ മേഖലയിൽ
പ്രതിസന്ധിക്ക്
കാരണമാകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(
ബി )
വിവിധ
സർക്കാർ മേഖലകളിലെ
കരാറുകാർക്ക് നൽകാനുളള
കുടിശ്ശിക ഈ മേഖലയെ
തളർത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നിർമ്മാണ
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*42.
ശ്രീ
എം മുകേഷ്
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പരിസ്ഥിതി
സംരക്ഷണം
ഉറപ്പുവരുത്തിക്കൊണ്ടുള്ള
ശബരിമല വികസനവും ഭക്തര്‍ക്ക്
സംതൃപ്തമായ തീര്‍ത്ഥാടനാനുഭവം
പ്രദാനം ചെയ്യുന്നതിനും
ലക്ഷ്യമിടുന്ന ശബരിമല
മാസ്റ്റര്‍ പ്ലാന്‍
സംബന്ധിച്ച നടപടികളിലെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
മേല്‍നോട്ടം വഹിക്കുന്നതിന്
പ്രത്യേക കമ്മിറ്റിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മുന്‍പുണ്ടായിരുന്നതില്‍
നിന്നും വ്യത്യസ്തമായി
പദ്ധതികളുടെ ആസൂത്രണത്തിലും
പൂര്‍ത്തീകരണത്തിലും ഗതിവേഗം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
ശബരിമല
വികസനവുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി
വനഭൂമിയുടെ ഉപയോഗത്തിന്
കേന്ദ്രസര്‍ക്കാരില്‍ നിന്നും
സമയബന്ധിതമായി അനുമതി
ലഭ്യമാകാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കിൽ അത്
തടസ്സങ്ങൾ
സൃഷ്ടിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
*43.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ വികസനത്തിന് ആവശ്യമായ
വൈദ്യുതി, വെള്ളം, റോഡ്,
റെയിൽവേ, തുറമുഖ സൗകര്യങ്ങൾ
എന്നിവയുടെ അപര്യാപ്തത
വ്യവസായങ്ങളുടെ സ്ഥാപനത്തിനും
വിപുലീകരണത്തിനും തടസ്സമായി
മാറുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ ഈ പ്രശ്നങ്ങൾ
പരിഹരിക്കാൻ
സ്വീകരിച്ചിട്ടുള്ള പ്രധാന
നടപടികൾ
എന്തൊക്കെയാണെന്നറിയിക്കാമോ;
(
ബി )
നിലവിലുള്ള
റോഡ്, റെയിൽവേ അടിസ്ഥാന
സൗകര്യങ്ങളുടെ അപര്യാപ്തതയും
പരിപാലനക്കുറവും കാരണം ഗതാഗത
ചെലവ് വർധിക്കുകയും വ്യവസായ
ഉൽപ്പാദന നിരക്ക് കുറയുകയും
ചെയ്യുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ വ്യവസായ
മേഖലകളുമായി ബന്ധിപ്പിക്കുന്ന
ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
*44.
ശ്രീ
ഡി കെ മുരളി
ശ്രീ
വി ജോയി
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
സ്വപ്നപദ്ധതിയായ വിഴിഞ്ഞം
തുറമുഖം
യാഥാര്‍ത്ഥ്യമാക്കിയെന്ന
ചരിത്രപരമായ നേട്ടം
കൈവരിക്കുന്നതിന് സര്‍ക്കാര്‍
നടത്തിയ പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
തുറമുഖത്തിന്റെ
രണ്ടാം ഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെയും
അനുബന്ധ അടിസ്ഥാന
സൗകര്യവികസനത്തിന്റെയും
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
വിഴിഞ്ഞം
തുറമുഖ പദ്ധതി മുഖേന കൈവരിച്ച
നേട്ടങ്ങള്‍ വിശദീകരിക്കാമോ;
(
ഡി )
അന്താരാഷ്ട്ര
തുറമുഖമെന്ന നിലയില്‍
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
ഏതെല്ലാം അനുമതികള്‍ വിഴിഞ്ഞം
തുറമുഖത്തിന്
ലഭിച്ചിട്ടുണ്ട്; ഏതെല്ലാം
അനുമതികള്‍ ഇനി
ലഭിക്കുവാനുണ്ട്; വിശദാംശം
നൽകാമോ?
