STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

റോഡുകളുടെ നിര്‍മ്മാണ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

*91.

ശ്രീ. അൻവർ സാദത്ത്

ശ്രീ. പി. ടി. തോമസ്

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ റീ ബില്‍ഡ് കേരള പദ്ധതിയിലൂടെ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ റോഡുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്നത്;

( സി )

പൊതുമരാമത്ത് വകുപ്പിനെ അഴിമതി മുക്തമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( ഡി )

റോഡ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് റോ‍ഡുകള്‍ നിര്‍മ്മാണശേഷം വളരെ വേഗം തകരുവാന്‍ കാരണമെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിലയിരുത്തല്‍

*92.

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീ. കെ. രാജൻ

ശ്രീമതി ഗീതാ ഗോപി

ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം മുന്‍ഗണന നല്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

( ബി )

പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ എത്രത്തോളം പുരോഗതി ഉണ്ടായിട്ടുണ്ടെന്നറിയിക്കുമോ;

( സി )

പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളും അവയുടെ ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമോ;

( ഡി )

ആധുനിക ലോകത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായി പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പ്രെെമറിതലം മുതല്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിചയിക്കുന്നതിനുളള അവസരവും സാങ്കേതിക ഉപകരണങ്ങളിലുളള പ്രായോഗിക പരിചയം നല്കുന്നതിനാവശ്യമായ സൗകര്യങ്ങളും നല്കുന്നതിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം

*93.

ശ്രീമതി ഷാനിമോൾ ഉസ്മാൻ

ശ്രീ. ടി. ജെ. വിനോദ്

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനും വേലിയേറ്റ രേഖയില്‍ നിന്നും അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

( ബി )

ഈ പദ്ധതിപ്രകാരം മാറ്റി താമസിപ്പിക്കുന്ന ഒരു കുടുംബത്തിന് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്; ഇതിനകം എത്ര കുടുംബങ്ങളെ ഈ പദ്ധതി പ്രകാരം പുനരധിവസിപ്പിച്ചു എന്ന കണക്ക് ലഭ്യമാണോ; വിശദമാക്കുമോ;

( സി )

ഇപ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമ്പോള്‍ ലഭ്യമാകുന്ന കടല്‍ത്തീരഭൂമിയില്‍ അനുയോജ്യമായ സസ്യാവരണം സൃഷ്ടിക്കുന്നതിന് എന്ത് പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

മത്സ്യ വിപണന മേഖലയിലെ സർക്കാർ ഇടപെടലുകൾ

*94.

ശ്രീ. ആൻ്റണി ജോൺ

ശ്രീ. പുരുഷൻ കടലുണ്ടി

ശ്രീ. മുരളി പെരുനെല്ലി

ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പച്ച മത്സ്യത്തിന്റെ മാര്‍ക്കറ്റ് വിലയുടെ നാലിലൊന്ന് പോലും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാത്ത സ്ഥിതി മാറ്റി ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനും മത്സ്യബന്ധന തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് ന്യായവില ഉറപ്പാക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ;

( ബി )

മത്സ്യ സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി കേടാകാത്ത പച്ചമീന്‍ ലഭ്യമാക്കുന്നതിന് ഫിഷ് മാര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

( സി )

മൂല്യവര്‍ദ്ധിതോല്പന്നങ്ങളിലൂടെ വരുമാന വര്‍ദ്ധനവ് സാധ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;

( ഡി )

മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണത്തിനും വികസനത്തിനുമായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ?

പൊതുമരാമത്ത് പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റിംഗ്

*95.

