UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
30.09.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2363.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 മുതല്‍ 2025 വരെ മയക്കുമരുന്ന് ഉപയോഗം മൂലമുള്ള എത്ര അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്രപേർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നുമുള്ള വിവരങ്ങളുടെ വർഷവും ജില്ലയും തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ മയക്കുമരുന്ന് കൈവശം വച്ചതിനും വിതരണം ചെയ്തതിനും ഉപയോഗിച്ചതിനുമായി എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ കുറ്റവിമുക്തരായിട്ടുണ്ടെന്നുമുള്ള വർഷം, ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2364.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെറ്റാമെലോൺ ഡാർക്ക് നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ടു മലയാളികളായ എൻജിനീയർമാർ അറസ്റ്റിലായത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്തൊക്കെ അന്വേഷണങ്ങളാണ് നടക്കുന്നത്; വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
ഡാർക്ക് നെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് വൻതോതിൽ ലഹരി മരുന്ന് വ്യാപാരം നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള ലഹരി മരുന്നു വ്യാപാരം തടയുന്നതിന് എക്സൈസ് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ വിവിധ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ നടക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ലഹരി പാർട്ടികൾ നടത്തിയതുമായി ബന്ധപ്പെട്ട് എത്ര റിസോർട്ടുകളിൽ പരിശോധന നടത്തിയിട്ടുണ്ട്; എത്ര സ്ഥലത്ത് നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്; എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ റിസോർട്ട് ഉടമകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
2365.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി എക്സൈസ് റേഞ്ചിനെ വിഭജിച്ച് വെള്ളാവൂർ, വാഴൂർ, വാകത്താനം, നെടുങ്കുന്നം, കങ്ങഴ, കറുകച്ചാല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി കറുകച്ചാലോ നെടുങ്കുന്നമോ കേന്ദ്രമാക്കി പുതിയ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റാഫുകളുടെ പുനർവിന്യാസത്തിലൂടെ പ്രസ്തുത പദ്ധതി എത്രയും വേഗം സാധ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
2366.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂരിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് എം. ഡി. എം. എ. യുമായി പിടിയിലായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആ കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ; എത്ര ഗ്രാം എം. ഡി. എം. എ. ആണ് പ്രസ്തുത വ്യക്തിയിൽ നിന്ന് പിടികൂടിയതെന്ന് അറിയിക്കാമോ; ഈ കേസിന്റെ എഫ്. ഐ. ആറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പൊതുപ്രവർത്തനം മറയാക്കി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2367.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് കേന്ദ്രീകരിച്ച് ഒരു എക്സൈസ് റേഞ്ച് ഓഫീസ് അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
എല്ലാ താലൂക്ക് ആശുപത്രികളിലും വിമുക്തി ഡി-അഡിക്ഷൻ സെന്റർ ആരംഭിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2368.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മദ്യ-മയക്കുമരുന്ന് കേസുകളില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പങ്കാളിത്തം കൂടിവരുന്ന സാഹചര്യം പ്രത്യേകം അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സ്ത്രീകളെ മദ്യ-മയക്കുമരുന്നു വിപണനത്തിന്റെ കാരിയറായി ഉപയോഗിക്കുന്നതായും അവരെ വിവിധതരത്തിലുള്ള ചൂഷണത്തിന് വിധേയരാക്കുന്നതായും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ;
( സി )
നിലവില്‍ എക്സൈസ് ഉദ്യോഗസ്ഥരിലെ വനിതാ പ്രാതിനിധ്യം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
എക്സൈസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉണര്‍വ്വ്, നേര്‍വഴി തുടങ്ങിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2369.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി/മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തുന്നതിന് ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ലഹരി/മയക്കുമരുന്ന് വ്യാപനം കുറക്കുന്നതിനായി ശാസ്ത്രീയമായ ബോധവത്കരണം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2370.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് കാമ്പസുകളില്‍ പിടിമുറുക്കുന്ന ലഹരി മാഫിയ സംഘങ്ങളെ ചെറുക്കുന്നതിനും ലഹരി വിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടി എന്തെല്ലാമാണ് വിശദീകരിക്കാമോ;
( ബി )
സ്‌കൂൾ പരിസരങ്ങളിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തുവാനും സ്‌കൂളുകളിൽ പ്രാദേശികതലങ്ങളിലുള്ള ജാഗ്രതാസമിതികളുടെ നിരീക്ഷണം ശക്തിപ്പെടുത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് മയക്കുമരുന്നുപയോഗത്തിന്റെയും അതുമൂലമുള്ള കുറ്റകൃത്യങ്ങളുടെയും തോത് വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ആന്റി നാര്‍കോട്ടിക്സ് ടാസ്ക് ഫോഴ്സുുകളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് പുതിയതായി എത്തുന്ന ലഹരി വസ്തുക്കളുടെ/കൃത്രിമ ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ നടപടി ശക്തമാക്കിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ നാർകോട്ടിക്സ് ഡ്രഗ്സ് ആന്റ് സൈക്കോതെറാപ്പിക്ക് സബ്സ്റ്റൻസസ് ആക്ടിൽ ഉൾപ്പെട്ട മയക്കുമരുന്നുകളുടെ പട്ടിക പരിഷ്കരിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
വിമാനത്താവളം, റെയില്‍വേ, ചെക്ക്പോസ്റ്റുകള്‍ എന്നിവ വഴി ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേയ്ക്ക് കടത്തികൊണ്ടു വരുന്ന കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ലഹരിക്കടത്തും കച്ചവടവും തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( എഫ് )
ചെറിയ അളവില്‍ ലഹരി കൈവശം വെച്ചാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുമെന്നതിനാല്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നവര്‍/ഉപയോഗിക്കുന്നവര്‍ വേഗത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തെത്തി വീണ്ടും പ്രസ്തുത കുറ്റകൃത്യം ചെയ്യുന്നുവെന്നതിനാല്‍ പ്രസ്തുത കുറ്റകൃത്യത്തില്‍ തുടര്‍ച്ചയായി ഏര്‍പ്പെടുന്നവര്‍ക്ക് ജാമ്യം നല്‍കാതിരിക്കുന്നതിനും കൂടുതല്‍ കര്‍ശനമാക്കുന്നതിനുമായി നിയമം ഭേദഗതി വരുത്തുന്നതിനും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
( ജി )
രാസലഹരിയുടെയും മറ്റും ഉപയോഗം വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച അവബോധം വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും എത്തിക്കുന്നതിനായി എന്തെല്ലാം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വിശദീകരിക്കാമോ?
2371.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം എക്സെെസ് ഓഫീസിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഓഫീസിന് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2372.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വ്യാപനം കൂടിവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു തടയാന്‍ സര്‍ക്കാര്‍ എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ലഹരി വ്യാപനം തടയാന്‍ 24 മണിക്കൂറും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2373.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എക്സൈസ് വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികളുടെ വിശദവിവരം നല്‍കാമോ?
2374.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് എക്സൈസ് വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; പ്രസ്തുത പഠനത്തിന്റെ കണ്ടെത്തലുകള്‍ വിശദമാക്കാമോ;
( ബി )
മയക്കുമരുന്ന് ഭീഷണിക്കെതിരെ എക്സൈസ് വകുപ്പ് നാല് ഘട്ടമായി ആസൂത്രണം ചെയ്തിരിക്കുന്ന പരിപാടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഏതെല്ലാം വകുപ്പുകള്‍ എപ്രകാരമാണ് സഹകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
എക്സൈസ് വകുപ്പ് വിദ്യാഭാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വിശദമാക്കാമോ?
2375.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പയ്യന്നൂര്‍ താലൂക്ക് ആസ്ഥാനമായി പുതിയ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് തുടങ്ങാൻ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2376.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
മയക്കുമരുന്ന് വിപണന ശൃംഖലയിലെ എല്ലാ കണ്ണികളിലേയ്ക്കും എത്തിച്ചേരാന്‍ അന്വേഷണ സംഘങ്ങള്‍ക്ക് സാധ്യമാകുന്നുണ്ടോ; വിശദമാക്കുമോ;
( സി )
അന്വേഷണങ്ങള്‍ വ്യാപകവും ശക്തവുമാക്കുന്നതിന് സഹായകരമായ എന്തെല്ലാം നൂതന സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് നിന്നും കണ്ടെത്തിയിട്ടുള്ള മയക്കുമരുന്നുകളുടെയും മയക്കുമരുന്നു കേസുകളുടെയും വിശദാംശം നല്‍കാമോ?