*45.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-ല്‍
പുറത്തിറക്കിയ വ്യവസായ
നയത്തിന്റെ തുടർച്ചയായി
പ്രഖ്യാപിച്ച ഉപമേഖലാ
നയങ്ങളും ചട്ടക്കൂടുകളും
സംസ്ഥാനത്തെ നിലവിലെ വ്യവസായ
സൗഹൃദാന്തരീക്ഷം കൂടുതല്‍
മെച്ചപ്പെടുത്തുമോയെന്ന്
വിശദമാക്കാമോ;
(
ബി )
ഉപമേഖലാ
നയങ്ങളുടെയും
ചട്ടക്കൂടുകളുടെയും ഭാഗമായി
രാജ്യത്താദ്യമായി ഇ. എസ്.
ജി.നയം (എൻവയോൺമെന്റൽ
സോഷ്യല്‍ ആൻഡ് ഗവേണന്‍സ്
പോളിസി) രൂപീകരിക്കുവാന്‍
സംസ്ഥാനത്തിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സാങ്കേതികവിദ്യയും
ഗവേഷണ-വികസനവും
അടിസ്ഥാനമാക്കി
വിജ്ഞാനാധിഷ്ഠിത
വ്യവസായവല്‍ക്കരണത്തിന്
ഉതകുന്ന ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ് ഇതിന്റെ
ഭാഗമായി മുന്നോട്ട്
വച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഹൈടെക്
മാനുഫാക്ചറിംഗ്
പാർക്കുകളുടെയും ഇന്നവേഷൻ
ക്ലസ്റ്ററുകളുടെയും
നിർമ്മാണത്തിന് മുൻഗണന
നൽകുന്നതിനായി നയപരിപാടി
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*46.
ശ്രീ.
എം. എം. മണി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ലിന്റോ ജോസഫ്
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതി വിതരണ ശൃംഖല ഹൈടെക്
നിലവാരത്തിലേക്ക്
ഉയർത്തുന്നതിനും
ഗുണമേന്മയുള്ളതും
തടസ്സരഹിതവുമായ വൈദ്യുതി
വിതരണം ഉറപ്പാക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സ്മാർട്ട്
ഗ്രിഡ് എന്ന ലക്ഷ്യം
മുൻനിർത്തി ഈ മേഖലയിൽ
നടപ്പാക്കുന്ന
പ്രവർത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇതിന്റെ
ഭാഗമായി സ്കാഡ-എ. ഡി. എം.
എസ്.(സൂപ്പർവൈസറി കൺട്രോൾ
ആൻഡ് ഡാറ്റ അക്വിസിഷൻ -
അഡ്വാൻസ്ഡ് ഡിസ്ട്രിബ്യൂഷൻ
മാനേജ്മെന്റ് സിസ്റ്റം) എന്ന
നൂതനപദ്ധതി സംസ്ഥാനത്ത്
നടപ്പാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വേനൽക്കാലത്തെ
അമിതമായ വൈദ്യുതി ഉപയോഗം മൂലം
ട്രാൻസ്ഫോർമറുകളിൽ ഉണ്ടാകുന്ന
ക്രമാതീതമായ ലോഡ്
നിയന്ത്രിക്കുന്നതിനാവശ്യമായ
ക്രമീകരണങ്ങൾ ഈ പദ്ധതിയുടെ
ഭാഗമായി പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
*47.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.വി.സുമേഷ്
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോകത്ത്
വിവരസാങ്കേതികവിദ്യാ
രംഗത്തുണ്ടായിട്ടുള്ള
നേട്ടങ്ങള്‍ സഹകരണമേഖലയിലും
എത്തിക്കുന്നതിന് സര്‍ക്കാര്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
പ്രാഥമിക
കാര്‍ഷികവായ്പാ സഹകരണ
സംഘങ്ങളില്‍ ഏകീകൃത
സോഫ്റ്റ്‍വെയര്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സഹകരണ
വിപണന രംഗം ഹൈ-ടെക്
ആക്കുന്നത് ലക്ഷ്യമിട്ട്
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ഡി )
സഹകരണ
സംഘങ്ങളുടെ ബൈലോ
രജിസ്ട്രേഷന്‍, ഭേദഗതി
തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍
സുഗമമായും സുതാര്യതയോടെയും
കൈകാര്യം ചെയ്യുന്നതിന്
സോഫ്റ്റ്‍വെയര്‍ സംവിധാനം
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*48.
