STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6220.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മണ്ഡലത്തിലെ സ്വാമിമുക്ക്-പുത്തൂര്‍-പെരളം-വെള്ളൂര്‍ ആലിന്‍ കീഴില്‍ റോഡ്, പയ്യന്നൂര്‍-അന്നൂര്‍-കാറമേല്‍ റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
6221.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയില്‍ പള്ളിക്കര-11 വില്ലേജില്‍ ആര്‍.എസ്.നം.170/06-ല്‍ പി.ഡബ്ല്യു.ഡി.യുടെ കൈവശമുള്ള പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചുവരുന്ന നാല് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്പട്ടയം നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ പി.ഡബ്ല്യു.ഡി.യുടെ എന്‍.ഒ.സി.ക്കായി സമര്‍പ്പിച്ച പ്രൊപ്പോസല്‍ (പി.ഡബ്ല്യു.ഡി-പി.എസ്.2/356/17/പി.ഡബ്ല്യു.ഡി.) നിരസിച്ചത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ എന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
റോഡ് അതിര്‍ത്തിയില്‍ നിന്ന് പത്ത് മീറ്റര്‍ അകലത്തിലായി സ്ഥിതിചെയ്യുന്നതും റോഡുവികസനത്തിന് ആവശ്യമില്ലാത്തതുമായ പ്രസ്തുത ഭൂമിയിൽ വീടുകെട്ടി വര്‍ഷങ്ങളായി താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കുന്നതിലേക്കായി എന്‍.ഒ.സി. നല്‍കുന്ന വിഷയം പുന:പരിശോധനക്ക് വിധേയമാക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
6222.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
6223.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടത്തിയ പ്രവൃർത്തികൾ ഏതൊക്കെയാണ് ; വിശദാംശങ്ങൾ നൽകുമോ?
6224.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2021-22 വര്‍ഷം ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആര്യാട് പി.എച്ച്.സി. പുതിയ കെട്ടിടം, ആര്യാട് ലൂഥറന്‍ സ്കൂള്‍ കാന നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ആവശ്യമായ തുക ഏത് ശീര്‍ഷകത്തില്‍ വകയിരുത്തിയിരിക്കുന്നുവെന്നും മൊത്തം അടങ്കലിന്റെ 20 ശതമാനം തുക വകയിരുത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
പ്രവൃര്‍ത്തികളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
6225.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള റോഡു് പുറമ്പോക്ക് സ്ഥലം എത്രയെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇത് തിട്ടപ്പെടുത്താന്‍ സാധിക്കാത്തതെന്ന് വിശദമാക്കാമോ;
( സി )
പുറമ്പോക്ക് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ ചെറുകിട-വഴിയോര കച്ചവടക്കാരുടെ വിഷയങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
വാമനപുരം മണ്ഡലത്തില്‍ റോഡ് പുറമ്പോക്ക് സ്ഥലങ്ങള്‍ എവിടെയെല്ലാമാണെന്ന് വിശദമാക്കാമോ?
6226.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കാറ്റിലും ഉരുള്‍പൊട്ടലിലും മറ്റു പ്രകൃതിക്ഷോഭങ്ങളിലുമായി പൊതുമരാമത്ത് വകുപ്പിനുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശവും എത്ര കോടിയുടെ നഷ്ടം സംഭവിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
ഇത്തരം പ്രകൃതിക്ഷോഭത്തിലൂടെ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
6227.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഡിസൈന്‍ ചെയ്യുന്നതിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് കാലാവധി നിശ്ചയിക്കാമോ; വ്യക്തമാക്കാമോ?
6228.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നാടുകാണി ചുരം മുതല്‍ പരപ്പനങ്ങാടി വരെയുള്ള റോ‍ഡ് നവീകരണത്തിന് ജില്ലാ ഫ്ലാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്‌ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2015-16 ല്‍ 450 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും ഈ പ്രവൃത്തി 280.30 കോടി രൂപയ്ക്ക് അവസാനിപ്പിച്ചതിന്റെ കാരണം വിശദമാക്കാമോ;
( ബി )
450 കോടി രൂപയുടെ എസ്റ്റിമേറ്റ് 280.30 കോടി രൂപയായി കുറച്ചത് കാരണം മേല്‍ പ്രവൃത്തിയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് എന്തെല്ലാമാണെന്ന് അറിയിക്കാമോ; ഏതെല്ലാം ഭാഗങ്ങളിലാണ് ഇനി ഉപരിതലം ബി.എം.&ബി.സി. ചെയ്യാന്‍ ബാക്കിയുള്ളതെന്ന് വിശദമാക്കാമോ;
( സി )
170 കോടി രൂപയോളം ബാക്കി ഉണ്ടായിരുന്നിട്ടും നിലമ്പൂര്‍ മണ്ഡലത്തിലെ വഴിക്കടവ് മുതല്‍ വടപുരം പാലം വരെയുള്ള നവീകരണ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; ഭരണാനുമതി ലഭിച്ച തുകയില്‍ ഒതുങ്ങുമെന്നതിനാല്‍ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
2021-22 ലെ ബജറ്റില്‍ 1000 രൂപ ടോക്കണ്‍ പ്രൊവിഷനില്‍ വഴിക്കടവ് മുതല്‍ വടപുരം പാലം വരെയുള്ള നവീകരണ പ്രവൃത്തിക്ക് 30 കോടി രൂപയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ പ്രസ്തുത പദ്ധതിയില്‍ ബാക്കിയുള്ള തുകയില്‍ നിന്നും ഇതിനാവശ്യമായ തുക അനുവദിക്കാനാവുമോ; വിശദമാക്കാമോ?
6229.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കെട്ടിടങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനും പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം പ്രസ്തുത മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വിശദമാക്കാമോ?
6230.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ പണി പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞാല്‍ മെയിന്റനന്‍സ് ചെയ്യുന്നതിനുള്ള തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6231.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൈസ് 3 സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കിയത് വഴി എന്തൊക്കെ പ്രയോജനങ്ങളാണ് മരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണത്തിന് ലഭിക്കുന്നത് എന്നറിയിക്കാമോ;
( ബി )
റിവൈസ്ഡ് എസ്റ്റിമേറ്റ് , പ്രവൃത്തികളുടെ മെഷര്‍മെന്റ് എന്നിവ പ്രൈസ് 3 സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ; ഇത് സോഫ്റ്റ്‌വെയറിന്റെ വേഗതയെ ബാധിച്ചിട്ടുണ്ടോ;
( സി )
സോഫ്റ്റ്‌വെയര്‍ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ?
6232.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിൽ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ നവീകരണത്തിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ പ്രവൃത്തിക്കാണ് തുക ചെലവഴിച്ചതെന്നും ഓരോ പ്രവൃത്തിക്കും ചെലവായ തുക ഇനം തിരിച്ചും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ ടെണ്ടർ നടപടികളിലൂടെയാണോ നൽകിയതെന്ന് അറിയിക്കാമോ?
6233.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാവര വസ്തുക്കളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വസ്തുക്കളുടെ ഭരണവും പരിപാലനവും വകുപ്പ് നേരിട്ടാണോ നടത്തി വരുന്നത്; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പ് നേരിട്ടല്ലാതെ മറ്റേതെങ്കിലും ഏജന്‍സികള്‍ വഴിയോ, വ്യക്തികള്‍ വഴിയോ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര വസ്തുക്കളുടെ മേല്‍നോട്ടവും ഭരണവും ഇപ്പോള്‍ നടത്തി വരുന്നുണ്ടോ; എങ്കില്‍ ആയതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇത്തരത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാവര വസ്തുക്കളുടെ പരിപാലനത്തിനായി പ്രതിവര്‍ഷം ശരാശരി എത്ര തുക വകുപ്പിന് ചെലവഴിക്കേണ്ടി വരുന്നു; വിശദാംശം വ്യക്തമാക്കുമോ?