2377.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊണ്ടിട്ടുള്ള സിനിമ, നാടകം, മറ്റ് കലാരൂപങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകുമോ; വിശദമാക്കാമോ?
2378.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരോധിത ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിമുക്തി കേന്ദ്രങ്ങള്‍ പുതുതായി ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
2379.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോർപ്പറേഷനില്‍ വർഷങ്ങള്‍ക്കു മുൻപേ അംഗീകരിച്ച ഡി. റ്റി. പി. (ഡീറ്റൈൽഡ് ടൗൺ പ്ലാനിംഗ്) സ്കീമില്‍ ഉള്‍പ്പെട്ടതും ഇപ്പോള്‍ നടപ്പിലാക്കേണ്ട ആവശ്യകതയില്ലാത്തതും സാങ്കേതിക തടസ്സമുള്ളതുമായ റോ‍ഡ് വികസനപദ്ധതികള്‍ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയവ ഒഴിവാക്കുന്നതിനു നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2380.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ടുള്ളവ എത്രയെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ പൂർത്തിയായിട്ടും തുറന്നുകൊടുക്കാത്തവ എത്രയെന്നും വ്യക്തമാക്കാമോ;
( സി )
ഇവ തുറന്നുകൊടുത്ത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2381.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശുചിത്വ മിഷൻ ഗ്രാമപഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന പ്രധാന പ്രവൃത്തികള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടും ഫണ്ട് ലഭിക്കുന്നതിന് കാലതാമസം വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നെന്മണിക്കര ഗ്രാമപ‍ഞ്ചായത്തില്‍ ഏകദേശം 75 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എം.സി.എഫ്. ബില്‍ഡിംഗിന് ശുചിത്വമിഷൻ ഫണ്ട് ലഭ്യമാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഫണ്ട് അടിയന്തരമായി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കെട്ടിട കൂട്ടിച്ചേര്‍ക്കലിനുള്ള നികുതി
2382.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിയ കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയറില്‍, പഴക്കംചെന്ന കെട്ടിടത്തോടൊപ്പം പുതുതായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കലിനുമാത്രമായി നികുതി അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം ശ്രദ്ധത്തില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പഴയകെട്ടിടം ഉള്‍പ്പെടെ പുതുതായുള്ള കൂട്ടിച്ചേര്‍ക്കലിനു് നികുതി നിശ്ചയിച്ച് നല്‍കുന്നതുമൂലം ജനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാദ്ധ്യത വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധത്തില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയറില്‍ പഴയ കെട്ടിടത്തിനോടൊപ്പം പുതുതായി കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതിനുമാത്രം നികുതി അടയ്ക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; ഈ സൗകര്യം അടിയന്തരമായി പ്രസ്തുത സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ?
2383.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 മുതൽ കെട്ടിടനികുതി പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിൽ പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള നികുതി പരിഷ്കരണ ഉത്തരവുകള്‍ പുറപ്പെടുവിച്ചപ്പോഴും തുടര്‍ന്ന് വന്ന 05/04/2023-ലെ സ. ഉ.(അച്ചടി) നമ്പർ 25/2023 /എൽ. എസ് . ജി. ഡി. (എസ്. ആർ. ഒ. നം 479/2023) നികുതി പരിഷ്കരണ ഉത്തരവിലും, ആനുവൽ റെന്റ് വാല്യൂ (എ. ആർ. വി.) അടിസ്ഥാനത്തില്‍ വീടുകളുടെ കരം നിർണ്ണയിച്ചിരുന്ന രീതിയില്‍ വരുത്തേണ്ട മാറ്റത്തെകുറിച്ച് പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആനുവൽ റെന്റ് വാല്യൂ (എ. ആർ. വി.) അടിസ്ഥാനത്തില്‍ പഞ്ചായത്തുകൾ വീടുകളുടെ കരം നിർണ്ണയിച്ചിരുന്ന കാലഘട്ടത്തിൽ ഉള്‍പ്പെട്ടവര്‍ക്ക് 2011 മുതലുള്ള പരിഷ്കരിച്ച നികുതി നിർണ്ണയത്തിലേയ്ക്ക് മാറുവാന്‍ സാധിക്കാത്തതുമൂലമുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ അടിയന്തരമായി ആനുവൽ റെന്റ് വാല്യൂ (എ. ആർ. വി.) രീതിയില്‍ കരം ഒടുക്കുന്നവര്‍ക്ക് നിലവിലെ ഉത്തരവ് പ്രകാരമുള്ള രീതിയിലേക്ക് മാറ്റുന്നതിനായി അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കുമോ; വ്യക്തമാക്കാമോ?
2021 മുതൽ 2025 വരെയുള്ള വെളളപ്പൊക്ക പ്രവൃത്തികൾ
2384.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 2021 മുതൽ 2025 വരെയുള്ള വെളളപ്പൊക്ക പ്രവൃത്തികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിക്കാത്ത പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ടെണ്ടർ നടപടികൾ പൂർത്തിയാകാത്ത പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ; ആയതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ;
( സി )
കാലവർഷത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഇതിന്റെ നിർവഹണത്തിൽ വീഴ്ച വന്നത് എന്ത് കൊണ്ടാണെന്ന് വിശദമാക്കുമോ;
( ഡി )
ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ പ്രവൃത്തി പൂർത്തീകരിക്കുന്നതിനാവശ്യമായ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
കാലവർഷത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളിൽ ടെണ്ടർ നടപടികൾ പൂർത്തിയാകാത്ത പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ; ആയതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ;
( എഫ് )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിക്കാത്ത പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
2385.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോ‍ഡ് പുനരുദ്ധാരണപദ്ധതി പ്രകാരം ബാലുശ്ശേരി മണ്ഡലത്തില്‍ എത്ര റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; പ്രസ്തുത റോഡുകളുടെ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഗ്രാമപഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
2386.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണനിലവാരമില്ലാത്ത രോഗവാഹകരായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതുമൂലം കുടുംബശ്രീ വഴി നടപ്പിലാക്കിയ കേരള ചിക്കൻ പദ്ധതിയിൽ പങ്കാളികളായ കർഷകർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിശ്വാസയോഗ്യമായ കമ്പനികളിൽ നിന്ന് ഗുണനിലവാരമുള്ള കോഴിക്കുഞ്ഞുങ്ങളെ കേരള ചിക്കൻ പദ്ധതിയിലേയ്ക്ക് വിതരണം ചെയ്യുന്നതിനായുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
കേരള ചിക്കൻ പദ്ധതി തുടങ്ങിയ കാലം മുതൽ കോഴിക്കുഞ്ഞുങ്ങളുടെ വളർത്തുകൂലി ഇനത്തിൽ നൽകിവരുന്ന പതിമൂന്ന് രൂപ വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
കേരള ചിക്കൻ പദ്ധതിയുടെ ഡയറക്ടർ ബോർഡിൽ ഒരു കർഷക പ്രതിനിധിയെ ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോ?
2387.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നിയോജക മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ സ്കീമില്‍ പുതുതായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( സി )
കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവനക്കടവ്, മണികണ്ഠന്‍ചാല്‍ എന്നീ പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നിര്‍മ്മാണം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2388.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സഹായം നല്‍കിയിട്ടുണ്ടെന്നും എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും പൂര്‍ത്തിയാകാന്‍ ബാക്കിയുള്ള വീടുകൾ എത്രയെന്നും തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
മങ്കട നിയോജകമണ്ഡലത്തില്‍ അവശേഷിക്കുന്ന ഭവന രഹിതര്‍ എത്രയെന്നും അതില്‍ സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ എത്രയെന്നും തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2389.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ആവിഷ്കരിച്ച കെ-സ്മാര്‍ട്ടിന്റെ പ്രവർത്തന പുരോഗതി എത്രത്തോളമായിയെന്നും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നും അറിയിക്കാമോ?