ശ്രീ. ആർ. രാമചന്ദ്രൻ

ശ്രീ. ഇ കെ വിജയൻ

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് പ്രവൃത്തികള്‍ പരിശോധിക്കുന്നതിനായി ജനപ്രതിനിധികളെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി നടത്തുന്ന സോഷ്യല്‍ ഓഡിറ്റിംഗിനെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ;

( ബി )

പൊതുമരാമത്ത് വകുപ്പിലെ അഴിമതി കുറയ്ക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് സഹായകരമായിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

പ്രൈസ് സോഫ്റ്റ്‍വെയര്‍ ഏര്‍പ്പെടുത്തിയത് ഏതൊക്കെ വിധത്തില്‍ ഗുണകരമായെന്നും ആയത് എത്രത്തോളം ഫലപ്രദമാണെന്നും വ്യക്തമാക്കുമോ;

( ഡി )

വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഇ-ടെണ്ടര്‍ സംവിധാനത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കുമോ; എന്തൊക്കെ മാറ്റങ്ങളും നേട്ടങ്ങളുമാണ് ഈ സംവിധാനം നടപ്പില്‍ വരുത്തിയതുവഴി ഉണ്ടായിട്ടുള്ളതെന്നറിയിക്കുമോ;

( )

പൊതുമരാമത്ത് വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനങ്ങള്‍ അഴിമതി കുറയ്ക്കുന്നതിന് എത്രത്തോളം സഹായകരമായിട്ടുണ്ട് എന്നറിയിക്കുമോ?

ദേശീയപാത ആറുവരിയാക്കൽ പദ്ധതി

*96.

ശ്രീ. ജെയിംസ് മാത്യു

ശ്രീ. കെ. ആൻസലൻ

ശ്രീ യു. ആർ. പ്രദീപ്

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അസാധ്യമായി കിടന്നിരുന്ന ദേശീയപാത ആറുവരിയാക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയ കാര്യക്ഷമമായ ഇടപെടലിലൂടെ പ്രവൃത്തി ആരംഭിക്കാനുള്ള ധാരണാപത്രം ഒപ്പു വയ്ക്കാനായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

( ബി )

ഭൂമി ഏറ്റെടുക്കലിന് എത്ര തുകയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്; ഭൂമി ഏറ്റെടുക്കലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;

( സി )

കരമന-കളിയിക്കാവിള ദേശീയപാത വികസനം തടസ്സങ്ങള്‍ നീക്കി പൂര്‍ത്തിയാക്കാനായിട്ടുണ്ടോ;

( ഡി )

കുതിരാന്‍ തുരങ്ക നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തിയ കരാര്‍ കമ്പനിയെ മാറ്റി ദേശീയപാതയുടെ പണി പൂര്‍ത്തിയാക്കാന്‍ ദേശീയപാത അതോറിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോയെന്ന് അറിയിക്കാമോ?

തീരദേശത്തെ സാമൂഹിക പശ്ചാത്തലവികസനം

*97.

ശ്രീ റ്റി . വി. രാജേഷ്

ശ്രീ . ജോൺ ഫെർണാണ്ടസ്

ശ്രീ . എം. നൗഷാദ്

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അപായകരമായ നിലയില്‍ തീരദേശത്ത് കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതമായ പുനരധിവാസത്തിനായി ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയ്ക്കാമോ;

( ബി )

ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സുരക്ഷിത ഭവനമൊരുക്കുന്നതിന് ലൈഫ് മിഷനില്‍ പ്രത്യേക ഇളവു നല്‍കി വീടിന് ധനസഹായം നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

( സി )

ഓഖിയിലും കടല്‍ക്ഷോഭത്തിലും വീടും മത്സ്യബന്ധനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ഡി )

തീരദേശത്തെ സാമൂഹിക പശ്ചാത്തലവികസനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?

ഭൂപതിവ് ചട്ടം ലംഘിച്ചുള്ള കെട്ടിട നിര്‍മ്മാണം

*98.

ശ്രീ. കെ എം ഷാജി

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ . ടി . . അഹമ്മദ് കബീർ

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം കൃഷിക്കും വീടിനുമായി നല്‍കിയ ഭൂമിയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ റവന്യു വകുപ്പിന് സംവിധാനമുണ്ടോയെന്ന് അറിയിക്കുമോ;

( ബി )

അപ്രകാരം പരിശോധന നടത്തിയതില്‍ ഭൂപതിവ് ചട്ടം ലംഘിച്ചതായ കേസ്സുകള്‍ കണ്ടെത്തിയിട്ടുണ്ടോ;

( സി )

ഇത്തരം സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

വില്ലേജ് ഓഫീസുകളുടെ ആധുനികവല്ക്കരണം

*99.