6234.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍-മണ്ണൂര്‍-ഇരിക്കൂര്‍ റോഡിന്റെ 0/300 മീറ്റര്‍ വരെയുളള ഭാഗം ടാറിംഗ് നടത്തുന്നതിനും റോഡിന്റെ നായ്ക്കാലി പാലം പ്രദേശങ്ങളില്‍ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായവ പുനര്‍നിര്‍മ്മിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
6235.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളുടെയും റോഡുകളുടെ വശങ്ങളിലുമുള്ള ഭൂമികയ്യേറ്റം കണ്ടെത്തുന്നതിനും അവ തിരിച്ചുപിടിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തിലുള്ള സ്ഥലങ്ങള്‍ അതത് പ്രദേശത്തിന്റെ സാധ്യതകള്‍ക്കനുസരിച്ച് വിശ്രമകേന്ദ്രങ്ങള്‍, പൂന്തോട്ടങ്ങള്‍, ഔഷധ കൃഷിത്തോട്ടങ്ങള്‍ തുടങ്ങിയവ നിര്‍മ്മിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തുനടപ്പിലാക്കുമോ; വ്യക്തമാക്കാമോ;
( സി )
ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തുനടത്തുന്നതിന് പ്രാദേശികമായ സ്ഥാപനങ്ങളോ സംഘങ്ങളോ മുന്നോട്ടുവരുന്ന സാഹചര്യത്തില്‍ കരാര്‍ വ്യവസ്ഥയില്‍ അവരെ പങ്കാളികളാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
6236.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ഗുണനിലവാരത്തോടു കൂടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന കരാറുകാര്‍ക്ക് റേറ്റിംഗ് ഏര്‍പ്പെടുത്തിയും പ്രത്യേക ക്ലാസിഫിക്കേഷന്‍ നല്‍കിയും ടെണ്ടര്‍ നടപടികളില്‍ പ്രത്യേക പരിഗണന നല്‍കാന്‍ കഴിയുന്ന വിധത്തില്‍ നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത കരാറുകാരുടെ ലെെസന്‍സ് എളുപ്പത്തില്‍ പിന്‍വലിക്കാന്‍ കഴിയുന്ന തരത്തില്‍ നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6237.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടങ്ങള്‍ക്ക് ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്‍ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ സെസ് ഈടാക്കുന്നത് സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സെസ് ഈടാക്കിയത് സംബന്ധിച്ച് ശ്രീ. രമേഷ്, അരുണിത്തറ ഹൗസ്, ഊരത്ത്, കുറ്റ്യാടി, കോഴിക്കോട് സമർപ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അപേക്ഷയിന്മേല്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി വ്യക്തമാക്കാമോ?
6238.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിൽ പുനർനിർമ്മാണമോ അഭിവൃദ്ധിപ്പെടുത്തലോ അനിവാര്യമായിട്ടുള്ള പൊതുമരാമത്ത് റോഡുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ റോഡുകളിൽ മുമ്പ് ഏതെങ്കിലും പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് എപ്പോഴാണെന്നും എത്ര തുകയാണ് ചെലവഴിച്ചതെന്നും റോഡ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ റോഡുകളുടെ നീളവും വീതിയും റോഡ് തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനോ പുനർനിർമ്മിക്കുന്നതിനോ ഏകദേശം എത്ര തുക വേണ്ടിവരുമെന്നും തുക എപ്പോൾ അനുവദിക്കുമെന്നും വ്യക്തമാക്കാമോ?
6239.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പില്‍ യു.എല്‍.സി.സി. മുഖേന നടത്തുന്ന വിവിധ പ്രവൃത്തികൾ ജില്ലതിരിച്ച് വ്യക്തമാക്കുമോ; ഇതിൽ ടെൻഡർ വിളിച്ച് നടത്തിയ പ്രവൃത്തികൾ എത്രയെണ്ണം ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും അറിയിക്കുമോ; ടെണ്ടർ വിളിക്കാതെ നടത്തിയവ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
6240.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പള്ളിക്കല്‍ ആല്‍പറമ്പ്-എയര്‍പോര്‍ട്ട്‌ റോഡ്‌,പള്ളിക്കല്‍ കുനൂള്‍മാട്- എയര്‍പോര്‍ട്ട്‌ റോഡ്‌, എന്നീ ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവൃത്തി ഒരു പ്രത്യേക കേസായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമോ; അറിയിക്കാമോ?
6241.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി. റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താത്തതു മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ; അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്ന റോ‍‍ഡുകളില്‍ മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും കുഴികളുണ്ടായി റോഡ്ഗതാഗതയോഗ്യമല്ലാതാകുന്ന സാഹചര്യമുണ്ടാകുന്നത് പരിശോധിക്കുമോ; വ്യക്തമാക്കാമോ;
( സി )
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്ന റോഡുകള്‍ക്ക് ഒരു നിശ്ചിത കാലത്തേക്ക് കരാറുകാരില്‍ നിന്നും ഗ്യാരന്റി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6242.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി മുതല്‍ കുറ്റ്യാടി വരെയുളള സ്റ്റേറ്റ് ഹെെവേ വീതി കൂട്ടുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എത്ര മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണത്തിനുളള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വെളിപ്പെടുത്തുമോ?
6243.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സെന്‍ട്രല്‍ റോഡ് ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കാനുള്ള പ്രവൃത്തികളുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഏതൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓമശ്ശേരി-ശാന്തിരനഗര്‍-കോടഞ്ചേരി-പുലിക്കയം-വലിയകൊല്ലി-തോട്ടുമൂഴി-പുല്ലൂരാംപാറ റോഡ് സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
6244.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
റോ‍ഡ് അലൈന്‍മെന്റ് സൈറ്റില്‍ മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തി എന്ന് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ സ്ഥലമേറ്റെടുക്കല്‍ എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
6245.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും സംസ്ഥാനത്തെ ഏതൊക്കെ റോഡുകള്‍ക്ക് ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ആയതിന്റെ തുക എത്രയാണെന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
6246.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിലൂടെ കടന്നു പോകുന്ന സംസ്ഥാനപാത - 22 ലെ നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍ വടക്കാഞ്ചേരി പാലത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പഴയ പാലം പൊളിച്ചു മാറ്റി പുതിയത് നിര്‍മ്മിക്കുന്നതിനായി നിലവില്‍ കെ.ആര്‍. എഫ്.ബി. യ്ക്ക് കൈമാറപ്പെട്ട പദ്ധതി അടിയന്തരമായി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
6247.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് നിരത്തുകളിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണക്കുഴലുകള്‍ തകരാറിലാകുന്നതിനാല്‍ ബി.എം.&ബി.സി. നിലവാരത്തില്‍ ടാറിംഗ് നടത്തിയിട്ടുള്ള റോഡുകളില്‍ പോലും കാലാവധിക്കുമുന്‍പ് ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് ശ്രദ്ധയില്‍‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലുള്ള പൈപ്പുകള്‍ റോഡുകളില്‍ നിന്നും മാറ്റി സ്ഥാപിക്കുന്നതിനും റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിനും ജലവിഭവ വകുപ്പുമായി ചേര്‍ന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
റോഡുകള്‍ കുഴിക്കാതെ റോഡുകളോട് ചേര്‍ന്ന് പ്രത്യേക ഡക്ടുകള്‍ ഉണ്ടാക്കി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ ജലവിഭവ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമോ?
