STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1953.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ അനുപാതത്തിലുള്ള ശമ്പള സ്കെയിലും ക്ഷാമബത്തയും മറ്റ് അലവന്‍സുകളും നിലവില്‍ ലഭിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
മറ്റ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലുകളും വേതന ഘടനയുമായി താരതമ്യം നടത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേത് എത്രാമത്തെ സ്ഥാനത്താണ് എന്ന് വ്യക്തമാക്കാമോ;
( സി )
ഇന്ത്യയിലെ എത്ര സംസ്ഥാന സര്‍ക്കാരുകളാണ് കേന്ദ്ര പാരിറ്റി അടിസ്ഥാനമാക്കിയുള്ള ശമ്പള സ്കെയിലുകള്‍ അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്നത് എന്നുള്ള വിവരം ലഭ്യമാക്കാമോ?
1954.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിരഹിതരായ അഭ്യസ്തവിദ്യര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതുവഴി എത്രപേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
നാളിതുവരെ എത്രപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് വിശദമാക്കാമോ?
1955.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ വ്യക്തമാക്കുമോ;
( ബി )
പരമാവധി സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നല്ല പുരോഗതി കൈവരിച്ചെങ്കിലും ജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന പരാതി പരിഹരിക്കാന്‍ ചില സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1956.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയക്കുന്ന അപേക്ഷകളിൽ യഥാസമയം തീർപ്പുകൽപ്പിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പരാതികളിൽ തീർപ്പുകൽപ്പിച്ച് എടുക്കുന്ന തീരുമാനം അപേക്ഷകരെ അറിയിക്കാറുണ്ടോ; അപേക്ഷകർക്ക് പലപ്പോഴും വിവരം ലഭിക്കുന്നില്ലെന്ന ആക്ഷപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഈ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
1957.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മരണപ്പെട്ട സ്വാതന്ത്ര്യ സമരസേനാനികളുടെ തുടർ പെൻഷൻ ഭർത്താവ് മരിച്ച പെൺമക്കൾക്ക് നൽകാമെന്ന് സൂചിപ്പിച്ച് 2012-ൽ സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും പെൺമക്കൾക്ക് മക്കൾ ഉണ്ടെന്ന കാരണത്താൽ പെൻഷൻ നിഷേധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
മക്കളുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ പെൺമക്കൾക്ക് ഒരു നിശ്ചിത വരുമാന പരിധി നിഷ്കർഷിച്ച്‌ പെൻഷൻ നൽകുന്നതിനും പെൻഷൻ തുക കാലോചിതമായി വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1958.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പല്ല് നിര തെറ്റിയത് കാരണം വനം വകുപ്പിലെ ജോലിയ്ക്ക് യോഗ്യത ലഭിയ്ക്കാത്ത ആദിവാസി യുവാവിന്റെ ദുരനുഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ശസ്ത്രക്രീയയിലൂടെ പരിഹരിക്കാന്‍ കഴിയുന്നതും എന്നാല്‍ നിര്‍ധനാവസ്ഥ കാരണം അതിന് കഴിയാതിരുന്നതുമായ യുവാവിന് ജോലി ലഭിയ്ക്കാതെ പോയ വിഷയം അനുഭാവപൂര്‍വ്വം പരിഗണിയ്ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശാരീരികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ജോലിയ്ക്ക് തടസ്സമാകുന്ന സ്പെഷ്യല്‍ റൂളുകള്‍ പരിഷ്കിരിക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ?
1959.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ വച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് കായികമേളയില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ജില്ല ഏതാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കായികമേളയില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ ചാമ്പ്യന്‍മാരായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കായികമേള നടത്തിപ്പില്‍ ഉണ്ടായ പാളിച്ചകള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
2023 വര്‍ഷത്തെ സിവില്‍ സര്‍വീസ് കായികമേള ഏത് ജില്ലയില്‍ വച്ച് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1960.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഓരോന്നും നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; ഇതിൽ ഏതെല്ലാം പ്രവൃത്തികൾ പൂര്‍ത്തീകരിച്ചെന്നും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നവ ഏതെല്ലാമെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളില്‍ ഭരണാനുമതി ലഭിച്ചതും എന്നാല്‍ നാളിതുവരെ ആരംഭിക്കാത്തതുമായ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1961.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിറ്റി ഗ്യാസ് പദ്ധതിയുമായി ബന്ധപ്പെട്ട് കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ കണക്ഷന്‍ എത്തിക്കുന്നതിന് തയ്യാറാക്കിയിരിക്കുന്ന ഷെഡ്യൂള്‍ വിശദമാക്കാമോ;
( സി )
മണ്ഡലത്തില്‍ സിറ്റി ഗ്യാസ് വിതരണ സംവിധാനം എന്ന് മുതല്‍ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെല്ലാം മേഖലകളില്‍ എത്ര ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടം സിറ്റി ഗ്യാസ് കണക്ഷന്‍ നല്‍കുന്നത് എന്ന് വിശദമാക്കാമോ?
1962.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീബില്‍ഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നാളിതുവരെ ആകെ എത്ര രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പൂർത്തീകരിച്ച പ്രവൃത്തികൾ ഏതൊക്കെയെന്നും പ്രസ്തുത പദ്ധതികൾക്ക് ഓരോന്നിനും ചെലവഴിച്ച തുക എത്രയെന്നും അവ പൂർത്തീകരിച്ച വർഷം ഏതാണെന്നുമുള്ള വിവരങ്ങൾ ജില്ല തിരിച്ച് വിശദമാക്കുമോ?
1963.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈപ്പുവഴി നാചുറല്‍ ഗ്യാസ് വീടുകളില്‍ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ എത്ര കണക്ഷന്‍ ഇതുവരെ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കണക്ഷന്‍ നല്‍കുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
തിരുവമ്പാടി മണ്ഡലത്തിലെ വീടുകളില്‍ പ്രസ്തുത പദ്ധതി പ്രകാരം ഗ്യാസ് എത്തിക്കുന്നത് എപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1964.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന കെ-ഫോണ്‍ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കല്ല്യാശ്ശേരി മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ എത്ര കണക്ഷനുകള്‍ നല്‍കുന്നതിനാണ് ഉദ്ദേശിക്കുന്നത്; ഇതുവരെ എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
1965.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിന് ഏതൊക്കെ മേഖലകളിലാണ് സമഗ്ര പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1966.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും സുതാര്യമായ ഭരണ നിര്‍വഹണത്തിനും ഇ-സേവനം വിപുലമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്തിന്റെ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി സംവിധാനങ്ങള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചിരുന്നോ; വ്യക്തമാക്കാമോ;
( സി )
വിവരസുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തിക്കൊണ്ട് ഇ-ഗവേണന്‍സിലെ മികവ് വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
1967.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ വകുപ്പില്‍ 2023 ജനുവരി മുതല്‍ മെയ് 31 വരെ അണ്ടര്‍ സെക്രട്ടറി മുതലുള്ള ഉയർന്ന തസ്തികകളിൽ വിരമിക്കല്‍ മൂലം എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്ന് അറിയിക്കുമോ?
1968.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി നിലവില്‍ എത്ര സര്‍ക്കാര്‍ ജീവനക്കാരുണ്ട്; ആയതിന്റെ വകുപ്പ് തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ആകെ ജീവനക്കാരില്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ എണ്ണം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അടുത്ത 5 വര്‍ഷത്തിനകം വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി എത്ര രൂപ ചെലവഴിക്കേണ്ടിവരുമെന്ന് വിശദമാക്കാമോ?
1969.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ പൊതു ഓണ്‍ലൈന്‍ സ്ഥലംമാറ്റം ഏതെല്ലാം വകുപ്പിലാണ് നാളിതുവരെ നടപ്പിലാക്കിയതെന്ന് വകുപ്പ് തിരിച്ചുള്ള വിവരം അറിയിക്കാമോ;
( ബി )
പൊതു ഓണ്‍ലൈന്‍ സ്ഥലംമാറ്റം ഏതൊക്കെ വകുപ്പുകളിലാണ് നടപ്പിലാക്കാത്തതെന്ന വിവരം നല്‍കാമോ; ഇതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പൊതു സ്ഥലംമാറ്റത്തില്‍ ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനമെന്ന് അറിയിക്കാമോ?
1970.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി 15.06.2022-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ ആകെ എത്ര ഫയലുകള്‍ തീർപ്പാക്കാനുണ്ടായിരുന്നു എന്നതിന്റെ വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇവയില്‍ എത്ര ഫയലുകള്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പരിപാടിയിലുൾപ്പെടുത്തി 15.06.2022 മുതൽ 31.12.2022 വരെയുള്ള കാലയളവില്‍ എത്ര ഫയലുകൾ തീര്‍പ്പാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട എത്ര ഫയലുകള്‍ പ്രസ്തുത കാലയളവില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇതേത്തുടർന്ന് പൊതുജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ എത്ര തുക വിതരണം ചെയ്തു എന്നതിന്റെ വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1971.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വകുപ്പിൽ പി.റ്റി.സി.എം. തസ്തികയിൽ നിയമനം നേടി എഫ്.റ്റി.എം. ആയി സ്ഥാനക്കയറ്റം ലഭിച്ചവർക്ക് അന്തർ വകുപ്പ് സ്ഥലം മാറ്റത്തിന് അർഹതയുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത നിയമനത്തിന് അനുവദിക്കുന്ന സർക്കാർ വകുപ്പുതല ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
1972.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാബിനറ്റ് പദവിയോടെ ഡൽഹിയിൽ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രത്യേക പ്രതിനിധിയുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ;
( സി )
ഡൽഹിയിൽ പ്രവർത്തിക്കുന്ന ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുടെയും റസിഡൻറ് കമ്മീഷണറുടെയും അധികാരത്തിൽ കുറവ് വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലയളവിൽ പ്രത്യേക പ്രതിനിധിയുടെ പ്രവർത്തനത്തിന് വേണ്ട ചെലവ് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
1973.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എത്ര ഉദ്യോഗസ്ഥന്മാര്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്; ഇവര്‍‌ വഹിക്കുന്ന ചുമതലകള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധിയെ നിയമിച്ചത് വഴി സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ ശമ്പളം, അലവന്‍സുകള്‍, ഓഫീസ്, സ്റ്റാഫുകള്‍, വാഹനം തുടങ്ങി വിവിധയിനങ്ങളില്‍ എത്ര രൂപയാണ് സര്‍ക്കാര്‍ 2016 ന് ശേഷം ഓരോ വര്‍ഷവും ചെലവഴിച്ചതെന്ന് തരംതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
‍ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായി പുതുതായി സര്‍ക്കാര്‍ ആരെയെങ്കിലും നിയമിക്കുന്നുണ്ടോ; എങ്കില്‍ ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത നിയമനം വഴി സര്‍ക്കാരിന് പ്രതിവര്‍ഷം എത്ര രൂപയുടെ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാകുന്നത്; വിശദാംശം ലഭ്യമാക്കാമോ?