ശ്രീ.ഡി.കെ.മുരളി

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ. ബി .സത്യൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്ന വില്ലേജ് ഓഫീസുകളെ ആധുനികവല്ക്കരിക്കാനും ജനസൗഹൃദമാക്കാനും ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

( ബി )

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എത്ര വില്ലേജ് ഓഫീസുകളെ പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തനം നടത്തി വരുന്നുണ്ട് എന്നറിയിക്കാമോ;

( സി )

വില്ലേജ് ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിന് നടത്തിയ ഇടപെടലുകള്‍ അറിയിക്കാമോ;

( ഡി )

ഭൂനികുതി അടയ്ക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ നേരിട്ടെത്തുന്നതിന് പകരം ഓണ്‍ലെെന്‍ സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

പൊതുവിദ്യാഭ്യാസ മേഖലയിലെ കോവിഡ് കരുതല്‍ നടപടികള്‍

*100.

ശ്രീ . കാരാട്ട് റസാഖ്

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ . കെ . ബാബു

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ്, ഓണ്‍ലൈന്‍ ക്ലാസുകള്‍ അനിവാര്യമാക്കിയ സാഹചര്യത്തില്‍ അത് ഡിജിറ്റല്‍ വിടവില്ലാതെ വിജയകരമായി നടത്താനായെങ്കിലും സ്കൂളിലെ പഠനത്തിനു പകരമാകില്ലെന്നതിനാല്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായിട്ടുണ്ടോ;

( ബി )

ഫസ്റ്റ് ബെല്‍ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയതിലെ കാര്യക്ഷമതയെക്കുറിച്ച് അറിയിക്കാമോ;

( സി )

പകര്‍ച്ചവ്യാധിയുടെ വ്യാപനത്തോത് ഇപ്പോഴും ഗണ്യമായി തുടരുന്നതിനാല്‍ സ്കൂള്‍ തുറക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന കരുതല്‍ നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

( ഡി )

പൊതുപരീക്ഷകളും മറ്റു വാര്‍ഷികപരീക്ഷകളും നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ;

( )

സിലബസ് ലഘൂകരണം ആശാസ്യമാണോ; ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നോയെന്ന് അറിയിക്കാമോ?

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍

*101.

ശ്രീ. കെ. ആൻസലൻ

ശ്രീ. എസ്. ശർമ്മ

ശ്രീ. കെ ദാസൻ

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മത്സ്യത്തൊഴിലാളികളുടെ ജീവിതപുരോഗതിയ്ക്കും സുരക്ഷിതത്വത്തിനുമായി ആവിഷ്ക്കരിച്ച നൂതനപദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പുനരധിവാസ പാക്കേജിന്റെ വിശദാംശം നല്‍കുമോ;

( സി )

ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

( ഡി )

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള അപകട ഇന്‍ഷുറന്‍സ് തുക ഈ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

കശുവണ്ടി തൊഴിലാളികള്‍ക്ക് ഇ.എസ്.. പരിരക്ഷ

*102.

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സജി ചെറിയാൻ

ശ്രീമതി വീണാ ജോർജ്ജ്

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ എല്ലാ കശുവണ്ടി തൊഴിലാളികള്‍ക്കും ഇ.എസ്.. പരിരക്ഷ ഉറപ്പാക്കുന്നതിനും കുറഞ്ഞ തൊഴില്‍ ദിനം ഇരുന്നൂറ് ആക്കുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത മേഖലയിലെ തൊഴിലാളികള്‍‍ക്ക് മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ ഇ.പി.എഫ്. പെന്‍ഷന്‍ നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എന്തെല്ലാം ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ നടത്തിയതെന്ന് വ്യക്തമാക്കാമോ;

( സി )

സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്ന് ഇ.പി.എഫ്. പെന്‍ഷന് 3650 ദിവസങ്ങള്‍ ആവശ്യമാണെന്ന വ്യവസ്ഥയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

സ്ക്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം

*103.

