STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
611.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉള്‍പ്പടെ ഉപയോഗപ്പെടുത്തി അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നടപ്പാക്കി വരുന്ന വിവിധ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഇവയ്ക്കായി അനുവദിച്ച തുകയും വ്യക്തമാക്കാമോ; ഓരോ പദ്ധതിയുടെയും നിര്‍വ്വഹണ ഏജന്‍സി, പ്രവൃത്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്നിവ വിശദമാക്കാമോ;
( ബി )
ഇനിയും നിര്‍മ്മാണം ആരംഭിക്കാത്തതോ തടസ്സപ്പെട്ടതോ ആയ ഏതെങ്കിലും പ്രവൃത്തി നിലവിലുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
612.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് വിഭാഗത്തിന്റെ കീഴില്‍ നിലവില്‍ ഏതൊക്കെ പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്; ഇതില്‍ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍, ടെന്‍ഡര്‍ ചെയ്തിട്ടുളള പ്രവൃത്തികള്‍, എഗ്രിമെന്റ് ചെയ്തിട്ടുളള പ്രവൃത്തികള്‍ എന്നിങ്ങനെ തരം തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ കീഴില്‍ കണ്ണനെല്ലൂര്‍ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടിയാണ് നാളിതുവരെ സ്വീകരിച്ചിട്ടുളളത്; ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ;
( സി )
കുണ്ടറ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിലെ ബില്‍ഡിംഗ്സ് വിഭാഗത്തിന്റെ കീഴില്‍ നിലവില്‍ ഏതൊക്കെ പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്; ഇതില്‍ ഭരണാനുമതി ലഭിച്ചിട്ടും തുടങ്ങിയിട്ടില്ലാത്ത പ്രവൃത്തികള്‍, ടെന്‍ഡര്‍ ചെയ്തിട്ടുളള പ്രവൃത്തികള്‍, എഗ്രിമെന്റ് ചെയ്തിട്ടുളള പ്രവൃത്തികള്‍ എന്നിങ്ങനെ തരം തിരിച്ച് നല്‍കാമോ?
613.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് കോടതിക്ക് പുതിയതായി സമുച്ചയം നിര്‍മ്മിയ്ക്കുന്ന പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
36.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതില്‍ നടത്തിയ തുടര്‍നടപടികള്‍ വ്യക്തമാക്കാമോ?
614.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കൊല്ലം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ നിർവ്വഹണ ചുമതലയിൽ ചാത്തന്നൂർ മിനി സിവിൽസ്റ്റേഷനിൽ വിവിധ ഫണ്ടുകളുപയോഗിച്ച് നിലവിൽ എന്തെല്ലാം നിർമ്മാണ പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കാമോ ;
( ബി )
ചാത്തന്നൂർ മിനി സിവിൽസ്റ്റേഷന്റെ രണ്ടാം നില നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ ;
( സി )
ചാത്തന്നൂർ മിനി സിവിൽസ്റ്റേഷന്റെ രണ്ടാം നില നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ ; എങ്കിൽ അവ എന്തെല്ലാമെന്നും ആയത് പരിഹരിക്കുന്നതിന് ഇതിനകം എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
615.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ 2016-21 കാലയളവില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതികള്‍ക്ക് അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
ഭരണ - സാങ്കേതിക അനുമതികള്‍ ലഭിച്ച പ്രവൃത്തികളില്‍ ഇനിയും ആരംഭിക്കുവാനുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയ്ക്കുള്ള കാലതാമസം എന്താണെന്നും വിശദമാക്കാമോ?
616.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
617.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി .ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം നിര്‍മ്മാണം നടത്തുന്ന കെട്ടിടങ്ങളുടെ ഡിസൈന്‍, സോയില്‍ ടെസ്റ്റ് തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടാകുന്ന വലിയ കാലതാമസം ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ?
618.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി ലഭിക്കുന്ന പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും ടെണ്ടര്‍ ക്ഷണിക്കുന്നതിനും കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ കാലതാമസം വന്ന പ്രവൃത്തികളുടെ വിവരങ്ങള്‍ വ്യക്തമാക്കാമോ;
( സി )
സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിയ്ക്കുന്നതിന് സാധിക്കാതെ വന്നതിനാല്‍ പുതുക്കിയ ഭരണാനുമതി നല്‍കേണ്ടി വന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
619.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ പുരോഗമിക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ വിവരം പൊതുമരാമത്ത് കെട്ടിടം, റോഡ്, പാലങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ?
620.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ശബരിമല പിൽഗ്രിം സെന്റർ പ്രോജക്ടിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ ;
( ബി )
റിവൈസ്ഡ് എസ്റ്റിമേറ്റ് / റീ ടെണ്ടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിൽ ആയതിന് കാലതാമസം നേരിടുന്നതിന് കാരണമെന്താണെന്ന് വ്യക്തമാക്കുമോ ;
( സി )
സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുവാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാമോ?
621.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പില്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ; പ്രസ്തുത വിഭാഗത്തിന്റെ സേവനം ഏതൊക്കെ മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തുമോ?
622.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയിലെ പുതിയ ബ്ലോക്കിന്റെയും യാര്‍ഡിന്റെയും നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്നറിയിക്കാമോ?
623.
ശ്രീ. പി. ടി. തോമസ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്തത് വികസന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എസ്റ്റിമേറ്റുകള്‍ സമര്‍പ്പിച്ചതിനു ശേഷം ഭരണാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതും പൂര്‍ണ്ണമായും ഭരണാനുമതി ലഭിക്കാത്തതും വകുപ്പിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഭരണാനുമതി തേടി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന സാഹചര്യത്തില്‍ റേറ്റ് റിവിഷന്‍ ഉണ്ടാകുന്നത് പദ്ധതി നിര്‍വ്വഹണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ;
( ഡി )
എങ്കില്‍ മേല്‍പ്പറഞ്ഞ പോരായ്മകള്‍ അടിയന്തരമായി പരിഹരിച്ചുകൊണ്ട് പ്രോജക്ടുകള്‍ യഥാസമയം പൂര്‍ത്തികരിക്കുവാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുമോയെന്ന് വ്യക്തമാക്കുമോ?
624.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേന 2016 ന് ശേഷം നാളിതുവരെ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ സാങ്കേതികാനുമതി, കരാര്‍ ഏറ്റെടുത്ത തീയതി എന്നിവയും നിലവിലുള്ള പ്രവൃത്തികളുടെ പുരോഗതിയും വിശദമാക്കാമോ?
625.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലപരിധിയില്‍ പൊതുമരാമത്ത് വകുപ്പിന് ദേശീയപാത വിഭാഗം മുഖേന നടപ്പിലാക്കുന്നതിനായി 2019-20 മുതല്‍ 2020-21 വരെ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന വിവരം ലഭ്യമാക്കുമോ?
626.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
627.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ കെട്ടിട നിര്‍മ്മാണത്തിന് ഏതൊക്കെ പുതിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അതിവേഗം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഏതൊക്കെ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രീ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ മുഖേന കെട്ടിട നിര്‍മ്മാണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ ;
( ഡി )
പ്രീ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നത് വഴി നിര്‍മ്മാണത്തിന്റെ വേഗതയും ഗുണമേന്മയും മെച്ചപ്പെടുത്താന്‍ സാധിക്കുമോ എന്നത് വ്യക്തമാക്കാമോ;
( ഇ )
പൊതുമരാമത്ത് വകുപ്പില്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങള്‍ ആണ് നിലവില്‍ ഉള്ളത് എന്ന് അറിയിക്കാമോ;
( എഫ് )
പുതിയ സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിന് നിലവിലുള്ള പരിശീലന പരിപാടികള്‍ വ്യക്തമാക്കാമോ?
628.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹെെവേ ഉള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന്‍ കീഴിലെ റോഡുകളിലെ കുണ്ടും കുഴിയും നികത്താനും യഥാസമയം അറ്റകുറ്റപ്പണി ഉറപ്പാക്കാനും ഇവ സമയബന്ധിതമായി നടത്താതെ കൃത്യ വിലോപം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഉറപ്പു വരുത്താനും സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവ സംബന്ധിച്ച് എത്ര പരാതികള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ വകുപ്പിന് ലഭ്യമായി; എത്ര കേസ്സുകളില്‍ നടപടി സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ?
629.
ശ്രീ . എൻ . ഷംസുദീൻ
ഡോ. എം.കെ . മുനീർ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധം പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങള്‍ കൈയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എത്ര കൈയ്യേറ്റങ്ങള്‍ നടന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്;
( സി )
പ്രസ്തുത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?
630.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നിലവില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച പ്രവൃത്തികളില്‍ ഇനിയും ആരംഭിക്കാനുള്ളവയും അവയുടെ കാലതാമസത്തിനുള്ള കാരണവും എന്താണെന്ന് അറിയിക്കാമോ;
( സി )
നിലവില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
631.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ 2016-21 കാലയളവില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പുതിയതായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണ്; വിശദവിവരം നല്‍കാമോ?
632.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉള്‍പ്പടെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന വിവിധ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ പേരും തുകയും അവയുടെ നിലവിലെ അവസ്ഥയും ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഏതെങ്കിലും റോഡ് പദ്ധതി അംഗീകാരം ലഭിക്കുന്നതിനായി കിഫ്ബിയില്‍ നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
633.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ 5 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളതും ഒ.ഡി.ആര്‍. സ്റ്റാറ്റസില്‍ ഉള്ളതുമായ ഗ്രാമീണ റോ‍ഡുകള്‍ പി.ഡബ്ല്യൂ.ഡി. ഏറ്റെടുക്കാന്‍ നടപടി ഉണ്ടാകുമോ;
( ബി )
തദ്ദേശഭരണ വകുപ്പിന് ഫണ്ടില്ലാത്തതിനാല്‍ പരിഷ്ക്കരിക്കാന്‍ കഴിയാത്ത ഇത്തരം റോ‍ഡുകള്‍ ഒറ്റത്തവണ റീടാര്‍ ചെയ്യാന്‍ ഫണ്ട് അനുവദിക്കുമോ?