1974.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമന വ്യവസ്ഥയിൽ ഭേദഗതി വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ എന്തെല്ലാം ഭേദഗതികളാണ് വരുത്താനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
ആശ്രിത നിയമന വ്യവസ്ഥയിലെ ഭേദഗതി സംബന്ധിച്ച് സർവീസ് സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിവേദനങ്ങൾ പരിഗണിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
1975.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ വകുപ്പുകളിലുമായി ആകെ എത്ര വാഹനങ്ങള്‍ ഉണ്ട്; അവയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളവ എത്രയെന്നും പ്രവര്‍ത്തനക്ഷമമല്ലാത്തവ എത്രയെന്നുമുള്ള വിവരം നല്‍കാമോ;
( ബി )
ഇതില്‍ പതിനഞ്ച് വര്‍ഷത്തിലധികം കാലപ്പഴക്കമുള്ള എത്ര വാഹനങ്ങള്‍ ഉണ്ടെന്നുള്ള വിവരം വകുപ്പുകള്‍ തിരിച്ചും വാഹനത്തിന്റെ ഇനം തിരിച്ചും ലഭ്യമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെയും കഴിഞ്ഞ സര്‍ക്കാരിന്റെയും കാലത്ത് പുതിയതായി എത്ര വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്; ഏതെല്ലാം വകുപ്പുകള്‍ക്ക് വേണ്ടിയാണ് വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളതെന്ന് വാഹനങ്ങളുടെ ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ?
1976.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ ഇ-ഓഫീസ് മുഖേന പ്രസിദ്ധപ്പെടുത്തുമ്പോള്‍ ഡിജിറ്റല്‍ സൈന്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതുകൂടി ഉള്‍പ്പെടുത്തി ഇ-ഓഫീസ് മുഖേന ഉത്തരവുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ;
( ബി )
മുന്‍പ് പ്രസിദ്ധപ്പെടുത്തിയിരുന്ന സര്‍ക്കാര്‍ ഉത്തരവുകളില്‍ അത് പരിശോധിച്ച ഫയല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നിലവില്‍ അവ ഉൾപ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതുകൂടി ഉള്‍പ്പെടുത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ;
( സി )
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രസിദ്ധപ്പെടുത്തുന്ന ഇ-ഓഫീസ് വെബ്‌സൈറ്റില്‍ വകുപ്പുകളുടെ പേരുകള്‍ മൂന്നോ നാലോ അക്ഷരങ്ങൾ മാത്രമായി ചുരുക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പൊതുജനത്തിന് സ്വീകാര്യമാകും വിധം വകുപ്പുകളുടെ പേരുകള്‍ മുഴുവനായി രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
1977.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒരു വകുപ്പ് മേധാവിയ്ക്ക് ഒട്ടനവധി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കിയിട്ടുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
അഖിലേന്ത്യ സര്‍വ്വീസില്‍, കേരള കേഡറിലുള്ള എത്ര ഓഫീസര്‍മാര്‍ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്നെന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്ത് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ കുറവുകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ?
1978.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കാന്‍ സി.എം.എല്‍.ആർ.ആർ.പി. പദ്ധതിയില്‍ എത്ര തുകയാണ് ആകെ മാറ്റിവച്ചിരുന്നതെന്നും ഇതില്‍ എത്ര തുക സംസ്ഥാനത്താകെ വിനിയോഗിച്ചുവെന്നും ജില്ലകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
സി.എം.എല്‍.ആർ.ആർ.പി. യില്‍ ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ വിവിധ കാരണങ്ങളാല്‍ പ്രവൃത്തി നിര്‍വഹിക്കാനാകാത്തതിനാല്‍ എത്ര തുകയുടെ പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നുണ്ടെന്ന് ജില്ലകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( സി )
സി.എം.എല്‍.ആർ.ആർ.പി. യില്‍ ഇനിയും തുക ശേഷിക്കുന്നുണ്ടെങ്കില്‍ മുമ്പ് സമര്‍പ്പിച്ചിരുന്ന പട്ടികയില്‍ നിന്നും കൂടുതല്‍ പ്രവൃത്തികള്‍ക്കായി അനുമതി നല്‍കിയിട്ടുണ്ടോ; ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കുമോ;
( ഡി )
സി.എം.എല്‍.ആർ.ആർ.പി. പദ്ധതിയില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലാത്ത എത്ര പ്രൊപ്പോസലുകള്‍ ഉണ്ടെന്നും ആയത് ഇനി പരിഗണിക്കാനാവുമോയെന്നും അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
1979.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അവ മാനുഷിക മുഖത്തോട് കൂടിയാകണം എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്തിന്റെ സ്ഥായിയായ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറപാകുന്ന പശ്ചാത്തലസൗകര്യ വികസന പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
1980.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി പ്രകാരം ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സി.ആർ.ഇസഡ്. ക്ലിയറന്‍സിന് ശേഷം വുമണ്‍ എംപവര്‍മെന്റ് & ഫെസിലിറ്റേഷന്‍ സെന്ററിന് പുതുക്കിയ എസ്റ്റിമേറ്റ് ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സെന്ററിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അംഗീകാരം ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
1981.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ റീബില്‍ഡ് കേരള ഫേസ് ടൂ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
1982.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കാട് നിയോജക മണ്ഡലത്തില്‍പ്പെട്ട എത്ര പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയതെന്നും പ്രവൃത്തികളുടെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ബി )
ഫേസ് - II ല്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുള്ള തൃക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ എസ്.എം.എസ്. റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
ഫേസ് - II ൽ സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലുകളിൽ അനുമതിയും ഫണ്ടും അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1983.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും നീക്കിവെച്ച തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ലോക ബാങ്ക് സഹായമായി എത്ര തുക ലഭിച്ചിട്ടുണ്ട്; ഏതൊക്കെ സാമ്പത്തിക വർഷങ്ങളിലാണ് തുക ലഭിച്ചതെന്നും പ്രസ്തുത തുക ഓരോ സാമ്പത്തിക വർഷവും എത്ര ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ലഭിച്ച തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ പദ്ധതികൾക്കാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കുമോ?
1984.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഇതുവരെ എത്ര പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീയാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
റീബില്‍ഡ് കേരള പദ്ധതിയില്‍ പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നുണ്ടോ; 2022-23 ൽ എത്ര പദ്ധതികള്‍ക്കാണ് ആര്‍.കെ.ഐ.യില്‍ അനുമതി നല്‍കിയിട്ടുള്ളത്; വിശദാംശം നൽകുമോ?
1985.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഏതൊക്കെ തസ്തികകളിൽ താൽക്കാലിക/കരാർ വ്യവസ്ഥയിൽ നിയമനം നടത്തിയിട്ടുണ്ട്; ഇപ്രകാരം എത്ര ഉദ്യോഗസ്ഥർ എത്രകാലമായി ഇവിടെ ജോലി ചെയ്ത് വരുന്നു എന്ന വിശദാംശം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( സി )
മലിനീകരണ നിയന്ത്രണ ബോർഡിൽ മേൽപ്പറഞ്ഞ തസ്തികകളിൽ സ്ഥിര നിയമനം നടത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
1986.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള എന്തെങ്കിലും നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുമ്പാകെയുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സംരംഭകരെയും വ്യാപാരികളെയും അപ്രായോഗികവും അശാസ്ത്രീയവും നിയമവിരുദ്ധവുമായ നിബന്ധനകള്‍ ഉന്നയിച്ച് ലൈസന്‍സിനായുള്ള അപേക്ഷകള്‍ യഥാസമയം തീര്‍പ്പാക്കാതെ വൈകിപ്പിച്ച് ബുദ്ധിമുട്ടിയ്ക്കുന്നതായുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
പ്രസ്തുത ബോര്‍ഡില്‍ ആകെ അനുവദിച്ച തസ്തികകള്‍, അവയില്‍ നിലവിലുള്ള ഒഴിവുകള്‍, ആകെയുളള തസ്തികകളിലെ നിയമനം എന്നിവ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ?
1987.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പരീക്ഷ ഇനിയും നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ പരീക്ഷ എഴുതുവാനുള്ള പരമാവധി പ്രായപരിധി സ്ട്രീം - 2 ല്‍ 40 വയസ്സ്, സ്ട്രീം - 3 ല്‍ 50 വയസ്സ് എന്നാക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1988.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജനുവരി മുതൽ ഡിസംബർ 2022 വരെ എത്ര പേർക്ക് കേരള പി.എസ്.സി. അഡ്വൈസ് മെമ്മോ നൽകിയിട്ടുണ്ട്; ആയതിന്റെ വകുപ്പ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അഡ്വൈസ് മെമ്മോ ലഭിച്ചവരിൽ എത്ര പേർ ജോലിയിൽ പ്രവേശിച്ചു; കണക്കുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകളിൽ എത്ര എണ്ണം എന്‍.ജെ.ഡി. ആയി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്നും ആയതിൽ ഉദ്യോഗാർഥികൾ ജോയിൻ ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
1989.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
യഥാസമയം ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാതെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രിയ്ക്ക് ശേഷം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മൂലം ജോലി നഷ്ടപ്പെട്ട യുവതിയുടെ പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
സമാനമായ എത്ര പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്; ഇവയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( സി )
ഇപ്രകാരം ബോധപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കുമോ?
1990.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ നിയമനങ്ങളിൽ മുന്നോക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പിലാക്കിയത് എന്നുമുതലുള്ള നിയമനങ്ങളിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31വരെ വിവിധ സർക്കാർ വകുപ്പുകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നടത്തിയ നിയമനങ്ങളുടെ വിശദാംശം തസ്തിക, വകുപ്പ് എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ്ഗം, മുസ്ലിം, ഈഴവ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ഇ.ഡബ്ല്യു.എസ്., പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലുള്‍പ്പെട്ട എത്ര ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു എന്നതിന്റെ വകുപ്പ്, തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
1991.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ നിലവിലുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 077/2018) ലിസ്റ്റില്‍ നിന്നും നാളിതുവരെ എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് നിലവില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
കോവിഡ് മഹാമാരി മൂലം പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും വേണ്ടത്ര നിയമനങ്ങള്‍ നടന്നിട്ടില്ലായെന്ന വസ്തുത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കുന്നതിലേക്കായി റാങ്ക് ലിസ്റ്റിന്റെ കാലാവധി 6 മാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1992.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ വനം - വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള (കാറ്റഗറി നം. 092/2022) പ്രത്യേക നിയമനത്തിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കാമോ;
( ബി )
ഒ.എം.ആര്‍. പരീക്ഷയുടെ അടിസ്ഥാനത്തില്‍ ശാരീരിക അളവെടുപ്പിനും കായിക ക്ഷമതാ പരീക്ഷയ്ക്കും പരിഗണിക്കുവാന്‍ അര്‍ഹരായവരുടെ 14.11.2022 ന് പ്രസിദ്ധീകരിച്ച സോപാധിക ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്ത നാല് ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ 19.11.2022 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
107805, 107930, 107973, 107983 എന്നീ രജിസ്റ്റര്‍ നമ്പരുകള്‍ 14.11.2022 ന് പ്രസിദ്ധീകരിച്ച സോപാധിക ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
14.11.2022 ന് പ്രസിദ്ധീകരിച്ച സോപാധിക ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്ത രജിസ്റ്റര്‍ നമ്പറുകള്‍ 19.11.2022 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ എങ്ങനെയാണ് ഉള്‍പ്പെടുത്തിയതെന്ന് അറിയിക്കുമോ?