6248.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് ടാറിംഗ് ചെയ്യുന്നതിനായി പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ സംസ്ഥാനത്ത് അനുയോജ്യമാണെന്നത് സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സാങ്കേതികവിദ്യ അനുയോജ്യമാണെങ്കില്‍ കൂടുതല്‍ പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ച് കൂടുതല്‍ റോഡുകള്‍ ടാറിംഗ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6249.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകൾ പൊതുമരാമത്ത് വകുപ്പ് പുതുതായി ഏറ്റെടുത്ത് നന്നാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
തുറക്കൽ - ചെമ്മല പറമ്പ് റോഡ് ,ആക്കോട് - അരൂർ റോഡ്, കാരാട് - മൂളപ്പുറം - ചണ്ണയിൽ പള്ളിയാളി റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
6250.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ പി.എച്ച്.സെന്റര്‍-മുക്കില പീടിക റോഡിന്റെ രണ്ടാം റീച്ച് പ്രവൃത്തികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എസ്റ്റിമേറ്റും പ്രൊപ്പോസലും തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
6251.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൂട്ടിലങ്ങാടി-കാടാമ്പുഴ റോഡിന് സുരക്ഷാഭിത്തിയോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തത് കാരണം ആയത് അപകടമേഖലയായി മാറിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പതിവായി ഉണ്ടാകുന്ന അപകടങ്ങള്‍ മൂലം വ്യക്തികള്‍ക്ക് പരിക്കേല്‍ക്കുന്നതും സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുന്നതുംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനും കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡില്‍ സുരക്ഷാ മുന്നറിയിപ്പുകളും സംവിധാനങ്ങളും ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിയ്ക്കുമോ; വ്യക്തമാക്കുമോ?
6252.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡുകളിലുള്ള കുടിവെള്ളപെെപ്പുകള്‍ ലീക്കാകുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് ഒട്ടേറെ തടസ്സങ്ങളും കാലതാമസവും നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ശുദ്ധജലത്തിനായി പെെപ്പുവെള്ളത്തെമാത്രം ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രശ്നം സമയബന്ധിതമായി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
6253.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര വില്യാപ്പളളി ചേലക്കാട് റോഡ് പ്രവൃത്തിയുടെ അലെെന്‍മെന്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡ് പ്രവൃത്തിയുടെ അലെെന്‍മെന്റ് മാര്‍ക്ക് ചെയ്യുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്നറിയിക്കാമോ;
( സി )
എത്ര വീതിയിലാണ് റോഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;
( ഡി )
പ്രസ്തുത റോഡ് ഫ്രീ സറണ്ടര്‍ വഴി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതാണോ എന്നറിയിക്കാമോ; ആണെങ്കില്‍ നിലവിലെ റോഡിന്റെ സെന്‍ട്രല്‍ലെെന്‍ ആസ്പദമാക്കിയാണോ സ്ഥലമെടുപ്പ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;
( ഇ )
ആയതിനായി ഭൂവുടമകളുടെ സ്ഥലം വിട്ടുനല്‍കുന്ന നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത റോഡ് പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് സാങ്കേതികാനുമതി എപ്പോള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
6254.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലേക്കുള്ള അന്തർസംസ്ഥാന പാതയായ മണ്ണാർക്കാട്-ചിന്ന തടാകം റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ട് നാളിതുവരെ നിർമ്മാണ പ്രവൃത്തികൾ നടത്താന്‍ സാധിക്കാത്തതും, കിഫ്ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയും സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കാമെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടും തകർന്നുകിടക്കുന്ന മണ്ണാർക്കാട് - ചിന്ന തടാകം റോഡിന്റെ പ്രവൃത്തി ആരംഭിക്കാത്തത് മൂലം ആദിവാസികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവരെ പ്രത്യക്ഷ സമരത്തിലേക്ക് നയിക്കുകയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മണ്ണാർക്കാട്-ചിന്ന തടാകം റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുവാൻ കിഫ്ബി അധികൃതർക്ക് നിർദ്ദേശം നൽകുമോ; വ്യക്തമാക്കാമോ?
6255.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ എത്രകിലോമീറ്റര്‍ദൂരത്തിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഹൈവേയ്ക്ക് ആവശ്യത്തിന് വീതിയില്ലെന്ന കാരണത്താല്‍ മണ്ഡലത്തിന് അനുവദിച്ച തുക വിനിയോഗിക്കുവാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മലയോര ഹൈവേ കടന്ന് പോകുന്ന റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6256.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പണിപൂര്‍ത്തിയായ റോഡുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനും ആയതിനിടയായാല്‍ അടിയന്തരമായി പണി പൂര്‍ത്തിയാക്കുന്നതിനുമായി എന്തെല്ലാം നടപടി സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് ഇതുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. എന്നീ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തി എന്തൊക്കെ തീരുമാനമെടുത്തുവെന്നും ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപന സംവിധാനം രൂപീകരിച്ച് എന്തൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം ശരാശരി എത്ര തുകയുടെ നഷ്ടമാണ് സംസ്ഥാനത്ത് വരുന്നതെന്നും ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നാളിതുവരെ എത്ര തുക ഇത്തരത്തില്‍ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( ഡി )
റോഡുകള്‍ വെട്ടിപ്പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന കുഴികള്‍ എപ്പോള്‍ നികത്തുമെന്ന് രേഖപ്പെടുത്തി വയ്ക്കാനും അത് നികത്തപ്പെടാതിരുന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ചയായി കാണാനും പ്രസ്തുത ഉദ്യോഗസ്ഥന്റെ പേരില്‍ നടപടി സ്വീകരിക്കുവാനുമുള്ള നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാകുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
6257.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരത് മാല പദ്ധതിയുടെ ഭാഗമായി ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് - കോഴിക്കോട് പുതിയ ഹൈവേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദവവിരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് അനുവദിച്ചതെന്നും അതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ ഏരിയകള്‍ ഒഴിവാക്കി അലൈന്‍മെന്റ് തയ്യാറാക്കുന്ന കാര്യം പരിശോധിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എപ്പോള്‍ ആരംഭിച്ച് എന്ന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ?
6258.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന റോഡുകളുടെ വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഭാരത്‍മാല രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകള്‍ ഏതെല്ലാമെന്നും അവയുടെ വികസനപുരോഗതിയും അറിയിക്കാമോ;
( സി )
വയനാട് തുരങ്കപാതയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ;
( ഡി )
ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ; വ്യക്തമാക്കാമോ?
6259.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ വല്ലാര്‍പാടം പനമ്പുകാട്-കായലോരം റിംഗ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിജസ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി അനുവദിച്ച തുക എത്രയെന്നും ഭരണാനുമതി നല്‍കിയതെന്നാണെന്നും വ്യക്തമാക്കാമോ; ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗിക നിര്‍വ്വഹണം ഇറിഗേഷന്‍ വകുപ്പിന് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
6260.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ, കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍പ്പെടുന്ന കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കികൊണ്ടിരിക്കുന്ന പുന്നക്കടവ്-പുതിയ പുഴക്കര-ഏഴിമല റെയില്‍വേ സ്റ്റേഷന്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റോഡിന്റെ നിർമ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ ?