634.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുങ്ങല്‍ചോല-പിലാക്കല്‍- പുഴങ്കാവ് റോഡിന്റെ 4.5 കി.മീ. മുതൽ 7.9 കി.മീ. വരെ റീടാറിങ് ചെയ്യുന്നതിന് എസ്.എല്‍.ടി.എഫ്.ല്‍ ഉള്‍പ്പെടുത്തി നാല്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നോ; ഈ പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( ബി )
ഗതാഗതം സുഗമമാക്കാന്‍ വേണ്ടി പ്രസ്തുത പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
635.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി മണ്ഡലത്തിൽ ഏതൊക്കെ സർക്കാർ സ്ഥാപനങ്ങളാണ് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്; വാടക തുക സഹിതം പട്ടികയായി ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങൾ വാടക കെട്ടിടങ്ങളിൽ നിന്ന് സർക്കാർ കെട്ടിടങ്ങളിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുവാൻ വേണ്ട പദ്ധതി രൂപികരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പി. ഡബ്ല്യൂ.ഡി. (ബിൽഡിംഗ്സ്) വിഭാഗം മുഖേന റാന്നിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ഭരണാനുമതിയുടെ പകർപ്പ് സഹിതം ലഭ്യമാക്കാമോ?
636.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തില്‍ അസ്സറ്റ് ഡെവലപ്പ്മെന്റ് ഫണ്ട് മുഖേന നടപ്പാക്കുന്ന വെയ്റ്റിംഗ് ഷെഡ്ഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ, റിക്ക് എന്നീ പൊതുമരാമത്ത് വകുപ്പ് സ്ഥാപനങ്ങളെ ഏല്‍പ്പിച്ചുവെങ്കിലും ഇപ്പോഴും പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റിക്ക് പ്രസ്തുത പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നുണ്ടോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി റിക്ക് ആര്‍ക്കാണ് കൈമാറിയിരിക്കുന്നത് എന്നറിയിക്കാമോ;
( ഡി )
പ്രസ്തുത വെയ്റ്റിംഗ് ഷെഡ്ഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ആര്‍ക്കാണെന്നും അറിയിക്കാമോ?
637.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകൃതമായ കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, മഞ്ചേശ്വരം എന്നീ താലൂക്കുകളില്‍ പി.ഡബ്ള്യു.ഡി. സബ് ഡിവിഷനുകള്‍ (റോഡ്സ്, ബില്‍ഡിംഗ്സ് ഉള്‍പ്പെടെ) അനുവദിക്കാന്‍ വൈകുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവിടെ സബ് ഡിവിഷന്‍ ഓഫീസുകള്‍ എന്ന് അനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
638.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2016-2021) പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങള്‍ എത്ര വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്; അവ ഏതെല്ലാം; വിശദമാക്കാമോ ?
639.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങള്‍ക്ക് കീഴില്‍ വടകര മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഓരോ വിഭാഗവും വടകരയില്‍ പദ്ധതികള്‍ക്കായി ചെലവാക്കിയ ആകെ തുക എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടപ്പാക്കുന്നതിനായി ബഡ്ജറ്റില്‍ തുക വകയിരുത്തിയ ശേഷം നടപ്പാക്കാനാകാത്ത പദ്ധതികളുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ നല്‍കുമോ?
640.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പ്രവൃത്തികളുടെ കരാറുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഏറ്റെടുക്കുന്ന മററ് ജില്ലകളില്‍ നിന്നുള്ള കരാറുകാര്‍ പ്രവൃത്തികളില്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
നിര്‍മ്മാണരംഗത്ത് മുന്‍പരിചയം ഇല്ലാത്ത ഇത്തരം കരാറുകാരുടെ കാര്യത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കും നടപടിക്കും വകുപ്പ് തയ്യാറാകുമോ; വിശദമാക്കാമോ?
641.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ തുക അനുവദിച്ചിട്ടുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
തുക അനുവദിച്ചിട്ടുള്ള നിര്‍മ്മാണപ്രവൃത്തികളുടെ ഭരണാനുമതിയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
ഭരണാനുമതിക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
642.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന നെല്ലിയാമ്പതി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തി സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
643.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മാണം നടത്തുന്നതിന് അനുമതി ലഭിച്ച കോടാലി-വെള്ളിക്കുളങ്ങര റോഡ്, പുതുക്കാട്-മുപ്ലിയം-കോടാലി റോഡ്, പള്ളിക്കുന്ന്-ചിമ്മിനി ഡാം റോഡ്, മലയോര ഹൈവേ എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( സി )
എങ്കിൽ തടസ്സങ്ങള്‍ നീക്കുന്നതിനും വനം വകുപ്പിന്റെ അനുമതി ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
644.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴി‍‍‍ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും പൊതുമരാമത്ത് റോഡുകള്‍ നബാര്‍ഡിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
താവുകുന്ന് – പോത്തുകുണ്ട് – നടുവില്‍ റോഡ്, പുലിക്കുരുമ്പ – പുറഞ്ഞാണ്‍ റോഡ് എന്നിവ ഈ ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് മറ്റ് ഏതെങ്കിലും പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ഡി )
എങ്കില്‍ പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
645.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തില്‍ സംസ്ഥാന പാതയായ മുള്ള്യാകര്‍ശ്ശി പാണ്ടിക്കാട് റോഡില്‍ പട്ടിക്കാട് മുതല്‍ ആക്കപറമ്പ് വരെ ഗതാഗതം ദുസ്സഹമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ; പ്രസ്തുത ഭാഗങ്ങള്‍ വീതി കൂട്ടി ബി.എം. & ബി.സി. ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
646.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ 2017-18 ലെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ പൂതപ്പാറ-നീര്‍ക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 183 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും പ്രവൃത്തി നാളിതുവരെ ആരംഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
647.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ മനയ്ക്കടവില്‍ നിന്ന് ആരംഭിച്ച് കോതമംഗലം മണ്ഡലത്തിലെ തങ്കളം ജംഗ്ഷനില്‍ എത്തിച്ചേരുന്ന നിര്‍ദ്ദിഷ്ട തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
648.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മണ്ഡലത്തിലെ മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ഡ്രാഫ്റ്റ് ഡിക്ലറേഷനുള്ള തുക അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
649.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ജനങ്ങള്‍ക്ക്‌ വളരെയേറെ ഉപകാരപ്രദമായ തേവര്‍കാട്- ചാലേച്ചിറ - വെള്ളാമിത്ര - ലൂര്‍ദ് മാതാ ചര്‍ച്ച് റോഡ്‌ പരിഷ്ക്കരിക്കുന്നതിലെ കാലതാമസത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ ;‍;
( ബി )
2008 ലെ തണ്ണീര്‍ത്തട നിയമം വരുന്നതിനു മുന്‍പേ ഉപയോഗത്തിലുള്ള ഈ റോഡ്‌ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്നതെങ്ങനെയാണ് എന്ന് വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് , കാലതാമസം കൂടാതെ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
650.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയില്‍ ചാലക്കുടി നഗരസഭ ജംഗ്ഷന് സമീപത്തായി ആരംഭിച്ച അടിപ്പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനത്തിലെ പുരോഗതിയില്ലായ്മയും കാലതാമസവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അടിപ്പാതയുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനായി സത്വര നടപടി സ്വീകരിക്കുമോ?
651.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-വാടാനപ്പള്ളി റോഡില്‍ എറവ് മുതല്‍ വാടാനപ്പള്ളി വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക എത്രയാണ്;
( ബി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
ഈ പ്രവൃത്തി എപ്പോൾ പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
652.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴയേയും ചങ്ങനാശ്ശേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന എ. സി. റോഡിന്റെ നവീകരണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പരിഷ്ക്കരണം ഉണ്ടാക്കുന്ന ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി നവീകരണം എത്രയും വേഗം പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
മേപ്പടി റോഡിന്റെ നവീകരണം സംബന്ധിച്ച് ഒട്ടനവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
653.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കരുവന്തല-ചക്കംകണ്ടം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിക്കുള്ള കരാര്‍ വച്ച തീയതി എന്നാണ്;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ നിർമ്മാണം ആരംഭിച്ചതെന്നാണെന്നും പ്രവൃത്തിയുടെ ഇതുവരെയുള്ള പുരോഗതി എന്താണെന്നും അറിയിക്കാമോ;
( ഡി )
കരാര്‍ പ്രകാരം എന്നാണ് നിർമ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ?