1993.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും സ്പാർക്ക് ലിങ്ക്ഡ് ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍ നിലവില്‍ സ്പാർക്ക് ലിങ്ക്ഡ് ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഏതെല്ലാം ഓഫീസുകളില്‍ നടപ്പിലാക്കിയിട്ടുണ്ട് അറിയിക്കാമോ;
( സി )
പഞ്ചിംഗ് ഏർപ്പെടുത്തിയ ഓഫീസുകളിൽ സ്പാർക്ക് വഴി ശമ്പളം നൽകുന്നുവെങ്കിലും സെക്രട്ടേറിയേറ്റ് ഒഴികെയുള്ള മറ്റ് ഓഫീസുകളിൽ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാത്തതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
1994.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ൽ സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കുമോ; വകുപ്പ് തിരിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
2022-ൽ വിരമിച്ച എത്ര പേർക്ക് പുനർ നിയമനം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; കണക്കുകൾ ലഭ്യമാക്കുമോ;
( സി )
2016-നു ശേഷം നാളിതുവരെ സെക്രട്ടേറിയേറ്റിൽ നിന്നും വിരമിച്ച എത്ര പേർക്ക് ഏതൊക്കെ തസ്തികകളിലേക്ക് പുനർ നിയമനം നൽകിട്ടുണ്ടെന്ന് വിശദമാക്കാമോ?
1995.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്കായി ചെലവഴിച്ച തുകയുടെ വിശദാംശം നൽകുമോ; എത്ര തുക ഇനി നല്‍കാനുണ്ടെന്ന് അറിയിക്കുമോ; ഒരോ പദ്ധതിയുടെയും പുരോഗതി വ്യക്തമാക്കുമോ;
( ബി )
വിവിധ പദ്ധതികളുടെ നടത്തിപ്പിന് മത്സര ടെണ്ടറിലൂടെയാണോ കരാര്‍ നല്‍കിയതെന്ന് വ്യക്തമാക്കുമോ; ടെണ്ടര്‍ രേഖകള്‍, കരാര്‍ പകര്‍പ്പുകള്‍ എന്നിവ ലഭ്യമാക്കുമോ?
1996.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഓഫീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സെക്രട്ടേറിയറ്റില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നെങ്കിലും ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഇപ്പോഴും കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1997.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ൽ എത്ര കോടി രൂപയുടെ ഐ.ടി. ഹാര്‍ഡ്‍വെയര്‍ ഉല്പാദനമാണ് സംസ്ഥാനത്ത് നടന്നത്; വിശദമാക്കാമോ;
( ബി )
ആയത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എത്ര കൂടുതലാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഉല്പാദനം 2025-26 ആകുമ്പോഴേയ്ക്കും എത്ര കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്തെ സ്വകാര്യ ഐ.ടി. പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുവാന്‍ നൂതനമായ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
1998.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ എത്ര വീടുകള്‍ക്കും ഏതെല്ലാം ഓഫീസുകള്‍ക്കുമാണ് കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വീടുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1999.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട പദ്ധതി പ്രദേശത്തേയ്ക്കുളള പ്രധാന പാത നാലുവരിയാക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
അഭ്യസ്തവിദ്യരും തദ്ദേശീയരുമായ യുവാക്കള്‍ക്ക് തൊഴില്‍ നെെപുണ്യപരിശീലനം നല്‍കുന്നതിന് ഇന്‍ഫോപാര്‍ക്ക് മുഖേന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
പുതിയതായി അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി
2000.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തൃശൂര്‍ ജില്ലയില്‍ എത്ര അക്ഷയ കേന്ദ്രങ്ങളാണ് പുതിയതായി അനുവദിച്ചിട്ടുള്ളതെന്ന് സ്ഥലപ്പേര് ഉള്‍പ്പെടെയുള്ള വിശദാംശം നൽകാമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് പുതിയതായി അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ?
2001.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഓഫീസ് സംവിധാനം ശക്തമാകുന്നതോടെ നിലവിലുള്ള അക്ഷയ കേന്ദ്രങ്ങള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മതിയാകാതെ വരുന്ന അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2002.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലക്കാട് ജില്ലയില്‍ അനുവദിച്ച അക്ഷയ കേന്ദ്രങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ ഇനി ഏതെല്ലാം സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഇതിനായുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2003.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അക്ഷയ കേന്ദ്രങ്ങള്‍ ഏതെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലായെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അത് എത്രയെണ്ണമെന്നും എവിടെയെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
പ്രവര്‍ത്തനം നിലച്ച പ്രസ്തുത കേന്ദ്രങ്ങളില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2004.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലഘട്ടത്തിൽ സി-ഡിറ്റ് സര്‍ക്കാരിന്റെ അനുമതിക്കായി സ്പെഷ്യല്‍ റൂള്‍സിന്റെ കരട് സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത കരടില്‍ മാറ്റം വരുത്തി എത്ര തവണ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഓരോ തവണയും വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കരട് റൂള്‍സും അവയില്‍ വരുത്തിയ മാറ്റങ്ങളും ഏതെല്ലാം ഭരണസമിതി യോഗങ്ങളിലാണ് അംഗീകരിച്ചതെന്ന് അറിയിക്കാമോ; പ്രസ്തുത യോഗ തീരുമാനങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
സ്പെഷ്യല്‍ റൂള്‍സിന്റെ അംഗീകാരത്തിന് വേണ്ടി സി-ഡിറ്റില്‍ നിന്ന് നേരിട്ട് ധനകാര്യ വകുപ്പിലേക്ക് കത്തയച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏത് ചട്ടപ്രകാരമാണ് സി-ഡിറ്റ് രജിസ്ട്രാര്‍ മാതൃ വകുപ്പ് വഴിയല്ലാതെ ധനകാര്യ വകുപ്പിന് കത്ത് അയച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സി-ഡിറ്റ് സമര്‍പ്പിച്ച സ്പെഷ്യല്‍ റൂള്‍സ് സര്‍ക്കാര്‍ അംഗീകരിച്ചോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
2005.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം വില്ലേജിലെ പുല്ലുപാറയില്‍ ആരംഭിക്കാനിരുന്ന ഐ.ടി. പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ചതിനാല്‍ പ്രസ്തുത ആവശ്യത്തിനായി കണ്ടെത്തിയ 25 ഏക്കര്‍ ഭൂമി മറ്റ് പൊതു ആവശ്യത്തിന് കൈമാറുന്നതിന് നടപടികള്‍ പരിഗണനയിലുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി വ്യവസായ വകുപ്പിന് കൈമാറി വ്യവസായ പാര്‍ക്ക് ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
2006.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കെ-ഫോണ്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദൂര മലയോര മേഖലകളിലും ആദിവാസി മേഖലകളിലുള്ളവര്‍ക്കും കൂടി പ്രയോജനം ലഭിക്കത്തക്കവിധം കെ-ഫോണ്‍ പദ്ധതി വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2007.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സി-ഡിറ്റ് രജിസ്ട്രാറും ജോയിന്റ് ഡയറക്ടറുമായിരുന്ന ഡോ.പി.വി ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന്റെ സര്‍വീസ് കാലയളവില്‍ മാതൃസ്ഥാപനമായ സി-ഡിറ്റില്‍ എത്ര വര്‍ഷം സേവനം അനുഷ്ഠിച്ചുവെന്നും എത്ര വര്‍ഷം മറ്റ് സ്ഥാപനങ്ങളില്‍ അന്യത്ര സേവനത്തില്‍ ആയിരുന്നുവെന്നും അറിയിക്കാമോ;
( ബി )
അദ്ദേഹത്തിന്റെ സേവന കാലയളവിന് തുടര്‍ച്ചയില്ലായെന്നും അനര്‍ഹമായും ക്രമവിരുദ്ധമായുമാണ് പ്രൊമോഷൻ നല്‍കിയതെന്നുമുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
അദ്ദേഹത്തിന്റെ സര്‍വീസ് തുടര്‍ച്ചയും അദ്ദേഹത്തിന് നല്‍കിയിട്ടുള്ള അസ്സസ്സ്മെന്‍റ് പ്രൊമോഷനുകളും (സയന്റിസ്റ്റ് സി, ഇ1, ഇ 2, എഫ്, ജി, എച്ച്) സാധൂകരിക്കുന്ന രേഖകള്‍ ലഭ്യമാക്കുമോ;
( ഡി )
ഏത് ഗ്രേഡില്‍ നിന്ന് റിട്ടയര്‍ ചെയ്തുവെന്ന് കണക്കാക്കിയാണ് അദ്ദേഹത്തിന് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നൽകിയതെന്നും പ്രസ്തുത ഗ്രേഡ് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹത്തിന്റെ അസ്സസ്സമെന്റ്റ് പ്രൊമോഷന്‍ പ്രക്രിയ നടത്തിയത് വിജിലന്‍സ് ശിപാര്‍ശ ചെയ്ത അച്ചടക്ക നടപടി അവസാനിപ്പിക്കുന്നതിന് മുൻപാണോയെന്നും അറിയിക്കാമോ;
( ഇ )
റിട്ടയര്‍ ചെയ്തതിന് ശേഷം അദ്ദേഹത്തെ കെ-ഡിസ്കില്‍ മെമ്പര്‍ സെക്രട്ടറിയായും പ്ലാനിംഗ് വകുപ്പില്‍ എക്സ് ഒഫീഷ്യോ സെക്രട്ടറിയായും നിയമിച്ചിരിക്കുന്നത് എത്ര കാലയളവിലേക്കാണ് എന്നത് നിയമന, സേവന, വേതന വ്യവസ്ഥകൾ സഹിതം വിശദമാക്കുമോ?
2008.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.വി.അൻവർ
ശ്രീ. ആന്റണി ജോൺ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ എന്നും നിലവില്‍ എത്ര സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കാമോ; നിലവിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപവും സൃഷ്ടിച്ച തൊഴിലവസരങ്ങളും 2015 വര്‍ഷതേതുമായി താരതമ്യം ചെയ്ത് അറിയിക്കാമോ;
( ബി )
ഏറ്റവും പുതിയ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം പ്രകാരം ഏഷ്യയില്‍ ഒന്നാമതും ലോകത്തില്‍ 4-ാം സ്ഥാനത്തുമുള്ള കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻക്യൂബേഷൻ പ്രവര്‍ത്തനങ്ങള്‍ക്കുമായി നടത്തുന്ന ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കാവശ്യമായ മൂലധനം ലഭ്യമാക്കുന്നതിന് പദ്ധതികളുണ്ടോ എന്ന് വ്യക്തമാക്കാമോ?
2009.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-ഡിസ്‍ക് രൂപീകരിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും ഏത് ചട്ടപ്രകാരമാണ് കെ-ഡിസ്‍ക് രൂപീകരിച്ചതെന്നും വിശദമാക്കുമോ;
( ബി )
കെ-ഡിസ്‍കുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് സർക്കാർ വകുപ്പുകളാണോ; അല്ലെങ്കിൽ പ്രസ്തുത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ആരാണെന്നും ഏത് ചട്ടപ്രകാരമാണെന്നും വിശദമാക്കുമോ?
2010.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ കെട്ടിടത്തില്‍ 3.60 കോടി രൂപയുടെ നവീകരണം നടത്തി ആസ്ഥാനമന്ദിരം ഒരുക്കാന്‍ കെ-ഡിസ്‌കിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആസ്ഥാനമന്ദിരത്തില്‍ വാട്ടര്‍ കര്‍ട്ടന്‍ സ്ഥാപിക്കാന്‍ എത്ര തുക ചെലവഴിച്ചുവെന്നും ഈ പ്രവൃത്തി ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും അറിയിക്കാമോ; കെട്ടിടം വാടകയ്ക്ക് എടുത്തത് ഓപ്പണ്‍ ടെണ്ടര്‍ വഴിയാണോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
കെ-ഡിസ്‌ക് വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചു; ഒരോ പദ്ധതിയുടെയും പ്രചാരണ ചെലവ് വ്യക്തമാക്കാമോ;
( ഡി )
കെ-ഡിസ്‌ക് ഐ.സി.ടി. അക്കാദമിയുമായി ചേർന്ന് നടത്തിയ സോഫ്റ്റ്‌‍വെയർ വികസന പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതികൾക്കായി എത്ര തുക ചെലവഴിച്ചുവെന്നും ഇനി എത്ര തുക കരാറുകാരന് നല്‍കാനുണ്ടെന്നും അറിയിക്കാമോ; പ്രസ്തുത സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ച് തുടങ്ങിയോ; ഇല്ലെങ്കിൽ ഇവ ഉപയോഗിച്ച് തുടങ്ങുന്നതിന് എത്ര തുക ഇനി ചെലവഴിക്കേണ്ടിവരുമെന്ന് വിശദമാക്കാമോ?