6261.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 2021 ഒക്ടോബര്‍ മാസത്തിലെ അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾക്കും പാലങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തിലെ ഏതെല്ലാം റോഡുകളും പാലങ്ങളുമാണ് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തിലെ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തുന്നതിനും പുനർനിർമ്മിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6262.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രവൃത്തിക്കായുളള വനം വകുപ്പിന്റെ ഭൂമിക്ക് കോമ്പന്‍സേറ്ററി ഭൂമിയായി ചമ്മാടന്‍കാവിലെ 22 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കൈമാറാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
വനഭൂമി ലഭ്യമല്ലാത്തതിനാല്‍ മലയോര ഹൈവേ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത ഭൂമി കൈമാറ്റ പ്രക്രിയ അടിയന്തരമായി തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
6263.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവിഷ്കരിച്ച ഹരിവരാസനം റോഡ് വികസന പദ്ധതിയെക്കുറിച്ച് വിശദീകരിക്കാമോ;
( ബി )
കാലടിയില്‍ നിന്നും ആരംഭിച്ച് പമ്പവരെയെത്തുന്ന പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറായിട്ടുണ്ടോ; ആയതിന്റെ പ്രോജക്ടിനെക്കുറിച്ചുള്ള വിശദീകരണം നല്‍കാമോ;
( സി )
പ്രസ്തുത റോഡ് ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റൂട്ടുകളിലെ വളവ് നിവര്‍ത്തല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയിക്കാമോ?
6264.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുവഴി-കിഴക്കമ്പലം റോഡിലെ അശാസ്ത്രീമായ നിര്‍മ്മാണം കാരണം കുന്നുവഴി മുതല്‍ കാനാംപറമ്പ് വരെ രൂക്ഷമായ വെള്ളകെട്ടുണ്ടാക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ കാന നിര്‍മ്മിക്കുവാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6265.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റി, ടെലികോം കമ്പനികള്‍, കെ.എസ്.ഇ.ബി. എന്നിവ പൊതുമരാമത്ത് റോഡുകള്‍ വെട്ടിപ്പൊളിച്ച് പ്രവൃത്തികള്‍ ചെയ്തതിനുശേഷം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് റെസ്റ്റോറേഷന്‍ ചാര്‍ജ്ജായി എത്ര തുക സെക്യൂരിറ്റിയായി ഈടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക വിനിയോഗിച്ച് വര്‍ക്കല മണ്ഡലത്തില്‍ നവീകരിക്കുവാനുള്ള റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
6266.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മലയോര ഹെെവേയുടെ ഭാഗമായ കോളിച്ചാല്‍-ചെറുപുഴ റോഡിനായി ഊരാളുങ്കല്‍ സൊസെെറ്റിക്ക് ഏഴ് കോടി രൂപ അധികമായി അനുവദിച്ചിട്ടും പ്രവൃത്തി പുനരാരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇത് എന്നത്തേക്ക് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കാമോ?
6267.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി. റോഡുകളുടെ വിശദവിവരങ്ങൾ റോഡിന്റെ പേര്, നീളം, വീതി തുടങ്ങിയവ സഹിതം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി. റോഡുകളിൽ ബി.എം.&ബി.സി. പ്രവൃത്തി നടത്തിയ റോഡുകൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ബി.എം.&ബി.സി. പ്രവൃത്തിക്കായി നിലവിൽ ഭരണാനുമതി ലഭിച്ചതും ഭരണാനുമതിക്കായി സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചതുമായ റോഡുകൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ഏതെങ്കിലും പി.ഡബ്ല്യു.ഡി. റോഡ് ടാർ ചെയ്യാത്തതായുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ ഗതാഗതയോഗ്യമല്ലാത്ത പി.ഡബ്ല്യു.ഡി. റോഡുകളുടെ വിവരങ്ങൾ ലഭ്യമാക്കുമോ?
6268.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കുണ്ടംകുഴി-മൂന്നാം കടവ്-പെരിയ റോഡില്‍ മൂന്നാം കടവ് വളവിലുണ്ടാകുന്ന അപകടംമൂലം നാളിതുവരെ എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കി ടി റോഡിലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
6269.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ മംഗലംഡാം-വീട്ടിക്കല്‍കടവ് റോ‍ഡിന്റെയും മമ്പാട്-പൂവ്വത്തിങ്കലട്ടി റോഡിന്റെയും മരാമത്തുപണികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പുമന്ത്രി 1060/എം.(ഡബ്ല്യു&റ്റി)/21/വി.ഐ.പി./ഡബ്ല്യു. എന്ന നമ്പരില്‍ ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
6270.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി അനുമതി ലഭിച്ച, പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട കൊടകര-വെള്ളികുളങ്ങര-കോടാലി റോഡിന്റെ നിര്‍മ്മാണം ഇനിയും തുടങ്ങാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റോഡു നിര്‍മ്മാണം ആരംഭിയ്ക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അവ നീക്കി പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?
6271.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതും കിഫ്ബി ധനസഹായത്തോടെ കെ.ആര്‍.എഫ്.ബി. നിര്‍വ്വഹണം ഏല്‍പ്പിച്ച് നടത്താന്‍ തീരുമാനിച്ച കൊടുങ്ങലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാനപാത 22-ല്‍ വടക്കാഞ്ചേരി ബൈപ്പാസ് നിര്‍മ്മാണ പദ്ധതി അടിയന്തിരമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
6272.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനീക രീതിയില്‍ പാെതുമരാമത്ത് വകുപ്പ് റോഡുകള്‍ നവീകരിച്ചതിനുശേഷം വാട്ടര്‍ അതോറിറ്റിയുടെ കേടു വന്ന പെെപ്പുകള്‍, കെ.എസ്.ഇ.ബി. പോസ്റ്റുകള്‍ എന്നിവ മാറ്റുന്നതിനായി വീണ്ടും റോഡ് വെട്ടിപ്പൊളിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ ഒഴിവാക്കി റോഡ് പ്രവൃത്തിയുടെ എസ്റ്റിമേറ്റില്‍തന്നെ ഇത്തരം പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ എസ്റ്റിമേറ്റുകള്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും അത്തരം എസ്റ്റിമേറ്റുകള്‍ക്ക് ഭരണാനുമതി നല്‍കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത അനുബന്ധ പ്രവൃത്തികള്‍ക്കുള്ള തുക അതാത് വകുപ്പുകളില്‍ നിന്ന് ഈടാക്കുന്നതിനും ആവര്‍ത്തന ചെലവുകള്‍ കുറയ്ക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
6273.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പി.ഡബ്ല്യൂ.ഡി.യുടെ കീഴില്‍ എത്ര കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എത്ര പി.ഡബ്ല്യൂ.ഡി. റോഡുകളുടെ അറ്റകുറ്റപണികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചിട്ടുള്ള തുക റോഡുകള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതികളില്‍ തകരുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; ആയതിന് കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
6274.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയിൽ റോഡുകള്‍ക്ക് കേടുപാടുപറ്റിയത് പരിഹരിക്കാനും തകര്‍ന്ന റോഡുകളുടെ സമയബന്ധിതമായ പുനരുദ്ധാരണത്തിനും സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണി സമയബന്ധിതമായി തീർപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കുടിവെള്ള വിതരണം, ടെലിഫോണ്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വിവിധ സേവന വകുപ്പുകളുടെ ആസൂത്രണത്തിലെ പിഴവും എകോപനമില്ലായ്മയും കാരണം പൊളിച്ചിട്ട റോഡുകള്‍ സമയബന്ധിതമായി നന്നാക്കാൻ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
6275.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം അനുവദിച്ച റോഡ്‌ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത റോഡുകളുടെ പ്രവൃര്‍ത്തി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ പൊയിലൂര്‍-വെങ്ങത്തോട്–കടവണ്ണൂര്‍ റോഡ്‌, പുല്ലായിത്തോട്–കവുപ്പനിച്ചി റോഡ്‌ എന്നിവയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തി നാളിതുവരെ ആരംഭിച്ചിട്ടില്ലെങ്കില്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്താമോ; ആയതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
6276.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ് പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലും നിര്‍മ്മാണവും ഇനിയും നടപ്പിലാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
60 മീറ്റര്‍ സ്ഥലം അക്വയര്‍ ചെയ്ത് അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കച്ചേരിക്കടവ് പാലം ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
6277.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ദേശീയപാതകളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനം എന്ന വിഭാഗത്തില്‍പ്പെടുത്തി പയ്യന്നൂര്‍ പെരുമ്പയില്‍ എന്‍.എച്ച്. 66-നെയും പയ്യന്നൂര്‍ നഗരസഭ ബസ്‍സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്നതിന് പുതിയ പാലം നിര്‍മ്മിക്കാന്‍ ഫണ്ട് നീക്കിവെച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ നിലവിലെ അവസ്ഥ എന്താണ്; വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ എന്ന് അറിയിക്കാമോ?