654.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം-പോരുമ്പന്‍കുത്ത് റോഡ് (പഴയ ആലുവ-മൂന്നാര്‍ രാജപാത) പുനര്‍നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ‌‌; വിശദമാക്കാമോ‌‌;
( ബി )
ആലുവയില്‍ നിന്നും ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോള്‍നട, കുഞ്ചിയാറ്, കരിന്തിരി, പെരുമ്പന്‍കുത്ത്, മാങ്കുളം, 50-ാം മൈല്‍ വഴി മൂന്നാറിലെത്തുന്ന പ്രസ്തുത റോഡ് 1924-ലെ വെള്ളപ്പൊക്കം (99-ലെ വെള്ളപ്പൊക്കം) മൂലം കരിന്തിരിമല ഇടിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിത്തീര്‍ന്ന ശേഷം പുനര്‍നിര്‍മ്മിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മൂന്നാര്‍ വിനോദ സഞ്ചാര മേഖലയിലേക്ക് 20 കി.മി ദൂരത്തിലധികം കുറവ് വരുന്നതും കയറ്റിറക്കങ്ങള്‍ ഇല്ലാത്തതും ടൂറിസം വികസനത്തിന് വലിയ സാധ്യത തുറന്നുതരുന്നതുമായ പ്രസ്തുത റോഡ് പുനര്‍നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കിയാല്‍ കോതമംഗലത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടമ്പുഴ, പൂയംകുട്ടി, കല്ലേലിമേട്, ഉരുളന്‍ തണ്ണി, പിണവൂര്‍കുടി തുടങ്ങിയ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനുതകും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കേരളത്തിന്റെ സമഗ്ര ടൂറിസം വികസനത്തോടൊപ്പം മൂന്നാറിലേക്കുള്ള സമാന്തര പാതയായും കൂടി ഉപയോഗിക്കുവാന്‍ കഴിയുന്ന പ്രസ്തുത റോഡ് പുനര്‍നിര്‍മ്മിച്ച് സഞ്ചാര യോഗ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
655.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം റോഡുകളാണ് ബി.എം. & ബി.സി.യായി നിര്‍മ്മാണം നടത്താനുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
656.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയ എരത്തിമാവ് -മാവൂര്‍-മെഡിക്കല്‍ കോളേജ് റോഡ് പരിഷ്ക്കരണ പ്രവൃത്തി നിര്‍ദ്ദേശം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
657.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചമ്പക്കുളം ഫൊറോന ദേവാലയത്തോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ്‌ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അത് പുതുക്കി നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകും എന്ന് വ്യക്തമാക്കുമോ ;
( സി )
കുട്ടനാട്ടിലെ പാലങ്ങളും കലുങ്കുകളും നിര്‍മ്മിക്കുമ്പോള്‍ അപ്രോച്ച് റോഡ്‌ കരിങ്കല്ല് കെട്ടി നിര്‍മ്മിക്കുന്നത് മൂലം പിന്നീട് ഇടിഞ്ഞുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
( ഡി )
കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യകത പരിഗണിച്ച് അവിടെ നിര്‍മ്മിക്കുന്ന എല്ലാ കലുങ്കുകളുടെയും പാലങ്ങളുടെയും അപ്രോച്ച് റോഡ് കോണ്‍ക്രീറ്റില്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
658.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ മലപ്പുറം മുതൽ ജില്ലാ അതിർത്തിയായ പതിനൊന്നാം മൈൽ വരെ അപകടകരമാം വിധം റോഡിൽ റംപിൾ സ്ട്രിപ്പ് സ്ഥാപിച്ചതുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അശാസ്ത്രീയമായ റംപിൾ സ്ട്രിപ്പ് മൂലം ആംബുലൻസ് അടക്കം അപകടത്തിൽപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( സി )
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ മറ്റൊരു സ്ഥലത്തും ഇല്ലാത്ത രൂപത്തിൽ മലപ്പുറം മുതൽ രാമനാട്ടുകാര വരെ മാത്രം റംപിൾ സ്ട്രിപ്പ് സ്ഥാപിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;
( ഡി )
റംപിൾ സ്ട്രിപ്പ് പലയിടത്തും ഹമ്പ് ആയി മാറിയതിനാൽ ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും റംപിൾ സ്ട്രിപ്പ് എടുത്തുകളയുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
659.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി ബെെപാസ് നിര്‍മ്മാണ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സൂക്ഷ്മ പരിശോധനാ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടോ?
660.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിലെ പെരുമ്പടപ്പ് പഞ്ചായത്തിനെയും ചെറവല്ലൂരിനെയും ബന്ധിപ്പിക്കുന്ന കായല്‍ പ്രദേശത്ത് കൂടി പോകുന്ന ബണ്ട് റോഡിനായി 2019-20ലെ ബഡ്ജറ്റില്‍ തുക വകയിരുത്തിയതാണെങ്കിലും ഇതുവരെ മണ്ണ് പരിശോധനയും ഡിസെെന്‍ പ്ളാനും പൂര്‍ത്തീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ബണ്ട് റോഡിന്റെ പൂര്‍ത്തീകരണം നടത്തുന്നതിന് അടിയന്തര നടപടി കെെക്കൊള്ളുമോ?
661.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണത്തിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
ഈ പ്രവൃത്തികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
662.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈപ്പിന്‍-മുനമ്പം റോഡിന്റെ വികസനത്തിനായി തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നത് സംബന്ധിച്ച് കെ.എസ്.റ്റി.പി. യും വകുപ്പും സംയുക്ത തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടോ;
( ഇ )
ഇല്ലെങ്കില്‍ പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായും കാര്യക്ഷമമായ നടത്തിപ്പിനായും സംയുക്ത സ്ഥലപരിശോധന നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
663.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ എത്തിച്ചേരണമെങ്കില്‍ നിലവിലുള്ള റോഡുകള്‍ (കോഴിക്കോട്-താമരശ്ശേരി, തമിഴ്‍നാട്-നാടുകാണി ) വഴി എത്ര കിലോമീറ്റര്‍ ദൂരം യഥാക്രമം സഞ്ചരിക്കണമെന്ന് അറിയിക്കാമോ;
( ബി )
വയനാട്ടിലെ ചൂരല്‍മല, മലപ്പുറത്തെ മുണ്ടേരി എന്നീ പ്രദേശങ്ങളിലെ പൊതുമരാമത്ത് റോഡുകളുടെ മീന്‍ സീ ലെവല്‍ (എം.എസ്.എല്‍.) എത്രയാണെന്ന് വിശദമാക്കാമോ;
( സി )
നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായി ചൂരല്‍മലയില്‍ നിന്നും മുണ്ടേരിയിലേക്കുള്ള കണക്ടിവിറ്റിക്ക് തയ്യാറാക്കിയ രൂപരേഖയും ദൂരമടക്കമുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ഡി )
ഈ രൂപരേഖ തയ്യാറാക്കിയത് ആരാണെന്നും എങ്ങനെയാണെന്നും എന്നാണെന്നും വനം വകുപ്പിന്റെ സഹകരണത്തോടെയാണോ എന്നും വ്യക്തമാക്കാമോ?
664.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജക മണ്ഡലത്തിൽ തുടിയന്‍മല-കോടശ്ശേരി റോഡ് പ്രവൃത്തി ധ്രുതഗതിയില്‍ നടക്കുന്നതിനിടെ കോണ്‍ട്രാക്ടര്‍ മരണപ്പെട്ട് പ്രവൃത്തി നിലച്ചത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇല്ലെങ്കിൽ പ്രവൃത്തി എന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
665.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം നഗരത്തില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന ആകാശപാത പുനര്‍നിര്‍മ്മിക്കാനുള്ള തടസ്സങ്ങള്‍ എന്താണ്;
( ബി )
എത്ര മാസത്തിനുള്ളില്‍ പ്രസ്തുത ആകാശപാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
666.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചിട്ടും നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത എത്ര പി.ഡബ്ല്യു. ഡി. റോഡുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
ഓരോ റോഡിനും അനുവദിച്ചിരിക്കുന്ന തുക എത്രയെന്ന് വെളിപ്പെടുത്തുമോ?
667.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്ത് രൂപപ്പെടുന്ന കുഴികൾ അടയ്ക്കുന്നതിനായി കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കന്താൾ മിശ്രിതം ഫലപ്രദമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇതിന്റെ തുടർ നിർമ്മാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
668.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മലയോര ഹൈവേയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ ?
669.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി പ്രഖ്യാപിച്ച റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ ;
( ബി )
മൂന്നാംകൈ-കരിങ്ങാട് റോഡ്‌ കിഫ്ബി വഴി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പി.എം.ജി.എസ്.വൈ. സ്കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പുനരാരംഭിക്കാൻ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
670.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ രൂപരേഖ സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
671.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നാഷണല്‍ ഹെെവേ ബെെപ്പാസ് റോഡിന്റെ ഫ്ലെെ-ഓവര്‍ അവസാനിക്കുന്നിടങ്ങളില്‍ സര്‍വ്വീസ് റോഡിനോട് ചേര്‍ന്നുള്ള കാനകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( ബി )
കുതിരപ്പന്തിയില്‍ സര്‍വ്വീസ് റോഡിനോടനുബന്ധിച്ചുള്ള കാനയുടെ മുന്‍ ഭാഗം തുറന്നുകിടക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സ്ലാബിടുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇത്തരം കാനകളില്‍ നീരൊഴുക്കില്ലാതെ, വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുക് ശല്യം ഉണ്ടാകുന്നതും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത സര്‍വ്വീസ് റോഡ് റെയില്‍ ട്രാക്കിന് സമീപം വന്ന് യു ടേണ്‍ പോകുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ വടക്കു ഭാഗത്തേയ്ക്ക് പുതിയ റോഡു നിര്‍മ്മിച്ചാല്‍ തെക്ക് കിഴക്ക് ജില്ലകളില്‍ നിന്നും ആലപ്പുഴ-ബീച്ച്-റെയില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും തീരദേശ റോഡിലേയ്ക്കും വേഗം എത്താന്‍ കഴിയുമെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;
( ഇ )
പ്രസ്തുത സര്‍വ്വീസ് റോഡില്‍ നിന്ന് മുന്നൂറുമീറ്റര്‍ പുതിയ റോഡ് നിര്‍മ്മിച്ച് റെയില്‍ സ്റ്റേഷന്റെ സൗത്ത് ഗേറ്റിലേയ്ക്കോ വെറ്റക്കാരന്‍ - വട്ടയാല്‍ റോഡിലേയ്ക്കോ ബന്ധിപ്പിച്ചാല്‍ ചുരുങ്ങിയ ചെലവിലും സമയത്തിലും വലിയൊരു ഗതാഗതമാര്‍ഗ്ഗം തുറന്നുവരുമെന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
( എഫ് )
ഇതു സംബന്ധിച്ച് പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
672.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരി കടമേരി റോഡില്‍ വെള്ളക്കെട്ട് കാരണം പ്രയാസം നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതയോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
വെള്ളക്കെട്ട് ഒഴിവാക്കുന്ന വിധത്തില്‍, റോഡ് നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോയെന്നറിയിക്കാമോ;
( ഡി )
നിലവിലെ റോഡ് ലെവലും വിഭാവനം ചെയ്യുന്ന റോഡ് ലെവലും ആസ്പദമാക്കിയാണോ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
ഡ്രെയിനേജ്, കള്‍വേര്‍ട് എന്നിവ ആവശ്യമായ സ്ഥലങ്ങളില്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നറിയിക്കാമോ?