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ . കെ. സി . ജോസഫ്

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടിന് അനുസൃതമായി സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം പുനസംഘടിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നറിയിക്കാമോ;

( ബി )

ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിലും ഗ്രഹണപാടവത്തിലും ഉയര്‍ച്ചയുണ്ടായതായി വിലയിരുത്തുന്നുണ്ടോ;

( സി )

കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയതിലൂടെ വിദ്യാഭ്യാസ മേഖലയില്‍ എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ ഉണ്ടായതായി വിലയിരുത്തുന്നുണ്ടോ;

( ഡി )

എങ്കില്‍ പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും എന്ത് ഇടപെടലാണ് ഇതിനകം നടത്തിയതെന്ന് വ്യക്തമാക്കാമോ?

മലയോര,തീരദേശ ഹൈവേകൾ

*104.

ശ്രീ. രാജു എബ്രഹാം

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ . ജോർജ് എം .തോമസ്

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് വകുപ്പിന്റെ എത്ര പദ്ധതികള്‍ക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്; പ്രധാന പദ്ധതികളുടെ വിശദാംശം നല്‍കുമോ;

( ബി )

പതിമൂന്ന് ജില്ലകളില്‍ കൂടി കടന്നു പോകുന്ന മലയോര ഹൈവേ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പദ്ധതി ത്വരിതപ്പെടുത്താൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടോ;

( സി )

തീരദേശ ഹൈവേ പദ്ധതിയെക്കുറിച്ച് വിശദമാക്കുമോ?

അതിവേഗ തീവണ്ടിപ്പാത

*105.

ശ്രീ വി. കെ. സി. മമ്മത് കോയ

ശ്രീ. സി. കൃഷ്ണൻ

ശ്രീ . എം . മുകേഷ്

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഗതാഗതരംഗത്ത് മൗലികമാറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമായ അതിവേഗ തീവണ്ടിപ്പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി നേടിയെടുക്കാന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനം അറിയിക്കാമോ;

( ബി )

സംസ്ഥാനത്തിന്റ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള യാത്രയ്ക്ക് കേവലം നാല് മണിക്കൂര്‍ മതിയാകുന്ന പദ്ധതിയുടെ മതിപ്പുചെലവും എത്ര ഭൂമി വേണ്ടിവരുമെന്നും അറിയിക്കാമോ;?

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലെ ക്വാറികള്‍

*106.

ശ്രീ . മഞ്ഞളാംകുഴി അലി

ഡോ.എം.കെ . മുനീർ

ശ്രീ .പി. കെ. ബഷീർ

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗവേഷണ സ്ഥാപനങ്ങളും അക്കാദമിക സ്ഥാപനങ്ങളും ഉരുള്‍പൊട്ടലിനെപ്പറ്റി പഠിച്ച ശേഷം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;

( ബി )

സാധ്യതാ മാപ്പില്‍ ക്രിട്ടിക്കല്‍, ഹെെ ഹസാര്‍ഡ്സ് എന്ന് അടയാളപ്പെടുത്തിയ മേഖലകളില്‍ ക്വാറികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

( സി )

എങ്കില്‍ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

കശുവണ്ടി വ്യവസായ മേഖലയുടെ പുനരുജ്ജീവനം

*107.

ശ്രീ . എം. നൗഷാദ്

ശ്രീ . ജോൺ ഫെർണാണ്ടസ്

ശ്രീ. വി.ജോയി

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് രൂക്ഷമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരുന്ന കശുവണ്ടി വ്യവസായമേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കിയിരുന്നോ; വിശദാംശം നല്‍കുമോ;

( ബി )

കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പക്സിന്റെയും കീഴിലുള്ള അടഞ്ഞുകിടന്നിരുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അറിയിക്കാമോ;

( സി )

കാഷ്യൂ കോര്‍പ്പറേഷനിലും കാപ്പക്സിലുമായി പുതുതായി ആയിരം തൊഴിലാളികളെക്കൂടി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ഡി )

ആധുനികവത്ക്കരണത്തിനും കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നല്‍കുന്നതിനുമായി കശുവണ്ടി കോര്‍പ്പറേഷനും കാപ്പക്സിനും ഈ സര്‍ക്കാര്‍ എത്ര കോടി രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

മലയോര ഹൈവേ നിര്‍മ്മാണം

*108.