2390.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേ പിടിച്ചതും മറ്റ് രോഗബാധയുളളതുമായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ദയാവധത്തിനുളള വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ദയാവധത്തിനുള്ള തെരുവുനായ്ക്കളെ നിരീക്ഷിക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
ഇതിനായി ജീവനക്കാർക്ക് എന്തെങ്കിലും പ്രത്യേക പരിശീലന പദ്ധതി നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
2391.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ. ബി. സി. സെന്ററുകളില്‍ ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും മൃഗാശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
തെരുവുനായ്ക്കളിലെ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2392.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിയ കെ-സ്മാർട്ട് പദ്ധതിയിൽ ജനങ്ങൾ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കെ-സ്മാർട്ട് വഴി അപേക്ഷകൾ സമർപ്പിക്കുന്നതിന് ആധാർ അധിഷ്ഠിത ഒ. ടി. പി. സംവിധാനം നിർബന്ധമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ; ആധാർ ഡേറ്റയിൽ മൊബൈൽ നമ്പർ പുതുക്കാത്തതിനാലും വെബ് സൈറ്റിന്റെ മറ്റു തടസ്സങ്ങളും കാരണം പലർക്കും ഒ. ടി. പി. ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഇല്ലാത്തതിനാൽ കെ-സ്മാർട്ട് വഴി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2393.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തുന്ന പരിസ്ഥിതി പുനസ്ഥാപനപ്രവര്‍ത്തനമായ നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി പ്രകാരം കാര്‍ബണ്‍ എമിഷന്‍ ലഘൂകരിക്കുവാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ?
2394.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചുവെന്നും ഇതില്‍ എത്ര വീടുകളുടെ നിർമ്മാണം പൂർത്തിയായിയെന്നുമുള്ള വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഭൂരഹിതരായ അപേക്ഷകർക്ക് ഭൂമി കണ്ടെത്തുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിൽ ഭൂമി ലഭ്യമാക്കേണ്ട അപേക്ഷകരുടെ എണ്ണവും ഭൂമി കണ്ടെത്തിയിട്ടുള്ള അപേക്ഷകരുടെ എണ്ണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ?
2395.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തികവര്‍ഷം മുതല്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് മുനിസിപ്പാലിറ്റി/പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ; അവയ്ക്ക് വേണ്ടി അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ?
2396.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായകളുടെ അനിയന്ത്രിതമായ വർദ്ധനവ് പൊതുജനങ്ങൾക്ക്‌ വലിയ ഭീഷണിയായി മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തെരുവുനായകളെ പിടികൂടി പ്രജനന നിയന്ത്രണം നടത്താനുള്ള സ്ഥിരം സംവിധാനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തിലും ഒരുക്കുവാന്‍ നടപടികൾ ‍സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
രോഗം ബാധിച്ച തെരുവുനായകളെ ദയാവധത്തിന്‌ വിധേയമാക്കുമ്പോൾ മൃഗസ്‌നേഹികളെന്ന്‌ അവകാശപ്പെടുന്ന ചിലർ എതിര്‍പ്പുമായി രംഗത്തുവരുന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേരളത്തിൽ തെരുവുനായ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് നിലവിലുള്ള കേന്ദ്രനിയമങ്ങൾ തടസ്സം സൃഷ്ടിക്കുന്നുണ്ടോ; വിശദമാക്കാമോ?
2397.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയില്‍ എത്ര റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഒരോന്നും നിലവില്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2398.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവു നായകളുടെ എണ്ണം പെരുകി വരുന്നത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കാമോ;
( ബി )
തെരുവു നായകളുടെ ആക്രമണം ഫലപ്രദമായി തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എന്തെല്ലാം നിർദേശങ്ങളാണ് നൽകാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2399.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലൈഫ് പദ്ധതി മുഖേന അരുവിക്കര മണ്ഡലത്തില്‍ അനുവദിച്ച വീടുകള്‍, അവയുടെ നിര്‍മ്മാണ പുരോഗതി എന്നിവയുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
2400.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആറ് മാസത്തിലൊരിക്കൽ ജനസമ്പർക്ക പരിപാടി നടത്താൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജനങ്ങൾക്ക് യഥാസമയം സേവനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ എന്തൊക്കെ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ജനങ്ങൾക്ക് സേവനം കൃത്യസമയത്ത് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2401.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരുടെ സാമൂഹിക പദവി ഉയർത്തുന്നതിനും അവർക്ക് പ്രാദേശിക ഭരണ സംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവർക്ക് നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തുന്ന വിഷയം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
2402.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോർപറേഷന്‍ പരിധിയിൽ ഗുണനിലവാരമില്ലാത്ത കോഴിയിറച്ചി വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതിനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
ഒരേ സ്ഥാപനത്തിനെതിരെ ഒന്നിൽ കൂടുതൽ തവണ നടപടി സ്വീകരിച്ചിട്ടുണ്ടോ; അവ ഏതൊക്കെ സ്ഥാപനങ്ങളാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഹെൽത്ത് വിഭാഗം ജീവനക്കാർ ഇത്തരം സ്ഥാപനങ്ങൾക്കായി അനുകൂല നിലപാട് സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന് എതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
പൊതുജനത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
2403.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി വീടും കെട്ടിടനമ്പരും ഉണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ സാങ്കേതിക കാരണങ്ങളാല്‍ കെട്ടിട വിവരങ്ങള്‍ നഷ്ടമായതിനാല്‍ ജനങ്ങൾക്ക് നികുതി ഒടുക്കാന്‍ പറ്റാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഈ സാഹചര്യം അടിയന്തരമായി പരിഹരിച്ച് ജനങ്ങള്‍ക്ക് നികുതി അടച്ച് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2404.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തിലെ കോന്തുരുത്തിപ്പുഴയുടെ കരകളിലും മറ്റുമായി താമസിച്ചിരുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ബഹു.ഹൈക്കോടതി ഉത്തരവായ സാഹചര്യത്തില്‍ ഇവര്‍ക്കായി എന്ത് പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
എത്ര കുടുംബങ്ങളെ എന്നത്തേക്ക് പുനരധിവസിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
എത്ര തുകയാണ് ഇതിനു വേണ്ടി വകയിരുത്തിയിട്ടുള്ളതെന്നും എവിടെയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ഡി )
ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ?