673.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ന് ശേഷം മാനന്തവാടി മണ്ഡലത്തില്‍ ആകെ എത്ര കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ബി.എം.&ബി.സി. നിലവാരത്തിലേക്കുയര്‍ത്തിയത്;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആകെ എത്ര കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഉള്ളത്;
( സി )
പാടേ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാത്ത ഏതെങ്കിലും പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ മണ്ഡലത്തില്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
674.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടിയെയും താനൂര്‍ മണ്ഡലത്തിലെ താനൂരിനെയും ബന്ധിപ്പിക്കുന്ന കെട്ടുങ്ങല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും താനൂര്‍ ഭാഗത്ത് അപ്രോച്ച് റോഡ‍ിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പുരോഗതി വിശദീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
675.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന ഭരണാനുമതി ലഭ്യമാക്കിയ കളന്‍തോട് - കൂളിമാട് റോഡിന്റെ പ്രവൃത്തി കരാറുകാരന്‍ ഉപേക്ഷിച്ചു പോയതിനാല്‍ മുടങ്ങിക്കിടക്കുകയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി പുന:രാരംഭിക്കുന്നതിന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രവൃത്തി പുനരാരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;
( ഡി )
റോഡ് പാതിവഴിയില്‍ ഉപേക്ഷിച്ചു പോയതിനാല്‍ പൊതുജനങ്ങള്‍ക്കുള്ള പ്രയാസം പരിഗണിച്ച് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
676.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി - നാടുകാണി പാത നവീകരണ പ്രവൃത്തിയുടെ പരപ്പനങ്ങാടി മുതല്‍ കക്കാട് വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയില്‍ മണ്ഡലത്തില്‍ ഏതെല്ലാം ഭാഗത്ത് ഡ്രൈനേജ് നിര്‍മ്മിക്കുന്നുണ്ടെന്ന് വിശദീകരിക്കുമോ?
677.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊരാളുങ്കല്‍ സഹകരണ സംഘം പ്രവൃത്തി ഏറ്റെടുത്ത നാടുകാണി-പരപ്പനങ്ങാടി പാതയില്‍ മഞ്ചേരി മണ്ഡലത്തിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ചീനിക്കല്‍ മുതല്‍ മഞ്ചേരി ജസീല ജംഗ്ഷന്‍ വരെ പ്രവൃത്തി നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കുമോ; ഗതാഗതം ദുസ്സഹമായ ഈ പാത വീതി കൂട്ടി ഗതാഗതയോഗ്യമാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്;
( ബി )
നടപടികൾ പൂർത്തീകരിച്ച് പ്രസ്തുത പാത എന്ന് നവീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
678.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണല്‍ ഹെെവേ ഉള്‍പ്പെടെ വിവിധ റോഡുകളുടെ അരികിൽ പാര്‍ക്ക് ചെയ്തിട്ടുള്ള തൊണ്ടി ഉരുപ്പടികള്‍ ഉള്‍പ്പെടെയുള്ള പഴക്കമുള്ള വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് യാത്രാക്ലേശവും അവയില്‍ നിന്ന് ഇഴജന്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ഭീഷണിയും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവ റോഡുകളുടെ വശങ്ങളില്‍ നിന്നും ഒഴിവാക്കി റോഡുകളില്‍ യാത്രാ സൗകര്യവും ഇഴജന്തുക്കളുടെ ഭീഷണിയും അകറ്റാൻ സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
679.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതകളിലെയും പ്രധാന റോഡുകളിലെയും പ്രധാന ജംഗ്ഷനുകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ശാസ്ത്രീയ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏത് ഏജൻസിയാണ് പഠനം നടത്തുന്നത്; എത്ര രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?
680.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പി.ഡബ്ള്യു.ഡി. റോഡുകള്‍ പലതും കുഴികള്‍ രൂപപ്പെട്ട് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വിവിധ വകുപ്പുകള്‍ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ കുഴിച്ച് പൈപ്പുകളും, കേബിളുകളും സ്ഥാപിക്കുന്നത് മൂലം റോഡുകള്‍ തകര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സർക്കാർ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ഗ്ഗേശങ്ങള്‍ നല്‍കിയിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത് സംബന്ധിച്ചുളള വിശദവിവരം നല്‍കുമോ?
681.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പേരും ദെെര്‍ഘ്യവും തരംതിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ നവീകരണത്തിനായി അനുമതി ലഭിച്ച മണ്ഡലത്തിലെ റോഡുകളുടെ പേരുവിവരവും തുകയും പദ്ധതിയുടെ നിലവിലെ സ്ഥിതിയും ലഭ്യമാക്കാമോ;
( സി )
മണ്ഡലത്തില്‍ കിഫ്ബി വഴി അനുമതി ലഭിച്ച റോഡുകള്‍, തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
682.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിന്റെ പരിധിയില്‍ എത്ര കിലോമീറ്റര്‍ പി.ഡബ്ല്യൂ.ഡി. റോഡ് ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
അതില്‍ എത്ര കിലോമീറ്റര്‍ ദൂരം ആധുനിക രീതിയില്‍ നവീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചവയില്‍ പൂര്‍ത്തീകരിക്കാനുള്ളവ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( ഡി )
ഒരു പദ്ധതിയിലും ഉള്‍പ്പെടാത്തതും നവീകരിക്കേണ്ടതുമായ റോഡുകള്‍ ഏതൊക്കെയെന്നും അവ നവീകരിക്കുന്നതിന് ആവശ്യമായ തുക എത്രയെന്നും വിശദമാക്കാമോ?
683.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ മുളവുകാട് ഗ്രാമപഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശത്തിനും കായലില്‍ നിന്ന് ഉപ്പുവെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് കയറുന്നതിനും പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട റിങ് ബണ്ട് റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
684.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന പ്രഖ്യാപിച്ച കണ്ണാടി - പന്നിക്കോട് റോഡ് പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
685.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പി.എച്ച്. സെന്റര്‍ മുക്കിലപീടിക റോഡിന്റെ രണ്ടാം റീച്ചിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കുന്നതിനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
കോട്ടക്കല്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 2021 വര്‍ഷത്തില്‍ ഭരണാനുമതിയ്ക്ക് വേണ്ടി എത്ര പ്രൊപ്പോസലുകള്‍ തയ്യാറാക്കിയിട്ടുണ്ട്; അവ ഏതെല്ലാം; പ്രസ്തുത പ്രൊപ്പോസലുകള്‍ സി.ഇ. അംഗീകരിച്ചിട്ടുണ്ടോ;
( സി )
2021 വര്‍ഷത്തില്‍ പൊതുമരാമത്ത് സി.ഇ. എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത് എത്ര പ്രവൃത്തികള്‍ക്കാണ്; അവ ഏതെല്ലാമെന്ന് വിശദമാക്കുമോ?
686.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ നെടുമുടി- കരുവാറ്റ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദീകരിക്കാമോ;
( ബി )
നിര്‍ദ്ദിഷ്ട റോഡിന്റെ ഭാഗമായി എത്ര പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളതെന്നും പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണം എന്തെന്നും വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും നെടുമുടി- കരുവാറ്റ റോഡിന്റെയും അതിനോടനുബന്ധിച്ചുള്ള പാലങ്ങളുടേയും നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
687.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി മണ്ഡലത്തിൽ 2016 ജൂൺ 30 മുതൽ 2021 ജൂൺ 30 വരെ ഭരണാനുമതി ലഭിച്ച റോഡുകളുടെ വിശദാംശങ്ങൾ ഉത്തരവിന്റെ പകർപ്പ് സഹിതം ലഭ്യമാക്കാമോ;
( ബി )
നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടും പൂർത്തിയാക്കുവാൻ സാധിക്കാത്ത റോഡുകളുടെ പട്ടിക കാലതാമസകാരണം സഹിതം ലഭ്യമാക്കാമോ;
( സി )
കെ.എസ്.ടി.പി. വഴി നടപ്പിലാക്കി വരുന്ന റോഡുകളുടെ വിവരങ്ങളും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
688.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-2018 ബഡ്ജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിരുന്ന വൈപ്പിന്‍ മണ്ഡലത്തിലെ വല്ലാര്‍പാടം റിങ്ങ് ബണ്ട് റോഡിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സമുദ്ര നിരപ്പ് ഉയരുന്നതിനാലും വേലിയേറ്റത്താലും ബുദ്ധിമുട്ടുന്ന പ്രദേശവാസികളുടെ യാത്രാക്ലേശം കണക്കിലെടുത്ത് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി പോര്‍ട്ട് ട്രസ്റ്റ്, ഇറിഗേഷന്‍, മുളവുകാട് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ കൈവശമുള്ള സ്ഥലം വിട്ടുകിട്ടുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
സ്ഥലം വിട്ടുകിട്ടുന്നതിനായി നല്‍കിയിട്ടുള്ള കത്തുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
689.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി- ഉള്ള്യേരി -കുറ്റ്യാടി റോഡ് വീതി കൂട്ടി പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിലേയ്ക്ക് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
690.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ഇടിമുഴിക്കല്‍ ആഗ്രശാല റോഡ് റീച്ച് ബി.എം. & ബി.സി ചെയ്ത് നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
691.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ എക്സൈസ് കടവിലെ പാലം നിര്‍മ്മാണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് നിലവിലുള്ള ഫയലുകളുടെ വിശദാംശം വെളിപ്പെടുത്താമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പാലത്തിന് ഭരണാനുമതി എന്നത്തേക്ക് നല്‍കുവാന്‍ സാധിക്കുമെന്നറിയിക്കാമോ?