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയിലെ നന്ദാരപടവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നിര്‍മ്മിക്കുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ട് പോകുന്നില്ലായെന്നത് വസ്തുതയാണോ; എങ്കില്‍ അതിന്റെ കാരണം എന്താണെന്ന് അറിയിക്കാമോ ;

( ബി )

ഇതിനകം കിഫ്ബിയില്‍ സമര്‍പ്പിച്ച എത്ര റീച്ചുകള്‍ക്ക് അംഗീകാരം ലഭിച്ചു; വിശദാംശം നല്‍കാമോ;

( സി )

കിഫ്ബി അംഗീകാരം ലഭിച്ച റീച്ചുകളില്‍ ഇതിനകം എത്ര കി.മീ. റോഡിന്റെ പണി പൂര്‍ത്തിയായെന്ന് വെളിപ്പെടുത്താമോ;

( ഡി )

മലയോര ഹൈവേയുടെ വനം മേഖലകളിലൂടെ കടന്ന് പോകുന്ന ഭാഗത്തെ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

പ്രകൃതി ദുരന്തങ്ങള്‍ നേരിടാൻ സജ്ജീകരണം

*109.

ശ്രീ. കെ. രാജൻ

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീ. വി. ആർ. സുനിൽ കുമാർ

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും ദുരന്ത കെടുതികളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതിനും ഈ സര്‍ക്കാരിന് സാധിക്കുമെന്നതിന്റെ മാതൃകയാണോ ബുറേവി ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ സത്വരമായി ഇടപെട്ട് സാഹചര്യങ്ങള്‍ അനുകൂലമാക്കി മാറ്റുന്നതിനുള്ള പ്രയത്നം വിജയകരമായത് സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

ദുരന്തത്തിന്റെ വഴി അറിയാനും തീവ്രത അളക്കാനും മുന്‍കാലങ്ങളില്‍ ലഭ്യമല്ലാതിരുന്ന അറിവും സാങ്കേതിക വൈദഗ്ദ്ധ്യവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുതല്‍ക്കൂട്ടാകുന്നുണ്ടോ; വിശദമാക്കുമോ;

( ഡി )

വരും കാലങ്ങളില്‍ പ്രകൃതിദുരന്തങ്ങളുണ്ടായാല്‍ അവയെ നേരിടുന്നതിനും ദുരന്തലഘൂകരണത്തിനുമായി എന്തൊക്കെ സജ്ജീകരണങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്നും ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?

റവന്യു വകുപ്പിലെ ആധുനികവല്കരണം

*110.

ശ്രീമതി ഗീതാ ഗോപി

ശ്രീ. സി. ദിവാകരൻ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ. . ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം റവന്യു വകുപ്പില്‍ നടപ്പിലാക്കിയ ആധുനികവല്കരണശ്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

( ബി )

-ഓഫീസ് സംവിധാനം വകുപ്പില്‍ എത്രത്തോളം നടപ്പാക്കിയെന്നറിയിക്കാമോ;

( സി )

-ഡിസ്ട്രിക്റ്റ് പദ്ധതി മുഖേന ഓണ്‍ലെെനായി സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നത് വ്യാപകമായിട്ടുണ്ടോ; വിശദവിവരങ്ങള്‍ അറിയിക്കുമോ;

( ഡി )

സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓണ്‍ലെെനായി അപേക്ഷിക്കുന്നതിനും ഫീസ് ഒടുക്കുന്നതിനും അവയുടെ പ്രിന്റ് എടുക്കുന്നതിനും അനുവദിക്കുന്ന സൗകര്യം നല്കിയതിനോട് ജനങ്ങളുടെ പ്രതികരണം എപ്രകാരമാണെന്നറിയിക്കുമോ;

( )

എല്ലാ വില്ലേജുകളിലും കാര്‍ഡ് മുഖേന നികുതി സ്വീകരിക്കുന്ന രീതി നടപ്പിലാക്കിയിട്ടുണ്ടോ; പണമായി നികുതി സ്വീകരിക്കുന്നത് നിര്‍ത്തലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

മത്സ്യത്തൊഴിലാളികളുടെ ഉന്നമനം

*111.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനവും ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മത്സ്യത്തൊഴിലാളി മേഖലയിലെ ആരോഗ്യ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാംസ്കാരിക ഉന്നമനത്തിനുമായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

( ബി )

തീരദേശ മേഖലയിലെ വിദ്യാലയങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

( സി )

മൽസ്യത്തൊഴിലാളികളുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലെ സാംസ്കാരിക ഉന്നതിക്കുമായി ഭാവിയില്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ?