2405.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാളിതുവരെയായി എത്ര വീടുകളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ നാളിതുവരെയായി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
2406.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഏറനാട് മണ്ഡലത്തിൽ ഏതൊക്കെ റോഡുകൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളതെന്നും എത്ര തുകയാണ് ഇവയ്ക്കായി അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിർമ്മാണ പ്രവൃത്തികളില്‍ ഓരോന്നിന്റെയും നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
2407.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർക്കിടെക്ച്ചറൽ അസിസ്റ്റന്റ് (ഒരു വർഷ കോഴ്സ് ), നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ. ടി. സി.), സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് (എസ് . ടി. സി.) എന്നിവയും അതോടൊപ്പം പത്ത് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് സൂപ്പർവൈസർ ബി രജിസ്ട്രേഷൻ അനുവദിക്കുന്നതിനുള്ള അംഗീകൃത യോഗ്യതയായി പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;
( ബി )
ഇത് സംബന്ധിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് നൽകിയ പ്രപ്പോസലിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2408.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ കടമക്കുടി ഗ്രാമ പഞ്ചായത്തിൽ 43 കോടി രൂപയ്ക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ള കടമക്കുടി- പിഴല പാലത്തിനെ മൂലമ്പിള്ളി പാലവുമായും കടമക്കുടി- ചാത്തനാട് പാലവുമായും ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് നിർമ്മാണത്തിന് 200 കോടിയോളം രൂപ ചെലവ് വരും എന്ന കാരണത്താൽ കിഫ്ബി മാറ്റി വയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്ന് എം. എൽ. എ. കിഫ്ബിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത യോഗതീരുമാന പ്രകാരം അടിയന്തരമായി നിർമ്മാണം ആരംഭിക്കുവാൻ നിർദേശിക്കപ്പെട്ടിട്ടുള്ള ജി. ഐ. ഡി. എ. (ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി) യുടെ ധനസഹായത്തോടെയുള്ള അനുബന്ധ റോഡുകൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകൾ എത്ര മീറ്റർ വീതിയിലാണ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നതെന്നും ഓരോ റോഡുകളും വീതി കൂട്ടുന്നതിനായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്തീർണ്ണം എത്രയെന്നും വിശദമാക്കാമോ;
( സി )
ടി അനുബന്ധ റോഡുകളുടെ നിർമ്മാണം അടിയന്തരമായി ആരംഭിക്കേണ്ടതിനാൽ സ്ഥലമേറ്റെടുക്കലിന് ഡയറക്ട് പർച്ചേസിന് അനുമതി ലഭിക്കുന്നത് സംബന്ധിച്ച ഐ.എ.3/92/2025/എൽ. എസ്. ജി. ഡി. നമ്പർ ഫയലിന്റേയും അനുബന്ധ ഫയലുകളുടേയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഫയലുകളിൽ എന്നത്തേക്ക് അനുമതി ലഭ്യമാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
നിർമ്മാണം പൂർത്തിയായിട്ടുള്ള വലിയ കടമക്കുടി- ചാത്തനാട് പാലത്തിന്റെ വലിയ കടമക്കുടി ഭാഗത്തെ കടമക്കുടി നോർത്ത്, കടമക്കുടി സൗത്ത് അനുബന്ധ റോഡുകളുടെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; ടി റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനായുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
2409.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ബസ് ‍‍‍‍സ്റ്റാന്റ് നവീകരണം സംബന്ധിച്ച പ്രൊപ്പോസലിന്മേല്‍ തദ്ദേശ സ്വയംഭരണവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; പ്രവൃത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
2410.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ കടമക്കുടി ഗ്രാമപഞ്ചായത്തിൽ ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ധന സഹായത്തോടെ നിർമ്മിക്കുന്നതും തദ്ദേശ സ്വയംഭരണ വകുപ്പ് 53 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുള്ളതുമായ കോതാട്-ചേനൂർ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിൽ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച തദ്ദേശ സ്വയംഭരണ വകുപ്പിലെ IA3/28/2024/LSGD നമ്പർ ഫയലിൽ സ്വീകരിച്ചിട്ടു ള്ള നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
വ‍ർദ്ധിച്ച് വരുന്ന നിർമ്മാണ ചെലവ് കണക്കിലെടുത്ത് 83 ശതമാനം സ്ഥലമെടുപ്പ് പൂർത്തീകരിച്ചിട്ടുള്ള പ്രസ്തുത പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ഡി )
പാലം നിർമ്മാണത്തിനായി വാട്ടർമെട്രോയുടെ സ്ഥലം വിട്ടുനൽകണമെന്ന ട്രാൻസ്പോർട്ട് സെക്രട്ടറി നടത്തിയ യോഗത്തിലെ തീരുമാനം നടപ്പിലാക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2411.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ കാലവർഷത്തില്‍ വീട് തകർന്ന മുകുന്ദപുരം താലൂക്ക് നെന്മണിക്കര വില്ലേജ് തലവണിക്കര ദേശത്ത് വെളുത്താണ്ടി വീട്ടില്‍ ശ്രീമതി രേഖ എന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിധവയുടെ നി‍ർധന കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കുന്നതു സംബന്ധിച്ച് നെന്മണിക്കര ഗ്രാമപഞ്ചായത്ത് സമ‍ർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനും കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിയ്ക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനായി സത്വര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2412.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിൻകീഴ് താലൂക്ക് ആശുപത്രിക്കായി സ്ഥലം വാങ്ങുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടര്‍ക്ക് റസീപ്റ്റ് നമ്പര്‍ 2222617/2025 പ്രകാരം ലഭിച്ച നിര്‍ദേശത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഏത് സെക്ഷനാണ് പ്രസ്തുത ഫയല്‍ കൈകാര്യം ചെയ്യുന്നത്; കാലതാമസം ഒഴിവാക്കി നിര്‍ദേശം ഗവണ്‍മെന്റിന് സമ ടി ര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
2413.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി ധനസഹായത്തോടെ നിർമ്മിച്ച തിരുവമ്പാടി മണ്ഡലത്തിലെ ചെറുവാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിടത്തിന് സ്ഥല പരിമിതിയുള്ളതിനാലും നിർമ്മാണ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കാത്തതിനാലും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, കെട്ടിട നമ്പര്‍ എന്നിവ ലഭിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ സ്കൂളിന്റെ കെട്ടിടമായതിനാല്‍ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസില്‍ ഇളവനുവദിച്ച് സ്കൂളിന് കെട്ടിട നമ്പര്‍ നല്‍കുന്നതിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
2414.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി രൂപീകരിച്ച നഗരസഭ പരിധിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലേക്ക് മാറ്റി സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന കൊടുവള്ളി ബ്ലോക്ക് ആസ്ഥാനം ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
2415.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ രോഗബാധിതരായാൽ അവർക്ക് സാമ്പത്തിക സഹായം നല്കുന്നതിന് എന്തെങ്കിലും വ്യവസ്ഥകൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ അത് എന്തെല്ലാം രോഗങ്ങൾക്കാണെന്ന് വിശദമാക്കാമോ?
2416.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ ലൈഫ് പദ്ധതിയില്‍ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്നും എത്രയെണ്ണം പൂര്‍ത്തിയാക്കാനുണ്ടെന്നും വിശദമാക്കാമോ?
2417.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
2418.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ട് എന്നും അവയുടെ നിലവിലുള്ള പുരോഗതി എന്താണെന്നും നഗരസഭ, പഞ്ചായത്ത് എന്നിവ തിരിച്ച് വിശദമാക്കാമോ?
2419.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ കോറോം എന്ന സ്ഥലത്തെ ലൈഫ് ഫ്ലാറ്റ് നിര്‍മ്മാണ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രവൃത്തി നിര്‍ത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കേണ്ടി വന്നതെന്ന് വിശദമാക്കുമോ;
( സി )
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതി പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2420.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിൽപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകൾ എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
തസ്തികകൾ ഒഴിഞ്ഞതുമൂലമുളള പ്രതിസന്ധി തരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ ബദൽ സംവിധാനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ഡി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ എപ്പോഴാണ് നികത്തുകയെന്ന് വ്യക്തമാക്കാമോ?
2421.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള തസ്തികകളുടെ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച് അറിയിക്കാമോ;
( ബി )
തിരൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള തസ്തികകളിൽ ഒഴിഞ്ഞു കിടക്കുന്നവയുടെ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച് അറിയിക്കാമോ;
( സി )
തിരൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിന് കാരണമെന്തെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച് അറിയിക്കാമോ;
( ഡി )
തിരൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള തസ്തികകൾ നികത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2422.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വിവിധ അങ്കണവാടികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് 2023-24 ബജറ്റില്‍ തുക വകയിരുത്തിയത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെന്റ് ആൻഡ് എഞ്ചിനീയറിംഗ് വിംഗ് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതിക്ക് തദ്ദേശ സ്വയംഭരണ (ഡി.ബി.) വകുപ്പില്‍ നിന്നും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2423.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതി നിലവില്‍ വന്നതിനുശേഷം പ്രസ്തുത ഭവന പദ്ധതിയിലുള്‍പ്പെടുത്തി നാളിതുവരെ എത്ര വീടുകള്‍, ഫ്ലാറ്റുകള്‍, വില്ലകള്‍ എന്നിവ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മാണത്തിലിരിക്കുന്ന എത്ര ഭവനങ്ങളുണ്ടെന്നും വിശദമാക്കാമോ;
( ബി )
ലൈഫ് ഭവന പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയ തുക എത്രയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തില്‍ എത്ര ഭവനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിര്‍മ്മാണത്തിലിരിക്കുന്ന എത്ര ഭവനങ്ങളുണ്ടെന്നും ഇനി പൂര്‍ത്തിയാക്കാനുള്ള ഭവനങ്ങളുടെ വിവരങ്ങളും ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
ലൈഫ് ഭവന പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നാളിതുവരെ എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നും എത്രയെണ്ണം പൂര്‍ത്തീകരിക്കാനുണ്ടെന്നും ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
2424.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ലൈഫ് പദ്ധതി പ്രകാരം എത്ര ഭവനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്; എത്ര വീടുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു എന്നത് സംബന്ധിച്ച പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കോങ്ങാട് മണ്ഡലത്തില്‍ നാളിതുവരെ എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് ഭവനം അനുവദിച്ചിട്ടുളളതെന്നും ഇവയില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ചുള്ള കണക്ക് നല്‍കാമോ?