ശ്രീമതി
കെ. കെ. രമ
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനം
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുവെന്ന് 2025-ൽ
പ്രസിദ്ധീകരിച്ച സി. എ. ജി.
റിപ്പോർട്ടിൽ
രേഖപ്പെടുത്തിയിരിക്കുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
അഞ്ചു
വർഷം കൊണ്ട് ഒരു ലക്ഷം കോടി
രൂപ വായ്പ ഇനത്തിൽ
തിരിച്ചടയ്ക്കണമെന്ന സി. എ.
ജി. റിപ്പോർട്ടിലെ കണ്ടെത്തൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
കടമെടുത്ത
തുകയുടെ വെറും 5.18 ശതമാനം
മാത്രമാണ് വികസന
പദ്ധതികൾക്കായി ചെലവഴിക്കാൻ
കഴിഞ്ഞതെന്ന പ്രസ്തുത
റിപ്പോർട്ടിലെ കണ്ടെത്തലുകൾ
സർക്കാർ ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ?
*49.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
യു. ആര്‍. പ്രദീപ്
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് ഏറ്റവും മികച്ച
തീര്‍ത്ഥാടനാനുഭവം
നല്‍കുന്നതിന്
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
ഉദ്ദേശ്യലക്ഷ്യത്തിലെത്തിയിട്ടുണ്ടോ;
ഈ സീസണില്‍ തീര്‍ത്ഥാടകരുടെ
എണ്ണത്തില്‍ ഗണ്യമായ
വര്‍ദ്ധനയുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കാനന
പാതയിലൂടെ സന്നിധാനത്തേക്ക്
എത്തുന്ന ഭക്തരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; ഈ രീതിയില്‍
എത്തുന്നവരുടെ സുരക്ഷയ്ക്കും
സുഗമമായ സഞ്ചാരത്തിനും
എന്തൊക്കെ ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(
സി )
മണ്ഡല
പൂജയ്ക്കെത്തുന്ന മുഴുവന്‍
തീര്‍ത്ഥാടകര്‍ക്കും സുഗമമായ
ദര്‍ശനം ഉറപ്പുവരുത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*50.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ വിഹിതം ഗണ്യമായി
വെട്ടിക്കുറച്ച് മുഴുവൻ
സാമ്പത്തികഭാരവും
സംസ്ഥാനങ്ങളുടെ മേൽ
അടിച്ചേൽപ്പിക്കുന്ന പ്രവണത
വർദ്ധിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
സർക്കാരിന്റെ കാലയളവിൽ വിവിധ
പദ്ധതികൾ നടപ്പാക്കുന്നതിൽ
ഇതുമൂലമുണ്ടായ ഉണ്ടായ
അധികചെലവ് എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കേന്ദ്രാവിഷ്കൃത
പദ്ധതികൾക്കുളള വിഹിത
അനുപാതത്തിൽ വീണ്ടും മാറ്റം
വരുത്തുന്നത് ജനപ്രിയ
പദ്ധതികളുടെ നടത്തിപ്പിനെ ഏതു
രീതിയിൽ ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സംസ്ഥാനം
നടപ്പാക്കിയ തൊഴിലുറപ്പ്
പദ്ധതി വിഹിതത്തിലും
ഇത്തരത്തിൽ അനുപാതം മാറ്റി
നിശ്ചയിച്ചിട്ടുണ്ടോ; ഇതിലൂടെ
ഉണ്ടാകുന്ന അധിക ചെലവ്
എത്രയെന്ന് വ്യക്തമാക്കുമോ;
(
ഡി )
കേന്ദ്ര
സർക്കാർ സംസ്ഥാനത്തോട്
വിവേചനപരമായ നടപടികൾ
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദമാക്കാമോ; വർദ്ധിച്ച
ചെലവുകൾ നേരിടുന്നതിന് തനത്
വരുമാനം ഉയർത്തുവാൻ
കഴിഞ്ഞിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
*51.