വിദ്യാര്‍ത്ഥികളുടെ മാതൃഭാഷ നിലവാരം ഉയര്‍ത്താന്‍ പദ്ധതികള്‍

*112.

ശ്രീ . കെ .ഡി .പ്രസേനൻ

പ്രൊഫ . കെ. യു. അരുണൻ

ശ്രീ. പുരുഷൻ കടലുണ്ടി

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും മാതൃഭാഷ പ്രയോഗം ഉന്നത നിലവാരത്തില്‍ എത്തിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

മലയാള ഭാഷാപഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'മലയാളത്തിളക്കം' പദ്ധതി എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കി വരുന്നുണ്ടോ;

( സി )

ഹയര്‍ സെക്കണ്ടറി തലത്തില്‍ ഏതെല്ലാം വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്;

( ഡി )

സംസ്ഥാനത്ത് സി.ബി.എസ്.., .സി.എസ്.. സിലബസ് പിന്തുടരുന്ന എല്ലാ സ്ക്കൂളുകളും മലയാള ഭാഷ പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

സ്കൂള്‍ തുറക്കുന്നതിന് കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

*113.

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് രോഗബാധയെത്തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;

( ബി )

സ്കൂള്‍ തുറക്കുന്നതിന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എന്തൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വച്ചതെന്ന് അറിയിക്കുമോ;

( സി )

സ്കൂളുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും ശാരീരിക അകലം, മറ്റ് കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിക്കുന്നുവെന്നും ഉറപ്പു വരുത്തുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;

( ഡി )

വിദ്യാര്‍ത്ഥികളുടെ പഠന പ്രയാസങ്ങളും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് കൗണ്‍സിലിങ് ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ;

( )

പത്ത്, പ്ലസ്‌ടു തുടങ്ങിയ ക്ലാസുകള്‍ ഒഴികെയുളള മറ്റ് ക്ലാസുകള്‍ക്ക് എന്നത്തേയ്ക്ക് സ്കൂള്‍ തുറന്ന് പഠനം ആരംഭിക്കുമെന്നുള്ള വിവരങ്ങള്‍ അറിയിക്കുമോ?

മരാമത്ത് പ്രവൃത്തികളിലെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

*114.

ശ്രീ. എം. സ്വരാജ്

ശ്രീ. എസ്. ശർമ്മ

ശ്രീ . പി . കെ . ശശി

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; മുന്‍ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി പ്രവൃത്തികളില്‍ ഗുണനിലവാരം ഉറപ്പാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

( ബി )

കേരളത്തിലെ മഴകൂടിയ കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ലൈറ്റ് വൈറ്റ് ടോപ്പിംഗ്, കോൾഡ് ഇൻ പ്ലേസ് റീസൈക്ലിംഗ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ പ്രാവര്‍ത്തികമാക്കുന്നതിനും നൂതന യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും സാധിച്ചിരുന്നോ; വ്യക്തമാക്കുമോ;

( സി )

നവീന സാങ്കേതികവിദ്യാധിഷ്ഠിത നിര്‍മ്മാണ രീതികളോടൊപ്പം തന്നെ കയര്‍ ഭൂവസ്ത്രം, റബ്ബര്‍ ചേര്‍ന്ന ടാർ മിശ്രിതം, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് തുടങ്ങിയവയുടെ ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടോയെന്ന് വിശദമാക്കുമോ?

റീസര്‍വ്വേയിലെ തെറ്റുകള്‍ക്ക് പരിഹാരം

*115.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുരയിടമായി കിടന്ന സ്ഥലങ്ങള്‍ റീസര്‍വ്വേയില്‍ തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയതുമൂലം സംസ്ഥാനത്തെ വിവിധ താലൂക്കുകളില്‍ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

( ബി )

ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലം ഉണ്ടായിട്ടുള്ള ഇത്തരം തെറ്റുകളാല്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍

*116.