6278.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ കല്ലുമല റയില്‍വെ ഓവര്‍ബ്രിഡ്ജിന് റെയില്‍വെയുടെ അനുമതി ലഭ്യമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റെയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ ഡിസെെന്‍ റെയില്‍വെയുടെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
റെയില്‍വെയുടെ അനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
കല്ലുമല റയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
6279.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ നിർവ്വഹണചുമതലയിൽ ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ നഗരസഭയിലുള്ള ഒല്ലാൽ എന്ന സ്ഥലത്ത് കിഫ്‌ബി ധനസഹായത്തോടെ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ നാളിതുവരെയുള്ള പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റെയിൽവെ മേൽപ്പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ റെയിൽവേയുടെ അനുമതി ആവശ്യപ്പെട്ട് ഡി.പി.ആർ. സഹിതമുള്ള രേഖകൾ സമർപ്പിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച് ഫയൽ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങളും റെയിൽവേയുടെ ഏത് ഓഫീസിലേക്ക് ഏത് ഉദ്യോഗസ്ഥനാണ് പ്രസ്തുത സമ്മതപത്രം ആവശ്യപ്പെട്ട് രേഖകൾ നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
6280.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മൊഗ്രാൽപുത്തൂർ, പുത്തിഗെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് മൊഗ്രാൽ പുഴയ്ക്ക് കുറുകെ തോടയാറിൽ പാലം നിർമ്മിക്കാൻ ആലോചനയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പാലം കൂടാതെ അപ്രോച്ച് റോഡും പ്രസ്തുത പദ്ധതിയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ടി പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എസ്റ്റിമേറ്റ് തുക എത്രയാണെന്നും ഭരണാനുമതി എപ്പോൾ ലഭ്യമാകുമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പാലത്തിന്റെ ഡിസൈൻ അടക്കമുള്ള പ്രാരംഭ പ്രവൃത്തികള്‍ നടന്നത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ; ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
6281.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂര്‍-അടിവാട്ട് പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിനായി പി.ഡബ്ള്യു.ഡി. ബ്രിഡ്ജസ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത എസ്റ്റിമേറ്റില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ;
( ഡി )
പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
ചെറുവട്ടൂര്‍- അടിവാട്ട് പാലം അടിയന്തരമായി പുതുക്കി പണിയുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6282.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 20-21 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാവാലിപ്പുഴ തൂക്കുപാലത്തിന്റെ പ്രോജക്ട് പ്രൊപ്പോസല്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരളാ ഇലക്ട്രിക്കള്‍ ആന്റ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി തയ്യാറാക്കിയ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് ഇപ്പോള്‍ ആരുടെ പരിഗണനയിലാണെന്ന് വിശദീകരിക്കാമോ;
( സി )
ഇതുസംബന്ധിച്ച ഫയല്‍ നിലവിലുണ്ടോ; ആയതിന്റെ നമ്പരും കമ്പ്യൂട്ടര്‍ നമ്പരും നല്‍കാമോ;
( ഡി )
വകുപ്പിലെ ഏതു ചീഫ് എഞ്ചിനീയര്‍ ഓഫീസാണ് പ്രസ്തുത പ്രൊപ്പോസല്‍ പരിശോധിക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ടോയെന്ന്‌ വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദീകരണം നല്‍കാമോ?
6283.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയ പാലങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ വട്ടോളി പാലം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
6284.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുനെല്ലി-നിട്ടറ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ തല്‍സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കേരള റോഡ് ഫണ്ട് ബോര്‍ഡ് ക്ഷണിച്ച പ്രസ്തുത പാലത്തിന്റെ ടെണ്ടര്‍ എടുത്തത് ആരാണെന്നു വ്യക്തമാക്കാമോ;
( സി )
ടെണ്ടര്‍ നടപടികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
6285.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ കല്ലുമല റെയില്‍വെ ഓവര്‍ബ്രിഡ്ജിന് കിഫ്ബിയില്‍ തുക അനുവദിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് റെയില്‍വെയുടെ അന്തിമ അനുമതി നാളിതുവരെയും ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6286.
ശ്രീ ഡി കെ മുരളി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റെയില്‍വേ ഗേറ്റുകള്‍ ഇല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യം നേടുന്നതിനും അപകടരഹിതവും വേഗതയുമുളള ഗതാഗതം സാധ്യമാക്കുന്നതിനുമായുളള റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിലെ പുരോഗതി അറിയിക്കാമോ;
( ബി )
റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായുളള തുകയില്‍ എത്രശതമാനം കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കാറുണ്ട്; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ നഗര-ഗ്രാമങ്ങളിലെ റോഡ് ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നതിനാല്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതായിവരുമെന്ന് കരുതുന്നുണ്ടോ;
( ഡി )
എങ്കില്‍ ഇതിനാവശ്യമായി വരുന്ന സാമ്പത്തിക ബാധ്യത വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?
6287.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നിര്‍മ്മിക്കുന്ന തോരായിക്കടവ് പാലത്തിന്റെ പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിന് മുന്നോടിയായി കെ.ആര്‍.എഫ്.ബി- യില്‍ ചെയ്തു തീര്‍ക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിലെ കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;
( സി )
ടെണ്ടര്‍ ചെയ്യുന്നതിന് മുന്നോടിയായി ചെയ്ത് തീര്‍ക്കേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കാമോ?
6288.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പോലീസ് സ്റ്റേഷൻ മുതൽ കിഴക്കേത്തല വരെ നിർമ്മിയ്ക്കുന്ന ഫ്ലൈ ഓവർ പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
പദ്ധതിയുടെ ഡി.പി.ആർ. തയ്യറാക്കിയിട്ടുണ്ടോയെന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ഡി )
ടി പദ്ധതി എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ; വിശദമാക്കാമോ?
6289.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തിലെ വെട്ടം കുഞ്ഞൂളിക്കടവ് പാലവും റോഡും നിര്‍മ്മിക്കുന്നതിനായി വെട്ടം, തലക്കാട് വില്ലേജുകളില്‍ നിന്നും എത്ര ഭൂമിയാണ് ഏറ്റെടുത്തതെന്നും അതിനായി എത്ര തുകയാണ് അനുവദിച്ചതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ട് കാലങ്ങളായിട്ടും സാധാരണക്കാരായ ആളുകളുടെ ഭൂമി ഏറ്റെടുത്ത പണം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പണം നല്‍കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( സി )
ഭൂഉടമകള്‍ക്ക് പ്രസ്തുത തുക നല്‍കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ?
6290.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ-പുറയാര്‍ ആര്‍.ഒ.ബി. യുടെ നിര്‍മ്മാണത്തിനായി കിഫ്ബി എത്ര തുകയാണ് മാറ്റിവച്ചിട്ടുള്ളതെന്ന് പറയാമോ; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
നിലവില്‍ ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് എന്തെങ്കിലും തടസ്സമുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്‌തമാക്കാമോ?