2425.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ എം. എൽ. എ. യുടെ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ട് (എസ്. ഡി. എഫ്‌.) അസ്സറ്റ്‌ ഡെവലപ്മെന്റ് സ്കീം (എ. ഡി. എസ്.) എന്നിവയിൽ ഉൾപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പു നടപ്പാക്കിയ പ്രവൃത്തികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെയെല്ലാം നിർവ്വഹണ പുരോഗതി വിശദമാക്കാമോ;
( സി )
ഇവയിൽ ടെൻഡർ ആയ പ്രവൃത്തികളുടെ കരാറുകാരുടെ പേര് വിവരങ്ങൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാകാത്ത പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
2426.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം കോങ്ങാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അനുവദിച്ച റോഡ് പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
2427.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതകർമ്മസേനയ്ക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഏതെല്ലാം തരത്തിലുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഹരിതകർമ്മസേനയ്ക്ക് ഇ-വേസ്റ്റുകൾ, ഉപയോഗശൂന്യമായ തുണിത്തരങ്ങൾ എന്നിവ ശേഖരിച്ച് സംഭരിക്കുന്നതിന് പലസ്ഥലങ്ങളിലും സംഭരണ സ്ഥലങ്ങൾ ഇല്ലാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
ആലപ്പുഴ മണ്ഡലത്തിലെ ശുചിത്വ മിഷന്‍ വഴിയുള്ള പദ്ധതികള്‍
2428.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ശുചിത്വ മിഷന്‍ വഴി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും എത്ര തുകയാണ് ഇവയ്ക്കായി ചെലവഴിക്കുന്നതെന്നും ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് നാളിതുവരെ നടപ്പിലാക്കിയത്; അവയ്ക്കായി ചെലവഴിച്ച തുക സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2429.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിലെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി-2025 ന്റെ പ്രവൃത്തികളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
2430.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതുവരെ പാറശാല നിയോജക മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാൻ ഫണ്ട് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍, പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവ വിശദമാക്കാമോ;
( ബി )
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024-25 പ്രകാരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പാറശാല നിയോജക മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ?
2431.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിൽ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഈ വർഷം എത്ര ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നറിയിക്കുമോ; അവരുടെ വിശദവിവരങ്ങൾ അറിയിക്കാമോ; പ്രസ്തുത ജീവനക്കാർ ക്രമക്കേട് നടത്തിയ ഓഫീസിൽ എത്ര നാൾ ജോലി ചെയ്തിട്ടുണ്ടെന്നറിയിക്കുമോ;
( ബി )
ജീവനക്കാർ ഒരു ഓഫീസിൽ തന്നെ കൂടുതല്‍ വർഷങ്ങള്‍ ജോലി ചെയ്യുന്നത് ഇത്തരം സാമ്പത്തിക ക്രമക്കേട് നടത്തുന്നതിന് സഹായകരമാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ വകുപ്പിൽ മൂന്നു മുതൽ അഞ്ച് വർഷംവരെ ഒരു സ്റ്റേഷനിൽ ജോലി ചെയ്ത ജീവനക്കാരെ പൊതു സ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഏതു വിഭാഗം ജീവനക്കാരെയാണ്‌ ഇപ്രകാരം ഒഴിവാക്കിയിട്ടുള്ളതെന്നും ഇവരെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും അറിയിക്കുമോ;
( ഡി )
ഈ വിഭാഗം ജീവനക്കാർ നിർബന്ധിത പൊതു സ്ഥലംമാറ്റത്തിൽ നിന്ന് ഒഴിവാക്കുന്നതിനു അപേക്ഷ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് നൽകുമോ; പൊതു സ്ഥലംമാറ്റം എല്ലാ വിഭാഗം ജീവനക്കാർക്കും ബാധകമാക്കുമോയെന്ന് വ്യക്തമാക്കാമോ?
2432.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ അപകടകരമായ പ്ലാസ്റ്റിക് ക്യാരിബാഗുകളും മറ്റു ഏകോപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഇപ്പോഴും നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നുണ്ടോ; സർക്കാരിന്റെ കർശനമായ നിരോധന നടപടികൾ ഉണ്ടായിരിക്കെ, ഇവയുടെ ഉല്പാദനം, വിൽപ്പന, ഉപയോഗം എന്നിവ തുടർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ഹരിതകേരളമിഷന്റെ കീഴിൽ ഹരിതകർമ്മസേനാംഗങ്ങളെ ഉപയോഗിച്ച് വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും, വീടുതോറും ₹50 വീതം ഉപഭോക്തൃഫീസ് ഈടാക്കുകയും ചെയ്യുന്നതോടൊപ്പം ഇത്തരം അപകടകരമായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉല്പാദനത്തിനും വിൽപ്പനയ്ക്കും അനുമതി നൽകുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ റോഡ് നിർമ്മാണത്തിനായി ബിറ്റുമിനുമായി കലർത്തി ഉപയോഗിക്കുന്നുണ്ടോ; ബിറ്റുമിനുമായി കലർത്തുന്ന വേളയിൽ പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുക വായുവിലേക്ക് പുറപ്പെടുവിക്കുന്നുണ്ടെന്നും അതുവഴി വായു മലിനീകരണവും പൊതുജനാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുവെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കുന്നതിനായി എന്തെങ്കിലും പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അപകടകരമായ ഏകോപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായി അവസാനിപ്പിക്കാനുള്ള പദ്ധതികൾ എന്തെല്ലാം; ഇതിന് പകരം ലഭ്യമാക്കുന്ന പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
2433.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പാക്കുന്നതിന് ശിപാർശ ചെയ്തതിൽ ഏതെല്ലാം പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലായെന്ന് വ്യക്തമാക്കാമോ; ആയതിന്റെ കാരണം വിശദമാക്കാമോ?
2434.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആകെ റോഡുകള്‍, അവയുടെ ദൈ‍ർഘ്യം എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ ആസ്തി രജിസ്റ്ററിലെ പേരുകള്‍ വിശദമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത റോഡുകളെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുവാൻ വേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2435.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണത്തിനായി വിവിധ ജില്ലകളില്‍ ഈ സര്‍ക്കാര്‍ പുതുതായി ആരംഭിച്ചിട്ടുള്ളതും നിലവിലുണ്ടായിരുന്നതില്‍ ആധുനികീകരണം കൊണ്ടുവന്നിട്ടുള്ളതുമായ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
വെള്ളക്കെട്ട് രൂക്ഷമായ ആലപ്പുഴ പോലുള്ള ജില്ലകളില്‍ സാനിറ്ററി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും അതുവഴി ജലാശയങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
2436.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ വകുപ്പിന്റെ കീഴിലുള്ളതും 2023-24 വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചതുമായ ചിറ്റൂർ മണ്ഡലത്തിലെ വില്ലൂന്നി പാലം നിർമ്മാണത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോയെന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിലുണ്ടായ കാലതാമസത്തിന് കാരണമെന്താണെന്നും ആയതിന്റെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
2018ലെ പ്രളയത്തിൽ തകർന്ന പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2437.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കുവാന്‍ ബജറ്റില്‍ തുക അനുവദിച്ചതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിക്ക് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2438.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിയില്‍ നടന്ന കേരളാ അർബന്‍ കോണ്‍ക്ലേവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കോണ്‍ക്ലേവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നയരൂപീകരണ നടപടികള്‍ അറിയിക്കുമോ;
( സി )
സാമ്പത്തിക, പാർപ്പിട, തൊഴില്‍, സുരക്ഷാ മേഖലകളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ കോണ്‍ക്ലേവില്‍ ഉയർന്നുവന്ന പ്രധാന നിർദേശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
2439.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലുള്ള കിഫ്ബി പദ്ധതികളായ ഒട്ടുപാറ - അത്താണി മാർക്കറ്റിന്റെയും വടക്കാഞ്ചരി മുനിസിപ്പാലിറ്റിയിലെ ആധുനിക ഗ്യാസ് ശ്മശാനത്തിന്റെയും നിലവിലെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തതു പദ്ധതികളുടെ  ഡി.എസ്.ആർ  - 2021- ന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രൈസ് സോഫ്റ്റ് വെയറില്‍ ഇംപാക്റ്റ് കേരള എന്ന എസ്. പി. വി-യ്ക്ക് ലോഗിൻ ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ആയത് ലഭ്യമായിട്ടില്ലെങ്കില്‍ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
മേല്‍ പരാമർശിച്ച വ‍ടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ ഡി. പി. ആർ. ‍ഡ്രോയിങ്സ്, എസ്റ്റിമേറ്റ് എന്നിവ ഇംപാക്റ്റ് കേരള എന്ന എസ്. പി. വി. തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
ഇല്ലെങ്കില്‍ കാലതാമസം ഒഴിവാക്കി അവ സമർപ്പിക്കുന്നതിനുള്ള നിർദേശം നല്‍കുമോ എന്ന് വ്യക്തമാക്കാമോ?