692.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള കോരംകുഴി പാലത്തിന്റെ ഭരണാനുമതി വൈകുന്നതിന്റെ കാരണം എന്തെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത വര്‍ക്കിന് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
693.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച കുണ്ടുചിറ പാലം, പുളിഞ്ഞോളിക്കടവ് പാലം എന്നീ പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് ഇതുവരെ എന്തെല്ലാം നടപടിക്രമങ്ങള്‍ ആണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് ഉള്ളതെന്നും ആയത് ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
694.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ ചിറമംഗലം റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവൃത്തിക്കാവശ്യമായ ഭരണാനുമതി ലഭ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
695.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിൽ ഉൾപ്പെട്ട മൂന്നാറില്‍ ഫ്ലെെഓവര്‍ പണിയുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് അനുവദിച്ച തുകയും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
696.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കിഫ്ബിയുടെ തുക വിനിയോഗിച്ച് നിര്‍മ്മാണം നടത്തുന്നതിനുവേണ്ടി ഭരണാനുമതി ലഭിച്ച കൃഷ്ണപുരം മാമ്പ്രകന്നേല്‍ റെയില്‍വേ മേല്‍പ്പാലം പദ്ധതിയുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ?
697.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച മാക്കേകടവ് - നേരെകടവ് പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പാതിവഴിയില്‍ പ്രവര്‍ത്തനം നിലച്ച പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
698.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി, കൊടുവള്ളി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കരുവാറ്റക്കടവ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ?
699.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ബേപ്പൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴയ്ക്ക് കുറുകെയുള്ള മുനമ്പത്ത്ക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിനായി ഡി.പി.ആര്‍ തയാറാക്കി ആവശ്യമായ ഭരണാനുമതി വാങ്ങുന്നതിന് വകുപ്പ് തലത്തില്‍ നിര്‍ദ്ദേശം നല്‍കാമോ?
700.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള കോരംകുഴി പാലത്തിന് ഭരണാനുമതി വൈകുന്നതിന്റെ കാരണം വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
701.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പുതുതായി എത്ര പാലങ്ങള്‍ നിര്‍മ്മിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ടെന്നും ഇതിനായി എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കാമോ?
702.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ചത്തിയറ, കല്‍കുളത്താന്‍, ദൈവപ്പുരക്കല്‍ എന്നീ പാലങ്ങള്‍ നിര്‍മ്മിക്കുവാന്‍ ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലങ്ങളുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
703.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുതിയം ബീച്ചിലെ മുതിയം പാലം നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
മുതിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സ് എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?
704.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി നിയോജക മണ്ഡലത്തില്‍ ഗുരുവായൂര്‍ - ആല്‍ത്തറ - പൊന്നാനി റോഡില്‍ ബിയ്യം കായലിന് കുറുകെയുള്ള കുണ്ടുകടവ് പാലം അപകടത്തിലാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
ബ്രിഡ്ജ് കണ്ടീഷന്‍ ഇന്‍ഡക്സ് പ്രകാരം പ്രസ്തുത പാലത്തിന്റെ പുനര്‍നിര്‍മ്മാണം അത്യാവശ്യമാണെന്ന റിപ്പോര്‍ട്ടിന്‍മേല്‍ പുനര്‍ നിര്‍മ്മാണത്തിന് അടിയന്തര നടപടി കെെക്കൊള്ളുമോ?
705.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ ധനാകര്യ അനുമതി ലഭിച്ച് 02.11.2020-ന് ടെണ്ടര്‍ ഉടമ്പടി ഒപ്പുവെച്ച വെങ്ങര റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം, റെയില്‍വേയുടെ മുകളിലുള്ള സ്പാന്‍ ഡിസെെന്‍ ചെയ്ത് റെയില്‍വേയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ എട്ടു മാസം കഴിഞ്ഞിട്ടും തുടങ്ങാന്‍ കഴിയാത്തതിനാല്‍, പ്രസ്തുത അംഗീകാരം എത്രയും വേഗം ലഭ്യമാക്കി പ്രവൃത്തി തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?
706.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ആന്റ് ബ്രിഡ്ജസ് വിഭാഗത്തിന്റെ കീഴില്‍ വരുന്ന കുണ്ടറ പള്ളിമുക്ക് മേല്‍പ്പാലവുമായി ബന്ധപ്പെട്ട പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
707.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പനങ്ങാടി ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാത്തത് ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
പ്രസ്തുത മേല്‍പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
708.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ അമല-പാവറട്ടി റോഡിലെ പരപ്പുഴ പാലം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അടങ്കല്‍ തുക എത്രയാണ്;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പരപ്പുഴ പാലത്തിന്റെ സര്‍വ്വീസ് റോഡ് പൊളിച്ചുമാറ്റിയതെന്നാണ്;
( ഡി )
സര്‍വ്വീസ് റോഡ് പൊളിച്ചുമാറ്റാനുണ്ടായ സാഹചര്യം അറിയിക്കാമോ;
( ഇ )
സര്‍വ്വീസ് റോഡ് പൊളിച്ച് മാറ്റിയതിനാല്‍ ഉണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള താല്ക്കാലിക സംവിധാനങ്ങളും നടപടികളും എന്തൊക്കെയാണ്;
( എഫ് )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
709.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കായംകുളം തിരുവല്ല റോഡില്‍ കാക്കനാട് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി എന്തൊക്കെയെന്ന് വിശദമാക്കാമോ?
710.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിമൂന്നാം പഞ്ചവത്സര പദ്ധതി യുടെ രണ്ടാം വര്‍ഷമായ 2018-19 ൽ ദേശീയ പാതകളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനം എന്ന ഹെഡില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തിലെ പെരുമ്പ പുതിയ പാലം നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് തുക നീക്കിവെച്ചിരുന്നോ എന്നറിയിക്കാമോ;
( ബി )
എങ്കിൽ ആയതിന്റെ തുടര്‍ നടപടികള്‍ ഏതുവരെ ആയെന്ന് വിശദമാക്കാമോ;
( സി )
നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പ്രവൃത്തിക്ക് എപ്പോള്‍ ഭരണാനുമതി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
711.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഫണ്ട് അനുവദിക്കപ്പെട്ട അകലാപ്പുഴ നടേരികടവ് പാലങ്ങളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന വിശദാംശം ലഭ്യമാക്കാമോ;
( ബി )
അകലാപ്പുഴ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് നിലവിലുണ്ടോയെന്നും ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ; ഇക്കാര്യത്തില്‍ വകുപ്പ് എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
നടേരികടവ് പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിനായി വകുപ്പ് സ്വീകരിച്ച പ്രാരംഭ നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
712.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പാലത്തിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും ഇനി ഏതെല്ലാം പ്രവൃത്തികളാണ് നിര്‍വ്വഹിക്കാനുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്ത് തടസ്സമാണുള്ളതെന്നും അത് പരിഹരിക്കുന്നത് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
713.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി - എരുമേലി റോഡിലെ ഇരുപത്തിയാറാം മൈല്‍ ജംഗ്ഷനിലുള്ള പാലം അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എഴുപത് വര്‍ഷം പഴക്കമുള്ളതും ശബരിപാതയില്‍ ഉള്‍പ്പെടുന്നതുമായ പ്രസ്തുത പാലം പുതുക്കിപണിയുന്നതിനായി ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ ?