6291.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ നായരമ്പലം ഹെര്‍ബര്‍ട്ട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
( സി )
പ്രവൃത്തി ആരംഭിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ഡി )
നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്നും പൂര്‍ത്തീകരിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
6292.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ സ്ഥലമെടുപ്പിന് ഭരണാനുമതി എന്നാണ് ലഭ്യമായതെന്നും സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി എന്തെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോണ്‍വെന്റ് ഭാഗത്തുള്ള വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 14.08.2021-ന് യോഗം ചേര്‍ന്നിരുന്നോ; പ്രസ്തുത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത യോഗതീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത യോഗനടപടിക്കുറിപ്പിന്റെ പകർപ്പ്‌ ലഭ്യമാക്കാമോ;
( എഫ് )
കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ സ്ഥലമെടുപ്പിനായുള്ള ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
6293.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ഡബ്ല്യു.ഡി. വകുപ്പ് മന്ത്രിയുടെ ഓഫീസിൽ അമ്പത്തിയൊന്ന് വയസ്സിനു മുകളിൽ പ്രായമുള്ള സർക്കാർ ഉദ്യോഗസ്ഥനെ പേഴ്സണൽ സ്റ്റാഫ് ആയി നിയമിച്ചിട്ടുണ്ടോ;
( ബി )
അമ്പത്തിയൊന്ന് വയസ്സിനു മുകളിൽ പ്രായമുള്ള സർക്കാർ ഉദ്യോഗസ്ഥരെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കേണ്ടതില്ല എന്ന് സർക്കാര്‍ നയം ഉണ്ടോ; എങ്കിൽ പ്രസ്തുത ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ ഇളവ് നൽകിയതിനുള്ള കാരണം വ്യക്തമാക്കുമോ?
6294.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി സെക്ഷനിലെ ജീവനക്കാരുടെ അമിത ജോലിഭാരം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്ത് പരിഹാര നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത സെക്ഷന്റെ അധികാര പരിധിക്കും പ്രവൃത്തികൾക്കും ആനുപാതികമായി ഫീൽഡ് സ്റ്റാഫ് ഇല്ലാത്തത് റോഡ് പ്രവൃർത്തികളുടെ ഗുണനിലവാരത്തെയും സമയബന്ധിതമായ പൂർത്തീകരണത്തെയും വിപരീതമായി ബാധിക്കുമെന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( സി )
മഞ്ചേരി റോഡ് സെക്ഷന്റെ അധികാരപരിധി പുനർനിർണയിച്ചു കൊണ്ട് ഏറനാട് മണ്ഡലത്തിൽ അരീക്കോട് കേന്ദ്രമാക്കി റോഡ് സെക്ഷൻ രൂപീകരിക്കുന്നതു സംബന്ധിച്ച പ്രൊപ്പോസൽ ചീഫ് എൻജിനീയർ നൽകിയിട്ടുണ്ടോ;
( ഡി )
എങ്കില്‍ പ്രസ്തുത പ്രൊപ്പോസലിൽ സ്വീകരിച്ച നടപടി എന്തെല്ലാമാണെന്നും ഇക്കാര്യത്തിലുള്ള അഭിപ്രായം എന്താണെന്നും അറിയിക്കുമോ?
6295.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പാലക്കാട് ജില്ലയില്‍ നബാര്‍ഡ് ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ പ്രവ‍ൃത്തികള്‍ ഏതെല്ലാമെന്ന് മണ്ഡലം തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ചിരുന്ന തുക എത്രയെന്ന് അറിയിക്കാമോ?
6296.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രൈസ് പ്രിഫറന്‍സ് ലഭിക്കുന്ന സ്ഥാപനങ്ങളും സൊസൈറ്റികളും ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങൾക്കും സൊസൈറ്റികൾക്കും എന്തെല്ലാം പരിഗണനയാണ് ടെൻഡറുകളിൽ ലഭിക്കുന്നത്; വ്യക്‌തമാക്കാമോ;
( സി )
2011 മുതൽ 2016 വരെ ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് എത്ര കോടി രൂപയുടെ വര്‍ക്കുകള്‍ ടെൻഡറില്ലാതെ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
2016 മുതല്‍ 2021 മാര്‍ച്ച് വരെ പ്രസ്തുത സൊസൈറ്റിക്ക് എത്ര കോടി രൂപയുടെ വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6297.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രവൃത്തി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
6298.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലൂടെ പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ഉള്‍പ്പെടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീതിയാണോ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഇതിനായി അവലംബിക്കുന്ന സാങ്കേതിക വിദ്യകള്‍ ഏതൊക്കെയാണെന്നും അറിയിക്കാമോ?
6299.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര താലൂക്ക് ഓഫീസിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ ഡിസൈന്‍, സ്ട്രക്‌ചറല്‍ ഡിസൈന്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇവ അടിയന്തിരമായി പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
മാവേലിക്കര ആയുര്‍വേദ ആശുപത്രിക്ക് ബഡ്ജറ്റിൽ അനുവദിച്ച 5 കോടിയുടെ നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഡിസൈന്‍, സ്ട്രക്‌ചറല്‍ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി ഭരണാനുമതി നൽകിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇവ തയ്യാറാക്കി അടിയന്തിര ഭരണാനുമതിക്കുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
6300.
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ പരിശോധിക്കുന്നതിനായി ജനപ്രതിനിധികളെയും സാങ്കേതികവിദഗ്ധരെയും ഉള്‍പ്പെടുത്തി അസംബ്ലി നിയോജകമണ്ഡലാടിസ്ഥാനത്തിലും തുടര്‍ന്ന് സംസ്ഥാന തലത്തിലും സോഷ്യൽ ഓഡിറ്റിംഗ് നടത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
നിർമ്മാണ പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നതിനും സമയബന്ധിതമായി പ്രവൃത്തികൾ പൂര്‍ത്തീകരിക്കുന്നതിലും സോഷ്യൽ ഓഡിറ്റിംഗ് എത്രത്തോളം സഹായിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
പ്രൈസ് സോഫ്റ്റ്‌വെയർ ഏർപ്പെടുത്തിയതിനുശേഷം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇത് ഏതൊക്കെ വിധത്തിൽ ഗുണകരമായിട്ടുണ്ടെന്നും വിശദീകരിക്കുമോ;
( ഡി )
ഇ-ടെന്റർ സംവിധാനം ഏർപ്പെടുത്തിയതിനുശേഷം നിർമ്മാണപ്രവൃത്തികളുടെ നിർവ്വഹണത്തിൽ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഇ )
ആധുനികസംവിധാനങ്ങളുടെ സഹായത്തോടെയുള്ള വകുപ്പിന്റെ പ്രവർത്തനങ്ങൾ അഴിമതി കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
6301.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും വിശദമാക്കാമോ;
( സി )
എത്ര കിലോമീറ്റര്‍ റോഡാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ?
6302.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ ദേശീയപാത വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ചുകഴിഞ്ഞോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ റീച്ചുകൾ എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കുമെന്ന് അറിയിക്കാമോ?