2011.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ ഏതെല്ലാം ഓഫീസുകളിലാണ് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിയായ കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ?
2012.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വിജ്ഞാപനം ക്ഷണിച്ചതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത സ്ഥാനത്തേയ്ക്ക് എത്രപേര്‍ അപേക്ഷിച്ചുവെന്നും തെരഞ്ഞെടുപ്പ് നടത്തിയ രീതി എങ്ങനെയെന്നും വ്യക്തമാക്കാമോ;
( ബി )
കെ-ഡിസ്‌ക് നടത്തിയിട്ടുള്ള സെമിനാറുകള്‍, മീറ്റിങ്ങുകള്‍, മറ്റ് യോഗങ്ങള്‍ എന്നിവയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കാമോ;
( സി )
കെ-ഡിസ്‌കിലേയ്ക്കുള്ള നിയമനങ്ങളില്‍ എപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്താൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കരാര്‍ നിയമനങ്ങള്‍ക്ക് എപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ ആശ്രയിക്കണമെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവ് കെ-ഡിസ്‌കിന് ബാധകമാണോയെന്നും എങ്കില്‍ പ്രസ്തുത ഉത്തരവ് ലംഘിച്ച് നടത്തിയ കരാര്‍ നിയമനങ്ങള്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ;
( ഡി )
കെ-ഡിസ്‌കിന് എതെല്ലാം ജില്ലകളിൽ ഓഫീസുകളുണ്ടെന്നും പ്രസ്തുത ഓഫീസുകളിൽ അല്ലാതെ മാറ്റെവിടെയെങ്കിലും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടോയെന്നും എങ്കിൽ ഇവരുടെ ജോലി സമയം എങ്ങനെ നിരീക്ഷിക്കുന്നുവെന്നും വിശദമാക്കാമോ?
2013.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഐ.ടി. രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിയ്ക്കാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ കാലയളവില്‍ സോഫ്റ്റ്‍വെയര്‍ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2014.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ആദിവാസികൾക്കായി എത്ര തുക നീക്കിവെച്ചുവെന്നും ഇതിൽ എത്ര തുക വിതരണം ചെയ്തുവെന്നും അറിയിക്കുമോ; വിശദമാക്കുമോ?
2015.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന കുറ്റ്യാടി-പെരിങ്ങത്തൂര്‍ എയര്‍ പോര്‍ട്ട്‌ റോഡ്‌ അലൈന്‍മെന്റ് സര്‍ക്കാര്‍ അപ്രൂവ് ചെയിതിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2016.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോ റെയില്‍ എത്ര കിലോമീറ്ററാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും എത്ര കിലോമീറ്ററാണ് പുതുതായി രണ്ടാം ഘട്ടത്തിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
മെട്രോ ലാഭകരമാക്കാനും കൂടുതല്‍ യാത്രക്കാരെ ഇതിലേക്ക് ആകര്‍ഷിക്കാനും എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2017.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ.ക്യു.എം.എസ്. ലിമിറ്റഡ് തയ്യാറാക്കിയ സിൽവർലൈൻ പദ്ധതിയുടെ ഏറ്റവും പുതിയ എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസെസ്സ്മെന്റ് (ഇ.ഐ.എ.) റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സിൽവർലൈൻ പദ്ധതിയ്ക്കായി വിനിയോഗിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയെ സംബന്ധിച്ചുള്ള റെയിൽവേയുടെയും കെ.ആർ.ഡി.സി.എല്‍. ന്റെയും സംയുക്ത സർവേ റിപ്പോർട്ട് ലഭ്യാക്കുമോ;
( സി )
സംസ്ഥാന സർക്കാർ കെ.ആർ.ഡി.സി.എല്‍.-ന് ഇതുവരെ അടച്ച ആകെ തുക എത്രയാണ് എന്നതിന്റെ വിവരം നൽകുമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ സെല്ലുകൾക്കായി നിയോഗിച്ചിട്ടുള്ള റവന്യൂ ജീവനക്കാർക്ക് ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശം നൽകുമോ;
( ഇ )
സിൽവർലൈൻ പ്രോജക്ടിന്റെ നിക്ഷേപത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾക്കായി കെ.ആർ.ഡി.സി.എല്‍. നാളിതുവരെ ചെലവഴിച്ച ആകെ തുക സംബന്ധിച്ച വിവരം നൽകുമോ;
( എഫ് )
ഇന്ത്യൻ റെയിൽവേ സിൽവർലൈൻ പദ്ധതിയ്ക്ക്/കെ.ആർ.ഡി.സി.എല്‍.-ന് ഇതുവരെ നൽകിയ വിഹിതത്തിന്റെ വിവരം നൽകുമോ?
2018.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിൽ സിൽവർ ലൈൻ പദ്ധതി നിർത്തലാക്കി വിജ്ഞാപനം പുറപ്പെടുവിക്കുമോ; വിശദാംശം നൽകുമോ;
( ബി )
സിൽവർ ലൈൻ പദ്ധതിക്കായി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദ് ചെയ്തുകൊണ്ട് നിർദിഷ്ട ഭൂമിയുടെ സ്വതന്ത്രമായ വിനിയോഗം സാധ്യമാക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2019.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ആരംഭിക്കാൻ തീരുമാനിച്ച ലൈറ്റ് മെട്രോ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഇതിന്റെ പ്രാരംഭ നടപടികൾക്കായി ഡി.എം.ആർ.സി.യെ നിയമിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി എന്നേക്ക് പൂർത്തീകരിക്കാനാകും എന്ന് വിശദമാക്കാമോ?
2020.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുടെ കൺസൾട്ടൻസി, സാമൂഹിക ആഘാത പഠനം, ലിഡാർ സർവേ, കല്ലിടൽ, സർവേ കല്ലുകൾ വാങ്ങിയത് തുടങ്ങി വിവിധ ഇനങ്ങളിലായി നാളിതുവരെ ചെലവഴിച്ച തുക ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി റവന്യൂ വകുപ്പിന് മുൻകൂറായി നൽകിയ തുക എത്രയാണ്; നാളിതുവരെ ഈയിനത്തിൽ ചെലവഴിച്ച തുക എത്രയാണെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവച്ച സാഹചര്യത്തിൽ അവശേഷിക്കുന്ന തുക ഏത് രീതിയിൽ വിനിയോഗിക്കുമെന്നും വ്യക്തമാക്കുമോ?
2021.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് നിയമ പ്രകാരം എന്‍ഫോഴ്സ്മെന്റ് വിംഗ് രൂപീകരണം നടന്നിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
കേരള ഇൻലാൻഡ് വെസ്സൽസ് നിയമം 2015-ലെ ഭേദഗതി പ്രകാരം പോലീസ് എന്‍ഫോഴ്സ്മെന്റ് രൂപീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഭേദഗതി പ്രകാരം ബോട്ടുകള്‍ നിയമ ലംഘനം നടത്തുന്നത് തടയാന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
പ്രസ്തുത എന്‍ഫോഴ്സ്മെന്റ് വിംഗില്‍ ജീവനക്കാരെ നിയമിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2022.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ വകുപ്പ് മുഖേന നടത്തിവരുന്ന കരിങ്ങാളിമുക്ക് പാലം, വേങ്ങോളി പാലം, കായപ്പനച്ചി ബോട്ട് ടെര്‍മിനല്‍ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ?
2023.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
2024.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തിലെ വെട്ടം ഗ്രാമപഞ്ചായത്തില്‍ പടിയത്ത് പറമ്പ് ആശാന്‍പടിയുമായി ബന്ധിപ്പിക്കുന്ന വെെശ്യം നടപ്പാലം ദേശീയ ജലപാത-3 -ന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് കോണ്‍ക്രീറ്റ് പാലമാക്കി നിര്‍മ്മിക്കുന്നതിന് മണ്ണ് പര്യവേഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ ഡിസെെന്‍ ഇറിഗേഷന്‍ ഡിസൈന്‍ ആന്റ് റിസര്‍ച്ച് ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഭരണാനുമതി നല്‍കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാലത്തിന്റെ പ്രവൃത്തിക്ക് എപ്പോള്‍ ഭരണാനുമതി നല്‍കാനാകുമെന്ന് അറിയിക്കുമോ?
2025.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ഏതെല്ലാം നദികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജലപാത വഴി ചരക്കു നീക്കം ഉള്‍പ്പെടെയുള്ളവയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തിനായി സര്‍ക്കാര്‍ പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇക്കാര്യത്തിന്മേലുള്ള കേന്ദ്ര നിലപാട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2026.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; ക്ഷേമനിധി എപ്പോൾ നടപ്പിലാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
2027.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി ക്ഷേമനിധി വിഹിതം അടക്കുന്നതിൽ കുടിശിക വരുത്തിയവർക്ക് ഉയർന്ന പലിശ അടക്കേണ്ടി വരുന്നതായിട്ടുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് സമയത്ത് മുടങ്ങിയിരുന്ന അംശാദായ അടവുകള്‍ക്ക് നവംബർ വരെ ഫൈൻ ഒഴിവാക്കി കൊടുത്തപോലെ കുടിശിക വരുത്തിയവർക്കും പരമാവധി ഇളവുകൾ നൽകുമോ;
( സി )
പ്രവാസി പെൻഷന് അംശാദായമായി ഉയർന്ന തുക വാങ്ങുകയും വിഹിതം മുടങ്ങുമ്പോള്‍ വലിയ തുക ഫൈൻ ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന സർക്കാർ നയം പുന:പരിശോധിക്കുമോ?
2028.
ശ്രീ. പി. ടി. എ. റഹീം
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വിദേശയാത്രയുടെ ഫലമായി വിദേശത്തുള്ള തൊഴില്‍ സാദ്ധ്യതകളില്‍ കേരളീയര്‍ക്കുള്ള അവസരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പും നിരവധി തൊഴിലന്വേഷകരെ ദുരിതത്തിലാക്കിയിട്ടുള്ളതിനാല്‍ സുരക്ഷിതവും സൗജന്യവുമായി തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് നോർക്കയുടെ റിക്രൂട്ടിംഗ് പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
യു.കെ.യിലേയ്ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലുള്‍പ്പെടെയുള്ള തൊഴിലന്വേഷകരെ തൊഴിലിന് പ്രാപ്തരാക്കുന്നതിനായി നോര്‍ക്ക മറ്റു സ്ഥാപനങ്ങളുമായി ചേര്‍ന്ന് വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്നുണ്ടോ; വിശദാംശം നൽകുമോ?