ശ്രീ. ബി .സത്യൻ

ശ്രീ എ. എൻ. ഷംസീർ

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് രോഗവ്യാപനം മൂലം സ്കൂളുകളില്‍ സാധാരണ രീതിയിലുള്ള അദ്ധ്യയനം സാധ്യമാകാതിരിക്കുന്ന സാഹചര്യത്തില്‍ വര്‍ഷാവസാന പരീക്ഷകള്‍ എപ്രകാരം നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

വിദ്യാലയങ്ങളിൽ ഏതെല്ലാം ക്ലാസ്സുകളില്‍ ആണ് റെഗുലര്‍ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുള്ളത്;

( സി )

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൂടുതല്‍ ഫലപ്രദമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( ഡി )

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ സ്കൂളുകളില്‍ വച്ച് നടത്തുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളും മുന്‍കരുതലുകളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

പ്രീ പ്രെെമറി വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍

*117.

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രീ പ്രെെമറി വിദ്യാഭ്യാസത്തിന് ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

( ബി )

പ്രീ പ്രെെമറി വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ വർദ്ധന

*118.

ശ്രീ എം. രാജഗോപാലൻ

ശ്രീ . . പ്രദീപ് കുമാർ

ശ്രീമതി വീണാ ജോർജ്ജ്

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും ഓരോ വര്‍ഷവും അധികമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലത്തേതുമായി താരതമ്യ പഠനം നടത്തിയിട്ടുണ്ടോ; അതിന്റെ കണക്ക് ലഭ്യമാണോ; വിശദമാക്കുമോ;

( ബി )

മികച്ച വിദ്യാഭ്യാസത്തിനായി അണ്‍ എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്ന സ്ഥിതി ഇല്ലാതാക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

( സി )

അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി മുഖേനയും അല്ലാതെയും ചെലവഴിച്ച തുകയെത്ര എന്നതിന്റെ കണക്ക് ലഭ്യമാണോ ?

ഉപാധിരഹിത പട്ടയവിതരണം

*119.

ശ്രീ. എസ്. രാജേന്ദ്രൻ

ശ്രീ. പി.വി.അൻവർ

ശ്രീ ഒ . ആർ. കേളു

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂവും ഭവനനിർമ്മാണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഏറെ വര്‍ഷങ്ങള്‍ റവന്യു ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും കിടപ്പാടത്തിന് പട്ടയം ലഭിക്കാതെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കാമോ; ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ആകെ എത്ര പേര്‍ക്ക് പട്ടയം നല്‍കാനായിട്ടുണ്ട്;

( ബി )

മറ്റെങ്ങും ഭൂമിയില്ലാതെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ കൃഷി ചെയ്യാനും താമസമാക്കാനും നിര്‍ബന്ധിതരായവര്‍ക്ക് പട്ടയം നല്‍കാന്‍ പ്രത്യേക പദ്ധതിയുണ്ടോ;

( സി )

ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ ഉപാധിരഹിത പട്ടയം വിതരണം ചെയ്യാന്‍ നടപടിയെടുത്തിട്ടുണ്ടോ; ലാന്റ് ട്രിബ്യൂണല്‍ മുമ്പാകെ തീര്‍പ്പാകാതെ കിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തിയിരുന്നോ എന്ന് അറിയിക്കാമോ?

അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍

*120.

ശ്രീ . വി. ടി. ബൽറാം

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ. . പി . അനിൽ കുമാർ

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അമിത ഫീസ് ഈടാക്കുന്നു എന്നതും അദ്ധ്യാപക അനദ്ധ്യാപകര്‍ക്ക് കൃത്യമായ രീതിയില്‍ ശമ്പളം കൊടുക്കാതെ അവരെ ചൂഷണം ചെയ്യുന്നുവെന്നതും വസ്തുതയല്ലേയെന്ന് അറിയിക്കുമോ ;

( ബി )

അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

( സി )

പ്രസ്തുത മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രമായ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തിനുണ്ടാകുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ;

( ഡി )

അണ്‍എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സേവന വ്യവസ്ഥകള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.