6303.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കീഴില്‍ എത്ര റസ്റ്റ് ഹൗസുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
റസ്റ്റ് ഹൗസുകള്‍ ആധുനികവത്കരിക്കുന്നതിനും, ഇവയുടെ പ്രയോജനം കൂടുതലായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
ടൂറിസം സ്പോട്ടുകളിലും, കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഇടങ്ങളിലും ഉന്നത നിലവാരത്തിലുള്ള റസ്റ്റ് ഹൗസുകള്‍ സ്ഥാപിച്ച് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
നിലവിലുള്ള റസ്റ്റ് ഹൗസുകളുടെ തല്‍സ്ഥിതി പരിശോധിക്കുന്നതിനും, വൃത്തിഹീനമായിക്കിടക്കുന്നവ വൃത്തിയാക്കി മോടിപിടിപ്പിച്ച് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
6304.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന മാടായി റസ്റ്റ് ഹൗസ് നവീകരിക്കുന്നതിനും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6305.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ പൊതുമരാമത്ത് വകുപ്പിന് എത്ര ഏക്കര്‍ സ്ഥലമുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെസ്റ്റ് ഹൗസ് പൊട്ടി പൊളിഞ്ഞ് നിലംപൊത്താറായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത സ്ഥാപനം നശിക്കാതെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
6306.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസുകള്‍ എത്രയെന്ന് എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഓരോ റസ്റ്റ് ഹൗസിലെയും മുറികളുടെ എണ്ണമെത്രയെന്നും വ്യക്തമാക്കാമോ;
( ബി )
റസ്റ്റ് ഹൗസ് പരിസരങ്ങള്‍ പരിസ്ഥിതി സൗഹൃദവും വൃത്തിയുള്ളതുമായി മാറ്റുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ടൂറിസം മേഖലകളിലെ റസ്റ്റ് ഹൗസുകളില്‍ മുറികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പൊതുജനങ്ങള്‍ക്ക് മുറികള്‍ അനുവദിച്ചുകൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
6307.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ ചങ്കുവെട്ടി കോട്ടയ്ക്കല്‍ റെസ്റ്റ്ഹൗസ്, കുറ്റിപ്പുറം റെസ്റ്റ്ഹൗസ് എന്നിവ പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
6308.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര ക്വാർട്ടേഴ്സ് അനുവദിച്ചു നൽകിയിട്ടുണ്ട്; ഏതൊക്കെ ക്വാർട്ടേഴ്സ് ആണ് അനുവദിച്ചതെന്നും ആർക്കൊക്കെയാണ് ഇപ്രകാരം അനുവദിച്ചു നൽകിയതെന്നും വ്യക്തമാക്കാമോ?
6309.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍, കെട്ടിടങ്ങള്‍ എന്നീ വിഭാഗങ്ങൾ ഏതെല്ലാം ഡിവിഷന്റെ കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ ഡിവിഷനുകൾക്ക് കീഴിൽ ഏതെല്ലാം നിയോജകമണ്ഡലങ്ങളുടെ ഭാഗങ്ങൾ വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രവർത്തന സൗകര്യാർത്ഥം കൊണ്ടോട്ടിയിൽ പൊതുമരാമത്ത് നിർത്തുകൾക്കും, കെട്ടിടവിഭാഗത്തിനും പുതിയ ഡിവിഷൻ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6310.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം-തേനി ദേശീയപാത കടന്നുപോകുന്ന മാവേലിക്കര മണ്ഡലത്തിലെ ഗുരുനാഥന്‍കുളങ്ങര, പാറക്കുളങ്ങര, കൊച്ചാലുംമൂട് എന്നീ പ്രദേശങ്ങളിലെ അപകടസാദ്ധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശങ്ങള്‍ അപകടമുക്തമാക്കുവാന്‍ ദേശീയപാതാ വിഭാഗവും റോഡ് സുരക്ഷാ വിഭാഗവും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കൊച്ചാലുംമൂട് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6311.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ തീരദേശ ഹെെവേയുടെ ഏതെല്ലാം റീച്ചുകള്‍ക്കാണ് കിഫ്ബിയുടെ ധനാനുമതി ലഭിച്ചത്; എപ്പോഴാണ് ധനാനുമതി ലഭിച്ചതെന്നും ആയതിന്റെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
ഡി.പി.ആര്‍. തയ്യാറാകാത്ത റീച്ചുകളുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ; ഡി.പി.ആര്‍. ധനാനുമതിക്കായി എപ്പോള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
പയ്യന്നൂര്‍ മണ്ഡലത്തില്‍ തീരദേശ ഹെെവേയുടെ ഭാഗമായി വരുന്ന പാലങ്ങളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ; പ്രവൃത്തി എപ്പോള്‍ ടെണ്ടര്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6312.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്ള്യേരി, കുറ്റ്യാടി, മാനന്തവാടി വഴി കോഴിക്കോട്- ബാംഗ്ലൂര്‍‍ ദേശീയപാത നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?
6313.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ മണ്ഡലത്തിലെ മണിപ്പാറ വെള്ളച്ചാട്ടം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
പെരുമ്പാവൂർ മണ്ഡലത്തിലെ കല്ലിൽ ഗുഹാക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പെരുമ്പാവൂർ മണ്ഡലത്തിലെ ഏതൊക്കെ പദ്ധതികളാണ് കേന്ദ്ര സർക്കാരിന്റെ പ്രസാദ് സ്കീമിൽ ഉൾപ്പെടുത്തി സമർപ്പിച്ചിട്ടുള്ളത്; വിശദാംശങ്ങൾ നൽകുമോ;
( ഡി )
പെരുമ്പാവൂർ മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോടനാട് ആന പരിശീലന കേന്ദ്രം, അഭയാരണ്യം-കപ്രിക്കാട്, ഇരിങ്ങോൾക്കാവ്, ഒക്കൽത്തുരുത്ത് തുടങ്ങിയവയുടെ നവീകരണത്തിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
6314.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മണ്ഡലത്തിൽ നടപ്പാക്കുന്ന ഗ്രീൻ കാർപ്പറ്റ് വടകര, സാൻഡ് ബാങ്ക് വടകര എന്നീ പദ്ധതികള്‍ക്കായി എത്ര രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്; ഇനം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിലവിൽ ഏതു ഘട്ടത്തിലാണ്; പ്രസ്തുത പദ്ധതികളുടെ ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
6315.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താൻ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ടൂറിസം ഡെസ്റ്റിനേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിസ്ഥിതി സൗഹൃദമായി മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
6316.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമാനത്താവളങ്ങളില്‍ ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;
( ബി )
ഐകോണിക് ടൂറിസ്റ്റ് സെന്ററുകള്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് ഐകോണിക് ടൂറിസ്റ്റ് സെന്ററുകള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ടൂറിസ്റ്റ് സെന്ററുകള്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6317.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാരേറ്റ് കടലുകാണി ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടമായി എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്; നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
6318.
ശ്രീ. പി. ടി. തോമസ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ടൂറിസം വകുപ്പ് മുഖേന വാങ്ങിയ വാഹനങ്ങളുടെ എണ്ണം എത്രയാണെന്നും ഏതൊക്കെ വാഹനങ്ങളാണ് വാങ്ങിയതെന്നും പ്രസ്തുത വാഹനങ്ങൾ ആർക്കൊക്കെയാണ് അലോട്ട് ചെയ്തിട്ടുള്ളതെന്നും വാഹനങ്ങളുടെ എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ?
6319.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടൂറിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി പ്ലാന്‍ ഫണ്ടില്‍ നിന്നും ഏതൊക്കെ പദ്ധതികള്‍ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
6320.
ശ്രീമതി യു പ്രതിഭ
ശ്രീ ഐ ബി സതീഷ്
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം പദ്ധതി വിനോദ സഞ്ചാര മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഉത്തരവാദിത്ത ടൂറിസം പ്രാവര്‍ത്തികമാക്കുന്നതിനും പ്രദേശത്തിന്റെ കലാസാംസ്കാരിക പെെതൃകം സംരക്ഷിക്കുന്നതിനും പൊതു വികാസവും പ്രാഥമിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും പരിപാടിയുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനത്തെകുറിച്ച് അറിയിക്കാമോ?