2029.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നല്‍കുന്ന ട്രാന്‍സ്ക്രിപ്റ്റ് ഓഫ് മാർക്സ് നോര്‍ക്കയില്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2030.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോര്‍ക്ക റൂട്സ് വഴി പ്രവാസികള്‍ക്ക് നൽകി വരുന്ന സേവനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
നോര്‍ക്ക റൂട്സ് വഴി പ്രവാസികള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നൽകാൻ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2031.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗദി പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ഫലപ്രദമമായ ഇടപെടലുകൾ നടത്തുവാനും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റുന്നതിനും വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ പ്രവാസികളുടെ ഇടയിൽ എത്തിക്കാനും സൗദി അറേബിയയിൽ റിയാദ് കേന്ദ്രമാക്കി നോർക്കയുടെ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രവാസികളുടെയും അവരുടെ കുട്ടികളുടെയും തുടർ വിദ്യാഭ്യാസത്തിന് സഹായകമായ രീതിയിൽ സംസ്ഥാനത്തെ പുതിയ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒരു കേന്ദ്രവും പരീക്ഷ സെന്ററും സൗദി അറേബിയയിൽ റിയാദ് കേന്ദ്രമാക്കി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2032.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിൽ ഉയർന്നുവന്ന പ്രധാന ശിപാർശകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ശിപാർശകളിന്മേൽ ഇതിനകം സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ?
2033.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ആകെ എത്ര ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2016 ജൂൺ മുതല്‍ 2022 ഡിസംബർ വരെ എത്ര ഗണ്ടാ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നുമുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
2016 ജൂൺ മുതല്‍ 2022 ഡിസംബർ വരെ എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്; വര്‍ഷം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
2016 ജൂൺ മുതല്‍ 2022 ഡിസംബർ വരെയുള്ള സ്ത്രീ പീഡന കേസുകളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
2016 ജൂൺ മുതല്‍ 2022 ഡിസംബർ വരെ പോലീസ് പ്രതികളായ സ്ത്രീ പീഡന കേസുകള്‍ എത്ര; വര്‍ഷം തിരിച്ച് വിവരം ലഭ്യമാക്കുമോ?
2034.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തുന്നതിനായി സ്വത്ത് കണ്ടു കെട്ടുന്നതിനുള്ള വ്യക്തികളുടെ പട്ടിക തയ്യാറാക്കിയത് ഏതു വകുപ്പാണെന്ന് വിശദമാക്കുമോ;
( ബി )
എത്ര വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനാണ് പട്ടിക തയ്യാറാക്കിയതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
സ്വത്ത് കണ്ടുകെട്ടുന്നതിന് എന്ത് മാനദണ്ഡപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തിന് എത്ര രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ആയതു വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്തിന്റെ നഷ്ടം നികത്തുന്നതിനായി ഇതിനോടകം എത്ര രൂപയുടെ സ്വത്ത് കണ്ടു കെട്ടിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( എഫ് )
ഓരോ ജില്ലയില്‍ നിന്നും എത്ര തുകക്കുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടിയിട്ടുണ്ടെന്നും എത്ര പേരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയിട്ടുള്ളതെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2035.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള എത്ര സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ് ജനറൽ പരിശോധന നടത്തിയിട്ടുണ്ട്; പ്രസ്തുത പരിശോധനകളിലൂടെ കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് സ്ഥാപനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പരിശോധനകൾ സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിന്റെ അന്തിമ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ലഭിച്ച റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2036.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഹാരിഷ് രണ്ട് ഓട്ടോറിക്ഷ ഡ്രെെവര്‍മാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2037.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ൽ സർക്കാർ അധികാരമേറ്റതിനുശേഷം സംസ്ഥാനത്ത് ഗുണ്ടാ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുള്ള പോലീസുകാരുടെ എണ്ണം എത്ര;
( ബി )
ഈ കാലയളവിൽ പോലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ആകെ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത്;
( സി )
അപ്രകാരം ലഭിച്ച പരാതികള്‍ക്കുപുറമെ ഗുണ്ടാ ബന്ധത്തിന്റെ പേരിൽ ആകെ എത്ര പോലീസുകാർക്കെതിരെയാണ് വകുപ്പുതല നടപടികൾ ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്;
( ഡി )
ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നാളിതുവരെ ഏതെങ്കിലും പോലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടോ; എങ്കിൽ അവരുടെ പേരുവിവരം ലഭ്യമാകുമോ?
2038.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സ്റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറിയതോടെ സബ് ഇന്‍സ്പെക്ടര്‍മാര്‍ നിഷ്ക്രിയരായെന്നും ഗുണ്ടാ ആക്രമണങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവെന്നുമുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പോലീസ് സ്റ്റേഷന്‍ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറിക്കൊണ്ട് മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കരണത്തെകുറിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്നും സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോയെന്നും വെളിപ്പെടുത്തുമോ;
( ഡി )
പോലീസ് സ്റ്റേഷന്‍ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറിയ നടപടി പുനഃപരിശോധിക്കുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് സബ് ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായിട്ടുള്ള പോലീസ് സ്റ്റേഷനുകള്‍ ഉണ്ടോ; എങ്കില്‍ അവ ഏതൊക്കെയെന്ന് ജില്ല തിരിച്ച് അറിയിക്കാമോ?
2039.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രമസമാധാനപാലനം, കുറ്റാന്വേഷണം എന്നിവയ്ക്ക് പുറമേ പൗരസേവനത്തിലും രാജ്യത്ത് ഏറ്റവും മികവ് പുലര്‍ത്തുന്ന സേനയായി മാറാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഫിക്കി അഖിലേന്ത്യാതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകള്‍ കേരള പോലീസിന് ലഭിച്ചിരുന്നോ; എങ്കില്‍ ഏതെല്ലാം മേഖലകളിലെ മികവിനാണ് അവാര്‍ഡ് ലഭിച്ചത്; വിശദാംശം നൽകുമോ;
( സി )
സംസ്ഥാനത്തെ പ്രധാനകേന്ദ്രങ്ങളും തെരുവുകളും ക്യാമറ നിരീക്ഷണത്തിലാക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ; ഇതിന്റെ പ്രവര്‍ത്തനരീതി അറിയിക്കാമോ;
( ഡി )
അടിയന്തര സഹായത്തിന് വിളിച്ചാലുടന്‍ സേവനം ലഭ്യമാക്കാന്‍ കഴിയുന്ന തരത്തില്‍ പോലീസ് സേനയുടെ ഇടപെടല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2040.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടക്കുന്ന ഡി.ജെ. പാർട്ടികളിൽ വ്യാപകമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരം പാർട്ടികളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ എന്തെങ്കിലും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2041.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ പേരില്‍ ആയുധ നിര്‍മ്മാണം നടക്കുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തിരുവനന്തപുരം ധനുവച്ചപുരം ഐ.ടി.ഐ. യിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ലാബില്‍ വാൾ നിര്‍മ്മിച്ചതായി കണ്ടെത്തിയതിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദമാക്കാമോ; പ്രസ്തുത വിഷയത്തിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ഡി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2042.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആകെ പോലീസ് സ്റ്റേഷനുകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ; ഇവയില്‍ എത്ര സ്റ്റേഷനുകള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുയെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര പോലീസ് സ്റ്റേഷനുകളിലാണ് ശിശു സൗഹൃദ കേന്ദ്രവും കൂടി ഉള്‍പ്പെടുന്നതെന്നും ഇവയിലൂടെ കുട്ടികള്‍ക്ക് പോലീസിന്റെ മഹത്വം മനസ്സിലാക്കാനുള്ള എന്തൊക്കെ അവസരങ്ങളാണ് നടപ്പാക്കി വരുന്നതെന്നും വിശദാംശം ലഭ്യമാക്കുമോ;
( സി )
അഗതികള്‍ക്ക് എല്ലാ ദിവസവും സൗജന്യ ഭക്ഷണം, നല്‍കി വരുന്നതും മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ പരിശീലനം നല്‍കി വരുന്നതും പൊതുവായനശാലകള്‍ നടത്തി വരുന്നതുമായ പോലീസ് സ്റ്റേഷനുകളെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2043.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലയളവ് മുതൽ നാളിതുവരെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏതൊക്കെ കേസുകളിൽ സംസ്ഥാന സർക്കാർ പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ട്; ഓരോ കേസിലും ഹാജരായ അഭിഭാഷകർ ആരൊക്കെയാണ്; ഓരോരുത്തർക്കും ഫീസിനത്തിലും യാത്രാബത്തയായും മറ്റ് ആനുകൂല്യങ്ങളായും അനുവദിച്ച തുക എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?
2044.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനുവച്ചപുരം ഐ.ടി.ഐ യിലെ ലാബിൽ ആയുധങ്ങൾ നിർമ്മിച്ചതായി ആക്ഷേപമുയർന്ന സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ; പ്രസ്തുത അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിന്മേൽ ആർക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; പോലീസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2045.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് വകുപ്പിൽ ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ സബ് ഇൻസ്പെക്ടർമാരുടെ എത്ര തസ്തിക നിലവിലുണ്ടെന്ന് അറിയിക്കാമോ;
( ബി )
31.12.2022 - ലെ കണക്ക് പ്രകാരം പോലീസ് വകുപ്പിൽ ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ, കോൺസ്റ്റാബുലറി വിഭാഗത്തിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച് നിലവിൽ പ്ര൮ത്തിയെടുത്ത് വരുന്ന സബ് ഇൻസ്പെക്ടർമാരുടെയും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നേരിട്ട് നിയമനം ലഭിച്ച് നിലവിൽ പ്രവൃത്തിയെടുത്ത് വരുന്ന സബ് ഇൻസ്പെക്ടർമാരുടേയും എണ്ണം വ്യക്തമാക്കാമോ;
( സി )
ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല പോലീസ് ഇൻസ്പെക്ടർമാരെ ഏൽപ്പിച്ച ഉത്തരവിനെ തുടർന്ന് എത്ര സബ് ഇൻസ്പെക്ടർമാരെയാണ് പ്രമോട്ട് ചെയ്ത് പോലീസ് ഇൻസ്പെക്ടർമാരാക്കിയത്; അപ്രകാരം പ്രമോഷനിൽ ഉൾപ്പെട്ട കോൺസ്റ്റാബുലറി വിഭാഗത്തിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച സബ് ഇൻസ്പെക്ടർമാരുടെയും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നേരിട്ട് നിയമനം ലഭിച്ച സബ് ഇൻസ്പെക്ടർമാരുടെയും എണ്ണം വ്യക്തമാക്കാമോ;
( ഡി )
ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ 01.01.2012 മുതൽ 31.12.2022 വരെ കോൺസ്റ്റാബുലറി വിഭാഗത്തിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച സബ് ഇൻസ്പെക്ടർമാരുടെയും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നേരിട്ട് നിയമനം ലഭിച്ച സബ് ഇൻസ്പെക്ടർമാരുടെയും എണ്ണം വ്യക്തമാക്കാമോ;
( ഇ )
ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ 01.01.2012 മുതൽ 31.12.2022 വരെ കോൺസ്റ്റാബുലറി വിഭാഗത്തിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച എത്ര സബ് ഇൻസ്പെക്ടർമാർക്ക് പോലീസ് ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( എഫ് )
കേരള സിവിൽ പോലീസ് കേഡർ നിലവിൽ വന്നപ്പോൾ ജില്ലാ റിസർവ്, ആംഡ് പോലീസ് ബറ്റാലിയൻ എന്നീ യൂണിറ്റുകളിലെ എത്ര സബ് ഇൻസ്പെക്ടർമാരെ ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഇപ്രകാരം പുതുതായി സൃഷ്ടിച്ച സബ് ഇൻസ്പെക്ടർ തസ്തികളിൽ കോൺസ്റ്റാബുലറി വിഭാഗത്തിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച സബ് ഇൻസ്പെക്ടർമാർ/നേരിട്ട് നിയമനം ലഭിക്കുന്ന സബ് ഇൻസ്പെക്ടർമാർ എന്ന അനുപാതം പാലിച്ചിട്ടുണ്ടോ; എങ്കിൽ രണ്ട് വിഭാഗത്തിൽ നിന്നും എത്ര പേരെ വീതം ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ജി )
ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ കോൺസ്റ്റാബുലറി വിഭാഗത്തിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച സബ് ഇൻസ്പെക്ടർ വിരമിക്കുന്ന ഒഴിവിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നേരിട്ട് സബ് ഇൻസ്പെക്ടർമാരെ നിയമിക്കാറുണ്ടോയെന്ന് വ്യക്തമാക്കാമോ?