714.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളിലെ ക്രമക്കേടുകള്‍ ധനകാര്യപരിശോധനാവിഭാഗം പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
കൊല്ലം ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ധനകാര്യപരിശോധനാവിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകളിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കൊല്ലം ജില്ലയില്‍ ധനകാര്യപരിശോധനാവിഭാഗം കണ്ടെത്തിയതിന് സമാന സ്വഭാവമുളള ക്രമക്കേടുകള്‍ തൃശ്ശൂര്‍ റോഡ്സ് ഡിവിഷന്‍ കാര്യാലയത്തിലും അനുബന്ധ ഓഫീസുകളിലും കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വീകരിച്ച വകുപ്പുതല നടപടികള്‍ (സ.ഉ. (സാധാ)നം. 425/2020/പൊ.മ.വ തീയതി 04.05.2020) ഇവിടെ സ്വീകരിക്കുവാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
715.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരത് മാല പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിപ്രകാരം റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്ത് ഇതുവരെ അപ്രകാരം എത്ര റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവയുടെ പേരുകളും ചെലവഴിച്ച തുകയും സഹിതം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് പുതിയതായി ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കാന്‍ ധാരണയായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഏതെല്ലാം റോഡുകൾ എത്ര കിലോമീറ്ററിലാണ് നിർമ്മിക്കുന്നതെന്നും ഓരോ റോഡിനും ചെലവഴിക്കുന്ന തുക എത്രയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ ;
( ഇ )
റോഡുകളുടെ നിർമ്മാണം എപ്പോൾ തുടങ്ങുമെന്നും ഭാരത് മാല റോഡുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
716.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇതില്‍ സാങ്കേതികാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണ്; ഏതൊക്കെ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു; ഓരോന്നിന്റേയും നിര്‍വ്വഹണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
ഏതൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ഡി )
ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുള്ള/സര്‍ക്കാരിന്റെ പരിഗണനയിലുള്ള മണ്ഡലത്തിലെ മുഴുവൻ പ്രവൃത്തികളുടെയും വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
717.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ട കോഴിക്കോട്-മലപ്പുറം-പാലക്കാട് ഇന്റര്‍ഫീഡര്‍ കോറിഡോര്‍ (ഐ.സി.ആര്‍.-34) ഗ്രീൻ ഫീല്‍ഡ് പാതക്കായി സ്ഥലമെടുപ്പിന് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാതക്കായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി.പി.എഫ്. എഞ്ചിനീയറിംഗ് എന്ന കൺസള്‍ട്ടൻസി തയ്യാറാക്കിയ മൂന്ന് ഓപ്ഷനുകളുടെയും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
( സി )
ഈ പാതക്കായി ദേശീയപാത അതോറിട്ടിയുടെ ലാന്റ് അക്വിസിഷൻ കമ്മിറ്റിയുടെ 20.06.2020-ലെ തീരുമാനപ്രകാരം അംഗീകരിച്ച സ്ഥലമേറ്റെടുപ്പിന് ആവശ്യമായ തുകയും ദേശീയപാത അതോറിട്ടി ആവശ്യപ്പെട്ട തുകയും തമ്മില്‍ വൈരുദ്ധ്യമുള്ളത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ പാതയുടെ അംഗീകാര നടപടികളുടെ ഭാഗമായി കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളോട് ചർച്ച ചെയ്തതും മലപ്പുറം ജില്ലയിലെ ജനപ്രതിനിധികളോട് ചർച്ച ചെയ്യാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ :
( ഇ )
ലാന്റ് അക്വിസിഷൻ കോസ്റ്റ് കുറച്ച് കാണിച്ചതടക്കം ഇരുപത്തിനാലിലധികം ക്രമക്കേടുകള്‍ നടത്തിയ റിപ്പോര്‍ട്ടാണ് ദേശീയപാത അതോറിട്ടി സമര്‍പ്പിച്ചിട്ടുള്ളതെന്നും പ്രസ്തുത റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളതെന്നും ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( എഫ് )
നിര്‍ദ്ദിഷ്ട പാത സംബന്ധിച്ച അപാകതകള്‍ തിരുത്തുന്നതിനും മലപ്പുറം ജില്ലയിലെ ജനപ്രധിനിധികളുടെ മുമ്പില്‍ പ്രോജക്ട് അവതരിപ്പിക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമോ?
718.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് കോട്ടയം നിയോജകമണ്ഡലത്തില്‍ സൂര്യകാലടി മനയ്ക് സമീപം നിര്‍മ്മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തീകരിക്കാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം നീളാനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കാമോ;
( സി )
മേപ്പടി നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
719.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പില്‍ അഴിമതി കുറയ്ക്കുന്നതിനായി നടപ്പാക്കിയ സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം ഫലപ്രദമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികളുടെ മേല്‍നോട്ടത്തിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും ക്രമക്കേടുകള്‍ തടയുന്നതിനും ഇടപെടേണ്ട സോഷ്യല്‍ ഓഡിറ്റ് സമിതികളുടെ യോഗങ്ങള്‍ ഫലപ്രദമായി ചേരുന്നില്ലെന്ന വിഷയത്തിലെ നിജസ്ഥിതി വെളിപ്പെടുത്തുമോ;
( സി )
പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി, കാര്യക്ഷമായി പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് സോഷ്യല്‍ ഓഡിറ്റ് സമിതികള്‍ പുനഃക്രമികരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
720.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായി വയനാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ സാധിക്കുന്ന മേപ്പാടി - മുണ്ടേരി കണക്ടിവിറ്റിക്ക് വനം വകുപ്പിന്റെ അനുമതി വൈകുന്ന സാഹചര്യത്തില്‍ ഇത്രയും ഭാഗം എലിവേറ്റഡ് ഹൈവേയായി നിര്‍മ്മിക്കണമെന്നഭ്യര്‍ത്ഥിച്ച് എം. എല്‍.എ. നല്‍കിയ നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
മലയോര ഹൈവേക്കായി സംസ്ഥാനത്ത് വനം വകുപ്പ് വിട്ടു നല്‍കുന്ന ഭുമിയ്ക്ക് പകരമായി വനം വകുപ്പിന് നല്‍കേണ്ട ഭൂമി എവിടെയൊക്കെയാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
മലയോര ഹൈവേക്കായി ആകെ കിഫ്ബി വഴി നീക്കിവെച്ച തുക എത്രയെന്നും ഇതുവരെ സംസ്ഥാനത്ത് ആകെ ടെന്‍ഡര്‍ ചെയ്തത് എത്ര തുകയ്ക്കാണെന്നും വിശദമാക്കാമോ?
721.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെയുള്ള ദേശീയപാത വികസനം ഏതുഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ആറ്റിങ്ങല്‍ ബെെപ്പാസ് പദ്ധതിയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
722.
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. രാജ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് നിലവില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഗ്യാപ്പ് റോഡില്‍ പാതയുടെ വീതി കൂട്ടുന്നതിന്റെ മറവില്‍ അനധികൃതമായി വന്‍തോതില്‍ പാറ പൊട്ടിച്ച് കടത്തിയതായി കളക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത അന്വേഷണ സംഘത്തില്‍ ആരെയെല്ലാമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
( ഡി )
ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് എന്തെങ്കിലും വിവരം കെെമാറിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഇ )
നിര്‍ദ്ദിഷ്ട ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
723.
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹെെവേയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മലയോര ഹെെവേയുടെ നിര്‍മ്മാണത്തിനായി വനഭൂമി ഏറ്റെടുക്കേണ്ടതായ സാഹചര്യമുണ്ടോ; എങ്കില്‍ ഏതൊക്കെ ജില്ലകളിലാണ് ഇപ്രകാരം ഏറ്റെടുക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുമോ?
724.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പേരാമ്പ്ര മണ്ഡലത്തില്‍ എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് മലയോര ഹൈവേ കടന്നു പോകുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
725.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് നിയോജക മണ്ഡലത്തിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയരായ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യയാത്രാ പാസ്സ് പുതുക്കുന്നതിനായി ഓരോ മൂന്ന് മാസത്തിലും വാഹനങ്ങളുടെ ആര്‍.സി.ബുക്കിന്റെ പകര്‍പ്പും ആറു മാസത്തിലൊരിക്കല്‍ റെസിഡന്റ്സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്‍കണമെന്ന ടോള്‍പ്ലാസ അധികാരികളുടെ നിബന്ധന കോവിഡ് മഹാമാരി വ്യാപന സാധ്യത കണക്കിലെടുത്ത് വര്‍ഷത്തിലൊരിക്കലാക്കി പുതുക്കി നിശ്ചയിക്കുന്നതിനും ആയത് ഓണ്‍ലൈനായി സ്വീകരിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിന് ഇടപെടല്‍ നടത്തുമോയെന്ന് അറിയിക്കുമോ?
726.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം നൗഷാദ്
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയിക്കുന്നതിനും റിംഗ് റോഡ് എന്ന പേരില്‍ ആരംഭിച്ച തല്‍സമയ ഫോണ്‍ ഇന്‍ പരിപാടിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
റിംഗ് റോഡ് പരിപാടിയുടെ ഭാഗമായി വകുപ്പുമന്ത്രി നടത്തിയ ഇടപെടലുകളും അതുമൂലമുണ്ടായിട്ടുള്ള നേട്ടങ്ങളും വിവരിക്കാമോ;
( സി )
വകുപ്പുതലത്തില്‍ നടത്തിയ വിലയിരുത്തലില്‍ തല്‍സമയ ഫോണ്‍ ഇന്‍ പരിപാടി ഫലപ്രദമാണെന്ന അഭിപ്രായമാണോ ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കില്‍ കൂടുതല്‍ ആകര്‍ഷകമായും കാര്യക്ഷമമായും റിംഗ് റോഡ് തല്‍സമയ ഫോണ്‍ ഇന്‍ പരിപാടി തുടര്‍ന്നും നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
727.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെട്ട കുന്നംകുളം ജംഗ്ഷന്‍ വികസനവും റിങ് റോഡ് പദ്ധതിയുടെയും നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
728.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-കുറ്റിപ്പുറം പാതയില്‍ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെ നാലുവരിയാക്കി വികസിപ്പിക്കുന്നതിന് 2017-18-ലെ ബഡ്ജറ്റില്‍ 50 കോടി രൂപ വകയിരുത്തി അനുവദിച്ച കിഫ്ബി പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി കേരള റോ‍ഡ് ഫണ്ട് ബോര്‍ഡ് മുഖേന സമര്‍പ്പിച്ച ഡി.പി.ആറില്‍ കിഫ്ബി കണ്ടെത്തിയ ന്യൂനതയെന്തെന്ന് അറിയിക്കാമോ;
( സി )
ന്യൂനതകള്‍ പരിഹരിച്ച് കിഫ്ബിക്ക് മറുപടി ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
 2017-18 വര്‍ഷം അനുവദിച്ച പ്രവൃത്തിക്ക് കിഫ്ബിയുടെ അന്തിമ അംഗീകാരം നേടിയെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ?