2440.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെന്മാറ നിയോജക മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ എത്ര വീടുകളാണ് അനുവദിച്ചതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വിവരത്തിന്റെ പഞ്ചായത്തു തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2441.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാന ബജറ്റിൽ 20% തുക വകയിരുത്തിയതും ,തദ്ദേശ വകുപ്പ് മുഖേന കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നിലവിൽ ഏതെങ്കിലും പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത പദ്ധതികൾ പൂർത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഭരണാനുമതി ലഭിച്ചിട്ടില്ലാത്ത പദ്ധതികൾക്ക് എപ്പോൾ ഭരണാനുമതി നൽകാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
2442.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ പൊതുശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സ്വന്തമായി ശ്മശാനം ഇല്ലാത്ത ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശ്മശാനം ആരംഭിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2443.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിൽ പൊതു സർവീസ് രൂപീകരണത്തിനുശേഷം ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസുകളിൽ നിന്നും ഒരു വർഷം മുൻപ് വിരമിച്ച മുനിസിപ്പൽ ജീവനക്കാർക്ക് ആർജ്ജിതാവധി ടെർമിനൽ സറണ്ടർ ചെയ്യാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ; സ്പാർക്ക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ ഒരു വർഷത്തിൽ കൂടുതലായിട്ടും കഴിയാത്തതെന്തുകൊണ്ടാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത വകുപ്പിൽ പ്രൊമോഷൻ ലഭിക്കേണ്ട സമയത്ത് സി. ആർ. (കോൺഫിഡൻഷ്യൽ റിപ്പോർട്ട് ) സമർപ്പിച്ചു കൊള്ളാം എന്ന വ്യവസ്ഥയിൽ സമയബന്ധിത ഹയർ ഗ്രേഡ് വാങ്ങുകയും എന്നാൽ സമയ ബന്ധിതമായി സി. ആർ. സമർപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും അധികമായി കൈപ്പറ്റിയ തുക നിയമനുസരണ പലിശ സഹിതം തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദവിവരം നൽകാമോ;
( സി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലിനോക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർക്ക് നാളിതുവരെ ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കാത്തതിന്റെ കാരണം അറിയിക്കുമോ; ഇവര്‍ക്ക് ശമ്പള പരിഷ്കരണ കുടിശിക എപ്പോൾ നല്‍കുവാന്‍ കഴിയുമെന്നറിയിക്കുമോ;
( ഡി )
തിരുവനന്തപുരം നഗരസഭയിൽ നിന്നും വിരമിച്ച മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരിൽ ആർക്കൊക്കെയാണ് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാത്തതെന്ന് പേരുവിവരം സഹിതം വ്യക്‌തമാക്കാമോ; ഇവര്‍ക്ക് എന്നേക്ക് പെന്‍ഷനും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; ഇവരുടെ അപേക്ഷകളിൽ നടപടിയെടുക്കാൻ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഇ )
പെന്‍ഷന്‍ ലഭിക്കാത്തവരുടെ പെന്‍ഷന്‍ പേപ്പറുകള്‍ തിരുവനന്തപുരം നഗരസഭയിലെ ഓരോ സീറ്റിലും എത്ര ദിവസം വരെ പെന്റിംഗ് ആയിരുന്നുവെന്ന് വ്യക്തമാക്കാമോ; ഇതോടൊപ്പം സമര്‍പ്പിച്ച അപേക്ഷകളിൽ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ച അപേക്ഷകളുമായി താരതമ്യം ചെയ്ത് വിശദീകരണം നൽകാമോ?
2444.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ നഗരസഭയിലും മറ്റ് 6 ഗ്രാമപഞ്ചായത്തുകളിലും (പൂതക്കുളം, ചിറക്കര, കല്ലുവാതുക്കൽ, ചാത്തന്നൂർ, ആദിച്ചനല്ലൂർ, പൂയപ്പള്ളി) 2023-24, 2024-25 എന്നീ സാമ്പത്തികവർഷങ്ങളിലും 2025-26 സാമ്പത്തികവർഷം നാളിതുവരെയും അനുവദിച്ച പദ്ധതി വിഹിതം, മെയിന്റനൻസ് ഗ്രാന്റ്, മറ്റ് ഫണ്ടുകൾ എന്നിവയുടെ വിവരങ്ങള്‍ വർഷം, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ ഇവ തിരിച്ച് അറിയിക്കാമോ?
2445.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പിൽ നിലവിൽ എത്ര പേരാണ് കണ്ടിന്‍ജന്റ് ജീവനക്കാരായി ജോലി ചെയ്യുന്നതെന്ന് അറിയിക്കുമോ;
( ബി )
കണ്ടിന്‍ജന്റ് ജീവനക്കാരെ സംബന്ധിച്ച മുൻ കരട് വിശേഷാൽ ചട്ടം റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;
( സി )
പുതിയ കരട് ചട്ടം തയ്യാറാക്കുന്നതിനുള്ള ചുമതല ഏത് സ്ഥാപനത്തിനാണ് നൽകിയിട്ടുള്ളതെന്ന് അറിയിക്കുമോ; കരട് ചട്ടങ്ങൾ തയ്യാറാക്കുന്നതിനുള്ള ചെലവ് ഏത് ഫണ്ടിൽ നിന്നാണ് അനുവദിക്കാനിരിക്കുന്നതെന്ന് വ്യക്‌തമാക്കുമോ;
( ഡി )
റദ്ദാക്കിയ കരട് ചട്ടം പ്രകാരം കണ്ടിന്‍ജന്റ് ജീവനക്കാരെ എത്ര കാറ്റഗറികളിലായി തരംതിരിച്ചിരുന്നുവെന്ന് വ്യക്തമാക്കുമോ; ആയതിൽ കാറ്റഗറി-1 ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന തസ്തികകൾ ഏതൊക്കയാണെന്ന് അറിയിക്കുമോ;
( ഇ )
കരട് ചട്ടം അംഗീകരിക്കപ്പെട്ടാൽ കണ്ടിന്‍ജന്റ് ജീവനക്കാർക്ക് ലഭിക്കാവുന്ന പ്രധാന ഗുണം എന്താണെന്ന് അറിയിക്കുമോ?