ശ്രീ.
എൻ. ഷംസുദ്ദീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സർക്കാരിന്റെ
വിവിധ ഇനങ്ങളിലുളള ചെലവ്
ഉയർന്നതുമൂലം റവന്യൂ-ധനകമ്മി
ബജറ്റിൽ
പ്രതീക്ഷിച്ചതിനേക്കാൾ
കൂടിയതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇതുമൂലം
സംസ്ഥാനം ഗുരുതരമായ
സാമ്പത്തിക പ്രതിസന്ധി
നേരിടുകയാണെന്നത് ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നടപ്പുസാമ്പത്തിക
വർഷത്തെ അവശേഷിക്കുന്ന
കാലയളവിലെ ചെലവുകൾക്കായി
എപ്രകാരം തുക കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*52.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
അനുവദനീയമായ കടമെടുപ്പ്
പരിധിയിൽ കേന്ദ്രസര്‍ക്കാര്‍
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ; ഇതിലൂടെ ഈ
സാമ്പത്തിക വര്‍ഷം ഉണ്ടാകുന്ന
കുറവ് എത്രയാണ്;
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
കടമെടുപ്പ് പരിധിയിലെ
വെട്ടിക്കുറവ് കാരണം
ഉണ്ടായിട്ടുളള വരുമാന നഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
കേന്ദ്രസര്‍ക്കാരിന്റെ
ഇത്തരം നടപടികളെ
എതിര്‍ക്കുന്നതിനോ ഈ വിഷയം
ചര്‍ച്ച ചെയ്യുന്നതിനോ
അര്‍ഹതപ്പെട്ട വിഹിതം
ചോദിച്ചുവാങ്ങുന്നതിനോ
സംസ്ഥാനത്തുനിന്നുളള ചില
ജനപ്രതിനിധികള്‍
ശ്രമിക്കുന്നില്ലെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
ഇതു
സംബന്ധിച്ച് ഇടപെടുന്ന
ജനപ്രതിനിധികളുടെ
നിവേദനങ്ങൾക്ക്
പാര്‍ലമെന്റിനകത്ത്
അനുഭാവപൂര്‍ണ്ണമായ മറുപടി
നല്‍കുമ്പോഴും സംസ്ഥാന
താത്പര്യങ്ങള്‍
സംരക്ഷിക്കുന്ന തരത്തില്‍
കേന്ദ്രസര്‍ക്കാരില്‍ നിന്നും
തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ല
എന്നത് പരിഗണിച്ച് നിയമ നടപടി
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ )
സംസ്ഥാനത്തിന്റെ
പൊതുകടം സംബന്ധിച്ച് സി. എ.
ജി.യുടെ റിപ്പോര്‍ട്ട്
പുറത്തുവന്നിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
*53.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലയളവിൽ
ക്രമാനുഗതമായി റവന്യൂ കമ്മി
ഇല്ലാതാക്കിയും കടം
നിയന്ത്രിച്ചും സാമ്പത്തിക
സ്ഥിതി മെച്ചപ്പെടുത്തുവാൻ
ഉദ്ദേശിച്ചുകൊണ്ടുള്ള
സാമ്പത്തിക ഉത്തരവാദിത്ത
നിയമം അതിന്റെ ലക്ഷ്യം
കൈവരിക്കുന്നതിൽ എത്രമാത്രം
പുരോഗതി പ്രാപിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
അധിക
വരുമാന ആസ്തികൾ
സൃഷ്ടിക്കുന്നതിന് ഈ
സർക്കാരിന്റെ കാലയളവിൽ
ആവിഷ്കരിച്ച പദ്ധതികൾ
എന്തെല്ലാമെന്നും ഇതുമൂലം
സമ്പദ്‍വ്യവസ്ഥയില്‍
കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തിന്റെ
സാമ്പത്തിക ഭദ്രത
ഉറപ്പാക്കുന്നതിനായി പുതുതായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*54.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ആൻസലൻ
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖത്തിനായുള്ള അനുബന്ധ
സൗകര്യ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
വിഴിഞ്ഞം
തുറമുഖത്തുനിന്നും
കരമാര്‍ഗ്ഗം ചരക്കുനീക്കം
സാധ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
തുറമുഖത്തിലേക്കുള്ള
അപ്രോച്ച് റോഡിനെ ദേശീയപാത
(എന്‍.എച്ച്-66) യുമായി
ബന്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
സി )
വിഴിഞ്ഞം
തുറമുഖ മേഖലയിലെ ജനങ്ങളുടെ
ക്ഷേമത്തിനായി സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
പ്രദേശത്തെ
മാലിന്യ നിര്‍മ്മാര്‍ജനവുമായി
ബന്ധപ്പെട്ട്
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും അവയുടെ
നിലവിലെ സ്ഥിതിയെന്തെന്നും
വിശദമാക്കാമോ?