729.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് മണ്ഡലത്തിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിർമ്മാണത്തിനുള്ള ഭരണാനുമതി / സാങ്കേതികാനുമതി തുക എത്രയാണെന്നും ഭരണാനുമതി നൽകിയതെപ്പോഴാണെന്നും ടെണ്ടർ ചെയ്തിട്ടുണ്ടെങ്കിൽ അത് സംബന്ധമായ വിശദാംശങ്ങളും നൽകാമോ;
( സി )
കിഫ്ബിയിൽ ഉൾപ്പെടുത്തിയ കല്ലടക്ക - ചെർക്കള, ബദിയഡുക്ക - ഏത്തടുക്ക - സൂളപ്പദവ് റോഡുകൾ എപ്പോഴാണ് ടെണ്ടർ ചെയ്തതെന്നും പ്രവൃത്തി തുടങ്ങിയത് എപ്പോഴാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത രണ്ടു റോഡുകൾക്കും അനുവദിച്ച തുക എത്രയാണെന്നും എത്ര തുകയുടെ പ്രവൃത്തി ഇതിനകം പൂർത്തീകരിച്ചെന്നും കരാറുകാർക്ക് എത്ര തുക നൽകിക്കഴിഞ്ഞുവെന്നും വ്യക്തമാക്കാമോ ;
( ഇ )
പ്രസ്തുത രണ്ട് റോഡുകളുടെയും നിർമ്മാണ കാലാവധി എത്രയാണെന്നും കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത റോഡുകളിൽ ബാക്കിയുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്നും പ്രവൃത്തികൾ തുടരുന്നതിന് തടസ്സങ്ങൾ ഉണ്ടെങ്കിൽ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ജി )
വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുക, ജലവിതരണ പൈപ്പുകൾ മാറ്റിസ്ഥാപിക്കുക, സ്ഥലത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടോ എന്ന് വ്യക്തമാക്കുമോ?
730.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഹില്‍ ഹൈവേയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നു പോകുന്ന 28-ാം മൈല്‍ മുതല്‍ പടിക്കല്‍ വയല്‍ വരെയുള്ള റീച്ചിന്റെ ഭരണാനുമതി കിഫ്ബിയില്‍ നിന്നും ലഭിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത റീച്ചിന്റെ പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ?
731.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവാങ്കുളം മുതല്‍ പേട്ട വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരമായി 1989-ല്‍ പ്രഖ്യാപിച്ച തൃപ്പൂണിത്തുറ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭൂമി ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്റെ ഭാഗമായി മറ്റക്കുഴി ഭാഗത്ത് സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചതിന് ശേഷം ബൈപ്പാസിനായുള്ള പ്രവൃത്തികള്‍ നിലച്ചതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
കുണ്ടന്നൂര്‍ മുതല്‍ മറ്റക്കുഴി വരെ 8.23 കി.മീ. നീളമുള്ള പ്രസ്തുത ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
732.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയില്‍, മണ്ണൂത്തി മുതല്‍ അങ്കമാലി വരെയുള്ള ഭാഗങ്ങളില്‍ നാലുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി, കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍വ്വീസ് റോഡുകള്‍, ബസ്സ് ബേകള്‍, ബസ്സ് ഷെല്‍ട്ടറുകള്‍, ഡ്രെയിനേജ് സൗകര്യങ്ങള്‍, ചാലക്കുടി കോടതി ജംഗ്ഷനിലെ അണ്ടര്‍ പാസ്സേജ് തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
പുതുക്കാട് ജംഗ്ഷനിലെ നിര്‍ദ്ദിഷ്ട അണ്ടര്‍ പാസ്സേജ് നിര്‍മ്മാണത്തിന് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും നിര്‍മ്മാണം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
733.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയിലെ പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട പാലിയേക്കര ടോള്‍ പ്ലാസയില്‍, തദ്ദേശീയരായ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ യാത്രാപാസ്സ് പുതുക്കുന്നതിനായി മൂന്ന് മാസം കൂടുമ്പോള്‍ വാഹനങ്ങളുടെ ആര്‍.സി. ബുക്കിന്റെയും ആറ് മാസം കൂടുമ്പോള്‍ റെസിഡന്റ്സ് സര്‍ട്ടിഫിക്കറ്റിന്റെയും കോപ്പികള്‍ നല്‍കണം എന്ന നിലവിലെ നിബന്ധന കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് സൗജന്യയാത്രാപാസ്സ് വര്‍ഷത്തലൊരിക്കലാക്കി പുതുക്കി നിശ്ചയിക്കുന്നതിനും ആയത് ഓണ്‍ലെെനായി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമോ?
734.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി - പടിഞ്ഞാറന്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ന‌ടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
735.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.ഡി.പി. യുടെ ഇരുപത്തിമൂന്ന് ശതമാനത്തോളം സംഭാവന ചെയ്യുന്ന ടൂറിസം മേഖലയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
ടൂറിസം മേഖലയിലെ നിക്ഷേപകരായി സംസ്ഥാനത്ത് എത്ര പേര്‍ / കൂട്ടായ്മകൾ / മറ്റുള്ളവര്‍ ഉണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ എന്തെല്ലാമെന്നും ആയത് കേള്‍ക്കുവാനും പരിഹരിക്കാനും എന്തു നടപടി സ്വീകരിച്ചുവരുന്നുവെന്നും വ്യക്തമാക്കുമോ;
( സി )
കോവിഡ് മഹാമാരി മൂലം പ്രസ്തുത മേഖലയില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടായി എന്നും എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നും വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
736.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയുടെ വികസനത്തിന് വലിയ സംഭാവന നല്‍കുവാന്‍ കഴിയുന്ന ടൂറിസം സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ടൂറിസം പദ്ധതികളില്‍ ഇവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജനങ്ങളുടെ കൂട്ടുത്തരവാദിത്തത്തിലും സര്‍ക്കാര്‍ നിയന്ത്രണത്തിലും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെ പ്രയോജനപ്പെടുത്തി പ്രാദേശിക ടൂറിസം വികസനം ത്വരിതപ്പെടുത്തുന്നതിന് കഴിയുമോയെന്ന് അറിയിക്കാമോ;
( സി )
കെ.റ്റി.ഡി.സി. ഡി.റ്റി.പി.സി. എന്നിവയുടെ പദ്ധതികളില്‍ ഇവര്‍ക്കും പങ്കാളിത്തം നല്‍കുന്നതിനും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഡി.റ്റി.പി.സി. യുടെ സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ ലഘൂകരിച്ച് സുതാര്യമായ നിലയില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
737.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 കാലയളവിലെ സര്‍ക്കാരിന്റെ കാലത്ത് മുതലപ്പൊഴി ടൂറിസം പദ്ധതിക്കായി ഭൂമി കണ്ടെത്തുകയും ബഡ്ജറ്റില്‍ തുക അനുവദിക്കുകയും ചെയ്തിരുന്നോ;
( ബി )
2016-2021 ലെ സര്‍ക്കാര്‍ ഈ ഭൂമി അദാനി പോര്‍ട്ട്സിന് കെെമാറിയിരുന്നോ; പദ്ധതിക്കായി പകരം ഭൂമി അനുവദിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ ഉദ്ഘാടനകര്‍മ്മം നടത്തിയ പ്രസ്തുത പദ്ധതി നാളിതുവരെ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
738.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി ഈ രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കാന്‍ കഴിയത്തക്ക നിലയില്‍ സംസ്ഥാനത്ത് എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടനാടന്‍ കായല്‍ ടൂറിസം പരിപോഷിപ്പിക്കുന്നതിന് എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ?
739.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വിനോദസഞ്ചാര വികസനത്തിന് സാധ്യതകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുള്ള ഏതെല്ലാം പ്രദേശങ്ങളാണ് നിലവിലുള്ളത്; തീര്‍ത്ഥാടന ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഈ മണ്ഡലത്തില്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
740.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനം എങ്ങനെ പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഇങ്ങനെ വാക്സിനേഷന്‍ നടത്താനുദ്ദേശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
തിരുവമ്പാടി മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രദേശങ്ങളും സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
741.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ വടകര നിയോജകമണ്ഡലത്തില്‍ ടൂറിസം വകുപ്പിന് കീഴില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ്; ഇതിനായി ചെലവാക്കിയ ആകെ തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
വടകര നിയോജകമണ്ഡലത്തില്‍ പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം പദ്ധതികള്‍ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
വടകര മണ്ഡലത്തിലെ ഏറാമല പഞ്ചായത്തിലെ തുരുത്തിയില്‍ പുതുതായി ടൂറിസം പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
742.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
യുവതികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
743.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപറേഷൻ ഗവേണിങ്ങ് ബോഡിയില്‍ നിലവില്‍ ആരൊക്കെയാണ് അംഗങ്ങളെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഗവേണിങ്ങ് ബോഡിയില്‍ ജനപ്രതിനിധികള്‍ ആരെങ്കിലുമുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രാദേശികമായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പദ്ധതിയുടെ ഉന്നമനത്തിന് നിര്‍ദ്ദേശം നല്‍കുന്നതിനും പദ്ധതിപ്രദേശം ഉള്‍ക്കൊള്ളുന്ന ജനപ്രതിനിധികളെ കൂടി ഗവേണിങ്ങ് ബോഡിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
744.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീര്‍ത്ഥാടന കേന്ദ്രങ്ങളെയും സാംസ്ക്കാരിക പൈതൃക കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള പില്‍ഗ്രിംസ് ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
745.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരുമാനമില്ലാത്തതു കാരണം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നിലച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയിലെ കാപ്പാട് ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളില്‍, ഡി.റ്റി.പി.സി. മുന്‍കൈയ്യെടുത്തു നടത്തുന്ന സ്ഥാപനങ്ങളിലടക്കം മാസങ്ങളായി ശമ്പളം കുടിശ്ശികയായവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കുവാന്‍ ആലോചനയുണ്ടോ; വിശദമാക്കാമോ?