2046.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
അടിപിടിക്കേസിൽ നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ ഓച്ചിറ പോലീസ് ശ്രമിച്ചുവെന്നും ഇതിന് വിസമ്മതിച്ചപ്പോൾ പോലീസ് ഭീഷണിപ്പെടുത്തിയെന്നുമുള്ള വിദ്യാർത്ഥിയുടെ ആരോപണം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2047.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ ആലപ്പുഴ ജില്ലയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിനെതിരെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പരാതിയിൽ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വ്യക്തിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2048.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം നിക്ഷേപതട്ടിപ്പ് കേസിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കേസിലെ പോലീസ് അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ട പണം തിരിച്ചുനല്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
2049.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് നിലവില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുതായി എസ്.പി.സി യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി ഏതെല്ലാം സ്കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അപേക്ഷകളുടെ നിലവിലെ പുരോഗതിയും അറിയിക്കാമോ?
2050.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കീഴില്‍ നിലവില്‍ എത്ര സ്കൂളുകള്‍ വരുന്നുണ്ടെന്ന് സര്‍ക്കാര്‍-എയ്ഡഡ് മേഖല തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ ഈ അദ്ധ്യായന വര്‍ഷം എത്ര സ്കൂളുകളില്‍ എസ്.പി.സി. പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍-എയ്ഡഡ് മേഖല തിരിച്ച് വിശദമാക്കാമോ;
( സി )
എസ്.പി.സി. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
2051.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ ഏതെല്ലാം സ്കൂളുകളിലാണ് നിലവില്‍ സ്റ്റു‍ഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നതിനും, കൂടുതല്‍ സ്കൂളുകളില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
2052.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളിലാണ് നിലവില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ ഉള്ളതെന്ന് വിശദമാക്കുമോ;
( ബി )
പുതുതായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2053.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എഫ്.ഐ. ഹർത്താലിനോടനുബന്ധിച്ച് എത്ര രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്നും ഇതിനെതിരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേസുകളില്‍പ്പെട്ട പ്രതികളുടെ വിശദാംശങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നഷ്ടം അക്രമകാരികളിൽ നിന്നും തിരിച്ചുപിടിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ഡി )
പി.എഫ്.ഐ. ഹർത്താൽ നടക്കുന്നതിന് മുമ്പ് മരണപ്പെട്ട വ്യക്തികളുടെയും, സംഭവ ദിവസം വിദേശത്തായിരുന്നവരുടെയും, പി.എഫ്.ഐ.യുമായി ബന്ധമില്ലാത്തവരുടെയും സ്വത്തുക്കൾ പ്രസ്തുത സംഭവത്തിന്റെ പേരിൽ കണ്ടുകെട്ടി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അന്വേഷണം നടത്തി കോടതിക്ക് തെറ്റായ വിവരം നൽകിയ ഉദ്യാഗസ്ഥരുടെ പേരിൽ വകുപ്പുതല നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്ത് വിവിധ ഹർത്താൽ, പ്രതിഷേധങ്ങളുടെ പേരിൽ സമാന രീതിയിൽ വന്ന നാശനഷ്ടങ്ങളും ഇതുപോലെ ജപ്തി നടപടി സ്വീകരിച്ച് നഷ്ടം ഇടാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2054.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സഹപ്രവര്‍ത്തകരില്‍ നിന്നും വനിതാ പോലീസ് ജീവനക്കാര്‍ക്കു നേരെയുള്ള എത്ര അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എത്രയെണ്ണത്തിൻമേൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ?
2055.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികളെ മർദിച്ചതിനും പീഡിപ്പിച്ചതിനും എസ്.സി. - എസ്.ടി. അട്രോസിറ്റീസ് ആക്ട് പ്രകാരം കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും എത്ര പരാതികൾ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരാതികളിന്മേൽ എത്ര കേസുകൾ എടുത്തു; അതിൽ എത്ര സ്ത്രീപീഡനക്കേസുകൾ ഉണ്ടായിരുന്നു; എത്ര കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2056.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി ഭൂമിക്ക് വ്യാജരേഖ നിർമിച്ച് തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര പരാതികൾ ലഭിച്ചു; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരാതികളിന്മേല്‍ എത്ര ക്രിമിനൽ കേസുകൾ എടുത്തു; ഓരോ കേസിലും പ്രതികളാക്കപ്പെട്ടവർ ആരെല്ലാം ആണ്; ഏതെല്ലാം ആധാരം എഴുത്തുകാർ ഇതിൽ പ്രതികളായി; കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?
2057.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകളുടെ അശ്ലീല വീഡിയോകൾ സൂക്ഷിച്ചതിന് ആലപ്പുഴ ജില്ലയിലെ രാഷ്ട്രീയ നേതാവിനെതിരെ നടപടി എടുക്കുന്നതിനായി ചേർന്ന യോഗത്തിൽ പ്രസ്തുത വ്യക്തി കുറ്റക്കാരനാണെന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മറ്റ് രാഷ്ട്രീയ നേതാക്കളുമായി പ്രസ്തുത വീഡിയോ പങ്കുവെച്ചുവെന്ന മാധ്യമ വാർത്ത ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ പ്രസ്തുത വീഡിയോ പങ്കുവെച്ചവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ശ്രീമതി ജെബി മേത്തർ എം.പി., ഡി.ജി.പി ക്ക് നൽകിയ പരാതിയിൻമേൽ മേൽപ്പറഞ്ഞ രാഷ്ട്രീയ നേതാവിനെതിരെ കേസെടുത്തിട്ടുണ്ടോ; എങ്കിൽ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചു; കേസെടുത്തിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നേതാക്കളും ക്രിമിനൽ കുറ്റങ്ങൾക്ക് ആരോപണ വിധേയരാകുമ്പോൾ ക്രിമിനൽ നടപടി ചട്ടം അനുസരിച്ചുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ മേൽപ്പറഞ്ഞ വ്യക്തിക്കെതിരെ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമോയെന്ന് വിശദമാക്കാമോ?
2058.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ കൊടുംക്രൂരകൃത്യങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ദുരാചാരങ്ങൾ നിരോധിക്കാൻ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
2059.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധികൃത നിക്ഷേപ പദ്ധതികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഏതൊക്കെ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
അത്തരത്തിലുള്ള ഓരോ നിയമപ്രകാരം ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ അനധികൃത നിക്ഷേപ പദ്ധതികൾ പ്രോത്സാഹിപ്പിച്ചവർക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്നും അവ ആർക്കൊക്കെ എതിരെയെന്നും ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ അനധികൃത പണമിടപാട് സ്ഥാപനങ്ങളുടെയും ഓൺലൈൻ തട്ടിപ്പുകളുടെയും വട്ടിപ്പലിശ സംഘങ്ങളുടെയും കെണിയിൽപ്പെട്ട് എത്രപേർ ആത്മഹത്യ ചെയ്തിട്ടുണ്ട്; വിശദാംശം നൽകുമോ;
( ഡി )
മേൽപ്പറഞ്ഞ ഓരോ സംഭവങ്ങളിലും ഏതൊക്കെ നിയമപ്രകാരം തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2060.
ശ്രീ എം വിൻസെൻറ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗലപുരം പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെ മർദ്ദിച്ചു കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും എല്ലാ പ്രതികളെയും പിടികൂടാന്‍ സാധിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഗുണ്ടകളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും ഗുണ്ടാ ആക്രമണങ്ങൾ കുറയ്ക്കാനും സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2061.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസിന്റെ ഉള്‍പ്പെടെ ഔദ്യോഗിക വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വിശദമാക്കാമോ; ഇത്തരം കേസുകളില്‍ പ്രതികളെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
2062.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ആണോ ഉള്ളത്;
( ബി )
എസ്.എച്ച്.ഒ മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ അല്ലാത്ത എത്ര സ്റ്റേഷനുകള്‍ ഉണ്ട്; വിശദമാക്കാമോ?
2063.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്യശ്ശൂര്‍ റൂറല്‍ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ ശ്രീ. തമ്പിയെന്ന വ്യക്തി 22.12.2022 ല്‍ 15290010-2022-5-00065 നമ്പരായി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി നാളിതുവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്ത നടപടി ജില്ലാ പോലീസ് മേധാവി നേരിട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിലുണ്ടായ കാലതാമസം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നടപടി സ്വീകരീക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ മേല്‍നമ്പരായി ലഭിച്ച പരാതിയുടെ പകര്‍പ്പും ആയതിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;
( സി )
ഈ കേസില്‍ സംസ്ഥാന പോലീസ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ലളിതകുമാരി v/s സ്റ്റേറ്റ് ഓഫ് കര്‍ണ്ണാടക കേസിന്റെ വിധി പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
അതീവ ഗൗരവ സ്വഭാവമുള്ള ഒരു പരാതി കിട്ടിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാതെ അതിന്മേൽ ഗൗരവമായ ഇടപെടലും അന്വേഷണവും നടത്താത്ത സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി സംഭവസ്ഥലം സന്ദര്‍ശിച്ച് വീഴ്ച വരുത്തിയ ഉദ്യാഗസ്ഥര്‍ക്ക് എതിരെയും തെറ്റായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
പരാതിയില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ എത്ര വര്‍ഷമായി പ്രസ്തുത സ്റ്റേഷനിലും ചാലക്കുടി സബ്ബ്ഡിവിഷനിലും തുടര്‍ച്ചയായി ജോലി നോക്കുന്നുയെന്നതും വ്യക്തമാക്കാമോ;
( എഫ് )
ചാലക്കുടി പോലീസ് സ്റ്റേഷനിലും ചാലക്കുടി പോലീസ് സബ്ബ്ഡിവിഷന്റെ കീഴിലും വിവിധ സ്റ്റേഷനുകളിലായി മൂന്ന് വര്‍ഷത്തിലധികമായി തുടര്‍ച്ചയായി ജോലി നോക്കുന്നവരുടെ വിശദാംശം ലഭ്യമാക്കാമോ; ഇവര്‍ മൂന്ന് വര്‍ഷത്തിലധികമായി തുടര്‍ച്ചയായി ജോലി നോക്കാനുണ്ടായ സാഹചര്യവും സര്‍ക്കാര്‍ പരിശോധിക്കുമോ; വ്യക്തമാക്കാമോ?