*55.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ഉല്പാദന-പ്രസരണ-വിതരണ
രംഗങ്ങളിൽ നടപ്പിലാക്കിയ
പ്രവർത്തനങ്ങൾ കെ. എസ്. ഇ.
ബി. ക്ക് പ്രവർത്തനലാഭം
നേടുന്നതിന്
സഹായകരമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഈ
സർക്കാരിന്റെ കാലയളവിൽ
വൈദ്യുതി വാങ്ങുന്നതിനുള്ള
ചെലവ് കുറയ്ക്കുവാൻ
സാധിച്ചിട്ടുണ്ടോ; ഇത് കെ.
എസ്. ഇ. ബി. യുടെ അറ്റാദായം
വർദ്ധിപ്പിക്കാൻ
സഹായകമായോയെന്ന്
വിശദമാക്കാമോ;
(
ഡി )
വൈദ്യുതി
വിതരണം
കാര്യക്ഷമമാക്കുന്നതിനായി
സ്മാര്‍ട്ട് മീറ്ററുകള്‍
സ്ഥാപിക്കുന്നത് സംബന്ധിച്ച
നടപടികളിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
*56.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ
വി ശശി
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനം
വായ്പയെടുക്കുന്നതിന്
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ
നിബന്ധനകൾ സംസ്ഥാനത്തെ
സാമ്പത്തികമായി കൂടുതൽ
സമ്മർദ്ദത്തിലാക്കാനുദ്ദേശിച്ചുള്ളതാണെന്ന്
കരുതുന്നുണ്ടോ; വിശദമാക്കാമോ;
(
ബി )
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ രൂപീകരണത്തിലും
നടത്തിപ്പിലും സംസ്ഥാനങ്ങളുടെ
പ്രത്യേക സാഹചര്യം
കണക്കിലെടുക്കാറുണ്ടോ;
കേന്ദ്രാവിഷ്കൃത പദ്ധതികളിലെ
കേന്ദ്ര സർക്കാരിന്റെ
പ്രാമുഖ്യം സംസ്ഥാന
സര്‍ക്കാരിന്റെ ഇടപെടലുകളെ
ഗണ്യമായി
പരിമിതപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനങ്ങൾക്ക്
കൂടുതൽ സാമ്പത്തിക ബാധ്യത
വരുത്തുന്ന രീതിയിൽ
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ
ചെലവ് പങ്കിടൽ വ്യവസ്ഥ
പുനഃക്രമീകരിച്ചതുമൂലം
സംസ്ഥാനത്തിന് കൂടുതൽ
സാമ്പത്തിക ബാധ്യത
ഉണ്ടായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്റെ
തനത് നികുതി-നികുതിയേതര
വരുമാനം വർദ്ധിപ്പിച്ചും
അനാവശ്യ ചെലവുകൾ ചുരുക്കിയും
വികസന ക്ഷേമ
പ്രവർത്തനങ്ങൾക്കാവശ്യമായ
വിഭവങ്ങൾ സമാഹരിക്കാനുള്ള
തീവ്രശ്രമം നടത്തുന്നുണ്ടോ;
വിശദമാക്കാമോ?