2446.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ തദ്ദേശ റോ‍ഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന പ്രവൃത്തികളുടെ പുരോഗതി, വിശദാംശം സഹിതം അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2447.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ലയിൽ പുതിയ ട്രഷറി പണിയുന്നതിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് തിരുവല്ല നഗരസഭ എത്ര തവണ തീരുമാനം മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഏറ്റവും പുതിയ തീരുമാനം എന്താണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ 2024 നവംബറിൽ കൂടിയ കൗൺസിൽ യോഗത്തിലെ തീരുമാനം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
നഗരസഭാ സെക്രട്ടറി ഇതു സംബന്ധിച്ച് തയ്യാറാക്കിയ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2448.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ പൊതുസർവീസിലുൾപ്പെട്ട ഏതൊക്കെ വകുപ്പുകളിലുള്ള ജീവനക്കാർക്കാണ് തദ്ദേശസ്ഥാപന സെക്രട്ടറി തസ്തികയിലേയ്ക്ക് നേരിട്ടുള്ള പ്രമോഷനോ /ബൈട്രാൻസ്ഫർ പ്രമോഷനോ അർഹത ഉള്ളതെന്ന് റേഷ്യോ സഹിതം വ്യക്തമാക്കാമോ;
( ബി )
തദ്ദേശ പൊതുസർവീസ് രൂപീകരിച്ചതിന് ശേഷം മേൽ പ്രകാരം ഓരോ വകുപ്പിൽ നിന്നും എത്ര പേർക്ക് പ്രമോഷനോ/ബൈ ട്രാൻസ്ഫർ പ്രമോഷനോ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
തദ്ദേശ പൊതുസർവീസിൽ ഉൾപ്പെട്ട മുനിസിപ്പൽ കോമൺസർവീസ്, അർബൻ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് എന്നിവയിൽ നിന്നും എത്ര പേർക്ക് തദ്ദേശസ്ഥാപന സെക്രട്ടറിമാരായി പ്രമോഷനോ /ബൈട്രാൻസ്ഫർ പ്രമോഷനോ നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
മുനിസിപ്പൽ കോമൺ സർവീസ്, അർബൻ അഫയേഴ്സ് വകുപ്പ് എന്നിവയിൽ നിന്ന് പ്രമോഷനോ/ബൈട്രാൻസ്ഫർ പ്രമോഷനോ ആയി നികത്താനുള്ള തദ്ദേശസ്ഥാപന സെക്രട്ടറി തസ്തികയിലെ ഒഴിവുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
2449.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്തെ നന്തൻകോട് സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം നിലവില്‍ ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു; വിശദമാക്കാമോ;
( ബി )
പ്രസ്തുത കാര്യാലത്തിൽ വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം ഇല്ലാത്തതിനാൽ ജീവനക്കാർ ഉച്ചയൂണിന് ശേഷം ആഹാര അവശിഷ്ടങ്ങൾ തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഇത് സംബന്ധിച്ച് സർക്കാരിന്റെ മുന്നിൽ പരാതികൾ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സിസ്റ്റമാറ്റിക് ആയിട്ടുള്ള വേസ്റ്റ് മാനേജ്മെൻറ് ഇല്ലാത്തതിനാൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ തെരുവ് നായകളുടെ ശല്യം അമിതമായി വർദ്ധിച്ചുവരുന്നു എന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നായ ശല്യം നിയന്ത്രിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തില്‍ ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ സ്ഥലപരിമിതി മൂലം വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം സമഗ്രമായി നടപ്പിലാക്കുന്നതിനോ മറ്റു വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനോ നിർവാഹമില്ലായെന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം സമഗ്രമായി നടപ്പിലാക്കാനുള്ള നയം ആവിഷ്കരിക്കാൻ തയ്യാറാകുമോ; വിശദമാക്കാമോ;
( എഫ് )
സംസ്ഥാന സർക്കാർ ഓഫീസുകളിലെ വിവിധ തരത്തിലുള്ള വേസ്റ്റുകൾ ശാസ്ത്രീയമായ രീതിയിൽ കൃത്യമായി നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ കൃത്യമായ പരിശോധനകൾ നടത്തി വൃത്തിയുള്ള ഓഫീസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നായ ശല്യം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സത്വര നടപടിക്ക് തയ്യാറാകുമോ; വിശദമാക്കുമോ?
2450.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പുളിക്കൽ പഞ്ചായത്തിലെ ആന്തിയൂർ കുന്നിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പും പഞ്ചായത്തും സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര ലോഡ് മാലിന്യമാണ് തള്ളിയതെന്നും ഇതിലെ പ്രതികളുടെ പേരിൽ സ്വീകരിച്ച നടപടികളും വിശദമാക്കുമോ;
( സി )
പ്രസ്തുത മാലിന്യം നീക്കം ചെയ്ത്, അതിന്റെ ചെലവ് പ്രതികളില്‍നിന്നും ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഈ മാലിന്യം അവിടെ നിന്നും പൂർണ്ണമായും മാറ്റുന്നതിന് എന്നത്തേയ്ക്ക് സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2451.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിലെ ഇടവ സ്റ്റേഡിയം റോഡിന് വീതി വ‍ർദ്ധിപ്പിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി 2025-26 ബജറ്റിൽ വകയിരുത്തിയിട്ടുള്ള ഫണ്ടിന്റെ ഭരണാനുമതി ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ആരെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തുമോ?
2452.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ദേശീയപാത വീതി കൂട്ടുന്നതിനാൽ പ്രസ്തുത സ്ഥലത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും, കെട്ടിട നമ്പറും അനുവദിക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സര്‍വീസ് റോഡുകളില്ലാത്ത ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശനമുള്ള താമസാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കുന്നതിന് നിലവില്‍ നിയന്ത്രണമുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാർ നിലവില്‍ പരിശോധിച്ച് വരുന്ന ഫയലിന്മേൽ (RA1/499/2024/LSGD) സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2453.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജല്ലയിലെ കുറുവ ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് അടിസ്ഥാന വിഹിതം (അണ്‍ടൈഡ് ഫണ്ട്) ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് വിനിയോഗിച്ചതെന്നും പ്രവൃത്തിയുടെ പേരും തുകയും വാര്‍ഡ് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത വര്‍ഷത്തെ പദ്ധതികളില്‍ നിന്നും കുറുവ ഗ്രാമപഞ്ചായത്തിലെ ഏതെങ്കിലും വാര്‍ഡുകൾ ഉള്‍പ്പെടാതിരുന്നിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വാര്‍ഡുകളാണ് ഉള്‍പ്പെടാത്തതെന്നും ഉള്‍പ്പെടാതിരിക്കാനുള്ള കാരണവും വ്യക്തമാക്കാമോ?
2454.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അരുവിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കുമോ?
2455.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെമ്മനാട് പഞ്ചായത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൈഫ് ഫ്ലാറ്റിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ഫ്ലാറ്റ് നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ;
( സി )
ഫ്ലാറ്റിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
കെട്ടിട നമ്പർ നൽകുന്നതിന് നടപടി
2456.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ മരിയാപുരം ഗ്രാമ പഞ്ചായത്തിൽ കെട്ടിടം നിർമ്മിച്ച് പത്ത് കൊല്ലം കഴിഞ്ഞിട്ടും കെട്ടിട നമ്പർ നൽകാത്തത് മൂലം കെട്ടിട ഉടമ ശ്രീ. ജോസഫ് എം. കെ. നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ കെട്ടിട നമ്പർ നൽകുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ചുമാത്രം നിർമ്മിച്ച പ്രസ്തുത കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് അപേക്ഷ നൽകി നിരവധി പ്രാവശ്യം പഞ്ചായത്തിൽ ചെന്നിട്ടും ഉടമയെ അപമാനിച്ചു വിടുന്ന സാഹചര്യം ഉണ്ടായി എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ ശക്തമായ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സർക്കാരിന് നൽകിയ പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാരിന്റെ ഉത്തരവുകൾ അനുസരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കെട്ടിടത്തിന് വർഷങ്ങളായി നമ്പർ ലഭിക്കാത്തതുമൂലം ജീർണ്ണാവസ്ഥയിൽ ആകുന്നത് പരിഹരിക്കുവാൻ കെട്ടിട നമ്പർ നൽകുന്നതിൽ ഗുരുതര പിഴവ് വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ;
( ഇ )
ഈ കെട്ടിടത്തിന് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ വിജിലൻസ് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
ഇത് സംബന്ധിച്ച് ശ്രീ. ജോസഫ് നൽകിയ പരാതികളുടെ കോപ്പിയും ഗ്രാമ പഞ്ചായത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശവും ലഭ്യമാക്കുമോ?
2457.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ അനുവദിച്ച പോളിടെക്നിക്കിന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 5 ഏക്കര്‍ സ്ഥലം കെെമാറുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി പ‍ഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷ ലഭിച്ചിരുന്നോ;
( ബി )
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥലം മറ്റ് വകുപ്പുകള്‍ക്ക് കൈമാറുന്നതിന്റെ നടപടിക്രമം എന്താണ്; വ്യക്തമാക്കുമോ?