6321.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വേലൂപ്പാടത്ത് കേരള ഫോറസ്റ്റ് റിസര്‍ച്ച് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് റിസര്‍ച്ച് സെന്ററിന്റെ 100 ഏക്കറിലധികം വരുന്ന സ്ഥലം ഇക്കോ ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇതിനായി ഇക്കോ ടൂറിസം വകുപ്പില്‍ കേരള വന ഗവേഷണ കേന്ദ്രം സമര്‍പ്പിച്ച പ്രോജക്ടിന് അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
വേലൂപ്പാടം ഫോറസ്റ്റ് ഫീല്‍ഡ് റിസര്‍ച്ച് സെന്റര്‍, ചിമ്മിനി ഡാം തുടങ്ങിയ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സംയോജിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
6322.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ ഓരോ സാമ്പത്തിക വർഷവും ടൂറിസം മേഖലയിൽ നിന്നും എത്ര വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത്; എത്ര വരുമാനം ലഭിച്ചിട്ടുണ്ട്; വർഷം തിരിച്ച് കണക്ക് വ്യക്‌തമാക്കാമോ?
6323.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാഹസിക ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സാഹസിക ടൂറിസത്തിന് രജിസ്ട്രേഷന്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഏതെല്ലാം മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് രജിസ്ട്രേഷന്‍ നല്‍കുന്നത്; വിശദമാക്കാമോ;
( സി )
ഏതൊക്കെ സാഹസിക വിനോദങ്ങള്‍ക്കാണ് രജിസ്ട്രേഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്; ഇത് സംബന്ധിച്ച സുരക്ഷാചട്ടം തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
6324.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ബി )
ബീച്ചുകളിലും മറ്റും വീല്‍ചെയര്‍ റാംപ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6325.
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് മുന്‍ സര്‍ക്കാര്‍ തുടര്‍ന്നുവന്ന പദ്ധതികളും പരിപാടികളും മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാതായിരിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടെന്ന് പരിശോധിക്കുമോ; വ്യക്തമാക്കാമോ?
6326.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ ടൂറിസം വകുപ്പ് മുഖേന എത്ര വാഹനങ്ങള്‍ വാങ്ങിയെന്നും ഏതൊക്കെ വാഹനങ്ങളാണ് വാങ്ങിയതെന്നും പ്രസ്തുത വാഹനങ്ങൾ ആർക്കൊക്കെയാണ് അലോട്ട് ചെയ്തിട്ടുള്ളതെന്നും വാഹനങ്ങളുടെ എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ?
6327.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം സര്‍ക്യൂട്ട് മാന്വലില്‍ വടക്കേ മലബാറിലെ പല പ്രധാന ടൂറിസ്റ്റു് കേന്ദ്രങ്ങളും ഉള്‍പ്പെടാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വടക്കന്‍ കേരളത്തിലേയ്ക്ക് ടൂറിസ്റ്റുകളെ അയയ്ക്കാത്തത് പരിഗണിച്ച് പ്രസ്തുത പ്രദേശങ്ങള്‍കൂടി മാന്വലില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6328.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ബി.ആര്‍.ഡി.സി.യുടെ കൈവശമുള്ള സ്ഥലവും പള്ളിക്കര പി.എച്ച്.സി.യുടെ സ്ഥലവും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പരസ്പരം കൈമാറ്റം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കൈമാറ്റ ഉത്തരവ് പ്രകാരം ബി.ആര്‍.ഡി.സി. പള്ളിക്കര പഞ്ചായത്തിന് എത്ര രൂപ നല്‍കേണ്ടതുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത തുക ബി.ആര്‍.ഡി.സി. പള്ളിക്കര പഞ്ചായത്തിന് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ഇല്ലെങ്കില്‍ തുക ഇതുവരെ നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ?
6329.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവില്‍ നടപ്പാക്കിയ പ്രധാന പദ്ധതികൾ ഏതൊക്കെയാണെന്ന് ജില്ലതിരിച്ച് വിശദാംശം നൽകുമോ?
6330.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിൽ യു.എല്‍.സി.സി.എസ്. മുഖേന നടപ്പാക്കുന്ന വിവിധ പ്രവൃത്തികൾ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇതിൽ ടെൻഡർ വിളിച്ച് നടപ്പാക്കിയ പദ്ധതികൾ എത്രയെണ്ണമുണ്ടെന്നും ഏതൊക്കെയാണെന്നും അറിയിക്കുമോ; ടെൻഡർ വിളിക്കാതെ നടപ്പാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
6331.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങളെയും സാംസ്കാരിക പെെതൃക കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുളള പില്‍ഗ്രിം ടൂറിസം ശക്തിപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ വടക്കന്‍ മലബാര്‍ മേഖലയെയും ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
6332.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന എത്രത്തോളമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ആഗോള ടൂറിസം രംഗത്ത് കേരളം ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാനും സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
ഉത്തരവാദിത്ത ടൂറിസത്തിനൊപ്പം ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും വിധം കാരവന്‍ ടൂറിസം വികസിപ്പിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6333.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നഗരത്തില്‍ കനാലുകളോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഹട്ടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സമയത്തുതന്നെ ലേലംനടത്തി ആവശ്യക്കാര്‍ക്ക് നല്‍കാതിരുന്നതിനാല്‍ നിലവില്‍ നാശോന്മുഖമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയതിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കോ സഹകരണ സ്ഥാപനങ്ങള്‍ക്കോ കരാര്‍ പ്രകാരം നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കാമോ;
( സി )
നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള വഴിയോരം വിശ്രമ കേന്ദ്രത്തിന്റെ കരാറിന്റെ നിലവിലെ അവസ്ഥ എന്താണ്; നിലവില്‍ അടച്ചിട്ടിരിക്കുന്ന പ്രസ്തുത കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6334.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തില്‍ കാരവന്‍ ടൂറിസം നയവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകര്‍ക്കായി സബ്സിഡി നിരക്കില്‍ വായ്പ പദ്ധതി രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
6335.
ഡോ.കെ.ടി.ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ അന്താരാഷ്ട്ര, ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട് ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6336.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് സാൻഡ് ബാങ്ക്സ് പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി അനുവദിച്ച തുക എത്രയാണെന്ന് അറിയിക്കാമോ; ഭരണാനുമതി നല്‍കിയ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഘടകങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
6337.
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ടൂറിസം പദ്ധതികൾ ഏതൊക്കെയാണെന്നും അതിൽ ഏതൊക്കെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നുമുള്ള വിവരം ജില്ലതിരിച്ച് വ്യക്തമാക്കുമോ?
6338.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.ടി.പി.സി. സെക്രട്ടറിമാരുടെ നിയമനത്തിന് പുതിയതായി ഏർപ്പെടുത്തിയ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഡി.ടി.പി.സി. സെക്രട്ടറിമാരെ നിയമിക്കുന്ന രീതി മാറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ;
( സി )
സാമ്പത്തിക വിനിയോഗ അധികാരമുള്ള ഡി.ടി.പി.സി. സെക്രട്ടറിമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത് ആശാസ്യമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ?
6339.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമാതുറ-കഠിനംകുളം ബാക്ക് വാട്ടര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഏതെല്ലാം സ്ഥലങ്ങളാണ് സര്‍ക്യൂട്ടില്‍ ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6340.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
അവയില്‍ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
കണ്ണൂര്‍ ജില്ലയില്‍ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ ഏറ്റെടുക്കുവാന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
6341.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടൂറിസംവകുപ്പ് എത്ര വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
15 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള എത്ര വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും 15 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള എത്ര വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
ഓരോ വാഹനവും അലോട്ട് ചെയ്തത് ആർക്കൊക്കെയെന്ന് വ്യക്തമാക്കുമോ?
6342.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പദ്ധതികളുടെ അഭാവം വിനോദസഞ്ചാര മേഖലയുടെ നിലനില്പിന് വെല്ലുവിളി ഉയർത്തുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇതിനു പരിഹാരമായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് വിഭാവനം ചെയ്‌തിട്ടുള്ളതെന്നും അവ നടപ്പിലാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.