2064.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 1146/21 കേസില്‍ ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൈപ്പറ്റുന്നതിനായി കോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് കൈപ്പറ്റിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രതികളെ കണ്ടെത്തുന്നതിനായി സയന്റിഫിക് എക്സ്പെര്‍ട്ട്, ഫിംഗര്‍ പ്രിന്റ് എക്സ്പെര്‍ട്ട് എന്നിവരുടെ സേവനങ്ങള്‍ കേസന്വേഷണത്തിന് എപ്രകാരം സഹായകരമായിരുന്നുവെന്ന് അറിയിക്കാമോ; റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടുണ്ടോ;
( സി )
സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണപുരോഗതി വിശദമാക്കാമോ;
( ഡി )
സംസ്ഥാന പോലീസിന് ഒരു വര്‍ഷമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2065.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ പുതുതായി പോലിസ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ ഏതെല്ലാം സ്ഥലങ്ങളിലാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
എടപ്പാള്‍ ടൗണ്‍ കേന്ദ്രീകരിച്ച് പുതിയ പോലിസ് സ്റ്റേഷന്‍ നിര്‍മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
2066.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ ആലപ്പുഴയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ലഹരി കടത്തിനായി ഉപയോഗിച്ചത് പ്രസ്തുത വ്യക്തിയുടെ വാഹനമല്ല എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ത് അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കുറ്റ വിമുക്തൻ ആക്കിയതെന്ന് അറിയിക്കുമോ; പ്രസ്തുത പോലീസ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2067.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ കേസുകളിലും മറ്റും ഉള്‍പ്പെടുന്നതും പോലീസ് പിടിച്ചെടുക്കുന്നതുമായ വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ ഡമ്പിംഗ് യാര്‍ഡ് ഉണ്ടാക്കുന്നതിന് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിനായി പയ്യന്നൂര്‍ താലൂക്കില്‍ കോറോം വില്ലേജില്‍ കണ്ടെത്തിയ റവന്യൂ ഭ്രമി വിട്ടുകിട്ടുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും അതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും അറിയിക്കാമോ?
2068.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ജനമെെത്രി പോലീസ് സ്റ്റേഷനുകൾ ഏതെല്ലാമാണ്; പ്രസ്തുത പോലീസ് സ്റ്റേഷനുകളില്‍ ജനമെെത്രി കമ്മിറ്റികള്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ജനമെെത്രി കമ്മിറ്റികള്‍ യഥാസമയം പുന:സംഘടിപ്പിക്കാറുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ജനമെെത്രി പോലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള ജനമെെത്രി കമ്മിറ്റികളുടെ ലിസ്റ്റ് ലഭ്യമാക്കാമോ?
2069.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോട് പോലീസ് സ്റ്റേഷന്‍ ഇറിഗേഷന്‍ വകുപ്പ് കണ്ടം ചെയ്ത കെട്ടിടത്തിലാണ് 2013 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
നിലവില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലാണെന്നിരിക്കെ പുതിയ കെട്ടിടം പണിയുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2070.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
20.9.2021-ല്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം നം. 1140/2021 പ്രകാരം രജിസ്റ്റർ ചെയ്ത സി.സി.185/2021 നമ്പർ കേസിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പ്രസ്തുത കേസിൽ സ്വീകരിച്ചിരുന്നോ എന്ന് അറിയിക്കുമോ;
( സി )
ലഹരി ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെട്ട വ്യക്തിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കേസ് സംബന്ധിച്ച എഫ്.ഐ.ആർ. -ന്റെ പകർപ്പ് ബന്ധപ്പെട്ട വ്യക്തി കൈപ്പറ്റിയിരുന്നോ; എങ്കിൽ ആയതിന്റെ രേഖ വെളിപ്പെടുത്തുമോ;
( ഇ )
മ്യൂസിയം പോലീസ് വ്യാജ കേസ് രജിസ്റ്റർ ചെയ്തു പിഴ ഈടാക്കുന്നതായിട്ടുള്ള ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമോ?
2071.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബഡ്സ് റൂൾസ് നിലവിൽ വന്നത് എന്നാണ്; ബഡ്‌സ് നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് ചുമതലപ്പെട്ട സംസ്ഥാനതല ഉദ്യോഗസ്ഥൻ ആരാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് നാളിതുവരെ നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപെട്ട് ബഡ്സ് ആക്ട് പ്രകാരം സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
2072.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഏതൊക്കെ ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന് ഡയറക്ടറേറ്റ് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിന് കീഴിൽ ഇനിയും പഞ്ചിങ് സംവിധാനം നടപ്പിലാക്കാത്ത ഓഫീസുകളുണ്ടോ; എങ്കിൽ അടിയന്തരമായി പഞ്ചിംഗ് നടപ്പിലാക്കുമോ; വ്യക്തമാക്കാമോ?
2073.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊബൈല്‍ ഫോണ്‍/ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയുടെ ഉപയോഗം മൂലം ലൈംഗിക ചൂഷണം, ലഹരി കച്ചവടം തുടങ്ങി മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം എത്ര കുട്ടികളെ കുറ്റക്കാരായി കണ്ടെത്തി ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഗുരുതരമായ ഡിജിറ്റല്‍ അടിമത്തത്തിന് വിധേയരായ കുട്ടികളെ രക്ഷിക്കാന്‍ ഇക്കാലയളവില്‍ എത്ര ഡിജിറ്റല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങേണ്ടി വന്നു; എവിടെയെല്ലാം; ഇതുവഴി നാളിതുവരെ എത്ര കുട്ടികളെ ചികിത്സിച്ച് രക്ഷപ്പെടുത്തി; നിലവില്‍ എത്ര കുട്ടികള്‍ക്ക് ചികിത്സ നല്‍കി വരുന്നു; വിശദാംശം വ്യക്തമാക്കുമോ?
2074.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ആഭ്യന്തരവകുപ്പ് ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും നിരത്തുകളിൽ സ്ഥാപിക്കുന്നതിനുള്ള ക്യാമറകൾ വാങ്ങിയിട്ടുണ്ട്; ഓരോ സ്ഥാപനവും സപ്ലൈ ചെയ്ത ക്യാമറകളുടെ എണ്ണം, മോഡൽ, ക്യാമറകളുടെ വില എന്നിവ ഇനം തിരിച്ച് ജില്ല അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
ഓരോ ജില്ലയിലേക്കും അനുയോജ്യമായ മോഡൽ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ; ക്യാമറകൾക്ക് ആവശ്യമായ സ്പെസിഫിക്കേഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
വിതരണത്തിനുള്ള ഏജൻസിയെ കണ്ടെത്തുന്നതിനായി ടെൻഡർ നടപടികൾ സ്വീകരിച്ചിരുന്നോ; എങ്കിൽ എത്ര സ്ഥാപനങ്ങൾ ടെൻഡർ നടപടിയിൽ പങ്കെടുത്തിരുന്നു എന്നും ഓരോ സ്ഥാപനവും ക്വാട്ട് ചെയ്ത തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ഡി )
അംഗീകൃത സ്പെസിഫിക്കേഷൻ പ്രകാരം ക്യാമറകൾ വിതരണം ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്കാണോ കരാർ നൽകിയത്; അല്ലെങ്കിൽ ക്യാമറ വിതരണത്തിനുള്ള ഏജൻസിയെ കണ്ടെത്തിയ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ; ഇതുസംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2075.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം, അമ്പൂരി ഗ്രാമപഞ്ചായത്തിലെ അമ്പൂരി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് സ്ഥലസൗകര്യം ലഭ്യമാക്കി നല്‍കിയാല്‍ പോലീസ് എയിഡ് പോസ്റ്റ് ആരംഭിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2076.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ആകെ വിനിയോഗിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും യാത്രാ സംവിധാനങ്ങള്‍ക്കുമായി വാഹനങ്ങൾ വാങ്ങുന്നതിന് ആകെ വിനിയോഗിച്ച തുക എത്രയാണെന്നും എത്ര വാഹനങ്ങൾ വാങ്ങിയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തുകകൾ എത്രയാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്നത് മുഖ്യമന്ത്രിയുടെ സുരക്ഷയെ ബാധിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ; എങ്കിൽ ഏത് രീതിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയെ ബാധിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2077.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് എതിരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസ്സുകള്‍ ഏതൊക്കെ വകുപ്പുകള്‍ അനുസരിച്ചാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇവയില്‍ എത്ര കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും ഇനി എത്ര കേസ്സുകള്‍ നിലവിലുണ്ടെന്നും വ്യക്തമാക്കാമോ; എങ്കില്‍ നിലവിലുള്ള കേസ്സുകള്‍ പിന്‍വലിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
സമാന സ്വാഭാവമുള്ള മറ്റ് കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
2078.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിഥി തൊഴിലാളികള്‍ മാതൃ സംസ്ഥാനത്ത് നിന്ന് വരുമ്പാേഴും പോകുമ്പാേഴും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പ്രസ്തുത വിവരം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമായി ഇതര സംസ്ഥാനത്ത് നിന്നും എത്തിയ എത്ര അതിഥി തൊഴിലാളികളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് എണ്ണം നല്‍കുമോ;
( സി )
ഏതെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കേസ് നിലവിലുള്ള അതിഥി തൊഴിലാളികള്‍ പ്രസ്തുത മണ്ഡലത്തിന്റെ പരിധിയിലുണ്ടോ; വിശദമാക്കാമോ?
2079.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ൽ കൊല്ലം ജില്ലയിൽ ഹോം ഗാർഡ് തസ്തികയിലേക്ക് 198 പേരടങ്ങുന്ന ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ നാളിതുവരെ എത്ര പേർക്ക് നിയമനം നൽകിയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റിൽ നിന്നും 44 പേർക്ക് നിയമനം നൽകിയശേഷം ആർക്കെങ്കിലും നിയമനം നൽകിയിരുന്നോ എന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ലിസ്റ്റിൽ ഇനിയും നിയമനം ലഭിക്കാൻ ബാക്കിയുള്ളവർക്ക് അടിയന്തരമായി നിയമനം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2080.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തരം, അഗ്നിശമനം എന്നീ വകുപ്പുകളുടെ കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങൾ നൽകാമോ; ഏതെല്ലാം ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്രകാലമായി ഈ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അനുവദിച്ച തസ്തികകൾ ഏതൊക്കെയാണെന്നും ഓഫീസ് തിരിച്ചു വ്യക്തമാക്കാമോ;
( സി )
ഈ ഓഫീസുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്നും എത്രകാലമായി ഒഴിവുകൾ തുടരുന്നു എന്നും ഓഫീസ് തിരിച്ചു വ്യക്തമാക്കാമോ?
2081.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മന്ത്രിസഭയിലെ ഏതെങ്കിലും മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ മന്ത്രിമാർക്കെതിരെ ആണെന്നുള്ള വിശദവിവരം ലഭ്യമാക്കുമോ?
2082.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത് എന്നാണെന്ന് അറിയിക്കുമോ; അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
അന്വേഷണം പൂർത്തീകരിച്ച് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമാക്കുമോ; റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിൽ അന്വേഷണത്തിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
2083.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപിക്കപ്പെട്ട ക്രമക്കേടുകളെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തിയിരുന്നോ; ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിൽ അന്വേഷണം പൂർത്തീകരിക്കുന്നതിലുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രളയ ദുരിതബാധിതരായ ജനങ്ങളുടെ പേരിൽ സമാഹരിച്ച പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2084.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിന്മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന വിവരം ലഭ്യമാക്കുമോ?