746.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി, എറണാകുളം-മറൈന്‍ഡ്രൈവ്-ബോള്‍ഗാട്ടി പാലസ്-മുളവുകാട് - വല്ലാര്‍പാടം-രാമന്‍തുരുത്ത് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് കേബിള്‍ കാര്‍ സംവിധാനം കൊണ്ടുവരുന്നതിനുള്ള പദ്ധതി പരിഗണിക്കുമോ?
747.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം വിനോദസഞ്ചാര മേഖല അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ലോക് ഡൗൺ മൂലം വിനോദസഞ്ചാര മേഖലയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ജോലി ചെയ്യുന്നവർക്ക് ഉപജീവനമാർഗ്ഗം ഇല്ലാതായിരിക്കുന്ന സാഹചര്യത്തിൽ, സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
വയനാട് ജില്ലയിലെ കോവിഡാനന്തര ടൂറിസം സാധ്യതകൾ അവലോകനം ചെയ്ത് ഈ മേഖലയുടെ സമഗ്ര വികസനം ഉറപ്പ് വരുത്തുന്നതിനായി ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കരിക്കാനും പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ നല്‍കുമോ?
748.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചന്‍കോവില്‍-ഗവി ടൂറിസം സര്‍ക്യൂട്ട് അനുവദിക്കാന്‍ സാധിക്കുമോയെന്ന് വിശദമാക്കാമോ?
749.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതി ടൂറിസം പദ്ധതിയുടെ ടെന്‍ഡര്‍ നടപടി എന്ന് പൂര്‍ത്തീകരിച്ചതാണെന്ന് വിശദമാക്കുമോ;
( ബി )
ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത പദ്ധതി തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; എങ്കിൽ ആയത് പരിഹരിച്ച് പ്രവൃത്തി അടിയന്തരമായി തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
750.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന ടൂറിസം പദ്ധതികളുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവ ഏതൊക്കെയാണെന്നും ആയതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് അവശേഷിക്കുന്നതെന്നും അവ ദ്രുതഗതിയില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
751.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കലശമല ഇക്കോ ടൂറിസം പ്രോജക്റ്റിന് സ്ഥലമേറ്റടുക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രോജക്റ്റിന് ഭൂമി ഏറ്റെടുക്കുവാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
752.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്ത് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന്‌ വിശദമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തൃക്കടീരി ഗ്രാമപഞ്ചായത്തിലെ അനങ്ങന്‍മല ഇക്കോടൂറിസം പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ്; ഇത് വികസിപ്പിക്കുന്നതിന് പദ്ധതികള്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
753.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ഇടമലയാര്‍, തുണ്ടം, കുട്ടമ്പുഴ റേഞ്ചുകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മണ്ഡലത്തില്‍ ഏറെ ടൂറിസം വികസന സാധ്യതയുള്ള പ്രസ്തുത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
754.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ നെയ്യാര്‍ ഡാമില്‍ ടൂറിസം വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കാമോ;
( ബി )
ടൂറിസം വകുപ്പ് തയ്യാറാക്കി നല്‍കിയ ഡി. പി. ആര്‍. പ്രകാരമാണോ പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കി വരുന്നത്; ഡി. പി. ആർ.-ല്‍ ഉള്‍പ്പെട്ടിരുന്ന ഏതൊക്കെ നിര്‍ദ്ദേശങ്ങളാണ് നിര്‍വഹണ സമയത്ത് ഒഴിവാക്കപ്പെട്ടിട്ടുള്ളത്; ആയതിന്റെ കാര്യകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
നെയ്യാര്‍ ഡാം കേന്ദ്രീകരിച്ച് കെ. റ്റി. ഡി. സി. യുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ ബോട്ട് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
755.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദ സഞ്ചാര മേഖലയിലെ നിക്ഷേപകരേയും തൊഴിലാളികളേയും കോവിഡ് പ്രതിസന്ധി വളരെയധികം പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആയത് പരിഹരിക്കുന്നതിനായി എന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിദിന രോഗബാധയുള്ള സംസ്ഥാനമായി കേരളം മാറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് വിനോദസഞ്ചാര മേഖലയുടെ തിരിച്ചു വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഗൗരവത്തോടെ കാണുമോ;
( സി )
പ്രസ്തുത പ്രതിസന്ധി തരണം ചെയ്ത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ്വ് പകരുവാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കുമോ; വ്യക്തമാക്കുമോ?
756.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി പഞ്ചായത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കും എന്ന പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
വിനോദസഞ്ചാര സാദ്ധ്യതയുള്ള പഞ്ചായത്തുകളില്‍ ഒന്നിലേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
757.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നു വരുന്ന വിവിധ ടൂറിസം പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത ഏതെങ്കിലും ടൂറിസം പദ്ധതി പ്രസ്തുത മണ്ഡലത്തില്‍ ഉണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
ഉണ്ടെങ്കില്‍ പദ്ധതിയുടെ പേരും ആരംഭിക്കാത്തതിന്റെ കാരണവും വ്യക്തമാക്കാമോ?
758.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മറ്റ് വകുപ്പുകളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ ഭൂമിയില്‍ ടൂറിസം വകുപ്പിന് പദ്ധതി നടപ്പിലാക്കാനായി പെര്‍മിസീവ് സാങ്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
759.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ടൂറിസം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ?
760.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തിലെ വള്ളിക്കുന്നം ചിറ ടൂറിസം പദ്ധതിക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ താമരക്കുളം വയ്യാങ്കര ചിറ ടൂറിസം പദ്ധതി വിപുലപ്പെടുത്തുന്നതിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പദ്ധതിക്കാവശ്യമായ തുക അനുവദിക്കുമോ ?
761.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
ഓരോ പഞ്ചായത്തിലും ടൂറിസം ഡെസ്റ്റിനേഷനുകള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
ടൂറിസം ഡെസ്റ്റിനേഷനുകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതികള്‍ വിശദീകരിക്കാമോ;
( ഡി )
ടൂറിസം ഡെസ്റ്റിനേഷനുകളെ ബന്ധിപ്പിക്കുന്ന പുഴകളുടെ തീരങ്ങളില്‍ എന്തൊക്കെ പ്രവൃത്തികള്‍ ആണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
തദ്ദേശീയമായ ഭക്ഷണ രീതികള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( എഫ് )
കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്; കുറ്റ്യാടി മണ്ഡലത്തില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
762.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത്-നിയോജകമണ്ഡലത്തില്‍ സ്വകാര്യ/ പൊതു പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുന്ന വേങ്ങേരി പേരാവൂര്‍ വില്ലേജിലെ പാറോപ്പടി ജലാശയ പദ്ധതി തയ്യാറാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ; എങ്കിൽ തുടര്‍നടപടികള്‍ സ്വീകരിക്കുമോ?
763.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂറിന്റെ ചരിത്ര പ്രധാന്യം വ്യക്തമാക്കുന്ന സ്ഥലങ്ങളെ കൂട്ടിയിണക്കി പെെതൃക സര്‍ക്യൂട്ട് ആരംഭിക്കുന്നതിന് വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; പദ്ധതിയില്‍ ആറ്റിങ്ങലും കിളിമാനൂരും ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
764.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തില്‍ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്ന തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പാര്‍ക്ക് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ വൈദ്യുതവല്‍ക്കരണം ഉള്‍പ്പെടെ ശേഷിക്കുന്ന പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
765.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന അഴീക്കോട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അഴീക്കോട് കൈത്തറി ഗ്രാമം - മ്യൂസിയം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
766.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒരു വിനോദ സഞ്ചാര കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇവയുടെ മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
767.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിലെ ആശ്രാമം മൈതാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്ന പൈത‍ൃകവീഥി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
768.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടിമത-കച്ചേരിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുവേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചോ;
( സി )
ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
769.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത്/സൗത്ത് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സരോവരം പാര്‍ക്ക് മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ?
770.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര റിസോര്‍ട്ടുകളാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
റിസോര്‍ട്ടുകള്‍ ഏറ്റെടുത്ത ഉടമകള്‍ കൃത്യമായി പാട്ട തുക നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
എത്ര തുക കുടിശ്ശികയായി നല്‍കാനുണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ഡി )
പാട്ടത്തുക പിരിച്ചെടുക്കുന്നതിന് എന്തെങ്കിലും തുടര്‍ നടപടി എടുത്തിട്ടുണ്ടോ; വിശദാശങ്ങള്‍ അറിയിക്കാമോ?
771.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കോട്ടക്കുന്ന് ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരികളുടെയും പരിസര വാസികളുടെയും ജീവന് അപകടകരമായ തരത്തിലുണ്ടായിട്ടുള്ള മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദീകരിക്കാമോ ;
( സി )
ചരിത്ര പ്രാധാന്യമുള്ള കേന്ദ്രത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നത്തിന് കൂടുതൽ ടൂറിസം പദ്ധതികൾ കൊണ്ടുവരുവാൻ നടപടി സ്വീകരിക്കുമോ?
772.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ക്ഷേത്രം, പാലയൂര്‍ സെന്റ് തോമസ് ചര്‍ച്ച്, മണത്തല ജൂമാ മസ്ജിദ് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി പില്‍ഗ്രിം ടൂറിസം പദ്ധതി പരിഗണനയിലുണ്ടോ; വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വളരെയധികം ജനങ്ങള്‍ തീര്‍ത്ഥാടനത്തിന് വരുന്ന പ്രസ്തുത പ്രദേശത്ത് പില്‍ഗ്രിം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കുമോ;
( സി )
മുസരീസ് പൈതൃക പദ്ധതിയില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നടത്തുന്ന പദ്ധതികള്‍ വിശദീകരിക്കാമോ?
773.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജകമണ്ഡലത്തില്‍ ടൂറിസം വകുപ്പ് കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലുള്ള അവസ്ഥ എന്താണന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് ഉള്ളതെന്നും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.