2458.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ആധുനിക വാതക ശ്‍മശാനം സ്ഥാപിക്കല്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇംപാക്ട് എസ്. പി. വി. (സ്പെഷ്യൽ പര്‍പ്പസ് വെഹിക്കിൾ)യായ പ്രസ്തുത പദ്ധതി ടെണ്ടര്‍ ചെയ്യുന്നതില്‍ കാലതാമസം വരുന്നതിന് ഇടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ടെണ്ടര്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2459.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്നതും എന്നാല്‍ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്തതുമായ റോഡുകള്‍ പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് സ്വീകരിക്കേണ്ടതായ നടപടിക്രമം വിശദമാക്കാമോ;
( ബി )
പഞ്ചായത്ത് ആസ്തി രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ എന്നിവ ലഭ്യമാക്കാമോ;
( സി )
വിവിധ കാലങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കുലറുകളും ക്രോഡീകരിച്ച് പഞ്ചായത്ത് ആസ്തി രജിസ്റ്റര്‍ പുതുക്കി പൊതുജനങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന റോഡുകള്‍ ആസ്തിയിൽ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ വ്യക്തത വരുത്തി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് പരിഗണിക്കാമോ?
2460.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ ഹോമിയോ, ആയുര്‍വേദ ആശുപത്രി എന്ന പ്രോജക്ടിന് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഒരുകോടി രൂപ അനുവദിച്ചിരുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2461.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 വർഷം മുതൽ 2024 വർഷം വരെ ഓരോ വർഷവും ജനിച്ച കുട്ടികളുടെ എണ്ണം ജില്ല തിരിച്ച് അറിയിക്കാമോ?
2462.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ചാലിക്കരയില്‍ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിന് സ്ഥലം വാങ്ങുന്നതിന് തുക അനുവദിക്കുന്നതിനായി പ്രത്യേക അനുമതിക്ക് പേരാമ്പ്ര, മേപ്പയൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അപേക്ഷ ലഭിച്ചിരുന്നോ;
( ബി )
എന്നാണ് അപേക്ഷ ലഭിച്ചതെന്നും, അപേക്ഷയില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വിശദമാക്കാമോ;
( സി )
ഈ ആവശ്യത്തിന് പേരാമ്പ്ര മണ്ഡലത്തിലെ ഏതൊക്കെ ഗ്രാമ പഞ്ചായത്തുകളുടെ അപേക്ഷ ലഭിച്ചു; ലഭിച്ച അപേക്ഷയില്‍ എന്തൊക്കെ നടപടി സ്വീകരിച്ചു; വിശദമാക്കാമോ?
2463.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗുണനിലവാര പ്രശ്നങ്ങളും ജലക്ഷാമവും പരിഹരിക്കാൻ സാധിക്കുന്ന കിണർ റീചാർജിങ് പദ്ധതി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കുടിവെള്ളക്ഷാമം രൂക്ഷമായ ഗ്രാമപഞ്ചായത്തുകളിൽ വരുമാനപരിധി പരിഗണിക്കാതെയോ വരുമാനപരിധിയിൽ ഇളവുകൾ നൽകിയോ എല്ലാ ഭവനങ്ങളിലും കിണർ റീചാർജിങ് പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
2464.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ മണമ്പൂര്‍ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി 150 ലക്ഷം രൂപ അനുവദിച്ചതിന്മേൽ സ്വീകരിച്ച തുടർനടപടികള്‍ വിശദമാക്കുമോ?
2465.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിൽ 2016-17 സാമ്പത്തിക വർഷത്തിൽ ഭരണാനുമതി നൽകിയ പുത്തൂർ കുടിവെള്ള പദ്ധതി എന്ന പ്രവൃത്തി റദ്ദാക്കി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മിനിമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ (ഡിബി) വകുപ്പിൽ നിന്നും 23-10-2024-ലെ 2023/2024/എൽ.എസ്.ജി.ഡി. ഉത്തരവ് പ്രകാരം അനുമതി നൽകിയ പ്രസ്തുത പ്രവൃത്തി നാളിതുവരെയും ആരംഭിക്കാൻ സാധിച്ചിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ ജോയിന്റ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച 10-04-2025-ലെ കെ.എൻ.ആർ./136/2025-എഫ്2 നമ്പര്‍ കത്തിന്മേല്‍ അഞ്ച് മാസമായിട്ടും തീരുമാനങ്ങളെടുക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സങ്ങൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് ആയത് ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ?
2466.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക വികസനത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്ക് വ്യക്തമാക്കുമോ;
( ബി )
ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസക്തി വ്യക്തമാക്കുമോ;
( സി )
ബ്ലോക്ക്‌ പഞ്ചായത്തുകളുടെ ധന സ്രോതസ്സ് ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
2020-25 കാലഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ വിവിധ മേഖലകളിൽ നടത്തിയിട്ടുള്ള മാതൃക പദ്ധതികൾ വിശദമാക്കുമോ;
( ഇ )
ബ്ലോക്ക് പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ; ടി റിപ്പോർട്ടുകളുടെ പകർപ്പുകൾ നൽകുമോ?
2467.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നഗരസഭാ ഓഫീസ് കെട്ടിട നിർമ്മാണത്തിന് ഏതെങ്കിലും ബജറ്റിൽ ഉൾപ്പെടുത്തി അടങ്കൽ തുക പ്ര​ഖ്യാപിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്ര രൂപയുടെ അടങ്കൽ തുകയാണ് പ്രഖ്യാപിച്ചതെന്നും ഏതു വർഷത്തെ ബജറ്റിലാണ് പ്രഖ്യാപനം ഉണ്ടായതെന്നും വ്യക്തമാക്കാമോ;
( സി )
ബജറ്റിൽ ഉൾപ്പെടുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതി ഇതുവരെ യാഥാർത്ഥ്യമായിട്ടില്ലെങ്കിൽ അതിനുളള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
ബജറ്റിൽ വകയിരുത്തിയ തുക വിനിയോഗിച്ചു കൊണ്ടുളള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ഈ സർക്കാരിന്റെ കാലത്ത് സാധ്യതയുണ്ടോ എന്ന് വ്യക്തമാക്കാമോ?
2468.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭയില്‍ നിന്നും വിരമിച്ച ജീവനക്കാരന് നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന നഗരസഭാ സ്റ്റേഷന്‍ മാറി മറ്റൊരു സ്റ്റേഷനില്‍ നിന്നും (മുന്‍പ് ജോലി ചെയ്ത സ്റ്റേഷന്‍) പെന്‍ഷന്‍ സ്വീകരിക്കുവാന്‍ സാധിക്കുന്നതാണോ; വിശദാംശം നല്‍കാമോ;
( ബി )
അങ്ങനെ സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ അപേക്ഷ നല്‍കേണ്ടതിന്റെ വിശദാംശം അറിയിക്കാമോ?
2469.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി. എം. ജി. എസ്. വൈ.) പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം റോഡുകളാണ് നവീകരിച്ചിട്ടുള്ളത്; പ്രസ്തുത റോഡുകളുടെ പേരും തുകയും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ഇനംതിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനുദ്ദേശിക്കുന്ന പുതിയ റോഡുകള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
2470.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുനന്തപുരം കോര്‍പ്പറേഷന്റെ പരിധിയിലുള്ള മുക്കില്‍ക്കട-ആനന്ദേശ്വരം റോഡിന്റെ റീ ടാറിംഗ് പൂര്‍ത്തിയായോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ റീ ടാറിംഗ് പ്രവൃത്തിയ്ക്ക് എത്ര രൂപയുടെ അന്തിമ അനുമതിയാണ് നല്‍കിയിട്ടുള്ളത്; പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് കരാര്‍ ലഭിച്ച കരാറുകാരന്റെ പേരും എത്ര തുകയ്ക്കാണ് കരാര്‍ ലഭിച്ചതെന്നും നിലവില്‍ എത്ര തുകയ്ക്കുള്ള ബില്ലുകള്‍ മാറിയിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ഡി )
ഈ പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
2471.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 - 26 ബജറ്റില്‍ ഇരുപത് ശതമാനം തുകയനുവദിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഉമ്മളത്തൂര്‍ താഴം കളിസ്ഥലം, പയ്യാനക്കല്‍ പട്ടര്‍കൊടി കളിസ്ഥലം എന്നിവയ്ക്കാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.