*57.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാരിന്റെ കാലയളവിൽ
ജലവൈദ്യുത പദ്ധതികളുടെ
നിര്‍മ്മാണത്തിലും
പൂര്‍ത്തീകരണത്തിലും
ഉണ്ടായിട്ടുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
ബി )
മുടങ്ങിക്കിടന്ന
ഏതെല്ലാം ജലവൈദ്യുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
ജലവൈദ്യുത
പദ്ധതികളില്‍ നിന്നുള്ള ആകെ
വൈദ്യുതി ഉല്പാദനം എത്രയാണ്;
ഈ സര്‍ക്കാരിന്റെ കാലയളവില്‍
ഉല്പാദനത്തിലുണ്ടായ
വര്‍ദ്ധനവ് എത്രയാണ്;
വിശദാംശം നല്‍കാമോ;
(
ഡി )
ഈ
രംഗത്ത് നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുള്ള പുതിയ
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കാമോ?
*58.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീമതി
ദെലീമ
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
സൗഹൃദ അന്തരീക്ഷത്തിന്റെ
കാര്യത്തിൽ രാജ്യത്ത് ഒന്നാം
സ്ഥാനം കൈവരിക്കാൻ
സംസ്ഥാനത്തിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
അന്തര്‍ദേശീയ
തലത്തില്‍
ശ്രദ്ധിയാകർഷിക്കുന്ന
തരത്തില്‍ സംസ്ഥാനത്തിലെ
വ്യവസായ അന്തരീക്ഷത്തെ
മികച്ചതാക്കി മാറ്റുന്നതിനായി
സര്‍ക്കാര്‍ നടത്തിയിട്ടുള്ള
ഇടപെടലുകളെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
നിക്ഷേപ
സൗഹൃദ അന്തരീക്ഷം
മെച്ചപ്പെടുത്തിയത്
സംസ്ഥാനത്തേക്ക്
നിക്ഷേപങ്ങള്‍
എത്തിക്കുന്നതിന്
സഹായകമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനം
വ്യവസായത്തിന്
അനുയോജ്യമല്ലെന്ന പ്രചരണങ്ങളെ
തിരുത്തിക്കൊണ്ട് സർക്കാർ
നടപ്പിലാക്കിയ
പരിഷ്കാരങ്ങളുടെ ഭാഗമായി
മുന്നോട്ടു വച്ച സംരംഭക വർഷം,
ആഗോള നിക്ഷേപക സംഗമം എന്നീ
പദ്ധതികൾ വിജയകരമായി
മാറ്റുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*59.
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖം
പൂർണ്ണസജ്ജമാകുന്നതോടെ
സുഗമമായ ചരക്കു നീക്കത്തിനായി
മറ്റ് ചെറുകിട-ഇടത്തരം
തുറമുഖങ്ങളും
വികസിപ്പിക്കപ്പെടേണ്ടതാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
ഏതെല്ലാം തുറമുഖങ്ങൾ
വികസിപ്പിക്കുന്നതിനാണ്
സർക്കാർ ഉദ്ദേശിക്കുന്നത്;
ഇതിൽ സ്വകാര്യ പങ്കാളിത്തം
ഉൾപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
*60.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ആര്യാടൻ ഷൗക്കത്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പത്തു
ലക്ഷം രൂപയ്ക്ക് മുകളിലുള്ള
ബില്ലുകൾ ട്രഷറിയിൽ
മാറുന്നതുമായി ബന്ധപ്പെട്ട്
19/08/2025-ലെ ധനകാര്യ
വകുപ്പിന്റെ ഉത്തരവ് പ്രകാരം
ഏർപ്പെടുത്തിയ ട്രഷറി
നിയന്ത്രണം നിലവിൽ
തുടരുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിയന്ത്രണം
നിലനിൽക്കുന്നുണ്ടെങ്കിൽ
സാമ്പത്തിക വർഷം അവസാനിക്കാൻ
രണ്ടര മാസം മാത്രം
ശേഷിച്ചിരിക്കെ ട്രഷറി
നിയന്ത്രണം ഒഴിവാക്കാൻ
സർക്കാർ തയ്യാറാകുമോ;
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|
|