2085.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹൈക്കോടതിയുടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പുതുക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2086.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ പോക്സോ സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2087.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹുനില മന്ദിരങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സഹായകരമായ രീതിയില്‍ ഫയര്‍സ്റ്റേഷന്‍ ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ടേണ്‍ ടേബിള്‍ ലാഡര്‍ (റ്റി.റ്റി.എല്‍.) വാങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2088.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്ത താലൂക്കുകൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത താലൂക്കുകളിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2089.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയര്‍സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി ഈ സാമ്പത്തിക വര്‍ഷം നീക്കിവച്ചിട്ടുള്ള ഫണ്ട് സംബന്ധിച്ച വിവരവും ചെലവായ തുകയും അറിയിക്കുമോ; വിശദമാക്കുമോ?
2090.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ അഗ്നിരക്ഷ നിലയത്തിനുവേണ്ടി എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എളങ്കുന്നപ്പുഴ വില്ലേജ് റീസര്‍വ്വെ 412/6-ല്‍പ്പെട്ട 7.10 ആര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
കൊച്ചി തഹസില്‍ദാര്‍ 19.09.2022 ലെ എസ്3-8345/17 നമ്പര്‍ കത്ത് പ്രകാരം സ്ഥലം കൈമാറ്റത്തിന് അര്‍ത്ഥനാപത്രം സമര്‍പ്പിക്കുവാനുളള നിര്‍ദ്ദേശത്തിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( സി )
അര്‍ത്ഥനാപത്രം സമര്‍പ്പിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണവും ആയത് എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?
2091.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്ക് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫയര്‍ ആന്റ് റെസ്ക്യൂ കേന്ദ്രത്തിന്റെ നിലവിലുള്ള കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ തകര്‍ച്ച നേരിടുന്ന പ്രസ്തുത കെട്ടിടത്തില്‍ നിന്നും വാടക കെട്ടിടത്തിലേയ്ക്ക് ഫയര്‍ സ്റ്റേഷന്‍ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ആലത്തൂര്‍ ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
2092.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപ്പള ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച ഭൂമി ബന്ധപ്പെട്ട വകുപ്പിന് ഏറ്റെടുക്കാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ബന്ധപ്പെട്ട വകുപ്പിന് ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ഭൂമി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മീഷണർ കാര്യാലയത്തിലുള്ള ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് ഫയൽ നമ്പർ സഹിതം വിശദമാക്കുമോ?
2093.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെങ്കിലും സ്ഥലങ്ങളില്‍ പുതുതായി ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
അധിക സാമ്പത്തിക ബാധ്യതയോ തസ്തികയോ സൃഷ്ടിക്കാതെ നിലവിലുള്ള ജീവനക്കാരെ പുനര്‍വിന്യസിച്ച് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കേന്ദ്രീകരിച്ച് ഒരു സാറ്റലൈറ്റ് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
2094.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നരിക്കുനി ഫയർ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭരണാനുമതിക്കായി സമർപ്പിച്ച എസ്റ്റിമേറ്റിന്മേല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് മേധാവി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫയർ സ്റ്റേഷൻ നിർമ്മാണത്തിന് ഭരണാനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുള്ള പ്രസ്തുത ഫയൽ ഇപ്പോൾ എവിടെയാണുള്ളതെന്ന് അറിയിക്കാമോ; ഫയലിന്റെ നമ്പർ ലഭ്യമാക്കാമോ?
2095.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സബ് ജയിലുകളിലെ സൂപ്രണ്ട് തസ്തിക ഗസറ്റഡ് തസ്തിക അല്ലാത്തതിനാല്‍ അന്തേവാസികള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിന്റെയും ഇലക്ട്രിസിറ്റി, വെള്ളം തുടങ്ങിയവയുടെയും ബില്ലുകൾ നേരിട്ട് മാറിയെടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സബ് ജയിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സൂപ്രണ്ട് തസ്തികയായ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-I എന്നത് ഡെപ്യൂട്ടി ജയിലര്‍ ആക്കി മാറ്റുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
2096.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അടുത്ത കാലത്ത് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ``ചാർജുള്ള മൊബൈൽ ഫോണും കഞ്ചാവും കണ്ടെത്തുകയുണ്ടായോ; ഒരാഴ്ചയ്ക്കിടയിൽ രണ്ടു തവണ ജയിലിൽ നിന്നും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായോ; വ്യക്തമാക്കാമോ;
( ബി )
ടി.പി. ചന്ദ്രശേഖരൻ കേസിലെ ഒന്നാം പ്രതിയുടെ സെല്ലിനരികിൽ നിന്നാണോ ഇപ്പോൾ കഞ്ചാവും മൊബൈൽ ഫോണും പിടികൂടിയത്; കുറ്റവാളികൾക്ക് ഇത്തരം വസ്തുക്കൾ എത്തിച്ചു നൽകുന്നത് ജീവനക്കാരുടെ സഹായത്തോടെ ആണോ; എങ്കിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടികൾ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പ്രതിയുടെ കയ്യിൽ നിന്നും ഇതിനു മുൻപ് ഇത്തരം അനധികൃത വസ്തുക്കൾ പിടികൂടിയിട്ടുണ്ടോ; എങ്കിൽ എത്ര തവണയാണ് അത്തരത്തിൽ പിടികൂടിയിട്ടുള്ളത്; വർഷവും പിടികൂടിയ വസ്തുക്കളും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
2010-ന് ശേഷം ഇത്തരത്തിലുള്ള എത്ര കേസുകളാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
മറ്റു സഹതടവുകാരെ ആക്രമിക്കുന്നത് അടക്കം കൊടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെ സൂക്ഷിച്ചിരിക്കുന്ന 'എച്ച്' ബ്ലോക്കിൽ നിന്നാണോ മയക്കുമരുന്നും മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുള്ളത്; ഇവിടെ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( എഫ് )
ടി. പി. ചന്ദ്രശേഖരൻ കൊലപാതക കേസിലെ മറ്റൊരു പ്രതിയായ കിർമാണി മനോജ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിനിറങ്ങിയതിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്കാണോ തിരികെ പോയത്; വ്യക്തമാക്കാമോ;
( ജി )
പരോളിൽ പുറത്ത് വിടുന്ന ജയിലിലേക്ക് തന്നെ കുറ്റവാളികൾ തിരികെ എത്തണമെന്ന് നിലവിലെ ജയിൽ ചട്ടങ്ങൾ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ ഈ പ്രതിക്ക് മാത്രമായി ജയിൽ ചട്ടങ്ങളിൽ ഇളവ് വരുത്താൻ ഇടയായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
2097.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് സബ് ജയിലിന്റെ ചുറ്റ‍ുമതില്‍ നിര്‍മ്മാണത്തിനായി ആകെ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ചുറ്റ‍ുമതിൽ നിർമ്മാണ പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ സാധിക്കും; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
2098.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഡയറി & സയന്‍സ് കോളേജ്, ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് ഫാം എന്നിവ ആരംഭിക്കുന്നതിനായി കൈമാറി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
നെട്ടുകാല്‍ത്തേരിയില്‍ ഡയറി സയന്‍സ് കോളേജ് നിര്‍മ്മാണത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഏതു ഘട്ടത്തിലാണ്; ആയതിലേയ്ക്കായി എത്ര ഏക്കര്‍ ഭൂമിയാണ് ആഭ്യന്തര വകുപ്പ് കൈമാറ്റം ചെയ്തു നല്‍കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നെട്ടുകാല്‍ത്തേരിയില്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന് ഫാം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; ആയതിലേയ്ക്കായി എത്ര ഏക്കര്‍ ഭൂമിയാണ് ആഭ്യന്തര വകുപ്പ് കൈമാറ്റം ചെയ്തു നല്‍കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന് സ്ഥലം കൈമാറുന്ന ഘട്ടത്തില്‍ തന്നെ ഡയറി സയന്‍സ് കോളേജ് നിര്‍മ്മാണത്തിനായുള്ള ഭൂമിയും കൈമാറി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദാംശം നല്‍കുമോ;
( ഇ )
മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നെട്ടുകാല്‍ത്തേരിയില്‍ ഡയറി സയന്‍സ് കോളേജ്, ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് ഫാം എന്നിവ എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?
2099.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി വകുപ്പിലെ സങ്കേതിക വിഭാഗം ജീവനക്കാരും മിനിസ്റ്റീരിയൽ ജീവനക്കാരും തമ്മിൽ എണ്ണത്തിലുള്ള അനുപാതം എപ്രകാരമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്നും ഏതു വർഷത്തിലാണ് അവസാനമായി പ്രസ്തുത അനുപാതം പുതുക്കി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്നും വ്യക്തമാക്കാമോ;
( ബി )
അച്ചടി വകുപ്പിലെ സർക്കാർ പ്രസ്സുകളിൽ മൊത്തമായി മിനിസ്റ്റീരിയൽ വിഭാഗത്തിലും സങ്കേതിക വിഭാഗത്തിലും എത്ര വീതം തസ്തികകളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
അച്ചടി വകുപ്പിലെ സർക്കാർ പ്രസ്സുകളിൽ ആധുനികവൽക്കരണം മൂലം സാങ്കേതിക വിഭാഗത്തിലെ എത്ര തസ്തികകളാണ് നിലവിൽ ഒഴിവാക്കപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
അച്ചടി വകുപ്പിന് കീഴിലുള്ള സർക്കാർ പ്രസ്സുകളിൽ ആധുനികവൽക്കരണ നടപടികൾ തുടങ്ങിയതിനു ശേഷം സാങ്കേതിക വിഭാഗം തസ്തികകൾക്ക് ആനുപാതികമായല്ല മിനിസ്റ്റീരിയൽ വിഭാഗം തസ്തികകൾ നിലനിൽക്കുന്നത് എന്ന അപാകത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അനുപാതം പുനക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്നു വ്യക്തമാക്കാമോ?
2100.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമത്തിനായി 2022-23 വർഷം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ; ഇതിൽ 31-1-2023 വരെ ഓരോ പദ്ധതിക്കും എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ;
( ബി )
ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് 2022-23 വർഷം എത്ര ശതമാനം തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് നടപ്പ് വർഷം കേന്ദ്ര സഹായം ലഭ്യമായിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2101.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എം.വിജിന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളിൽ നിന്നും വേറിട്ട ചിന്തകള്‍ കണ്ടെത്തി അവര്‍ക്ക് പിന്തുണയൊരുക്കി വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചത് എപ്പോഴാണ്; എത്ര വര്‍ഷമാണ് പദ്ധതിയുടെ കാലാവധി; വ്യക്തമാക്കാമോ;
( സി )
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന് സ്കോളര്‍ഷിപ്പിന്റെ പിന്തുണ ഒരുക്കുന്നുണ്ടോ; ഏതൊക്കെ വിഷയങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്; വിശദമാക്കാമോ?
2102.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ സംസ്ഥാനത്തെ വിവിധ മിഷൻ മോഡ് പ്രൊജക്ടുകൾ, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ പ്രൊജക്ട്സ് എന്നിവിടങ്ങളിൽ കരാർ/താല്കാലിക വ്യവസ്ഥയില്‍ നിയമനം നൽകിയിട്ടുള്ള ഉദ്യോഗസ്ഥരുടെ തസ്തിക തിരിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രൊജക്ടുകളിൽ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിൽ എത്ര ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മിഷൻ മോഡ് പ്രൊജക്ടുകളിൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനേ എത്ര പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
2103.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികളുടെയും നിലിവലെ പുരോഗതി വ്യക്തമാക്കാമോ;
( സി )
ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ പുതുതായി ഏതെങ്കിലും പ്രവൃത്തികള്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വിശദമാക്കാമോ?
2104.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിലേയ്ക്ക് മൂലധനനിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകള്‍ എത്രത്തോളം ഗുണകരമായി എന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിലേയ്ക്ക് മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.